Friday, 26 March 2010

ഹേന'' എന്ന കലാകാരിക്ക് വേണ്ടി .......

ഇതിലെ  ചോദ്യം എല്ലാം എന്നോട് തന്നെ ആണ് ?അതും വാശിയുടെ കാര്യത്തില്‍ ഞാന്‍ ഒരു മിടുക്കി .എന്നാണ് പൊതുവേ ഉള്ള ഒരു സംസാരം .... കൂടാതെ
എല്ലാവരുടെയും  വാശികള്‍ നമ്മില്‍ അടിച്ചു എല്പിച്ചാലും  അതും ഞാന്‍  കൈ നീട്ടി സ്വീകരിക്കാന്‍ മടി കാണിക്കില്ല കാരണം വാശി ഉള്ളവര്‍ക്ക് മാത്രം അതുപോലെ ചെയ്യാന്‍  സാധിക്കു . എന്റെ വശം ആണ് ഞാന്‍ പറയുന്നത് .
.ഇവിടെ ലണ്ടനില്‍ വന്ന സമയത്ത് , പതിനൊന്നു  വര്‍ഷത്തിനു മുന്‍പ് ആണ് .ഞാനും ഷമിനും കൂടി oxford സ്ട്രീറ്റ് കണ്ടു നടക്കുന്നു . ഏതു ഷോപ്പില്‍ കയറണം ,.എന്ത് വാങ്ങണം എന്നുള്ള വിഷമത്തില്‍ ,അത്രക്ക് ഷോപ്സ് അവിടെ ഉണ്ട് . രണ്ടുപേരും കൂടി എവിടെ ചുറ്റി തീരിഞ്ഞാലും ഷമിന്‍ ഒരു ബുക്ക്‌ ഷോപ്പില്‍ കയറാതെ തിരിച്ചു   പോരില്ല .അന്ന് രാവിലെ മുതല്‍ ലണ്ടന്‍ കണ്ടു നടക്കുന്നു . ഞാന്‍ നടന്നു നടന്നു മടുത്തു . ബുക്ക്‌ ഷോപ്പില്‍ കയറിയാല്‍ ഇനിയും മടുക്കും  പുസ്തകം വായിക്കാന്‍ ഇഷ്ട്ടമുള്ളവര്‍ അതില്‍ കയറിയാല്‍ പിന്നെ എത്ര നേരം എടുക്കും എന്ന് നല്ലപോലെ  അറിയാം ..അതും പറഞ്ഞു രണ്ടുപേരും കൂടി ഒരു പിണക്കം ..ഞാന്‍ പോവുന്നു എന്ന്     പറഞ്ഞു ഒരു നടപ്പ് .നീ  തനിയെ പോയി കൊള്ളൂ എന്ന് ഷമിനും .അത്ര പറയും എന്ന്  വിചാരിച്ചില്ല ,എന്തായാലും പറഞ്ഞത് പോലെ  പതുക്കെ നടന്നു നോക്കാം.... ഞാന്‍ ആ വാശിയില്‍ ഒറ്റ നടപ്പ്  ..തിരിഞ്ഞു നോക്കിയും ഇല്ല .എവിടെയും വാശിയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്ക്  ആണല്ലോ മുന്‍പില്‍ സ്ഥാനം  അത് ഞാന്‍ കളയാന്‍ പാടില്ലല്ലോ?? .കുറച്ചു നടന്നു കഴിഞ്ഞു തീരിഞ്ഞു നോക്കിയപ്പോള്‍  ഷമിന്‍ നെ കാണുന്നില്ല  ..എന്റെ കൈയില്‍ ഒരു പെന്‍സ് പോലും ഇല്ല എടുക്കാന്‍ .മൊബൈല്‍ ഫോണ്‍ ഒന്നും  ഇല്ല .. ലണ്ടനില്‍   വന്നിട്ട് കുറച്ചു ദിവസം ആയിട്ട്  ഉള്ളു .താമസിക്കുന്ന സ്ഥലത്തിന്റെ പേര് ത്തനെ   തപ്പി പിടിച്ചു വേണം പറയാന്‍ .ഇനിയും   നടക്കുന്നതില്‍  കാര്യം ഇല്ല എന്ന് മനസിലായി .പതുക്കെ ചമ്മിയ മുഖം ആയി തീരിച്ചു നടന്നു ..

എന്റെ മുന്‍പില്‍ കൂടി  പലതരം ആളുകള്‍  തിക്കിയും തിരക്കിയും പോകുന്നത് കാണാം ..ഒരിടത്തും, എനിക്ക് പരിചയം  ഉള്ള  എന്റെ ഭര്‍ത്താവിനെ കാണാന്‍ സാധിക്കുന്നില്ല  ..അവിടെ ഒരു ഷോപ്പ് ടെ മുന്‍പില്‍ കുറച്ചു നേരം കാത്തു നിന്നത്  ഓര്‍മ്മ  ഉണ്ട്  .  അതിലൂടെ രണ്ടു പോലീസ് കാര് പോകുന്നത് കണ്ടു  ..അവരോടു  ഒന്ന് പറഞ്ഞാലോ  എന്ന്  വിചാരിച്ചു  . ..കുറച്ചു നേരം കൂടി നോക്കിയിട്ട് പറയാം എന്ന് മനസ്സില്‍ ഉറപ്പിച്ചു ..പതുക്കെ എന്റെ കണ്ണ് നിറഞ്ഞു തുടങി എന്ന് തോന്നുന്നു .കരഞ്ഞു എന്ന് തന്നെ പറയാം .ഇത്ര എടുത്തു ചാട്ടം വേണ്ടായിരുന്നു എന്ന് ഉള്ളില്‍ ശരിക്കും തോന്നി .പെട്ടന്ന്  ഒരു ആള്‍എന്റെ അടുത്ത്  നിന്ന് എന്നോട് പറയുന്നതും കേള്‍ക്കാം ..കരയാതെ ഞാന്‍ ഇവിടെ ഉണ്ട്എന്നും പറഞ്ഞു ഷമിന്‍ അടുത്ത് നില്‍ക്കുന്നു  ....ഷമിന്  എവിടെയോ നിന്ന്  എന്നെ നല്ലപോലെ കാണാന്‍ സാധിക്കുമായിരുന്നു .ഞാന്‍ എന്തൊക്കെ ച്ചെയും  എന്ന് നോക്കി കൊണ്ട് നില്‍ക്കുവായിരുന്നു .   എന്നുള്ള മറുപടിയും ...
  .ഇതൊക്കെ നമ്മിലെ വാശികള്‍ കൊണ്ട് നമ്മള്‍ ചെയുന്നത് ആണോ എന്ന് എനിക്കും അറിയില്ല ..ഞാന്‍ എന്തോ ചൂടില്‍  നടന്നു പോയി ,ഷമിന്‍ കൂടെ വരും എന്നുള്ളത് നമ്മിലെ വിശ്വാസം ആണ് ..പിന്നെ തോന്നി ഞാന്‍ ചെയ്തതും തെറ്റ് തന്നെ ബാഗ്‌ കൈയില്‍ എടുക്കാതെ  ,ഒരു പെന്‍സ് പോലും കൈയില്‍ ഇല്ലാതെ, ആ ബുക്ക്‌ ഷോപ്പില്‍ ഷമിന്‍ടെ  കൂടെ കയറിയാല്‍ മതി  ആയിരുന്നു .കുറച്ചു കഴിഞ്ഞു എന്നോട് ഷമിന്‍   ചോദിച്ചു എന്തായിരുന്നു നിന്റെ മനസ്സില്‍ എന്ന് ? ആളെ  കണ്ടില്ല എങ്കില്‍ എന്ത് ച്ചെയും എന്ന് ?ഞാന്‍ പറഞ്ഞു  ആ പോലീസ് ക്കാരോട്   ഒരു ടിക്കറ്റ്‌ നുള്ള പൈസ ചോദിക്കാം എന്ന് ആയിരുന്നു .ഇനി പ്പോള്‍ ഷമിന്‍ എന്നെ കൂടെ കൊണ്ട്  പോകാതെ വീട്ടില്‍ പോയിരുന്നു എങ്കില്‍, എനിക്കും വീട്ടില്‍ എത്താന്‍  വേറെ വഴി ഇല്ലല്ലോ  ?അത് കേട്ടപ്പോള്‍ ഷമിന്‍ ഒന്ന് ചിരിച്ചു ..എന്നിട്ട് പറഞ്ഞു, എടീ, മണ്ടി ഇനി ലണ്ടനില്‍ ഭിക്ഷ യാചിച്ചു നീന്നെ  പോലീസ് കൊണ്ടുപോകാതെ ഇരുന്നത് നല്ലതായി .എന്തായാലും ഭിക്ഷയ്ക്കു ആണോ ലണ്ടനില്‍ വന്നതും എന്നുള്ള  പേരില്‍ നിന്നും .രക്ഷപ്പെട്ടു .


