Tuesday, 20 April 2010

ലൂര്‍ദ്...(france)

ഒരു മലയാളീ   ആയ കത്തോലിക്കന് മാതാവിനോടുള്ള ഭക്തി എത്ര പറഞ്ഞാലും തീരില്ല  !!!.നാട്ടില്‍ ആവുമ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും വേളാങ്കണ്ണി പള്ളി കണ്ടില്ല എങ്കില്‍ വലിയ തീരാ നഷ്ട്ടവും ആണ് .അവിടെയും പോയി മാതാവിനെ കണ്ടു  കഴിഞ്ഞാല്‍ പിന്നെ ആശ നേരെ കാട് കയറുന്നത് ലൂര്‍ദ് പള്ളി ഒന്ന് കാണണം എന്നാവും .അത് എന്ന് നടക്കും  ഒരു രൂപവും മനസ്സില്‍ ഇല്ല. അതും കൂടി  കണ്ടാല്‍ എല്ലാം ധന്യം ആയി .മാതാവിനെ ലൂര്‍ദില്‍  പോയി കാണുമ്പോള്‍ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ ആവും .എന്തും നമുക്ക് മനക്കോട്ട  കെട്ടുന്നതിനു ആരുടേയും അനുവാദം വേണ്ടല്ലോ ?Saint Bernadette നു പല തവണ മാതാവിനെ അവിടെ കാണാന്‍ സാധിച്ചിട്ടും ഉണ്ട് .അത് കൊണ്ട് ലൂര്‍ദ് ,മാതാവിന്റെ പുണ്യസ്ഥലം ആയതും ........

എനിക്കും ലൂര്‍ദ് കാണാന്‍ ഒരു ഭാഗ്യം ഉണ്ടായി .അതും അഞ്ചു വര്‍ഷം മുന്‍പ് .ഒരു സെപ്റ്റംബര്‍ മാസത്തില്‍ തന്നെ ,ആ സമയത്ത് ഞാന്‍ അഞ്ചു മാസം ഗര്‍ഭിണിയും ആയിരുന്നു .എല്ലാം കൊണ്ട് ഒരുപുണ്യസ്ഥലം  പോകാന്‍ പറ്റിയ സമയവും .അതും ഒരു പുണ്യ സ്ഥലം ആവുമ്പോള്‍ കുറച്ചു കൂടി ഉഷാറും തോന്നും . യാത്ര എനിക്ക് ഏതു സമയത്തും ഇഷ്ട്ടമുള്ള കാര്യം ആണ് .എനിക്കും മാതാവിനോട് ഒരു വല്ലാത്ത അടുപ്പം ഉണ്ട് .എല്ലാം തീരുമാനിച്ച പോലെ ലണ്ടനില്‍ നിന്നും ഫ്ലൈറ്റ് ആണ് യാത്രയുടെ തുടക്കം .ലൂര്‍ദ് ലേക്ക് നേരിട്ട് ഫ്ലൈറ്റ് കിട്ടിയില്ല  .ഇവിടെ നിന്നും ഫ്രാന്‍സ് PAU എന്ന് പറയുന്ന  എയര്‍പോര്‍ട്ട് ലേക്ക് ആണ് പോയതും .,അവിടെ നിന്നും ടാക്സി യില്‍ ലൂര്‍ദ് വരെ പോയി .എയര്‍പോര്‍ട്ട് നിന്നും ട്രെയിനിലും  പോകാം .ലൂര്‍ദില്‍, മലയാളീ കന്യാസ്ത്രീകള്‍  താമസിക്കുന്ന ഒരു കോണ്‍വെന്റ് ആണ് താമസത്തിന് തിരഞ്ഞു എടുത്തതും .അവിടെ പോയി കുറെ ആളുകള്‍ ഇതിനു മുന്‍പ് താമസിച്ചിട്ട് നല്ല അഭിപ്രായവും കേട്ടു . കന്യാസ്ത്രീകള്‍എന്ന് പറയാന്‍ വിരലില്‍ എണ്ണിയാല്‍  തീരും .കൂടെ കുറച്ചു ഫ്രഞ്ച് കന്യാസ്ത്രീകള്‍ ഉണ്ട് .അവിടെ എത്തിയതും റൂം എല്ലാം വളരെ നല്ലതായും  തോന്നി .ഒരു കോണ്‍വെന്റില്‍ പഠിച്ച ആര്‍ക്കും അത് കാണുമ്പോള്‍ ഒരിക്കല്‍ കൂടി ബോര്‍ഡിംഗ് സ്കൂളില്‍ താമസിക്കുന്നപോലെയും  തോന്നും .റൂമില്‍ പോയി എല്ലാം അവിടെ എടുത്ത്‌ വച്ചതിനുപുറക്കെ .വന്ന കാര്യം ആദ്യം ചെയ്യാം എന്ന് എല്ലാവരും  കൂടി പറഞ്ഞു ., പള്ളിയുടെ അടുത്ത് വരെഒന്ന്  പോയിട്ട് വരാംഎന്ന് തീരുമാനിച്ചു  .,കുറച്ചു നേരം ഒന്ന് കിടന്നിട്ടു പോകാം എന്ന് ആയി അവസാനം ,എന്റെ ക്ഷീണം കണ്ടിട്ട് ആണെന്ന് എല്ലാരും കൂടി പറഞ്ഞു ..അതിരാവിലെ ലണ്ടനില്‍ നിന്നും പോന്നതും ആണ് ..കൂടെ ഷമിന്റെ സഹോദരനും ഭാര്യയും ഉണ്ട് .വേറെ ഒരു ബന്ധു സഹോദരന്‍ സ്വീഡനില്‍ നിന്നും അവിടെ എത്തി ചേരും .


