ജാലകം

Sunday 21 February 2010

ROME ...ST.PETER'S BASILICA

ഞാന്‍ ഒരു ദൈവവിശ്വാസി ആണോ എന്ന് എനിക്ക് എപ്പോളും സംശയമുള്ള കാര്യം ആണ്.ചിലപ്പോള്‍ തോന്നും ചിലത് എന്നില്‍  ഉറച്ച വിശ്വാസത്തോടെ മനസ്സില്‍ ഉണ്ട് .വേറെ ചിലതിനെ എനിക്ക് നേരില്‍ കണ്ടാല്ലേ വിശ്വാസം ഉറപ്പിക്കാനും പറ്റുകാ ഉള്ളു .. .അതുപോലെ  ഒന്ന് ഒരുപാടു നാളുക്കള്‍ മുന്‍പ് എന്നില്‍ ഉണ്ടായിട്ടുണ്ട് .അതും വിശ്വാസം ഉണ്ടായി എന്ന് ത്തനെ ഉറപ്പിച്ചു  പറയണം ...

രണ്ടായിരത്തി മൂന്നില്‍ .ജൂലൈ മാസവും ,ഞാനും എന്റെ ഭര്‍ത്താവിന്റെ വീട്ടുക്കാരും കൂടി റോമിലേക്ക് ഒരു യാത്ര പോയി ...ഒരു  കത്തോലികന് 'റോമ നഗരം ' കാണുക്ക എന്നുള്ളത് സ്വപ്നമാവും ..എനിക്ക് എന്തോ യാത്ര യുടെ തുടക്കവും ഒരു മടി ആയിരുന്നു ..അതും മൂന്ന് വയസില്‍ താഴെ ഉള്ള  മോളെയും കൊണ്ട് യാത്ര എത്ര വിഷമം ആവും എന്നുള്ള പേടിയും ..യാത്രയില്‍    എന്നും ഞാന്‍ ജീവിക്കുന്ന ആള്‍ ആണ് .അതും സന്തോഷത്തോടെ പോകണമെന്നും ഉണ്ട് .ഇതിപ്പോള്‍ കൊച്ചു കുട്ടിയും ആയി പോകുന്ന വിഷമം .


റോമില്‍ എത്തിയതും എന്റെ ബന്ധുസഹോദരനും കുടുംബവും    കൂടെ ഉണ്ടായിരുന്നു .അവര്‍ക്ക്, ഇറ്റാലിയന്‍ ഭാഷ നല്ലപോലെ അറിയുന്നത് കൊണ്ട് യാത്ര യുടെ സുഖം അറിഞ്ഞു കൊണ്ട് ത്തനെ റോമ നഗരത്തിലേക്കുള്ള   നടപ്പ് ആരംഭിച്ചു ,നമ്മുടെ കണ്ണുകള്‍ക്ക്‌ വിശ്വസിക്കാന്‍ പറ്റാത്ത അത്രക്കും ആളുക്കള്‍ ആണ് എവിടെയും ...അതും ബസില്‍ എല്ലാം  യാത്ര ചെയ്യുന്നവരെ  കാണുമ്പോള്‍ ഒരു അതിശയം തോന്നും  മുഴുവന്‍  വെള്ളയും &;കറുപ്പും ധരിച്ച ആളുക്കള്‍ ആണ്  കൂടുതലും  .അമേരിക്കയില്‍  നിന്നും വന്ന ഒരു ബിഷപ്പ് നെ ബസില്‍ വച്ച് പരിചയപ്പെട്ടു  .നമ്മുടെ നാട്ടില്‍ ആയിരുന്നാല്‍ ബിഷപ്പ് നല്ല കാറില്‍ അല്ലെ യാത്ര ചെയൂ .ഇത് ഒരു സാധാരണക്കാരനെ പോലെ    ബസിന്റെ കമ്പിയില്‍ തൂങ്ങി പിടിച്ചു പോകുന്നത് എനിക്ക് ഒരു നല്ല കാഴ്ച ആയി തോന്നി ...ഇതിനിടയില്‍ എന്റെ കണ്ണുകള്‍ പരതിയിരുന്നതും ഇറ്റാലിയന്‍ ബാഗ്സ്,ചെരുപ്പ്  എല്ലാം ആണ് .എവിടെ ഒരു ഷോപ്പ് കണ്ടാലും ഞാന്‍ അതൊക്കെ  നോക്കും .    ഇറ്റാലിയന്‍ എന്ത്  കൈയില്‍കിട്ടുംമോ എന്ന് അറിയാന്‍  ത്തനെ .എവിടെ നോക്കിയാലും ഒരുപാടു  ഇറ്റാലിയന്‍ ഭക്ഷണവും ,കിട്ടുന്ന ഇടവും   എനിക്ക് നമ്മുടെ ഭക്ഷണംകഴിഞ്ഞാല്‍  പിന്നെ ഇഷ്ട്ടകൂടുതല്‍ ഇറ്റാലിയന്‍ രുചിയോടും .
എരിവു കുറവുള്ളത് കൊണ്ട് ആവും .പലതരം  പാസ്ത   കഴിച്ചു അതെല്ലാം നമ്മിലെ കൊതി കൊണ്ട് ആവില്ല കഴിക്കുന്നതും  .ആ രുചി ഒന്ന് അറിയണംഅതും അവിടെ പോയി കഴിക്കുമ്പോള്‍  അതിനുരുചിയും കൂടും .   .. റോമില്‍ .ആദ്യമായി  &;അവസാനമായി കണ്ടതും എന്ന് എടുത്തു പറയുന്നതിലും നല്ലത് അവിടെ കാണാന്‍ ഒരുപാടു ഉണ്ടായിരുന്നു !!!!!.എന്ന് പറയുന്നതാവും





                                           st peters te മുകളില്‍ നിന്നും ഇതുപോലെ കാണാം ..

