Tuesday, 27 March 2012

കാലിഫോര്‍ണിയ -ഡിസ്നി ലാന്‍ഡ്‌

ക്രിസ്തുമസ് അവധിയ്ക്ക് കാലിഫോര്‍ണിയ യാത്ര പെട്ടന്ന് പ്ലാന്‍ ചെയ്തതായിരുന്നു .ആ യാത്ര ഡിസ്നി ലാന്‍ഡി ലേക്ക്   ആയിരുന്നു .ലണ്ടനില്‍ ആയിരുന്നപ്പോള്‍ ,പാരിസില്‍ പോയി ഡിസ്നി കാണാന്‍ ഒരുപാടു  തവണ വിചാരിച്ചത് ആണ്  കുട്ടികള്‍ വലുതായിട്ട് അവിടെ പോകാം  എന്ന് പറഞ്ഞ് പറഞ്ഞ്സ മയം പോയി .മക്കള് വലുതായി  പാച്ചുനു പത്തു വയസും  ,മോന് ആറ് വയസ് ആയപ്പോള്‍  ആണ് രണ്ടുപേരെയും  ഡിസ്നി യിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചത് . കുട്ടികളെപ്പോലെ തന്നെ  അപ്പനും അമ്മയും അതിലും ഉത്സാഹത്തോടെ ആണ് ഡിസ്നി കാണാന്‍ പോയത്  .രണ്ടു ദിവസം അവിടെ ചിലവഴിക്കാം എന്നുള്ള സ്വപ്നവുമായി ഇരുപത്തി നാലം തിയതി രാവിലെ പത്തു മണി ആയപ്പോള്‍ ഡിസ്നി ലാന്‍ഡ്‌ നു അടുത്തുള്ള കാര്‍ പാര്‍ക്കില്‍ കാര്‍ പാര്‍ക്ക്‌ചെയ്തിട്ട്  ഡിസ്നി പാര്‍ക്കിലേക്ക് പോകാനുള്ള  ബസ് കാത്തു നില്‍ക്കുമ്പോള്‍ ,നിമിഷ നേരം  കൊണ്ട് ഞങ്ങളുടെ പുറകില്‍ നിര നിരയായി വരുന്ന ആളുകളുടെ കൂട്ടം കണ്ടു ഞെട്ടാതെ യിരുന്നില്ല .ക്രിസ്തുമസ്നു തലേന്ന് ഇത്രയും ആളുകള്‍ അവിടേക്ക് വരുമെന്ന് ഒരിക്കലുംവിചാരിച്ചില്ല .

പുറത്ത്നല്ല  തിരക്ക് ആണെങ്കിലും ബസില്‍ ഒരു തിരക്കുംഉണ്ടായില്ല. തിരക്ക്  ആയാലും ഒരാളെ പോലും കൂടുതലായി ബസില്‍ കയറ്റുന്നില്ല ..ഒരു അഞ്ചു മിനിറ്റ് കൊണ്ട് ബസ്  നമ്മളെ   ഡിസ്നി പാര്‍ക്കിന് മുന്‍പില്‍ കൊണ്ട് പോയി ഇറക്കും ..കുറെ നാളത്തെ ഒരു സ്വപ്നം സഫല മാകാന്‍  പോകുന്ന സന്തോഷം എല്ലാരിലും ഉണ്ടായിരുന്നു .ആദ്യം തന്നെ എവിടെ നിന്നും കണ്ടു തുടങ്ങണം എന്നത് ചിന്താകുഴപ്പത്തില്‍ ആക്കി എന്നും പറയാം .ഞങ്ങളുടെ കൂടെ വേറൊരു മലയാളീ കുടുംബവും ഉണ്ടായിരുന്നു .ഡിസ്നി ലാന്‍ഡില്‍ വരുമ്പോള്‍ എല്ലാം കുട്ടികളുടെ ഇഷ്ട്ടത്തിന് പോകേണ്ടി വരുമല്ലോ എന്നറിയാവുന്നത് കൊണ്ട് ,ആദ്യം തന്നെ ഡിസ്നിയുടെ തന്നെ കാലിഫോര്‍ണിയ Adventure   പാര്‍ക്കില്‍ കയറാം എന്ന് തീരുമാനിച്ചിരുന്നു .ഡിസ്നി പാര്‍ക്ക്‌ നു തൊട്ടു അടുത്ത ആണ് അത് ..ടിക്കെറ്റ് എല്ലാം  നേരത്തെ എടുത്തിരുന്നു .എന്നാലും അവിടെ നിന്നും  പാസ്‌ വാങ്ങണമായിരുന്നു .ഗേറ്റ് നു അടുത്ത് നമ്മുടെ  ബാഗും ,കൈയില്‍ ഉള്ളത് മുഴുവന്‍ അവര് നോക്കിയതിനു പുറകെ ആണ് അകത്തേക്ക് കയറ്റി വിട്ടത് .


