എന്റെ കണ്ണില്‍ ഞാന്‍ കണ്ട സ്വിറ്റ്സര്‍ലന്‍ഡ്ആണ് താഴെ കാണുന്നതും ....മൂന്ന് ദിവസം ആയിരുന്നു അവിടെ ഉണ്ടായിരുന്നതും ..വളരെ കുറച്ചു ആണ് കാണാനും സാധിച്ചതും ..
TOP OF EUROPE ലേക്ക് പോകുന്ന ട്രെയിന്‍
അവിടെ കണ്ട ഒരു വീട് ആണ് ..
Jungfraujoch (യുങ്ങ്‌ഫ്രോ)- Top of Europe ആദ്യ യാത്ര ഇവിടേക്കും ആയിരുന്നു ....
.ഇത് കാണാന്‍ പോകുമ്പോള്‍ കുറച്ചു ഓര്‍മയില്‍ വേണ്ട പല തും ഉണ്ട് .കുറച്ചു സമയം
മലയുടെ മുകളിലേക്കുള്ള തുരങ്കത്തിലൂടെആണ് യാത്ര .. കൈയില്‍ വല്ലതും കുടിക്കാനും കഴിക്കാനും, എടുക്കുന്നതും നല്ലത്. ആ ട്രെയിനില്‍ എല്ലാവരും ഒരുമാതിരി ദയനീയ ഭാവത്തില്‍ ഇരിക്കുന്നപോലെ എനിക്ക് തോന്നിയതും .തണുപ്പ് ഒന്നും കാര്യമായും തോന്നിയുംമില്ല .എന്നാലും മുകളിലേക്ക് പോകുന്നത് കൊണ്ടോ എനിക്ക് ചെവി നല്ല വേദന പോലെയും തോന്നി . പോകുന്ന വഴിയില്‍ രണ്ടു സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തും . അവര് പറയുന്ന സമയത്ത് തന്നെ ട്രെയിനില്‍ കയറണം, അല്ല എങ്കില്‍ അടുത്ത ട്രെയിന്‍ വരുന്ന വരെഅവിടെ നിന്ന് ഭംഗി കണ്ടു നില്‍ക്കുന്നതും അത്ര നല്ലതാവും എന്നും തോന്നില്ല കാരണം പുറത്തുള്ള കാഴ്ച കണ്ണാടി ചില്ലില്‍ കൂടി കാണാനും സാധിക്കും ചുറ്റും നോക്കിയാലും എവിടെയും വെളുത്ത കുപ്പായം ഇട്ടു നില്‍കുന്ന മലകള്‍.. സണ്‍ ഗ്ലാസ് കൂടി ഇല്ല എങ്കില്‍ കണ്ണ് പോയത് തന്നെ . .യുങ്ങ്‌ഫ്രോ പോകുന്ന ട്രെയിന്‍ എല്ലാമൂപ്പതു മിനിറ്റ് കൂടുമ്പോള്‍ ആവും വരുന്നതും .അത് കണ്ടു കഴിഞ്ഞു തിരിച്ചു ട്രെയിനില്‍ കയറിയപ്പോള്‍ നമ്മുടെ നാട്ടിലെ പ്രൈവറ്റ് ബസില്‍ ആളെ കുത്തി നിറച്ചു പോകുന്ന ഒരു അനുഭവം ഉണ്ടായി .അങ്ങോട്ട് പോയ യാത്ര വളരെ നല്ലതും ആയിരുന്നു .അത് കൊണ്ട് കുറച്ചു നേരത്തെ പ്ലാന്‍ ചെയ്തുപോകുന്നത് ആവും എല്ലാം കൊണ്ടും നല്ലതും . അവിടെ നിന്നും ലാസ്റ്റ് ട്രെയിനിലും പോന്നില്ല എങ്കില്‍ പിന്നെ ഹെലികോപ്റെര്‍ വന്നു കൊണ്ട് പോകണം .വെറുതെ അല്ല , അതിനു നമുടെ കൈയില്‍ നിന്നും ഒരുപാടു കാശ് കൊടുകേണ്ടിയും വരും .
മുകളില്‍ വരെ എത്തി ചേരുന്ന കാര്യം എനിക്ക് കുറച്ചു കൂടുതല്‍ വിഷമം ഉള്ളത് പോലെ തോന്നി .അവിടെ വരെ ട്രെയിനില്‍ പോകാനും സാധിക്കും .പക്ഷെ അവിടെ ചെന്ന് കഴിയുമ്പോള്‍ ഒരു മാതിരി തല ചുറ്റുന്ന പോലെയും തോന്നും .ഈ ഐസ് നു മുകളിലൂടെ നടക്കുമ്പോളും ഒരു പേടി തന്നെ എന്നാലും ഒരു അനുഭവം തന്നെ അത് ഒന്ന് പോയി കാണുന്നതും ..
