Tuesday, 11 October 2011

മറക്കാനാവാത്ത ഒരു ദിവസം കൂടി
ഒരു പഴയ ചങ്ങാതിയെക്കുറിച്ച്   കുറെ നാളുകളായി യാതൊരു വിശേഷവും  ഇല്ലായിരുന്നു.പഴയ ചങ്ങാതിമാരോട്  അവളെ കുറിച്ച് ചോദിച്ചിരുന്നു .എല്ലാവരും തിരക്ക് ആയത് കൊണ്ട് ആര്‍ക്കും ഒന്നും    അറിയില്ല .ഒന്നാമതായി കല്യാണം കഴിഞ്ഞപ്പോള്‍ വീടും ,തിരക്കുമായിഅവളും എല്ലാരേയും മറന്നു.അതുകൊണ്ട് ആര്‍ക്കും  അവളുടെ ജീവിതം തിരക്കി പോകാനും തോന്നിയില്ല . ഈ അവധിക്കാലത്ത്‌ ഞാന്‍ ഒരു കല്യാണത്തിന് പോയപോള്‍ ,ഒരു നിമിത്തം പോലെ എന്റെയൊരു അകന്ന  ബന്ധു വിനെ കാണാന്‍ സാധിച്ചു. വര്‍ത്തമാനത്തിനിടയില്‍ എങ്ങനെയോ പഴയ സ്കൂള്‍,കോളേജ്  വിശേഷം പറയാന്‍ തുടങ്ങി ,അതിനിടയില്‍ എനിക്ക് നഷ്ട്ടപ്പെട്ടു പോയ  പഴയ  ചങ്ങാതിയെ  യെ കുറിച്ച് അറിയാന്‍ കഴിഞ്ഞു.എന്‍റെ ബന്ധുവിന്റെ, ഭര്‍ത്താവിന്റെ ബന്ധത്തില്‍  ഉള്ള  ആരോ  ആണ് അവളെ കല്യാണം കഴിച്ചിരിക്കുന്നത് അതും എനിക്ക് പുതിയ അറിവ് ആയിരുന്നു.ആ  പഴയ ചങ്ങാതിയെ ഒന്ന്  കാണാനുള്ള ആഗ്രഹം  പറഞ്ഞപ്പോള്‍ ,ഒരു ദിവസം അവിടേക്ക് പോകാം എന്ന് രണ്ടുപേരും കൂടി തീരുമാനിച്ചു .രണ്ടാഴ്ച്ച കഴിഞ്ഞിട്ടും  .പോകാമെന്ന് ഉറപ്പ് പറഞ്ഞ ബന്ധു വിന്റെ അടുത്ത് നിന്നും  ഒന്നും കേട്ടുമില്ല .

എനിക്ക് തിരിച്ച് പോരാനുള്ള ദിവസം അടുക്കുന്നത്  കൊണ്ട് ഞാന്‍ തന്നെ അവസാനം ബന്ധുവിനെ വിളിച്ചു ചോദിച്ചു ..അവരുടെ വീട്ടില്‍  പോണോ ?
നീ ,അടുത്ത പ്രാവശ്യം വരുമ്പോള്‍ പോകാം എന്നൊക്കെ പറഞ്ഞ് ആകപ്പാടെ  ആള്‍ടെ സംസാരത്തിലും ഒരു മാറ്റം.പിന്നെ ഞാനും നിര്‍ബന്ധിച്ചില്ല ..രണ്ട് ദിവസം കഴിഞ്ഞപ്പോള്‍  എന്നെ തിരിച്ച്  വിളിച്ചു .പോകാമെന്ന് സമ്മതിച്ചു പറഞ്ഞത് പോലെ  അവളുടെ വീട്ടിലേക്ക് പോകുന്ന വഴി .ബന്ധു എന്നോട് കുറെ നിബന്ധനകള്‍പറയുന്നു . .നിനക്ക് ഇന്ന് അഭിനയിക്കാനുള്ള ദിവസം ആണ് .കാരണം അവരുടെ വീട്ടില്‍ എത്തിയാല്‍   നീ ഒന്നും അറിഞ്ഞിട്ടില്ല   ,ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല . ഇങനെ ഓരോ ബന്ധമില്ലാത്ത കാര്യം ഒക്കെ പറഞ്ഞു കൊണ്ട്   അവളുടെ വീടെത്തിച്ചു .ഇറങ്ങാന്‍ നേരം ഇടറിയ സ്വരത്തില്‍ പറയുന്ന കേള്‍ക്കാം ഞാന്‍ കാണാന്‍ പോകുന്ന എന്റെ ചങ്ങാതി..കാന്‍സര്‍ മൂലം വിഷമിക്കുന്നു വെന്ന സത്യം .


