ജാലകം

Sunday 15 August 2010

ഓണത്തിന്‍റെ ഓര്‍മ്മ

                                              
കഴിഞ്ഞ ഓണത്തിന് നാട്ടില്‍ ആയിരുന്നു .എല്ലാവരും കൂടി ചേട്ടന്‍റെ പുതിയ വീട്ടില്‍ ഓണം ആഘോഷിച്ചു  .രാവിലെ മുതല്‍  അടുക്കളയില്‍  ഓണസദ്യ ഉണ്ടാക്കുന്നതിരക്കും  .അതിനിടയില്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യാം എന്ന് വിചാരിച്ച് ,ഷമിന്‍ ചോക്കുമായി മുന്‍വശത്ത് ഇരുന്നു ,ഇത് കണ്ടപ്പോള്‍  പൂവ് വല്ലതും കിട്ടുംമോ  എന്ന് അറിയാന്‍  ഞാനും ,കുട്ടികളും കൂടി പതുക്കെ വീടിന് പുറത്ത് നടന്ന് നോക്കി ,ഒരിടത്തും ഞാന്‍ നോക്കുന്ന ഒരു പൂവ് പോലും ഇല്ല .എല്ലാ വീടിന് മുന്‍പിലും  മഞ്ഞ കോളാമ്പി ചിരിച്ചു കൊണ്ട് നില്‍ക്കുന്നത് കാണാം ,കൂടെ പുതിയ തരം പൂക്കളും . പഴയ പൂക്കള്‍ എല്ലാം നാടിനോടും വിട പറഞ്ഞു .അമ്മയോട് ചോദിച്ചപോള്‍ പറഞ്ഞു ,''ചെത്തിയും ,ചെമ്പരത്തിയും കാണാന്‍  നീ   ഒരു മൈല്‍ ദൂരം പോകണം'' .അവിടെ വരെ പോയി നോക്കിയപോള്‍ കുറച്ച്  ചെമ്പരത്തി യെ കണ്ടുപിടിച്ചു .പറമ്പിലെ  വേലിയില്‍ നിന്നും ആ പൂക്കള്‍    എല്ലാം  പിടിച്ച് വലിച്ച്‌ എടുക്കണം .അത് വലിച്ച്‌  എടുത്ത്‌ കഴിഞ്ഞപ്പോള്‍  കൈയും ,കാലും മുറിഞ്ഞത്  തന്നെ മെച്ചം .കൈയില്‍ കിട്ടിയ പൂക്കള്‍  എല്ലാം ആയി തിരിച്ച് വന്നപ്പോള്‍ ഷമിന്‍ പൂക്കളം
വരച്ചു കഴിഞ്ഞു .










    പൂക്കളം ഇടാന്‍ എല്ലാരേയും വിളിച്ചപ്പോള്‍       തന്നെ                                    അവിടെ കുട്ടികള്‍ വഴക്ക് തുടങ്ങി ,പൂക്കളം ഇടുന്നതിന്  മുന്‍പ് അവര്‍ക്ക് വേണ്ട  പൂക്കളുടെ നിറം തീരുമാനിച്ചു കഴിഞ്ഞു .എന്‍റെ കൈയില്‍ കിട്ടിയ പൂക്കള്‍ വെറും നാല് നിറത്തില്‍ മാത്രം .ചെമ്പരത്തിയെ  ആര്‍ക്കും വേണ്ട,കാരണം  അതിന്‌ ഭംഗി തീരെ ഇല്ല ,വാടാ മല്ലിക്ക് തന്നെ പ്രിയം ,നിറത്തില്‍
കുട്ടികള്‍ക്കും അവളെ ഇഷ്ട്ടമായി .പത്ത് നിമിഷം കഴിഞ്ഞപ്പോള്‍  ആര്‍ക്കും പൂക്കളം ഇടാന്‍ വയ്യ . പൂക്കള്‍ കൈയ്യില്‍ എടുത്ത്‌ കൊടുത്താലും,അത് കളത്തില്‍ ഇട്ട് തീര്‍ക്കാനുള്ള  മനസും ഇല്ല .അവസാനം പൂക്കളം ഇട്ട് തീര്‍ത്തത്   ബാക്കി എല്ലാവരും കൂടി . പൂക്കളം കണ്ടപ്പോള്‍ കുട്ടികള്‍ക്കും  സന്തോഷം .





                                  


