''ജൂലൈ മൂന്ന് "ദുക്റാനാ പെരുനാള്‍ ''(സ്. തോമസ് ഡേ)
ഈ ദിവസം ആവുമ്പോള്‍ നാട്ടില്‍ പെരും മഴ ആയിരിക്കും .രാവിലെ പള്ളിയില്‍
ഈ ദിവസം ആവുമ്പോള്‍ നാട്ടില്‍ പെരും മഴ ആയിരിക്കും .രാവിലെ പള്ളിയില്‍
കുര്‍ബാന കൂടണം ,അത് കഴിഞ്ഞ് തറവാട് വരെ പോകും .അവിടെ അപ്പാപ്പനെയും ,അമ്മയെയും കാണും . ചെറുപ്പം മുതല്‍ ഇത് ആണ് ശീലം .കുട്ടികളെ കാണുമ്പോള്‍ അപ്പാപ്പന്‍ പറയും .
''ഇന്ന് നല്ല മഴ പെയ്യും'' ആ മഴ കഴിയുമ്പോള്‍ പുഴയിലൂടെ ആറ് ആനകള്‍ ഒഴുകി പോകും''
.അത്രയ്ക്ക് ശക്തിയായ മഴ ഉണ്ടാവും എന്നാവും പറഞ്ഞതിന് അര്‍ത്ഥം . അപ്പാപ്പന്‍ പറയുന്ന കേട്ട് കുട്ടികള്‍ പുഴയുടെ അടുത്ത് പോയി നോക്കും .ആറ് ആനകള്‍ ഒഴുകി വരുന്നത് നോക്കി ,ആരും കാണാതെ പുഴയുടെ അടുത്ത് വരെ പോകുന്നത് .മഴക്കാലത്ത് പുഴയുടെ അടുത്ത് പോയാല്‍ നല്ല വഴക്ക് കിട്ടും .അന്ന് പെരും മഴ പെയ്ത് പുഴയിലും ആകെ അഴുക്ക് ആവും .എല്ലാം പറമ്പുകളില്‍ നിന്നുമുള്ള വെള്ളം പുഴയിലേക്ക് ഒഴുകി വന്ന് പുഴയുടെ മങ്ങിയ മുഖം യാതൊരു ഭംഗിയും ഉണ്ടാവില്ല .'' "ദുക്റാനാ '' യുടെ ദിവസം മഴ വരുന്നത് കാത്തിരിക്കാന്‍ പഠിപ്പിച്ച അപ്പാപ്പന്‍ മരിച്ചത് ആ ദിവസം ആണ് .അപ്പാപ്പന്‍ പറഞ്ഞപ്പോലെ ആറ് ആനകള്‍ പോയിട്ട് ഒരു ആന പോലും വരുന്നത് കണ്ടിട്ടില്ല .ആറ് ആനകള്‍ ഒഴുകി പോകുന്നത് പോലെ ഒഴുകി പോകാതെ ''ആ ഒഴുക്ക്'' എന്‍റെ തറവാട്ട് കടവില്‍ നിലച്ചത് ഞാന്‍ കണ്ടിട്ടുണ്ട് .വളരെ നടുക്കത്തോടെ ആയിരുന്നു ആ കാഴ്ച കണ്ടത് .ആ നിലവിളികള്‍, കൂട്ട കരച്ചില്‍ എല്ലാം ഇന്നും ഓര്‍മ്മയില്‍ ഉണ്ട് .മറക്കാന്‍ ശ്രമിക്കാഞ്ഞിട്ടും അല്ല .ചില വേദനകള്‍ വളരെ ആഴത്തില്‍ തന്നെ പതിഞ്ഞ് പോകുന്ന മനസിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ....

ഈ സംഭവം നടക്കുമ്പോള്‍ ,ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി ആണ് .ക്രിസ്മസ് അവധിക്കാലം ആയത് കൊണ്ട് എല്ലാവരുംഅവരുടെ വീടുകളില്‍ ഉണ്ട് .ബോര്‍ഡിംഗ് സ്കൂളിലെ വലിയ സഞ്ചി ക്കെട്ടും പുസ്തവും എല്ലാം മാറ്റി വച്ച് എല്ലാവരും സന്തോഷായി പുഴയിലും ,പറമ്പിലും കളിയും ചിരിയുമായി നടക്കുന്നു .ക്രിസ്മസ് കഴിഞ്ഞ് കുറച്ച് കുട്ടികളുടെ അവധിക്കാലം തറവാട്ടില്‍ ആവും . അപ്പന്‍റെ സഹോദരിമാരുടെ മക്കള്‍ ആണ് .എന്‍റെ വീടും അതിന് അടുത്ത് തന്നെ .ഇനി എല്ലാവരും കൂടി ഒന്നു കൂടി ന്യൂ ഇയര്‍ തലേന്ന് വരാം എന്ന് പറഞ്ഞ് കുറച്ച് പേര്‍ തിരിച്ച് അവരുടെ വീടുകളിലേക്ക് പോയി .ഒരു സന്ധ്യാ നേരം ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് വീട്ടിലെ ജോലിക്കാരി യുടെ കരച്ചില്‍ കേട്ട് ആണ് .അതിന് കുറച്ച് മുന്‍പ് വരെ കുട്ടികള്‍ എല്ലാവരും കൂടി തറവാട്ടില്‍ ചീട്ട് കളി ആയിരുന്നു .എനിക്ക് അത് അത്ര താല്പര്യം ഇല്ലാത്തതു കൊണ്ട് ഞാന്‍ എന്‍റെ വീട്ടിലേക്കു പോന്നു .ആ നിലവിളിയുടെ സ്വരം ഇതുപോലെ ആയിരുന്നു .