Jungfraujoch (യുങ്ങ്‌ഫ്രോ)- Top of Europe
മലയാളീ കുട്ടികള്‍ക്കും തണുപ്പ് ഒരു പ്രശ്നമല്ല !!!!!!
ഞാന്‍ top of europe നു മുകളില്‍ ആണ്
ഐസ് പാലസ്സ് ആണ് യുങ്ങ്‌ഫ്രോയിലെ പ്രധാന കാഴ്ചകളില്‍ വേറെ ഒന്ന്
ഇത് കാണാന്‍ വേണ്ടി പോകാനും ഒരു ഹരം ആയിരുന്നു .നടക്കുന്ന വഴിയും ഐസ് തന്നെ ആദ്യം ഒന്ന് നടന്നു നോക്കും .പിന്നെ വീഴുംമോ എന്ന് നോക്കും .അതിനിടയില്‍ അവിടെയും ഇവിടെയും ഓരോരുത്തര്‍ പതുക്കെ ഒന്ന് വീഴുന്നപോലെ കേള്‍ക്കാം .അതിനിടയില്‍ നമ്മളും നടക്കാന്‍ തുടങി കഴിയും എനിക്ക് .ഐസ് പാലസ്സ് വളരെ കൌതുകമാര്‍ന്ന ഒരു കാഴ്ച ആയിരുന്നു ...
അവിടത്തെ പലതരം വീടുകള്‍
ഇത്ര ഭംഗിയായി ഇതെല്ലാം ..!!!!!!!
വലിയ വീടുകള്‍ ......
.
സ്വിറ്റ്സര്‍ലന്‍ഡ് യാത്രയുടെ തുടക്കവും ,എന്റെ കാലില്‍ ഒരു ഉളുക്കുമായി ആണ് .അതും കാലില്‍ ഒരു കെട്ടുമായി എല്ലാവരുടെയും കൂടെ നടക്കുന്നകാര്യം വിഷമവും തോന്നും . .ഒരു പാട് നാള്‍ ആയി വിചാരിച്ചിരുന്ന യാത്ര ആയതു കൊണ്ട് പോകാതെ ഇരിക്കാനും മനസ് വന്നില്ല .പിന്നെ സ്വിറ്റ്സര്‍ലന്‍ഡ് യാത്ര കുറച്ചു കൂടുതല്‍ കാശ് ചെലവാകുന്ന കാര്യവും ആണ് .എന്തായാലും എല്ലാം ബുക്ക് ചെയ്തും പോയി ...ഒരു സന്തോഷം എനിക്ക് ഉണ്ടായിരുന്നു .പോകുന്നതിനു ഒരു ആഴ്ച മുന്‍പ് എന്റെ കാലു നല്ലപോലെ ഉളുക്കി കിട്ടി .അത് കൊണ്ട് വേദനയുടെ ആഴവും കുറച്ചുവീട്ടില്‍ വച്ചു തന്നെ നല്ലപോലെ മനസിലായി .
സ്വിറ്റ്സര്‍ലന്‍ഡ് കാണുന്നതിനിടയില്‍ ഒരു ദിവസം സുഹൃത്തും അവരുടെഫാമിലി യും കൂടി ST,BEATUS CAVES എന്ന ഒരു caves കാണാന്‍ പോയി ..താമസിക്കുന്ന interlaken നിന്നും ഫെറി എടുത്തു പോകണം.
ST,BEATUS CAVES കാണാന്‍ പോകുന്ന ഫെറി ..
ഫെറി യില്‍ നിറച്ചും ആളുകളും ഉണ്ട് ആ സ്റ്റോപ്പ് ആയപ്പോള്‍ കുറച്ചു പേര് ഇറങ്ങി പോയി അവിടേക്ക് പോകാനുള്ളവഴിയും അവര് പറഞ്ഞും തന്നു . .കാലു വയ്യാത്ത ഞാനും, പിന്നെ ചെറിയ കുട്ടികളും ഉള്ളതും കൊണ്ട് പതുക്കെ ആണ് എല്ലാരും നടക്കുന്നതും ..നടക്കുന്ന വഴിയും അത്ര ക്കും പേടിച്ചു ആണ് പോകുന്നതും .ഈ ഫോട്ടോ യില്‍ കാണുന്നപോലെ , ആ താഴെ നിന്നും മുകളില്‍ വരെ നടന്നു കയറണം .അതും റോഡ് എന്ന് പറയാന്‍ ഒന്നുംഇല്ല .നടപാത ഉണ്ട് .കൂടെ നല്ലമഴയും ,,കാലുതെറ്റിയാല്‍ എന്ത് വരുമോ അറിയില്ല ??പേടിയും കൂടെ വേറെ ആരെയും കാണാനും ഇല്ല .നടന്നു മുകളില്‍ എത്താം എന്ന് എല്ലാര്ക്കും അറിയാം .എന്നാലും ഉള്ളിലെ പേടി കൊണ്ട് എന്ത് വരുംമോ എന്നുള്ള ഭയവും കൂട്ട് ഉണ്ട് .