നല്ല ഓണസദ്യ  കഴിച്ച് നാട്ടില്‍ നിന്നും
തിരിച്ച് ലണ്ടനില്‍ വന്നപ്പോള്‍ ഇവിടത്തെ ഓണ പരിപാടികളും കൂടാന്‍ കഴിഞ്ഞു . .ഇവിടെയും ഷമിന്‍  പൂക്കളം വരയ്ക്കുന്ന ആള്‍ ആയി .പൂക്കളം വരയ്ക്കാന്‍ തുടങ്ങിയപോള്‍ ഇത് നാട് അല്ല ,ഇവിടെ പൂക്കള്‍ വാങ്ങാന്‍   നല്ല വിലയും കൊടുക്കണം അതും ഓര്‍മ്മിപ്പിച്ചു .അത് കൊണ്ട് ചെറിയ കളം  വരച്ചാല്‍ മതി ആവും  .അതൊന്നും ലണ്ടനില്‍ താമസിക്കുന്നവരോട്  പറഞ്ഞിട്ട് കാര്യം ഉണ്ടോ? പൂക്കളം എല്ലാം വളരെ വലുത് തന്നെ വേണം  .അതില്‍ ഇടുന്നത്  പൂക്കള്‍ അല്ല എന്ന് മാത്രം .ഉണക്കിയ തേങ്ങാ പൊടി യില്‍ പല നിറത്തില്‍ ഉള്ള ഫുഡ്‌ കളര്‍  ചേര്‍ത്ത് ഇവിടെ യും പൂക്കളം ഭംഗിയാക്കി  .ഒരേ ഒരു പ്രശ്നം മാത്രം ,പൂക്കളം  ഇടാന്‍ കൈയില്‍
ഗ്ലൗസ് വേണം ,ലണ്ടനില്‍ ആയാല്‍ അതും സായിപ്പ് ചെയ്തപോലെ ചെയുന്നു എന്ന് വിചാരിക്കണ്ട ,തേങ്ങയില്‍ എല്ലാ ഫുഡ്‌ കളര്‍ ചേര്‍ത്ത് ഇടാനും അത്ര എളുപ്പം അല്ല എന്ന് എല്ലാവര്‍ക്കും അറിയാം അല്ലോ ?അത് കൊണ്ട് ഈ പൂക്കളവും ഉണ്ടാക്കാന്‍ കഷ്ട്ടപ്പാട് തന്നെ ..........








നല്ല ക്ഷമയോടെ
,ആരൊക്കെയോ ഈ പൂക്കളവും ഇട്ട് തീര്‍ത്തു .






 എല്ലാവര്‍ക്കും സദ്യ കഴിക്കാന്‍ സമയം ആയി കാണുംഅല്ലേ?






ഇലയും വച്ചു ,പ്ലാസ്റ്റിക്‌ അല്ലാട്ടോ




ഇതുപോലെ ഇരുന്നാലും ,സദ്യ കഴിക്കാമല്ലോ ?




പപ്പടവും ,പഴവും  നല്ല അറിയാം ,ബാക്കി എല്ലാം കഴിച്ച് നോക്കാം ...




ചോറും,പരിപ്പും ,നെയ്യും ഇനിപ്പോള്‍ എന്ത് ചെയ്യണം ?






ആരെയും നോക്കുന്നില്ല ,കഴിക്കാന്‍ തുടങ്ങാം .................. 
                                   




                         

ഇനി ബാക്കി അപ്പ തന്നെ കഴിച്ച് തീര്‍ക്കണം




എന്‍റെ അമ്മയുടെ
''എല്ലാ ബ്ലോഗ്‌സുഹൃത്ത്ക്കള്‍ക്കും   ഓണാശംസകള്‍''

 ഇതുപോലെ സദ്യ കഴിക്കുമ്പോള്‍ എല്ലാവരെയും  ഓര്‍ക്കണം ട്ടോ ....



                         

Wednesday 11 August 2010

''എന്‍റെ പ്രിയ പുഴയിലേക്ക് ഒരു അവസാന യാത്ര

''ജൂലൈ മൂന്ന് "ദുക്റാനാ പെരുനാള്‍ ''(സ്. തോമസ്‌    ഡേ)

ഈ ദിവസം ആവുമ്പോള്‍ നാട്ടില്‍ പെരും മഴ ആയിരിക്കും .രാവിലെ പള്ളിയില്‍  
കുര്‍ബാന കൂടണം ,അത് കഴിഞ്ഞ് തറവാട് വരെ പോകും .അവിടെ അപ്പാപ്പനെയും ,അമ്മയെയും കാണും . ചെറുപ്പം മുതല്‍  ഇത് ആണ് ശീലം .കുട്ടികളെ കാണുമ്പോള്‍ അപ്പാപ്പന്‍ പറയും .
''ഇന്ന് നല്ല മഴ പെയ്യും'' ആ മഴ  കഴിയുമ്പോള്‍  പുഴയിലൂടെ ആറ് ആനകള്‍ ഒഴുകി പോകും''
 .അത്രയ്ക്ക്  ശക്തിയായ മഴ ഉണ്ടാവും എന്നാവും  പറഞ്ഞതിന് അര്‍ത്ഥം . അപ്പാപ്പന്‍ പറയുന്ന  കേട്ട് കുട്ടികള്‍  പുഴയുടെ അടുത്ത് പോയി നോക്കും .ആറ് ആനകള്‍ ഒഴുകി വരുന്നത്  നോക്കി ,ആരും കാണാതെ  പുഴയുടെ അടുത്ത് വരെ പോകുന്നത് .മഴക്കാലത്ത്‌  പുഴയുടെ അടുത്ത് പോയാല്‍ നല്ല വഴക്ക് കിട്ടും .അന്ന്  പെരും മഴ പെയ്ത്  പുഴയിലും  ആകെ അഴുക്ക്   ആവും .എല്ലാം പറമ്പുകളില്‍ നിന്നുമുള്ള   വെള്ളം  പുഴയിലേക്ക് ഒഴുകി  വന്ന് പുഴയുടെ  മങ്ങിയ മുഖം   യാതൊരു  ഭംഗിയും ഉണ്ടാവില്ല .'' "ദുക്റാനാ '' യുടെ ദിവസം  മഴ വരുന്നത്  കാത്തിരിക്കാന്‍ പഠിപ്പിച്ച അപ്പാപ്പന്‍ മരിച്ചത്  ആ ദിവസം    ആണ്   .അപ്പാപ്പന്‍ പറഞ്ഞപ്പോലെ  ആറ് ആനകള്‍ പോയിട്ട് ഒരു ആന പോലും   വരുന്നത്  കണ്ടിട്ടില്ല .ആറ് ആനകള്‍ ഒഴുകി പോകുന്നത് പോലെ ഒഴുകി  പോകാതെ ''ആ ഒഴുക്ക്'' എന്‍റെ തറവാട്ട്‌ കടവില്‍ നിലച്ചത് ഞാന്‍  കണ്ടിട്ടുണ്ട് .വളരെ നടുക്കത്തോടെ ആയിരുന്നു ആ കാഴ്ച കണ്ടത്  .ആ നിലവിളികള്‍, കൂട്ട കരച്ചില്‍ എല്ലാം ഇന്നും ഓര്‍മ്മയില്‍ ഉണ്ട് .മറക്കാന്‍ ശ്രമിക്കാഞ്ഞിട്ടും അല്ല .ചില വേദനകള്‍ വളരെ ആഴത്തില്‍ തന്നെ പതിഞ്ഞ് പോകുന്ന മനസിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ....