''പുഴയില്‍ കുളിക്കാന്‍ പോയ രണ്ട് കുട്ടികളെ കാണ്മാനില്ല '', എന്നുള്ള കരച്ചിലും . ഇത് കേട്ട് എല്ലാവരും കൂടി തറവാട്ട് കടവിലേക്ക് ഓടുന്നത് കണ്ടു .ആ സമയത്ത് എന്‍റെ വീട്ടില്‍ അപ്പനും ,അമ്മയും ഉണ്ടായിരുന്നില്ല അവര് ഒരു വിവാഹത്തിന് പോയിരിക്കുന്നു .അന്ന് രാത്രി തന്നെ തിരിച്ച് വരും .ആ നിലവിളി കേട്ടപ്പോള്‍ ഞാനും വേഗം പുഴ കടവിലേക്ക് ഓടി ..
രണ്ട് കുട്ടികളെ കാണാന്‍ ഇല്ല എന്ന് പറയുമ്പോളും എല്ലാവരുടെയും മനസ്സില്‍ ചോദ്യം ആണ് .കുട്ടികള്‍ എന്ന് പറയുന്നത് ഇരുപത് വയസുള്ള രണ്ടുപേര്‍ ആണ് .ആദ്യംഏത് കുട്ടികള്‍ ആണെന്ന് ആര്‍ക്കും മനസിലായും ഇല്ല .ആ പുഴയെ എല്ലാവര്ക്കും അത്ര നല്ലപ്പോലെ അറിയാം .ആ ഒഴുക്കിന് ,അനുസരിച്ച് നീന്തി പോകാനും ഇത്രയും സൂക്ഷ്മമായി അറിയുന്ന കുട്ടികളെ കാണ്മാനില്ല എന്ന് കേട്ടപ്പോള്‍ ഒരു ഞെട്ടല്‍ ആയിരുന്നു എല്ലാവര്ക്കും തോന്നിയത് . ചേട്ടന്മാരുടെ നീന്തല്‍ കണ്ടാല്‍ എല്ലാവരും പറയും അവരൊക്കെ നീന്താന്‍ വേണ്ടി ജനിച്ചവര്‍ ആണെന്ന് .അപ്പാപ്പന്‍ പുഴക്കടവില്‍ നിന്നും ഉറക്കെ നിലവിളിക്കുന്നത് കാണാം,അതിനിടയില്‍ ഇതുപോലെയും പറയും .
''എന്‍റെ രണ്ട് പേര ക്കുട്ടികളും പോയി'' .
ഇത് കേട്ടപ്പോള്‍ ആണ്എനിക്കും മനസിലായത് അതില്‍ ഒന്ന് എന്‍റെ പ്രിയ ചേട്ടന്‍ ,കൂടെ ഉള്ളത് ചേട്ടന്‍റെ പ്രിയ കളി തോഴനും ആയ ഷൈന്‍ ചേട്ടന് (അപ്പന്‍റെ ചേട്ടന്‍റെ മകന്‍) ആണ് .ഒരു നിമിഷത്തില്‍ രണ്ടുപേരെ ഒരുമിച്ച് നഷ്ട്ടപ്പെട്ടത് കണ്ട് നില്‍ക്കുന്ന ഒരു കൂട്ടം മനുഷ്യരും . ആ തെങ്ങിന്‍ തോപ്പിനെ മുഴുവന്‍ കരച്ചില്‍ എന്ന മഹാ സമുദ്രം കീഴടിക്കഴിഞ്ഞു .

ചേട്ടന്മാരെ തിരയാന്‍ കുറെ പേര്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുന്നു . വേറെ ചിലരെ വിഷമം കൊണ്ട് വെള്ളത്തില്‍ പോകാതെ പിടിച്ച് നിര്‍ത്തിയിരിക്കുന്നു . നേരം കുറച്ച് കൂടി ഇരുട്ടി തുടങ്ങി .ഇതിനിടയില്‍ എന്‍റെ രണ്ടാമത്തെ ചേട്ടന് എന്നെ ചേര്‍ത്ത് പിടിച്ച് പറയും .''മോള് വിഷമിക്കണ്ട അവന്‍ വരും നമ്മുടെ ചേട്ടനെ കിട്ടും '',ഈ പുഴയില്‍ ചേട്ടന്‍ എവിടെ ഒളിച്ചിരിക്കാന്‍ എന്ന് ആയിരുന്നു എന്‍റെ മനസിലെ ചോദ്യവും?ഈ ബഹളത്തിനിടയില്‍ എന്‍റെ അപ്പനും അമ്മയും യാത്ര കഴിഞ്ഞ് തിരിച്ച് വന്നു .അവര് വന്നപ്പോള്‍ കേട്ടത് ഈ ദുരന്തവും .ആ പുഴയുടെ കരയില്‍ നില്‍ക്കുന്ന ആളുകള്‍ പറയുന്നത് ഇതുപോലെ ആയിരുന്നു,
''കുട്ടികളെ എവിടെ നിന്നും കിട്ടാന്‍ അവര് ഒലിച്ച് പോയി കാണും'' .
നാട്ടിലെ ആളുകള്‍ മുഴുവന്‍ ഓരോ കടവിലും ഉണ്ട് .കുട്ടികളെ കിട്ടുംമോ എന്ന് അറിയാന്‍ കണ്ണ് ചിമ്മാതെ നോക്കി നില്‍ക്കുന്നു .ആ നാട്ടില്‍ ഒരു കുട്ടി പോലും പുഴയില്‍ പോയി മരിച്ച കാര്യം കേട്ടിട്ടും ഇല്ല .രാത്രി ആയി തുടങ്ങിയത് കൊണ്ട് അവരെ തപ്പി എടുക്കുവാന്‍ വളരെ പ്രയാസം ആയിരുന്നു . മണല്‍ വാരുന്ന കുറെ ആളുക്കള്‍ പുഴയില്‍ അവരെ നോക്കി നടക്കുന്നു .അവരുടെ കഠിന അദ്ധ്വാനം ത്തിന് ഇടയിലും , ആ പുഴയെ എല്ലാവരും കൂടി ശാപ വാക്കുകള്‍ കൊണ്ട് മൂടുകാ ആയിരുന്നു
ഇതിനിടയില്‍ ആരോ ഉറക്കെ വിളിച്ച് പറയുന്നത് കേള്‍ക്കാം
''എന്‍റെ വീട്ടിലെ കടവിന്‍റെ അടുത്തുള്ള പരുത്തി കാട്ടില്‍ നിന്നും ഒരു ആളെ കിട്ടി ''.