St. Peter's Basilica, ..അത് ത്തനെ ആവട്ടെ എന്റെ തുടക്കവും ...വരി വരി ആയി ആളുക്കള്‍ നടന്നു കയറുന്നു .അതിനിടയിലുടെ നല്ലപോലെ വസ്ത്രം ധരിക്കാത്ത സ്ത്രികളെ  മാറ്റി നിര്ത്തുന്നു.അതും നമുക്ക് ഇതിനു മുന്‍പ് കേട്ട് കേട്ടുകേള്‍വി ഇല്ലാത്ത  ഒരു കാര്യം ആയിരുന്നു .. ബസലിക്കയുടെ ഉള്ളില്‍ ഒരു അനക്കം  പോലും ഇല്ല ..എല്ലാവരും പ്രാര്‍ത്ഥനയും,മൌനവുമായി ആയി നടന്നു പോകുന്നു .കുറച്ചു ഒക്കെ നമ്മള്‍ വേദപാഠം ക്ലാസ്സില്‍ പഠിച്ചിരിക്കുന്നതും ഓര്മ വരും .അതിനിടയില്‍ 'നല്ല മാര്‍ പാപ്പാ 'എന്ന് എല്ലാരും വിളിക്കുന്ന മാര്‍ പാപ്പായുടെ തിരുശരീരം   വച്ചിരിക്കുന്നതും  കണ്ടു.ഇത്ര വര്ഷം കഴിഞ്ഞിട്ടും  ,ജീവന്‍ ഉള്ളത് പോലെ തോന്നും .ആ ഫോട്ടോസ് ഒരുപാടു  ഇഷ്ട്ടത്തില്‍  ത്തനെ എന്റെ  ഭര്‍ത്താവു എടുക്കുന്നും  ഉണ്ടായിരുന്നു .ഞാന്‍ അപ്പോള്‍ അതില് ഒന്നും നോക്കാതെ  .അവിടെ ഉള്ള ചിത്രരചനകള്‍ നോക്കി നടക്കുന്നു .  മാര്‍പാപ്പയെ ഇനിയും കാണാം പക്ഷെ ആ ചുമരുക്കളിലെ ജീവനുള്ള 'ചായ ചിത്രം 'ജീവിതത്തില്‍ ഇനി എനിക്ക്കാണാന്‍  സാധിക്കില്ല  ,എന്ന് തോന്നി . ഫോട്ടോസ് എടുത്തു കഴിഞ്ഞപ്പോള്‍  ക്യാമറ യുടെ ഫിലിം തീര്‍ന്നു പോയെന്നും വിചാരിച്ചു .ആരോ അറിയാതെ ക്യാമറ തുറന്നു . അതും പഴയ തരം ക്യാമറ ആണ് .എല്ലാ ഫോട്ടോസ് പോയി കാണും എന്ന് ഉറപ്പിച്ചു  എല്ലാര്ക്കും വിഷമവും .പിന്നെ അതിനു അകത്തു പോയി ഫോട്ടോ  എടുക്കുവാന്‍ പറ്റുകയും ഇല്ല  ആ തിരക്കില്‍ കൂടിപോകണം  ..അത് കഴിഞ്ഞു ബസലിക്കയുടെ മുകളിലേക്ക്  കയറാം എന്ന് എല്ലാവരും കൂടി തീരുമാനിച്ചു ..അമ്മ മാത്രം താഴെ ഇരിക്കാം ..എനിക്ക് കയറാന്‍ വലിയ ആശയും ഉണ്ട്  .  മോളെയും കൊണ്ട് അതിനു മുകളിലേക്ക് കയറാം എന്ന് ത്തനെ ഉറപ്പിച്ചു .പഴയരീതിയിലുള്ള ചവിട്ടു പടികള്‍ ആണ് .മുകളിലേക്ക് കയറുന്നവര്‍ക്ക് ,അത് വഴി തീരിച്ചു ഇറങ്ങുവാനും  പറ്റില്ല .ഒരു ആള്‍ക്ക് നടന്നു കയറാം ആ ഗോവണി പടികളിലൂടെ,എത്ര വിഷമിച്ച ഒരു സമയം ആയിരുന്നു അത് എന്ന് ഓര്‍ക്കുമ്പോള്‍ പേടി ആവുന്നു .പുറത്തു നല്ല പൊരിഞ്ഞ ചൂടും .കൈയില്‍ കുടിക്കാന്‍ ഒന്നും ഇല്ല .കുടിക്കാന്‍ ഉള്ള വെള്ളം എല്ലാം താഴെ അമ്മയെ ഏല്പിച്ചു ആണ് പോന്നതും .എല്ലാവരും ശരിക്കും മടുത്തു പോയി .അതിനിടയില്‍ അപ്പച്ചന് നെഞ്ചു വേദന പോലെ തോന്നുന്നു എന്നും പറഞ്ഞു .നമുക്ക് ആ ഗോവണി പടിയില്‍ ,ഒന്ന് വിശ്രമിക്കാനും , നില്‍ക്കാനും പറ്റാത്ത അവസ്ഥയും ,ആളുക്കള്‍ നമുടെ പുറക്കില്‍     നിര നിര ആയി വരികയും ആണ് .ഒരു വിധത്തില്‍,ആ ഡോമിന്റെ  പുറത്തു എത്തി .അവിടെ നില്‍ക്കുമ്പോള്‍,ആ  പടികള്‍  കയറിയ പേടി ഒക്കെ പോവും  .അതും
 St. Peter's basilica അതിന്റെ മുകളില്‍ ആണ് നമ്മള്‍ നില്‍ക്കുന്നതും എന്നുള്ള  സന്തോഷവും!!!അവിടെ നിന്നും താഴേക്ക്‌ ഇറങ്ങാന്‍  എളുപ്പം ആണ് .ഇതൊക്കെ ഉണ്ടാക്കിയ കാലത്ത് , അതിനു മുകളില്‍ വരെ ആളുകള്‍  കയറണം എന്ന് വിചാരിച്ചവരെ സമ്മതിക്കാതെ വയ്യ !!!!.,