അകത്തു കയറാനുള്ള പാസുകളുമായി ഗേറ്റ് നു മുന്‍പില്‍ നില്‍ക്കുമ്പോള്‍ ,എന്റെ ഓര്‍മ്മപ്പെട്ടില്‍ യില്‍ നിന്നും മിക്കി യെയും, മിന്നി യെയും   ഇഷ്ട്ടപ്പെട്ടിരുന്ന കൂട്ടുക്കാരെ ഞാന്‍ ഓര്‍ത്തെടുത്തു .സ്കൂള്‍ തുറന്നു വരുമ്പോള്‍ ബ്രൌണ്‍ പേപ്പര് കൊണ്ട് പൊതിഞ്ഞ പുസ്തകത്തില്‍ ഭംഗിയായി  ഒട്ടിച്ചു വച്ചിരിരുന്ന നെയിം സ്ലിപ്പുകള്‍ !എങ്ങനെ മറക്കാന്‍ കഴിയും... ഞാന്‍ ഈ പാസ്സുകള്‍ കൈയില്‍ പിടിച്ചു നടന്നപ്പോള്‍ എന്റെ പ്രിയ കൂട്ടുക്കാര്‍ ,പലരും ഡിസ്നി ലാന്‍ഡ്‌ കാണാന്‍ എന്റെ കൂടെ ഉണ്ടായിരുന്നുവെന്നു  പറയാം .
എവിടെ നോക്കിയാലും തിക്കും തിരക്കും ,ഓരോ ന്നിനും  അകത്തേക്ക് കയറാന്‍ വേണ്ടിയുള്ള ക്യൂ കണ്ടപ്പോള്‍  ,ആദ്യം എല്ലാം ഒന്ന് ചുറ്റി കാണാം എന്ന്കരുതി നടപ്പ് തുടങ്ങി .ക്രിസ്തുമസ് സമയം ആയിരുന്നത് കൊണ്ട് എല്ലായിടത്തും വലിയ ക്രിസ്തുമസ് ട്രീ കളും ,തോരണവും ,പല വലുപ്പത്തിലും  ,വിവിധ നിറങ്ങളില്‍ ഉള്ള  ലൈറ്റ് കളും തൂക്കി ഇട്ടിരുന്നു. ക്രിസ്തുമസ് ട്രീ യുടെതാഴെ നിന്നും ഫോട്ടോ എടുക്കാന്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു .രാവിലെ മുതല്‍ ഉച്ച വരെ അതിനകത്ത് നടന്നിട്ടും   കുട്ടികള്‍ക്ക് ഒന്നിലും   കയറാന്‍ കഴിഞ്ഞില്ല .എവിടെ കയറാനും മിനിമം അമ്പത് മിനിറ്റില്‍ കൂടുതല്‍  കാത്തു നില്‍ക്കേണ്ടി വരും .അവസാനം പോയി എക്സ്പ്രസ്സ്‌ പാസ്‌ എടുത്തു കാത്തു നില്‍പ്പ് തുടങ്ങി .എന്നിട്ടും  കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു ..കുട്ടികള്‍ക്ക്  ഇഷ്ട്ടപ്പെട്ട   ഡിസ്നി യുടെ ഏതു സാധനകളും അവിടെയുള്ള  ഷോപ്പുകളില്‍ കിട്ടും .ചില കളിപ്പാട്ടങ്ങള്‍ കണ്ടാല്‍ നമുക്കും അത് വാങ്ങാന്‍ തോന്നും .

                                    ഇതൊക്കെ പുറത്തു കാണുന്ന ഷോപ്പുകള്‍
ഡിസ്നി കാണാന്‍ പോകുന്നത് കൂടാതെ ,അവിടെ നിന്നും വല്ലതും വാങ്ങി കൊടുക്കാം എന്ന് നേരത്തെ പറഞ്ഞത് കൊണ്ട് .പാച്ചുവും ചങ്ങാതിയും കൂടി ഓരോ കടകള്‍ കാണുമ്പോള്‍ വാങ്ങാനുള്ള കളിപ്പാട്ടം നോക്കി  നടക്കല്‍ ആയിരുന്നു .ഇവര് ഈ കടയില്‍ നോക്കി നില്‍ക്കുമ്പോള്‍ പുറത്തു സുന്ദരിയായ ഒരു കുട്ടി ഈ വേഷത്തില്‍ അതില്‍ കൂടി  കടന്നു പോയി .
ഭക്ഷണം കഴിക്കാനുള്ള സ്ഥലത്തെ നീണ്ട നിര കാരണം ഉച്ചക്ക്  കാര്യമായി ഒന്നും കഴിക്കാന്‍ പറ്റിയില്ല .രാവിലെ മുതല്‍ വൈകിട്ട് പത്തു മണി വരെ അതിനകത്ത് നടന്നു കണ്ടിട്ടും ,പകുതി മാത്രം ആണ് ഞങള്‍ക്ക്  കണ്ടു തീര്‍ക്കാന്‍ സാധിച്ചത് .വൈകുംനേരം ''നിറങ്ങളുടെ ലോകം '' (World of color) കൂടി കാണാനുള്ള  ടിക്കറ്റ്‌ എടുത്തിരുന്നു .ആ ടിക്കറ്റ്‌ ന്റെ   കൂടെ രാത്രിയിലെ ഭക്ഷണവും കിട്ടി .അത് കാണാന്‍ വേണ്ടി നില്‍ക്കുമ്പോള്‍  ആ ദിവസം  അതിനകത്ത് വന്നിട്ടുള്ളവരെ  ഒരുമിച്ചു കാണാന്‍ കഴിയും    .സൂചി കുത്താന്‍ ഇടം ഇല്ലാത്ത അത്രക്കും തിരക്കും .ഇത്ര തിരക്ക് ആയാലും ഒരിടത്തും ഒരു ബഹളവുമില്ല .അവിടത്തെ ആളുകള്‍ നിര്‍ദേശിക്കുന്ന  വഴികളില്‍ കൂടി ശാന്തമായി നടന്നു നീങ്ങുന്ന വരെ  നോക്കി ചിരിച്ചു കൊണ്ട് നില്‍ക്കുന്ന   ,മിക്കിയും ആളുകളെ  സന്തോഷത്തിന്റെ ലോകത്തിലേക്ക്‌ കൊണ്ടുപോവുക  തന്നെആയിരുന്നു ....


