Monday, 20 December 2010

അമേരിക്കയില്‍ നിന്നും ഒരു ക്രിസ്മസ് സമ്മാനം

പ്രിയ സുഹൃത്തുക്കളേ, എന്‍റെ കുട്ടിക്കാലത്ത് , എനിക്കുണ്ടായ ചില അനുഭവങ്ങള്‍ അക്ഷരങ്ങളില്‍ പകര്‍ത്താന്‍ ഞാന്‍ നടത്തുന്ന എളിയ ഒരു ശ്രമമാണിത് .അന്നത്തെ ഓര്‍മ്മക്കുറിപ്പുകള്‍ മുഴുവനായും ഉള്‍ക്കൊള്ളാന്‍ മതിയായ വാക്കുകള്‍ എനിക്ക് അറിയില്ല .പിന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഇതിന്‌  എന്ത് വിശേഷം എന്ന്  തോന്നും ,എന്നാലും അതിരാവിലെ പക്ഷികളുടെ പാട്ട് കേട്ട് ഉണരുക ,ആകാശത്ത് മിന്നുന്ന താരങ്ങളെ നോക്കി ,ഞാന്‍ പുഞ്ചിരിച്ചും  ,കണ്ണ് ചിമ്മിയും പാതി രാത്രി വരെ ഇരുന്ന നിമിഷകള്‍  . ഇതൊക്കെ ഏറ്റവും ഹൃദ്യമായ ദിനചര്യ പോലെ എന്‍റെ പതിവുകള്‍ ആയിരുന്നു .

ക്രിസ്മസ് എന്ന് പറയുമ്പോള്‍ ഞാന്‍ അറിയാത്ത ഒരു ഇഷ്ട്ടം എന്നെ പിടി കൂടും .മഞ്ഞ് പെയ്യുന്ന രാത്രി ,അതിരാവിലെ പള്ളിയില്‍ നിന്ന്  കേള്‍ക്കുന്ന നല്ല പാട്ടുക്കള്‍ , എല്ലാം ഈശ്വര ബന്ധത്തില്‍ കോര്‍ത്തിണക്കി യിരുന്നു . പതിവുപോലെ ഒരു ക്രിസ്മസ്ക്കാലം ,തറവാട്ടില്‍ ബന്ധുക്കള്‍ എല്ലാവരും അവധിക്ക് വരും  .എന്‍റെ വീട് തറവാടിന് അടുത്ത് ആണ് .അവിടെ മക്കളും, പേരക്കുട്ടികളും എല്ലാവരും കൂടുന്നത് കൊണ്ട് ക്രിസ്മസ് പുല്‍ ക്കൂട് തറവാട്ടില്‍ ആണ് എപ്പോളും ഉണ്ടാക്കുന്നത് . പേരക്കുട്ടികള്‍  എല്ലാവരും കൂടി അവിടെ ക്രിസ്മസ് കൂട് ഉണ്ടാക്കും .ഉണ്ണി ഈശോയെയും കൊണ്ട് കാരോള്‍ വരുമ്പോള്‍ ,പുല്‍ ക്കൂട് ഉണ്ടാക്കാത്ത എന്‍റെ വീട് കാണുമ്പോള്‍ എനിക്ക്  എല്ലാവര്‍ഷവും വിഷമം ആയിരുന്നു  .എന്നാലും ചില വിഷമകള്‍ നമ്മുടെ ഉള്ളില്‍ തന്നെ താരാട്ട് പാടി കൊണ്ടിരിക്കും.


ഇതൊക്കെ ഒരു സ്കൂള്‍ കുട്ടിയുടെ മനസ്സില്‍ നിന്ന്  ആണ് ഞാനിപ്പോള്‍ സംസാരിക്കുന്നത്. അതുപ്പോലെ ഒരു ക്രിസ്മസ് അവധിയ്ക്ക്  നാട്ടില്‍ വന്നപ്പോള്‍ ഈ സംഭവം   നടക്കുന്നത് .രാവിലെ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ്   വീട്ടില്‍  വന്നപ്പോള്‍  ഈ വാക്കുകള്‍ മായാതെ എന്‍റെ കൂടെ ഉണ്ടായിരുന്നു   ''ആ വര്‍ഷം ആദ്യമായി ഒരു പുല്‍ ക്കൂട് മത്സരം ഉണ്ടാവും . .ഏറ്റവും നല്ല പുല്‍ ക്കൂട് ഉണ്ടാക്കുന്നവര്‍ക്ക് സമ്മാനമായി .500 രൂപ കൊടുക്കും'' .ഞാന്‍ പള്ളിയില്‍ നിന്ന്  തറവാട്ടില്‍ വന്നപ്പോളേക്കും  കുട്ടികള്‍ എല്ലാവരും കൂടി ആ വര്‍ഷത്തെ പരിപാടികള്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു .ആര്‍ക്കും  സ്വന്തം വീട്ടില്‍ പുല്‍ ക്കൂട് ഉണ്ടാക്കുന്ന കാര്യം തോന്നിയില്ല  . എല്ലാ വര്‍ഷം  തറവാട്ടില്‍ പുല്‍കൂട് ഉണ്ടാക്കും  ,ബാക്കി എല്ലാ വീടുകളിലും നക്ഷത്രവും പല തരത്തില്‍ ഉള്ള , വര്‍ണ്ണ കടലാസുകള്‍ തൂക്കി യിടും ,ഓരോരുത്തരുടെ വീട്ടിലെ വരുമാനം അനുസരിച്ച് അതിന്‌  ഭംഗി കൂടും .


ആ വര്‍ഷവും എന്‍റെ വീട്ടില്‍ പുല്‍ ക്കൂട് ഉണ്ടാക്കുന്ന കാര്യം നടക്കില്ല എന്ന് മനസിലായി . എന്‍റെമനസിലെ  ആശ  രണ്ടാമത്തെ ചേട്ടനോട് ഒന്ന് പറഞ്ഞു നോക്കി . എനിക്ക് രണ്ട് സഹോദരന്മാര്‍ ആണ് .അനിയത്തിയുടെ ആഗ്രഹം കേട്ടപ്പോള്‍ തന്നെ ചേട്ടന്‍ സമ്മതിച്ചു .തറവാട്ടിലെ പുല്‍ ക്കൂട് ഉണ്ടാക്കുന്ന പ്രധാന ആള്‍ ചേട്ടന്‍ ആണ് .അവിടെ ഉണ്ടാക്കി കഴിഞ്ഞ് വേണം വീട്ടിലെ ക്രിബ്  ഉണ്ടാക്കുന്ന കാര്യം , അത് കൊണ്ട്  സംശയം ആയി ഞാന്‍ കാത്തിരിപ്പ്‌ തുടങ്ങി ... ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ തറവാട്ടില്‍  ഒരു ആള്‍ പൊക്കത്തില്‍ ഉള്ള പുല്‍ ക്കൂട് ഉണ്ടാക്കലും ,ആയി  പറമ്പില്‍ ആവും എല്ലാവരുടെയും അവധിക്കാലം ...റോഡില്‍ നിന്ന്  ആര്‍ക്കും അവര് ഉണ്ടാക്കുന്നത് കാണാന്‍  കഴിയില്ല . അത് കാണാതെ ഇരിക്കാനുള്ള സംവിധാനം ഒക്കെ അതിന് ചുറ്റും ആദ്യം ഉണ്ടാക്കും .രാത്രിയും ,പകലും പണി എടുത്ത്‌ അവസാനം സുന്ദരമായ പുല്‍ ക്കൂട് ഉണ്ടാക്കി തീര്‍ക്കും .പണിക്കാര്‍ക്ക് അമ്മാമയുടെ വക നല്ല പലഹാരകളും കിട്ടും .


ക്രിസ്മസ് കഴിഞ്ഞാല്‍ എല്ലാവരും കൂടി ഒരു വിനോദയാത്രയും ഉണ്ട് . . ആ വര്‍ഷം പുല്‍ ക്കൂട് ഉണ്ടാക്കുന്ന  ആ പരിസരത്തേക്കു ഞാന്‍ പോയില്ല .പണിക്കാര്‍ ഇഷ്ട്ടം പോലെ അവിടെ ഉണ്ട് .ബന്ധു സഹോദരന്മാരും ,സഹോദരിമാരും പണി എടുക്കാന്‍ ഉണ്ട് .അതിനിടയില്‍ ഞാന്‍ അവിടെ ചെന്നാലും ,കാഴ്ച്ച ക്കാരി ആയി നിലത്ത് മണ്ണില്‍ ഇരുത്തും . എന്നിട്ട് വൈക്കോല്‍ ഇട്ട്  മേഞ്ഞ  കൂടിന്  അകത്തേക്ക്  ഉറുമ്പ് വരി വരി ആയി പോകുന്നത് നോക്കി ഇരിക്കാന്‍ പറയും    .ഒരു കട്ട്‌ ഉറുമ്പ്നെ  കണ്ട് പിടിക്കുന്നവര്‍ക്ക് അന്ന്  പുല്‍ക്കൂട്ടില്‍    പണിയാം .ചെറിയ കുട്ടികളോട് അവര് ചെയ്തിരുന്ന തമാശകള്‍ ..രാവിലെ മുതല്‍ രാത്രി വരെ അവിടെ ഉറുമ്പ് നെ പിടിക്കാന്‍ ആള്‍ക്കാര്‍ ഉണ്ടാവും .എന്തൊക്കെ വഴക്കും ,പിടിവലി ഉണ്ടായാലും ക്രിസ്മസ് നു മുന്‍പ് തറവാട്ടില്‍ പുല്‍ ക്കൂട് ഉയര്‍ന്നു പൊങ്ങും .

