ഞാന്‍ എന്‍റെ കളിക്കളം ഒന്ന് മാറ്റി ചവിട്ടുകാ തന്നെ ആണ് ഒരു കഥ പറയാന്‍ സമയം ആയി ... ..യാത്രകളും, കുടുംബപുരാണം പലര്‍ക്കും മടുപ്പുള്ളതും . ഒരു കഥ പറഞ്ഞാല്‍ അതിന്റെ തലം എന്താവും എന്ന് ഒന്ന് പരിശോധിക്കാന്‍ തന്നെ തീരുമാനം . വിഷയം ,പ്രണയം ആവുമ്പോള്‍ . ഒരു നല്ല കാമുകി ഇനിയുംഎന്നില്‍ ഉറക്കം തന്നെ .,ഏതു വിചിത്രമായ സ്നേഹം കേട്ടാലും ,വായിച്ചാലും എനിക്ക് അതില്‍ എല്ലാം ആരുടെയോ നിഴല്‍ തെളിഞ്ഞു വരും .അത് കൊണ്ട് സ്നേഹം എന്ന പൊട്ടിച്ചിരി അതേ കുറിച്ച് എഴുതുവാന്‍ എന്നില്‍ വാക്കുകള്‍ വളരെ കുറവും .ആ പൊട്ടിച്ചിരി എന്നില്‍ ഒരിക്കല്‍ വന്നതുപ്പോലെ തോന്നിയിട്ടും ഉണ്ട് . സ്നേഹമെന്ന ഒരു കാറ്റു പതുക്കെ ഒന്ന് വീശിയതുപോലെയും അതും ഒരു യാത്രയില്‍ തന്നെ ................
എന്‍റെ ആദ്യ ട്രെയിന്‍ യാത്ര ..അതും കുറച്ചു ദൂരം ഒന്നുമല്ല ഞാന്‍ പോയത് .ആലുവയില്‍ നിന്നും ബോംബെ വരെ .എന്‍റെ സ്കൂള്‍ അവധി ക്കാലം ആയിരുന്നു .. .മദ്ധ്യ വേനല്‍ അവധിക്കു ബോംബെ യാത്ര ഉള്ളത് കൊണ്ട് ബോര്‍ഡിംഗ് സ്കൂളില്‍ നിന്നും വീട്ടില്‍ എത്താന്‍ കാത്തിരിപ്പ് ആയിരുന്നു . ട്രെയിന്‍ യാത്രയും മനസ്സില്‍ നേരത്തെ തന്നെ സ്വപ്നം കണ്ടു ആ ദിവസവും അടുത്ത് വന്നു ..മൂന്ന് ആഴ്ച ബോംബയില്‍ ബന്ധുവിന്റെ വീട്ടില്‍ ആണ് താമസവും .
കൂടെ ചേട്ടന്മാര് ആരും വരുന്നുമില്ല .അത് ഒരു വിഷമം ഉള്ള കാര്യവും . ഞാന്‍ പോകുന്നത് അപ്പനും ,അമ്മയും അപ്പന്റെ ചേട്ടനും ഭാര്യയുംഅവരുടെ കൂടെ . .ഈ വയസ് ആയവരുടെ കൂടെ നീ ബോംബെ വരെ എന്ത് ചെയാന്‍ പോകുന്നുവോ ,എന്ന് ചേട്ടന്മാരുടെ പരിഭവം . ?ഇത് ഓര്‍ത്തു എനിക്കും മനസമാധാനം കിട്ടിയുമില്ല .അവിടെ എത്തി കഴിഞ്ഞാല്‍ ബന്ധു വീട്ടില്‍ രണ്ടു കുട്ടികള്‍ ഉണ്ട് .എന്തായാലും നീണ്ട ഒരു യാത്ര എന്‍റെ മുന്‍പില്‍ ഉണ്ട്.. അതുമിതും ഓര്‍ത്തു കൊണ്ട് ഞാനും
എല്ലാവരുടെയും കൂടെ ആലുവ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നു .ആ സമയത്ത്എന്റെ ചേട്ടന്‍ ഒരു ഉപകാരവും ചെയ്തു .അവിടെ ഉള്ള ബുക്ക് ഷോപ്പില്‍ പോയി കിട്ടാവുന്ന കുറച്ചു ബാലരമ ,പൂമ്പാറ്റ എല്ലാം വാങ്ങി തന്നു .അന്നും പെങ്ങള്‍ ഇതൊക്കെ വായിച്ചാല്‍ മതി എന്ന് തീരുമാനിച്ചതുപ്പോലെ, ഞാനും എനിക്ക് വേണ്ടി വല്ലതും വാങ്ങാന്‍ നോക്കി ,എന്‍റെ കൈയില്‍ കിട്ടിയത് രണ്ടു പഴയ ബോബനും മോളിയും അതുമായി എല്ലാവരോടും യാത്ര പറഞ്ഞു ട്രെയിനില്‍ കയറി .
