ജാലകം

Wednesday, 23 June 2010

സ്കോട്ട് ലാന്‍ഡ്‌ (part 3 ) FALLS of DOCHART

വിസ്ക്കി കുടിച്ച മയക്കത്തില്‍ നിന്നും ഉണരാന്‍ എനിക്ക് കുറച്ചു സമയം മതിയായിരുന്നു .കാരണം ഞാന്‍ പോകുന്നതും , കണ്മുന്‍പില്‍ കാണുന്നതും,വിശ്വസിക്കാവുന്ന .പ്രകൃതി എന്ന ആ സത്യം ആണ് .,അതിനു മുന്‍പില്‍ കണ്ണ് അടച്ചു ഇരിക്കാന്‍ എനിക്ക് ഒരിക്കലും സാധിക്കില്ല .?യാതൊരു പരിഭവവും ഇല്ലാതെ ,നമ്മുടെ കൂടെ സഞ്ചരിക്കുന്ന വേറെ ഏതു സഹയാത്രികന്‍ ഉണ്ടാവും .സത്യത്തിന്റെ  ഇഷ്ട്ടപെട്ട  വശം ഞാന്‍ പറയുന്നു ..അതും ഭാവനയിലൂടെ ഒഴുകുന്ന പ്രകൃതിയെ തന്നെ ഞാന്‍ എന്നും കൂട്ടുപിടിക്കുന്നു .വിജനമായ അന്തരീഷം ,എവിടെയും പ്രകാശ സുന്ദര മായ കാഴ്ചകള്‍ മാത്രം ..പലതും കണ്ടു    തരിച്ചു നിന്നുപോയ ചില നിമിഷം !!കാര്‍ കുറച്ചു വേഗതയില്‍ പോയി കൊണ്ടിരിക്കുന്നു .,വളരെ ചെറിയ റോഡില്‍ കൂടിയുള്ള  യാത്രയും  ..റോഡിനു   വീതിയും വളരെ കുറവ് ,താഴേക്ക്‌ നോക്കുന്നതിലും .മുന്‍പോട്ടു ഉള്ള കാഴ്ചകള്‍ ആണ് വളരെ സുന്ദരമായതും ..സ്കോട്ട് ലാന്‍ഡ്‌ ടെ പുരാണം മുഴുവന്‍ ഒളിഞ്ഞിരിക്കുന്നതും  ,ഈ മല നിരകളില്‍ ആണ് .  .വളരെ നല്ല ഭാഷയില്‍ പറഞ്ഞാല്‍ 'സ്കോട്ട് ലാന്‍ഡ്‌ ടെ കളിത്തൊട്ടില്‍ '. പുരാണം പലതും അവിടെ നിന്നും ആണ് ഉണ്ടായതും .wordsworth .പറഞ്ഞതുപോലെ ''സ്വപ്നത്തിന്റെ പ്രഭയും ,പുതുമയും നിറഞ്ഞ ലോകം ''.കുന്നിന്‍ ചെരുവില്‍ കൂടി ,പോകുമ്പോള്‍  കാണുന്നതും വരി വരിയായി തല പൊക്കി നില്‍ക്കുന്ന പൈന്‍ മരത്തിന്റെ നൃത്തവും  ,എവിടെ നോക്കിയാലും ,ആട്ടിന്‍ കൂട്ടവും ,കൂടെ പശുക്കളും   വിലസുന്നതും കാണാം .അവിടെ ഇവിടെ ആയി  ,  ഓരോ ഒറ്റപെട്ട  വീടുകളും .ഇതൊക്കെ സമ്മാനിച്ച പ്രകൃതിയെ ഇതില്‍ കൂടുതല്‍ ജീവിക്കുന്ന സത്യം ആയി അല്ലാതെ വേറെ എന്ത് വിളിക്കണം ?ജീവിത യാത്രയില്‍ പൊരുത്തമില്ലാത്ത സത്യവും അപകടകാരികള്‍ തന്നെ .അതുകൊണ്ട് ജീവിക്കുന്ന സത്യം ആയി ഇത് മാത്രം എന്നും അതുപോലെ ഉണ്ടാവും ...








ഇതെല്ലാം കണ്ടു ഒരുപാടു ദൂരം യാത്ര ചെയ്തു .ഒരു വല്ലാത്ത അനുഭൂതിയും ആയിരുന്നു .ആ മല കളുടെ ഇടയില്‍ കൂടി ഉള്ള യാത്രയും .എവിടെ നോക്കിയാലും ,പച്ചപ്പും , ഇതുപോലെ ഉള്ള  പുല്‍മൈതാനം കാണാം  .അതും ആയിരം അടി പൊക്കത്തിലും ,നിര നിര യായി നില്‍ക്കുന്നതും കാണാം .അതും ഓരോ  പുല്ലും ഒരേ പൊക്കത്തില്‍ ആണ് നില്‍ക്കുന്നതും .ഇതിനു മുകളില്‍ എല്ലാം കയറി വെട്ടി നിര്‍ത്തുന്നതും  ആണോ? ഇതുപോലെ ഒരുപാടു ചോദ്യവുമായി ഞാന്‍ കാറില്‍ ഇരിക്കുന്നു .യാത്ര വളരെ സുഗമവും    ആയിരുന്നു .യാതൊരു തിരക്കും ഇല്ലാത്ത റോഡില്‍ കൂടി ,ഏതോ സ്വപ്ന ലോകത്തിലേക്ക്‌ പോകുന്നത് പോലെയും .പതുക്കെ കാര്‍ ആ LOCH EARNHEAD അതിനു അടുത്ത് നിര്‍ത്തി .വളരെ ശാന്തമായി ഒഴുകുന്ന ഒരു നദി .കുറച്ചു ആളുകള്‍ ഉണ്ട് .പലരും മീന്‍ പിടിക്കലും .ചെറിയ ബോട്ടുകളുമായി ,ആ വെയിലില്‍ സന്തോഷമായി ഇരിക്കുന്നു .കുട്ടികളും ഞാനും പതുക്കെ ആ നദിയുടെ   അടുത്ത് വരെ ഒന്ന് പോയി .വെറുതെ അവരുടെ കൂടെ ഒന്ന് ആ വെള്ളത്തില്‍ കാലു നനക്കാനും തോന്നി . ഞാന്‍ ഒന്ന് കൊച്ചു കുട്ടി ആയതുപോലെയും ,പുഴയും തോടും .ഉള്ള ഒരു നാട്ടില്‍ നിന്നും വന്നതിന്റെ ഒരു നനവ്‌ മനസ്സില്‍ തോന്നിയപോലെയും ..















ആ വഴിയില്‍ ഒക്കെ   ഇതുപോലെ കുറച്ചു വീടുകളും ഉണ്ട് .കുറച്ചു നേരം അതും കണ്ടു നിന്ന് .  സമയം കളയാതെ പിന്നെയും യാത്ര ആരംഭിച്ചു .കുറച്ചു കൂടി പോയി കഴിഞ്ഞപോള്‍ അത് പോലെ തന്നെ വേറെയും ഒരു നദികണ്ടു . LOCH  LUBNAIG  അതും ഇതിലും വളരെ ഭംഗിയുള്ള ഒരു ഒരു നദി ആയിരുന്നു .കുറച്ചു കൂടി ആളുകളും അവിടെ ഉണ്ടായിരുന്നു .