ക്രിസ്മസ് ആവാന്‍ നാല് ദിവസം കൂടി ബാക്കി ഉണ്ട് .എന്നോട് വാക്ക് പറഞ്ഞ ചേട്ടന്‍ ഒന്നും പറയാതെ നടക്കുന്നു .ഞാന്‍ ചോദിച്ചുമില്ല എന്തായാലും പള്ളിയിലെ മത്സരത്തിന് വേണ്ടി തറവാട്ടിലെ പുല്‍ ക്കൂട് ശെരിയാക്കി . ക്രിസ്മസ് ന്‍റെതലേന്ന് അതിരാവിലെ തട്ടും ,മുട്ടും കേട്ട് ആണ് ഞാന്‍ കണ്ണ് തുറന്നത് .എന്‍റെ വീടിന്‍റെ മുന്‍പില്‍ രണ്ട് നീലമാവ് ഉണ്ട് .ഒരു നീല മാവില്‍ കുറെ മാങ്ങ  ഉണ്ടാവും .വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാവില്‍ ഒരു മാങ്ങ  പോലും ഉണ്ടായിട്ടില്ല .ആ മാവ് കുറെ  വര്‍ഷം ആയി വെറുതെ വീടിന് ചോലയായി  നില്‍ക്കുന്നു .ഞാന്‍ പുറത്ത് വന്നു നോക്കിയപ്പോള്‍ ,ചേട്ടന്‍ആ മാവിന് താഴെ ഒരു കൊച്ചു  പുല്‍ ക്കൂട് ഉണ്ടാക്കുന്നു .കൂടെ ഒരു ബന്ധു സഹോദരനും കൂടി ആണ് എല്ലാം ചെയ്യുന്നത് .വളരെ ചെറിയ വീട് ആണ് ,വൈക്കോല്‍ മേഞ്ഞ ഒരു കാലി തൊഴുത്ത് ,അതേ പൊലിമയോടെ എന്‍റെ വീട്ടിലെ ആദ്യപുല്‍ ക്കൂട് ,അത് ഉണ്ടാക്കി കഴിഞ്ഞ് അതിന് അകത്ത് വയ്ക്കാന്‍ ഉള്ളവരെ തപ്പി ഞാനും ചേട്ടനും കൂടി തറവാട്ടില്‍ ചെന്നു .പുതിയ പുല്‍ക്കൂട്ടില്‍ വയ്ക്കാന്‍ വേണ്ടി അവിടെ എല്ലാം പുതിയത് വാങ്ങിയിരുന്നു .പഴയ ആട്ടിടയന്മാരും ,ഒട്ടകവും ,കാല് ഓടിഞ്ഞ കഴുതയും ആര്‍ക്കും വേണ്ടാതെ അവിടെ കിടപ്പുണ്ട് .  ചേട്ടനും ഞാനും കൂടി  അതെല്ലാം എടുത്ത്‌ കൊണ്ട് വന്നു .തിരു കുടുംബം മാത്രം എന്‍റെ വീട്ടില്‍ നിന്ന് എടുത്തു .  പുല്‍ ക്കൂടിന്  അകത്ത്  ചേട്ടന്‍  പുതിയ മിന്നുന്ന വിളക്കുകളും വച്ചു ,ബാക്കി പണി എല്ലാം എന്നോട് ചെയ്തു കൊള്ളാന്‍ പറഞ്ഞു .രാത്രിയില്‍ ആണ് പള്ളിയില്‍ നിന്നും പുല്‍ ക്കൂട് കാണാന്‍ ആളുകള്‍ വരുന്നത് .ആരാണ് വരുന്നത് ,എത്ര പേര്‍ വരും എന്ന് ഒന്നും  അറിയില്ല .ഞാന്‍ വീട്ടില്‍ ഇരുന്ന കുറെ ക്രിസ്മസ് തോരണകള്‍ ആ മാവില്‍ തൂക്കി യിട്ടു. കൂടെ വെളുത്ത ഒരു വാല്‍ നക്ഷത്രം അത് ആ വര്‍ഷം പുതിയതായി വാങ്ങിയത് ആയിരുന്നു .,വീടിന്  മുന്‍പിലെ  നീല മാവില്‍  ചുവന്ന പൂക്കളോട് കൂടിയ വേറെ ഒരു നക്ഷത്രവും.

എന്‍റെ അപ്പന്‍  നല്ല വില കൊടുത്ത് വാങ്ങിയ കുറച്ച് ക്രിസ്മസ്  തോരണകള്‍  ഉണ്ട് .അത്  ഒരിക്കലും പുറത്ത് ഇടാന്‍ അമ്മ സമ്മതിക്കില്ല .കരോള്‍ നു വരുന്ന കുട്ടികള്‍ അതെല്ലാം പൊട്ടിച്ച്‌  കൊണ്ടു പോകും എന്ന പരാതി ആണ്   .ആ വര്‍ഷം ഞാന്‍ അതെല്ലാം പുറത്ത് മാവില്‍ തൂക്കി യിട്ടു . രാത്രി എട്ട് മണി വരെ കാരോള്‍ ന്‍റെ ആളുകള്‍ വന്നു പോകലും ,ബഹളവും ആയിരുന്നു .അതിനിടയില്‍ പള്ളിയില്‍ നിന്നും കുറച്ച് പ്രായം ചെന്ന ആളുകളും പുല്‍ ക്കൂട് കാണാന്‍ വന്നിരുന്നു .അവരെല്ലാം വന്നു പോയപ്പോള്‍ ഒമ്പത് മണി ആയിരുന്നു .ഇതിനിടയില്‍  തറവാട്ടിലേക്ക് എല്ലാവരോടുംഭക്ഷണം കഴിക്കാന്‍ ചെല്ലാന്‍ പറഞ്ഞു .അവിടേക്ക് പോകുന്നതിനു  മുന്‍പ് അമ്മ എന്നോട് മാവില്‍ തൂക്കിയിരിക്കുന്ന വില പിടിച്ച സാധനകള്‍ എല്ലാം എടുത്ത്‌ അകത്ത് എടുത്ത്  വയ്ക്കാന്‍  പറഞ്ഞു .ഞാന്‍ പുല്‍ക്കൂട്ടില്‍   ഇരുന്ന മാതാവിനെയും ,ഉണ്ണി ഈശോയെയുംഎല്ലാം എടുത്ത് അകത്ത് വച്ചു , എന്നിട്ട് സമാധാനമായി തറവാട്ടില്‍ പോയി.

ഒരു പത്ത് മണി ആയപ്പോള്‍ ,പള്ളിയിലെ അച്ചനും ,കൂടെ രണ്ട് മൂന്ന് പേരും കൂടി .തറവാട്ടിലെ പുല്‍ ക്കൂട് കാണാന്‍ വന്നു  .അവര്‍ അത് കണ്ട് അടുത്ത വീട്ടിലേക്ക് നടക്കുന്ന സമയത്ത് ,അപ്പാപ്പനോട് പറയുന്ന കേള്‍ക്കാം .വളരെ നല്ല മത്സരം ആണ് ,എല്ലാവരും വളരെ നല്ല പുല്‍ക്കൂടുകള്‍  ,ഉണ്ടാക്കിയിട്ടുണ്ട്  .ഇനി കുറച്ച് വീടുകള്‍ കൂടി പോയി കാണാന്‍ ബാക്കി ഉണ്ട് . .അത് കേട്ടപ്പോള്‍ ആണ് എനിക്ക്  കാര്യം മനസിലായത് . മത്സരത്തിന് മാര്‍ക്ക്‌ ഇടാനുള്ള ആളുകള്‍ വരുന്നതേ ഉള്ളു .ഞാന്‍ വേഗം വീട്ടിലേക്ക് ഓടി എങ്കിലും  അവര് അതിന് മുന്‍പ് വീട്ടില്‍ എത്തി പോയി .പള്ളിയിലെ  അച്ചന്‍ വീടിന്‍റെ ഗേറ്റ് കടന്ന് പുല്‍ക്കൂട്ടില്‍ നോക്കിയപ്പോള്‍ ഒന്നും കാണുനില്ല    ,എന്നിട്ട് അപ്പനെ നോക്കി കാര്യമായ ഒരു തമാശയും ..മക്കള്‍ ബോര്‍ഡിംഗ് സ്കൂളില്‍ നിന്നും വരുമ്പോള്‍ ഇതൊക്കെ അറിയുന്ന കുട്ടികള്‍ ആണെന്ന് ആണ് ഞാന്‍ വിചാരിച്ചത് .പാവം അപ്പനും ,അമ്മയും ഇതിലും വലിയ നാണക്കേട്‌ ഉണ്ടോ ?അപ്പന്‍ അത് കേട്ട് ചിരിച്ചു .
അച്ചന്‍ പോയികഴിഞ്ഞപ്പോള്‍ എന്നോട്കടുത്ത സ്വരത്തില്‍ ഒരു ചോദ്യം ? രാവിലെ മുതല്‍ കൂടിന്  അകത്ത് കയറി ഇരുന്നിട്ട് അതൊക്കെ  വയ്ക്കാനുള്ള സമയം കിട്ടിയില്ല അല്ലേ ? എന്‍റെ മനസ്സില്‍ ഉണ്ണി ഈശോ  നേരത്തെ ജനിച്ചു , നല്ല ഉറക്കം ആയി എന്ന് പറയാന്‍ എനിക്ക് തോന്നി യിരുന്നു .പിന്നെ ഒന്നും മിണ്ടാതെ തറവാട്ടിലേക്ക് പോയി .....


ആ വര്‍ഷത്തോടെ എന്‍റെ വീട്ടില്‍ ക്രിസ്മസ് പുല്‍ ക്കൂട് എല്ലാ വര്‍ഷം  ഉണ്ടാക്കും .വില പിടിപ്പുള്ള സാധനകള്‍ എല്ലാം പുറത്ത് തന്നെ തൂക്കും .ഓരോ വര്‍ഷം  കാരോള്‍നു  വരുന്ന കുട്ടികള്‍ ഓരോന്ന് ആയി പൊട്ടിച്ചു  ,എല്ലാ സാധനകളും  തീര്‍ന്നു  .ഇപ്പോള്‍ പുല്‍ക്കൂട്‌  ഉണ്ടാക്കാന്‍ ആരും വീട്ടില്‍ ഇല്ല .അമ്മയും അപ്പനും മുന്‍വശത്തെ നീലമാവില്‍ മുടങ്ങാതെ നക്ഷത്രം  തൂക്കും  .പുല്‍ക്കൂട്‌ഉണ്ടാക്കിയ  ആ നീല മാവില്‍ കുറെ മാങ്ങകളും ഉണ്ടായി .മക്കള്‍ എല്ലാം ഓരോ അവധിക്ക്  നാട്ടില്‍ വരുന്നത് നോക്കി യിരിക്കുന്നു .കാത്തിരിപ്പ് എല്ലാവര്‍ക്കും പരിച്ചയം ഉള്ള വിഷയം ആണ് .അത് കൊണ്ട് നേരില്‍  കാണുമ്പോള്‍ എന്നും ഒരു പുതുമ ഉണ്ട് .  വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ വീട്ടില്‍ പുല്‍ ക്കൂട് ഉണ്ടാക്കിയപ്പോള്‍ ,എനിക്ക്  തോന്നിയ എന്‍റെ സന്തോഷം  ഒരിക്കലും മറക്കാന്‍ സാധിക്കില്ല ..


