ജാലകം

Friday, 17 September 2010

ആതിരയുടെപ്രണയം

ആതിരയുടെ കാതു  കുത്തി കമ്മലിട്ട ദിവസം ആണ്ആദ്യമായിഅവള്‍  ഒരു പുതിയ സ്കൂളില്‍ കയറി ചെന്നത് .പരിചിതമില്ലാത്ത പുതിയ വഴികളും ,കുട്ടികളും അതിനിടയില്‍ കാതില്‍ ചെറിയ വേദനയുമായി   ,ആദ്യ ദിവസം  ക്ലാസ്സ്‌   കഴിഞ്ഞ് വേഗം വീട്ടില്‍ പോകണം എന്നായിരുന്നുമനസ്സ് മുഴുവന്‍ .വീടും ,വീട്ടിലെ ഓരോന്ന് ആലോചിച്ചിരുന്നു   ആ ദിവസം  തീര്‍ന്നു .രാവിലെ എഴുനേല്‍ക്കുമ്പോള്‍ തുളസി തറയിലെ ,അഴുക്ക്  തുടച്ചു വൃത്തി ആക്കാതെ   ഇരുന്നാല്‍   വഴക്ക് പറയുന്ന അച്ഛനെയും , ,മുടിയില്‍ എണ്ണ തേയ്ക്കാതെ,നടക്കുന്ന കാണുമ്പോള്‍  കൈയില്‍ പിച്ചുന്ന അമ്മയും , ആ വലിയ തറവാട്ടിലെ ഇടനാഴിയില്‍  കൊതുകിനെ  കൊല്ലുന്ന അനിയനും എല്ലാവരെയും കാണാന്‍മനസ്സ് വല്ലാതെ കൊതിച്ചു കൊണ്ട്  ,  ഓരോ  സ്വപ്നവുമായി,ഓരോ വര്‍ഷങള്‍കടന്നു പോയി . സ്കൂള്‍ പഠനവും കഴിഞ്ഞ് ,ആതിര ഒരു കോളേജ് കുമാരി  ആയി . 

 ആതിരയുടെ മനസ്സില്‍ ഉറച്ച പല  തീരുമാനങള്‍  ഉണ്ട് .കൂടെയുള്ള പലരുടെയും പ്രേമ കഥകള്‍ കേള്‍ക്കുമ്പോള്‍ .ജീവിതത്തില്‍ സന്തോഷമെന്ന വസ്തു പ്രേമം മാത്രമല്ല എന്നുള്ള  വിശ്വാസം കാരണം ,പ്രേമം എന്ന വാക്ക് കേള്‍ക്കുമ്പോള്‍  തന്നെ ഒരു അകല്‍ച്ച ആയിരുന്നു  .സ്ഥിര സ്നേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്‌ അതിനോട്    എതിര്‍പ്പ് കാണിച്ച് നിന്ന   ആതിരയുടെ  കൈയില്‍,ആ സമയത്ത്  ഒരു പ്രേമലേഖനം  കിട്ടി .അതും മഞ്ഞ കടലാസ്സില്‍ ,  കറുത്ത അക്ഷരങളുമായി എഴുതിയ ഒരു കത്ത് . ഒരു പ്രേമലേഖനം എന്ന് അറിഞ്ഞ് കൊണ്ട് ആ കത്ത് വായിക്കാം എന്ന്  അവള്‍ സമ്മതിച്ചു .
ആതിര ,വളരെ താല്പര്യത്തോടെ തന്നെ ,ആ കത്ത്   വായിച്ചു .കാര്യമായ ഒന്നും ആ കത്തില്‍ പറഞ്ഞിരുന്നില്ല .ഒരേ ഒരു ആഗ്രഹം ,'' ഒരു വാക്ക്  ഒന്ന്‌നേരിട്ട്  സംസാരിക്കണം,ആരോടും ഇത് പറയരുത് . പ്രിയതമയുടെ മധുര സ്വരം ഒന്ന്‌ കേള്‍ക്കണമെന്ന ആഗ്രഹവുമായി  വന്ന പ്രിയ കാമുകന്‍  .ഈ ആവശ്യത്തിനു മുന്‍പില്‍ ആതിരയുടെ മനസ്  അലിഞ്ഞില്ല .ഇതുവരെആതിര   അറിയാത്ത ഒരാള്‍ അവളോട്‌ സംസാരിക്കണം ,എന്ന ആശയുമായി മുന്‍പോട്ടു  വന്നിരിക്കുന്നു .ഒരിടത്തും അയാളെ ആതിര കണ്ടിട്ടില്ല . .പരിചിതമെന്നു പറയാന്‍ കൂടെ പഠിച്ചിട്ടുമില്ല ,ഒരേ നാട്ടുക്കാരും അല്ല അയാള്‍പല ഇടവഴികളിലും  ആതിരയെ ഒരുപാട് തവണ കണ്ടിരിക്കാം ,  .ആ സ്നേഹത്തെ പ്രേമം എന്ന് വിളിക്കാനും അവള്‍ക്ക് തോന്നിയില്ല .