ഇത് കേട്ടപ്പോള്‍ ആദ്യം എന്‍റെ ശ്വാസം നിലച്ചപോലെ ആണ് തോന്നിയത് . .ആ കടവില്‍ കാണുന്നത് ആരെ ആവും ,ചേട്ടന്മാര്‍ രണ്ടുപേരും വീടിന്‍റെ വിളക്കുകള്‍ ആണ് . അവിടെ വരെ ഓടി പോയി നോക്കിയപോള്‍ കണ്ടത് പുഴയില്‍ മീന്‍ പിടിക്കാന്‍ വേണ്ടി ഇട്ടിരുന്ന ഇലക്ട്രിക് കമ്പിയില്‍ തട്ടി ,ബോധം ഇല്ലാതെ കിടക്കുന്ന എന്‍റെ ചേട്ടനെ ആണ് . അതുപോലെ അവിടെ മീന്‍ പിടിക്കരുത് എന്ന് പല തവണ എല്ലാവരും വിലക്കിയത് ആയിരുന്നു .കരീമീനെ പിടിക്കാന്‍ വേണ്ടി ഉള്ള സൂത്ര പണി ആണ് . എന്‍റെ ചേട്ടനെ വെള്ളത്തില്‍ നിന്ന് പൊക്കി എടുത്ത് നോക്കിയപോള്‍ ശ്വാസം ഉണ്ടായിരുന്നു .പക്ഷേ ഓര്‍മ്മ ഇല്ലാത്തവനെ പോലെ ആയിരുന്നു .ചേട്ടനെ കിട്ടിയ സന്തോഷത്തില്‍ എല്ലാവരും നില്‍ക്കുമ്പോള്‍ പുഴയില്‍ നിന്നും ആരോ വിളിച്ച് പറയുന്ന കേള്‍ക്കാം .
ആ ഇരുട്ടില്‍ നിന്നും ഷൈന്‍ ചേട്ടനെയും പൊക്കി കൊണ്ട് എല്ലാവരും വരുമ്പോള്‍ ,
''ശവം കിട്ടി ,ശവം കിട്ടി'' എന്ന് പറഞ്ഞു ഓളി ഇടുന്ന ഒരു പാട് മനുഷ്യരും .ചേട്ടനെ ആ തറവാട്ട് കടവില്‍ കിടത്തി ,എന്തൊക്കെയോ ചെയ്തു നോക്കി ,ഒരു അനക്കവുമില്ല .രണ്ട് മണിക്കൂര്‍ മുന്‍പ് എന്‍റെ തലയില്‍ തട്ടി ''സിയക്കുട്ടി ,ചേട്ടന്‍ കുളിച്ചിട്ടു വരാം ട്ടോ'' കുളി കഴിഞ്ഞ് വന്ന് ബാക്കി സിനിമ കഥ എല്ലാ കുട്ടികള്‍ക്കും പറഞ്ഞ് തരാം എന്ന് ഉറപ്പ് പറഞ്ഞ് പോയ ആള്‍ ആണ് മുന്‍പില്‍ നീല നിറത്തോടെ കിടക്കുന്നത് .എല്ലാവരും മാറി മാറി വിളിച്ചു നോക്കി .ആ ശരീരത്തിന് ഒരു മാറ്റവും ഇല്ല .ആ നിമിഷം ഞാനും പ്രാര്‍ത്ഥിച്ചു ചേട്ടന്‍റെ കണ്ണ് തുറന്ന് എല്ലാവരുടെയും ഇടയിലെ താരമാകാന്‍ ചേട്ടന്ഇനി കഴിയുംമോ ?ഒന്നും ഉണ്ടാവില്ല എന്ന് നല്ലപോലെ അറിയാം .എന്നിട്ടും വിശ്വാസം വരാതെ ആശുപത്രി വരെ ചേട്ടനെ എടുത്ത് കൊണ്ട് പോയി .ജീവിതത്തില്‍ഒന്നും ആവാതെ ഇരുപതാം വയസില്‍ എല്ലാവരോടും വിട പറഞ്ഞു . .ജീവിച്ച ക്കാലം മുഴുവന്‍ എല്ലാവരുടെയും പ്രിയ സ്നേഹിതനുമായി ജീവിച്ചു തീര്‍ത്തു .