സന്ധ്യ ആയപ്പോള്‍, പതുക്കെ അവിടെ നിന്നും പള്ളിയുടെ അടുത്തേക്ക് എല്ലാരും കൂടി നടന്നു .വളരെ നല്ല സമ്മര്‍ സമയവും ആയിരുന്നു .അത് കൊണ്ട് തണുപ്പ് എന്നുള്ള പേടിയും ഉണ്ടായിരുന്നില്ല .കോണ്‍വെന്റില്‍ നിന്നും ഒരു ഇരുപതു നിമിഷം നടന്നാല്‍ നമ്മള്‍ പള്ളിയുടെ അടുത്ത് എത്തും  .കുറെ ദൂരെ നിന്നും തന്നെ പള്ളി നല്ലപോലെ കാണാം.ഞാന്‍ ഇതിനു മുന്‍പ് കണ്ടിരിക്കുന്ന മാതാവിന്റെ ഏറ്റവും വലിയ പള്ളി വേളാങ്കണ്ണി ആണ് .ആ ഓര്‍മയും വച്ച് ആണ് നടക്കുന്നതും .പള്ളി അടുക്കും തോറും നമ്മള്‍ ഒരു വല്ലാത്ത അവസ്ഥയില്‍ ആവും, കാരണം .ഒരു ആള് പോലും അവിടെ ഇല്ല .എന്തൊരു ശാന്ത മായ ഒരു ഇടം .മാതാവിന് ഒരു മടിയും ഇല്ലാതെ,എന്നും  അവിടെ വന്നു പോകാം .ആ ഗ്രോട്ടോയുടെ അടുത്ത് കുറച്ചു നേരം എല്ലാവരും   കൂടി ഇരുന്നു .രാവിലെ കുര്‍ബാനയുടെ സമയവും, ആ ഗ്രോട്ടോയില്‍ നിന്നും വരുന്ന വെള്ളത്തില്‍ മുങ്ങുന്ന ഒരു കാര്യവും കൂടി അവിടെ ഉണ്ട് .സമയം എല്ലാം കുറിച്ച് എടുത്ത്‌ പതുക്കെ തിരിച്ചു നടന്നു .ലൂര്‍ദ് കണ്ട അതിയായ സന്തോഷത്തില്‍ ആണ് എല്ലാരുടെയും നടപ്പും .. .രാവിലെ എഴുന്നേറ്റു അവിടെ നിന്നുംതന്നെ  ഭക്ഷണം ഒക്കെ കഴിച്ചു പള്ളിയിലേക്ക് നടന്നു .അപ്പോള്‍ നമ്മുടെ  സ്വന്തം മലയാളീ കന്യാസ്ത്രീകള്‍ ഒരു സഹായവും ചെയ്തു .പള്ളിയിലെ ഊട്ടുപുരയില്‍   നല്ല ഭക്ഷണം കിട്ടും.പുറത്തു വാങ്ങുന്നതിലും  പൈസ കുറവും പിന്നെ നല്ല ഭക്ഷണവും ആണ് . അത് വാങ്ങാനുള്ള  വഴിയും പറഞ്ഞു തന്നു .മലയാളീ ക്ക് എവിടെ പോയാലും ഒരു സ്നേഹമൊക്കെ ഉണ്ട് .പള്ളിയുടെ അടുത്ത് എത്തിയതും നമ്മുടെ കണ്ണില്‍ വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാഴ്ച കാണാം .ആ പള്ളിക്ക് ചുറ്റും  ,ആളുകളെ കണ്ടു .ഇവരൊക്കെ കഴിഞ്ഞ ദിവസം    എവിടെ ആയിരുന്നു ?ഇത്രയും ആളുകള്‍ അവിടെ ഉണ്ടായിരുന്നിട്ടും  ഒരു ഇല വീഴുന്ന സ്വരം പോലും നമുക്ക് കേള്‍ക്കാന്‍ സാധിക്കില്ല .അത്രക്കും ഭക്തിയും  പ്രാര്‍ത്ഥനയും ആയി എല്ലാവരും നടക്കുന്നു .പള്ളിയില്‍ കയറി കുര്‍ബാന കണ്ടു. അതും ഫ്രഞ്ച് ഭാഷയില്‍ ആയിരുന്നു .പള്ളിക്ക് ചുറ്റും നടന്നു കാണാന്‍  അത്ര ഒന്നും ഇല്ല .പക്ഷെ പള്ളി ദൂരെ നിന്ന് കാണുമ്പോള്‍  തന്നെ നമുക്ക് തോന്നും എന്തൊരു വല്ലാത്ത ആകര്‍ഷണം ആണ് ആ ചുമര്കള്‍ക്കും ,അത്രയും സുന്ദരമായ ഒരു സ്ഥലവും  അവിടെ ഒരു പള്ളിയും !!!!!!!!!ഗ്രോട്ടോയിലെ മാതാവ്‌