വിഷമിപ്പിക്കുന്ന വാക്കുകള്‍ കേട്ട് കൊണ്ട് വീടിനകത്തേക്ക് കയറാന്‍ നേരം ,ഏതോ സിനിമയില്‍ കണ്ടഒരു രംഗം  മുന്‍പില്‍ കൂടി അഭിനയിക്കാന്‍ പോകുന്നുഎന്ന ഞെട്ടല്‍ എനിക്കുണ്ടായി  . കാലം കുറെ കഴിഞ്ഞ് ചങ്ങാതിയെ കണ്ടപ്പോള്‍  ചിരിക്കണോ  ,കരയണോ എന്നറിയാതെ നിന്ന  എന്നെ കണ്ടിട്ട് ചങ്ങാതിയുടെ വാക്കുകള്‍  ..നീ ഒരുപാട് മാറി പോയി,പ്രവാസം നിന്റെ രൂപത്തിലും ഭാവത്തിലും കുറെ മാറ്റം വരുത്തി .കാരണം എനിക്ക് മിണ്ടാന്‍ ഒന്നുമില്ല .(ആകെ കൂടി മൗനം ) ബന്ധുവിന്റെ കണ്ണുകളിലേക്കു    നോക്കുമ്പോള്‍ ,അവള്‍ എന്നെ കണ്ണിറുക്കി  പേടിപ്പിക്കും .

ചങ്ങാതിയുടെ ചോദ്യം അതും  പ്രവാസ ജീവിതത്തില്‍ എനിക്കുണ്ടായ മാറ്റം   കേട്ടപ്പോള്‍ ഞാന്‍ അവളെ ഒന്ന് കൂടി നോക്കി  ചങ്ങാതിക്ക് യാതൊരു മാറ്റം കാണുന്നില്ല .പഴയ പോലെ തമാശയും ,കളിയാക്കലും ആയി ഓടി  നടക്കുന്നു..   ശരീരം കുറച്ചു  ക്ഷീണിച്ചു .അവളുടെ വീടും ,പറമ്പും എല്ലാം  കൂടെ നടന്നു കാണിക്കാനും,പൂന്തോട്ടത്തില്‍ ഉണ്ടായ പുതിയ പൂക്കളെ എടുത്തു താലോലിക്കാനും അവസരം തന്നു . .അതിനിടയില്‍ കല്യാണം   മുതല്‍ ഉള്ള വിശേഷമെല്ലാം  രണ്ട് മണിക്കൂറില്‍ പറഞ്ഞ് തീര്‍ത്തു .പോകാന്‍ നേരം എനിക്ക്   ഒരു സമ്മാനം തരാനും  അവള്‍ മറന്നില്ല . .അത് വാങ്ങുമ്പോള്‍ കരയാന്‍   പാടില്ല എന്ന്   നേരത്തെ ബന്ധുവിന് കൊടുത്ത വാക്കുകള്‍   ഓര്‍ത്തു ഞാന്‍ എല്ലാം ഒരു ചിരിയില്‍ ഒതുക്കി . .ഒരു നന്ദി വാക്കോ ,യാത്ര പറയല്ലോ അതിനുള്ള സമയം പോലും തരാതെ എന്‍റെ ബന്ധു , ''ഇനിയും വൈകിയാല്‍ വീട്ടില്‍ എത്താന്‍  കുറെ സമയം ആവും   എന്നും പറഞ്ഞ്‌ എന്നെ കാറിലേക്ക്  തള്ളിയിടുകയായിരുന്നു ..

