ജാലകം

Tuesday, 11 May 2010

ബ്രസ്സല്‍സ് (ബെല്‍ജിയം)

ഒരു പഴയ യാത്രാ വിവരണം കൂടി മനസ്സില്‍ കിടന്നു തിളച്ചു മറിയാന്‍ തുടങ്ങി യിട്ട് കുറച്ചു ദിവസമായി .അതും യാത്ര പോയത് മിഥുനം സിനിമ യില്‍ കണ്ടതുപ്പോലെ എല്ലാവരും കൂടി ,അമ്മായിഅപ്പനും .അമ്മായി അമ്മയും ,അമ്മായിയും അവരുടെ കുടുംബവും ,പിന്നെ കൂടെ ബന്ധു സഹോദരന്മാരും ഇവരുടെ എല്ലാം കൂടെ ഞാനും എന്‍റെ കുടുംബവും .ലണ്ടനില്‍ നിന്നും ഫാസ്റ്റ് ട്രെയിന്‍ ആയ യൂറോസ്റ്റാര്‍ എടുത്ത്‌ ബ്രസ്സല്‍സ്  ലേക്ക് ആണ് യാത്ര .. അതും യാത്രയുടെ ആകര്‍ഷണം എന്ന് പറയുന്നതും കൂടെ എല്ലാവരും ഉണ്ട് എന്നുള്ളത് തന്നെ .അതും ബെല്‍ജിയം മധുരം എന്ന് കേള്‍ക്കുമ്പോള്‍ വായില്‍ മധുരം വരുന്നപ്പോലെ  ,ഇതുവരെയും ഈ യാത്രയില്‍ ഉള്ളവര്‍ എല്ലാം എനിക്കും പ്രിയപ്പെട്ടവര്‍ തന്നെ ..ലണ്ടനില്‍ നിന്നും അത്ര വേഗതയില്‍ ട്രെയിന്‍ പോയത് കൊണ്ടും  ആ യൂറോസ്റ്റാര്‍,യാത്രയും വളരെ നല്ലതായി എപ്പോളും മനസ്സില്‍ ഉണ്ട് .അതും ഒരിക്കല്‍ പോകേണ്ടതും ആണെന്നും എടുത്തു പറയുന്നു ..









                                                        രാജ കൊട്ടാരം ....



                                           .



                                          


                                                         
                                                     





                                               
                                       പഴമയ്ക്ക്‌   മുന്‍പില്‍ ഞാന്‍ തല കുനിക്കുന്നു .........





                                                            Atomium (ഇതിനു അകത്തേക്ക് നമുക്ക് കയറാന്‍ സാധിക്കും ..)

ബ്രസ്സല്‍സ്എത്തിയതും കാര്യമായ ഒരു ഇഷ്ട്ടം ഒന്ന് കണ്ടപ്പോളും എനിക്ക് തോന്നിയില്ല ..ആദ്യ ദിവസം തന്നെ തണുപ്പും ആ കൂടെ നടപ്പും എല്ലാം കൊണ്ടും യാത്ര ഒരു സന്തോഷമുള്ളത് ആയി തോന്നിയില്ല .എല്ലാ വര്‍ക്കും നല്ല തണുപ്പും തോന്നിയിരുന്നു .ലണ്ടനില്‍  കാണുന്നപോലെ   കുറെ പഴമയും അവരും ഇവിടെയും കാത്തു സൂക്ഷിച്ചിരിക്കുന്നതും കാണാം .എന്റെ  കണ്ണുകള്‍ക്ക്‌ ഇഷ്ട്ടമുള്ളത് വല്ലതും അവിടെ കാണാന്‍ കഴിയുമോ  എന്‍റെ ശ്രമം അത് ആയിരുന്നു അവസാനം എന്‍റെ കണ്ണുകള്‍ ഉടക്കി നിന്നതും ഇതില്‍ ആയിരുന്നു ..എവിടെ നോക്കിയാലും വളരെ ആകര്‍ഷണമായ പല പ്രതിമകള്‍ കാണാം   എവിടെ ആണ്  ആ ഭംഗി എടുത്ത്‌ പറയാന്‍ സാധിക്കുന്നത്‌ എന്നും അറിയില്ല




