ജാലകം

Sunday, 6 June 2010

"തൃപ്പൂണിത്തുറ പാലസ് ''

കുറച്ചു ദിവസം ആയി പത്രത്തില്‍ വരുന്ന വാര്‍ത്ത‍ ഇത് ആണ് .അവധിക്കാലം  കഴിഞ്ഞു സ്കൂള്‍ തുറന്ന വിശേഷവും . അത് വായിക്കുമ്പോള്‍  നമ്മുടെ കുട്ടിക്കാലംഒന്നും ഓര്‍ത്തു നോക്കാനും എനിക്ക്  കുറച്ചു സമയം കിട്ടിയത് പോലെയും ,കുട്ടികള്‍ ആയിരുന്ന നമ്മള്‍  ആ പഴയ ഉടുപ്പ് എല്ലാം മാറ്റി വച്ച് ,പുതിയ ഉടുപ്പും ഇട്ടു സ്കൂള്‍ പോകുന്നതും ,ആ പെരും മഴയില്‍ കറുത്ത  കുടയും ചൂടി സ്കൂള്‍ ബാഗ്‌ആയി നനഞ്ഞു ക്ലാസ്സില്‍ കയറി ചെല്ലുന്നതും  ആ സ്കൂള്‍ പടവുകളില്‍  തെന്നി വീണും ,ക്ലാസ്സില്‍ എത്തുന്നവരെ,ആ മഴയില്‍ ഒന്ന് കൂടി നനഞ്ഞും    .ഈ കാലംഒക്കെ  ഒരിക്കലും  ഓര്‍മകളില്‍ നിന്നും മാഞ്ഞു പോകുന്നതും ഇല്ല .അതുപോലെ വളരെ നല്ല ഓര്‍മകളുമായി നില്‍ക്കുന്ന വേറെ ഒന്ന് കൂടിയും ഉണ്ടാവും .

ആദ്യമായി സ്കൂളില്‍ നിന്നും പോയ വിനോദ യാത്ര  . ഒരു സഞ്ചിയില്‍   കഴിക്കാന്‍ ഉള്ള ചോറും ,  ,കുടിക്കാന്‍  ഒരു വലിയ കുപ്പി  വെള്ളവുമായി .ആ യാത്ര  പോകുന്ന ബസില്‍ എല്ലാവരും  വരി വരി ആയി ഓടി കയറിയതും .അതിനിടയില്‍ ടീച്ചര്‍ മാര് ആരെയൊക്കെയോവഴക്ക് പറയുന്ന സ്വരവും .എല്ലാം കഴിഞ്ഞു ശാന്തമാവുമ്പോള്‍ ആ യാത്ര യുടെ സുഖം എല്ലാവരും കൂടി തുടക്കം ഇടുന്ന ഒരു പാട്ടില്‍ നിന്നും ആവും ...ഞാന്‍ ആദ്യം  സ്കൂള്‍നിന്നും പോയ  യാത്ര .എറണാകുളം കാണാന്‍ പോയത് ആണ് .ആ യാത്ര ഒരു ദിവസം മുഴുവന്‍ ആയിരുന്നു . അതില്‍ "തൃപ്പൂണിത്തുറ  ഹില്‍ പാലസ്  , കണ്ടു ആവും ആ യാത്രയുടെ  മടക്കവും .എത്ര കണ്ടിട്ടുള്ള എറണാകുളം ആയിരുന്നാലും ആ കൂട്ടുകാരുടെ കൂടെ നടക്കുന്ന ആ സന്തോഷം വേറെ എവിടെ കിട്ടും ?




