ജാലകം

Friday 17 September 2010

ആതിരയുടെപ്രണയം

ആതിരയുടെ കാതു  കുത്തി കമ്മലിട്ട ദിവസം ആണ്ആദ്യമായിഅവള്‍  ഒരു പുതിയ സ്കൂളില്‍ കയറി ചെന്നത് .പരിചിതമില്ലാത്ത പുതിയ വഴികളും ,കുട്ടികളും അതിനിടയില്‍ കാതില്‍ ചെറിയ വേദനയുമായി   ,ആദ്യ ദിവസം  ക്ലാസ്സ്‌   കഴിഞ്ഞ് വേഗം വീട്ടില്‍ പോകണം എന്നായിരുന്നുമനസ്സ് മുഴുവന്‍ .വീടും ,വീട്ടിലെ ഓരോന്ന് ആലോചിച്ചിരുന്നു   ആ ദിവസം  തീര്‍ന്നു .രാവിലെ എഴുനേല്‍ക്കുമ്പോള്‍ തുളസി തറയിലെ ,അഴുക്ക്  തുടച്ചു വൃത്തി ആക്കാതെ   ഇരുന്നാല്‍   വഴക്ക് പറയുന്ന അച്ഛനെയും , ,മുടിയില്‍ എണ്ണ തേയ്ക്കാതെ,നടക്കുന്ന കാണുമ്പോള്‍  കൈയില്‍ പിച്ചുന്ന അമ്മയും , ആ വലിയ തറവാട്ടിലെ ഇടനാഴിയില്‍  കൊതുകിനെ  കൊല്ലുന്ന അനിയനും എല്ലാവരെയും കാണാന്‍മനസ്സ് വല്ലാതെ കൊതിച്ചു കൊണ്ട്  ,  ഓരോ  സ്വപ്നവുമായി,ഓരോ വര്‍ഷങള്‍കടന്നു പോയി . സ്കൂള്‍ പഠനവും കഴിഞ്ഞ് ,ആതിര ഒരു കോളേജ് കുമാരി  ആയി . 

 ആതിരയുടെ മനസ്സില്‍ ഉറച്ച പല  തീരുമാനങള്‍  ഉണ്ട് .കൂടെയുള്ള പലരുടെയും പ്രേമ കഥകള്‍ കേള്‍ക്കുമ്പോള്‍ .ജീവിതത്തില്‍ സന്തോഷമെന്ന വസ്തു പ്രേമം മാത്രമല്ല എന്നുള്ള  വിശ്വാസം കാരണം ,പ്രേമം എന്ന വാക്ക് കേള്‍ക്കുമ്പോള്‍  തന്നെ ഒരു അകല്‍ച്ച ആയിരുന്നു  .സ്ഥിര സ്നേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്‌ അതിനോട്    എതിര്‍പ്പ് കാണിച്ച് നിന്ന   ആതിരയുടെ  കൈയില്‍,ആ സമയത്ത്  ഒരു പ്രേമലേഖനം  കിട്ടി .അതും മഞ്ഞ കടലാസ്സില്‍ ,  കറുത്ത അക്ഷരങളുമായി എഴുതിയ ഒരു കത്ത് . ഒരു പ്രേമലേഖനം എന്ന് അറിഞ്ഞ് കൊണ്ട് ആ കത്ത് വായിക്കാം എന്ന്  അവള്‍ സമ്മതിച്ചു .
ആതിര ,വളരെ താല്പര്യത്തോടെ തന്നെ ,ആ കത്ത്   വായിച്ചു .കാര്യമായ ഒന്നും ആ കത്തില്‍ പറഞ്ഞിരുന്നില്ല .ഒരേ ഒരു ആഗ്രഹം ,'' ഒരു വാക്ക്  ഒന്ന്‌നേരിട്ട്  സംസാരിക്കണം,ആരോടും ഇത് പറയരുത് . പ്രിയതമയുടെ മധുര സ്വരം ഒന്ന്‌ കേള്‍ക്കണമെന്ന ആഗ്രഹവുമായി  വന്ന പ്രിയ കാമുകന്‍  .ഈ ആവശ്യത്തിനു മുന്‍പില്‍ ആതിരയുടെ മനസ്  അലിഞ്ഞില്ല .ഇതുവരെആതിര   അറിയാത്ത ഒരാള്‍ അവളോട്‌ സംസാരിക്കണം ,എന്ന ആശയുമായി മുന്‍പോട്ടു  വന്നിരിക്കുന്നു .ഒരിടത്തും അയാളെ ആതിര കണ്ടിട്ടില്ല . .പരിചിതമെന്നു പറയാന്‍ കൂടെ പഠിച്ചിട്ടുമില്ല ,ഒരേ നാട്ടുക്കാരും അല്ല അയാള്‍പല ഇടവഴികളിലും  ആതിരയെ ഒരുപാട് തവണ കണ്ടിരിക്കാം ,  .ആ സ്നേഹത്തെ പ്രേമം എന്ന് വിളിക്കാനും അവള്‍ക്ക് തോന്നിയില്ല .