ലണ്ടനില്‍ ആയിരുന്നപ്പോള്‍ ,ക്രിസ്മസ് ക്കാലം എപ്പോളും വീടിന് അകത്ത് ഭക്ഷണം ഉണ്ടാക്കലും  ,സമ്മാന പൊതികള്‍  തുറക്കുന്ന തിരക്കുമായി  കടന്നു  പോയി .അതിന് കാരണം കൊടും തണുപ്പില്‍ വേറെ കാര്യമായി ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു .വീടിന് അകത്ത് ക്രിസ്മസ് ട്രീ ഉണ്ടാക്കി വയ്ക്കും .അത് ഒരു വര്‍ഷവും മുടക്കിയിട്ടില്ല  ..അമേരിക്കയിലേക്ക്‌ വന്ന സമയം ക്രിസ്മസ് വിളക്കുകളുമായി വരവേറ്റ തെരുവുകള്‍ ആദ്യം കണ്ടപ്പോള്‍ നാട്ടില്‍ കൂടി പോകുന്ന ഒരു അനുഭവം ആയിരുന്നു .അമേരിക്കയിലെ പള്ളിയില്‍ പോയപ്പോള്‍ അത് പോലെ ഒരു ഞെട്ടല്‍കൂടി ഉണ്ടായി .''പള്ളി നിറച്ചും ആളുകള്‍,യാതൊരു മടിയുമില്ലാത്ത ,വില കൂടിയ ക്രിസ്മസ് സമ്മാന പൊതികളുമായി വരുന്ന വെള്ളക്കാര്‍  .ഇത്രയും വിശ്വാസം ഉള്ളവര്‍ ഈ രാജ്യത്ത് ഉണ്ടെന്ന് നേരിട്ട് കണ്ടപ്പോള്‍ അത് വളരെ നല്ല കാര്യം ആയി തോന്നി. എന്‍റെ വിശ്വാസത്തെ ,   ഓരോ ദിവസം കഴിയുമ്പോള്‍  അളവുക്കോലും പിടിച്ച് ഞാന്‍ പള്ളിയില്‍ നില്‍ക്കുമ്പോള്‍ , മുന്‍പില്‍  മുട്ട് കുത്തി കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുന്ന വരെ  കാണുമ്പോള്‍  അറിയാതെ എന്‍റെ കണ്ണുകള്‍ അടഞ്ഞു പോകുന്നപോലെ എനിക്കും തോന്നുന്നു  .ഈ പുതിയ ജീവിതം  ,രീതിക്കള്‍  ,കാലാവസ്ഥയും എല്ലാം വീര്‍പ്പ്  മുട്ടുന്നപോലെ തോന്നിയാലും ,അതിനിടയില്‍  യാത്രകളുടെ  വഴി വിളക്ക് തെളിയുന്നത് കാതോര്‍ത്തിരിക്കുന്നു ..
ഈ ക്രിസ്മസ് ആയിട്ട് അമേരിക്കയില്‍ ഞാന്‍ കണ്ട കുറച്ച് നല്ല കാഴ്ച്ചകള്‍ എല്ലാവര്‍ക്കുമായി ഇവിടെ ചേര്‍ക്കുന്നു ...


 
 
 


       ഓരോ വീടുകളുടെ മുന്‍പില്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് ആണ് .

 
  എല്ലാവര്ക്കും എന്‍റെ സ്നേഹം നിറഞ്ഞ ക്രിസ്മസ് ,പുതു വര്‍ഷ ആശംസകളും ........Thursday, 4 November 2010

ബിലാത്തിയില്‍ നിന്നും വിട പറയുന്നു ...

പതിമൂന്ന്  മണിക്കൂര്‍ യാത്രയും കഴിഞ്ഞ്  സിങ്കപ്പൂര്‍ നിന്ന്  ലണ്ടനില്‍ വന്നു ഇറങ്ങിയത്‌ ഇപ്പോളും ഓര്‍ക്കുന്നു .എന്‍റെ വിവാഹം കഴിഞ്ഞ്   നേരെ പോയത് സിങ്കപ്പൂര്‍ ക്ക്ആണ് . ഒന്നര വര്‍ഷം  ,മധു വിധു അവിടെ ആയിരുന്നു എന്ന് പറയാം .ഷമിന്പുതിയ  ജോലിയുമായി  ലണ്ടന്‍ എന്ന മഹാ നഗരത്തിലേക്ക് വളരെ ഇഷ്ട്ടത്തോടെ ആണ് വന്നിറങ്ങിയത്  .എയര്‍പോര്‍ട്ടില്‍ നിന്നും ആദ്യം ലണ്ടന്‍ ടാക്സി യില്‍ തന്നെ യാത്ര ആരംഭിച്ചു . എയര്‍പോര്‍ട്ടിനു വളരെ അടുത്ത ഒരു സ്ഥലത്തേക്ക് ആണ് പോകേണ്ടിയിരുന്നത്‌ .ആദ്യ രണ്ട് മാസം കമ്പനിയുടെ ഗസ്റ്റ് ഹൌസ് അവിടെ ആയിരുന്നു താമസം .ടാക്സിയില്‍ കയറിയപ്പോള്‍  മുതല്‍ മീറ്റര്‍ ഓടുന്നത് കണ്ട്ഞാനും ഷമിനും വിഷമിച്ച് ആണ് കാറില്‍ ഇരുന്നത് . കൈയില്‍ നാല്‍പ്പത്  പൌണ്ട് ആണ്  ഉണ്ടായിരുന്നത് .അതില്‍ കൂടുതല്‍ കാശ് വരുമോ എന്നുള്ള ഒരു ഭയം ആയിരുന്നു .വന്നിറങ്ങിയപ്പോള്‍ തന്നെ കടം പറയേണ്ടി  വരുമോ എന്നുള്ള പേടിയും  .മുപ്പത്തിയെട്ട് പൌണ്ട് അമ്പത്   പെന്‍സ്ആയി . ഷമിന്‍ നാല്‍പ്പത് പൌണ്ട് അയാള്‍ക്ക്  കൊടുത്തു .ടാക്സി ഡ്രൈവര്‍ സന്തോഷമായി യാത്ര പറഞ്ഞു . രണ്ടുപേരും ഒരു നിമിഷം അതോര്‍ത്ത് ഞെട്ടിനിന്നത് മാത്രം ബാക്കി ആയി .ഏകദേശം പന്ത്രണ്ട് വര്‍ഷം മുന്‍പുള്ള കാര്യം ആണ് പറഞ്ഞത് .

നാട്ടില്‍ പോകുമ്പോള്‍ ലണ്ടനില്‍ ആണല്ലോ എന്നുള്ള എല്ലാവരുടെയും ഒരു ചോദ്യം ഞാന്‍ ഓര്‍ക്കും. ഇവിടെ ജീവിത ചിലവുകള്‍ എത്ര ഭീകരം ആണെന്ന് പലരും ഇവിടെ വന്നു പോകുമ്പോള്‍ ആണ് അറിയുന്നത് .കുറച്ച് നാള്‍ മുന്‍പ് നാട്ടില്‍ നിന്നും ഒരു ബന്ധു വന്നപ്പോള്‍ പച്ച കറി കള്‍ വാങ്ങാന്‍ എന്‍റെ കൂടെ അവനും ഉണ്ടായിരുന്നു .ആ കടയില്‍ കയറിയപ്പോള്‍  നാട്ടിലെ പഴം തൂങ്ങി കിടക്കുന്ന കണ്ട് . രണ്ടുപേര്‍ക്കും പഴം  വാങ്ങിയാല്ലോ എന്ന് തോന്നി .പൂവന്‍ പഴം ഒന്നും അല്ല  .സാധാരണ ഏതോ ഒരു പഴംആണ് . അത് കുറച്ച് വാങ്ങി  ബില്‍ കൈയില്‍  കിട്ടിയപ്പോള്‍ അതിന്‍റെ വില കണ്ട് അവന്‍ പഴം വേണ്ട എന്ന് പറഞ്ഞു തിരിച്ച് വയ്ക്കാന്‍ പറഞ്ഞു . .നാട്ടില്‍ ആര്‍ക്കും വേണ്ടാതെ നില്‍ക്കുന്ന ആ പഴം  പ്രവാസികളായ നമ്മള്‍ കൊടുക്കുന്ന പൌണ്ടുകള്‍ ?

കഥ തുടരാം ,ലണ്ടന്‍  ടാക്സി യില്‍ നിന്നും പെട്ടികള്‍ എല്ലാം എടുത്ത്‌ വീടിനു അകത്ത് കാലെടുത്ത് വയ്ക്കുന്നതിനു മുന്‍പ്   ,ലണ്ടനിലെ ജീവിതം എത്ര വിലപ്പെട്ടത്‌ ആവും എന്നുള്ള  ഞെട്ടിക്കുന്ന സത്യം മനസിലായി . ഒരു സൌത്ത് ആഫ്രിക്കാന്‍  സായിപ്പ് ആണ് വാതില്‍ തുറന്ന്  തന്നത് .ഒരു വാക്ക് പോലും മിണ്ടാതെ അയാള്‍ അകത്തേക്ക് കയറി പോയി .ആ വീട്ടില്‍ അയാളും താമസിക്കാന്‍ ഉണ്ടായിരുന്നു, അയാളുംഷമിന്റെ കൂടെ അതേ ഓഫീസില്‍   ആണ് ജോലി ചെയ്യുന്നത്  .വെള്ളക്കാര്‍ കൂടുതലായി താമസിക്കുന്ന ഒരു സ്ഥലത്ത് ആയിരുന്നു ആ വീട് .അവിടത്തെ കടകളില്‍ നമ്മുടെ ഭക്ഷണ സാധനകള്‍ ഒന്നും  കിട്ടില്ല. ഒരു കറി വേപ്പില വാങ്ങാന്‍ഒരു മണിക്കൂര്‍ കാര്‍  ഓടിച്ച് പോകണം .  അത് കൊണ്ട് കറി വേപ്പിലഇല്ലാതെ കറി കള്‍  ഉണ്ടാക്കി തുടങ്ങി . വന്ന ദിവസകളില്‍ ഫിഷിന്റെ  കൂടെ  ചിപ്സ് ആയിരുന്നു കഴിച്ചത്.ബര്‍ഗര്‍ കഴിച്ച് മടുത്തു .ഇവിടെ വന്ന സമയത്ത്  ഒരു മലയാളീയെ പരിച്ചയം  ഉണ്ടായിരുന്നു . അവര് താമസിക്കുന്ന സ്ഥലത്തേക്ക്  രണ്ട് മണിക്കൂര്‍ കാര്‍ ഓടിച്ച് പോകണം . അത് കൊണ്ട് ഫോണില്‍
കൂടി സംസാരം ആയി .