ഇതൊക്കെ അല്ലേ ജീവിതം ?ഒന്നും ആരോടും കണക്കു പറയാനും ഇല്ലാതെ ഒഴിവു ദിവസം ആവുമ്പോള്‍ ഇഷ്ട്ടമുള്ളത് മായി ,ഈ നദിയില്‍ കൂടി ചുറ്റി നടക്കാം .അതും ചിലര് തനിച്ചു ആവും .,വേറെ ചിലര്‍ കൂടെ കുടുംബവും .മറ്റു ചിലര്‍ അവര്‍ക്ക് ഇഷ്ട്ടമുള്ളവരുടെ കൂടെയും .എല്ലാം കഴിഞ്ഞു മടക്കവും ഇനിയും ഒരു തിരിച്ചു വരവും അതുപോലെ ഇഷ്ട്ടവുമായി തന്നെ ..ജീവിതത്തിനു ഒരു താളം ഉള്ളതുപോലെ തോന്നും .ഇതൊക്കെ എന്‍റെ വശം ആണ് പറയുന്നതും .വിമര്‍ശിക്കാന്‍ ഒരുപാടു ഉണ്ടാവും ,.





ഈ മരപാലത്തില്‍   കൂടി അവിടെ വരെ നടന്നു പോകാം .ബോട്ട് വരുമ്പോള്‍ ഇതില്‍ പിടിച്ചു കെട്ടാന്‍ വേണ്ടി ഉണ്ടാക്കിയതും  ആണ് .




ഇതില്‍ ഒന്ന് പോയാല്‍ കൊള്ളം  എന്ന് എനിക്കും തോന്നി .പക്ഷെ ആരും ഇല്ലാതെ ഇത് അവിടെ തനിച്ചും   ആയിരുന്നു ....അതുകൊണ്ട് ആശയും തനിച്ചു എന്നോട് കൂടെ തന്നെ നിന്നപോലെ എന്നും പറയാം ...




 ഈ കാണുന്ന വീടുകളില്‍    ഒന്നും ആരും താമസിക്കുന്നപോലെയും കണ്ടില്ല .ചിലപ്പോള്‍  അവധിക്കാലം  ആവുമ്പോള്‍  വന്നു ,ഈ സുന്ദരമായ കാഴ്ചകള്‍ കണ്ടു പോകാനും കൂടി ഉള്ള താവളവും ആവാം .ഇവിടെ ഒക്കെതാമസിക്കുന്നതും  ഒരു  ഭാഗ്യം എന്ന് തന്നെ പറയാം .ഈ മല നിരകളില്‍ മഞ്ഞ് പെയുമ്പോള്‍ അതിനു കാവല്‍ നില്ക്കാന്‍ എന്ന പോലെ കുറച്ചു കൊച്ചു വീടുകളും!!! .ആ നദിയിലും  കുറച്ചു നേരം കുട്ടികള്‍ വെള്ളത്തില്‍ കളി തന്നെ ആയിരുന്നു .EDINBURGH യില്‍ നിന്നും ഒരു 75miles ദൂരം ഉണ്ട് ഇവിടെ വരെ വരാന്‍ .അവിടെ നിന്നും പതുക്കെ THE FALLS of DOCHART അത് കാണാന്‍ വേണ്ടിയുള്ള  യാത്ര പിന്നെയും ആരംഭിച്ചു .അത് ആണ് സ്കോട്ട് ലാന്‍ഡ്‌ ടെ  പുരാണം  കാത്തു സൂക്ഷിക്കുന്ന ഒരു ചെറിയ ഗ്രാമം എന്ന് പറയാം .അവിടെക്കുള്ള യാത്ര എല്ലാവര്ക്കും കുറച്ചു മടുപ്പും ആയി രാവിലെ മുതല്‍ ഉള്ള നടപ്പും .യാത്രയും ആയതു കൊണ്ടും . കാര്യമായ നല്ല ഭക്ഷണം ഒന്നും കഴിച്ചും ഇല്ല .ഈ പോകുന്ന വഴികളില്‍ ഒന്നും   ഒരു കടപോലും ഇല്ല .വെറുതെ വിജനമായ വഴികളില്‍ കൂടി,ചുറ്റും മലകളും,  യാതൊരു ലക്ഷ്യവുമില്ലാതെ യാത്ര ചെയുന്നപോലെ തോന്നും .എന്നാലുംപ്രകൃതി,അവളുടെ സുന്ദരത കൊണ്ട് നമ്മളെ ഉണര്‍വ്  ആക്കി  കൊണ്ടും ഇരിക്കും .പോകുന്ന വഴിയില്‍ വളരെ നല്ല ഒരു കാഴ്ചയും . കണ്ടു .





                                                                                          FENTON TOWER               


ഇതെല്ലാം കാണുമ്പോള്‍ ആരും ഒരു കവി ആയി പോകും .എന്നോട് കൂടെ നില്‍ക്കുന്നവര്‍ക്ക്  കൂടെ നില്‍ക്കാം  .ഇത് വെറും നീണ്ട പുല്ലും ,കാട്ടു ചെടിയും എന്ന് പറയുന്നവര്‍ക്കും കൂടെ വരാം . കാരണം .കാടും , .കാട്ടു ചെടിയും പറിച്ചു തന്നെ ആണ് പലരും സ്വന്തം പൂന്തോട്ടം ഇതുപോലെ ആക്കി വയ്ക്കുന്നതും .





   ഈ fenton ഹൌസ്  നമുക്ക്  പോയി അവിടെ താമസിക്കാം . പത്തു പേരില്‍ കൂടുതല്‍ആളുകളുമായി   , കൊട്ടാരം പോലെ ഒരു വീട്ടില്‍  .ഗോള്‍ഫ്  കളിക്കാനും ,മീന്‍ പിടുത്തവും ,കൂടെ  കാട്ടു പക്ഷികളെ വെടിവച്ചും   ഈ കൊച്ചു കൊട്ടാരത്തിന്  അകത്തു ഒരു രാജാവിനെ പോലെ കഴിയാം .അതിനു ഉള്ളില്‍ കൂടി ഒന്ന് കാര്‍ ഓടിച്ചു തിരിച്ചു പോന്നു .താമസിക്കാന്‍ ഉള്ള ഈ ആശകള്‍ ഒന്നും ബാക്കി ഇല്ലാത്തതു കൊണ്ടും ,നമ്മുടെ കൈയില്‍  അതിനുള്ള കാശ് കൂടുതല്‍ ആയതു കൊണ്ടും ..




ഇതെല്ലാം കണ്ടു കഴിഞ്ഞപോളെക്കും സന്ധ്യ ആയി .സമ്മര്‍ സമയം ആയതു കൊണ്ട് ഇരുട്ട് ആയിട്ടും ഇല്ല .എന്നാലും വെയിലിനു കുറച്ചു ചൂടും കുറഞ്ഞു .ആ ഇളം കാറ്റും കൊണ്ട് ആ മല നിരകള്‍ക്കു  ഇടയില്‍ കൂടി യുള്ള യാത്ര എത്ര പറഞ്ഞാലും തീരില്ല .കുറച്ചു ദൂരെ ആയി falls  of DOCHART എന്നും കണ്ടു .അത് കാണുബോള്‍ നമുടെ മനസ്സില്‍ കൂടി കടന്നുപോകുന്നതും അതിരമ്പിള്ളി ,വാഴച്ചാല്‍ വെള്ള  ചാട്ടം വല്ലതും ആവും .ലണ്ടനില്‍  വന്നിട്ടും അതുപോലെ ഒന്ന് കണ്ടിട്ടും ഇല്ല .അവിടെ വരെ ഒന്ന് എത്തിയാല്‍ മതി എന്നും ആയിരുന്നു  മനസ്സില്‍ .അവസാനം  ആശ പോലെ വെള്ള ചാട്ടത്തിനു അടുത്ത് കൂടി കാര്‍ പതുക്കെ പോയി കൊണ്ടിരിക്കുന്നു .അവിടെ പോയി കാണാന്‍ എന്ത് ആണ് ഉള്ളത് എന്ന് ബാക്കി എല്ലാരും പറയുന്നപോലെ തോന്നി . എനിക്ക് അത് കണ്ടതും വല്ലാത്ത ഒരു സന്തോഷം ആയിരുന്നു .ഇത്രയും ഭംഗിയുള്ള എത്രയോ നാടുകള്‍ കണ്ടിരിക്കുന്നു .പക്ഷെ ഒരു പോസ്റ്റ്‌ കാര്‍ഡ്‌ ചിത്രം പോലെ കണ്ടിട്ടുള്ള ഒരു സ്ഥലം വേറെ ഇത് വരെ ഉണ്ടായിട്ടും ഇല്ല .അത്രയ്ക്കും വശ്യമായ ഒരു കാഴ്ച തന്നെ .ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്കും ഞാന്‍ ഒന്ന് കാല്‍ വഴുതി വന്നത്  തന്നെ
.ശരിക്കും ഞാന്‍ കാല്‍ തെന്നി വീണതും  സ്വര്‍ഗത്തിലേക്ക് തന്നെ