                                   





 
 


 
 
 
 
 
 
 
 
 
 

 


 



 





ഇതുപോലെ ഒരു പാട്     പ്രതിമകള്‍ എവിടെ നോക്കിയാലും  കാണാന്‍ സാധിക്കും ..ഇതെല്ലം കണ്ടുനടക്കുന്നതിനിടയില്‍  യാത്ര യുടെ ഒരു ഭാഗം എന്നപ്പോലെ  കുറച്ചു ബെല്‍ജിയം മധുരപലഹാരം കഴിക്കാം എന്ന് വിചാരിച്ചു .ആ കടയില്‍ ഒന്ന് കയറി .അതിനു അകത്തു കയറുബോള്‍ തന്നെ ആ മണം നമ്മളെ മാടി വിളിക്കുന്നപോലെ തോന്നും . അതും കേക്ക്  ഉണ്ടാക്കുമ്പോള്‍ വരുന്ന മണം പോലെ തോന്നും .

 


                                         
                                                            belgium waffles








ബ്രസ്സല്‍സ് അവിടെ  നല്ല ഒരു സംഭവം കൂടി കാണാന്‍ ഉണ്ട് MINI - EUROPE PARK . .നടന്നു മടുത്ത തു കൊണ്ട് ഞാന്‍ അത് കണ്ടില്ല .ഷമിന്‍ പോയി കണ്ടു .ഈ ഫോട്ടോസ് കാണുമ്പോള്‍ തന്നെ അത് പോയി കാണാമായിരുന്നു എന്ന് എനിക്ക് എപ്പോളും തോന്നും .
                                                                             MINI - EUROPE PARK                










                                                  ഇത്ര ചെറുതായി ഇതെല്ലാം  ഉണ്ടാക്കിയതും!!!!!!!!!!









                                       

ബ്രസ്സല്‍സ് യാത്രയില്‍ എന്‍റെ മനസ്സില്‍ പതിഞ്ഞ ചിലത് ഇത് മാത്രം ആണ് ..അവിടെ GRAND PLACE എന്നത് കാണാന്‍ തന്നെ ഉണ്ട് .അതിനു മുന്‍പില്‍  ഓഗസ്റ്റ്‌ മാസത്തില്‍ ഒരു പൂക്കളുടെ ഒരു തോട്ടം    തന്നെ ഉണ്ടാക്കി വയ്ക്കും .അതും ബിഗോണിയ എന്ന പൂവ് കൊണ്ട് .ഞാന്‍ ബ്രസ്സല്‍സ് കാണാന്‍ പോയത് ഒക്ടോബര്‍ മാസത്തില്‍ ആയിരുന്നു .അത് കൊണ്ട് ആ അത്ഭുതം എനിക്ക് കാണാന്‍ സാധിച്ചില്ല .എന്നാലും ഇത്രയും കണ്ടതിനിടയില്‍ അത് ഒരു നഷ്ട്ടം ആയി കണക്കില്‍ വരുന്നില്ല .









grand place രാത്രിയില്‍ ..


ഇതിനു പുറകിലൂടെ  നടക്കുമ്പോള്‍ അവിടെ ഒരുകിടക്കുന്ന ആള്‍  രൂപത്തില്‍ എല്ലാവരും തൊട്ട് പോകുന്നതും കണ്ടു .എന്തായിരുന്നു എന്ന് മനസിലാവാത്തത് കൊണ്ട്എന്റെ കൂടെ വന്നവര്  ആരും  അവിടെ നോക്കിയതും ഇല്ല .ഞാന്‍ വെറുതെ ഒന്ന് എത്തി നോക്കിയപ്പോള്‍    അവിടെ നമുക്ക് മനസിലാവുന്ന ഒരു ഭാഷയിലും ഒന്നും എഴുതിയും വച്ചിട്ടും ഇല്ല .അത് വഴി നടക്കുമ്പോള്‍   നല്ല കുറെ ഷോപ്സ് ഉണ്ട് ..അതും ഏതു കടയില്‍ കയറി എന്ത് എടുക്കും എന്ന് സംശയവും  ,. ബ്രസ്സല്‍സ് വന്നു  മൂന്ന്ദിവസം  കഴിഞ്ഞു ഇതുവരെ ഒരു Manneken Pis കണ്ടതും ഇല്ല ..ഈ  രണ്ടു വയസു കാരന്‍ ടെ പ്രതിമ ഇത്ര ലോകം മുഴുവന്‍ അറിയുന്നതുംആണ് . ആ രാജ്യത്തില്‍ ഞാന്‍ വന്നിട്ടും ഒന്ന് പോലും എവിടെയും കണ്ടുമില്ല .നടന്നു നടന്നു  അവസാനം ഒന്ന് കാണാന്‍ സാധിച്ചു .


