ജാലകം

Tuesday 15 November 2011

2011ഹാലോവീന്‍ കഥകള്‍

ഹാലോവീന്‍ടെ സമയത്ത്   മോന്റെ സ്കൂളില്‍ നിന്നുംഒരു വിനോദ യാത്ര ക്ക് കുട്ടികളുടെകൂടെ പോകാന്‍ സാധിച്ചു . കുട്ടികള്‍ സ്കൂളില്‍ ബസില്‍  ആണ് പോകുന്നത് .അവരുടെ കൂടെ പോകാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് സ്വന്തം കാറിലോ ,വേറെ അമ്മമാരുടെ കൂടെ യോ അവിടേക്ക് പോകാം .ഞാനും ഒരു ചൈനാ ക്കാരിയും  കൂടി ആണ് പോയത് .ഇവിടെ ഹലോവീന്‍ ടെ സമയം ആയത് കൊണ്ട് Dallas Arboretum അവിടെ നടക്കുന്ന പംകിന്‍   ഫെസ്റ്റിവല്‍ കാണാന്‍ ആണ് പോയത് സ്കൂള്‍  ബസില്‍ നിന്നുംകുട്ടികള്‍ ഇറങ്ങിയപ്പോള്‍തന്നെ   അഞ്ച് വയസുകാരുടെ പുറകെ ഓടാന്‍ കാത്തു  നില്‍ക്കുന്ന എല്ലാവരും ബസിനും ചുറ്റും കൂടി .ഓരോരുത്തര്‍ക്ക് രണ്ട് കുട്ടികളെ വച്ച് നോക്കണം .കുട്ടികളെ കൈയില്‍ പിടിച്ച് നടക്കാം എന്നുള്ള മോഹം ഒക്കെ ഒരു നിമിഷം കൊണ്ട് കാറ്റില്‍ പറന്നു  ,കാരണം അവര്‍ക്ക്  ടീച്ചറുടെ പുറകെ ഓടാന്‍ ആയിരുന്നു താല്പര്യം ..












എല്ലാവരും കൂടി പതുക്കെ നടന്ന് ,പൂന്തോട്ടത്തിനിടയില്‍ കൂടി ,പംകിന്‍സ് കൂട്ടി ഇട്ടിരിക്കുന്ന സ്ഥലത്ത് എത്തി .ഞാന്‍ ആദ്യമായി കാണുന്ന ഒരു കാഴ്ച ആയതു കൊണ്ട് ഫോട്ടോ എടുക്കുന്നതിലും ,കൂടുതല്‍ആയി  അതൊക്കെ കാണാന്‍ ആയിരുന്നു തോന്നിയത് . കുട്ടികളെയും നോക്കാന്‍ ഉള്ളത് കൊണ്ട് ഫോട്ടോ അത്ര നല്ലപോലെ എടുക്കാനും സാധിച്ചില്ല . എന്നാലും ആദ്യമായി ഇത്ര വലിയ മത്തങ്ങ കള്‍ കണ്ടപ്പോള്‍ ഞെട്ടല്‍ ആണ് തോന്നിയത് .വരി വരിയായി നിരത്തി വച്ചിരിക്കുന്നവയും ,കൂട്ടമായി ചേര്‍ന്ന് കിടക്കുന്നവരും ,ഒറ്റയ്ക്കും ,കൂട്ടുക്കാരോടൊപ്പം സല്ലാപത്തില്‍ ഏര്‍പ്പെട്ടവരെയും  പല നിറത്തിലും വലുപ്പത്തിലും   അവിടെ കാണാന്‍ സാധിച്ചു .









                     എല്ലാവരും ഇതിനിടയില്‍ ഫോട്ടോ എടുക്കുന്ന തിരക്ക് ആണ് .,







മത്തങ്ങ കള്‍ വച്ചുള്ള ഓരോ കൊച്ചു വീടുകള്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് കണ്ടാല്‍ അതിശയം തോന്നും .കുട്ടികള്‍  ഓരോ   വീട്ടില്‍ നിന്നും മറ്റേ വീട്ടിലേക്ക് ഓട്ടം ആയിരുന്നു .അതിനിടയില്‍ ഓരോ വലിയ മത്തങ്ങ കാണുമ്പോള്‍ അതില്‍ കയറി യിരിക്കും .ആ പൂന്തോട്ടത്തിനിടയില്‍ ഇതുപോലെ പല സ്ഥലത്തും .മത്തങ്ങ കള്‍ നമ്മളെ നോക്കി ചിരിക്കുന്നത് കാണാം . 







                             നിറം കൊടുത്ത് ,സുന്ദരിയായി നില്‍ക്കുന്ന  മത്തങ്ങ വീട് !.













കൂട്ടിയിട്ടിരിക്കുന്ന, മത്തങ്ങ ഓരോന്ന് ആയി എണ്ണി നോക്കാന്‍ പറഞ്ഞപ്പോള്‍ മോനും അവന്റെ കൂട്ടുക്കാരും കൂടി ഒരു ശ്രമം നടത്തി ..അവസാനം അവര് തന്നെ പറഞ്ഞു ഇത് ഇപ്പോള്‍ ഒന്നും എണ്ണി തീരില്ല.ഇത്രയും  മത്തങ്ങകള്‍ ഒരുപോലെ നട്ടു വളര്‍ത്തി ,ഈ സമയം ആവുമ്പോള്‍ ഇവിടെ കൊണ്ട് വന്ന്‌ ,ഇതുപോലെ വീടുകളുടെ രൂപത്തില്‍ ആക്കി വച്ചിരിക്കുന്നത് ഒരു കാഴ്ച തന്നെ ആണ് . എന്റെ കൂടെ വന്ന അമ്മമാരില്‍ പലരും ഈ കാഴ്ച കാണാന്‍ ഇതിനു മുന്‍പ്  അവിടെ വന്നിട്ടുള്ളവര്‍ ആയിരുന്നു .ഞാന്‍ മാത്രം മത്തങ്ങകള്‍ എണ്ണി കുട്ടികളുടെ കൂടെ ഓടി നടന്നു . 
കുട്ടികള്‍ക്കും ,എനിക്കും   കൂടുതല്‍ ഇഷ്ട്ടം തോന്നിയത് ഈ വീട് ആയിരുന്നു ..എല്ലാവരും അതിനകത്ത് ആയിരുന്നു കൂടുതല്‍ സമയം ചിലവഴിച്ചത്.Jack  and Beanstalk