                                                
                                                        പള്ളി ദൂരെ കാണാം  .അതിനു മുന്‍പിലൂടെ ഒഴുകുന്ന നദിയും ........
                                                    പുറകില്‍ പള്ളി കാണാം ...                                          ഈ ഫോട്ടോയില്‍ കാണുന്നത് പള്ളിയുടെ ഒരു വശം ആണ്

                                              
                                                 ഗ്രോട്ടോയിലെ മാതാവിന്റെ അടുത്ത് പോകാനുള്ള തിരക്ക്

                                                           പള്ളിയുടെ  നടകളില്‍

                                      
                                                       പള്ളിയുടെ അകത്തു നിന്നും

                                                  അവിടെ കണ്ട കുറച്ചു നല്ല കാഴ്ചകള്‍
                                                       
                                                        ഇവിടെ ആണ് നമ്മള്‍ തിരികള്‍ കത്തിക്കുന്നതും,ഈ ഗ്രോട്ടോയുടെ അടുത്ത് നിന്നും കുറച്ചു നടക്കുമ്പോള്‍  അവിടെ ആണ്  ആ ഗ്രോട്ടോയില്‍ നിന്നും വരുന്ന വെള്ളത്തില്‍ ഇറങ്ങാന്‍ പറ്റും .ലൂര്‍ദ് കാണാന്‍ പോകുമ്പോള്‍ എല്ലാവരും  പറയും ഒന്ന് ആ വെള്ളത്തില്‍ കുളിച്ചിട്ടു വരണം എന്ന് .അവിടെ ഓടി പോയി വെള്ളത്തില്‍ മുങ്ങി വരാന്‍ സാധിക്കില്ല  .നല്ല നീണ്ട നിരയായി ആളുകളെ കാണാം  .അത് തുറക്കുന്നതിനും   ചില സമയവും ഉണ്ട് .അവിടെ ചെന്നപ്പോള്‍  സ്ത്രികളുടെ നിര വളരെ കൂടുതല്‍ ആണ് .അതിനു അകത്തു കയറാന്‍ എന്തായാലും സാധിക്കില്ല എന്നും മനസിലായി .ഷമിനും ,സഹോദരനും കയറാന്‍ സാധിച്ചു .അവരുടെ നിര വളരെ കുറവ് ആയിരുന്നു .എനിക്കും മോള്‍ക്കും  കയറാന്‍ സാധിക്കില്ല എന്നും ഓര്‍ത്തു വരുമ്പോള്‍ അവിടെ നിന്നിരുന്ന ഒരു ആള്‍ എന്നെയും മോളെയും വിളിച്ചു .കുട്ടി കൂടെ ഉള്ളത് കൊണ്ട് അവിടെ വേറെ ഒരു നിര കൂടി  ഉണ്ട് .അവിടെ ആരും ഇല്ല .നാട്ടില്‍ ഒക്കെ ഇടിച്ചു തള്ളി ചിലര് കയറി പോകുന്ന ചമ്മലോടെ ഞാനും മോളും അവിടെ ക്ക് പോയി ..കയറാന്‍ പറ്റിയ സന്തോഷവും എല്ലാം കൂടി അതിനകത്ത് കടന്നു ചെന്നപ്പോള്‍,  കുറെ പേര് അവിടെ ഇവിടെ ആയി ഓരോ മുറികളില്‍ നിന്നും എത്തി വലിഞ്ഞു നോക്കുന്നപോലെ തോന്നി .ഒരു റൂമില്‍ ഞാനും മോളും കൂടി കയറി ..എന്റെ വിചാരം വലിയ കുളം പോലെ വല്ലതിലും നമ്മള്‍ മുങ്ങണം എന്നായിരുന്നു .അവിടെ കയറി ചെന്നപ്പോള്‍ ഒരു വലിയ ബാത്ത് ടബ് പോലെ കല്ല്  കൊണ്ട് ഉള്ളത്കണ്ടു . അതില്‍ വെള്ളം വന്നു കൊണ്ടിരിക്കുന്നു .അവിടെ നില്‍ക്കുന്ന ആ രണ്ടു സ്ത്രികള്‍ എന്നോട് ഫ്രഞ്ച് ഭാഷയില്‍ എന്തോ പറയുന്നും ഉണ്ട്.എനിക്ക് ഒന്നും മനസിലായും ഇല്ല .പെട്ടന്ന്  അവിടെ നിന്നിരുന്ന  വേറെ ഒരു സ്ത്രീ ഇംഗ്ലീഷില്‍ പറഞ്ഞു ഉടുപ്പ് എല്ലാം മാറാന്‍ ആണ് പറയുന്നതും .നമ്മുടെ ഉടുപ്പ് ഒക്കെ മാറി കഴിയുമ്പോള്‍ അവര് ഒരു വലിയ ടവല്‍ തരും .മോളുടെയും ഉടുപ്പും  ഒക്കെ മാറ്റി വയ്ക്കണം .പിന്നെ എന്നോട് മോളെയും   ചേര്‍ത്ത് പിടിച്ചു അതിലേക്കു പതുക്കെ കാലു എടുത്തു വയ്ക്കാന്‍ പറഞ്ഞു .അവിടെ മാതാവിന്റെ ഒരു നല്ല ഫോട്ടോയും ഉണ്ട് .നമ്മളോട് പ്രാര്‍ത്ഥിച്ചു കൊണ്ട് എല്ലാം ചെയ്യാന്‍ പറയും .എനിക്ക് അപ്പോള്‍ എന്തോ ഒന്നും അവര് പറയുന്നപ്പോലെ  ചെയാനും പറ്റിയില്ല .എന്നെ സഹായിക്കാന്‍ ആ ഇംഗ്ലീഷ് അറിയുന്ന സ്ത്രീ അവിടെ കുറെ നേരം കൂടെ ഉണ്ടായിരുന്നു . അത് എന്നിലും ഒരു സമാധാനം ഉണ്ടാക്കി .ആ വെള്ളത്തിലെ തണുപ്പ് കൊണ്ട് ഞാനും മോളും ശരിക്കും വിറച്ചു പോയി .ഒരുവലിയ  ഐസ് കട്ട എടുത്തു വച്ചപോലെ ഉള്ള തണുപ്പ് ആയിരുന്നു .ആ ടബില്‍ നിന്നും അവര് നമ്മളെ കൈയില്‍ പിടിച്ചു കയറ്റും .അപ്പോള്‍ ആണ് അവര്‍ക്കും മനസിലായത് ഞാന്‍ ഗര്‍ഭിണി ആണ് എന്ന് .ആ വെള്ളത്തില്‍ നിന്നും കയറിയപ്പോള്‍ അവിടെ അനുഭവിച്ച  തണുപ്പ് തോന്നിയതെ  ഇല്ല .ആ ഒരു നിമിഷം എന്തോ നമ്മിലും എന്തൊക്കെ തോന്നും. ചിലപ്പോള്‍ നമ്മിലെ ഭയം കൊണ്ട് തോന്നിയ തണുപ്പ് ആവാം എന്ന് ഇത് വായിക്കുന്നവര്‍ക്ക് തോന്നാം ..ലൂര്‍ദ് പോകുന്നവര്‍  ആ വെള്ളത്തില്‍ ഒന്ന് മുങ്ങി ആ തണുപ്പ് ഒന്ന് അനുഭവിക്കണം എന്ന് ഞാന്‍ പിന്നെയും പറയുന്നു ...


