ജാലകം

Wednesday, 5 May 2010

പഴയ ഒരു കുടുംബ ചിത്രം ........

                                            
                                                              വളരെ പഴയ ഒരു കുടുംബ ചിത്രം !!!ഞാന്‍ വല്ലതും എഴുതുവാന്‍ വേണ്ടി കുറെ നേരമായി ഈ ഫോട്ടോ ക്ക് മുന്‍പില്‍ ഇരിക്കുന്നു .എന്‍റെ കൈയുടെ ആലസ്യം, കൂടാതെ എന്‍റെ മനസും ഇതിനു മുന്‍പില്‍ ഒരു തളര്‍ച്ച ബാധിച്ചപോലെ ഒളിച്ചു കിടക്കുന്നു .കഥാ പാത്രം ഇല്ലാതെ അല്ല .കഥ  എഴുതി വരുമ്പോള്‍ അത് തീരെ കഴമ്പു ഇല്ലാത്തതു ആവുമോ? ?അതോ തീരെ കനമില്ലാത്തത് ആയി വരുമോ ? എന്നൊക്കെ ആണ് ഇപ്പോള്‍ മനസ്സില്‍ തോന്നുന്നതും ..ഇതൊക്കെ എവിടെ യോ ഞാന്‍ വായിച്ചിട്ടുള്ള മാധവിക്കുട്ടി യുടെ വരികള്‍ ആണ് ,ഈ വാക്കുകള്‍ എന്നിലും ഈ നിമിഷം ചേരുന്നപോലെ തോന്നുന്നു .



എന്‍റെ മനസ്സില്‍ വളരെ കനമുള്ളതും ,സ്വന്തമായതുമായ ഒരേ ഒരു വിഷയം ആണ് കടന്നു വരുന്നതും ,അതും എന്‍റെ സഹോദരന്മാരെ കുറിച്ചും ആണ് . .ഈ ഫോട്ടോ യില്‍ കാണുന്ന പോലെ ഇപ്പോള്‍ ബന്ധം കുറച്ചു പൊടി പിടിച്ചു എന്ന് പറയാം .കാരണം കൈ എത്തിച്ചാല്‍ പോലും തൊടാന്‍ സാധിക്കാത്ത  അത്ര   ദൂരത്തില്‍ ആയതു കൊണ്ടാവാം .ഒരു സഹോദരി എന്ന  നിലയില്‍ അവര്‍ക്ക് വേണ്ടി കാര്യമായി ഒന്നും എനിക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല .ഈ ഫോട്ടോയിലെ ആ രാജകുമാരി ആയി ഇരിക്കാന്‍ ആയിരുന്നു .അന്നും ഇന്നും ഇഷ്ട്ടം . പലരും പറയുന്ന കേട്ടിട്ടുണ്ട് സഹോദരന്മാരെ കുറിച്ച് പറയാന്‍ ആയിരം നാവ് ആണെന്നും .എന്‍റെ നാവ് അത് പോലെ ആണോ എന്നും  സംശയം ഉള്ള കാര്യം തന്നെ ..അവരോടുള്ള എന്‍റെ സ്നേഹം അഴികള്‍ ഉള്ള ഒരു കൂട് ആയിട്ടെ  എന്നും  തോന്നിട്ടു  ഉള്ളു .ഇപ്പോള്‍ ആ കൂട് തകര്‍ത്തു ഞാന്‍ ആകാശത്തിലേക്ക്  പറക്കുന്നപോലെയും  ,എന്നാലും എവിടെയോ  എന്‍റെ സഹോദരന്മാരുടെ ലാളനകള്‍   എനിക്ക്   .നഷ്ട്ടപെട്ടതുപ്പോലെ തോന്നും.എല്ലാവരും ജീവിതം എന്ന തിരക്കില്‍ ഓടുമ്പോള്‍, ഞാനും അവരോടു കൂടെ കൈയും പിടിച്ചു കൂടെ നടക്കുന്നു എന്നുള്ള  വിശ്വാസവുമായിഅവരും  മുന്‍പോട്ടു പോവുക  തന്നെ ആയിരിക്കും ...