ആ കത്ത് എഴുതിയ കാമുകന്‍റെ ആശയെ നിറവേറ്റാന്‍ അവളുടെ മനസ്‌  അനുവദിച്ചില്ല .ആതിര അയാള്‍ക്ക് യാതൊരു   മറുപടി കൊടുക്കാതെ ഒഴിഞ്ഞുമാറി .  .സ്നേഹിക്കുന്ന ഒരു ആളുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ടുള്ള യാത്ര,ആ കഥ അവിടെ അവസാനിച്ചുവെന്ന  ഉറപ്പിലും അവള്‍ ജീവിത തിരക്കുകളില്‍ അയാളെയും മറന്നു .


അയാളെ , ആതിര ഓര്‍ക്കാന്‍  ശ്രമിച്ചിട്ടില്ല .അയാളിലെ വികാരം പ്രേമം എന്ന് വിളിക്കാന്‍ തോന്നിയുമില്ല .   പ്രതിക്ഷിക്കാത്ത  ഒരു സന്ദര്‍ശനംപോലെ ഒരിക്കല്‍ കൂടി അയാള്‍ അതേ ആഗ്രഹവുമായി ആതിരയ്ക്ക്  ഒരു കത്ത് കൂടി എഴുതി ,അതിനും യാതൊരു പരിഗനയുമില്ലാതെ ,ജീവിതത്തെ തകരാറില്‍ ആക്കാനുള്ള വിഷമം കൊണ്ട് ,ആ സ്നേഹതീരത്തെ ഒന്ന്‌ കൂടി മറയ്ക്കാന്‍ തന്നെ ആതിര തീരുമാനിച്ചു .അവിടെയും തോല്‍വി ഏറ്റു വാങ്ങി ,അയാള്‍ വിട പറഞ്ഞു .പ്രേമം കൂടുതല്‍ വികൃതമാക്കാതെ ,മറക്കാന്‍ കഴിയില്ല ,എന്ന മരവിപ്പിക്കുന്ന  മറുപടിയുമായിഅയാള്‍ ആതിരയോടു   യാത്ര പറഞ്ഞു .

 
ആതിരയുടെ വിവാഹം  കഴിഞ്ഞു .   അതിനിടയില്‍   കിട്ടാതെ പോയ  പ്രിയ പ്രണയം ഓര്‍ത്തിരിക്കാന്‍ അവള്‍ക്ക്  സമയം ഉണ്ടായിരുന്നില്ല. കാണാത്ത പ്രണയം എന്ന ആ  രൂപത്തെ , മെനഞ്ഞു എടുത്താലും അതിന്‌ എന്ത് ശോഭ ഉണ്ടാവും .യാതൊരു മുന്‍ വിധികളുമില്ലാതെ ,ഒരു അറിയിപ്പും ,  ഘോഷവുമില്ലാതെ വന്നെത്തിയ  ഒരു അതിഥിയെ പോലെ ഒരുബന്ധുവിന്റെ  മരണ വീട്ടില്‍ വച്ച് ആതിര അയാളെ ഒന്ന്‌ കൂടി കാണാന്‍ ഇടയായി .അയാളുടെ കുടുംബവുമായി ഒരു കൂടി കാഴ്ച്ച .അതിശയം എന്നപോലെഅയാളുടെ ഭാര്യ ,ആതിരയെ തിരിച്ചറിഞ്ഞു .'

' പ്രിയ കാമുകിയുടെ സ്വരം കേള്‍ക്കാന്‍ സാധിക്കാത്തതില്‍ വിഷമം പറയുന്ന എന്‍റെ പ്രിയ ഭര്‍ത്താവിന്റെ നൊമ്പരം    മാറ്റാന്‍ വല്ല വഴിയും ഉണ്ടാവുമോ''?
എന്നുള്ള  ചോദ്യവുമായി അയാളുടെ ഭാര്യ ,ആദ്യമായി സംസാരിച്ചു .ആതിര അയാളുടെ പ്രിയ കാമുകി എന്ന് ഉറപ്പിച്ച് പറയുന്ന ആ സ്ത്രീയുടെ മനസ്സും ആതിരയില്‍ ഉത്തരം കിട്ടാത്ത അടുത്ത ചോദ്യമായി നിന്നു .
ഭര്‍ത്താവിന്റെ പഴയ കാമുകിയോട് തമാശയായി അപേക്ഷിക്കുന്ന പ്രിയ ഭാര്യ .സ്വന്തം ഭാര്യചെയ്ത എടുത്ത് ചാട്ടം ,ആ ചോദ്യം ഓര്‍ത്ത്‌     മൗനമായി കണ്ണുനീര്‍ വീഴ്ത്തി  അയാള്‍ ആതിരയോടു ആ സംഭവത്തിന്‌  ക്ഷമ ചോദിക്കുന്നു . വീണ്ടും ആ നൊമ്പരവുമായി  വഴി പിരിഞ്ഞു .പ്രിയ കാമുകിയുടെ സ്വരംഒന്ന്‌ കേള്‍ക്കാന്‍കാത്തിരുന്ന  അയാള്‍   ,ഒരു ക്ഷമാപണത്തോടെ ,എല്ലാം സ്വയംനെഞ്ചോട്‌ ചേര്‍ത്തു ,കൂടെ  ആ പ്രിയ പ്രണയവും .
 പടി വാതില്‍ കടന്നു മടങ്ങുന്ന ആ രൂപം ,യാത്ര പറയുന്നതിനിടയില്‍  ആതിര  അയാളുടെ കണ്ണുകളില്‍ ഒന്ന്‌ നോക്കി . അതേ തിളക്കം,ആ കത്തുമായി വന്ന കാമുകന്‍റെ ആ ഭാവം അതില്‍ ഒരുമാറ്റവുമില്ല .,അയാളുടെ മനസ്സില്‍ ആതിര ഇനിയും  ജീവിക്കുന്നപോലെ  ,ആറടി നീളത്തില്‍ കുഴി എടുത്ത് ആ പ്രേമം കുഴിച്ച്  മൂടിയത് ആയിരുന്നു .  ആതിരയോടുള്ള   പ്രണയം അയാള്‍ ഇനിയും കുഴിച്ച് മൂടാതെ ,അവളുടെ സ്വരത്തിനായി ഇന്നും കതോര്ത്തിരിക്കുന്നപ്പോലെ ,അയാളുടെ ഓര്‍മകളില്‍ ,ആ കുഴിച്ചു മൂടല്‍  ഒരു അവസാനമല്ല , ജീവിതത്തിന്‍റെ മുന്നിലേക്കും ,പിന്നിലേക്കും അത് പരന്നു കിടക്കുന്നു .ആ നോട്ടത്തില്‍ ,ആ സ്നേഹത്തിനു മാത്രം ഒരു നിത്യത ഉള്ളത് പോലെ.........,  

