Wednesday, 23 June 2010

സ്കോട്ട് ലാന്‍ഡ്‌ (part 3 ) FALLS of DOCHART

വിസ്ക്കി കുടിച്ച മയക്കത്തില്‍ നിന്നും ഉണരാന്‍ എനിക്ക് കുറച്ചു സമയം മതിയായിരുന്നു .കാരണം ഞാന്‍ പോകുന്നതും , കണ്മുന്‍പില്‍ കാണുന്നതും,വിശ്വസിക്കാവുന്ന .പ്രകൃതി എന്ന ആ സത്യം ആണ് .,അതിനു മുന്‍പില്‍ കണ്ണ് അടച്ചു ഇരിക്കാന്‍ എനിക്ക് ഒരിക്കലും സാധിക്കില്ല .?യാതൊരു പരിഭവവും ഇല്ലാതെ ,നമ്മുടെ കൂടെ സഞ്ചരിക്കുന്ന വേറെ ഏതു സഹയാത്രികന്‍ ഉണ്ടാവും .സത്യത്തിന്റെ  ഇഷ്ട്ടപെട്ട  വശം ഞാന്‍ പറയുന്നു ..അതും ഭാവനയിലൂടെ ഒഴുകുന്ന പ്രകൃതിയെ തന്നെ ഞാന്‍ എന്നും കൂട്ടുപിടിക്കുന്നു .വിജനമായ അന്തരീഷം ,എവിടെയും പ്രകാശ സുന്ദര മായ കാഴ്ചകള്‍ മാത്രം ..പലതും കണ്ടു    തരിച്ചു നിന്നുപോയ ചില നിമിഷം !!കാര്‍ കുറച്ചു വേഗതയില്‍ പോയി കൊണ്ടിരിക്കുന്നു .,വളരെ ചെറിയ റോഡില്‍ കൂടിയുള്ള  യാത്രയും  ..റോഡിനു   വീതിയും വളരെ കുറവ് ,താഴേക്ക്‌ നോക്കുന്നതിലും .മുന്‍പോട്ടു ഉള്ള കാഴ്ചകള്‍ ആണ് വളരെ സുന്ദരമായതും ..സ്കോട്ട് ലാന്‍ഡ്‌ ടെ പുരാണം മുഴുവന്‍ ഒളിഞ്ഞിരിക്കുന്നതും  ,ഈ മല നിരകളില്‍ ആണ് .  .വളരെ നല്ല ഭാഷയില്‍ പറഞ്ഞാല്‍ 'സ്കോട്ട് ലാന്‍ഡ്‌ ടെ കളിത്തൊട്ടില്‍ '. പുരാണം പലതും അവിടെ നിന്നും ആണ് ഉണ്ടായതും .wordsworth .പറഞ്ഞതുപോലെ ''സ്വപ്നത്തിന്റെ പ്രഭയും ,പുതുമയും നിറഞ്ഞ ലോകം ''.കുന്നിന്‍ ചെരുവില്‍ കൂടി ,പോകുമ്പോള്‍  കാണുന്നതും വരി വരിയായി തല പൊക്കി നില്‍ക്കുന്ന പൈന്‍ മരത്തിന്റെ നൃത്തവും  ,എവിടെ നോക്കിയാലും ,ആട്ടിന്‍ കൂട്ടവും ,കൂടെ പശുക്കളും   വിലസുന്നതും കാണാം .അവിടെ ഇവിടെ ആയി  ,  ഓരോ ഒറ്റപെട്ട  വീടുകളും .ഇതൊക്കെ സമ്മാനിച്ച പ്രകൃതിയെ ഇതില്‍ കൂടുതല്‍ ജീവിക്കുന്ന സത്യം ആയി അല്ലാതെ വേറെ എന്ത് വിളിക്കണം ?ജീവിത യാത്രയില്‍ പൊരുത്തമില്ലാത്ത സത്യവും അപകടകാരികള്‍ തന്നെ .അതുകൊണ്ട് ജീവിക്കുന്ന സത്യം ആയി ഇത് മാത്രം എന്നും അതുപോലെ ഉണ്ടാവും ...
ഇതെല്ലാം കണ്ടു ഒരുപാടു ദൂരം യാത്ര ചെയ്തു .ഒരു വല്ലാത്ത അനുഭൂതിയും ആയിരുന്നു .ആ മല കളുടെ ഇടയില്‍ കൂടി ഉള്ള യാത്രയും .എവിടെ നോക്കിയാലും ,പച്ചപ്പും , ഇതുപോലെ ഉള്ള  പുല്‍മൈതാനം കാണാം  .അതും ആയിരം അടി പൊക്കത്തിലും ,നിര നിര യായി നില്‍ക്കുന്നതും കാണാം .അതും ഓരോ  പുല്ലും ഒരേ പൊക്കത്തില്‍ ആണ് നില്‍ക്കുന്നതും .ഇതിനു മുകളില്‍ എല്ലാം കയറി വെട്ടി നിര്‍ത്തുന്നതും  ആണോ? ഇതുപോലെ ഒരുപാടു ചോദ്യവുമായി ഞാന്‍ കാറില്‍ ഇരിക്കുന്നു .യാത്ര വളരെ സുഗമവും    ആയിരുന്നു .യാതൊരു തിരക്കും ഇല്ലാത്ത റോഡില്‍ കൂടി ,ഏതോ സ്വപ്ന ലോകത്തിലേക്ക്‌ പോകുന്നത് പോലെയും .പതുക്കെ കാര്‍ ആ LOCH EARNHEAD അതിനു അടുത്ത് നിര്‍ത്തി .വളരെ ശാന്തമായി ഒഴുകുന്ന ഒരു നദി .കുറച്ചു ആളുകള്‍ ഉണ്ട് .പലരും മീന്‍ പിടിക്കലും .ചെറിയ ബോട്ടുകളുമായി ,ആ വെയിലില്‍ സന്തോഷമായി ഇരിക്കുന്നു .കുട്ടികളും ഞാനും പതുക്കെ ആ നദിയുടെ   അടുത്ത് വരെ ഒന്ന് പോയി .വെറുതെ അവരുടെ കൂടെ ഒന്ന് ആ വെള്ളത്തില്‍ കാലു നനക്കാനും തോന്നി . ഞാന്‍ ഒന്ന് കൊച്ചു കുട്ടി ആയതുപോലെയും ,പുഴയും തോടും .ഉള്ള ഒരു നാട്ടില്‍ നിന്നും വന്നതിന്റെ ഒരു നനവ്‌ മനസ്സില്‍ തോന്നിയപോലെയും ..ആ വഴിയില്‍ ഒക്കെ   ഇതുപോലെ കുറച്ചു വീടുകളും ഉണ്ട് .കുറച്ചു നേരം അതും കണ്ടു നിന്ന് .  സമയം കളയാതെ പിന്നെയും യാത്ര ആരംഭിച്ചു .കുറച്ചു കൂടി പോയി കഴിഞ്ഞപോള്‍ അത് പോലെ തന്നെ വേറെയും ഒരു നദികണ്ടു . LOCH  LUBNAIG  അതും ഇതിലും വളരെ ഭംഗിയുള്ള ഒരു ഒരു നദി ആയിരുന്നു .കുറച്ചു കൂടി ആളുകളും അവിടെ ഉണ്ടായിരുന്നു .
ഇതൊക്കെ അല്ലേ ജീവിതം ?ഒന്നും ആരോടും കണക്കു പറയാനും ഇല്ലാതെ ഒഴിവു ദിവസം ആവുമ്പോള്‍ ഇഷ്ട്ടമുള്ളത് മായി ,ഈ നദിയില്‍ കൂടി ചുറ്റി നടക്കാം .അതും ചിലര് തനിച്ചു ആവും .,വേറെ ചിലര്‍ കൂടെ കുടുംബവും .മറ്റു ചിലര്‍ അവര്‍ക്ക് ഇഷ്ട്ടമുള്ളവരുടെ കൂടെയും .എല്ലാം കഴിഞ്ഞു മടക്കവും ഇനിയും ഒരു തിരിച്ചു വരവും അതുപോലെ ഇഷ്ട്ടവുമായി തന്നെ ..ജീവിതത്തിനു ഒരു താളം ഉള്ളതുപോലെ തോന്നും .ഇതൊക്കെ എന്‍റെ വശം ആണ് പറയുന്നതും .വിമര്‍ശിക്കാന്‍ ഒരുപാടു ഉണ്ടാവും ,.