ഒരു നല്ല ദിവസത്തിന്റെ ഓര്‍മ്മയുമായി  ഹോട്ടലില്‍ തീരിച്ചു വന്നു .ഫോട്ടോസ് എല്ലാം പോയ വിഷമത്തില്‍ ആണ് എന്റെ ഭര്‍ത്താവും .വിഷമം തീര്‍ക്കാന്‍ ഒരു കാര്യം  തീരുമാനിച്ചു .അവിടെ ത്തനെ കൊടുത്തു ഫോട്ടോസ് പ്രിന്റ്‌ എടുത്തു നോക്കാം . പിറ്റേന്ന്, ഫോട്ടോസ് കിട്ടിയപ്പോള്‍  എല്ലാരും ഒന്ന് ഞെട്ടി എന്ന് അല്ലാതെ ഒന്നും  പറയാന്‍ ഇല്ലായിരുന്നു ...ആ ഫോട്ടോസ്  കുറച്ചു കിട്ടിയിട്ടുണ്ട് . അതില്‍ മാര്‍പാപ്പയുടെ ഫോട്ടോസ് ടെ അടുത്ത് ഉള്ള   എല്ലാ ഫോട്ടോസ് പോയി ..അതില്‍ 'മാര്‍പാപ്പയുടെ തിരുശരീരം'   കിടക്കുന്നത് എടുത്ത  ഒരു ഫോട്ടോ മാത്രം കിട്ടി .എല്ലാവര്ക്കും വലിയ സന്തോഷമായിരുന്നു !!!!!. ആ മാര്‍പാപ്പയെ ഒരു പുണ്യവാളന്‍ ആയി എല്ലാരും സമ്മതിച്ചിരിക്കുന്ന കാര്യംആണ് .എന്റെ മനസ്സില്‍ തോന്നിയത് , വല്ലാത്ത കുറ്റബോധവും ആയിരുന്നു .മാതാവിന്റെ ഫോട്ടോയുടെ മുന്‍പില്‍  എത്ര നേരം  പ്രാര്‍ത്ഥിച്ചു നില്ക്കാന്‍ എനിക്ക് കഴിയും .മാര്‍പാപ്പ യില്‍    ഒരു വിശ്വാസം   എന്നില്‍ സംശയം ഉള്ള കാര്യമായിരുന്നു .. .എന്നില്‍ ഒരു വിശ്വാസം ഉണ്ടാക്കാന്‍ വേണ്ടി നടന്ന അനുഭവം ആയി ഇത് എനിക്ക് തോന്നി .ഞാന്‍ ഇത് ഇവിടെ എഴുതുമ്പോള്‍  ആ ദിവസം എന്നിലെ ഒരു അവിശ്വാസി , ....കത്തോലിക്കാ ആയി ജനിച്ച ഞാന്‍ മാര്‍ പാപ്പയെ   വിശ്വസിക്കണം എന്നും മനസിലായി .വിശ്വാസ സത്യകള്‍ .എന്നില്‍ ഒന്നുകൂടി  ആഴത്തില്‍ പതിഞ്ഞു എന്ന് പറയാം.