                         



ആതിരയോടുള്ള അയാളുടെ  പ്രണയം   പീലിവിടര്‍ത്തി ആടുന്ന മയില്‍ പോലെ സുന്ദരം !!! ചിറകു വിടര്‍ത്തി ആടുന്ന അതിന്‌ മുന്‍പില്‍   കാറ്റും,മഞ്ഞും  ,മഴത്തുള്ളിയും ആയി ആതിര.   മഴത്തുള്ളിയില്‍ ആതിരയെ  തിരിച്ചറിയുന്ന , അയാളുടെ  പ്രണയത്തെ ആതിര  എന്ത് പേര് വിളിക്കും ?

''നഷ്ട്ടപ്രണയം'' എന്നോ,അതോ  നിയതവും തെളിമയുള്ള തുമായ ഒരു പാതആതിരയുടെ കൂടെ ഉണ്ട് .എന്നാലും ഇരുട്ടില്‍ വഴി മുട്ടി നില്‍ക്കുമ്പോള്‍   അവളുടെ മനസിനോട് കേട്ട പാട്ടിനെ ക്കാള്‍ കേള്‍ക്കാത്ത പാട്ട് മധുരതരമെന്ന്  പറയാനാവില്ല.ജീവിതത്തില്‍ ആ , പ്രണയം  നേര്‍ത്ത്  ഇല്ലാതാവുന്ന ഒരു പാട്ട് പോലെ ഉച്ചത്തില്‍ പാടി കൊണ്ട് അവസാനം   എന്ന് ആതിര വിശ്വസിച്ചേക്കാം ..........
  .

Wednesday 1 September 2010

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്-(കോവളം)

തിരുവനന്തപുരം,യാത്ര പകുതി വഴിയില്‍ നിന്ന്  ഒന്ന് കൂടി യാത്ര തുടരുന്നു .തലസ്ഥാനത് ചുറ്റി നടന്ന് ഇതെല്ലാം പല തവണ കണ്ടത് ആണ്  .എന്നാലും ഇപ്പോള്‍ യാത്രകളില്‍ കുട്ടികളും കൂടെ ഉണ്ട് .അവരുടെ കൂടെ ,സംസാരിച്ച്   കൊണ്ടുള്ള നടപ്പ്  ,കാഴ്ച കാണല്‍  കുറച്ച് ബുദ്ധി മുട്ട് ആയി ചിലപ്പോള്‍ തോന്നും . രാജാവിന്‍റെ കൊട്ടാരം കണ്ട് പുറത്ത്  വരുമ്പോള്‍ ,കുട്ടികള്‍ സംശയം എന്ന പെട്ടി തുറക്കും ,അതിലെ പല ചോദ്യകള്‍ നമ്മുക്ക് ചിരിയില്‍ ഒതുക്കേണ്ടി വരും .



''ആ രാജാവ്‌ എവിടെ ആണ് ?രാജാവിന്‌ കുതിരയില്‍ കൂടി ഇത് വഴി പോകുവാന്‍ സാധിക്കില്ലേ ?അവരുടെ നീളം കൂടിയ ഉടുപ്പുകള്‍ അഴുക്ക് പിടിച്ചു കാണില്ലേ ?ആ ഉടുപ്പുകള്‍ക്ക് എല്ലാം എന്ത് കനം ആവും?ഇത്രയും ചോദ്യത്തിന് ഉത്തരം ,ആലോചിച്ച് പറഞ്ഞു കഴിയുമ്പോള്‍ നമ്മള്‍ പല ഇട വഴികളും ,കല്‍ മതിലുകളും കടന്ന് കഴിയും .എന്നാലും അവരുടെ അടുത്ത ചോദ്യം കാതോര്‍ത്തിരിക്കും കുറച്ച് പേടിയോടെ ..
കുറെ കുറെ വര്‍ഷം മുന്‍പ് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് വെള്ള കുതിരകളെ പൂട്ടിയ സ്വര്‍ണ രഥത്തില്‍ എഴുന്നുള്ളിയത് എനിക്ക് പോലും ഓര്‍മകളില്‍ അവശേഷിക്കുന്നു .