എന്‍റെ സഹോദരന്മാരില്‍ ആരെ പറ്റി  ആദ്യം പറയും? .രണ്ടു പേരും പ്രിയപ്പെട്ടത് ആണല്ലോ ?വലിയ ചേട്ടന് തന്നെ കൊടുക്കാം ആദ്യം സ്ഥാനം, എന്ത് കൊണ്ടും അത് തന്നെ ആവും നല്ലതും .ഇതില്‍ പറയുന്ന പലതും ഒരുപാടു നാള്‍ മുന്‍പ് നടന്നത് പലതും ആണ് , വലിയ ചേട്ടന്‍ എന്ന് പറയുമ്പോള്‍,ചേട്ടനെ കാണുമ്പോള്‍ പേടിച്ചു ഓടുന്ന ഒരു അനുജത്തി ഒന്നും അല്ല ഞാന്‍ കേട്ടോ .ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത്  ഒരു സല്‍വാര്‍ ഫാഷന്‍ ഉണ്ടായിരുന്നുഅതിന്റെ പേര്  .'ധോത്തി' എന്ന് പറയും .ഫാഷന്‍ ആയി എന്ത് പുറത്തു വന്നാലും എന്റെ ഭാഗ്യം  കൊണ്ട് ഒന്ന് എനിക്ക് കിട്ടും  .എനിക്കും പറഞ്ഞപ്പോലെ     വളരെ കാര്യമായി ധോത്തി ഒക്കെ തയിപ്പിച്ചു, തന്നു .. പുതിയ ഉടുപ്പ് എന്ത് കിട്ടിയാലും പള്ളിയില്‍ ആദ്യം ഇടണം എന്ന് എനിക്ക് നിര്‍ബന്ധം ആയിരുന്നു .അതും സണ്‍‌ഡേ പള്ളിയില്‍ ഇടണം .ഞാന്‍ രാവിലെ മുതല്‍ ധോത്തിയും ഇട്ടു പള്ളിയില്‍ പോകുന്ന ഓര്‍ത്തു ഇരിപ്പാണ് .ചേട്ടന്‍ അന്ന് രാവിലത്തെ ആദ്യ കുര്‍ബാനയ്ക്ക് ആണ് പോയതും, അവരുടെ കുര്‍ബാന കഴിയുമ്പോള്‍ രണ്ടാമത്തെ കുര്‍ബാനയ്ക്ക് .ഞാന്‍ ധോത്തി  ഇട്ടു പള്ളിയിലേക്ക് നടന്നു വരുന്നു .അപ്പോള്‍ ചേട്ടന്‍ എന്‍റെ മുന്‍പിലൂടെവിട്ടിലേക്ക്‌   നടന്നു വരികാ ആണ് .എന്നോട് ചോദിച്ചു .

നീ എവിടേക്ക് ആണ് ഈ ഉടുപ്പ് ഒക്കെ ഇട്ടുപോകുന്നത് ,വല്ല  നാടകത്തിനു  ആണോ?
സത്യം പറഞ്ഞാല്‍ അന്ന് അത് കേട്ടപ്പോള്‍  എനിക്ക് വന്ന  വിഷമം .ഞാന്‍ പോയ ആ  വേഗത്തില്‍ തന്നെ തീരിച്ചു  വീട്ടില്‍ പോയി ആ ചുവപ്പും,കറുപ്പും  പൂക്കള്‍ ഉള്ള എന്‍റെ ധോത്തി മാറ്റി വേറെ ഉടുപ്പ്ഇട്ടു പോകേണ്ടിയും വന്നു .എന്‍റെ ആ ഉടുപ്പ് നാട്ടില്‍ ഒന്നും ആരും ഇട്ടു കണ്ടിട്ടേ ഇല്ല .എന്ത് വസ്ത്രവും നാട്ടില്‍ ഇടുമ്പോള്‍ ചിലപ്പോള്‍ കളിയാക്കല്‍ കിട്ടുമല്ലോ?അത് കൊണ്ട് പലതും നാട്ടില്‍ ഇടാതെ മാറ്റി എടുത്ത്‌ വച്ചിട്ടും ഉണ്ട് .  ഇപ്പോള്‍ നാട്ടില്‍ പോയപ്പോള്‍  ധോത്തിയിലും , വളരെ വികൃതമായ പല ഉടുപ്പ്  ഇട്ട  കുട്ടികളെയും ,അമ്മ മാരെയും കാണാം ..അതും സന്തോഷം ഉള്ള സംഭവംതന്നെ  നാടും ഇപ്പോള്‍ ഫാഷന് പുറകെ  പോകുന്നതില്‍ .

