Tuesday, 20 April 2010

ലൂര്‍ദ്...(france)

ഒരു മലയാളീ   ആയ കത്തോലിക്കന് മാതാവിനോടുള്ള ഭക്തി എത്ര പറഞ്ഞാലും തീരില്ല  !!!.നാട്ടില്‍ ആവുമ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും വേളാങ്കണ്ണി പള്ളി കണ്ടില്ല എങ്കില്‍ വലിയ തീരാ നഷ്ട്ടവും ആണ് .അവിടെയും പോയി മാതാവിനെ കണ്ടു  കഴിഞ്ഞാല്‍ പിന്നെ ആശ നേരെ കാട് കയറുന്നത് ലൂര്‍ദ് പള്ളി ഒന്ന് കാണണം എന്നാവും .അത് എന്ന് നടക്കും  ഒരു രൂപവും മനസ്സില്‍ ഇല്ല. അതും കൂടി  കണ്ടാല്‍ എല്ലാം ധന്യം ആയി .മാതാവിനെ ലൂര്‍ദില്‍  പോയി കാണുമ്പോള്‍ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ ആവും .എന്തും നമുക്ക് മനക്കോട്ട  കെട്ടുന്നതിനു ആരുടേയും അനുവാദം വേണ്ടല്ലോ ?Saint Bernadette നു പല തവണ മാതാവിനെ അവിടെ കാണാന്‍ സാധിച്ചിട്ടും ഉണ്ട് .അത് കൊണ്ട് ലൂര്‍ദ് ,മാതാവിന്റെ പുണ്യസ്ഥലം ആയതും ........

എനിക്കും ലൂര്‍ദ് കാണാന്‍ ഒരു ഭാഗ്യം ഉണ്ടായി .അതും അഞ്ചു വര്‍ഷം മുന്‍പ് .ഒരു സെപ്റ്റംബര്‍ മാസത്തില്‍ തന്നെ ,ആ സമയത്ത് ഞാന്‍ അഞ്ചു മാസം ഗര്‍ഭിണിയും ആയിരുന്നു .എല്ലാം കൊണ്ട് ഒരുപുണ്യസ്ഥലം  പോകാന്‍ പറ്റിയ സമയവും .അതും ഒരു പുണ്യ സ്ഥലം ആവുമ്പോള്‍ കുറച്ചു കൂടി ഉഷാറും തോന്നും . യാത്ര എനിക്ക് ഏതു സമയത്തും ഇഷ്ട്ടമുള്ള കാര്യം ആണ് .എനിക്കും മാതാവിനോട് ഒരു വല്ലാത്ത അടുപ്പം ഉണ്ട് .എല്ലാം തീരുമാനിച്ച പോലെ ലണ്ടനില്‍ നിന്നും ഫ്ലൈറ്റ് ആണ് യാത്രയുടെ തുടക്കം .ലൂര്‍ദ് ലേക്ക് നേരിട്ട് ഫ്ലൈറ്റ് കിട്ടിയില്ല  .ഇവിടെ നിന്നും ഫ്രാന്‍സ് PAU എന്ന് പറയുന്ന  എയര്‍പോര്‍ട്ട് ലേക്ക് ആണ് പോയതും .,അവിടെ നിന്നും ടാക്സി യില്‍ ലൂര്‍ദ് വരെ പോയി .എയര്‍പോര്‍ട്ട് നിന്നും ട്രെയിനിലും  പോകാം .ലൂര്‍ദില്‍, മലയാളീ കന്യാസ്ത്രീകള്‍  താമസിക്കുന്ന ഒരു കോണ്‍വെന്റ് ആണ് താമസത്തിന് തിരഞ്ഞു എടുത്തതും .അവിടെ പോയി കുറെ ആളുകള്‍ ഇതിനു മുന്‍പ് താമസിച്ചിട്ട് നല്ല അഭിപ്രായവും കേട്ടു . കന്യാസ്ത്രീകള്‍എന്ന് പറയാന്‍ വിരലില്‍ എണ്ണിയാല്‍  തീരും .കൂടെ കുറച്ചു ഫ്രഞ്ച് കന്യാസ്ത്രീകള്‍ ഉണ്ട് .അവിടെ എത്തിയതും റൂം എല്ലാം വളരെ നല്ലതായും  തോന്നി .ഒരു കോണ്‍വെന്റില്‍ പഠിച്ച ആര്‍ക്കും അത് കാണുമ്പോള്‍ ഒരിക്കല്‍ കൂടി ബോര്‍ഡിംഗ് സ്കൂളില്‍ താമസിക്കുന്നപോലെയും  തോന്നും .റൂമില്‍ പോയി എല്ലാം അവിടെ എടുത്ത്‌ വച്ചതിനുപുറക്കെ .വന്ന കാര്യം ആദ്യം ചെയ്യാം എന്ന് എല്ലാവരും  കൂടി പറഞ്ഞു ., പള്ളിയുടെ അടുത്ത് വരെഒന്ന്  പോയിട്ട് വരാംഎന്ന് തീരുമാനിച്ചു  .,കുറച്ചു നേരം ഒന്ന് കിടന്നിട്ടു പോകാം എന്ന് ആയി അവസാനം ,എന്റെ ക്ഷീണം കണ്ടിട്ട് ആണെന്ന് എല്ലാരും കൂടി പറഞ്ഞു ..അതിരാവിലെ ലണ്ടനില്‍ നിന്നും പോന്നതും ആണ് ..കൂടെ ഷമിന്റെ സഹോദരനും ഭാര്യയും ഉണ്ട് .വേറെ ഒരു ബന്ധു സഹോദരന്‍ സ്വീഡനില്‍ നിന്നും അവിടെ എത്തി ചേരും .