                                            Manneken Pis            ഇത് ആണ് brussels എന്ന് കേട്ടാല്‍ മനസ്സില്‍ വരുന്നതും    ലോകം മുഴുവന്‍ അറിയുന്ന രണ്ടു    വയസുകാരന്‍    ...........   
                                                      
          









ഇതും  കണ്ടു സന്തോഷമായി  തിരിച്ചു വരുമ്പോള്‍ എല്ലാവരും തൊട്ടു നോക്കുന്ന ആ പ്രതിമയെ ഒന്ന് അടുത്ത് തന്നെ പോയി   നോക്കാം എന്ന് ഞാനും മനസ്സില്‍ ഉറപ്പിച്ചു . അതിനു അടുത്ത് ചെന്നപ്പോള്‍  എല്ലാവരും  ഇത്ര കാര്യമായി തൊടുന്ന പ്രതിമക്കു പുറകില്‍ വല്ല  കഥയും ഉണ്ടാകും എന്ന് എന്തോ മനസ്സില്‍ തോന്നി .ഏതോ യുദ്ധത്തിന്റെ സമയത്ത് മരിച്ചുപോയആരുടെയോ ഒരു ഓര്‍മയ്ക്ക് വേണ്ടി ഉണ്ടാക്കിയതും ആണ് . ഞാനും  അതിനെ അടുത്ത് പോയി തൊട്ടു നോക്കി .അവര് എല്ലാം  കാണിച്ചപ്പോലെ  ഞാനും ചെയ്തു പോന്നു ..തിരിച്ചു നടന്നപോളും അത് എന്ത് എന്ന് അറിയാന്‍ മനസ്സില്‍  വല്ലാത്ത ആഗ്രഹവും ,കുറച്ചു പേരോട്  ചോദിച്ചപോള്‍ അറിയില്ല അവരും ഞാന്‍ ചെയുന്നപോലെ ചെയ്തു .അവിടെ നിന്ന ഒരു  ആള്‍ പറഞ്ഞു ആ പ്രതിമ യെ തൊടുന്നത് വളരെ ലക്ക് ആണെന്ന് ..പ്രതിമയുടെ   കൈയില്‍  തൊട്ടതു കൊണ്ട് ഇനിപ്പോള്‍ എന്തൊക്കെ ആണോ എനിക്ക്  ലക്ക് ആയി കിട്ടുന്നതും എന്നുള്ള സന്തോഷവുമായി ബ്രസ്സല്‍സ്നോടുംഞാന്‍  വിട പറഞ്ഞു .





                                                    Touching the hero, The Grand Place, Brussels, Belgium              

                                   



                                        

31 comments:

  1. ഈ ബ്ലോഗില്‍ കുറച്ചു കൂടുതല്‍ ഫോട്ടോസ് ഉള്ളതുപോലെ പലര്‍ക്കും തോന്നും ..യാത്രകളും ,ഫോട്ടോകളും ഇഷ്ട്ടപെടുന്നവര്‍ വേണ്ടി ചെയ്തതും ആണ് ..ഇതില്‍ ഓരോന്ന് പറയാന്‍ പോയാല്‍ ബ്ലോഗിനും നീളം കൂടും .അത് കൊണ്ട് ഫോട്ടോ തന്നെ കൂടുതല്‍ മതി എന്ന് വിചാരിച്ചു .