അവധി സമയം ആയതു കൊണ്ട് സീറ്റ് കിട്ടിയത് അടുത്ത് ആയിരുന്നു ഇല്ല .എനിക്കും അപ്പനും അമ്മയ്ക്കും അടുത്ത് സീറ്റ് കിട്ടി .പിന്നെ ആരോടൊക്കെയോ ചോദിച്ചു .എല്ലാവരും കുറച്ചു അടുത്ത് സീറ്റ് ഒപ്പിച്ചു . .ട്രെയിന്‍ ഒരു ചൂളം വിളിച്ചപ്പോള്‍ ഞാനും ഒന്ന് അഭിമാനിച്ചു . ആരും ഇത് വരെ പോകാത്ത ഏതോ കാര്യത്തിന് ഞാന്‍ പോകുന്ന സന്തോഷവും . തൃശൂര്‍ വരെ പുറത്തു നോക്കി ഇരിപ്പ് ആയിരുന്നു ..പിന്നെ മനസിലായി ഈ യാത്ര രണ്ടു ദിവസം ഇതുപോലെ ഇരിക്കാന്‍ ഉള്ളതും ആണല്ലോ ?ഞാന്‍ ഇരിക്കുന്ന അവിടെ ചില സീറ്റില്‍ കൂടി ആരോ വരാനും ഉണ്ട് .അവര് എവിടെയോ ആവുമ്പോള്‍ വരുമെന്ന് അറിഞ്ഞു .അവരും ബോംബെ ക്ക് തന്നെ ഉള്ളവരും .എനിക്ക് തൃശൂര്‍ വരെ ട്രെയിന്‍ എത്തിയപ്പോളെക്കും കുറച്ചു മടുപ്പും ആയി .ഞാന്‍ കുറച്ചു നേരം വായിക്കാന്‍ വേണ്ടി ബാലരമ എടുത്ത് കൈയില്‍ പിടിച്ചു .ഷോര്‍ണൂര്‍ എത്തുമ്പോള്‍ എന്നെ വിളിക്കണം എന്നും പറഞ്ഞു ഒരേ കിടപ്പ് ആയിരുന്നു .പിന്നെ എഴുന്നേറ്റത് രാത്രി ഭക്ഷണം കഴിക്കാന്‍ വേണ്ടി അമ്മ വിളിച്ചപോള്‍ ആണ് .ഷോര്‍ണൂര്‍ കഴിഞ്ഞുവോ ?,എന്നുള്ള ചോദ്യവുമായി ഞാന്‍ ചാടി എഴുന്നേറ്റു ..അതൊക്കെ കഴിഞ്ഞു കുറെ സമയം ആയി എന്ന് അപ്പനും .കണ്ണ് തുറന്നപോള്‍ കണ്ടത് മുന്‍പില്‍ സുന്ദരിയായ അമ്മയും രണ്ടു മക്കളും .ഒരു മകന്‍ കോളേജില്‍ ആയി കാണും .താഴെ ഉള്ള ആള്‍ ഒരു അനിയന്‍ കൊച്ചും .ഒരു നാലാം ക്ലാസ്സില്‍ വല്ലോം ആയി കാണും .എന്താ ചേച്ചി നല്ല ഉറക്കം ആയിരുന്നുവല്ലോ ?എന്നുള്ള ചോദ്യവുമായി .എനിക്ക് അത് അത്ര പിടിച്ചില്ല .കാരണം ഇവന്‍ ബോംബെ വരെ,ഇതുപോലെ ചോദ്യവുമായി കൂടെ ഉണ്ടാകുമല്ലോ ?
കുറച്ചു സമയം കഴിഞ്ഞപോള്‍ എന്റെ അമ്മ കഴിക്കാന്‍ ഉള്ള ഓരോ പൊതികള്‍ അഴിക്കാന്‍ തുടങി .നല്ല ചോറും ,ചെമ്മീന്‍,ബീഫ് വരട്ടിയതും , എന്തൊക്കെയോ ഉണ്ട് ..ആ സുന്ദരി ആയ അമ്മ യോട് എന്റെ അമ്മ ചോദിച്ചു കഴിക്കാന്‍ കൈയില്‍ ഉണ്ടോ എന്ന് .അപ്പോള്‍ അവര്‍ക്കും അവരുടെ പൊതികള്‍ തുറക്കാന്‍ തിടുക്കം ആയി .നല്ല ദോശയും ,സാമ്പാറും ,ചമ്മന്തിയും .അപ്പോള്‍ തന്നെ അവരെ കുറിച്ച് ഒരു ചെറിയ കാര്യം മനസിലായി.എന്തായാലും നമ്മുടെ കൂടെ കൂടാന്‍ വിഷമം ആവും .ബീഫ് കഴിക്കുന്നത് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് അപ്പന്‍അവരോടു പതുക്കെ ചോദിക്കുന്നതും കേള്‍ക്കാം . സാരമില്ല കുട്ടികള്‍ടെ അച്ഛന്‍ അതൊക്കെ ബോംബയില്‍ നല്ലപോലെ കഴിക്കും .അച്ഛന്‍ കഴിക്കാത്തതും ഒന്നും ഇല്ല .ആ സ്നേഹമുള്ള അച്ഛനെ കുറിച്ച് പറയാന്‍ ഒരു ആയിരം വിശേഷവും .
അവരുടെ മനസിന്‍റെ കെട്ടഴിക്കാന്‍ കുറച്ചു നിമിഷം മതി ആയിരുന്നു .ആ അച്ഛനെ കുറിച്ച് വാതോരാതെ സംസാരം,അവര് ഇതൊക്കെ പറയുമ്പോളും ഞാന്‍ എന്റെ അവസ്ഥ ആലോചിച്ചു വിഷമിച്ചിരിക്കുന്നു .അവരുടെ മക്കള്‍ എല്ലാം നല്ല ഭംഗിയുള്ള ഷര്‍ട്ട് ,പാന്റും എല്ലാം ഇട്ടു കൊണ്ട് ആണ് ഇരിപ്പ് !!!..വീട്ടില്‍ വച്ചു അമ്മ പറഞ്ഞത് അനുസരിച്ച് ട്രെയിനില്‍ രണ്ടു ദിവസം ഇരിക്കാന്‍ ഉള്ളത് കൊണ്ടും ഞാന്‍ ഏറ്റവും മോശം ഉടുപ്പ് ഇട്ടു ഇരിക്കുന്നു ..നല്ല ഉടുപ്പ് എല്ലാം വേറെ പെട്ടിയില്‍ എടുത്തു വച്ചു . ഈ കുട്ടികള്‍ടെ മുന്‍പില്‍ എന്റെ ഉടുപ്പും ഇത്ര മോശമായി പോയല്ലോ എന്ന് ഓര്‍ത്തു ഒരു നേരിയ വിഷമവും .നമ്മുടെ കോളേജ് കുമാരന്‍ ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ വായന ആണ് അതും ഇംഗ്ലീഷ് പുസ്തകംമാത്രം . ഇനിപ്പോള്‍ ഇതെല്ലാം വായിച്ചു വേണം ബോംബയില്‍ പോയി മിടുക്കന്‍ ആവാന്‍ എന്ന് എന്റെ മനസ്സില്‍ തോന്നാതെ ഇല്ല ..അനിയന്‍ കൊച്ചു വര്‍ത്തമാനം വളരെ കൂടുതലും ..അതും കൂടാതെ എനിക്ക് ഒട്ടും ഇഷ്ട്ടമില്ലാത്ത ഒരു ചീട്ടു പെട്ടിയുമായി വരും .ചേച്ചി ഇത് കളിക്കാം എന്നും പറഞ്ഞു .അന്ന് എല്ലാവരും കുറച്ചു കൂടുതല്‍ ആയി പരിച്ചയപെടല്‍ എന്ന കടമ്പ നല്ലപോലെ നടത്തി .
