ജാലകം

Tuesday 7 June 2011

ഫോര്‍ട്ട്‌ വര്‍ത്ത് സ്റ്റോക്ക്‌ യാര്‍ഡ്സ് (fort worth stockyards)

         മെയ്‌ അഞ്ചാം തിയതി എന്‍റെ പിറന്നാള്‍ ആയിരുന്നു . ഈ പിറന്നാളിന് എല്ലാരും കൂടി  ഫോര്‍ട്ട്‌വര്‍ത്ത്   സ്റ്റോക്ക്‌യാര്‍ഡ്സ് Fort Worth Stockyards) കാണാന്‍ പോയി  . ക്ലിന്റ് ഈസ്റ്റ്‌ വുഡ് ന്‍റെ( Cint Eastwood വൈല്‍ഡ്‌ വെസ്റ്റ് മൂവീസ് കണ്ടിട്ടുള്ളവര്‍ക്ക്  വേണ്ടി ,ഞാനും ഒരു യാത്രപോയി എന്ന് പറയാം .  പഴയ സിനിമകളിലും കണ്ടിട്ടുള്ളത് പോലെ ഉള്ള ഒരു സ്ഥലം . കൌ ബോയ്സ്  നമുക്ക് ചുറ്റും ,തൊപ്പിയും, ബൂട്ട് ഷൂസുമായി നടക്കുന്നു .പുരാണകളും ,കഥകളും എല്ലാം  മനസ്സില്‍ കൂടി ഒരു മത്സരം നടത്തുന്ന സമയം .ചിലരെ കാണുമ്പോള്‍  അവരെയെല്ലാം  ഏതോ സിനിമയില്‍   കണ്ടത് പോലെ ,വേറെ ചില ഷോപ്പുകള്‍ക്ക്   മുന്‍പില്‍  കുറച്ചു നേരം നോക്കി നില്‍ക്കുമ്പോള്‍  എവിടെയോ  കണ്ടു മറന്ന ഏതോ  കഥാപാത്രത്തിന്റെ കട ആയിരുന്നുവോ അത് എന്നുള്ള സംശയം ..ഓരോ ഇട വഴിയിലേക്ക് തിരിയുമ്പോള്‍ മനസ്സിലാകെ പഴമയുടെ വേരുകള്‍ പടര്‍ന്നു പിടിക്കുന്നപ്പോലെ ഒരു തോന്നല്‍ .

ഒരു ഉല്ലാസ യാത്രക്ക് വേണ്ടി പോയത് ആയാലും അവിടെ എത്തിയപ്പോള്‍ മനസിലായി ഫോര്‍ട്ട്‌ വര്‍ത്ത് പുറം ലോകത്തില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു സ്ഥലം ആണ് .
അവിടെ പോകുമ്പോള്‍   നീണ്ട കൊമ്പു മായിനടക്കുന്ന  കന്നുകാലികളുടെ മാര്‍ച്ച്‌  കാണണം എന്ന് വിചാരിച്ചിരുന്നു .അത് തുടങ്ങുന്നതിന് മുന്‍പ്  അവിടെ എത്താന്‍ വേണ്ടിആണ്  വീട്ടില്‍ നിന്നും യാത്ര തുടങ്ങിയത് . കൃത്യ സമയത്ത് എത്താന്‍ സാധിച്ചു.എന്നാലും  ലോങ്ങ്‌  ഹോണ്‍ ആയി നടന്നു  വരുന്ന  കാലികളെ    കാണാന്‍ സാധിച്ചില്ല  . കാറുകള്‍ പോകുന്ന വഴിയില്‍ കൂടി ആണ് ഇവര്‍  നടന്നു പോകുന്നത് .ആ സമയം ആ റോഡില്‍ കൂടി  വാഹനകള്‍ക്ക്  പോകാന്‍ അനുവാദം ഇല്ല .അവിടെ എത്തിയപ്പോള്‍ ആണ് അതുപോലെ ഒരു കാര്യം ഉണ്ടെന്ന് അറിഞ്ഞത്  . കാര്‍ പാര്‍ക്ക്‌ ചെയ്യാനും സാധിച്ചില്ല . ഞാന്‍മാത്രം കാറില്‍ നിന്നും  ഇറങ്ങി ഓടി വന്നപോളെക്കും അവരെല്ലാം നടന്ന് പോയി കഴിഞ്ഞു .ഒരു ഫോട്ടോ പോലും എടുക്കാന്‍ സാധിച്ചില്ല .









