Monday, 14 February 2011

ബേക്കണ്‍‌സ്കോട്ട്മോഡല്‍ വില്ലേജ്--ലണ്ടന്‍

കുറച്ച് പഴയ ഫോട്ടോകള്‍ നോക്കിയതിനിടയില്‍ ഈ ഫോട്ടോകള്‍  കാണാന്‍ ഇടയായി ,ഒരു പഴയ യാത്രയുടെ ഏടുകള്‍  ബേക്കണ്‍‌സ്കോട്ട്മോഡല്‍

വില്ലേജ്, റെയില്‍വേ . ഒരു മൂന്ന് വര്‍ഷം മുന്‍പ്  ഇത്  കണ്ടിരുന്നു .ലണ്ടനില്‍ ഞാന്‍ കാണാത്ത കാഴ്ച്ചകള്‍ ഇനിയും എത്രയോ ബാക്കി ആണ് . ഈ ബേക്കണ്‍‌സ്കോട്ട്

വില്ലേജ് കാണാന്‍ പോയത് കുറച്ച് തണുപ്പുള്ള സമയത്ത് ആയിരുന്നു ,നാട്ടിലെ മോഡല്‍ വില്ലേജ് കണ്ട ഓര്‍മ്മ  വച്ച് ,ഇതിന് അകത്ത് കയറിയാല്‍ ഒരു ഞെട്ടല്‍ തന്നെ ഉണ്ടാവും . ചിലത് മുന്‍പില്‍ കാണുമ്പോള്‍ ,അതിന്‌ ശ്വാസം ഉണ്ടോ ,ഒന്നു  തൊട്ടു നോക്കാന്‍ തോന്നും ,വേറെ ചിലതിനെ നമ്മുടെ കൈകളില്‍ എടുത്ത് താലോലിക്കാന്‍ തോന്നും .  ഒരു മനസ് തുടിക്കും .ഒരു ദിവസം മുഴുവന്‍അതിനകത്ത്   നടന്നു  കാണാനുണ്ട് ,എല്ലാം സൂക്ഷ്മമായി പഠിച്ച് ,ആ കലാ വിരുതുകള്‍ മനം നിറയെ കണ്ടു തിരിച്ച് പോരാന്‍ തോന്നില്ല .81 വര്‍ഷം പഴക്കമുള്ള ഈ മോഡല്‍ വില്ലേജ് ,ഇന്നും സുന്ദരമായികാണാന്‍ സാധിക്കുന്നത്‌ എല്ലാവര്‍ഷവും ഇത് കാണാന്‍ വരുന്ന ആളുകളുടെ തിരക്ക് കൊണ്ട് ആവണം .

Mr Callingham എന്ന ആള്‍ 1929 ല്‍ ആണ്  ഇത്  പൊതു ജനകള്‍ക്കായി തുറന്നു കൊടുത്തത് . അദ്ദേഹത്തിന്റെ വീടിന് അകത്ത് ഇരുന്ന മോഡല്‍ റെയില്‍വേ ,ഭാര്യയുടെ നിര്‍ബന്ധം മൂലം പുറത്ത് സ്ഥാപിക്കേണ്ടി വന്നു .മോഡല്‍ റെയില്‍വേ പുറത്ത് എടുത്ത്‌ വയ്ക്കാതെ ഇരുന്നാല്‍  ഭാര്യ ആ വീട്ടില്‍ നിന്നും ഇറങ്ങി പോകും എന്നുള്ള ഭീഷണി യും  അദ്ദേഹം കേള്‍ക്കേണ്ടി വന്നു എന്ന് ചരിത്രം പറയുന്നു .റെയില്‍വേ വീടിന് പുറത്ത് സ്ഥാപിച്ചതിന് ശേഷം Mr .Callingham അദ്ദേഹത്തിന്റെ തോട്ട ക്കാരനും കൂടി ,ഈ റെയില്‍വേക്ക് ചുറ്റും ,ഓരോ വീടുകളും ഉണ്ടാക്കാന്‍ തുടങ്ങി ഒരു കൊച്ചു പട്ടണത്തില്‍  കാണാന്‍ പറ്റുന്ന എല്ലാം അവര് അതിനകത്ത് സ്ഥാപിച്ചു ..അദ്ദേഹത്തിന്റെ ആ വലിയ വീട്ടില്‍ ലണ്ടനില്‍ നിന്നുമുള്ള പണക്കാരായ ആളുകള്‍ വിരുന്നിനു വരുമായിരുന്നു ,അവര്‍ക്ക് കളിയ്ക്കാന്‍ വേണ്ടിയുള്ള ടെന്നീസ് കോര്‍ട്ട് ,ഒരു വലിയ ഗാര്‍ഡന്‍ ആ വീടിന് ചുറ്റും ഉണ്ടായിരുന്നു .