സന്ധ്യ ആയപ്പോള്‍, പതുക്കെ അവിടെ നിന്നും പള്ളിയുടെ അടുത്തേക്ക് എല്ലാരും കൂടി നടന്നു .വളരെ നല്ല സമ്മര്‍ സമയവും ആയിരുന്നു .അത് കൊണ്ട് തണുപ്പ് എന്നുള്ള പേടിയും ഉണ്ടായിരുന്നില്ല .കോണ്‍വെന്റില്‍ നിന്നും ഒരു ഇരുപതു നിമിഷം നടന്നാല്‍ നമ്മള്‍ പള്ളിയുടെ അടുത്ത് എത്തും  .കുറെ ദൂരെ നിന്നും തന്നെ പള്ളി നല്ലപോലെ കാണാം.ഞാന്‍ ഇതിനു മുന്‍പ് കണ്ടിരിക്കുന്ന മാതാവിന്റെ ഏറ്റവും വലിയ പള്ളി വേളാങ്കണ്ണി ആണ് .ആ ഓര്‍മയും വച്ച് ആണ് നടക്കുന്നതും .പള്ളി അടുക്കും തോറും നമ്മള്‍ ഒരു വല്ലാത്ത അവസ്ഥയില്‍ ആവും, കാരണം .ഒരു ആള് പോലും അവിടെ ഇല്ല .എന്തൊരു ശാന്ത മായ ഒരു ഇടം .മാതാവിന് ഒരു മടിയും ഇല്ലാതെ,എന്നും  അവിടെ വന്നു പോകാം .ആ ഗ്രോട്ടോയുടെ അടുത്ത് കുറച്ചു നേരം എല്ലാവരും   കൂടി ഇരുന്നു .രാവിലെ കുര്‍ബാനയുടെ സമയവും, ആ ഗ്രോട്ടോയില്‍ നിന്നും വരുന്ന വെള്ളത്തില്‍ മുങ്ങുന്ന ഒരു കാര്യവും കൂടി അവിടെ ഉണ്ട് .സമയം എല്ലാം കുറിച്ച് എടുത്ത്‌ പതുക്കെ തിരിച്ചു നടന്നു .ലൂര്‍ദ് കണ്ട അതിയായ സന്തോഷത്തില്‍ ആണ് എല്ലാരുടെയും നടപ്പും .. .രാവിലെ എഴുന്നേറ്റു അവിടെ നിന്നുംതന്നെ  ഭക്ഷണം ഒക്കെ കഴിച്ചു പള്ളിയിലേക്ക് നടന്നു .അപ്പോള്‍ നമ്മുടെ  സ്വന്തം മലയാളീ കന്യാസ്ത്രീകള്‍ ഒരു സഹായവും ചെയ്തു .പള്ളിയിലെ ഊട്ടുപുരയില്‍   നല്ല ഭക്ഷണം കിട്ടും.പുറത്തു വാങ്ങുന്നതിലും  പൈസ കുറവും പിന്നെ നല്ല ഭക്ഷണവും ആണ് . അത് വാങ്ങാനുള്ള  വഴിയും പറഞ്ഞു തന്നു .മലയാളീ ക്ക് എവിടെ പോയാലും ഒരു സ്നേഹമൊക്കെ ഉണ്ട് .പള്ളിയുടെ അടുത്ത് എത്തിയതും നമ്മുടെ കണ്ണില്‍ വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാഴ്ച കാണാം .ആ പള്ളിക്ക് ചുറ്റും  ,ആളുകളെ കണ്ടു .ഇവരൊക്കെ കഴിഞ്ഞ ദിവസം    എവിടെ ആയിരുന്നു ?ഇത്രയും ആളുകള്‍ അവിടെ ഉണ്ടായിരുന്നിട്ടും  ഒരു ഇല വീഴുന്ന സ്വരം പോലും നമുക്ക് കേള്‍ക്കാന്‍ സാധിക്കില്ല .അത്രക്കും ഭക്തിയും  പ്രാര്‍ത്ഥനയും ആയി എല്ലാവരും നടക്കുന്നു .പള്ളിയില്‍ കയറി കുര്‍ബാന കണ്ടു. അതും ഫ്രഞ്ച് ഭാഷയില്‍ ആയിരുന്നു .പള്ളിക്ക് ചുറ്റും നടന്നു കാണാന്‍  അത്ര ഒന്നും ഇല്ല .പക്ഷെ പള്ളി ദൂരെ നിന്ന് കാണുമ്പോള്‍  തന്നെ നമുക്ക് തോന്നും എന്തൊരു വല്ലാത്ത ആകര്‍ഷണം ആണ് ആ ചുമര്കള്‍ക്കും ,അത്രയും സുന്ദരമായ ഒരു സ്ഥലവും  അവിടെ ഒരു പള്ളിയും !!!!!!!!!ഗ്രോട്ടോയിലെ മാതാവ്‌