എന്‍റെ, ചേട്ടനും ഷൈന്‍ ചേട്ടനും കൂടി ഒരുമിച്ച് കുളിക്കാന്‍ പോയത് ആയിരുന്നു .എല്ലാവരും അവധിക്ക് തറവാട്ടില്‍ കൂടുമ്പോള്‍ പുഴയില്‍ കുളിക്കും.കുട്ടികള്‍ എല്ലാവരും തന്നെ ബോര്‍ഡിംഗ് ജീവിതത്തിന്‍റെ മടുപ്പ്തീര്‍ക്കുന്നത് ഈ പുഴയിലെ കുളിയില്‍ ആവും .പുഴ കണ്ടാല്‍ ആദ്യം അതിലേക്കു ചാടുകാ എന്നുള്ളത് ആണ് .പിന്നെ ഇഷ്ട്ടമുള്ളവര്‍ അക്കരെ വരെ നീന്തും .എന്നിട്ട് തിരിഞ്ഞു നോക്കും .ആദ്യം ആര് അക്കരെ എത്തി എന്ന് .ഈ നീന്തലും ,ബഹളവും എല്ലാം അവിടെ കുറെ വര്‍ഷമായി നടക്കുന്ന കലാപരിപാടികള്‍ ആണ് .അതുപോലെ ചേട്ടന്മാര് രണ്ടുപേരും കൂടി നീന്താന്‍തുടങ്ങി ,അവര് പോകാന്‍ നേരം വേറെ ചേട്ടന്മാരെ കുളിക്കാന്‍ വിളിച്ചതും ആണ്. ചീട്ട് കളി ആയത് കൊണ്ട് വേറെ ആര്‍ക്കും കുളിക്കാന്‍ പോകാന്‍ തോന്നിയില്ല .
ഷൈന്‍ ചേട്ടന് ,കുറച്ച് നാള്‍ മുന്‍പ് ഒരു വലിയ അപകടം കാലിന്‍റെ മുട്ടിന് ഉണ്ടായിരുന്നു.അത് കഴിഞ്ഞ് ആദ്യമായി ആണ് പുഴയില്‍ നീന്തിയത് .ഡ്രൈവിംഗ് ചെയ്യാനും കുറച്ച് ബുദ്ധിമുട്ട് പറഞ്ഞിരുന്നു .നീന്തി കുറച്ച് കഴിഞ്ഞപ്പോള്‍ വേദന തോന്നി കാണണം .ചേട്ടന്‍ വേദന കൊണ്ട് നീന്താന്‍ പറ്റാതെ വിഷമിച്ച സമയത്ത് അതിലൂടെ വന്ന ഒരു മണല്‍ വഞ്ചിയില്‍ കയറി പിടിച്ചതും ആയിരുന്നു .പുഴയുടെ നടുക്ക് എല്ലാം മണല്‍ വരി വലിയകുഴികള്‍ ഉണ്ട് .
അവര്‍ക്ക് ഇത് സ്ഥിരം കാഴ്ച ആണ് ,''മുങ്ങാന്‍ പോകുന്നു രക്ഷിക്കണേ'' എന്ന് പറഞ്ഞ് കളിക്കുന്ന കുട്ടികളെ എന്നും കണ്ടിരിക്കുന്ന അവര്‍ ഷൈന്‍ ചേട്ടന്‍ പറഞ്ഞത് അത്ര കാര്യമായി എടുത്തില്ല .ചേട്ടനെ ആ കോല് കൊണ്ട് വെറുതെ തട്ടി മാറ്റി .ഇത് ഒന്നും അറിയാതെ എന്‍റെ ചേട്ടന്‍ അപ്പോളും നീന്തല്‍ തന്നെ .അക്കരെ ചെന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ ഷൈന്‍ ചേട്ടനെ കണ്ടുമില്ല .
തിരിച്ച് നീന്തി വരുമ്പോള്‍ ആ കമ്പിയില്‍ തട്ടി ചേട്ടന്‍ അവിടെ കിടന്നു .അതിന് അടുത്ത് തന്നെ കടത്ത് വഞ്ചി കര ഉണ്ടായിരുന്നു .അവരുടെ അടുത്ത് വരെ ചേട്ടന് നീന്തി ഏതാനും സാധിച്ചില്ല .ആരോടും സഹായം ചോദിക്കാനും പറ്റിയില്ല .ഉച്ച സമയം ആയത് കൊണ്ട് ഒരു കടവിലും ആരും ഉണ്ടായിരുന്നില്ല .പറമ്പില്‍ എന്തോ പണി ചെയ്യാന്‍ പോയ ജോലിക്കാര്‍ ആണ് കണ്ടത് കടവില്‍ ഇവരുടെ ഷര്‍ട്ടും ,മുണ്ടും ,മാലയും എല്ലാം ഇരിക്കുന്നത് . ആരാവും കുളിക്കാന്‍ പോയിരിക്കുന്നത് എന്ന് അറിയാത്തത് കൊണ്ട് ''കുട്ടികളെ കാണുന്നില്ല ''എന്ന് പറഞ്ഞ്കരഞ്ഞതും .അമ്മാമ്മ യോട് ഷൈന്‍ ചേട്ടന്‍ ''പഴം പൊരി ഉണ്ടാക്കി വയ്ക്കണം'' ഞാന്‍ ഒന്ന് ഓടി കുളിച്ചിട്ടു വരാം എന്ന്പറഞ്ഞ് എന്‍റെ വീട്ടില്‍ വന്ന് ചേട്ടനെയും വിളിച്ച് ,എന്‍റെ തലയില്‍ ഒരു തട്ട് തട്ടി അവസാന യാത്രയും പറഞ്ഞ് പോയി ..................

ഷൈന്‍ ചേട്ടന്‍റെ അടക്കിന്റെ സമയത്ത് ആ മണല്‍ വഞ്ചിയില്‍ ഉണ്ടായിരുന്നവര്‍ വന്നിരുന്നു . അവരുടെ കരച്ചില്‍ ,ആ സമയം വല്ലാത്ത വേദന തന്നെ ആയിരുന്നു .അപ്പാപ്പന്റെ കാലില്‍ വീണു ക്ഷമ ചോദിച്ച അവരുടെ മുഖം മറക്കാന്‍ സാധിക്കില്ല .അവര്‍ക്ക് ഷൈന്‍ ചേട്ടനെ രക്ഷിക്കാമായിരുന്നു ,എന്ന് അവരുടെ വിഷമം .ഇതിനിടയിലും എന്ത് സംഭവിച്ച് എന്ന് അറിയാതെ കിടക്കുന്ന എന്‍റെ ചേട്ടന്‍ കണ്ണ് തുറന്നു . പക്ഷേ ഒരു ദിവസം മുഴുവന്‍ ഒന്നും മിണ്ടിയുമില്ല .ഈ വിഷമം കൂടി കണ്ടപ്പോള്‍ എല്ലാവര്ക്കും വല്ലാത്ത പേടിയും ആയി .വെള്ളത്തില്‍ നിന്നും എന്‍റെ ചേട്ടനെ പൊക്കി എടുത്തപ്പോള്‍,ഷൈന്‍ നെ കാണാനില്ല എന്ന് ചേട്ടന്‍ തന്നെ പറഞ്ഞിരുന്നു .