ഈ മരപാലത്തില്‍   കൂടി അവിടെ വരെ നടന്നു പോകാം .ബോട്ട് വരുമ്പോള്‍ ഇതില്‍ പിടിച്ചു കെട്ടാന്‍ വേണ്ടി ഉണ്ടാക്കിയതും  ആണ് .
ഇതില്‍ ഒന്ന് പോയാല്‍ കൊള്ളം  എന്ന് എനിക്കും തോന്നി .പക്ഷെ ആരും ഇല്ലാതെ ഇത് അവിടെ തനിച്ചും   ആയിരുന്നു ....അതുകൊണ്ട് ആശയും തനിച്ചു എന്നോട് കൂടെ തന്നെ നിന്നപോലെ എന്നും പറയാം ...
 ഈ കാണുന്ന വീടുകളില്‍    ഒന്നും ആരും താമസിക്കുന്നപോലെയും കണ്ടില്ല .ചിലപ്പോള്‍  അവധിക്കാലം  ആവുമ്പോള്‍  വന്നു ,ഈ സുന്ദരമായ കാഴ്ചകള്‍ കണ്ടു പോകാനും കൂടി ഉള്ള താവളവും ആവാം .ഇവിടെ ഒക്കെതാമസിക്കുന്നതും  ഒരു  ഭാഗ്യം എന്ന് തന്നെ പറയാം .ഈ മല നിരകളില്‍ മഞ്ഞ് പെയുമ്പോള്‍ അതിനു കാവല്‍ നില്ക്കാന്‍ എന്ന പോലെ കുറച്ചു കൊച്ചു വീടുകളും!!! .ആ നദിയിലും  കുറച്ചു നേരം കുട്ടികള്‍ വെള്ളത്തില്‍ കളി തന്നെ ആയിരുന്നു .EDINBURGH യില്‍ നിന്നും ഒരു 75miles ദൂരം ഉണ്ട് ഇവിടെ വരെ വരാന്‍ .അവിടെ നിന്നും പതുക്കെ THE FALLS of DOCHART അത് കാണാന്‍ വേണ്ടിയുള്ള  യാത്ര പിന്നെയും ആരംഭിച്ചു .അത് ആണ് സ്കോട്ട് ലാന്‍ഡ്‌ ടെ  പുരാണം  കാത്തു സൂക്ഷിക്കുന്ന ഒരു ചെറിയ ഗ്രാമം എന്ന് പറയാം .അവിടെക്കുള്ള യാത്ര എല്ലാവര്ക്കും കുറച്ചു മടുപ്പും ആയി രാവിലെ മുതല്‍ ഉള്ള നടപ്പും .യാത്രയും ആയതു കൊണ്ടും . കാര്യമായ നല്ല ഭക്ഷണം ഒന്നും കഴിച്ചും ഇല്ല .ഈ പോകുന്ന വഴികളില്‍ ഒന്നും   ഒരു കടപോലും ഇല്ല .വെറുതെ വിജനമായ വഴികളില്‍ കൂടി,ചുറ്റും മലകളും,  യാതൊരു ലക്ഷ്യവുമില്ലാതെ യാത്ര ചെയുന്നപോലെ തോന്നും .എന്നാലുംപ്രകൃതി,അവളുടെ സുന്ദരത കൊണ്ട് നമ്മളെ ഉണര്‍വ്  ആക്കി  കൊണ്ടും ഇരിക്കും .പോകുന്ന വഴിയില്‍ വളരെ നല്ല ഒരു കാഴ്ചയും . കണ്ടു .

                                                                                          FENTON TOWER               


ഇതെല്ലാം കാണുമ്പോള്‍ ആരും ഒരു കവി ആയി പോകും .എന്നോട് കൂടെ നില്‍ക്കുന്നവര്‍ക്ക്  കൂടെ നില്‍ക്കാം  .ഇത് വെറും നീണ്ട പുല്ലും ,കാട്ടു ചെടിയും എന്ന് പറയുന്നവര്‍ക്കും കൂടെ വരാം . കാരണം .കാടും , .കാട്ടു ചെടിയും പറിച്ചു തന്നെ ആണ് പലരും സ്വന്തം പൂന്തോട്ടം ഇതുപോലെ ആക്കി വയ്ക്കുന്നതും .

   ഈ fenton ഹൌസ്  നമുക്ക്  പോയി അവിടെ താമസിക്കാം . പത്തു പേരില്‍ കൂടുതല്‍ആളുകളുമായി   , കൊട്ടാരം പോലെ ഒരു വീട്ടില്‍  .ഗോള്‍ഫ്  കളിക്കാനും ,മീന്‍ പിടുത്തവും ,കൂടെ  കാട്ടു പക്ഷികളെ വെടിവച്ചും   ഈ കൊച്ചു കൊട്ടാരത്തിന്  അകത്തു ഒരു രാജാവിനെ പോലെ കഴിയാം .അതിനു ഉള്ളില്‍ കൂടി ഒന്ന് കാര്‍ ഓടിച്ചു തിരിച്ചു പോന്നു .താമസിക്കാന്‍ ഉള്ള ഈ ആശകള്‍ ഒന്നും ബാക്കി ഇല്ലാത്തതു കൊണ്ടും ,നമ്മുടെ കൈയില്‍  അതിനുള്ള കാശ് കൂടുതല്‍ ആയതു കൊണ്ടും ..
ഇതെല്ലാം കണ്ടു കഴിഞ്ഞപോളെക്കും സന്ധ്യ ആയി .സമ്മര്‍ സമയം ആയതു കൊണ്ട് ഇരുട്ട് ആയിട്ടും ഇല്ല .എന്നാലും വെയിലിനു കുറച്ചു ചൂടും കുറഞ്ഞു .ആ ഇളം കാറ്റും കൊണ്ട് ആ മല നിരകള്‍ക്കു  ഇടയില്‍ കൂടി യുള്ള യാത്ര എത്ര പറഞ്ഞാലും തീരില്ല .കുറച്ചു ദൂരെ ആയി falls  of DOCHART എന്നും കണ്ടു .അത് കാണുബോള്‍ നമുടെ മനസ്സില്‍ കൂടി കടന്നുപോകുന്നതും അതിരമ്പിള്ളി ,വാഴച്ചാല്‍ വെള്ള  ചാട്ടം വല്ലതും ആവും .ലണ്ടനില്‍  വന്നിട്ടും അതുപോലെ ഒന്ന് കണ്ടിട്ടും ഇല്ല .അവിടെ വരെ ഒന്ന് എത്തിയാല്‍ മതി എന്നും ആയിരുന്നു  മനസ്സില്‍ .അവസാനം  ആശ പോലെ വെള്ള ചാട്ടത്തിനു അടുത്ത് കൂടി കാര്‍ പതുക്കെ പോയി കൊണ്ടിരിക്കുന്നു .അവിടെ പോയി കാണാന്‍ എന്ത് ആണ് ഉള്ളത് എന്ന് ബാക്കി എല്ലാരും പറയുന്നപോലെ തോന്നി . എനിക്ക് അത് കണ്ടതും വല്ലാത്ത ഒരു സന്തോഷം ആയിരുന്നു .ഇത്രയും ഭംഗിയുള്ള എത്രയോ നാടുകള്‍ കണ്ടിരിക്കുന്നു .പക്ഷെ ഒരു പോസ്റ്റ്‌ കാര്‍ഡ്‌ ചിത്രം പോലെ കണ്ടിട്ടുള്ള ഒരു സ്ഥലം വേറെ ഇത് വരെ ഉണ്ടായിട്ടും ഇല്ല .അത്രയ്ക്കും വശ്യമായ ഒരു കാഴ്ച തന്നെ .ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്കും ഞാന്‍ ഒന്ന് കാല്‍ വഴുതി വന്നത്  തന്നെ
.ശരിക്കും ഞാന്‍ കാല്‍ തെന്നി വീണതും  സ്വര്‍ഗത്തിലേക്ക് തന്നെ