ആ കത്ത് എഴുതിയ കാമുകന്‍റെ ആശയെ നിറവേറ്റാന്‍ അവളുടെ മനസ്‌  അനുവദിച്ചില്ല .ആതിര അയാള്‍ക്ക് യാതൊരു   മറുപടി കൊടുക്കാതെ ഒഴിഞ്ഞുമാറി .  .സ്നേഹിക്കുന്ന ഒരു ആളുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ടുള്ള യാത്ര,ആ കഥ അവിടെ അവസാനിച്ചുവെന്ന  ഉറപ്പിലും അവള്‍ ജീവിത തിരക്കുകളില്‍ അയാളെയും മറന്നു .


അയാളെ , ആതിര ഓര്‍ക്കാന്‍  ശ്രമിച്ചിട്ടില്ല .അയാളിലെ വികാരം പ്രേമം എന്ന് വിളിക്കാന്‍ തോന്നിയുമില്ല .   പ്രതിക്ഷിക്കാത്ത  ഒരു സന്ദര്‍ശനംപോലെ ഒരിക്കല്‍ കൂടി അയാള്‍ അതേ ആഗ്രഹവുമായി ആതിരയ്ക്ക്  ഒരു കത്ത് കൂടി എഴുതി ,അതിനും യാതൊരു പരിഗനയുമില്ലാതെ ,ജീവിതത്തെ തകരാറില്‍ ആക്കാനുള്ള വിഷമം കൊണ്ട് ,ആ സ്നേഹതീരത്തെ ഒന്ന്‌ കൂടി മറയ്ക്കാന്‍ തന്നെ ആതിര തീരുമാനിച്ചു .അവിടെയും തോല്‍വി ഏറ്റു വാങ്ങി ,അയാള്‍ വിട പറഞ്ഞു .പ്രേമം കൂടുതല്‍ വികൃതമാക്കാതെ ,മറക്കാന്‍ കഴിയില്ല ,എന്ന മരവിപ്പിക്കുന്ന  മറുപടിയുമായിഅയാള്‍ ആതിരയോടു   യാത്ര പറഞ്ഞു .

 
ആതിരയുടെ വിവാഹം  കഴിഞ്ഞു .   അതിനിടയില്‍   കിട്ടാതെ പോയ  പ്രിയ പ്രണയം ഓര്‍ത്തിരിക്കാന്‍ അവള്‍ക്ക്  സമയം ഉണ്ടായിരുന്നില്ല. കാണാത്ത പ്രണയം എന്ന ആ  രൂപത്തെ , മെനഞ്ഞു എടുത്താലും അതിന്‌ എന്ത് ശോഭ ഉണ്ടാവും .യാതൊരു മുന്‍ വിധികളുമില്ലാതെ ,ഒരു അറിയിപ്പും ,  ഘോഷവുമില്ലാതെ വന്നെത്തിയ  ഒരു അതിഥിയെ പോലെ ഒരുബന്ധുവിന്റെ  മരണ വീട്ടില്‍ വച്ച് ആതിര അയാളെ ഒന്ന്‌ കൂടി കാണാന്‍ ഇടയായി .അയാളുടെ കുടുംബവുമായി ഒരു കൂടി കാഴ്ച്ച .അതിശയം എന്നപോലെഅയാളുടെ ഭാര്യ ,ആതിരയെ തിരിച്ചറിഞ്ഞു .'

' പ്രിയ കാമുകിയുടെ സ്വരം കേള്‍ക്കാന്‍ സാധിക്കാത്തതില്‍ വിഷമം പറയുന്ന എന്‍റെ പ്രിയ ഭര്‍ത്താവിന്റെ നൊമ്പരം    മാറ്റാന്‍ വല്ല വഴിയും ഉണ്ടാവുമോ''?
എന്നുള്ള  ചോദ്യവുമായി അയാളുടെ ഭാര്യ ,ആദ്യമായി സംസാരിച്ചു .ആതിര അയാളുടെ പ്രിയ കാമുകി എന്ന് ഉറപ്പിച്ച് പറയുന്ന ആ സ്ത്രീയുടെ മനസ്സും ആതിരയില്‍ ഉത്തരം കിട്ടാത്ത അടുത്ത ചോദ്യമായി നിന്നു .
ഭര്‍ത്താവിന്റെ പഴയ കാമുകിയോട് തമാശയായി അപേക്ഷിക്കുന്ന പ്രിയ ഭാര്യ .സ്വന്തം ഭാര്യചെയ്ത എടുത്ത് ചാട്ടം ,ആ ചോദ്യം ഓര്‍ത്ത്‌     മൗനമായി കണ്ണുനീര്‍ വീഴ്ത്തി  അയാള്‍ ആതിരയോടു ആ സംഭവത്തിന്‌  ക്ഷമ ചോദിക്കുന്നു . വീണ്ടും ആ നൊമ്പരവുമായി  വഴി പിരിഞ്ഞു .പ്രിയ കാമുകിയുടെ സ്വരംഒന്ന്‌ കേള്‍ക്കാന്‍കാത്തിരുന്ന  അയാള്‍   ,ഒരു ക്ഷമാപണത്തോടെ ,എല്ലാം സ്വയംനെഞ്ചോട്‌ ചേര്‍ത്തു ,കൂടെ  ആ പ്രിയ പ്രണയവും .
 പടി വാതില്‍ കടന്നു മടങ്ങുന്ന ആ രൂപം ,യാത്ര പറയുന്നതിനിടയില്‍  ആതിര  അയാളുടെ കണ്ണുകളില്‍ ഒന്ന്‌ നോക്കി . അതേ തിളക്കം,ആ കത്തുമായി വന്ന കാമുകന്‍റെ ആ ഭാവം അതില്‍ ഒരുമാറ്റവുമില്ല .,അയാളുടെ മനസ്സില്‍ ആതിര ഇനിയും  ജീവിക്കുന്നപോലെ  ,ആറടി നീളത്തില്‍ കുഴി എടുത്ത് ആ പ്രേമം കുഴിച്ച്  മൂടിയത് ആയിരുന്നു .  ആതിരയോടുള്ള   പ്രണയം അയാള്‍ ഇനിയും കുഴിച്ച് മൂടാതെ ,അവളുടെ സ്വരത്തിനായി ഇന്നും കതോര്ത്തിരിക്കുന്നപ്പോലെ ,അയാളുടെ ഓര്‍മകളില്‍ ,ആ കുഴിച്ചു മൂടല്‍  ഒരു അവസാനമല്ല , ജീവിതത്തിന്‍റെ മുന്നിലേക്കും ,പിന്നിലേക്കും അത് പരന്നു കിടക്കുന്നു .ആ നോട്ടത്തില്‍ ,ആ സ്നേഹത്തിനു മാത്രം ഒരു നിത്യത ഉള്ളത് പോലെ.........,  