ഷോകഴിഞ്ഞപ്പോള്‍ ആ ഇരുട്ടില്‍ നിന്നും ,എല്ലാവരും വിട പറഞ്ഞു പിരിയുമ്പോള്‍ ,നല്ലൊരു ദിവസത്തിന്റെ ഓര്‍മയ്ക്ക് വേണ്ടി ,അപ്പുറത്ത് ഡിസ്നിപാര്‍ക്കില്‍ നിന്നുള്ള  ഫയര്‍ വര്‍ക്ക്സ് കൂടി കാണാന്‍ കഴിയുമായിരുന്നു ..രാവിലെ മുതലുള്ള നടപ്പ് കാരണം എല്ലാരും അത്രക്കും ക്ഷീണിച്ചിരുന്നു .കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് എത്താന്‍ തിരിച്ചു ബസ് പിടിക്കാതെ വേറെ ഒരു വഴിയുമില്ല  . കാലിഫോര്‍ണിയ Adventureപാര്‍ക്കില്‍ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പ്‌ നു അടുത്തേക്ക് നടക്കുമ്പോള്‍ ഡിസ്നി പാര്‍ക്കിലേക്ക് ഒന്ന് എത്തി നോക്കി .   നാളെ ,ക്രിസ്തുമസ് ദിവസം രാവിലെ വരാമെന്ന് പറഞ്ഞിട്ട് ബസില്‍ കയറി .....                                                                                                                                         തുടരും .........

Saturday, 24 December 2011

ഒരു ദിവസം നാസയിലും ...

അമേരിക്കയിലേക്ക്‌ ,കൂടുമാറിയപ്പോള്‍  യാത്ര കള്‍ കുറഞ്ഞു .ഓരോ സ്ഥലത്തേക്കും എത്തിപ്പെടാനുള്ള ദൂരം ഓര്‍ക്കുമ്പോള്‍ യാത്രകള്‍  ഒഴിവാക്കും .എന്നാലും ചില യാത്രകള്‍ മാറ്റി വയ്ക്കാതെ ,അവിടേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു,അങ്ങനെ, ലേബര്‍ ഡേയുടെ അവധി പ്രമാണിച്ച് .ഇവിടെ നിന്നും നാല് മണിക്കൂര്‍ യാത്ര ചെയ്ത് ഹൂസ്ടന്( Houston ) വരെ പോയി .അവിടെ വരെ യാത്ര ചെയ്തതിനുള്ള പ്രധാന കാരണം നാസ( Nasa ) കാണുക എന്നുള്ളത് മാത്രം .കുട്ടികളെ ക്കാളും നാസ കാണാനുള്ള  തിടുക്കം എനിക്കും ഷമിനും  ആയിരുന്നു .രാവിലെ പത്ത് മണിയോടെ  ഞങള്‍ നാസയില്‍ എത്തി .ഒരു ദിവസം മുഴുവന്‍ അവിടെ ചിലവഴിക്കേണ്ടി വരും എന്ന് നേരത്തേ വായിച്ചിരുന്നു .ടിക്കറ്റ്‌  ഓണ്‍ലൈന്‍ എടുത്തത്‌ കാരണം അവിടെ  ക്യൂ നില്‍ക്കേണ്ടി വന്നില്ല  . നാസയുടെ മുന്‍പില്‍  എത്തിയപ്പോള്‍  കാര്‍ പാര്‍ക്കിംഗ് നുള്ള അഞ്ച് ഡോളര്‍ കൊടുക്കണം എന്നറിഞ്ഞത് .അകത്തേക്ക് കടക്കുന്നതിന് മുന്‍പ് സുരക്ഷാ പരിശോധന കഴിഞ്ഞപ്പോള്‍ ബാഗില്‍ ഉണ്ടായിരുന്ന ഭക്ഷണം എല്ലാം എടുത്ത്‌ മാറ്റാന്‍ പറഞ്ഞു .  പിള്ളേര്‍ക്ക് കഴിക്കാന്‍ വേണ്ടി കൊണ്ടു വന്നതെല്ലാം  തിരിച്ച് കാറില്‍ കൊണ്ട് പോയി വയ്ക്കേണ്ടി  വന്നു.


 നാസയുടെ ,അകത്തേക്ക് കടന്നപ്പോള്‍ ആദ്യം കാണുന്നത്കു ട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം ആയിരുന്നു .അവിടെ  കൊച്ചു കുട്ടികള്‍ ഓടിനടക്കുന്നു  വലത്തോട്ട് തിരിഞ്ഞപ്പോള്‍  സ്റ്റാര്‍ ഷിപ്പ്  ഗാലറി എന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടു .അതിനകത്ത് കയറി നോക്കാം എന്ന് വിചാരിച്ച് എല്ലാവരും കൂടി അങ്ങോട്ട്‌ നടക്കുന്നതിനിടയില്‍ മുകളിലായി ,ചന്ദ്ര പേടകത്തിന്റെ,lunar module ന്‍റെ പൂര്‍ണകായ രൂപം !മനുഷ്യന്‍ ചന്ദ്രനില്‍  ഇറങ്ങിയ ആ പേടകം ഒരു നിമിഷം അതിശയത്തോടെ നോക്കി നില്‍ക്കുമ്പോള്‍ ,പുറകില്‍  നിന്നും വരുന്ന ആളുകളുടെ ക്ഷമാപണം കേട്ടത് കൊണ്ട് ,അതിനടിയില്‍നിന്നും  കുറച്ച് മാറി നില്‍ക്കേണ്ടി വന്നു . ആ പേടകത്തിനുള്ളില്‍  ഇരിക്കുന്ന ബഹിരാകാശ സഞ്ചാരികളെയും കാണാന്‍ കഴിഞ്ഞു .അതിന് താഴെ നിന്നു ഫോട്ടോ കള്‍എടുത്ത്‌ സ്റ്റാര്‍ ഷിപ്പ് ഗാലറി കാണാന്‍ കയറി .