ഷൈന്‍ ചേട്ടന്‍റെ സഹോദരന്‍ വരാന്‍ ഉള്ളത് കൊണ്ട് അടക്ക് ഒരു ദിവസം കഴിഞ്ഞ് ആയിരുന്നു .ആ സഹോദരന്‍ വന്നപ്പോള്‍ എന്‍റെ ചേട്ടനെ ചേര്‍ത്ത് പിടിച്ച് ഇതുപോലെ പറയുക്ക ആയിരുന്നു ''.നിനക്ക് അവനെ രക്ഷിക്കാന്‍ പറ്റിയില്ലേ ''ഇത് കേട്ടതും എന്‍റെ ചേട്ടന്‍ ഷൈന്‍ ചേട്ടനെ കെട്ടി പിടിച്ച് ആ അടക്ക് കഴിയുന്നവരെ അവിടെ അടുത്ത് ഇരുന്നു .അവര് മൂന്ന് പേരും അടുത്ത പ്രായം ആയിരുന്നു . ആ നടുക്കത്തില്‍ നിന്നും ആ പൊട്ടി കരച്ചിലൂടെ ഒരു മുക്തി കിട്ടി കാണും .ഈ സംഭവം കഴിഞ്ഞതില്‍ പിന്നെ ആരും പുഴയില്‍ പോകാറില്ല .എന്‍റെ നീന്തല്‍ പഠനം എല്ലാം പകുതിയില്‍ നിന്ന് പോയി .കുട്ടിക്കാലത്ത് തന്നെ പുഴയോട് എല്ലാവര്ക്കും പേടി യും ആയി .ആരും പുഴയില്‍ പോയി കുളിക്കാനും ഇഷ്ട്ടപ്പെട്ടിരുന്നില്ല

കാലം മുറിവുകള്‍ ഉണക്കും അതും ശരി ആണ് .ഇപ്പോള്‍ എന്‍റെ കുട്ടികള്‍ക്കും മറ്റു കുട്ടികള്‍ക്കും പുഴയില്‍ കുളിക്കണം എന്ന വാശി ആണ് .അവരുടെ കൂടെ ആ വഴികളില്‍ കൂടി എല്ലാവരും നടന്ന് നോക്കുന്നു . മനസിലെ ഭാരവും ,ആ വേദന കണ്ട വിഷമവും എല്ലാം കൂടി ഞാനും എന്‍റെ പുഴയില്‍ ഒന്ന് കൂടി കുളിക്കാന്‍ ഇറങ്ങി ( ഒരു ഇരുപത് വര്ഷം കഴിഞ്ഞ്)കാലുകളില്‍ മരവിപ്പ് തന്നെ ആയിരുന്നു .എന്നാലും ആ പുഴയിലെ തണുപ്പ് എന്‍റെ തല വരെ നല്ലപോലെ നനച്ചപോലെ എനിക്കും തോന്നി .
എന്‍റെ നടുക്കവും ,പേടിയും എല്ലാം ആ കടവില്‍ തന്നെ ഉപേക്ഷിച്ച് തിരിച്ച് പോന്നു .നമ്മുടെ പ്രിയ പെട്ടവര്‍ നഷ്ട്ടപ്പെടുന്ന വേദന എത്ര ആണെന്നും ,അതില്‍ നിന്നും മനസ് കര കയറുവാന്‍ നാള്‍ ഏറെ എടുക്കും ,അവരൊക്കെ മനസ്സില്‍ എന്നും ജീവിക്കും .എവിടെ പുഴ കണ്ടാലും എനിക്ക് ഇഷ്ട്ടം തോന്നും , ആ വെള്ളത്തില്‍ ഒന്ന് കാല് നനയ്ക്കാന്‍ എനിക്ക് തോന്നും ,എന്നാലും നമ്മിലെ നഷ്ട്ടം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ നോവ് ആവും മുന്‍പില്‍ നിന്ന് വിഷമിപ്പിക്കുന്നത് .ആ നോവ് നമ്മളെ വിട്ട് പോവാതെ ഇരിക്കാന്‍ അവര്‍ നമ്മളെ ഏല്‍പ്പിച്ചു പോകുന്നത് ആവാം "ദുക്റാനാ കൂടെ ആ പ്രിയ പുഴയും

ഷൈന്‍ ചേട്ടന്‍റെ മരണം കഴിഞ്ഞ് ഒരു സിനിമ വന്നു ''മൂന്നാം പക്കം '' .അപ്പാപ്പന്‍ എല്ലാ കുട്ടികളെയും ആ സിനിമ കൊണ്ട് പോയി കാണിച്ചു . എല്ലാവരുടെയും മനസിലെ പേടി മാറി കിട്ടണം എന്ന് വിചാരിച്ച് ആവും ആ സിനിമയ്ക്കു എല്ലാവരെയും കൊണ്ടു പോയത് .സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ മരണം എന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലല്ലോ എന്നുള്ള സത്യം മനസിലാക്കി ആ സിനിമയോട് കൂടെ എല്ലാവരും അവിടെ ഇരുന്ന് കരഞ്ഞു എന്നത് അതിലെ ആരും അറിയാത്ത കാര്യവും ................