ഭക്ഷണം കഴിഞ്ഞപോള്‍ എനിക്ക് ഏറ്റവും മുകളില്‍ ആണ് കിടക്കാന്‍ ഉള്ള സ്ഥലംകിട്ടിയതും . ..ഞാന്‍ എന്റെ പൊട്ടി പൊളിഞ്ഞ പാട്ടുപെട്ടിയുമായി മുകളില്‍ കയറി .കട്ടില്‍ കണ്ടാല്‍ ഉറക്കം വരുന്ന ഞാന്‍ കിടന്നതും ഉറക്കം കഴിഞ്ഞു .എന്റെ കണ്ണ് എപ്പോളോ തുറന്നപ്പോള്‍ ,ആ കുമാരന്‍ താഴെ വായന തന്നെ .എന്തൊരു ജന്മം !!!.പുസ്തകം വായന അല്ലാതെ ഒരു വാക്ക് ആ ട്രെയിനില്‍ അവര് ആരോടും മിണ്ടുന്നത് ഞാന്‍ കണ്ടില്ല .അമ്മ ഇടയ്ക്കു മനൂട്ടാ എന്ന് വിളിച്ചു വല്ലതും പറയുമ്പോള്‍ തല ആട്ടും .കൊടുക്കുന്ന എന്തും കഴിക്കും .അയാള്‍ കെട്ടുന്ന പെങ്കൊച്ചിന്റെ തല വിധി ഓര്‍ത്തു വെറുതെ എന്റെ ഉറക്കം കളഞ്ഞു . . എല്ലാവരും വളരെ പരിചയം ഉള്ളവരെ പോലെ ഉള്ള സംസാരം കേട്ട് ആണ് രാവിലെ ഞാനും കണ്ണ് തുറന്നത് .എല്ലാവരും കൂടി ഇഡ്ഡലി കഴിക്കുന്നു .എന്‍റെ അനക്കം കേട്ടതും ചേച്ചി ഉറക്കം ആണല്ലോ എന്ന് വിചാരിച്ചു വിളിച്ചില്ല എന്ന് അനിയന്‍ കൊച്ചു കമന്റ് പറഞ്ഞ് കഴിഞ്ഞു .അവന് ബോംബെ എത്തുന്നതിനു മുന്‍പ് ഞാന്‍ മിക്കവാറും വല്ലതും വായില്‍ തിരുക്കി വയ്ക്കണം എന്ന് വിചാരിച്ചു തന്നെ ചാടി ഇറങ്ങി .അപ്പോള്‍ നമുടെ കോളേജ് കുമാരന്‍ നല്ല നാടന്‍ ആയി മുണ്ട് ഒക്കെ ഉടുത്ത് ഇരിക്കുന്നു .ഇതിലും വലിയ സന്തോഷം ഉണ്ടോ?.അവരുടെ കൂടെ ഞാനും ഇഡലി കഴിച്ചു .അപ്പോള്‍ സുന്ദരി അമ്മ ഇഡ്ഡലി പൊടി ആദ്യമായി എന്നെ കൊണ്ട് കഴിപ്പിച്ചു .നല്ല ഇഡ്ഡലി പൊടി ആയിരുന്നു ..
അതിനുശേഷം എന്‍റെ അമ്മയും സുന്ദരി അമ്മയും കൂടി കുടുംബ പുരാണം തുടങ്ങി .എല്ലാവരുടെയും ജീവിതം ആ ട്രെയിനിലും വേഗതയില്‍ ഓടി എന്ന് പറയാം . ആ അമ്മ പറഞ്ഞ കഥ അവസാനിച്ചതും വൈകുംന്നേരം ആയപോള്‍ .അമ്മയുടെ ചരിത്രവും .പഠിക്കാന്‍ മിടുക്കന്മാരായ രണ്ടു മക്കളെയും കൊണ്ട് അമ്മ തനിച്ചു പാലക്കാട് അടുത്ത് താമസിക്കുന്ന തും .അവധി ആവുമ്പോള്‍ അച്ഛന് ഇഷ്ട്ടമുള്ള ഉണ്ണി യപ്പം .മുറുക്ക് .ചീടാ ,എല്ലാ വിധ മധുരവുമായി ബോംബെ ക്ക് പോകുന്ന യാത്രയും .വര്ഷം കുറെ ആയി ഇത് തന്നെ അമ്മയുടെയും മക്കളുടെ പ്രധാന വിനോദം .ഇതൊക്കെ പറയുമ്പോള്‍ അമ്മ യുടെ മനൂട്ടന്‍ എന്ന് പറയുന്ന മകന്‍ മൂളും .അനിയന്‍ കൊച്ച് ,അവന്റെ പേര് ബാലൂട്ടി ...ആ പേരില്‍ ആണ് അമ്മ അവനെ വിളിച്ചത് . അവന്‍ ബോംബെ കഥകള്‍ വിവരിക്കും .എനിക്ക് സമയം പോകാന്‍ ഒരു വഴിയും ഇല്ല .കൂടെ മടുത്ത് ഇരിക്കുന്ന എന്നെ കണ്ടിട്ടും ബുക്ക് വല്ലോം വായിക്കാന്‍ എടുത്തോ എന്ന് പോലും ചോദിയ്ക്കാന്‍ ഉള്ള വിവരവും ഇല്ല .അവരുടെ കഥയും .അച്ഛന് കൊണ്ട് പോകുന്ന പലഹാരത്തിന്റെ ഓരോ വീതവും കഴിച്ചു കൊണ്ട് .ആ ദിവസവും അതുപോലെ കടന്നു പോയി ...ട്രെയിന്‍ യാത്ര ഞാന്‍ നല്ലപോലെ കണ്ണും നട്ട് നോക്കി ഇരിക്കുന്നു .എവിടെയോ വളരെ ശക്തിയായി മഴയും ഉണ്ട് ...
അതിനിടയില്‍ ആണ് എന്റെ കണ്ണില്‍ കൂടി ഒരു കാര്യം കണ്ടു പിടിച്ചത് .ഒരു പേജ് പോലും ചുളിക്കാതെ ഞാന്‍ വായിച്ചു കൊണ്ടിരുന്ന എന്റെ ബോബനും .മോളിയും ഒരു മാതിരി ചുക്കി ചുളിഞ്ഞ് ഇരിക്കുന്നു .കള്ളന്‍ കപ്പലില്‍ തന്നെ .ഞാന്‍ ഉറക്കം എന്ന് വിചാരിച്ച് നമ്മുടെ കോളേജ് കുമാരന്‍ അതെടുത്ത് വായിക്കും .അപ്പോള്‍ രാത്രി മുഴുവന്‍ ഉറക്കം ഒളിച്ചിരുന്ന് വായിച്ചത് ഇതാവും .ജീവിതത്തില്‍ തമാശ പുസ്തകം വായിക്കാത്തത് കൊണ്ട് ആവും .ഒരു രാത്രി കൂടി അല്ലേ വായിക്കു സന്തോഷായി വായിക്കട്ടേ എന്ന് ഓര്‍ത്ത് ഞാനും മിണ്ടിയില്ല . എന്തായാലും ,ഞാനും കിടപ്പില്‍ ആയി ഞാന്‍ വാങ്ങിച്ച പുസ്തകം വേറെ ഒരു ആള്‍ വായിച്ച് തീരതതുവല്ലോ എന്ന ആശ്വാസവും ..