.ഒരു വിധത്തില്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് മുകളില്‍ ആ റോഡ് വരെ എത്തി .മുകളില്‍ നിന്നും താഴെ നോക്കിയപോള്‍ അവിടെ കണ്ട കാഴ്ച ഇതായിരുന്നു ..
ഇത് കണ്ടു കഴിഞ്ഞപ്പോള്‍ പേടിയെല്ലാം എവിടെയോ പോയി!!!!! ഇനിയും കാണാന്‍ വേണ്ടി വന്ന സ്ഥലം ?എന്ന് ഓര്‍ത്തു നടപ്പ് ആരംഭിച്ചു . . ആ റോഡില്‍ കൂടി കുറച്ചു പേര്‍ നടന്നു പോകുന്നതും കണ്ടു .അവരില്‍ ആരോടോ ചോദിച്ചപ്പോള്‍ ഇനിയുംഅതുപോലെ മുകളിലേക്ക് കയറണം എന്ന് പറഞ്ഞു.എന്റെ കാലിനു നല്ലവേദനയുഉണ്ട് .ഞാന്‍ അത് കാണാന്‍ പോകുന്നില്ല എന്ന് തീരുമാനിച്ചു .അവിടെ ഞാനും എന്റെ ചെറിയ മോനും കൂടി നില്‍ക്കാം എന്ന് ഉറപ്പിച്ചു .അവര് എല്ലാവരും കൂടി BEATUS CAVES ,കാണാന്‍ പോയി .ഞാന്‍ അവിടെ കുറെ നേരം കാത്തു നിന്നു.എന്തോ നമുക്ക് പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത അനുഭവം അവിടെഎനിക്കുംതോന്നിയിരുന്നു . ,ഒരു പാട് ആളുകള്‍ , , ,അത് കാണാന്‍ വരി വരി ആയി പോകുന്നു .അവിടെനിന്ന സമയത്തും എന്റെ മനസ്സില്‍ ആരോ എന്തോ പറയുന്നത്പോലെ തോന്നിയിരുന്നു . .കാര്യമായി എന്തോ എന്നില്‍ നഷ്ട്ടം വരാന്‍ പോകുന്നപോലെ ..വളരെ വിഷമത്തോടെ അവര്‍ വരുന്നതും നോക്കി ഞാന്‍ ഇരിക്കുന്നു .അവര് വന്നപ്പോള്‍ എന്നോട് പറഞ്ഞു വളരെ നല്ലതായിരുന്നു . നീ ശരിക്കും വരണമായിരുന്നു .ആ ഫോട്ടോയും കൂടി കണ്ടപ്പോള്‍ എന്റെ കണ്ണും അറിയാതെ നിറഞ്ഞു പോയി .ചിലത് ഒരു നിമിഷം കൊണ്ട് ആണ് നമുക്ക് നഷ്ട്ടപ്പെടുന്നതും ..അത്ര വരെ താഴെ നിന്നും കയറി വന്നപ്പോള്‍ .അത് കാണാന്‍ എനിക്ക് സാധിക്കും എന്നുള്ള വിശ്വാസവും ഉണ്ടായിരുന്നു .പക്ഷെ ഇനിയും അത് കയറി കാണാന്‍ പോയാല്‍ .നമ്മിലെ വേദന അടക്കി പിടിച്ചു തന്നെ വേണംനടക്കാന്‍ ..ഇത്ര നേരം എന്റെ കാലു ഓര്‍ത്തു ആയിരുന്നു അവരും നടന്നതും ഇനിയും അത് വേണ്ട എന്ന് എനിക്കും തോന്നി ഞാന്‍ ഇത് കാണാനും പോയില്ല .
ഷമിന്‍ അവിടെ എടുത്ത ഫോട്ടോസ് ആണ്.താഴെ ഉള്ളതും . ഒരു കാര്യം കൂടി ഇവിടെ പറയാനും ഉണ്ട് .INTERLAKEN നിന്നും ബസ് എടുത്തും അവിടേക്ക് പോകാം . .ഫെറി എടുത്തു വന്നത് കൊണ്ട് ഇതുപോലെ ഒരു യാത്ര ആയി തീര്‍ന്നതും ..........
കുറച്ചു മഴ പെയ്ത ദിവസം ആയിരുന്നു .അത് കൊണ്ട് ഫോട്ടോക്കും ഒരു മഴപോലെ തോന്നും ..
St. Beatus Caves
ഈ കാണുന്നപോലെ ഒന്നും ആയിരിക്കില്ല .ഇത് അടുത്ത് കാണുബോള്‍ ഇതിലും മനോഹരവും ആയിരിക്കും ..