ഇത് ഒരു റീ-പോസ്റ്റ് ആണ്,ഇതിന് മുന്‍പ് എഴുതിയപോള്‍ ഓരോ വാക്ക് കണ്ടുപിടിക്കാനുള്ള വിഷമം കൊണ്ട് എഴുതി തീര്‍ത്തില്ല ..ഇപ്പോള്‍ എഴുതി തീര്‍ക്കണം എന്ന് തോന്നി .എന്‍റെ ജീവിത യാത്രകളില്‍ ഈ ദുരന്തവും പറയുന്നു എന്ന് മാത്രം ....
ReplyDeleteആ തെങ്ങിന്‍ തോപ്പിനെ മുഴുവന്‍ കരച്ചില്‍ എന്ന മഹാ സമുദ്രം കീഴടിക്കഴിഞ്ഞു..!!
ReplyDeleteകണ്ണീരിന്റെ നനവുള്ള ഓര്‍മ്മ..!
വേദന വിങ്ങിയ വായന.
ReplyDeleteഒരിക്കലും പ്രതീക്ഷിച്ചിരിക്കാതെ സംഭവിക്കുന്ന ദുരന്തങ്ങള്‍ സമ്മാനിക്കുന്ന മുറിവുകള്‍ ഉണങ്ങാന്‍ വളരെ കാലം പിടിക്കും. എന്നാലും പൂര്‍ണ്ണമായി മനസ്സില്‍ നിന്ന് മായില്ല.
പുഴയും വെള്ളവും നീന്തലും മണല്വാരലും ഒക്കെയായി ഒരു പഴയകാല ഓര്‍മ്മ നന്നായി അവതരിപ്പിച്ചു.
ആദ്യ ഭാഗങ്ങള്ക്ക് ഒഴുക്ക് കുറഞ്ഞപോലെ തോന്നി. പകുതിക്ക് ശേഷം ഒരുപാട് ഇഷ്ട്ടപ്പെടുകയും ചെയ്തു.
ReplyDeleteപണ്ടത്തെ തോറാനക്ക് പൊഴേക്കോടെ ആറാന ഒഴുകി പോകും...
ReplyDeleteഇന്ന് കുഴിയാന പോലും ഒഴുകിപ്പോകാത്ത തോറാനകളാണല്ലോ ഇപ്പോൾ...
അന്നുള്ള തോറാനയുടെ തോറ്റത്തിൽ ജീവിതം പൊലിഞ്ഞുപോയ ചേട്ടന്റെ തോഴന്റെ ദുരന്തങ്ങൾ ....
തോരാത്ത കണ്ണീരിന്റെ ഈർപ്പങ്ങളുള്ള ഓർമ്മകുറിപ്പുകളിലൂടെ വരച്ചുകാട്ടിയിരിക്കുന്നു.....
പിന്നെ എഴുതുമ്പോൾ സംഭാഷണങ്ങളും,മറ്റും കുറച്ചുകൂടി ഖണ്ഡിക തിരിച്ച് വേർപ്പെടുത്തുന്നത് കൂടൂതൽ നന്നായിരിക്കും...കേട്ടൊ സിയ
അപ്രതീക്ഷിതമായ ദുരന്തങ്ങളുടെ നീറ്റല്‍ കാലങ്ങളോളം മനസ്സില്‍ കിടക്കും. ഞാന്‍ അത് അനുഭവിച്ചു അറിഞ്ഞിട്ടുള്ളതാ...
ReplyDelete"നമ്മുടെ പ്രിയപെട്ടവര്‍ നഷ്ട്ടപ്പെടുന്ന വേദന എത്ര ആണെന്നും ,അതില്‍ നിന്നും മനസ് കര കയറുവാന്‍ നാള്‍ ഏറെ എടുക്കും"
ReplyDeleteവായിച്ചു വളരെ നന്നായിട്ടുണ്ട്. ഭൂലോകത്തില്‍ പിച്ചവെച്ചു തുടങ്ങിയതേയുള്ളൂ... ഇനിയും വരാം. ആശംസകള്‍
നെടുവീര്‍പ്പ്
ReplyDeleteവേദനിപ്പിക്കുന്ന ഒരു ഓര്‍മ്മ.
ReplyDeleteപ്രിയപ്പെട്ടവരേ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ് . :(
ReplyDeleteഹൃദയ നൊമ്പരങ്ങളെ വളര ഹൃദയ സ്പ്രിക്കായി അവതരിപ്പിച്ചിരിക്കുന്നു. ആര്‍ഭാടങ്ങളുടെ അകമ്പടിയില്ലാതെ സംശുദ്ധമായ എഴുത്ത് . സ്വാനുഭവത്തിന്റെ തേങ്ങലുകള്‍ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു.
ReplyDeleteമനസ്സില്‍ത്തട്ടി വാക്കുകള്‍ കോറിയിടുമ്പോള്‍ ഭാവനയുടെ അകമ്പടിയേക്കാളും വായിക്കുവാന്‍ താല്പര്യം ഉണ്ടാകും..
ReplyDeleteഅതുപോലെ എന്താണ് ഈ "ദുക്റാനാ പെരുന്നാള്‍".വിവരിച്ചാല്‍ സന്തോഷം.
ardramaya ormmakal,oru nombarathinte thalodal pole........
ReplyDeleteനൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ അതുപോലെത്തന്നെ വിവരിക്കാന്‍ കഴിഞ്ഞു
ReplyDeleteപ്രിയപ്പെട്ട ഒരു കുഞ്ഞനിയനെ ഒരപകടത്തിലൂടെ മരണം തട്ടിയെടുത്തതിന്റെ ആഘാതത്തില്‍ കഴിയുമ്പോഴാണ് സിയയുടെ ഈ പോസ്റ്റ്. നഷ്ട്ടപെടലിന്റെ വേദനയുടെ തീവ്രത ഒരു കാലത്തിനും കുറയ്ക്കാനാവില്ല എന്ന സത്യം വെളിപ്പെടുത്തുന്നു ഇവിടെ...
ReplyDeleteപ്രിയ സിയ,
ReplyDeleteഅപ്രതീക്ഷമായി മരണം കടന്നു വന്ന് നമുക്ക് വേണ്ടപ്പെട്ടവരെ തട്ടിയെടുക്കുമ്പോള്‍ ഉണ്ടാകുന്ന വേദന വര്‍ണ്ണനാതീതമാണ്. അതുണ്ടാക്കുന്ന മുറിവ് ഉണങ്ങാന്‍ എത്രയോ വര്‍ഷങ്ങള്‍ വേണ്ടി വരും..
സിയയുടെ ഈ അനുഭവം എന്നെ വേദനിപ്പിച്ചു. എഴുത്ത് ശരിക്കും മനസ്സില്‍ തട്ടി.
സിയ-ഞാനീ പോസ്റ്റ് ആദ്യം കാണുകയാണു്, ഇതൊരു കഥയായിരുന്നെങ്കിൽ തന്നെ സഹിക്കാനാവുന്ന കാര്യമല്ല. നോമ്പരം മുഴുവൻ ഈ പോസ്റ്റിലുണ്ട്. പ്രിയപ്പെട്ടവർ ഇവ്വിധം വേർപിരിയുന്നത് മനസ്സിൽ മായാത്ത വടുക്കളുണ്ടാക്കും, സിയ നല്ല പോസ്റ്റെന്നല്ല, വേദനിപ്പിച്ച പോസ്റ്റെന്നു പറയട്ടേ!
ReplyDeleteസിയാ... നേരത്തെ ഒരിക്കല്‍ വായിച്ചിരുന്നു എങ്കിലും മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാതെ വിഷമം തോന്നി....പുഴയും കാടും ഒക്കെ ഇഷ്ടമാണെങ്കിലും ഇങ്ങനെ ഓരോന്ന് കേള്‍ക്കുമ്പോള്‍ പേടിയാവും....
ReplyDeleteഎനിക്കു നന്നായി മനസ്സിലാവുന്നു ഈ വേദന, സിയാ.
ReplyDeletesiyaa.. touching....
ReplyDeleteഇത് വരെ സിയാ എഴുതിയതില്‍ ഏറ്റവും നല്ല പോസ്റ്റ് .. പിന്നെ മീനച്ചിലാറില്‍ മുങ്ങിക്കുളിച്ച് വളര്‍ന്ന എനിക്ക് ഈ പോസ്റ്റിലെ പല ഭാഗങ്ങളും നന്നായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു . പിന്നെ ഷൈന്‍ രക്ഷപ്പെടാന്‍ വേണ്ടി കയറി പിടിച്ച ആ വള്ളവും ആ നിമിഷങ്ങളും ............... ഞാനൊക്കെ മീനച്ചിലാറില്‍ അക്കരെയിക്കരെ പന്തയം വച്ചു നീന്തിയിട്ടുണ്ട് . ഇത് പോലെ തുഴഞ്ഞു മടുക്കുമ്പോള്‍ അത് വഴി വരുന്ന മണല്‍ വള്ളത്തില്‍ പിടിച്ചു കിടന്നിട്ടുമുണ്ട് .... എങ്കിലും ഇത് ഭയങ്കരമായിപ്പോയി ..... പണ്ട്, എന്‍റെ ചിറ്റപ്പന്റെ തോട്ടത്തിന് താഴെയാണ് നിലമ്പൂരില്‍ ചാലിയാര്‍ ഒഴുകുന്നത് . അവിടെ ഒരു പയ്യന്‍ മികച്ച ഫുട്ബോളറും നീന്തല്‍ താരവും ആയിരുന്നു ... മലവെള്ള പാച്ചില്‍ ഉണ്ടായപ്പോള്‍ പന്തയം വെച്ച് അക്കരയിക്കരെ നീന്തിയതാണ് .. പോയി തിരിച്ചു വരുമ്പോള്‍ പകുതിക്ക് വെച്ചു കാലില്‍ മസില് കയറി ......... പിന്നെ മൂന്നാം പൊക്കമാണ് കിട്ടിയത് ...
ReplyDeleteപിന്നെ നിങ്ങള്‍ പറഞ്ഞ അവധിക്കാലവും പുഴയിലെ കുളിയും ഒക്കെ എന്‍റെ ബാല്യകാല സ്മരണ തന്നെയാണ് ... എന്നെങ്കിലും എഴുതാം ഒരു പോസ്റ്റ് ....
വേദനിപ്പിക്കുന്ന അനുഭവങ്ങളുടെ ഓർമ്മ.. എന്തോ, എനിക്ക് വായിച്ചപ്പോൾ സങ്കടം തോന്നി.. എനിക്കും നഷ്ടപ്പെട്ടിട്ടുണ്ട്, ഇതുപോലൊരു സുഹ്രത്തിനെ, പുഴയിലൂടെയല്ല എന്ന് മാത്രം..
ReplyDeleteവേര്‍പാടുകള്‍ എന്നും ദുഃഖം തരുന്നു...അത് അപ്രതീക്ഷിതമായാല്‍?
ReplyDeleteഹൃദയത്തോടു ചേര്‍ത്ത് വച്ചെഴുതിയ പോസ്റ്റ്. ഇനിയും മറക്കാത്ത ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരുപിടി സ്മരണയുടെ പൂക്കള്‍.
