ജാലകം

Tuesday 27 March 2012

കാലിഫോര്‍ണിയ -ഡിസ്നി ലാന്‍ഡ്‌

ക്രിസ്തുമസ് അവധിയ്ക്ക് കാലിഫോര്‍ണിയ യാത്ര പെട്ടന്ന് പ്ലാന്‍ ചെയ്തതായിരുന്നു .ആ യാത്ര ഡിസ്നി ലാന്‍ഡി ലേക്ക്   ആയിരുന്നു .ലണ്ടനില്‍ ആയിരുന്നപ്പോള്‍ ,പാരിസില്‍ പോയി ഡിസ്നി കാണാന്‍ ഒരുപാടു  തവണ വിചാരിച്ചത് ആണ്  കുട്ടികള്‍ വലുതായിട്ട് അവിടെ പോകാം  എന്ന് പറഞ്ഞ് പറഞ്ഞ്സ മയം പോയി .മക്കള് വലുതായി  പാച്ചുനു പത്തു വയസും  ,മോന് ആറ് വയസ് ആയപ്പോള്‍  ആണ് രണ്ടുപേരെയും  ഡിസ്നി യിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചത് . കുട്ടികളെപ്പോലെ തന്നെ  അപ്പനും അമ്മയും അതിലും ഉത്സാഹത്തോടെ ആണ് ഡിസ്നി കാണാന്‍ പോയത്  .രണ്ടു ദിവസം അവിടെ ചിലവഴിക്കാം എന്നുള്ള സ്വപ്നവുമായി ഇരുപത്തി നാലം തിയതി രാവിലെ പത്തു മണി ആയപ്പോള്‍ ഡിസ്നി ലാന്‍ഡ്‌ നു അടുത്തുള്ള കാര്‍ പാര്‍ക്കില്‍ കാര്‍ പാര്‍ക്ക്‌ചെയ്തിട്ട്  ഡിസ്നി പാര്‍ക്കിലേക്ക് പോകാനുള്ള  ബസ് കാത്തു നില്‍ക്കുമ്പോള്‍ ,നിമിഷ നേരം  കൊണ്ട് ഞങ്ങളുടെ പുറകില്‍ നിര നിരയായി വരുന്ന ആളുകളുടെ കൂട്ടം കണ്ടു ഞെട്ടാതെ യിരുന്നില്ല .ക്രിസ്തുമസ്നു തലേന്ന് ഇത്രയും ആളുകള്‍ അവിടേക്ക് വരുമെന്ന് ഒരിക്കലുംവിചാരിച്ചില്ല .

പുറത്ത്നല്ല  തിരക്ക് ആണെങ്കിലും ബസില്‍ ഒരു തിരക്കുംഉണ്ടായില്ല. തിരക്ക്  ആയാലും ഒരാളെ പോലും കൂടുതലായി ബസില്‍ കയറ്റുന്നില്ല ..ഒരു അഞ്ചു മിനിറ്റ് കൊണ്ട് ബസ്  നമ്മളെ   ഡിസ്നി പാര്‍ക്കിന് മുന്‍പില്‍ കൊണ്ട് പോയി ഇറക്കും ..കുറെ നാളത്തെ ഒരു സ്വപ്നം സഫല മാകാന്‍  പോകുന്ന സന്തോഷം എല്ലാരിലും ഉണ്ടായിരുന്നു .ആദ്യം തന്നെ എവിടെ നിന്നും കണ്ടു തുടങ്ങണം എന്നത് ചിന്താകുഴപ്പത്തില്‍ ആക്കി എന്നും പറയാം .ഞങ്ങളുടെ കൂടെ വേറൊരു മലയാളീ കുടുംബവും ഉണ്ടായിരുന്നു .ഡിസ്നി ലാന്‍ഡില്‍ വരുമ്പോള്‍ എല്ലാം കുട്ടികളുടെ ഇഷ്ട്ടത്തിന് പോകേണ്ടി വരുമല്ലോ എന്നറിയാവുന്നത് കൊണ്ട് ,ആദ്യം തന്നെ ഡിസ്നിയുടെ തന്നെ കാലിഫോര്‍ണിയ Adventure   പാര്‍ക്കില്‍ കയറാം എന്ന് തീരുമാനിച്ചിരുന്നു .ഡിസ്നി പാര്‍ക്ക്‌ നു തൊട്ടു അടുത്ത ആണ് അത് ..ടിക്കെറ്റ് എല്ലാം  നേരത്തെ എടുത്തിരുന്നു .എന്നാലും അവിടെ നിന്നും  പാസ്‌ വാങ്ങണമായിരുന്നു .ഗേറ്റ് നു അടുത്ത് നമ്മുടെ  ബാഗും ,കൈയില്‍ ഉള്ളത് മുഴുവന്‍ അവര് നോക്കിയതിനു പുറകെ ആണ് അകത്തേക്ക് കയറ്റി വിട്ടത് .