ഒരു സഹോദരന്‍ ഇതുപോലെ എന്നോട് സ്നേഹത്തില്‍ ,എല്ലാം പറഞ്ഞു തരും ഒരു വഴക്കുംഇത് വരെ  ഉണ്ടായിട്ടും ഇല്ല ..ഇനി അടുത്ത ആളെ കുറിച്ച് പറയുമ്പോള്‍ എന്നില്‍ വെള്ളപൊക്കം പോലെ പലതും വന്നു കൊണ്ടിരിക്കുംഅതില്‍ ചെളിയും ,അഴുക്കും  എല്ലാം ചേര്‍ന്ന് കഴിഞ്ഞാലും സ്നേഹം എന്നും ബാക്കി നില്‍ക്കും ..വഴക്ക് കൂടാത്ത ദിവസം വളരെ കുറവ് ആയിരുന്നു  .എന്നാലും വഴക്കിനുള്ള കാരണം കേട്ടാല്‍ അതും തമാശ ആയി തോന്നും .ഇതുപോലെ ,ഒരു ഞായറാഴ്ച ഞാനും ചേട്ടനും കൂടി കടല കറി ഉണ്ടാക്കാം എന്ന് തീരുമാനം എടുത്തു  .അന്ന് അമ്മ എവിടെയോ പോയിരിക്കുന്നു .എന്നോട് വല്ലതും ഉണ്ടാക്കണം എന്ന് പറഞ്ഞുആണ് പോയതും  .ചേട്ടന്മാര്‍ക്ക് കടല ഇഷ്ട്ടം ആണ് .ഞാനും രണ്ടാമത്തെ ചേട്ടനും കൂടി കടല ഉണ്ടാക്കാന്‍ തുടങ്ങി ,.പ്രഷര്‍ കുക്കറില്‍ ആണ് ഉണ്ടാക്കാന്‍ വച്ചത് . .കുറെ നേരം വേവിക്കാന്‍ വച്ചു  എന്ന് അറിയാം .കടല  നല്ലപോലെ വെന്തു പോയി കാണും എന്ന് വിചാരിച്ചു തുറന്നു നോക്കിയപോളും കടല അതുപോലെ തന്നെ ഇരിക്കുന്നു .

പിന്നെരണ്ടുപേരും കൂടി  യുദ്ധം ആരംഭിച്ചു , വെള്ളം കൂടി പോയത് കൊണ്ട് കടല ശരിയായില്ല എന്ന് ഞാന്‍ പറഞ്ഞു  .അപ്പോള്‍ ചേട്ടന്‍ പറയും വെള്ളം കുറഞ്ഞു പോയത് ആയിരുന്നു കാരണം ...അതിനു വേണ്ടിയുള്ള വഴക്ക് ആയിരുന്നു  കടലുടെ പാത്രം എടുത്ത്‌ എറിഞ്ഞുവോ,?അത് ഓര്‍മ യില്‍ വരുന്നില്ല . .നല്ല വഴക്ക്  ആയിരുന്നു എന്ന് ഓര്‍മ യില്‍ ഉണ്ട് .കുറെ കഴിഞ്ഞപ്പോള്‍  അമ്മ വന്നു. നല്ല ഭക്ഷണം ഒക്കെ കുഞ്ഞുപെങ്ങള്‍ ചേട്ടന്മാര്‍ക്ക് കൊടുത്തു സന്തോഷായി എല്ലാവരും ഇരിക്കും എന്ന് കൂടുതല്‍ വിചാരിച്ച്  അമ്മ വന്നപ്പോള്‍ കണ്ടത് ഒരു യുദ്ധം കഴിഞ്ഞ സ്ഥലം ആണ് .
കടല  ഉണ്ടാക്കിയില്ല,അല്ലേ? .
എന്ന് എന്നോട് ചോദിച്ചപോള്‍ എന്റെ ഉത്തരം ഇതായിരുന്നു
 ''ചേട്ടന്‍ വെള്ളം കൂടുതല്‍ വച്ചത് കൊണ്ട് കടല വേവാതെ ഇരുന്നു ''.എന്‍റെ അമ്മ അത് കേട്ടു കുറെ നേരം ചിന്തിച്ചു നിന്നത് എന്റെ മനസ്സില്‍ എപ്പോളും തെളിഞ്ഞു നില്‍ക്കുന്ന ഒരു രൂപം ആണ് ..കടല ക്ക് എന്ത് പറ്റിയോ,എന്ന് ആവും ചിന്തിച്ചതും ?എന്നിട്ട്  എന്നോട് ചോദിച്ചു

