ജാലകം

Wednesday, 9 June 2010

സ്ക്കോട്ട്‌ലാന്‍ഡിലേക്ക്‌ ..............


രാവിലെ മുതല്‍ വീട്ടില്‍ ഒച്ചയും ബഹളവും ആണ് .ആരും വഴക്ക് കൂടുന്നത് ഒന്നുമല്ല , നാളെ ഒരു യാത്ര പോകാന്‍ വേണ്ടിയുള്ള ഒരുക്കംആണ് .  പെട്ടിയില്‍ എല്ലാം എടുത്തു വയ്ക്കുന്നതിനുള്ള സ്വരവും   ആണ് ..രണ്ടുപേര്‍ ആയി  യാത്രകള്‍  പോയിരുന്ന ആ കാലം  കഴിഞ്ഞിട്ടും ഇപ്പോള്‍  ഒമ്പത് വര്ഷം ആയി എന്നും ഓര്‍മ വന്നു .കുട്ടികള്‍ടെ ഇഷ്ട്ടവും യാത്രയില്‍   നോക്കണം ..  .പാച്ചുനും ,ജോ ക്കുവിനും   കൂടി ഒരു കാറില്‍ വയ്ക്കാനുള്ള സാധനംകൈയില്‍ ഉണ്ട് . .മോന്‍ കൈയില്‍  കാര്‍,പലതരം വണ്ടികള്‍  എടുക്കുമ്പോള്‍ ,മോള്‍ വന്നു പേപ്പര്‍ ,പേന ആയി വരും  ., കൂടെ വായിക്കാനുള്ള  പുസ്തകവുംഅതിനിടയില്‍അവര് രണ്ടും കൂടി  കൊച്ചു വഴക്കും . ..അവസാനംകിട്ടിയത് എല്ലാം എടുത്തു  ഷമിന്‍ കാറില്‍ വച്ചു .ആ സമയത്ത് ഞാന്‍ ഒരു വലിയ പെട്ടിയുമായി വരുന്നു .അതും കൂടി കണ്ടപ്പോള്‍ ബാക്കി പറയാന്‍ ഉണ്ടോ? നാല് പേര്‍ക്കും കൂടി നാല് പെട്ടി എടുക്കുന്നതിലും  നല്ലത് ഒരു പെട്ടി ആണെന്നും പറഞ്ഞു ഞാന്‍ തടി തപ്പി .എല്ലാം ഒന്ന് തണുത്ത് കാറില്‍ കയറിയപ്പോള്‍   ,വീട് പൂട്ടിയോ ?എന്നുള്ള സംശയം ബാക്കി .ലണ്ടന്‍ ആണെന്ന് പറഞ്ഞാലും കള്ളന്മാര് ഇവിടെയും തല പൊക്കി യിട്ടും ഉണ്ട് .അപ്പോള്‍ എന്‍റെ വക ഒരു  ചോദ്യവുംകൂടി  ,ഷമിന്‍ ക്യാമറ എടുത്തുവോ?  എന്‍റെ ക്യാമറ കൈയില്‍ ഉണ്ട് .എന്നാലും ഷമിന്‍ ടെ ക്യാമറ കൂടി ഉണ്ടായിരുന്നാല്‍ കൊള്ളാമല്ലോ ? വിചാരിച്ചതിലും ഒരു മണിക്കൂര്‍   താമസിച്ചു ആണ് വീട്ടില്‍ നിന്നും  യാത്ര പുറപ്പെട്ടതും  .ആരും കാത്തിരിക്കാനും ,ട്രെയിന്‍ പിടിക്കാനും ഒന്നും ഇല്ലാത്തതു കൊണ്ട് ഒരു പരാതിയും ആരോടും ഇല്ല .
യാത്ര നമുടെ ഇഷ്ട്ടം അനുസരിച്ച്  , സ്വന്തം കാറില്‍ ആയതും സമാധാനം ......

