Monday, 24 May 2010

ഞാന്‍ കണ്ട സ്വിറ്റ്സര്‍ലന്‍ഡ് ....ഒരു അവധി ക്കാലം ,കുറച്ചു അടുത്ത കൂട്ടുകാരും ആയി ,ഒരു സ്വിറ്റ്സര്‍ലന്‍ഡ് യാത്ര ....അവിടെ എത്തിയതും ,എന്‍റെ കണ്ണുകള്‍ക്ക്‌ കുളിര്‍മ അല്ല തോന്നിയത്,ഇതുപോലെ അത്ര മനോഹരമായ ഒരു രാജ്യം കാണാന്‍ കഴിഞ്ഞതില്‍ ദൈവാനുഗ്രഹം എന്ന് വേണം ,പറയാന്‍ .ആ ഭൂമിയെ പച്ച കസവ് ഉടുത്തു നിര്‍ത്തിയതു പോലെ തോന്നും .എത്ര കണ്ടാലും മതി വരില്ല !!!!!!.അതുംനോക്കി ഒരു ട്രെയിന്‍ യാത്ര പോകുന്നതും TOP OF EUROPE കാണാനും   ..ഇതിനിടയില്‍ കണ്ട്ക്ടര്‍ പോലെ ഒരു ലേഡി വന്നു,എന്‍റെയും ,ഭര്‍ത്താവിന്‍റെയും ,കുട്ടികളുടെയും പാസ്പോര്‍ട്ട്‌ ചോദിച്ചു അവര് പറഞ്ഞു, ട്രെയിന്‍   ടിക്കറ്റ്‌. അതില്‍  എന്തോ  ഫില്‍ ചെയ്തിട്ടില്ല .അത് എഴുതിയിട്ട്,പാസ്പോര്‍ട്ട്‌ തീരിച്ചു തരും .ഇത് കേട്ടപോള്‍  പാസ്പോര്‍ട്ട്‌ അവര്ക്കു കൊടുത്തു .കൂടെ ഉണ്ടായിരുന്നവര്‍ എല്ലാം എയര്‍പോര്‍ട്ട്  നിന്നും ട്രെയിന്‍ടിക്കറ്റ്‌ എടുത്ത സമയത്ത് അത് ഫില്‍ ചെയ്യണം  എന്ന്    അവര് പറഞ്ഞിരുന്നു ..ഒരുപാടു സമയം കഴിഞ്ഞിട്ടും ആ സ്ത്രീയെ  കാണുന്നുമില്ല .പേടി തോന്നാതെ ഇരുന്നില്ല . പാസ്പോര്‍ട്ട്‌ ആയി അവര് പോയി യോ? സ്വിറ്റ്സര്‍ലന്‍ഡ് ജയിലില്‍ വരെ പോകാന്‍ ഒരു വഴിയും ആയി ? ചോദ്യം ഒരുപാടു മനസ്സില്‍ വന്നും പോയിയും ഇരിക്കുന്നു ..ഷമിനെ നോക്കുമ്പോള്‍ എന്നെ നോക്കി കണ്ണ് അടച്ചു കാണിക്കും,നീ വിഷമിക്കാതെ എന്ന് വല്ലോം ആയിരിക്കും പറഞ്ഞതും അത് കണ്ടു കൂട്ടുകാരും പറയും ഒന്നും പേടിക്കാതെ ,അവര് പാസ്പോര്‍ട്ട്‌ ആയി വരും .ട്രെയിന്‍ രണ്ടു സ്റ്റേഷന്‍ കഴിഞ്ഞുഎന്നിട്ടും  അവരെ കണ്ടതുമില്ല . . .. .ആ സ്ത്രീയെ നോക്കി ,എന്‍റെ ഭര്‍ത്താവും,ഒരു കൂട്ടുകാരനും ,കൂടി ട്രെയിന്‍ മുഴുവന്‍ പോയി ,അപ്പോള്‍ ലാസ്റ്റ് ബോഗി യില്‍ ആ കണ്ടക്ടര്‍ ഇരുന്നു ഫോംഎല്ലാം ശരിയായി ഫില്‍ ചെയ്തു കൊണ്ടിരിക്കുന്നു .ഇവരെ കണ്ടപ്പോള്‍ അവര് ചോദിച്ചു ,എന്തിന് ഇതു വരെ വന്നു ?,ഞാന്‍ ഇത് എഴുതി കഴിയുമ്പോള്‍ പാസ്പോര്‍ട്ട്‌ കൊണ്ടുതരുമല്ലോ ,.അവരുടെ  മനസ്സില്‍ ആ ലേഡി പാസ്പോര്‍ട്ട്‌ കൊണ്ടുപോയി എന്ന് ആണല്ലോ .ആ വിഷമം അവരു അറിയാതെ ഇവര് പാസ്പോര്‍ട്ട്‌ കൈയില്‍ മേടിച്ചു .പിന്നെ മനസിലായി ,സ്വിറ്റ്സര്‍ലന്‍ഡ് പോലെ അത്ര മനോഹരം അവിടെ ഉള്ള മനുഷ്യരും !!!!!!!!!!!!


എന്‍റെ കണ്ണില്‍ ഞാന്‍ കണ്ട സ്വിറ്റ്സര്‍ലന്‍ഡ്ആണ് താഴെ കാണുന്നതും ....മൂന്ന് ദിവസം ആയിരുന്നു അവിടെ ഉണ്ടായിരുന്നതും ..വളരെ കുറച്ചു ആണ് കാണാനും സാധിച്ചതും ..TOP OF EUROPE ലേക്ക് പോകുന്ന ട്രെയിന്‍
                                                                       അവിടെ കണ്ട ഒരു വീട് ആണ് ..


Jungfraujoch (യുങ്ങ്‌ഫ്രോ)- Top of Europe ആദ്യ യാത്ര ഇവിടേക്കും ആയിരുന്നു ....

.ഇത് കാണാന്‍ പോകുമ്പോള്‍ കുറച്ചു ഓര്‍മയില്‍ വേണ്ട പല തും ഉണ്ട് .കുറച്ചു സമയം
മലയുടെ മുകളിലേക്കുള്ള തുരങ്കത്തിലൂടെആണ് യാത്ര .. കൈയില്‍ വല്ലതും കുടിക്കാനും കഴിക്കാനും, എടുക്കുന്നതും  നല്ലത്.  ആ ട്രെയിനില്‍ എല്ലാവരും ഒരുമാതിരി ദയനീയ ഭാവത്തില്‍ ഇരിക്കുന്നപോലെ  എനിക്ക് തോന്നിയതും  .തണുപ്പ് ഒന്നും കാര്യമായും തോന്നിയുംമില്ല .എന്നാലും മുകളിലേക്ക് പോകുന്നത് കൊണ്ടോ എനിക്ക് ചെവി നല്ല വേദന പോലെയും തോന്നി . പോകുന്ന വഴിയില്‍    രണ്ടു സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തും  .  അവര് പറയുന്ന സമയത്ത് തന്നെ ട്രെയിനില്‍ കയറണം, അല്ല എങ്കില്‍ അടുത്ത ട്രെയിന്‍ വരുന്ന വരെഅവിടെ നിന്ന് ഭംഗി കണ്ടു നില്‍ക്കുന്നതും  അത്ര നല്ലതാവും എന്നും തോന്നില്ല കാരണം പുറത്തുള്ള കാഴ്ച കണ്ണാടി ചില്ലില്‍ കൂടി കാണാനും സാധിക്കും ചുറ്റും നോക്കിയാലും എവിടെയും വെളുത്ത കുപ്പായം ഇട്ടു നില്‍കുന്ന മലകള്‍.. സണ്‍ ഗ്ലാസ്‌  കൂടി ഇല്ല എങ്കില്‍ കണ്ണ് പോയത് തന്നെ . .യുങ്ങ്‌ഫ്രോ പോകുന്ന ട്രെയിന്‍ എല്ലാമൂപ്പതു  മിനിറ്റ് കൂടുമ്പോള്‍ ആവും വരുന്നതും .അത് കണ്ടു കഴിഞ്ഞു  തിരിച്ചു ട്രെയിനില്‍ കയറിയപ്പോള്‍  നമ്മുടെ നാട്ടിലെ  പ്രൈവറ്റ് ബസില്‍ ആളെ കുത്തി നിറച്ചു പോകുന്ന ഒരു അനുഭവം ഉണ്ടായി .അങ്ങോട്ട്‌ പോയ യാത്ര വളരെ നല്ലതും ആയിരുന്നു .അത് കൊണ്ട് കുറച്ചു നേരത്തെ പ്ലാന്‍ ചെയ്തുപോകുന്നത് ആവും എല്ലാം കൊണ്ടും നല്ലതും . അവിടെ നിന്നും ലാസ്റ്റ് ട്രെയിനിലും പോന്നില്ല എങ്കില്‍ പിന്നെ ഹെലികോപ്റെര്‍   വന്നു കൊണ്ട് പോകണം  .വെറുതെ അല്ല , അതിനു നമുടെ കൈയില്‍ നിന്നും  ഒരുപാടു കാശ്  കൊടുകേണ്ടിയും വരും .