അകത്തു കയറാനുള്ള പാസുകളുമായി ഗേറ്റ് നു മുന്‍പില്‍ നില്‍ക്കുമ്പോള്‍ ,എന്റെ ഓര്‍മ്മപ്പെട്ടില്‍ യില്‍ നിന്നും മിക്കി യെയും, മിന്നി യെയും   ഇഷ്ട്ടപ്പെട്ടിരുന്ന കൂട്ടുക്കാരെ ഞാന്‍ ഓര്‍ത്തെടുത്തു .സ്കൂള്‍ തുറന്നു വരുമ്പോള്‍ ബ്രൌണ്‍ പേപ്പര് കൊണ്ട് പൊതിഞ്ഞ പുസ്തകത്തില്‍ ഭംഗിയായി  ഒട്ടിച്ചു വച്ചിരിരുന്ന നെയിം സ്ലിപ്പുകള്‍ !എങ്ങനെ മറക്കാന്‍ കഴിയും... ഞാന്‍ ഈ പാസ്സുകള്‍ കൈയില്‍ പിടിച്ചു നടന്നപ്പോള്‍ എന്റെ പ്രിയ കൂട്ടുക്കാര്‍ ,പലരും ഡിസ്നി ലാന്‍ഡ്‌ കാണാന്‍ എന്റെ കൂടെ ഉണ്ടായിരുന്നുവെന്നു  പറയാം .








എവിടെ നോക്കിയാലും തിക്കും തിരക്കും ,ഓരോ ന്നിനും  അകത്തേക്ക് കയറാന്‍ വേണ്ടിയുള്ള ക്യൂ കണ്ടപ്പോള്‍  ,ആദ്യം എല്ലാം ഒന്ന് ചുറ്റി കാണാം എന്ന്കരുതി നടപ്പ് തുടങ്ങി .











ക്രിസ്തുമസ് സമയം ആയിരുന്നത് കൊണ്ട് എല്ലായിടത്തും വലിയ ക്രിസ്തുമസ് ട്രീ കളും ,തോരണവും ,പല വലുപ്പത്തിലും  ,വിവിധ നിറങ്ങളില്‍ ഉള്ള  ലൈറ്റ് കളും തൂക്കി ഇട്ടിരുന്നു. ക്രിസ്തുമസ് ട്രീ യുടെതാഴെ നിന്നും ഫോട്ടോ എടുക്കാന്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു .രാവിലെ മുതല്‍ ഉച്ച വരെ അതിനകത്ത് നടന്നിട്ടും   കുട്ടികള്‍ക്ക് ഒന്നിലും   കയറാന്‍ കഴിഞ്ഞില്ല .എവിടെ കയറാനും മിനിമം അമ്പത് മിനിറ്റില്‍ കൂടുതല്‍  കാത്തു നില്‍ക്കേണ്ടി വരും .അവസാനം പോയി എക്സ്പ്രസ്സ്‌ പാസ്‌ എടുത്തു കാത്തു നില്‍പ്പ് തുടങ്ങി .എന്നിട്ടും  കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു ..















കുട്ടികള്‍ക്ക്  ഇഷ്ട്ടപ്പെട്ട   ഡിസ്നി യുടെ ഏതു സാധനകളും അവിടെയുള്ള  ഷോപ്പുകളില്‍ കിട്ടും .ചില കളിപ്പാട്ടങ്ങള്‍ കണ്ടാല്‍ നമുക്കും അത് വാങ്ങാന്‍ തോന്നും .