 വീട്ടില്‍ നിന്നും കാര്‍ എടുത്ത നിമിഷം ക്രിസ്  ടെ വീട്ടില്‍ നിന്നും ഫോണ്‍  വന്നു .പോകുന്ന വഴിയില്‍  അവരുടെ വീട്ടില്‍  കയറി   കപ്പയും ,മീനും കൂടി കഴിച്ചിട്ട് പോകാം .എന്‍റെ വീട്ടില്‍ നിന്നും അവിടേക്ക് പത്തു നിമിഷം പോയാലും മതി . ഒരു യാത്ര പോകുമ്പോള്‍ ഒന്നും മുടക്കം പറയാന്‍ പാടില്ലാല്ലോ.അതും വെള്ളിയാഴ്ച യാത്ര പോകാന്‍ നല്ല ദിവസവും ആണോ അതും അറിയില്ല  . കാര്‍ നേരെ ക്രിസ് ടെ വീട്ടില്‍കൊണ്ട്  പോയി നിര്‍ത്തി .അവിടെ നിന്നും കപ്പയും ,മീനും കഴിച്ചു  യാത്രയും പറഞ്ഞു കാറില്‍ കയറി .ഷമിന്‍ ആണ് കാര്‍ ഓടിക്കുന്നതും കുറച്ചു ദൂരം എത്തിയപ്പോള്‍  ഒരു കാര്യം ഷമിന്‍ എന്നോട് ഓര്മിപിച്ചതും,കപ്പയും മീനിന്റെ രുചിയും  ഓര്‍ത്തു ഇരുന്നത് കൊണ്ട്സണ്‍  ഗ്ലാസ്‌ ഒക്കെഞാന്‍  മറന്നു പോയി ..എന്‍റെ സണ്‍ ഗ്ലാസ്‌  കപ്പ കഴിച്ച തിരക്കില്‍ ക്രിസ് ടെ വീട്ടില്‍ വച്ചു .. ഇനി തിരിച്ചു പോകാനും  വയ്യ, അത്രയ്ക്കും  ട്രാഫിക്‌ ആണ് ..പോകുന്ന യാത്രയുടെ ദൂരവും അത്രയും ആണ് . .എന്നാലും സണ്‍ ഗ്ലാസ്‌  ഇല്ലാതെ ഈ കണ്ട വഴി മുഴുവന്‍ കാറില്‍ ഇരിക്കാന്‍ വലിയ ബുദ്ധിമുട്ടും   ആണ് ..ഷമിന്‍  കാര്‍ ഓടിച്ചു മടുത്താല്‍ ഞാന്‍ കാര്‍ ഓടിക്കേണ്ടിയും  വരും  .എല്ലാം  കൊണ്ടും നല്ലത് തിരിച്ചുപോയി ഗ്ലാസ്‌ എടുക്കുന്നത് തന്നെ .അവിടെയും സമയം പോയി ഗ്ലാസ്‌ എടുത്തുകാറില്‍ ഇരുന്നപോള്‍ ഞാന്‍   പതുക്കെ പോകാനുള്ള ദൂരം ഒന്ന് നോക്കി .435 miles    അതായതു ലണ്ടനില്‍ ഞാന്‍  താമസിക്കുന്ന സ്ഥലത്ത് നിന്നും ഏഴു മണിക്കൂറില്‍ കൂടുതല്‍ കാര്‍ ഓടിക്കാനും ഉണ്ട് .പോകുന്നതും സ്ക്കോട്ട്‌ലാന്‍ഡിലേക്ക്‌.....വെള്ളിയാഴ്ച പോയിട്ട്  അടുത്ത  വെള്ളിയാഴ്ച തിരിച്ചു വരും അത് ആണ് പരിപാടിയും ..അതില്‍ നാല് ദിവസം ആണ് സ്ക്കോട്ട്‌ലാന്‍ഡില്‍ നില്‍ക്കുന്നതും . ലണ്ടനില്‍ വന്നിട്ടും ഇത്ര ദൂരം  കാര്‍ ഓടിച്ചു പോകുന്നതുംആദ്യം ആണ് .  ..


ഒരുപാടു ചിന്തകളുമായി ഞാന്‍ സ്വപ്നലോകത്തില്‍ ഇരിക്കുന്നു ..കാര്‍ അതി   വേഗത്തില്‍ പോകുന്നും ഉണ്ട് .. കാറില്‍ കയറിയാല്‍ കുടുംബത്തോടെ, എല്ലാവരും എത്ര ദൂരം വരെയും ഒന്നും മിണ്ടാതെ ഇരിക്കും .അതിനുള്ള കാരണം  ഇത് വരെ പിടികിട്ടിയിട്ടും ഇല്ല  .എല്ലാവരും ഒരുമിച്ചു യാത്രകള്‍ ഇഷ്ട്ടപെടുന്നത് കൊണ്ടോ ,അതോ സംസാരിക്കാന്‍ വിഷയം  കൂടുതല്‍ ആയതു കൊണ്ടോ അതും  അറിയില്ല  ?.എന്നാലും ആ ശാന്തത വല്ലാതെ  ഇഷ്ട്ടപെടുന്നും ഉണ്ട് .  .പോകുന്ന വഴി മുഴുവന്‍ നേരം . എല്ലാവര്ക്കും പാട്ടു കേള്‍ക്കണം,അതും നിര്‍ബന്ധം ആണ് .   .എന്‍റെ മനസും ഒരു യാത്ര വിവരണത്തിന് വേണ്ടി ഓടി നടക്കുന്നതും  ഞാന്‍ അറിഞ്ഞു .   കാരണം ആദ്യമായി ആണ് ഒരു നല്ല ബ്ലോഗ്‌ നു വേണ്ടി  കൂടിയും   എന്‍റെ  യാത്ര .അതുമിതും ഒക്കെ ആലോചിച്ചു സമയം പോയതും അറിഞ്ഞില്ല ..യാത്ര അടുത്ത് ഒന്നും അവസാനിക്കില്ല  എന്ന് മനസിലായ രണ്ടുപേരെ  ഇതിനിടയില്‍ എന്‍റെ ക്യാമറ യില്‍ പതിഞ്ഞതും ഇതുപോലെ ആണ് ...



                                                                              ഈ യാത്രക്ക് അമ്മ തന്നെ അപ്പന്കൂട്ട് ഇരിക്കണം     ..വിഷമം ഉണ്ട് എന്നാലും ഉറക്കം വന്നാല്‍ പിന്നെ എന്ത് ചെയ്യാം ???               


