ജാലകം

Sunday 17 October 2010

റോബിന്‍ ഹുഡിന്‍റെ നോട്ടിംഗ്‌ഹാം

സ്കോട്ട് ലാന്‍ഡില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ച്  കാറില്‍ കയറി ,തിരിച്ച് ലണ്ടനിലേക്ക് വരുന്ന വഴിയില്‍ നല്ല കുറെ സ്ഥലകള്‍ കാണാന്‍ ഉണ്ടായിരുന്നു .സമയ കുറവ്   കാരണം അത് നടന്നില്ല ,Berwick എന്ന സുന്ദരമായ ഒരു സ്ഥലം കൂടി ,കാണാന്‍ സാധിച്ചു. കുറച്ച് നേരം അവിടെ ചെലവഴിച്ചു .റോബിന്‍ ഹുഡിന്‍റെ നോട്ടിംഗ്‌ഹാംഷെയ്‌ര്‍ അവിടേക്ക് ആയിരുന്നു അടുത്ത യാത്ര  , ഷമി ന്‍റെ ഒരു ബന്ധു സഹോദരന്‍റെ വീട് ആണ് അടുത്ത താവളം .നോട്ടിംഗ്‌ഹാം എത്തിയപ്പോള്‍ സന്ധ്യ ആയി ,ഒരു നീണ്ട യാത്ര കഴിഞ്ഞ ക്ഷീണം നല്ലപോലെ ഉണ്ട് .ഷമി ന്‍റെ  സഹോദരന്‍ അവിടെ ഡോക്ടര്‍ ആണ് .ആള്‍ടെ വീട്ടില്‍ വന്നു കയറിയപ്പോള്‍ ആദ്യം കേട്ട കാര്യം ,ചേച്ചി യെ ഞാന്‍ ഇന്ന് ഒരു പബ്ബില്‍കൊണ്ട് പോകും എന്ന വാശിയില്‍ ആണ് .കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ എന്ന കാരണവും പറഞ്ഞ്‌  എല്ലാവരും പുറത്തേക്കു ഇറങ്ങി .ആദ്യം റോബിന്‍ ഹുഡിനെ കാണാന്‍ ആണ് പോയത് .ആ പ്രതിമയ്ക്ക്  മുന്‍പില്‍ നിന്ന് ഫോട്ടോ എടുത്തു .രാത്രി ആയത് കാരണം കൊട്ടാരത്തിന് അകത്ത്  കയറാന്‍ സാധിച്ചില്ല .













നോട്ടിംഗ്‌ഹാം പട്ടണത്തി  ന്‍റെ വളരെ  അടുത്ത് ആണ് താമസിച്ച  വീട് . ഇരുട്ടിലൂടെ നട ക്കുമ്പോള്‍ ,റോഡില്‍ കൌമാരക്കാരായ കുട്ടികളുടെ ലോകം ആണ് .എന്‍റെ കുട്ടികളുടെ കണ്ണ് പൊത്തി നടത്തേണ്ടി വരുമോ എന്നുള്ള   ഭയം ഉണ്ടായിരുന്നു .ഇവര് ഇതൊക്കെ ഏത് വഴികളില്‍ കൂടി നടന്നാലും ഇവിടെ കാണുന്നത് ആണ് .എന്നാലും ഇത്ര രാത്രിയില്‍ കാണുന്ന കാഴ്ച്ചകള്‍ കുട്ടികളുടെ  അടുത്ത ചോദ്യം ആയിരിക്കും .എന്നെയും ഷമിനെയും കണ്ടപ്പോള്‍ തന്നെ എല്ലാവരുടെയും നോട്ടം അത്ര നല്ലതായി തോന്നിയില്ല .ഈ രാത്രിയില്‍ കുട്ടികളെയും കൊണ്ട് നടക്കുന്ന കണ്ടിട്ട് ആവണം .നടന്നു നടന്നു അവസാനം കാണാന്‍ ഉദേശിച്ച പബ്ബിനു    അടുത്ത് എത്തി ..നല്ല ജനത്തിരക്കുള്ള ഒരു തെരുവിലായിരുന്നുആ കെട്ടിടം ,ഒരു ആള് പോലും മുന്‍പില്‍ ഉണ്ടായിരുന്നില്ല .രാത്രിയില്‍ ആ പബ്ബ്  കണ്ടപ്പോള്‍ ഒരു പഴയ പ്രേതാലയം എന്ന് വേണം പറയാന്‍ .വെള്ള പൂശിയ ഒരു കൊച്ച് വീട് .

പഴമ യെ കല്ലുകളില്‍ ചേര്‍ത്ത് പൊത്തി  വച്ചിരിക്കുന്ന സ്മാരകത്തിന് മുന്‍പില്‍ . ഞാനും കുട്ടികളും   കസേരയില്‍ ഇരുന്നു . കുട്ടികളുമായി  രാത്രിയില്‍  അതിനു അകത്ത് കയറുന്നില്ല ,ഷമിനും ,സഹോദരനും കൂടി അകത്ത്  നോക്കിയിട്ട് വരാം എന്ന്തീരുമാനിച്ചു .,ആ സമയത്ത്  ഒരു കാര്‍  അവിടെ  നിര്‍ത്തിയത് കണ്ടു  ,കാറില്‍  നിന്നും നല്ല ഉയരമുള്ള  ഒരു ആള്‍ പതുക്കെ നടന്നു വരുന്ന പോലെ കാണാം ,അയാളെ കണ്ടതോടെ ഷമിനും ,അനിയനും കൂടി തിടുക്കത്തില്‍ അയാളെ പരിചയപ്പെടാന്‍ പോയി .Andrew Simons ആയിരുന്നു താരം അയാളോട് സംസാരിച്ചു കൊണ്ട്   പബ്ബ് കണ്ടിട്ട് വരാം എന്ന് പറഞ്ഞ്‌ ഷമിന്‍  അകത്തേക്ക് പോയി . കള്ള് ഷാപ്പിനു മുന്‍പില്‍ അമ്മയും കുട്ടികളും കൂടി ഇരുന്നു .ഇവിടെ ഞാന്‍ കള്ള്  ഷാപ്പിനു മുന്‍പില്‍ ഇരുന്നാല്‍ എന്നോട് ചോദിയ്ക്കാന്‍ ആരുമില്ല ,എന്നാലും നമ്മുടെ മനസ്സില്‍ ഭയം ആണ് .വളരെ മോശമായ കാര്യം ചെയ്യുന്ന  ഒരു വിഷമം .കുട്ടികളോട് പബ്ബിന് അകത്ത് രാത്രി പോകണ്ട എന്ന് പറയുമ്പോള്‍ അവര് ആദ്യം ചോദിക്കുന്നത് ,എന്താ ഇപ്പോള്‍ പോയാല്‍ എന്നാവും ?നാളെ പകല്‍ പോകുന്നതും ,ഈ രാത്രിയില്‍ അതിനകത്ത് കയറുന്നത്  അവര്‍ക്ക് ഒരുപോലെ ആണെന്ന് മാതാപിതാക്കള്‍ക്ക് അറിയാം .