                         



ആതിരയോടുള്ള അയാളുടെ  പ്രണയം   പീലിവിടര്‍ത്തി ആടുന്ന മയില്‍ പോലെ സുന്ദരം !!! ചിറകു വിടര്‍ത്തി ആടുന്ന അതിന്‌ മുന്‍പില്‍   കാറ്റും,മഞ്ഞും  ,മഴത്തുള്ളിയും ആയി ആതിര.   മഴത്തുള്ളിയില്‍ ആതിരയെ  തിരിച്ചറിയുന്ന , അയാളുടെ  പ്രണയത്തെ ആതിര  എന്ത് പേര് വിളിക്കും ?

''നഷ്ട്ടപ്രണയം'' എന്നോ,അതോ  നിയതവും തെളിമയുള്ള തുമായ ഒരു പാതആതിരയുടെ കൂടെ ഉണ്ട് .എന്നാലും ഇരുട്ടില്‍ വഴി മുട്ടി നില്‍ക്കുമ്പോള്‍   അവളുടെ മനസിനോട് കേട്ട പാട്ടിനെ ക്കാള്‍ കേള്‍ക്കാത്ത പാട്ട് മധുരതരമെന്ന്  പറയാനാവില്ല.ജീവിതത്തില്‍ ആ , പ്രണയം  നേര്‍ത്ത്  ഇല്ലാതാവുന്ന ഒരു പാട്ട് പോലെ ഉച്ചത്തില്‍ പാടി കൊണ്ട് അവസാനം   എന്ന് ആതിര വിശ്വസിച്ചേക്കാം ..........
  .

41 comments:

  1. ജീവിതത്തില്‍ ,പ്രണയം ,എന്ന പൊട്ടിച്ചിരി കേട്ടവര്‍ക്കും ,കേട്ട് കൊണ്ടിരിക്കുന്നവര്‍ക്കും .കേള്‍ക്കാന്‍ ഇരിക്കുന്നവര്‍ക്കും ,ആതിരയുടെ പ്രണയം വായിക്കാം .....

    ReplyDelete
  2. പ്രണയവും നഷ്ടപ്രണയവും.
    ഭംഗിയുള്ള എഴുത്ത്.
    ആശംസകള്‍

    ReplyDelete
  3. കഥ വായിച്ചു.
    ഫോട്ടോ ഇഷ്ടമായി.

    ReplyDelete
  4. സിയാ,കുറച്ചു കണ്ഫ്യുഷന്‍ ആക്കിയെങ്കിലും നല്ല തീം ആയിരുന്നു..നന്നായിട്ടുണ്ട് എഴുത്ത്..കഥാകാരി കൂടി ആണല്ലേ?

    picture very nice..

    ReplyDelete
  5. ഇനിയും ആതിര പ്രണയിക്കട്ടെ, പഴയ കാമുകനെയല്ല, കൂടെയുള്ള ഭർത്താവിനെ. അയാളെ പ്രണയിക്കാൻ നന്നായി മനസ്സിലാക്കാൻ കഴിയുന്ന ഒരു ഭാര്യയുണ്ടല്ലോ കൂടെ.

    ReplyDelete
  6. മനസ്സ്‌ ഒരു മായാജാലക്കാരനാണ്. പലപ്പോഴും മനസ്സിനെ നമുക്ക്‌ പിടി കിട്ടാറില്ല. എല്ലാം അറിയാം എന്ന് നമ്മള്‍ അഹങ്കരിക്കുമ്പോഴും പിടി തരാതെ കുതറുന്നു മനസ്സ്‌. തുറന്നു പറയാന്‍ പറ്റാത്ത പല ഭാവങ്ങളും മനസ്സിന് മാത്രം സ്വന്തം.
    നന്നായി അവതരിപ്പിച്ചു.

    ReplyDelete
  7. ഒന്ന് വിട്ടുപോയി.
    മിനിയാന്നു ഈ ബ്ലോഗിന്റെ അപ്ടേറ്റ്‌ എന്റെ ബ്ലോഗില്‍ കണ്ടിരുന്നു. നാലഞ്ചു തവണ നോക്കിയിട്ടും ഈ പേജ് കിട്ടിയില്ല. ഇന്ന് മറ്റൊരു സ്ഥലത്ത്‌ വന്നപ്പോള്‍ വെറുതെ ഒന്ന് നോക്കിയപ്പോള്‍ കിട്ടിയതാണ്.