 ആ സ്കൂള്‍യാത്രയുടെ ടെ മധുരവും ,ഒരുകാലത്തും മറഞ്ഞു പോകാതെ മനസ്സില്‍ ഉണ്ട് ......അന്ന് വെള്ള പൂശിയ ആ കൊട്ടാരം കണ്ടു തിരിച്ചു വന്നപ്പോള്‍ മനസിലും സന്തോഷം ആയിരുന്നു . .ഒരു കൊട്ടാരത്തിന്റെ അകത്തളത്തില്‍ കൂടി ഒന്ന് നടന്ന അഭിമാനവും . .പക്ഷേ ഇപ്പോള്‍ നമ്മള്‍ അത് കണ്ടു വരുമ്പോള്‍ ചരിത്രത്തിന്റെ ജാലകച്ചുവട്ടില്‍നിന്നും  നമ്മുടെ കൈകള്‍ അറിയാതെ  ഒരുനിമിഷം അതിനോടും വിട  പറയുന്നപോലെ  തോന്നും










             കൊട്ടാരത്തിന്റെ പൂന്തോട്ടത്തിലെ കുറച്ചു കാഴ്ചകള്‍








കൊട്ടാരത്തിന്റെ  ഈ  പൂന്തോട്ടം  അവസാനം ഭരിച്ചിരുന്ന രാമ വര്‍മ പരീക്ഷിത്ത് തമ്പുരാന്‍  ആയിരുന്നു   ഇതുപോലെ ഉണ്ടാക്കി യതും ..









സ്കൂള്‍ യാത്ര  കഴിഞ്ഞും  പല തവണ കൊട്ടാരത്തില്‍  ഞാന്‍ പോയിരുന്നു .ഈ അടുത്ത്  ആ പാലസ് കണ്ടു നടക്കുന്നതിനിടയില്‍ അവിടെ കാണാന്‍ സാധിച്ചതും വേറെ ചിലതും ആണ് .ഇപ്പോള്‍ അത് സ്നേഹിക്കുന്നവരുടെ ഒരു സ്വപ്നലോകം എന്ന് പറയുന്നത് ആവും നല്ലതും .. . .എവിടെ നോക്കിയാലും കോളേജ് കുട്ടികള്‍ സന്തോഷായി സംസാരിച്ചു ഇരിക്കുന്നതും കാണാം .ഷമിന്‍ ടെ വീട്ടില്‍ നിന്നും എറണാകുളം പോകുന്നതും പാലസ് നു മുന്‍പിലൂടെ ആണ്  .നാട്ടില്‍ ചെല്ലുമ്പോള്‍ എന്നും കാറില്‍ ഇരുന്നു ഒന്ന് തല പൊക്കി നോക്കുവാനുള്ള സമയം മാത്രം കിട്ടുകയും ഉള്ളു .
 അത് ഒന്ന് മാറ്റി എടുക്കാന്‍ വേണ്ടി അവിടെ വരെ ഒന്ന് പോയി നോക്കാം എന്ന് വിചാരിച്ചു ..അവിടെ കണ്ടതും  അസ്തമയ ചിത്രംപോലെ  മൂടി ക്കെട്ടിയ ആകാശം,ആള്‍താമസം ഇല്ലാത്ത വഴികള്‍,എല്ലാ പതിവുകളും തെറ്റിയ നിലയില്‍ പടിപ്പുര  മുതല്‍ പത്തായ പുര വരെ പൊളിച്ചു ആ മാറാല കൂടുമായി ..എന്‍റെ യാത്ര തുടരേണ്ടിയും വന്നു ...


   കൊട്ടാരത്തിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്താം ..   അവിടെ നാലുകെട്ടും  .ഒരു പുതിയ ഊട്ടുപുരയുമായി   .. 1853 -1864 വരെ ഭരിച്ചിരുന്ന രവി വര്‍മ ഉണ്ടാക്കിയതും ആണെന്നും പറയപെടുന്നു ആദ്യത്തെ കൊട്ടാരം ഒരു എട്ടു കെട്ടു ആയിരുന്നു . .പൂമുഖം ,അകത്തളം ,ഹോമപ്പുര ,മടപ്പള്ളി ,ഊട്ടുപുര ,,,തേവരപുര ,കുളപ്പുര മാളിക ,വിലംപുപുര ,വലിയ ഊട്ടുപ്പുര ,എല്ലാം ചേര്‍ന്ന കൊട്ടാരം ഇരിക്കുന്നത് 51 .75 ഏക്കറില്‍ ആണ് .ഈപ്പോള്‍  അത്നാലുകെട്ട് ആയി അവശേഷിച്ചു കൊണ്ടിരിക്കുന്നു ..