എനിക്ക് ഇവിടെ പബ്ബില്‍ പോകാന്‍  വളരെ മടി ആണ് .പല ഓഫീസ് പരിപാടികളും അവിടെ ആണ് നടക്കുന്നത് .ഞാന്‍ പോകാത്ത കാരണം ഷമിനും പല  പരിപാടികളും മാറ്റി വയ്ക്കും,കൂടെ വരാന്‍ നിര്‍ബന്ധിക്കാറില്ല  .ഇവിടെ മോള്‍ടെ സ്കൂളില്‍ ,അമ്മമാരുടെ പാര്‍ട്ടികള്‍  പബ്ബില്‍  ആയിരിക്കും ,എത്ര പ്രാവശ്യം നമ്മള്‍ വരില്ല എന്ന് പറഞ്ഞ്‌ ഒഴിയും .അവളുടെ ക്ലാസ്സിലെ എല്ലാ അമ്മമാരും  തമ്മില്‍  വളരെ അടുപ്പം ആണ് വേറൊരു സംസ്ക്കാരത്തില്‍  വളരുന്ന കുട്ടികളെമുഴുവനായി അവരുടെ രീതിക്കളില്‍  നിന്നും മാറ്റി നിര്‍ത്താനും വളരെ ബുദ്ധി മുട്ട് ആണ് .മോള്‍ടെ  ക്ലാസ്സില്‍ അവള്‍ ഒരു കുട്ടി ആണ് ഇന്ത്യ യില്‍ നിന്നും ഉള്ളത് .വേറെ രണ്ട് ശ്രീലങ്കന്‍ കുട്ടികളും ഉണ്ട് .മോള്‍ക്ക്‌ വേണ്ടി അമ്മമാരുടെ  പാര്‍ട്ടികളില്‍   എനിക്കും പോകേണ്ടി വരും .  അവരുടെ നിര്‍ബന്ധം കൊണ്ട്   അവസാനം ഞാന്‍ ഒരു പബ്ബ് പാര്‍ട്ടി ക്ക്  പോയി  .പാര്‍ട്ടി ഏഴ് മണിക്ക് തുടങ്ങി , അവിടെ ചെന്ന് ഒന്ന്‌ തല കാണിച്ചു പെട്ടന്ന്  തിരിച്ച് പോകണം എന്ന് വിചാരിച്ച്  ആണ് പോയത് . പത്ത് മണി വരെ എന്നെ അവര്‍ പബ്ബില്‍  ഇരുത്തി .പലരും കാര്‍ എടുക്കാതെ  ആണ് അവിടെ വന്നിരിക്കുന്നത് . എന്‍റെ കൂടെ കാറില്‍ തിരിച്ച് വീട്ടില്‍ പോകാന്‍ നാല് പേര്‍ ഉണ്ടാവും എന്ന് നേരത്തെ പറഞ്ഞിരുന്നു .കുടിച്ച് പൂസായ മദാമ്മമാരെ വീട്ടില്‍ എത്തിക്കുന്ന പണിയും കഴിഞ്ഞു ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ അപ്പനും ,മക്കളും ഷാപ്പില്‍ പോയ അമ്മയെ കാത്തിരിക്കുന്നു !!രാത്രി എട്ടര ക്ക് ഉറങ്ങുന്ന മക്കള്‍  ഉറങ്ങാതെ ,അമ്മ വരുന്ന നോക്കി ഇരിക്കുന്നു .ഞാന്‍ വീട്ടില്‍ വന്നു കയറിയ പ്പോള്‍ മോള്‍ടെ വക ആദ്യ വഴക്ക് ,ഇനി അമ്മ ഇതിന്‌ ഒന്നും പോകണ്ട .അവള്‍ക്ക് ഞാന്‍ പോയത് അല്ല വിഷമം ,ഇത്ര നേരം വൈകി അമ്മയെ കാണാത്തതില്‍  ആണ് .അപ്പന്മാര് ഇതുപോലെ വൈകി വരുമ്പോള്‍ അവരുടെമക്കളുടെ  മനസ് ഇതുപോലെ  കരയുമായിരിക്കും അല്ലേ ?