മോളെ നീ കടല വെള്ളത്തില്‍ ഇട്ടുവോ ?
അപ്പോള്‍ ഞാന്‍ പറഞ്ഞു അതുപോലെ ഒരു കാര്യം ആദ്യമായി കേട്ടത് ആ നിമിഷം ആണ് . ..രണ്ടുപേരും കൂടി അന്ന് വെറുതെ ഉണ്ടാക്കിയ വഴക്ക്  കാരണം ആവും .ഇന്നും കടല ‍ ഉണ്ടാക്കിയാല്‍ കുറച്ചേ വേവുകാ ഉള്ളു .വെള്ളത്തില്‍ ഇട്ടു ഉണ്ടാക്കിയാലും ,അതിനും വേവാന്‍ ഒരു മടി ആണ് .

ഇതുപോലെ ഒന്ന് കൂടി ചേട്ടനെ കുറിച്ച് പറയാന്‍ ഉണ്ട് .'സര്‍ബത്ത് എന്നുപറയുന്ന ഒരു പാനി  ഉണ്ടാക്കാം എന്ന് പറഞ്ഞു രണ്ടുപേരും കൂടി ഒരു ദിവസം പിന്നെയും അടുക്കളയില്‍  ഒത്തുകൂടി .ഞാനും ചേട്ടനും സ്നേഹത്തില്‍ ഇരിക്കുമ്പോള്‍ ഇതുപോലെ ഓരോന്ന് തലയില്‍ പൊട്ടി വിടരും !!!.സര്‍ബത്ത് ഉണ്ടാക്കാന്‍ ആരോ ചേട്ടന് പറഞ്ഞു കൊടുത്തതും ആണ് .ഞാന്‍ അവധി ക്ക് വീട്ടില്‍ വരുമ്പോള്‍ ആയിരുന്നു ഈ കലാ പരിപാടി എല്ലാം .പറഞ്ഞതുപോലെ രണ്ടുപേരും കൂടി നാല് കുപ്പി സര്‍ബത്ത് ഉണ്ടാക്കി .ഉണ്ടാക്കി കഴിഞ്ഞതും ..ചേട്ടന്‍ ആ ചൂടുള്ള പാത്രവുമായി പോവുമ്പോള്‍ .അറിയാതെ എന്‍റെ കൈയില്‍ തട്ടി ,എത്രയോ വര്‍ഷം മുന്‍പ് എന്‍റെ കൈയില്‍ ഏറ്റ ഒരു കൊച്ചു പൊള്ളല്‍ അതിന്റെ   പാട് ഇത് വരെ  മുഴുവനായും പോയതും  ഇല്ല .അതും കൊണ്ട് ചേട്ടനെ ഒരു ദിവസം പോലും ഓര്‍ക്കാതെയും ഇരിക്കില്ല , എന്‍റെ വലത്തേ കൈയില്‍ ആണ് അന്ന് പൊള്ളിയതും ,പൊള്ളി കഴിഞ്ഞപ്പോള്‍  രണ്ടുപേരും ശരിക്കും പേടിച്ചും പോയി .അമ്മ ഇല്ലാത്ത സമയത്ത് ആണ് അടുക്കളയില്‍ കയറുന്നതും .സര്‍ബത്ത് ഉണ്ടാക്കിയതും അതിന്റെ കൂടെ  എന്‍റെ കൈയിലെ  പൊള്ളലും .അമ്മ വന്നപ്പോള്‍ ചേട്ടന്‍ കുറച്ചു വഴക്ക് കേള്‍ക്കാതെ  ഇരുന്നില്ല .

 ചേട്ടന്മാരുടെ  ഒരു ഷര്‍ട്ട്‌ തേയ്ച്ചു തരുമോ എന്ന് അവര്  എന്നോട് ചോദിക്കും,അത് കേള്‍ക്കുമ്പോള്‍   ഞാന്‍ പതുക്കെ അവിടെ നിന്നും ഓടും ,അപ്പോള്‍ ചേട്ടന്‍ പറയും നിന്റെ കെട്ടിയവന്റെ ഷര്‍ട്ട്‌ തേയ്ച്ചു കൊടുക്കുവാന്‍ പറയുമ്പോളും ഇതുപോലെ ഓടണം,അത് മാത്രം എന്റെ ജീവിതത്തില്‍ അവര് പറഞ്ഞപ്പോലെ  ഒരു മാറ്റവും ഇല്ലാതെ നടക്കുന്നു ,ഒരു ടവല്‍ തേയ്ക്കാന്‍ പറഞ്ഞാല്‍ എനിക്ക് വളരെ  മടി ആണ്