                                               
                                                               ഇത് പള്ളിയുടെ മുകളില്‍
                                                          
                                              ഇതാണ് പള്ളിയുടെമുന്‍വശത്തെ   ഫോട്ടോ ....        
പള്ളിയുടെ അടുത്ത് കൂടി കുറച്ചു നടന്നാല്‍  കുരിശിന്റെ   വഴിയുടെ പതിനാല് സ്ഥലകള്‍ കാണാനും  സാധിക്കും .അവിടെ ഉള്ള museum ത്തില്‍ മൈസൂര്‍ മഹാരാജാവ് കൊടുത്ത ഒരു മാലയും ഉണ്ട് .                                                ഇതെല്ലാം ഒരു ആളുടെ പൊക്കത്തില്‍ ആണ് ഉണ്ടാക്കിയിരിക്കുന്നതും

 വളരെ കുറച്ചേ ലൂര്‍ദില്‍  കാണാന്‍ ആയി ഉള്ളു .എപ്പോളും ആളുകള്‍ വന്നു പോയി കൊണ്ടിരിക്കുന്നു .wheelchair  സ്വന്തമായി ഓടിച്ചു പോകുന്നവരും .അവരെ ഊന്തികൊണ്ട് പോകുന്നവരും .അവരെ സഹായിക്കാന്‍ ഒരുപാടു പേര് അവിടെ ഉണ്ട് .എല്ലാം കൊണ്ട് ഒരു തീര്‍ത്ഥാടനം  നടത്താന്‍ പറ്റിയ സ്ഥലം തന്നെ .അവിടത്തെ ശാന്തത യും ഒരു അനുഭവം ആണ് .ഇത്രയേറെ ആളുകള്‍ വന്നും പോയിയും ഇരിക്കുന്നു .ഒരു അനക്കം പോലും ഇല്ല .വന്നിരിക്കുന്ന എല്ലാരും അത്ര ശാന്തമായി സംസാരിക്കുന്നു . ഞാനും ഷമിനും ആണ് കുറച്ചു കൂടുതല്‍ സ്വരത്തില്‍ മോളോട് വല്ലതും പറയുന്നതും ,


                                       താഴെ ഉള്ള ഒരു പള്ളി ആണ് ...