പിറ്റേന്ന് സ്കൂളില്‍ ചെന്നപ്പോള്‍  നാല് പേരെ വീട്ടില്‍ കൊണ്ട് പോയി വിട്ടതിന് അവര്  നന്ദി പറഞ്ഞു .എന്നെ കാണാതെ  വീട്ടില്‍ ഉറക്കമൊഴിച്ചിരുന്ന  അപ്പനെയും ,മക്കളെയും കുറിച്ച് പറഞ്ഞ് ഇനി നമ്മുടെ വില കളയണ്ടല്ലോ എന്ന് വിചാരിച്ചു,   നന്ദി സൂചകമായി എല്ലാം  ചിരിയില്‍ ഒതുക്കി ,. ഇവിടെയുള്ളവര്‍ക്ക്  പബ്ബില്‍ പോകുന്നത് വളരെ വലിയ കാര്യം ആണ് .കുടുംബത്തോടെ അവിടെ പോയിരുന്ന്  ,നല്ലഭക്ഷണവും കഴിക്കാന്‍വേണ്ടി  പോകുന്നവരും ഉണ്ട് .. ഞായറാഴ്ച്ചപള്ളിയില്‍ പോയി ഉച്ചഭക്ഷണം  അടുത്തുള്ള  പബ്ബില്‍ നിന്നും കഴിക്കുന്ന  കുറെ പേരെ എനിക്ക് അറിയാം .ചില പബ്ബില്‍നല്ല ഭക്ഷണം കിട്ടും .മിക്ക പബ്ബുകളും അവര് ഉണ്ടാക്കിയിരിക്കുന്നത് നദിയുടെ  തീരത്തോ, അതോ പ്രകൃതിയുടെ സുന്ദരമായ കാഴ്ച്ചകള്‍ കാണാന്‍ സാധിക്കുന്ന  സ്ഥലത്ത് ആയിരിക്കും .

എന്‍റെ പുരാണം അവിടെ നില്‍ക്കട്ടെ,
ഷമിന്‍  , കുട്ടികള്‍ക്ക്  കുടിക്കാനുള്ള ജ്യൂസ്‌ ആയി  തിരിച്ച് വന്നു കുട്ടികളുടെ കൂടെ സഹോദരനെയും അവിടെ ഇരുത്തി . എന്നോട്  ഷമിന്‍ന്‍റെ  കൂടെ പബ്ബിന് അകത്തേക്ക് വരാന്‍ നിര്‍ബന്ധം  .ചില സമയത്ത് അനാവശ്യമായ മടി  എടുക്കുന്നത് അത്ര നല്ലത് അല്ല എന്നറിയാം . ഷമിന്‍  കൂടെ ഞാനും പബ്ബിലേക്ക് നടന്നു .അതിനു അകത്ത് കടന്നതോടെ ഒരു നിമിഷം എനിക്ക് വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാഴ്ച കാണാന്‍ ഭാഗ്യം  ഉണ്ടായി  .ഒരു മേശക്കു ചുറ്റും ഒരു കൂട്ടം ആളുകള്‍ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നു ,അതിനിടയില്‍ കൂടി ഷമിന്‍ ഒരു ആളെ  പരിചയപ്പെടുന്നു .ഹിന്ദി സിനിമയില്‍ കാണുന്ന അതേ ചിരിയോടെ,ബോബി  എന്ന സിനിമയിലെ  സുന്ദര നായകന്‍ ഋഷി കപൂര്‍ കുറച്ച് നേരം സംസാരിച്ചു ..പഴയ നടന്മാരില്‍ ഞാന്‍ അവരുടെ സിനിമകള്‍ ഒരുപാട് കണ്ടിട്ടുണ്ട് .ആ കൂട്ടത്തിനിടയില്‍ നിന്നും എഴുന്നേറ്റ് ഒരു ഫോട്ടോ എടുക്കട്ടേ എന്ന് ചോദിക്കുന്നത് വളരെ അപമര്യാദ ആവും .മനസ്സില്‍ നല്ല ആശ തോന്നി എങ്കിലും ചോദിക്കാനുള്ള മടി കൊണ്ട് ചോദിച്ചില്ല .ഋഷി കപൂര്‍ന്‍റെ കൂടെ കുറെ സിനിമ ക്കാര്‍ ഉണ്ട് ,ഓരോരുത്തരെ ആയി മനസിലാക്കാന്‍ ആ ഇരുട്ടില്‍ സാധിച്ചില്ല .ഒരു ആളെ കൂടി മനസിലായി . Dimple kapadia   ,അവിടെ വച്ച് ആളോട് സംസാരിക്കാന്‍ സാധിച്ചില്ല .അവരെയെല്ലാം  കണ്ട്     അകത്തേക്ക് കയറി .പബ്ബില്‍ നിന്നും തിരിച്ച് വന്നപ്പോള്‍ Dimple കൂടെ ഒരു ഫോട്ടോ എടുക്കുവാന്‍ സാധിച്ചു .കുട്ടികളോടും അവര്‍ നല്ല സംസാരിച്ചു .അക്ഷയ് കുമാര്‍ അഭിനയിക്കുന്ന  സിനിമയുടെ ആളുകള്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് .ആ കൂട്ടത്തിനിടയില്‍ അക്ഷയ് കുമാര്‍ ഉണ്ടായിരുന്നിരിക്കാം .എന്തായാലും കാണാന്‍  പറ്റാത്ത കാര്യം പറഞ്ഞ് വിഷമിക്കുന്നില്ല .