ആയിരം വര്ഷം മുന്‍പ് ഇവിടെ st..fillan എന്ന ഒരു ആള്‍ ഒരു മില്‍ അവിടെ ഉണ്ടാക്കിയിരുന്നു .(st'fillan was  the first  to build  a mill on this spot .water has turned the wheels of a mill by the  falls of dochart in killin for more than a thousand  years )





ഈ താഴെ കാണുന്ന ഫോട്ടോയില്‍ ആ മില്‍ ടെ ഒരു ചക്രം കുറച്ചു കാണാന്‍ സാധിക്കും .
ഇവിടെ ഒക്കെ വന്നു 1000 വര്ഷം മുന്‍പ് ഇതൊക്കെ ഉണ്ടാക്കി എടുത്തതും ഒരു അതിശയം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ . ഒരു ആള്‍ പോലും   ഇല്ലാത്ത ഈ മലമുകളില്‍ ഇതുപോലെ പാറയുടെ    ഇടയില്‍ കൂടി  ഉള്ള വെള്ളവും കണ്ടു പിടിച്ചു അവിടെ ഇതൊക്കെ കെട്ടി പൊക്കി ,അത് മറ്റുള്ളവര്‍ക്കും  കൂടി സഹായം ആവാന്‍ വേണ്ടി ചെയ്തതും സമ്മതിക്കാതെ വയ്യ .ഇതുപോലെ ഉള്ള മനുഷ്യജന്മം  !!!!!!!!!!അവരോടു ഒക്കെ എനിക്ക് വലിയ ആരാധനയും ആണ് ....




 







FALLS of DOCHART

ഇതിലും സുന്ദരമായ ഒരു കാഴ്ച നമ്മുടെ മനസിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ  തരുന്നതും,കാണാനും പ്രയാസം തന്നെ ..കണ്ടാലും അതിന്റെ ആ താളത്തോടെ അനുഭവിക്കാനും തോന്നാനും മനസ് സമ്മതിക്കണം  ..




ആ പാറകളില്‍ കൂടി ഓടി നടന്നപോളും മനസും  ,നമ്മുടെ നാട് വരെ ഒന്ന് പോയി...  ഇതിലും പുരാതനമായ എന്തൊക്കെനമ്മുടെ നാട്ടില്‍  ഉണ്ട് ,അതൊക്കെ ഇതുപോലെ സുന്ദരമായതും തന്നെ ..എന്‍റെ ചിന്തയുടെ ഇടയില്‍ കൂടി ഒരു അമ്മ പൊട്ടി പോയ ഒരു പാറ കഷ്ണം  എടുത്തു  അവിടെ തന്നെ കൂട്ടി വയ്ക്കാന്‍  നോക്കുന്നതും കണ്ടു .എന്തിനു അത് ചെയുന്നു എന്നും അറിയില്ല .അവര്‍ക്കും അവരുടെ സ്വത്ത്‌ ആണ് ഈ കാണുന്നത്  മുഴുവനും .   കാലം എത്ര കഴിഞ്ഞാലും ഈ ഭംഗിയും ,എന്നും അതുപോലെ ഉണ്ടാവണം എന്നുംഅവര്‍ക്കും ആശ കാണും  ??.ഇനിയും ആയിരം  വര്ഷം കഴിഞ്ഞാലും ,ഇത് വഴി  ആളുകള്‍ വന്നും പോയിയും ഇരിക്കും ..



 






 



വേറെ കാര്യമായി ഒന്നും അവിടെ ഇല്ല ഇതില്‍ കൂടുതല്‍ എന്ത് കാര്യമായത് വേണം എന്നും ഞാന്‍ തന്നെ എന്നോട് ചോദിക്കുന്നു ?.ആ മില്ല്നു അകത്തു പോയില്ല .അതിനുള്ള സമയവും ഉണ്ടായില്ല ..രണ്ടു ചെറിയ ഷോപ്സ്,അവിടെ ഉണ്ട് . അതിന്റെ കൂടെ  വല്ല ഭക്ഷണവും കിട്ടും .കൊടും തണുപ്പിലും ഇവിടെ ഇതുപോലെ ആളുകള്‍ വരുംമോ ?അതും അറിയില്ല .. 




 







                                     


ഒരു കൊച്ചു ഹോട്ടല്‍ പോലെ എന്തോ ഇതിനകത്ത് ഉണ്ട് .അകത്തുപോയ യജമാനനെ കാത്തു കിടക്കുന്ന ഒരു നായയും .....



 


താഴെ കാണുന്ന  ഫോട്ടോ അവിടെ ഉള്ള  ഒരു കടയുടെ ആണ് .ഒരു  മില്ലിന്റെ ഓര്‍മയ്ക്ക് വേണ്ടിയുള്ള സാധനം എല്ലാം ഇവിടെ കിട്ടും .സമയം ഒരുപാടു  വൈകിയത് കൊണ്ടുഅത് അടച്ചു പോയിരുന്നു .അതിനു അകത്തു കയറിയാല്‍ ചിലപ്പോള്‍ ഞാനും അറിയാതെ വല്ലതും വാങ്ങിച്ചു പോകും .കാരണം ഈ സ്ഥലതോടുള്ള  ഇഷ്ട്ടം കൊണ്ട് തന്നെ .



 


നീണ്ട ഒരു പകല്‍ കൂടി അവസാനിക്കാന്‍ പോകുന്നു .വെളിച്ചത്തിന്റെ ഒരു നേരിയ നിഴലില്‍ കൂടിയും ആ മല മുകളില്‍ കുറച്ചു ഐസ് കട്ടകള്‍ വീണു കിടക്കുന്നതും  കാണാം .ഒരുപക്ഷെ  ഈ മലകളില്‍  അലിഞ്ഞു തീരാന്‍ അവര്‍ക്ക് ഇഷ്ട്ടമില്ലാത്തത് കൊണ്ടോ ?,അതോ ആഴിയും ആകാശവും ലയിച്ചു ചേരുന്ന നിമിഷത്തില്‍ ,ആദ്യത്തെ നക്ഷത്രം വിരിയുന്നതും കാത്തുഎന്നും  ഇവിടെ കാത്തു കിടക്കുന്നതും ആവാം .