ആ പഴയ കൊട്ടാരത്തിന്റെ കെട്ടുകള്‍ ആണ് ...









കുറച്ചു ദൂരെ നിന്നും എടുത്ത ചിത്രം ആണ് ഇതെല്ലാം ,





പഴമയുടെ  കെട്ട് ഉറപ്പു ഇവിടെ കാണാം







                                               


 വലിയ കൊട്ടാരാ  സമുചയ്യം   യുരോപീയന്‍ architects    ഡിസൈന്‍ ചെയ്തതാണ്.  സമുച്ചയത്തിന്റെ വടക്കെ ഭാഗം 1898 പൂര്‍ത്തിയായി.   പിന്നിട് വന്ന മഹാരാജാക്കന്മാര്‍ ഈ സമുച്ചയത്തില്‍ മാറ്റങ്ങള്‍ വരുത്തി. ഈ കൊട്ടാരത്തില്‍ .ഇറ്റാലിയന്‍ കല്ലുകള്‍ കൊണ്ടുള്ളപൂമുഖവും ,ഇംഗ്ലണ്ട് നിന്നും കൊണ്ടുവന്ന കല്ലുകള്‍ താഴെ വിരിച്ചിട്ടും ഉള്ള  കിടപ്പ് മുറികളും ആണ് .,എല്ലാം കൊണ്ട് തിളക്കം ചാര്‍ത്തിയ ആ കാലം ഇപ്പോള്‍ അസ്തമിച്ചും കൊണ്ടിരിക്കുന്നു.





പള്ളിയറ ബംഗ്ലാവ് അന്നും ഇന്നും





ആര്‍ച് കാണുന്നത് Valianethyaramma ബംഗ്ലാവ് - Consort  of  Maharaja  of  Cochin  is  called  Valianethyaramma 


 
Srimathi Lakshmikutty Valianethyaramma, consort of His Highness, the Maharaja of Cochin,(കടപ്പാട് - ഹിന്ദു പേപ്പര്‍ )







എന്ന് നിലംപൊത്തുമോ?
(താഴെ വീഴുന്നതിനു മുന്‍പ് അതെടുത്തു സൂക്ഷിച്ചു വച്ചാലും നന്നായിരുന്നു ..)




 

ജീര്‍ണത  കണ്ടു കണ്ണ് അടയ്ക്കാം..




                                                





 
അവിടെ വച്ചിരിക്കുന്ന രഥം
(തിരുവിതാകൂര്‍ രാജവംശം ഉപയോഗിച്ചിരുന്ന horse driven chariots   )

                             
വേറെ ഒരു ചിത്രം
(ലണ്ടനിലെ Buckingham കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന chariots ഇന്നും പുതിയത് പോലെ!!!!)


                                                 


ഗോവണി പടികളില്‍ തിളക്കം ഉണ്ട് ...



Louis XIV style mirrors ..  കറുത്ത് തുടങ്ങിയിരിക്കുന്ന ചുവരുകളുടെ പ്രതിച്ചായ   കണ്ണാടിയില്‍!!!



 