ചിലപ്പോള്‍, നമ്മുടെ ജീവിതത്തിലെ വഴക്ക് പിന്നെ വില ഇരുത്തുമ്പോള്‍ ചിരി അടക്കാന്‍  സാധിക്കില്ല ..വഴക്കിനു കാതലായ  കാരണം വേണം .എല്ലാം ഇതുപോലെ തമാശയും ആവില്ല എന്ന് എനിക്ക് അറിയാം .ചിലത് തീരാ കടം തന്നെ ആവും ...എന്നും വില പേശി കൊണ്ട്  ഇരിക്കും .നമ്മള്‍ ചെയ്ത തു ഓര്‍ത്തു  .ഇതുപോലെ വേറെ ഒരു വാശി  എന്റെ ഓര്‍മയിലും ഉണ്ട് . എന്റെ സ്കൂള്‍ ജീവിതത്തില്‍ ആണ് . ആ വാശിയും എന്തിന് ആയിരുന്നു ഒരു ചോദ്യം ആണ് എപ്പോളും .....


എന്റെ  സ്കൂള്‍ ജീവിതം  ഒരു സ്കൂളില്‍ നിന്നും വേറെ സ്കൂളിലേക്ക് ആയിരുന്നു ..അതില്‍ പത്താം ക്ലാസ്സ്‌ വരെ പഠിച്ച സ്കൂള്‍  ഓര്‍മിച്ചു വയ്ക്കാന്‍ ഒരുപാടു ഉണ്ട്. എന്റെ ബോര്‍ഡിംഗ്  സ്കൂള്‍ ജീവിതവും ..എനിക്ക് ഒട്ടും ഇഷ്ട്ടമില്ലാതെ ആണ് എന്നെ അവിടെ കൊണ്ട് പോയി വിട്ടത് . ,അതിനു മുന്‍പുള്ള സ്കൂള്‍ അത്ര ഇഷ്ട്ടമായത് കൊണ്ടും അല്ല .എനിക്ക് വീട്ടില്‍ നിന്നും പോയി പഠിക്കാന്‍ ആയിരുന്നു ഇഷ്ട്ടവും ..എന്റെ പ്രിയ പുഴയും ,ബന്ധുക്കളും  അവരുടെ കൂടെ ആ നാട്ടില്‍ തന്നെ നില്‍ക്കുന്നത്    ആയിരുന്നു കൂടുതല്‍ സന്തോഷം ബോര്‍ഡിംഗ് സ്കൂളില്‍ എന്റെ സിസ്റ്റര്‍ ആന്റി    ഉണ്ട് .അത് കൊണ്ട് ഞാന്‍ അവിടെ പഠിച്ചാല്‍ മതി എന്ന് എല്ലാവരും  കൂടി തീരുമാനിച്ചു .ആദ്യമായി ഒരിടത്തേക്ക് കെട്ടും, ഭാണ്ടവും ആയി ഒരു പോക്ക് .അതും കിടക്കാനുള്ള  കിടക്ക അടക്കംകൈയില്‍ ഉണ്ട് . . ഒരു ബെഡില്‍ കൂടെ ആരും കിടക്കാന്‍ ഇഷ്ട്ടമില്ലാത്ത, ഞാന്‍ കുറെ കുട്ടികള്‍ ഉള്ള ആ റൂമില്‍ താമസിക്കുന്നത് എന്താവുംമോ?പോകാതെ വേറെഒരു  വഴിയും  ഇല്ല .പുതിയ സ്കൂളില്‍  എത്തിയതും കാര്യമായി ഒന്നും മുന്‍പില്‍ നല്ലതായി തോനിയുമില്ല ..നെടും  തൂണ് പോലെ സ്കൂള്‍ എന്നെ കളിയാക്കി ചിരിക്കുന്നപോലെ  തോന്നി യിരുന്നു .


സാധനം എല്ലാം റൂമില്‍  വച്ച്  സിസ്റ്റര്‍ ആന്റി എന്നെ സ്കൂളിലേക്ക് കൊണ്ടുപോയി .ക്ലാസ്സ്‌ തുടങി കുറച്ചു നേരം ആയിരുന്നു .ഞാന്‍എന്നും ,എവിടെയും കുറച്ചു  വൈകി  എത്തുന്ന അതിഥി ആണ് ..ഒരു  ക്ലാസ്സിന്റെ മുന്‍പില്‍ നിന്നും  ഒരു കുട്ടി registar ആയി പുറത്തേക്കു വരുന്നു ..അവരെ ഒന്നേ ഞാന്‍ നോക്കി ഉള്ളു അപ്പോളെ മനസ്സില്‍ തോന്നി  .   എന്തൊക്കെയോ,  ആ കണ്ണുകളില്‍ ഒളിച്ചിരിക്കുന്നു   !!!!! .അത്രക്കും ഒരു മിടുക്കി കുട്ടി ..കണ്ണുകള്‍  കഥകള്‍ പറയും എന്നൊക്കെ പറയുന്നപോലെ...... ,അവരെ അടുത്ത് വിളിച്ചു ആന്റി പറഞ്ഞു ഇത്  ഹേന ,സ്കൂള്‍ ലെ   വലിയ ഡാന്‍സ്  കാരി ആണ്. നല്ല ചിരിച്ച മുഖം ആയി നില്‍ക്കുന്ന  ഹേന യെ .നോക്കി  ..ശരി എന്ന് ഞാനും പറഞ്ഞു .(എത്രയോ ഡാന്‍സ് കാരെ ഇതിനു മുന്‍പ് കണ്ടിരിക്കുന്നുഅത്ര ഒക്കെ ഉള്ളു ഇവരും എന്ന് ഞാന്‍ മനസ്സില്‍ പറയുന്നു ). . പല തവണ ഒരേ ക്ലാസ്സില്‍ ഇരുന്നു പഠിച്ചിട്ടുണ്ട് ....ഹേന എന്നോട് വലിയ കാര്യമായി സംസാരിക്കും ..ഒരു വാക്ക് പോലും കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് തോന്നിയിട്ടില്ല