എന്തോ ദൈവാനുഗ്രഹത്തില്‍ ,ഞാന്‍ ഭാഗ്യം ഉള്ള ഒരു സഹോദരി ആയി എനിക്ക്  തോന്നും .എന്നാലും എപ്പോളും എന്നില്‍ ഒരു വിഷമം തോന്നും .എല്ലാം ഉണ്ടായിരുന്നിട്ടും എന്റെ വീട്ടില്‍ ഇത് വരെ ഞങള്‍ മൂന്ന് പേരുടെയുംപിറന്നാള്‍ ഒരിക്കലും നടത്തിയിട്ടില്ല .അതും ഒരു കേക്ക് മുറിച്ച് അതുപോലെ ഒന്നും ഉണ്ടായിട്ടില്ല .. . അന്ന് രാവിലെആരും മറക്കാതെ    വിഷ് ച്ചെയും ,പിന്നെ  എല്ലാവര്ക്കും മധുരം  വല്ലതും വാങ്ങി കൊടുക്കും .എന്നാലും ഒരു കേക്ക്  മുറിച്ചത് എനിക്ക് ഓര്‍മ ഇല്ല, .ബാക്കി എല്ലാ കാര്യവും നമ്മുടെ വീട്ടില്‍ യാതൊരു പരിഭവവും ഇല്ലാതെ നടന്നിട്ടും  ഉണ്ട് .ഞാന്‍  കൊച്ചു കുട്ടി ആയിരുന്നപ്പോള്‍  തന്നെ ഒരു കേക്ക് മുറിക്കാന്‍ എന്ത് ആശ ആയിരുന്നു എന്ന് അറിയുമോ?എന്നിട്ട്  ആ ഭാഗ്യം ഉണ്ടാവാന്‍  എനിക്ക് മൂപ്പതു വയസു വരെ കാത്തിരിക്കേണ്ടിയും  വന്നു . അതും എന്റെ മാതാ പിതാക്കളുടെ കൂടെ ഞാന്‍ ലണ്ടനില്‍ വച്ചു എന്റെ കേക്ക് കട്ട്‌ ചെയുകാ എന്നുള്ള ആശ നടത്തി .,അവരുടെ കൂടെ എന്റെ വീട്ടില്‍ വച്ചു എന്റെ മക്കള്‍ എനിക്ക് വേണ്ടി വാങ്ങിയ കേക്ക് മുറിക്കാന്‍ സാധിച്ചു .

പണ്ട് മുതലേ കേക്ക് മുറിക്കാന്‍ ആശ ആയതു കൊണ്ട്പിറന്നാള്‍  വരുമ്പോള്‍ എനിക്ക് വേറെ ഒരു കാര്യം കൂടി ഓര്‍മ വരും .അന്ന് കേക്ക് മുറിക്കാന്‍ സാധിക്കാത്ത  വിഷമം ആയി എല്ലാ പിറന്നാളും കടന്നു പോകും . എന്നാലും  ഒരു പ്രിയ സഹോദരന്‍   പിറന്നാളിന് രാവിലെ ഒരു പൂവും ആയി വന്നു എന്നെ വിഷ് ച്ചെയും .അത് കാണുമ്പോള്‍ ആ കേക്ക് മുറിക്കാന്‍ പറ്റാത്ത വിഷമം ഒക്കെ എന്നില്‍ പമ്പ കടക്കും .എന്റെ ചേട്ടന്മാരുടെ കണ്ണ് നിറഞ്ഞു ഒരിക്കല്‍ മാത്രം   കണ്ടിട്ട് ഉള്ളു .എന്റെ വിവാഹ ദിവസം എന്നെ ചേര്‍ത്ത് പിടിച്ച്  അവരും ഒന്ന് വിതുമ്പി എന്ന്  മനസിലായി .