    ReplyDelete
  8. ന്നായിട്ടുണ്ട് ഈ കാല് വപ്പില്‍ ആശംസകള്‍ നേരുന്നു......
    അതിരയോടു ബഹുമാനം തോന്നുന്നു, കുറച്ചു ബഹുമാനം അയാളോടും
    ....എവിടെയോ അവളുടെ മനസ്സില്‍ അയാളോട് ഒരു ചെറിയ ഇഷ്ടം തോന്നി കാണണം അല്ലെങ്കില്‍ ‍എന്തിനാണ് ആ മഞ്ഞ കടലാസ്സില്‍ വന്ന പ്രണയ ലേഖനം തുറക്കാന്‍ പോയത്? ചിലപ്പോള്‍ ഒരു ആകാംഷ കൊണ്ടായിരിക്കും. അയാള് ‍വേറെ ബുദ്ധി മോശം ഒന്നും കാണിക്കാന്‍ പോയില്ല അല്ലോ ....അയാളുടെ സ്നേഹം അത്ര ബലം ഉള്ളതയിരുന്ണേല്‍ എന്ത് കൊണ്ട് വീട്ടുകാരെയും കൂട്ടി ആ തുളസി തറ ഉള്ള ആ വീടിലേക്ക്‌ ചെന്നില്ല.....അതോ അവളുടെ അച്ഛനെ അറിയവുന്നതിനാലോ? അതോ ഒരിക്കല്‍ ഒന്ന് മുട്ടിയിട്ടും തുറക്കാത്ത പടിപുര തല്ലി തുറക്കണ്ട എന്ന് കരുതിയിട്ടകും...
    ആ പ്രായത്തില്‍ കവിങ്ങ ഒരു ഇരുത്തം വന്ന കുട്ടി ആയതിനാല്‍ അതിരക്ക് പിന്നീട് വിഷമിക്കേണ്ടി വന്നില്ല.....പക്ഷെ അയാല്‍ അല്‍പ്പം മണ്ടനയതിനാല്‍ പിന്നെയും അത് മനസ്സില്‍ സൂക്ഷിച്ചു........പക്ഷെ താഴ്യിട്ടു പൂട്ടാന്‍ മറന്നു...അതിനാല്‍ പിന്നീട് ഒന്ന് വിഷമിച്ചു....

    ReplyDelete
  9. siya aa peeli vidathi nilkkunna mayilinte aduthu ninnu mattullavare onnu mattiyal onnu koody nannayirikkum.... just oru mayil mathram akkan akumo? ninakku google images il poyi edukkan ishatam illa ennariyam allel ithu onnu edit cheythidu.....
    vayichittu onnu delete cheyyu ithellamm....ingane oru comment parayan onnum ngan ayittilla....nganoru pavam alle...

    ReplyDelete
  10. ഞാനീ ആതിരയെ പിടിക്കാൻ രണ്ടുമൂന്നുദിനമായി ഓടിനടക്കുന്നു...അവൾ പ്രണയം നിഷ്കരുണം തട്ടിക്കളഞ്ഞ പോലെ ഈ ബ്ലോഗ്ഗൂം എന്റെ വായനയെ നിഷേധിച്ചു...കേട്ടൊ

    ആതിരയുടെ ഈ ഒട്ടും നൊമ്പരമില്ലാത്ത പ്രണയം ...
    സൌന്ദര്യമുള്ള പെങ്കൊച്ചുങ്ങളോട് വെറും സാധാകാമുകന്മാർ ആരാധന നടത്തുന്ന സ്ഥിരം വഴിപാടാണ്....
    ദേവി കനിഞ്ഞില്ലെങ്കിലും അവർ പൂജിച്ചുകൊണ്ടേയിരിക്കും....

    പിന്നെ ഒരു സംശയം, സ്വന്തം അനുഭവകഥയിലെ ഒരു ഏട് തന്നെയല്ലെ ഇത് ?

    ReplyDelete
  11. യാത്രാ വിവരണം തന്നെയാവും ഈ എഴുത്ത്കാരിക്ക് ചേരുക!!
    ഇപ്പൊ കൈ വച്ച മേഖല, കുറച്ചു "specialisation " വേണ്ട ഇടം ആണ് !
    ഒട്ടും ഹൃദയ സ്പര്‍ശിയല്ല, മാത്രവുമല്ല പ്രേമം എന്ന വികാരം അറിയാത്തവര്‍ ഇത് വായിച്ചാല്‍ !!
    നിരാശയാവും ഫലം !! അവരുടെ ജീവിതം പോലും തുലാസ്സിലാവും ........ ഹി ഹി ഹി .......
    എങ്ങനെ ഇങ്ങനെയൊക്കെ എഴുതാന്‍ സാധിക്കുന്നു ?
    എഴുതിയാല്‍ പോലും , പബ്ലിഷ് ചെയ്യുവാനുള്ള ധൈര്യം അപാരം തന്നെ !!
    ആ ധൈര്യത്തിനുള്ള , വിമര്‍ശനമാണ് , ഈ കമന്റ്‌ !! അല്ലാതെ എഴുതുകാരിയോടല്ല ..........
    എത്രയും വേഗം ഈ ബ്ലോഗ്‌ ഡിലീറ്റ് ചെയ്യുക !!
    യാത്രാ വിവരണം ആവുമ്പോ , സ്വന്തം ഭാവനക്ക് ഇടമില്ലത്തത് , വായനക്കാര്‍ക്ക് കോടി പുന്യമുള്ളത് കൊണ്ടു!!