ആയിരം വര്ഷം മുന്‍പ് ഇവിടെ st..fillan എന്ന ഒരു ആള്‍ ഒരു മില്‍ അവിടെ ഉണ്ടാക്കിയിരുന്നു .(st'fillan was  the first  to build  a mill on this spot .water has turned the wheels of a mill by the  falls of dochart in killin for more than a thousand  years )

ഈ താഴെ കാണുന്ന ഫോട്ടോയില്‍ ആ മില്‍ ടെ ഒരു ചക്രം കുറച്ചു കാണാന്‍ സാധിക്കും .
ഇവിടെ ഒക്കെ വന്നു 1000 വര്ഷം മുന്‍പ് ഇതൊക്കെ ഉണ്ടാക്കി എടുത്തതും ഒരു അതിശയം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ . ഒരു ആള്‍ പോലും   ഇല്ലാത്ത ഈ മലമുകളില്‍ ഇതുപോലെ പാറയുടെ    ഇടയില്‍ കൂടി  ഉള്ള വെള്ളവും കണ്ടു പിടിച്ചു അവിടെ ഇതൊക്കെ കെട്ടി പൊക്കി ,അത് മറ്റുള്ളവര്‍ക്കും  കൂടി സഹായം ആവാന്‍ വേണ്ടി ചെയ്തതും സമ്മതിക്കാതെ വയ്യ .ഇതുപോലെ ഉള്ള മനുഷ്യജന്മം  !!!!!!!!!!അവരോടു ഒക്കെ എനിക്ക് വലിയ ആരാധനയും ആണ് ....
 FALLS of DOCHART

ഇതിലും സുന്ദരമായ ഒരു കാഴ്ച നമ്മുടെ മനസിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ  തരുന്നതും,കാണാനും പ്രയാസം തന്നെ ..കണ്ടാലും അതിന്റെ ആ താളത്തോടെ അനുഭവിക്കാനും തോന്നാനും മനസ് സമ്മതിക്കണം  ..
ആ പാറകളില്‍ കൂടി ഓടി നടന്നപോളും മനസും  ,നമ്മുടെ നാട് വരെ ഒന്ന് പോയി...  ഇതിലും പുരാതനമായ എന്തൊക്കെനമ്മുടെ നാട്ടില്‍  ഉണ്ട് ,അതൊക്കെ ഇതുപോലെ സുന്ദരമായതും തന്നെ ..എന്‍റെ ചിന്തയുടെ ഇടയില്‍ കൂടി ഒരു അമ്മ പൊട്ടി പോയ ഒരു പാറ കഷ്ണം  എടുത്തു  അവിടെ തന്നെ കൂട്ടി വയ്ക്കാന്‍  നോക്കുന്നതും കണ്ടു .എന്തിനു അത് ചെയുന്നു എന്നും അറിയില്ല .അവര്‍ക്കും അവരുടെ സ്വത്ത്‌ ആണ് ഈ കാണുന്നത്  മുഴുവനും .   കാലം എത്ര കഴിഞ്ഞാലും ഈ ഭംഗിയും ,എന്നും അതുപോലെ ഉണ്ടാവണം എന്നുംഅവര്‍ക്കും ആശ കാണും  ??.ഇനിയും ആയിരം  വര്ഷം കഴിഞ്ഞാലും ,ഇത് വഴി  ആളുകള്‍ വന്നും പോയിയും ഇരിക്കും .. 


 വേറെ കാര്യമായി ഒന്നും അവിടെ ഇല്ല ഇതില്‍ കൂടുതല്‍ എന്ത് കാര്യമായത് വേണം എന്നും ഞാന്‍ തന്നെ എന്നോട് ചോദിക്കുന്നു ?.ആ മില്ല്നു അകത്തു പോയില്ല .അതിനുള്ള സമയവും ഉണ്ടായില്ല ..രണ്ടു ചെറിയ ഷോപ്സ്,അവിടെ ഉണ്ട് . അതിന്റെ കൂടെ  വല്ല ഭക്ഷണവും കിട്ടും .കൊടും തണുപ്പിലും ഇവിടെ ഇതുപോലെ ആളുകള്‍ വരുംമോ ?അതും അറിയില്ല .. 
                                      


ഒരു കൊച്ചു ഹോട്ടല്‍ പോലെ എന്തോ ഇതിനകത്ത് ഉണ്ട് .അകത്തുപോയ യജമാനനെ കാത്തു കിടക്കുന്ന ഒരു നായയും ..... 


താഴെ കാണുന്ന  ഫോട്ടോ അവിടെ ഉള്ള  ഒരു കടയുടെ ആണ് .ഒരു  മില്ലിന്റെ ഓര്‍മയ്ക്ക് വേണ്ടിയുള്ള സാധനം എല്ലാം ഇവിടെ കിട്ടും .സമയം ഒരുപാടു  വൈകിയത് കൊണ്ടുഅത് അടച്ചു പോയിരുന്നു .അതിനു അകത്തു കയറിയാല്‍ ചിലപ്പോള്‍ ഞാനും അറിയാതെ വല്ലതും വാങ്ങിച്ചു പോകും .കാരണം ഈ സ്ഥലതോടുള്ള  ഇഷ്ട്ടം കൊണ്ട് തന്നെ . 


നീണ്ട ഒരു പകല്‍ കൂടി അവസാനിക്കാന്‍ പോകുന്നു .വെളിച്ചത്തിന്റെ ഒരു നേരിയ നിഴലില്‍ കൂടിയും ആ മല മുകളില്‍ കുറച്ചു ഐസ് കട്ടകള്‍ വീണു കിടക്കുന്നതും  കാണാം .ഒരുപക്ഷെ  ഈ മലകളില്‍  അലിഞ്ഞു തീരാന്‍ അവര്‍ക്ക് ഇഷ്ട്ടമില്ലാത്തത് കൊണ്ടോ ?,അതോ ആഴിയും ആകാശവും ലയിച്ചു ചേരുന്ന നിമിഷത്തില്‍ ,ആദ്യത്തെ നക്ഷത്രം വിരിയുന്നതും കാത്തുഎന്നും  ഇവിടെ കാത്തു കിടക്കുന്നതും ആവാം . 

എന്‍റെ ദൂരം കൂടിയ യാത്ര അവസാനിക്കാനും പോകുന്നു .ഒരിക്കല്‍ ഈ  കുന്നും മലയും താണ്ടിയുള്ള  ഒരു നടപ്പ് എനിക്ക് നടത്തണം .ക്ഷീണവും  തളര്‍ച്ചയും വലിയൊരു അനുഭവം തന്നെ ആവും എന്നാലും അതൊക്കെ മറി കടന്നു ആ യാത്ര സാധിക്കുമായിരിക്കും ...മലകള്‍ കൊണ്ട് എന്നെ വളഞ്ഞിരിക്കുന്ന ,ആ സ്വപ്നഭൂമിയില്‍ നിന്നുമുള്ള മടക്ക യാത്ര വളരെ സന്തോഷം ഉള്ളതും ആയിരുന്നു കാരണം .പ്രകൃതി,നീന്നോടുള്ള എന്‍റെ പ്രേമം നീ അറിയാന്‍ ,ഇനിയും ഏതു വഴിയില്‍ കൂടി ഞാന്‍ നടക്കണം ?ഏതു കാലവും അതേ നിറത്തോടെ കാണാന്‍ എനിക്ക് ഇവിടെ കാണാന്‍ സാധിക്കും  .അതും നീ എനിക്ക് തരുന്ന നിന്റെ  സ്നേഹ സമ്മാനം തന്നെ അല്ലേ ???