ഈ സംഭവം നടക്കുമ്പോള്‍ ,ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന  കുട്ടി ആണ് .ക്രിസ്മസ് അവധിക്കാലം ആയത് കൊണ്ട് എല്ലാവരുംഅവരുടെ  വീടുകളില്‍ ഉണ്ട് .ബോര്‍ഡിംഗ് സ്കൂളിലെ  വലിയ സഞ്ചി ക്കെട്ടും  പുസ്തവും എല്ലാം മാറ്റി വച്ച് എല്ലാവരും സന്തോഷായി പുഴയിലും ,പറമ്പിലും കളിയും ചിരിയുമായി നടക്കുന്നു .ക്രിസ്മസ് കഴിഞ്ഞ് കുറച്ച് കുട്ടികളുടെ  അവധിക്കാലം  തറവാട്ടില്‍ ആവും . അപ്പന്‍റെ സഹോദരിമാരുടെ മക്കള്‍ ആണ് .എന്‍റെ വീടും അതിന്‌ അടുത്ത് തന്നെ .ഇനി എല്ലാവരും കൂടി ഒന്നു കൂടി ന്യൂ ഇയര്‍ തലേന്ന് വരാം എന്ന് പറഞ്ഞ് കുറച്ച് പേര്‍ തിരിച്ച് അവരുടെ വീടുകളിലേക്ക്   പോയി .ഒരു സന്ധ്യാ  നേരം ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്  വീട്ടിലെ ജോലിക്കാരി  യുടെ കരച്ചില്‍ കേട്ട് ആണ് .അതിന്‌ കുറച്ച് മുന്‍പ് വരെ കുട്ടികള്‍  എല്ലാവരും കൂടി തറവാട്ടില്‍ ചീട്ട് കളി ആയിരുന്നു .എനിക്ക് അത് അത്ര താല്പര്യം ഇല്ലാത്തതു കൊണ്ട്  ഞാന്‍ എന്‍റെ വീട്ടിലേക്കു  പോന്നു .ആ നിലവിളിയുടെ സ്വരം ഇതുപോലെ   ആയിരുന്നു .
''പുഴയില്‍ കുളിക്കാന്‍ പോയ രണ്ട് കുട്ടികളെ കാണ്മാനില്ല  '', എന്നുള്ള   കരച്ചിലും  . ഇത് കേട്ട്  എല്ലാവരും കൂടി തറവാട്ട്‌ കടവിലേക്ക് ഓടുന്നത്  കണ്ടു  .ആ സമയത്ത് എന്‍റെ വീട്ടില്‍ അപ്പനും ,അമ്മയും ഉണ്ടായിരുന്നില്ല അവര് ഒരു വിവാഹത്തിന് പോയിരിക്കുന്നു .അന്ന്  രാത്രി  തന്നെ തിരിച്ച് വരും .ആ നിലവിളി കേട്ടപ്പോള്‍ ഞാനും വേഗം  പുഴ  കടവിലേക്ക് ഓടി ..