ഏറ്റവും അവസാനമായി 1950 -european   രീതിയില്‍ ഉണ്ടാക്കിയ ഈ മൂന്ന് നില ബംഗ്ലാവിനും  വിളല്‍ വീണിരിക്കുന്നു ..ഇതിനു അകത്തു ഉള്ള കണ്ണാടിച്ചില്ലില്‍ ഇരുന്നു നമ്മളെ ചിരിച്ചു കാണിക്കുന്ന പലതും  അഴുക്കും,പൊടിയും ആയി  ഇനിയും എത്ര തല മുറകള്‍ക്ക്‌കാണാനും ഉള്ളതും ആണ് .ഇതിനു അകത്തു പാലിയത്തച്ച ടെ അവിടെ ഉള്ള പാലിയന്‍ ദേവസ്വം ബോര്‍ഡ്‌ കൊടുത്ത    വില പിടിച്ച പലതും ഇവിടെ കാണാം ..    മ്യുസീയത്തില്‍     കൊച്ചി രാജകുടുംബത്തിലെ    കീരിടവും ,കുറച്ചു ആഭരണവുംകൂടെ   ഉണ്ട്.. ആ കീരിടം വളരെ കൌതുകം ഉളവാക്കുന്നതാണ്ആണ് ..  പോര്ച്ചുഗീസ്കാര്‍     സമ്മാനിച്ച ആ കീരിടം  കൊച്ചി രാജാക്കന്മാര്‍ തലയില്‍ ധരിച്ചിരുന്നില്ല എന്നാണ് കേട്ട് കേള്‍വി.  കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം  നടന്നിരുന്ന ചിത്രകൂടം സാമൂതിരി പിടിച്ചുഎടുത്തപ്പോള്‍  അന്ന് കൊച്ചി ഭരിച്ചിരുന്ന രാമ വര്‍മ രാജ  ശപഥം ചെയ്തുവേത്രേ . ചിത്രകൂടം തിരിച്ചു പിടിക്കാതെ കിരീടം തലയില്‍ ധരിക്കുകയില്ല എന്ന്.  രാമ വര്‍മ രാജാവിനും, പിന്ഗാമികള്‍ക്കും ചിത്രകൂടം തിരിച്ചു പിടിക്കാന്‍ കഴിയാത്തത് കൊണ്ട് കിരീടം പിന്നിടൊരിക്കലുംഅത് ആര്‍ക്കും  ധരിക്കാന്‍ കഴിഞ്ഞിട്ടില്ല . അത്തച്ചമയത്തിന് പല്ലക്കില്‍ എഴുന്നള്ളുന്ന കൊച്ചി രാജാവിന്റെ മടിയില്‍ ആണ് കിരീടം വച്ചിരുന്നതായി കേട്ടിരിക്കുന്നതും ,. കൊച്ചി രാജാക്കന്മാരുടെ, തലപ്പാവ് ഒരിക്കല്‍, തൃശ്ശൂരില്‍ ഉള്ള മ്യുസീയത്തില്‍ ഉണ്ട് . അതും, പൊടിപിടിച്ചു ഇരിക്കുന്നു. സ്വര്‍ണനൂലുകൊണ്ട്  മനോഹരമായ sardhosi  ചിത്ര തുന്നലുകള്‍ ഉള്ള ആ തലപാവ്, ഇന്ന്, കറുത്ത ക്ലാവ് പിടിച്ചു ഇരിക്കുന്നു. പഴമയോടുള്ള നമ്മുടെ, ആദരവിനും ക്ലാവുപിടിച്ചതിനുള്ള  സൂചനയല്ലേ ഇത്.. , ഇത് പോലുള്ള,  വിലമതിക്കാനാവാത്ത വസ്തുക്കളെ നമ്മള്‍ ശരിയായി  രീതിയില്‍ ചേര്‍ത്ത് പിടിക്കാതെ ഇരുന്നാല്‍ വരും  തലമുറയ്ക്ക് വേണ്ടി  ഒന്നും ബാക്കി ഇല്ലാതെയും വരും .....



                                  

                            



 



ഇഷ്ട്ടിക  കൊണ്ടുള്ള ആ ഗോപുരത്തില്‍ ഒരു ലിഫ്റ്റ്‌ ഉണ്ട്






 


ഇറ്റാലിയന്‍   പൂന്തോട്ടം ആയിരുന്നു .



 





 
ഇതും ഒരു തീരാ നഷ്ട്ടം ....

 

                                        


ഇത്രയും കരവിരുതലോടെ ഉണ്ടാക്കിയ  ഒന്ന്   ,നശിച്ചു പോകാതെ ഇരിക്കാന്‍ വല്ലതും അതില്‍  ചെയ്യാനും ആര്‍ക്കും മനസ് വരുനുമില്ലല്ലോ?

 


നമ്മുടെ
നാടിന്‍റെ സ്വത്തിനെ ഒന്ന് മെനുക്കി എടുക്കുവാന്‍ ഇനിയും എത്ര കാലം ??

