Tuesday, 15 June 2010

സ്കോട്ട്ലാന്‍ഡ് (part-2) famous grouse

ഇന്ന് ഒരു മഴ ദിവസം ആണെന്ന് നേരത്തേ കേട്ടിരുന്നു .ലണ്ടനില്‍ വന്നിട്ടും എനിക്ക് ഒട്ടും ഇഷ്ട്ടമില്ലാത്തതും ഈ മഴ ആണ് .മഴയെ സ്നേഹിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു .നാട്ടിലെ മഴയുംനോക്കി  ,ആ മഴ തുള്ളികള്‍ താഴെ വീണു പൊട്ടുന്നതും  കണ്ടു  ഇരിക്കാന്‍ ഒരു ഹരമായിരുന്നു ,നാട്ടില്‍ പോകുമ്പോള്‍ ഒരു നല്ല മഴ ഉണ്ടാവണം എന്നും  എന്‍റെ മനസ്സില്‍ എപ്പോളും കൂടെ പ്രാര്‍ത്ഥിച്ചു കൊണ്ടും ഇരിക്കും .ഇവിടത്തെ മഴയെ ക്കുറിച്ച്  പറഞ്ഞാല്‍ അത് ആര്‍ത്തു പെയ്യും .ഒരു ഈണവും ,ഇല്ലാതെ ,എവിടെയോ നിന്നും വഴി തെറ്റി വരും , നമ്മുടെ കൂടെ ചേര്‍ന്ന്  നില്ക്കാന്‍ ആശ ഇല്ലാതെ പൊട്ടിച്ചിരിച്ചുകൊണ്ട്  അതുപോലെ തന്നെ പോവുകയും ച്ചെയും .  .ആ പൊട്ടിച്ചിരിയില്‍ എല്ലാവരെയും നനച്ചു കുളിപ്പിച്ച് സന്തോഷമായി ആവും തിരിച്ചു പോക്കും ..ഒരു മുഖം കൂടിഉണ്ട്  ആ മഴയ്ക്ക്.... ഒരു ദിവസം മുഴുവന്‍ കറുത്ത ആകാശവുമായി കരഞ്ഞു കൊണ്ടും നമ്മുടെ കൂടെ നില്‍ക്കും .അതുപോലെ   മൂടിക്കെട്ടിയ    ആകാശവുമായി  ,.ഫേമസ് ഗ്രൂസ് .കാണാന്‍ പോകുന്നതും .എല്ലാവര്ക്കും ആ മഴയോടുള്ള ഇഷ്ട്ടക്കേടും ആണ് മനസ്സില്‍ .താമസിക്കുന്ന ഹോട്ടലില്‍ നിന്നും ഒരു മണിക്കൂര്‍  ഡ്രൈവ് ചെയ്തു പോകാനും ഉണ്ട് .പോകുന്നവഴി മുഴുവനും റോഡ്‌ ശരിയാക്കലും ,എല്ലാം കൂടി നല്ല തിരക്കും ആണ് .വിചാരിച്ചപോലെ പറഞ്ഞ സമയത്തും അവിടെ എത്തുവാന്‍ കഴിയുമോ  എന്ന ഒരു സംശയവും ആയി എല്ലാവരും കാറില്‍ ഇരിക്കുന്നു. പോകുന്ന വഴിയില്‍ .ഒരു ബ്രിഡ്ജ് നു മുകളില്‍ കൂടി പോകുബോള്‍ ഞാന്‍ എടുത്ത കുറച്ചു കറുത്ത ചിത്രകള്‍ ...


 


 ഒരു നല്ല ബ്രിഡ്ജ് അവിടെ ഉള്ളതായി അറിയുകയും ഇല്ലായിരുന്നു .കാറില്‍ ഇരുന്നു ഫോട്ടോ എടുക്കുവാനും ആണ് പറ്റിയതും . . .വളരെ നല്ല ഫോട്ടോസ് എടുക്കുവാന്‍ പറ്റിയ ഒരു സ്ഥലം ആയിരുന്നു .സമയക്കുറവു കൊണ്ട് അത്ര സാധിച്ചില്ല .
അതും നോക്കി  നിന്നും സമയം കളയാതെ ഫേമസ് ഗ്രൂസ് ടെ   അടുത്തേക്ക്   കാര്‍ പാഞ്ഞു കൊണ്ടിരിക്കുന്നു .ഷമിന്‍ ആണ് ഡ്രൈവര്‍.കുറച്ചു കഴിഞ്ഞപ്പോള്‍   ,പാപി ചെന്നിടം പാതാളം എന്ന് പറഞ്ഞു കേട്ടിട്ട് ഉണ്ട് .അത് മുന്‍പില്‍ കാണുകയും ചെയ്തു .ആ ബ്രിഡ്ജ് ടെ അടുത്ത് നിന്നുമുള്ള തിരക്ക് കഴിഞ്ഞു ഒന്ന് നേരെ നടു നിവര്തിയതും ആയിരുന്നു ..കുറച്ചു മുന്‍പില്‍ വരി വരി ആയി കാറുകളുടെ ഒരു നീണ്ട  നിര തന്നെ കണ്ടു  .കാര്യമായ എന്തോ അപകടം ഉണ്ടായതു കൊണ്ടുള്ള ബ്ലോക്ക് ആയിരുന്നു .ഇതും കൂടി കണ്ടപ്പോള്‍  ഷമിന്‍ ടെ കാര്യം പറയാന്‍ ഉണ്ടോ ?ഇതുപോലെ തിരക്കും ബഹളവുംഉള്ള  റോഡില്‍ ഞാന്‍ ആണ് കാര്‍ ഓടിക്കുന്നത് എന്ത് കൊണ്ടും നല്ലതും കാരണം, എനിക്ക്  ക്ഷമ ഏറ്റവും കൂടുതല്‍ ഉള്ള സമയം അതാവും .ആ കാറില്‍ ഇരുന്നു സമയം പോവാന്‍ എനിക്കും മോള്‍ക്കും കുറച്ചു കുസൃതികള്‍ തോന്നി .നമ്മുടെ നാട്ടില്‍ കാണുന്നതിലും നല്ല കാഴ്ചകള്‍ അവിടെ ഞാനും മോളും കൂടി ക്യാമറ യില്‍ പകര്‍ത്തി ..എനിക്കും മോള്‍ക്കും സമയം പോവാനും ഒരു വഴിയുമായിമോന്‍ ഉറക്കവുമായിരുന്നു . .അത്രയും സമയം അവിടെ കാത്തു കിടന്നു എന്നും പറയാം .
                                               ഇവിടത്തെ പോലീസ് ടെ വണ്ടി കണ്ടില്ല എന്നുള്ള വിഷമം വേണ്ട .ഈ താഴെ ഉള്ള കാര്‍ ആയിരുന്നു അവിടെ താരം
 ട്രാഫിക്‌ ബ്ലോക്ക് കഴിഞ്ഞതും 70 മൈല്‍  വേഗതയില്‍ പോകേണ്ട റോഡില്‍


