തിരുവനന്തപുരം,യാത്ര പകുതി വഴിയില്‍ നിന്ന് ഒന്ന് കൂടി യാത്ര തുടരുന്നു .തലസ്ഥാനത് ചുറ്റി നടന്ന് ഇതെല്ലാം പല തവണ കണ്ടത് ആണ് .എന്നാലും ഇപ്പോള്‍ യാത്രകളില്‍ കുട്ടികളും കൂടെ ഉണ്ട് .അവരുടെ കൂടെ ,സംസാരിച്ച് കൊണ്ടുള്ള നടപ്പ് ,കാഴ്ച കാണല്‍ കുറച്ച് ബുദ്ധി മുട്ട് ആയി ചിലപ്പോള്‍ തോന്നും . രാജാവിന്‍റെ കൊട്ടാരം കണ്ട് പുറത്ത് വരുമ്പോള്‍ ,കുട്ടികള്‍ സംശയം എന്ന പെട്ടി തുറക്കും ,അതിലെ പല ചോദ്യകള്‍ നമ്മുക്ക് ചിരിയില്‍ ഒതുക്കേണ്ടി വരും .
''ആ രാജാവ് എവിടെ ആണ് ?രാജാവിന് കുതിരയില്‍ കൂടി ഇത് വഴി പോകുവാന്‍ സാധിക്കില്ലേ ?അവരുടെ നീളം കൂടിയ ഉടുപ്പുകള്‍ അഴുക്ക് പിടിച്ചു കാണില്ലേ ?ആ ഉടുപ്പുകള്‍ക്ക് എല്ലാം എന്ത് കനം ആവും?ഇത്രയും ചോദ്യത്തിന് ഉത്തരം ,ആലോചിച്ച് പറഞ്ഞു കഴിയുമ്പോള്‍ നമ്മള്‍ പല ഇട വഴികളും ,കല്‍ മതിലുകളും കടന്ന് കഴിയും .എന്നാലും അവരുടെ അടുത്ത ചോദ്യം കാതോര്‍ത്തിരിക്കും കുറച്ച് പേടിയോടെ ..
കുറെ കുറെ വര്‍ഷം മുന്‍പ് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് വെള്ള കുതിരകളെ പൂട്ടിയ സ്വര്‍ണ രഥത്തില്‍ എഴുന്നുള്ളിയത് എനിക്ക് പോലും ഓര്‍മകളില്‍ അവശേഷിക്കുന്നു .
കനകക്കുന്ന് കൊട്ടാരം
കുന്നിന്‍മുകളിലെ ,കനകക്കുന്ന് കൊട്ടാരം കാണാന്‍ പോയിരുന്നു .ചരിത്രത്തിന്റെ ,ഒറ്റയടിപ്പാതയിലൂടെ നടന്ന് മുകളിലേക്ക് കയറിയപോള്‍ കാല്പാടുകള്‍ വല്ലതും ഉണ്ടോ എന്നും വെറുതെ നോക്കി .പലതരം തണല്‍ മരകള്‍ ഇണയിട്ടു നില്‍ക്കുന്ന വഴിയോരകള്‍ക്ക് ,അപ്പോളും ഒരു രാജകിയ ഭാവം തന്നെ .ടാറിട്ട നടവഴിയില്‍ ഒരല്പം വിജനത ആയിരുന്നു .താഴെ പൂന്തോട്ടത്തില്‍ കുറച്ച് പേര്‍ ഇരിക്കുന്നത് കാണാം .പേരറിയാത്ത ഒരുപാട് മരകളും ,അതിനിടയില്‍ ,ആകാശത്തെ തൊടാന്‍ എന്നപോലെ ഉയര്‍ന്ന കാറ്റാടിയും, മഹാഗണിയും ,നിര നിര ആയി നിരത്തി വച്ചിരിക്കുന്ന ചെടിചെട്ടികളും എല്ലാം നോക്കി കൊണ്ട് കൊട്ടാരത്തിന്റെ മുറ്റത്ത് എത്തി .പുല്ല് പടര്‍ത്തിയ കൊട്ടാര മുറ്റം ,കാവല്‍പുരയില്‍ നിന്നും ആരൊക്കെയോ എത്തി നോക്കുന്നപ്പോലെ കാണാം .കുട്ടികള്‍ക്ക് കൊട്ടാരത്തിന് ചുറ്റും ഓടി നടക്കാന്‍ ആയിരുന്നു ഇഷ്ട്ടവും .കൊട്ടാരത്തിന് താഴെ ഓണത്തിനുള്ള പരിപാടികളുടെ ഒരുക്കവുമായി കുറച്ച് ആളുകളെയുംകാണാം .ഈ കൊട്ടാരത്തിന് പറയാന്‍ ഒരുപാടു കഥകള്‍ ബാക്കി ഉണ്ടാവും , അത് ഓര്‍ത്തപ്പോള്‍ എന്‍റെ മനസ്സില്‍ ഓര്‍മ്മ വന്നത് ഇതായിരുന്നു .