റോമിലെ, കുറച്ചു കൂടി വിശേഷവുമായി ഞാന്‍ വരും .........പോക്കറ്റ്‌ അടിക്കുന്നവരുടെയും  ,Trevi Fountain &Colosseum   കുറിച്ചും ഒരു ബ്ലോഗ്‌ കൂടി ഉണ്ടാവും


Incorrupt body of Pope John XXIII at St Jerome's altar in St Peter's Baslica


Oil Painting of Pope John XXIII by my husband

Tuesday 9 February 2010

'.സ്ത്രീകളെ പിടിച്ച കണവ

യാത്ര തുടരുക്ക തന്നെ ആണ് ..അതും തിരിച്ചു  പോക്ക് നടത്തുമ്പോള്‍ മനസിനും ഒരു കുളിര്‍മ കിട്ടും .ഇതൊക്കെ നമ്മിലൂടെ കടന്നു പോയതും, നമ്മള്‍ അറിയുന്നതും അപ്പോള്‍ ആവും .അതില്‍ ചില നിമിഷവും,സമയവും എല്ലാം  ഓര്‍ത്തു എടുത്തു എഴുതുവാനും വിഷമം ആണ് .എന്നാലും ഒന്ന് വിട്ടു പോകാതെ, എഴുതുവാന്‍ എനിക്ക് കഴിയും . എന്നും കൂട്ടുകാരെ കുറിച്ച്   പറയാന്‍   എനിക്ക് ആയിരം നാവ് ഉണ്ടാവും !!!!. ലണ്ടനില്‍ വന്നിട്ടും ,ഒരുപാടു കൂട്ടുകാരെ കിട്ടി .അതില്‍ എടുത്തു പറയാന്‍ കുറച്ചു പേരും ഉണ്ട് .

 ശ്രീ പത്മനാഭന്‍ ടെ  മണ്ണില്‍ നിന്നുംഎനിക്ക്  രണ്ടേ രണ്ടു കൂട്ടുകാര്‍,  അവരുടെ പേരിലും ആ ചേര്‍ച്ച ഉണ്ട് ശ്രീറാമും.&; സുനിത .ബൈജുവും&മഞ്ജുവും .കലയും ,നര്‍മ്മവും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയുന്നവര്  ആണ് ഇവര്‍ .കുടുംബത്തോടെ തമാശ പറയുന്ന വേറെ ആരെയും ഞാന്‍ ഇത് വരെ കണ്ടിട്ടില്ല.  ' ആദ്യം ഇവരുടെ കൂടെ പോയി ഇരുന്നപോള്‍ ഒന്നും മനസിലാവാതെ   ഞാന്‍ ഇരുന്നു .അനധപുരിയിലെ  സംസാരം .  പുതിയ  വാക്കുകള്‍  .കുറെ കഴിഞ്ഞപോള്‍ എല്ലാം ശരിയായി തുടങി .എല്ലാരുടെയും കുട്ടിക്കളും  സമ പ്രായം എന്ന് ത്തനെ പറയാം .എല്ലാരും വല്ലതും  ഒക്കെ ഉണ്ടാക്കി,ഓരോ വീട്ടില്‍ ഒത്തുചേരും .ഭക്ഷണം ആവും എപ്പോളും അതിലെ ഒരു സംസാര വിഷയം . എല്ലാരും തീറ്റ പ്രിയരും ,അതും  വായില്‍ രുചി ഉള്ളത്  ഉണ്ടാക്കുന്നവരും  . തിരുവിതാം കൂറും  &;കൊച്ചിയും കൂടിയുള്ള ഒരു മത്സരമായിരിക്കും .എപ്പോളും തിരുവിതാം കൂറിനു ത്തനെ വിജയം.അതും എരിവിന്റെ കാര്യത്തില്‍ മാത്രം .

ഒരു അഞ്ചു വര്ഷം മുന്‍പ് ആണ് ഇതും നടക്കുന്നത്  .ശ്രീറാമും   &;സുനിതയുടെ വീട്ടില്‍ ആണ് എല്ലാരും കൂടി ഒത്തു ചേര്‍ന്നത്‌ . . ഞാന്‍ ഏഴ് മാസം ആയ വയറുമായി നടക്കുന്നു .കൂടുന്ന വീട്ടില്‍ എല്ലാരും കൂടി താമസിക്കും ,വേറെ മൂന്ന് കുടുംബകളുംഉണ്ട് . ചര്‍ച്ചകളും .ഭക്ഷണവും എല്ലാം കഴിച്ചു തീരണമല്ലോ ,കുട്ടിക്കള്‍ക്ക്  അവരുടെ ലോകവും ,എല്ലാം പെണ്‍ കുട്ടികള്‍ ആയതു കൊണ്ട് ആര്‍ക്കും കാര്യമായ പേടി യും ഇല്ല .ആണ്‍ കുട്ടി ഒരുത്തന്‍ എന്റെ വയറ്റിലും .അവനെ ഇവര് എല്ലാം കൂടി എന്ത് ച്ചെയുംമോ ?രാത്രി മുഴുവന്‍ ഓരോ തമാശയും പറഞ്ഞു  ഇരിക്കും . അതിനിടയില്‍ കളികളും   &പാട്ടും  ഒക്കെ ആയി ദിവസം മധുരമുള്ളതുംആവും . പിന്നെ രാവിലെ വരെ ഇരുന്നു സംസാരികുന്നവരും  ഉണ്ട് .ഇവരുടെ വീട്ടില്‍ ചെല്ലുമ്പോള്‍   എടുത്തു പറയണ്ട ഒരു കാര്യവും കൂടി ഉണ്ട് .കുട്ടിക്കളുടെ  പേരും,  അമ്മാളു ,ചിന്നു &;;മീനു എന്നൊക്കെ വിളിക്കുന്നത്‌  കേള്‍ക്കുമ്പോള്‍  ഒന്ന്  നാട്ടില്‍ എത്തിയ പോലെ തോന്നും .രാവിലെ, കാര്യമായി സുനിത യുടെ പുട്ടും &കടലയും അടിച്ചു എല്ലാരും സന്തോഷായി പിന്നെയും സംസാരം തുടരുന്നു ..