 

എന്‍റെ ദൂരം കൂടിയ യാത്ര അവസാനിക്കാനും പോകുന്നു .ഒരിക്കല്‍ ഈ  കുന്നും മലയും താണ്ടിയുള്ള  ഒരു നടപ്പ് എനിക്ക് നടത്തണം .ക്ഷീണവും  തളര്‍ച്ചയും വലിയൊരു അനുഭവം തന്നെ ആവും എന്നാലും അതൊക്കെ മറി കടന്നു ആ യാത്ര സാധിക്കുമായിരിക്കും ...മലകള്‍ കൊണ്ട് എന്നെ വളഞ്ഞിരിക്കുന്ന ,ആ സ്വപ്നഭൂമിയില്‍ നിന്നുമുള്ള മടക്ക യാത്ര വളരെ സന്തോഷം ഉള്ളതും ആയിരുന്നു കാരണം .പ്രകൃതി,നീന്നോടുള്ള എന്‍റെ പ്രേമം നീ അറിയാന്‍ ,ഇനിയും ഏതു വഴിയില്‍ കൂടി ഞാന്‍ നടക്കണം ?ഏതു കാലവും അതേ നിറത്തോടെ കാണാന്‍ എനിക്ക് ഇവിടെ കാണാന്‍ സാധിക്കും  .അതും നീ എനിക്ക് തരുന്ന നിന്റെ  സ്നേഹ സമ്മാനം തന്നെ അല്ലേ ???

56 comments:

  1. Aadhyathe comment ente vakayanu....nalla vivaranam,Siya.sahithyathinu alpam khanum vechu varunnudu.sarikkum oru swapna bhoomi thanne...photoes superb...(aa pattiye pidikkan pokunnathu adipoli).Bakki comments vazhiye.....

    ReplyDelete
  2. കൊതിച്ചു പോകുന്ന ഫോട്ടോകൾ, എനിക്കിപ്പൊ സ്ക്കോട്ട്ലന്റിൽ പോകണം!!!!!!! ഇതൊക്കെ കണ്ടു കണ്ട് സിയയൊരു മഹാകവിയാകട്ടെ. ‘ചരാചരരജനിതൻ നാദവിപഞ്ചികയായ് തീർത്ഥയാത്ര ചെയ്യുവോൾ‘ (പി) ആകട്ടെ!

    ReplyDelete
  3. പുഴയോടുള്ള സിയയുടെ ഒബ്സെഷന്‍ ഇതിനു മുന്‍പും വായിച്ചിട്ടുണ്ട്...വീട് പുഴയോരത്തായത് കൊണ്ടാവാം അല്ലേ അത്...നല്ല വിവരണം..

    ReplyDelete
  4. നല്ല വിവരണവും ചിത്രങ്ങളും...

    ReplyDelete
  5. അതി മനോഹരം, ചിത്രങ്ങളും വിവരണവും

    ReplyDelete
  6. പ്രകൃതി,നീന്നോടുള്ള എന്‍റെ പ്രേമം നീ അറിയാന്‍ ,ഇനിയും ഏതു വഴിയില്‍ കൂടി ഞാന്‍ നടക്കണം ?



    ഞാനും ഈ ബ്ലോഗിനൊപ്പം നടക്കുന്നു. കാഴ്ച്ചകളും കണ്ട്………..

    ReplyDelete
  7. ഫോട്ടോകള്‍ ആയിട്ടു പോലും കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല. അപ്പോ പിന്നെ അതെല്ലാം നേരില്‍ കണ്ട നിങ്ങളുടെ അവസ്ഥ ഊഹിയ്ക്കാവുന്നതേയുള്ളൂ...

    ReplyDelete
  8. സിയാ... എന്താ ഒരു സാഹിത്യം..... വളരെ നന്നായി... എനിക്ക് ഇതുവരെ കണ്ട പോസ്റ്റുകളില്‍ ഏറ്റവും ഇഷ്ടമായത് ഇത് തന്നെ.... കൊതിയാവുന്നു ഫോട്ടോസ് കണ്ടിട്ട്...അപ്പൊ പറഞ്ഞപോലെ മൂന്നു വര്ഷം കഴിഞ്ഞു നമ്മുക്ക് ഒരുമിച്ചു ഒന്നുകൂടി പോവാം ട്ടോ ഇവിടെ ഒക്കെ....

    ReplyDelete
  9. സിയ ചിത്രങ്ങൾ കൊണ്ട് ഒരു പോസ്റ്റ് എത്രത്തോളം മനോഹരമാക്കാം എന്ന് കാട്ടിത്തന്നു. അത്രക്ക് ഹൃദ്യം ഈ ചിത്രങ്ങൾ. സിയയാണെങ്കിലും ഷെമിൻ ആണെങ്കിലും ഫോട്ടോഗ്രാഫർക്ക് എന്റെ വക ഒരു ക്ലാപ്പ്. ഫോട്ടോകളുടെ ടെക്നിക്കൽ സൈഡ് ഒന്നും എനിക്കറിയില്ല, പകരം മനോഹരമായ കുറേ സീനുകൾ തന്നു. ബാക്കി കൂടി പോരട്ടെ. വിവരണവും ഫോട്ടോകളും..

    ReplyDelete
  10. നല്ല വാക്കുകളുമായി വന്ന എല്ലാവര്ക്കും എന്‍റെ നന്ദി പറയുന്നു ..എന്‍റെ കണ്ണിനു ഒരു ചെറിയ വേദന,കണ്ണില്‍ വെള്ളം വന്നു കൊണ്ടിരിക്കും . (hayfever )അത് കൊണ്ട് എല്ലാവര്ക്കും ഉള്ള മറുപടി പതുക്കെ എഴുതാം അത് വരെ കാത്തിരിക്കണം ..........

    ReplyDelete
  11. ആകെക്കുടി ഒരു ‘നൊസ്റ്റാൾജിക്ക് മൂഡിലുള്ള എഴുത്താണല്ലോ ഇത്..:) ഞങ്ങൾടെ ഡെവണിലേക്ക് വന്നാലും ഇത്പോലൊക്കെ തന്നെയാണ് കാണാൻ.. ഒരു ദിവസം വരു..

    ReplyDelete
  12. നല്ല ചിത്രങ്ങള്‍ അതുപോലെ നല്ല വിവരണവും ആകെ മൊത്തം അതിമനോഹരം!!!...

    ReplyDelete
  13. സുന്ദരമായ സീനറി ചിത്രങ്ങളാൾ വിവരണങ്ങളെ മറികടന്ന യത്രാവിശേഷങ്ങൾ...!
    പിന്നെ സിയാ , മിനിമം ഒരു രണ്ടാഴ്ച്ച ഇടവേളകൾക്ക് ശേഷം പോസ്റ്റുകൾ ഇടുകയാണെങ്കിൽ ഓരൊന്നും കൂടുതൽ പേർക്ക് വിശദമായി വന്നെത്തിനോക്കുവാനും, മറ്റും, ആകുകയും എഴുതുന്നവർക്ക് വളരെ റിലാക്സ് കിട്ടുകയും സാധിക്കുമെന്ന് തോന്നുന്നു...
    ഇതെല്ലാം പല നല്ല ബ്ലോഗ്ഗേഴ്സും, മുമ്പെനിക്ക് തന്ന അഭിപ്രായങ്ങളാണ് കേട്ടൊ

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. സമയമില്ലാത്തതു കൊണ്ട് വായിച്ചില്ല ....... ഉടന്‍ തന്നെ വായിക്കുന്നതായിരിക്കും .............. നന്നായിട്ടുണ്ടെന്ന് outlook ഇല്‍ തോന്നുന്നു .....ഉടന്‍ വിശദമായ കമന്റ്‌ പ്രതീക്ഷിക്കാം ....