ഇനി പറയുന്നതും നമുടെ എല്ലാം മനസ്സില്‍ സ്വിസ്
എന്ന് കേള്‍ക്കുമ്പോള്‍ ഒരു കാര്യം ആവും ഓര്‍മ വരികാ മനസിലും .വായിലും ഒരുപോലെ ഇത്ര മധുരമായത് വേറെ എന്ത് ഉണ്ടാവും ?എവിടെ നോക്കിയാലും ഇതുപോലെ ഷോപ്സ് ഒരുപാടു കാണാന്‍ സാധിക്കും .ലണ്ടന്‍ ലെ വില വച്ചു നോക്കുമ്പോള്‍ ഇതെല്ലാം വളരെ വില കൂടുതല്‍ ആയും ഇവിടെ തോന്നും .എന്നാലും ഈ രുചി വേറെ എവിടെയും കിട്ടുക്കയുമില്ല ...എല്ലാം കഴിഞ്ഞു തിരിച്ചു INTERLANKEN താമസിച്ചിരുന്ന ഹോട്ടല്‍ നു അടുത്ത് ഒരു supermarket വരെ എന്തോ വാങ്ങുവാന്‍ പോയപോള്‍ ആ കടയില്‍ ഒരു തമിഴ് ആളെ പരിചയപെട്ടു .അപ്പോള്‍ അവര് വലിയ കാര്യമായി എന്നോടും ഷമിനോടും ഒരു ഞെട്ടുന്ന വാര്‍ത്ത പറഞ്ഞു
കഴിഞ്ഞ ദിവസം തമിഴ് നടന്‍ വിജയ് ഇവിടെ ഉണ്ടായിരുന്നു . വിജയ് ടെ സിനിമ യുടെ പാട്ടു ഇവിടെ ആയിരുന്നു അവര് എടുത്തതും .ഒരു വിജയ് ഫാന്‍ ആയ എന്നോട് ഇത് പറഞ്ഞാല്‍ ഉള്ള വിഷമം എന്താവും എന്ന് അറിയാല്ലോ ?എല്ലാം കൊണ്ടും ഇത്ര ഭൂമിയിലെ സ്വര്‍ഗ്ഗം പോലെ ഇരിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ് കണ്ടു പോന്ന എന്‍റെ വിഷമം ഞാന്‍ ആരോട് പറയും ?
എന്നും പറഞ്ഞു ആ ഉളുക്കുമായ എന്‍റെ കാലും കൊണ്ട് ഞാന്‍ തിരിച്ചു യാത്ര ലണ്ടന്‍ ലേക്ക് തന്നെ .......
ഇത് വരെ ഞാന്‍ എഴുതിയ എന്‍റെ എല്ലാ യാത്ര വിവരണവും എന്‍റെ ഓര്‍മയില്‍ നിന്നും എടുത്തു എഴുതിയത് തന്നെ,അതിന്റെ കുറവുകള്‍ ഒരുപാടു ഉണ്ടാകും . . ..യാത്രകള്‍ ഇവിടെ തീരുന്നുമില്ല .. ..ഇനി ഒരുപാടു നല്ല യാത്രകളുമായി ഞാന്‍ തിരിച്ചു വരാം ............
ReplyDeleteഗംഭീരം ആകുന്നുണ്ടല്ലോ "ബ്ലോഗ്" വര്‍ക്ക് !
ReplyDeleteweekly ഒരു ബ്ലോഗ് എന്നതാന്നോ കണക്കു??
ശമിനോട് ചോദിക്കണം , കാര്യങ്ങളൊക്കെ എങ്ങനെയെന്നു??
ചുമ്മാ ട്ടോ !!
ഗ്രേറ്റ് വര്‍ക്ക് ....... keep going !!
Marco polo aaNallE
ReplyDelete:-)
ഒരിക്കൽ കൂടി സിയയോടൊപ്പം ഒരു യാത്ര.. സന്തോഷം തോന്നുന്നു. നിങ്ങളൊക്കെ ഇങ്ങിനെ യാത്രാവിവരണങ്ങൾ മനോഹരമായി പകർത്തുമ്പോൾ ഒരു പരിധിവരെ അതൊക്കെ കാണാൻ ഭാഗ്യമില്ലാത്ത എന്നെ പോലുള്ളവർക്ക് ഇതൊക്കെ വലിയ കാര്യമാണ്. പിന്നെ സിയ, മലയാളി എവിടെയായാലും അവനെപോലെ തന്നെയല്ലേ മറ്റുള്ളവരെയും വീക്ഷിക്കൂ.. നമ്മുടെ കാഴ്ചപ്പാടിൽ എല്ലവരും നമ്മെപോലെ തന്നെ പറ്റിച്ച് കടന്നു കളയുന്നവരെന്നാ.. ഏതായാലും സ്വിസ്സിലെ നല്ല മനുഷ്യരെ മനസ്സിലാക്കാൻ കഴിഞ്ഞല്ലോ ? ഒപ്പം പോസ്റ്റ് ഒന്ന് കൂടി റീ അറേഞ്ച് ചെയ്യാമായിരുന്നെന്ന് തോന്നി. ഒരു പക്ഷെ എന്റെ തോന്നലാവാം. കാലിന്റെ ഉളുക്ക് ഇപ്പോൾ ശരിയായല്ലോ അല്ലേ? അടുത്ത യാത്രക്ക് വായനക്കാർ കാത്തിരിക്കുന്നു
ReplyDeleteഅപ്പോള്‍ സിയും കുടുംബവും ഫുള്‍ ടൈം കറക്കം ആണല്ലേ!