''ഇന്ദിരാ ഗാന്ധിയുടെ ചിതാ ഭസ്മം കനകക്കുന്ന് കൊട്ടാരത്തില്‍ കൊണ്ട് വന്നപ്പോള്‍ വെള്ളി പാത്രത്തില്‍ ,പൂക്കളുമായി ശ്രീ ചിത്തിരാ തിരുനാള്‍ മഹാരാജാവ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു'' എന്ന് എവിടെയോ വായിച്ചിട്ടുണ്
അതുപോലെ രാജഭരണത്തിന്റെ പരിലാളനം ഏറ്റ എത്ര ചടങ്ങുകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട് . എല്ലാം ഓര്‍മ്മകളില്‍ മാത്രം . ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവ് ജനങള്‍ക്ക് പൊന്നു തമ്പുരാനും ,രാജാവും, എല്ലാം ആയിരുന്നു എന്ന സത്യം പിന്നെയും ഓര്‍മിക്കുന്നു . .കൊട്ടാരത്തിന് മുന്‍പിലും ,പിന്‍പിലും എല്ലാം ചരിത്ര
പ്രാധാന്യം ഉള്ള സ്ഥലകള്‍ ആണ് .തലസ്ഥാനത് എവിടെ നോക്കിയാലും ഒരു രാജകീയത ഇപ്പോളും കാണാന്‍ സാധിക്കും .കൂറ്റന്‍ തണല്‍ മരകള്‍ അവിടെ ഇവിടെയായി കാണാം ..അലുമിനിയംതൂണുകളില്‍ രാജകീയ പ്രതാപത്തെ അനുസ്മരിപ്പിച്ച് നിന്ന വലിയ വിളക്കുകള്‍ പല സ്ഥലത്ത് കണ്ടതുപോലെ തോന്നി .
ഇതുപോലെ ഓരോന്ന് ആലോചിച്ച് ഞാന്‍ കൊട്ടാരത്തിന് ചുറ്റും നടക്കുന്നു .രാജകുടുംബകള്‍ നടത്തി യിരുന്ന ഓരോ ചടങ്ങുകള്‍ ,എല്ലാം തെളിവുകളില്‍ ഇനി നിലനില്‍ക്കണം
ചരിത്ര പ്രാധാന്യം ഉള്ള ,തിരുവിതാകൂറിലെ പലതും ഇനിയും കണ്ട് തീര്‍ക്കാനും ഉണ്ട് .അതിന് ഒരുപാട് സമയം വേണം .അതില്‍ എനിക്ക് ഇഷ്ട്ടമുള്ള ഇനിയും ബാക്കി ആണ് . കുറെ ക്ഷേത്രകള്‍ കാണാന്‍ വലിയ ആശ ആണ് .ആറ്റിങ്ങല്‍ ,പന്തളം ,ആറന്മുള, ഹരിപ്പാട് ,മണ്ണാറശാല നീളുന്ന ഒരു ലിസ്റ്റ് .എല്ലാം ദൂരെ നിന്ന് ഒന്ന് കാണണം . ക്ഷേത്രകള്‍,താമരകുളങ്ങള്‍ വെറുതെ മനസിലെ ഓരോ സ്വപ്നകള്‍ മാത്രം ..ചരിത്രത്തിന്റെ ചോല വൃക്ഷങ്ങള്‍ കാട് പിടിച്ച് ഇല്ലാതാവുന്നതിനു മുന്‍പ് എല്ലാം ഒന്ന് കാണണം .
തിരുവനന്തപുരം യാത്രയുടെ അവസാനം കരാല്‍ കടയിലും കയറി .ആ കടയില്‍ വാങ്ങാന്‍ പോകുന്നതിലും ,ആ കസവ് മുണ്ടുകളും ,സാരീ കളും അടുക്കി വച്ചിരിക്കുന്നത് നോക്കി അതിലൂടെ നടക്കുന്നത്ആണ് കൂടുതല്‍ സന്തോഷം . എനിക്ക് .ആവശ്യം ഇല്ലാത്ത,സാരീ എടുത്ത് കാണിക്കാന്‍ പോലും പറയാന്‍ മടി തോന്നും . എത്ര ഭംഗിയായി അവര്അത് അടുക്കി വച്ചിരിക്കുന്നത് എന്ത് നല്ല കാഴ്ച്ച ആണ് . കസവിന്റെ നീളവും ,വീതിയും ,പുതിയ തരം സാരീകളും കണ്ട് മനസ് നിറഞ്ഞ് കൈയില്‍ ഒരു സാരിയും ,ഷമിന്‍ കസവ് മുണ്ട് വാങ്ങി . യാതൊരു പരാതി ഇല്ലാതെ കടയില്‍ നിന്നും ഇറങ്ങി .
ഇതെല്ലാം കണ്ട് കഴിഞ്ഞപോളെക്കും നേരം ഇരുട്ടി ,ഓണ സമയം കൂടി ,ആയതിനാല്‍ എവിടെ നോക്കിയാലും തിരക്ക് തന്നെ .അവിടെ നിന്നും ,സന്ധ്യാ സമയത്ത് അടുത്ത യാത്രാതുടങ്ങി , ആ യാത്രാ അവസാനിച്ചത് കടലിന്‍റെ സ്വരവും ആയി കോവളം''സമുദ്രയിലേക്ക്''(KTDC ).അവിടെ എത്തിയപ്പോള്‍ കാതടിപ്പിക്കുന്ന തിരമാലകളുടെ സ്വരം എന്‍റെ ചെവിക്ക് ഒരു അരോചകമായി തന്നെ ആണ് തോന്നിയത് .രാത്രി തന്നെ കുട്ടികള്‍ ക്ക് കടല്‍ കാണണം എന്നുള്ള ബഹളം ആയിരുന്നു .നേരം വൈകിയത് കൊണ്ട് രാവിലെ കൊണ്ട് പോകാം എന്ന് ഉറപ്പ് പറഞ്ഞ് എല്ലാവരും കിടന്ന് ഉറങ്ങി .
രാത്രി കിടന്നിട്ടും ഉറക്കം വന്നുമില്ല .രാത്രികളില്‍ ഉറക്കം തീണ്ടാത്ത എന്‍റെ കണ്ണുകള്‍ ഇരുട്ടിലേക്ക് മിഴിച്ചു കൊണ്ട് കിടന്നു . എനിക്ക് കടലിനോട് തീരെ ഇഷ്ട്ടം ഇല്ലാത്തത് കൊണ്ട് ആവാം . വേഗം തിരിച്ച് പോയാല്‍ മതി എന്ന് ആയിരുന്നു മനസിലും .രണ്ട് ദിവസം ഈ കടലിനോട് കഥകള്‍ പറയാന്‍ ഒന്നുമില്ലാത്ത പോലെ .