                                                              പൂന്തോട്ടത്തിനിടയില്‍ ഇവരും ഉണ്ട് .        










ഈ വീടിന് അടുത്ത് കൂടി പോയപ്പോള്‍ ,പതുക്കെ  മത്തങ്ങകള്‍    ഒന്ന് തൊട്ടു നോക്കി .ഇപ്പോള്‍ താഴെ വീഴും എന്നപോലെ ഇരിക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ  ഒരു കുസൃതി മാത്രം .വളരെ ഉറപ്പോടെ ആണ് അത് ഉണ്ടാക്കി യിരിക്കുന്നത് എന്നും മനസിലായി .








രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ കുട്ടികള്‍ അവിടെ  ചിലവഴിച്ചു . ഉച്ചക്ക് ഭക്ഷണം അവിടെ തന്നെ യിരുന്ന് കഴിച്ചു .രണ്ട് മണി ആയപ്പോള്‍ കുട്ടികള്‍ സ്കൂള്‍ ബസ്സില്‍ തന്നെ സ്കൂളിലേക്ക് തിരിച്ച് പോയി .ഞാനും ചൈനാ  ക്കാരിയും ,എന്റെ നാട്ടിലെയും ,അവരുടെ നാട്ടിലെയും  സ്കൂള്‍ വിശേഷം എല്ലാം പറഞ്ഞ് കൊണ്ട്  യാത്ര തിരിച്ചു. എനിക്ക് ഈ വിനോദയാത്രയും മറക്കാനാവാത്ത ഒരു യാത്രാനുഭവം ആയിരുന്നു 

അതുപോലെ ഹലോവീന്‍ ദിവസം , മോന്റെ  ക്ലാസ്സിലേക്ക് ഒന്ന് കൂടി പോകേണ്ടി വന്നു .ക്ലാസ്സില്‍ കിട്ടിയിരിക്കുന്ന മത്തങ്ങകള്‍  മുറിച്ച് ഓരോ ഷേപ്പ് ആക്കാന്‍ വേണ്ടി സഹായം വേണം എന്ന് ടീച്ചര്‍ നേരത്തേ അറിയിച്ചിരുന്നു .ഞാനും ഷമിനും കൂടി ആണ് പോയത് .













ഒരു വലിയ മത്തങ്ങയും ,കൂടെ നാല് കുട്ടികളെയും കൂട്ടി ,ഷമിന്‍ മത്തങ്ങ യെ മുറിക്കാന്‍ തുടങിയപ്പോള്‍   .ഏത് ഷേപ്പ് വേണം എന്ന് ചോദിക്കേണ്ട താമസം മാത്രം .കുട്ടികള്‍ എല്ലാരും കൂടി ഒരേ സ്വരത്തില്‍ Angry monster എന്ന് ഉത്തരം തന്നു  .ഹലോവീന്‍ ആയിട്ട് ചിരിച്ച് നില്‍ക്കുന്ന മുഖം അവര്‍ക്കും വേണ്ട  .അങ്ങനെ കുട്ടികളുടെ കൂടെ യിരുന്ന് മത്തങ്ങയെ ഇതേ കോലത്തില്‍ ഉണ്ടാക്കി കൊടുത്തു. എല്ലാവരും കൂടി ബാക്കി  മത്തങ്ങ കളെ സുന്ദരനും ,സുന്ദരിയും ,ക്രൂരനും ആക്കി എടുത്തു .











അവസാനം എല്ലാ മത്തങ്ങ കളും കൂടി ടീച്ചറുടെ മേശയില്‍ സ്ഥാനം പിടിച്ചു .


സ്കൂള്‍ പരിപാടികള്‍ കഴിഞ്ഞ് ,
 രാത്രി ആയപ്പോള്‍ മക്കള്‍ രണ്ടു കൂടി ,ഹാലോവീന്‍ ഉടുപ്പും ഇട്ട്  Trick  or  
Treating  നു പോകാന്‍ ഒരുങ്ങി .കൈയില്‍ ഒരു ബാഗ്‌ പിടിച്ച് നടക്കുന്ന പേടിപ്പിക്കുന്ന പല വേഷത്തില്‍  ,കുട്ടികളെയും ,വലിയവരെയും   ഇരുട്ടില്‍ കാണാന്‍ കഴിഞ്ഞു. വീടിന് അടുത്തുള്ള  കൂട്ടുക്കാരുടെ വീടുകളില്‍ മാത്രം എന്റെ കുട്ടികളെ  കൊണ്ടു പോയി .ആ ഇരുട്ടില്‍ കുട്ടികളുടെ കൂടെ നടക്കുമ്പോള്‍  ഈ ഉത്സവവും  ഈ രാജ്യത്തിന്‍റെ ഭാഗം തന്നെ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട്  അവരുടെ കൂടെ അപ്പനും അമ്മയും കാവല്‍ക്കാരെപ്പോലെ പുറകില്‍ നടന്നു കൊണ്ടിരുന്നു ............