                                   

                                                            


മുകളില്‍ വരെ എത്തി ചേരുന്ന കാര്യം എനിക്ക് കുറച്ചു കൂടുതല്‍ വിഷമം ഉള്ളത് പോലെ തോന്നി .അവിടെ  വരെ ട്രെയിനില്‍ പോകാനും സാധിക്കും .പക്ഷെ അവിടെ ചെന്ന് കഴിയുമ്പോള്‍ ഒരു മാതിരി തല ചുറ്റുന്ന പോലെയും തോന്നും .ഈ ഐസ് നു മുകളിലൂടെ നടക്കുമ്പോളും ഒരു പേടി തന്നെ എന്നാലും ഒരു അനുഭവം തന്നെ അത് ഒന്ന് പോയി കാണുന്നതും ..


                                                                       . 
Jungfraujoch (യുങ്ങ്‌ഫ്രോ)- Top of Europe


       മലയാളീ കുട്ടികള്‍ക്കും തണുപ്പ് ഒരു പ്രശ്നമല്ല !!!!!!                                                                                 
                                                                        
                                                  
ഞാന്‍ top of europe നു മുകളില്‍ ആണ്

ഐസ് പാലസ്സ് ആണ് യുങ്ങ്‌ഫ്രോയിലെ പ്രധാന  കാഴ്ചകളില്‍ വേറെ  ഒന്ന്ഇത് കാണാന്‍ വേണ്ടി പോകാനും ഒരു ഹരം ആയിരുന്നു .നടക്കുന്ന വഴിയും ഐസ് തന്നെ ആദ്യം ഒന്ന് നടന്നു നോക്കും .പിന്നെ വീഴുംമോ എന്ന് നോക്കും .അതിനിടയില്‍ അവിടെയും ഇവിടെയും ഓരോരുത്തര്‍ പതുക്കെ ഒന്ന് വീഴുന്നപോലെ  കേള്‍ക്കാം .അതിനിടയില്‍ നമ്മളും നടക്കാന്‍ തുടങി കഴിയും എനിക്ക് .ഐസ് പാലസ്സ് വളരെ കൌതുകമാര്‍ന്ന ഒരു കാഴ്ച  ആയിരുന്നു ...

യുങ്ങ്‌ഫ്രോ കണ്ടു കഴിഞ്ഞു അടുത്ത ദിവസം ,കുറച്ചു കൂടി സ്വിറ്റ്സര്‍ലന്‍ഡ് ടെ  ഭംഗി  തന്നെ ഒന്ന് കാണാം എന്ന് വിചാരിച്ചു..  അവിടെ  LUZERN  വരെ പോകാനും ഒരു ശ്രമം നടത്തി ..അവിടെക്കുള്ള യാത്രയില്‍ ,അതും പകുതി വഴിയില്‍ ഒരു നല്ല സ്ഥലം കണ്ടപ്പോള്‍ എല്ലാവരുംട്രെയിനില്‍ നിന്നും ചാടി പുറത്തു വന്നു .LUZERN  വരെ പോയി   കാണാനും  പറ്റിയില്ല . ഈ സ്ഥലവും വളരെ നല്ല ഓര്‍മകളായി മനസ്സില്‍ ഉണ്ട് ...                                                

                               അവിടത്തെ പലതരം വീടുകള്‍


            

              


ഇത്ര ഭംഗിയായി ഇതെല്ലാം ..!!!!!!!    

                                                                                വലിയ വീടുകള്‍  ......                                                                                 .
സ്വിറ്റ്സര്‍ലന്‍ഡ് യാത്രയുടെ തുടക്കവും ,എന്റെ കാലില്‍ ഒരു ഉളുക്കുമായി ആണ് .അതും കാലില്‍ ഒരു കെട്ടുമായി എല്ലാവരുടെയും  കൂടെ നടക്കുന്നകാര്യം വിഷമവും തോന്നും . .ഒരു പാട് നാള്‍ ആയി വിചാരിച്ചിരുന്ന യാത്ര ആയതു കൊണ്ട് പോകാതെ ഇരിക്കാനും മനസ് വന്നില്ല .പിന്നെ സ്വിറ്റ്സര്‍ലന്‍ഡ്  യാത്ര കുറച്ചു കൂടുതല്‍ കാശ് ചെലവാകുന്ന കാര്യവും ആണ് .എന്തായാലും എല്ലാം ബുക്ക്‌ ചെയ്തും പോയി ...ഒരു സന്തോഷം എനിക്ക് ഉണ്ടായിരുന്നു .പോകുന്നതിനു ഒരു ആഴ്ച മുന്‍പ് എന്റെ കാലു നല്ലപോലെ ഉളുക്കി കിട്ടി .അത് കൊണ്ട് വേദനയുടെ ആഴവും കുറച്ചുവീട്ടില്‍ വച്ചു തന്നെ  നല്ലപോലെ മനസിലായി .

സ്വിറ്റ്സര്‍ലന്‍ഡ് കാണുന്നതിനിടയില്‍ ഒരു ദിവസം  സുഹൃത്തും അവരുടെഫാമിലി യും കൂടി ST,BEATUS CAVES എന്ന ഒരു caves കാണാന്‍ പോയി ..താമസിക്കുന്ന interlaken നിന്നും ഫെറി എടുത്തു പോകണം.                                                     
                                                                 ST,BEATUS CAVES  കാണാന്‍ പോകുന്ന ഫെറി ..

ഫെറി യില്‍ നിറച്ചും ആളുകളും ഉണ്ട് ആ സ്റ്റോപ്പ്‌ ആയപ്പോള്‍   കുറച്ചു പേര് ഇറങ്ങി പോയി അവിടേക്ക് പോകാനുള്ളവഴിയും അവര്  പറഞ്ഞും തന്നു .  .കാലു വയ്യാത്ത ഞാനും, പിന്നെ ചെറിയ കുട്ടികളും ഉള്ളതും കൊണ്ട് പതുക്കെ ആണ് എല്ലാരും നടക്കുന്നതും ..നടക്കുന്ന വഴിയും അത്ര ക്കും പേടിച്ചു ആണ് പോകുന്നതും .ഈ ഫോട്ടോ യില്‍ കാണുന്നപോലെ  , ആ താഴെ നിന്നും മുകളില്‍ വരെ നടന്നു കയറണം .അതും റോഡ്‌ എന്ന് പറയാന്‍ ഒന്നുംഇല്ല .നടപാത ഉണ്ട് .കൂടെ നല്ലമഴയും ,,കാലുതെറ്റിയാല്‍ എന്ത് വരുമോ അറിയില്ല ??പേടിയും കൂടെ  വേറെ  ആരെയും കാണാനും ഇല്ല .നടന്നു മുകളില്‍ എത്താം എന്ന് എല്ലാര്ക്കും അറിയാം .എന്നാലും ഉള്ളിലെ പേടി കൊണ്ട് എന്ത് വരുംമോ  എന്നുള്ള ഭയവും കൂട്ട് ഉണ്ട് .