അവിടെ ഇനി കാണാന്‍  ഉള്ളത് ശനി ആഴ്ചയിലെ  rosary procession അതും കൂടി കണ്ടാല്‍ ലൂര്‍ദ് വന്നു എല്ലാം കണ്ടു തിരിച്ചു പോകാം .രാത്രിയില്‍ ആണ്കൊന്ത യുടെ തുടക്കം എല്ലാവരും  നിര നിര ആയി പള്ളിയുടെ മുന്‍പില്‍ നില്‍ക്കും .പിന്നെ പാട്ടും പ്രാര്‍ത്ഥനയും ആയി കുറെ നേരം .അതും തിരികളും കത്തിച്ചു ആ ഇരുട്ടില്‍ ആ പള്ളിയും ,അതിനു ചുറ്റും ശക്തമായ എന്തോ വളഞ്ഞിരിക്കുന്ന പോലെയും തോന്നും ..ആ
procession നു ഇടയിലൂടെ ലൂര്‍ദ് മാതാവിന്റെ ഫോട്ടോയും വഹിച്ചു കൊണ്ട് അവര് നടന്നു പോകും .കൊന്ത എല്ലാം കഴിഞ്ഞു ആ ഗ്രോട്ടോയുടെ അടുത്ത് കുറച്ചു നേരം കൂടി എല്ലാരും കൂടി പോയിരുന്നു .എന്റെ മനസ്സില്‍ അപ്പോളും ചോദ്യം ആയിരുന്നു ?ഇത്രയും ആളുക്കള്‍ ആ കൊന്തയുടെ സമയത്ത് എവിടെ നിന്നും വരുന്നു എന്നുള്ളത് ഒരു അത്ഭുതം ഉണ്ടാക്കിയ കാര്യം ആയിരുന്നു .ആ കൊന്ത കഴിഞ്ഞതും ആ ഒരു നിമിഷത്തില്‍ പള്ളിയുടെ മുറ്റവും , പഴയപ്പോലെ  ശാന്തം .............  രാത്രിയില്‍ പള്ളി ഇതുപോലെ കാണാം  .മാതാവിന്റെ രൂപവും  !!!!!!!!!!!!!!
25 comments:

 1. Swedenil ulla sahodrante photo kollamalo!!!

  ReplyDelete
 2. ബ്ലോഗ്‌ നു തേങ്ങ ഒടച്ച സഹോദരനും താങ്ക്സ് ........ഷെറി ടെ ആ കുരിശിന്റെ താഴെ ഉള്ള നില്‍പ്പ് കണ്ടില്ലേ

  ReplyDelete
 3. checiyaeeeeeee velankanni palliyil polum njan poyitilla..enna parayana...ethayalum enganae enkilum Lourde kanan patiyallooo..eni ippam Rome il pokanao? atho Lourdil pokano? akae confusion ayalloo...oru Europian paryadanam njngal onnu plan cheyyunnundu..Yathravivarangal ellam chechikku nannayittu eshuthan patunnunduu...so keep it up!!!!!!!!!
  Love, Molamma

  ReplyDelete
 4. nalla vivaranam Siya...France il poyittu avide pokathathinte nashtabhodham ennum undayirunnu manasil....eriyunna theeyil veena oru thulli vellam pole aayi ee blog..pokan oru sudden urge....keep on writing friend...ALL THE BEST.

  ReplyDelete
 5. molamma paranjathupole europe okke kananamennu bhyangara aagrahamanu.siya youde yathra vivaranam vayichappol lourd kande mathiyakumennoru thonnal.nannayittondu siya.

  ReplyDelete
 6. നല്ല ചിത്രങ്ങളും വിവരണവും.
  ഇവിടെയെല്ലാം പോകാനും ഇതെല്ലാം കാണാനും കഴിഞ്ഞത് ഒരു തരത്തില്‍ പുണ്യം തന്നെയാണ്.

  ReplyDelete
 7. എന്റെ ബ്ലോഗിലെ ചേച്ചിയുടെ കമന്റ് വഴിയാണ് ഞാനിവിടെയെത്തിയത്..പോസ്റ്റ് വായിച്ചതിനും, അഭിപ്രായത്തിനും നന്ദി.
  പോകണമെന്ന് ഒത്തിരി നാളായി ആഗ്രഹിക്കുന്ന സ്ഥലമാണ് ഫ്രാൻസ്.. ഇതുകൂടെ വായിച്ചപ്പോൾ അത് കൂടുതലായി.വളരെ നല്ല വിവരണം.. ആശംസകൾ

  ReplyDelete
 8. siya nannayi yathra vivaranam nalkunnud....eni lourdil poyi ellagilum kushapam ella ethu vayichappol kanda mathiri ayi nalla fotos...yatha ezhata patunna siyaku othiri nalla avasaragal undavatta ennu prathikunnu oppam ee yathra vivaranathinu thanzzzzz dear..