    ReplyDelete
  2. കൊള്ളാം കേട്ടോ സിയചേച്ചി.. Mini Europe കാണാത്തത് നഷ്ടമായിന്ന് ആ പടങ്ങൾ കാണുമ്പോ മനസിലാകും. പിന്നെ, ഈ Manneken Pis എന്താന്ന് വിശദമായിട്ടൊന്ന് എഴുതാമാരുന്നു. സാരമില്ല,ഗൂഗിൾ ഉണ്ടല്ലോ..:)
    ലണ്ടൻ ബ്ലോഗ് മീറ്റിനെപറ്റി (ദോശ ഈറ്റെന്നും വിളിക്കാമെന്ന് കേട്ടു)ഒന്നും എഴുതണില്ലേ..

    ReplyDelete
  3. യൂറോ സ്റ്റാറില്‍ ഒരു യാത്ര ബ്രസ്സല്‍‌സ്സിലേക്ക്, മിനി യൂറോപ്പ് കാണാനും മറ്റ് കാഴ്ച്ചകള്‍ക്കുമായി ഞാനും പ്ലാന്‍ ചെയ്തതാണ്. നടന്നില്ല. ചിലപ്പോള്‍ സമയമായിക്കാണില്ല. അല്ലെങ്കില്‍ യോഗമുണ്ടാവില്ല. എന്തായാലും പോയ ഒരാളിലൂടെ കണ്ടല്ലോ. അത്രയ്ക്കെങ്കിലും സന്തോഷം. ചിത്രങ്ങള്‍ കൂടിയെന്ന് വെച്ച് വിവരണം ഒട്ടും കുറയ്ക്കണ്ട കാര്യമില്ല. രണ്ടും ഞങ്ങള്‍ക്ക് ഒരുപോലാ :) നന്ദി ഈ വിവരണത്തിനും ഫോട്ടോകള്‍ക്കും.

    ReplyDelete
  4. ഹും... കൊള്ളാം. യാത്രാ വിവരണങ്ങള്‍ അവസാനിയ്ക്കുന്നില്ല... (ഇച്ചിരി അസൂയ) :)

    അല്ല, ആ പ്രതിമയെ തൊട്ടിട്ട് ലക്ക് വല്ലതും ഒത്തോ?

    ReplyDelete
  5. ഇത്തവണ ലണ്ടനിലേക്കുള്ള യാത്രാമധ്യേ ബ്രസ്സല്‍സില്‍ ഇറങ്ങണമെന്ന് വിചാരിച്ചതായിരുന്നു...പ്രിയ കൂട്ടുകാരന്‍ റോയ് അച്ചന്‍ അവിടെ ലൂവെന്‍ യൂണിവേഴ്സിറ്റിയില്‍ PhD ചെയ്യുന്നുണ്ട്...പക്ഷെ യാത്ര പ്ലാന്‍ ചെയ്തു വന്നപ്പോള്‍, ലണ്ടനില്‍ പോലും സമയമില്ലാതായിരിക്കുന്നു...ഇത്രയും മനോഹരമായ സ്ഥലമാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അവിടെ ഒരു ദിവസമെങ്കിലും തങ്ങിയേനെ...

    ReplyDelete
  6. എല്ലാവരും ഇത്ര എളുപ്പം ഈ യാത്രയില്‍ എന്‍റെ കൂടെ വരുമെന്ന് ഒട്ടും വിചാരിച്ചില്ല ....ശ്രീ ചോദിച്ചപോലെ ചിലപ്പോള്‍ ഇത് തന്നെ ആവും എനിക്ക് കിട്ടിയ ലക്ക് .ഒരിക്കല്‍ കൂടി എഴുത്തിനെ പൊടി തട്ടി എടുത്തതും ഇനിയും എഴുതാതെ ഇരിക്കുന്നതില്‍ ഒരു അര്‍ത്ഥം ഇല്ല എന്ന് തോന്നിയതും ഈ യാത്ര ഒക്കെ കഴിഞ്ഞപോള്‍ ആയിരുന്നു ((തമാശ ആയും എടുക്കാം.)(..എന്തായാലും സിജോക്കും ,നിരക്ഷരനും ,ശ്രീക്കും ,ചാണ്ടി ക്കുഞ്ഞിനും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു .....