ഇതിനിടയില്‍, ബൈജു ടെ നള പാചകം ആണ് ഉച്ചക്ക് എന്ന് പറയുന്നതും കേള്‍ക്കാം .സുനിതയുടെ അടുക്കളയില്‍  ഒരു പാചക കാരന്‍  ആയി  ബൈജു ഉണ്ടാക്കുന്നു , വിഭവം കൂന്തല്‍ (കണവ )ആണ് ..എന്റെ നാട്ടില്‍ ഇത് ഒന്നും ഞാന്‍ കണ്ടിട്ടേ ഇല്ലാട്ടോ.... ബൈജു ഒരുനല്ല പാചക കാരന്‍ ആണ് . ജീവിതത്തില്‍ ജോലി അതല്ലട്ടോ എന്ന് എടുത്തു പറയുന്നു . . കുറച്ചു കഴിഞ്ഞപ്പോള്‍,  ബൈജു നല്ല സ്വാതിഷ്ടമായ  കണവ ഉണ്ടാക്കി കൊണ്ട് വന്നു .,അത് മേശയില്‍ വക്കേണ്ട താമസം ,സ്ത്രീകള്‍ ആണല്ലോ എപ്പോളും കൊതിച്ചികള്‍ എന്ന് ഒരു വപ്പു ഉണ്ടല്ലോ??എല്ലാരും കഴിച്ചു . സന്തോഷായി അവിടെ നിന്നും   ഭക്ഷണവുംകഴിച്ചു  എല്ലാരും യാത്ര  പറഞ്ഞു പിരിഞ്ഞു .ഞാന്‍ അത് കഴിക്കുന്ന സമയത്ത്  എന്നെ ഭര്‍ത്താവു നല്ല  വഴക്ക് പറയുന്നതും കേള്‍ക്കാം . .  വെറുതെ യാത്ര ക്ക് പോവുമ്പോള്‍ എടുത്തു കഴിക്കാതെ ,എന്നാലും ഞാനും കുറച്ചു കഴിച്ചു .നള പാചകം അസ്വാതിച്ചത് അല്ലെ വെറുതെ വിടാന്‍ പറ്റില്ലല്ലോ !!!!!!.അവിടെ നിന്നും  നമ്മുടെ വീട് എത്തുവാന്‍   നല്ല ദൂരം ഡ്രൈവ് ചെയ്യാനുംഉണ്ട് . .അതും നല്ല വേഗതയില്‍ പോവുക്കയും  വേണം . യാത്ര തുടങി കുറച്ചു കഴിഞ്ഞപോള്‍ എനിക്ക്  നല്ല വയറു  വേദനയും ,..എന്ത് ചെയുംമെന്നുഅറിയാതെ  വിഷമവും  .വേദന കൂടി കൂടി വരിക്കയും ആണ് ,.ആദ്യം തോന്നിയത്  കൊച്ചു പുറത്തു വരികാ  ആണോ എന്ന് ആയിരുന്നു !!!!!!!.എന്തായാലും കാറില്‍ ആവും പ്രസവം.പിന്നെ മനസിലായി .,ഇത് പ്രസവ വേദന അല്ല .വയറിളക്കം ആണ് .ഞാന്‍ സൈയിപ്പിന്റെ റോഡിനെ പറയാവുന്ന വഴക്ക് എല്ലാം പറഞ്ഞു. സായിപ്പിന്  റോഡ്‌ പണിയാന്‍ കണ്ട ഇടം .ഒരു വീട് പോയിട്ട് ഒരു കട പോലും ഇല്ല . ഒരു ടൊഇലെട്  കണ്ടു പിടിക്കാന്‍ പെട്ട  പാട് ...വേദനയുടെ ഇടയില്‍ പാവം ഭര്‍ത്താവിനു ഭാര്യയോട്‌ സ്നേഹം ഉണ്ടെന്നും മനസിലായി .അപ്പനും &മോളും കൂടി പറയുന്നതും കേള്‍ക്കാം,മോളെ  നീ വിഷമിക്കാതെ  ,അമ്മയുടെ വയറു ഇളകി പോയാല്‍ ,അപ്പ ഈ കാര്‍   കൊടുക്കാം . നമുക്ക് വേറെ കാര്‍ എടുക്കാം   .അപ്പോള്‍ എനിക്ക് ചിരിയും വന്നു .ഈ കാറില്‍ എന്തായാലും അപ്പനും &മോളും വീട് വരെ എത്തിയിട്ട് ,വേണമല്ലോ കാര്‍ കൊടുക്കാന്‍ .അവസാനം  ഒരു ടൊഇലെട് കണ്ടു പിടിച്ചു ..ഒരു കണവ പറ്റിച്ച പണി ..വീട്ടില്‍ എത്തി.ആരെയും വിളിച്ചില്ല .ഞാനും മടുത്തു പോയിരുന്നു .ഫുഡ്‌ പൊയ്സണ്‍ ആവും എന്ന് വിചാരിച്ചു കിടക്കുന്നു .കുറച്ചു കഴിഞ്ഞപോള്‍ ഒരു കൂട്ടുക്കാരി വിളിച്ചു .കുഴപ്പം  ഒന്നും ഇല്ലാതെ വീട്ടില്‍ എത്തിയോ എന്ന് അറിയാന്‍ ആണെന്ന് ,എന്നിട്ട്  അവസാനം ഒരു ചമ്മലോടെ,  ആര്‍ക്കും വയറിനു കുഴപ്പം ഒന്നും ഇല്ലല്ലോ ?അപ്പോള്‍ അതാണ് കാര്യം . അഞ്ചു വീട്ടിലും സ്ത്രികളെ മാത്രം പിടിച്ച കണവ ആയിരുന്നു .ഭര്‍ത്താക്കന്മാര് എല്ലാരും സന്തോഷായി ഇതും പറഞ്ഞു ചിരിയും .അവര്‍ക്ക് ആര്‍ക്കും ഒരു കുഴപ്പം ഇല്ല ...എന്നാലും സൈയിപിന്റെ റോഡിനെ കുറ്റം പറഞ്ഞ ഞാന്‍ മനസ്സില്‍ പറയുകാ ആയിരുന്നു .മലയാളീ ക്ക് വയറു ഇളക്കം എന്ന് പറയാന്‍ ഉള്ള ചമ്മല്‍ എന്നും ഉണ്ടാവുമല്ലേ?ഇതിപ്പോള്‍ സൈയിപ്പു  ആയിരുന്നാല്‍ ഉറക്കെ വിളിച്ചു പറയും 'ടമ്മി ഉപ്സേറ്റ് 'ആണ് എന്ന് .നമുടെ മനസ്സില്‍ എന്നും കുറെ വാക്കുകള്‍പറയാന്‍  വിഷമം എന്നും ഉണ്ടാവുമല്ലേ ??????