                                      


മനോഹരമായ ഈ  കൊട്ടാര സമുച്ചയതിന്റെയും, പൂന്തോട്ടത്തിന്റെയും വിസ്തൃതിയും, രാജകീയതയും  കണ്ടു മനസ്സ് നിറക്കാന്‍   , sattelite ചിത്രം തന്നെ വേണം !!!.ഇതിനു വന്നിട്ടുള്ള നഷ്ടം   കാണാനും ,ഓര്‍ത്തു കണ്ണ് നനയാന്‍   ഈ ഫോട്ടോകളും ....

  


ഇത് ഞാന്‍ നാല് വര്ഷം മുന്‍പ് എടുത്ത ഫോട്ടോകളും ആണ് .ഇന്ന് അതിനു കാര്യമായ മാറ്റം വന്നു എന്ന് പലരും പറഞ്ഞും കേള്‍ക്കുന്നു .എല്ലാം പുതിയതായി പെയിന്റ് ചെയ്തു ,നല്ല ഭംഗിയായി എന്നും കേട്ടു .അതും വളരെ സന്തോഷം ഉള്ള കാര്യം .

22 comments:

  1. നാല് വര്‍ഷം മുന്‍പ് വെറുതെ കാണാന്‍ വേണ്ടി പോയ ഒരു യാത്ര ആയിരുന്നു ..അന്ന് ഒരു യാത്ര വിവരണം അത്ര ചിന്തിച്ചും ഇല്ല .അത് കൊണ്ട് നഷ്ട്ടം ആയി കൊണ്ടിരിക്കുന്ന കൊട്ടാരത്തില്‍ നടകുമ്പോള്‍ ഒരു വിഷമം ആയിരുന്നു .ഒരുവിധം .ഫോട്ടോ എല്ലാം ഷമിന്‍ എടുത്തതും ആണ് .എനിക്ക് അറിയുന്ന അറിവ് ഒക്കെ ഇവിടെ പകര്‍ത്തി എന്നും മാത്രം അറിയാം .. .

    ReplyDelete
  2. ഹിൽ പാലസ് നമുക്കെല്ലാം തരുന്നത് നല്ല ഓർമ്മകൾ മാത്രം. ഇന്ന് പഴകി തുടങ്ങിയെങ്കിലും ആ പ്രൌഢി ഒരിക്കലും മങ്ങാതെ മായാതെ നമ്മുടെ മനസ്സിൽ ഉണ്ടാകും. സ്കൂൾ തുറക്കലിന്റെ ഓർമ്മപുതുക്കലും വിനോദയാത്രയും എല്ലാമായി ഒട്ടേറെ മധുരമുള്ള ഓർമ്മകൾ സമ്മാനിച്ചു ഈ കൊച്ച് കൊച്ച് വിശേഷങ്ങൾ.. ചെറിയ ഒന്ന് രണ്ട് സംശയങ്ങൾ ചോദിക്കട്ടെ, തൃപ്പൂണിത്തുറ ഹിൽ പാലസ് എന്നതിന്റെ ബ്രാക്കറ്റിൽ കനകകുന്ന് കൊട്ടാരം എന്ന് കൊടുത്തത് മനസ്സിലായില്ല. കനകകുന്ന് കൊട്ടാരം തിരുവനന്തപുരത്തല്ലേ? അത് പിന്നീടും ആവർത്തിച്ച് കണ്ടു. പിന്നെ ആ രഥം തിരുവതാംകൂർ രാജവംശത്തിന്റെയോ അതോ കൊച്ചിയുടേയോ? ഹിൽ പാലസ് കൊച്ചിരാജവംശത്തിന്റെ കീഴിൽ ആയിരുന്നു എന്ന് തോന്നുന്നു.