എനിക്ക് പനിയും കൂടി കിട്ടിയതോടെ യാത്രയുടെ ഒരു ചൂടും എല്ലാവര്ക്കും കുറഞ്ഞു .ബോംബയില്‍ എത്തിയാല്‍ അവിടെ ഒരുപാടു പരിപാടികളും .പിറ്റേന്ന് രാവിലെ ആയപോള്‍ എല്ലാവരും ട്രെയിന് പുറത്ത് ചാടാനുള്ള ബഹളവും .എല്ലാം ബാഗില്‍ എടുത്ത് വയ്ക്കുന്ന തിരക്കും . ..അതിനിടയില്‍ എന്റെ അപ്പനും, അമ്മയും കൂടി സുന്ദരി ആയ അമ്മ യോട് ബോംബയിലെ വിലാസം ചോദിച്ചു ..രണ്ടു ദിവസം കൂടെ ഉണ്ടായിരുന്നിട്ടും മിണ്ടാത്ത ഇവരുടെ വീട്ടില്‍ പോകാനുള്ള സാഹചര്യം ഉണ്ടായാല്‍ അതും കൂടി കണ്ടു നില്ക്കാന്‍ എനിക്ക് വയ്യ എന്ന് അപ്പനോട് പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു .അവരുടെ ഫോണ്‍ നമ്പര്‍ ,വിലാസം എല്ലാം അവര് തന്നു .ബോംബയിലെ ബന്ധുവിന്റെ വീട്ടിലെ നമ്പര്‍ ആയത് കൊണ്ട് അപ്പന്‍ നമ്പര്‍ കൊടുത്തുമില്ല നാട്ടിലെ നമ്പര്‍ അവര് ചോദിച്ചുമില്ല ..അവരെ നമ്മള്‍ വിളിക്കാം എന്ന് ഉറപ്പും പറഞ്ഞ് വഴി പിരിഞ്ഞു .. .വളരെ നല്ല അടുപ്പം ഉള്ളവര്‍ ആയി തോന്നിയത് കൊണ്ട് ആവും നല്ല വാക്കില്‍ എല്ലാവരും യാത്ര പറഞ്ഞു .ഞാനും ആ മനൂട്ടാ എന്ന പുസ്തകപുഴുവിനോട് ഒന്നും പറഞ്ഞുമില്ല .അനിയന്‍ കൊച്ച് ഓടി വന്നു ചേച്ചി വിളിക്കണം എന്ന് പറഞ്ഞു . ആ ചിട്ട് പെട്ടിയും എന്റെ കൈയില്‍ വച്ചു .വീട്ടില്‍ പോയി അപ്പന്‍ ടെ കൂടെ കളിച്ചു പഠിക്കണം എന്നുള്ള ഉപദേശവും .ചേച്ചിയുടെ യാത്രകള്‍ മടുപ്പ് ആവാതെ ഇരിക്കാന്‍ ഇത് ഉപകാരം ആവും എന്നും പറഞ്ഞ് ഒരു പോക്കും ..എന്തായാലും അതില്‍ സ്നേഹമുള്ള ഒരു നല്ല അനിയനെയും എനിക്ക് മനസിലായി ..ബോംബെ എത്തിയതും അവിടെയും നല്ല മഴ ആയിരുന്നു ...
ബന്ധു വിന്റെ വീട്ടില്‍ എത്തി കഴിഞ്ഞപോള്‍ ഞാന്‍ പനി കൂടി കിടപ്പ് ആയി ..രണ്ടു ദിവസം ഒട്ടും എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത വയ്യാതെയും ആയി ..എന്റെ പനി മാറിയപ്പോള്‍ എല്ലാവരും കൂടി ബോംബെ കാണുന്നതിനുള്ള ഓട്ടവും .മൂന്നു ആഴ്ച അവിടെ പോയത് അറിഞ്ഞില്ല ..തിരിച്ചു പോരാനുള്ള സമയവും ആയി .അപ്പോള്‍ ആണ് എന്റെ അപ്പന്‍ സുന്ദരി അമ്മ യെയും കുടുംബത്തെയും കുറിച്ച് ഓര്‍ത്തതും .അവര് തന്ന നമ്പറില്‍ വിളിച്ചു നോക്കി ഒരുപാടു തവണ ആരും ഫോണ്‍ എടുത്തതുമില്ല .പിറ്റേന്ന് രാവിലെ നാട്ടിലേക്കു തിരിച്ചു പോന്നു .ട്രെയിനില്‍ വായിക്കാന്‍ ബന്ധു സഹോദരിയുടെ പഴയ കുറച്ചു പുസ്തകം ഞാന്‍ എടുത്തിരുന്നു .കുറച്ചു വായിച്ചു കഴിഞ്ഞപോള്‍ വായിച്ചു തീരാത്ത എന്റെബോബനും മോളിയും തന്നെ കൈയില്‍ എടുത്തു .അതിനിടയില്‍ നിന്നും ഒരു കൊച്ചു കുറിപ്പും എനിക്ക് കിട്ടി ..മൂന്ന് ആഴ്ച ആയി പൊടി പിടിച്ചിരുന്ന ആ കൊച്ചു പുസ്തകത്തില്‍ നിന്നും ...ഈ വരികളുമായി എഴുതിയ ഒരു കത്തും .
''എന്റെ അമ്മ പറഞ്ഞത് ഒന്നും വിശ്വസിക്കരുതേ ...അച്ഛന്‍ ബോംബയില്‍ ഒരു ഗോവക്കാരി സ്ത്രീയെ കല്യാണം കഴിച്ചു ഒരു കുട്ടി ആയി ജീവിക്കുന്നു .അവിടെ വേറെ ഒരു വീട്ടില്‍ ആവും എന്റെ അവധിക്കാലം ..ഒരു വാക്ക് പോലും പറയാതെ എല്ലാം സത്യം ആണെന്ന് വിചാരിച്ചു വിട പറയാന്‍ എനിക്കും മനസ് വന്നില്ല ''.സ്നേഹപൂര്‍വ്വം മനൂട്ടന്‍ ''
ഈ കുറിപ്പും വായിച്ച ഞാന്‍ തിരിച്ചുള്ള എന്‍റെ യാത്രയില്‍ മനൂട്ടനും ,അനിയനും അവരുടെ അമ്മയും ആയി ഒരിക്കല്‍ കൂടി ഒരു യാത്ര നടത്തി. എന്റെ മനസ്സില്‍ ഒരു ആയിരം ചോദ്യവുമായി വഴിപിരിഞ്ഞ അവരെ കുറിച്ച് ഞാന്‍ മനസ്സില്‍ വിങ്ങലോടെ ഓര്‍ത്തു .എന്നും ഓര്‍ക്കുന്നു .....