                എന്‍റെ പുറകില്‍ കാണുന്ന  ആ കൂട്ടം മുഴുവന്‍ സിനിമ ക്കാര്‍ ആയിരുന്നു





പബ്ബിന് അകത്ത് കയറിയപ്പോള്‍ ഒരു പഴയ നിലവറയില്‍ കയറിയപ്പോലെ , ഇടുങ്ങിയ വഴികളും ,ആ വഴിയില്‍ മുഴുവന്‍ ആണും ,പെണ്ണും  കുപ്പിയും  ,ഗ്ലാസ്സുമായി ,സംസാരിച്ചു കൊണ്ടിരിക്കുന്നു .വെള്ളക്കാരുടെ ഇടയില്‍ ഒരു കാഴ്ച്ചക്കാരെ പോലെ നടന്നു നീങ്ങി .ഒരു ഗുഹയില്‍ കയറി പോകുന്ന പോലെ ആണ് അതിനകത്തേക്ക് പോകുമ്പോള്‍ തോന്നുന്നത് .ഓരോ കോണിലും ചുവന്ന നിറത്തില്‍ മിന്നുന്ന പഴയ വിളക്കുകള്‍ .കുട്ടികളെ രാത്രിയില്‍ അതിനകത്തേക്ക് കൊണ്ട് വന്നാല്‍ അവര് പേടിച്ച് പോകുമായിരുന്നു .ഒരു മൂലയില്‍ നിന്നും അടുത്ത മൂലയിലേക്ക് പോകുമ്പോള്‍ ഗുഹയില്‍ നില്‍ക്കുന്നപ്പോലെ  ,തല മുട്ടാതെ നോക്കണം .,ഒന്നാം നിലയില്‍ നിന്നും താഴെ അടുത്ത ഗുഹയിലേക്ക് ഇറങ്ങി .ആരുടേയും ശരീരത്തില്‍ തട്ടാതെയും ,മുട്ടാതെയും വേണം നടക്കാന്‍ .അതിനിടയില്‍ നിറച്ച  ബിയര്‍ ഗ്ലാസ്സുമായി നടന്നു വരുന്നവരെയും കാണാം . അവസാനം ഈ പബ്ബില്‍ അനേഷിച്ചു വന്ന കാര്യം കണ്ടു. ഇത് വരെ കണ്ടിട്ടുള്ള കാഴ്ച്ചകളില്‍ ഒരിക്കലും മറക്കാന്‍ ആവാത്തത് ,









ഇത്രയും യാത്രകള്‍ ചെയ്തിട്ട് ,ഇതുപോലെ ഒരു സംഭവം  ജീവിതത്തില്‍ ഇത് വരെ കണ്ടിട്ടില്ല . അവിടെ വളരെ പഴക്കം ചെന്ന ഒരു മാന്ത്രിക കസേര കാണാം .,ആ കസേരയില്‍ ഇരിക്കുന്ന സ്ത്രീകള്‍ ''ഗര്‍ഭിണി ''ആവും .കേള്‍ക്കുന്ന ആര്‍ക്കും ചിരിക്കാന്‍ തോന്നുന്ന ഒരു വിഷയം .ഞാന്‍ അതിനു അടുത്ത് പോയി നോക്കി  ,ഇരുന്ന് നോക്കാനുള്ള മനക്കട്ടി ഉണ്ടായില്ല .  ,ആ റൂമില്‍ എന്‍റെ ചുറ്റും നില്‍ക്കുന്ന ആളുകളുടെ കണ്ണുകള്‍ എന്നില്‍ തന്നെ ആണെന്ന് എനിക്ക് മനസിലായിരുന്നു ഞാന്‍ അതില്‍ ഇരിക്കാന്‍ പോകുന്നു എന്ന് അവര് വിചാരിച്ചു കാണും .ഏത് സാഹസവും കണ്ടാല്‍ ആദ്യം പരീക്ഷിക്കാന്‍ തെയ്യാര്‍ ആവുന്ന ഞാന്‍ ഈ കസേര കണ്ടിട്ട് ഒന്നും മിണ്ടാതെ നില്‍ക്കുന്ന കണ്ടപ്പോള്‍  ഷമിന്‍ ഒരു ചോദ്യവുമായി വന്നു .
''നീ അവിടെ ഇരിക്കാന്‍ പോവുക ആണോ ?
അത്രക്ക് മണ്ടത്തരം എന്തായാലും ചെയുന്നില്ല എന്ന് ഞാന്‍ ഉറപ്പ് കൊടുത്തു.
ഇത്ര പഴക്കമുള്ള പബ്ബിനു മുന്‍പില്‍ നിന്നപ്പോള്‍ ഞാന്‍ മനസ്സില്‍ കോറിയിട്ട ഒരേ ഒരു വാക്ക് ഇത് ഉണ്ടാക്കിയ വര്‍ഷം ആണ് .കാലങ്ങളായി ഇതുപ്പോലെ  ഒരു വിശ്വാസം ഈ കസേരയുമായി ഉണ്ടെങ്കില്‍  അതിനെ മറി കടക്കാന്‍  ഞാന്‍  ഇഷ്ട്ടപ്പെടുന്നില്ല . ഇത്ര വര്‍ഷം പഴക്കം ഉണ്ടായിട്ടും ജീര്‍ണിക്കാത്ത സ്മാരകം ആണ് ഈ പബ്ബ് .ഇവിടത്തെ    ഏറ്റവും പഴക്കം ചെന്ന പബ്ബ്   ആണ് .നോട്ടിംഗ്‌ഹാം കോട്ടയോട് ചേര്‍ന്ന് ആണ് ഇത്  സ്ഥിതി ചെയുന്നത് .പബ്ബില്‍ അവിചാരിതമായി കിട്ടിയ നല്ല ഒരു വിരുന്നുമായി ,അവിടെ നിന്നും മടങ്ങി പോന്നത്   .രാവിലെ ഒന്ന് കൂടി അത് വഴി വന്നു ഫോട്ടോ എടുക്കാം എന്ന് ചിന്തിച്ചുകൊണ്ട്  ,വീട്ടിലേക്കു നടന്നു .നോട്ടിംഗ്‌ഹാംപട്ടണം പകല്‍ വെളിച്ചത്തില്‍ കാണാന്‍ നല്ല  ദിവസം ആയിരിക്കണം എന്ന പ്രാര്‍ത്ഥനയോടെ ,വീട്ടില്‍ പോയികിടന്നുറങ്ങി.