ആ ബോര്‍ഡിംഗ് സ്കൂളില്‍ ആദ്യ ദിവസം കണ്ട ആള്‍  ആയതു കൊണ്ട്  ആവണം എന്തോ .ഒരു അടുപ്പ കുറവ് എന്നെ മാടി വിളിക്കും ...മൂന്ന് വര്ഷം കൂടെ ഉണ്ടായിരുന്നിട്ടും ,അടുപ്പം തോന്നാതെ ഇരുന്നത് എന്ത് കൊണ്ട് എന്ന് അറിയില്ല .പത്താം ക്ലാസ്സില്‍ ആയിരുന്നപ്പോള്‍  കുറച്ചു കൂടി കൂട്ട് ആയി എന്ന് പറയാം  .  ഒരുമിച്ചു ഒരേ ഗ്രൂപ്പില്‍ വന്നു .അന്നും ഹേനയുടെ  ഡാന്‍സും ,പാട്ടും എല്ലാവര്ക്കും അത്രക്കും  ഇഷ്ട്ടം  ആയിരുന്നു .പഠിക്കാനും നല്ല മിടുക്കി ആയിരുന്നു .ആരും ഒന്ന് ഹേനയെ കണ്ടാല്‍ പിന്നെ മറക്കില്ല .പത്താം ക്ലാസ്സ്‌ കഴിഞ്ഞപോള്‍ .ആ സ്കൂള്‍ നോട്   ഞാനും വിട പറഞ്ഞു .കുറച്ചു നാള്‍രണ്ടുപേരും  എഴുത്തുകള്‍ എഴുതുമായിരുന്നു  .അന്നും ഞാന്‍ എഴുതുന്നത്‌  അതെ  അടുപ്പ കുറവില്‍ തന്നെ.. പിന്നെ എഴുതാതെ ആയി .. ഒരുപാടു നാള്‍ കഴിഞ്ഞു രണ്ടുപേരും ജീവിതത്തിന്റെ തിരക്കില്‍പെട്ട്  ഞാന്‍ ഹേന യെ   മറന്നു  പോയി ...ഒരിക്കല്‍  ഒരു കൂട്ടുകാരിയുടെ ഫോണ്‍ വന്നതും ,ഞെട്ടലോടെ  ഞാന്‍ അത് കേട്ടതും ഓര്‍ക്കുന്നു പേപ്പറില്‍ ന്യൂസ്‌ കണ്ടില്ലേ ?.ഹേന  മരിച്ചു പോയി ...വിവാഹം  കഴിഞ്ഞു... ഏതോ  വാഹന അപകടത്തില്‍ മരിച്ചു .ഒരു നല്ല അടുപ്പം തിരക്കില്‍  ഞാന്‍ അറിയാതെ പോയത് അല്ല ...വാക്കുകള്‍ നോക്ക് കുത്തി ആവുന്ന നിമിഷം ആയിരുന്നു  എന്റെ ജീവിതത്തില്‍ .....എന്തോ ഒരു വാശിയുടെ പുറകില്‍  ഞാന്‍ ഒരു നല്ല കൂട്ടുകാരിയെ   അറിഞ്ഞില്ല .
.ചിലര്‍ ഇതുപോലെ ആവും  നമ്മളോട് അടുപ്പം തോന്നുമ്പോള്‍ നമുക്ക് അവരോടു അടുപ്പം തോന്നില്ല ..നമുക്ക്   അവരോടു അടുപ്പം തോന്നുമ്പോള്‍ അവര് നമ്മളെ കരയിപ്പിച്ചുകൊണ്ടേ  ഇരിക്കും  എന്റെ വാശിയുടെ പുറത്ത് ഇനി   ഞാന്‍ ഇതെല്ലാം കണ്ടില്ല എന്ന് നടിക്കണം . കണ്ടാലും എന്റെ മനസ്സില്‍ ഹേനയോടു അടുപ്പം ഉണ്ടായിരുന്നു എന്ന് ഇനി പറയാനുംസാധിക്കില്ലല്ലോ   .അടുപ്പം കൂടുമ്പോള്‍ പലര്‍ക്കും ഉണ്ടാവുന്നത് ആണല്ലോ മൌനം അതിനെ ഞാനും ഇവിടെ കൂട്ട് പിടിക്കുന്നുവിഷമം കൊണ്ട് മാത്രം ...

Saturday, 13 March 2010

ശ്രീപത്മനാഭനു മുന്‍പില്‍ .....(part-1)


2009 ജൂലൈ , അവധി ക്ക് നാട്ടിലേക്കു പോയപ്പോള്‍  ഒരുപാട്  കാര്യം മനസ്സില്‍ കുത്തികുറിച്ചു ത്തനെ ആണ് ലണ്ടനില്‍ നിന്ന്  യാത്ര പുറപ്പെട്ടത്‌   . ആദ്യം മനസ്സില്‍ തോന്നിയത്   കുട്ടികളെ  നമ്മുടെ നാടിന്‍റെ ഭംഗി ഒന്ന് കാണിക്കണം ,അതിന്‍റെ , തുടക്കം എവിടെ നിന്നും വേണമെന്ന ഒരു സംശയവും ഇല്ല , തിരുവനന്തപുരം നിന്നും ത്തനെ ആവണം  എന്ന് മനസിലും ഉറപ്പിച്ചു  .എട്ട് വയസു കാരി  മോള്‍ക്കും അറിയുന്ന ഒരേ ഒരു പേരും അത് ത്തനെ .കേരളത്തിന്റെ  തലസ്ഥാനം .  രംഗ വിലാസം കൊട്ടാരത്തില്‍ ഒരു  പുതിയ museum  തുറക്കും അതും കാണണം എന്ന്അതിയായി  ആശിക്കുന്ന ഷമിന്‍ ടെ  ആഗ്രഹവും  നടക്കും .കൂടെ, എന്‍റെ  ഒരു കൊച്ചു സ്വപ്നവും ഒന്ന് കൂടി നടക്കുമോ എന്നും നോക്കാം ..........