ഇന്ന്  എന്റെ പിറന്നാള്‍ പിന്നെയും എന്നെ തേടി വന്നിരിക്കുന്നു .എനിക്ക് ഒരു കാര്യം അവരോടും പറയാന്‍ മനസ്സില്‍ വരുന്നത് .. .ഇനിയും ഒരു ജന്മം ഉണ്ടായാല്‍ ഇവര് തന്നെ മതി എനിക്ക് സഹോദരന്മാര് ആയി . മകം നാളില്‍ പിറന്ന അവരുടെ കുഞ്ഞു പെങ്ങള്‍ ആയി ഞാനും ..........

18 comments:

  1. കുട്ടിക്കാലത്തെ ചില ചിതറിയ ചിന്തകള്‍ ചേര്‍ത്തു വച്ച മുത്തുമാല പോലെ ഒരു പോസ്റ്റ്. ഒപ്പം ആ ചിത്രവും കൂടി ആയപ്പോള്‍ കൂടുതല്‍ നന്നായി.

    ചേട്ടന്മാരും കുഞ്ഞുപെങ്ങളും എല്ലാം ഒരുമിച്ച് നല്ല രസമായിരിയ്ക്കുമല്ലേ കുട്ടിക്കാലം? ഒരു പെങ്ങള്‍ ഇല്ലാത്തതിന്റെ വിഷമം ഞാനും ചേട്ടനും എപ്പോഴും പറയാറുണ്ട്...

    ReplyDelete
  2. സ്നേഹത്തിന്റെ പരിലാളനകളാൽ ഓർമ്മയുടെ ചെപ്പിൽ നിന്നും കോരിയെടുത്ത കുറേമുത്തുമൊഴികൾ എന്ന് ഞാനീയോർമ്മക്കുറിപ്പുകളെ വിശേഷിപ്പിക്കട്ടേ.....

    ആ സ്നേഹനിധികളായ ആങ്ങളമാരുടെ അനിയത്തിപ്രാവായി പിറന്ന ഈ കുഞ്ഞുപെങ്ങൾ തീർത്തും ഭാഗ്യവതിയാണ് കേട്ടൊ..

    ഈ മകം പിറന്ന മങ്കക്ക് സകലവിധ പിറന്നാൾ ഭാവുകങ്ങളും അർപ്പിച്ചുകൊള്ളുന്നൂ...

    ReplyDelete
  3. പിന്നെ ബ്ലോഗ്ഗ് മീറ്റിനുവരുമ്പോൾ നമ്മുക്കീപിറന്നാ‍ൾ അടിപൊളിയായി ആഘോഷിക്കാം കേട്ടൊ.ആങ്ങളമാരുടെ സ്ഥാ‍നം തൽക്കാലം ഞങ്ങൾ ഏറ്റെടുക്കാം...

    പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ്രിട്ടൻ മല്ലു ബ്ലൊഗ്ഗേഴ്സ് ഒന്ന് ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്ന കാര്യം അറിഞ്ഞുകാണുമല്ലോ. രാവിലെ പത്തരക്ക് ‘ആശദോശയിൽ’ പോയി പുട്ടടിച്ച്,മസാല ദോശ തിന്ന് പ്രദീപ് നമ്മുടെ ബ്ലോഗ്ഗീറ്റ് സോറി ബ്ലോഗ് മീറ്റ് ഉൽഘാടനം ചെയ്യുന്നതാണ്. ശേഷം വെടിപറയൽ,ഈസ്റ്റ് ഹാം കറങ്ങൽ മുതലായ കലാപരിപാടികൾ. ഉച്ചഭക്ഷണത്തിനുശേഷം യുകെയിലെ മലയാളി സാഹിത്യസദസ്സുമായി പരിചയപ്പെടലും,ചർച്ചയും,കൊച്ചുകലാപരിപാടികളും.
    നാ‍ലുമണിക്ക് അന്ന് ലണ്ടനിൽ റിലീസ് ചെയ്യുന്നമലയാളം (മോഹൻലാൽ-പ്രിയ-സുരേഷ് ഗോപി) സിനിമ 'ജനകന്‍ 'കാണൽ.ഏഴുമണിക്ക് സഭ പിരിയുന്നതാണ്
    Date&Time :- 09-05-2010 & 10.30am To 19.00 pm
    Venue&Place:- AsaiDosai Kerala Restuarant,3 Barking Road,EastHam,London, E 6 1 PW.
    :-Boleyn Cinema Comlex,5 Barking Road,EastHam,London, E 6 1 PW.
    How to get here ?:- Catch Distrct or Hammersmith&City Underground Trains towards Eastbound(Barking or Upminister ) staydown at Upton Park TubeStation ,turn right walk 5 mints& there is Boleyn (near WestHam Football stadium) or Contact
    Muralee :-07930134340
    Pradeep :-07805027379
    Vishnu :-07540426428

    ReplyDelete
  4. Enikku oru swantham Chettan ellalo ennu oorthu bayangara vishamamayirunnu cherupathil.Daivam athinu veedi othri cousin chettan mare tannu.