 എല്ലാ കാറുകളും അതിലും വേഗത്തില്‍ ഓടാനും തുടങി .എനിക്കും  ഷമിനോട് വേഗത കുറക്കാന്‍ പറയേണ്ടിയും വന്നു . കുറച്ചു ദൂരം പോകാന്‍ ഉണ്ടായിരുന്നു ഉള്ളു , ഫേമസ് ഗ്രൂസ് നു അടുത്ത് എത്തി .ഒരു ചെറിയ ടൌണില്‍ ആണ് ,അവിടെ നിന്നും കുറച്ചു മാറി ആണ് അതിന്റെ ഫാക്ടറി സ്ഥാപിചിരിക്കുന്നതും . ഒരു കൊച്ചു കെട്ടിടവും,കുറച്ചു കാറുകള്‍ മുന്‍പില്‍ ഉള്ളതുപോലെ കാണാം . .അവിടെ  ആരും വരുന്ന ഒരു ലക്ഷണവും കണ്ടുമില്ല . അതോ എല്ലാവരും വന്നു കണ്ടു പോയതും ആണോ അറിയില്ല .


 


                           ലോകം മുഴുവന്‍  അറിയുന്ന എന്‍റെ ഇരിപ്പിടം ഇവിടെ ആണ് ....അവരുടെ ഓഫീസി നു അകത്തു പോയി ചോദിച്ചപ്പോള്‍  അടുത്ത ടൂര്‍ ഒരു അര മണിക്കൂര്‍ കഴിഞ്ഞു ആവും എന്ന് പറഞ്ഞു .അതിനു അടുത്ത്  ഒരുഅരുവി ഉണ്ട് അത് പോയി  കണ്ടു വരുമ്പോളേക്കും സമയം ആവും എന്ന് അവരും പറഞ്ഞു .വീടിനു പുറകില്‍ നല്ല നീണ്ട പുഴ ഉള്ള നാട്ടില്‍ നിന്നും ആണ് നമ്മള്‍ വരുന്നത് എന്ന് സായിപ്പിന് അറിയുമോ ?ഒന്നും പറയാതെ  ടിക്കറ്റ്‌ എടുത്തു അവര് പറഞ്ഞ അരുവി കാണാന്‍ എല്ലാവരും കൂടി നടന്നു .നടന്നതും വെറുതെ ആയില്ല എന്ന് മനസിലായിഇത് വഴി ആണ് ആ അരുവിയിലേക്ക് പോകുന്നതും .അതിനു വലതു വശത്ത്   ആയി ആണ് ഈ ഫാക്ടറി യും
                                                           ഇതെല്ലാം എത്രയോ വര്ഷം പഴക്കം ഉള്ളതും ആവും ..                                                 ഇതുപോലെ കുറച്ചു ഓക്ക് വീപ്പകള്‍ അവിടെ,ഇവിടെ ആയി  വച്ചിട്ടും ഉണ്ട് .

                                            ഷമിന്‍ ടെ അമ്മ ആണ് ഇതില്‍ വല്ല മണം ഉണ്ടോ എന്ന് നോക്കുന്നതും ആണ് .കാര്യമായ ഒരു മണവും എനിക്ക് തോന്നിയില്ല .ഇതില്‍ ഒന്നും  ഉണ്ടാവാന്‍ വഴിയും ഇല്ല ..  ,അതോ ഇനി നിറയ്ക്കാന്‍  വേണ്ടി എടുത്തു വച്ചിരിക്കുന്നതും ആവാം ..

                                                    ഫേമസ് ഗ്രൂസ് ഈ ഫോട്ടോ കണ്ടാല്‍ എന്താവുംമോ ?


 കുറച്ചു ഫോട്ടോ ഒക്കെ എടുത്തു കഴിഞ്ഞപോളെക്കും അവര് പറഞ്ഞ അരുവിയുടെ അടുത്ത് എത്തുകയും ചെയ്തു .ഈ താഴെ കാണുന്നത് ആണ് ആ പറഞ്ഞ കൊച്ചു അരുവി .എന്തോ ഒരു കൊച്ചു കട്ടില്‍ കൂടി
നടന്നപോലെ തോന്നി .  ഒരു നിമിഷം ഞാന്‍എന്‍റെ  നാട് വരെ ഒന്ന് പോയോ എന്ന് ഒരു സംശയവും ബാക്കി ....ആ ചെറിയ തണുത്ത കാറ്റും കൊണ്ടും അതിലൂടെ കുറച്ചു നേരംനടന്നതും  മനസിനും ഒരു കുളിര്‍മ തോന്നി .


അരുവിയും കണ്ടു തിരിച്ചു വന്നപോളെക്കും സമയവും ആയിരുന്നു .ഓഫീസ് നു മുന്‍പില്‍ കുറച്ചു കൂടുതല്‍ ആളുകള്‍  എത്തിയത് ആയി  കാണാന്‍ കഴിഞ്ഞു .ആ ഓഫീസ്  ടെ   അവിടെ വരെ നമുക്ക് ഫോട്ടോ എടുക്കാം .അവിടെ എടുത്ത കുറച്ചു ഫോട്ടോകളും .


1775 ആണ് ഇത് ഇവിടെ സ്ഥാപിച്ചതും .അതും അന്ന് ഉണ്ടാക്കിയപോലെ തന്നെ ആ പഴമ നഷ്ട്ടം ആവാതെ എപ്പോളും അതുപോലെ തന്നെ

 


ഈ ഫാക്ടറി  പുറത്തു നിന്നും കാണുമ്പോള്‍ ഇത്രയ്ക്കും വലുത്   ആവുമോ   എന്ന്  തോന്നും . അതിനു അകത്തേക്ക് .ഒരു പത്തു പേരുടെ  കൂട്ടമായി .എല്ലാവരും കൂടി നടന്നു  ,കൂടെ ഒരു നല്ല ഗൈഡ് ഉണ്ട് . . ഫോട്ടോ എടുക്കുവാനും ഉള്ള അനുവാദം ഇല്ല .നല്ല ഒരു ഇംഗ്ലീഷ് കാരന്‍ ആയിരുന്നു പറഞ്ഞു തരുന്നതും .അവര്‍ക്ക്  സ്കോട്ടിഷ് രീതിയില്‍ ഉള്ള സംസാരവും ആയിരുന്നില്ല, സ്കോട്ടിഷ് ഇംഗ്ലീഷ് കുറച്ചു മനസിലാക്കി എടുക്കുവാന്‍ എനിക്ക് പ്രയാസം ആണ് ..ഇവര് പറയുന്നത്  കൊണ്ട് പറയുന്ന  നമ്മുടെ  തലയില്‍ കയറാനും എളുപ്പം ആയിരുന്നു . ഈ ഫോട്ടോയില്‍ കാണുന്നത് മുഴുവന്‍ ഈ ഫാക്ടറി യില്‍   അവര് ഉണ്ടാക്കുന്നതും ആണ് ..