രണ്ട് കുട്ടികളെ കാണാന്‍ ഇല്ല എന്ന് പറയുമ്പോളും എല്ലാവരുടെയും മനസ്സില്‍ ചോദ്യം ആണ് .കുട്ടികള്‍ എന്ന് പറയുന്നത് ഇരുപത് വയസുള്ള രണ്ടുപേര്‍ ആണ് .ആദ്യംഏത് കുട്ടികള്‍ ആണെന്ന് ആര്‍ക്കും മനസിലായും ഇല്ല .ആ പുഴയെ എല്ലാവര്ക്കും  അത്ര നല്ലപ്പോലെ   അറിയാം .ആ   ഒഴുക്കിന് ,അനുസരിച്ച് നീന്തി പോകാനും ഇത്രയും സൂക്ഷ്മമായി  അറിയുന്ന കുട്ടികളെ  കാണ്മാനില്ല എന്ന് കേട്ടപ്പോള്‍  ഒരു ഞെട്ടല്‍ ആയിരുന്നു എല്ലാവര്ക്കും  തോന്നിയത്  . ചേട്ടന്മാരുടെ    നീന്തല്‍ കണ്ടാല്‍ എല്ലാവരും പറയും അവരൊക്കെ  നീന്താന്‍ വേണ്ടി ജനിച്ചവര്‍ ആണെന്ന്  .അപ്പാപ്പന്‍ പുഴക്കടവില്‍  നിന്നും ഉറക്കെ നിലവിളിക്കുന്നത്   കാണാം,അതിനിടയില്‍ ഇതുപോലെയും പറയും  .

''എന്‍റെ രണ്ട് പേര ക്കുട്ടികളും  പോയി'' .

ഇത് കേട്ടപ്പോള്‍  ആണ്എനിക്കും മനസിലായത് അതില്‍ ഒന്ന്‌  എന്‍റെ പ്രിയ ചേട്ടന്‍  ,കൂടെ ഉള്ളത് ചേട്ടന്‍റെ പ്രിയ കളി തോഴനും   ആയ ഷൈന്‍ ചേട്ടന് (അപ്പന്‍റെ  ചേട്ടന്‍റെ മകന്‍) ആണ് .ഒരു നിമിഷത്തില്‍ രണ്ടുപേരെ ഒരുമിച്ച് നഷ്ട്ടപ്പെട്ടത്‌     കണ്ട് നില്‍ക്കുന്ന ഒരു കൂട്ടം മനുഷ്യരും . ആ തെങ്ങിന്‍ തോപ്പിനെ  മുഴുവന്‍ കരച്ചില്‍ എന്ന മഹാ സമുദ്രം കീഴടിക്കഴിഞ്ഞു .



ചേട്ടന്മാരെ   തിരയാന്‍ കുറെ പേര്‍ വെള്ളത്തിലേക്ക്‌ എടുത്ത്‌ ചാടുന്നു .  വേറെ ചിലരെ വിഷമം കൊണ്ട്  വെള്ളത്തില്‍ പോകാതെ പിടിച്ച്  നിര്‍ത്തിയിരിക്കുന്നു .  നേരം കുറച്ച് കൂടി ഇരുട്ടി തുടങ്ങി  .ഇതിനിടയില്‍ എന്‍റെ രണ്ടാമത്തെ  ചേട്ടന് എന്നെ  ചേര്‍ത്ത് പിടിച്ച് പറയും .''മോള് വിഷമിക്കണ്ട അവന്‍ വരും നമ്മുടെ ചേട്ടനെ കിട്ടും '',ഈ പുഴയില്‍ ചേട്ടന്‍  എവിടെ ഒളിച്ചിരിക്കാന്‍ എന്ന് ആയിരുന്നു എന്‍റെ മനസിലെ ചോദ്യവും?ഈ ബഹളത്തിനിടയില്‍ എന്‍റെ അപ്പനും അമ്മയും യാത്ര കഴിഞ്ഞ് തിരിച്ച് വന്നു .അവര് വന്നപ്പോള്‍ കേട്ടത് ഈ ദുരന്തവും .ആ പുഴയുടെ കരയില്‍  നില്‍ക്കുന്ന  ആളുകള്‍ പറയുന്നത്  ഇതുപോലെ ആയിരുന്നു,

 ''കുട്ടികളെ എവിടെ നിന്നും കിട്ടാന്‍ അവര് ഒലിച്ച് പോയി കാണും'' .

നാട്ടിലെ      ആളുകള്‍ മുഴുവന്‍ ഓരോ കടവിലും ഉണ്ട് .കുട്ടികളെ  കിട്ടുംമോ  എന്ന് അറിയാന്‍ കണ്ണ്  ചിമ്മാതെ നോക്കി നില്‍ക്കുന്നു  .ആ നാട്ടില്‍ ഒരു കുട്ടി പോലും പുഴയില്‍ പോയി മരിച്ച  കാര്യം കേട്ടിട്ടും ഇല്ല .രാത്രി ആയി തുടങ്ങിയത് കൊണ്ട് അവരെ തപ്പി എടുക്കുവാന്‍ വളരെ പ്രയാസം ആയിരുന്നു .  മണല്‍ വാരുന്ന കുറെ ആളുക്കള്‍  പുഴയില്‍ അവരെ നോക്കി നടക്കുന്നു .അവരുടെ കഠിന അദ്ധ്വാനം ത്തിന് ഇടയിലും ,  ആ  പുഴയെ എല്ലാവരും കൂടി  ശാപ വാക്കുകള്‍ കൊണ്ട് മൂടുകാ   ആയിരുന്നു


 ഇതിനിടയില്‍ ആരോ ഉറക്കെ വിളിച്ച് പറയുന്നത് കേള്‍ക്കാം

''എന്‍റെ വീട്ടിലെ കടവിന്‍റെ  അടുത്തുള്ള    പരുത്തി കാട്ടില്‍  നിന്നും  ഒരു ആളെ  കിട്ടി  ''.