    Adutha janmathilum ee chettan marude pengalayi, ella Bithday kum cake murikkatte ennu aashamsikunnu.

    ReplyDelete
  5. ഗൾഫിൽ നിന്ന് വന്ന ഒരു ബന്ധു തന്ന ജീൻസുമിട്ട്കൊണ്ട് സൻഡേ സ്കൂളിൽ പോയതും, ആ കുഗ്രാമത്തിൽ നരച്ച ജീൻസിട്ട് ചെന്ന എന്നെ കൌതുക വസ്തുവിനെ കാണുന്നപോലെ മറ്റ് കുട്ടികൾ നോക്കി കളിയാക്കിയതും, അത്കണ്ട് ‘കുരങ്ങന്റെ അരയിൽ കയറ്കെട്ടിയപോലെ ഇവനീ ജീൻസിട്ടോണ്ട് നടന്നാൽ ഞാനിനി പുറത്തേക്കിറങ്ങില്ല’ എന്ന് 2വയസിന് മൂത്ത എന്റെ ചേച്ചി ബഹളമുണ്ടാക്കിയതും..എല്ലാം ഓർമ്മ വന്നു, ഇത് വായിച്ചപ്പോൾ..
    പിന്നെ, പിറന്നാൾ ആശംസകൾ.. :)

    ReplyDelete
  6. എല്ലാവര്ക്കും എന്‍റെ നന്ദി ..ശ്രീ ,ബിലാത്തിപട്ടണം,സിജോ ,നിമ്മു എല്ലാവരും ഇത് വായിച്ചു എന്നറിഞ്ഞതിലും വളരെ സന്തോഷം ഉണ്ട് . ഈ ഫോട്ടോ കാണുമ്പോള്‍ എനിക്ക് എന്നും ഒരുപാടു എഴുതുവാനും തോന്നും .ഇന്ന് തന്നെ അതിനു പറ്റിയ ദിവസവും .ഈ ഫോട്ടോയില്‍ എന്‍റെ ചേട്ടന്‍ ചെരുപ്പ് ഇടാന്‍ വിട്ടു പോയി ,അത് പറഞ്ഞു എപ്പോളും ചേട്ടനെ കളിക്കായിട്ടും ഉണ്ട് .അത് കണ്ടുപിടിക്കാതെ ഇരുന്ന photo grapher നെ പറഞ്ഞാല്‍ മതിയല്ലോ ?എന്നാലും ഇത്രയും നല്ലതും,ഇതിലും ഭംഗിയുള്ളതുമായ ഒരു ഫോട്ടോ എന്‍റെ വീട്ടില്‍ ഉണ്ടാവില്ല .അത്രക്കും ഈ ഫോട്ടോ എനിക്കും
    പ്രിയപ്പെട്ടത് തന്നെ ...................

    ReplyDelete
  7. പിറന്നാള്‍ ആശംസകള്‍.
    അടുത്ത പിറന്നാള്‍ എല്ലാവര്‍ക്കും കൂടി ആഘോഷിക്കുവാന്‍ ഇടവരട്ടെ..

    ReplyDelete
  8. Kollam.............Birthday special blog nannayi....Dress thekkan Vidhunum ithra madiyenthanu ennu ippozhanu manasilayathu.....cousin padipichu kodutha madiyanalle......ippozhanu utharam kittiyathu

    Once again wishing you a HAPPY BIRTHDAY!!!!!

    ReplyDelete
  9. Siya ,ormakal ethra nallathanu.ethu siya de chettan mar vaykkumbol avarkkum ee kunju pengale kurychu abhymanam thonnum.njaanum siya ne pole oru makam naal thanne.but nammude jeevythathinu oru difference undu.kalyanam kazhyunnidam vare ende daddy keralathinde evide aayrunnalum njangal makkalkku cake vangy tharukayum daddy veettil undavukayum athu murykkuvom cheyyumarunnu.enikku athu schoolil okke poy parayan abhymanavum aarunnu tto.enthu parayana,kalyanam kazhinjappol muthal ende bharathavinu cake cutting il(except makkalude) thalparyame ella.anagne ende cake cutting njanayttu venda ennu vachu,eppol enganum makkal cake ormyppichu vangy avaru cut cheyyum.
    Siya ethellam paranjappol enikkum ende pazhe kalam orma vannu,sunday cooking nu adukkalel kerunnathum thallu koodunnathum ellam....edakku ee ormakal ormyppikkunnathinu nanny siya...