    ReplyDelete
  12. ജീവിതത്തില്‍ ,പ്രണയം ,എന്ന പൊട്ടിച്ചിരി കേട്ടവര്‍ക്കും ,കേട്ട് കൊണ്ടിരിക്കുന്നവര്‍ക്കും ചിരി കരച്ചിലായവര്കും ഇപ്പോള്‍ കരഞ്ഞു കൊണ്ടിരിക്കുന്നവര്‍ക്കും

    ReplyDelete
  13. ഈ ആതിര സിയ തന്നെയാണോന്നൊരു സംശയം ഇല്ലാതില്ല..

    ReplyDelete
  14. @rafeeq - ആതിരയുടെ പ്രണയം വായിച്ച് ,പ്രണയ ത്തിന് ഒരു അവസരം ഉണ്ടാക്കി കൊടുക്കുവാന്‍ എഴുത്തുകാരി ശ്രമിക്കണം എന്ന് പറയുന്നത് എനിക്ക് മനസിലായില്ല .പ്രേമിക്കുന്നവരോട് ഒരു എതിര്ര്‍പ്പും ഞാന്‍ ഈ കഥയില്‍ പറഞ്ഞിട്ടില്ല .പിന്നെ ഈ ബ്ലോഗ്‌ എഴുതി പോസ്റ്റ്‌ ചെയ്തത് എന്തോ വലിയ കുറ്റം ഞാന്‍ ചെയ്ത പോലെ എഴുതി കണ്ടു .ഇതുപോലെ ജീവിതത്തില്‍ സംഭവിച്ചവരും ഉണ്ടാവില്ലേ ?

    ഈ കഥയില്‍ ആതിരയില്‍ പ്രണയംഉണ്ടായിരുന്നാല്‍ അല്ലേ ,ഹരിതമായി അത് എഴുതി തീര്‍ക്കാന്‍ സാധിക്കുന്നത്‌ ?

    വായനക്കാര്‍ക്ക്‌ കോടി പുണ്യം ഉള്ളതുപോലെ തന്നെ ആണ് ഈ പ്രണയ കഥ ഞാന്‍ എഴുതി അവസാനിപ്പിച്ചതും .ഈ ബ്ലോഗ്‌ ഡിലീറ്റ് ചെയ്യാന്‍ അത്രയും മോശമായെന്നു വായനക്കാര്‍ പറഞ്ഞാല്‍ തീര്‍ച്ചയായും ഡിലീറ്റ് ചെയ്യാം . .

    @അന്നു -ആള്‍കൂട്ടത്തില്‍ നിന്നു പീലി വിടര്‍ത്തി ആടുന്നത് മയില്‍ ആണ് .അതിനെ ആരും കാണാതെ പോകില്ല .

    പിന്നെ ആതിരയോടുള്ള പ്രേമം തുറന്നു പറഞ്ഞ കാമുകന്‍ മണ്ടന്‍ ഒന്നും അല്ല .അത് കേട്ട് മിണ്ടാതെ ഇരുന്ന ആതിരയും ,അതില്‍ പെടില്ല .കാരണം രണ്ടുപേരും കൂടി പ്രണയം ജീവിതത്തില്‍ വഴി മുട്ടി നില്‍ക്കുന്ന കാണാതെ ഇരിക്കാന്‍ പിന്‍ മാറിയതും ആവാം .കഥയില്‍ ചോദ്യം ഉണ്ടാവണം എങ്കില്‍ അല്ലേ അത് കഥ ആയിഎഴുതി തീര്‍ക്കാന്‍ സാധിക്കുക്ക ഉള്ളു .

    ReplyDelete
  15. ആ കാമുകന്‍ ഇങ്ങനെ ചീറ്റിയൊരു പ്രണയം സ്വന്തം ഭാര്യയോട്‌ പറയുമെന്ന് എനിക്ക് തോന്നുന്നില്ല...ആ ഭാര്യ അത് ആതിരയോടു പറയുമെന്നും...

    ഇനി യഥാര്‍ഥത്തില്‍ ആതിരയാണോ അയാള്‍ക്ക് കത്ത് കൊടുത്തത്....ആവോ ആര്‍ക്കറിയാം!!!

    എല്ലാം പോട്ടെ....ആരാ ഈ ആതിര...കാണാന്‍ കൊള്ളാമോ....കക്ഷി ഇപ്പോ ഇവിടെയുണ്ട്???

    ReplyDelete
  16. സോറി...ഞാനാകെ കണ്‍ഫ്യൂഷനിലാണ്...
    എന്തോ ഒരു പോരായ്മ പോലെ...

    ReplyDelete
  17. കൊള്ളാം. പക്ഷെ എവിടൊക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്ന പോലെ.!
    രണ്ട്‌ ദിവസമായി ശ്രമിക്കുവാ ഇന്നാ ഒത്തത്...