ReplyDeleteഏതായാലും ഫോട്ടോസ് ആന്‍ഡ് വിവരണം നന്നായി എന്നെപോലെ ഉള്ള പാവങ്ങള്‍ക്ക് കാണാതെ കാര്യങ്ങള്‍ കാണാലോ ( ഐ മീന്‍ സ്വപ്നം) :)
നന്നായിരിക്കുന്നു...ഒരിക്കലും കാണാത്ത സ്ഥലങ്ങളിലൂടെ ഒരു യാത്ര പോയത് പോലെ തോന്നി
ReplyDeleteഈ പോസ്റ്റിന്റെ വേറൊരു വേര്‍ഷന്‍ മുന്‍പ് ഇട്ടിട്ടുണ്ടോ...ആ സ്ത്രീ വന്നു പാസ്പോര്‍ട്ട് വാങ്ങിച്ചു കൊണ്ട് പോയ കാര്യം ഇതിനു മുന്‍പ് വായിച്ചതായി ഓര്‍ക്കുന്നു...നല്ല ഫോട്ടോകള്‍...
ReplyDeleteഈ വിവരണത്തിന് പ്രത്യേകം നന്ദിയുണ്ട് സിയാ. കാരണം ഇന്റര്‍ലേക്കണില്‍ പോയപ്പോള്‍ സെന്റ് ബീറ്റസ് കേവ്സ് എനിക്ക് മിസ്സായി. ആ പേരും പറഞ്ഞ് ഇനീം ഒരിക്കല്‍ കൂടെ പോകണം ആ സ്വപ്നഭൂമിയിലേക്ക്.
ReplyDeleteമനോഹരമായ ഈ യാത്രയുടെ വിവരണം വളരെ പിശുക്കിയതില്‍ അതിയായ പ്രതിഷേധം ഇതിനാല്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു :)
ഉപാസന, എ.ആർ രാഹുൽ ഇത് വഴി യാത്ര ചെയ്തതില്‍ സന്തോഷം ...ഇനിയും ഇത് വഴി വരണം .
ReplyDeleterafeeq ,ഓരോന്ന് ഓര്‍ത്തു എഴുതിയപോള്‍ എല്ലാ ആഴ്ചയിലും പോസ്റ്റ് ആയപോലെ തോന്നി .ഇനി ഒരു നീണ്ട ഇടവേള ആണ് ..ഷമിന്‍ അറിഞ്ഞു കൊണ്ട് തന്നെ ആണ് യാത്രയും അത് കൊണ്ട് ചോദിക്കാനും പോകണ്ട .എന്തായാലും കമന്റ് നു നന്ദി ..
മനോരാജ് പറഞ്ഞതും കാര്യം തന്നെ .യാത്രകള്‍ ഇഷ്ട്ടപെടുന്നവര്‍ ഒരുപാടു ഉണ്ടെന്നു ഇപ്പോള്‍ എനിക്കും മനസിലായി ..തീര്‍ച്ചയായും എന്‍റെ അടുത്ത യാത്രകള്‍ ഇത് പോലെ എഴുതണം ..കമന്റ് നു താങ്ക്സ് ..
ഒഴാക്കന്‍..ഇവിടെ യാത്ര ഇഷ്ട്ടപെടുന്നവര്‍ ആണ് ..സമയം ഉള്ളപോള്‍ നല്ല യാത്രകള്‍ പോകാനും നോക്കും ....കമന്റ് നു താങ്ക്സ്
.
ചാണ്ടിക്കുഞ്ഞ് പറഞ്ഞത് എന്‍റെ പഴയ ഒരു പോസ്റ്റ് നെ കുറിച്ച് തന്നെ .അതില്‍ ഞാന്‍ ഈ കാര്യം പറഞ്ഞിട്ടും ഉണ്ട് . യാത്ര വിവരണം വായിക്കാന്‍ ആരെയും കിട്ടാത്തത് കൊണ്ട് ഇത് ഒന്ന് അതില്‍ എഴുതിയും ഇല്ല ...കമന്റ് നു താങ്ക്സ് ......