നമ്മുടെ ഭക്ഷണം കഴിക്കാനുള്ള കൊതി കൊണ്ട് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ടിന്നില്‍ കിട്ടുന്ന ചെറിയ മത്തി ഷമിന്‍ വാങ്ങി കൊണ്ടു വന്നു .ആദ്യമായി ഞാന്‍ ഇവിടെ ഉണ്ടാക്കിയ എന്‍റെ മത്തി കറി . കറി ഉണ്ടാക്കി രുചിച്ചു കഴിഞ്ഞപ്പോള്‍ .അതിന്‍റെ മണം കാരണം എനിക്ക് തന്നെ വായില്‍ വയ്ക്കാന്‍ തോന്നിയില്ല .എന്‍റെ മത്തി കറി യുടെ മണം കാരണം   മുകളില്‍ ഇരുന്ന സായിപ്പ് പതുക്കെ അടുക്കളയില്‍ വന്നു ,ഷമിന്‍ സായിപ്പിനോട്‌ കുറച്ച് കറി കഴിച്ച് നോക്കാന്‍ പറഞ്ഞു .ഒരു നിമിഷം കൊണ്ട് അയാള്‍  ആ പാത്രം കാലിയാക്കി തന്നു . ബാക്കി ഉണ്ടായിരുന്ന കറി കൂടി ,അയാള്‍ക്ക് പിറ്റേന്ന് കഴിക്കാന്‍ വേണമെന്ന് പറഞ്ഞു മാറ്റി വച്ചു .അതോടെ സായിപ്പിന്‍റെ  ഭക്ഷണത്തിനോടുള്ള പ്രിയം മനസിലായി . എന്ത് പുഴുങ്ങി കൊടുത്താലുംഅവര്‍  കഴിക്കും .


രണ്ട് മാസം കഴിഞ്ഞ് ആ വീട്ടില്‍ നിന്നും താമസം മാറി .കുറച്ച് കൂടി ഏഷ്യക്കാര്‍ കൂടുതല്‍ ഉള്ള സ്ഥലത്ത്  ആയിരുന്നു പുതിയ വീട് .ആ വീട്ടില്‍  വന്നപ്പോള്‍ ആയിരുന്നു ജീവിതംകുറച്ച് കൂടി സന്തോഷകരമായി തോന്നിയത് .അതിനടുത്ത്‌  എല്ലാ വിധ ആളുകളെയും കാണാന്‍ സാധിച്ചു .ആദ്യമായി കിട്ടിയ കൂട്ടുക്കാര്‍ ഒരു രാജസ്ഥാനിയും ,രണ്ട് ബോംബെ ക്കാരും  .വര്ഷകള്‍ കഴിഞ്ഞപ്പോള്‍  പരിച്ചയക്കാര്‍   കൂടി ,മലയാളീ കളെ കണ്ടുമുട്ടി . ഈ തണുപ്പ് ക്കാലവും ,വസന്തവും ,ശിശിരവും എല്ലാം ഇഷ്ട്ടം ആയി തുടങ്ങി ,ജീവിതത്തില്‍ പല ഉയര്ച്ചകളും ,താഴ്ച്ചകളുമായി ജീവിതം
മുന്പോട്ട് പോയികൊണ്ടിരുന്നു .ഇപ്പോള്‍ ഇവിടെ അടുത്ത കടകളില്‍ നമ്മുടെ എല്ലാ സാധനകളും കിട്ടും . തൊട്ടു അടുത്ത് തന്നെ മലയാളീ വീടുകളും ഉണ്ട് .

എന്‍റെ കുട്ടിക്കാലത്ത് ,ഞാന്‍ ഏറ്റവും കൂടുതല്‍ പോയിരിക്കുന്ന ഒരു സ്ഥലം  .എറണാകുളത്തുള്ള  സുഭാഷ് പാര്‍ക്ക്‌ ആണ് ..ഓരോ അവധിയിലും അപ്പന്‍ എല്ലാവരെയും  കൂട്ടി  അവിടേക്ക് പോകും .കൂടെ എറണാകുളത്തുള്ള ബന്ധുക്കളും ഉണ്ടാവും .ആ തിരക്കിനിടയില്‍ കുട്ടികള്‍ എല്ലാവരും  കളിയും ബഹളവും ആയി നല്ല സന്തോഷമായിരിക്കും . ആ ദിവസം  ഐസ് ക്രീം എത്ര വേണമെങ്കിലും കഴിക്കാം. എനിക്ക് അവിടെ പൊതിയില്‍ കിട്ടുന്ന കടല വറുത്ത് കഴിക്കാന്‍ ആയിരുന്നു  കൂടുതല്‍ ഇഷ്ട്ടം . ബന്ധുക്കളില്‍  ചിലര്‍ എന്‍റെ ഐസ് ക്രീം കൂടി കണക്ക് പറഞ്ഞുവാങ്ങി  കഴിച്ച് തീര്‍ക്കും .അതൊക്കെമറക്കാനാവാത്ത കുട്ടിക്കാല ഓര്‍മ്മകള്‍ ആണ് .എന്‍റെ കുട്ടികളെയും  കൊണ്ട് ഞാന്‍ ഏറ്റവും കൂടുതല്‍പോയിരിക്കുന്നത്,  ലണ്ടനില്‍ ഹെന്റി യുടെ ഹാം‌പ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിന്‍റെ പൂന്തോട്ടത്തില്‍ ആണ് .ലണ്ടനില്‍ വന്നപ്പോള്‍ ആദ്യമായി കാണാന്‍ പോയത് HYDE PARK  ആയിരുന്നു ,ആ ദിവസം തന്നെ HARRODS .കാണാന്‍ പോയിരുന്നു .അവിടെ പോകാന്‍ ഒരു കാരണമുണ്ട് .എന്‍റെ ഒത്തു കല്യാണം  ദിവസം ആണ് ഡയാന രാജകുമാരി മരിച്ചത് .ആ  വിഷമം തീര്‍ക്കാന്‍ അവിടെ വരെ ഒന്ന്‌ പോയി നോക്കി .ലണ്ടനില്‍ കാണാനുള്ള  കാഴ്ച്ചകള്‍   എല്ലാം  കണ്ടു . അതില്‍ എനിക്ക് പ്രിയപ്പെട്ടത്  ഹാംപ്‌റ്റണ്‍ കോര്‍ട്ട്കൊട്ടാരം ആണ് .
ഹെന്റി യുടെ  ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിന് അകത്ത് ഒരു പ്രാവശ്യം ആണ് കയറിയിരിക്കുന്നത്  .അതിനുചുറ്റുമുള്ള പൂന്തോട്ടത്തില്‍എല്ലാ  വര്‍ഷവും പോയിട്ടുണ്ട് .ഞാന്‍ താമസിക്കുന്ന വീടിന്  വളരെ അടുത്ത് ആണ് ഈ കൊട്ടാരം . Thames   നദിയുടെ തീരത്തുള്ള പേരുകേട്ട  ഹാംപ്‌റ്റണ്‍ കോര്‍ട്ട്.നദിയുടെ തീരത്ത് സ്ഥിതി ച്ചെയുന്ന കൊട്ടാരമായത്   കൊണ്ട് പ്രകൃതി  ഭംഗിയും വളരെ കൂടുതല്‍ ആണ് .  Cardinal, Thomas Wolsey,യുടെ  കൈയില്‍ നിന്നും ഹെന്റിഎട്ടാമന്‍  ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം വാങ്ങി .ചരിത്രത്തില്‍ ഹെന്‍‌റി എട്ടാമനെ ക്കുറിച്ച്  കൂടുതല്‍ എടുത്ത്‌ പറയുന്ന കാര്യം   കത്തോലിക്കാ വിശ്വാസി ആയിരുന്ന ഹെന്റി രണ്ടാമത് വിവാഹം കഴിക്കുവാന്‍ വേണ്ടി സഭയില്‍ നിന്നും വിഘടിച്ച് ചര്‍ച്ച        ഓഫ്‌ ഇംഗ്ലണ്ട് (CHURCH OF ENGLAND )സ്ഥാപിക്കുകയും ,ആ സഭയുടെ തലവനായി ആ സ്ഥാനം സ്വയം ഏറ്റു എടുക്കയും ചെയ്തു . അദേഹത്തെ കുറിച്ച് ചരിത്രത്തില്‍ എടുത്ത്‌ പറയുന്ന ഒരു വസ്തുത കൂടി ഉണ്ട് .അദ്ദേഹത്തിന് ആറ് ഭാര്യ മാര്‍ ഉണ്ടായിരുന്നു . ആ ഭാര്യമാരില്‍ രണ്ടുപേരുടെ ദാരുണമായ മരണം കാരണവും ഹെന്‍‌റി എട്ടാമന്‍ രാജാവിനെ വളരെ ക്രൂരനായ രാജാവായി പറയപ്പെടുന്നു .