Tuesday, 15 June 2010

സ്കോട്ട്ലാന്‍ഡ് (part-2) famous grouse

ഇന്ന് ഒരു മഴ ദിവസം ആണെന്ന് നേരത്തേ കേട്ടിരുന്നു .ലണ്ടനില്‍ വന്നിട്ടും എനിക്ക് ഒട്ടും ഇഷ്ട്ടമില്ലാത്തതും ഈ മഴ ആണ് .മഴയെ സ്നേഹിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു .നാട്ടിലെ മഴയുംനോക്കി  ,ആ മഴ തുള്ളികള്‍ താഴെ വീണു പൊട്ടുന്നതും  കണ്ടു  ഇരിക്കാന്‍ ഒരു ഹരമായിരുന്നു ,നാട്ടില്‍ പോകുമ്പോള്‍ ഒരു നല്ല മഴ ഉണ്ടാവണം എന്നും  എന്‍റെ മനസ്സില്‍ എപ്പോളും കൂടെ പ്രാര്‍ത്ഥിച്ചു കൊണ്ടും ഇരിക്കും .ഇവിടത്തെ മഴയെ ക്കുറിച്ച്  പറഞ്ഞാല്‍ അത് ആര്‍ത്തു പെയ്യും .ഒരു ഈണവും ,ഇല്ലാതെ ,എവിടെയോ നിന്നും വഴി തെറ്റി വരും , നമ്മുടെ കൂടെ ചേര്‍ന്ന്  നില്ക്കാന്‍ ആശ ഇല്ലാതെ പൊട്ടിച്ചിരിച്ചുകൊണ്ട്  അതുപോലെ തന്നെ പോവുകയും ച്ചെയും .  .ആ പൊട്ടിച്ചിരിയില്‍ എല്ലാവരെയും നനച്ചു കുളിപ്പിച്ച് സന്തോഷമായി ആവും തിരിച്ചു പോക്കും ..ഒരു മുഖം കൂടിഉണ്ട്  ആ മഴയ്ക്ക്.... ഒരു ദിവസം മുഴുവന്‍ കറുത്ത ആകാശവുമായി കരഞ്ഞു കൊണ്ടും നമ്മുടെ കൂടെ നില്‍ക്കും .അതുപോലെ   മൂടിക്കെട്ടിയ    ആകാശവുമായി  ,.ഫേമസ് ഗ്രൂസ് .കാണാന്‍ പോകുന്നതും .എല്ലാവര്ക്കും ആ മഴയോടുള്ള ഇഷ്ട്ടക്കേടും ആണ് മനസ്സില്‍ .താമസിക്കുന്ന ഹോട്ടലില്‍ നിന്നും ഒരു മണിക്കൂര്‍  ഡ്രൈവ് ചെയ്തു പോകാനും ഉണ്ട് .പോകുന്നവഴി മുഴുവനും റോഡ്‌ ശരിയാക്കലും ,എല്ലാം കൂടി നല്ല തിരക്കും ആണ് .വിചാരിച്ചപോലെ പറഞ്ഞ സമയത്തും അവിടെ എത്തുവാന്‍ കഴിയുമോ  എന്ന ഒരു സംശയവും ആയി എല്ലാവരും കാറില്‍ ഇരിക്കുന്നു. പോകുന്ന വഴിയില്‍ .ഒരു ബ്രിഡ്ജ് നു മുകളില്‍ കൂടി പോകുബോള്‍ ഞാന്‍ എടുത്ത കുറച്ചു കറുത്ത ചിത്രകള്‍ ...


 


 ഒരു നല്ല ബ്രിഡ്ജ് അവിടെ ഉള്ളതായി അറിയുകയും ഇല്ലായിരുന്നു .കാറില്‍ ഇരുന്നു ഫോട്ടോ എടുക്കുവാനും ആണ് പറ്റിയതും . . .വളരെ നല്ല ഫോട്ടോസ് എടുക്കുവാന്‍ പറ്റിയ ഒരു സ്ഥലം ആയിരുന്നു .സമയക്കുറവു കൊണ്ട് അത്ര സാധിച്ചില്ല .
അതും നോക്കി  നിന്നും സമയം കളയാതെ ഫേമസ് ഗ്രൂസ് ടെ   അടുത്തേക്ക്   കാര്‍ പാഞ്ഞു കൊണ്ടിരിക്കുന്നു .ഷമിന്‍ ആണ് ഡ്രൈവര്‍.കുറച്ചു കഴിഞ്ഞപ്പോള്‍   ,പാപി ചെന്നിടം പാതാളം എന്ന് പറഞ്ഞു കേട്ടിട്ട് ഉണ്ട് .അത് മുന്‍പില്‍ കാണുകയും ചെയ്തു .ആ ബ്രിഡ്ജ് ടെ അടുത്ത് നിന്നുമുള്ള തിരക്ക് കഴിഞ്ഞു ഒന്ന് നേരെ നടു നിവര്തിയതും ആയിരുന്നു ..കുറച്ചു മുന്‍പില്‍ വരി വരി ആയി കാറുകളുടെ ഒരു നീണ്ട  നിര തന്നെ കണ്ടു  .കാര്യമായ എന്തോ അപകടം ഉണ്ടായതു കൊണ്ടുള്ള ബ്ലോക്ക് ആയിരുന്നു .ഇതും കൂടി കണ്ടപ്പോള്‍  ഷമിന്‍ ടെ കാര്യം പറയാന്‍ ഉണ്ടോ ?ഇതുപോലെ തിരക്കും ബഹളവുംഉള്ള  റോഡില്‍ ഞാന്‍ ആണ് കാര്‍ ഓടിക്കുന്നത് എന്ത് കൊണ്ടും നല്ലതും കാരണം, എനിക്ക്  ക്ഷമ ഏറ്റവും കൂടുതല്‍ ഉള്ള സമയം അതാവും .ആ കാറില്‍ ഇരുന്നു സമയം പോവാന്‍ എനിക്കും മോള്‍ക്കും കുറച്ചു കുസൃതികള്‍ തോന്നി .നമ്മുടെ നാട്ടില്‍ കാണുന്നതിലും നല്ല കാഴ്ചകള്‍ അവിടെ ഞാനും മോളും കൂടി ക്യാമറ യില്‍ പകര്‍ത്തി ..എനിക്കും മോള്‍ക്കും സമയം പോവാനും ഒരു വഴിയുമായിമോന്‍ ഉറക്കവുമായിരുന്നു . .അത്രയും സമയം അവിടെ കാത്തു കിടന്നു എന്നും പറയാം .
                                               ഇവിടത്തെ പോലീസ് ടെ വണ്ടി കണ്ടില്ല എന്നുള്ള വിഷമം വേണ്ട .ഈ താഴെ ഉള്ള കാര്‍ ആയിരുന്നു അവിടെ താരം
 ട്രാഫിക്‌ ബ്ലോക്ക് കഴിഞ്ഞതും 70 മൈല്‍  വേഗതയില്‍ പോകേണ്ട റോഡില്‍


 എല്ലാ കാറുകളും അതിലും വേഗത്തില്‍ ഓടാനും തുടങി .എനിക്കും  ഷമിനോട് വേഗത കുറക്കാന്‍ പറയേണ്ടിയും വന്നു . കുറച്ചു ദൂരം പോകാന്‍ ഉണ്ടായിരുന്നു ഉള്ളു , ഫേമസ് ഗ്രൂസ് നു അടുത്ത് എത്തി .ഒരു ചെറിയ ടൌണില്‍ ആണ് ,അവിടെ നിന്നും കുറച്ചു മാറി ആണ് അതിന്റെ ഫാക്ടറി സ്ഥാപിചിരിക്കുന്നതും . ഒരു കൊച്ചു കെട്ടിടവും,കുറച്ചു കാറുകള്‍ മുന്‍പില്‍ ഉള്ളതുപോലെ കാണാം . .അവിടെ  ആരും വരുന്ന ഒരു ലക്ഷണവും കണ്ടുമില്ല . അതോ എല്ലാവരും വന്നു കണ്ടു പോയതും ആണോ അറിയില്ല .