രാവിലെ കണ്ണ് തുറന്നപ്പോള്‍ കണ്ടത് ,ആ കടലിന്‍റെ പരിസരം ഇതുപോലെ ആയിരുന്നു .ചെറിയ മൂടല്‍ മഞ്ഞ് പോലെ ,പുല്‍ക്കൊടിതുബുകളില്‍ നേര്‍ത്ത മഞ്ഞിന്‍ തുള്ളികള്‍ ,ഇനിയും പുല്‍മെത്തയില്‍ വെയില്‍ തുള്ളികള്‍ വീണിട്ടില്ല. കടലിനും തീരത്തിനും ഒരു
പ്രണയം പോലെ ,കടലും അത്ര ശാന്തം .പൂഴി മണ്ണിനെ തലോടി കൊണ്ട് പോകുന്ന തിരമാലകളും . അവിടെ ഇവിടെയായി മീന്‍ പിടിക്കാന്‍ പോകുന്ന കുറച്ച് ആളുകളെയും കാണാം .
കോവളം ഒന്ന് കൂടി പോയി കാണണം എന്ന് എനിക്ക് ഒരിക്കലും തോന്നാറില്ല ,തിക്കും
,തിരക്കും ആയി നമ്മളെ കൊണ്ട് പോകുന്ന സ്കൂള്‍ ,കോളേജ് വിനോദയാത്രകള്‍ ആണ് കാരണവും. കടലിന് അടുത്ത് നില്‍ക്കുമ്പോള്‍ എനിക്ക് കടലില്‍ ഇറങ്ങാന്‍ തോന്നാറില്ല . ,എന്നാലും ഒന്നും അറിയാത്ത പോലെ ,പതുക്കെ എന്നെ ആ വെള്ളത്തിലേക്ക് പിടിച്ച് വലിച്ച് കൊണ്ട് പോയ മിത്രകള്‍ .വസ്ത്രമെല്ലാം നനച്ച് വരുമ്പോള്‍ വിഷമം തോന്നും.അതിനിടയില്‍ ''ടവല്‍ എടുത്ത് തരാം'' എന്ന് പറയുന്ന നല്ല സ്നേഹിതരും .വേറെ കുറെ പേര്‍ക്ക് കടല്‍ കണ്ടാല്‍ ,അവിടെ നിന്നും തിരിച്ച് വരാനും കഴിയില്ല .ഞാന്‍ അന്നും ആ കടല്‍ തീരത്ത് ചുരുണ്ട് കൂടി ഇരിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ആള്‍ ആയിരുന്നു ..
എല്ലാവരും കടലിനോടുള്ള ഹരം കഴിഞ്ഞ് ബസില്‍ കയറുമ്പോള്‍ ,പലരുടെയും സ്വാര്‍ത്ഥ പൂര്‍ണമായ പെരുമാറ്റവും ,കുട്ടിക്കളി പോലെ ഉള്ള തമാശകളും ,സഹിക്കാന്‍ കഴിയാതെ,ആ യാത്രയില്‍ മൗനമായി പിന്‍തുടരുന്ന വഴക്കുകളും .ഒന്നും മിണ്ടാതെ ഇരിക്കല്‍ ,ഇടയ്ക്കിടെ കുത്ത് വാക്ക് പറയലും ആയി ആ വിനോദയാത്രയും തീരും .തിരിച്ച് കോളേജില്‍ വരുമ്പോള്‍ പലരുടെ വീരകഥകളും കേള്‍ക്കാം . ''പലരെയും വെള്ളത്തില്‍ തള്ളി ഇടാന്‍ കഴിഞ്ഞ് എന്നുള്ള സന്തോഷവുമായി തല പൊക്കി നടക്കുന്ന വരും .അന്ന് എന്‍റെ ഒരു മിത്രം എന്നെ പറഞ്ഞ് കളിയാക്കിയത് ഇപ്പോളും ഓര്‍ക്കുന്നു
''കാലില്‍ മണ്ണ് പറ്റുന്നത് ഇഷ്ട്ടമില്ല എന്ന് പറഞ്ഞ ആളുടെ ചെരുപ്പ് പോലും ,ആ കടലില്‍ കളഞ്ഞ് പോകേണ്ടി വന്നു '
എന്‍റെ കാലില്‍ നിന്നും ചെരുപ്പ് മാറ്റാതെ ഇരുന്നത് കണ്ടപ്പോള്‍ ആ ചെരുപ്പ് അറിഞ്ഞ് കൊണ്ട് നടക്കുന്നതിനിടയില്‍ ചവിട്ടി പൊട്ടിച്ചു . ഒറ്റ ചെരുപ്പ് ആയി എവിടെ പോകാന്‍ എന്ന് വിചാരിച്ച് ,ഞാനും ആ ചെരുപ്പ് അവിടെ തന്നെ ഇട്ട് പോന്നു . .ഇതുപോലെ ഓരോ പഴയ കഥകള്‍ ഓര്‍ത്ത് കൊണ്ട് ഞാന്‍ താമസിക്കുന്ന വീടിന്‍റെ മുന്‍പില്‍ ഇരിക്കുന്നു . ഇതിനിടയില്‍ അകത്ത് നിന്നും കുട്ടികളുടെ സ്വരം കേള്‍ക്കാം , രാവിലെ തന്നെ കടലില്‍ പോകണം എന്ന ആവശ്യവുമായി , സമുദ്രയുടെ ഹോട്ടലില്‍ പോയി പ്രഭാത ഭക്ഷണം കഴിച്ച് ,പതുക്കെ കടലിന് അടുത്തേക്ക് നടന്നു .