.ഒരു വിധത്തില്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് മുകളില്‍ ആ റോഡ്‌ വരെ എത്തി .മുകളില്‍ നിന്നും താഴെ നോക്കിയപോള്‍ അവിടെ കണ്ട കാഴ്ച ഇതായിരുന്നു ..

ഇത് കണ്ടു കഴിഞ്ഞപ്പോള്‍  പേടിയെല്ലാം എവിടെയോ പോയി!!!!! ഇനിയും  കാണാന്‍ വേണ്ടി വന്ന സ്ഥലം ?എന്ന് ഓര്‍ത്തു നടപ്പ് ആരംഭിച്ചു    . .  ആ റോഡില്‍ കൂടി കുറച്ചു പേര്‍ നടന്നു പോകുന്നതും കണ്ടു  .അവരില്‍ ആരോടോ ചോദിച്ചപ്പോള്‍  ഇനിയുംഅതുപോലെ മുകളിലേക്ക് കയറണം എന്ന് പറഞ്ഞു.എന്റെ കാലിനു നല്ലവേദനയുഉണ്ട് .ഞാന്‍ അത് കാണാന്‍ പോകുന്നില്ല  എന്ന് തീരുമാനിച്ചു .അവിടെ ഞാനും എന്റെ ചെറിയ മോനും കൂടി നില്‍ക്കാം എന്ന് ഉറപ്പിച്ചു .അവര് എല്ലാവരും കൂടി BEATUS  CAVES ,കാണാന്‍ പോയി .ഞാന്‍ അവിടെ കുറെ നേരം കാത്തു നിന്നു.എന്തോ നമുക്ക് പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത അനുഭവം അവിടെഎനിക്കുംതോന്നിയിരുന്നു . ,ഒരു പാട് ആളുകള്‍ , , ,അത് കാണാന്‍ വരി വരി ആയി പോകുന്നു .അവിടെനിന്ന  സമയത്തും എന്റെ മനസ്സില്‍ ആരോ എന്തോ പറയുന്നത്പോലെ തോന്നിയിരുന്നു . .കാര്യമായി എന്തോ എന്നില്‍ നഷ്ട്ടം വരാന്‍ പോകുന്നപോലെ ..വളരെ വിഷമത്തോടെ അവര്‍ വരുന്നതും നോക്കി ഞാന്‍ ഇരിക്കുന്നു .അവര് വന്നപ്പോള്‍ എന്നോട് പറഞ്ഞു വളരെ നല്ലതായിരുന്നു . നീ ശരിക്കും വരണമായിരുന്നു .ആ ഫോട്ടോയും കൂടി കണ്ടപ്പോള്‍ എന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി .ചിലത് ഒരു നിമിഷം കൊണ്ട് ആണ് നമുക്ക് നഷ്ട്ടപ്പെടുന്നതും ..അത്ര വരെ താഴെ നിന്നും കയറി വന്നപ്പോള്‍ .അത് കാണാന്‍ എനിക്ക് സാധിക്കും എന്നുള്ള വിശ്വാസവും ഉണ്ടായിരുന്നു .പക്ഷെ ഇനിയും അത് കയറി കാണാന്‍ പോയാല്‍ .നമ്മിലെ വേദന അടക്കി പിടിച്ചു തന്നെ വേണംനടക്കാന്‍ ..ഇത്ര നേരം എന്റെ കാലു ഓര്‍ത്തു ആയിരുന്നു അവരും നടന്നതും ഇനിയും അത് വേണ്ട എന്ന് എനിക്കും തോന്നി ഞാന്‍ ഇത് കാണാനും  പോയില്ല .

ഷമിന്‍ അവിടെ എടുത്ത ഫോട്ടോസ് ആണ്.താഴെ ഉള്ളതും . ഒരു കാര്യം കൂടി ഇവിടെ  പറയാനും ഉണ്ട് .INTERLAKEN  നിന്നും ബസ്‌ എടുത്തും അവിടേക്ക് പോകാം . .ഫെറി എടുത്തു വന്നത് കൊണ്ട് ഇതുപോലെ ഒരു യാത്ര ആയി തീര്‍ന്നതും ..........


                                          

കുറച്ചു മഴ പെയ്ത ദിവസം ആയിരുന്നു .അത് കൊണ്ട് ഫോട്ടോക്കും ഒരു മഴപോലെ തോന്നും ..

St. Beatus Caves
                                      


ഈ കാണുന്നപോലെ ഒന്നും ആയിരിക്കില്ല  .ഇത് അടുത്ത് കാണുബോള്‍ ഇതിലും മനോഹരവും ആയിരിക്കും ..                                                 

                                                                   

ഇനി പറയുന്നതും നമുടെ എല്ലാം മനസ്സില്‍ സ്വിസ് 
എന്ന് കേള്‍ക്കുമ്പോള്‍ ഒരു കാര്യം ആവും ഓര്‍മ വരികാ മനസിലും .വായിലും ഒരുപോലെ  ഇത്ര മധുരമായത് വേറെ എന്ത് ഉണ്ടാവും ?എവിടെ നോക്കിയാലും ഇതുപോലെ ഷോപ്സ് ഒരുപാടു കാണാന്‍ സാധിക്കും .ലണ്ടന്‍ ലെ വില വച്ചു നോക്കുമ്പോള്‍ ഇതെല്ലാം വളരെ വില കൂടുതല്‍ ആയും ഇവിടെ തോന്നും .എന്നാലും ഈ രുചി വേറെ എവിടെയും കിട്ടുക്കയുമില്ല ...

                                                                        

               എല്ലാം കഴിഞ്ഞു തിരിച്ചു INTERLANKEN  താമസിച്ചിരുന്ന ഹോട്ടല്‍ നു അടുത്ത് ഒരു supermarket  വരെ എന്തോ വാങ്ങുവാന്‍ പോയപോള്‍ ആ കടയില്‍   ഒരു തമിഴ് ആളെ പരിചയപെട്ടു .അപ്പോള്‍ അവര് വലിയ കാര്യമായി എന്നോടും ഷമിനോടും ഒരു ഞെട്ടുന്ന വാര്‍ത്ത‍ പറഞ്ഞു

കഴിഞ്ഞ ദിവസം തമിഴ് നടന്‍  വിജയ്‌ ഇവിടെ ഉണ്ടായിരുന്നു . വിജയ്‌ ടെ സിനിമ യുടെ പാട്ടു ഇവിടെ ആയിരുന്നു അവര് എടുത്തതും .ഒരു വിജയ്‌ ഫാന്‍ ആയ എന്നോട് ഇത് പറഞ്ഞാല്‍ ഉള്ള വിഷമം എന്താവും എന്ന് അറിയാല്ലോ ?എല്ലാം കൊണ്ടും  ഇത്ര ഭൂമിയിലെ  സ്വര്‍ഗ്ഗം  പോലെ ഇരിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ് കണ്ടു പോന്ന  എന്‍റെ വിഷമം ഞാന്‍ ആരോട് പറയും ?
എന്നും പറഞ്ഞു ആ ഉളുക്കുമായ എന്‍റെ കാലും കൊണ്ട് ഞാന്‍ തിരിച്ചു യാത്ര ലണ്ടന്‍ ലേക്ക് തന്നെ .......Tuesday, 18 May 2010