പോകുന്നവഴിയില്‍ Birmingham    ആവുമ്പോള്‍  എന്‍റെ ഒരു ബന്ധു വിനെ കൂടെ കാണാനും ഉണ്ട് .അവിടെ കാണാന്‍ ഒരുപാടും നല്ല സ്ഥലകള്‍  ഉണ്ട് . .cadbury വേള്‍ഡ്, സഫാരി പാര്‍ക്ക്‌ എല്ലാം വളരെ നല്ലതും ആണ് .ബന്ധു വിന്റെവീട്ടില്‍  പോകാന്‍ ഉള്ളത് കൊണ്ട് അവിടെ ഉള്ള Birmigham toll  എടുക്കാതെ  ആണ് പോയതും .നമ്മുടെ നാട്ടില്‍ ആവുമ്പോള്‍ എവിടെയും ഓരോ toll  കാണാം . ,അവിടെ നിര്‍ത്തി കാശ് കൊടുക്കുന്നതും  സ്ഥിരം പരിപാടി ആണല്ലോ ?ലണ്ടനില്‍  നിന്നും പല യാത്രയും പോയിട്ടും ഇവിടെ മാത്രം ആണ് അത് കണ്ടിട്ടും ഉള്ളു .ബന്ധു വിന്റെ വീട്ടില്‍ കയറി .അവിടെ നിന്നും  കാര്‍ ഞാന്‍ ആണ് ഓടിച്ചതും .അതും ഇത്രയും ട്രാഫിക്‌ ബ്ലോക്ക്‌ വരുന്ന ഒരു റോഡ്‌ വേറെയും ഇല്ല  .birmingham നിന്നും Manchesterവരെ മൂന്ന് മണിക്കൂര്‍ അത്രയ്ക്കും തിരക്കും ആയിരുന്നു . യാത്ര അപ്പോള്‍ തന്നെ മടുത്തു എന്ന് പറയാം .Manchester എത്തിയപോള്‍ സമയം എട്ട് കഴിഞ്ഞു .അന്ന് അവിടെ ഷമിന്‍ ടെ ബന്ധു സഹോദരന്റെ ടെ വീട്ടില്‍ താമസിച്ചു .ശനിയാഴ്ച രാവിലെ ആണ് സ്ക്കോട്ട്‌ലാന്‍ഡില്‍ പോകുന്നതും .അന്ന് രാത്രി എല്ലാവരും കൂടി അവിടെ സംസാരിച്ചിരുന്നു . ഒരുപാടു നേരംവൈകി ആണ് കിടന്നതും . രാവിലെ  പറഞ്ഞ സമയത്ത് തന്നെയാത്രക്ക്  തുടക്കം ഇട്ടു .അവിടെ നിന്നും   ഒരു അഞ്ചു മണിക്കൂര്‍ കൂടി എഡിന്ബ്രാ(Edinburgh )വരെ എത്താന്‍ .motorway  കൂടി പോകുന്നത് കൊണ്ട് വേറെ ഒന്നും കാര്യമായി കാണാനും ഇല്ല .സമ്മര്‍ സമയം ആയതു കൊണ്ട് മഞ്ഞ് മലകള്‍കണ്ടു മനസ് മരവിക്കാതെ   കുറച്ചു നല്ല പച്ചപ്പും ,പൂക്കളും  എവിടെയും കാണാന്‍ സാധിച്ചു .




                                                                പോകുന്ന വഴിയില്‍ കണ്ടതും ആണ് ..ഇതുപോലെ ഇപ്പോള്‍ motorway കൂടി പോകുമ്പോള്‍ കാണാം .rapeseed flower ആണ് .ഹിന്ദി സിനിമയില്‍ പാട്ടു വരുമ്പോള്‍ ഇത് ഒരുപാടു കാണാം .



ഈ പച്ചപ്പും,പൂക്കളും  കൂടെ  കാണാത്തതും ,പോകാതതുമായ വഴികള്‍ ആയതു കൊണ്ടും  അഞ്ചു മണിക്കൂര്‍ അത്ര മടുപ്പ് ഉള്ളതായി തോന്നിയില്ല .പിന്നെ ഇടയ്ക്കു ഭക്ഷണം കഴിക്കാന്‍ വേണ്ടി നിര്‍ത്തിയും എല്ലാം കൊണ്ടും യാത്ര രസമായിരുന്നു .ഒരു വഴിയിലും മഴ  തടസവും ആയി വന്നുമില്ല .അവിടെ എത്തിയപ്പോള്‍ വൈകുംന്നേരം  ആയി .ഷമിന്‍ ടെ അപ്പനും .അമ്മയും സഹോദരനും കുടുംബവും ,കൂടെ ഉണ്ട് .അവര് വേറെ കാറില്‍ ആണ് .അവിടെ ocean apartments  അവിടെ ആയിരുന്നു താമസം ഏര്‍പ്പാട് ചെയ്തിരുന്നതും .കടലിനോടു ചേര്‍ന്ന് ഉള്ള താമസം ആണെന്നും ബുക്ക്‌ ചെയ്ത്പോള്‍ അവര് പറഞ്ഞു .തിരക്കിനു ഇടയില്‍ അത്ര കാര്യമായി അത് എവിടെ ആണെന്നും ഗൂഗിള്‍ പോയി നോക്കിയും ഇല്ല. തുറമുഖം   അടുത്ത് ആണെന്നും തോന്നി ..രാത്രിയില്‍ ആ  റൂമിലെ ല്‍കണ്ണാടി ജനലില്‍   നിന്നുംനോക്കുമ്പോള്‍  നേരെ കാണുന്നതും ഇതൊക്കെ ആയിരുന്നു ...










                                            താഴെ കാണുന്നത് ഒരു വലിയ ഷിപ്പ് പോലെ എല്ലാവര്ക്കും തോന്നുമായിരിക്കും  .അതിന്റെ വലിപ്പം ഞാന്‍ പതുക്കെ പറയാം .


                                                                  
                                                                                      The Royal Yacht Britannia

     
തൊട്ടു മുന്‍പില്‍ രാജ്ഞിയുടെ പടക്കുതിര ഇത്രയും ശാന്തമായി അടുത്ത് കിടക്കുന്നതും സന്തോഷം ഉള്ള കാര്യം ആയിരുന്നു .കുറച്ചു നേരം എല്ലാം   വെറുതെനോക്കിയിരിക്കാന്‍  തോന്നിയിരുന്നു .
യാത്രയുടെ  ക്ഷീണം കൊണ്ട്  കട്ടില്‍ കണ്ടതും എല്ലാവരും നല്ലപോലെ ഉറക്കം ആരംഭിച്ചു എന്ന് തന്നെ പറയാം .രാവിലെ പോകാനുള്ള സ്ഥലം എല്ലാം തീരുമാനിച്ചും ആണ്  ഉറക്കത്തിലേക്കു വീണതും പിറ്റേന്ന് നല്ല മഴയും ആണെന്ന്കേട്ടത് കൊണ്ട് സിറ്റി കാണുന്നത് വേറെ ദിവസം ആക്കാം എന്നും തിരുമാനിച്ചു .എന്‍റെ രണ്ടാമത്തെ യാത്ര ആണ് സ്ക്കോട്ട്‌ലാന്‍ഡിലേക്ക്.ഇതിനു മുന്‍പ് പത്തു
 വര്ഷം മുന്‍പ് ഒരു ക്രിസ്മസ് സമയത്ത് ആണ് പോയത് .അന്ന് എല്ലായിടത്തും അവധിയും ആയിരുന്നു .അത് കൊണ്ട് ആ കൊടും തണുപ്പില്‍ ഒന്നും കണ്ടുമില്ല .ഭക്ഷണം പോലും ശരിക്കും കഴിക്കാന്‍ കിട്ടിയുംമില്ല .ഈ വരവില്‍ എല്ലാം കണ്ടു തിരിച്ചു പോകാന്‍ ആണ് വന്നതും .