    ReplyDelete
  16. സിയാ.. വായിച്ചുതീര്‍ന്നതറിഞ്ഞില്ല. കിടിലന്‍ ഫോട്ടോസും. ഇതുപോലൊരാള്‍ ഇത്രയ്ക്കും ഹൃദ്യമായി, രസകരമായി യാത്രാവിവരണം പറഞ്ഞുതരാനുണ്ടെങ്കില്‍ ഞാനെന്തിനാ കാശുമുടക്കി സ്കോട്ട്‌ലാന്‍ഡിലേയ്ക്ക് പോകുന്നത്. ശരിക്കും എന്‍‌ജോയ് ചെയ്തു. സിയയുടെ കൂടെയുള്ള യാത്രാ അടിപൊളിയായിരുന്നു,ട്ടോ.
    Wordsworth .പറഞ്ഞതുപോലെ ''സ്വപ്നത്തിന്റെ പ്രഭയും ,പുതുമയും നിറഞ്ഞ ലോകം ''എന്ന quoteഉം കലക്കി.

    പിന്നെ എന്റെ ബ്ലോഗില്‍ മൈത്രേയി സിയയ്ക്ക് ഒരു കമന്റ് ഇട്ടിട്ടുണ്ട്. വായിച്ചു നോക്കുമല്ലോ.

    ReplyDelete
  17. “ഒരുപക്ഷെ ഈ മലകളില്‍ അലിഞ്ഞു തീരാന്‍ അവര്‍ക്ക് ഇഷ്ട്ടമില്ലാത്തത് കൊണ്ടോ ?,അതോ ആഴിയും ആകാശവും ലയിച്ചു ചേരുന്ന നിമിഷത്തില്‍ ,ആദ്യത്തെ നക്ഷത്രം വിരിയുന്നതും കാത്തുഎന്നും ഇവിടെ കാത്തു കിടക്കുന്നതും ആവാം ......”

    നല്ല ഭാവന.. സിയ...!!
    വളരെ നല്ല ചിത്രങ്ങൾ...!!!
    കൊതിയൂറും ചിത്രങ്ങൾ സമ്മാനിച്ച സിയക്ക് അഭിനന്ദനങ്ങൾ...

    ReplyDelete
  18. മനോഹരം...എന്റെ ശരിയ്ക് കൊതിപിച്ചു. Thanks a million TON !!!!

    പിന്നെ...മെയിന്‍ കാര്യം.

    "ഇതില്‍ ഒന്ന് പോയാല്‍ കൊള്ളം എന്ന് എനിക്കും തോന്നി .പക്ഷെ ആരും ഇല്ലാതെ ഇത് അവിടെ തനിച്ചും ആയിരുന്നു ...."

    ഛെ..മിസ്സ്‌ ചെയ്തില്ല....അതല്ലേ ബെസ്റ്റ്‌ ടൈം. അടുത്ത് ഒന്നും ആരും ഇല്ല, ചുമ്മാ സില്മയില്‍ കാണുന്ന പോലെ വയര്‍ ഷോട്ട് ചെയ്തു സ്റ്റാര്‍ട്ട്‌ ചെയ്തു അടിച്ചു മാറ്റി കൊണ്ട് പോണ്ടേ ?

    ReplyDelete
  19. വൈക്കോല്‍പ്പനി വേഗം സുഖമാവട്ടെ എന്നാശംസിക്കുന്നു...അപ്പോ ബിലാത്തിയില്‍ ഇപ്പോ അതാണോ...ദൈവമേ, ഒരാഴ്ച്ച കൂടിയേയുള്ളൂ, അവിടെയെത്താന്‍...

    ReplyDelete
  20. ഇതൊക്കെ ഈ നാടിന്‍റെ ഗുണം ആണ് ....എനിക്ക് ഇപ്പോള്‍ രണ്ടു വര്‍ഷമായി സമ്മര്‍ ആവുമ്പോള്‍ വരും .ഭാഗ്യത്തിന് തുമ്മല്‍ ഇല്ല .പക്ഷെ കണ്ണ് എപ്പോളും കരയുന്നപോലെ ഇരിക്കും അത്ര ഉള്ളു,ഇടയ്ക്കു ചൊറിച്ചിലും മരുന്ന് ഒക്കെ ആയി ഇരിക്കുന്നു ..ഭൂലോക തെണ്ടി തരംകൈയില്‍ ഉള്ള ചാണ്ടിക്ക് പേടിയോ ?അതൊക്കെ എന്നെ പോലെ ഉള്ളവര്‍ക്ക് വരികാ ഉള്ളു .കാരണം ,ചാണ്ടിയും ,വായാടിയും ഒക്കെ അല്ലേ പുതിയ കൂട്ടുക്കാര്‍ ?ചാണ്ടിക്കുഞ്ഞ് സന്തോഷായി വന്നു ,hayfever ആയി ബ്ലോഗേഴ്സ് മീറ്റ്‌(ഓഗസ്റ്റ്‌) നു പോകണം ട്ടോ ..ലണ്ടനില്‍ ഒക്കെ വന്നു എന്ന് അവര് ഒക്കെ അറിയട്ടേ കേട്ടോ ...


    പിന്നെയും കുറച്ചു കൂടി കമന്റ്സ് കണ്ടു .എല്ലാവര്ക്കും ഒരുപാടു ഒരുപാടു നന്ദി ...........ഞാന്‍ തിരിച്ചു വരും .

    ReplyDelete
  21. വൈക്കോലിന്റെ അടുത്ത് പോകല്ലേ..പോകല്ലേ എന്ന് ഞാനെത്ര തവണ പറഞ്ഞതാ..എന്നിട്ടിപ്പോള്‍ എന്തായി? അനുഭവിച്ചോളൂ..

    പിന്നെ ക്യാപ്‌റ്റന്റെ പോസ്റ്റിലെ സിയയുടെ കമന്റ് വായിച്ച് ചിരിച്ച് ചിരിച്ച് ഞാനൊരു വഴിക്കായി.
    എന്നോട് ക്ഷമിക്കൂ..പ്ലീസ്.. :)

    ReplyDelete
  22. നല്ല വിവരണവും ചിത്രങ്ങളും,നേരില്‍ കണ്ടത് പോലെയുള്ള അനുഭവം നല്‍കി എന്നു പറഞ്ഞാല്‍ ഒട്ടും അധികമാവില്ല. മനോഹരം!!!!!!!!!1 അഭിനന്ദനങ്ങള്‍.....

    ReplyDelete
  23. വേനല്‍ക്കാലത്താണ് ഞാന്‍ സ്കോട്ട്‌ലാന്‍ഡില്‍ പോയത്. മഞ്ഞുകാലത്തോ വസന്തകാലത്തോ ഒരിക്കല്‍കൂടെ പോകണമെന്നുള്ള ആഗ്രഹം അത്യാഗ്രഹം തന്നെയാണെന്നറിയാം. അതുകൊണ്ട് സിയയുടെ ഈ പോസ്റ്റുകള്‍ വായിച്ച് നിര്‍വൃതി അടയുന്നു.

    ഒന്നു ചിന്ന നിര്‍ദ്ദേശം ഉണ്ട്. ഫോട്ടോകള്‍ ചേര്‍ത്ത് എഴുതിപ്പോകുമ്പോള്‍ .... ഫോട്ടോ ലോഡ് ചെയ്ത് കാണാനാകാത്ത ഒരാള്‍ക്ക് വായിക്കാന്‍ പറ്റുന്ന രീതിയിലുള്ള എഴുത്ത് അലംബിക്കാന്‍ ശ്രമിക്കണം. ഡയല്‍ അപ്പ് ഇന്റര്‍നെയുള്ള പലര്‍ക്കും ഫോട്ടോയൊക്കെ ലോഡായി കിട്ടിയില്ലെങ്കില്‍ വായനയ്ക്ക് എന്ത് സംഭവിക്കുമെന്ന് ഫോട്ടോകള്‍ പൊത്തിപ്പിടിച്ച് വായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ശ്രമിച്ച് നോക്കൂ.