മഴക്കാലം ആയതിന്‍റെ ചെറിയ ബുദ്ധി മുട്ട് ഉണ്ടായിരുന്നു.താമസിക്കുന്ന വീടിന് ചുറ്റും ഒരുപാട് തെങ്ങുകള്‍ ആണ് . .അതിന് താഴെ കൂടി നടക്കുമ്പോള്‍ ചെറിയ പേടിയും ഉണ്ട് .
തലയില്‍ തേങ്ങാ വീണ് അവധിക്കാലം വെറുതെ കളയണ്ടല്ലോ ,എന്ന ഭയം ആയിരുന്നു .അത് നാട്ടിലെ തേങ്ങാ തലയില്‍ വീഴാതെ ,ഈ കോവളം ''സമുദ്രയിലെ ''തേങ്ങാ വീണ് തല പൊട്ടിയാല്‍ പിന്നെ പറയേണ്ട കാര്യവും ഇല്ല .
ഇവിടെ ആണ് താമസിച്ചത് .
താമസിച്ച വീടിന് വളരെ അടുത്ത് ആണ് കടല്‍
ഈ വഴിയില്‍ കൂടി നടന്ന് കടലില്‍ എത്താം .വളരെ കുറച്ച് പേര്‍ മാത്രം ആ കടല്‍ കരയില്‍ ഉണ്ട് .''സമുദ്രയില്‍ ''താമസിക്കുന്നവരും ആകാം .. അതിലൂടെ മീന്‍ പിടിച്ച് പോകുന്ന കുറച്ച് ആളുക്കളെ കാണാം . അവധി ക്കാലം ആയിരുന്നു എന്നിട്ടും അവസ്ഥ ഇത് തന്നെ എന്ന ചോദ്യവും മനസ്സില്‍ തോന്നാതെ ഇരുന്നില്ല .ഈ ശാന്തമായ ഇടത്തില്‍ വരാന്‍ ആരും ഇഷ്ട്ടപെടാത്തതും ആവാം .എല്ലാവരും തിരക്കും ബഹളവും ഉള്ള ബീച്ചില്‍പോയിരിക്കും ..
കടല് കാണാന്‍ ഇറങ്ങിയപോളെക്കും ,പതുക്കെ വെയില്‍ വന്നു
അഴുക്ക് ഒട്ടും ഇല്ല ,അത്ര വൃത്തി ഉള്ള കടല്‍തീരവും ,ഇടയ്ക്ക് ചാറ്റല്‍മഴ ഉണ്ടായിരുന്നു . അത് കാരണം കടല്‍ കരയില്‍ ഇരിക്കാന്‍ സാധിക്കില്ല
ആ പൂഴി മണ്ണില്‍ കാല് ചവിട്ടിയാല്‍ താഴ്ന്നു പോകുന്ന അവസ്ഥയും .ഷമിന്‍ കുട്ടികളുമായി കടലിന് അടുത്ത് പോയി .എനിക്ക് കടലില്‍ ഇറങ്ങാന്‍ മടി കാരണം ഞാന്‍ അവിടെ ഒരു തെങ്ങില്‍ ചാരി നിന്നു .
പാച്ചുഒരു പേടി ഇല്ലാതെ ,തിരമാലകളോട് കളി ആയിരുന്നു .മോന് കുറച്ച് പേടി ഉണ്ട് .,ലണ്ടനില്‍ ബീച്ചുക്കളില്‍ പോകാറുണ്ട് . എന്നാലും കോവളം കുട്ടികള്‍ക്കുംനല്ല ഇഷ്ട്ടമായി .ഈ പൂഴി മണ്ണില്‍ ''കടലമ്മ കള്ളി'' എന്ന് എഴുതി കൊടുത്ത് കളിക്കുന്ന അപ്പന്‍റെ തമാശയും .അതിനിടയില്‍ ഷമിന്‍മോളോട് പറഞ്ഞ ഒരു തമാശ
''കടലമ്മ കള്ളി'' എന്ന് മലയാളത്തില്‍ എഴുതിയാല്ലേ വെള്ളം ഇവിടെ വരെ വരൂ '',എന്ന് പറഞ്ഞ് പറ്റിക്കുന്നത് കേള്‍ക്കാം
അത് കേട്ട് ഈ കോവളം ബീച്ചില്‍ മലയാളം എഴുതുവാന്‍ നോക്കുന്ന എന്‍റെ പ്രിയ പാച്ചുവും .മലയാളം എഴുതുവാന്‍ അറിയില്ല ,എന്നാലും അപ്പന്‍ എഴുതി വച്ചത് അതുപോലെ പകര്‍ത്താന്‍ ശ്രമിച്ചു .
അമ്മ കടലില്‍ ഇറങ്ങുന്ന വരെ മോള്‍ തിരമാലകളോട് കളി ആയിരുന്നു . അവള്‍ക്ക്
കളിക്കാനുള്ള സമയവും നീണ്ടു പോകുന്നു .കുട്ടികള്‍ വിളിക്കുമ്പോള്‍ നമ്മളും അറിയാതെ കൂടെ പോകും . പഴയ ഓര്‍മ്മ വച്ച് ഞാന്‍ ചെരുപ്പ് ആദ്യം കൈയില്‍ പിടിച്ച് ആയിരുന്നു വെള്ളത്തിലേക്ക് പോയത് .ചില തമാശകള്‍ ജീവിതത്തില്‍ മാറ്റി നിര്‍ത്തിയാലും അത് നമ്മളെ പിന്തുടര്‍ന്ന് കൊണ്ടേ ഇരിക്കും
നിനക്ക് കടലില്‍ ഇറങ്ങാന്‍ എന്തിന് ആണ് ഇത്ര മടി ?
അനാവശ്യമായ ഒരു ചോദ്യം ,ആരോ അവിടെ നിന്നു ചോദിക്കുന്നത് കേള്‍ക്കാം .
