ചുറ്റും തിരിഞ്ഞു നോക്കുമ്പോള്‍
ഒരു സന്തോഷം .
ഓരോ ഉണക്ക കൊമ്പിലും പൂക്കള്‍ വരാന്‍ തുടങ്ങിയിരിക്കുന്നു
പക്ഷെ ഒന്നും സ്വന്തമല്ല എന്ന് മാത്രം
ഓരോ വീടിനു മുന്‍പിലും
എത്തി നോക്കി കണ്ണുകള്‍ക്ക് തന്നെ ഒരു മടുപ്പ്
.സ്വന്തമായത് എല്ലാം വിട്ടു പോയ ഒരു വിങ്ങല്‍
മനസ്സില്‍ തോന്നിയപ്പോലെ
കാഴ്ച്ചക്കാരും ധാരാളം
ഈ കാടിനോട് ചേര്‍ന്ന് ,
ചോലകളില്‍ ഒരു ഊഴവും കാത്തിരിക്കുന്ന
ഇവരും പുറത്തു വന്നിരിക്കുന്നു
എല്ലാവരുടെയും
നയനകള്‍ ഉടക്കി നില്ക്കാന്‍ വേണ്ടി മാത്രം
ഞാനും ഇവരില്‍ ഒരാളാവുന്നു
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം
പൂത്തുലഞ്ഞു തീരുന്ന ഈ വിസ്മയം
തിരിച്ചു വരാന്‍ ഇനി ഒരു വര്ഷം കാത്തിരിക്കണം
ടെക് സാസ് സ്റ്റേറ്റ് ഫ്ലവര്‍ -Bluebonnet
എല്ലാവര്ക്കും വിഷു ആശംസകളോടെ ,...
ഇവിടെ എവിടെയും ഒരു കണി കൊന്ന കണ്ടില്ല ....
ReplyDeleteഎന്തേ ചെറിയൊരു നഷ്ടബോധം പോലെ... വരികളില്‍?
ReplyDeleteഅവിടെ എല്ലാവര്‍ക്കും വിഷു ആശംസകള്‍...
സ്വപ്നലോകം പോലെയുള്ള ചിത്രങ്ങള്‍.
ReplyDeleteവിഷു ആശംസകള്‍
marvellous!
ReplyDeleteആശംസകള്‍
ReplyDelete@ശ്രീ -വിഷു ആയല്ലോ എന്ന് ഓര്‍ത്തപ്പോള്‍ പഴയ പോസ്റ്റ് ഒന്ന് എടുത്തു നോക്കി ,അപ്പോള്‍ എന്റെ പഴയ ചെടികളും ,പൂക്കളും കണ്ടപ്പോള്‍ ഒരു വിഷമം .അത്ര മാത്രം .
ReplyDeleteനല്ല പൂക്കള്‍..എന്താ ഒരു ഭംഗി..!
ReplyDeleteഎന്നാലും നമ്മുടെ കണിക്കൊന്നയോളം വരുമോ..
വിഷു ആശംസകള്‍..
നല്ല വരികൾ സിയാ, നല്ല പൂക്കൾ. വിഷുവാശംസകൾ സിയക്കും കുടും ബത്തിനും
ReplyDeleteഎന്റെ വീടിനടുത്ത് കണികൊന്ന പൂത്തു.. വിഷു ആരവങ്ങളോടെ വരവായി. ഏവര്‍ക്കും വിഷു ആശംസകള്‍
ReplyDeleteമഞ്ഞയ്ക്ക് പകരം നീല പൂക്കള്‍...വളരെ ഭംഗിയുണ്ട് ട്ടോ... സിയക്കും,കുടുംബത്തിനും,എന്റെയും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍...
ReplyDeleteസിയ, നീല പൂങ്കാവനം മനോഹരമായിരിക്കുന്നു.ഞാന്‍ ഒരു മാസമായി നാട്ടിലായിരുന്നു.പൊള്ളുന്ന വെയിലിനെ അതിജീവിച്ച് എല്ലാ വീട്ടുമുറ്റത്തും പൂത്തുലഞ്ഞു നില്‍ക്കുന്ന കണികൊന്ന മനം കവര്‍ന്നു.ഈ തവണ വിഷുക്കണി നേരത്തേയായത് പോലെ.
ReplyDeleteവിഷു ആശംസകള്‍ ...
ReplyDeleteവിഷു ആശംസകള്‍ ...