ആ ഫോണ്‍ നമ്പര്‍, ആ പേര് എല്ലാം വെറുതെ ആയിരുന്നുവോ?ആ തിരക്ക് പിടിച്ച പരിച്ചയപെടലില്‍ സത്യം ആ ശുദ്ധ സംഗീതം മാത്രം ആയിരുന്നു ''സംഗീതമെന്ന ആഴകടലില്‍ ഞാന്‍ പ്രണയം ഇഷ്ട്ടപ്പെടുന്നവളും ''
ഇതില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം എല്ലാം എന്റെ ബന്ധു സഹോദരന്റെ കലകള്‍ ആണ്
.ഇതില്‍ പറയുന്ന മനൂട്ടനും ,ബാലൂട്ടിയും എല്ലാം എവിടെയോ ജീവിക്കുന്ന വരും ..സ്വന്തമായ പേരും എനിക്ക് അറിയുകയുമില്ല ... അവരെ കുറിച്ച് നല്ല കുറച്ചു ഓര്‍മ്മകള്‍ ഞാന്‍ ഇവിടെ എഴുതി എന്ന് മാത്രം അറിയാം .
ആദ്യ തേങ്ങ എന്റെ വക (((ഠേ)))
ReplyDelete''എന്റെ അമ്മ പറഞ്ഞത് ഒന്നും വിശ്വസിക്കരുതേ ...അച്ഛന്‍ ബോംബയില്‍ ഒരു ഗോവക്കാരി സ്ത്രീയെ കല്യാണം കഴിച്ചു ഒരു കുട്ടി ആയി ജീവിക്കുന്നു .അവിടെ വേറെ ഒരു വീട്ടില്‍ ആവും എന്റെ അവധിക്കാലം ..ഒരു വാക്ക് പോലും പറയാതെ എല്ലാം സത്യം ആണെന്ന് വിചാരിച്ചു വിട പറയാന്‍ എനിക്കും മനസ് വന്നില്ല ''.സ്നേഹപൂര്‍വ്വം... - “ആ വരികളിൽ എത്രമാത്രം ദുഖം ഉളിഞ്ഞിരിപ്പുണ്ടല്ലേ.. വേദനതോന്നി ആ വാക്കുകൾ വായിച്ചപ്പോൾ
പിന്നെ സിയ, ഇത് കഥയുടെ ഫോർമാറ്റിലേക്ക് ശരിക്ക് കൊണ്ട് വരാമായിരുന്നു. എനിക്ക് തോന്നുന്നു ഇപ്പോൾ ഇത് ഒരു ഓർമ്മക്കുറിപ്പ് ആയി എന്ന്. പിന്നെ ലേബൽ എന്തായാലും എഴുത്ത് നന്നായി.. കഥയായാണ് മനസ്സിലെങ്കിൽ ആദ്യത്തെ പാരഗ്രാഫ് ഒരിക്കലും അവിടെ ചേർക്കാതെ കമന്റാക്കുന്നതാവും ഉചിതം. കഥയെഴുതാനുള്ള കഴിവുണ്ട്.. പക്ഷെ കഥയുടെ ഫോർമാറ്റിൽ എത്തിയോ എന്നൊരു സംശയം.
ഒന്ന് പറയാൻ വിട്ടു. സിയക്ക് നല്ല ഭാഷാ സെൻസ് ഉണ്ട്. .ചിലയിടങ്ങളിൽ അത് ശരിക്ക് അറിയാം.. അത് നിലനിർത്തുക.. കഴിയുമെങ്കിൽ വളർത്തിയെടുക്കുക. അത് പോലെ ഇതോടൊപ്പമുള്ള ചിത്രങ്ങളും കൊള്ളാം..
ReplyDeleteകഥ പറയുന്ന ഒരു ആള്‍ തന്നെ തേങ്ങ പൊട്ടിച്ചതില്‍ സന്തോഷം !!!!!!!
ReplyDeleteഇനിപ്പോള്‍ എല്ലാം എഴുതി പോയല്ലോ... മനോരാജ് ടെ കമന്റ് വന്നത് കൊണ്ട്എല്ലാരും ഒന്ന് കൂടി പോയി വായിക്കാന്‍ ഇട ആവും ...എന്തായിരുന്നു സിയാ ആദ്യം എഴുതിയത് എന്നും .താങ്ക്സ്
kollaam chechi....ithu katha aano atho nadannatho?
ReplyDeletehai siya ,nannayittundu
ReplyDeleteസിയാ, കഥയെന്നു തുടക്കം പറഞ്ഞു ഒടുവില്‍ ഓര്‍മ്മകളുടെ അഭ്ര പാളി അടര്‍ത്തി വായനക്കാര്‍ക്കായി നീക്കി വെച്ചിരിക്കുകയാണ് അല്ലെ?. എന്ത് തന്നെയായാലും നല്ല ഒരു ഫ്ലോയോടു കൂടി തന്നെ എഴുതിയിരിക്കുന്നു!
ReplyDeleteപിന്നെ പ്രേമത്തെ കുറിച്ച് ഒരു വാക്ക്! പ്രേമം എല്ലായ്പോഴും തുറന്നു പറയണം എന്നൊന്നില്ല പലപ്പോഴും ആരോരുമറിയാതെ നാം മനസിലിട്ട് താലോലിച്ചു കാലത്തിന്റെ കുത്തൊഴുക്കില്‍ മനസിന്റെ അടിത്തട്ടിലേക്ക് ഒളിച്ചു പോകുന്ന ഒരു പ്രണയത്തിനു ചിലപ്പോള്‍ ഒരായിരം സ്വപ്ന വീചികള്‍ ഉണ്ടാകാം ( ചുമ്മാ പറഞ്ഞു എന്നെ ഒള്ളു കേട്ടോ )
തീവണ്ടി പോലെ നീണ്ട കഥ!
ReplyDeleteനന്നായിട്ടുണ്ട് ട്ടൊ സിയാ. ബ്ലൊഗ് മീറ്റില്‍ ഫോട്ടോ കണ്ടു - ശരിക്കും സുസ്മിതാസെന്നിനെ പോലെ തന്നെ. :)
ReplyDelete:)
ReplyDeleteസിയ,
ReplyDeleteനല്ല എഴുത്ത്.