തിരിച്ച് വീട്ടില്‍ എത്തുന്നവരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല . ഇറങ്ങാന്‍ നേരം ബന്ധു തന്നെ  ക്ഷമാപണത്തോടെ  സംസാരം തുടങ്ങി  ,ചങ്ങാതിമാര്‍ തമ്മില്‍ ഇത്രയും നാള്‍ കഴിഞ്ഞ് കണ്ടുമുട്ടിയത്‌ ഒരു വിഷമം വന്നപ്പോള്‍ ആയിരുന്നല്ലോ എന്ന് അവള്‍ക്കും  തോന്നാതിരിക്കാന്‍ വേണ്ടി ,ഞാന്‍ നീന്നോട് അഭിനയിക്കാന്‍ പറഞ്ഞത് .അവരും ആ വേദനയില്‍ നിന്നും കര കയറാന്‍ തുടങ്ങി ഇനിപ്പോള്‍ നമ്മള്‍ അതറിഞ്ഞ്ചെന്ന് കണ്ടപ്പോലെ  ആവരുത്എന്ന് കരുതി ആണ് എനിക്ക് ഇതുപോലെ പെരുമാറേണ്ടി വന്നത് എന്ന്    പറഞ്ഞുകൊണ്ട് യാത്ര പോലും പറയാതെ    എന്നെ വീടിന് മുന്‍പില്‍ റോഡില്‍ ഇറക്കി വിട്ടിട്ട് ആണ് പോയത് .

ആ  നില്‍പ്പില്‍ എന്‍റെ മനസ്  ,അപ്പോളും  കാട് കയറി  .നമ്മള്‍ മൂന്ന്പേരും ഇനിയും കണ്ടു മുട്ടുമെന്ന് യാതൊരു   ഉറപ്പുമില്ല .എന്നാലും ഈ കൂടിക്കാഴ്ച  അതുപോലെ തന്നെ ആയതു നന്നായി എന്ന് പറയണമെന്ന് മനസ്സില്‍  ഉണ്ടായിരുന്നു .
വിങ്ങുന്ന  മനസോടെ, വീടിനകത്തേക്ക്കയറി   ,കൈയ്യില്‍ കിട്ടിയ  സമ്മാന പൊതി തുറന്നു നോക്കാന്‍  തോന്നിയില്ല. ഞാന്‍ തിരിച്ചു പോരുന്നതിന്റെ  തലേന്ന്  ചങ്ങാതി എന്നെ ഫോണ്‍ വിളിച്ചിരുന്നു .സമ്മാനം ഇഷ്ട്ടം ആയോ എന്നറിയാന്‍ആണ് വിളിച്ചത്.,ആ തിരക്കിനിടയില്‍ ഞാന്‍ അത് തുറന്നു നോക്കി ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഒരു  പ്രതിമ !!എന്റെ കൈയ്യില്‍ ഇരുന്നു തേങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ്  ഞാന്‍ അതിനെ ചേര്‍ത്ത് പിടിച്ചു . പൊഴിഞ്ഞു വീഴുന്നതിനു മുന്‍പേ ,പരസ്പരം കാണാന്‍ സാധിച്ചതില്‍ നന്ദി പറഞ്ഞു കൊണ്ട് , മൌനമായി രണ്ടുപേരും  യാത്ര പറഞ്ഞു .ഇനി വരുമ്പോള്‍ കാണാന്‍ വരണം എന്ന് അവിടെ നിന്നും ഉറക്കെ അവള്‍ വിളിച്ചുപറയുന്നത്  കേട്ടുകൊണ്ട്    ആഫോണ്‍  വിളിയും  അവസാനിച്ചു .