ഇത് കേട്ടപ്പോള്‍  ആദ്യം എന്‍റെ  ശ്വാസം  നിലച്ചപോലെ  ആണ് തോന്നിയത് . .ആ കടവില്‍  കാണുന്നത് ആരെ ആവും ,ചേട്ടന്മാര്‍ രണ്ടുപേരും  വീടിന്‍റെ വിളക്കുകള്‍ ആണ് . അവിടെ വരെ ഓടി പോയി നോക്കിയപോള്‍ കണ്ടത്  പുഴയില്‍ മീന്‍ പിടിക്കാന്‍ വേണ്ടി ഇട്ടിരുന്ന ഇലക്ട്രിക്‌ കമ്പിയില്‍ തട്ടി ,ബോധം   ഇല്ലാതെ കിടക്കുന്ന എന്‍റെ ചേട്ടനെ ആണ് . അതുപോലെ അവിടെ മീന്‍ പിടിക്കരുത് എന്ന് പല തവണ എല്ലാവരും വിലക്കിയത്  ആയിരുന്നു .കരീമീനെ  പിടിക്കാന്‍ വേണ്ടി   ഉള്ള സൂത്ര  പണി  ആണ് . എന്‍റെ ചേട്ടനെ  വെള്ളത്തില്‍ നിന്ന്  പൊക്കി എടുത്ത്‌ നോക്കിയപോള്‍ ശ്വാസം ഉണ്ടായിരുന്നു .പക്ഷേ  ഓര്‍മ്മ  ഇല്ലാത്തവനെ പോലെ   ആയിരുന്നു .ചേട്ടനെ കിട്ടിയ സന്തോഷത്തില്‍ എല്ലാവരും നില്‍ക്കുമ്പോള്‍  പുഴയില്‍   നിന്നും ആരോ വിളിച്ച്  പറയുന്ന കേള്‍ക്കാം .


ആ ഇരുട്ടില്‍ നിന്നും ഷൈന്‍ ചേട്ടനെയും പൊക്കി കൊണ്ട് എല്ലാവരും  വരുമ്പോള്‍ ,
''ശവം കിട്ടി ,ശവം കിട്ടി'' എന്ന് പറഞ്ഞു ഓളി ഇടുന്ന ഒരു പാട് മനുഷ്യരും .ചേട്ടനെ ആ തറവാട്ട്‌  കടവില്‍ കിടത്തി ,എന്തൊക്കെയോ ചെയ്തു നോക്കി ,ഒരു അനക്കവുമില്ല .രണ്ട് മണിക്കൂര്‍ മുന്‍പ് എന്‍റെ തലയില്‍ തട്ടി ''സിയക്കുട്ടി  ,ചേട്ടന്‍ കുളിച്ചിട്ടു വരാം ട്ടോ'' കുളി കഴിഞ്ഞ് വന്ന്  ബാക്കി സിനിമ കഥ എല്ലാ കുട്ടികള്‍ക്കും പറഞ്ഞ് തരാം എന്ന് ഉറപ്പ് പറഞ്ഞ് പോയ ആള്‍ ആണ് മുന്‍പില്‍ നീല നിറത്തോടെ കിടക്കുന്നത്  .എല്ലാവരും മാറി മാറി വിളിച്ചു നോക്കി .ആ ശരീരത്തിന് ഒരു മാറ്റവും ഇല്ല .ആ നിമിഷം ഞാനും പ്രാര്‍ത്ഥിച്ചു ചേട്ടന്‍റെ കണ്ണ് തുറന്ന് എല്ലാവരുടെയും ഇടയിലെ താരമാകാന്‍ ചേട്ടന്ഇനി  കഴിയുംമോ ?ഒന്നും ഉണ്ടാവില്ല എന്ന് നല്ലപോലെ അറിയാം .എന്നിട്ടും  വിശ്വാസം  വരാതെ ആശുപത്രി വരെ ചേട്ടനെ എടുത്ത്‌ കൊണ്ട് പോയി .ജീവിതത്തില്‍ഒന്നും  ആവാതെ ഇരുപതാം വയസില്‍ എല്ലാവരോടും വിട പറഞ്ഞു . .ജീവിച്ച ക്കാലം മുഴുവന്‍ എല്ലാവരുടെയും  പ്രിയ സ്നേഹിതനുമായി ജീവിച്ചു തീര്‍ത്തു .