.ഇനി ഞാനും ഒരു ഇടവേള എടുക്കുന്നു എന്‍റെ പുരാണം കേട്ട്  വായിക്കുന്നവര്‍ക്ക്  മടുക്കാതെ  ഇരിക്കാന്‍ സ്ക്കോട്ട്‌ലാന്‍ഡില്‍ ഞാന്‍ കണ്ടത് എന്തൊക്കെ  എന്ന് ഒരു ചെറിയ വിവരണം തരാം  .ഈ കണ്ടത് മുഴുവന്‍  എന്ന് എഴുതി കഴിയും എന്നും  അറിയില്ല ..അത് വരെ എല്ലാവര്ക്കും കാത്തിരിക്കാന്‍ മടിയില്ല എങ്കില്‍ ഓരോന്ന് ആയി  എഴുതി  പൂര്‍ത്തിയാക്കാം എന്ന് ഞാനും ഉറപ്പും തരുന്നു .........







                                                                     ഫേമസ് ഗ്രൂസ് അറിയാത്തവര്‍ ചുരുക്കം ആവും














 THE FALLS OF DOCHART    IN KILLIN 





ഇവിടെ പറയാന്‍ ഒരുപാടു ഉണ്ട് .. 


 

THE OLDEST PUB IN ENGLAND (NOTTINGHAM )




 






 

ഒരു  പാവാടയും ഉടുത്തു ഇത്ര അഭിമാനത്തോടെ നില്ക്കാന്‍ വേറെ ആര്‍ക്കു കഴിയും ??


 
ഇത്രയും ഞാന്‍ കണ്ടതും  എല്ലാവര്ക്കും വേണ്ടി എഴുതുവാന്‍ മനസ്സില്‍ ആശിക്കുന്നതും ആണ് ...എന്‍റെ കൂടെ ഈ യാത്രയിലും എല്ലാവരും ഉണ്ടാകും  എന്നുള്ള പ്രതീഷയിലും ,  ബ്ലോഗ്‌ തുടങി ഒരു വര്ഷം ആയ സന്തോഷത്തിലും ,ഫേമസ് ഗ്രൂസ് ആയി ഞാന്‍തിരിച്ചു  വരാം .......................

39 comments:

  1. ((ട്ടോ))) തേങ്ങ ഞാന്‍ അടിച്ചു....

    ReplyDelete
  2. oru varsham ayo siya blog thudangittu????siya oru varsham akumbol njanum oru blog thudangum ennu karuthi irikayirunnu njan... ini ippo cheythalle pattu... heheeh... nannayittundu tto vivaranam.... ivide Japanil orupadu kanunnathu anu aa yello pookal summer ayal... ithuvare eniku peru ariyillayirunnu....baki koodi porattee... kathirikkam....

    ReplyDelete
  3. സിയാ, വായിച്ചപ്പോള്‍ കൂടെ യാത്ര ചെയ്യുന്നതു പോലെയുണ്ട്. വിശദമായിട്ട് തന്നെ എഴുത്ത്.
    ഇനിയിപ്പോ സ്വിട്സര്‍ലാന്‍ഡ്‌'ന്നു ആരെങ്കിലും പറയുമ്പോ, കൂടെ നിന്ന് ലത്...ലവിടെ..ആ ബ്രിഡ്ജ് കഴിഞ്ഞിട്ട് -ന്നൊക്കെ പറയാമല്ലോ... :-D

    ReplyDelete
  4. ആദ്യം തേങ്ങയടിച്ചിട്ടു പോയി..ഇപ്പോഴാ വായിച്ചേ..
    ബ്ലോഗ്‌ വാര്‍ഷികത്തിന് അഭിനന്ദനങ്ങള്‍...
    പിന്നെ ഒരു നല്ല യാത്രാവിവരണത്തിലെക്കുള്ള മുഖവുര കലക്കി...അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു...
    പിന്നെ ഈ ഫേമസ് ഗ്രൂസ് എന്താ, എനിക്കറിയില്ല...

    പിന്നെ ബ്ലോഗ്‌ തുടങ്ങാനിരിക്കുന്ന മഞ്ജുവിനും എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  5. പിന്നെ സ്കോട്ടിഷ് ആണുങ്ങള്‍ പാവാട ഉപയോഗിക്കാനുള്ള കാരണം കൂടി എഴുതിയാല്‍ കൊള്ളാം...ഞാന്‍ കേട്ടത് അത് രാജ്ഞി കൊടുത്ത ഒരു പണീഷ്മെന്റ് ആണെന്നാ...ശെരിയാണോ...