    ReplyDelete
  3. കേരളത്തിലെ രണ്ടു രാജവംശങ്ങളെ കൂട്ടികുഴച്ചുവല്ലൊ..? രണ്ടു പോസ്റ്റുകൾ ചമക്കാമായിരുന്നു എന്നു തോന്നി...കേട്ടൊ സിയ
    ഇത്രയ്ക്കധികം ഫോട്ടൊകളും കയ്യിൽ ഉണ്ടല്ലോ
    എഴുത്തും നന്നായിവരുന്നുണ്ട്

    ReplyDelete
  4. ഇത്രയധികം നല്ല ഫോട്ടോസ് കയ്യിലുണ്ടെങ്കില്‍ ഒരു ഫോട്ടോ ബ്ലോഗ്‌ തുടങ്ങരുതോ? അല്ല പിന്നെ

    ReplyDelete
  5. പഴമയുടെ പ്രതീകങ്ങളെ തച്ചുടക്കുക എന്നുള്ളതാണല്ലോ, പുതുമയുടെ ഹരം. ഈ പാലസ് യൂറോപ്പിലെങ്ങാന്‍ ആയിരുന്നെങ്ങില്‍ അവരെന്തൊക്കെ ചെയ്തേനെ....ഇനി അടുത്ത യാത്രാവിവരണത്തിനായി കാത്തിരിക്കുന്നു...
    എഴുത്തില്‍ കുറച്ചു കൂടി ഒത്തൊരുമ വേണ്ടതല്ലേ എന്നൊരു സംശയം...പ്രത്യേകിച്ചും ബൂലോകത്തില്‍ പോപ്പുലര്‍ ആയിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക്...

    ReplyDelete
  6. മനോഹരമായ ചിത്രങ്ങള്‍....

    ReplyDelete
  7. കമന്റ്‌ ആയി വന്ന എല്ലാവര്ക്കും നന്ദി ..ഹില്‍ പാലസ് Archeological Museum ആയതു കൊണ്ടാകാം അവിടെ തിരുവിതാംകൂറിന്റെ state carriages display ചെയ്തിരിക്കുന്നത്. Carriages il കാണുന്നത് തിരുവിതാകൂറിന്റെ coat of arms ആണ്. At Thrissur museum , there is another set of carriages . അത് കൊച്ചിയുടെതാകാം..

    ഹില്‍ പാലസില്‍ കൊച്ചി രാജാക്കന്മാരുടെ എന്ന് പറയുന്നത് ഒന്നും കാര്യമായി കണ്ടുമില്ല ..എല്ലാം എവിടെ പോയിയോ? ..ഹില്‍ പാലസ് നെ കനക്കുന്നും എന്ന് പറഞ്ഞു കേട്ടിട്ടും ഉണ്ട്. കനക്കുന്നു എന്ന് കേള്‍കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടി വരുന്നത് .തിരുവിതാം കൂറിലെ കനക്കുന്നു കൊട്ടാരം തന്നെ ..എന്തായാലും ഞാന്‍ ആ പേര് ഇതില്‍ നിന്നും മാറ്റിയിട്ടും ഉണ്ട് .എല്ലാവരുടെയും അഭിപ്രായത്തിനും ഒരിക്കല്‍ കൂടി നന്ദി പറയുന്നു ....

    ReplyDelete
  8. ശരിയാണ്. വിലമതിയ്ക്കാനാകാത്ത, ചരിത്രത്തിന്റെ ഭാഗമായ സ്വത്തുക്കളാണ് ഇതെല്ലാം. പക്ഷേ, ഇനിയെത്ര കാലം കൂടി കാണുവാനാകുമോ എന്തോ...

    എഴുത്തില്‍ അക്ഷരത്തെറ്റുകള്‍ ഉണ്ടെങ്കിലും ചിത്രങ്ങളെല്ലാം നന്നായി

    ReplyDelete
  9. Hill palace kaanan oru 6 months mumpu poyirunnu,annu repair ellam nadukkunnathu kondu closed aayirunnu....ippol engineyanennu ariyilla....scotland blog expect cheythu hill palace kandappol surprise aayi.....

    ReplyDelete
  10. ഒരു ‘ഫുൾ സ്കോച്ച്‘ പ്രതീക്ഷിച്ചിരുന്നപ്പോ (സ്കോട്ലാണ്ട് യാത്ര) തനി നാടനുമായാണല്ലോ എത്തിയത്.:)

    ReplyDelete
  11. ഒരു പാട് നൊസ്റ്റാള്‍ജിക് ആയ ഓര്‍മ്മകള്‍ തന്നു ഓരോ ചിത്രങ്ങളും.