 

ഈ ലോകം മുഴുവനും ഒരായിരം പേര് ഇഷ്ട്ടപ്പെടുന്ന   സ്കോച്ച് വിസ്കി  ഉണ്ടാക്കുന്നതു  ഇതുപോലെ ആണ് ..ഒരു ചെറിയ വിവരണം എനിക്ക് മനസിലായത് പോലെ തരാം  .അതിനു അകത്തേക്ക് നമ്മള്‍ കയറി ചെല്ലുന്ന  റൂമില്‍ തന്നെ വലിയ ഒരു വാതില്‍ പുറത്തേക്കു ഉണ്ട് . നല്ല ബാര്‍ലി,ആവശ്യം  അനുസരിച്ച്  ഫാര്‍മര്‍ അത് വഴി കൊണ്ട് കൊടുക്കും .  ..മാള്‍ട്ട്  ബാര്‍ലി പൊടിച്ചു ,വെള്ളവും കൂടെ യീസ്റ്റും ചേര്‍ത്ത് ഒരു വലിയ ടാങ്ക് പോലെ ഒന്നില്‍ ഒഴിച്ച് വയ്ക്കും .അതില്‍ fermentation (പുളിക്കല്‍) പൂര്‍ത്തിയായി കഴിഞ്ഞാല്‍ 95 C' അത് ചൂടാക്കും . ആ  ബാഷ്പീകരണ   , പ്രക്രിയയില്‍  25 %ആണ് ആല്‍ക്കഹോള്‍ content ആവുന്നതും .രണ്ടാമത് ഒന്ന് കൂടി ബാഷ്പീകരണം പ്രക്രിയയില്‍ കൂടി കൊണ്ട് പോകുമ്പോള്‍ ആവും അത് 75 %ആവുന്നതും .ഈ ആല്‍ക്കഹോള്‍ വലിയ ഓക്ക് വീപ്പകളില്‍  നിറച്ചു വലിയ കലവറകളില്‍ സൂക്ഷിക്കും .ഈ distillery യില്‍  ഓക്ക് വീപ്പകളില്‍പത്തുവര്ഷം   ആണ് എടുത്തു വയ്ക്കുന്നതും  .ഇതെല്ലാം സൂക്ഷിക്കാന്‍ വലിയ ഫാക്ടറി കള്‍    വേറെയും  അവര്‍ക്ക് ഉണ്ട് .ഈ വീപ്പകളില്‍ സൂക്ഷിക്കുന്ന കണ്ണുനീര്‍ പോലെ  തെളിഞ്ഞ സ്പിരിറ്റ്‌ മൂന്ന് വര്ഷം ആവുമ്പോള്‍ സ്വര്‍ണ്ണ നിറത്തില്‍ കാണാനും സാധിക്കും .ഇതിനു പഴക്കം കൂടും തോറും മേന്മയും കൂടും '.മൂന്ന് വര്ഷം  സൂക്ഷിക്കണം 'എങ്കില്‍ മാത്രം അതിനു  സ്കോച്ച്  വിസ്കി എന്ന പേര് കിട്ടുകയും ഉള്ളു . അതിനു അകത്തു ഇതുപോലെ ഒന്നും ഉണ്ടാക്കി വച്ചിരിക്കുന്നതും ഓക്ക് വീപ്പകളില്‍ കണ്ടതുമില്ല ..ഇതെല്ലാം ഉണ്ടാക്കി വച്ചിരിക്കുന്ന ഓക്ക്  വീപ്പകള്‍ ഒഴിഞ്ഞ രീതിയില്‍ നമുക്ക് കാണാന്‍ സാധിക്കും .അതിനു അകത്തു കയറിയപ്പോള്‍   മൂക്കില്‍    തറച്ചു കയറുന്ന ഗന്ധവും ആയിരുന്നു .അതും സ്കോച്ച് ആണല്ലോ എന്ന് വിചാരിച്ചു ആരും ഒന്നും പറഞ്ഞുമില്ല .


ഇതെല്ലാംഉണ്ടാക്കുന്ന രീതിയും പറഞ്ഞു  കഴിയുമ്പോള്‍, അവിടെ ഫേമസ് ഗ്രൂസ് പക്ഷിയുടെ വക നല്ല ഒരു ഷോ യും  കാണിക്കും .എവിടെ എല്ലാം  പക്ഷി  ഇതുപോലെ സഞ്ചരിക്കും അതിന്റെ കൂടെ,
  അവര്‍ക്ക്  എവിടെ എല്ലാം ഫാക്ടറി    ഉണ്ടെന്നും അതില്‍ കാണിക്കും .ഇതെല്ലാം കണ്ടു കഴിയുമ്പോള്‍ എല്ലാവര്ക്കും ഒരു പെഗ് സിംഗിള്‍ മാള്‍ട്ട്  വിസ്കി കുടിക്കാനും തരും .ജീവിതത്തില്‍ ആദ്യമായി ഞാനും ഒന്ന് കുടിച്ചു നോക്കി .ഇതിനു മുന്‍പ് കിട്ടാഞ്ഞിട്ടും അല്ല .എന്നാലും അതേ രുചിയോടെ ,വിശ്വസിച്ചു വേറെ എവിടെ  കിട്ടും?ഇനി ജീവിതത്തില്‍ ഇത് കാണാനും വരുമോ എന്നും അറിയില്ല .വെള്ളം പോലും ചേര്‍ക്കാതെ ആണ് അടിച്ചതും .അത് പോകുന്ന ആ വഴി മുഴുവനും ഒന്ന് കത്തി തീരുന്നപോലെയും തോന്നി .ഇതില്‍ എന്ത് രുചി എന്നോ എനിക്കും  പിടി കിട്ടിയും ഇല്ല .ആ നെഞ്ചു കത്തല്‍ കഴിഞ്ഞു കുറച്ചു വെള്ളം കുടിച്ചപ്പോള്‍  ഒരു ആശ്വാസം ആയി ....


.അതിനു അകത്തു ഒരു നല്ല ഷോപ്പ്കൂടി  ഉണ്ട് .അവിടെ കാര്യമായ തിരക്കും ഉണ്ടായിരുന്നു .എല്ലാവരും സ്കോച്ച്   വാങ്ങുന്ന തിരക്കില്‍ തന്നെ .സ്കോട്ട്ലാന്‍ഡ് ഒരു കടയില്‍ അമ്പതു വര്ഷം പഴക്കം ഉള്ള ഒരു സ്കോച്ച് വിസ്കി കണ്ടു .അതിന്റെ വിലയും അതുപോലെ തന്നെ ഞെട്ടുന്നതും .ഒരു ലക്ഷത്തി അമ്പതിനായിരം പൌണ്ട് ആണ് .ഇതൊക്കെ വാങ്ങി വച്ചു എന്ത് ചെയ്യാന്‍ ആണോ?വിസ്കി കുടിച്ചുകഴിഞ്ഞപോള്‍   കുറച്ചു തലയ്ക്കു പിടിച്ചുവോ എന്നുള്ള സംശയവുമായി ഞാന്‍ കാറില്‍ കയറി ,ഇനി അടുത്ത സ്ഥലം എത്തുന്നത്‌ വരെ ഒരു മയക്കവും ആവശ്യം തന്നെ .... പ്രകൃതിയെ  ഒരായിരം ചായം കൊണ്ട് തേയ്ച്ചു മിനുക്കിയ ,മല നിരകള്‍ക്കു ഇടയിലൂടെ കാര്‍ പാഞ്ഞു പോവുകയും  ആയിരുന്നു .............................