    ReplyDelete
  18. ഞാന്‍ പ്രണയത്തെ ഇഷ്ടപ്പെടുന്ന ഒരാളാണ്‌. തറവാടിനും മാതാപിതാക്കള്‍ക്കും പേരു ദോഷം ഉണ്ടാക്കണ്ടല്ലോ എന്നു കരുതി പ്രണയിച്ചില്ലെന്നേയുള്ളു. ഒരിക്കല്‍ ലളിതാകാംബിക അന്തര്‍ജനം എഴുതിയിരുന്നു "ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ എത്ര നിര്‍‌ഭാഗ്യവാന്മാരാണ്‌" എന്ന്. അത് വായിച്ചിട്ട് ഞാനെത്ര വിഷമിച്ചെന്നോ? :) പ്രണയിച്ചവര്‍ പറയുന്നത് പ്രണയിച്ചാലേ അതിന്റെ മാധുര്യം അറിയൂ, അത് ഒരു അനുഭവമാണെന്നാണ്‌.

    "ഒരിക്കലും തിരിച്ചു കിട്ടാത്ത സ്നേഹമാണ് ഏറ്റവും നിലനിക്കുന്നത്" എന്ന് എവിടെയോ വായിച്ചിരുന്നു. അയാള്‍ ഇന്നും ആദ്യപ്രണയം മനസ്സില്‍ കെടാതെ സൂക്ഷിക്കുന്നുണ്ട്. അയാളെ കണ്ടശേഷം ആതിരക്ക് ചെറിയ ഒരു നഷ്ടബോധം തോന്നുന്നുണ്ട് അല്ലേ? കഷ്ടം! ഒന്നാന്തരം ഒരു ചാന്‍സല്ലേ ആതിര വൈസ്റ്റാക്കിയത്.

    ReplyDelete
  19. സിജോ ജോര്‍ജ് എന്റെ പോസ്റ്റിനിട്ട ഒരു പാട്ട് എനിക്കിപ്പോള്‍ ഓര്‍‌മ്മ വന്നു.

    "മഞ്ഞിന്റ്റെ മറയിട്ടോരോർമ്മകൾക്കുള്ളിൽ..മൃദു‌ല നിലാവദിക്കുമ്പോൾ
    കാലം കെടുത്തിയ കാർത്തിക ദീപ്തികൾ താനേ തിളങ്ങുകയാണോ..
    കല്ത്താമര പൂവിതളുകൾ പിന്നെയും കാറ്റിൽ തുടിക്കുകയാണോ.. “

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. സിയാ- അഭിനന്ദനങ്ങള്‍.
    ആതിര പ്രണയത്തില്‍ നിന്ന് വഴിമാറി നടന്നപ്പോഴും അയാളുടെ നല്ല ഓര്‍മ്മകള്‍ അവളില്‍ പ്രണയത്തിന്റെ അനുഭൂതി നിറക്കുന്നു. കാലത്തിനു മായ്ച്ചു കളയാനാവാത്തവിധം മനസ്സില്‍ പതിയുന്ന നിര്‍മ്മല വികാരമാണ് പ്രണയമെന്നു ആതിരയിലൂടെ പറയുന്ന ഈ കൊച്ചു കഥയ്ക്ക് സ്വാഭാവികതയുണ്ട്. അനാവശ്യമായ വഴക്കും അടിപിടിയും ഒളിച്ചോട്ടവുമില്ലാതെ ഒരുപ്രണയ ഗാനം പോലെ കഥയെ സിയ മനോഹരമാക്കി.

    ReplyDelete
  22. പ്രണയത്തിന്‍ തീവ്രത അറിയുക,

    അകലുമ്പോള്‍ അല്ലോ....

    ഏകാന്തതയുടെ തീരങ്ങളില്‍ .....

    നടക്കവേ അറിയുന്നു നാം പലതും വൈകിയെന്നു മാത്രം..siyu ...ennalum athira chumma chance kalnju .vaydi parnjapole pediyakum

    ReplyDelete
  23. siya,സ്വന്തം അനുഭവമാണോ?പീലി വിരിച്ചാടുന്ന മയില്‍ വളരെ മനോഹരമായിരിക്കുന്നു.
    അനശ്വരമായ പ്രണയം-നന്നായി.

    ReplyDelete
  24. പ്രണയം പീലി വിടർത്തി ആടുകയാണല്ലൊ.

    ReplyDelete
  25. hallo vaayichilla purake varaam ..
    bhayankara bussy ..

    wen u r going to US ?
    enikku samshayam chodikkanullatha chettanodu marakkaruthu ...

    ReplyDelete
  26. Very nice. flowing lines.

    www.ilanjipookkal.blogspot.com

    ReplyDelete
  27. എല്ലാവര്‍ക്കും നന്ദി .ഈ ബ്ലോഗ്‌ കുറച്ച് ദിവസം മുന്‍പ് ഒന്ന്‌ പോസ്റ്റ്‌ ചെയ്തിരുന്നു .അതില്‍ കുറച്ച് എഡിറ്റിംഗ് പ്രോബ്ലെംസ് വന്നത് കൊണ്ട്ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു . .അതാവും റാംജി ഭായി പറഞ്ഞപോലെ ഈ പോസ്റ്റ്‌ വായിക്കാന്‍ സാധിക്കാതെ ഇരുന്നത് .വായനക്കാരില്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയതില്‍ ക്ഷമ ചോദിക്കുന്നു .