    ReplyDelete
  12. 'മണിചിത്രത്താഴില്‍' കാണുമ്പോള്‍ ഇത് ഇത്ര വലിയ കൊട്ടാരമാണെന്ന് കരുതിയിരുന്നില്ല..!!
    ഇത്രയും നല്ല ഫോട്ടോസിന് നന്ദി.
    ശരിക്കും സംരക്ഷിക്കണ്ടത് തന്നെ...

    ReplyDelete
  13. യാത്രകള്‍ ഇഷ്ട്ടപെടുന്ന എന്‍റെ പ്രിയ കൂട്ടുകാര്‍ക്കു ഒരിക്കല്‍ കൂടി നന്ദി പറയുന്നു ..

    മനോരാജ് ,ബിലാത്തിപട്ടണം, നല്ല വാക്കുകള്‍ക്ക് നന്ദി ..

    ഒഴാക്കാനും ,ചാണ്ടിക്കുഞ്ഞും എന്‍റെ യാത്രകളില്‍ കൂടെ യാത്ര ചെയ്തപോലെ ഉണ്ട് .ഇനിയും എന്‍റെ യാത്രകള്‍ ഉണ്ട് .കേട്ടോ . ..Naushu നും നന്ദി ...

    ശ്രീ യും ടോണി യും എന്‍റെ എല്ലാ ബ്ലോഗിലും എന്‍റെ പുറകെ നല്ല കമന്റ്സ് ആയി എന്നും ഉണ്ട് .രണ്ടുപേര്‍ക്കും നന്ദി
    ഇനിയും വരണം .

    സിജോ പറഞ്ഞപോലെ സ്കോട്ലാണ്ട് യാത്രയുമായി ഞാന്‍ താമസിയാതെ തന്നെ വരും . അത് നീണ്ട യാത്ര ആണ് .കുറച്ചു കൂടുതല്‍ ഉണ്ടാവും


    കുമാരന്‍ ടെ നല്ല വാക്കുകള്‍ക്കും നന്ദി ...

    വരയും വരിയും : സിബു നൂറനാട് ആദ്യമായി ഇത് വഴി വന്നതിനും നന്ദി അറിയിക്കുന്നു .

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. വേണ്ടത്ര രീതിയില്‍ സംരക്ഷിക്കപ്പെടാതെ പോകുന്ന ചരിത്ര ശേഷിപ്പുകളില്‍ മറ്റൊന്നുകൂടി.സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണെങ്കിലും ഇതൊക്കെ സംരക്ഷിക്കപ്പെട്ടിരുന്നെങ്കില്‍.(അപ്പോഴേക്കും വിവാദമാകും.ചാനല്‍,ചര്‍ച്ച യുദ്ധം!!!)
    അതിരിക്കട്ടെ,നല്ല പോസ്റ്റ് സിയ.വിശദമായ വിവരണത്തിനും,ചിത്രങ്ങള്‍ക്കും നന്ദി.

    ReplyDelete
  16. സിയാ , നന്നായി പോസ്റ്റ്‌. ഞാനവിടെ പോയിട്ടില്ല, ഇനിയൊരിക്കല്‍ ആ വഴി പോകുമ്പോ എന്തായാലും പോകണമെന്ന് അതിയായ ആഗ്രഹം.
    ഒരു പാട് കൊതിപ്പിച്ചു. അതുപോലെ ഒരു പാട് സങ്കടപ്പെടുത്തി, അതിന്റെ ദുരവസ്ഥ കണ്ടിട്ട്. നമ്മുടെ പുരാവസ്തു ക്കാരെ തല്ലി കൊല്ലണം !!
    അത്ര സങ്കടം തോന്നി.