  ReplyDelete
 9. "ഉടുപ്പ് എല്ലാം മാറാന്‍ ആണ് പറയുന്നതും .നമ്മുടെ ഉടുപ്പ് ഒക്കെ മാറി കഴിയുമ്പോള്‍ അവര് ഒരു വലിയ ടവല്‍ തരും "
  കേരളത്തിന്‌ പുറത്തായത് കൊണ്ട് ഒളി ക്യാമറക്കണ്ണുകളെ പേടിക്കണ്ട...

  "ഇത്രയും ആളുകള്‍ അവിടെ ഉണ്ടായിരുന്നിട്ടും ഒരു ഇല വീഴുന്ന സ്വരം പോലും നമുക്ക് കേള്‍ക്കാന്‍ സാധിക്കില്ല"
  അതോ സാധിക്കും എന്നാണോ???

  ReplyDelete
 10. ലൂര്‍ദ് വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി .........ഇതൊക്കെ കാണാന്‍ പറ്റിയതില്‍ എനിക്കും സന്തോഷം ഉണ്ട് .എന്തോ ഭാഗ്യം കൊണ്ട് എല്ലാം നടന്നു .

  ReplyDelete
 11. ippol time illa pinne full vayiikam ennu karuthy open cheytha enne kondu mathavu full vayippichu....good. Siya avide pokan enikku undayirunna agraham iratty ayi...Evide Goldcoast aduthu mathavinte oru church(Marian valley church, nammude velekanni mathavite roopavum avide undu.. Tamil nattukarum ,srilanka karum mammalelum nalla bhaktharanu prethyekichu mathavinodu) undu avide chennal entho oru parayan pattatha oru samadhanamo santhoshamo anu...ini lourde churchilum onnu ponam . namukku mathavinodulla oru bhakthi parangariyikkan pattathathanalle? Orikkalum nammude prarthana kelkkathe irikkilla.......

  siya nee thanutha vellathil kulichu virachathu vayichapol enikkormma vannathu pandu nammal ootiyil poyappol choodu vellathinu wait cheyyathe thanutha thanniyil virachu kulichathanu....ormma undo? athonnum onnum ayirikkilla alle?

  ReplyDelete
 12. ഒരു കാര്യം ഇപ്പോള്‍ ആണ് ഓര്‍മ വന്നതും .അത് ചാണ്ടി കുഞ്ഞിന്റെ കമന്റ്‌ കണ്ടപ്പോള്‍ അവിടെ ഷമിന്‍ നും വെള്ളത്തില്‍ ടവല്‍ ആയി ത്തനെ ആണ് മുങ്ങിയതും .ഞാന്‍ പറഞ്ഞപോലെ തന്നെ ആണ് അവരുടെ വശത്തും നടന്നത് .അപ്പോള്‍ എന്ത് ആയിരിക്കും അവിടെ നടന്നത് എന്ന് ആലോചിച്ചു വായിക്കുന്നവരുടെ സമയം കളയണ്ട ..പിന്നെ ക്യാമറ കണ്ണുകളെ പേടിയും വേണ്ട !!!!!!

  അന്നു നു ഒരു മറുപടി .. ആ ഊട്ടി ലെ തണുപ്പ് വെള്ളത്തില്‍ കുളിച്ചത് കാരണം .ഈ കൊടും തണുപ്പില്‍ ജീവിക്കാന്‍ വലിയ പ്രയാസം ഇല്ല ..ചൂട് വെള്ളം എന്നും പൈപ്പില്‍ കിട്ടും .. തണുപ്പ് എന്നും തണുപ്പ് തന്നെ, അന്ന്കാത്തു നില്ക്കാന്‍ മടി ആയതു കൊണ്ട് ,തണുപ്പില്‍ കുളിച്ചു പക്ഷെ ഇപ്പോള്‍ കാത്തു നില്‍ക്കാനും പഠിച്ചു ...ഇതുപോലെ ഓരോന്ന് ഓര്‍മിപ്പിക്കാന്‍ കൂടെ എല്ലാരും ഉള്ളതിലും സന്തോഷം ഉണ്ട് .

  ReplyDelete
 13. അപ്പോ, ലൂര്‍ദ്ദു പള്ളിയും കണ്ടു. ഇനിയെങ്ങോട്ടേയ്ക്കാണ് അടുത്ത യാത്ര? എതായാലും നല്ല ചിത്രങ്ങള്‍. ഇനിയും എഴുതക. ഞങ്ങളും ഈ സ്ഥലങ്ങളൊക്കെ ഒന്നു കാണട്ടേ!