ReplyDeleteനല്ലപ്പൂക്കള്‍
ReplyDeleteവിഷു ആശംസകള്‍
കണിക്കൊന്ന ഇല്ലെങ്കില്‍ ഉള്ള കൊന്ന കൊണ്ടൊരു കണി ഇഷ്ടായി ഈ attitude.
ReplyDeleteവിഷു ആശംസകള്‍ ..
സിയയുടെ ചിത്രങ്ങള്‍ കണ്ടു,മനസ്സിന് വിഷു ആയി.ആശംസകള്‍.
ReplyDeleteനീല കണീക്കൊന്നകൾ പൂത്ത കാലം...!
ReplyDeleteവസന്തകാലത്തിന്റെ പരിമണമേറ്റുള്ള ഈ വിഷു കൈനീട്ടം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നൂ...കേട്ടൊ സിയ
വിഷു ആശംസകള്‍.
ReplyDeleteഞാനും നേരുന്നു, ഹൃദയപൂര്‍വ്വം വിഷു ആശംസകള്‍.....
ReplyDeleteഎവിടെയാണെങ്കിലും നമുക്ക് ഒന്നോര്‍ത്തു നെടുവീര്‍പ്പിടാന്‍ നമ്മുടെ നാടും നന്മ വിടര്‍ത്തുന്ന പൂക്കളും മാത്രം ..
ReplyDeleteസിയായ്ക്ക് വിഷു ദിന ആശംസകള്‍
വിഷുദിനാശംസകള്‍ സിയാ.... !!
ReplyDeleteഇവിടെ ഒരു മരം പോലും തളിര്‍ത്തിട്ടില്ല ഇതുവരെ. മോഹിപ്പിക്കുന്ന ഈ നീലപ്പൂങ്കാവനത്തിന് നന്ദി, ഒപ്പം ഉള്ളില്‍ തട്ടിയ വരികള്‍ക്കും....
ഹൃദയം നിറഞ്ഞ വിഷു ആശംസള്‍!!
ReplyDeleteതുഞ്ചൻപറമ്പ് ബ്ലോഗ് മീറ്റ് കാഴ്ച്ചകൾ ഇവിടേയുണ്ട്
ReplyDeletereally good
ReplyDeleteനല്ല ഭംഗിയുള്ള പൂക്കള്‍....
ReplyDeleteനിറഞ്ഞ നീലിമ...
ReplyDeleteഎന്തിനാ വിഷമം? എല്ലാ നിറവും മനോഹരം.....
പോസ്റ്റ് ഇഷ്ടായി.
നീലപ്പൂക്കളുടെ കടല്‍.
ReplyDeleteവരികളും ചിത്രങ്ങളും ഹൃദ്യം.
ഇവിടെ എന്റെ വീട്ടിലെ ബാക്ക്‌യാര്‍ഡില്‍ കുറേ കുറ്റിച്ചെടിയുണ്ട് അതില്‍ നിറയെ മഞ്ഞ പൂക്കള്‍ ഉണ്ട്. കണ്ടാല്‍ കൊന്നപ്പൂ പോലെ ഇരിക്കും. പക്ഷേ കൊന്നപ്പൂവല്ല. വിഷുക്കാലമായെന്ന് ആ പൂക്കള്‍ ആണെന്നെ ഓര്‍മ്മിപ്പിക്കാറ്. നാട്ടില്‍ നിന്നും മടങ്ങിയെത്തിയിട്ട് രണ്ടു മാസമായെങ്കിലും എന്റെ ഹോംസിക്ക്നെസ്സ് ഇതുവരെ മാറിയിട്ടില്ല.
ReplyDeleteസിയ, ഗ്രഹാതുരത്വം ഉണര്‍ത്തുന്ന വരികള്‍. ചിത്രങ്ങളും മനോഹരം.
ഞാനും ഇവരില്‍ ഒരാളാവുന്നു
ReplyDeleteവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം
പൂത്തുലഞ്ഞു തീരുന്ന ഈ വിസ്മയം
തിരിച്ചു വരാന്‍ ഇനി ഒരു വര്ഷം കാത്തിരിക്കണം
-------------------
കാണാന്‍ വൈകിപ്പോയി. കേള്‍ക്കാന്‍ അതിലേറെ വൈകിപ്പോയി.
നയന മനോഹരമീ കാഴ്ച. ശ്രവണസുന്ദരമീ മൊഴികള്‍.
ആശംസകള്‍.
എല്ലാവര്ക്കും നന്ദി ........
ReplyDelete