    ReplyDelete
  6. തെണ്ടിത്തരം ഒക്കെ ഉണ്ടായാലും ചാണ്ടി ക്ക് ഇതുപോലെ ഉള്ള നല്ല ബുദ്ധിയും ,വിവരവും ഉണ്ടെന്നു ഇപ്പോള്‍ മനസിലായി ,പിന്നെ സ്കോട്ട് klit എന്ത് ആണെന്ന് ഏറ്റവും അവസാനം പറയാന്‍ വിച്ചാരിച്ചതും ആയിരുന്നു . . അത് ചാണ്ടിക്കുഞ്ഞ് നേരത്തെ എല്ലാവര്ക്കും പറഞ്ഞും കൊടുത്തു .നന്ദി ...എന്തായാലും എന്‍റെ യാത്ര ഒരു തേങ്ങയില്‍ തീരുമോ ?തേങ്ങക്ക് നന്ദി .വളരെ സന്തോഷവും .

    പ്രിയ മഞ്ജു .ബ്ലോഗ്‌ എഴുതുവാന്‍ ഇനിയും താമസം വേണ്ട .ആ ജപ്പാന്‍ കഥകള്‍ എഴുതാം .കൂടെ എന്‍റെ ഒക്കെ കുറെ കോളേജ് വികൃതികളും , കമന്റ്‌ നു ഒരു ആയിരം നന്ദി ..

    വരയും വരിയും : സിബു നൂറനാട് ഇതില്‍ ഏതു പേര് പറയുംമോ അറിയില്ല .ഇത്രയും പെട്ടന്ന് യാത്രയില്‍ എന്‍റെ കൂടെ കൂടിയത്തിനും നന്ദി .ബാക്കി എല്ലാ യാത്രയിലും വരണം എഴുതാം .നന്ദി ....

    ReplyDelete
  7. സ്കോട്ട്‌ലന്‍ഡ് വിവരണങ്ങളും കൊള്ളാം. കൂടുതല്‍ വിശേഷങ്ങള്‍ പോരട്ടേ...

    വര്‍ഷികാശംസകളും നേരുന്നു.

    ReplyDelete
  8. സിയ, ആദ്യം തന്നെ ഈ ബ്ലോഗിന്‌ എന്റെ പിറന്നാളാശസകള്‍! യാത്രാവിവരണം വായിച്ചപ്പോള്‍ അടുത്തൊരു കൂട്ടുകാരി നേരിട്ട് വിശേഷങ്ങള്‍ പറഞ്ഞു തരുന്നതു പോലെയാണ്‌ തോന്നിയത്. നന്നായിട്ടുണ്ട്.

    പിന്നെ എന്റെ ബ്ലോഗില്‍ വന്നതിലും പരിചയപ്പെട്ടതിലും ഒരുപാട് സന്തോഷം. ഞാന്‍ ഈയിടെ ഒരു ഫോട്ടോ/യാത്രാ ബ്ലോഗ് തുടങ്ങി. സമയം പോലെ നോക്കണം.

    ReplyDelete
  9. Japanilum Londonilum kure thenga undennu comments kandappol manasilayi....Indiayil ninnu thenga udakkan kurachu vaiki poyi....Mazhakkalam aayathu kondu thenga idan aale kittiyilla....kittiyappozhekkum oru 7 thenga aarokkeyo udachu....Enthayalum Scotland vivaranam theerum mumbu ennenkilum oru thenga aadyam udakkam pattum ennu thonnunnu....

    Blog thudangi oru varsham kadannu poyathu arinjilla......Ella vidha aasamsakalum!!!!!

    ReplyDelete
  10. അപ്പോ,സ്കോട്ട്ലാന്‍ഡ് യാത്ര തുടങ്ങി..
    ഇനി പോരട്ടെ. ഓരോന്ന് ഓരോന്നായി..
    ഷമിന്‍ ഒരു നല്ല ഫോട്ടൊഗ്രഫര്‍ ആണല്ലേ?

    ReplyDelete
  11. സിയ, പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് തന്നെ നമുക്ക് തുടങ്ങാം. സ്കോട്ട് ലണ്ട് യാത്രവിവരണം തുടക്കം നന്നായി. പോകുന്ന വഴിയിലെ കുറച്ച് ഫോട്ടോസ് ഉൾപ്പെടുത്തിയിരുന്നെങ്കിൽ എന്തായിരുന്നു? ഇവിടെ നാട്ടിൽ കുറേ പട്ടിണിപ്പാവങ്ങൾക്ക് ഇതൊക്കെ തന്നെ ഇംഗ്ലണ്ട്, സ്കോട്ട് ലണ്ട്. ഒ.കെ. കൂടുതൽ വിശദമായ വിവരങ്ങൾക്കായി കാത്തിരിക്കുന്നു. പിറന്നാൽ നമുക്ക് ആഘോഷിക്കണ്ടേ? അപ്പോൾ പറഞ്ഞാൽ മതി. ചിലവ് എങ്ങിനെയെന്ന്.

    ReplyDelete
  12. സിയാ, പിറന്നാളിന് ഈ ഒഴാക്കന്റെ ഒഴാക്കാശംസകള്‍!

    യാത്ര വിവരണം കലക്കി! ഞാനും ആ കാറിന്റെ ഡിക്കിയില്‍ ഉണ്ടോ എന്ന് തോന്നി പോയി

    ReplyDelete
  13. വായാടി ക്ക് ഇവിടേക്കും സ്വാഗതം ..ഒരുപാട് ബ്ലോഗ്‌ വായിക്കുമ്പോള്‍ ഈ പേര് കണ്ടിട്ടും ഉണ്ട് .കുറച്ചു വൈകിയാലും ഇവിടെ വന്നതിലും സന്തോഷം ,ഇനിയുള്ള യാത്രകളില്‍ കൂടെ ഉണ്ടാവും എന്ന് ഫോള്ലോവേര്‍ ആയപോളും മനസിലായി ..നന്ദി ..