                                                
                                                        പള്ളി ദൂരെ കാണാം  .അതിനു മുന്‍പിലൂടെ ഒഴുകുന്ന നദിയും ........
                                                    പുറകില്‍ പള്ളി കാണാം ...                                          ഈ ഫോട്ടോയില്‍ കാണുന്നത് പള്ളിയുടെ ഒരു വശം ആണ്

                                              
                                                 ഗ്രോട്ടോയിലെ മാതാവിന്റെ അടുത്ത് പോകാനുള്ള തിരക്ക്

                                                           പള്ളിയുടെ  നടകളില്‍

                                      
                                                       പള്ളിയുടെ അകത്തു നിന്നും

                                                  അവിടെ കണ്ട കുറച്ചു നല്ല കാഴ്ചകള്‍
                                                       
                                                        ഇവിടെ ആണ് നമ്മള്‍ തിരികള്‍ കത്തിക്കുന്നതും,ഈ ഗ്രോട്ടോയുടെ അടുത്ത് നിന്നും കുറച്ചു നടക്കുമ്പോള്‍  അവിടെ ആണ്  ആ ഗ്രോട്ടോയില്‍ നിന്നും വരുന്ന വെള്ളത്തില്‍ ഇറങ്ങാന്‍ പറ്റും .ലൂര്‍ദ് കാണാന്‍ പോകുമ്പോള്‍ എല്ലാവരും  പറയും ഒന്ന് ആ വെള്ളത്തില്‍ കുളിച്ചിട്ടു വരണം എന്ന് .അവിടെ ഓടി പോയി വെള്ളത്തില്‍ മുങ്ങി വരാന്‍ സാധിക്കില്ല  .നല്ല നീണ്ട നിരയായി ആളുകളെ കാണാം  .അത് തുറക്കുന്നതിനും   ചില സമയവും ഉണ്ട് .അവിടെ ചെന്നപ്പോള്‍  സ്ത്രികളുടെ നിര വളരെ കൂടുതല്‍ ആണ് .അതിനു അകത്തു കയറാന്‍ എന്തായാലും സാധിക്കില്ല എന്നും മനസിലായി .ഷമിനും ,സഹോദരനും കയറാന്‍ സാധിച്ചു .അവരുടെ നിര വളരെ കുറവ് ആയിരുന്നു .എനിക്കും മോള്‍ക്കും  കയറാന്‍ സാധിക്കില്ല എന്നും ഓര്‍ത്തു വരുമ്പോള്‍ അവിടെ നിന്നിരുന്ന ഒരു ആള്‍ എന്നെയും മോളെയും വിളിച്ചു .കുട്ടി കൂടെ ഉള്ളത് കൊണ്ട് അവിടെ വേറെ ഒരു നിര കൂടി  ഉണ്ട് .അവിടെ ആരും ഇല്ല .നാട്ടില്‍ ഒക്കെ ഇടിച്ചു തള്ളി ചിലര് കയറി പോകുന്ന ചമ്മലോടെ ഞാനും മോളും അവിടെ ക്ക് പോയി ..