                                                                    കനകക്കുന്ന് കൊട്ടാരം






കുന്നിന്‍മുകളിലെ ,കനകക്കുന്ന് കൊട്ടാരം  കാണാന്‍ പോയിരുന്നു .ചരിത്രത്തിന്റെ ,ഒറ്റയടിപ്പാതയിലൂടെ നടന്ന് മുകളിലേക്ക് കയറിയപോള്‍ കാല്പാടുകള്‍ വല്ലതും ഉണ്ടോ എന്നും വെറുതെ നോക്കി .പലതരം തണല്‍ മരകള്‍ ഇണയിട്ടു നില്‍ക്കുന്ന വഴിയോരകള്‍ക്ക് ,അപ്പോളും ഒരു രാജകിയ ഭാവം തന്നെ .ടാറിട്ട നടവഴിയില്‍ ഒരല്പം വിജനത ആയിരുന്നു .താഴെ പൂന്തോട്ടത്തില്‍ കുറച്ച് പേര്‍ ഇരിക്കുന്നത് കാണാം .പേരറിയാത്ത ഒരുപാട് മരകളും ,അതിനിടയില്‍ ,ആകാശത്തെ തൊടാന്‍ എന്നപോലെ ഉയര്‍ന്ന കാറ്റാടിയും, മഹാഗണിയും ,നിര നിര ആയി നിരത്തി വച്ചിരിക്കുന്ന ചെടിചെട്ടികളും എല്ലാം നോക്കി കൊണ്ട് കൊട്ടാരത്തിന്റെ മുറ്റത്ത്‌ എത്തി .പുല്ല് പടര്‍ത്തിയ കൊട്ടാര മുറ്റം ,കാവല്‍പുരയില്‍ നിന്നും ആരൊക്കെയോ എത്തി നോക്കുന്നപ്പോലെ കാണാം .കുട്ടികള്‍ക്ക് കൊട്ടാരത്തിന് ചുറ്റും ഓടി നടക്കാന്‍ ആയിരുന്നു ഇഷ്ട്ടവും .കൊട്ടാരത്തിന് താഴെ ഓണത്തിനുള്ള പരിപാടികളുടെ ഒരുക്കവുമായി കുറച്ച് ആളുകളെയുംകാണാം .ഈ കൊട്ടാരത്തിന് പറയാന്‍ ഒരുപാടു കഥകള്‍ ബാക്കി ഉണ്ടാവും , അത് ഓര്‍ത്തപ്പോള്‍ എന്‍റെ മനസ്സില്‍ ഓര്‍മ്മ വന്നത് ഇതായിരുന്നു .







''ഇന്ദിരാ ഗാന്ധിയുടെ ചിതാ ഭസ്മം കനകക്കുന്ന് കൊട്ടാരത്തില്‍ കൊണ്ട് വന്നപ്പോള്‍ വെള്ളി പാത്രത്തില്‍ ,പൂക്കളുമായി ശ്രീ ചിത്തിരാ തിരുനാള്‍ മഹാരാജാവ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു'' എന്ന് എവിടെയോ വായിച്ചിട്ടുണ്

അതുപോലെ രാജഭരണത്തിന്റെ പരിലാളനം ഏറ്റ എത്ര ചടങ്ങുകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട് . എല്ലാം ഓര്‍മ്മകളില്‍ മാത്രം . ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവ് ജനങള്‍ക്ക് പൊന്നു തമ്പുരാനും ,രാജാവും, എല്ലാം ആയിരുന്നു എന്ന സത്യം പിന്നെയും ഓര്‍മിക്കുന്നു . .കൊട്ടാരത്തിന് മുന്‍പിലും ,പിന്‍പിലും എല്ലാം ചരിത്ര
പ്രാധാന്യം ഉള്ള സ്ഥലകള്‍ ആണ് .തലസ്ഥാനത് എവിടെ നോക്കിയാലും ഒരു രാജകീയത ഇപ്പോളും കാണാന്‍ സാധിക്കും .കൂറ്റന്‍ തണല്‍ മരകള്‍ അവിടെ ഇവിടെയായി കാണാം ..അലുമിനിയംതൂണുകളില്‍ രാജകീയ പ്രതാപത്തെ അനുസ്മരിപ്പിച്ച് നിന്ന വലിയ വിളക്കുകള്‍ പല സ്ഥലത്ത് കണ്ടതുപോലെ തോന്നി .
ഇതുപോലെ ഓരോന്ന് ആലോചിച്ച് ഞാന്‍ കൊട്ടാരത്തിന് ചുറ്റും നടക്കുന്നു .രാജകുടുംബകള്‍ നടത്തി യിരുന്ന ഓരോ ചടങ്ങുകള്‍ ,എല്ലാം തെളിവുകളില്‍ ഇനി നിലനില്‍ക്കണം