വ്യത്യസ്തമായൊരനുഭവം പകർന്നു തന്നതിനു നന്ദി!
ഒരു പക്ഷേ സത്യം പറയാനുള്ള വിഷമം കൊണ്ടാകും ആ അമ്മ നിങ്ങളോടെല്ലാം അങ്ങനെ പറഞ്ഞത് അല്ലേ?
ReplyDeleteമനോരാജ് മാഷ് പറഞ്ഞതു പോലെ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു.
ആ പൊട്ടിച്ചിരി എന്നില്‍ ഒരിക്കല്‍ വന്നതുപ്പോലെ തോന്നിയിട്ടും ഉണ്ട് .അതും സ്നേഹമെന്ന ഒരു കാറ്റു പതുക്കെ ഒന്ന് വീശിയതുപോലെയും അതും ഒരു യാത്രയില്‍ തന്നെ ..............
ReplyDeleteഒരിക്കലേയുള്ളൂ.....ആയിരിക്കില്ല.
ഓര്‍ത്തെടുക്കൂ...
ഞങ്ങള്‍ക്കു വായിക്കാമല്ലോ?
കഥയുടെ അമിട്ടുകൾ ഓർമ്മയുടെ വസന്തത്തിൽ കൂടി പൊട്ടിവിരിയുന്ന കാഴ്ച്ചകാളാണ് കാണാൻ കഴിഞ്ഞത്....
ReplyDeleteഅന്നത്തെ ആ മനുവിനോടുള്ള നൈമിഷിക പ്രണയത്തിന്റെ ഉൾതുടിപ്പുകൾ കാലം ഇത്രകഴിഞ്ഞിട്ടും കഥാകാരിയിൽ ഒളിഞ്ഞിരിപ്പുണ്ട് കേട്ടൊ.....സിയ.
നായികയുടെ പ്രായവും കൂടി ചിത്രീകരിച്ച്,മിഴികളാൽ ആരാധനകൾ/വിടപറയൽ എന്നിവകൂടി വർണ്ണിച്ചിരുന്നുവെങ്കിൽ ,ആ ബന്ധു വരച്ചിട്ടിരിക്കുന്ന ചിത്രങ്ങളെ പോലെ ഇക്കഥയും ഒന്ന് കൂടി ഉജ്ജ്വലമായേനേ...!
ഒരു കഥ എഴുതുന്നവരുടെ ബുദ്ധിമുട്ട് ഞാന്‍ ശരിയ്ക്കും അനുഭവിച്ചു ..ഇത് ഒന്ന് എഴുതി തീര്‍ക്കാനും .ആദ്യം, ഞാന്‍ എന്ന എന്നെ മാറ്റി അതില്‍ ഒരു പേര് വച്ച് തുടക്കം ഇട്ടു നോക്കി .അത് ഷമിന്‍ വായിച്ചു പറഞ്ഞു അതില്‍ നീ തന്നെ വരുന്നത് ആവും നല്ലത് .പിന്നെ ഞാന്‍ തന്നെ ഇവിടെ ജീവിക്കട്ടെ എന്ന് വിചാരിച്ചു എഴുതി തീര്‍ത്തു .....
ReplyDeleteperooran ,.ഇത് വഴി വന്നതില്‍ നന്ദി
ഒഴാക്കന്‍. നു .ഒരു കഥ ആയി തുടക്കം ഇട്ടാല്‍ ഇത് ആര് വായിക്കും ?പ്രേമത്തെ കുറിച്ചുള്ള വിവരണം നന്നായി ..
ഇസ്മായില്‍ കുറുമ്പടി ക്ക് ..
തീവണ്ടി പോലെ നീണ്ട കഥ!!! ഈ പേര് നേരത്തെ കിട്ടിയിരുന്നാല്‍ അത് എന്‍റെ കഥയുടെ തലകെട്ട് ആക്കാമായിരുന്നു
സീമ മേനോന്‍ ..അടുത്ത ബ്ലോഗ് മീറ്റ് നു കാണാം..
SAMAD ഇരുമ്പുഴി&.jayanEvoor കമന്റ് നും നന്ദി ..ഇനിയും ഇത് വഴി വരണം .
ശ്രീടെ അഭിപ്രായം മാനിച്ചിരുന്നു .കഥ ഇനിയും വായിക്കാന്‍ വരേണ്ടി വരും ട്ടോ ..
അച്ചായന്‍ ,എന്നെ ഒരു മാധവിക്കുട്ടി ആക്കാന്‍ ഉള്ള ഒരു ചോദ്യം പോലെ ഉണ്ടല്ലോ ?സമയം പോലെ വല്ലതും ഇതുപോലെ കഥ ആയിട്ട് വരാം ...
ബിലാത്തിപട്ടണം /
ഈ കഥ തന്നെ ഏതു വിധത്തില്‍ തീര്‍ത്തു എന്നുള്ള പെടാപാട് എനിക്ക് അല്ലേ അറിയൂ ?..ആ മനു സത്യം ഉള്ള ആരോ ആയിരുന്നു ..പക്ഷേ എവിടെ പോയി തപ്പി എടുക്കാന്‍,ശരിയ്ക്കും ഉള്ള പേര് പോലും തരാതെ പോയത് കൊണ്ട് വിശ്വസിക്കാന്‍ കുറച്ചു പ്രയാസവും ... ..എന്തായാലും കമന്റ് ചെയ്തതിനും നന്ദി അറിയിക്കുന്നു .......
ങ്ഹും..അപ്പോ മനുകുട്ടനോടൊരു സോഫ്റ്റ്കോർണർ ഉണ്ടാരുന്നു അല്ലേ.. :) ഇനിം കഥകൾ പോരട്ടെ..
ReplyDeleteചോറും കറികളും വാഴയിലയിൽ പൊതികെട്ടിയ ട്രയിൻ യാത്രകളുടെ ഓർമ്മകൾ വന്നു ഇത് വായിച്ചപ്പോ..
പിന്നെ, സ്പാം പ്രോബ്ലമൊന്നുമില്ലേൽ ഈ കച്ചറ വേർഡ് വെരിഫിക്കേഷൻ എടുത്ത് കളഞ്ഞൂടെ.?
സിയാ new attempt നല്ല ഭംഗിയായിട്ടുണ്ട്.
ReplyDeletekeep it going ..
ഞങ്ങടെ കൂടെയും ഒരിക്കല്‍ travel ചെയ്യണേ never know എപ്പോ ഞങ്ങളൊക്കെ കഥാപാത്രങ്ങലവനെന്നു
:)
This comment has been removed by the author.