 


                           ലോകം മുഴുവന്‍  അറിയുന്ന എന്‍റെ ഇരിപ്പിടം ഇവിടെ ആണ് ....അവരുടെ ഓഫീസി നു അകത്തു പോയി ചോദിച്ചപ്പോള്‍  അടുത്ത ടൂര്‍ ഒരു അര മണിക്കൂര്‍ കഴിഞ്ഞു ആവും എന്ന് പറഞ്ഞു .അതിനു അടുത്ത്  ഒരുഅരുവി ഉണ്ട് അത് പോയി  കണ്ടു വരുമ്പോളേക്കും സമയം ആവും എന്ന് അവരും പറഞ്ഞു .വീടിനു പുറകില്‍ നല്ല നീണ്ട പുഴ ഉള്ള നാട്ടില്‍ നിന്നും ആണ് നമ്മള്‍ വരുന്നത് എന്ന് സായിപ്പിന് അറിയുമോ ?ഒന്നും പറയാതെ  ടിക്കറ്റ്‌ എടുത്തു അവര് പറഞ്ഞ അരുവി കാണാന്‍ എല്ലാവരും കൂടി നടന്നു .നടന്നതും വെറുതെ ആയില്ല എന്ന് മനസിലായിഇത് വഴി ആണ് ആ അരുവിയിലേക്ക് പോകുന്നതും .അതിനു വലതു വശത്ത്   ആയി ആണ് ഈ ഫാക്ടറി യും
                                                           ഇതെല്ലാം എത്രയോ വര്ഷം പഴക്കം ഉള്ളതും ആവും ..                                                 ഇതുപോലെ കുറച്ചു ഓക്ക് വീപ്പകള്‍ അവിടെ,ഇവിടെ ആയി  വച്ചിട്ടും ഉണ്ട് .

                                            ഷമിന്‍ ടെ അമ്മ ആണ് ഇതില്‍ വല്ല മണം ഉണ്ടോ എന്ന് നോക്കുന്നതും ആണ് .കാര്യമായ ഒരു മണവും എനിക്ക് തോന്നിയില്ല .ഇതില്‍ ഒന്നും  ഉണ്ടാവാന്‍ വഴിയും ഇല്ല ..  ,അതോ ഇനി നിറയ്ക്കാന്‍  വേണ്ടി എടുത്തു വച്ചിരിക്കുന്നതും ആവാം ..

                                                    ഫേമസ് ഗ്രൂസ് ഈ ഫോട്ടോ കണ്ടാല്‍ എന്താവുംമോ ?


 കുറച്ചു ഫോട്ടോ ഒക്കെ എടുത്തു കഴിഞ്ഞപോളെക്കും അവര് പറഞ്ഞ അരുവിയുടെ അടുത്ത് എത്തുകയും ചെയ്തു .ഈ താഴെ കാണുന്നത് ആണ് ആ പറഞ്ഞ കൊച്ചു അരുവി .എന്തോ ഒരു കൊച്ചു കട്ടില്‍ കൂടി
നടന്നപോലെ തോന്നി .  ഒരു നിമിഷം ഞാന്‍എന്‍റെ  നാട് വരെ ഒന്ന് പോയോ എന്ന് ഒരു സംശയവും ബാക്കി ....ആ ചെറിയ തണുത്ത കാറ്റും കൊണ്ടും അതിലൂടെ കുറച്ചു നേരംനടന്നതും  മനസിനും ഒരു കുളിര്‍മ തോന്നി .


അരുവിയും കണ്ടു തിരിച്ചു വന്നപോളെക്കും സമയവും ആയിരുന്നു .ഓഫീസ് നു മുന്‍പില്‍ കുറച്ചു കൂടുതല്‍ ആളുകള്‍  എത്തിയത് ആയി  കാണാന്‍ കഴിഞ്ഞു .ആ ഓഫീസ്  ടെ   അവിടെ വരെ നമുക്ക് ഫോട്ടോ എടുക്കാം .അവിടെ എടുത്ത കുറച്ചു ഫോട്ടോകളും .


1775 ആണ് ഇത് ഇവിടെ സ്ഥാപിച്ചതും .അതും അന്ന് ഉണ്ടാക്കിയപോലെ തന്നെ ആ പഴമ നഷ്ട്ടം ആവാതെ എപ്പോളും അതുപോലെ തന്നെ

 


ഈ ഫാക്ടറി  പുറത്തു നിന്നും കാണുമ്പോള്‍ ഇത്രയ്ക്കും വലുത്   ആവുമോ   എന്ന്  തോന്നും . അതിനു അകത്തേക്ക് .ഒരു പത്തു പേരുടെ  കൂട്ടമായി .എല്ലാവരും കൂടി നടന്നു  ,കൂടെ ഒരു നല്ല ഗൈഡ് ഉണ്ട് . . ഫോട്ടോ എടുക്കുവാനും ഉള്ള അനുവാദം ഇല്ല .നല്ല ഒരു ഇംഗ്ലീഷ് കാരന്‍ ആയിരുന്നു പറഞ്ഞു തരുന്നതും .അവര്‍ക്ക്  സ്കോട്ടിഷ് രീതിയില്‍ ഉള്ള സംസാരവും ആയിരുന്നില്ല, സ്കോട്ടിഷ് ഇംഗ്ലീഷ് കുറച്ചു മനസിലാക്കി എടുക്കുവാന്‍ എനിക്ക് പ്രയാസം ആണ് ..ഇവര് പറയുന്നത്  കൊണ്ട് പറയുന്ന  നമ്മുടെ  തലയില്‍ കയറാനും എളുപ്പം ആയിരുന്നു . ഈ ഫോട്ടോയില്‍ കാണുന്നത് മുഴുവന്‍ ഈ ഫാക്ടറി യില്‍   അവര് ഉണ്ടാക്കുന്നതും ആണ് ..

 

ഈ ലോകം മുഴുവനും ഒരായിരം പേര് ഇഷ്ട്ടപ്പെടുന്ന   സ്കോച്ച് വിസ്കി  ഉണ്ടാക്കുന്നതു  ഇതുപോലെ ആണ് ..ഒരു ചെറിയ വിവരണം എനിക്ക് മനസിലായത് പോലെ തരാം  .അതിനു അകത്തേക്ക് നമ്മള്‍ കയറി ചെല്ലുന്ന  റൂമില്‍ തന്നെ വലിയ ഒരു വാതില്‍ പുറത്തേക്കു ഉണ്ട് . നല്ല ബാര്‍ലി,ആവശ്യം  അനുസരിച്ച്  ഫാര്‍മര്‍ അത് വഴി കൊണ്ട് കൊടുക്കും .  ..മാള്‍ട്ട്  ബാര്‍ലി പൊടിച്ചു ,വെള്ളവും കൂടെ യീസ്റ്റും ചേര്‍ത്ത് ഒരു വലിയ ടാങ്ക് പോലെ ഒന്നില്‍ ഒഴിച്ച് വയ്ക്കും .അതില്‍ fermentation (പുളിക്കല്‍) പൂര്‍ത്തിയായി കഴിഞ്ഞാല്‍ 95 C' അത് ചൂടാക്കും . ആ  ബാഷ്പീകരണ   , പ്രക്രിയയില്‍  25 %ആണ് ആല്‍ക്കഹോള്‍ content ആവുന്നതും .രണ്ടാമത് ഒന്ന് കൂടി ബാഷ്പീകരണം പ്രക്രിയയില്‍ കൂടി കൊണ്ട് പോകുമ്പോള്‍ ആവും അത് 75 %ആവുന്നതും .ഈ ആല്‍ക്കഹോള്‍ വലിയ ഓക്ക് വീപ്പകളില്‍  നിറച്ചു വലിയ കലവറകളില്‍ സൂക്ഷിക്കും .ഈ distillery യില്‍  ഓക്ക് വീപ്പകളില്‍പത്തുവര്ഷം   ആണ് എടുത്തു വയ്ക്കുന്നതും  .ഇതെല്ലാം സൂക്ഷിക്കാന്‍ വലിയ ഫാക്ടറി കള്‍    വേറെയും  അവര്‍ക്ക് ഉണ്ട് .ഈ വീപ്പകളില്‍ സൂക്ഷിക്കുന്ന കണ്ണുനീര്‍ പോലെ  തെളിഞ്ഞ സ്പിരിറ്റ്‌ മൂന്ന് വര്ഷം ആവുമ്പോള്‍ സ്വര്‍ണ്ണ നിറത്തില്‍ കാണാനും സാധിക്കും .ഇതിനു പഴക്കം കൂടും തോറും മേന്മയും കൂടും '.മൂന്ന് വര്ഷം  സൂക്ഷിക്കണം 'എങ്കില്‍ മാത്രം അതിനു  സ്കോച്ച്  വിസ്കി എന്ന പേര് കിട്ടുകയും ഉള്ളു . അതിനു അകത്തു ഇതുപോലെ ഒന്നും ഉണ്ടാക്കി വച്ചിരിക്കുന്നതും ഓക്ക് വീപ്പകളില്‍ കണ്ടതുമില്ല ..ഇതെല്ലാം ഉണ്ടാക്കി വച്ചിരിക്കുന്ന ഓക്ക്  വീപ്പകള്‍ ഒഴിഞ്ഞ രീതിയില്‍ നമുക്ക് കാണാന്‍ സാധിക്കും .അതിനു അകത്തു കയറിയപ്പോള്‍   മൂക്കില്‍    തറച്ചു കയറുന്ന ഗന്ധവും ആയിരുന്നു .അതും സ്കോച്ച് ആണല്ലോ എന്ന് വിചാരിച്ചു ആരും ഒന്നും പറഞ്ഞുമില്ല .