    അനശ്വരമായ ഒന്ന്‌ തന്നെ പ്രണയം എന്ന് പറഞ്ഞ എന്‍റെ എല്ലാ സ്നേഹിതര്‍ക്കും നന്ദി

    ReplyDelete
  28. Letter kittiyal reply cheyunna Aathiramar undenkil avarude address,ph no & photo ayachu thannal valiya upakaramayirikkum...Ee type pranayam engineyundennu onnu pareekshichu nokkamayirunnu....Ee comment ente bharya vayikkilla enna pratheekshayode...

    ReplyDelete
  29. @ടോണി -ഭാര്യാ ക്ക് ഇന്ന് തന്നെ ഇത് അയച്ചു കൊടുക്കാം ..ഈ ആതിരയുടെ പ്രണയം വായിച്ച് ,വേറെ ഒരു ആള്‍ ആതിരമാരെ തപ്പി നടക്കുന്നു ..ടോണി ,തലയില്‍ മുടി നരച്ചുവോ എന്ന് കൂടി ഓര്‍ക്കണം .കൂടെ എന്‍റെ ബന്ധുനെ വഴി യില്‍ ഇട്ട് പോകരുത് .ബ്ലോഗ്‌ വായിച്ച് കൂടിയ ബുദ്ധി ഒന്നും കാട്ടല്ലേ . പാവംഭര്‍ത്താവ് പെരു വഴിയില്‍ എന്ന തലക്കെട്ടുമായി അടുത്ത ബ്ലോഗ്‌ ചേച്ചി തന്നെ എഴുതേണ്ടി വരും .

    ReplyDelete
  30. ഓ,സിയാ- നന്നായിട്ടൂണ്ട്, കൂറച്ച് എഡിറ്റിങ് നടത്തിയിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു.സാരമില്ല, കഥയെഴുതിയുള്ള പരിചയത്തിന്റെ കുറവാണ്. പീന്നെ, ഇങ്ങനെ പ്രാന്തെടുത്ത് പെൺകുട്ടികൾക്ക് പിറകെ നടക്കുന്നവരുണ്ടോ, കൊള്ളാലോ, സത്യത്തിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ടോ, ആ ഭാര്യ പാവം! ആതിരയോട് എന്റെ സ്നേഹാന്വേഷണം അറിയിക്കുക,പിന്നെ ഇതൊക്കെ വായിച്ച് ആരൊക്കെ പെരുവഴിയിലാകും ആവോ! സിയ ഇനിയും നല്ല കഥകൾ എഴുതട്ടെ എന്ന് ആശംസിക്കുന്നു!

    ReplyDelete
  31. ഒരു കഥ എഴുതിയതിന്റെ പേരില്‍ ഇവിടെ അടിപിടി നടക്കുകയാണോ..? ഒന്നും കാര്യമാക്കണ്ടട്ടോ...

    ReplyDelete
  32. നല്ല കഥ. നല്ല എഴുത്ത്. ആശംസകള്‍.

    ReplyDelete
  33. @ചെറുവാടി -ഈപോസ്റ്റിനു ആദ്യം വന്ന നല്ല വാക്കുകള്‍ അതിന്‌ നന്ദി പറയുന്നു .ഇനിയും ഇത് വഴി വരണം

    @കലാവല്ലബന്‍ -ഒരുപാട് നന്ദി

    @ജഴ്മിക്കുട്ടി ... കഥ എന്ന് ഇതിനെ പറയാന്‍ പറ്റില്ല ,വെറുതെ ഒന്ന്‌ എഴുതി നോക്കി .പരിചയം ഇല്ലാത്ത വഴിയില്‍ കൂടി നടന്ന് നോക്കിയ ഒരു സന്തോഷം അത് തോന്നി ,.അഭിപ്രായത്തിന് എന്‍റെ നന്ദി അറിയിക്കുന്നു .

    @ശ്രീക്കും നന്ദി

    @എഴുത്തുകാരിചേച്ചി -ചേച്ചിയുടെ വാക്കുകള്‍ ശക്തം തന്നെ .വായിച്ചപോള്‍ സന്തോഷമായി ,നന്ദി

    @റാംജി ഭായി -ഈ പോസ്റ്റ്‌ വായിക്കാന്‍ പറ്റാതെ വന്ന കാരണം താഴെ എഴുതിയിട്ടുണ്ട് .ഇത് രണ്ടാമത് പോസ്റ്റ്‌ ചെയ്ത്പോള്‍ ഗൂഗിള്‍ റീഡറില്‍ അത് വന്നില്ല എന്ന് തോന്നുന്നു .

    നന്ദി യുണ്ട് ,ഇതൊക്കെ പറഞ്ഞു തരുന്നതില്‍ കൂടെ സന്തോഷവും .

    ReplyDelete
  34. സിയാ.. കഥ നന്നായി . നല്ല ഒഴുക്കോടെ എഴുതിയിട്ടുണ്ട്. .. അനുഭവമല്ലാതെ ഒരു കഥമാത്രമാവും ഇതെന്ന് കരുതുന്നു.