    ReplyDelete
  7. നിരക്ഷരന്‍ പറഞ്ഞതുപോലെ, പടം എത്രയുണ്ടെങ്കിലും എഴുത്തും, വിവരണം കുറയ്ക്കണ്ട.

    പാല്പായസത്തിനു പാല്‍ അധികമാവില്ലല്ലോ ( അങ്ങിനെ തന്നെയല്ലേ..?)

    ReplyDelete
  8. ബ്രസ്സൽസ് എന്ന് കേട്ടപ്പോൾ ഞാൻ വിചാരിച്ചത്, ഇവിടെ കിട്ടുന്ന കൂട്ടാൻ വെക്കണ്യ കുഞ്ഞിക്യാബേജിനെ കുറിച്ച് വല്ലതുമായിരിക്കുമെന്ന് കരുതിയാ വന്നത്..
    പിന്നെ ഞാനൊരു തീറ്റഭ്രാ‍ന്തനാണേ....!
    ഈ മണ്ടത്തരം ആരോടും പറയണ്ട കേട്ടൊ...

    സംഗതി കൊള്ളാട്ടാ...ആ മിനിയൂറോപ്പിലെ കാണാക്കാഴ്ച്ചകളൊക്കെ കാണാനും,വായിക്കാനും പറ്റി!!

    അല്ലാ... ആ പ്രതിമയെ തൊട്ടിട്ടാണൊ ,‘വിശേഷം’ ലക്കായി വന്നത്....?

    ReplyDelete
  9. പല ഫോട്ടോകള്‍ക്കും അടിക്കുറിപ്പ് ഇല്ലെങ്കിലും എനിക്ക് എല്ലാം മനസ്സിലായി. ഒന്ന് ബ്രസ്സെല്‍സ് ലെ വായനശാല, മറ്റൊന്ന് അവിടുത്തെ കള്ളുഷാപ്പ്. ഇനി ഒരെണ്ണം, ബ്രസ്സെല്‍സ് ലെ നാരായണേട്ടന്റെ ചായക്കട. (ദിവാരേട്ടന്‍ ഒരു തമാശ പറഞ്ഞതാ ട്ടോ....) നന്നായിട്ടുണ്ട്.

    ReplyDelete
  10. ആദ്യമായാണ് ഇവിടെ.. അതും അച്ചായന്റെ ഓർക്കൂട്ടിൽ ഒരു ലിങ്ക് കണ്ട്.. സത്യത്തിൽ വന്ന് വന്ന് ഞാനിപ്പോൾ വായിക്കുന്നത് മുഴുവൻ യാത്രാവിവരണവുമായോ എന്നൊരു സംശയം. പക്ഷെ നിരക്ഷരനും അച്ചായനും പറഞ്ഞത് തന്നെ ഞാനും പറയുന്നു ഫോട്ടോ കൂടിക്കോട്ടെ.. പക്ഷെ വിവരണം കുറക്കണ്ട.. കാരണം എനിക്കൊക്കെ ഇത് തന്നെ ബ്രസ്സെൽസ്. പിന്നെ ലോകം മുഴുവൻ അറിയുന്ന രണ്ട് വയസ്സുകാരനെ രണ്ടാമത് കാണിച്ചത് കറക്റ്റ്.. ആദ്യം ആ ഫോട്ടോ സന്ദർഭത്തിനു യോജിച്ചോ എന്നൊരു സംശയം? കാരണം മൂന്ന് ദിവസം നടന്നിട്ടാണ് സിയ ആ രണ്ട് വയസ്സ് കാരനെ കണ്ടത്.. അപ്പോൾ അത് അന്നേരം കാട്ടിയാൽ മതിയില്ലേ എന്നൊരു തോന്നൽ.. സിയയെപോലെ വായിക്കുന്നവരും ഒന്ന് ടെൻഷൻ അടിക്കട്ടേന്ന്..

