ജാലകം

Saturday 23 April 2011

ഹാപ്പി ഈസ്റ്റര്‍


കുറച്ച് ദിവസങ്ങള്‍ ആയി സൂപ്പര്‍ മാര്‍ക്കെറ്റില്‍ പോകുമ്പോള്‍ ,ഈസ്റ്റര്‍നു എന്തൊക്കെ ആണ് ഈ നാട്ടില്‍ പുതിയതായി കാണാന്‍ സാധിക്കുന്നത്‌ എന്ന് നോക്കി ,എന്‍റെ കുറെ സമയം പോയി എന്ന് പറയാം .അതിനിടയില്‍ പ്ലാസ്റ്റിക്‌ കൂടുകളില്‍ ,പലനിറത്തില്‍ കൂട്ടമായി ഇരുന്ന് ചിരിക്കുന്ന ഈസ്റ്റര്‍ എഗ്ഗ്സ് കാണാന്‍ ഇടയായി ..

ഇന്ന് രാവിലെ പതി നൊന്ന് മണിക്ക് ഇവിടെ അടുത്ത്  EASTER EGG HUNT ഉണ്ടെന്ന് കേട്ടത് അനുസരിച്ച് അവിടേക്ക് പോയി .വീടിന് വളരെ അടുത്ത് ആണ് അത് നടക്കുന്നത് .ആ വഴിയില്‍ എത്തിയതും റോഡില്‍ മുഴുവന്‍  നിര നിരയായി കാറുകള്‍ കാണാം . പോലീസ്  ആണ് കാറുകള്‍ അവിടേക്ക് തിരിച്ചു വിടുന്നത്. ഈ തിരക്ക് കഴിഞ്ഞ് അവസാനം പതി നൊന്ന് അടിച്ചപ്പോള്‍ അവിടെ എത്തി .ഒരു വലിയ ഗ്രൌണ്ട് നിറയെ ആളുകളും .കുട്ടികള്‍അവരുടെ  കൈയില്‍ ഈസ്റ്റര്‍  ബക്കറ്റ്‌ ആയി  നില്‍ക്കണം .അത് തന്നെ വേണം എന്ന് ഇല്ല .ഒരു ആള്‍ തലയില്‍ നിന്നും തൊപ്പി എടുത്തു കുട്ടി ക്ക് കൊടുക്കുന്ന കണ്ടു .കൈയില്‍ കിട്ടുന്ന എല്ലാ എഗ്ഗ്സ്,മിട്ടായി എടുത്തു ബക്കറ്റില്‍ ഇട്ടു വീട്ടില്‍ കൊണ്ട് പോകാം  . കുട്ടികളുടെ പ്രായം അനുസരിച്ച് ആണ് നില്‍ക്കേണ്ടത് ചെറിയ കുട്ടികള്‍ക്ക് വേറെ തരം മിട്ടായിക്കള്‍ ആണ്കിട്ടുന്നത്  . ഷമിന്‍, മോനെയും കൊണ്ടുവേറെ നിരയില്‍ പോയി നിന്നു  .ഞാനും ,പാച്ചും കൂടിഅവളുടെ നിര കണ്ടു പിടിച്ച്  എത്തിയപ്പോള്‍   തന്നെ ബെല്‍ അടിച്ചു .അത് കേള്‍ക്കേണ്ട  താമസം കുട്ടികള്‍ എല്ലാം കൂടി മുന്‍പിലേക്ക് ഒരു ഓട്ടം .കൂടെ ചില അമ്മ മാരും ,അപ്പന്മാരും .ഞാന്‍ ഈ തമാശ നോക്കി നില്‍ക്കുമ്പോള്‍ പാച്ചു എന്തു ചെയുക ആണോ എന്ന് നോക്കാനും മറന്നില്ല .എല്ലാവരുടെയും പുറകില്‍ ആള് പതുക്കെ ഓരോന്നായി എടുത്തു  ബക്കറ്റില്‍ ഇടുന്ന കാണാം .എല്ലാരും മുന്‍പിലേക്ക് ഓടിയപ്പോള്‍പാച്ചു കുറച്ചു  നടന്ന്  അവിടെ ചുറ്റുമുള്ള ഓരോന്ന് എടുത്തു ബക്കറ്റില്‍ ഇടും .അതിനിടയില്‍ അവിടെ നിന്നു വിളിച്ചു ചോദിക്കും ,

അമ്മാ, എഗ്ഗ്സ് എടുക്കണോ ,അതോ സ്വീട്സ്   വേണോ ?
കൈയ്യില്‍ കിട്ടുന്ന എടുക്കാതെ അതിനിടയിലും തിരഞ്ഞു എടുക്കാന്‍ നിന്നാല്‍ എന്താവുമോ എന്ന് വിചാരിച്ചു ഞാനും . ഇനി ഇവള്‍  ഒന്നും എടുക്കാതെ നിന്നാല്‍  അപ്പനും ,മോനും കൂടി ബക്കറ്റ്‌ നിറച്ചു മിട്ടായി ആയി വരുമോ ?ജീവിതത്തില്‍ ആദ്യമായി നമ്മളും ഇത് കാണുന്നത് .ഒരു ഈസ്റെര്‍ എഗ്ഗ് പോലും കിട്ടാതെ പോരാനും പറ്റില്ലല്ലോ ?