വീട്ടില്‍ വരുന്ന അതിഥി കള്‍ക്ക് വേണ്ടി അദ്ദേഹം ആ പൂന്തോട്ടം ഒരു പരീക്ഷണ ശാല ആക്കി മാറ്റി ,അദേഹത്തെ  സഹായിക്കാന്‍ അവിടെയുള്ള സ്കൂള്‍ കുട്ടികളും വരുമായിരുന്നു ,കൊച്ചു കൊച്ചു വീടുകളും ,ആശുപത്രി ,സ്കൂള്‍ ,പോസ്റ്റ്‌ ഓഫീസ് ,ആരാധനാലയം ,റെയില്‍വേ സ്റ്റേഷന്‍ ,ഒരു കൊച്ചു പട്ടണത്തില്‍ നമുക്ക് കാണാന്‍ പറ്റുന്ന എല്ലാം ആ പൂന്തോട്ടത്തില്‍ ഉണ്ട് .ഇതിന് ചുറ്റുമായി ചൂളം വിളിച്ചു ഓടുന്ന ട്രെയിനുകളും .നദികരയില്‍ കാറ്റില്‍ ആടുന്ന തോണികളും ,റിമോട്ട്  ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ബോട്ടുക്കള്‍ ,  ഫുട്ബാള്‍ കളിക്കുന്ന കളിക്കാര്‍ , റഗ്ബി ചുവടുകള്‍ പഠിക്കുന്ന തടിയന്മാരയായ ആളുക്കള്‍ ,

ഈ മോഡല്‍ വില്ലേജ് കാണാന്‍ ടിക്കറ്റ്‌ എടുക്കണം ,ലണ്ടനില്‍ നിന്നും ഒരു പിക്നിക്‌ പോലെ പോകാന്‍ പറ്റിയ ഒരു സ്ഥലമാണിത് .അവിടെ കുട്ടികളുടെ പിറന്നാള്‍ പാര്‍ട്ടി കളും നടത്താം .നല്ല തണുപ്പുള്ള  സമയത്ത് ഇത് തുറക്കില്ല ,സിമന്റും ,ഇഷ്ട്ടികളും കൂട്ടി ചേര്‍ത്ത് ഉണ്ടാക്കിയ ഈ മായാ കാഴ്ച്ചകള്‍ ഈ തോട്ടത്തിലൂടെ എല്ലാവരും ഒന്ന്‌ നടന്നു നോക്കൂ ,ഓരോ ദിവസവും നിറം മാറുന്ന സ്വഭാവമുള്ള മനുഷ്യന്മാരേക്കാള്‍ എത്രയോ സുന്ദരം ,ഈ മരപാവകളുടെയും , കൊച്ചു വീടുകളുടെയും കൂടെ നടക്കുന്നത് ,ഞാന്‍ ഇതെല്ലാം വല്ലാതെ ഇഷ്ട്ടപ്പെടുന്നു ..........                     


ഇതൊക്കെ ഇത്ര ഭംഗിയായി ,വൃത്തിയായി വയ്ക്കുന്നത് കാണുമ്പോള്‍ ,എത്രയോ വര്‍ഷം മുന്‍പ് ഉണ്ടാക്കി വച്ചത് ആണ് ,എന്നിട്ടും അഴുക്കും പൊടിയും ഒന്നും ഇല്ലാതെഏതോ ഒരു  കോണ്‍വെന്റ്  തോട്ടത്തില്‍ പണി ചെയ്യുന്നവര്‍

ലണ്ടന്‍ ലെ ഗ്രാമത്തിലേക്ക് പോകുമ്പോള്‍ ഇതുപോലെ വലിയ വീടുകള്‍
കാണാം ,വലിയ പൂന്തോട്ടവും ,വീടിന് ചുറ്റും വലിയ മതില്‍ ഒക്കെ കെട്ടി യിട്ടുണ്ടാവും


                               

 എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ഈ അവസാന രണ്ട് ഫോട്ടോകള്‍ ആണ് . ഇതിനിടയില്‍ ഒരു മരത്തില്‍ ചെറിയ കിളിക്കൂട്‌ കണ്ടിരുന്നു .