എല്ലാം തിരുമാനിച്ചതുപോലെ ,യാത്ര യുടെ തുടക്കം എറണാകുളത്തും നിന്നും ,അതും യാത്ര യുടെ സുഖം അറിയാന്‍ വേണ്ടി  ട്രെയിനില്‍ ആണ് പോയത് .  .ലണ്ടനില്‍ പത്തു  ബോഗികള്‍ ഒരുമിച്ച്  കൂട്ടി കെട്ടി  ഓടുന്ന ട്രെയിന്‍ കണ്ടിട്ടുള്ള  കുട്ടികള്‍ക്ക് നമ്മുടെ നാട്ടിലെ ഇരുപ്പതും  ,അതില്‍ കൂടുതല്‍ ബോഗികള്‍ ആയി ചൂളം വിളിക്കുന്ന ട്രെയിന്‍ ഒരു അതിശയം ത്തനെ ആയിരുന്നു .വേണാട്   ആണ് ട്രെയിന്‍  .അഞ്ച്‌   മണിക്കൂര്‍ കൂടുതല്‍ എടുത്ത്‌  തിരുവനന്തപുരം  എത്തുവാന്‍ .ട്രെയിനില്‍ കഴിക്കാന്‍ കിട്ടിയ പൂരി മസാലയുടെ രുചി ഇന്നും   കുട്ടികള്‍ പറയും .കേരളത്തിലെ ട്രെയിനില്‍ നല്ല രുചിയുള്ള ഭക്ഷണം കിട്ടും എന്നും അവര്‍ക്ക് ഉറപ്പായി .എറണാകുളത്ത്  നിന്നും ആ അഞ്ച്  മണിക്കൂര്‍ യാത്ര വളരെ നല്ലത്  ആയിരുന്നു .12 വര്ഷം കഴിഞ്ഞ്   ആണ് ഞാനും ഭര്‍ത്താവും  നാട്ടിലെ ട്രെയിനില്‍ കയറിയത് . അതിന്‍റെ ഒരു പുതുമ മനസിലും ഉണ്ടായിരുന്നു . പലതും നമ്മുടെ  മനസ്സില്‍ മറവിയിലേക്ക് പോയി കൊണ്ടിരിക്കുന്നു    .ഒരു പ്രവാസി ആയിരുന്നിട്ടും നാടിനോടുള്ളഎന്‍റെ   ഇഷ്ട്ടം കൂടുകാ ത്തനെ ആണ് .യാത്ര തുടരാം ..........


                                      ട്രെയിന്‍ ,അടുത്തുപോയി കാണാനുള്ള വഴക്ക്   ....... കൂടെ ആന്റി യും .

                                       
രാത്രി പത്തു മണി കഴിഞ്ഞു തിരുവനന്തപുരം എത്തിയപോള്‍ താമസിക്കാനുള്ള സ്ഥലം അവിടെ  ഷമിന്‍ ടെ ആന്റി യുടെ വീട് ഉണ്ട് .ഷമിന്‍ ടെ കോളേജ് പഠനം എല്ലാം അവിടെ ആയിരുന്നത് കൊണ്ട്  തിരുവനന്തപുരം എപ്പോളും കുളിര്‍മ ഉള്ള ഒരു വിഷയം ആണ് . കൂടാതെ അവിടെ രാജകൊട്ടാരത്തില്‍    എന്ത് നടക്കുന്നു എന്ന് സൂക്ഷ്മമായി ,പുസ്തക താളുകളില്‍  കൂടി   കണ്ടുപിടിക്കും .എല്ലാം കൊണ്ട് തികഞ്ഞ രാജ ഭക്തന്‍ എന്ന് വേണമെങ്കില്‍  പറയാം പോരാത്തതിന് , തിരുവിതാംകൂറിനെ കുറിച്ചുള്ള ഏതു പുസ്തകം വേണമെങ്കിലും ഇവിടെ എന്‍റെ  വീട്ടില്‍ ഉണ്ട് .ആ പുസ്തകള്‍  ഞാന്‍ വായിക്കാതെ  ത്തനെ എല്ലാം വിവരവും എന്‍റെ  ചെവിയിലൂടെ കടന്നു പോകും .ആന്റി യുടെ വീട്ടില്‍ എത്തി സുഖം   ആയി കിടന്നു ഉറങ്ങി .രാവിലെ എഴുന്നേറ്റു പട്ടത്ത്    നിന്നും യാത്ര യുടെ തുടക്കം  .നേരെ പോയത്  രംഗ വിലാസം കൊട്ടാരത്തിലെ museum കാണാന്‍ .പക്ഷെ  ഹരി പിള്ള കാര്‍ കൊണ്ട് പോയത്  സുന്ദര വിലാസം കൊട്ടാരത്തില്‍  ,അവിടെ ചെന്ന് ചോദിച്ചപ്പോള്‍  അത് പോലെ ഒന്ന് ആര്‍ക്കും അറിയില്ല .അത് ഇനിയും തുറന്നതായി ആരും  കേട്ടിട്ടില്ല.  .ഒന്ന് കൂടി സംശയം തീര്‍ക്കാന്‍ പാലസ് ഓഫീസില്‍ ത്തനെ പോയി ചോദിക്കാം എന്ന് വിചാരിച്ചു. പതുക്കെ, ശ്രീപാദം  കൊട്ടാരത്തിന് അടുത്ത് കൂടെ നടക്കുന്നു. അവിടെ വലിയ ഒരു പൂക്കളം ഉണ്ടാക്കിയിട്ടുണ്ട്  അവിടെ നിന്നിരുന്ന  ആരോ പറഞ്ഞു .museum  കാണാന്‍ പറ്റാത്ത  വിഷമം ആയി ഷമിന്‍ നടക്കുന്നു .എന്നാലും പൂക്കളം  ഒന്ന് കയറി കാണാം .അതും വളരെ ഭംഗിയായി ചെയ്തിരിക്കുന്ന ഒരു വലിയ പൂക്കളം!! .അവിടെ  കുറച്ച്  ഫോട്ടോ  എടുത്തു .അടുത്ത് തന്നെ ഉള്ള  വടക്കേ നടയിലേക്കു നടന്നു . വലിയ തിരക്ക് ഒന്നും ഇല്ല .  ശാന്തമായി അവിടെ ആ നടയില്‍ കുറച്ചു നേരം ഇരുന്നു .


                                                    ശ്രീപാദം കൊട്ടാരത്തിലെ പൂക്കളം                                         
                                       
ആന്റി യുടെ ഡ്രൈവര്‍  ഹരി പിള്ള ഒരു നല്ല കഥാപാത്രം ആയി തോന്നി .എനിക്ക് ആ ഭാഷ കുറച്ച്  കൂടുതല്‍ കേള്‍ക്കാനും  ഒരു അവസരം ആയിരുന്നു .എറണാകുളത്തും നിന്നും ,തിരുവനന്തപുരം എത്തിയാല്‍ ഉള്ള ആ ഒരു  ഇത്  പറയേണ്ട ആവശ്യം ഇല്ലല്ലോ ?വടക്കേ നടയില്‍ നിന്നും ആ പൊരിഞ്ഞ വെയിലത്ത്‌    ശ്രീ പത്മനാഭന്റെ  മുറ്റത്തേക്ക് ,അവിടെ വരെ നടന്ന്  എത്തിയില്ല   , ഇടതു വശത്ത്  പുത്തന്‍  മാളിക പാലസ് museum എന്ന് ഒരു ബോര്‍ഡ്‌  കാണാം .ആരും അത് അത്ര   കാണില്ല .അതിനകത്ത് കടന്നാല്‍   അവിടെ പാലസ് museum   കാണാം .  നമുക്ക് തനിച്ചു അതിനകത്ത് പോകാന്‍ അനുവാദം ഇല്ല .അവിടെ ഉള്ള guides നമ്മളെ കൊണ്ടുപോകും .ഒരു തമിഴ് ച്ചുവയോടെ സംസാരിക്കുന്ന ഒരു സ്ത്രീ ആയിരുന്നു കൂടെ വന്നത് . .വളരെ ഭംഗി ആയി വിവരണം നടക്കുന്നു .അവരുടെ ആ ജോലിയിലെ ഇഷ്ട്ടവും അതില്‍ മനസിലാവും .....