കടലില്‍ ഇറങ്ങാനുള്ള മടി ,ഞാന്‍ വരുത്തി വച്ചത് ആണെന്ന് എനിക്കും നല്ലപോലെ അറിയാം . കാലില്‍ അഴുക്ക് ആവും ഈ വിചാരം കൊണ്ട് തന്നെ എനിക്ക് കടലില്‍ ഇറങ്ങാന്‍ തോന്നാറില്ല .ആവശ്യം ഉള്ളവര്‍ക്ക് അവിടെ എത്ര നേരം കളിക്കാം . ഒരു പരാതിയും ഇല്ല .ഇത് കേള്‍ക്കുമ്പോള്‍ ഷമിന്‍ ,പൊട്ടിച്ചിരിച്ചു കൊണ്ട് പറയും.
''കടലില്‍ ഇറങ്ങാന്‍ മടി ഉള്ള ഒരേ ഒരു ആള്‍ എന്‍റെ ഭാര്യ ആയിരിക്കും''
അതും ശരി ആണ് .യാത്രകള്‍ ഒരുമിച്ച് ചെയുമ്പോള്‍ ,രണ്ടുപേര്‍ക്കും ഒരേ ഇഷ്ട്ടകള്‍ ആവണം എന്ന് നിര്‍ബന്ധവുമില്ല ,എന്നാലും യാത്ര യുടെ സുഖം ഈ രണ്ട് കാര്യങ്ങള്‍ ആണെന്ന് എനിക്ക് തോന്നും
ഉച്ചവരെ,ആ കടല്‍ തീരത്ത് അപ്പന്‍റെ കൂടെ മക്കള്‍ കളി ആയിരുന്നു .കുറച്ച് കഴിഞ്ഞപ്പോള്‍ വെയില്‍ മാറി നല്ല മഴ പെയ്യാന്‍ പോകുന്നപോലെ ,
കടലിന്‍റെ ഇരമ്പലും ,മൂടി ക്കെട്ടിയ ആകാശവും ,നല്ല കാറ്റും ,പാറക്കെട്ടുകളില്‍ നിന്നും കിളികളുടെ കരച്ചിലും ,ആ തേങ്ങലോടൊപ്പം ഉയരുന്നപോലെ ,പതുക്കെ മഴ ,ആ മണ്ണിന്‍ തരികളില്‍ വീഴാന്‍ തുടങ്ങി .എന്തായാലും കടലില്‍ ഇറങ്ങാതെ ഒരു മടക്ക യാത്രഇല്ല എന്ന് മോള്‍ക്ക് വാക്ക് കൊടുത്ത് പോയി.
എന്‍റെ കാതുകളില്‍ ഞാന്‍ നീന്നെ ശ്രവിച്ചു
ഈ നേരം മുഴുവന്‍ ഞാന്‍ നീന്നെകണ്ടു .
കടലിന്‍റെ ,രഹസ്യ സ്വഭാവം എന്നില്‍ അപരിചിതം ആയി തോന്നി. അലറുന്ന തിരമാലകള്‍ ,അവയെ മുറിച്ചു മുന്നേറുന്ന ,കടലിന്‍റെ കോപവും ,കോളും കാരണം ,അവിടെ നില്‍ക്കാനും ഒരു ഇഷ്ട്ടക്കേട് .അതിനിടയിലൂടെ എന്നെ പതുക്കെ തലോടി പോയ തിരമാലകളും .അസ്തമയ സൂര്യന്‍റെ കതിരുകള്‍ ,ഈ ആഴി പരപ്പില്‍കാണാം .
പ്രകൃതിയിലെ ഈ വിസ്മയം എന്നെ കബളിപ്പിച്ച് കടന്ന് കളയുന്ന പോലെ തോന്നും .നമ്മളെ സ്നേഹം കൊണ്ട് പൊതിഞ്ഞ,അതേ നിമിഷത്തില്‍ തന്നെ കടലമ്മ എല്ലാം പിടിച്ച് വാങ്ങി,ഒരു പരക്കം പാച്ചില്‍ ആണ് .
സ്വന്തം സാഹസത്തില്‍ എല്ലാം കൈയില്‍ ഒതുക്കി
ചുവട് ഉറപ്പിച്ച് നില്ക്കാന്‍ നമ്മളെ അനുവദിക്കാതെ,
മൃദുലമായ ദയാവായ്പോടെ ,നമ്മളെ ചേര്‍ത്തു നിര്‍ത്തും .അതിനിടയില്‍ നമ്മള്‍ അറിയാതെ ,ആഴം തിട്ടപ്പെടുത്തുവാന്‍ കഴിയാതെ നടന്നു നീങ്ങി കഴിയും .ഈ തീരാത്ത സ്നേഹം അനുഭവിച്ച് തീരാതെ നടന്ന് കൊണ്ടേ ഇരിക്കും . പ്രകൃതിയുടെ ഈ കണ്ണാടിയിലേക്ക് ,സുന്ദരമായ ഈ കാഴ്ച കണ്ടു ഞാന്‍ കോവളം എന്ന തീരത്തിനോടും വിട പറഞ്ഞു...........

എഴുതി പകുതി ആയി നിന്ന ഒരു യാത്ര ആണ് . .ഞാന്‍ പോയിട്ടുള്ള യാത്രകളില്‍,എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ഇത് ആണ് .ഈ കോവളം യാത്രയോടെ അത് എഴുതി തീര്‍ത്തു
ReplyDeleteയാത്രാക്കുറിപ്പിനേക്കാള്‍ ഇതൊരു ഓര്‍മ്മക്കുറിപ്പായല്ലോ..!!
ReplyDeleteചിത്രങ്ങള്‍ നന്നായി.
"സമുദ്ര" ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.ഒരിക്കല്‍ അങ്ങോട്ട്...തീര്‍ച്ച(അല്ലാ, സമുദ്രക്കാര് കമ്മീഷന്‍ കാശ് വല്ലതും തന്നോ..??)