    ReplyDelete
  11. sherikum poya samayathekalum enjoy cheythathu ee ezhuthinte vivaranathilanuu..vivaranavum picsum ellam giving a complete picture of brussels..vendum onnu poyappo resam thonniii!!!!

    ReplyDelete
  12. Brussels, Belgium....പണ്ട് ജോജോ പോയപ്പോള്‍ ഒരു വിവരണവും കിട്ടിയില്ല...ക്യാമറ വെറുതെ പുള്ളിടെ സായിപ്പു സുഹൃത്തിന്റെ യും കുടുംബത്തിന്റെയും ഫോട്ടോസ് എടുതതല്ലാതെ ഇത്ര ഭംഗി ഉള്ള സ്ഥലം ആണെന്ന് ഉള്ളതിന് ഒരു തെളിവും കിട്ടിയില്ല....താങ്ക്സ് സിയാ. അകെ മനസിലായത് Belgium chocolates ലോക പ്രസിദ്ധി നേടിയതാണെന്ന് മാത്രം .കുറെ chocolates കൊണ്ടുവന്നു ങ്ങാന്‍ ആഗ്രഹിച്ചിരുന്നത് ഇങ്ങനെ ഒരു വിവരണം ആണ്....അത് ജോജോയില്‍ നിന്ന് ങ്ങാന്‍ ഇനി പ്രതീസ്ക്ഷിക്കുന്നില്ല ...എവിടെ പോയാലും ....

    ഇനി ഇപ്പോള്‍ അവിടെ ഒന്ന് പോകണം എന്ന ആഗ്രഹം വരുന്നു.....നല്ല ഭംഗി....ചരിത്രം തല പൊക്കി നില്‍ക്കുന്നത് പോലെ....

    ReplyDelete
  13. Manneken Pis oru apoorva kazhcha aayathu kondu avar athu prathima aakki.....Chennaiyilekku trainil poyal ithu oru sthiram kazhcha aanu.....oru difference undu,Brusselsil athu prathimayanenkil ivide jeevanulla manushar aanennu mathram....Thodan poyal vivaram ariyum

    African & Antartica yathra vivaranam ennu thudangum......Europeil thenne chutti karangathe onnu purathekku varoo....

    ReplyDelete
  14. എല്ലാവരുടെയും കമന്റ്സ് വായിച്ചു .സന്തോഷം .മനോരാജ് പറഞ്ഞപോലെ ഫോട്ടോ മാറ്റിയിട്ടും ഉണ്ട് .അച്ചായനും ,ബിലാത്തിപട്ടണം ,ദിവാരേട്ടന്‍ ,മനോരാജ് .വാവക്കും .മിനുവിനും ,ടോണി ക്കും എല്ലക്കും നന്ദി .ടോണി പോസ്റ്റ്‌ ഒന്ന് കൂടി വായിച്ചു നോക്കണം ട്ടോ .ഞാന്‍ തൊട്ട കാര്യം പറഞ്ഞത് ആ touching ഹീറോ ടെ കാര്യം ആണ് .manneken pis കണ്ടു എന്നും ആണ് .എന്തായാലും കമന്റ്‌ കൊള്ളാം .

    ReplyDelete
  15. അങ്ങോട്ട്‌ ഒന്ന് വരണം എന്നുണ്ട്. പക്ഷെ ഒരു 'തീവ്രവാദി' ലുക്ക്‌ ഉള്ള കാരണം (ചാണ്ടിക്കുഞ്ഞിനെപ്പോലെ) എയര്‍പോര്‍ട്ടില്‍ 'സ്വീകരണം' കിട്ടുമോന്നൊരു ഫയം..

    ReplyDelete
  16. താങ്കള്‍ പ്രധാനപ്പെട്ട ഒരു കേന്ദ്രം മിസ്സ് ചെയ്തു. നാച്ചുറല്‍ സയന്‍സ് മ്യുസിയം. യൂറോപ്പിലെ ഏറ്റവും വല്യ സയന്‍സ് മ്യുസിയം.
    ദിനോസരുകള്‍ക്ക് പേര് കേട്ട സ്ഥലം. ഒരു കാഴ്ച തന്നെയാവും അതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും.
    എനിക്കവിടമാണ് ഏറ്റവും നന്നായി തോന്നിയത്.