ഒന്ന് കൂടി പറയാം .....ഈ പതിനാലാം തിയതി ബൈജു എല്ലാരേയുംഒരിക്കല്‍ കൂടി  ആള്‍ടെ വീട്ടിലേക്കു വിളിച്ചിരിക്കുന്നു . ബൈജു&മഞ്ജു ഇത് വായിച്ചുകഴിഞ്ഞാല്‍  ..എന്താവുംമോ??ഞാന്‍ കണവ ഒന്ന് കൂടി കഴിക്കേണ്ടി വരുംമോ? .പിന്നെ ഒന്ന് ഉള്ളത്  എന്റെ ബ്ലോഗില്‍ കൂടി ബൈജു നെ എല്ലാവരും  അറിഞ്ഞത് കൊണ്ട്  , തിരുവിതാംകൂറിന്റെ നല്ല ഭക്ഷണം ഒന്ന് കൂടി കഴിക്കാന്‍ കിട്ടുമായിരിക്കും .!!!!!!!!!!അതോ ഞാന്‍ ജീവനോടെ ഉണ്ടോ എന്ന് അത് കഴിഞ്ഞു പറയാം .............

Monday 1 February 2010

ആതിരയ്ക്ക് .......


ഇത് ഒരു കത്ത് ആണ് ഒരുപാടു നാള്‍ ആയി പോസ്റ്റ്‌ ചെയ്യാന്‍ വച്ചിരുന്നതും ആണ്.ഇത് വരെ  സമയവും കിട്ടിയില്ല . ഇനി ഇവിടെ പോസ്റ്റ്‌ ചെയ്യാം .............