നമ്മുടെ കുട്ടിക്കാലത്ത് മിട്ടായി പെറുക്കല്‍ എന്ന് പറയുന്ന ഒരു പരിപാടിആണ്  എനിക്കപ്പോള്‍  ഓര്‍മ്മ വന്നത് .പ്യാരി മിട്ടായി എടുക്കാന്‍ വേണ്ടി ഓടിയിരുന്ന നമ്മുടെ കുട്ടിക്കാലം !!.ഇവിടെ ഈ പൊരിഞ്ഞ ചൂടില്‍ നിന്ന്   കൈയില്‍ ബക്കറ്റ്‌ പിടിച്ച്  പലനിറത്തില്‍ ഉള്ള മിട്ടായികള്‍ കൈ നിറച്ചും കിട്ടുമ്പോള്‍ ഇവര്‍ ഇതെല്ലം മനസ്സില്‍ സൂക്ഷിക്കുമോ ? ഈസ്റെര്‍ ആഴ്ച്ച ആവുമ്പോള്‍   പെസഹാ ,ദുഃഖ വെള്ളി ആ  ദിവസത്തിന്റെ പ്രാധാന്യം ,അത് കഴിയുമ്പോള്‍  ഈ  EASTER  EGG HUNT വരും എന്ന് എങ്കിലും  ഓര്‍ത്തിരുന്നാല്‍ ഭാഗ്യം !ഈ വര്‍ഷം കുട്ടികള്‍ക്ക്  ഒരു നല്ല ഈസ്റ്റര്‍ ഓര്‍മ്മ ആയി ഇത് മനസ്സില്‍ തങ്ങി നില്‍ക്കട്ടെ എന്നും പ്രാര്‍ത്ഥിക്കാം .

ഞാന്‍ ഈ സ്വപ്നം കണ്ടു നില്‍ക്കുന്നതിനിടയില്‍, ഒരു പത്തു നിമിഷത്തിനുള്ളില്‍ ആ ഗ്രൌണ്ട് കാലി ആയി .ഇത്രയും നേരം  ആകാംഷയോടെ കാത്തിരുന്നവര്‍ ,ഈ ആഘോഷം  കഴിഞ്ഞ്,എല്ലാവരും അവര്‍ക്ക് കിട്ടിയ ഈസ്റെര്‍ എഗ്ഗ്സ് കൈയില്‍ പിടിച്ച്    അവിടെ നിന്നും  പിരിഞ്ഞു ..








                                              വിചാരിച്ചപ്പോലെ മോനും മിട്ടായി അത്ര കിട്ടിയില്ല !!














                                              












                                               '' എല്ലാവര്ക്കും ഹാപ്പി ഈസ്റ്റര്‍ ''





Tuesday 12 April 2011

വിഷു ആശംസകളോടെ -


ചുറ്റും തിരിഞ്ഞു നോക്കുമ്പോള്‍
ഒരു സന്തോഷം .
ഓരോ ഉണക്ക കൊമ്പിലും പൂക്കള്‍ വരാന്‍ തുടങ്ങിയിരിക്കുന്നു

പക്ഷെ ഒന്നും സ്വന്തമല്ല എന്ന് മാത്രം
ഓരോ വീടിനു മുന്‍പിലും
എത്തി നോക്കി കണ്ണുകള്‍ക്ക്‌ തന്നെ ഒരു മടുപ്പ്
.സ്വന്തമായത് എല്ലാം വിട്ടു പോയ ഒരു വിങ്ങല്‍
മനസ്സില്‍ തോന്നിയപ്പോലെ

എവിടെയും കാഴ്ച്ചകളും,
കാഴ്ച്ചക്കാരും ധാരാളം
ഈ കാടിനോട്‌ ചേര്‍ന്ന് ,
ചോലകളില്‍ ഒരു ഊഴവും കാത്തിരിക്കുന്ന
ഇവരും പുറത്തു വന്നിരിക്കുന്നു

എല്ലാവരുടെയും 
 നയനകള്‍ ഉടക്കി നില്ക്കാന്‍  വേണ്ടി മാത്രം
 ഞാനും ഇവരില്‍ ഒരാളാവുന്നു
 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം
 പൂത്തുലഞ്ഞു തീരുന്ന  ഈ വിസ്മയം
തിരിച്ചു വരാന്‍ ഇനി ഒരു വര്ഷം കാത്തിരിക്കണം














                      
                            

                      ടെക് സാസ്  സ്റ്റേറ്റ് ഫ്ലവര്‍ -Bluebonnet

























എല്ലാവര്ക്കും വിഷു ആശംസകളോടെ ,...