                                           

ആ വഴിയിലൂടെ നടക്കുമ്പോള്‍ ഒരു തണുത്ത കാറ്റും ,എവിടെയും  പച്ചപ്പും ആയി ഒരു നാട്ടുപ്പുറം  പോലെ തോന്നും .അവിടെ നമ്മള്‍ കാണുന്നത്  കുതിര മാളികാ ആണ് .112 കുതിരകളെ കൊത്തിവച്ചിട്ടുള്ള കുതിര മാളിക .കൊട്ടാരത്തിന്റെ ഭംഗിയും അത് ത്തനെ . തടിയില്‍ കൊത്തിവച്ചിരിക്കുന്നതും  ആണ് .നാല് വര്ഷം കൊണ്ട് ആണ് അത് പണിത്  തീര്‍ത്തതും.


                              

                                ഇത് വഴി ആണ് കുതിര മാളികയില്‍ പോകുന്നതും


 കുതിര മാളിക യുടെ തറയില്‍  ഒന്ന് കാല്  എടുത്തു വച്ചപ്പോള്‍  ആ  തറയിലെ തണുപ്പ് നമ്മുടെ  തല വരെ എത്തിയത് പോലെഎനിക്ക്  തോന്നി . . ഒരു അനക്കവും പോലും  ഇല്ല .അവിടെ, ഇവിടെ ആയി കുറച്ചു പേര് നടക്കുന്നത്  കാണാം .കുതിര മാളികയില്‍ കയറുമ്പോള്‍ പുറത്ത്  നിന്നുമുള്ള ഒരു സ്വരം   നമുക്ക് കേള്‍ക്കാന്‍ കഴിയുകാ ഇല്ല .ആ കൊട്ടാരക്കെട്ടുകളില്‍ ഇനിയും കഥകള്‍ ഉറക്കം ത്തനെ .അതിനകത്ത് ഒരുപാടു തരം എണ്ണ വിളക്കുകള്‍ ,പൊടി പിടിച്ച്  ഇരിക്കുന്നതും  കാണാം .ഓരോ മുറികളിലും   അതി വിശിഷ്ടമായ പലതരം സാധനകളും ഉണ്ട് . ശ്രീ ചിത്തിരതിരുനാള്‍ ടെ  ഒരു വലിയ എണ്ണ ചായ   ചിത്രം അവിടെ കാണാന്‍ സാധിക്കും .രോറിക്കിന്റെ(Svetoslav Roerich )  വളരെ പേര് കേട്ട  ആ ചിത്രം നമ്മള്‍ ഒരു നിമിഷം അറിയാതെ നോക്കി    നിന്ന് പോകും  .ആ ചിത്രത്തില്‍ നോക്കുമ്പോള്‍ ,നമ്മളെ രാജാവ്‌ നോക്കുന്നപോലെ തോന്നും .ഏതു വശത്ത്   നിന്നും നോക്കിയാലും ,രാജാവിന്‍റെ  കണ്ണുകള്‍ നമ്മളെ തന്നെ കാര്യമായി നോക്കുന്നപോലെ തോന്നും

HIS  HIGHNESS Sri  PADMANABHA  DASA VANCHI PALA SIR RAMA VARMA KULASEKHARA KIRITPATI   

റോരിക് വരച്ച അമ്മ മഹാ റാണിയുടെ ചിത്രം  
  
.പിന്നെ നമ്മളെ അവര്‍   കൊണ്ട്  പോകുന്നത് ആ ആട്ടുകട്ടില്‍ കിടക്കുന്ന   നൃത്ത  മുറിയിലേക്ക് ആണ് .അവിടെ  സുഗന്തവല്ലി യുടെ  കാലിലെ  ചിലങ്കയുടെ    സ്വരം  ഒന്ന് കേട്ടുവോ എന്ന് തോന്നും .ആ കട്ടിലില്‍ നമുക്ക്  ഇരിക്കാം .ഫോട്ടോ, എടുക്കുവാന്‍ അനുവാദം ഇല്ല .ആ കട്ടിലില്‍  ഇരിക്കുമ്പോള്‍ .ആ കൊട്ടാരത്തിന്റെ മുറ്റവും എല്ലാം നല്ലപ്പോലെ കാണാന്‍ സാധിക്കും .ആ ഇടനാഴികളുടെ എനിക്ക് നടന്നു തീരുന്നപോലെ തോന്നിയുമില്ല .സ്വാതിതിരുന്നാള്‍ ,നിലാവിനെ നോക്കി കൊണ്ട് എഴുതുവാന്‍ ഇരിക്കുന്ന മുറിയിലേക്ക് ആണ് ആ നടപ്പ് എത്തിച്ചത് . എത്രയോ കീര്‍ത്തനം നമുക്ക് സമ്മാനിച്ച മുറി ആണ് ഒന്ന് നമിക്കാതെ  വയ്യ ..ആ  കൊച്ചു മുറിയില്‍ , നിന്നും ജനലില്‍ കൂടി നോക്കിയാല്‍  സ്വാമി ക്ഷേത്രവും നല്ലപോലെ കാണാന്‍ സാധിക്കും ..പട്ടണത്തെ  തിലകം ചാര്‍ത്തുന്ന ശ്രീപത്മനാഭ സ്വാമിക്ഷേത്രം .ക്ഷേത്ര ഗോപുരത്തിലെ സ്വര്‍ണതാഴികകുടവും എല്ലാം കാണാം     .മുകളിലെ , ഏതോ മുറിയിലെ ഒരു ജാലകത്തിലൂടെ നോക്കിയാല്‍ കൊട്ടാരത്തിലെ കുറെ  മുറികള്‍ നോക്കാന്‍ പറ്റാതെ അടച്ച്  ഇട്ടിരിക്കുന്നു . .എത്ര നാളുകള്‍ കൊണ്ട് പണിത്  എടുത്ത ആ കൊട്ടാരത്തെ ,ഒന്ന് പൊടിതട്ടി എടുക്കാന്‍ പോലും ആരും ഇല്ല ,പഴമ കൊടുത്ത ധന നഷ്ട്ടം തന്നെ ആവും .കൊട്ടാരത്തില്‍ നിന്നും ഇറങ്ങി താഴെ വരുമ്പോള്‍ ആ മട്ടുപ്പാവില്‍    നമുക്ക് ഫോട്ടോസ് എടുക്കാം .കുറച്ചു നേരം ആ കാറ്റും കൊണ്ട്  അവിടെ ഇരിക്കാം അതും പത്മനാഭന്റെ കൃപ ..രാജാ  ക്കന്മാരുടെയും ,ദിവാന്ജിമാരുടെയും  താലോലം ഏറ്റു  വളര്‍ന്ന കൊട്ടാരം  ഇനിയും നശിച്ചു ഇല്ലാതെ ആവരുത്  എന്ന് മനസ്സില്‍ ഞാന്‍ അറിയാതെ പറഞ്ഞുവോ
എന്നും എനിക്ക് തോന്നി .