ചരിത്ര പ്രാധാന്യം ഉള്ള ,തിരുവിതാകൂറിലെ പലതും ഇനിയും കണ്ട് തീര്‍ക്കാനും ഉണ്ട് .അതിന്‌ ഒരുപാട് സമയം വേണം .അതില്‍ എനിക്ക് ഇഷ്ട്ടമുള്ള ഇനിയും ബാക്കി ആണ് . കുറെ ക്ഷേത്രകള്‍ കാണാന്‍ വലിയ ആശ ആണ് .ആറ്റിങ്ങല്‍ ,പന്തളം ,ആറന്മുള, ഹരിപ്പാട്‌ ,മണ്ണാറശാല നീളുന്ന ഒരു ലിസ്റ്റ് .എല്ലാം ദൂരെ നിന്ന് ഒന്ന്‌ കാണണം . ക്ഷേത്രകള്‍,താമരകുളങ്ങള്‍ വെറുതെ മനസിലെ ഓരോ സ്വപ്നകള്‍ മാത്രം ..ചരിത്രത്തിന്റെ ചോല വൃക്ഷങ്ങള്‍    കാട് പിടിച്ച് ഇല്ലാതാവുന്നതിനു മുന്‍പ് എല്ലാം ഒന്ന്‌ കാണണം .

തിരുവനന്തപുരം യാത്രയുടെ അവസാനം കരാല്‍ കടയിലും കയറി .ആ കടയില്‍ വാങ്ങാന്‍ പോകുന്നതിലും ,ആ കസവ് മുണ്ടുകളും ,സാരീ കളും അടുക്കി വച്ചിരിക്കുന്നത് നോക്കി അതിലൂടെ നടക്കുന്നത്ആണ് കൂടുതല്‍ സന്തോഷം . എനിക്ക് .ആവശ്യം ഇല്ലാത്ത,സാരീ എടുത്ത്‌ കാണിക്കാന്‍ പോലും പറയാന്‍ മടി തോന്നും . എത്ര ഭംഗിയായി അവര്അത് അടുക്കി വച്ചിരിക്കുന്നത് എന്ത് നല്ല കാഴ്ച്ച ആണ് . കസവിന്റെ നീളവും ,വീതിയും ,പുതിയ തരം സാരീകളും കണ്ട് മനസ് നിറഞ്ഞ് കൈയില്‍ ഒരു സാരിയും ,ഷമിന്‍ കസവ് മുണ്ട് വാങ്ങി   . യാതൊരു പരാതി ഇല്ലാതെ കടയില്‍ നിന്നും ഇറങ്ങി .


ഇതെല്ലാം കണ്ട് കഴിഞ്ഞപോളെക്കും നേരം ഇരുട്ടി ,ഓണ സമയം കൂടി ,ആയതിനാല്‍ എവിടെ നോക്കിയാലും തിരക്ക് തന്നെ .അവിടെ നിന്നും ,സന്ധ്യാ സമയത്ത് അടുത്ത യാത്രാതുടങ്ങി , ആ യാത്രാ അവസാനിച്ചത്‌ കടലിന്‍റെ സ്വരവും ആയി കോവളം''സമുദ്രയിലേക്ക്''(KTDC ).അവിടെ എത്തിയപ്പോള്‍ കാതടിപ്പിക്കുന്ന തിരമാലകളുടെ സ്വരം എന്‍റെ ചെവിക്ക് ഒരു അരോചകമായി തന്നെ ആണ് തോന്നിയത് .രാത്രി തന്നെ കുട്ടികള്‍ ക്ക് കടല്‍ കാണണം എന്നുള്ള ബഹളം ആയിരുന്നു .നേരം വൈകിയത് കൊണ്ട് രാവിലെ കൊണ്ട് പോകാം എന്ന് ഉറപ്പ് പറഞ്ഞ് എല്ലാവരും കിടന്ന് ഉറങ്ങി .
രാത്രി കിടന്നിട്ടും ഉറക്കം വന്നുമില്ല .രാത്രികളില്‍ ഉറക്കം തീണ്ടാത്ത എന്‍റെ കണ്ണുകള്‍ ഇരുട്ടിലേക്ക് മിഴിച്ചു കൊണ്ട് കിടന്നു . എനിക്ക് കടലിനോട് തീരെ ഇഷ്ട്ടം ഇല്ലാത്തത് കൊണ്ട് ആവാം . വേഗം തിരിച്ച് പോയാല്‍ മതി എന്ന് ആയിരുന്നു മനസിലും .രണ്ട് ദിവസം ഈ കടലിനോട് കഥകള്‍ പറയാന്‍ ഒന്നുമില്ലാത്ത പോലെ .





രാവിലെ കണ്ണ് തുറന്നപ്പോള്‍ കണ്ടത് ,ആ കടലിന്‍റെ പരിസരം ഇതുപോലെ ആയിരുന്നു .ചെറിയ മൂടല്‍ മഞ്ഞ് പോലെ ,പുല്‍ക്കൊടിതുബുകളില്‍ നേര്‍ത്ത മഞ്ഞിന്‍ തുള്ളികള്‍ ,ഇനിയും പുല്‍മെത്തയില്‍ വെയില്‍ തുള്ളികള്‍ വീണിട്ടില്ല. കടലിനും തീരത്തിനും ഒരു
പ്രണയം പോലെ ,കടലും അത്ര ശാന്തം .പൂഴി മണ്ണിനെ തലോടി കൊണ്ട് പോകുന്ന തിരമാലകളും . അവിടെ ഇവിടെയായി മീന്‍ പിടിക്കാന്‍ പോകുന്ന കുറച്ച് ആളുകളെയും കാണാം .