എന്‍റെ ആദ്യ ട്രെയിന്‍ യാത്ര ......
ഞാന്‍ എന്‍റെ കളിക്കളം ഒന്ന് മാറ്റി ചവിട്ടുകാ തന്നെ ആണ് ഒരു കഥ പറയാന്‍  സമയം ആയി ... ..യാത്രകളും, കുടുംബപുരാണം    പലര്‍ക്കും മടുപ്പുള്ളതും . ഒരു കഥ പറഞ്ഞാല്‍ അതിന്റെ തലം എന്താവും എന്ന് ഒന്ന് പരിശോധിക്കാന്‍ തന്നെ തീരുമാനം . വിഷയം ,പ്രണയം ആവുമ്പോള്‍  . ഒരു നല്ല കാമുകി ഇനിയുംഎന്നില്‍  ഉറക്കം തന്നെ .,ഏതു  വിചിത്രമായ സ്നേഹം കേട്ടാലും ,വായിച്ചാലും എനിക്ക് അതില്‍ എല്ലാം  ആരുടെയോ നിഴല്‍    തെളിഞ്ഞു വരും .അത് കൊണ്ട് സ്നേഹം എന്ന പൊട്ടിച്ചിരി അതേ കുറിച്ച് എഴുതുവാന്‍  എന്നില്‍ വാക്കുകള്‍ വളരെ കുറവും .ആ പൊട്ടിച്ചിരി എന്നില്‍ ഒരിക്കല്‍ വന്നതുപ്പോലെ  തോന്നിയിട്ടും ഉണ്ട് . സ്നേഹമെന്ന ഒരു കാറ്റു പതുക്കെ ഒന്ന് വീശിയതുപോലെയും അതും ഒരു യാത്രയില്‍ തന്നെ  ................
എന്‍റെ  ആദ്യ  ട്രെയിന്‍ യാത്ര ..അതും കുറച്ചു ദൂരം ഒന്നുമല്ല ഞാന്‍ പോയത്  .ആലുവയില്‍ നിന്നും ബോംബെ വരെ .എന്‍റെ സ്കൂള്‍ അവധി ക്കാലം   ആയിരുന്നു .. .മദ്ധ്യ വേനല്‍ അവധിക്കു ബോംബെ യാത്ര ഉള്ളത് കൊണ്ട് ബോര്‍ഡിംഗ് സ്കൂളില്‍ നിന്നും വീട്ടില്‍ എത്താന്‍ കാത്തിരിപ്പ്‌ ആയിരുന്നു . ട്രെയിന്‍ യാത്രയും  മനസ്സില്‍ നേരത്തെ തന്നെ സ്വപ്നം കണ്ടു ആ ദിവസവും അടുത്ത് വന്നു ..മൂന്ന് ആഴ്ച ബോംബയില്‍ ബന്ധുവിന്റെ വീട്ടില്‍ ആണ് താമസവും .
കൂടെ ചേട്ടന്മാര് ആരും വരുന്നുമില്ല  .അത് ഒരു വിഷമം ഉള്ള കാര്യവും . ഞാന്‍ പോകുന്നത് അപ്പനും ,അമ്മയും അപ്പന്റെ ചേട്ടനും ഭാര്യയുംഅവരുടെ കൂടെ . .ഈ വയസ്  ആയവരുടെ കൂടെ  നീ  ബോംബെ വരെ എന്ത് ചെയാന്‍ പോകുന്നുവോ ,എന്ന് ചേട്ടന്മാരുടെ പരിഭവം .  ?ഇത്   ഓര്‍ത്തു എനിക്കും മനസമാധാനം കിട്ടിയുമില്ല  .അവിടെ   എത്തി  കഴിഞ്ഞാല്‍  ബന്ധു വീട്ടില്‍ രണ്ടു കുട്ടികള്‍ ഉണ്ട് .എന്തായാലും നീണ്ട ഒരു യാത്ര എന്‍റെ മുന്‍പില്‍ ഉണ്ട്.. അതുമിതും   ഓര്‍ത്തു കൊണ്ട് ഞാനും
എല്ലാവരുടെയും കൂടെ ആലുവ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നു .ആ സമയത്ത്എന്റെ  ചേട്ടന്‍ ഒരു ഉപകാരവും ചെയ്തു .അവിടെ ഉള്ള ബുക്ക്‌ ഷോപ്പില്‍ പോയി കിട്ടാവുന്ന കുറച്ചു ബാലരമ ,പൂമ്പാറ്റ എല്ലാം വാങ്ങി തന്നു .അന്നും പെങ്ങള്‍ ഇതൊക്കെ വായിച്ചാല്‍ മതി എന്ന് തീരുമാനിച്ചതുപ്പോലെ, ഞാനും എനിക്ക് വേണ്ടി വല്ലതും വാങ്ങാന്‍ നോക്കി ,എന്‍റെ കൈയില്‍ കിട്ടിയത് രണ്ടു  പഴയ ബോബനും മോളിയും  അതുമായി എല്ലാവരോടും യാത്ര പറഞ്ഞു ട്രെയിനില്‍ കയറി .

അവധി സമയം ആയതു കൊണ്ട് സീറ്റ്‌ കിട്ടിയത്  അടുത്ത് ആയിരുന്നു ഇല്ല .എനിക്കും അപ്പനും അമ്മയ്ക്കും അടുത്ത് സീറ്റ്‌ കിട്ടി .പിന്നെ ആരോടൊക്കെയോ ചോദിച്ചു .എല്ലാവരും കുറച്ചു അടുത്ത് സീറ്റ്‌ ഒപ്പിച്ചു . .ട്രെയിന്‍  ഒരു  ചൂളം    വിളിച്ചപ്പോള്‍  ഞാനും ഒന്ന് അഭിമാനിച്ചു .  ആരും ഇത് വരെ പോകാത്ത ഏതോ കാര്യത്തിന്  ഞാന്‍ പോകുന്ന സന്തോഷവും . തൃശൂര്‍   വരെ പുറത്തു നോക്കി ഇരിപ്പ്  ആയിരുന്നു ..പിന്നെ മനസിലായി ഈ യാത്ര രണ്ടു ദിവസം ഇതുപോലെ ഇരിക്കാന്‍ ഉള്ളതും ആണല്ലോ ?ഞാന്‍ ഇരിക്കുന്ന അവിടെ  ചില  സീറ്റില്‍ കൂടി ആരോ വരാനും ഉണ്ട് .അവര് എവിടെയോ    ആവുമ്പോള്‍ വരുമെന്ന് അറിഞ്ഞു .അവരും ബോംബെ ക്ക് തന്നെ ഉള്ളവരും .എനിക്ക് തൃശൂര്‍ വരെ ട്രെയിന്‍ എത്തിയപ്പോളെക്കും     കുറച്ചു മടുപ്പും ആയി .ഞാന്‍ കുറച്ചു നേരം വായിക്കാന്‍ വേണ്ടി ബാലരമ എടുത്ത്‌ കൈയില്‍ പിടിച്ചു .ഷോര്‍ണൂര്‍   എത്തുമ്പോള്‍ എന്നെ വിളിക്കണം എന്നും പറഞ്ഞു ഒരേ കിടപ്പ് ആയിരുന്നു .പിന്നെ എഴുന്നേറ്റത് രാത്രി ഭക്ഷണം കഴിക്കാന്‍ വേണ്ടി അമ്മ വിളിച്ചപോള്‍ ആണ് .ഷോര്‍ണൂര്‍  കഴിഞ്ഞുവോ ?,എന്നുള്ള ചോദ്യവുമായി ഞാന്‍ ചാടി എഴുന്നേറ്റു ..അതൊക്കെ കഴിഞ്ഞു കുറെ സമയം ആയി എന്ന് അപ്പനും .കണ്ണ് തുറന്നപോള്‍ കണ്ടത് മുന്‍പില്‍  സുന്ദരിയായ അമ്മയും രണ്ടു മക്കളും .ഒരു മകന്‍ കോളേജില്‍ ആയി കാണും .താഴെ ഉള്ള ആള്‍ ഒരു അനിയന്‍ കൊച്ചും .ഒരു നാലാം ക്ലാസ്സില്‍ വല്ലോം ആയി കാണും .എന്താ ചേച്ചി നല്ല ഉറക്കം ആയിരുന്നുവല്ലോ ?എന്നുള്ള ചോദ്യവുമായി .എനിക്ക് അത് അത്ര പിടിച്ചില്ല .കാരണം ഇവന്‍  ബോംബെ വരെ,ഇതുപോലെ ചോദ്യവുമായി കൂടെ ഉണ്ടാകുമല്ലോ ?