എന്‍റെ, ചേട്ടനും ഷൈന്‍ ചേട്ടനും കൂടി ഒരുമിച്ച് കുളിക്കാന്‍ പോയത് ആയിരുന്നു .എല്ലാവരും  അവധിക്ക്  തറവാട്ടില്‍ കൂടുമ്പോള്‍ പുഴയില്‍ കുളിക്കും.കുട്ടികള്‍ എല്ലാവരും തന്നെ ബോര്‍ഡിംഗ് ജീവിതത്തിന്‍റെ  മടുപ്പ്തീര്‍ക്കുന്നത് ഈ പുഴയിലെ  കുളിയില്‍ ആവും .പുഴ കണ്ടാല്‍ ആദ്യം അതിലേക്കു ചാടുകാ  എന്നുള്ളത് ആണ് .പിന്നെ ഇഷ്ട്ടമുള്ളവര്‍ അക്കരെ    വരെ നീന്തും .എന്നിട്ട്  തിരിഞ്ഞു നോക്കും .ആദ്യം ആര് അക്കരെ എത്തി എന്ന് .ഈ നീന്തലും ,ബഹളവും എല്ലാം   അവിടെ കുറെ വര്‍ഷമായി  നടക്കുന്ന കലാപരിപാടികള്‍ ആണ് .അതുപോലെ ചേട്ടന്മാര്  രണ്ടുപേരും കൂടി നീന്താന്‍തുടങ്ങി  ,അവര് പോകാന്‍ നേരം വേറെ ചേട്ടന്മാരെ കുളിക്കാന്‍ വിളിച്ചതും ആണ്. ചീട്ട് കളി ആയത് കൊണ്ട് വേറെ ആര്‍ക്കും കുളിക്കാന്‍ പോകാന്‍ തോന്നിയില്ല .

ഷൈന്‍ ചേട്ടന് ,കുറച്ച് നാള്‍ മുന്‍പ് ഒരു വലിയ അപകടം കാലിന്‍റെ മുട്ടിന്   ഉണ്ടായിരുന്നു.അത് കഴിഞ്ഞ് ആദ്യമായി ആണ്  പുഴയില്‍ നീന്തിയത്‌ .ഡ്രൈവിംഗ് ചെയ്യാനും കുറച്ച് ബുദ്ധിമുട്ട് പറഞ്ഞിരുന്നു .നീന്തി കുറച്ച് കഴിഞ്ഞപ്പോള്‍  വേദന തോന്നി കാണണം .ചേട്ടന്‍ വേദന കൊണ്ട് നീന്താന്‍  പറ്റാതെ വിഷമിച്ച  സമയത്ത്  അതിലൂടെ വന്ന  ഒരു മണല്‍ വഞ്ചിയില്‍ കയറി പിടിച്ചതും ആയിരുന്നു .പുഴയുടെ  നടുക്ക് എല്ലാം മണല്‍ വരി വലിയകുഴികള്‍  ഉണ്ട് .
അവര്‍ക്ക് ഇത് സ്ഥിരം കാഴ്ച ആണ് ,''മുങ്ങാന്‍ പോകുന്നു രക്ഷിക്കണേ'' എന്ന് പറഞ്ഞ്  കളിക്കുന്ന കുട്ടികളെ എന്നും കണ്ടിരിക്കുന്ന  അവര്‍ ഷൈന്‍ ചേട്ടന്‍ പറഞ്ഞത്  അത്ര കാര്യമായി എടുത്തില്ല .ചേട്ടനെ ആ കോല്  കൊണ്ട് വെറുതെ തട്ടി മാറ്റി .ഇത് ഒന്നും അറിയാതെ  എന്‍റെ ചേട്ടന്‍ അപ്പോളും  നീന്തല്‍ തന്നെ .അക്കരെ ചെന്ന് തിരിഞ്ഞ്  നോക്കിയപ്പോള്‍  ഷൈന്‍ ചേട്ടനെ കണ്ടുമില്ല .


തിരിച്ച് നീന്തി വരുമ്പോള്‍  ആ കമ്പിയില്‍ തട്ടി ചേട്ടന്‍ അവിടെ കിടന്നു .അതിന്‌ അടുത്ത് തന്നെ കടത്ത് വഞ്ചി കര ഉണ്ടായിരുന്നു .അവരുടെ   അടുത്ത് വരെ  ചേട്ടന് നീന്തി ഏതാനും സാധിച്ചില്ല .ആരോടും സഹായം ചോദിക്കാനും പറ്റിയില്ല .ഉച്ച   സമയം ആയത് കൊണ്ട് ഒരു കടവിലും ആരും ഉണ്ടായിരുന്നില്ല .പറമ്പില്‍ എന്തോ പണി ചെയ്യാന്‍ പോയ ജോലിക്കാര്‍  ആണ് കണ്ടത് കടവില്‍ ഇവരുടെ ഷര്‍ട്ടും  ,മുണ്ടും ,മാലയും എല്ലാം ഇരിക്കുന്നത് . ആരാവും കുളിക്കാന്‍ പോയിരിക്കുന്നത് എന്ന് അറിയാത്തത് കൊണ്ട് ''കുട്ടികളെ കാണുന്നില്ല ''എന്ന് പറഞ്ഞ്കരഞ്ഞതും  .അമ്മാമ്മ യോട് ഷൈന്‍ ചേട്ടന്‍ ''പഴം പൊരി   ഉണ്ടാക്കി വയ്ക്കണം'' ഞാന്‍ ഒന്ന്‌ ഓടി കുളിച്ചിട്ടു വരാം എന്ന്പറഞ്ഞ് എന്‍റെ വീട്ടില്‍ വന്ന് ചേട്ടനെയും വിളിച്ച്  ,എന്‍റെ തലയില്‍ ഒരു തട്ട് തട്ടി     അവസാന യാത്രയും പറഞ്ഞ് പോയി ..................
ഷൈന്‍ ചേട്ടന്‍റെ അടക്കിന്റെ സമയത്ത് ആ മണല്‍ വഞ്ചിയില്‍ ഉണ്ടായിരുന്നവര്‍  വന്നിരുന്നു . അവരുടെ കരച്ചില്‍  ,ആ സമയം വല്ലാത്ത വേദന തന്നെ ആയിരുന്നു .അപ്പാപ്പന്റെ കാലില്‍ വീണു ക്ഷമ ചോദിച്ച അവരുടെ മുഖം  മറക്കാന്‍ സാധിക്കില്ല .അവര്‍ക്ക് ഷൈന്‍ ചേട്ടനെ രക്ഷിക്കാമായിരുന്നു ,എന്ന് അവരുടെ വിഷമം .ഇതിനിടയിലും എന്ത് സംഭവിച്ച്  എന്ന് അറിയാതെ കിടക്കുന്ന എന്‍റെ ചേട്ടന്‍ കണ്ണ് തുറന്നു . പക്ഷേ  ഒരു ദിവസം മുഴുവന്‍  ഒന്നും മിണ്ടിയുമില്ല .ഈ വിഷമം കൂടി കണ്ടപ്പോള്‍ എല്ലാവര്ക്കും വല്ലാത്ത പേടിയും ആയി .വെള്ളത്തില്‍ നിന്നും എന്‍റെ ചേട്ടനെ പൊക്കി എടുത്തപ്പോള്‍,ഷൈന്‍ നെ കാണാനില്ല എന്ന് ചേട്ടന്‍ തന്നെ പറഞ്ഞിരുന്നു .