കയറാന്‍ പറ്റിയ സന്തോഷവും എല്ലാം കൂടി അതിനകത്ത് കടന്നു ചെന്നപ്പോള്‍,  കുറെ പേര് അവിടെ ഇവിടെ ആയി ഓരോ മുറികളില്‍ നിന്നും എത്തി വലിഞ്ഞു നോക്കുന്നപോലെ തോന്നി .ഒരു റൂമില്‍ ഞാനും മോളും കൂടി കയറി ..എന്റെ വിചാരം വലിയ കുളം പോലെ വല്ലതിലും നമ്മള്‍ മുങ്ങണം എന്നായിരുന്നു .അവിടെ കയറി ചെന്നപ്പോള്‍ ഒരു വലിയ ബാത്ത് ടബ് പോലെ കല്ല്  കൊണ്ട് ഉള്ളത്കണ്ടു . അതില്‍ വെള്ളം വന്നു കൊണ്ടിരിക്കുന്നു .അവിടെ നില്‍ക്കുന്ന ആ രണ്ടു സ്ത്രികള്‍ എന്നോട് ഫ്രഞ്ച് ഭാഷയില്‍ എന്തോ പറയുന്നും ഉണ്ട്.എനിക്ക് ഒന്നും മനസിലായും ഇല്ല .പെട്ടന്ന്  അവിടെ നിന്നിരുന്ന  വേറെ ഒരു സ്ത്രീ ഇംഗ്ലീഷില്‍ പറഞ്ഞു ഉടുപ്പ് എല്ലാം മാറാന്‍ ആണ് പറയുന്നതും .നമ്മുടെ ഉടുപ്പ് ഒക്കെ മാറി കഴിയുമ്പോള്‍ അവര് ഒരു വലിയ ടവല്‍ തരും .മോളുടെയും ഉടുപ്പും  ഒക്കെ മാറ്റി വയ്ക്കണം .പിന്നെ എന്നോട് മോളെയും   ചേര്‍ത്ത് പിടിച്ചു അതിലേക്കു പതുക്കെ കാലു എടുത്തു വയ്ക്കാന്‍ പറഞ്ഞു .അവിടെ മാതാവിന്റെ ഒരു നല്ല ഫോട്ടോയും ഉണ്ട് .നമ്മളോട് പ്രാര്‍ത്ഥിച്ചു കൊണ്ട് എല്ലാം ചെയ്യാന്‍ പറയും .എനിക്ക് അപ്പോള്‍ എന്തോ ഒന്നും അവര് പറയുന്നപ്പോലെ  ചെയാനും പറ്റിയില്ല .എന്നെ സഹായിക്കാന്‍ ആ ഇംഗ്ലീഷ് അറിയുന്ന സ്ത്രീ അവിടെ കുറെ നേരം കൂടെ ഉണ്ടായിരുന്നു . അത് എന്നിലും ഒരു സമാധാനം ഉണ്ടാക്കി .ആ വെള്ളത്തിലെ തണുപ്പ് കൊണ്ട് ഞാനും മോളും ശരിക്കും വിറച്ചു പോയി .ഒരുവലിയ  ഐസ് കട്ട എടുത്തു വച്ചപോലെ ഉള്ള തണുപ്പ് ആയിരുന്നു .ആ ടബില്‍ നിന്നും അവര് നമ്മളെ കൈയില്‍ പിടിച്ചു കയറ്റും .അപ്പോള്‍ ആണ് അവര്‍ക്കും മനസിലായത് ഞാന്‍ ഗര്‍ഭിണി ആണ് എന്ന് .ആ വെള്ളത്തില്‍ നിന്നും കയറിയപ്പോള്‍ അവിടെ അനുഭവിച്ച  തണുപ്പ് തോന്നിയതെ  ഇല്ല .ആ ഒരു നിമിഷം എന്തോ നമ്മിലും എന്തൊക്കെ തോന്നും. ചിലപ്പോള്‍ നമ്മിലെ ഭയം കൊണ്ട് തോന്നിയ തണുപ്പ് ആവാം എന്ന് ഇത് വായിക്കുന്നവര്‍ക്ക് തോന്നാം ..ലൂര്‍ദ് പോകുന്നവര്‍  ആ വെള്ളത്തില്‍ ഒന്ന് മുങ്ങി ആ തണുപ്പ് ഒന്ന് അനുഭവിക്കണം എന്ന് ഞാന്‍ പിന്നെയും പറയുന്നു ...