കൊട്ടാരത്തിന്റെ മുറ്റത്ത്‌

അവിടെ നിന്നും കുറെ ഫോട്ടോ എടുത്ത്‌  പതുക്കെ പുറത്തേക്ക്  നടന്നു ,ആ പച്ചപ്പില്‍ നിന്നും വിട പറഞ്ഞപോള്‍ ഒരു നഷ്ട്ടം തോന്നി .12 വര്‍ഷത്തിനു മുന്‍പ് ഞാന്‍ ഇത് കണ്ടതും ആണ്.അന്ന്  വിവാഹം കഴിഞ്ഞ്  ഷമിന്‍ ടെ കൂടെ നടന്നപ്പോള്‍ കൊട്ടാരത്തിനും പുതുമ ആയിരുന്നു .ഇന്ന് അത് എല്ലാം വിറങ്ങലിച്ചു നില്‍കുന്നപോലെ തോന്നി .ഇനിയും ഞാന്‍ എന്ന് കുതിര മാളിക കാണും?  .അതും 12 വര്ഷം  കാത്തിരിക്കേണ്ടി  വരുമായിരിക്കും  .എന്നാലും, ഇവിടെ  വന്നാല്‍ ഇത് കാണാതെ  ഞാന്‍ പോകില്ല .കുതിര മാളികയില്‍ നിന്നും എന്തൊക്കെ ഓര്‍ത്ത്‌  ആയിരുന്നു നടപ്പ് ,മനസ്സില്‍ ഒരു ഞെട്ടല്‍ പോലെ   ആണ് ഒരു കാര്യം ഓര്‍ത്തതും .കരുവേലപ്പുര  മാളിക മുകളിലെ 'മേത്തന്‍ മണിയുടെ' സ്വരം കേട്ടതേ ഇല്ലല്ലോ ?എന്തെല്ലാം കണ്ട മണികള്‍ ആണ് . രാജഭരണവും ;  ജനകിയ ഭരണത്തിനും    ,അതിന്‍റെ എല്ലാ  ഉദയവും അസ്തമയവും ഒരുപോലെ സ്വരമുയര്‍ത്തി ,എല്ലാത്തിനും മുകളില്‍ തല ഉയര്‍ത്തി  നില്‍ക്കുന്ന കാഴ്ച വസ്തു ..അതും രാജഭരണം സംഭാവന ചെയ്ത ഈ മണി ..താടി വച്ച മനുഷ്യന്റെ രൂപവും, രണ്ടു ആട്ടിന്‍ കുട്ടികളും  ഇന്ന് വരെ  ആ രൂപത്തിന് ചിരിക്കാന്‍ കഴിഞ്ഞ്  കാണില്ല .മണിക്കുറുകള്‍    തോറും ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ട്  ആട്ടിന്‍ കുട്ടികള്‍ ചാടി വീണു ശക്തിയായി ആ ചെകിടില്‍  ഇടിക്കും .അതോടെ വായ അടയും .എത്രയോ കാലമായി ഇത് നടക്കുന്നു ?
അതും   നോക്കി  കുട്ടികള്‍ നില്‍ക്കുമ്പോള്‍  ഞാന്‍ പതുക്കെ എന്‍റെ  സ്വപ്നം ഇന്ന് എങ്കിലും നടക്കുമോ എന്ന് അറിയാന്‍  ഒരു ശ്രമം നടത്തി .'പത്മതീര്‍ഥ  ക്കുളം' അതിനു അടുത്ത് ഒന്ന് പോയി ഇരിക്കണം .കഴിഞ്ഞ ഓരോ വരവിലും മനസ്സില്‍ അതിയായ ആശ ആയി മനസ്സില്‍ മൂടി കിടന്നതും ആണ്  .കോളേജില്‍ നിന്നും ടൂര്‍ വന്നപ്പോള്‍ അതിന്‌  അടുത്ത് ഒന്ന് എത്തി നോക്കിയപോള്‍ , 'എന്ത് വായില്‍ നോക്കി
നില്‍ക്കുന്നു? എന്നുള്ള വഴക്ക് കേള്‍ക്കാന്‍ സാധിച്ചു . .ഷമിന്‍ ടെ കൂടെ വന്നപ്പോള്‍ കൊട്ടരാക്കെട്ടുകളില്‍ ഇഷ്ട്ടം തീര്‍ക്കാന്‍  സമയം കിട്ടി ഉള്ളു . ക്ഷേത്രവും അമ്പലകുളവും ഒക്കെ  എനിക്ക് എന്നും ഹരമുള്ള വിഷയം ആണ് .ഞാന്‍ പത്ത്  രൂപ കൊടുത്ത്  മീനിനുള്ള  തീറ്റയും വാങ്ങിച്ചു പതുക്കെ ആ നടകള്‍ ഇറങ്ങി  .പത്മതീര്‍ഥ ക്കുളം ഇത്ര അടുത്ത് ഞാന്‍ കണ്ടത് അന്ന് ആണ് .കുളത്തില്‍ ഒരുപാടു മീനുകള്‍ ഉണ്ട്.അതും ഗോള്‍ഡ്‌ ഫിഷ്‌ എല്ലാം . വാവലുകള്‍ ചേക്കേറുന്ന മരവും ,എല്ലാം തെളിഞ്ഞു കാണാം . .ഷമിനും കുട്ടികളുംആയി  മീനിനോടുള്ള  യുദ്ധം നടക്കുന്നു .എനിക്ക്  ഒന്നും  കേട്ടതായി   ഓര്മ വരുന്നില്ല . .ശാലീനമായ ഈ നഗരത്തിനോട് എന്നും എനിക്ക്  പ്രണയം തന്നെ .


സ്വാതി തിരുന്നാളിന്റെ കീര്‍ത്തനം കേട്ട് ഉണരുകയും ,ഇരയിമ്മന്‍ തമ്പി യുടെ ഓമന തിങ്കള്‍ കിടാവോ ... എന്ന താരാട്ട് പാട്ട് കേട്ട് ഉറങ്ങിയും,....ചരിത്രത്തിന്റെ വഴി താരയില്‍  മരിക്കാത്ത ,ആയിരം  ഓര്‍മകളുടെ സാക്ഷിയായി നഗരം എന്നും നില്‍ക്കുന്നു .പലതും ഓര്‍മ്മകള്‍ മാത്രം !!ഉദയം ആകുമ്പോള്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും സ്വാമി ക്ഷേത്രതിലേക്കു എഴുന്നള്ളുന്ന  രാജാവിനെ പഴമക്കാര്‍ ത്തനെ കാത്ത്  നില്‍ക്കണം .പുതിയ തലമുറക്ക്  കിന്നരിതലപാവ് ധരിച്ച രാജാവിനെ ഫോട്ടോ യില്‍ കണ്ടു കാണും . അതുപോലെ പത്മതീര്‍ഥ ക്കുളം ഇനിയും നാടിനു നഷ്ട്ടമാവരുതെ എന്ന  പ്രാര്‍ത്ഥനയിലും തിരുവിതാം കൂറിനെ ഞാന്‍ എന്നും രാജകീയ മായി തന്നെ ഓര്‍ക്കുന്നു .


 

'പത്മതീര്‍ഥ ക്കുളം'

എവിടെ കിട്ടും ഇത്രയും ശാന്തമായ ഒരു ഇടം ......
 തിരുവിതാം കൂറിനോട് എന്റെ ഇഷ്ട്ടവും എന്നും  ഉണ്ടാവും .................കൂടെ  സ്നേഹവും !!!!!