                  കുറച്ചു സമയം കഴിഞ്ഞപോള്‍  എന്റെ അമ്മ കഴിക്കാന്‍ ഉള്ള ഓരോ പൊതികള്‍ അഴിക്കാന്‍  തുടങി    .നല്ല ചോറും ,ചെമ്മീന്‍,ബീഫ്  വരട്ടിയതും  , എന്തൊക്കെയോ ഉണ്ട് ..ആ സുന്ദരി ആയ അമ്മ യോട് എന്റെ അമ്മ  ചോദിച്ചു കഴിക്കാന്‍ കൈയില്‍ ഉണ്ടോ എന്ന് .അപ്പോള്‍ അവര്‍ക്കും  അവരുടെ പൊതികള്‍ തുറക്കാന്‍ തിടുക്കം ആയി .നല്ല ദോശയും ,സാമ്പാറും ,ചമ്മന്തിയും .അപ്പോള്‍ തന്നെ അവരെ കുറിച്ച് ഒരു ചെറിയ  കാര്യം മനസിലായി.എന്തായാലും നമ്മുടെ  കൂടെ കൂടാന്‍ വിഷമം ആവും .ബീഫ് കഴിക്കുന്നത്‌ കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് അപ്പന്‍അവരോടു പതുക്കെ ചോദിക്കുന്നതും കേള്‍ക്കാം . സാരമില്ല കുട്ടികള്‍ടെ അച്ഛന്‍  അതൊക്കെ ബോംബയില്‍ നല്ലപോലെ കഴിക്കും .അച്ഛന്‍ കഴിക്കാത്തതും ഒന്നും ഇല്ല .ആ സ്നേഹമുള്ള അച്ഛനെ കുറിച്ച് പറയാന്‍ ഒരു ആയിരം വിശേഷവും .
അവരുടെ  മനസിന്‍റെ  കെട്ടഴിക്കാന്‍ കുറച്ചു നിമിഷം മതി ആയിരുന്നു .ആ അച്ഛനെ കുറിച്ച് വാതോരാതെ സംസാരം,അവര്  ഇതൊക്കെ പറയുമ്പോളും ഞാന്‍ എന്റെ അവസ്ഥ ആലോചിച്ചു വിഷമിച്ചിരിക്കുന്നു .അവരുടെ മക്കള്‍ എല്ലാം നല്ല ഭംഗിയുള്ള ഷര്‍ട്ട്‌ ,പാന്റും എല്ലാം ഇട്ടു കൊണ്ട് ആണ് ഇരിപ്പ് !!!..വീട്ടില്‍ വച്ചു  അമ്മ പറഞ്ഞത് അനുസരിച്ച്  ട്രെയിനില്‍  രണ്ടു ദിവസം ഇരിക്കാന്‍ ഉള്ളത്   കൊണ്ടും ഞാന്‍  ഏറ്റവും മോശം ഉടുപ്പ് ഇട്ടു ഇരിക്കുന്നു ..നല്ല ഉടുപ്പ് എല്ലാം വേറെ പെട്ടിയില്‍ എടുത്തു വച്ചു . ഈ കുട്ടികള്‍ടെ മുന്‍പില്‍ എന്റെ ഉടുപ്പും ഇത്ര മോശമായി പോയല്ലോ എന്ന് ഓര്‍ത്തു ഒരു നേരിയ വിഷമവും  .നമ്മുടെ കോളേജ് കുമാരന്‍ ട്രെയിനില്‍  കയറിയപ്പോള്‍  മുതല്‍ വായന ആണ് അതും ഇംഗ്ലീഷ് പുസ്തകംമാത്രം . ഇനിപ്പോള്‍ ഇതെല്ലാം വായിച്ചു വേണം  ബോംബയില്‍ പോയി മിടുക്കന്‍ ആവാന്‍ എന്ന് എന്റെ മനസ്സില്‍ തോന്നാതെ ഇല്ല ..അനിയന്‍ കൊച്ചു വര്‍ത്തമാനം വളരെ കൂടുതലും ..അതും കൂടാതെ  എനിക്ക് ഒട്ടും  ഇഷ്ട്ടമില്ലാത്ത ഒരു ചീട്ടു പെട്ടിയുമായി   വരും .ചേച്ചി ഇത് കളിക്കാം എന്നും പറഞ്ഞു .അന്ന് എല്ലാവരും കുറച്ചു കൂടുതല്‍ ആയി പരിച്ചയപെടല്‍ എന്ന കടമ്പ നല്ലപോലെ നടത്തി .

 ഭക്ഷണം  കഴിഞ്ഞപോള്‍ എനിക്ക് ഏറ്റവും മുകളില്‍ ആണ് കിടക്കാന്‍ ഉള്ള സ്ഥലംകിട്ടിയതും . ..ഞാന്‍ എന്റെ പൊട്ടി പൊളിഞ്ഞ പാട്ടുപെട്ടിയുമായി മുകളില്‍ കയറി .കട്ടില്‍ കണ്ടാല്‍ ഉറക്കം വരുന്ന ഞാന്‍ കിടന്നതും ഉറക്കം കഴിഞ്ഞു .എന്റെ   കണ്ണ് എപ്പോളോ തുറന്നപ്പോള്‍  ,ആ കുമാരന്‍ താഴെ വായന തന്നെ .എന്തൊരു ജന്മം !!!.പുസ്തകം  വായന അല്ലാതെ ഒരു വാക്ക് ആ ട്രെയിനില്‍ അവര് ആരോടും മിണ്ടുന്നത് ഞാന്‍ കണ്ടില്ല .അമ്മ ഇടയ്ക്കു മനൂട്ടാ എന്ന് വിളിച്ചു വല്ലതും പറയുമ്പോള്‍ തല ആട്ടും .കൊടുക്കുന്ന എന്തും കഴിക്കും .അയാള്‍  കെട്ടുന്ന പെങ്കൊച്ചിന്റെ തല വിധി ഓര്‍ത്തു വെറുതെ  എന്റെ ഉറക്കം കളഞ്ഞു . . എല്ലാവരും വളരെ    പരിചയം ഉള്ളവരെ പോലെ ഉള്ള സംസാരം കേട്ട് ആണ് രാവിലെ ഞാനും കണ്ണ് തുറന്നത് .എല്ലാവരും കൂടി  ഇഡ്ഡലി കഴിക്കുന്നു .എന്‍റെ അനക്കം കേട്ടതും  ചേച്ചി ഉറക്കം ആണല്ലോ എന്ന് വിചാരിച്ചു വിളിച്ചില്ല എന്ന് അനിയന്‍ കൊച്ചു കമന്റ്‌ പറഞ്ഞ്  കഴിഞ്ഞു .അവന്   ബോംബെ എത്തുന്നതിനു മുന്‍പ് ഞാന്‍ മിക്കവാറും വല്ലതും വായില്‍ തിരുക്കി വയ്ക്കണം എന്ന് വിചാരിച്ചു തന്നെ ചാടി ഇറങ്ങി .അപ്പോള്‍ നമുടെ കോളേജ് കുമാരന്‍ നല്ല നാടന്‍ ആയി മുണ്ട് ഒക്കെ  ഉടുത്ത് ഇരിക്കുന്നു .ഇതിലും വലിയ സന്തോഷം ഉണ്ടോ?.അവരുടെ കൂടെ ഞാനും ഇഡലി കഴിച്ചു .അപ്പോള്‍ സുന്ദരി അമ്മ ഇഡ്ഡലി  പൊടി ആദ്യമായി എന്നെ കൊണ്ട് കഴിപ്പിച്ചു .നല്ല ഇഡ്ഡലി പൊടി  ആയിരുന്നു ..
അതിനുശേഷം എന്‍റെ അമ്മയും സുന്ദരി അമ്മയും കൂടി കുടുംബ പുരാണം തുടങ്ങി .എല്ലാവരുടെയും ജീവിതം ആ ട്രെയിനിലും വേഗതയില്‍  ഓടി എന്ന്  പറയാം . ആ അമ്മ പറഞ്ഞ കഥ അവസാനിച്ചതും വൈകുംന്നേരം ആയപോള്‍ .അമ്മയുടെ ചരിത്രവും .പഠിക്കാന്‍ മിടുക്കന്മാരായ രണ്ടു മക്കളെയും കൊണ്ട് അമ്മ തനിച്ചു പാലക്കാട്‌ അടുത്ത്   താമസിക്കുന്ന തും .അവധി ആവുമ്പോള്‍ അച്ഛന് ഇഷ്ട്ടമുള്ള  ഉണ്ണി യപ്പം .മുറുക്ക് .ചീടാ ,എല്ലാ വിധ മധുരവുമായി ബോംബെ ക്ക് പോകുന്ന യാത്രയും .വര്ഷം കുറെ ആയി ഇത് തന്നെ അമ്മയുടെയും മക്കളുടെ പ്രധാന വിനോദം .ഇതൊക്കെ പറയുമ്പോള്‍ അമ്മ യുടെ മനൂട്ടന്‍ എന്ന് പറയുന്ന മകന്‍ മൂളും .അനിയന്‍ കൊച്ച് ,അവന്റെ പേര് ബാലൂട്ടി ...ആ പേരില്‍ ആണ് അമ്മ അവനെ വിളിച്ചത്  .  അവന്‍ ബോംബെ കഥകള്‍ ‍ വിവരിക്കും .എനിക്ക് സമയം പോകാന്‍ ഒരു വഴിയും ഇല്ല .കൂടെ  മടുത്ത്  ഇരിക്കുന്ന  എന്നെ കണ്ടിട്ടും ബുക്ക്‌ വല്ലോം വായിക്കാന്‍ എടുത്തോ   എന്ന് പോലും ചോദിയ്ക്കാന്‍ ഉള്ള വിവരവും ഇല്ല .അവരുടെ കഥയും .അച്ഛന് കൊണ്ട് പോകുന്ന പലഹാരത്തിന്റെ ഓരോ വീതവും  കഴിച്ചു കൊണ്ട് .ആ ദിവസവും അതുപോലെ കടന്നു പോയി ...ട്രെയിന്‍ യാത്ര ഞാന്‍ നല്ലപോലെ കണ്ണും നട്ട് നോക്കി ഇരിക്കുന്നു .എവിടെയോ വളരെ ശക്തിയായി മഴയും   ഉണ്ട് ...