    ReplyDelete
  35. സത്യത്തില്‍ ആരാണ് ആതിര
    ആതിരയുടെ പ്രേമം പൊളിയാന്‍ എന്താണ് കാരണം
    ആതിരയുടെ കാമുകന് നട്ടെല്ലുണ്ടോ
    ഇനിയും ഒരു പ്രണയത്തിനു ആതിര റെടി ആണോ
    ആതിരയുടെ ഫോണ്‍ നമ്പര്‍ എത്രയാണ്
    ഇനിയും ഒരുപാട് ചോദ്യങ്ങള്‍ ഉണ്ട് ..... ആദ്യം ഇതിനുള്ള ഉത്തരം തന്നെ പറ്റു

    ReplyDelete
  36. പ്രണയം അതി മനോഹരമായ ഒരു വികാരമാണ്. വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാന്‍ കഴിയാത്തിടത്തോളം തീവ്രവും. അതുകൊണ്ട് തന്നെ എവിടെയോ ചില കണ്‍ഫ്യൂഷനുകള്‍ ഇതില്‍ എനിക്കും തോന്നി. ചില സ്ഥലങ്ങളില്‍ കണ്ടിന്യൂയിറ്റി നഷ്ടപ്പെട്ടൊ എന്നൊരു ചിന്ത. എന്തായാലും പാരഗ്രാഫ് തിരിച്ച് ഒക്കെ സിയ ഒട്ടേറെ ഇമ്പ്രൂവ് ചെയ്തിട്ടുണ്ട് എന്ന് പറയാതെ വയ്യ. അക്ഷരതെറ്റുകള്‍ കൂടെ ശ്രദ്ധിക്കുമല്ലോ!!

    ReplyDelete
  37. തിര തിര ആ തിര ഇതാ വീണ്ടും വരുന്നു ...പ്രണയത്തിന്റെ തിര ഇവിടെയും പലതും തിരയുന്നു ...നഷ്ട്ട പ്രണയം ...ഈ കഥയിലെ പല ഭാഗത്തും ആതിര ആദിലയായി പോയോ എന്നൊരു സംശയം ...ഈ ഭാഗങ്ങളില്‍ " ആ കത്ത് എഴുതിയ കാമുകന്‍റെ ആശയെ നിറവേറ്റാന്‍ അവളുടെ മനസ്‌ അനുവദിച്ചില്ല .ആതിര അയാള്‍ക്ക് യാതൊരു മറുപടി കൊടുക്കാതെ ഒഴിഞ്ഞുമാറി . .സ്നേഹിക്കുന്ന ഒരു ആളുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ടുള്ള യാത്ര,ആ കഥ അവിടെ അവസാനിച്ചുവെന്ന ഉറപ്പിലും അവള്‍ ജീവിത തിരക്കുകളില്‍ അയാളെ മറന്നു ...അയാളെ , ആതിര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല .അയാളിലെ വികാരം പ്രേമം എന്ന് വിളിക്കാന്‍ തോന്നിയുമില്ല . പ്രതിക്ഷിക്കാത്ത ഒരു സന്ദര്‍ശനംപോലെ ഒരിക്കല്‍ കൂടി അയാള്‍ അതേ ആഗ്രഹവുമായി ആതിരയ്ക്ക് ഒരു കത്ത് കൂടി എഴുതി ,അതിനും യാതൊരു പരിഗനയുമില്ലാതെ ,ജീവിതത്തെ തകരാറില്‍ ആക്കാനുള്ള വിഷമം കൊണ്ട് ,ആ സ്നേഹതീരത്തെ ഒന്ന്‌ കൂടി മറയ്ക്കാന്‍ തന്നെ ആതിര തീരുമാനിച്ചു .അവിടെയും തോല്‍വി ഏറ്റു വാങ്ങി ,അയാള്‍ വിട പറഞ്ഞു .പ്രേമം കൂടുതല്‍ വികൃതമാക്കാതെ ,മറക്കാന്‍ കഴിയില്ല ,എന്ന മരവിപ്പിക്കുന്ന മറുപടിയുമായിഅയാള്‍ ആതിരയോടു യാത്ര പറഞ്ഞു ...ആതിരയുടെ വിവാഹം കഴിഞ്ഞു . അതിനിടയില്‍ കിട്ടാതെ പോയ പ്രിയ പ്രണയം ഓര്‍ത്തിരിക്കാന്‍ അവള്‍ക്ക് സമയം ഉണ്ടായിരുന്നില്ല.".

    ReplyDelete
  38. സിയേച്ചി, വരാൻ വെകി. പിന്നേയ് ഈ പോസ്റ്റിനുവേണ്ടി കുറേ ദിവസം മുമ്പ് ഒരുപാട് തവണ ബ്ലോഗിൽ വന്നെത്തി നോക്കീയിട്ടുണ്ട്. ആതിരയുടെ പ്രണയം നന്നായി. ഒഴാക്കനുള്ള മറുപടി ഞങ്ങൾക്കും കൂടി മെയിലണേ. ആ ഫോട്ടോയും നന്നായിരിക്കുന്നു. ഇനിയും കാണാം..

    ReplyDelete
  39. ഇത് വെറും ഒരു കഥ ,അനുഭവം പോലെ തോന്നിയാല്‍

    അതിലും തെറ്റില്ല .

    ആതിരയെ ,ഇഷ്ട്ടപ്പെട്ടവരെ ,ആളോട് ഞാന്‍ എല്ലാരുടെയും വിശേഷം പറയാം ട്ടോ .

    @ഹംസ

    @മനോരാജ്

    @ഒഴാക്കാന്‍

    @ആദൂ

    @ഹാപ്പികള്‍ ,എല്ലാര്ക്കും നന്ദി

    ReplyDelete