ReplyDeleteസിയാ.... ഞാന്‍ പോലുമറിയാതെ ആണ് കൊച്ചു കൊച്ചു വിശേഷങ്ങളിലെതിപ്പെട്ടത്. ..
ReplyDeleteപ്രൊഫൈലില്‍ പറഞ്ഞ പോലെ ഒന്നെത്തി നോക്കി പെട്ടെന്ന് പോവാമെന്നു കരുതിയതാ. പക്ഷെ പിടലി ഉളുക്കി പോയി. കാരണം, ഒരു എത്തി നോട്ടത്തില്‍ അവസാനിച്ചില്ല.
വന്നപ്പോള്‍ തോന്നി കുറച്ചു നേരത്തെ ആവാമായിരുന്നെന്നു..
ആദ്യം തോന്നി പിന്നെ വായിക്കാം....... രണ്ടു വാക്ക് പറഞ്ഞു പോവാമെന്നു... കുറച്ചു വായിച്ചപ്പോള്‍ തോന്നി മുഴുമിപ്പിച്ചു പോകുന്നതാ നല്ലതെന്ന്...
വായിച്ചു കുറച്ചങ്ങേതിയപ്പഴേ തോന്നി... "കാല വാല് പോക്കിയതെന്തിനെന്നു?"
കോളേജ് കുമാരനോടുള്ള സോഫ്റ്റ് കോര്‍ണര്‍ തുടക്കത്തിലേ അറിയാതെ വന്നു തുടങ്ങിയിരുന്നു..
ചില കഥാപാത്രങ്ങള്‍ അങ്ങിനെയാ. ഒന്നും മിണ്ടാതെ നമ്മെ നൊമ്പരങ്ങിലേക്ക് കൊണ്ട് പോകും. അതിലൊരാളായി ഇതും.
അല്ല അവതരണം. വായന സുഖം കിട്ടുന്നു.. നല്ല ഭാഷയും.
ഇവിടൊക്കെ ഉണ്ട് ഞാന്‍... കാണാം ഇനിയും . അപേക്ഷിച്ചിട്ടുണ്ട് കൊച്ചു വിശേഷങ്ങളില്‍ മെമ്പര്‍ ആവാന്‍..
സിയാ ..
ReplyDeleteപ്രദീപിന്റെ മീറ്റ് പോസ്റ്റ് വഴി ആണു സിയയെ കാണുന്നത് ..
ന്നാപ്പിന്നെ യീ കൊച്ചിന്റെ ബ്ലോഗോന്നു കാണാലോ ന്നു കരുതി ..
വന്നത് വെറുതെ ആയില്ല .. :)
നല്ല കഥ , അല്ലെങ്കില്‍ ഇതൊരു കഥ മാത്രം ആയിരിക്കട്ടെ ..
This comment has been removed by the author.
ReplyDeletechechi ithenikku valarae athikam ishtappettuu..thudakkathilae katha ennullathu mathram mattamayirunnuuu...adya blog kukalekkalum avatharana reethi orupadu nanniyittundu...
ReplyDeletekochukalliii!!!!!!!!!! poobatta vayikunna prayathil thannae premikkanum thudangi allaeee...hahaa ..just kidding..keep it up
love
Molamma
സിയാ !!!!!!!!!! കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു ... ഹ ഹ ഹ . പകുതിയും മനസ്സിലായില്ല . എന്നാ എഴുതി വെക്കുവാ ?? ( ചുമ്മാ പറഞ്ഞതാണേ ) .
ReplyDeleteകിടിലം എന്നൊക്കെ ആരാണ്ട് പറഞ്ഞത് കേട്ടു. അത് കൊണ്ടാ ഇങ്ങനെ എഴുതിയത് . എഴുത്ത് പോരാ ഇനിയും ശരിയാകണം .
ക്ലൈമാക്സില്‍ ആ പയ്യന്‍ എഴുതി വച്ചത് ശരിക്കും , ഒത്തിരി ചിന്തിപ്പിച്ചു .
പിന്നെ ആരാ പറഞ്ഞത് സുസ്മിത സെന്നിനെ പോലെയുണ്ടെന്ന് ? ഒണക്ക മത്തി കണ്ടിട്ട് കൊമ്പന്‍ സ്രാവാണെന്നു പറഞ്ഞ പോലെയായി .
സിയക്ക് മനൂട്ടനോട് തോന്നിയ പ്രണയം പോലെ അപ്പനും തോന്നിയോ മനൂട്ടന്റെ സുന്ദരി അമ്മയോട് ഒരു ഇത്...അല്ലാ...ഫോണ്‍ നമ്പര്‍ ഒക്കെ ചോദിച്ചു വാങ്ങിയത് കൊണ്ട് ചോദിച്ചതാ...
ReplyDeleteവളരെ നീണ്ട കഥ ആയിരുന്നാലും എല്ലാവരും വായിച്ചു എന്ന് അറിഞ്ഞപോള്‍ വളരെ സന്തോഷവും !!!!
ReplyDeleteപ്രിയ റജീന ,ഒരു കഥാപാത്രം ആയതു കൊണ്ട് തന്നെ ആണ് നമുടെ അടുപ്പവം ഇതുപോലെ പോകുന്നതും .തീര്‍ച്ചയായും ഒരു യാത്ര പോകാം .......
സിജോ ക്ക് . കമന്റ് നു താങ്ക്സ് . .ആ മനുകുട്ടന്‍ ഇത് വല്ലോം വായിക്കുവോ ആവോ?ഇനി അവനും വല്ല ബ്ലോഗ്ഗര്‍ ആയാല്‍ തീര്‍ന്നു എന്‍റെ കഥ ...........
,സുള്‍ഫിക്കും , നല്ല കമന്റ് ആയി ഇത് വഴി വന്നതില്‍ നന്ദി പറയുന്നു .
ചേച്ചിപ്പെണ്ണ് ..ഈ പേരില്‍ തന്നെ ഒരു രസം ഉണ്ട് ..പലയിടത്തും ചേച്ചിപ്പെണ്ണ് എഴുതിയ കമന്റ്സ് വായിച്ചിട്ടും ഉണ്ട് .ഒരു ബ്ലോഗ് മീറ്റ് കൊണ്ട് ഇവിടെ വരെ വരാന്‍ തോന്നിയതില്‍ എനിക്കും അതിയായ സന്തോഷം ഇനിയും ഇതുപോലെ കമന്റ്സ് ആയി വരണം .