 കൊട്ടാരം പഴയ സ്ഥിയില്‍ തന്നെ ഇപ്പോളും നിലനില്‍ക്കുന്നു .നദിയുടെ തീരത്തുള്ള   കൊട്ടാരം ആയത് കൊണ്ട് ലണ്ടനില്‍ നിന്നുള്ള  പല ബോട്ട് യാത്രകളുടെ  അവസാനം ഇവിടെ ആവും  .സമ്മര്‍ സമയത്ത് കൊട്ടാരത്തിന് ചുറ്റും ഒരുപാട് ആളുകളെ കാണാം .അതുപോലെ ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിലെ പൂക്കളുടെ മേള വളരെ  അധികം ആളുകള്‍ കാണാന്‍ വരും .കൊട്ടാരത്തിന്‍റെ പടിവാതിലില്‍ എത്തുമ്പോള്‍ വരവേല്‍ക്കാന്‍ നില്‍ക്കുന്ന പ്രതിമകള്‍കാണാം .എനിക്ക്   ഈ  കൊട്ടാരം കാണുമ്പോള്‍  ഒരു വിഷാദ ഭാവം  തോന്നും .എത്ര ദൂരെ നിന്ന് നോക്കിയാലും ആ ഭാവത്തിന്  യാതൊരു  മാറ്റം ഇത് വരെ തോന്നിയിട്ടില്ല .ഞാന്‍ ഇവിടെ പലപ്പോളും വരുന്നത്  ജീവിതത്തിലെ എടാകൂടകളില്‍ നിന്നും ഒരു ഒളിച്ചോട്ടം ആണ് .ഈ കൊട്ടാരത്തിന് ചുറ്റും വെറുതെ നടക്കാം .ആ  പൂക്കളോടും ,കിളികളോടും , സംസാരിച്ചു കൊണ്ട് നേരം കളയും .   കുട്ടികള്‍ക്ക്  അവിടെ ഓടികളിക്കാം .കിളികളോട്   വര്‍ത്തമാനം പറഞ്ഞു കഴിയുമ്പോള്‍ അവ ആകാശത്തിന്‍റെ
അനതതയിലേക്ക്  മറഞ്ഞു പോകും .പക്ഷേ ഈ കൊട്ടാരത്തിലെ പനീനീര്‍  പൂക്കള്‍ എന്നും അതുപോലെ അതുപോലെ അവിടെയുണ്ട്
.

                              
      ഈ പാലത്തിലൂടെ നടന്നു വേണം കൊട്ടാരത്തിന്   അകത്തേക്ക്   പ്രവേശിക്കാന്‍    ,       താഴെകാണുന്നത് കൊട്ടാരത്തി ന്‍റെമുന്‍വശത്തെ ഗേറ്റ് ആണ് .


കൊട്ടാരത്തിന് ചുറ്റുമുള്ള  പ്രകൃതി ഭംഗി മുഴുവന്‍ 
 ഒപ്പി എടുക്കുവാന്‍ പല തവണ നടന്നു നോക്കി .
  .മനോഹാരിതനേരില്കാണുമ്പോള്‍ .പലപോളും മൗനം ആവും  .ജീവിതത്തിന്‍റെ താളവും ,  പ്രകൃതിയുടെഈണവുംകൂടി  
അലിഞ്ഞു   ചേരുന്നത്തിന്റെ ഒരു  സുഖം
പലപ്പോളും  തോന്നിയിട്ടുണ്ട് .
കൊട്ടാരത്തിലെ പനീനീര്‍ പൂന്തോട്ടം
എത്രകണ്ടാലും മതിയാവില്ല
യാതൊരു മടുപ്പും ,മുഷിപ്പും ഇല്ലാതെ അതിലൂടെ നടക്കാം ,
 പക്ഷികളുടെയും ,കാട്ടു പൂക്കളുടെയും കൂടെ
തുള്ളി ചാടി നടക്കുന്ന സന്തോഷം .


ഈ തോട്ടത്തിലെ  ഓരോ പൂക്കളുടെയും
 പേരുകള്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു .
എന്‍റെ കൂടെ എല്ലാവരും ഉണ്ടായിരുന്നിട്ടും
 വല്ലാത്ത ഒരു ഏകാന്തത
 ഈ തോട്ടത്തിലൂടെ നടക്കുമ്പോള്‍ അനുഭവപ്പെടും .
നീഗൂഡ നിശബ്ദതയെ     രോമാഞ്ചം    അ  ണിയിച്ചപ്പോലെ ,
  ഈ പൂവിലും പുല്ലിലും എന്തോ ഒളിഞ്ഞിരിക്കുന്നപ്പോലെ  
തലയ്ക്കു മുകളില്‍ കൂടി
പാടി പ്പ  റക്കുന്ന പറവ ജാലകളും
,കാലുകളില്‍ തഴുകി   തലോടി പോകുന്ന  പുല്‍ക്കൊടിക്കളും
,കാറ്റും ,മഴയും ഏറ്റു
ഈറന്‍ ആയി നില്‍ക്കുന്ന പനീനീര്‍ പുഷ്പകളും,
 ഈ കുളിര്‍ തെന്നലും ഞാന്‍ വളരെ ഇഷ്ട്ടപ്പെടുന്നു.
പൂക്കളുടെ പരിമളം കലര്‍ന്ന ഇളം തെന്നല്‍
 ആ മോഹന ലോകം വാക്കുകളില്‍ പറഞ്ഞാല്‍ തീരില്ല .


                             

പ്രകൃതി സമ്മാനിച്ച ഈ  സുന്ദരതയോട് കിട പിടിക്കാന്‍ പോരുന്ന വേറെയൊന്നും ഞാന്‍ എവിടെയും കണ്ടിട്ടില്ല . 

 

 

ഈ കഴിഞ്ഞ ജൂലൈ മാസത്തില്‍ ആണ് അവസാനമായി ഞാന്‍ അവിടേക്ക് പോയത് .കൂടെ ഷമിന്‍റെ മാതാപിതാക്കളും ,സഹോദരന്‍റെ  കുടുംബം കൂടെ ഉണ്ടായിരുന്നു .ഈ യാത്രയില്‍ ഒരു നല്ല അനുഭവം കൂടി ഉണ്ടായി .ആ ദിവസംഹെന്റി രാജാവിന്‍റെ കല്യാണം അതേ ക്കുറിച്ച് ഒരു നാടകം കൊട്ടാരത്തിന് അകത്ത്ഉണ്ടായിരുന്നു . പഴയ കാലത്തില്‍ അവര് ഉപയോഗിച്ചിരുന്ന അതേ ഉടുപ്പുകളോടെ രാജാവിനെയും ഭാര്യയെയും പുറത്ത് കാണാന്‍ സാധിച്ചു .ഇവരൊക്കെ ആ നാടകത്തില്‍ അഭിനയിക്കുന്ന ആളുകള്‍ ആയിരുന്നു .നാടകം നടക്കുന്നതിനിടയില്‍ ഇവര് കൊട്ടാരത്തിന് പുറത്ത് കുറച്ച് സമയം ആളുകളുമായി സംസാരിക്കാന്‍ വരും .
                                                  
 
 
 
 
 
 
                       
ഇത്രയും കാഴ്ച്ചകള്‍ എല്ലാവര്‍ക്കും  ടിക്കറ്റ്‌  ഒന്നും എടുക്കാതെ  
കാണാന്‍ സാധിക്കും ,ഇനിയുള്ള കൊട്ടാരത്തിന്റെ പൂന്തോട്ടത്തില്‍ കയറാന്‍ ടിക്കറ്റ്‌  എടുക്കണം .അതിന്‌ അകത്ത് കടന്നാല്‍ ,

നഗരത്തിന്‍റെ വിരസതയില്‍ നിന്നുംമാറി
 കുറച്ച് കുളിര്‍ക്കാറ്റു     മായി  നടക്കാം.
പൂക്കളെസ്നേഹിക്കുന്നവര്‍ക്ക് അവിടെ   മയങ്ങാം
 വൃക്ഷ  ലതാ  ദി  കളുടെ ഇടയിലൂടെ
 വാര്‍ന്നോഴുകുന്ന  സൂര്യരശ്മികളില്‍  ,
ഭൂമിയും ,ആകാശവും തമ്മില്‍ പുണരുന്ന
 ദിവ്യ സാന്നി ദ്ധ്യം ഇവിടെ കാണാം .
 അടര്‍ത്തി  എടുക്കാന്‍ കഴിയാത്ത വിധം ചെടികള്‍
ഒന്നിനോടൊന്നു ചേര്‍ന്നിരിക്കുന്ന തു കാണാം .


കൊട്ടാരത്തിന്റെ മറ്റൊരു  ഗേറ്റ് ആണ് .

കുതിര വണ്ടിയില്‍ കൂടി കൊട്ടാരത്തിന്റെ പച്ചപ്പില്‍  ചുറ്റി നടക്കാം .


ഇതെല്ലാം കണ്ട് കഴിഞ്ഞു കൊട്ടാരത്തില്‍ തപസ്  തുടങ്ങിയ ഒരു മുതുമുത്തശ്ശി യെ കാണാം . വര്‍ഷം കുറെ കഴിഞ്ഞു .കടപുഴകി വീഴാന്‍ ഇനിയും എത്ര കാലം  കഴിയണം എന്നും അറിയില്ല . എല്ലാവരും നോക്കിയിട്ട്  പറയൂ .


ഇതെല്ലാം കൊട്ടാരത്തിന്‍റെ ഓരോ  മാളികകള്‍  ആണ് . പഴമയെ ഞാന്‍  സ്നേഹിക്കുന്നു  എന്ന് അല്ലാതെ വേറെ ഒന്നും പറയാന്‍ ഇല്ല .കൊട്ടാരത്തിന് അകത്ത് കയറിയപ്പോള്‍ എടുത്ത  ഫോട്ടോ ഒന്നും ഇപ്പോള്‍ കൈയില്‍ ഇല്ല . ലണ്ടനില്‍ വന്നപ്പോള്‍ എടുത്ത ഫോട്ടോസ് ആണ് .ഈ കൊട്ടാരത്തില്‍ ഒന്ന്‌ കൂടി പറയാന്‍ ബാക്കി ഉണ്ട് .ഏതോ മുറിലൂടെ  നടന്നപ്പോള്‍  അവിടെ ഹെന്റി രാജാവിന്‍റെ രണ്ടാമത്തെ ഭാര്യ ആയ  Anne Boleyn  ടെ പ്രേതം ഉണ്ടെന്ന്‌ പറഞ്ഞത് ഇന്നും ഓര്‍മ്മിക്കുന്നു ..ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിനോട് എനിക്കും ഇത്ര പ്രേമം തോന്നാന്‍ കാരണം  എന്താവും എന്ന ഒരു സംശയം ബാക്കി ഉണ്ട് .കൊട്ടാരത്തിന്റെ ഓരോ ജനലില്‍ കൂടിയും ഒരു കൊള്ളിമീന്‍ പോലെ അവരുടെ കണ്ണുകള്‍ ഞാന്‍തേടി നടന്നുവോ ?.അത് ഒരിക്കലും ഉണ്ടാവില്ല .