34 comments:

 1. സ്കോച്ചൊക്കെ അടിച്ച് കിറിങ്ങി ഇരിക്കയാണല്ലേ.. തേങ്ങ എന്റെ വക (((ഠ)))..

  കൊള്ളാം നല്ല വിവരണം. ഫോട്ടൊസ് മികവ് പുലർത്തി.

  ReplyDelete
 2. @ഇതില്‍ എന്ത് രുചി എന്നോ എനിക്കും പിടി കിട്ടിയും ഇല്ല ആ നെഞ്ചു കത്തല്‍ കഴിഞ്ഞു കുറച്ചു വെള്ളം കുടിച്ചപ്പോള്‍ ഒരു ആശ്വാസം ആയി .


  ഇന്തിനാണു മക്കളേ വെള്ളം ഒഴിച്ചു കുടിക്കണം എന്നു കാരണവന്മാര്‍ പറയുന്നത്!

  പിന്നെ ഫോ‍ട്ടൊകളൊക്കെ വലുതാക്കി 70 എമ്മെം ആക്കിയാല്‍ ഒരു ഗുമ്മ് കിട്ടും!

  ReplyDelete
 3. തുടക്കത്തിലെ സിയയുടെ മഴവാക്കുകളുടെ കുളിർമ തന്നെയാണു ഈ പോസ്റ്റിൽ എനിക്കിഷ്ട്ടപ്പെട്ടത്. പിന്നെ, ‘വെള്ളം ചേർക്കതെടുത്തോരമൃതിനു സമമാം നല്ലിളം സ്ക്കോച്ച്’ അതിന്റെ മടയിൽ തന്നെ പോയി മടമടാന്ന് കുടിച്ചില്ലേ, ‘സ്വർലോകത്തും ലഭിക്കില്ലുപരിയൊരു സുഖം’.

  ReplyDelete
 4. Siya... blog onnu usharayallo.... nalla sugham undu ippol vayikkan...... nalla adipoli snaps.... pinne... blog thudangunna karyam... alochikunnundu... oru peru adyam thanne kandu vachu... ini Niraksharante oru help kittiyal thudanganam... hehehe... enthavumo entho......
  ee vivaranam valare nannayi tto... thudarum enna pratheekshayode....

  ReplyDelete
 5. മ്ഹും.കൊള്ളാം. പിന്നെ, ഒരു ടിക്കറ്റിന് 1 പെഗ്ഗേ തരുവുള്ളോ..? (ഒന്ന് കറങ്ങി കുറച്ച് കഴിഞ്ഞ് വന്നാൽ അടുത്ത് ഒരെണ്ണോടെ കിട്ടില്ലേ?. രാവിലെ മുതൽ അവിടെ പോയി ഒന്ന് നടന്നാലോന്നൊരു ആലോചന.;) പിന്നെ, വിസ്കി ഉണ്ടാക്കുന്ന വിവരണം വായിച്ചപ്പോ ചിരി വന്നു, പണ്ട് കശുമാങ്ങ ഇട്ട് കണ്ണൂരെ ചേട്ടന്മാർ വാറ്റുന്നതും ഇങ്ങനെ തന്നെ.;) പിന്നെ, ബ്ലോഗിന്റെ പുതിയ ഡിസൈൻ കൊള്ളാം.

  ReplyDelete
 6. എന്നിട്ട് കെട്ടു വിട്ടോ വിസ്ക്കിയുടെ?... ഇന്ന് അടിക്കുനില്ല എന്ന് കരുതിയതാ പറഞ്ഞു കൊതിപ്പിച്ചു അല്ലെ

  ReplyDelete
 7. siya ninte blog pirannalil enne koode ulpeduthiyathil santhosham ...ninte scotland yathrakku oru unmesham ayikkotte entee ente kappayum meenu ennu vicharichu ....aaa unmesham ee blogil kananundu ...paksheee aaa famous enne kadathi vetti ennu thonnunnu (quiet please whisky sleeping) ithu whisky yo whisky adichavaro urangunnathu.
  korichoriyunna mazha athu ennum ellavarkkum sugham ulla oru ormmayanu athine nee nannai vivarichittundu aaa mazhayil njanum onnu mungi kulichapoleee.... pakshee neeanengil famous grousil kulicha lakshanam undu urakkam unarnnu veendum usharode ezhuthooo kathirikkunnu 3 am lakkathinai...

  ReplyDelete
 8. സിയ പറഞ്ഞപോലെ സ്ക്കോട്ട്ലന്റ് വിശേഷവുമായി വീണ്ടൂം വന്നു. വള്രെ സന്തേഷമായി, നല്ല കുറെ പടങ്ങൾ പിന്നെയും കാണാൻ കഴിഞ്ഞല്ലോ.
  പിന്നെ, പതിനഞ്ചാമത്തെ പടത്തിൽ ആ മാഡം ബഹുമാനപുരസ്സരം ഭക്തിയാലെന്ന വണ്ണം കുനിഞ്ഞ് നിൽക്കുന്ന ആ ഓക്ക് വീപ്പ ചിലപ്പോൾ അവിടുത്തെ മദ്ദളം ആയിരിക്കും.
  അസ്സൽ കാഴ്ച്ചകൾ!!!!!!!!!

  ReplyDelete
 9. മനോരാജ് ..തേങ്ങ ക്ക് നന്ദി .വിസ്കി അടിച്ചു കുഴപ്പം ഒന്നും ഇല്ല ...ബാക്കി വിവരണം മുഴുവന്‍ എഴുതാനും ഉണ്ടല്ലോ ?

  അച്ചായാ..കാര്‍ന്നോരു മാര് പറയുന്നത് ഇത്രയും നാള്‍ കേട്ടത് കൊണ്ട് ഇതുപോലെ ആയതും ..ഇനിപോള്‍ സ്വന്തമായി ഇതൊക്കെ കുടിച്ചപോള്‍ ഒരു സന്തോഷം .അതും അമ്മായിഅപ്പനും അമ്മായി അമ്മയും എല്ലാരും കൂടി .കമന്റ്‌ നു നന്ദി .ഫോട്ടോ ഇനി എല്ലാം വലുതാക്കി തന്നെ ആണ് ഇടാന്‍ പോകുന്നതും .

  മഞ്ജു . പെട്ടന്ന് തന്നെ ആ ബ്ലോഗ്‌ വരുന്നതും നോക്കി ഇരിക്കുന്നു .പിന്നെ എന്താവുംമോ ഇത്രയും നല്ല പേരും ??. ജപ്പാനില്‍ നിന്നും ആരും എഴുതുന്നതും അറിയില്ല .അപ്പോള്‍ ഹിറ്റ്‌ ആവും .നിരക്ഷരനോട് ചോദിച്ചു അനുഗ്രഹം വാങ്ങി തുടക്കം ഇടാം ...