    അതു കുറച്ചു കൂടി മെച്ചപ്പെടുത്തി, കുറച്ചു പരസ്യവും കൊടുത്താല്‍ എത്ര പേര്‍ കാണാന്‍ പോകും. അങ്ങനെ എന്ത് വരുമാനം ഉണ്ടാക്കാം. ടുറിസം എന്ന് പറയുന്നത്
    നമ്മുടെ നാട്ടുകാര്‍ക്ക്‌ , സായിപ്പിനും മദാമ്മയ്ക്കും തുനിയുരിഞ്ഞിരിക്കാന്‍ കുറച്ചു ബീച്ചുകള്‍ , അല്ലെങ്കില്‍ റിസോര്ടുകള്‍..അതിലപ്പുറം ഒന്നുമില്ല..!

    ReplyDelete
  17. ഒരു നൂറുവട്ടം യാത്ര ചെയ്തിട്ടുണ്ട് തൃപ്പൂണിത്തറ വഴി..
    എന്നാല്‍ ഇതിക്കെ അവിടെയുണ്ടെന്നു ആരറിഞ്ഞു..

    നല്ല പോസ്റ്റ്!

    ReplyDelete
  18. കൊതിപ്പിക്കുന്ന ചിത്രങ്ങൾ. നല്ല എഴുത്തും. വിശദമായ വായനയ്ക്കയ് ഞാൻ വരും.

    ReplyDelete
  19. ഒരു പാട് സങ്കടപ്പെടുത്തി, ആ രണ്ടു chariots തമ്മില്‍ ഉള്ള വിതിയാസം തന്നെ മതി, നമ്മള്‍ എത്ര നല്ല രീതിയില്‍ ആണ് ഇത് എല്ലാം സൂക്ഷിച്ചു വെച്ചിരിയ്ക്കുന്നത് എന്ന്.

    നല്ല പോസ്റ്റ്‌.

    ReplyDelete
  20. അതിമനോഹരം ​. ചിത്രങ്ങളേക്കാള്‍ തെളിഞ്ഞുകാണുന്നത് നമ്മുടെ പ്രക്ര്'തിഭംഗിയേയും ,ചരിത്രത്തേയും
    സംസ്കാരത്തേയും നെഞ്ചേറ്റുന്ന സിയയുടെ ഉന്നതമായ മന്സ്സാണ്'. നമ്മുടെ ഭരണാര്‍ത്ഥികളില്‍ കാണാത്തത്'.
    എല്ലാ ഭാവുകങ്ങളൂം നേരുന്നു.

    ReplyDelete
  21. സിയ, അടുത്തകാലത്താണോ ഹില്‍പാലസില്‍ പോയത്?
    എന്താ ചൊദിച്ചേന്നുവെച്ചാല്‍, കഴിഞ്ഞ വര്‍ഷം ഞാനവിടെ ചെല്ലുമ്പോള്‍ മൂന്നുനില ബംഗ്ലാവിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നു. സ്വര്‍ണ്ണാഭരണങ്ങളും രാജകീയ വസ്ത്രങ്ങളും വളരെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.(ഫോട്ടോ എടുക്കാന്‍ പോലും സമ്മതിക്കാത്തത്ര സെക്യൂരിറ്റിയും!). കൊട്ടാരം ആകപ്പാടെ മിനുക്കിയിരിക്കുന്നു. മനോഹരമായ പൂച്ചെടികളും പുല്‍ത്തകിടികളും കണ്ടു.. ഒപ്പം കുറെ മാനുകളും.. നല്ല തിരക്കുണ്ടെങ്കിലും ഇഷ്ടംപോലെ സ്ഥലവും..
    സിയ പോയത് എനിക്കു മുമ്പാകട്ടെ എന്നാശിക്കുന്നു..
    ഒപ്പം സിയയുടെ ദുഖവും മാറട്ടെ..
    അന്നെടുത്ത കുറച്ചു ഫോട്ടോകള്‍ എന്‍റെ കൈവശം കാണണം.. നോക്കട്ടെ...

    ഗൃഹാതുരത ഉണര്‍ത്തുന്ന ഈ പോസ്റ്റിന് നൂറു നന്ദി..
    ഇനിയും വരട്ടെ.. കാത്തിരിക്കുന്നു.

    ReplyDelete