    ReplyDelete
  17. വന്നതിനു നന്ദി സിയാ. ആ മ്യുസിയത്തെക്കുറിച്ചു ഞാന്‍ ഒരു 'വല്യ' പോസ്റ്റ്‌ തന്നെ എഴുതാന്‍ ശ്രമിക്കുന്നുണ്ട്. ;)
    പോയിട്ടിപ്പോ ഒരു കൊല്ലം കഴിഞ്ഞു. ഓര്‍മ്മ വരുവോ ആവൊ..

    ReplyDelete
  18. സിയാ മേഡം വായിച്ചു . യാത്രകള്‍ ഇഷ്ടപ്പെട്ടു . പക്ഷെ അതില്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് , കുടുംബ പുരാണമാണ് . മകം പിറന്ന ഈ ആങ്ങളമാരുടെ കുഞ്ഞു പെങ്ങള്‍ക്ക് പിറന്നാള്‍ ആശംസകള്‍ . വായിച്ചപ്പോള്‍ മുഴുവന്‍ എന്‍റെ പെങ്ങളായിരുന്നു മനസ്സില്‍ . മൂന്ന് ആങ്ങളമാര്‍ക്കു ഒന്നേയുള്ളൂ . എഴുതാന്‍ പോയാല്‍ ഒത്തിരി എഴുതേണ്ടി വരും . ഇന്ന് ജീവിതത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ , സിയാ പറഞ്ഞ പോലെ പൊടി പിടിക്കുന്നു ബന്ധങ്ങളില്‍ . കഴിഞ്ഞ ദിവസം നാട്ടില്‍ വിളിച്ചപ്പോള്‍ ചേച്ചിയുടെ മകള്‍ അന്നക്കുട്ടി ( മൂന്നു വയസ്സേയുള്ളൂ ) കളര്‍ പെന്‍സില്‍ വേണം അച്ചാച്ച എന്ന് പറഞ്ഞപ്പോള്‍ , ഞാന്‍ വല്ലാതെ ഒരു കുട്ടിയായി മാറി . എന്‍റെ കുട്ടിക്കാലത്തേക്ക് ഒരു തിരിച്ചു പോക്ക് . എന്‍റെ ചേച്ചി എന്നെക്കാള്‍ ഏഴു വയസ്സ് മൂത്തതാണ് . എന്‍റെ സ്കൂളില്‍ ടീച്ചേര്‍സ് പറയുന്നത് , അരങ്ങത്തെ തോമസിനെ ( ഞാന്‍ ) നന്നാക്കാന്‍ നോക്കണ്ട അവനേ രണ്ടു അമ്മ മാരാണ് വളര്‍ത്തുന്നതെന്ന് . അത്രയ്ക്ക് സ്നേഹിച്ചാണ് എന്‍റെ ചേച്ചി എന്നേ വളര്‍ത്തിയത് .
    ബാക്കി ഞാന്‍ ഒരു പോസ്ടായിട്ടു എഴുതാം . ആ ഓര്‍മകളിലേക്ക് കൊണ്ട് പോയതിനു നന്ദി .

    ലണ്ടന്‍ മീറ്റ്‌ വിശേഷങ്ങള്‍ ശെനി യാഴ്ച പബ്ലിഷ് ചെയ്യും . സിയാ മേഡം , സാഹസം ഒന്നും കാണിക്കണ്ട . ഹും .

    ReplyDelete
  19. siya... vayichu ttoo..... siya paranja pole Europe eniku velya ishtam anu.... njan varumbol nammalku 2 perkum koodi onnu koode pokam tto ee sthalangalil okkee... heeheh... valare nannayi.... baki ellavarum paranja pole pics koodiyathu onnum oru prashnam allatto.... ithoke vayichu enikum yathra vivaranam ezhuthan thonnunnu heheeheh

    ReplyDelete
  20. നിരക്ഷരന്‍ പറഞ്ഞതു തന്നെ “വിവരണം കൂടിയാലും ചിത്രങ്ങള്‍ കുറയ്ക്കണ്ട “.നല്ല പോസ്റ്റ് സിയ,ആശംസകള്‍

    ReplyDelete
  21. യാത്രാ വിവരണങ്ങളും ചിത്രങ്ങളും നന്നായി, എല്ലാം പുതിയ കാഴ്ചകള്‍.