രാവിലെ  ഷമിന്‍റെ സഹോദരന്‍  ജോലിക്ക് പോയി .ഞാനും ഷമിനും കുട്ടികളും തലേ ദിവസം നടന്ന വഴികളില്‍   കൂടി പിന്നെയും നടന്നു .ആദ്യം പബ്ബിനു അകത്ത് കുട്ടികളെ  കൊണ്ടു പോയി ,അവിടെ കുറച്ച് ഫോട്ടോ എടുത്തു .മാന്ത്രിക കസേര കണ്ടപ്പോള്‍ മോനും ,മോളും  ചാടി കയറി ഇരിക്കാന്‍ നോക്കി .ആ സമയത്ത് പബ്ബില്‍ ഒരു അനക്കം പോലും ഇല്ല .കുട്ടികളുമായി കുറെ  പേര്‍ കാണാന്‍ വരുന്നു .രാത്രിയില്‍ അവിടെ കണ്ട കാഴ്ച്ചകള്‍ ഒന്നും അവിടെ കണ്ടില്ല .പലതരം മദ്യത്തിന്‍റെ മണവും ആയി ,അതിലൂടെ ഒഴുകി നടന്ന വര്‍  എല്ലാം എവിടെപോയി   ?.പകല്‍ വെളിച്ചത്തില്‍ യാതൊന്നും അവിടെ കാണാനില്ല എല്ലാം  ഒരിക്കല്‍കൂടി  വിശ്വാസം വരാന്‍  ഞാന്‍ പതുക്കെ ചുമരിലില്‍ ഒന്ന് തട്ടി നോക്കി എന്ന് പറയാം ,രാത്രിയില്‍ ഞാന്‍ കണ്ട സിനിമ ക്കാരും ,എല്ലാം സ്വപ്നം ആയിരുന്നുവോ ?






































പബ്ബില്‍ കയറി ഫോട്ടോ എടുത്തു കഴിഞ്ഞിട്ടും ,മനസ്സില്‍ തലേ ദിവസത്തെ കാഴ്ച്ചകള്‍ മായാതെ ഉണ്ട് .കൊട്ടാരത്തിന്റെ കൂറ്റന്‍ മതില്‍ കെട്ടിന് അടുത്ത് കൂടെ നടന്നു  നോട്ടിംഗ്‌ഹാംകൊട്ടാരത്തിനു  വാതിലിന് മുന്‍പില്‍ എത്തി .അകത്ത് കയറാന്‍ ടിക്കറ്റ്‌ എടുക്കണം. അതിനകത്ത് കടന്നപ്പോള്‍ സുന്ദരനായ റോബിന്‍ ഹുഡ് ആണ് വരവേല്‍ക്കാന്‍ നില്‍ക്കുന്നത് . അയാളുടെ  കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ മക്കളും ആശ പറഞ്ഞു . Robinhood
എന്ന പുതിയ സിനിമയില്‍ അവര് ഉപയോഗിച്ച എല്ലാ വസ്ത്രങ്ങളും അവിടെ കൊട്ടാരത്തില്‍ കാണാന്‍ സാധിച്ചു .കൊട്ടാരത്തിന് അകത്ത് ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ല .
 
































ഇത് കൊട്ടാരത്തിന്റെ ഓരോ ഭാഗം ആണ് .










അവിടത്തെ സ്കൂള്‍ കുട്ടികള്‍ ഉണ്ടാക്കിയ കൊച്ചു കൂടാരം ,കുട്ടികളുടെ ചാരിറ്റി ക്ക് വേണ്ടി ,ഉണ്ടാക്കി വച്ചിരിക്കുന്നു .






ഈ കോട്ടയില്‍ കടക്കാന്‍ ഈ മതില്‍ ക്കെട്ടുക്കള്‍ചാടി കടന്ന് വേണം ,ഇതിന്‌ അടിയില്‍ കൂടി ചെറിയ കുഴികള്‍ പോലെ കാണാം . .കൊട്ടാരത്തിന് അകത്ത് നിന്ന് തടവുകാര്‍ രക്ഷപ്പെടുന്ന വഴികള്‍ ആണ് .



 
 
 



 
 
 
 
   







 

പഴയ വീടുകള്‍ ആണ് .





















ഈ തിരക്കിനിടയിലും  യാതൊരു ഭയം  ഇല്ലാതെ കളിക്കുന്ന കൊച്ചു കുട്ടി .

Friday 1 October 2010

EDINBURGH -സ്കോട്ട് ലാന്‍ഡ്‌ (part-5)

രാജ്ഞിയുടെ കടലിലെ കൊട്ടാരം കണ്ട സന്തോഷത്തില്‍ ,എല്ലാവരും ഈ യാത്ര മറന്നു കാണില്ല എന്ന് വിശ്വസിക്കുന്നു .ഈ നഗരത്തിന്റെ ഭംഗി ഇനിയും പറഞ്ഞ്  തീര്‍ന്നിട്ടില്ല .താമസിക്കുന്ന ഹോട്ടലിന്റെ മുന്‍പില്‍ നിന്നും ബസില്‍ കയറി നഗരം ചുറ്റി കാണാം എന്ന് ആയിരുന്നു അടുത്ത പരിപാടി .ബസ് സ്റ്റോപ്പില്‍ വന്നപ്പോള്‍ വേറെ ആരും ബസില്‍ കയറാനില്ല .ഇവിടത്തെ ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍  എനിക്ക് അതിശയം ആണ് .ആര്‍ക്കും യാതൊരു തിക്കും ,തിരക്കുമില്ല .വളരെ ശാന്തരായി എല്ലാവരും യാത്ര ചെയുന്നു .വയസായവര്‍ക്ക് ഇരിക്കാന്‍വേണ്ടി ഒരിടം ,കുട്ടികളെയും കൊണ്ട് വരുന്നവര്‍ക്ക് നില്ക്കാന്‍ സ്ഥലം ,വീല്‍ ചെയറില്‍ വരുന്നവര്‍ക്ക് വേണ്ടി ,ബസിന്റെ വാതിലില്‍ അതിനുള്ള സൌകര്യം ഉണ്ട് .ആരുടേയും സഹായം ഇല്ലാതെ അവര് ബസില്‍ കയറും ,