                                    ഇതൊക്കെ പുറത്തു കാണുന്ന ഷോപ്പുകള്‍




ഡിസ്നി കാണാന്‍ പോകുന്നത് കൂടാതെ ,അവിടെ നിന്നും വല്ലതും വാങ്ങി കൊടുക്കാം എന്ന് നേരത്തെ പറഞ്ഞത് കൊണ്ട് .പാച്ചുവും ചങ്ങാതിയും കൂടി ഓരോ കടകള്‍ കാണുമ്പോള്‍ വാങ്ങാനുള്ള കളിപ്പാട്ടം നോക്കി  നടക്കല്‍ ആയിരുന്നു .ഇവര് ഈ കടയില്‍ നോക്കി നില്‍ക്കുമ്പോള്‍ പുറത്തു സുന്ദരിയായ ഒരു കുട്ടി ഈ വേഷത്തില്‍ അതില്‍ കൂടി  കടന്നു പോയി .




ഭക്ഷണം കഴിക്കാനുള്ള സ്ഥലത്തെ നീണ്ട നിര കാരണം ഉച്ചക്ക്  കാര്യമായി ഒന്നും കഴിക്കാന്‍ പറ്റിയില്ല .രാവിലെ മുതല്‍ വൈകിട്ട് പത്തു മണി വരെ അതിനകത്ത് നടന്നു കണ്ടിട്ടും ,പകുതി മാത്രം ആണ് ഞങള്‍ക്ക്  കണ്ടു തീര്‍ക്കാന്‍ സാധിച്ചത് .വൈകുംനേരം ''നിറങ്ങളുടെ ലോകം '' (World of color) കൂടി കാണാനുള്ള  ടിക്കറ്റ്‌ എടുത്തിരുന്നു .ആ ടിക്കറ്റ്‌ ന്റെ   കൂടെ രാത്രിയിലെ ഭക്ഷണവും കിട്ടി .അത് കാണാന്‍ വേണ്ടി നില്‍ക്കുമ്പോള്‍  ആ ദിവസം  അതിനകത്ത് വന്നിട്ടുള്ളവരെ  ഒരുമിച്ചു കാണാന്‍ കഴിയും    .സൂചി കുത്താന്‍ ഇടം ഇല്ലാത്ത അത്രക്കും തിരക്കും .ഇത്ര തിരക്ക് ആയാലും ഒരിടത്തും ഒരു ബഹളവുമില്ല .അവിടത്തെ ആളുകള്‍ നിര്‍ദേശിക്കുന്ന  വഴികളില്‍ കൂടി ശാന്തമായി നടന്നു നീങ്ങുന്ന വരെ  നോക്കി ചിരിച്ചു കൊണ്ട് നില്‍ക്കുന്ന   ,മിക്കിയും ആളുകളെ  സന്തോഷത്തിന്റെ ലോകത്തിലേക്ക്‌ കൊണ്ടുപോവുക  തന്നെആയിരുന്നു ....


ഷോകഴിഞ്ഞപ്പോള്‍ ആ ഇരുട്ടില്‍ നിന്നും ,എല്ലാവരും വിട പറഞ്ഞു പിരിയുമ്പോള്‍ ,നല്ലൊരു ദിവസത്തിന്റെ ഓര്‍മയ്ക്ക് വേണ്ടി ,അപ്പുറത്ത് ഡിസ്നിപാര്‍ക്കില്‍ നിന്നുള്ള  ഫയര്‍ വര്‍ക്ക്സ് കൂടി കാണാന്‍ കഴിയുമായിരുന്നു ..രാവിലെ മുതലുള്ള നടപ്പ് കാരണം എല്ലാരും അത്രക്കും ക്ഷീണിച്ചിരുന്നു .കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് എത്താന്‍ തിരിച്ചു ബസ് പിടിക്കാതെ വേറെ ഒരു വഴിയുമില്ല  . കാലിഫോര്‍ണിയ Adventureപാര്‍ക്കില്‍ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പ്‌ നു അടുത്തേക്ക് നടക്കുമ്പോള്‍ ഡിസ്നി പാര്‍ക്കിലേക്ക് ഒന്ന് എത്തി നോക്കി .   നാളെ ,ക്രിസ്തുമസ് ദിവസം രാവിലെ വരാമെന്ന് പറഞ്ഞിട്ട് ബസില്‍ കയറി .....



                                                                                                                                         തുടരും .........