അവിടെ ഉള്ള ഓരോ ന്നും ഇപ്പോളും പഴയതുപോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട്  .ഭക്ഷണം കഴിക്കാന്‍ വേണ്ടി കയറിയ ഹോട്ടല്‍ കണ്ടപ്പോള്‍ അത് എപ്പോള്‍ താഴേക്ക്‌ വീഴുമോ എന്ന് തോന്നും .ഭക്ഷണം ബര്‍ഗര്‍ കൂടെ ചിപ്സും ,അതെല്ലാം വളരെ രുചികരം ആയിരുന്നു .ഒന്നാമതായി തലമുറകളായി നടത്തി കൊണ്ട് വരുന്ന സ്വന്തം സ്ഥാപനം .അവര്‍ക്ക് മാത്രം അറിയാവുന്ന അവരുടെ പാചക ക്കുറിപ്പുകളും    , അതിന്റെതായ ഒരു സ്വാദ്  എല്ലാ  ഭക്ഷണത്തിനും ഉണ്ടായിരുന്നു .











                                   തേയ്ച്ചു  മിനുക്കിയ കുതിര വണ്ടിയില്‍ ,കൂടി സവാരി ചെയ്യാം .
















 .  ഈ  വഴികളില്‍ കൂടി നടക്കുമ്പോള്‍ ഒരു  പഴയ ചന്തയുടെഅകത്തു കൂടി നടക്കുന്നപോലെ തോന്നും . .ഇരുവശത്തും   പഴയ കടകള്‍ ആണ് . കൌ ബോയ്സ്തൊപ്പികളും ,അതിനു ചേരുന്ന ഉടുപ്പുകള്‍ ,എല്ലാം  കിട്ടും .  ഓരോ കടയുടെ മുന്‍പിലും  തൊപ്പികള്‍ തലയില്‍ വച്ച് നോക്കി ഫോട്ടോ എടുക്കരുത് എന്ന് എഴുതി വച്ചിരിക്കുന്നത് കാണാം .വിന്നി എന്ന് വിളിക്കുന്ന പഴയ ട്രെയിന്‍ ഇതിലൂടെ വരും .ട്രെയിന്‍ വരാന്‍നേരമായപ്പോള്‍   ആളുകള്‍ അതിനു ചുറ്റും വിസ്മയത്തോടെ നോക്കി നില്ക്കാന്‍ ഓടി വരുന്നത് കണ്ടിരുന്നു . വിശാലമായ ആകാശത്തിനു കീഴില്‍ അത്ഭുതത്തോടെ കാണാന്‍ കഴിയുന്ന ചില നല്ല  കാഴ്ചകള്‍  ആണ് . ഇരുപത്തഞ്ച് ഡോളര്‍
ആണ് ഒരു ടിക്കെറ്റിന്റെ വില .ട്രെയിനില്‍ഞാന്‍  കയറിയില്ല,എന്നാലും  കുട്ടികള്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യാന്‍ മറന്നില്ല .കൈയില്‍ ഇരുന്ന രണ്ട്  cents   എടുത്ത്‌ ആ ട്രാക്കില്‍ വച്ചു .ട്രെയിന്‍ പോയി കഴിഞ്ഞു അത് എടുത്ത്‌അവരെ  കാണിച്ചപ്പോള്‍ അവരുടെ  മുഖം പ്രകാശിക്കുന്നത്   കാണാന്‍ സാധിച്ചു .
