കൊട്ടാരത്തിന് പുറത്ത്, നദി  തീരത്ത് ഇട തൂര്‍ന്ന പല തരത്തിലുള്ള ചെടികള്‍കാണാം  
മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന പുഷ്പനിരകള്‍  
നവംബര്‍ മാസത്തില്‍ ഇലകളുടെ നൃത്തം കാണാം
ഏപ്രില്‍ മാസം ആവുമ്പോള്‍ പൂക്കള്‍ വിരിയുന്ന കാലം
നാമ്പ് നീട്ടി പടര്‍ന്നു കയറുന്ന വിവിധ തരം വള്ളി ചെടികള്‍,
 മരക്കൊമ്പില്‍ കൂട് കൂട്ടുന്ന നാനാതരം പക്ഷികള്‍
എവിടെ തിരിഞ്ഞ് നോക്കിയാലും സന്തോഷം .നദി തീരത്ത് കുറച്ച് സമയം ഇരുന്നാല്‍ ബോട്ടുക്കളില്‍   യാത്ര ചെയ്യുന്നവരെയും  കാണാം. ഇതെല്ലാം കണ്ട് നടക്കുമ്പോള്‍ അവരുടെ പ്രേതം വന്നാലും ഞാന്‍ കാണാന്‍ പോകുന്നില്ല


''ഹാം പ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം ''
സുന്ദരമായ ഒരു ഗാനത്തിന്റെ
ചില വരികള്‍ കേള്‍ക്കുന്നവരെപ്പോലെ,
യാത്രക്കിടയില്‍ കണ്ട് മുട്ടുന്നവരോടും
ആ പ്രിയ ഭൂമിയെ യും   
മൗനമായി സ്നേഹിച്ചു  കൊണ്ട് 
അവിടെയും യാത്ര  പറയേണ്ടി വരും .
ലണ്ടനില്‍ ഞാന്‍ കണ്ട നല്ല കാഴ്ച്ചകള്‍ എല്ലാം എഴുതി തീര്‍ന്നു .അതില്‍ ഏറ്റവും പ്രിയപ്പെട്ടത് ഈ ഹാം‌പ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം ആയിരിക്കും .ഈ യാത്ര കൂടി എഴുതി തീര്‍ന്നതോടെ  ലണ്ടനില്‍ നിന്നും ഞാന്‍ യാത്ര പറയുക ആണ് .ഇത്രയും കാലത്തിനിടയില്‍ കിട്ടിയ ചങ്ങാതിമാരെയും ,ബന്ധുക്കളെയും വിട്ട് അടുത്ത മേച്ചില്‍ പുറത്തേക്കുള്ള യാത്ര .ചുവട് ഉറപ്പിച്ച   മണ്ണില്‍ നിന്നും വിചാരിക്കാത്ത  സമയത്ത് യാത്ര പറയേണ്ടി വന്നു .ഒരു നാടിന്‍റെയും ആള്‍ക്കാരല്ല എന്ന് പറയേണ്ടി വരുമോ എന്നുള്ള ഭയം ഇപ്പോള്‍ എനിക്ക് തോന്നി തുടങ്ങി .സ്വന്തം നാടെന്നു  പറയാന്‍ ഒന്നുമില്ലാത്തത് പോലെ ഈ യാത്ര എന്ന് തീരുമോ എന്നും അറിയില്ല . ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം എന്‍റെ കുട്ടിക്ക ള്‍ക്ക് വേണ്ടി ഒരു അമ്മയുടെ ഓര്‍മ്മക്കുറിപ്പ്‌ ആണ്  ,അവരുടെ കുട്ടിക്കാലം കൂടുതല്‍ ചിലവഴിച്ചത് ഈ പൂന്തോട്ടത്തില്‍  ആവും .മക്കള്‍ രണ്ടുപേരും എന്‍റെ വയറ്റില്‍ ആയിരുന്ന സമയത്ത് ഈ  വഴികളില്‍ കൂടി ഒരുപാട് പ്രാവശ്യം  നടന്നിട്ടുണ്ട് .അവര്‍ വലുതാകുമ്പോള്‍ ഇതൊരു സമ്മാനമായി ഇവിടെ ജീവിക്കട്ടെ .ഈ നാട്ടില്‍ വന്നിട്ട് ദൈവാനുഗ്രഹത്താല്‍ നല്ലത് കുറെ കാണാനും കേള്‍ക്കാനും കഴിഞ്ഞു  .അതെല്ലാം ചേര്‍ത്ത് പിടിച്ചു  കൊണ്ട് ലണ്ടനില്‍ നിന്നും എല്ലാവരോടും ഞാന്‍ യാത്ര പറയുന്നു ...

Sunday, 17 October 2010

റോബിന്‍ ഹുഡിന്‍റെ നോട്ടിംഗ്‌ഹാം

സ്കോട്ട് ലാന്‍ഡില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ച്  കാറില്‍ കയറി ,തിരിച്ച് ലണ്ടനിലേക്ക് വരുന്ന വഴിയില്‍ നല്ല കുറെ സ്ഥലകള്‍ കാണാന്‍ ഉണ്ടായിരുന്നു .സമയ കുറവ്   കാരണം അത് നടന്നില്ല ,Berwick എന്ന സുന്ദരമായ ഒരു സ്ഥലം കൂടി ,കാണാന്‍ സാധിച്ചു. കുറച്ച് നേരം അവിടെ ചെലവഴിച്ചു .റോബിന്‍ ഹുഡിന്‍റെ നോട്ടിംഗ്‌ഹാംഷെയ്‌ര്‍ അവിടേക്ക് ആയിരുന്നു അടുത്ത യാത്ര  , ഷമി ന്‍റെ ഒരു ബന്ധു സഹോദരന്‍റെ വീട് ആണ് അടുത്ത താവളം .നോട്ടിംഗ്‌ഹാം എത്തിയപ്പോള്‍ സന്ധ്യ ആയി ,ഒരു നീണ്ട യാത്ര കഴിഞ്ഞ ക്ഷീണം നല്ലപോലെ ഉണ്ട് .ഷമി ന്‍റെ  സഹോദരന്‍ അവിടെ ഡോക്ടര്‍ ആണ് .ആള്‍ടെ വീട്ടില്‍ വന്നു കയറിയപ്പോള്‍ ആദ്യം കേട്ട കാര്യം ,ചേച്ചി യെ ഞാന്‍ ഇന്ന് ഒരു പബ്ബില്‍കൊണ്ട് പോകും എന്ന വാശിയില്‍ ആണ് .കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ എന്ന കാരണവും പറഞ്ഞ്‌  എല്ലാവരും പുറത്തേക്കു ഇറങ്ങി .ആദ്യം റോബിന്‍ ഹുഡിനെ കാണാന്‍ ആണ് പോയത് .ആ പ്രതിമയ്ക്ക്  മുന്‍പില്‍ നിന്ന് ഫോട്ടോ എടുത്തു .രാത്രി ആയത് കാരണം കൊട്ടാരത്തിന് അകത്ത്  കയറാന്‍ സാധിച്ചില്ല .

നോട്ടിംഗ്‌ഹാം പട്ടണത്തി  ന്‍റെ വളരെ  അടുത്ത് ആണ് താമസിച്ച  വീട് . ഇരുട്ടിലൂടെ നട ക്കുമ്പോള്‍ ,റോഡില്‍ കൌമാരക്കാരായ കുട്ടികളുടെ ലോകം ആണ് .എന്‍റെ കുട്ടികളുടെ കണ്ണ് പൊത്തി നടത്തേണ്ടി വരുമോ എന്നുള്ള   ഭയം ഉണ്ടായിരുന്നു .ഇവര് ഇതൊക്കെ ഏത് വഴികളില്‍ കൂടി നടന്നാലും ഇവിടെ കാണുന്നത് ആണ് .എന്നാലും ഇത്ര രാത്രിയില്‍ കാണുന്ന കാഴ്ച്ചകള്‍ കുട്ടികളുടെ  അടുത്ത ചോദ്യം ആയിരിക്കും .എന്നെയും ഷമിനെയും കണ്ടപ്പോള്‍ തന്നെ എല്ലാവരുടെയും നോട്ടം അത്ര നല്ലതായി തോന്നിയില്ല .ഈ രാത്രിയില്‍ കുട്ടികളെയും കൊണ്ട് നടക്കുന്ന കണ്ടിട്ട് ആവണം .നടന്നു നടന്നു അവസാനം കാണാന്‍ ഉദേശിച്ച പബ്ബിനു    അടുത്ത് എത്തി ..നല്ല ജനത്തിരക്കുള്ള ഒരു തെരുവിലായിരുന്നുആ കെട്ടിടം ,ഒരു ആള് പോലും മുന്‍പില്‍ ഉണ്ടായിരുന്നില്ല .രാത്രിയില്‍ ആ പബ്ബ്  കണ്ടപ്പോള്‍ ഒരു പഴയ പ്രേതാലയം എന്ന് വേണം പറയാന്‍ .വെള്ള പൂശിയ ഒരു കൊച്ച് വീട് .