നിരക്ഷരന്‍ കാണാത്ത സ്വിറ്റ്സര്‍ലന്‍ഡ്.. എന്‍റെ ഒരു സമയം ..ഞാന്‍ അത് മുഴുവന്‍ വായിച്ചിട്ടും ഉണ്ട് .. വളരെ നല്ല ഒരു വിവരണം അതില്‍ ഉണ്ട് .ഞാന്‍ അത്ര ഒന്നും കണ്ടുമില്ല .അത് കൊണ്ട് കണ്ടത് മുഴുവന്‍ ഒരു പോസ്റ്റ് ആക്കി .രണ്ടു വര്‍ഷം മുന്‍പ് കണ്ടതും ആണ് .പലതും മറന്നും പോയി .ഫോട്ടോ നോക്കി എല്ലാം എഴുതിയതും ആണ് ..അടുത്ത യാത്ര എഴുതുമ്പോള്‍ എല്ലാം വിശദമായി എഴുതുവാന്‍ നോക്കാം ..താങ്ക്സ് .
സിയാ .. സ്വിസ്സ് യാത്രയില്‍ കൂടെ കൂട്ടിയതിനു നന്ദി ..
ReplyDeleteമനോഹരമായ ചിത്രങ്ങള്‍ ..
ഇനിയും ഇത്തരം യാത്രകള്‍ സാധ്യമാവട്ടെ ( അതൊക്കെ ചൂടാറാതെ വായിക്കാന്‍ ഞങ്ങള്‍ക്കും ) എന്ന ആശംസകളോടെ ..
--
മനോരാജ് മാഷ് പറഞ്ഞതു പോലെ ഇത്തരം യാത്രാവിവരണങ്ങളൊക്കെ വായിയ്ക്കാനും ചിത്രങ്ങള്‍ കാണാനും കഴിയുന്നത് തന്നെ ഞങ്ങളുടെ ഒക്കെ ഭാഗ്യം!
ReplyDeleteഹായ് ..സ്വീറ്റ് സ്വിറ്റ്സർലണ്ട് !
ReplyDeleteസ്വിസ്സ് എന്നാൽ ഏവരുടേയും സ്വപ്നഭൂമി ...അതിന്റെ മനോഹാരിതകളെല്ലാം പടങ്ങളിൽ അവർണ്ണനീയം !!
വർണ്ണന കുറച്ചു കുറഞ്ഞുപോയില്ലെ എന്നൊരു സംശയം..
മനോഹരമായ ഈ സ്ഥലങ്ങളികേക്ക് കൂട്ടിക്കൊണ്ടു പോയതിനു നന്ദി....
ReplyDeleteചിത്രങ്ങളെല്ലാം മനോഹരമായിട്ടുണ്ട്...
കലണ്ടര്‍ താളുകളിലൊക്കെയാണു ഇങ്ങനെ മനോഹരമായ സ്ഥലങ്ങള്‍ കണ്ടിട്ടുള്ളത്.പോയിക്കാണാന്‍ സാധിച്ചില്ലെങ്കിലും ഈ യാത്രാവിവരണങ്ങളിലൂടെ അവിടെയൊന്നു ഓടിപ്പോയി കണ്ടൊരു സന്തോഷം.:)
ReplyDeleteഞാന്‍ ഇവിടെ വൈകിയാണെത്തിയത്-അസൂയ ജനകം-അതിമനോഹരം-ചിത്രങ്ങളും,വിവരണവും
ReplyDeleteമനോഹരം !!!!
ReplyDeleteപിന്നെ, ആ പടങ്ങള്‍ക് വാട്ടര്‍ മാര്‍ക്ക് ഇട്ടൂടെ ? നല്ല പടങ്ങള്‍ ആണല്ലോ.
manoharam ..ishtaayi
ReplyDeleteവായിച്ച് തുടങ്ങിയപ്പോ ആദ്യമോർത്തു, ഇത് പണ്ട് വായിച്ചതാണല്ലോയെന്ന്.. ‘സ്വിറ്റ്സർലണ്ട് കണ്ടക്ടർ’ പോസ്റ്റിന്റെ ബാക്കിയാ അല്ലേ ഇത്.. സ്വിറ്റ്സർലണ്ട് എന്ന് കേൾക്കുന്നത് തന്നെ കൊതിപ്പിക്കുന്നു.. നല്ല ചിത്രങ്ങൾ :)
ReplyDeleteഇനിയിപ്പോല്‍ സ്വിറ്റ്സര്‍ലണ്ടില്‍ പോകേണ്ട. ആ ചിലവു ലാഭം!
ReplyDeleteനിങ്ങനെ ഓരോ സ്ഥലങ്ങളില്‍ പോയ വിവരങ്ങള്‍തുടര്‍ച്ചയായിപ്പോരട്ടെ..
പോകാത്ത സ്ഥലങ്ങള്‍ പ്ലാനില്‍ ഉള്‍പ്പെടുത്തൂ..
വിവരണങ്ങള്‍ക്കും നല്ല ചിത്രങ്ങള്‍ക്കും നന്ദി.
സിയാ......
ReplyDeleteസ്വിസ്സ് യാത്ര മനോഹരം. ചിത്രങ്ങളോട് കൂടെയുള്ള വിവരണം കൂടെയായപ്പോള്‍ പിന്നെ പറയുകയും വേണ്ട.....