ഡോകുമെന്ററി പോലെ കുറച്ചു നേരംഅമേരിക്കയുടെ, ബഹിരാകാശ ഗവേഷണത്തിന്റെ യും ,നാസ യുടെയും ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം .അതായിരുന്നു അതിനകത്ത് കാണിച്ചത്. അമേരിക്കന്‍ പ്രസിഡന്റ്‌ ന്റെ  സീല്‍ പതിപ്പിച്ച ഒരു പ്രസംഗ പീഠംഅവിടെ  വച്ചിട്ടുണ്ട് .സോവിയറ്റ്‌ റഷ്യ യില്‍ നിന്നും യുറീ    ഗഗാറിന്‍  ആദ്യത്തെ ബഹിരാകാശ സഞ്ചാരി യായി  ഭൂമിയെ വലംവച്ചതോട്കൂ ടി ,ബഹിരാകാശ ഗവേഷണത്തില്‍ അമേരിക്കയുടെ മറുപടി ആയി അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ആയിരുന്ന ജോണ്‍ എഫ് കെന്നഡി   അമേരിക്ക  ,ചന്ദ്രനില്‍ മനുഷ്യനെ അയക്കും ''എന്ന് അമേരിക്കന്‍ ജനതയ്ക്ക്ഉറപ്പ് കൊടുത്ത പ്രസംഗത്തിന് ഉപയോഗിച്ച പ്രസംഗ പീഠംആയിരുന്നു .

 ചന്ദ്ര ദൌത്യം   നാസയുടെ ചരിത്രത്തിന് തിലകക്കുറി യായി  ,ആ  വിജയത്തിന്റെ  , സന്തോഷ വാര്‍ത്ത‍ ലോകത്തെ അറിയിച്ചു കൊണ്ട് , പല രാജ്യകളില്‍,അവരുടെ  വര്‍ത്തമാന പത്രത്തില്‍ വന്ന വാര്‍ത്തകളും അവിടെ കാണാന്‍ സാധിക്കും . .ആ വാര്‍ത്തകളില്‍ ഭാരതത്തില്‍ നിന്നും ഒരു പത്രത്തിലെ തലക്കെട്ടും കാണിച്ചിരുന്നു ..
''मानव   चाँद पे जा   उतरा ''
ഈ വാര്‍ത്ത‍ വായിച്ച്   അതിനകത്ത് നിന്നും ഇറങ്ങിയപ്പോള്‍ ,മനുഷ്യന്റെ ക്രിയാത്മകതക്കും ,പരിശ്രമത്തിനും എന്തും വഴങ്ങും എന്നതിനുള്ള ഒരു ഉദാഹരണം കൂടി കാണാന്‍ കഴിഞ്ഞു  .ഗാലറി യുടെ അകത്ത്  ഫോട്ടോഗ്രാഫി   സമ്മതിക്കില്ല എന്ന് എടുത്തു പറയുന്നു .

ഡോകുമെന്ററി കണ്ടതിന് ശേഷം ,അമേരിക്കന്‍ ബഹിരാകാശ ചരിത്രവുമായി ബന്ധപ്പെട്ട പ്രദര്‍ശന വസ്തുക്കള്‍ വച്ചിരിക്കുന്ന ഗാലറിയിലേക്ക് ആണ് പോയത് ..

                                                                അപ്പോള്ലോ പതിനേഴ്‌ നു അടുത്ത് .


യാത്രികള്‍ സഞ്ചരിച്ച മെര്‍ ക്ക്യുറീ ,ജെമിനി എന്നീ ബഹിരാകാശ   പേടകങ്ങള്‍  അവിടെ കാണാന്‍ കഴിഞ്ഞു അതെല്ലാം .മനുഷ്യനെ സുരക്ഷിതമായി അവിടെ എത്തിച്ച് ,അതുപോലെ ത്തനെ തിരിച്ച്കൊണ്ട്  വരികയും ചെയ്ത യഥാര്‍ത്ഥ പേടകങ്ങള്‍ തന്നെ ആയിരുന്നു .അവിടെ തന്നെ അപ്പോളോ  പതിനേഴ്‌ ന്‍റെ  കമാന്‍ഡ് module   കൂടി വച്ചിട്ടുണ്ട് .ഇതെല്ലം  വളരെ അടുത്ത് നിന്നു കാണാം . മെര്‍ ക്ക്യുറീ ,ജെമിനിഎന്നീ സംരഭങ്ങളുടെ  വിജയത്തിന് ശേഷം അപ്പോളോ   മിഷന്‍ ടെ പേരില്‍ അമേരിക്കന്‍ യാത്രികള്‍പിന്നെയും ബഹിരാകാശ യാത്രകള്‍   നടത്തി ..അതില്‍ അപ്പോളോ പതിമൂന്ന് മാത്രം ചന്ദ്രനില്‍  ഇറങ്ങാതെ തിരിച്ചു പോരേണ്ടി വന്നു .ലോകത്തെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആ സംഭവ ങ്ങള്‍  അപ്പോളോ പതിമൂന്ന് എന്ന ചലച്ചിത്രത്തില്‍ കാണാന്‍ സാധിക്കും ..