ഇത്തവണ ഊട്ടിയിലായിരുന്നു പോയത്...കാരണം കടലിനേക്കാള്‍ എനിക്കിഷ്ടം കാടുകളാണ്...പക്ഷെ അടുത്ത തവണ, സമുദ്രയില്‍ തന്നെ പോകാന്‍ തീരുമാനിച്ചു...അത്രയ്ക്ക് മനോഹരമായിട്ടുണ്ട്, വിവരണവും ഫോട്ടോകളും...
ReplyDeletesiya cmnt idan havu sadhichallo... pictures superub.samudra njanum noted..college tour tvm main plce anu.sho veli kadapuram hihihi ormakal unde
ReplyDelete'സമുദ്ര 'KTDC ടെ ആണ് .ഫാമിലി ആയി പോകാന്‍ അത്ര നല്ലത് ആണ് . സമയം ഉള്ളവര്‍ പോകണം ..കടല്‍ ഇഷ്ട്ടമുള്ളവര്‍ക്ക് കടലമ്മയുടെ കൂടെ ,അവിടെ തന്നെ ജീവിക്കാം
ReplyDeleteഎന്റെ വീടിന്റെ തൊട്ടടുത്ത് കടല്‍ ഉണ്ട്. കുട്ടി ആയിരുന്നപ്പോള്‍ മുതല്‍ എന്നും കാണുന്നതാണ്. എന്നാലും എത്ര കണ്ടാലും മതിവരില്ല . ഇത് വായിച്ചപ്പോള്‍ എനിക്കെന്റെ നാടിനെ ഓര്മ വന്നു
ReplyDeletesiya, change the template.....
ReplyDeleteആദ്യ പകുതി ഒരു പ്രത്യക രസം ഉണ്ടായിരുന്നു. അവസാനം ടെംപ്ലേറ്റ് ആ രസം കളഞ്ഞു. കമന്റുകള്‍ എല്ലാം കൂടി പോസ്റ്റിനെ ആവാഹിച്ചു വച്ചിരിക്കുവല്ലേ. പിന്നെ ആറ്റിങ്ങല്‍ കാണാന്‍ വരുമ്പോ പറയണം. കേട്ടോ.
സിയേച്ചി,
ReplyDeleteഇന്നലെ പോസ്റ്റ് വന്നിടുന്ടെന്നരിഞ്ഞു വായിച്ചു.
"പോസ്റ്റ് എ കമന്റ്" option മാത്രം കണ്ടില്ല. പല പ്രാവശ്യം വന്നു നോക്കി.നോ രക്ഷ. സാങ്കേതിക തകരാറാണോ? സാങ്കേതിക പ്രശ്നങ്ങള്‍-ല്‍ പോയി പറഞ്ഞാല്‍ മതി. പുള്ളിക്കാരന്‍ പുലിയാ.
ഇതിന്റെ ആദ്യ എപിഡോസ് വായിച്ചു ഇതും കൂടി വായിച്ചപ്പോ കുറച്ചു കാലം തിരോന്തരത്ത് ജീവിച്ചതിന്റെ ഓര്‍മ പുതുക്കല്‍ ആയി ഈ പോസ്റ്റു. വെള്ളയമ്പലം, museum അവിടൊക്കെ ഓര്‍മ വന്നു. ഓര്‍മകളിലേക്ക് കൊണ്ട് പോയതിനു നന്ദി.
നന്നായിരിക്കുന്നു.
കാണാം
കടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണെങ്കിലും ശാന്തമായ ചിത്രങ്ങളേക്കാള്‍ മനോഹരമായ വിവരണം ഒരു ഒഴുക്ക് പോലെ മനസ്സിലേക്ക് ഓടിക്കയറുമ്പോള്‍ തിരുവനന്തപുരത്തെ ഓരോ ഭാഗങ്ങളിലും ചുറ്റിക്കറങ്ങിയ ഫീല്‍ വായിച്ച് കഴിയുമ്പോള്‍ ലഭിക്കുന്നു. വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്ന നല്ലൊരു യാത്രാവിവരണം.
ReplyDeleteതീര്‍ച്ചയായും നാട്ടില്‍ പോകുമ്പോള്‍ ഈ ട്രിപ്പ് ഒഴിവാക്കില്ല.
ReplyDeleteസിയ.."ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്" എന്നാണിതിന് ഞാനിട്ട തലക്കെട്ട്. :) അതുപോലെയാണ് എഴുതിയിരിക്കുന്നത്. സിയയുടെ വാക്കുകള്‍ വളരെ ലളിതവും ഹൃദ്യവുമാണ്. എഴുത്ത് നന്നാകുന്നുണ്ട്. വായിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നതു പോലെ തോന്നി. ഈ യാത്രവിവരണവും അതുപോലെ ഫോട്ടോയും അസ്സലായി. അപ്പോള്‍ എനിക്ക് ചാണ്ടിയുടെ പോലെ കടലിനേക്കാള്‍ ഇഷ്ടം കാടിനോടാണ്.
ReplyDeleteഹാ...അഭിപ്രായപ്പെട്ടി തുറന്നോ...?
ReplyDeleteഓർമ്മകുറിപ്പുകളിലൂടെ കുറെ ഇഷ്ട്ടസഞ്ചാരങ്ങളും , കാഴ്ച്ചകളും ലഘുസല്ലാപങ്ങളായി വിവരിച്ചിരിക്കുന്നതാണിതിന്റെ പ്രത്യേകത കേട്ടൊ സിയാ.....
ഒപ്പം ഷമീൻ ഒപ്പിയെടുത്ത അന്നത്തെ സുന്ദരമായ കുറെ പടങ്ങളും ഇതിനെ കൂടുതൽ മാറ്റ് കൂട്ടിച്ചു...