                                              ഈ റോഡില്‍ കൂടി  ആണ് കന്നു കാലികളുടെ മാര്‍ച്ച്‌ നടക്കുന്നത്.




































കുതിരയുമായി നടക്കുന്ന കുറെ പേരെ അവിടെ കാണാന്‍ സാധിക്കും . കുട്ടികള്‍ക്ക് കുതിര സവാരിയും 

ചെയ്യാന്‍ സാധിച്ചു .












ഇവര് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം .ഓരോരുത്തരെ ആയി ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല .ഈ പൊരിഞ്ഞ വെയിലത്ത്‌ നില്ക്കാന്‍ തന്നെ വലിയ ബുദ്ധി മുട്ട് ആയിരുന്നു .ഡാലസിലെ സമ്മര്‍ ഇപ്പോള്‍ അനുഭവിക്കുന്നു .




















ഇതിനു  അകത്തു കയറി റോഡിയോ(Rodeo ) കാണാന്‍ ഒരു ആളുടെ ടിക്കറ്റ്‌ പത്ത്  ഡോളര്‍ ആണ് . അവിടെ നിന്നും ടിക്കറ്റ്‌ വങ്ങുമ്പോള്‍  കാര്‍ഡുകള്‍ ഒന്നും  സ്വീകരിക്കുന്നത് അല്ല   .കാശ് ആയി കൈയില്‍ കൊടുക്കണം .അല്ലെങ്കില്‍ ഓണ്‍ ലൈന്‍ ടിക്കറ്റ്‌ എടുക്കണം.അതിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഒരു പഴയ ടാക്കിസ് നു അകത്തു കയറാന്‍ ക്യൂ നില്‍ക്കുന്ന ഒരു പ്രതീതി  ആണ് . ടിക്കറ്റ്‌ തരാന്‍ വേണ്ടി ഇരിക്കുന്ന സ്ത്രീയും കൌ ഗേള്‍  തൊപ്പി വച്ചിട്ടുണ്ട് .ഷോ തുടങ്ങുന്നതിന്  മുന്‍പ് തന്നെ അകത്തേക്ക് കടന്നു .  ഓരോ വര്ഷം  വിജയിച്ച ആളുകളെക്കുറിച്ച് ,അവരുടെ വിവരണം എല്ലാം അവിടെ വായിക്കാം .ദേശീയ  ഗാനത്തോടെ ആണ് ഷോ തുടങ്ങുന്നത് .ആ സമയം  കുതിര പുറത്ത് പാറി പറക്കുന്ന കൊടിയുമായി ഒരു സുന്ദരി യെ കാണാം .




















ഈ വാതില്‍ തുറന്ന്  കാലിയുടെ  പുറത്ത് ഇരുന്ന് അയാള്‍ വരുന്നത്  കാണുമ്പോള്‍ ,നമ്മുടെ ഉള്ളില്‍ പേടി തോന്നാതെ ഇല്ല ..എന്തോ വിഭ്രാന്തി പിടിച്ച പോലെ ചാടുന്ന കാളയെ നോക്കി നില്‍ക്കുമ്പോള്‍      അയാള്‍ താഴെ വീഴുന്നത് കണ്ടു ,അതോടെ  എന്റെ ഉള്ളിലെ പേടിയും പോയി .കാരണം അവരൊക്കെ നല്ലപോലെ പരീശീലനം   കിട്ടിയ റോഡിയോ കള്‍ ആണ് . കൊമ്പുകള്‍ ആയി കുത്താന്‍ വരുന്ന കാളയെയും   ,ആളുകളുടെ  പുറകെ ഭ്രാന്ത്പിടിച്ചു ഓടുന്ന കാള അത് പോലെ  ഒന്നും അവിടെ കാണാന്‍ സാധിക്കില്ല. അവിടെ    നടക്കുന്നത്  വളരെ കുറച്ച് മത്സരകള്‍ മാത്രം .   ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ അടുത്ത കളിക്കാര്‍ വരുന്നത് നോക്കി ഇരിപ്പായി .പിന്നെ അവരുടെ മാര്‍ക്കുകള്‍ ശ്രദ്ധിച്ച് തുടങ്ങി .