അതിനടുത്ത മുറിയില്‍ ചന്ദ്രനില്‍ നിന്നും കൊണ്ടു വന്ന മണല്‍ത്തരികളും  ,കല്ലുകളും ,ചില്ലു ക്കൂട്ടില്‍ വച്ചിരിക്കുന്നത് കാണാം .അതില്‍ ഒരു കൊച്ചു കല്ലില്‍ നമുക്ക് തൊട്ടു നോക്കാന്‍ സാധിക്കും .എത്രയോ പേരുടെ പരിശ്രമത്തിന്റെ ഫലം ആയിട്ട് ,ആ കല്ലില്‍ ഒന്ന് തൊട്ടു നോക്കാന്‍ നമുക്ക് സാധിച്ചത് എന്നും ഓര്‍ക്കുന്നു.കുട്ടിക്കാലത്ത്,അമ്പിളി മാമനെ ഒന്ന് തൊട്ടു നോക്കാന്‍ സാധിക്കുമോ  എന്ന് എത്ര രാത്രികളില്‍ നമ്മള്‍ സ്വപ്നം കണ്ടിരിക്കുന്നു !.


അമ്പിളി മാമനെ തൊട്ടു നോക്കിയ സന്തോഷത്തില്‍ ആ നടപ്പ് അവസാനിച്ചത്‌ 
അമേരിക്കയുടെ  ഗവേഷണ കേന്ദ്രമായ സ്കയിലാബ് ന്‍റെ ഒരു പൂര്‍ണ കായ മാതൃക യുടെ അകത്തേക്ക്   ആയിരുന്നു .ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയിലേക്ക് പോകുമ്പോള്‍ , ആര്‍ക്കും യാതൊരു മടുപ്പും തോന്നുന്നില്ല .എല്ലാവരും വളരെ ആകാംഷയോടെ സ്കയിലാബിനു അകത്ത് കടന്നപ്പോള്‍ ,ബഹിരാകാശ യാത്രികരുടെ ജീവിതം അതിനകത്ത് എത്ര വീര്‍പ്പു മുട്ടിക്കുന്നത്‌ ആയിരുന്നു എന്ന് മനസിലാവുന്നത് 
ഈ ഇട്ടാവട്ടത്തില്‍ താമസിച്ചു കൊണ്ടായിരുന്നു അവര്‍ എല്ലാം ചെയ്തിരുന്നത് .ഇത്രയും കാഴ്ചകള്‍ കണ്ട് കഴിഞ്ഞപ്പോള്‍ എല്ലാവര്ക്കും വിശപ്പിന്റെ വിളി വന്നു .ഭക്ഷണം നാസയുടെ  അകത്ത് നിന്നും  കഴിച്ചു .എല്ലാത്തിനും വിലയും കൂടുതല്‍ ആണ് .ഇനി കാണാന്‍ പോകുന്നത് ബഹിരാകാശ യാത്രികള്‍ക്ക് പരീശീലനം കൊടുക്കുന്ന സ്ഥലത്തേക്ക് ആണ് . എല്ലാരേയും ഒരു ട്രാമില്‍ ആണ് കൊണ്ടു പോകുന്നത്. ട്രാമിലേക്ക് കയറുന്നതിന് മുന്‍പ് ഒന്ന് കൂടി സുരക്ഷാ പരിശോധന ഉണ്ടായിരുന്നു .
                                                                    ട്രാമിനുള്ളില്‍ 

  എല്ലാവരെയും ഒരുമിച്ച്  ആണ് അതിനകത്തേക്ക് കൊണ്ടുപോകുന്നത്  .    ചില്ലിനിടയില്‍ കൂടി താഴെ ഉള്ളത് മുഴുവന്‍ കാണാം .എല്ലാം വിശദമായി പറഞ്ഞ് തരാന്‍  ഒരു ഗൈഡ് ഉണ്ടായിരുന്നു .അവിടെ ,ഒരു സ്പേസ് ഷട്ടിലി  ന്‍റെ മാതൃകയും , ,ബഹിരാകാശ സഞ്ചാരികള്‍ ക്ക് പരീശീലനം നല്‍കുന്നതിന് വേണ്ടി എല്ലാം സജ്ജമാക്കി വച്ചിരിക്കുന്നതും  കാണാം .വളരെ കുറച്ച് നേരം ആണ് അതെല്ലാം കാണാനുള്ള സമയം അനുവദിച്ചിരുന്നത്.