ഇതെല്ലാംഉണ്ടാക്കുന്ന രീതിയും പറഞ്ഞു  കഴിയുമ്പോള്‍, അവിടെ ഫേമസ് ഗ്രൂസ് പക്ഷിയുടെ വക നല്ല ഒരു ഷോ യും  കാണിക്കും .എവിടെ എല്ലാം  പക്ഷി  ഇതുപോലെ സഞ്ചരിക്കും അതിന്റെ കൂടെ,
  അവര്‍ക്ക്  എവിടെ എല്ലാം ഫാക്ടറി    ഉണ്ടെന്നും അതില്‍ കാണിക്കും .ഇതെല്ലാം കണ്ടു കഴിയുമ്പോള്‍ എല്ലാവര്ക്കും ഒരു പെഗ് സിംഗിള്‍ മാള്‍ട്ട്  വിസ്കി കുടിക്കാനും തരും .ജീവിതത്തില്‍ ആദ്യമായി ഞാനും ഒന്ന് കുടിച്ചു നോക്കി .ഇതിനു മുന്‍പ് കിട്ടാഞ്ഞിട്ടും അല്ല .എന്നാലും അതേ രുചിയോടെ ,വിശ്വസിച്ചു വേറെ എവിടെ  കിട്ടും?ഇനി ജീവിതത്തില്‍ ഇത് കാണാനും വരുമോ എന്നും അറിയില്ല .വെള്ളം പോലും ചേര്‍ക്കാതെ ആണ് അടിച്ചതും .അത് പോകുന്ന ആ വഴി മുഴുവനും ഒന്ന് കത്തി തീരുന്നപോലെയും തോന്നി .ഇതില്‍ എന്ത് രുചി എന്നോ എനിക്കും  പിടി കിട്ടിയും ഇല്ല .ആ നെഞ്ചു കത്തല്‍ കഴിഞ്ഞു കുറച്ചു വെള്ളം കുടിച്ചപ്പോള്‍  ഒരു ആശ്വാസം ആയി ....


.അതിനു അകത്തു ഒരു നല്ല ഷോപ്പ്കൂടി  ഉണ്ട് .അവിടെ കാര്യമായ തിരക്കും ഉണ്ടായിരുന്നു .എല്ലാവരും സ്കോച്ച്   വാങ്ങുന്ന തിരക്കില്‍ തന്നെ .സ്കോട്ട്ലാന്‍ഡ് ഒരു കടയില്‍ അമ്പതു വര്ഷം പഴക്കം ഉള്ള ഒരു സ്കോച്ച് വിസ്കി കണ്ടു .അതിന്റെ വിലയും അതുപോലെ തന്നെ ഞെട്ടുന്നതും .ഒരു ലക്ഷത്തി അമ്പതിനായിരം പൌണ്ട് ആണ് .ഇതൊക്കെ വാങ്ങി വച്ചു എന്ത് ചെയ്യാന്‍ ആണോ?വിസ്കി കുടിച്ചുകഴിഞ്ഞപോള്‍   കുറച്ചു തലയ്ക്കു പിടിച്ചുവോ എന്നുള്ള സംശയവുമായി ഞാന്‍ കാറില്‍ കയറി ,ഇനി അടുത്ത സ്ഥലം എത്തുന്നത്‌ വരെ ഒരു മയക്കവും ആവശ്യം തന്നെ .... പ്രകൃതിയെ  ഒരായിരം ചായം കൊണ്ട് തേയ്ച്ചു മിനുക്കിയ ,മല നിരകള്‍ക്കു ഇടയിലൂടെ കാര്‍ പാഞ്ഞു പോവുകയും  ആയിരുന്നു .............................

Wednesday, 9 June 2010

സ്ക്കോട്ട്‌ലാന്‍ഡിലേക്ക്‌ ..............


രാവിലെ മുതല്‍ വീട്ടില്‍ ഒച്ചയും ബഹളവും ആണ് .ആരും വഴക്ക് കൂടുന്നത് ഒന്നുമല്ല , നാളെ ഒരു യാത്ര പോകാന്‍ വേണ്ടിയുള്ള ഒരുക്കംആണ് .  പെട്ടിയില്‍ എല്ലാം എടുത്തു വയ്ക്കുന്നതിനുള്ള സ്വരവും   ആണ് ..രണ്ടുപേര്‍ ആയി  യാത്രകള്‍  പോയിരുന്ന ആ കാലം  കഴിഞ്ഞിട്ടും ഇപ്പോള്‍  ഒമ്പത് വര്ഷം ആയി എന്നും ഓര്‍മ വന്നു .കുട്ടികള്‍ടെ ഇഷ്ട്ടവും യാത്രയില്‍   നോക്കണം ..  .പാച്ചുനും ,ജോ ക്കുവിനും   കൂടി ഒരു കാറില്‍ വയ്ക്കാനുള്ള സാധനംകൈയില്‍ ഉണ്ട് . .മോന്‍ കൈയില്‍  കാര്‍,പലതരം വണ്ടികള്‍  എടുക്കുമ്പോള്‍ ,മോള്‍ വന്നു പേപ്പര്‍ ,പേന ആയി വരും  ., കൂടെ വായിക്കാനുള്ള  പുസ്തകവുംഅതിനിടയില്‍അവര് രണ്ടും കൂടി  കൊച്ചു വഴക്കും . ..അവസാനംകിട്ടിയത് എല്ലാം എടുത്തു  ഷമിന്‍ കാറില്‍ വച്ചു .ആ സമയത്ത് ഞാന്‍ ഒരു വലിയ പെട്ടിയുമായി വരുന്നു .അതും കൂടി കണ്ടപ്പോള്‍ ബാക്കി പറയാന്‍ ഉണ്ടോ? നാല് പേര്‍ക്കും കൂടി നാല് പെട്ടി എടുക്കുന്നതിലും  നല്ലത് ഒരു പെട്ടി ആണെന്നും പറഞ്ഞു ഞാന്‍ തടി തപ്പി .എല്ലാം ഒന്ന് തണുത്ത് കാറില്‍ കയറിയപ്പോള്‍   ,വീട് പൂട്ടിയോ ?എന്നുള്ള സംശയം ബാക്കി .ലണ്ടന്‍ ആണെന്ന് പറഞ്ഞാലും കള്ളന്മാര് ഇവിടെയും തല പൊക്കി യിട്ടും ഉണ്ട് .അപ്പോള്‍ എന്‍റെ വക ഒരു  ചോദ്യവുംകൂടി  ,ഷമിന്‍ ക്യാമറ എടുത്തുവോ?  എന്‍റെ ക്യാമറ കൈയില്‍ ഉണ്ട് .എന്നാലും ഷമിന്‍ ടെ ക്യാമറ കൂടി ഉണ്ടായിരുന്നാല്‍ കൊള്ളാമല്ലോ ? വിചാരിച്ചതിലും ഒരു മണിക്കൂര്‍   താമസിച്ചു ആണ് വീട്ടില്‍ നിന്നും  യാത്ര പുറപ്പെട്ടതും  .ആരും കാത്തിരിക്കാനും ,ട്രെയിന്‍ പിടിക്കാനും ഒന്നും ഇല്ലാത്തതു കൊണ്ട് ഒരു പരാതിയും ആരോടും ഇല്ല .
യാത്ര നമുടെ ഇഷ്ട്ടം അനുസരിച്ച്  , സ്വന്തം കാറില്‍ ആയതും സമാധാനം ......