    ReplyDelete
  10. ചേട്ടന്മാരെ പറ്റി നല്ല വിവരണം...ജീസിനെ അറിയുകയും ചെയ്യാം...അവരുടെ കുഞ്ഞു പെങ്ങള്‍ 100 ജന്മദിനങ്ങള്‍ ആഘോഷിക്കട്ടെ എന്നാശംസിക്കുന്നു...

    ReplyDelete
  11. priya bharye...Sahodharanmarkku pengalodulla sneham, aliyanodum kanumayirikkumalle...

    ReplyDelete
  12. സിയാ.... ലെണ്ടന്‍ മലയാളീ ബ്ലോഗേര്‍സ് മീറ്റില്‍ വെച്ച് നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്... ആശദോശയിലെ മസാല ദോശയും, സാമ്പാറ് കൂട്ടിയുള്ള ഉച്ചയൂണും വളരെ നന്നായിരുന്നു. കാലങ്ങള്‍ക്ക്ശേഷം കഴിച്ചത്കൊണ്ടാവാം, എല്ലാത്തിനും നല്ല രുചിയായിരുന്നു.കൊച്ചുത്രേസ്സ്യ വയറുമുട്ടെതിന്ന് നടക്കാന്‍പോലും പറ്റാതായി.
    ...

    വൈകിയാണെങ്കിലും എന്റെ ജെന്മദിനാശംസകള്‍.... ചേട്ടനെയും നിങ്ങളെയും ഇനി അടുത്ത മീറ്റില്‍ കാണാന്‍ യോഗമുണ്ടാവട്ടെ...

    ReplyDelete
  13. മകം പിറന്ന മങ്കേ... (ഭാഗ്യം അക്ഷരമൊന്നും തെറ്റീല്ല) :)
    ഇസ്തിരി ഇടാന്‍ ആളെ വേണോ ? പീസൊന്നുക്ക് 1 പൌണ്ട് വെച്ച് തന്നാമ്മതി :)

    പിന്നെ ആ ഫോട്ടോ. അമ്മാതിരി ഫോട്ടോകള്‍ കാണുന്നത് തന്നെ ഒരു സുഖാ. ഇന്നാര് എടുക്കുന്നു അത്തരം ഫോട്ടോകള്‍. എന്നാര്‍ക്കുണ്ട് ഇത്തരം സ്നേഹമൂറുന്ന കുടുംബബന്ധങ്ങള്‍ !

    ജന്മദിനാശംസകള്‍.

    ReplyDelete
  14. Hai..siya really great work..
    please avoid the word verification.

    ReplyDelete
  15. chettanmaro chechimaro onnumillatha njan enthu parayan ...ithra rasakaramaya oru jeevitham kothiyavunnu siyee adutha janmathilengilum enikkum oru kunju pengalakanam.

    ReplyDelete
  16. ബാല്യ കാല സ്മരണകള്‍ ഒരുപാട് വായിച്ചിട്ടുണ്ട്.
    പക്ഷെ ഫോട്ടോ വെച്ച സ്മരണ ആദ്യായിട്ടാ.
    ഓര്‍മകളില്‍ നിന്ന് പരത്തി എടുത്തതിനാലാവാം. കുഞ്ഞു കുഞ്ഞു ഓര്‍മ്മകള്‍ നന്നായി. പറഞ്ഞു.
    ഞങ്ങളെ എല്ലാവരെയും ആ ബാല്യത്തിലേക്ക് നയിച്ച്‌......
    നന്ദി... ഓര്‍മ്മകള്‍ പങ്കു വെച്ചതിനു. കൂടെ ഇന്നും ഏട്ടന്മാരോടുള്ള ആ സ്നേഹം നില നിര്‍ത്തുന്നതിനും.

    ReplyDelete
  17. ഒരു പഴയ പോസ്റ്റ്‌ ഒന്ന് കൂടി പൊടി തട്ടി എടുക്കുന്നു ...

    ReplyDelete