  ശ്രീനാഥന്‍ നല്ല വാക്കുകള്‍ക്കും നന്ദി ..ഇനിയും ഇത് വഴി വരണം .ഇതുപോലെ മനസ്സില്‍ നിന്നും വരുന്ന നല്ല വാക്കുകളുമായി .............

  സിജോ ടെ ചോദ്യം കൊള്ളാം .ഒരു ടിക്കറ്റ്‌ നു ഒരു പെഗ് ഉള്ളു .പിന്നെ ഷമിന്‍ അപ്പച്ചന് വേണ്ടി ഒരു ടിക്കറ്റ്‌ കൂടി എടുത്തു .എല്ലാം ഒന്ന് കുടിച്ചു നോക്കാന്‍ .അവര് തരം വിസ്കി മുന്‍പില്‍ വച്ചു..എല്ലാം കുടിച്ചപോളും അപ്പച്ചന് ഒരേ രുചി ആണ് തോന്നിയതും എന്നും പറഞ്ഞു . അവിടെ കണ്ടത് ഒരു വാറ്റ് തന്നെ .പക്ഷേ ഇത് എല്ലാവരും അറിഞ്ഞു കൊണ്ട് തന്നെ ഉള്ള കച്ചവടം.കമന്റ്‌ നു നന്ദി . ഞാന്‍ ഇത് എഴുതുമ്പോള്‍ ഷമിനോട് പറഞ്ഞെതെ ഉള്ളു .നാട്ടിലെ വാറ്റ് ഇതിലും നല്ലപോലെ എഴുതാം എന്ന് സായിപ്പ് .കുപ്പിയും ;ഗ്ലാസ്‌ ഒക്കെ ആയി ഇത് കാണികുമ്പോള്‍ അത് പോലെ തോന്നും .


  ഒഴാക്കന്‍. കെട്ട് ഒക്കെ വിട്ടു കേട്ടോ ..അത് കുറച്ചു നേരം ഒരു സ്വപ്നലോകത്തില്‍ ..ആയിരുന്നു .ഇനി വിസ്കി എന്തായാലും വേണ്ട .

  ക്രിസ് . ഇത് വഴി വന്നതില്‍ വളരെ സന്തോഷം,ഞാന്‍ ഉറക്കം ഒന്നും അല്ല ..സന്തോഷായി തന്നെ തിരിച്ചു വരാം ..എല്ലാവിധ വിശേഷവുമായി .......കുറെ ഉണ്ട് എഴുതുവാന്‍ .ഇനിയും മറക്കാതെ ഇവിടെ വരണം ട്ടോ . പല

  sm sadique ..കുറച്ചു എഴുതാം എന്ന് വിചാരിച്ചു .എല്ലാവരും നോക്കി ഇരിക്കുമല്ലോ ?ഇപ്പോള്‍ ബ്ലോഗ്‌ friends നമ്മുടെ കൂടെയും യാത്ര ചെയുന്നവരും ആണല്ലോ?പറഞ്ഞ ഫോട്ടോയും എല്ലാവര്ക്കും വലിയ ഇഷ്ട്ടവും ആയി ..അത് വീപ്പ തന്നെ ആവും .എന്തായാലും നമ്മുക്ക് ഇതൊക്കെ കണ്ടു സന്തോഷിക്കാം

  ReplyDelete
 10. ഓഹോ...ഇപ്പോഴാ ഈ "വാറ്റിംഗ്" എങ്ങനെയെന്നു മനസ്സിലായേ....ഇനി ഞാനും ഉണ്ടാക്കും കിടിലന്‍ സ്കോച്ച്...അതൊന്നു കുടിച്ചു നോക്കി പറ...തലയ്ക്കു പിടിക്കുമോന്നു...
  പുതിയ കെട്ടും മട്ടും നന്നായിട്ടുണ്ട്...ബ്ലോഗിന് ഒരു പുതു ഉന്മേഷം ലഭിച്ച പോലെ...
  രണ്ടും കല്‍പ്പിച്ചാണല്ലേ!!! അടുത്ത് തന്നെ സെഞ്ച്വറി അടിക്കും കേട്ടോ...

  ReplyDelete
 11. സിയാ...സ്കോട്ട്ലാന്‍ഡ് ന്റെ രണ്ടാം ഭാഗം നന്നായിരുന്നു. ഒരു മഴയില്‍ നിന്നും പറഞ്ഞു തുടങ്ങിഇട്യത് നന്നായി. എനിക്ക് സിയയുടെ പോസ്റ്റ് വായിക്കുമ്പോള്‍ സിയ നേരിട്ട് പറയുന്നതുപോലെയാണ്‌ ഫീല്‍ ചെയ്യുന്നത്. പാലത്തിന്റെ അവിടെ വെച്ച് ബ്ലോക്ക് കിട്ടിയത് നന്നായി. അതുകൊണ്ട് കുറേ ഫോട്ടോസ് കാണാന്‍ കഴിഞ്ഞു.
  പിന്നെ, "ജീവിതത്തില്‍ ആദ്യമായി ഞാനും സ്ക്കോച്ച് ഒന്ന് കുടിച്ചു നോക്കി" എന്ന് പറഞ്ഞത് തല്‍ക്കാലം ഞാന്‍ വിശ്വസിച്ചതായി അഭിനയിക്കുന്നു.ഹ..ഹ..ഹ

  ReplyDelete
 12. മഴയും വിസ്കിയും ചിത്രങ്ങളും വിവരണവും.......
  എല്ലാംകൂടെ പോസ്റ്റ്‌ ഉഗ്രനായിട്ടോ.....

  ReplyDelete
 13. ബ്ലോഗിന്റെ വർണ്ണപ്പകിട്ടും,ഫോട്ടോകളുടെ കമനീയതയും,എഴുത്തിന്റെ ചാരുതയുമെല്ലാം ഒത്തുചേർന്നപ്പോൾ പൊന്നുംകുടത്തിന് പൊട്ട് ചാർത്തിയപോലെയായെന്ന് പറഞ്ഞാൽ സിയ വല്ലാതങ്ങ് അഹങ്കരിച്ച് പോകും...

  എന്തായാലും അത്രക്കങ്ങ് അഹങ്കരിക്കണ്ട..കേട്ടൊ..

  എല്ലാം കൂടി അത്യുഗ്രനായിരിക്കുന്നു....!

  ReplyDelete
 14. Ticket edukkunna samayathu njangal MALAYALEES aanennu paranjirunenkil 1 ticketnu 10 peg vechu tharumayirunnu.....Lokathil evide undakkiya whisky aanenkilum athu kudichu theerkkan namukkallathe vere aarkku pattum....Famous Grouse illathe namukku enthu aagosham??Aa fotoyil kanda oru drum enkilum adutha thavana Nedumbasseryil ethum enna pratheekshayode oru FAMOUS GROUSE FAN
  Cheeeeeeeers!!!!!!!!