ഇനി ഒരു ദിവസം കൂടി ഉണ്ട് .എന്‍റെ മടുപ്പ്  എല്ലാം ഞാനും മാറ്റി വച്ചു . അനിയന്‍ കൊച്ചിന്റെ കൂടെ ചിട്ട്  കളി ആരംഭിച്ചു .കൂടെ എന്റെ അപ്പനും ,അപ്പന്റെ ചേട്ടനും .അവര് എല്ലാം ഇതിനു മിടുക്കന്മാര് ആണ് ..അതിനിടയില്‍എനിക്ക് ചെറുതായി   ഒരു പനിയും  ഞാന്‍ വയ്യാതെയും ആയി .പിന്നെ കിടപ്പ് തന്നെ ശരണം . .ഓരോ മയക്കം  കഴിഞ്ഞു നോക്കുമ്പോള്‍ അവരെല്ലാം വര്‍ത്തമാനവും .സുന്ദരി ആയ അമ്മയുടെ മകന്‍ മനൂട്ടന്‍ നല്ല ഈണത്തില്‍ പാട്ടും പാടുന്നു .അപ്പോള്‍ ഇത്രയും നേരം സ്വരം പോകാതെ ഇരിക്കാന്‍  ആരോടും അധികം സംസാരിക്കാത്തതും ആവും .പാട്ട്  തുടക്കം ഇട്ടതോടെ അവിടെ  പാട്ടുക്കളുടെ മാലപടക്കം ആയിരുന്നു .എന്‍റെ അപ്പനും കുറച്ചു നല്ലപോലെ പാടും

അതിനിടയില്‍ ആണ് എന്റെ കണ്ണില്‍ കൂടി   ഒരു കാര്യം കണ്ടു പിടിച്ചത്  .ഒരു പേജ് പോലും ചുളിക്കാതെ ഞാന്‍ വായിച്ചു കൊണ്ടിരുന്ന എന്റെ ബോബനും  .മോളിയും ഒരു മാതിരി  ചുക്കി ചുളിഞ്ഞ്  ഇരിക്കുന്നു .കള്ളന്‍ കപ്പലില്‍ തന്നെ .ഞാന്‍ ഉറക്കം എന്ന് വിചാരിച്ച്   നമ്മുടെ  കോളേജ് കുമാരന്‍ അതെടുത്ത്  വായിക്കും .അപ്പോള്‍ രാത്രി മുഴുവന്‍ ഉറക്കം ഒളിച്ചിരുന്ന് വായിച്ചത്  ഇതാവും .ജീവിതത്തില്‍ തമാശ പുസ്തകം വായിക്കാത്തത് കൊണ്ട് ആവും .ഒരു രാത്രി കൂടി അല്ലേ വായിക്കു സന്തോഷായി വായിക്കട്ടേ എന്ന് ഓര്‍ത്ത്‌  ഞാനും മിണ്ടിയില്ല . എന്തായാലും ,ഞാനും കിടപ്പില്‍ ആയി ഞാന്‍ വാങ്ങിച്ച പുസ്തകം വേറെ ഒരു ആള്‍ വായിച്ച്  തീരതതുവല്ലോ എന്ന  ആശ്വാസവും ..
എനിക്ക് പനിയും കൂടി കിട്ടിയതോടെ യാത്രയുടെ ഒരു ചൂടും എല്ലാവര്ക്കും കുറഞ്ഞു .ബോംബയില്‍ എത്തിയാല്‍ അവിടെ ഒരുപാടു പരിപാടികളും .പിറ്റേന്ന് രാവിലെ ആയപോള്‍ എല്ലാവരും ട്രെയിന് പുറത്ത് ചാടാനുള്ള ബഹളവും  .എല്ലാം ബാഗില്‍ എടുത്ത്‌  വയ്ക്കുന്ന തിരക്കും . ..അതിനിടയില്‍ എന്റെ അപ്പനും, അമ്മയും കൂടി  സുന്ദരി ആയ അമ്മ യോട് ബോംബയിലെ വിലാസം ചോദിച്ചു ..രണ്ടു ദിവസം കൂടെ ഉണ്ടായിരുന്നിട്ടും മിണ്ടാത്ത ഇവരുടെ വീട്ടില്‍ പോകാനുള്ള സാഹചര്യം ഉണ്ടായാല്‍ അതും കൂടി കണ്ടു നില്ക്കാന്‍  എനിക്ക് വയ്യ എന്ന് അപ്പനോട് പറയണം എന്ന്  എനിക്ക് ഉണ്ടായിരുന്നു .അവരുടെ ഫോണ്‍ നമ്പര്‍ ,വിലാസം എല്ലാം അവര് തന്നു .ബോംബയിലെ ബന്ധുവിന്റെ  വീട്ടിലെ നമ്പര്‍ ആയത്  കൊണ്ട് അപ്പന്‍ നമ്പര്‍ കൊടുത്തുമില്ല നാട്ടിലെ നമ്പര്‍ അവര് ചോദിച്ചുമില്ല ..അവരെ നമ്മള്‍ വിളിക്കാം എന്ന് ഉറപ്പും പറഞ്ഞ് വഴി പിരിഞ്ഞു .. .വളരെ നല്ല അടുപ്പം ഉള്ളവര്‍ ആയി തോന്നിയത് കൊണ്ട്   ആവും നല്ല വാക്കില്‍ എല്ലാവരും  യാത്ര പറഞ്ഞു .ഞാനും ആ മനൂട്ടാ  എന്ന പുസ്തകപുഴുവിനോട്  ഒന്നും പറഞ്ഞുമില്ല .അനിയന്‍ കൊച്ച്  ഓടി വന്നു ചേച്ചി വിളിക്കണം  എന്ന്  പറഞ്ഞു . ആ ചിട്ട്    പെട്ടിയും  എന്റെ കൈയില്‍ വച്ചു .വീട്ടില്‍ പോയി അപ്പന്‍ ടെ കൂടെ കളിച്ചു പഠിക്കണം എന്നുള്ള ഉപദേശവും  .ചേച്ചിയുടെ യാത്രകള്‍ മടുപ്പ് ആവാതെ ഇരിക്കാന്‍ ഇത് ഉപകാരം ആവും എന്നും പറഞ്ഞ്  ഒരു പോക്കും ..എന്തായാലും അതില്‍ സ്നേഹമുള്ള ഒരു നല്ല അനിയനെയും എനിക്ക് മനസിലായി ..ബോംബെ എത്തിയതും  അവിടെയും  നല്ല മഴ ആയിരുന്നു ...