    .ശ്രീക്കും ,ടോണി ക്കും ഇനി നന്ദി പറഞ്ഞാല്‍ അവര് തന്നെ കമന്റ്‌ ചെയ്യാന്‍ വരാതെയും ആവും ഇനിയും വഴി മറകണ്ട.ടോണി നാട്ടില്‍ ഉണ്ടായ തേങ്ങ ആയി വരണം ട്ടോ ..

    അച്ചായന്‍ പറഞ്ഞതും ശരി തന്നെ .ഷമിന്‍ നല്ലപോലെ ഫോട്ടോ എടുക്കും .ഞാനും വലിയ മോശമില്ലാതെ വല്ലതും ഒക്കെ എടുക്കും കേട്ടോ ..എനിക്ക് ഒന്ന് നിര്‍ബന്ധം ആണ് .ഫോട്ടോ യില്‍ ആരും നേരെ നോക്കി നില്കുന്നത് എനിക്ക് ഇഷ്ട്ടമല്ല അവര് അറിയാതെ ഉള്ള ഫോട്ടോസ് ആണ് ഞാന്‍ കൂടുതല്‍ എടുക്കുന്നതും . . .. . ...ഇപ്പോള്‍ യാത്രാ വിവരണം കൂടി ആയപോള്‍ രണ്ടുപേരും ചിലപ്പോള്‍ ഒരേ ഫോട്ടോ തന്നെ എടുക്കും ..ഷമിന്‍ ഫോട്ടോ എടുത്തും സഹായിക്കും ..ആ ഭാഗ്യം കിട്ടി എന്നും പറയാം .

    മനോരാജ് .ഞാന്‍ പോയ വഴിയില്‍ ആ മഞ്ഞ പൂക്കള്‍ മാത്രം ഉണ്ടായിരുന്നു ഉള്ളു എന്നും പറഞ്ഞുവല്ലോ ?വിഷമിക്കാതെ ഒരുപാടു ഫോട്ടോസ് അടുത്ത വിവരണം വരുന്നും ഉണ്ട് ........ഇനി യാത്ര വിവരണവും ,ഫോട്ടോസ് എല്ലാം കൂടി ഒരു അടിപൊളി ആക്കാം .പിന്നെ ചിലവിന്റെ കാര്യം അത് ഈ ബ്ലോഗ്‌ കഴിയുമ്പോള്‍ എല്ലാവര്ക്കും കൂടി തരാം .....അച്ചായനും .മനോരാജ് നും ഒരിക്കല്‍ കൂടി താങ്ക്സ്.

    ReplyDelete
  14. ആദ്യം ബ്ലോഗ് പിറന്നാളാശംസകള്‍. ബൂലോകത്തെ യാത്രാസീരീസുകള്‍ക്കും പഞ്ഞമുണ്ടാകുന്നില്ല എന്ന് മനസ്സിലാക്കുന്നതില്‍ വളരെ സന്തോഷം. ഒരു കൊച്ചു സ്കോട്ട്‌ലന്റ് യാത്ര ഈയുള്ളവനും നടത്തിയിട്ടുണ്ട്. കൂടാതെ കാഡ്ബറി വേള്‍ഡിലേക്ക് വേറെ പോയിട്ടുമുണ്ട്. കാറ് ഓടിച്ചല്ല ബസ്സിനാണ് പോയത്.

    എന്തായാലും വിശദമായ വിവരണത്തിനായി കണ്ണില്‍ എണ്ണപ്പാടത്തെ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു :)

    5 ദിവസത്തില്‍ ഒരു പോസ്റ്റ് എന്ന നിലയ്ക്ക് പോരട്ടെ. കുറഞ്ഞത് 15 എപ്പിഡോസെങ്കിലും പ്രതീക്ഷിക്കാമല്ലോ ?

    ReplyDelete
  15. മനോഹരം, ഈ യാത്രാ വിവരണം. അതിമനോഹരം, ഇതിലെ പടങ്ങൾ. കൂടിരുന്ന് പറയുന്നത്പോലുണ്ട് . പിറന്നാളാശംസകളോടെ……………..

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. സ്കോട്ലെന്റിലേക്ക് പുറപ്പെട്ടപോലെ ഒരു തോന്നൽ, സിയ യൂറോപ്പിൽ മുഴുവൻ സഞ്ചരിക്കുക, അതപ്പടി എഴുതുക, ആശംസകൾ

    9 June 2010 16:59

    ReplyDelete
  18. ആദ്യം ബ്ലോഗ് പിറന്നാളാശംസകള്‍....
    ചിത്രങ്ങളും വിവരണവും അസ്സലായിട്ടുണ്ട്......
    ഈ യാത്രയില്‍ കൂടെക്കൂടാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷം...

    ReplyDelete
  19. ഒന്നാം പിറന്നാളിന്റെ മധുരം വിളമ്പുമ്പോലെയായി സ്കോച്ചുകളുടെ നാടിന്റെ വിവരണത്തിന്റെ തുടക്കം. അസ്സലൊരു പെർമനന്റ് ഫോട്ടോഗ്രാഫർ ആയ ഷമീൻഭായിക്ക് തീർച്ചയായും അഭിപ്രായങ്ങളുടെ പകുതി കൊടുത്തേ മതിയാകു കേട്ടൊ സിയാ
    പിന്നെ വാർഷികത്തിന്റെ ചിലവ്ചെയ്യൽ ,ജൂൺ 27നു ലണ്ടനിൽ ജയരാജ് വാര്യരുടെ പരിപാടിക്കുവരുമ്പോൾ സ്കോട്ട്ലാന്റീന്നുകൊണ്ടുവന്ന കുപ്പി തന്നിട്ടായാലും മതിട്ടാ‍ാ..
    ഇനിയടുത്തഭാഗങ്ങൾ ഇതുപോലെ തന്നെ നല്ലരീതിയിൽ അവതരണഭംഗിയിൽ മുങ്ങികുളിക്കുമെന്നുതന്നെ പ്രതീക്ഷിക്കുന്നൂ...