പഴമ യെ കല്ലുകളില്‍ ചേര്‍ത്ത് പൊത്തി  വച്ചിരിക്കുന്ന സ്മാരകത്തിന് മുന്‍പില്‍ . ഞാനും കുട്ടികളും   കസേരയില്‍ ഇരുന്നു . കുട്ടികളുമായി  രാത്രിയില്‍  അതിനു അകത്ത് കയറുന്നില്ല ,ഷമിനും ,സഹോദരനും കൂടി അകത്ത്  നോക്കിയിട്ട് വരാം എന്ന്തീരുമാനിച്ചു .,ആ സമയത്ത്  ഒരു കാര്‍  അവിടെ  നിര്‍ത്തിയത് കണ്ടു  ,കാറില്‍  നിന്നും നല്ല ഉയരമുള്ള  ഒരു ആള്‍ പതുക്കെ നടന്നു വരുന്ന പോലെ കാണാം ,അയാളെ കണ്ടതോടെ ഷമിനും ,അനിയനും കൂടി തിടുക്കത്തില്‍ അയാളെ പരിചയപ്പെടാന്‍ പോയി .Andrew Simons ആയിരുന്നു താരം അയാളോട് സംസാരിച്ചു കൊണ്ട്   പബ്ബ് കണ്ടിട്ട് വരാം എന്ന് പറഞ്ഞ്‌ ഷമിന്‍  അകത്തേക്ക് പോയി . കള്ള് ഷാപ്പിനു മുന്‍പില്‍ അമ്മയും കുട്ടികളും കൂടി ഇരുന്നു .ഇവിടെ ഞാന്‍ കള്ള്  ഷാപ്പിനു മുന്‍പില്‍ ഇരുന്നാല്‍ എന്നോട് ചോദിയ്ക്കാന്‍ ആരുമില്ല ,എന്നാലും നമ്മുടെ മനസ്സില്‍ ഭയം ആണ് .വളരെ മോശമായ കാര്യം ചെയ്യുന്ന  ഒരു വിഷമം .കുട്ടികളോട് പബ്ബിന് അകത്ത് രാത്രി പോകണ്ട എന്ന് പറയുമ്പോള്‍ അവര് ആദ്യം ചോദിക്കുന്നത് ,എന്താ ഇപ്പോള്‍ പോയാല്‍ എന്നാവും ?നാളെ പകല്‍ പോകുന്നതും ,ഈ രാത്രിയില്‍ അതിനകത്ത് കയറുന്നത്  അവര്‍ക്ക് ഒരുപോലെ ആണെന്ന് മാതാപിതാക്കള്‍ക്ക് അറിയാം .
എനിക്ക് ഇവിടെ പബ്ബില്‍ പോകാന്‍  വളരെ മടി ആണ് .പല ഓഫീസ് പരിപാടികളും അവിടെ ആണ് നടക്കുന്നത് .ഞാന്‍ പോകാത്ത കാരണം ഷമിനും പല  പരിപാടികളും മാറ്റി വയ്ക്കും,കൂടെ വരാന്‍ നിര്‍ബന്ധിക്കാറില്ല  .ഇവിടെ മോള്‍ടെ സ്കൂളില്‍ ,അമ്മമാരുടെ പാര്‍ട്ടികള്‍  പബ്ബില്‍  ആയിരിക്കും ,എത്ര പ്രാവശ്യം നമ്മള്‍ വരില്ല എന്ന് പറഞ്ഞ്‌ ഒഴിയും .അവളുടെ ക്ലാസ്സിലെ എല്ലാ അമ്മമാരും  തമ്മില്‍  വളരെ അടുപ്പം ആണ് വേറൊരു സംസ്ക്കാരത്തില്‍  വളരുന്ന കുട്ടികളെമുഴുവനായി അവരുടെ രീതിക്കളില്‍  നിന്നും മാറ്റി നിര്‍ത്താനും വളരെ ബുദ്ധി മുട്ട് ആണ് .മോള്‍ടെ  ക്ലാസ്സില്‍ അവള്‍ ഒരു കുട്ടി ആണ് ഇന്ത്യ യില്‍ നിന്നും ഉള്ളത് .വേറെ രണ്ട് ശ്രീലങ്കന്‍ കുട്ടികളും ഉണ്ട് .മോള്‍ക്ക്‌ വേണ്ടി അമ്മമാരുടെ  പാര്‍ട്ടികളില്‍   എനിക്കും പോകേണ്ടി വരും .  അവരുടെ നിര്‍ബന്ധം കൊണ്ട്   അവസാനം ഞാന്‍ ഒരു പബ്ബ് പാര്‍ട്ടി ക്ക്  പോയി  .പാര്‍ട്ടി ഏഴ് മണിക്ക് തുടങ്ങി , അവിടെ ചെന്ന് ഒന്ന്‌ തല കാണിച്ചു പെട്ടന്ന്  തിരിച്ച് പോകണം എന്ന് വിചാരിച്ച്  ആണ് പോയത് . പത്ത് മണി വരെ എന്നെ അവര്‍ പബ്ബില്‍  ഇരുത്തി .പലരും കാര്‍ എടുക്കാതെ  ആണ് അവിടെ വന്നിരിക്കുന്നത് . എന്‍റെ കൂടെ കാറില്‍ തിരിച്ച് വീട്ടില്‍ പോകാന്‍ നാല് പേര്‍ ഉണ്ടാവും എന്ന് നേരത്തെ പറഞ്ഞിരുന്നു .കുടിച്ച് പൂസായ മദാമ്മമാരെ വീട്ടില്‍ എത്തിക്കുന്ന പണിയും കഴിഞ്ഞു ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ അപ്പനും ,മക്കളും ഷാപ്പില്‍ പോയ അമ്മയെ കാത്തിരിക്കുന്നു !!രാത്രി എട്ടര ക്ക് ഉറങ്ങുന്ന മക്കള്‍  ഉറങ്ങാതെ ,അമ്മ വരുന്ന നോക്കി ഇരിക്കുന്നു .ഞാന്‍ വീട്ടില്‍ വന്നു കയറിയ പ്പോള്‍ മോള്‍ടെ വക ആദ്യ വഴക്ക് ,ഇനി അമ്മ ഇതിന്‌ ഒന്നും പോകണ്ട .അവള്‍ക്ക് ഞാന്‍ പോയത് അല്ല വിഷമം ,ഇത്ര നേരം വൈകി അമ്മയെ കാണാത്തതില്‍  ആണ് .അപ്പന്മാര് ഇതുപോലെ വൈകി വരുമ്പോള്‍ അവരുടെമക്കളുടെ  മനസ് ഇതുപോലെ  കരയുമായിരിക്കും അല്ലേ ?

പിറ്റേന്ന് സ്കൂളില്‍ ചെന്നപ്പോള്‍  നാല് പേരെ വീട്ടില്‍ കൊണ്ട് പോയി വിട്ടതിന് അവര്  നന്ദി പറഞ്ഞു .എന്നെ കാണാതെ  വീട്ടില്‍ ഉറക്കമൊഴിച്ചിരുന്ന  അപ്പനെയും ,മക്കളെയും കുറിച്ച് പറഞ്ഞ് ഇനി നമ്മുടെ വില കളയണ്ടല്ലോ എന്ന് വിചാരിച്ചു,   നന്ദി സൂചകമായി എല്ലാം  ചിരിയില്‍ ഒതുക്കി ,. ഇവിടെയുള്ളവര്‍ക്ക്  പബ്ബില്‍ പോകുന്നത് വളരെ വലിയ കാര്യം ആണ് .കുടുംബത്തോടെ അവിടെ പോയിരുന്ന്  ,നല്ലഭക്ഷണവും കഴിക്കാന്‍വേണ്ടി  പോകുന്നവരും ഉണ്ട് .. ഞായറാഴ്ച്ചപള്ളിയില്‍ പോയി ഉച്ചഭക്ഷണം  അടുത്തുള്ള  പബ്ബില്‍ നിന്നും കഴിക്കുന്ന  കുറെ പേരെ എനിക്ക് അറിയാം .ചില പബ്ബില്‍നല്ല ഭക്ഷണം കിട്ടും .മിക്ക പബ്ബുകളും അവര് ഉണ്ടാക്കിയിരിക്കുന്നത് നദിയുടെ  തീരത്തോ, അതോ പ്രകൃതിയുടെ സുന്ദരമായ കാഴ്ച്ചകള്‍ കാണാന്‍ സാധിക്കുന്ന  സ്ഥലത്ത് ആയിരിക്കും .

എന്‍റെ പുരാണം അവിടെ നില്‍ക്കട്ടെ,
ഷമിന്‍  , കുട്ടികള്‍ക്ക്  കുടിക്കാനുള്ള ജ്യൂസ്‌ ആയി  തിരിച്ച് വന്നു കുട്ടികളുടെ കൂടെ സഹോദരനെയും അവിടെ ഇരുത്തി . എന്നോട്  ഷമിന്‍ന്‍റെ  കൂടെ പബ്ബിന് അകത്തേക്ക് വരാന്‍ നിര്‍ബന്ധം  .ചില സമയത്ത് അനാവശ്യമായ മടി  എടുക്കുന്നത് അത്ര നല്ലത് അല്ല എന്നറിയാം . ഷമിന്‍  കൂടെ ഞാനും പബ്ബിലേക്ക് നടന്നു .അതിനു അകത്ത് കടന്നതോടെ ഒരു നിമിഷം എനിക്ക് വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാഴ്ച കാണാന്‍ ഭാഗ്യം  ഉണ്ടായി  .ഒരു മേശക്കു ചുറ്റും ഒരു കൂട്ടം ആളുകള്‍ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നു ,അതിനിടയില്‍ കൂടി ഷമിന്‍ ഒരു ആളെ  പരിചയപ്പെടുന്നു .ഹിന്ദി സിനിമയില്‍ കാണുന്ന അതേ ചിരിയോടെ,ബോബി  എന്ന സിനിമയിലെ  സുന്ദര നായകന്‍ ഋഷി കപൂര്‍ കുറച്ച് നേരം സംസാരിച്ചു ..പഴയ നടന്മാരില്‍ ഞാന്‍ അവരുടെ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട് .ആ കൂട്ടത്തിനിടയില്‍ നിന്നും എഴുന്നേറ്റ് ഒരു ഫോട്ടോ എടുക്കട്ടേ എന്ന് ചോദിക്കുന്നത് വളരെ അപമര്യാദ ആവും .മനസ്സില്‍ നല്ല ആശ തോന്നി എങ്കിലും ചോദിക്കാനുള്ള മടി കൊണ്ട് ചോദിച്ചില്ല .ഋഷി കപൂര്‍ന്‍റെ കൂടെ കുറെ സിനിമ ക്കാര്‍ ഉണ്ട് ,ഓരോരുത്തരെ ആയി മനസിലാക്കാന്‍ ആ ഇരുട്ടില്‍ സാധിച്ചില്ല .ഒരു ആളെ കൂടി മനസിലായി . Dimple kapadia   ,അവിടെ വച്ച് ആളോട് സംസാരിക്കാന്‍ സാധിച്ചില്ല .അവരെയെല്ലാം  കണ്ട്     അകത്തേക്ക് കയറി .പബ്ബില്‍ നിന്നും തിരിച്ച് വന്നപ്പോള്‍ Dimple കൂടെ ഒരു ഫോട്ടോ എടുക്കുവാന്‍ സാധിച്ചു .കുട്ടികളോടും അവര്‍ നല്ല സംസാരിച്ചു .അക്ഷയ് കുമാര്‍ അഭിനയിക്കുന്ന  സിനിമയുടെ ആളുകള്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് .ആ കൂട്ടത്തിനിടയില്‍ അക്ഷയ് കുമാര്‍ ഉണ്ടായിരുന്നിരിക്കാം .എന്തായാലും കാണാന്‍  പറ്റാത്ത കാര്യം പറഞ്ഞ് വിഷമിക്കുന്നില്ല .
                എന്‍റെ പുറകില്‍ കാണുന്ന  ആ കൂട്ടം മുഴുവന്‍ സിനിമ ക്കാര്‍ ആയിരുന്നു