ബന്ധു വിന്റെ വീട്ടില്‍ എത്തി കഴിഞ്ഞപോള്‍  ഞാന്‍ പനി കൂടി  കിടപ്പ് ആയി ..രണ്ടു ദിവസം ഒട്ടും എഴുന്നേല്‍ക്കാന്‍  പോലും സാധിക്കാത്ത   വയ്യാതെയും ആയി ..എന്റെ പനി മാറിയപ്പോള്‍   എല്ലാവരും കൂടി ബോംബെ കാണുന്നതിനുള്ള ഓട്ടവും .മൂന്നു ആഴ്ച അവിടെ പോയത് അറിഞ്ഞില്ല ..തിരിച്ചു പോരാനുള്ള സമയവും ആയി .അപ്പോള്‍ ആണ് എന്റെ അപ്പന്‍ സുന്ദരി അമ്മ യെയും കുടുംബത്തെയും  കുറിച്ച് ഓര്‍ത്തതും .അവര് തന്ന നമ്പറില്‍ വിളിച്ചു നോക്കി ഒരുപാടു തവണ ആരും ഫോണ്‍ എടുത്തതുമില്ല .പിറ്റേന്ന് രാവിലെ നാട്ടിലേക്കു തിരിച്ചു പോന്നു .ട്രെയിനില്‍ വായിക്കാന്‍   ബന്ധു സഹോദരിയുടെ പഴയ കുറച്ചു പുസ്തകം ഞാന്‍ എടുത്തിരുന്നു .കുറച്ചു വായിച്ചു കഴിഞ്ഞപോള്‍ വായിച്ചു തീരാത്ത എന്റെബോബനും മോളിയും തന്നെ കൈയില്‍ എടുത്തു .അതിനിടയില്‍ നിന്നും ഒരു കൊച്ചു കുറിപ്പും എനിക്ക് കിട്ടി ..മൂന്ന് ആഴ്ച ആയി പൊടി പിടിച്ചിരുന്ന ആ കൊച്ചു പുസ്തകത്തില്‍ നിന്നും ...ഈ വരികളുമായി  എഴുതിയ ഒരു കത്തും .

 ''എന്റെ അമ്മ പറഞ്ഞത് ഒന്നും വിശ്വസിക്കരുതേ ...അച്ഛന്‍ ബോംബയില്‍ ഒരു ഗോവക്കാരി സ്ത്രീയെ  കല്യാണം കഴിച്ചു ഒരു കുട്ടി ആയി ജീവിക്കുന്നു .അവിടെ വേറെ ഒരു വീട്ടില്‍ ആവും എന്റെ അവധിക്കാലം ..ഒരു വാക്ക് പോലും പറയാതെ എല്ലാം സത്യം ആണെന്ന് വിചാരിച്ചു വിട പറയാന്‍ എനിക്കും മനസ് വന്നില്ല ''.സ്നേഹപൂര്‍വ്വം മനൂട്ടന്‍ ''
ഈ കുറിപ്പും വായിച്ച   ഞാന്‍ തിരിച്ചുള്ള എന്‍റെ യാത്രയില്‍ മനൂട്ടനും ,അനിയനും അവരുടെ അമ്മയും ആയി ഒരിക്കല്‍ കൂടി ഒരു യാത്ര  നടത്തി. എന്റെ മനസ്സില്‍ ഒരു ആയിരം ചോദ്യവുമായി വഴിപിരിഞ്ഞ അവരെ കുറിച്ച് ഞാന്‍ മനസ്സില്‍ വിങ്ങലോടെ ഓര്‍ത്തു .എന്നും ഓര്‍ക്കുന്നു .....

ആ ഫോണ്‍ നമ്പര്‍, ആ പേര് എല്ലാം വെറുതെ ആയിരുന്നുവോ?ആ തിരക്ക് പിടിച്ച പരിച്ചയപെടലില്‍   സത്യം  ആ ശുദ്ധ സംഗീതം മാത്രം ആയിരുന്നു ''സംഗീതമെന്ന ആഴകടലില്‍ ഞാന്‍ പ്രണയം ഇഷ്ട്ടപ്പെടുന്നവളും ''
                                          ഇതില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം   എല്ലാം എന്റെ ബന്ധു സഹോദരന്റെ കലകള്‍ ആണ്


.ഇതില്‍ പറയുന്ന  മനൂട്ടനും ,ബാലൂട്ടിയും  എല്ലാം എവിടെയോ ജീവിക്കുന്ന വരും ..സ്വന്തമായ പേരും എനിക്ക് അറിയുകയുമില്ല ... അവരെ കുറിച്ച്  നല്ല കുറച്ചു ഓര്‍മ്മകള്‍ ഞാന്‍ ഇവിടെ എഴുതി  എന്ന് മാത്രം  അറിയാം .

Tuesday, 11 May 2010

ബ്രസ്സല്‍സ് (ബെല്‍ജിയം)

ഒരു പഴയ യാത്രാ വിവരണം കൂടി മനസ്സില്‍ കിടന്നു തിളച്ചു മറിയാന്‍ തുടങ്ങി യിട്ട് കുറച്ചു ദിവസമായി .അതും യാത്ര പോയത് മിഥുനം സിനിമ യില്‍ കണ്ടതുപ്പോലെ എല്ലാവരും കൂടി ,അമ്മായിഅപ്പനും .അമ്മായി അമ്മയും ,അമ്മായിയും അവരുടെ കുടുംബവും ,പിന്നെ കൂടെ ബന്ധു സഹോദരന്മാരും ഇവരുടെ എല്ലാം കൂടെ ഞാനും എന്‍റെ കുടുംബവും .ലണ്ടനില്‍ നിന്നും ഫാസ്റ്റ് ട്രെയിന്‍ ആയ യൂറോസ്റ്റാര്‍ എടുത്ത്‌ ബ്രസ്സല്‍സ്  ലേക്ക് ആണ് യാത്ര .. അതും യാത്രയുടെ ആകര്‍ഷണം എന്ന് പറയുന്നതും കൂടെ എല്ലാവരും ഉണ്ട് എന്നുള്ളത് തന്നെ .അതും ബെല്‍ജിയം മധുരം എന്ന് കേള്‍ക്കുമ്പോള്‍ വായില്‍ മധുരം വരുന്നപ്പോലെ  ,ഇതുവരെയും ഈ യാത്രയില്‍ ഉള്ളവര്‍ എല്ലാം എനിക്കും പ്രിയപ്പെട്ടവര്‍ തന്നെ ..ലണ്ടനില്‍ നിന്നും അത്ര വേഗതയില്‍ ട്രെയിന്‍ പോയത് കൊണ്ടും  ആ യൂറോസ്റ്റാര്‍,യാത്രയും വളരെ നല്ലതായി എപ്പോളും മനസ്സില്‍ ഉണ്ട് .അതും ഒരിക്കല്‍ പോകേണ്ടതും ആണെന്നും എടുത്തു പറയുന്നു ..

                                                        രാജ കൊട്ടാരം ....                                           .                                          


                                                         
                                                     

                                               
                                       പഴമയ്ക്ക്‌   മുന്‍പില്‍ ഞാന്‍ തല കുനിക്കുന്നു .........

                                                            Atomium (ഇതിനു അകത്തേക്ക് നമുക്ക് കയറാന്‍ സാധിക്കും ..)