    ReplyDelete
  20. ഇതെന്നാ പിറന്നാളിന്റെ ഹാങോവർ മാറാനാണോ ഇടവേള എടുക്കുന്നുന്നു പറഞ്ഞത്.! ബാക്കിയൊക്കെ വേഗം പോരട്ടെ. പിന്നെ ഈ ഫേമസ് ഗ്രൌസന്ന് പറഞ്ഞാ എന്താ? പനിക്കുള്ള മരുന്നുണ്ടാക്കുന്ന കമ്പനിയാണോ? ;)

    ReplyDelete
  21. ഇതിപോള്‍ കമന്റ്‌ വായിച്ചു എന്‍റെ കൈയുടെ തരിപ്പ് കൂടുകയും ആണല്ലോ കര്‍ത്താവേ............

    ഒഴാക്കാന്‍ സന്തോഷായി കാറില്‍ തന്നെ കയറി പാച്ചുന്റെയും ,ജോ ടെയും കൂടെ ഇരിക്കാം .ഒരു പ്രശ്നം .ഉണ്ടാവും .അവര്‍ക്ക് 'ഴ 'പറയാന്‍ വലിയ പാടാണ് ട്ടോ .ഴ ക്ക് പകരം ലാ പറയും .അപ്പോള്‍ ഈ പേര് വിളിക്കുന്നത്‌ എന്താവുംമോ ? നന്ദി ഇവിടെ കമന്റ്‌ ആയി വന്നതില്‍.

    sm sadique ...ഇവിടെ വന്നതിലും നന്ദി .ഇനിയും നല്ല scotland വിശേഷവുമായി ഞാന്‍ വരാം .

    നിരക്ഷരനോട് .. എന്ത് പറയാനാ?ഗുരു പോയ വഴികളില്‍ കൂടി ശിക്ഷന്മാര്‍ പോവാതെ വേറെ വഴി ഇല്ലല്ലോ ?നിരക്ഷരന്‍ കാണാത്ത .സ്ഥലം തപ്പി വേണം ഇനി എനിക്ക് യാത്ര തുടരാന്‍ കേട്ടോ . പതിനഞ്ചു എണ്ണം എഴുതി വായിക്കുന്നവര്‍ ഇത് വഴി വരാതെ ആവും .പറ്റുന്നവരെ എഴുതാം .ബാക്കി വരുന്ന ഇടത്തില്‍ കാണാം .ബൂലോകത്തില്‍ എന്‍റെ വക യാത്രകള്‍ ഒരുപാടു ഉണ്ടാവും....

    ശ്രീനാഥന്‍ ഇത് വഴി .ഇനിയും വരണം ..

    Naushu ..യാത്ര തീരുന്നവരെ കൂടെ ഉണ്ടാവണം ,നന്ദി .

    ബിലാത്തിപട്ടണം /..ഷമിനോട് .പറയാം .അടുത്ത ബ്ലോഗ്‌ മീറ്റ്‌ നഷ്ട്ടമായി പോയി .. ...ജൂണ്‍-27 വരാന്‍ ഒട്ടും പറ്റുകയും ഇല്ല .ഇവിടെ ഒരു function നു ഒരു രണ്ടു മാസം മുന്‍പ് വിളിച്ചിരിക്കുന്നതും ആണ് . അടുത്തത് തീര്‍ച്ചയായും എല്ലാവര്ക്കും കൂടി കൂടാം .അപ്പോള്‍ എല്ലാവരും കൂടി ജയരാജ്‌ ടെ പരിപാടി അടിപൊളിയാക്കണം,ആശംസകള്‍ .... scotland നിന്നും കുപ്പി ഒന്നും വാങ്ങിയുമില്ല .ഇവിടെ ഷോപ്സില്‍ കിട്ടുന്നത് തന്നെ ആണ് അവിടെയും.പിന്നെ scotch അടിക്കാന്‍ വീട്ടില്‍ ആരുമില്ല .

    സിജോ ..scotch എന്ന് കേട്ടിട്ട് ഉണ്ടോ?അത് ത്തനെ ഫേമസ് ഗ്രൌസന്ന്..പിന്നെ പനി വരുമ്പോള്‍ കുറച്ചു കുരുമുളക് ഇട്ടു അടിച്ചാല്‍ ചിലപ്പോള്‍ പനി മാറും. ഇത് ഞാന്‍ പറഞ്ഞു കേട്ടതും ആണ് . ഇനി കുരുമുളക് അറിയില്ല എന്ന് പറഞ്ഞാല്‍ അടുത്ത ബ്ലോഗ്‌ മീറ്റ്‌ നു വരുമ്പോള്‍ കൊണ്ട് തരാം .ഷമിന്‍ ടെ വീട്ടില്‍ നല്ല കുരുമുളക് ഉണ്ട് (.ഹഹഹ .)

    ReplyDelete
  22. ബ്ലോഗ് പിറന്നാളാശംസകള്‍.നല്ല വിവരണവും,ചിത്രങ്ങളുമായി വീണ്ടും വരൂ,താമസിക്കാതെ.

    ReplyDelete
  23. ഞാനും വായിച്ചു. എനിക്കും പോണം അവിടെയൊക്കെ. ഈ ജര്‍മന്‍ കാരെ കണ്ടു മടുത്തു :). ഞാന്‍ അടുത്ത് തന്നെ ലണ്ടനില്‍ വരുന്നുണ്ട്, ഒഫിഷ്യല്‍ ആണ്.