                                                        ട്രെയിനിംഗ് സെന്റര്‍ നു അകത്ത് 


അത് കണ്ട് കഴിയുമ്പോള്‍ ആ ട്രാമില്‍ തന്നെ റോക്കറ്റ് പാര്‍ക്കിന് മുന്‍പില്‍  കൊണ്ടിറക്കും .ഭീമാകാരമായ റോക്കറ്റും  അതിന്റെ എന്ജിനും  ,.മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച  saturn  അഞ്ച്   റോക്കറ്റ് അവിടെ വളരെ അടുത്ത് നിന്ന് കാണാന്‍ സാധിക്കും .റോക്കറ്റിന്റെ വലുപ്പം ആശ്ചര്യം ഉളവാക്കുന്നത് തന്നെ ആയിരുന്നു .ശാസ്ത്ര മികവിന്റെ ,വിസ്മയ ദൃശ്യം നേരിട്ട് കണ്ടപ്പോള്‍ ,ഇതില്‍ ബഹിരാകാശ യാത്രികര്‍ ഇരിക്കുന്ന പേടകം റോക്കറ്റിന്റെ വലുപ്പം വച്ച് താരത്യമം ചെയുമ്പോള്‍ എത്ര ചെറുതെന്ന് മനസിലാക്കാം .അപ്പോളോ പതിമൂന്ന് സിനിമയില്‍ കാണിച്ച വിക്ഷേപ ദ്രിശ്യകള്‍ പലതും മനസിലൂടെ തെളിഞ്ഞു വന്നു .റോക്കറ്റ് പാര്‍ക്കില്‍  നമുക്ക് എത്ര നേരം  വേണമെങ്കിലും നടന്നു കാണാം .അവിടെ നിന്നും തിരിച്ചു പോകാന്‍ ട്രാം വരണം 
                                                                    


റോക്കറ്റ് പാര്‍ക്കില്‍
                                                              saturn   നു സമീപം

                                                                        Saturn-5
                                                                   engine nozzle
ഇതെല്ലാം  കണ്ടു കഴിഞ്ഞ് തിരിച്ചു ട്രാമില്‍ കയറുമ്പോള്‍ ഒരു കോരിത്തരിപ്പ്എന്നില്‍ തോന്നിയ പോലെ  തോന്നി . ഇതൊക്കെ കാണണം എന്നുള്ളത്പലപ്പോളും സ്വപ്നകള്‍ ആയിരുന്നു .നേരിട്ട് കണ്ടപ്പോള്‍ ഉള്ള  സന്തോഷം പറഞ്ഞറിയിക്കാന്‍  സാധിക്കില്ല !!

സ്പേസ് ഷട്ടില്‍ നെ ക്കുറിച്ചുള്ള  ഒരു ഗാലറി കൂടി  കാണാന്‍  ബാക്കി ഉണ്ടായിരുന്നത് .അതില്‍, അവരുടെ വസ്ത്രകള്‍ ,അവിടെ പോയിട്ടുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം പ്രദര്‍ശിപ്പിച്ചിരിക്കുന്നു .ഓരോ ഫോട്ടോയും നോക്കി വായിച്ചു വരാനുള്ള സമയം ഉണ്ടായിരുന്നില്ല .രാവിലെ മുതലുള്ള നടപ്പ് കുട്ടികള്‍ ക്ക് മടുപ്പ് ആയി തുടങ്ങി.എന്നാലും  ആ തിരക്കിലും ചിത്രങ്ങളുടെ ഇടയില്‍ കൂടി കറുത്ത വരയോട് കൂടി ചുമരില്‍ തൂക്കി യിരിക്കുന്ന ഈ ചിത്രം കുട്ടികളെ കാണിക്കാന്‍ മറന്നില്ല .
ഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ താമസിക്കുന്നവരുടെ ,ദിന ചര്യകളും ,താമസ രീതികളെയും  കുറിച്ച് ഒരു ഗൈഡ് ഇവിടെ പറഞ്ഞു തരും  .അവരുടെ പ്രാഥമിക ആവശ്യകള്‍ക്ക് പ്പോലും ശാസ്ത്രം എങ്ങനെ ഉപയോഗ്യ പ്പെടുത്തി യിരിക്കുന്നു എന്നുള്ളത് അവിടെ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു .അവര്‍ക്ക് വേണ്ട ഭക്ഷണം  ,വെള്ളം ,എല്ലാം എങ്ങനെ അവിടേക്ക് കൊണ്ടു പോകുന്നുവെന്നും  അവര് പറഞ്ഞു തരും .ഗൈഡ് ന്റെ വിശദീക്കരണം കഴിഞ്ഞപ്പോള്‍ നാസയില്‍ പ്രധാനമായി കാണാന്‍ ഉള്ളത് മുഴുവന്‍ കണ്ടു കഴിഞ്ഞു എന്നുള്ള സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി ..
പിറ്റേന്ന്, അവിടെയുള്ള  നാഷണല്‍  ഹിസ്റ്ററി മ്യുസിയം കാണാന്‍ വേണ്ടി പോയിരുന്നു .അതിനടുത്തുള്ള  പാര്‍ക്കില്‍ മഹാത്മാ  ഗാന്ധിയുടെ പ്രതിമയും ,ഈ യാത്രയില്‍ മറക്കാനാവാത്ത ഒരു നല്ല ഓര്‍മ്മ ആണ് .

അങ്ങോട്ട്‌ പോകാന്‍ നേരം രാത്രി ആയതു കൊണ്ട്  SAM HOUSTONനെ  കാണാതെ ആണ് പോയത് എന്നുള്ള വിഷമം തീര്‍ക്കാന്‍ തിരിച്ച്  വീട്ടിലേക്കുള്ള  മടക്കയാത്രയില്‍ ,വഴിയില്‍ കണ്ടു മുട്ടിയവരെയും മറക്കാതെ ഇരിക്കാന്‍ഈ പ്രതിമയുടെ ചിത്രവും  കൂടെ തന്നെ കൊണ്ടു പോരാന്‍  മറന്നില്ല ..