Friday, 5 March 2010

ഷമ്മി യോട് ഒരു വാക്ക് .....(ROME PART 2)

റോമിനെ ഞാന്‍ ഒന്ന് കൂടി പൊടി തട്ടി എടുക്കുന്നു ..പറയാന്‍ ഉള്ളത് മുഴുവനും  മനസ്സില്‍  നിറഞ്ഞു കണ്ടത്  കൊണ്ട് വാക്കുകള്‍  തേടി പിടിച്ചു വരുമ്പോളേക്കും സമയം എടുക്കും .എത്ര എഴുതിയാലും മതി വരിക്കയും ഇല്ല .ചിലത് മനസ്സില്‍ അതി ശക്തമാണ് .അപ്പോള്‍ മറവിയിലേക്ക്  പോവുന്ന കാര്യം വരുന്നു മില്ല ..

എന്റെ  മടിയില്‍ നിന്നും ഞാന്‍  യാത്ര ആരംഭിച്ചതും .അത് അവസാനിച്ചോ ജീവിതത്തില്‍ ഞാന്‍ തേടി നടന്ന ഒന്ന് കണ്മുന്‍പില്‍ കണ്ട അതി സന്തോഷത്തിലും !!!!!!
ഞാന്‍  പഠിച്ചിരുന്നകാലത്ത്  പാട്ടു കേള്‍ക്കും , എന്നുള്ളത് ദിനചര്യ ആണ് .ഇംഗ്ലീഷ്  പാട്ടിനോടും കുറച്ചു ഇഷ്ട്ടം ഉണ്ട് ..എന്നോ ഒരിക്കല്‍ ഒരു പാട്ടു BON JOVI ടെ THANK YOU FOR LOVING ME കേള്‍ക്കാന്‍ ഇടആയി ..ആപാട്ടിലും ,അതില്‍ കണ്ട  ആ  സ്ഥലം അതിനോട്   എന്റെ മനസ്സില്‍ വല്ലാത്ത ഒരു ഇഷ്ട്ടം തോന്നി .യൂറോപ്പ് എവിടെയോ ആണെന്ന് മനസിലായിരുന്നു .റോമ്മില്‍ ആണെന്ന് തോന്നിയില്ല ... അത് എന്റെ മനസിലൂടെ പല തവണ കടന്നു പോയിട്ടുണ്ട് .ഒരുപാടു വര്ഷം കഴിഞ്ഞിട്ടും ,  നല്ലത് എന്തും മനസിലൂടെ പോകുന്നതും ആ ചിത്രം ഓര്‍മയില്‍ വന്നിട്ടും ആവും .എന്തോ ഒരു പറയാന്‍ പറ്റാത്ത ഒരു സ്നേഹവും തോന്നി എന്നുള്ളതും സത്യം !!!!!!!!
 റോമ്മിലെ  യാത്ര  തുടരാം  ..അവിടെ നിന്നും പിന്നെ പോയത് MICHELANGELO  ടെ പൈന്ടിങ്ങ്സ്  കാണാന്‍ . വര്‍ത്തിക്കാന്‍ museum ത്തില്‍ അവിടെ ത്തനെ  sistine chapal ഉണ്ട് .അവിടെ ആണ് മാര്‍പാപ്പ മാരെ തിരഞ്ഞു എടുക്കുന്നതിന്റെ   conclave  നടക്കുന്നതും . ആ ചുമരുകളിലെ  , ജീവനുള്ള ചിത്രം  എത്ര കണ്ടാലും മതി വരില്ല  .അവിടെ കുറെ സമയം നില്ക്കാന്‍ സാധിക്കില്ല, പെട്ടന്ന് കണ്ടു പോരണം .അവിടെ നിന്നപോള്‍ ഒരു കലാകാരന്‍ ഭര്‍ത്താവു  കൂടെ ഉള്ള സന്തോഷവും എനിക്ക് തോന്നി കാരണം ..അത് കാണുമ്പോള്‍ മറ്റു ഒരു ആളില്‍ തോന്നുന്ന കോരിത്തരിപ്പ് .മുന്‍പില്‍ കണ്ടതും ആണ് ...ചുമരുക്കള്‍ക്ക്  അടുത്ത് പോയി നോക്കുമ്പോള്‍  നമ്മളും അതിലൂടെ ഏതോ ഒരു ലോകത്തില്‍ എത്തിയതുപോലെ അനുഭവപെടും .നേരിട്ട് കാണുബോള്‍ എല്ലാവരും പറയുന്നപോലെ  വാക്കുകള്‍ക്ക്     ക്ഷാമം അത് ത്തനെ ഞാനും ഇവിടെ ഏറ്റു പറയുന്നു .


                                               basilica യില്‍  ഞാന്‍ ഒന്ന് കളിക്കാം   ...                                         


                                                  ആ ഇടനാഴിയിലൂടെ..............

 എന്റെ കൂടെ മോള്‍ എപ്പോളും ഉണ്ടായിരുന്നത് കൊണ്ട് ടൂര്‍ ഗൈഡ് ഒന്നും ഞാന്‍ നോക്കിയതെ ഇല്ല .എല്ലാവരും കൂടി സ്കാലെ ( scala   )എന്നാ ഒരു പള്ളിയില്‍ പോയിരുന്നു .അത്  LATERAN BASILICA  യുടെ അടുത്ത് ആണ് .അവിടെ  ഇരുപതിഎട്ടു   നടകള്‍ ഉണ്ട് ..ആ നടകള്‍   നമ്മള്‍ മുട്ടില്‍ഇഴഞ്ഞു  കയറണം .ആ നടകള്‍ പീലാത്തോസിന്റെ കൊട്ടാരത്തില്‍ നിന്നും കൊണ്ട്  വന്നു അവിടെ സ്ഥാപിച്ചത് ആണ് .കര്‍ത്താവു അതിലൂടെ നടന്നു എന്ന്   വിശ്വസിക്കുന്നു .അത് വളരെ എളുപ്പം ആണല്ലോ  എന്ന് എല്ലാരും ചിന്തിക്കും ?അത്ര എളുപ്പം അല്ല .കോടാനുകൂടി ജനങ്ങള്‍ മുട്ടില്‍ കയറിയ  നടകള്‍ ആണ് .ഒരു നടയില്‍ നിന്നും മറ്റേ നടയിലേക്കു കാലു എടുത്തു വയ്ക്കുമ്പോള്‍  വേദനിച്ചപ്പോലെ  തോന്നി . . എന്റെ കാലിന്റെ മുട്ടില്‍ നല്ല വേദന തോന്നി .


                                                                   LATERAN BASILICA
                                              സ്കാല...ഈ നടകള്‍ ആണ് മുട്ടില്‍ ഇഴഞ്ഞു കയറണം .ഒരു ആള് പോലും നടന്നു കയറുന്നത് കണ്ടില്ല .