 വീട്ടില്‍ നിന്നും കാര്‍ എടുത്ത നിമിഷം ക്രിസ്  ടെ വീട്ടില്‍ നിന്നും ഫോണ്‍  വന്നു .പോകുന്ന വഴിയില്‍  അവരുടെ വീട്ടില്‍  കയറി   കപ്പയും ,മീനും കൂടി കഴിച്ചിട്ട് പോകാം .എന്‍റെ വീട്ടില്‍ നിന്നും അവിടേക്ക് പത്തു നിമിഷം പോയാലും മതി . ഒരു യാത്ര പോകുമ്പോള്‍ ഒന്നും മുടക്കം പറയാന്‍ പാടില്ലാല്ലോ.അതും വെള്ളിയാഴ്ച യാത്ര പോകാന്‍ നല്ല ദിവസവും ആണോ അതും അറിയില്ല  . കാര്‍ നേരെ ക്രിസ് ടെ വീട്ടില്‍കൊണ്ട്  പോയി നിര്‍ത്തി .അവിടെ നിന്നും കപ്പയും ,മീനും കഴിച്ചു  യാത്രയും പറഞ്ഞു കാറില്‍ കയറി .ഷമിന്‍ ആണ് കാര്‍ ഓടിക്കുന്നതും കുറച്ചു ദൂരം എത്തിയപ്പോള്‍  ഒരു കാര്യം ഷമിന്‍ എന്നോട് ഓര്മിപിച്ചതും,കപ്പയും മീനിന്റെ രുചിയും  ഓര്‍ത്തു ഇരുന്നത് കൊണ്ട്സണ്‍  ഗ്ലാസ്‌ ഒക്കെഞാന്‍  മറന്നു പോയി ..എന്‍റെ സണ്‍ ഗ്ലാസ്‌  കപ്പ കഴിച്ച തിരക്കില്‍ ക്രിസ് ടെ വീട്ടില്‍ വച്ചു .. ഇനി തിരിച്ചു പോകാനും  വയ്യ, അത്രയ്ക്കും  ട്രാഫിക്‌ ആണ് ..പോകുന്ന യാത്രയുടെ ദൂരവും അത്രയും ആണ് . .എന്നാലും സണ്‍ ഗ്ലാസ്‌  ഇല്ലാതെ ഈ കണ്ട വഴി മുഴുവന്‍ കാറില്‍ ഇരിക്കാന്‍ വലിയ ബുദ്ധിമുട്ടും   ആണ് ..ഷമിന്‍  കാര്‍ ഓടിച്ചു മടുത്താല്‍ ഞാന്‍ കാര്‍ ഓടിക്കേണ്ടിയും  വരും  .എല്ലാം  കൊണ്ടും നല്ലത് തിരിച്ചുപോയി ഗ്ലാസ്‌ എടുക്കുന്നത് തന്നെ .അവിടെയും സമയം പോയി ഗ്ലാസ്‌ എടുത്തുകാറില്‍ ഇരുന്നപോള്‍ ഞാന്‍   പതുക്കെ പോകാനുള്ള ദൂരം ഒന്ന് നോക്കി .435 miles    അതായതു ലണ്ടനില്‍ ഞാന്‍  താമസിക്കുന്ന സ്ഥലത്ത് നിന്നും ഏഴു മണിക്കൂറില്‍ കൂടുതല്‍ കാര്‍ ഓടിക്കാനും ഉണ്ട് .പോകുന്നതും സ്ക്കോട്ട്‌ലാന്‍ഡിലേക്ക്‌.....വെള്ളിയാഴ്ച പോയിട്ട്  അടുത്ത  വെള്ളിയാഴ്ച തിരിച്ചു വരും അത് ആണ് പരിപാടിയും ..അതില്‍ നാല് ദിവസം ആണ് സ്ക്കോട്ട്‌ലാന്‍ഡില്‍ നില്‍ക്കുന്നതും . ലണ്ടനില്‍ വന്നിട്ടും ഇത്ര ദൂരം  കാര്‍ ഓടിച്ചു പോകുന്നതുംആദ്യം ആണ് .  ..


ഒരുപാടു ചിന്തകളുമായി ഞാന്‍ സ്വപ്നലോകത്തില്‍ ഇരിക്കുന്നു ..കാര്‍ അതി   വേഗത്തില്‍ പോകുന്നും ഉണ്ട് .. കാറില്‍ കയറിയാല്‍ കുടുംബത്തോടെ, എല്ലാവരും എത്ര ദൂരം വരെയും ഒന്നും മിണ്ടാതെ ഇരിക്കും .അതിനുള്ള കാരണം  ഇത് വരെ പിടികിട്ടിയിട്ടും ഇല്ല  .എല്ലാവരും ഒരുമിച്ചു യാത്രകള്‍ ഇഷ്ട്ടപെടുന്നത് കൊണ്ടോ ,അതോ സംസാരിക്കാന്‍ വിഷയം  കൂടുതല്‍ ആയതു കൊണ്ടോ അതും  അറിയില്ല  ?.എന്നാലും ആ ശാന്തത വല്ലാതെ  ഇഷ്ട്ടപെടുന്നും ഉണ്ട് .  .പോകുന്ന വഴി മുഴുവന്‍ നേരം . എല്ലാവര്ക്കും പാട്ടു കേള്‍ക്കണം,അതും നിര്‍ബന്ധം ആണ് .   .എന്‍റെ മനസും ഒരു യാത്ര വിവരണത്തിന് വേണ്ടി ഓടി നടക്കുന്നതും  ഞാന്‍ അറിഞ്ഞു .   കാരണം ആദ്യമായി ആണ് ഒരു നല്ല ബ്ലോഗ്‌ നു വേണ്ടി  കൂടിയും   എന്‍റെ  യാത്ര .അതുമിതും ഒക്കെ ആലോചിച്ചു സമയം പോയതും അറിഞ്ഞില്ല ..യാത്ര അടുത്ത് ഒന്നും അവസാനിക്കില്ല  എന്ന് മനസിലായ രണ്ടുപേരെ  ഇതിനിടയില്‍ എന്‍റെ ക്യാമറ യില്‍ പതിഞ്ഞതും ഇതുപോലെ ആണ് ...                                                                              ഈ യാത്രക്ക് അമ്മ തന്നെ അപ്പന്കൂട്ട് ഇരിക്കണം     ..വിഷമം ഉണ്ട് എന്നാലും ഉറക്കം വന്നാല്‍ പിന്നെ എന്ത് ചെയ്യാം ???               