                                               
                                                               ഇത് പള്ളിയുടെ മുകളില്‍
                                                          
                                              ഇതാണ് പള്ളിയുടെമുന്‍വശത്തെ   ഫോട്ടോ ....        
പള്ളിയുടെ അടുത്ത് കൂടി കുറച്ചു നടന്നാല്‍  കുരിശിന്റെ   വഴിയുടെ പതിനാല് സ്ഥലകള്‍ കാണാനും  സാധിക്കും .അവിടെ ഉള്ള museum ത്തില്‍ മൈസൂര്‍ മഹാരാജാവ് കൊടുത്ത ഒരു മാലയും ഉണ്ട് .                                                ഇതെല്ലാം ഒരു ആളുടെ പൊക്കത്തില്‍ ആണ് ഉണ്ടാക്കിയിരിക്കുന്നതും

 വളരെ കുറച്ചേ ലൂര്‍ദില്‍  കാണാന്‍ ആയി ഉള്ളു .എപ്പോളും ആളുകള്‍ വന്നു പോയി കൊണ്ടിരിക്കുന്നു .wheelchair  സ്വന്തമായി ഓടിച്ചു പോകുന്നവരും .അവരെ ഊന്തികൊണ്ട് പോകുന്നവരും .അവരെ സഹായിക്കാന്‍ ഒരുപാടു പേര് അവിടെ ഉണ്ട് .എല്ലാം കൊണ്ട് ഒരു തീര്‍ത്ഥാടനം  നടത്താന്‍ പറ്റിയ സ്ഥലം തന്നെ .അവിടത്തെ ശാന്തത യും ഒരു അനുഭവം ആണ് .ഇത്രയേറെ ആളുകള്‍ വന്നും പോയിയും ഇരിക്കുന്നു .ഒരു അനക്കം പോലും ഇല്ല .വന്നിരിക്കുന്ന എല്ലാരും അത്ര ശാന്തമായി സംസാരിക്കുന്നു . ഞാനും ഷമിനും ആണ് കുറച്ചു കൂടുതല്‍ സ്വരത്തില്‍ മോളോട് വല്ലതും പറയുന്നതും ,


                                       താഴെ ഉള്ള ഒരു പള്ളി ആണ് ...