  ReplyDelete
 15. വായിച്ചിട്ട് നേരം കുറേയായി. കമന്റിടാന്‍ കെട്ട് വിടണമല്ലോ :)അതിപ്പോഴാണ് സംഭവിച്ചത്:) സംഭവം കൊള്ളാം. അല്‍പ്പം അസൂയയും ഉണ്ടെന്ന് കൂട്ടിക്കോ. സ്കോട്ട്‌ലാന്‍‌ഡില്‍ പോയപ്പോള്‍ ഇതുപോലെ സ്കോച്ച് എക്‍സ്‌പീരിയന്‍സ് കാണാന്‍ സമയവും കൂടെയുള്ള സ്ത്രീജനങ്ങളും അനുവദിച്ചില്ല. 10 പൌണ്ട് ആയിരുന്നു അവിടെ ഫീസ്.

  ഫേമസ് ഗ്രൂസ് വീപ്പകള്‍ക്ക് മുന്നില്‍ 3 ചുള്ളന്മാര്‍ പോസ് ചെയ്തിരിക്കുന്നതാണ് ഈ പോസ്റ്റിലെ മികച്ച പടം. ക്ലാസ്സിക്‍ പോസ്. പോസ് ചെയ്യിച്ചതാരായാലും ഒരു സല്യൂട്ട്.

  5000 പൌണ്ടിന്റെ സിങ്കിള്‍ മാള്‍ട്ട് ഹീത്രോ എയര്‍പ്പോര്‍ട്ട് ഡ്യൂട്ടി ഫ്രീയില്‍ കണ്ടിട്ടുണ്ട്. അതാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ വിലയുള്ള മദ്യം. 150,000 പൌണ്ടിന്റെ സിങ്കിള്‍ മാള്‍ട്ടോ ? അതും എന്നേക്കാള്‍ 25 വയസ്സ് അധികം പ്രായമുള്ളത് :) എനിക്ക് വയ്യ :)

  സിങ്കിള്‍ മാള്‍ട്ട് വെള്ളമൊഴിക്കാതെ തന്നെയാണ് കുടിക്കേണ്ടത്. വേണമെങ്കില്‍ അല്‍പ്പം ഐസ് ഇടാം. ഒരല്‍പ്പം വായിലേക്കെടുത്ത് റിന്‍സ് ചെയ്യണം. മോണയിലും പല്ലുകള്‍ക്കിടയിലും നാക്കിലെ രസമുകുളങ്ങള്‍ക്കിടയിലും അത് കയറിച്ചെല്ലണം. എന്നിട്ട് ഒന്നുരണ്ട് സെക്കന്റ് വെയ്‌റ്റ് ചെയ്യണം. അപ്പോള്‍ മനസ്സിലാകും അതിന്റെ രുചി. എല്ലാ മദ്യത്തിന്റെ കാര്യത്തിലും ഈ രീതി അവലംബിക്കാവുന്നതാണ്.

  ഷമീന്റെ അമൃതകുംഭമൊക്കെ കാലിയാക്കിയിട്ട്, ഇത് നിരക്ഷരന്‍ പറഞ്ഞ് തന്ന വിദ്യയാണെന്ന് മാത്രം പറയാതിരുന്നാല്‍ മതി :)

  എന്റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ എന്നുള്ള ബ്ലോഗ് നാമം എന്തുകൊണ്ട് മലയാളത്തില്‍ ആക്കുന്നില്ല ? സെറ്റിങ്ങിസില്‍ പോയി ചെയ്യാന്‍ സാധിക്കും.

  ReplyDelete
 16. ചാണ്ടി ക്കുഞ്ഞേ ...ഞാന്‍ സെഞ്ച്വറി അടിക്കാന്‍ ഇത് വായികുന്നവര്‍ വിചാരിക്കണം നമ്മുടെ സ്കൂള്‍ friends നോട് ഒക്കെ ഒന്ന് പറഞ്ഞു നോക്കാം .ഫോള്ലോവേര്‍ ആവാന്‍ .നീ എല്ലാവര്ക്കും കാശ് കൊടുത്തു ഇത്രയും പേരെ കൂടെ ചേര്തല്ലേ ഭാഗ്യവാന്‍ !!!!!!!വാറ്റിംഗ് നടക്കട്ടെ ,പക്ഷേ എനിക്ക് കുറച്ചു നിര്‍ബന്ധം ഉണ്ട് .അത് oak വീപ്പകളില്‍ തന്നെ ഉണ്ടാക്കണം ,നീ കുറച്ചു അവിടത്തെ ഓയില്‍ കൂടി ചേര്‍ക്കണം .പത്തു വര്‍ഷം എടുത്തും വയ്ക്കണം .ഞാന്‍ അത് വഴി വരാം .10 ys കഴിഞ്ഞു ഞാന്‍ ഉണ്ടാവുംമോ എന്നും അറിയില്ല .എന്നാലും കാര്യമായി വിളിച്ചത് അല്ലേ?കമന്റ്‌ നു താങ്ക്സ്...


  Vayady ..അയ്യോ അവിടെ വരാന്‍ പറ്റിയില്ലട്ടോ winner നെ അറിയാന്‍ ..കുറച്ചു തിരക്ക് ആയി പോയി ..എന്‍റെ പോസ്റ്റ്‌ വായിച്ചു കൂടെ ഇരുന്നു പറയുന്നപോലെ എന്ന് പറഞ്ഞതും ഇഷ്ട്ടായി ...അത് എന്‍റെ മലയാളം ഭാഷ വളരെ നല്ലത് ആയതു കൊണ്ട് അല്ലേ?(എന്‍റെ കഷ്ട്ടപാട് എനിക്ക് അറിയാം,ഈ ബ്ലോഗേഴ്സ് ടെ കൂടെ ഒക്കെ ഒന്ന് പിടിച്ചു കയറാന്‍).അപ്പോള്‍ നമ്മുടെ ബാക്കി scotch അടിക്കല്‍ ഒരുമിച്ചു ലണ്ടനില്‍ വരുമ്പോള്‍ കേട്ടോ ..ഇത് വഴി ഇനിയും വായാടി തത്തമ്മ വരണം ട്ടോ ...


  Naushu ..... താങ്ക്സ് ..താങ്ക്സ് ..താങ്ക്സ് ..


  ബിലാത്തിപട്ടണം /..പൊന്നും കുടത്തിനു പൊട്ടു വേണം പുതിയ ഫാഷന്‍ .അത് തന്നെ !!!!!ഞാന്‍ എനിക്ക് ഒരു പൊട്ടു തൊടാന്‍ പോകുന്നു .ബിലാത്തിപട്ടണം പറഞ്ഞത് കൊണ്ട് മാത്രം .പേര് ഒന്ന് മാറ്റിയാലോ ? (ബിലാത്തി siya )ഇവിടത്തെ വിശേഷവുമായി വരുന്നത് കൊണ്ട് .പേര് നല്ലത് ആയാല്‍ പറയണം ട്ടോ ..എന്തായാലും ഇതുപോലെ നല്ല വാക്കുകള്‍ പറയുമ്പോള്‍ ഒരു സന്തോഷം .എന്‍റെ തലയില്‍ യാത്രകള്‍ ശരിയ്ക്കും പിടിച്ചു കേട്ടോ .നല്ലപോലെ എഴുതുവാനും നോക്കാം .വളരെ .നന്ദി


  ടോണി ..ആ വീപ്പ ഒക്കെ കൊണ്ട് വരാന്‍ വലിയ ബുദ്ധി മുട്ട് തന്നെ .എന്തായാലും കസിന്‍ ഒരു കാര്യം ചോദിച്ചത് അല്ലേ?വല്ല ചെറുതും വാങ്ങി വരാം ..ഫേമസ് ഗ്രൂസ് ഫാന്‍ എന്തായാലും ഇത് വഴി ഇനിയും വരണം..