കോവളം ഒന്ന്‌ കൂടി പോയി കാണണം എന്ന് എനിക്ക് ഒരിക്കലും തോന്നാറില്ല ,തിക്കും
,തിരക്കും ആയി നമ്മളെ കൊണ്ട് പോകുന്ന സ്കൂള്‍ ,കോളേജ് വിനോദയാത്രകള്‍ ആണ് കാരണവും. കടലിന് അടുത്ത് നില്‍ക്കുമ്പോള്‍ എനിക്ക് കടലില്‍ ഇറങ്ങാന്‍ തോന്നാറില്ല . ,എന്നാലും ഒന്നും അറിയാത്ത പോലെ ,പതുക്കെ എന്നെ ആ വെള്ളത്തിലേക്ക്‌ പിടിച്ച് വലിച്ച്‌ കൊണ്ട് പോയ മിത്രകള്‍ .വസ്ത്രമെല്ലാം നനച്ച് വരുമ്പോള്‍ വിഷമം തോന്നും.അതിനിടയില്‍ ''ടവല്‍ എടുത്ത് തരാം'' എന്ന് പറയുന്ന നല്ല സ്നേഹിതരും .വേറെ കുറെ പേര്‍ക്ക് കടല്‍ കണ്ടാല്‍ ,അവിടെ നിന്നും തിരിച്ച് വരാനും കഴിയില്ല .ഞാന്‍ അന്നും ആ കടല്‍ തീരത്ത് ചുരുണ്ട് കൂടി ഇരിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ആള്‍ ആയിരുന്നു ..






എല്ലാവരും കടലിനോടുള്ള ഹരം കഴിഞ്ഞ് ബസില്‍ കയറുമ്പോള്‍ ,പലരുടെയും സ്വാര്‍ത്ഥ പൂര്‍ണമായ പെരുമാറ്റവും ,കുട്ടിക്കളി പോലെ ഉള്ള തമാശകളും ,സഹിക്കാന്‍ കഴിയാതെ,ആ യാത്രയില്‍ മൗനമായി പിന്‍തുടരുന്ന വഴക്കുകളും .ഒന്നും മിണ്ടാതെ ഇരിക്കല്‍ ,ഇടയ്ക്കിടെ കുത്ത് വാക്ക് പറയലും ആയി ആ വിനോദയാത്രയും തീരും .തിരിച്ച് കോളേജില്‍ വരുമ്പോള്‍ പലരുടെ വീരകഥകളും കേള്‍ക്കാം . ''പലരെയും വെള്ളത്തില്‍ തള്ളി ഇടാന്‍ കഴിഞ്ഞ് എന്നുള്ള സന്തോഷവുമായി തല പൊക്കി നടക്കുന്ന വരും .അന്ന് എന്‍റെ ഒരു മിത്രം എന്നെ പറഞ്ഞ് കളിയാക്കിയത് ഇപ്പോളും ഓര്‍ക്കുന്നു
''കാലില്‍ മണ്ണ് പറ്റുന്നത് ഇഷ്ട്ടമില്ല എന്ന് പറഞ്ഞ ആളുടെ ചെരുപ്പ് പോലും ,ആ കടലില്‍ കളഞ്ഞ് പോകേണ്ടി വന്നു '

എന്‍റെ കാലില്‍ നിന്നും ചെരുപ്പ് മാറ്റാതെ ഇരുന്നത് കണ്ടപ്പോള്‍ ആ ചെരുപ്പ് അറിഞ്ഞ് കൊണ്ട് നടക്കുന്നതിനിടയില്‍ ചവിട്ടി പൊട്ടിച്ചു . ഒറ്റ ചെരുപ്പ് ആയി എവിടെ പോകാന്‍ എന്ന് വിചാരിച്ച് ,ഞാനും ആ ചെരുപ്പ് അവിടെ തന്നെ ഇട്ട് പോന്നു . .ഇതുപോലെ ഓരോ പഴയ കഥകള്‍ ഓര്‍ത്ത്‌ കൊണ്ട് ഞാന്‍ താമസിക്കുന്ന വീടിന്‍റെ മുന്‍പില്‍ ഇരിക്കുന്നു . ഇതിനിടയില്‍ അകത്ത് നിന്നും കുട്ടികളുടെ സ്വരം കേള്‍ക്കാം , രാവിലെ തന്നെ കടലില്‍ പോകണം എന്ന ആവശ്യവുമായി , സമുദ്രയുടെ ഹോട്ടലില്‍ പോയി പ്രഭാത ഭക്ഷണം കഴിച്ച് ,പതുക്കെ കടലിന് അടുത്തേക്ക് നടന്നു .




















മഴക്കാലം ആയതിന്‍റെ ചെറിയ ബുദ്ധി മുട്ട് ഉണ്ടായിരുന്നു.താമസിക്കുന്ന വീടിന് ചുറ്റും ഒരുപാട് തെങ്ങുകള്‍ ആണ് . .അതിന്‌ താഴെ കൂടി നടക്കുമ്പോള്‍ ചെറിയ പേടിയും ഉണ്ട് .
തലയില്‍ തേങ്ങാ വീണ്‌ അവധിക്കാലം വെറുതെ കളയണ്ടല്ലോ ,എന്ന ഭയം ആയിരുന്നു .അത് നാട്ടിലെ തേങ്ങാ തലയില്‍ വീഴാതെ ,ഈ കോവളം ''സമുദ്രയിലെ ''തേങ്ങാ വീണ്‌ തല പൊട്ടിയാല്‍ പിന്നെ പറയേണ്ട കാര്യവും ഇല്ല .