അവിടെ ഇനി കാണാന്‍  ഉള്ളത് ശനി ആഴ്ചയിലെ  rosary procession അതും കൂടി കണ്ടാല്‍ ലൂര്‍ദ് വന്നു എല്ലാം കണ്ടു തിരിച്ചു പോകാം .രാത്രിയില്‍ ആണ്കൊന്ത യുടെ തുടക്കം എല്ലാവരും  നിര നിര ആയി പള്ളിയുടെ മുന്‍പില്‍ നില്‍ക്കും .പിന്നെ പാട്ടും പ്രാര്‍ത്ഥനയും ആയി കുറെ നേരം .അതും തിരികളും കത്തിച്ചു ആ ഇരുട്ടില്‍ ആ പള്ളിയും ,അതിനു ചുറ്റും ശക്തമായ എന്തോ വളഞ്ഞിരിക്കുന്ന പോലെയും തോന്നും ..ആ
procession നു ഇടയിലൂടെ ലൂര്‍ദ് മാതാവിന്റെ ഫോട്ടോയും വഹിച്ചു കൊണ്ട് അവര് നടന്നു പോകും .കൊന്ത എല്ലാം കഴിഞ്ഞു ആ ഗ്രോട്ടോയുടെ അടുത്ത് കുറച്ചു നേരം കൂടി എല്ലാരും കൂടി പോയിരുന്നു .എന്റെ മനസ്സില്‍ അപ്പോളും ചോദ്യം ആയിരുന്നു ?ഇത്രയും ആളുക്കള്‍ ആ കൊന്തയുടെ സമയത്ത് എവിടെ നിന്നും വരുന്നു എന്നുള്ളത് ഒരു അത്ഭുതം ഉണ്ടാക്കിയ കാര്യം ആയിരുന്നു .ആ കൊന്ത കഴിഞ്ഞതും ആ ഒരു നിമിഷത്തില്‍ പള്ളിയുടെ മുറ്റവും , പഴയപ്പോലെ  ശാന്തം .............  രാത്രിയില്‍ പള്ളി ഇതുപോലെ കാണാം  .മാതാവിന്റെ രൂപവും  !!!!!!!!!!!!!!
Tuesday, 13 April 2010

'സ്നേഹപൂര്‍വ്വം ഒരു വിഷു കൈ നീട്ടം'-- (ലണ്ടന്‍ )

എന്താ വിഷുവിനോട് ഇത്ര പ്രിയം ?
എന്റെ നാട്ടില്‍ ഒന്നും ഞാന്‍ ഒരു കണിക്കൊന്ന   മരം കണ്ടിട്ടേ ഇല്ല .അത് കാരണം ആവും എനിക്കും വിഷു എന്ന് കേട്ടാല്‍ ഒരു ഇഷ്ട്ടം  മനസ്സില്‍ തോന്നും .അതും മഞ്ഞ നിറം  ആണ് മുന്‍പില്‍ വരുന്നതും  ,ഒന്നും അറിയാതെയും ഞാന്‍ ആ മഞ്ഞ നിറത്തെ സ്നേഹിക്കും വിഷു വിനു .കണിക്കൊന്ന കണ്ടിട്ടില്ലാത്ത ഞാന്‍ ഒരിക്കല്‍ എറണാകുളത്തു വച്ചാണ് ആദ്യമായി കണിക്കൊന്ന കണ്ടതും .അത് അങ്കിള്‍ ടെ വീടിന്റെ തൊട്ടു അടുത്തുള്ള വീട്ടില്‍  ഒരു കണിക്കൊന്ന ഉണ്ടായിരുന്നു .ഒരിക്കല്‍ എറണാകുളം തുഅങ്കിള്‍ ടെ വീട്ടില്‍ എത്തിയപോള്‍ അവിടെ വീട്ടില്‍ കുറെ കൊന്ന പൂക്കള്‍ വച്ചിരിക്കുന്നു ,അടുത്ത വീട്ടില്‍ നിന്നുംകിട്ടിയത്  ആണെന്നും അവര് പറഞ്ഞു  .ഞാനും അവരുടെ കൂടെ    അവിടെ പോയി ,ആ മരത്തില്‍ നിന്നും   കുറെ പൂക്കള്‍ എല്ലാം പിടിച്ചു വലിച്ചു എടുത്തു കഴിഞ്ഞപ്പോള്‍  ആണ് ആ ഇഷ്ട്ടതിനും ഒരു അര്‍ത്ഥം  ഉണ്ടായതു എന്നും മനസിലായി.