  ReplyDelete
 17. നല്ല ഒന്നാന്തരം ചിത്രങ്ങള്‍... കണ്ടിട്ട് കൊതിയാകുന്നു...

  ReplyDelete
 18. സിയ-വിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട്.grouse എന്ന് തലക്കെട്ട് കണ്ടപ്പോള്‍ ഞാനെന്ന വിഡ്ഡി വിചാരിച്ചു അതൊരു പക്ഷി കേന്ദ്രമാണെന്ന്!!ഹഹഹ

  ReplyDelete
 19. നിരക്ഷരന് ............സല്യൂട്ട് ഞാന്‍രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.ഞാന്‍ എടുത്ത ഫോട്ടോ ആണ് അത് .അപ്പന്റെയും മക്കളുടെയും .. ..പിന്നെ scotland വന്നപ്പോള്‍ ഇത് ഒന്നും കാണാന്‍ പറ്റാത്തതില്‍ വിഷമിക്കണ്ട .ഇനി വരുമ്പോള്‍ പോയി കാണാം ട്ടോ .. നിരക്ഷരന്‍ പറഞ്ഞ വിസ്കി കുടിക്കുന്ന രീതി , ഷമിന്‍ എന്നോട് ലണ്ടനില്‍ വന്നപ്പോള്‍ ആദ്യം പറഞ്ഞു തന്ന വിദ്യ ആയിരുന്നു .ഏതു ഇംഗ്ലീഷ് കാരന്‍ വൈന്‍ രുചി നോക്കാന്‍ തന്നാല്‍ അതുപോലെ കുടിക്കണം എന്നും.. ഇത് വഴി വന്നു നല്ല കമന്റ്‌ ഒക്കെ തന്നതിന് നന്ദി കേട്ടോ .മഞ്ജു അവിടെ ബ്ലോഗ്‌ ജപ്പാന്‍ കഥ എല്ലാം ആയി ഇതിലേക്ക് വരാന്‍ കാത്തിരിക്കുന്നു .

  ശ്രീ,ഇനിയും ഇതുപോലെ ഒരുപാടു നല്ല ഫോട്ടോസ് ഉണ്ട് .കാര്യമായി എല്ലാവര്ക്കും വേണ്ടി ആണ് ഈ ഫോട്ടോസ് എല്ലാം എടുത്തതും ...

  ജ്യോ..ടെ കമന്റ്‌ വായിച്ചു ഞാന്‍ ശരിയ്ക്കും ചിരിച്ചും പോയി ....സാരമില്ലാട്ടോ എനിക്കും ഇതുപോലെ കുറെ പറ്റിയിട്ടും ഉണ്ട് .അത് തുറന്നു പറഞ്ഞതില്‍ സന്തോഷം ..ഇനിയും ഇത് വഴി വരണം ട്ടോ

  ReplyDelete
 20. കഥ പറയുന്ന ചിത്രങ്ങള്‍. മനോഹരമായ വിവരണം .സ്ഥലം നേരിട്ടുകണ്ട പ്രതീതി. അഭിനന്ദനങ്ങള്‍.

  ReplyDelete
 21. ജ്യോ യെ പോലെ ഞാനും ഓര്‍ത്തെ ഒരു പക്ഷി സങ്കേതം ആവും ന്ന ....
  ന്നാലും വിസ്കി കുടിച്ചു ലേ .. അടി ..
  മദ്യം വിഷമാന്‍ കുഞ്ഞേ . ..

  പോസ്റ്റ്‌ ഇഷ്ടായി...

  ReplyDelete
 22. "അപ്പോള്‍ നമ്മുടെ ബാക്കി scotch അടിക്കല്‍ ഒരുമിച്ചു ലണ്ടനില്‍ വരുമ്പോള്‍ കേട്ടോ"

  ലണ്ടനില്‍ വരുന്നതു വരെ കാത്തുനില്‍ക്കാനുള്ള ക്ഷമയൊന്നും എനിക്കില്ല. നമുക്ക് ഇപ്പോ തന്നെ തുടങ്ങാന്നേ..രണ്ട് ഗ്ലാസ്സ് ഇങ്ങെടുത്തോളൂ.. :)
  ഇവിടെ എന്തൊക്കെയാണ്‌ നടക്കുന്നത് എന്നറിയാന്‍ വന്നതാണ്‌..ഇപ്പോള്‍ നമ്മള്‍ ഫ്രണ്ട്സ് അല്ലേ? സെഞ്ച്വറി അടിപ്പിക്കാന്‍ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ..

  ReplyDelete
 23. മാഡം............ എഴുത്തില്‍ വന്‍ പുരോഗതിയുണ്ട് .......... സച്ചിന്‍ പറയുന്നത് പോലെ ഞാനും പറയുന്നു , മോര്‍ ............( മലയാളത്തില്‍ പറഞ്ഞാല്‍ ഇനിയും കൂടുതല്‍ നന്നായി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു ..........

  ReplyDelete
 24. നല്ല ചിത്രങ്ങൾ. ശ്രീ പറഞ്ഞ പോലെ കൊതിയാകുന്നു. ഞാനൊക്കെ ഈ ഓണം കേറാമൂലയിലുരുന്നു കൊതിക്കാനല്ലേ പറ്റൂ. പിന്നെ നിങ്ങളൊക്കെ പോയതിനാൽ ചിത്രങ്ങളും വിവരണവും കിട്ടുന്നുണ്ടല്ലോ.
  പിന്നെ കള്ളുകുടിയന്മാർക്കായി സ്കോച്ചിന്റെ വിവരണവും ചിത്രവും കൊടുത്തത് അസൂയ ഉണ്ടാക്കുന്നു.
  യാത്രകൾ സ്കോച്ചുപോലെ റിഫ്രെഷ് ഉണ്ടാക്കട്ടെ ഇനിയുമിനിയും.

  ReplyDelete
 25. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
  ചോരതന്നെ കൊതുകിന്നു കൗതുകം

  മലയാളിയല്ലേ അവനെ ആദ്യം ആകർഷിക്കുന്ന സാധനം ലെവൻ തന്നെ.

  ReplyDelete
 26. Abdulkader kodungallur ..നല്ല വാക്കുകള്‍ക്ക് നന്ദി ..