.ഞാന്‍ ഇത്ര വര്‍ഷം ഈ രാജ്യത്ത് ഉണ്ടായിട്ടും ,ബസില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ ,ആദ്യം എനിക്ക് സീറ്റ്‌ കിട്ടണം ,ഇരുന്ന്  കാഴ്ച്ചകള്‍ എല്ലാം കാണാന്‍ സാധിക്കണം എന്ന് ആണ് മനസ്സില്‍ ആദ്യം തോന്നുന്നത് .തിരക്ക് പുറത്ത് കാണിച്ചില്ല എങ്കിലും മനസ്സില്‍ അത് ആവും ,.നമ്മള്‍ വളര്‍ന്ന ചില രീതികള്‍ മറ്റുള്ളവര്‍ കാണുമ്പോള്‍ അവര്‍ക്ക് അത് എത്ര വികൃതമായി തോന്നും എന്ന് നമ്മള്‍ ചിന്തിക്കാറില്ല .എന്‍റെ വീട്ടില്‍ മോളോട് ഭക്ഷണം കഴിക്കുന്ന സമയം ,ആദ്യം കഴിച്ച് തീര്‍ക്കുന്നവര്‍ക്ക് സമ്മാനം കിട്ടും എന്ന് പറഞ്ഞാല്‍ ,അവള്‍ എന്നോട് പറയുന്ന ഒരു മറുപടി ഉണ്ട് .

''എനിക്ക് ഭക്ഷണം കഴിച്ച് തീര്‍ക്കാന്‍ സമയം വേണം.അമ്മ  തിരക്ക്  കൂട്ടണ്ടാ  '',അവള്‍ പറയുന്ന ഉത്തരം ആദ്യം കേട്ടപ്പോള്‍ എനിക്ക് ചിരി ആണ് വന്നത് .നമ്മുടെ കുട്ടിക്കാലത്ത്  ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ ,ആദ്യം മുന്‍പില്‍ ഇരിക്കുന്ന സമ്മാനം വേണം .. .ഭക്ഷണത്തിന്റെ രുചി  അറിയാതെ വേഗം കഴിച്ച്തീര്‍ക്കും,ആ സമ്മാനവുമായി പോകുമ്പോള്‍ ,കഴിച്ച ഭക്ഷണത്തെ കുറിച്ച്  ഓര്‍ക്കാന്‍ എവിടെ നേരം? ഈ തലമുറയിലെ    കുട്ടികള്‍ ആ ഭക്ഷണം രുചിയോടെ കഴിച്ച് തീര്‍ക്കുന്നു,,അവരില്‍ എല്ലാത്തിനും ഒരു സമയം ഉണ്ട് .അതുപോലെ ഈ ബസ് യാത്രയും ഇവിടെ ഉള്ളവരുടെ ക്ഷമയെ കുറിച്ച് പറഞ്ഞ് മുഷിപ്പിക്കുന്നില്ല .കുട്ടികളുടെ ചില ചിന്തകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കും അത് മാത്രം ഓര്‍ക്കാം ,യാത്ര തുടരാം ..



                    
.

പത്ത് മിനിറ്റ് യാത്ര കഴിഞ്ഞ് അവിടെ എത്തിയപ്പോള്‍ നല്ല തെളിച്ചമുള്ള  ഒരു ദിവസംആയതിനാല്‍  , വെയ്യില്‍ കൊണ്ടു ,പുല്‍ത്തകിടിയില്‍ വിശ്രമിക്കുന്ന ഒരു കൂട്ടം ആളുകള്‍ ,  തിരക്കിനിടയില്‍ കൂടി എന്‍റെ  കാതില്‍ ആദ്യം   കേട്ടത്   സ്കോട്ടിഷ് മാധുര്യവുമായി , സ്കോട്ടിഷ് Bagpipe അതില്‍    നിന്നും വരുന്ന സ്വരം ആയിരുന്നു . കുറച്ച് ദൂരെ എവിടെയോ  ആരോ ആണ്  അത് ഊതുന്നത്‌ .ആ സ്വരം എന്നെ മാടി വിളിക്കുന്ന പ്പോലെ  , ഒരു സുഖം..ലണ്ടനില്‍  നിന്നും ഇവിടെ വന്നപ്പോള്‍   ഒരു  കുളിമ  എനിക്ക് തോന്നി .  യാതൊരു  ബഹളവുമില്ലാതെ ,കാഴ്ച്ചകള്‍ കണ്ടു നടക്കുന്ന  മനുഷ്യര്‍ .ഒരു നഗരം മുഴുവന്‍ ഇത്രയും ശാന്തമായി കാണുന്നതില്‍ ,അവരുടെ സംസ്കാരം എടുത്തു പറയേണ്ട കാര്യം ആണ്    .നൂറ്റാണ്ടുകളായി  ,തല ഉയര്‍ത്തി   നില്‍ക്കുന്ന കോട്ടകള്‍ അതിന്‌മുന്‍പില്‍  ,മനോഹരമായ പ്രതിമകളും കൊത്തി വച്ചിരിക്കുന്നു ,കഴിഞ്ഞ നൂറ്റാണ്ടിനെ സംബന്ധിക്കുന്ന ഒന്ന്‌ പോലും നശിച്ചു കാണില്ല .ചുമര്‍ ചിത്രങ്ങള്‍എല്ലാം  മൗനം പാലിച്ചു കൊണ്ടുള്ള നില്‍പ്പ് ആണ് ,കാലപ്പഴക്കം ഉണ്ടായിരുന്നാലും ,ആ പൊലിമ   അതിന്‌   നഷ്ട്ടം വന്നിട്ടില്ല



                             






എവിടെ നോക്കിയാലും കൂറ്റന്‍ കോട്ടകള്‍  കാണാം ,അടുത്ത് വരെ പോയി കാണാന്‍  സമയം ഉണ്ടായിരുന്നില്ല .ഈ  നഗരവും   ഹരിത ഭംഗി കൊണ്ട്  സുന്ദരം ആണ് . ,ഏത് വശത്തേക്ക് തിരിഞ്ഞാലും പച്ചപ്പ്‌ മാത്രം .പൂക്കള്‍ ഉണ്ടാവുന്ന സമയം ,ഒരായിരം നിറങ്ങളോടെ നമ്മളെ വരവേല്‍ക്കും,ഇല പൊഴിയും  കാലത്തില്‍ ,ഇതെല്ലാം കാണാന്‍ വളരെ ഭംഗി ആയിരിക്കും .