നന്നായി..... ഇനിയും പ്രതീക്ഷിക്കാമല്ലോ അല്ലെ.
ഇപ്പൊ സിറ്റ്സർടിൽ ഞാനും പോയതു പോലെ യാത്രാ വിവരണം മനോഹരം ...ആശംസകൾ...ചിത്രങ്ങൾ ഗംഭീരം
ReplyDeleteVijayde fan nu vijayne oru divasam kondu miss aaya vishamam maariyo.....illenkil parayanam......chennai vechu Vijayne orikkal kandu,ini kaanukayanenkil London varumbol contact cheyyan parayam....Bloggers meetnu chief guest aayi vilichal mathi...
ReplyDeleteSwiss blog kollam....ividuthe choodil vayikkan pattiya subject.....iniyulla yathrakal sponsor cheyyan naattile pole oru bucket pirivu nadathikko..sambavanakal koombaramavumbol paripadi gambiram..ennittu oru world tour thenne adichittu vaa.......njangalkku vaayikkan kure kittumallo
ചേച്ചിപ്പെണ്ണ് ,ശ്രീ, ,ബിലാത്തിപട്ടണം നല്ല വാക്കുകള്‍ക്ക് നന്ദി ,ഇനിയും എന്‍റെ കൂടെ യാത്രയില്‍ വരണം
ReplyDeleteRare Rose ,Naushu ,jyo ,Captain Haddock ,ഉമ്മുഅമ്മാർ,the man to walk with .എല്ലാവര്ക്കും ഇത് വഴി വന്നു നല്ല അഭിപ്രായം പറഞ്ഞതിനും എന്‍റെ നന്ദി അറിയിക്കുന്നു ..
sijo ജോര്‍ജ്,SULFI ,സജിഅച്ചായനും ,ടോണി ക്കും ഒരു വാക്ക് കൂടി ..
സിജോ ആ പഴയ പോസ്റ്റ് ഒക്കെ വായിച്ചു എന്ന് അറിഞ്ഞതില്‍ സന്തോഷം .അന്ന് യാത്ര ആയി എഴുതുവാനും തോന്നിയില്ല
.സുല്‍ഫി , ഞാന്‍ ഇനി ഒരു യാത്ര പോയാല്‍ എന്തായാലും നല്ല യാത്ര വിവരണം ആയി എഴുതുവാന്‍ നോക്കാം
.സജി അച്ചായന് .കാശ് ലാഭം ആയി എന്ന് പറഞ്ഞതിലും സന്തോഷം .പക്ഷേ ഈ ഫോട്ടോയില്‍ കാണുന്നത് ഒന്നും അല്ല സ്വിറ്റ്സര്‍ലന്‍ഡ് .അത് ഒരു കാഴ്ച ത്തനെ ആണ് .ലോകം മുഴുവന്‍ ചുറ്റുന്ന 'യാത്ര അച്ചായന്' ഇതും കൂടി കാണണം
ടോണി .ഇനി വിജയ് യെ ഒരിക്കല്‍ എവിടെ വച്ച് എങ്കിലും കാണാം .ആശകള്‍ ഇല്ല എങ്കില്‍ എന്ത് ജീവിതം .
എല്ലാവര്ക്കും എന്‍റെ നന്ദി .ഇനിയും ഇതുപോലെ കമന്റ്സ് ആയി ഇത് വഴി വരികയും വേണം ...
പ്രിയ സിയാ
ReplyDeleteയാത്ര നുഭവം ഒരു ഭാഗ്യമാണ്, ശരിക്കും.
ഇത് വായിച്ചപ്പോള്‍, ഇത് പോലെ യാത്ര ചെയ്യുന്ന, അതേ കുറിച് എഴുതാന്‍ കഴിയുന്ന ഒരു കാലത്തെ കുറിച്ച് ഞാന്‍ ഓര്‍ക്കുവായിരുന്നു.
അതൊരു സ്വപ്നമാണ്,ആ സ്വപനം എന്നില്‍ നിറയ്ക്കാനും,അതിനു സിയാ നടത്തിയ യാത്രയുടെ നിറം നല്‍കാനും കഴിഞ്ഞത്,ഈ എഴുത്തിന്റെ വിജയമാണ്.
കുറിപ്പിന് നന്ദി,
ഇത്തരം നല്ല അനുഭവ കുറിപ്പുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
സ്നേഹ പൂര്‍വ്വം റൂബിന്‍
മനോഹരമായ യാത്രയുടെ വിവരണം...
ReplyDeleteഎല്ലാ ആശംസകളും!!!
യാത്രകള്‍ തുടരട്ടെ..... :)
ReplyDeleteഅപൂര്‍വ്വ ചിത്രങ്ങള്‍.