പ്രിയപ്പെട്ട ആതിരയ്ക്ക് .......
എന്റെ വിവാഹം കഴിഞ്ഞു ..നിന്റെ ആശംസകള്‍ ഉണ്ടായിരുന്നു .നീ അവിടെ ഉണ്ടാവണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു .നിന്റെ തിരക്ക് കൊണ്ട്നിനക്ക്  വരാനും സാധിച്ചില്ല . എന്നാലും എന്നില്‍ എന്ത് നടന്നു എന്ന് അറിയാന്‍  നിനക്ക് ഒരു ആശ കാണില്ലേ ?വിവാഹ തലേന്ന് എല്ലാരും വീട്ടില്‍ ഉണ്ടായിരുന്നു . .എല്ലാരും കൂടി കളിയും ചിരിയും ആയി ആ ദിവസവും എന്നോട് വിട പറഞ്ഞു .രാത്രി കിടക്കാന്‍ നേരം എല്ലാവരും   പറയുന്നതും കേള്‍ക്കാം .നാളെ രാവിലെ  ഒമ്പത് മണി ക്ക് രാഹു ക്കാലം ആണ് .  ,അതിനു മുന്‍പ് വധു  വീട്ടില്‍ നിന്നുംപോകണം ,..ഇത് വരെ അതുപോലെ ഒരു വിശ്വാസവും ഇല്ലാതെഇരുന്ന   എന്റെ വീട്ടില്‍ ഇത് ഒരു പുതിയ കാഴ്ച  ആയിരുന്നു .രാത്രി ഉറക്കത്തിലും,.രാവിലെ ഒമ്പത് മണിക്ക്  എന്തോ സംഭവിക്കാന്‍ പോകുന്നപോലെ ആണ് തോന്നിയതും . രാത്രിയില്‍ ഉറക്കം നടന്നുമില്ല . അഞ്ചു മണി ആയപ്പോള്‍  ആരോ എന്നെ വിളിച്ചു ഉണര്‍ത്തി ,പിന്നെ വധു വിനെ ഒരുക്കാനുള്ള ആളുകള്‍ വന്നു , അവര് എന്തൊക്കെ എല്ലാം വാരി വലിച്ചു ഇട്ടുതന്നു  .ഒമ്പത് മണി ക്ക് മുന്‍പ്  എല്ലാം കഴിഞ്ഞു ,വീട്ടില്‍ നിന്നും എല്ലാവരും കൂടി എന്നെ  ഇറക്കി വിട്ടതും ..ഒരു രാഹു വിന്റെ പേരില്‍ .ഇനി കയറി ചെല്ലുന്ന വീട്ടില്‍ ഇത് ത്തനെ ആവുംമോ എന്നും നാടകം  എന്ന്  പേടി യുമായി   പടികള്‍ ഇറങ്ങി .വരന്‍ ടെ വീട്ടിലേക്കു പോകുന്ന വഴിയില്‍ ആണ് ഒരു കാര്യവും  ഓര്‍മ്മ വന്നതും  .രാവിലെ മുതല്‍ വധു  ആയ ഞാന്‍ ഒന്നും  കഴിച്ചിട്ടില്ല..അവിടെ എത്തുന്നത്‌ വരെ കാര്‍ നിര്‍ത്താനും പാടില്ല .അതും നല്ലതല്ല ..എനിക്ക് വയറു കത്തുന്നതും കേള്‍ക്കാം.കൂടെ ഉണ്ടായിരുന്ന അങ്കിള്‍ടെ  ബുദ്ധി  ,കാര്‍ നിര്‍ത്താതെ ,കടയുടെ അടുത്ത് ചേര്‍ത്ത് നിര്‍ത്തി എനിക്ക് കഴിക്കാന്‍  പഴം  വാങ്ങിച്ചു.വേറെ വല്ലതും കഴിച്ചാല്‍  സാരീയില്‍  എല്ലാം ആവും ..രാഹുവും &;പട്ടിണിയും ആവും ജീവിതം മുഴുവന്‍ .തമാശ ആയിട്ട് എനിക്കും തോന്നി .

കല്യാണം ത്തിന്റെതിരക്കില്‍ എനിക്ക് നല്ല ജലദോഷവും  ഉണ്ടായിരുന്നു .അതുകഴിഞ്ഞ്
എനിക്ക്   ചുമയും ഉണ്ട് . രാവിലെ മുതല്‍ 'വിക്ക്സ് ഗുളിക' കഴിച്ചു ഞാന്‍ ഒരു  വിധം ആയി ..താലികെട്ട് കഴിയുന്ന വരെ ചുമ ക്കാതെ ഇരിക്കാന്‍ ,വിക്ക്സ് ത്തനെ ഒരു സഹായം ..വരന്‍ ടെ നാട് എത്തി ...അതും ഒരു ഒരുപാടു നാള്‍ സ്വപ്നം കണ്ടിരുന്ന 'മൂന്ന് ആറുകളുടെ നാട് ...' മുവാറ്റുപുഴ '.കാരന്റെ നവവധു ആവാന്‍ പോകുന്നു
കാര്‍ നിര്‍ത്താതെ അവിടെ വരെ എത്തിച്ചു  ..ഇനിപള്ളിയില്‍ നിന്നും താലികെട്ട്     കഴിയുന്ന വരെ ചുമ വരാതെയും നോക്കണം .ദൈവാനുഗ്രഹത്താല്‍ പള്ളിയില്‍ നിന്നും ,ഇറങ്ങുനവരെ ചുമ വന്നതേ ഇല്ല. .അതും കഴിഞ്ഞു വരന്റെവീട്ടിലെആളുകളും ,തിരക്കും .ഭര്‍ത്താവിന്റെ അപ്പന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍  ആയതു കൊണ്ടും  പൂരത്തിന് ഉള്ള ആളുക്കള്‍ ഉണ്ട് .വിവാഹത്തിനും  ... അതിനിടയില്‍ ആരോ  ഭക്ഷണം കൊണ്ട് വന്നു .അത് കഴിക്കാന്‍ വായില്‍ വച്ചതെ ഉള്ളു ,ഫോട്ടോ  എടുക്കാന്‍ ചെല്ലാന്‍ പറഞ്ഞു .അപ്പോള്‍ അതും കഴിച്ചില്ല ...പട്ടിണി എന്ന് ചിരിച്ചു തള്ളിയത്ജീവിതത്തില്‍ വരുംമോ എന്ന് പിന്നെയും മനസ്സില്‍ തോന്നിയിരുന്നു .