                                                             ഇവിടെ ആണ് താമസിച്ചത് .






                                    താമസിച്ച വീടിന് വളരെ അടുത്ത് ആണ് കടല്‍







ഈ വഴിയില്‍ കൂടി നടന്ന് കടലില്‍ എത്താം .വളരെ കുറച്ച് പേര്‍ മാത്രം ആ കടല്‍ കരയില്‍ ഉണ്ട് .''സമുദ്രയില്‍ ''താമസിക്കുന്നവരും ആകാം .. അതിലൂടെ മീന്‍ പിടിച്ച് പോകുന്ന കുറച്ച് ആളുക്കളെ കാണാം . അവധി ക്കാലം ആയിരുന്നു എന്നിട്ടും അവസ്ഥ ഇത് തന്നെ എന്ന ചോദ്യവും മനസ്സില്‍ തോന്നാതെ ഇരുന്നില്ല .ഈ ശാന്തമായ ഇടത്തില്‍ വരാന്‍ ആരും ഇഷ്ട്ടപെടാത്തതും ആവാം .എല്ലാവരും തിരക്കും ബഹളവും ഉള്ള ബീച്ചില്‍പോയിരിക്കും ..













                    കടല് കാണാന്‍ ഇറങ്ങിയപോളെക്കും ,പതുക്കെ വെയില്‍ വന്നു



അഴുക്ക് ഒട്ടും ഇല്ല ,അത്ര വൃത്തി ഉള്ള കടല്‍തീരവും ,ഇടയ്ക്ക് ചാറ്റല്‍മഴ ഉണ്ടായിരുന്നു . അത് കാരണം കടല്‍ കരയില്‍ ഇരിക്കാന്‍ സാധിക്കില്ല
ആ പൂഴി മണ്ണില്‍ കാല് ചവിട്ടിയാല്‍ താഴ്ന്നു പോകുന്ന അവസ്ഥയും .ഷമിന്‍ കുട്ടികളുമായി കടലിന് അടുത്ത് പോയി .എനിക്ക് കടലില്‍ ഇറങ്ങാന്‍ മടി കാരണം ഞാന്‍ അവിടെ ഒരു തെങ്ങില്‍ ചാരി നിന്നു .
















                            


പാച്ചുഒരു പേടി ഇല്ലാതെ ,തിരമാലകളോട് കളി ആയിരുന്നു .മോന് കുറച്ച് പേടി ഉണ്ട് .,ലണ്ടനില്‍ ബീച്ചുക്കളില്‍ പോകാറുണ്ട് . എന്നാലും കോവളം കുട്ടികള്‍ക്കുംനല്ല ഇഷ്ട്ടമായി .ഈ പൂഴി മണ്ണില്‍ ''കടലമ്മ കള്ളി'' എന്ന് എഴുതി കൊടുത്ത് കളിക്കുന്ന അപ്പന്‍റെ തമാശയും .അതിനിടയില്‍ ഷമിന്‍മോളോട് പറഞ്ഞ ഒരു തമാശ
''കടലമ്മ കള്ളി'' എന്ന് മലയാളത്തില്‍ എഴുതിയാല്ലേ വെള്ളം ഇവിടെ വരെ വരൂ '',എന്ന് പറഞ്ഞ്  പറ്റിക്കുന്നത്  കേള്‍ക്കാം
അത് കേട്ട് ഈ കോവളം ബീച്ചില്‍ മലയാളം എഴുതുവാന്‍ നോക്കുന്ന എന്‍റെ പ്രിയ പാച്ചുവും .മലയാളം എഴുതുവാന്‍ അറിയില്ല ,എന്നാലും അപ്പന്‍ എഴുതി വച്ചത്  അതുപോലെ പകര്‍ത്താന്‍ ശ്രമിച്ചു .







അമ്മ കടലില്‍ ഇറങ്ങുന്ന വരെ മോള്‍ തിരമാലകളോട് കളി ആയിരുന്നു . അവള്‍ക്ക്
കളിക്കാനുള്ള സമയവും നീണ്ടു പോകുന്നു .കുട്ടികള്‍ വിളിക്കുമ്പോള്‍ നമ്മളും അറിയാതെ കൂടെ പോകും . പഴയ ഓര്‍മ്മ വച്ച് ഞാന്‍ ചെരുപ്പ് ആദ്യം കൈയില്‍ പിടിച്ച് ആയിരുന്നു വെള്ളത്തിലേക്ക്‌ പോയത് .ചില തമാശകള്‍ ജീവിതത്തില്‍ മാറ്റി നിര്‍ത്തിയാലും അത് നമ്മളെ പിന്തുടര്‍ന്ന് കൊണ്ടേ ഇരിക്കും
നിനക്ക് കടലില്‍ ഇറങ്ങാന്‍ എന്തിന് ആണ് ഇത്ര മടി ?
അനാവശ്യമായ ഒരു ചോദ്യം ,ആരോ അവിടെ നിന്നു ചോദിക്കുന്നത് കേള്‍ക്കാം .