    ഒരു കാര്യം ചോദിക്കട്ടെ, സിയക്ക് രണ്ടു പ്രൊഫൈല്‍ ഉണ്ടോ ?
    ഇതു നോക്കു.
    1. http://www.blogger.com/profile/05266232449806160295

    2. http://www.blogger.com/profile/05218787022443690794
    ഒന്നാമതെത് സിയയുടെത് തന്നെ. രണ്ടാമത്തേത്‌ സിയാ തന്നെ ഉണ്ടാക്കിയതാണോ ? അതോ ഒരു അപരി/അപരന്‍ ?
    എന്റടുത്തു കൂടുതലും കമന്റു വരുന്നത് രണ്ടാമതെതില്‍ നിന്നാണ്.

    ReplyDelete
  24. ഹേമാ അത് ഞാന്‍ തന്നെ ആണ് എനിക്ക് രണ്ടു പ്രൊഫൈല്‍ ഉണ്ട് ..യാത്രകള്‍ എന്ന ബ്ലോഗ്‌ നു വേണ്ടി ഒന്ന് കൂടി ഉണ്ടാക്കിയതും ആണ് ..ചിലരെ അതില്‍ കൂടി പോയി കമന്റ്‌ ചെയണം ... വേറെ ചിലരെ ബൂലോകത്തില്‍ കൂടി പോയി കമന്റ്‌ ഇടണം .ഇനി എന്‍റെ ബ്ലോഗ്‌ സെറ്റിംഗ് ശരിയല്ലയോ അറിയില്ല .... ചിലപ്പോള്‍ ഞാനും ഈ കമന്റ്‌ ചെയ്യല്‍ നിര്‍ത്തും ..ബുദ്ധി മുട്ട് കൊണ്ട് ,അത് അടുത്ത് ഉണ്ടാവുമെന്ന് തോന്നില്ല .എല്ലാരേയും പരിചയം ആയി വരുമ്പോള്‍ മിണ്ടാതെ ഇരിക്കുന്നതും ശരിയല്ലോ ?ലണ്ടനില്‍ വരുമ്പോള്‍ വിളിക്ക്.എന്നെ ഒക്കെ കണ്ടിട്ട് പോകാന്‍ വിരോധം ഒന്നും ഇല്ലല്ലോ ?

    കൃഷ്ണ കുമാറിനുംകമന്റ്‌ നും ,ആശംസകള്‍ക്കും നന്ദി ..............

    ReplyDelete
  25. കൊതിപ്പിക്കാനിറങ്ങിയേക്കാലേ.. ഓരോ യാത്രാ വിവരണവും കൊണ്ട്.. ഞാൻ നന്നായി മീനവിയൽ വക്കും..എന്നേം കൊണ്ടോവോ??

    ReplyDelete
  26. Happy Birth day to u ..
    Happy Birth day to u ..
    Happy Birth day to ur blog
    Happy Birth day to u ..
    :)

    ReplyDelete
  27. വളരെ നന്നായിട്ടുണ്ട്....പിന്നെ ..ബ്ലോഗ് പിറന്നാളാശംസകള്‍.

    ReplyDelete
  28. നന്നായി. ഇനിയും വരൂ..
    ആശംസകള്‍.

    ReplyDelete
  29. കൂടെ ഞങ്ങളുമുണ്ട് സ്കൊടിലെക്ക്.
    പിറന്നാള്‍ ആശംസകള്‍.
    തുടരട്ടെ.

    ReplyDelete
  30. സിയ-പിറന്നാളാശംസകള്‍-നന്നായിട്ടുണ്ട് തുടക്കം-അടുത്ത വിവരങ്ങള്‍ വേഗമാഗട്ടെ.

    ReplyDelete
  31. യാത്രകള്‍ വായിക്കുമ്പോള്‍ ഒരു സുഖം

    ReplyDelete
  32. ഇത് വായിച്ചപ്പോ , ഞങ്ങള്‍ വീട് കാടാക്കി യാത്രയ്ക്ക് പോവനതാണ് ഓര്‍ത്തത്‌...
    എനിയ്ക്കാണേല്‍ യാത്ര fever കൂടെ ഉണ്ടാവും :)
    എന്തായാലും നല്ല രസമുണ്ടായിരുന്നു വായിക്കാന്‍ ..
    ഇനി second part വായിക്കട്ടെ ട്ടോ
    luv
    rajeena

    ReplyDelete
  33. ആദ്യമായി പിറന്നാള്‍ ആശംസകള്‍.സ്കോട് ലാന്‍ഡ് യാത്രയും സ്കോച് വിസ്കിയും നല്ല ലഹരി പകര്‍ന്നു.എഴുത്തില്‍ നല്ല ഭാവിയുണ്ട്

    ReplyDelete
  34. കുറച്ചു ലേറ്റ് ആയ ബ്ലോഗ് പിറന്നാളാശംസകള്. നല്ല പടംസ്, നല്ല വിവരണം. Kind of, some one very close to you is explaining. :D Liked it.

    ReplyDelete
  35. വരാന്‍ വൈകിയത് മനപൂര്‍വമല്ല, ഇടയ്ക്ക് കുറച്ച് പണി കിട്ടി.ഇനി ഞാന്‍ കൃത്യമായി എത്തിക്കോളാം ..
    ചേച്ചിക്ക് ഈ യാത്ര തന്നെയാണല്ലേ പരിപാടി...

    ഇപ്പം ഇവിടെയൊക്കെ നേരിട്ട് കണ്ടതുപോലുണ്ട്.ഇനിയും പുതിയ സ്ഥലങ്ങള്‍ പോരട്ടെ..

    ReplyDelete
  36. സിയാ....വൈകിയാണെങ്കിലും പിറന്നാള്‍ ആശംസകള്‍ നേരുന്നു!
    യാത്രാവിവരണം അസ്സലായിട്ടുണ്ട് ട്ടോ...കൊതിപ്പിക്കുന്ന കാഴ്ചകളും!

    ReplyDelete
  37. siya v good.....thamasichathil sorry...ini muzhuvan akkatte...

    ReplyDelete
  38. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  39. വളരെ നന്നായിട്ടുണ്ട്

    ReplyDelete