ReplyDelete" ഒരു സ്വിറ്റ്സര്‍ലന്‍ഡ് യാത്ര ....അവിടെ എത്തിയതും ,എന്‍റെ കണ്ണുകള്‍ക്ക് കുളിര്‍മ അല്ല തോന്നിയത്,ഇതുപോലെ അത്ര മനോഹരമായ ഒരു രാജ്യം കാണാന്‍ കഴിഞ്ഞതില്‍ ദൈവാനുഗ്രഹം എന്ന് വേണം " അതെ, സിയാ പറഞ്ഞത് എത്ര സത്യം ...ഭൂമിയുടെ പല ഭാഗവും കാണുമ്പോള്‍ ദൈവത്തോട് വീണ്ടും വീണ്ടും അടുക്കും ...ആ ശക്തിയുടെ സൃഷ്ട്ടി വൈഭവം കാണുമ്പോള്‍ അറിയാതെ നമ്മള്‍ സ്തുതിച്ചു പോകും ...സത്യം പറഞ്ഞാല്‍ ആ യുങ്ങ്‌ഫ്രോ yude മുകളില്‍ എത്തിയപ്പോ എനിക്ക് oxygen കിട്ടാതെ ഒന്ന് തലചുറ്റി ...ഒരു പാസ്റ്റര്‍ വന്നു ഫസ്റ്റ് ഐടിനു ...കുറച്ച് വിശ്രമിചിട്ടാ പോയത് ...അതൊഴിച്ചാല്‍ എല്ലാം നല്ല രസമുള്ള അനുഭവം ....നല്ല വിവരണം ...
ReplyDeleteഞങ്ങള്‍ പോകുന്നുണ്ട്. സെമസ്റ്റെര്‍ കഴിഞ്ഞോട്ടെ. കുറച്ചു ദിവസം നാട്ടില്‍. മഴയും കാണാല്ലോ. പിന്നെ അങ്ങോട്ടെക്കും. വായിക്കാന്‍ കഴിഞ്ഞതില്‍ so happy.
ReplyDeleteമനോഹരം..... സ്വിസ്സ് കാഴ്ച്ചകൾ.....
ReplyDeleteഅതിലളിതം..... യാത്രാവിവരണം.....
അല്പം കുശുമ്പ് പാര്‍സല്‍ ചെയ്യുന്നു.
ReplyDeleteഇതു തകർപ്പൻ പോസ്റ്റ്!
ReplyDelete(ഒരു അസൂയക്കാരൻ!)
ഇനിയും ഇത് വഴി എല്ലാവരും വരണം .യാത്രകള്‍ ഇഷ്ട്ടപെടുന്നവര്‍ ഒരുപാടു പേര് നമുക്ക് ചുറ്റും ഉണ്ട് എന്നുള്ളതും ഒരു വിശ്വസിക്കാവുന്ന സത്യം തന്നെ ..എല്ലാവരുടെയും നല്ല കമന്റ്സ് നും നന്ദി .
ReplyDeleteRubin, .തീര്‍ച്ചയായും നല്ല യാത്രകള്‍ ഒരു അനുഭവം തന്നെ .ഇത് ഒന്നും എഴുതുവാന്‍ തോനത്തെ കടന്നു പോയ യാത്രകള്‍ ഓര്‍ത്തു ഞാന്‍ ഇപ്പോള്‍ വിഷമിക്കുന്നു .എന്നാലും ഇനിയുള്ള എല്ലാ യാത്രകളും എഴുതുവാന്‍ നോക്കാം .കമന്റ് നു നന്ദി .
ജോയ് പാലക്കല്‍ .SAMAD IRUMBUZHI ... കുമാരന്‍ | .നല്ല കമന്റ് നു നന്ദി .
Aadhila .പറഞ്ഞത് പോലെ തന്നെ എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്ന് വിശ്വസിക്കുന്ന ഒരു ആള്‍ ആണ് ഞാനും .ഇനിയും ഇത് വഴി വരണം .കമന്റ് നു നന്ദി ..
($nOwf@ll) ,jayanEvoor ..ഇത് വഴി ഒരിക്കല്‍ കൂടി വന്നതിനും കമന്റ് നു നന്ദി ...
sm sadique ,മനോഹരമായ കാഴ്ചകള്‍ മറ്റുള്ളവരും കാണുമ്പോള്‍ ഒരു സന്തോഷം .കമന്റ് നും നന്ദി .
ബഷീര്‍ .കുശുമ്പ് ഒക്കെ കുറച്ചു നല്ലതും തന്നെ ..അപ്പോള്‍ ഴി എത്തിനോക്കാനും സമയം ഉണ്ടാക്കണം . .താങ്ക്സ് .
ഈ പോസ്റ്റ് വായിക്കാന്‍ താമസിച്ച് പോയി.നല്ല ചിത്രങ്ങള്‍.ഒരു ബിലേറ്റെഡ് അഭിനന്ദനങ്ങള്‍,സിയ......
ReplyDelete