എല്ലാം തിക്കും &തിരക്കും കഴിഞ്ഞപോള്‍ സന്ധ്യ ആയി ......
നമ്മിലെ ഒരു ദിവസത്തിന്റെ ക്ഷീണം എന്തായിരുന്നുവോ ,എന്ന് നല്ലപോലെ അറിയാം .എന്നാലും നവ വധു ചിരിച്ചു നില്‍ക്കണ്ട ദിവസം അല്ലെ?ഇനിയും പിടിച്ചു നിക്കുവാന്‍  പറ്റില്ല വല്ലതും കഴിക്കാന്‍ കിട്ടിയില്ല എങ്കില്‍  .ഞാന്‍ വല്ല തല ചുറ്റി വീഴും എന്ന് തോന്നി .എന്തായാലും പ്രിയ ഭര്‍ത്താവിനോട് ത്തനെ പറയാം .എനിക്ക് വല്ലതും കഴിക്കാന്‍ കിട്ടുമോ?  ?അപ്പോള്‍ സമയം വൈകുംനേരം എഴുമണി പോലും ആയിട്ടില്ല .ചോദിക്കണ്ട താമസം കഴിക്കാന്‍ കൊണ്ട് വന്നു .അത് ഇരുന്നു കഴിക്കുന്ന സമയത്ത് ആരോ കാണാന്‍ വന്നു .എന്താ ഇത്ര നേരത്തെ കഴിച്ചു കിടക്കാന്‍ പോവുക്ക ആണോ? ..അവര്‍ക്ക് അറിയില്ലല്ലോ പാവം എന്റെ വയറ്റിലെ വേദന ....സന്തോഷായി നമ്മിലെ ജീവിതം തുടക്കം  ആണല്ലോ . ആ വീട്ടില്‍ ഭക്ഷണം കിട്ടുമെന്ന് മനസിലായി .ഇനിപ്പോള്‍ രാഹു എന്താവുംമോ ?രാവിലെ അഞ്ചു മണിക്ക് വല്ലോം വീട്ടുജോലി ആരംഭിക്കുവയിരിക്കും .ഇതെല്ലം ഓര്‍ത്തു കിടന്നത് കൊണ്ട് രാവിലെ കണ്ണ് തുറന്നത്  എട്ടുമണിക്ക് ആയിരുന്നു .

 എഴുനേല്‍ക്കാന്‍ വൈകിയതിന്റെ പരിഭവവുമായി പതുക്കെ അടുക്കളയിലേക്കു  ഓടി ,അപ്പോള്‍ അമ്മയും എഴുനേറ്റു വരുന്നു ഉള്ളു .ഇതിലും വലിയ സന്തോഷം ഉണ്ടോ?അമ്മായിഅമ്മ പതുക്കെ എഴുനേല്‍ക്കുന്ന വീട് ... എന്റെ .സന്തോഷം പിടിച്ചാല്‍ കിട്ടുംമോ ???.പക്ഷെ അമ്മായിഅപ്പന്‍ . ആദ്യമായി മരുമോളുടെ കൈ കൊണ്ട് ചായ കുടിക്കാന്‍ കാത്തിരിക്കുന്നു !!!!!!!!!!!!!!.എന്തായാലും രണ്ടുപേര്‍ക്കും ഒരു ചായ ഉണ്ടാക്കി കൊടുത്തു . പതുക്കെ ഭര്‍ത്താവിനും ഒരു ചായ എടുത്തു കൊടുത്തു .എല്ലാ വരെയും പോലെ, ഉറക്കത്തില്‍ കണ്ണ് തുറക്കുമ്പോള്‍ ചായ ആയി ഭാര്യ !!!.ചായ കുടിച്ചു കപ്പു തിരിച്ചു തന്നു ..ഒരു ഉപദേശവും, മോളെ ഇനി നമ്മുടെ റൂമില്‍ 'വിക്ക്സ് 'എന്നാ സാധനം കണ്ടു പോകരുത് .... ഒരു ദിവസം മുഴുവന്‍ വിക്ക്സ് ഗുളിക കഴിച്ച ഞാന്‍ അത് കേട്ട് ചമ്മിയത് അല്ലാതെ വേറെ എന്ത് പറയാന്‍ ...ഒരു സന്തോഷവും കൂടി ഉണ്ട് പറയാന്‍ ,വിവാഹം കഴിച്ചു പോവുമ്പോള്‍ .പെണ്‍കുട്ടികള്‍ ഇല്ലാത്ത വീട്ടിലേക്കു പോകുന്നത് ഒരു നല്ല കാര്യം ആണ് .അവിടെ എല്ലാരുടെയും കൂടെ ഒരു പെണ്‍കുട്ടി ഇല്ലാത്തകുറവും മനസിലാക്കാം  ...കുറെ തമാശകളും, ഓര്‍ത്തു ചിരിക്കാനും കിട്ടും !!!!!!കൂടെ ഒരു അനിയനും കൂടി ഉണ്ടായാല്‍ എല്ലാം തികഞ്ഞു ..

ഇത്രയും എഴുതി ഞാന്‍ കത്ത് ചുരുക്കുന്നു .....എന്റെ വിവാഹത്തിന് ആതിര വരാതിരുന്ന വിഷമവും മാറിയല്ലോ ....ഇത് വായിച്ചു നീ  എല്ലാത്തിലും കൂടെ ഉണ്ടായിരുന്നപോലെ തോന്നിയല്ലോ?
വിക്ക്സ് ഗുളിക 'പിന്നെ ജീവിതത്തില്‍  ഞാന്‍ കണ്ടിട്ടേ ഇല്ല .....'രാഹു' ഒരിക്കലും നോക്കിയതും ഇല്ലാട്ടോ .ചിലത് നമ്മുടെ  കാരണവന്മാരുടെ  ഇഷ്ട്ടതിന്നു വിട്ടു കൊടുക്കുന്നതും  തന്നെ ആണ്നല്ലതും ....................