    ReplyDelete
  24. നല്ല നല്ല ഫോട്ടോകളിലൂടെ ഇങ്ങനെ കാഴ്ചകൾ കാണിക്കുന്നതിനു നന്ദി.

    ReplyDelete
  25. siya pictures r too gud
    സിയാ നായയെ പിടിക്കാന്‍ പോണത് ഉഗ്രന്‍ .

    ReplyDelete
  26. Siya..njan thenga udchathu moshamayillalle?niraksharante idea nallathanu koode photoes nu oru cheriya vivaranam koode aayal ellarum happy....njanum...

    ReplyDelete
  27. beautiful and well done siya........

    ReplyDelete
  28. യാത്രകള്‍ .കോം മില്‍ പരിചയപ്പെടാനും,ഇവിടെ വായിക്കാനും കഴിഞ്ഞതില്‍ സന്തോഷം

    ReplyDelete
  29. സിയാ, ഫോട്ടോയും വിവരണവും തകര്‍ത്തു ... കാശ് ഇമ്മിണി പോയാലെന്താ ഇതൊക്കെ കാണാന്‍ ഒത്തില്ലേ അതാണ് ഭാഗ്യം
    പിന്നെ വയ്ക്കോല്‍ പനി ആണെന്നറിഞ്ഞതില്‍ സന്തോഷം ഞാന്‍ 2 ഓറഞ്ച് ഇവിടെനിന്നും അയച്ചിട്ടുണ്ട്

    ReplyDelete
  30. എന്താ ടെമ്പ്ലേറ്റ്!!
    തകര്‍ത്തു!

    യാത്രാ വിവരണത്തിനു പറ്റിയ നിറം!

    ഫോട്ടോകളും വിശദീകരണങ്ങളും അതി ഗംഭീരം. തയാറെടുപ്പ് നടത്തിയതിന്റെ ഗുണം കാണാനുണ്ട്
    ആശംസകള്‍!

    ReplyDelete
  31. Blognu mathramalla commentsnum nalla sahithya bhangi vannu thudangiyirikkunnu.....comment idan ini puthiya puthiya vaakkukkal thedi pokenda avasthayanu....illenkil nammude comment mathram sahithya bhangiyillatha oru thara comment aayi nilkkum

    wordsworth .പറഞ്ഞതുപോലെ ''സ്വപ്നത്തിന്റെ പ്രഭയും ,പുതുമയും നിറഞ്ഞ ലോകം ''. Wordsworth eennanu angine paranjathu,footballnte thirakkayathu kondu kazhinja 3 divasam news paper serikku vayikkan pattiyilla,athu kondu wordsworth paranjathu arinjilla

    Enthayalum kollam,kurachu time eduthu muzhuvan vaayichu....ellarum paranja pole fotos nannayirikkunnu....ethu angleil foto eduthalum bhangi ulla sthalamaytahu kondano atho fotographer nte kazhivu aano ennariyilla....maybe mix of both,fotos r really good

    Keep writing!!!!!
    Congrats

    ReplyDelete
  32. ആദ്യം തന്നെ മെര്‍ലിന് നന്ദി ..എന്‍റെ പ്രിയ കൂട്ടുക്കാര്‍ ,പുതിയ ബ്ലോഗ്‌ കൂട്ടുക്കാര്‍ ക്ക് വേണ്ടി മൌനം ആണ് ഇപ്പോള്‍ .അതിനിടയില്‍ മെര്‍ലിന്‍ തന്നെ ഫസ്റ്റ് കമന്റ്‌ ചെയ്തതും വളരെ വളരെ സന്തോഷം ......ഇനിയും മടിച്ചു നില്‍ക്കാതെ ഇത് വഴി വരണം .



    ശ്രീനാഥന്‍ )(sreemash.). ടെ നാക്ക്‌ പൊന്ന് ആവട്ടെ ..ഞാന്‍ ഒരു കവി എന്തായാലും ആവില്ല ...എന്നാലും ഇവിടെ കുറെ കവികളുടെയും ,എഴുത്തുകാരുടെയും ഇടയില്‍ ജീവിക്കണം എന്ന ഒരു ആശ ഉണ്ട് .



    ചാണ്ടി ക്കുഞ്ഞേ ,,പുഴയോട് ,ഉള്ള ഇഷ്ട്ടം , അതൊക്കെ മാറ്റി എടുക്കുവാനും വലിയ പാട് തന്നെ .



    Naushu .ഒരു വരി കൂടുതല്‍ എഴുതുവാന്‍ മറക്കല്ലേ ?ഞാന്‍ എന്നും ഒരേ മറുപടി അയച്ചു മടുത്തു .

    Akbar നും നന്ദി ......

    sm sadique ..ഞാന്‍ എഴുതിയ വാചകം തന്നെ,അത് പിന്നെയും വായിച്ചപ്പോള്‍ ഒന്ന് ഞെട്ടി .ഇത് ഞാന്‍ തന്നെ എഴുതിയതോ ?എന്നും ..എന്തോ ഒരു മൂഡില്‍ ഇതുപോലെ ഒക്കെ എഴുതി വന്നു അത്ര അറിയാം ....സന്തോഷായി ഈ ഫോട്ടോയും കണ്ടു കൂടെ തന്നെ യാത്ര ചെയ്യാം .ഒഴാക്കാനും കൂടെ ഉണ്ട് ..

    ReplyDelete
  33. ശ്രീ പറഞ്ഞതും ശരി തന്നെ ..ഇതൊക്കെ അതേ ഇഷ്ട്ടതോടെ മുന്‍പില്‍ കാണുമ്പോള്‍ വല്ലാത്ത ഒരു അനുഭവം ആണ് .അത് പോലെ അനുഭവിച്ചവര്‍ക്കും മനസിലാവും .ഈ പോസ്റ്റ്‌ നെ കമന്റില്‍ അതുപോലെ കുറെ പേരെ കണ്ടതുപോലെയും തോന്നി ..ശ്രീക്കും നന്ദി



    മഞ്ജു നോട് പറയാന്‍ ഒന്നേ ഉള്ളു .എന്നെ കാണാന്‍ വരാം എന്ന് പറയുന്നതും മഞ്ജു ആണ് അപ്പോള്‍ വാക്ക് പാലിക്കുന്നതും ഒരു നല്ല കൂട്ടുക്കാരിയുടെ കടമ ആണ് .എല്ലാം ശരിയായാല്‍ മൂന്ന് വര്ഷം കഴിഞ്ഞു ലണ്ടനില്‍ കാണാം ..



    മനോരാജ് .നന്ദി .മനസ്സില്‍ നിന്നും വന്ന എല്ലാ നല്ല വാക്കിനും ..ഇതില്‍ കാണുന്ന ഫോട്ടോസ് രണ്ടുപേരുടെയും ഉണ്ട് ..ഇനിപ്പോള്‍ ഫോട്ടോയുടെ ക്രെഡിറ്റ്‌ മുഴുവന്‍ ഷമിന് കൊടുക്കാം .കാരണം ആവശ്യം ഇല്ലാത്ത വഴക്ക് ഒരു ഫോട്ടോയില്‍ തുടക്കം വേണ്ടല്ലോ ?