ലണ്ടനില്‍, വന്നു വീട് വാങ്ങാന്‍  നോക്കിയപോളും   അതുപോലെ വല്ല ഒരു മരംഒക്കെ ആ തോട്ടത്തില്‍ ഉണ്ടോ എന്ന് ഞാനും  കാര്യമായി തന്നെ നോക്കിയിരുന്നു .  .വാങ്ങിയ വീടിന്റെ പുറകിലെ പൂന്തോട്ടത്തില്‍ ഇതുപോലെ ഒരു മരം ഉണ്ട് .. (wisteria)..നിറച്ചും ഇലകളും ആയി,ഒരുവള്ളി കുടില് പോലെ  തോന്നും .അതില്‍ പൂവ് ഉണ്ടായി കഴിഞ്ഞു ആണ് വീട് സ്വന്തമായി കിട്ടിയതും .പിന്നെ ഒരു വര്ഷം കഴിഞ്ഞു ആണ് അതില്‍ പൂവ് ഉണ്ടാകുന്നതും,എന്ന് അവിടെ താമസിച്ചിരുന്നവര്‍ പറഞ്ഞു .ഒരു വര്ഷം കാത്തിരിപ്പ്‌ ഒന്നും നമ്മില്‍ വലിയ കാര്യം അല്ലാല്ലോ ?ഒരു വര്ഷം കഴിഞ്ഞു ഇതുപോലെ വിഷു വിന്റെ സമയത്ത് തന്നെ എന്റെ പുന്തോട്ടത്തില്‍ ആ ചെടിയും നിറച്ചു പൂക്കളുമായി ആയി നിന്നത്  ..ഒരു നല്ല കാഴ്ച ആയിരുന്നു .നിറത്തില്‍ മാത്രം മാറ്റം ഉണ്ട് ..ഇവിടെ ഉണ്ടായ പൂവ് വയലറ്റ് നിറം എന്ന് പറയാം .നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന വിഷുക്കൊന്ന  പോലെ അത്രയും ഭംഗിയും  ഇല്ല .എന്നാലും അതിനോടും ഇഷ്ട്ടം തോന്നും,ഈ വര്ഷം വിഷു പതിനഞ്ചിന് ആണെന്ന് കേട്ടപ്പോള്‍ എനിക്കും തോന്നിയതും  ഇതുപോലെ ആണ് .ഏതു പൂക്കള്‍ വന്നാലും നമ്മുടെ കണി ക്കൊന്നയും  ,ഏപ്രില്‍ പതിനാലിന് വിഷു എന്നുള്ളതും നമ്മള്‍ ഒന്നും മറക്കാനും പോകുന്നില്ല ....

വിഷു ആയിട്ട് എല്ലാര്ക്കും എന്റെ ഒരു സമ്മാനവും ഇതിന്റെ കൂടെ ഉണ്ട് ...പൂക്കള്‍ ഇഷ്ട്ടപ്പെടുന്ന  എന്റെ പ്രിയ കൂട്ടുക്കാര്‍ക്ക്‌ വേണ്ടിആണ്  ഇതെല്ലാം  .ലണ്ടനില്‍ വന്നതിനു, പിന്നെ ഞാന്‍ എടുത്ത ഫോട്ടോസ് ആണ് .കുറെ എല്ലാം എന്റെ സ്വന്തംചെടിയിലെ  പൂക്കള്‍ ആണ് ..ആയിരുന്നു ....  വേറെ വീട് മാറി പഴയ ചെടികള്‍  ഒക്കെ അവര് നോക്കാതെ എല്ലാം നശിച്ചു പോയി ..ഇതെല്ലം ഇവിടെ എങ്കിലും ജീവിക്കാന്‍ വഴി ഉണ്ടാകട്ടെ ........     ഞാന്‍ പറയുന്ന wisteria ഇത് ആണ് .എന്റെ വീട്ടിലെ ഫോട്ടോ അല്ല ...

                                                                            clemetis


                                                                   petunia

                                       എവിടെയും നമുടെ marigold (ഓറഞ്ച്) മിടുക്കി തന്നെ
                                                                             petunia

                                               
                                    ഇതും നമ്മുടെ പ്രിയപ്പെട്ട ചെടി ആണ് ......                                                      റോസില്‍ സുന്ദരി നീ തന്നെ !!!!!!!!

                                                                   peony


                                                               peony


                                                 


                                                                        fuschia (ഈ പൂവും ഇതിനെ കുറിച്ച് എത്ര പറഞ്ഞാലും മതി യാവില്ല !!!!!!!!                                         ഇത് ഒരു സൂഇല്‍ എടുത്തത്‌ ആണ്
                                                                        പോപ്പി

ഇത് ഒരു പൂന്തോട്ടത്തില്‍ നിന്നും എടുത്തത്‌ ആണ്                    


എല്ലാവര്ക്കും വിഷു ആശംസകള്‍ ........................