കുറെ പാപം ഒക്കെ അവിടെ തീര്‍ന്നു കാണും എന്നുള്ള സന്തോഷത്തിലും Fontana di Trevi   കാണാന്‍ പോയി .കുറെ ദൂരെ നിന്ന് ത്തനെ അവിടെ ഒരുപാടു പേര് നില്‍ക്കുന്നതും കാണാം .അതിനു അടുത്ത് എത്തിയപ്പോള്‍  ഒരു നിമിഷം എനിക്ക് തല ചുറ്റുന്നത്‌ പോലെ തോന്നി .ഞാന്‍ നില്‍ക്കുന്നത്  ബോണ്‍ ജോവി ടെ പാട്ടിലെ ആ സ്ഥലത്ത് .സന്തോഷം കൊണ്ട് ഞാന്‍ ഒന്ന്    വിറച്ചു എന്ന് തന്നെ പറയാം .ആദ്യം അവിടെ ഒന്ന് ഇരുന്നു ,നമ്മുടെ   മനസ് നിറഞ്ഞു എന്ന് ഒരു മടിയുമില്ലാതെ ഞാന്‍ പറയാം ..പിന്നെ, ഭര്‍ത്താവിനെ കൂടെ വിളിച്ചു  ഇരുത്തി നോക്കി .എന്നിട്ടും  ആ വിറലയും മാറിയ പോലെ തോന്നിയില്ല .ഇത് കാണണം എന്ന് എനിക്ക് ആശ തോന്നിയിട്ടേ ഇല്ല ,പക്ഷെ കാണാന്‍  സാധിച്ചു .അതും ജീവിതത്തില്‍ ഇത്രയും സന്തോഷം തോന്നിയ ഒരു കാര്യം എന്ന് വേണം പറയാന്‍ .നമ്മള്‍ തേടി നടന്നത് മുന്‍പില്‍ കാണുമ്പോള്‍ ഉള്ള ഒരു വെപ്രാളം .ഏതു  വിധത്തില്‍ പറഞ്ഞുഅറിയിക്കും ഈപ്പോള്‍   അറിയില്ല .

                                                       ഇവിടെയും സ്നേഹം ...........


                                          
                                                      

റോമ്മില്‍  ഒരുപാടു നല്ല ഐസ് ക്രീം കിട്ടും . അതും ഒരു ഷോപ്പില്‍ ത്തനെ അമ്പതു തരം .ഒന്ന് കയറിയാല്‍ ഒരു ഐസ് ക്രീം എടുക്കാതെ പോരാന്നും തോന്നുക ഇല്ല .fountain trevi കണ്ട സന്തോഷത്തില്‍ നല്ല ഒരു ഐസ് ക്രീം കഴിച്ചു കൊണ്ട് colosseum തിലേക്കു നടന്നു .അന്ന് ഒരുപാടു നടന്ന ഒരു ദിവസം ആയിരുന്നു .പ്രതാമത്തിന്റെ തലയും ഉയര്‍ത്തി  നില്‍ക്കുന്ന colosseum കുറെ ദൂരെ നിന്ന് ത്തനെ കാണാം .അതും gladiator സിനിമ കണ്ടു കോരിത്തരിച്ച ആര്‍ക്കും അത് കാണുമ്പോള്‍ ഒരു കുളിര്‍മ ത്തനെ തോന്നും . ഞാനും അതില്‍ പെടും .ആ സന്ധ്യാ  വെളിച്ചത്തില്‍ അതിനു വല്ലാത്ത ഒരു ഭംഗി  ആയിരുന്നു!!!!! .എനിക്ക് എന്തോ അതിനു അടുത്ത് എത്തുംതോറും  അത് എന്നെ കാര്‍ന്നു   തിന്നാന്‍  നില്‍ക്കുന്നപോലെ   ഒരു പേടി തോന്നി .അതിനു ഉള്ളില്‍ കയറാനും ഒട്ടും മനസ് അനുവദിച്ചുമില്ല     .ഞാന്‍ മാത്രം പുറത്തു നില്‍ക്കുന്ന കാര്യം  അതും നടക്കില്ല .

                                                      colosseum
                                      
ചരിത്രമുള്ള ,എന്ത് കണ്ടാലും അത് കാണണം എന്ന് പറയുന്ന എന്റെ ഭര്‍ത്താവു എന്തോ അത് കാണാന്‍ കയറുന്നില്ല   എന്ന് പറഞ്ഞു .അവിടെ പുറത്തു ഇരിക്കുന്നതും ഒരു ഭയാനകം ആയി തോന്നി .റോമ്മില്‍ വന്നിട്ട് പോക്കറ്റ്‌ അടിക്കുന്ന ഒരു ആളെ പോലും കണ്ടിരുനില്ല . റോമ്മിലെ  പോക്കറ്റ്‌ അടി  പേര് കേട്ടതും ആണ് .colosseum  തിനോട് ചേര്‍ന്ന് ഇരിക്കുന്ന   പേടിയും ആയി ഭര്‍ത്താവിനോട് ചേര്‍ന്ന് ചുരുണ്ട് കൂടി ഞാന്‍ ഇരിക്കുന്നു .അപ്പോള്‍ രണ്ടുപേര്‍ ഒരു വലിയ ബാഗ്‌ പോക്കറ്റ്‌ അടിച്ചു ഓടുന്നു .അതിനു പുറകില്‍ വേറെ കുറെ ആളുക്കളും  .അത് നോക്കി ഇരുന്നത് കൊണ്ട് എന്റെ പേടിയും അവരോടു കൂടി ഓടി പോയി .നാല് ദിവസം റോമ്മില്‍  ഉണ്ടായിരുന്നിട്ടും ,ഇനിയും ഒരുപാടു അവിടെ കാണാന്‍ ബാക്കി ഉണ്ടായിരുന്നു .......
                                                        varthican museum
ദൈവാനുഗ്രഹത്താല്‍, ഒരുപാടു നല്ല യാത്രകള്‍     ചെയ്യാന്‍ പറ്റിയിട്ടും ഉണ്ട് .റോമില്‍ പോയി കണ്ട ആ സന്തോഷം വേറെ ഒരിടത്തും തോന്നിയിട്ടും ഇല്ല..ചരിത്രവും ,പഴമയും ആ നാടിന്റെ ഓരോ മൂക്കിലും ,മൂലയിലും നമുക്ക് കാണാന്‍ സാധിക്കും ..ഇത് എനിക്ക് കാണാന്‍ എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ പ്രിയ ഭര്‍ത്താവിനോട് ഒരു വാക്ക്..... .നന്ദി....നമ്മുടെ ജീവിതത്തില്‍ ഒരുപാടു നമ്മള്‍ കണ്ടും ,കേട്ടും  ജീവിതം ഓടുകായാണല്ലോ ..അതിനിടയില്‍ മനസ്സില്‍ ആശിച്ചതുപോലെ ,ഒന്ന് കാണുമ്പോള്‍ ആ സന്തോഷം ഇവിടെ എങ്കിലും വാക്കുകള്‍ കൊണ്ട് ഒന്ന് തലോടിയില്ല  എങ്കില്‍   പിന്നെ ജീവിതത്തിനും എന്ത് അര്‍ത്ഥം ??..ഒരിക്കല്‍ എങ്കിലും നമുക്ക് ഇഷ്ട്ടമുള്ളത് ..മനസ് നിറഞ്ഞു കണ്ടു എന്ന് പറയുന്നതും ഒരു സന്തോഷം ത്തനെ .

 ഇത് ഏഴു വര്ഷം മുന്‍പ് ഞാന്‍ പോയപോള്‍ കണ്ടത് ഓര്‍ത്തു എടുത്തു എഴുതിയതും ആണ്. ചില വാക്കുകള്‍ ഇംഗ്ലീഷില്‍ ത്തനെ, എഴുതേണ്ടി വന്നു ..മലയാളം എഴുതി വായിക്കുന്നവര്‍ക്കും   സംശയം ആവരുതല്ലോ ..........