    സിജോ .ടെ കമന്റ്‌ നല്ലപോലെ എനിക്കും ഇഷ്ട്ടപെട്ടു .കാരണം അതേ മൂഡില്‍ തന്നെ ആണ് ഞാന്‍ ഇത് എഴുതിയതും ..devon അവിടെ വന്നിട്ടില്ല .തീര്‍ച്ചയായും വരാം .വരുമ്പോള്‍ സിജോ ടെ വൈഫ്‌ ടെ ചെമ്മീന്‍ കറിയും വേണം ..

    ReplyDelete
  34. ഒക്കെ പുളുവാ..
    ഇതൊന്നും ഒറിജിനല്‍ ചിത്രങ്ങളല്ല.
    (അസൂയ തീര്‍ക്കാന്‍ ഇതേ മാര്‍ഗമുള്ളൂ)

    ReplyDelete
  35. നല്ല നല്ല ഫോട്ടോകൾ;നല്ല നല്ല കാഴ്ചകൾ

    ReplyDelete
  36. വൈക്കോല്‍ പനി മാറിയൊയെന്നറിയാന്‍ വന്നതാണ്‌. കൂട്ടത്തില്‍ മനോഹരമായ ഈ ഫോട്ടോകള്‍ ഒന്നുംകൂടി കാണാലോന്ന് കരുതി. :)

    ReplyDelete
  37. വായാടി .എനിക്ക് സുഖം ആയി ,.....എന്നെ ഇതുപോലെ ചോദിച്ചു വരുന്നത് കാണുബോള്‍ തന്നെ സന്തോഷം .വായാടി തത്തമ്മ പറന്നു പറന്നു കാഴ്ച ഒക്കെ കണ്ടു വരുന്നത് കൊണ്ട് വലിയ മടുപ്പ് കാണില്ല അല്ലേ?ഇങ്ങോട്ട് പറക്കാന്‍ ഒരു മടിയും വിചാരിക്കരുത് ..ഞാന്‍ എന്നും ഇവിടെ ഒക്കെ ഉണ്ടാവും വായാടിയുടെ ചിറകു അടിയും കാത്തു കേട്ടോ ...

    ReplyDelete
  38. ലാലപ്പന്‍ ഇത് വഴി ആദ്യമായി വന്നതിനും നന്ദി ..

    ബിലാത്തി പട്ടണം പറഞ്ഞതും ശരി തന്നെ ..എഴുത്ത് മാത്രം പോരല്ലോ ,കൂടെ കമന്റ്സ് നു എല്ലാം മറുപടി കൂടി ഞാന്‍ ഒരു വിധം ആവും ..എന്നാലും ഇത് മായി ജീവിക്കുന്നവരെ ഒരുമിച്ചു കാണുമ്പോള്‍ വളരെ സന്തോഷവും

    ഹേമാംബിക വെറുതെ പറയാതെഇവിടേയ്ക്ക് വരാന്‍ നോക്കണം ട്ടോ ...

    പ്രദീപ്‌ .നന്ദി .ബ്ലോഗ്‌ വായിച്ചില്ല എങ്കിലും വെറുതെ നോക്കി എന്ന് എങ്കിലും പറഞ്ഞതില്‍ നന്ദി ..


    വീ .കെ ഇത് വഴി ഇനിയും വരുമല്ലോ ?എന്‍റെ ഭാവന ക്ക് ചിറക് വന്നപോലെ കേട്ടോ കമന്റ്‌ വായിച്ചപോളും ഒരു സന്തോഷം ..വീണ്ടും വരണം ...

    Captain പറഞ്ഞതും ശരി തന്നെ ..എന്ത് ചെയാം ചിലത് ആശ ഉണ്ടായാലും അതുപോലെ നടക്കണം അല്ലോ ?എന്തായാലും ഇത് വഴി ഫോട്ടോ കാണാന്‍ എങ്കിലും വന്നതില്‍ ഒരുപാടു നന്ദി .ഇനി ഇത് പോലെ ഞാന്‍ അവിടെ വന്നു വാതില്‍ മുട്ടുകാ ഒന്നും ഇല്ലാ ട്ടോ ..ഫോട്ടോ എടുക്കല്‍ ഒക്കെ കഴിയുമ്പോള്‍ വല്ലപോളും വരൂ ഇത് വഴിയും ..

    ReplyDelete
  39. സിയാ... ഞാനിവിടെ ആദ്യമായാണ്,എത്ര നല്ല പടങ്ങളും വിവരണവും.ശരിക്കും വേറൊരു ലോകത്തെത്തിയത് പോലെ.വളരെ നന്നായിട്ടുണ്ട്.നന്ദി

    ReplyDelete
  40. siya adipoli....yathravivaranavum photosum siyayodu asooya thonnunnu...aaranu photographer?

    ReplyDelete
  41. ആദ്യമായാണ്‌ ഞാനിവിടെ എന്ന് തോന്നുന്നു.

    ഏറെ ഭംഗിയായി വിശദമാക്കുന്ന വിവരണങ്ങള്‍..
    ചിത്രങ്ങളുടെ കാര്യം പ്രത്യേകം എടുത്ത്‌ പറയേണ്ടതാണ്.
    അത്രയും ക്ലാരിറ്റിയും സൌന്ദര്യവും നിറഞ്ഞ ചിത്രങ്ങള്‍.
    നേരിട്ട് കാണുന്നതിനേക്കാള്‍ മനോഹാരിത ചിത്രങ്ങല്ക്കായിരിക്കും
    എന്നെനിക്ക് തോന്നി.
    ഭാവുകങ്ങള്‍.

    ReplyDelete
  42. നിരക്ഷരന് ..ഞാന്‍ ഇത്രയും ദിവസം scotland ഉണ്ടായിരുന്നിട്ടും ,,അതിലും നല്ല സ്ഥലം ഒന്നും കാണാനും പറ്റിയും ഇല്ലാ .inverness വരെ ഒന്നും പോകാന്‍ സാധിച്ചില്ല .എന്നാലും കണ്ട ചില സ്ഥലം അത്രയും നല്ലതും ആയിരുന്നു .

    നിരക്ഷരന്‍ ഫോട്ടോയുടെ കാര്യം പറഞ്ഞത് ശരി തന്നെ .എന്തോ ആ സ്ഥലത്തിന്റെ ഭംഗി കണ്ടപ്പോള്‍ വളരെ വലുതായി തന്നെ എല്ലാവരും കണ്ടോട്ടേ എന്നും വിചാരിച്ചു .പത്തു യാത്ര എഴുതിയപോള്‍ തന്നെ യാത്രകള്‍ എഴുതുന്നവരുടെ ബുദ്ധിമുട്ട് മനസിലായി .നിരക്ഷരന്‍ ഒക്കെ ഇത്രയും യാത്ര എഴുതി വച്ചത് ആണ് ഓര്‍ക്കുന്നതും ?കണ്ണും അടച്ചു ഒരു എഴുത്ത് ആവും അല്ലേ?ഇനിപോള്‍ ഞാനും ആ വഴി പോകേണ്ടിയും വരും .കംമെന്റ്നും നന്ദി ...



    കൃഷ്ണകുമാര്‍ ..വേറെ ഒരു സഞ്ചാരി ഇതുപോലെ പറയുന്നത് കാണുമ്പോള്‍ സന്തോഷം .ഇനിയും ഇത് വഴി ബാക്കി യാത്രയില്‍ ഉണ്ടാവണം .