മോളെമ്മ ..ചേട്ടന്‍ ടെ ഭാര്യയെ കൊച്ചുകള്ളി എന്ന് വിളിക്കുന്ന നിന്റെ മനസ് എനിക്കും ഇഷ്ട്ടം തന്നെ ..കാരണം .ഞാന്‍ പൂബാറ്റ വായിച്ചാ കാലത്തേ പ്രേമം ഞാന്‍ മടുത്തു ..അത് കൊണ്ട് മംഗളം, മനോരമ ഒന്ന് വായിക്കാന്‍ തോന്നിയുമില്ല ..പ്രേമിക്കുന്നവരോട് ഒരു പരാതിയും ഇല്ല .കമന്റ് നു താങ്ക്സ് ...
pradeep ..പറഞ്ഞപോലെ എല്ലാം എഴുതുവാന്‍ നോക്കാം .കമന്റ് നു താങ്ക്സ് ......
ചാണ്ടിക്കുഞ്ഞേ ,കഥ ശരിയ്ക്കും മുഴുവന്‍ വരെ വായിച്ചു എന്നും മനസിലായി ..ഇത്ര നീണ്ട കഥയില്‍ നിന്നും കണ്ടുപിടിക്കാന്‍ ഉള്ളത് തന്നെ കണ്ടുപിടിച്ചു .സമ്മതിക്കാതെ വയ്യ ..പാവം അമ്മ ഇനി ഇത് വായിച്ചു അവിടെ വഴക്ക് ആവണ്ട .അമ്മ ആയിരുന്നു അവരുമായി വളരെ അടുപ്പം ആയിരുന്നതും .എന്ത് ചെയ്യാം,പാവം അവര് എവിടെ ആണോ? ഇനിപ്പോള്‍ ബോംബെ ക്ക് ഫ്ലൈറ്റ് എടുത്തു ആവും പോകുന്നത് എന്ന് ഞാന്‍ വിചാരിക്കുന്നു ..അതോ എല്ലാരും ഏതു വഴി യില്‍ എത്തിയോ?
ente mole ninte ee mounamaya pranayammm kollam ...pakshee aa kurippil ninakkai randu varikal athu kanumairikkum allee venda venda purathu parayanda ...ingane ulla pranayangalum train yathrakalum illengil pinne enthu jeevitham ...othiri ormakal ennilu olam thallunnu ...aaaa enthu parayana athokke oru kalam....ninte ee kadhayiloode anengilum ariyathe pranayichu pokunnu ..ninte aa ..manoottane ..pinne orukaryam sundari aya ammayude karyam paranjappol orthu ee manoottanum oru kochu sundaran avumallooo....allengil kanda nimisham muthal innu vare manoottan oru chodyachinham ayii nilkkillairunnuuu...
ReplyDeleteആന്റീ, ഒരുപാട് വായിപ്പിച്ചു കേട്ടോ. എന്നാലും ബോറടിപ്പിച്ചില്ല.
ReplyDeletesiya sarekum nannayitund varutha nokam... penna vayikam ennu karuthi vayichu vannapol ellam vayichu...nalla flowil story poyitund enium nalla storykalku vandi kathirikunnu.
ReplyDeleteഎന്‍റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ എന്ന് ഹെഡ്ഡറില്‍ പക്ഷെ താഴെ നീളമുള്ള കഥയും പിന്നെ കഥയുടെ പേര് “എന്‍റെ ആദ്യ ട്രൈന്‍ യാത്ര” എന്നായതുകൊണ്ട് ട്രൈന് യാത്ര പോലെ തന്നെ അനുഭവിച്ചു. കഥ പോലെ തന്നെ ചിത്രങ്ങളും നന്നായി.!
ReplyDeleteവാചകങ്ങളില്‍ വാക്കുകളുടെ ക്രമീകരണവും വ്യാകരണവും ഒന്നുകൂടി ഉഷാറാക്കിയാല്‍ എഴുത്ത് ഇനിയും നന്നാക്കാം :)
ReplyDeleteസിയാ...എന്തായാലും ഒരു കഥയുടെ തലത്തിലെക്കുയര്‍ന്നില്ല..പക്ഷെ മനോഹരമായ ഒരോര്‍മ്മ കുറിപ്പാണ് താനും...ഇഷ്ടമായി...സസ്നേഹം
ReplyDeleteഒരു യാത്രികന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. കഥയു എന്നതിനേക്കാള്‍ കൂടുതലായി നല്ലൊരു ഓര്‍മ്മക്കുറിപ്പായിട്ടാണ് ഇത് തെളിഞ്ഞ് നില്‍ക്കുന്നത്.
ReplyDelete...ഹ ഹ..അതിന് കഥ എന്നല്ലല്ലോ സിയ പറഞ്ഞിരിക്കുന്നത്!! മനസ്സിന്റെ ചെപ്പില്‍ നിന്നും എന്നല്ലേ ? :)
കഥ കൊളളാം. പക്ഷെ നീളം കൂടിപോയോ ? അതോ ഇടയ്ക് എന്തോ ഒരു disconnect വന്നോ എന്ന് ഒരു സംശയം.
ReplyDeleteപിന്നെ, രണ്ടാമത്തെ, പിന്നെ ലാസ്റ്റ് - രണ്ടും കലക്കന്‍ പടംസ് !!! വരച്ച ആള്‍ക് എന്റെ വക ഒരു കാപ്പി വാങ്ങി കൊടുക്കണേ :)
Siya.... valare nannayittundu....iniyum ezhuthanam..... ithu vayichappol njanum kure varshangal purakilekku poyapole thonni... ithupoleyulla prenayangal ellavarudeyum manassilundakumennu thonnunnu.....inikku nalla ishtappettu....
ReplyDeleteഞാന്‍ ഓട്ടോയാത്രയില്‍ നിന്നാണ് ഈ ട്രെയിന്‍ യാത്രയെപ്പറ്റി അറിഞ്ഞത്.....
ReplyDeleteഈ ബ്ലോഗിലെ ഏറ്റവും നല്ല പോസ്റ്റ്....അല്ല ബൂലോകത്തെ ആദ്യത്തെ പത്ത് അനുഭവകഥകളില്‍ ഒന്ന്.
എനിക്ക് ഓട്ടോയാത്രയേക്കാള്‍ ഇഷ്ടപ്പെട്ടത് ഈ ട്രെയിന്‍ യാത്രയാണ്. ഇതിലെ ആ കത്തിലെ സസ്പന്‍സ് അവതരിപ്പിച്ച രീതിയാണ് മനോഹരം... അത് അത്രപെട്ടെന്ന് ആര്‍ക്കും വഴങ്ങാത്ത ഒരു രചനാരീതിയാണ്, അസാധ്യമായ കയ്യൊതുക്കത്തോടെ അത് സിയ അവതരിപ്പിച്ചിരിക്കുന്നു.
ഗ്രേറ്റ്....