വേർപാടിന്റെയും വേദനകളുടെയുമൊക്കെയായ ആറാനകളൊഴുകി വരുന്ന വാക്കുകളുടെ കുത്തൊഴുക്കിനെ കുറെക്കൂടി വരുതിലാക്കണമായിരുന്നു.
ReplyDeleteകഥയാവണേയെന്ന് ഇടയ്ക്ക് പ്രാർത്ഥിക്കുന്നുമുണ്ടായിരുന്നു.
ചില കാര്യങ്ങള്‍ അങ്ങനെയാണ് മനസ്സില്‍ നിന്നും മായാതെ അങ്ങനെ കിടക്കും, എപ്പോഴും മറവി കൂട്ടിനു എത്തില്ലാലോ
ReplyDeleteദുരന്തങ്ങള്‍ എന്നും കടന്നു വരുന്നത് അപ്രതീക്ഷിതമായിട്ടായിരിയ്ക്കുമല്ലോ...
ReplyDeleteമുന്‍പ് വായിച്ചതാണെങ്കില്‍ തന്നെയും ഇപ്പോഴും വായിച്ചപ്പോള്‍ വീണ്ടും മനസ്സ് നൊന്തു...
ഒരു ദിവസം പോലും പിണക്കം മനസ്സില്‍ വയ്ക്കുന്നതും എനിക്ക് വേദന യുള്ള കാര്യം ആണ് .എനിക്ക് ആ പുഴയോട് ഇത് വരെ പിണക്കം ആയിരുന്നു എന്ന് എനിക്കിപ്പോള്‍ മനസിലായി. ഇത് എഴുതി തീര്ന്നപോള്‍ എന്‍റെ പിണക്കവും തീര്ന്നപ്പോലെ തോന്നുന്നു .
ReplyDelete@പ്രിയ കുഞ്ഞൂസ് , കുഞ്ഞൂസ് എഴുതിയ വാക്കുകള്‍
കണ്ടപ്പോള്‍ ,എന്‍റെ വേദന വായിച്ച് ഒരു ആള്‍ കൂടി കൂടുതല്‍ വിഷമിക്കരുതല്ലോ എന്ന് വിചാരിച്ചത് ആണ് . ഒന്ന് പറയാം ജീവിതംവേദനയുടെ തീവ്രത കുറയ്ക്കും കുഞ്ഞൂസ് ,തിരക്കുകളില്‍ ഷൈന്‍ ചേട്ടനെ പലരും മറന്ന് തുടങ്ങി കാണും .എന്നാലും ചേട്ടന്‍ കുറെ പേര്‍ക്ക് മറക്കാത്ത ഒരു ഓര്‍മ്മ ആണ്.അവര്‍ക്ക് വേണ്ടി ഈ പോസ്റ്റ് ഇവിടെ വേണം എന്നും തോന്നി .
ഇത് വായിച്ച എല്ലാവര്ക്കും നന്ദി ........
സിയ.. സിയയുടെ പോസ്റ്റുകളില്‍ വളരെ മനോഹരമായത് എന്ന് ഞാന്‍ പറയില്ല. കാരണം ഇത് കഥയല്ലല്ലോ. ജീവിതം പറിച്ച് വച്ചതല്ലേ.. അപ്പോള്‍ മനോഹരമെന്ന പദം അതിവിടെ ചേരില്ല. പക്ഷെ എഴുത്ത് അത് ശരിക്ക് ഹൃദയത്തില്‍ തട്ടുന്നു. സിയയുടെ ദു:ഖത്തില്‍ ഞാനും ഒരു നിമിഷനേരത്തേക്കെങ്കിലും പങ്ക് ചേരട്ടെ..
ReplyDeleteമിക്കവാറും എല്ലാവരുടെ ജീവിതത്തിലും ഇതുപോലെ എന്തെങ്കിലും ദുരന്തങ്ങള്‍ ഉണ്ടല്ലേ...? വേദനകള്‍ പങ്ക് വയ്ക്കുമ്പോഴാണല്ലോ അവയുടെ കാഠിന്യം കുറയുന്നത്...
ReplyDeleteaa puzha kaanumbol okke ithu orkkarundu.
ReplyDeleteവേണ്ടപ്പെട്ടവരുടെ അകാലത്തിലുള്ള വേര്‍പ്പാട് സിയയുടെ മനസ്സില്‍ സൃഷ്‌ടിച്ച മുറിവിന്റെ ആഴം വരികളില്‍ കാണാം. വായിച്ചപ്പോള്‍ വര്‍ഷക്കാലത്തെ പുഴ പോലെ എന്റെ മനസ്സും കലങ്ങി. രക്ഷിക്കാംആയിരുന്നിട്ടും കൈവിട്ടുപോയ മണല്‍വഞ്ചിക്കാരുടെ സങ്കടം മനസ്സില്‍ കൊണ്ട്. എല്ലാം വിധിയാണെന്ന് കരുതുമ്പോഴും ഓര്‍മ്മകള്‍ വീണ്ടും മിഴി നനയിക്കുന്ന ദുരന്തം. കാലം മായ്ക്കട്ടെ ഈ മുറിവുകള്‍. സിയയോട് അല്ലാതെ എന്ത് പറയാന്‍.
ReplyDeleteസിയാ, വരികളില്‍... വാക്കുകളില്‍ കാണുന്നു മനസ്സിന്റെ വിങ്ങലിന്റെ തിങ്ങിവരവ് ....
ReplyDeleteഎന്ത് പറയാന്‍ ..സിയയുടെ വാക്കുകള്‍ തന്നെ കടമെടുത്തു പറയട്ടെ ." .ചില വേദനകള്‍ വളരെ ആഴത്തില്‍ തന്നെ പതിഞ്ഞ് പോകുന്ന മനസിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ...."