    Kalavallabhan ..ആദ്യമായി ആണോ ഇത് വഴി ?.ഇനിയും വരണം ട്ടോ .

    rajeena ..വന്നതില്‍ ഒരുപാടു നന്ദി ..നായയെ പിടിക്കാന്‍ ഓടിയതും അല്ല .ഞാന്‍ അതിലൂടെ നടന്നപോള്‍ അത് എന്നെ പിടിക്കാന്‍ വന്നതും ആണ് .എനിക്ക് നായയെ ഒട്ടും ഇഷ്ട്ടമില്ല .അത് കൊണ്ട് പേടി ചു മാറിയതും ആവാം ആ ഫോട്ടോ .


    reyan ...കുറെ കഴിഞ്ഞു ഇത് വഴി വന്നപ്പോള്‍ ശരിക്കും സന്തോഷം ട്ടോ ..ഇനി എത്ര തിരക്ക് ആയാലും വരണം ..

    ReplyDelete
  43. Beautiful Place,photos, writing.
    thanks

    ReplyDelete
  44. ..
    ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

    ഒക്കെ പുളുവാ..
    ഇതൊന്നും ഒറിജിനല്‍ ചിത്രങ്ങളല്ല.
    (അസൂയ തീര്‍ക്കാന്‍ ഇതേ മാര്‍ഗമുള്ളൂ)
    28 June 2010 11:02
    ..
    ഇസ്മയിലിന്റെ അഭിപ്രായം തന്നെ എനിക്കും, ഹിഹിഹി
    കറങ്ങിത്തിരിഞ്ഞിവിടെ എത്തീതാ..
    ..

    ReplyDelete
  45. This comment has been removed by the author.

    ReplyDelete
  46. ..
    പ്രകൃതി,
    പ്രണയം-
    അതെനിക്ക് നിന്നോടാണ്

    നീയെന്‍ കണ്ണിനേകിയ
    ഈ സ്നേഹ വിരുന്നില്‍
    കാണുന്നു ഞാന്‍ നന്മകള്‍
    അറിയുന്നു നിന്‍ വാത്സല്യം

    നിന്നെപ്പുണര്‍ന്ന്
    നിന്നിലലിഞ്ഞ് ചേരുവാന്‍
    ഞാനും..
    ..
    അവളെ പ്രണയിക്കാതിരിക്കാന്‍ മനസ്സില്‍ നന്മയുളളവര്‍ക്കാകുമോ?
    അക്ഷരക്കൂട്ടുകളെപ്പോല്‍ പ്രിയങ്കരമാണെനിക്കും..
    ..
    എന്താ പറയുക, എല്ലാം കണ്ടത് ഇതാ, മുകളിലെഴുതീട്ടുണ്ട്,
    സമയം പോലെ വരുന്നുണ്ട് എല്ലാം വായിക്കാന്‍ :)
    ആശംസകള്‍..
    ..

    ReplyDelete
  47. സിയാ..സിയാ...മനോഹരം. മനുഷ്യ നിര്‍മ്മിതമായ പല അത്ഭുതങ്ങളും ഞാന്‍ എന്‍റെ യാത്രകള്‍കിടയില്‍ കാണാറുണ്ട്‌. പക്ഷെ അവയൊന്നും മനസ്സിനെ അത്രകണ്ട് സന്തോഷിപ്പികാരില്ല. സിയാ അനുഭവിച്ചറിഞ്ഞതുപോലുള്ള പ്രകൃതിയുടെ ഇത്തരം അത്ഭുതങ്ങള്‍ തന്നെയാണ് എനിക്കും ഏറ്റം പ്രിയം. ഇഷ്ടമായി ഏറെ .....സസ്നേഹം

    ReplyDelete
  48. രണ്ടു ദിവസമായി ഞാന്‍ സിയയുടെ ബ്ലോഗ്‌ വീട്ടിലേയ്ക്ക് വരാന്‍ ശ്രമിക്കുന്നു. പറ്റുന്നില്ലായിരുന്നു. ഇപ്പോള്‍ പ്രദീപിന്റെ വീട്ടീന്നാണ്‌ വരുന്നത്. ഇനി നാളെ പുതിയ പോസ്റ്റ് വായിക്കാന്‍ വരാം...:)

    ReplyDelete
  49. This comment has been removed by a blog administrator.

    ReplyDelete
  50. സത്യം പറ......

    ഇത് നേരിട്ട് പോയി എഴുതിയതോ, അതോ ചതിയന്‍ നീരുവും, ഹിമാലയന്‍ അച്ചായനും പരീക്ഷിക്കുന്ന യാത്രാ‍അടവുകളോ..

    ഇനി നിങ്ങള്‍ ഒക്കെ പോവാത്ത വല്ല സ്ഥലവും ഉണ്ടോ....ഒരു യാത്രാവിവരണം എഴുതാന്‍. ഞാന്‍ വല്ല “മാച്ചുപിച്ചു”വിലും പോവണമെന്ന് തോന്നുന്നു.

    കഷണ്ടിക്ക് മരുന്നില്ല....ബാക്കിയുള്ളതിനും മരുന്നുണ്ടാവില്ലല്ലേ

    ReplyDelete
  51. Prasanth ഇറാനികുളം..ഇത് വഴി വന്നതിലും സന്തോഷം .


    .പ്രിയ കവി രവി ..ആദ്യമായി ആണ് ഒരു ആള്‍ ഇവിടെ വന്നു കവിത എഴുതുന്നതും .അത് കൊണ്ട് ഇത് വായിച്ചപോളും ഒരു സന്തോഷം .ഇനിയും ഇത് വഴി വരണം .ഒരുപാടു കവിതകളുമായി ...



    ഒരു യാത്രികന്‍..മനസ്സില്‍ തട്ടിയ വരികള്‍ ആണ് എഴുതിയിരിക്കുന്നതും എന്നും ഇത് വായിച്ചപോള്‍ തോന്നി .ഇനിയും ഇതുപോലെ ഒന്ന് കാണാന്‍ എനിക്കും എത്ര നാള്‍ വേണ്ടി വരും എന്നും അറിയില്ല .എന്നാലും .ചിലത് കാണുമ്പോള്‍ ആ ഇഷ്ട്ടം പറഞ്ഞു തീര്‍ക്കാനും സാധിക്കില്ല .നല്ല വാക്കുകള്‍ക്ക് നന്ദി


    നട്ടപിരാന്തന്‍ നോട് സത്യം പറയാം ..ഇനിയും ഞാന്‍ കന്നത്ത ഒരുപാടു സ്ഥലം ഉണ്ട് .എന്നാലും കുറച്ചു കണ്ടതും ഒരുപാടു നല്ല നിറത്തോടെ മനസിലും ഉണ്ട് ..പിന്നെ നീരുവും &അച്ചായനും അവരുടെ യാത്രകള്‍ ഒക്കെ കണ്ടു ഞാനും അവരുടെ കൂടെ യാത്രകള്‍ വളരെ ഇഷ്ട്ടപെടുന്നവളും ആയി ...ഇനിയും ഇത് വഴി നട്ട്സ് വരണം ട്ടോ .


    .captian ..നും വായാടിക്കും ഒന്ന് കൂടി നന്ദി .ഇനിയും ഇത് വഴി വരണം ....

    ReplyDelete
  52. സിയ-അതി മനോഹരം ന്നല്ലാതെ ഒന്നും പറയാനില്ല.

    ReplyDelete
  53. siyu gr8...ente oru dream anu.njan varum...kureplce ok shipil pokumbol kannan sadhikkum..but tis one...thks siyu

    ReplyDelete
  54. chechiyodu assoooya thonneettu vayya, njangalum etrayo manohara sthalangalil yaathra poirikkunnu, pakshe ithra manoharamayi ezhuthaan, ee janmath sadhikkumennu thonnunnilla, puthiya kazhchakal kaathirikkunnu...

    ReplyDelete