എന്താണിത് ...കടലമ്മയുടെ നാളുകാരിക്ക് കടലിനെ പേടിയോ...?
വായൂ ..ഞാന്‍ തലക്കെട്ട് മാറ്റി .പഴയ യാത്ര യുടെ ബാക്കി ആയത് കൊണ്ട് ആ പേര് മതി എന്ന് വിചാരിച്ചു . .ഇനിപോള്‍ പുതിയ തലക്കെട്ടുമായി ,പഴയ യാത്ര ഇവിടെ കിടക്കട്ടെ ..അപ്പോള്‍ കാട് ഇഷ്ട്ടമുള്ളവര്‍ കടല്‍ ഇഷ്ട്ട്പെടില്ല ?ഇത് രണ്ടും കൂടി ഇഷ്ട്ടപ്പെടുന്നവരും ഉണ്ടാകും അല്ലേ?
ReplyDeleteബിലാത്തി ..കടമ്മയുടെ നാള്‍ ?അത് ഏതാ ?അതുപോലെ ഒരു സംഭവം ഉണ്ടോ?കഥ വല്ലതും ആണോ?എങ്കില്‍ പറയൂ ,എല്ലാവര്‍ക്കും കേള്‍ക്കാമല്ലോ
ReplyDeleteസിയ-വേണാട്ടരചന്റെ പട്ടണത്തിന്റെ കാഴ്ചകൾ വളരെ ഹൃദ്യം! കടലിന്റെ വിവരണം ഒത്തിരി വന്നത് എനിക്ക് വളരെ ഇഷ്ടമായി. കടലുപോലെ മടുക്കാത്ത കാഴ്ചയില്ല, ഒരോ തിരയും പുതിയത്, കണ്ടിരിക്കേ തിരമാലകൾ മനസ്സിലുയരും! തിരുവന്തപുരം വേണ്ടപോലെ കാണാത്ത മലയാളികളെ സിയക്കുറിപ്പ് അതിനു പ്രേരിപ്പിക്കും! നല്ല ചാരുതയുള്ള പടങ്ങളും! ആശംസക
ReplyDeleteകോവളം വിവരണം ഹൃദ്യമായി,സിയ....ആശംസകള്‍
ReplyDeleteനന്നായിരിക്കുന്നു ...............അല്പം കൂടി വിവരണം കിട്ടിയാല്‍ കൊള്ളാം.... എങ്ങനെയാണ് ഇവിടെ റൂം എടുക്കേണ്ടത് ? ഇതു മാസങ്ങള്‍ ആണ് നല്ലത് ? എത്ര ദിവസം വേണം നന്നായി കാണാന്‍ ? എവിടെയാണ് താമസിക്കേണ്ടത് ?..........
ReplyDeleteവളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്ന നല്ലൊരു യാത്രാവിവരണം...
ReplyDeleteസിയാ മേഡം.......... ..ചരിത്രത്തിന്റെ ചോല വൃക്ഷകള്‍ കാട് പിടിച്ച് ഇല്ലാതാവുന്നതിനു മുന്‍പ് എല്ലാം ഒന്ന് കാണണം . ഈ സാഹിത്യം വായിച്ചു ചിരിച്ചു പണ്ടാരടങ്ങി .........( ഇല്ല കേട്ടോ സത്യമായിട്ടും ഞാന്‍ അത് റിപീറ്റ് ചെയ്തു വായിച്ചു ). എഴുത്ത് നന്നാവുന്നുണ്ട്. ഇടയ്ക്കു എവിടെയൊക്കെയോ "കണ്ഫ്യൂഷ്യസ്" ആയി പോകുന്നു . എങ്കിലും കൊള്ളാം. ( സദ്യ കഴിഞ്ഞു ഒന്ന് രണ്ടു കുറ്റം പറഞ്ഞില്ലേ മലയാളിക്ക് ഒരു "ഇതില്ലല്ലോ". :):):) )
ReplyDeleteപിന്നെ നാട്ടില്‍ പോകുമ്പോള്‍ സമുദ്രയില്‍ പോകുന്നതിനേ പറ്റി ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ അക്കൌണ്ടില്‍ നാല് എരുമയെ മേടിക്കാനുള്ള കാഷേ ഉള്ളൂ ( നമ്മുടെ എരുമ ഫാം ). അതിനിടക്ക് നിങ്ങള്‍ ഇങ്ങനെ ഓരോന്നു കാണിച്ചു മനുഷ്യരെ മോഹിപ്പിക്കല്ല്. ഹും .:):):)
അപ്പോള്‍ പിന്നെ എല്ലാം പറഞ്ഞപോലെ .. പിന്നെ ഷമീന്‍ ചേട്ടനെ എന്റെ അന്വേഷണം പറയുക . എനിക്ക് എന്ജിനീറിങ്ങില്‍ ശബ്ദവുമായി ബന്ധപ്പെട്ട ഒരു സംശയം ചോദിക്കാനുണ്ട് .( ഷമിന്‍ ഓടണ്ട .ചുമ്മാ പറഞ്ഞതാ :):):) )
യാത്രകളോ ഓർമ്മകളോ എന്തുമാകട്ടെ
ReplyDeleteകൂടെയുണ്ട്.
good fotos n naraation...
ReplyDeletewell done..
nalla chithrangal
ReplyDelete11 വര്‍ഷം മുമ്പാണു ഞാന്‍ അവസാനമായി തിരുവനന്തപുരത്തു പോയത്..