കടലില്‍ ഇറങ്ങാനുള്ള മടി ,ഞാന്‍ വരുത്തി വച്ചത് ആണെന്ന് എനിക്കും നല്ലപോലെ അറിയാം . കാലില്‍ അഴുക്ക് ആവും ഈ വിചാരം കൊണ്ട് തന്നെ എനിക്ക് കടലില്‍ ഇറങ്ങാന്‍ തോന്നാറില്ല .ആവശ്യം ഉള്ളവര്‍ക്ക് അവിടെ എത്ര നേരം കളിക്കാം . ഒരു പരാതിയും ഇല്ല .ഇത് കേള്‍ക്കുമ്പോള്‍ ഷമിന്‍ ,പൊട്ടിച്ചിരിച്ചു കൊണ്ട് പറയും.

''കടലില്‍ ഇറങ്ങാന്‍ മടി ഉള്ള ഒരേ ഒരു ആള്‍ എന്‍റെ ഭാര്യ ആയിരിക്കും''
അതും ശരി ആണ് .യാത്രകള്‍ ഒരുമിച്ച് ചെയുമ്പോള്‍ ,രണ്ടുപേര്‍ക്കും ഒരേ ഇഷ്ട്ടകള്‍ ആവണം എന്ന് നിര്‍ബന്ധവുമില്ല ,എന്നാലും യാത്ര യുടെ സുഖം ഈ രണ്ട് കാര്യങ്ങള്‍ ആണെന്ന് എനിക്ക് തോന്നും





ഉച്ചവരെ,ആ കടല്‍ തീരത്ത് അപ്പന്‍റെ കൂടെ മക്കള്‍ കളി ആയിരുന്നു .കുറച്ച് കഴിഞ്ഞപ്പോള്‍ വെയില്‍ മാറി നല്ല മഴ പെയ്യാന്‍ പോകുന്നപോലെ ,
കടലിന്‍റെ ഇരമ്പലും ,മൂടി ക്കെട്ടിയ ആകാശവും ,നല്ല കാറ്റും ,പാറക്കെട്ടുകളില്‍ നിന്നും കിളികളുടെ കരച്ചിലും ,ആ തേങ്ങലോടൊപ്പം ഉയരുന്നപോലെ ,പതുക്കെ മഴ ,ആ മണ്ണിന്‍ തരികളില്‍ വീഴാന്‍   തുടങ്ങി .എന്തായാലും കടലില്‍ ഇറങ്ങാതെ ഒരു മടക്ക യാത്രഇല്ല എന്ന് മോള്‍ക്ക്‌  വാക്ക് കൊടുത്ത് പോയി.



എന്‍റെ കാതുകളില്‍ ഞാന്‍ നീന്നെ ശ്രവിച്ചു
ഈ നേരം മുഴുവന്‍ ഞാന്‍ നീന്നെകണ്ടു .
കടലിന്‍റെ ,രഹസ്യ സ്വഭാവം എന്നില്‍ അപരിചിതം  ആയി തോന്നി. അലറുന്ന തിരമാലകള്‍ ,അവയെ മുറിച്ചു മുന്നേറുന്ന ,കടലിന്‍റെ കോപവും ,കോളും കാരണം ,അവിടെ നില്‍ക്കാനും ഒരു ഇഷ്ട്ടക്കേട്‌ .അതിനിടയിലൂടെ എന്നെ പതുക്കെ തലോടി പോയ തിരമാലകളും .അസ്തമയ സൂര്യന്‍റെ കതിരുകള്‍ ,ഈ ആഴി പരപ്പില്‍കാണാം .
പ്രകൃതിയിലെ ഈ വിസ്മയം എന്നെ കബളിപ്പിച്ച്‌ കടന്ന് കളയുന്ന പോലെ തോന്നും .നമ്മളെ സ്നേഹം കൊണ്ട് പൊതിഞ്ഞ,അതേ നിമിഷത്തില്‍ തന്നെ കടലമ്മ എല്ലാം പിടിച്ച് വാങ്ങി,ഒരു പരക്കം പാച്ചില്‍ ആണ് .

സ്വന്തം സാഹസത്തില്‍ എല്ലാം കൈയില്‍ ഒതുക്കി
ചുവട്  ഉറപ്പിച്ച്  നില്ക്കാന്‍ നമ്മളെ അനുവദിക്കാതെ,
മൃദുലമായ ദയാവായ്പോടെ ,നമ്മളെ ചേര്‍ത്തു നിര്‍ത്തും .അതിനിടയില്‍ നമ്മള്‍ അറിയാതെ ,ആഴം തിട്ടപ്പെടുത്തുവാന്‍ കഴിയാതെ നടന്നു നീങ്ങി കഴിയും .ഈ തീരാത്ത സ്നേഹം അനുഭവിച്ച് തീരാതെ നടന്ന് കൊണ്ടേ ഇരിക്കും . പ്രകൃതിയുടെ ഈ കണ്ണാടിയിലേക്ക്  ,സുന്ദരമായ ഈ കാഴ്ച കണ്ടു ഞാന്‍ കോവളം എന്ന തീരത്തിനോടും  വിട പറഞ്ഞു...........