  (പിന്നെ,ചാണ്ടികുഞ്ഞിന്റെ ചോദ്യം തികച്ചും ന്യായം! കേരളമെന്നു കേട്ടാല്‍..)

  ReplyDelete
 14. ithellam ormayil ninnum ezhuthunnathano,atho annu poyathu diaryil ezhuthi vechu ippol blog aakkiyathano....Enthayalum kollam.....kaanan aagrahikkunna sthalangal koodi koodi varikayanu.....Swiss,Rome,Lourde.....angine pokunnu aa list......Yathra vivaranam vayikkan oru sughamundu!!!!

  ReplyDelete
 15. siya ooottyile thanupporu thanuppalla ennu thonnunnu alle .....alla ippol enthina kathu nilkkunnathennu manasilayilla....

  ReplyDelete
 16. enthu pattiii ente siyakuttiyee ... kruthakkedukalo kushruthikalo onnum illatheee ...oru blog . mathav ayathu kondano bahumanathode avam ennu vicharichooo....pakshe siya yude chila kuruthakedukal njangalkku ishtamullathu pole mathavinum ishtavuttoo...athu kondu nirthikalayanda.iniyum prathhekshayode....

  ReplyDelete
 17. ചേച്ചി പോസ്റ്റ്‌ ഞാന്‍ വായിച്ചില്ല . അല്പം തിരക്കില്‍ ആണ് . ഞാന്‍ പുറകെ വായിക്കാം . എങ്കിലും വേളാങ്കണ്ണി പോലും പോകാന്‍ പറ്റിയിട്ടില്ലാത്ത ഒരു കത്തോലിക്കന്‍ ആണ് ഞാന്‍ . ഈ ലൂര്‍ദ് അനുഭവം എനിക്കിഷ്ടപ്പെടും .
  ചേച്ചി ഇപ്പോള്‍ എഴുതുന്നത്‌ ലണ്ടന്‍ ബൂലോക മീറ്റിനെ കുറിച്ചു പറയാന്‍ ആണ് . മേയ് രണ്ടാം ഞായര്‍ ( മേയ് പത്തു ) ഈസ്റ്റ്‌ ഹാം (ലണ്ടന്‍) മില്‍ വെച്ചു നടത്താന്‍ പ്ലാന്‍ ചെയ്യുന്നുണ്ട് . ചേച്ചി വരണം . കൂടുതല്‍ വിവരങ്ങള്‍ ബിലാത്തി പട്ടണം മുരളിച്ചേട്ടന്‍ പറയും .
  അദേഹത്തെ വിളിക്കാമോ ?
  murali -07930134340
  my no. 07805027379

  ReplyDelete
 18. ലൂർദ്ദിലെ പുണ്യാഹത്തിൽ കുളിച്ചുകയറിയാൽ സകലപാപങ്ങളും പോയികിട്ടും എന്നാണ് ഇവിടെനിന്നും പോയവർ പറഞ്ഞുകേട്ടിട്ടുള്ളത്....
  അപ്പോൾ ഗർഭസ്ഥശിശുവായ കുഞ്ഞിവാവയ്ക്കടക്കം പുണ്യം കിട്ടിയെന്ന് സാരം....

  ഇവിടെനിന്നും സ്ഥിരമായി ലൂർദ്ദ് യാത്ര നടത്തിപ്പിക്കുന്നവർക്കും,പോയവർക്കും,പോകാനിരിക്കുന്നവർക്കും , ഒപ്പം പോകാൻ പറ്റാത്തവർക്കും തീർച്ചയായും ഉപകാരപ്പെടും ഈ സംക്ഷിപ്തവിവരണത്തിൽ കൂടി- ലൂർദ്ദ് മാതാവിനെ പറ്റി വായിച്ചറിയുവാനും,കണ്ടറിയുവാനുമൊക്കെ.

  എല്ലാംകൊണ്ടും വളരെ നന്നായിട്ടുണ്ട് സിയാ ,ഈ യാത്രാവിവരണം കേട്ടൊ

  ReplyDelete
 19. ചേച്ചി ഞാന്‍ ഇന്നലെയാണ് ലൂര്‍ദ് നിന്ന് വന്നത് .................
  നല്ല വിവരണം .......പൊകുനതിനുമുപ് വായിക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ട് .........

  ReplyDelete
 20. thanks ee vivaragalkku ലൂര്‍ദ് ല പോകണം എന്ന് വലിയ ഒരു ആഗ്രഹമാണ്

  ReplyDelete
 21. സിവ, ഈ ബ്ലോഗ് വായിച്ചതില്‍ സന്തോഷം, വീണ്ടും വരാം

  ReplyDelete
 22. ഈ പോസ്റ്റിലെ വിവരണത്തേക്കാൾ എനിക്കിഷ്ടായത് ചിത്രങ്ങളാണെന്ന് പറഞ്ഞാൽ വിമർശനമായി കരുതിലല്ലോ.. ഒരു പക്ഷെ ബ്രെസത്സ് വായിച്ചതിനുശേഷം ഇത് വായിച്ചത് കൊണ്ടാവാം സിയ അങ്ങിനെ തോന്നിയത്. പിന്നെ ചാണ്ടിക്കുഞ്ഞിന്റെ ചോദ്യം. ന്യായമാണ്. കാരണം കേരളത്തിൽ!!! ഹേയ് ഞാൻ വിട്ടു..