 .എന്നാലും ഈ കാണികള്‍ക്ക് ഇടയില്‍ വളരെ സന്തോഷമായി ഇത് കണ്ടു നില്‍ക്കുന്നവര്‍ ഉണ്ട് .വാശിയേറിയ കാണികളും ,അവരുടെ കൈയ്യടിയും അതിനു അകത്ത് മുഴങ്ങി കേള്‍ക്കാം .ആ കാളയുടെ മുതുകില്‍  നിന്നും അയാള്‍ താഴെ വീണു കഴിയുമ്പോള്‍ ,കാളയെ  പിടിച്ചു കെട്ടാന്‍ വേണ്ടി രണ്ടു കൌ ബോയ്സ് വരും .അവര്‍ ആ കാളയെ കഴുത്തില്‍ കുരുക്ക് ഇട്ടു കൂടെ കൊണ്ട് പോകും .















വേറൊരു  മത്സരം ഒരു പശു കുട്ടി യുടെ പുറകെ പോയി അതിന്റെ കഴുത്തില്‍ കുരുക്ക് ഇട്ടു പിടിക്കണം .ആ സമയം തന്നെ  വേറെ ഒരാള്‍ അതിന്റെ കാലിലും കുരുക്ക് ഇടും .ആ കളിയില്‍ വിജയിച്ചവര്‍  വളരെ കുറച്ചു പേര്‍ മാത്രം ആയിരുന്നു ..സ്ത്രീ ക്കള്‍ക്ക്‌വേണ്ടി  കുറച്ച്   മത്സരകള്‍ ഉണ്ടായിരുന്നു .

.ഈ മത്സരകള്‍  എല്ലാം കഴിഞ്ഞ് അവിടെRodeo  കാണാന്‍ വന്ന കുട്ടികള്‍ ക്ക് വേണ്ടി ,ഒരു പരിപാടി   ഉണ്ടായിരുന്നു .കുട്ടികളുടെ പ്രായം അനുസരിച്ച് ഓരോ കൂട്ടമായി ,അവിടേക്ക്  വിളിക്കും .എന്നിട്ട് ഒരു പശു കുട്ടി യുടെ മുതുകില്‍ വച്ചിരിക്കുന്ന റിബണ്‍ എടുക്കാന്‍ പറയും .കുട്ടികള്‍ എല്ലാം കൂടി അതിനു പുറകെ ഓട്ടവും .അവസാനം ആണ് കുട്ടികള്‍ ആവും അത് എടുക്കുന്നത് . .ചെറിയ കുട്ടികള്‍ ക്ക് വേണ്ടി ഒരു ആട്ടിന്‍ കുട്ടി ആണ് വന്നത് .കൊച്ചു കുട്ടികളെ പോലും  പൂഴി മണ്ണ് നിറഞ്ഞആ  കളിക്ക ളത്തിലേക്ക് കൊണ്ട് വിടുന്നത് കണ്ടപ്പോള്‍ എനിക്ക് അതിശയം  തോന്നി .ആ കുട്ടികള്‍ക്ക് ഒന്നും ഭയമില്ല .പശുകുട്ടി യുടെ പുറകെ ഓടി ,ആ സന്തോഷത്തില്‍ അതെല്ലാം ഉള്‍കൊള്ളാന്‍ അവര്‍ക്ക് കഴിയുന്നു ..ഒന്നോര്‍ത്ത് നോക്കിയാല്‍ അവരുടെ ഒരു ഭാഗ്യം ,ആ മണ്ണില്‍ കൂടി ഓടി നടന്നത് കുറെ നാള്‍ കഴിഞ്ഞ്  ആ  ഫോട്ടോ നോക്കുമ്പോള്‍ അതുപോലെ ഒരു നല്ല സമയം അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കുമായിരിക്കും ..........