പബ്ബിന് അകത്ത് കയറിയപ്പോള്‍ ഒരു പഴയ നിലവറയില്‍ കയറിയപ്പോലെ , ഇടുങ്ങിയ വഴികളും ,ആ വഴിയില്‍ മുഴുവന്‍ ആണും ,പെണ്ണും  കുപ്പിയും  ,ഗ്ലാസ്സുമായി ,സംസാരിച്ചു കൊണ്ടിരിക്കുന്നു .വെള്ളക്കാരുടെ ഇടയില്‍ ഒരു കാഴ്ച്ചക്കാരെ പോലെ നടന്നു നീങ്ങി .ഒരു ഗുഹയില്‍ കയറി പോകുന്ന പോലെ ആണ് അതിനകത്തേക്ക് പോകുമ്പോള്‍ തോന്നുന്നത് .ഓരോ കോണിലും ചുവന്ന നിറത്തില്‍ മിന്നുന്ന പഴയ വിളക്കുകള്‍ .കുട്ടികളെ രാത്രിയില്‍ അതിനകത്തേക്ക് കൊണ്ട് വന്നാല്‍ അവര് പേടിച്ച് പോകുമായിരുന്നു .ഒരു മൂലയില്‍ നിന്നും അടുത്ത മൂലയിലേക്ക് പോകുമ്പോള്‍ ഗുഹയില്‍ നില്‍ക്കുന്നപ്പോലെ  ,തല മുട്ടാതെ നോക്കണം .,ഒന്നാം നിലയില്‍ നിന്നും താഴെ അടുത്ത ഗുഹയിലേക്ക് ഇറങ്ങി .ആരുടേയും ശരീരത്തില്‍ തട്ടാതെയും ,മുട്ടാതെയും വേണം നടക്കാന്‍ .അതിനിടയില്‍ നിറച്ച  ബിയര്‍ ഗ്ലാസ്സുമായി നടന്നു വരുന്നവരെയും കാണാം . അവസാനം ഈ പബ്ബില്‍ അനേഷിച്ചു വന്ന കാര്യം കണ്ടു. ഇത് വരെ കണ്ടിട്ടുള്ള കാഴ്ച്ചകളില്‍ ഒരിക്കലും മറക്കാന്‍ ആവാത്തത് ,

ഇത്രയും യാത്രകള്‍ ചെയ്തിട്ട് ,ഇതുപോലെ ഒരു സംഭവം  ജീവിതത്തില്‍ ഇത് വരെ കണ്ടിട്ടില്ല . അവിടെ വളരെ പഴക്കം ചെന്ന ഒരു മാന്ത്രിക കസേര കാണാം .,ആ കസേരയില്‍ ഇരിക്കുന്ന സ്ത്രീകള്‍ ''ഗര്‍ഭിണി ''ആവും .കേള്‍ക്കുന്ന ആര്‍ക്കും ചിരിക്കാന്‍ തോന്നുന്ന ഒരു വിഷയം .ഞാന്‍ അതിനു അടുത്ത് പോയി നോക്കി  ,ഇരുന്ന് നോക്കാനുള്ള മനക്കട്ടി ഉണ്ടായില്ല .  ,ആ റൂമില്‍ എന്‍റെ ചുറ്റും നില്‍ക്കുന്ന ആളുകളുടെ കണ്ണുകള്‍ എന്നില്‍ തന്നെ ആണെന്ന് എനിക്ക് മനസിലായിരുന്നു ഞാന്‍ അതില്‍ ഇരിക്കാന്‍ പോകുന്നു എന്ന് അവര് വിചാരിച്ചു കാണും .ഏത് സാഹസവും കണ്ടാല്‍ ആദ്യം പരീക്ഷിക്കാന്‍ തെയ്യാര്‍ ആവുന്ന ഞാന്‍ ഈ കസേര കണ്ടിട്ട് ഒന്നും മിണ്ടാതെ നില്‍ക്കുന്ന കണ്ടപ്പോള്‍  ഷമിന്‍ ഒരു ചോദ്യവുമായി വന്നു .
''നീ അവിടെ ഇരിക്കാന്‍ പോവുക ആണോ ?
അത്രക്ക് മണ്ടത്തരം എന്തായാലും ചെയുന്നില്ല എന്ന് ഞാന്‍ ഉറപ്പ് കൊടുത്തു.
ഇത്ര പഴക്കമുള്ള പബ്ബിനു മുന്‍പില്‍ നിന്നപ്പോള്‍ ഞാന്‍ മനസ്സില്‍ കോറിയിട്ട ഒരേ ഒരു വാക്ക് ഇത് ഉണ്ടാക്കിയ വര്‍ഷം ആണ് .കാലങ്ങളായി ഇതുപ്പോലെ  ഒരു വിശ്വാസം ഈ കസേരയുമായി ഉണ്ടെങ്കില്‍  അതിനെ മറി കടക്കാന്‍  ഞാന്‍  ഇഷ്ട്ടപ്പെടുന്നില്ല . ഇത്ര വര്‍ഷം പഴക്കം ഉണ്ടായിട്ടും ജീര്‍ണിക്കാത്ത സ്മാരകം ആണ് ഈ പബ്ബ് .ഇവിടത്തെ    ഏറ്റവും പഴക്കം ചെന്ന പബ്ബ്   ആണ് .നോട്ടിംഗ്‌ഹാം കോട്ടയോട് ചേര്‍ന്ന് ആണ് ഇത്  സ്ഥിതി ചെയുന്നത് .പബ്ബില്‍ അവിചാരിതമായി കിട്ടിയ നല്ല ഒരു വിരുന്നുമായി ,അവിടെ നിന്നും മടങ്ങി പോന്നത്   .രാവിലെ ഒന്ന് കൂടി അത് വഴി വന്നു ഫോട്ടോ എടുക്കാം എന്ന് ചിന്തിച്ചുകൊണ്ട്  ,വീട്ടിലേക്കു നടന്നു .നോട്ടിംഗ്‌ഹാംപട്ടണം പകല്‍ വെളിച്ചത്തില്‍ കാണാന്‍ നല്ല  ദിവസം ആയിരിക്കണം എന്ന പ്രാര്‍ത്ഥനയോടെ ,വീട്ടില്‍ പോയികിടന്നുറങ്ങി.


രാവിലെ  ഷമിന്‍റെ സഹോദരന്‍  ജോലിക്ക് പോയി .ഞാനും ഷമിനും കുട്ടികളും തലേ ദിവസം നടന്ന വഴികളില്‍   കൂടി പിന്നെയും നടന്നു .ആദ്യം പബ്ബിനു അകത്ത് കുട്ടികളെ  കൊണ്ടു പോയി ,അവിടെ കുറച്ച് ഫോട്ടോ എടുത്തു .മാന്ത്രിക കസേര കണ്ടപ്പോള്‍ മോനും ,മോളും  ചാടി കയറി ഇരിക്കാന്‍ നോക്കി .ആ സമയത്ത് പബ്ബില്‍ ഒരു അനക്കം പോലും ഇല്ല .കുട്ടികളുമായി കുറെ  പേര്‍ കാണാന്‍ വരുന്നു .രാത്രിയില്‍ അവിടെ കണ്ട കാഴ്ച്ചകള്‍ ഒന്നും അവിടെ കണ്ടില്ല .പലതരം മദ്യത്തിന്‍റെ മണവും ആയി ,അതിലൂടെ ഒഴുകി നടന്ന വര്‍  എല്ലാം എവിടെപോയി   ?.പകല്‍ വെളിച്ചത്തില്‍ യാതൊന്നും അവിടെ കാണാനില്ല എല്ലാം  ഒരിക്കല്‍കൂടി  വിശ്വാസം വരാന്‍  ഞാന്‍ പതുക്കെ ചുമരിലില്‍ ഒന്ന് തട്ടി നോക്കി എന്ന് പറയാം ,രാത്രിയില്‍ ഞാന്‍ കണ്ട സിനിമ ക്കാരും ,എല്ലാം സ്വപ്നം ആയിരുന്നുവോ ?


പബ്ബില്‍ കയറി ഫോട്ടോ എടുത്തു കഴിഞ്ഞിട്ടും ,മനസ്സില്‍ തലേ ദിവസത്തെ കാഴ്ച്ചകള്‍ മായാതെ ഉണ്ട് .കൊട്ടാരത്തിന്റെ കൂറ്റന്‍ മതില്‍ കെട്ടിന് അടുത്ത് കൂടെ നടന്നു  നോട്ടിംഗ്‌ഹാംകൊട്ടാരത്തിനു  വാതിലിന് മുന്‍പില്‍ എത്തി .അകത്ത് കയറാന്‍ ടിക്കറ്റ്‌ എടുക്കണം. അതിനകത്ത് കടന്നപ്പോള്‍ സുന്ദരനായ റോബിന്‍ ഹുഡ് ആണ് വരവേല്‍ക്കാന്‍ നില്‍ക്കുന്നത് . അയാളുടെ  കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ മക്കളും ആശ പറഞ്ഞു . Robinhood
എന്ന പുതിയ സിനിമയില്‍ അവര് ഉപയോഗിച്ച എല്ലാ വസ്ത്രങ്ങളും അവിടെ കൊട്ടാരത്തില്‍ കാണാന്‍ സാധിച്ചു .കൊട്ടാരത്തിന് അകത്ത് ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ല .
 
ഇത് കൊട്ടാരത്തിന്റെ ഓരോ ഭാഗം ആണ് .


അവിടത്തെ സ്കൂള്‍ കുട്ടികള്‍ ഉണ്ടാക്കിയ കൊച്ചു കൂടാരം ,കുട്ടികളുടെ ചാരിറ്റി ക്ക് വേണ്ടി ,ഉണ്ടാക്കി വച്ചിരിക്കുന്നു .


ഈ കോട്ടയില്‍ കടക്കാന്‍ ഈ മതില്‍ ക്കെട്ടുക്കള്‍ചാടി കടന്ന് വേണം ,ഇതിന്‌ അടിയില്‍ കൂടി ചെറിയ കുഴികള്‍ പോലെ കാണാം . .കൊട്ടാരത്തിന് അകത്ത് നിന്ന് തടവുകാര്‍ രക്ഷപ്പെടുന്ന വഴികള്‍ ആണ് . 
 
  
 
 
 
    

പഴയ വീടുകള്‍ ആണ് .

ഈ തിരക്കിനിടയിലും  യാതൊരു ഭയം  ഇല്ലാതെ കളിക്കുന്ന കൊച്ചു കുട്ടി .