  ചേച്ചിപ്പെണ്ണ്..ഞാന്‍ എന്താ പറയാ?.മദ്യം വിഷം തന്നെ .പക്ഷെ കുടിച്ചു പോയല്ലോ ?ഇനി എന്തായാലും ഇല്ലാട്ടോ .


  വായാടി ..പിന്നെയും ഇത് വഴി വന്നതില്‍ സന്തോഷം .കാര്യമായി എല്ലാ ഒരുക്കത്തില്‍ ആണല്ലോ ?കുടിക്കാന്‍ തന്നെ .


  പ്രദീപ്‌ .കുറെ ആയില്ലോ കണ്ടിട്ടും ?തിരക്ക് ആവും അല്ലേ?കമന്റ്‌ നു നന്ദി .ഇനിയും

  ഇത് വഴി വരണം ട്ടോ .  എന്‍.ബി.സുരേഷ്..ചിത്രം എല്ലാം ഈ നാടിന്‍റെ ഭംഗി ആണ് .എവിടെയും പച്ചപ്പും ,പഴമയും തല പൊക്കി നില്‍ക്കുന്നത് കൊണ്ടും ആവാം .കുടിയന്മാര്‍ക്ക് ഒരു പ്രചോദനം ആവാന്‍ വേണ്ടി പോസ്റ്റ്‌ ഇട്ടതു അല്ല .ഇത്രയും സൂക്ഷ്മമായി ആണ് അത് ഇവിടെ ഉണ്ടാക്കുന്നതും ..അത് ഒന്ന് എല്ലാവര്ക്കും കാണാന്‍ വേണ്ടി ചെയ്തതും ആണ് .നല്ല വാക്കുമായി ഇനിയും ഇത് വഴി വരണം .നന്ദി .


  പ്രവീണ്‍ വട്ടപ്പറമ്പത്ത് .എന്‍റെ ബ്ലോഗില്‍ സ്മൈലി കാണാന്‍ സാധിക്കില്ല ..എന്തായാലും നന്ദി ട്ടോ .  Kalavallabhan ..ആദ്യമായി ഇത് വഴി വന്നതില്‍ നന്ദി ...........

  ReplyDelete
 27. സിയ..കുറച്ചു ദിവസങ്ങളായിട്ട് തിരക്കായിരുന്നു. അതുകൊണ്ട് മറുപടി എഴുതാന്‍ സ്വല്‍‌പ്പം വൈകി. എന്റെ പുതിയ പോസ്റ്റ്‌ വായിച്ചതിനും, മഞ്ജു മനോജിനെ പിച്ചും പേയും വരെ എത്തിച്ചതിനും താങ്ക്‌സ്. തനിക്കും, മഞ്ജുവിനും, ഹേമയ്ക്കും, ചാണ്ടിക്കുഞ്ഞിനുമുള്ള മറുപടി ഞാനെന്റെ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. സമയം പോലെ വന്ന് വായിക്കുമല്ലോ. എന്തെങ്കിലും ഒരു മറുപടി പറഞ്ഞിട്ട് പോണേ...പ്ലീസ്. :)

  ReplyDelete
 28. മദ്യത്തിന്റെ കാര്യം ഞാൻ ഒരു രസത്തിനു പറഞ്ഞതാ കേട്ടോ

  ReplyDelete
 29. എന്തായാലും ഓസിന് സ്കോട്ലന്റുവരെപ്പോയി സ്കോച്ചടിച്ചപോലായി.

  അരുവിയുടെ പടം ഇഷ്ടമായി.

  മറ്റൊരുപടത്തില്‍ അമ്മ വീപ്പയോട് കരഞ്ഞുകൊണ്ട് മാപ്പുചോദിക്കുന്നതുപോലെ തോന്നി. (സ്മൈലി)

  ReplyDelete
 30. ഒരു ഗ്ലാസ് സിംഗിള്‍ മാള്‍ട്ട് പ്ലീസ്..... ;)

  സിംഗിള്‍ മാള്‍ട്ട് വളരെ നല്ല ഒരു അനുഭവം ആണ്. അവര്‍ തന്ന പോലെ സ്കോച് വെള്ളം ചെര്കാതെ തന്നെ കുടിയ്ക്കണം.

  നല്ല വിവരണം, താങ്ക്സ്. കിക്ക്‌ ഇറങ്ങിയെങ്ങില്‍ ബാകി പാര്‍ട്ട് വേഗം വരട്ടെ.

  ReplyDelete
 31. സിയാ ഞാന്‍ വന്നു . കുറച്ചു വൈകി.

  ഛെ ഛെ , സ്കൊച്ചില്‍ വെള്ളമൊഴിച്ച് കുടിക്കയോ? സിപ്പ് സിപ്പായി ഒരു പെഗ്ഗ് അര മണിക്കൂറെങ്കിലും എടുത്തു കുടിക്കണം. അല്ലാതെ നമ്മടെ നാട്ടിലെ ആളുകളെ പോലെ 'കാടന്‍ കുടി'..
  ഇനി കുടിക്കുമ്പോ അങ്ങനെ പരീക്ഷിക്കൂ. തോണ്ടയോന്നും പോള്ളില്ല. :) (ആരാ ഉപദേശി, ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് ഇനിയാരും അടുത്തായി കമന്റണ്ട !)

  ഫോടോസെല്ലാം അടിപൊളി. വയിക്കുന്നതിനെക്കാളേറെ ഫോട്ടോ നോക്കുകാരുന്നു. അമ്മച്ചീടെ മണത്തു നോക്കല്‍ എനിക്കിഷ്ടപ്പെട്ടു. ആ മൂന്നു മുസ്കിട്ടെര്സും കൊള്ളാം. സിയാ മോശായീ എന്നല്ല കേട്ടോ.

  പിന്നെ ബ്ലോഗിന്റെ കുറച്ചു സെറ്റിംഗ്സ് മാറ്റണം. എനിക്ക് കമെന്റ് അപ്ഡേറ്റ് ഒന്നും കിട്ടുന്നില്ല..

  ReplyDelete
 32. മൂന്നാം ഭാഗം വായിച്ച് കണ്ടുകഴിഞ്ഞപ്പോഴാണ് മുന്നത്തെത് ഒന്ന് കാണണമെന്ന് തോന്നിയത്‌.
  കൂടുതല്‍ ഇഷ്ടായി.
  രണ്ടും കഴിഞ്ഞപ്പോള്‍ നേരം കുറെ ആയി.
  ഇനി പിന്നെ സമയം പോലെ നോക്കണം.
  മൂന്നാം ഭാഗത്തില്‍ തുടക്ക വിവരണത്തില്‍ പറഞ്ഞ
  വിവരങ്ങള്‍ ഇന്ത്യ അല്ലാത്തത് കൊണ്ട് നിലനില്‍ക്കും എന്ന്
  കരുതാം അല്ലെ.
  "അതുകൊണ്ട് ജീവിക്കുന്ന സത്യം ആയി ഇത് മാത്രം എന്നും അതുപോലെ ഉണ്ടാവും ..."

  ഭാവുകങ്ങള്‍.

  ReplyDelete
 33. Nice.
  Made me remember my visit to Edinborough

  ReplyDelete