ഷൈന്‍ ചേട്ടന്‍റെ സഹോദരന്‍ വരാന്‍ ഉള്ളത് കൊണ്ട് അടക്ക് ഒരു ദിവസം കഴിഞ്ഞ് ആയിരുന്നു .ആ സഹോദരന്‍  വന്നപ്പോള്‍ എന്‍റെ ചേട്ടനെ ചേര്‍ത്ത് പിടിച്ച് ഇതുപോലെ പറയുക്ക ആയിരുന്നു ''.നിനക്ക് അവനെ  രക്ഷിക്കാന്‍ പറ്റിയില്ലേ ''ഇത് കേട്ടതും എന്‍റെ ചേട്ടന്‍ ഷൈന്‍ ചേട്ടനെ കെട്ടി പിടിച്ച് ആ അടക്ക് കഴിയുന്നവരെ അവിടെ അടുത്ത് ഇരുന്നു .അവര് മൂന്ന് പേരും  അടുത്ത പ്രായം ആയിരുന്നു . ആ നടുക്കത്തില്‍ നിന്നും ആ പൊട്ടി കരച്ചിലൂടെ ഒരു മുക്തി കിട്ടി കാണും .ഈ സംഭവം കഴിഞ്ഞതില്‍ പിന്നെ ആരും പുഴയില്‍ പോകാറില്ല .എന്‍റെ നീന്തല്‍ പഠനം എല്ലാം  പകുതിയില്‍ നിന്ന് പോയി .കുട്ടിക്കാലത്ത്  തന്നെ പുഴയോട് എല്ലാവര്ക്കും  പേടി യും ആയി .ആരും പുഴയില്‍ പോയി കുളിക്കാനും  ഇഷ്ട്ടപ്പെട്ടിരുന്നില്ല
കാലം മുറിവുകള്‍ ഉണക്കും അതും  ശരി ആണ് .ഇപ്പോള്‍ എന്‍റെ കുട്ടികള്‍ക്കും   മറ്റു   കുട്ടികള്‍ക്കും പുഴയില്‍ കുളിക്കണം എന്ന വാശി ആണ് .അവരുടെ കൂടെ ആ വഴികളില്‍ കൂടി എല്ലാവരും നടന്ന് നോക്കുന്നു . മനസിലെ ഭാരവും ,ആ വേദന കണ്ട വിഷമവും എല്ലാം കൂടി ഞാനും എന്‍റെ പുഴയില്‍ ഒന്ന്‌ കൂടി  കുളിക്കാന്‍ ഇറങ്ങി ( ഒരു ഇരുപത് വര്ഷം കഴിഞ്ഞ്)കാലുകളില്‍ മരവിപ്പ് തന്നെ ആയിരുന്നു .എന്നാലും ആ പുഴയിലെ തണുപ്പ് എന്‍റെ തല വരെ  നല്ലപോലെ നനച്ചപോലെ എനിക്കും തോന്നി .