                                     




















 സ്കോട്ട്  മോനുമെന്റ്റ്  മുന്‍പില്‍ നിന്നു ഫോട്ടോ  എടുത്തു .വളരെ ഭംഗിയായി കൊതി വച്ച ഒരു പ്രതിമ ,ആ മുഖം  ജീവന്‍ ഉള്ളപോലെ  തോന്നും .ഇതിന്‌ മുകളില്‍ വരെ കയറാന്‍ സാധിക്കും .അവിടെ നല്ല തിരക്ക് ആയത് കൊണ്ട് കയറി നോക്കാന്‍ സാധിച്ചില്ല .





THE SCOTT MONUMENT (SIR WALTER SCOTT )









ദൂരെ നിന്നും കേട്ട bag pipe ഇവരുടെ  ആയിരുന്നു .  അവര്‍ക്കും ചുറ്റും നിറയെ ആളുകള്‍  ഉണ്ട് .അവരുടെ കൂടെഫോട്ടോ എടുക്കാനുള്ള തിരക്ക് ആണ് .ഒരു പത്ത് നിമിഷം  അത് കേട്ട്  അവിടെ ഇരുന്നു .നമ്മള്‍ വിചാരിക്കുന്ന അത്രയും എളുപ്പം ആവില്ല അത്   ഊതി നില്ക്കാന്‍ എന്ന് പറയാം . ഫോട്ടോ എടുക്കുന്ന തിരക്കില്‍ അവരുടെ അടുത്ത് താഴെ ഇരിക്കുന്ന കൊട്ടയില്‍ നോക്കിയപ്പോള്‍ , ഇത്രയും നേരം ഊതി നമ്മളെ സന്തോഷിപ്പിച്ച അവര്‍ക്ക് കിട്ടുന്നത് ,വെറും രണ്ട് പെന്‍സ് ,അഞ്ച്‌ പെന്‍സ് ,തുട്ടുകള്‍ .അകമഴിഞ്ഞ് സഹായിക്കാനുള്ള വിഷമം ഏത് രാജ്യത്ത് ചെന്നാലും കാണാം ,അയാളുടെ സമയം കഴിഞ്ഞപ്പോള്‍  അടുത്ത ആള്‍ വന്നു .നീലയും ,പച്ചയും ,ചുവപ്പും ,പാവാട ധരിച്ച ഇവരെ ആ വസ്ത്രത്തില്‍ കാണുന്നത്  ഒരു നല്ല കാഴ്ച്ച ആണ് .



പതിനാറാം നൂറ്റാണ്ടില്‍ Scottish Highlands ലെ പുരുഷന്മാരും ,ആണ്‍ കുട്ടികളും പാരമ്പര്യമായി ധരിച്ചിരുന്ന അവരുടെ വസ്ത്രം  ആയിരുന്നു ഇത് .ഈ വസ്ത്രത്തെ കില്റ്റ്  (KILT )എന്ന് വിളിക്കും .ഒരു പാവാട പോലെ തോന്നുന്ന ഈ വസ്ത്രത്തിന്റെ പുറകില്‍ നല്ല അടുക്കുകളും ഉണ്ട് .It is most often made of woollen cloth in a tartan pattern .ആദ്യം ഇതൊരു നീളന്‍ കുപ്പം ആയിരുന്നു ,പതിനെട്ടാം നൂറ്റാണ്ടില്‍ ആണ് ഇത് ഇപ്പോള്‍ കാണുന്ന പോലെ മുട്ടിന്റെ നീളം വരെ ആയത് .കില്റ്റ് ഇടുമ്പോള്‍ അതിനു കൂടെ woollen   സോക്ക്സ് ധരിച്ചിരിക്കണം .അരയില്‍  ഒരു ചെയ്യിന്‍ ,അതില്‍ പേഴ്സ് തൂക്കി ഇടണം .ഈ വസ്ത്രം ധരിക്കുമ്പോള്‍ ഒന്ന് കൂടി ശ്രദ്ധിക്കേണ്ടത് ഉണ്ട് .ഒരു '' true Scotsman ''ഈ വസ്ത്രം ഇടുമ്പോള്‍ അടി വസ്ത്രം ഇടാന്‍ പാടില്ല എന്ന് പറയുന്നു .
അവരുടെ കൈയില്‍ പിടിച്ചിരിക്കുന്ന The Great Highland Bagpipe .ഇത് സ്കോട്ടിഷ് കാര്‍ക്ക് സ്വന്തം . ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ കൂടെ pipe bands പ്രസിദ്ധം ആണ് .









ആദ്യം എന്‍റെ ചെവികളില്‍ കേട്ട ആ സുഖം അടുത്ത ആള്‍ വായിക്കാന്‍തുടങ്ങിയപ്പോള്‍  തോന്നിയില്ല , അവര് വായിച്ചത് വേറെ പാട്ട് ആവാം ,സ്കോട്ടിഷ് പാട്ടുകള്‍ അറിയാത്ത   ഞാന്‍ ,അവരുടെപരിശ്രമം പാഴായി ,എന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥം  ഇല്ല .അയാള്‍ ഊതുമ്പോള്‍ കേള്‍ക്കുന്ന   ആ സ്വരം   ദൂരെ വരെ  കേള്‍ക്കാന്‍ സാധിക്കും ,ആ ഈണവുമായി ,കാഴ്ച്ചകള്‍   കണ്ടു പതുക്കെ   EDINBURGH കോട്ടയുടെ   അടുത്തേക്ക് നടന്നു .നല്ല കാലാവസ്ഥ ,ആയത് കൊണ്ട്     നല്ല തിരക്ക് ആയിരുന്നു .ഐസ് ക്രീം  കഴിച്ച്  കൊണ്ട് നടക്കുന്നവരും,കൈയില്‍ ബിയര്‍ കുപ്പിയുമായി
രാജപടവുകളില്‍ ഇരിക്കുന്നവരെയും കാണാം .