പോകുന്നവഴിയില്‍ Birmingham    ആവുമ്പോള്‍  എന്‍റെ ഒരു ബന്ധു വിനെ കൂടെ കാണാനും ഉണ്ട് .അവിടെ കാണാന്‍ ഒരുപാടും നല്ല സ്ഥലകള്‍  ഉണ്ട് . .cadbury വേള്‍ഡ്, സഫാരി പാര്‍ക്ക്‌ എല്ലാം വളരെ നല്ലതും ആണ് .ബന്ധു വിന്റെവീട്ടില്‍  പോകാന്‍ ഉള്ളത് കൊണ്ട് അവിടെ ഉള്ള Birmigham toll  എടുക്കാതെ  ആണ് പോയതും .നമ്മുടെ നാട്ടില്‍ ആവുമ്പോള്‍ എവിടെയും ഓരോ toll  കാണാം . ,അവിടെ നിര്‍ത്തി കാശ് കൊടുക്കുന്നതും  സ്ഥിരം പരിപാടി ആണല്ലോ ?ലണ്ടനില്‍  നിന്നും പല യാത്രയും പോയിട്ടും ഇവിടെ മാത്രം ആണ് അത് കണ്ടിട്ടും ഉള്ളു .ബന്ധു വിന്റെ വീട്ടില്‍ കയറി .അവിടെ നിന്നും  കാര്‍ ഞാന്‍ ആണ് ഓടിച്ചതും .അതും ഇത്രയും ട്രാഫിക്‌ ബ്ലോക്ക്‌ വരുന്ന ഒരു റോഡ്‌ വേറെയും ഇല്ല  .birmingham നിന്നും Manchesterവരെ മൂന്ന് മണിക്കൂര്‍ അത്രയ്ക്കും തിരക്കും ആയിരുന്നു . യാത്ര അപ്പോള്‍ തന്നെ മടുത്തു എന്ന് പറയാം .Manchester എത്തിയപോള്‍ സമയം എട്ട് കഴിഞ്ഞു .അന്ന് അവിടെ ഷമിന്‍ ടെ ബന്ധു സഹോദരന്റെ ടെ വീട്ടില്‍ താമസിച്ചു .ശനിയാഴ്ച രാവിലെ ആണ് സ്ക്കോട്ട്‌ലാന്‍ഡില്‍ പോകുന്നതും .അന്ന് രാത്രി എല്ലാവരും കൂടി അവിടെ സംസാരിച്ചിരുന്നു . ഒരുപാടു നേരംവൈകി ആണ് കിടന്നതും . രാവിലെ  പറഞ്ഞ സമയത്ത് തന്നെയാത്രക്ക്  തുടക്കം ഇട്ടു .അവിടെ നിന്നും   ഒരു അഞ്ചു മണിക്കൂര്‍ കൂടി എഡിന്ബ്രാ(Edinburgh )വരെ എത്താന്‍ .motorway  കൂടി പോകുന്നത് കൊണ്ട് വേറെ ഒന്നും കാര്യമായി കാണാനും ഇല്ല .സമ്മര്‍ സമയം ആയതു കൊണ്ട് മഞ്ഞ് മലകള്‍കണ്ടു മനസ് മരവിക്കാതെ   കുറച്ചു നല്ല പച്ചപ്പും ,പൂക്കളും  എവിടെയും കാണാന്‍ സാധിച്ചു .
                                                                പോകുന്ന വഴിയില്‍ കണ്ടതും ആണ് ..ഇതുപോലെ ഇപ്പോള്‍ motorway കൂടി പോകുമ്പോള്‍ കാണാം .rapeseed flower ആണ് .ഹിന്ദി സിനിമയില്‍ പാട്ടു വരുമ്പോള്‍ ഇത് ഒരുപാടു കാണാം .ഈ പച്ചപ്പും,പൂക്കളും  കൂടെ  കാണാത്തതും ,പോകാതതുമായ വഴികള്‍ ആയതു കൊണ്ടും  അഞ്ചു മണിക്കൂര്‍ അത്ര മടുപ്പ് ഉള്ളതായി തോന്നിയില്ല .പിന്നെ ഇടയ്ക്കു ഭക്ഷണം കഴിക്കാന്‍ വേണ്ടി നിര്‍ത്തിയും എല്ലാം കൊണ്ടും യാത്ര രസമായിരുന്നു .ഒരു വഴിയിലും മഴ  തടസവും ആയി വന്നുമില്ല .അവിടെ എത്തിയപ്പോള്‍ വൈകുംന്നേരം  ആയി .ഷമിന്‍ ടെ അപ്പനും .അമ്മയും സഹോദരനും കുടുംബവും ,കൂടെ ഉണ്ട് .അവര് വേറെ കാറില്‍ ആണ് .അവിടെ ocean apartments  അവിടെ ആയിരുന്നു താമസം ഏര്‍പ്പാട് ചെയ്തിരുന്നതും .കടലിനോടു ചേര്‍ന്ന് ഉള്ള താമസം ആണെന്നും ബുക്ക്‌ ചെയ്ത്പോള്‍ അവര് പറഞ്ഞു .തിരക്കിനു ഇടയില്‍ അത്ര കാര്യമായി അത് എവിടെ ആണെന്നും ഗൂഗിള്‍ പോയി നോക്കിയും ഇല്ല. തുറമുഖം   അടുത്ത് ആണെന്നും തോന്നി ..രാത്രിയില്‍ ആ  റൂമിലെ ല്‍കണ്ണാടി ജനലില്‍   നിന്നുംനോക്കുമ്പോള്‍  നേരെ കാണുന്നതും ഇതൊക്കെ ആയിരുന്നു ...


                                            താഴെ കാണുന്നത് ഒരു വലിയ ഷിപ്പ് പോലെ എല്ലാവര്ക്കും തോന്നുമായിരിക്കും  .അതിന്റെ വലിപ്പം ഞാന്‍ പതുക്കെ പറയാം .


                                                                  
                                                                                      The Royal Yacht Britannia

     
തൊട്ടു മുന്‍പില്‍ രാജ്ഞിയുടെ പടക്കുതിര ഇത്രയും ശാന്തമായി അടുത്ത് കിടക്കുന്നതും സന്തോഷം ഉള്ള കാര്യം ആയിരുന്നു .കുറച്ചു നേരം എല്ലാം   വെറുതെനോക്കിയിരിക്കാന്‍  തോന്നിയിരുന്നു .
യാത്രയുടെ  ക്ഷീണം കൊണ്ട്  കട്ടില്‍ കണ്ടതും എല്ലാവരും നല്ലപോലെ ഉറക്കം ആരംഭിച്ചു എന്ന് തന്നെ പറയാം .രാവിലെ പോകാനുള്ള സ്ഥലം എല്ലാം തീരുമാനിച്ചും ആണ്  ഉറക്കത്തിലേക്കു വീണതും പിറ്റേന്ന് നല്ല മഴയും ആണെന്ന്കേട്ടത് കൊണ്ട് സിറ്റി കാണുന്നത് വേറെ ദിവസം ആക്കാം എന്നും തിരുമാനിച്ചു .എന്‍റെ രണ്ടാമത്തെ യാത്ര ആണ് സ്ക്കോട്ട്‌ലാന്‍ഡിലേക്ക്.ഇതിനു മുന്‍പ് പത്തു
 വര്ഷം മുന്‍പ് ഒരു ക്രിസ്മസ് സമയത്ത് ആണ് പോയത് .അന്ന് എല്ലായിടത്തും അവധിയും ആയിരുന്നു .അത് കൊണ്ട് ആ കൊടും തണുപ്പില്‍ ഒന്നും കണ്ടുമില്ല .ഭക്ഷണം പോലും ശരിക്കും കഴിക്കാന്‍ കിട്ടിയുംമില്ല .ഈ വരവില്‍ എല്ലാം കണ്ടു തിരിച്ചു പോകാന്‍ ആണ് വന്നതും .


.ഇനി ഞാനും ഒരു ഇടവേള എടുക്കുന്നു എന്‍റെ പുരാണം കേട്ട്  വായിക്കുന്നവര്‍ക്ക്  മടുക്കാതെ  ഇരിക്കാന്‍ സ്ക്കോട്ട്‌ലാന്‍ഡില്‍ ഞാന്‍ കണ്ടത് എന്തൊക്കെ  എന്ന് ഒരു ചെറിയ വിവരണം തരാം  .ഈ കണ്ടത് മുഴുവന്‍  എന്ന് എഴുതി കഴിയും എന്നും  അറിയില്ല ..അത് വരെ എല്ലാവര്ക്കും കാത്തിരിക്കാന്‍ മടിയില്ല എങ്കില്‍ ഓരോന്ന് ആയി  എഴുതി  പൂര്‍ത്തിയാക്കാം എന്ന് ഞാനും ഉറപ്പും തരുന്നു .........                                                                     ഫേമസ് ഗ്രൂസ് അറിയാത്തവര്‍ ചുരുക്കം ആവും


 THE FALLS OF DOCHART    IN KILLIN 

ഇവിടെ പറയാന്‍ ഒരുപാടു ഉണ്ട് .. 


 

THE OLDEST PUB IN ENGLAND (NOTTINGHAM )
 


 

ഒരു  പാവാടയും ഉടുത്തു ഇത്ര അഭിമാനത്തോടെ നില്ക്കാന്‍ വേറെ ആര്‍ക്കു കഴിയും ??


 
ഇത്രയും ഞാന്‍ കണ്ടതും  എല്ലാവര്ക്കും വേണ്ടി എഴുതുവാന്‍ മനസ്സില്‍ ആശിക്കുന്നതും ആണ് ...എന്‍റെ കൂടെ ഈ യാത്രയിലും എല്ലാവരും ഉണ്ടാകും  എന്നുള്ള പ്രതീഷയിലും ,  ബ്ലോഗ്‌ തുടങി ഒരു വര്ഷം ആയ സന്തോഷത്തിലും ,ഫേമസ് ഗ്രൂസ് ആയി ഞാന്‍തിരിച്ചു  വരാം .......................