  ReplyDelete
 23. ..
  ബ്ലോഗ്‌ നു തേങ്ങ ഒടച്ച സഹോദരനും താങ്ക്സ് ........ഷെറി ടെ ആ കുരിശിന്റെ താഴെ ഉള്ള നില്‍പ്പ് കണ്ടില്ലേ

  കക്ഷിയാണൊ “കുരിശിങ്കല്‍ ഷെറി” :D:D
  ..
  ആരാധനാലയങ്ങളോട് വലിയ താല്‍പ്പര്യമില്ല, കാരണം നമ്മുടെ നാട്ടിലെ ഇന്നത്തെ നിലവാരം തന്നെ. പക്ഷെ ഈ കാഴ്ച്ചകള്‍ മനോഹരം തന്നെ പറയാതെ വയ്യ. :)

  “മാഹി പെരുന്നാളി”ന് ഒരിക്കല്‍ ഞാന്‍ പള്ളിക്കകത്ത് കയറി അനുഗ്രഹം വാങ്ങിയിട്ടുണ്ട് കേട്ടൊ. അന്ന് അച്ചനോ മറ്റോ എന്തൊക്കെയോ തന്നു. ആ തന്നതിനെക്കൊണ്ട് ചുറ്റുമുള്ളവര്‍ ചെയ്യണ പോലെ ഞാനും ചെയ്തു ;)

  പള്ളിയെപ്പറ്റി വായിച്ചപ്പോള്‍ ആ പെരുന്നാള്‍ ഒര്‍മ്മ വന്നു, രസകരമായിരുന്നു.
  ..

  ReplyDelete
 24. സിയു എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടായി ഈ വിവരണവും പടങ്ങളും ..ഫ്രാന്‍‌സില്‍ ജീവികുമ്പോഴും ലൂര്‍ദു പള്ളി എന്ന് പലരും പറയുമ്പോഴും ക്രിസ്ത്യന്‍ കൂട്ടുകാര്‍ അവിടെ ഒക്കെ വന്നു പോകുമ്പോഴും ഞാന്‍ എന്‍റെ ചിന്താ മണ്ഡലത്തില്‍ എന്‍റെ തായ ലൂര്‍ദു പള്ളി നിര്‍മിച്ചു കണ്ടിരുന്നു ...അല്ലാതെ അവിടെ പോയ്യി കാണാന്‍ കഴിയുമോ എന്നറിയില്ല ..പക്ഷെ സിയുന്റെ ഈ വിവരണവും പടങ്ങളും എല്ലാം എന്നെ അവിടെ virtual ആയി എത്തിച്ച പോലെ തന്നെ ...ഒരു പാടി നന്ദി ...കോണ്‍വെന്റില്‍ പഠിച്ചത് കൊണ്ട് പള്ളിയും കന്യാസ്ത്രീകളും അച്ചന്മാരും എനിക്കെന്നും പ്രിയപെട്ടവര്‍ തന്നെ ....എന്‍റെ ജീവിതത്തിന്റെ ഒത്തിരി നല്ല നാളുകള്‍ നല്ല പാഠങ്ങള്‍ പഠിപ്പിച്ചു തന്ന എന്‍റെ sisters ആന്‍ഡ്‌ fathers ആയ Presentation ഇലെയും St.Mary's ഇലെയും അധ്യാപികാ അധ്യാപകന്‍ മാരെ ഈ സമയം ഞാന്‍ എന്നത്തേയും പോലെ ഓര്‍ക്കട്ടെ ...ജീവിതാവസാനം വരെ അവര്‍ നല്‍കിയ വിലപെട്ട സ്നേഹ പാഠങ്ങള്‍,മോറല്‍ സയന്‍സ് പാഠങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല ..എന്നെ ഞാന്‍ ആക്കാന്‍ സഹായിച്ച അവര്‍ക്കും ഞാന്‍ ഈ കാഴ്ചകള്‍ വിവരണം നല്‍കുന്ന ലിങ്ക് അയക്കും ...പിന്നെ ഓഗസ്റ്റില്‍ London il ninnum ലൂര്‍ദു പള്ളിയില്‍ വരാന്‍ പ്ലാന്‍ ചെയ്യുന്ന എന്‍റെ ഒരു സുഹൃത്ത് കപ്പിള്‍നും ഈ ലിങ്ക് കൊടുക്കുന്നു .....സസ്സ്നേഹം .....

  ReplyDelete