എന്‍റെ നടുക്കവും ,പേടിയും എല്ലാം ആ കടവില്‍ തന്നെ ഉപേക്ഷിച്ച്  തിരിച്ച് പോന്നു .നമ്മുടെ പ്രിയ പെട്ടവര്‍  നഷ്ട്ടപ്പെടുന്ന വേദന എത്ര ആണെന്നും ,അതില്‍ നിന്നും മനസ് കര കയറുവാന്‍ നാള്‍ ഏറെ എടുക്കും ,അവരൊക്കെ മനസ്സില്‍ എന്നും ജീവിക്കും .എവിടെ പുഴ കണ്ടാലും എനിക്ക് ഇഷ്ട്ടം തോന്നും , ആ വെള്ളത്തില്‍ ഒന്ന്‌ കാല് നനയ്ക്കാന്‍ എനിക്ക്   തോന്നും ,എന്നാലും നമ്മിലെ നഷ്ട്ടം ഓര്‍ക്കുമ്പോള്‍  മനസ്സില്‍ നോവ്‌  ആവും മുന്‍പില്‍ നിന്ന് വിഷമിപ്പിക്കുന്നത്  .ആ നോവ്‌ നമ്മളെ വിട്ട്  പോവാതെ ഇരിക്കാന്‍ അവര്‍  നമ്മളെ ഏല്‍പ്പിച്ചു  പോകുന്നത്  ആവാം "ദുക്റാനാ  കൂടെ ആ പ്രിയ പുഴയും
ഷൈന്‍ ചേട്ടന്‍റെ മരണം കഴിഞ്ഞ് ഒരു സിനിമ  വന്നു  ''മൂന്നാം  പക്കം '' .അപ്പാപ്പന്‍ എല്ലാ കുട്ടികളെയും ആ സിനിമ കൊണ്ട് പോയി കാണിച്ചു .  എല്ലാവരുടെയും മനസിലെ പേടി  മാറി കിട്ടണം  എന്ന് വിചാരിച്ച് ആവും ആ സിനിമയ്ക്കു എല്ലാവരെയും കൊണ്ടു പോയത്  .സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോള്‍  മരണം എന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലല്ലോ എന്നുള്ള സത്യം മനസിലാക്കി  ആ സിനിമയോട് കൂടെ എല്ലാവരും അവിടെ ഇരുന്ന് കരഞ്ഞു എന്നത് അതിലെ ആരും അറിയാത്ത കാര്യവും ................

Sunday 1 August 2010

ഈ മഞ്ഞ് കാലത്തിനോടും വിട


 വീടിന് അടുത്ത്കാണുന്ന കുറച്ചു നല്ല കാഴ്ചകള്‍ ആണ് .കഴിഞ്ഞ മഞ്ഞുകാലത്ത് ആ മഞ്ഞിന് മുകളില്‍ കൂടി നടന്നപോള്‍  ക്യാമറയില്‍ പതിഞ്ഞ കുറച്ച്  നിറം കൂടിയ  നിഗൂഡതകള്‍ .....




                                                                   ഒരു വിഷാദ ഭാവം

                                          .ആ മരത്തില്‍ നോക്കി ഞാന്‍ എടുത്ത ചിത്രം ആയിരുന്നു .ചിത്രം  വന്നപ്പോള്‍ ഇത് പോലെ ഒരു ഭാവം ആയി !!!.









                                                   .
                    കുറച്ചു നടന്നപോള്‍ ഈ അരുവി വരെയും ഒന്നു പോകാന്‍ തോന്നി ..




                               ഈ അരുവിയില്‍    എന്നും  കിളികള്‍ വരും .അവര്‍ക്ക് കൂട്ടിനായി കൂടെ താറാവുകളും ,ചിലപ്പോള്‍ കുറച്ച് പ്രായമായവരും ,കൂടെ  വഴി തെറ്റി ഞാനും .





                                      
                                                   ഈ തണുപ്പിലും ,സന്തോഷം തന്നെ !!









ഞാന്‍  ഒളിച്ചു ഇരിക്കേണ്ട ആവശ്യം ഇല്ല ..എന്നെ എല്ലാവര്ക്കും കാണാമല്ലോ ?






ആ ദിവസം  എടുത്ത എല്ലാ ഫോട്ടോസ് ഈ നിറത്തില്‍ ആണ് വന്നത് ..ഈ നിറത്തില്‍ വന്നതിനുള്ള കാരണം  ഇന്നും സംശയം തന്നെ .വെള്ള പുതച്ച്  കിടന്ന ഭൂമി ആയത്  കൊണ്ട് ആവാം



നിഗൂഡതകള്‍ നിറഞ്ഞ വഴിയില്‍  ,ഒരു ചെറിയ പ്രകാശം ......
ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയ    ചിത്രം ഇത് ആണ് . .ഫോട്ടോ എടുക്കുന്നതിനിടയില്‍ ഒരു  കുടുംബം ആ വഴിയില്‍ കൂടി അറിയാതെ നടന്ന് വന്നത് .




''ആരോ നിശബ്ദമൊരു നോവായി നിറയുന്നു

നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍

ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു

പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി

ഒടുവിലെത്തുന്നതും നോറ്റു പാഴ്സ്മൃതികളില്‍

കാത്തിരിപ്പൊറ്റയ്ക്കു കാതോര്‍ത്തിരിക്കുന്നു

കാത്തിരിപ്പൊറ്റയ്ക്കു കണ്‍പാര്‍ത്തിരി ക്കുന്ന

വേദന... വേദന വാരിപ്പുതച്ചു വീണ്ടും

എന്റെ കാത്തിരിപ്പൊറ്റയ്ക്കു കണ്‍പാര്‍ത്തിരിക്കുന്നു''

കവിത

''കാത്തിരിപ്പ്''


മുരുകന്‍ കാട്ടാക്കട