ബ്രസ്സല്‍സ്എത്തിയതും കാര്യമായ ഒരു ഇഷ്ട്ടം ഒന്ന് കണ്ടപ്പോളും എനിക്ക് തോന്നിയില്ല ..ആദ്യ ദിവസം തന്നെ തണുപ്പും ആ കൂടെ നടപ്പും എല്ലാം കൊണ്ടും യാത്ര ഒരു സന്തോഷമുള്ളത് ആയി തോന്നിയില്ല .എല്ലാ വര്‍ക്കും നല്ല തണുപ്പും തോന്നിയിരുന്നു .ലണ്ടനില്‍  കാണുന്നപോലെ   കുറെ പഴമയും അവരും ഇവിടെയും കാത്തു സൂക്ഷിച്ചിരിക്കുന്നതും കാണാം .എന്റെ  കണ്ണുകള്‍ക്ക്‌ ഇഷ്ട്ടമുള്ളത് വല്ലതും അവിടെ കാണാന്‍ കഴിയുമോ  എന്‍റെ ശ്രമം അത് ആയിരുന്നു അവസാനം എന്‍റെ കണ്ണുകള്‍ ഉടക്കി നിന്നതും ഇതില്‍ ആയിരുന്നു ..എവിടെ നോക്കിയാലും വളരെ ആകര്‍ഷണമായ പല പ്രതിമകള്‍ കാണാം   എവിടെ ആണ്  ആ ഭംഗി എടുത്ത്‌ പറയാന്‍ സാധിക്കുന്നത്‌ എന്നും അറിയില്ല
                                   

 
 


 
 
 
 
 
 
 
 
 
 

 


  

ഇതുപോലെ ഒരു പാട്     പ്രതിമകള്‍ എവിടെ നോക്കിയാലും  കാണാന്‍ സാധിക്കും ..ഇതെല്ലം കണ്ടുനടക്കുന്നതിനിടയില്‍  യാത്ര യുടെ ഒരു ഭാഗം എന്നപ്പോലെ  കുറച്ചു ബെല്‍ജിയം മധുരപലഹാരം കഴിക്കാം എന്ന് വിചാരിച്ചു .ആ കടയില്‍ ഒന്ന് കയറി .അതിനു അകത്തു കയറുബോള്‍ തന്നെ ആ മണം നമ്മളെ മാടി വിളിക്കുന്നപോലെ തോന്നും . അതും കേക്ക്  ഉണ്ടാക്കുമ്പോള്‍ വരുന്ന മണം പോലെ തോന്നും .

 


                                         
                                                            belgium waffles
ബ്രസ്സല്‍സ് അവിടെ  നല്ല ഒരു സംഭവം കൂടി കാണാന്‍ ഉണ്ട് MINI - EUROPE PARK . .നടന്നു മടുത്ത തു കൊണ്ട് ഞാന്‍ അത് കണ്ടില്ല .ഷമിന്‍ പോയി കണ്ടു .ഈ ഫോട്ടോസ് കാണുമ്പോള്‍ തന്നെ അത് പോയി കാണാമായിരുന്നു എന്ന് എനിക്ക് എപ്പോളും തോന്നും .
                                                                             MINI - EUROPE PARK                


                                                  ഇത്ര ചെറുതായി ഇതെല്ലാം  ഉണ്ടാക്കിയതും!!!!!!!!!!

                                       

ബ്രസ്സല്‍സ് യാത്രയില്‍ എന്‍റെ മനസ്സില്‍ പതിഞ്ഞ ചിലത് ഇത് മാത്രം ആണ് ..അവിടെ GRAND PLACE എന്നത് കാണാന്‍ തന്നെ ഉണ്ട് .അതിനു മുന്‍പില്‍  ഓഗസ്റ്റ്‌ മാസത്തില്‍ ഒരു പൂക്കളുടെ ഒരു തോട്ടം    തന്നെ ഉണ്ടാക്കി വയ്ക്കും .അതും ബിഗോണിയ എന്ന പൂവ് കൊണ്ട് .ഞാന്‍ ബ്രസ്സല്‍സ് കാണാന്‍ പോയത് ഒക്ടോബര്‍ മാസത്തില്‍ ആയിരുന്നു .അത് കൊണ്ട് ആ അത്ഭുതം എനിക്ക് കാണാന്‍ സാധിച്ചില്ല .എന്നാലും ഇത്രയും കണ്ടതിനിടയില്‍ അത് ഒരു നഷ്ട്ടം ആയി കണക്കില്‍ വരുന്നില്ല .

grand place രാത്രിയില്‍ ..


ഇതിനു പുറകിലൂടെ  നടക്കുമ്പോള്‍ അവിടെ ഒരുകിടക്കുന്ന ആള്‍  രൂപത്തില്‍ എല്ലാവരും തൊട്ട് പോകുന്നതും കണ്ടു .എന്തായിരുന്നു എന്ന് മനസിലാവാത്തത് കൊണ്ട്എന്റെ കൂടെ വന്നവര്  ആരും  അവിടെ നോക്കിയതും ഇല്ല .ഞാന്‍ വെറുതെ ഒന്ന് എത്തി നോക്കിയപ്പോള്‍    അവിടെ നമുക്ക് മനസിലാവുന്ന ഒരു ഭാഷയിലും ഒന്നും എഴുതിയും വച്ചിട്ടും ഇല്ല .അത് വഴി നടക്കുമ്പോള്‍   നല്ല കുറെ ഷോപ്സ് ഉണ്ട് ..അതും ഏതു കടയില്‍ കയറി എന്ത് എടുക്കും എന്ന് സംശയവും  ,. ബ്രസ്സല്‍സ് വന്നു  മൂന്ന്ദിവസം  കഴിഞ്ഞു ഇതുവരെ ഒരു Manneken Pis കണ്ടതും ഇല്ല ..ഈ  രണ്ടു വയസു കാരന്‍ ടെ പ്രതിമ ഇത്ര ലോകം മുഴുവന്‍ അറിയുന്നതുംആണ് . ആ രാജ്യത്തില്‍ ഞാന്‍ വന്നിട്ടും ഒന്ന് പോലും എവിടെയും കണ്ടുമില്ല .നടന്നു നടന്നു  അവസാനം ഒന്ന് കാണാന്‍ സാധിച്ചു .


                                            Manneken Pis            ഇത് ആണ് brussels എന്ന് കേട്ടാല്‍ മനസ്സില്‍ വരുന്നതും    ലോകം മുഴുവന്‍ അറിയുന്ന രണ്ടു    വയസുകാരന്‍    ...........   
                                                      
          

ഇതും  കണ്ടു സന്തോഷമായി  തിരിച്ചു വരുമ്പോള്‍ എല്ലാവരും തൊട്ടു നോക്കുന്ന ആ പ്രതിമയെ ഒന്ന് അടുത്ത് തന്നെ പോയി   നോക്കാം എന്ന് ഞാനും മനസ്സില്‍ ഉറപ്പിച്ചു . അതിനു അടുത്ത് ചെന്നപ്പോള്‍  എല്ലാവരും  ഇത്ര കാര്യമായി തൊടുന്ന പ്രതിമക്കു പുറകില്‍ വല്ല  കഥയും ഉണ്ടാകും എന്ന് എന്തോ മനസ്സില്‍ തോന്നി .ഏതോ യുദ്ധത്തിന്റെ സമയത്ത് മരിച്ചുപോയആരുടെയോ ഒരു ഓര്‍മയ്ക്ക് വേണ്ടി ഉണ്ടാക്കിയതും ആണ് . ഞാനും  അതിനെ അടുത്ത് പോയി തൊട്ടു നോക്കി .അവര് എല്ലാം  കാണിച്ചപ്പോലെ  ഞാനും ചെയ്തു പോന്നു ..തിരിച്ചു നടന്നപോളും അത് എന്ത് എന്ന് അറിയാന്‍ മനസ്സില്‍  വല്ലാത്ത ആഗ്രഹവും ,കുറച്ചു പേരോട്  ചോദിച്ചപോള്‍ അറിയില്ല അവരും ഞാന്‍ ചെയുന്നപോലെ ചെയ്തു .അവിടെ നിന്ന ഒരു  ആള്‍ പറഞ്ഞു ആ പ്രതിമ യെ തൊടുന്നത് വളരെ ലക്ക് ആണെന്ന് ..പ്രതിമയുടെ   കൈയില്‍  തൊട്ടതു കൊണ്ട് ഇനിപ്പോള്‍ എന്തൊക്കെ ആണോ എനിക്ക്  ലക്ക് ആയി കിട്ടുന്നതും എന്നുള്ള സന്തോഷവുമായി ബ്രസ്സല്‍സ്നോടുംഞാന്‍  വിട പറഞ്ഞു .

                                                    Touching the hero, The Grand Place, Brussels, Belgium