    ReplyDelete
  22. ഇത് വഴി വന്ന ഇസ്മായില്‍ ,ഹേമാംബിക,കുമാരന്‍ ,പ്രദീപ്‌ ,മഞ്ജു ,കൃഷ്ണ കുമാര്‍ , തെച്ചികോടന്‍ എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു .....

    ReplyDelete
  23. സിയ, കൊള്ളാം കേട്ടോ!

    ReplyDelete
  24. ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്. യാത്രാവിവരണം നന്നായിട്ടുണ്ട്. അതിനേക്കാള്‍ നന്നായത് കൊതിപ്പിക്കുന്ന ചിത്രഭംഗിയാണ്. ക്ലാരിറ്റിയുള്ള ഫോട്ടോകള്‍. യാത്ര ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. പക്ഷെ യാത്രാവിവരണം എഴുതാന്‍ ഏറെ മടിയനും. ഈയിടെ കാശ്മീരില്‍ പോയി. ഒരു ഫോട്ടോ ബ്ലോഗിലിട്ടു. പലരും കാശ്മീരിനെപ്പറ്റി എഴുതൂ എന്ന് പറയുന്നു. സിയാ ചെയ്തത് പോലെ വിവരണം കുറച്ചു ഫോട്ടോകള്‍ വെച്ചൊരു തട്ടങ്ങു തട്ടിയാലോ എന്നൊരു ചിന്ത ഇപ്പോഴുണ്ട്.

    ReplyDelete
  25. ha..ha..ha midhunam pole ennu paranjathu sariayiiii....ayyayyoo ellarem koodi onnichu naichu kondu pokan kurachu padu pettu kanum alle ..pakshee athosu sugham anu bandhangalee koottiketti oru yathra..... (രണ്ടു വയസു കാരന്‍ ne ഇത്ര ലോകം മുഴുവന്‍ അറിയുന്നതുംആണ് . ആ രാജ്യത്തില്‍ ഞാന്‍ വന്നിട്ടും ഒന്ന് പോലും എവിടെയും കണ്ടുമില്ല .നടന്നു നടന്നു അവസാനം ഒന്ന് കാണാന്‍ സാധിച്ചു ).ayyayyoo ithu kananel ingottu vannal poree siyee ninte oru karyam....

    ReplyDelete
  26. siya kalakkiyitund .....nennilooda njan othri place kandu enthayalum shamin othiri travel ezhtapadunnu ennu manasilayi.....

    ReplyDelete
  27. നന്ദി വിവരണത്തിന്. ചിത്രങ്ങള്‍ക്കും.
    ഞാന്‍ ഒരു പ്രൊജക്റ്റ്‌ വര്‍ക്ക്‌ ആയി 3 മാസം സൂറിച്ചിനടുത്ത് St. Gallen എന്ന സ്ഥലത്ത് ഉണ്ടായിരുന്നു. ഒരുപാട് നാളായി. എവിടെക്കൊയോ പോയി. ഒന്നും ഓര്‍മ്മയില്ല. ഒരു ട്രെയിനില്‍ ആല്‍പ്സ് പര്‍വതത്തിന്റെ ഏതോ ഒരു കൊമ്പില്‍ പോയിട്ട് അവിടുന്ന് sledging ചെയത് താഴെ വന്നിട്ടുണ്ട്. അന്നൊന്നും ശരിക്ക് പടം എടുക്കാന്‍ കഴിയാഞ്ഞതിന്റെ നഷ്ടബോധം ഉണ്ട്.

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. ഓ... കണ്ടിട്ട് കൊതി വരുന്നു. ഇനി കാണാന്‍ വളരെ ആശയുണ്ട്‌ താനും.
    നന്ദി ഇത്ര നല്ല വിവരണത്തിനും കൂടെ ചിത്രങ്ങള്‍ക്കും.

    ReplyDelete