Tuesday, 15 November 2011

2011ഹാലോവീന്‍ കഥകള്‍

ഹാലോവീന്‍ടെ സമയത്ത്   മോന്റെ സ്കൂളില്‍ നിന്നുംഒരു വിനോദ യാത്ര ക്ക് കുട്ടികളുടെകൂടെ പോകാന്‍ സാധിച്ചു . കുട്ടികള്‍ സ്കൂളില്‍ ബസില്‍  ആണ് പോകുന്നത് .അവരുടെ കൂടെ പോകാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് സ്വന്തം കാറിലോ ,വേറെ അമ്മമാരുടെ കൂടെ യോ അവിടേക്ക് പോകാം .ഞാനും ഒരു ചൈനാ ക്കാരിയും  കൂടി ആണ് പോയത് .ഇവിടെ ഹലോവീന്‍ ടെ സമയം ആയത് കൊണ്ട് Dallas Arboretum അവിടെ നടക്കുന്ന പംകിന്‍   ഫെസ്റ്റിവല്‍ കാണാന്‍ ആണ് പോയത് സ്കൂള്‍  ബസില്‍ നിന്നുംകുട്ടികള്‍ ഇറങ്ങിയപ്പോള്‍തന്നെ   അഞ്ച് വയസുകാരുടെ പുറകെ ഓടാന്‍ കാത്തു  നില്‍ക്കുന്ന എല്ലാവരും ബസിനും ചുറ്റും കൂടി .ഓരോരുത്തര്‍ക്ക് രണ്ട് കുട്ടികളെ വച്ച് നോക്കണം .കുട്ടികളെ കൈയില്‍ പിടിച്ച് നടക്കാം എന്നുള്ള മോഹം ഒക്കെ ഒരു നിമിഷം കൊണ്ട് കാറ്റില്‍ പറന്നു  ,കാരണം അവര്‍ക്ക്  ടീച്ചറുടെ പുറകെ ഓടാന്‍ ആയിരുന്നു താല്പര്യം ..
എല്ലാവരും കൂടി പതുക്കെ നടന്ന് ,പൂന്തോട്ടത്തിനിടയില്‍ കൂടി ,പംകിന്‍സ് കൂട്ടി ഇട്ടിരിക്കുന്ന സ്ഥലത്ത് എത്തി .ഞാന്‍ ആദ്യമായി കാണുന്ന ഒരു കാഴ്ച ആയതു കൊണ്ട് ഫോട്ടോ എടുക്കുന്നതിലും ,കൂടുതല്‍ആയി  അതൊക്കെ കാണാന്‍ ആയിരുന്നു തോന്നിയത് . കുട്ടികളെയും നോക്കാന്‍ ഉള്ളത് കൊണ്ട് ഫോട്ടോ അത്ര നല്ലപോലെ എടുക്കാനും സാധിച്ചില്ല . എന്നാലും ആദ്യമായി ഇത്ര വലിയ മത്തങ്ങ കള്‍ കണ്ടപ്പോള്‍ ഞെട്ടല്‍ ആണ് തോന്നിയത് .വരി വരിയായി നിരത്തി വച്ചിരിക്കുന്നവയും ,കൂട്ടമായി ചേര്‍ന്ന് കിടക്കുന്നവരും ,ഒറ്റയ്ക്കും ,കൂട്ടുക്കാരോടൊപ്പം സല്ലാപത്തില്‍ ഏര്‍പ്പെട്ടവരെയും  പല നിറത്തിലും വലുപ്പത്തിലും   അവിടെ കാണാന്‍ സാധിച്ചു .

                     എല്ലാവരും ഇതിനിടയില്‍ ഫോട്ടോ എടുക്കുന്ന തിരക്ക് ആണ് .,മത്തങ്ങ കള്‍ വച്ചുള്ള ഓരോ കൊച്ചു വീടുകള്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് കണ്ടാല്‍ അതിശയം തോന്നും .കുട്ടികള്‍  ഓരോ   വീട്ടില്‍ നിന്നും മറ്റേ വീട്ടിലേക്ക് ഓട്ടം ആയിരുന്നു .അതിനിടയില്‍ ഓരോ വലിയ മത്തങ്ങ കാണുമ്പോള്‍ അതില്‍ കയറി യിരിക്കും .ആ പൂന്തോട്ടത്തിനിടയില്‍ ഇതുപോലെ പല സ്ഥലത്തും .മത്തങ്ങ കള്‍ നമ്മളെ നോക്കി ചിരിക്കുന്നത് കാണാം .                              നിറം കൊടുത്ത് ,സുന്ദരിയായി നില്‍ക്കുന്ന  മത്തങ്ങ വീട് !.

കൂട്ടിയിട്ടിരിക്കുന്ന, മത്തങ്ങ ഓരോന്ന് ആയി എണ്ണി നോക്കാന്‍ പറഞ്ഞപ്പോള്‍ മോനും അവന്റെ കൂട്ടുക്കാരും കൂടി ഒരു ശ്രമം നടത്തി ..അവസാനം അവര് തന്നെ പറഞ്ഞു ഇത് ഇപ്പോള്‍ ഒന്നും എണ്ണി തീരില്ല.ഇത്രയും  മത്തങ്ങകള്‍ ഒരുപോലെ നട്ടു വളര്‍ത്തി ,ഈ സമയം ആവുമ്പോള്‍ ഇവിടെ കൊണ്ട് വന്ന്‌ ,ഇതുപോലെ വീടുകളുടെ രൂപത്തില്‍ ആക്കി വച്ചിരിക്കുന്നത് ഒരു കാഴ്ച തന്നെ ആണ് . എന്റെ കൂടെ വന്ന അമ്മമാരില്‍ പലരും ഈ കാഴ്ച കാണാന്‍ ഇതിനു മുന്‍പ്  അവിടെ വന്നിട്ടുള്ളവര്‍ ആയിരുന്നു .ഞാന്‍ മാത്രം മത്തങ്ങകള്‍ എണ്ണി കുട്ടികളുടെ കൂടെ ഓടി നടന്നു . 
കുട്ടികള്‍ക്കും ,എനിക്കും   കൂടുതല്‍ ഇഷ്ട്ടം തോന്നിയത് ഈ വീട് ആയിരുന്നു ..എല്ലാവരും അതിനകത്ത് ആയിരുന്നു കൂടുതല്‍ സമയം ചിലവഴിച്ചത്.Jack  and Beanstalk                                                              പൂന്തോട്ടത്തിനിടയില്‍ ഇവരും ഉണ്ട് .        