                          




കോട്ടയുടെ അടുത്ത് എത്തിയപ്പോള്‍  അവിടെയും വല്ലാത്ത തിരക്ക് കാണപ്പെട്ടു  .അതിന്‌ മുന്‍പില്‍ നിന്ന്  നോക്കുമ്പോള്‍ 
പൊടി പിടിച്ചിരിക്കുന്ന  കോട്ട  ,നഗരത്തിലെ  ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന ഒന്ന്‌ ആണ് .






                                                                     EDINBURGH CASTLE










                                    


 .                                                                   



കാര്യമായ ഷോപ്പിംഗ്‌ ഒന്നും ഇല്ലാത്തതിനാല്‍ ,കടകളില്‍ കയറി സമയം കളഞ്ഞില്ല ,കാശ്മീരി സ്കാര്‍ഫ് ,ഷോള്‍ ,കില്റ്റ് എല്ലാം കിട്ടുന്ന കുറെ കടകള്‍ അവിടെ കാണാം'ഈ കടയില്‍  പോലീസ് കാരന്‍ ,കുട്ടികള്‍   സ്കോട്ടിഷ് വസ്ത്രം ധരിച്ച്  നില്‍ക്കുന്ന പ്രതിമകള്‍  ഉണ്ട് ,ഞാന്‍ അതിന്‌ അകത്ത് കയറി കുറച്ച് നേരം നടന്നു എല്ലാം കണ്ടു .കടയില്‍ കയറിയപ്പോള്‍   എന്‍റെ ശരീരത്തിലും  ഒരു ചൂട് തോന്നി . ,പരുത്തി തുണികള്‍ കൊണ്ടുള്ള വസ്ത്രകള്‍ ആയത് കൊണ്ട് ആവണം . 



ST.GILES CATHEDRAL

ആരാജ വീഥികളിലെ തിരക്കിലൂടെ നടന്നപ്പോള്‍  ST.GILES പള്ളി കാണാന്‍ സാധിച്ചു  .വളരെ പുരാതനമായ പള്ളിയിലെ ചുമര്‍  ചിത്രങ്ങള്‍   ,വിളക്കുകള്‍ ,മെഴുകുതിരി കാലുകള്‍  വല്ലാത്ത ആകര്‍ഷണം ആയിരുന്നു ,ഒരു നിമിഷം ഈ വിസ്മയ കാഴ്ച്ചകള്‍ ,കണ്ടു ഞാന്‍ ഒരു സ്വപ്നലോകത്തില്‍ ആയിരുന്നു എന്ന് തോന്നി .



































.താഴെ കാണുന്നത്  രാജ്ഞിയുടെ സ്കോട്ട് ലാന്ടിലെ   കൊട്ടാരം PALACE OF HOLYROODHOUSE .അതിന്‌ അടുത്തേക്ക്  ചെന്നപ്പോള്‍ , കുറെ പോലീസ് ക്കാര്‍  കാവല്‍ നില്‍ക്കുന്നത്  കണ്ടു . കൊട്ടാരത്തിന് അകത്തേക്ക് പ്രവേശനം അനുവദിച്ചില്ല .പ്രിന്‍സ് ചാള്‍സ് അവിടെ വരുന്നതിന്റെ മുന്നോടിയായി ,കൊട്ടാരത്തില്‍ ആരെയും പ്രവേശിപ്പിക്കുന്നില്ല
.











                                                               PALACE OF HOLYROODHOUSE
                                              




കൊട്ടാരത്തിലേക്ക് കയറുവാനുള്ള  വേറെ ഒരു ഗേറ്റ് ആണ് .ഇതിന്‌ തൊട്ടു മുന്‍പില്‍   scottish parliament കാണാന്‍ സാധിക്കും .  അവിടെ നില്‍ക്കുന്ന കാവല്‍ക്കാര്‍ വളരെ  വിനയത്തോടെ സംസാരിച്ചു . പ്രിന്‍സ് ചാള്‍സ് വരുന്ന സമയം  മാത്രം പറയാന്‍ സാധിക്കില്ല എന്ന മറുപടി പറഞ്ഞു . ലണ്ടനില്‍ പതി നൊന്ന്    വര്‍ഷമായി ഞാന്‍ താമസിക്കുന്നു ,റോയല്‍ ഫാമിലിയില്‍  ആരെയും കാണാനുള്ള ഭാഗ്യം ഉണ്ടായില്ല .ആ പരിപാടികള്‍  പോയി കാണാന്‍ ഒരു ശ്രമം നടത്തിയില്ല എന്ന് പറയുന്നത് ആവും നല്ലത് . രാജ്ഞിയുടെ പല കൊട്ടാരങ്ങളുടെ മുറ്റത്ത്‌  കൂടി നടക്കാനും ,കോട്ടകളുടെ ഇരുണ്ട വെളിച്ചത്തില്‍ ,ആ കൊച്ചു ജനലില്‍ കൂടി പുറത്തേക്ക് നോക്കി നില്ക്കാന്‍  ഒരു ഭാഗ്യം കിട്ടി .



scottish parliament






















നിറ തോക്കുമായി ,കൊട്ടാരത്തിന് കാവല്‍ നില്‍ക്കുന്ന യുവതി .നമ്മളോട് സംസാരിക്കുന്നതിനിടയില്‍ ,അവരുടെ കണ്ണുകള്‍ ,പരുന്തിനെ    പോലെ വിടര്‍ന്നു ഇരിക്കും ,രാജ്യത്തെ രക്ഷിക്കാന്‍ ,അവരും വിശ്വസ്തയോടെ  കാവല്‍ നില്‍ക്കുന്നു .
ഒരുപാട് നല്ല ഓര്‍മകളുമായി ,ഈ യാത്ര ഇവിടെ അവസാനിക്കുന്നു .
.