ഈ വീടിന് അടുത്ത് കൂടി പോയപ്പോള്‍ ,പതുക്കെ  മത്തങ്ങകള്‍    ഒന്ന് തൊട്ടു നോക്കി .ഇപ്പോള്‍ താഴെ വീഴും എന്നപോലെ ഇരിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ  ഒരു കുസൃതി മാത്രം .വളരെ ഉറപ്പോടെ ആണ് അത് ഉണ്ടാക്കി യിരിക്കുന്നത് എന്നും മനസിലായി .
രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ കുട്ടികള്‍ അവിടെ  ചിലവഴിച്ചു . ഉച്ചക്ക് ഭക്ഷണം അവിടെ തന്നെ യിരുന്ന് കഴിച്ചു .രണ്ട് മണി ആയപ്പോള്‍ കുട്ടികള്‍ സ്കൂള്‍ ബസ്സില്‍ തന്നെ സ്കൂളിലേക്ക് തിരിച്ച് പോയി .ഞാനും ചൈനാ  ക്കാരിയും ,എന്റെ നാട്ടിലെയും ,അവരുടെ നാട്ടിലെയും  സ്കൂള്‍ വിശേഷം എല്ലാം പറഞ്ഞ് കൊണ്ട്  യാത്ര തിരിച്ചു. എനിക്ക് ഈ വിനോദയാത്രയും മറക്കാനാവാത്ത ഒരു യാത്രാനുഭവം ആയിരുന്നു 

അതുപോലെ ഹലോവീന്‍ ദിവസം , മോന്റെ  ക്ലാസ്സിലേക്ക് ഒന്ന് കൂടി പോകേണ്ടി വന്നു .ക്ലാസ്സില്‍ കിട്ടിയിരിക്കുന്ന മത്തങ്ങകള്‍  മുറിച്ച് ഓരോ ഷേപ്പ് ആക്കാന്‍ വേണ്ടി സഹായം വേണം എന്ന് ടീച്ചര്‍ നേരത്തേ അറിയിച്ചിരുന്നു .ഞാനും ഷമിനും കൂടി ആണ് പോയത് .

ഒരു വലിയ മത്തങ്ങയും ,കൂടെ നാല് കുട്ടികളെയും കൂട്ടി ,ഷമിന്‍ മത്തങ്ങ യെ മുറിക്കാന്‍ തുടങിയപ്പോള്‍   .ഏത് ഷേപ്പ് വേണം എന്ന് ചോദിക്കേണ്ട താമസം മാത്രം .കുട്ടികള്‍ എല്ലാരും കൂടി ഒരേ സ്വരത്തില്‍ Angry monster എന്ന് ഉത്തരം തന്നു  .ഹലോവീന്‍ ആയിട്ട് ചിരിച്ച് നില്‍ക്കുന്ന മുഖം അവര്‍ക്കും വേണ്ട  .അങ്ങനെ കുട്ടികളുടെ കൂടെ യിരുന്ന് മത്തങ്ങയെ ഇതേ കോലത്തില്‍ ഉണ്ടാക്കി കൊടുത്തു. എല്ലാവരും കൂടി ബാക്കി  മത്തങ്ങ കളെ സുന്ദരനും ,സുന്ദരിയും ,ക്രൂരനും ആക്കി എടുത്തു .അവസാനം എല്ലാ മത്തങ്ങ കളും കൂടി ടീച്ചറുടെ മേശയില്‍ സ്ഥാനം പിടിച്ചു .


സ്കൂള്‍ പരിപാടികള്‍ കഴിഞ്ഞ് ,
 രാത്രി ആയപ്പോള്‍ മക്കള്‍ രണ്ടു കൂടി ,ഹാലോവീന്‍ ഉടുപ്പും ഇട്ട്  Trick  or  
Treating  നു പോകാന്‍ ഒരുങ്ങി .കൈയില്‍ ഒരു ബാഗ്‌ പിടിച്ച് നടക്കുന്ന പേടിപ്പിക്കുന്ന പല വേഷത്തില്‍  ,കുട്ടികളെയും ,വലിയവരെയും   ഇരുട്ടില്‍ കാണാന്‍ കഴിഞ്ഞു. വീടിന് അടുത്തുള്ള  കൂട്ടുക്കാരുടെ വീടുകളില്‍ മാത്രം എന്റെ കുട്ടികളെ  കൊണ്ടു പോയി .ആ ഇരുട്ടില്‍ കുട്ടികളുടെ കൂടെ നടക്കുമ്പോള്‍  ഈ ഉത്സവവും  ഈ രാജ്യത്തിന്‍റെ ഭാഗം തന്നെ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട്  അവരുടെ കൂടെ അപ്പനും അമ്മയും കാവല്‍ക്കാരെപ്പോലെ പുറകില്‍ നടന്നു കൊണ്ടിരുന്നു ............