ReplyDeleteഎല്ലാ വര്‍ഷവും നാട്ടില്‍ പോകുമ്പോള്‍ അവിടെയെല്ലാം പോകണമെന്നു ആഗ്രഹിക്കാറുണ്ട്..എണ്ണിച്ചുട്ട അപ്പങ്ങള്‍ പോലെ വളരെ കുറച്ചു ദിവസങ്ങള്‍ക്ക് നാട്ടിലെത്തുന്ന എനിക്കതിനു കഴിയാറില്ല..സിയയുടെ ഈ പോസ്റ്റ് വായിച്ചപ്പോള്‍,ആ ഫോട്ടോസ് കണ്ടപ്പോള്‍ ശരിക്കും അവിടെയെല്ലാം പോയി കണ്ട ഒരു പ്രതീതിയായിരുന്നു.. ഒരായിരം നന്ദി..
എല്ലാ മലയും കുന്നും പൂന്തോട്ടങ്ങളും വാലികളും കടന്നു ഒടുക്കം ഈ കടലരികില്‍ എത്തി അല്ലെ
ReplyDeleteഎല്ലാതവണയും പോലെ വിവരണം കലക്കി. ഇനി എങ്ങോട്ടാ അടുത്ത യാത്ര?
വിവരണവും ചിത്രങ്ങളും നന്നായി
ReplyDeleteഈ യാത്രയില്‍ കൂടെ യാത്ര ചെയ്ത എല്ലാവര്‍ക്കും നന്ദി ..
ReplyDelete@സിബു .. യാത്രകളില്‍ ആണ് കൂടുതല്‍ പഴയ ഓര്‍മ്മകള്‍ എനിക്ക് തിരിച്ച് കിട്ടുന്നത് .എന്തായാലും സിബു സമയം ഉള്ളപോള്‍ പോകണം .ശരിക്കും ഇഷ്ട്ടം ആവും .എല്ലാവര്‍ക്കും ഇഷ്ട്ടം ആയാല്‍ കമ്മീഷന്‍ കാശ് ഞാന്‍ ചോദിക്കാം .ഹഹഹ
@ചാണ്ടിക്കുഞ്ഞേ ,അപ്പോള്‍ ഊട്ടി യാത്രയിലെ തെണ്ടിത്തരം ആയി ഒരു പോസ്റ്റ് ഉണ്ടാവും അല്ലേ ?സമുദ്രയില്‍ പോകണം കുട്ടികള്‍ അവിടെ നിന്നും പോരില്ല .കടല്‍ നോട് ഇഷ്ട്ടമില്ല എങ്കിലും കടല്‍ ത്തീരം കാണുന്നത് നല്ലത് തന്നെ ..
@പൗര്‍ണമി .എഴുതിയ വാക്കുകളില്‍ ഇപ്പോളും ആ ടൂര്‍ ഒരു നല്ല ഓര്‍മ്മ ആയി മനസ്സില്‍ ഉണ്ടെന്ന് മനസിലായി ..വേളി കടപ്പുറം ...
@അബ്‌കാരി.കടല്‍ അടുത്ത് ഉള്ളവര്‍ ആ കടല്‍ എന്നും ഇഷ്ട്ടപെടും അല്ലേ?അപ്പോള്‍ ഒരു പാട് മീന്‍ എല്ലാം കിട്ടുന്ന സ്ഥലം ആവും അല്ലേ?
എന്തായാലും എന്‍റെ നന്ദി അറിയിക്കുന്നു .
@ആളൂസ് .നന്ദി .ടെംപ്ലേറ്റ് ഇതൊക്കെ മതി ..യാത്ര കളില്‍ നിറവും ,കാലവും ,രീതികളും മാറും .എന്നാലും ഞാന്‍ ടെംപ്ലേറ്റ്മാറ്റുന്ന പ്രശ്നം ഇല്ല. ഈ മുഷിഞ്ഞ നിറം ഇഷ്ട്ടം ആയത് കൊണ്ട് തന്നെ .ആറ്റിങ്ങല്‍ വഴി ഒരുപാട് പോയിട്ടുണ്ട് .ഇനി പോയാല്‍ പറയാം .
@ഹാപ്പികള്‍ .ഈ പോസ്റ്റ് നു കമന്റ് എന്തോ ചെയ്യാന്‍ സാധിച്ചിരുന്നില്ല .സാങ്കേതിക പ്രശ്നങ്ങള്‍ തന്നെ .ആദ്യ പോസ്റ്റ് വായിച്ചു എന്ന് പറഞ്ഞതിലും നന്ദി .വളരെ ഇഷ്ട്ടപ്പെട്ട ഒരു യാത്ര ആയിരുന്നു .പിന്നെ സിയേച്ചി എന്ന പേര് അതും കൊള്ളാം . കുറെ കഴിയുമ്പോള്‍ ആ പേര് മാറ്റി സിയ എന്ന് വിളിക്കരുത് .എനിക്ക് ഓര്‍മ്മ ശക്തി വളരെ കൂടുതല്‍ ആണ് .നന്ദി ,ഇനിയും കാണാം .
@റാംജി ഭായി
ദൂരെ നിന്നും നമ്മുടെ നാടിനെ കുറിച്ച് ഓര്‍ക്കുവാനും ,എഴുതുവാനും ഒരു സന്തോഷം ആണ് .നല്ല വാക്കുകള്‍ക്ക് നന്ദി .
@താന്തോന്നി/
ഇവിടെ വന്നതിലും നന്ദി .
വായൂ ,ബിലാത്തി ഒന്ന് കൂടി നന്ദി പറയുന്നു .
നല്ല പോസ്റ്റ്. ചില പടങ്ങള്‍ സുപ്പര്‍ കിടു !!
ReplyDelete@ശ്രീമാഷേ ,തിരുവന്തപുരം എനിക്ക് എന്നും പ്രിയപ്പെട്ട സ്ഥലം ആണ് .അവിടെ താമസിക്കാന്‍ അല്ല .വെറുതെ എല്ലാം കണ്ടു നടക്കാന്‍ .പഴയ ഒരു നല്ല നാലുക്കെട്ട് വാങ്ങി അതില്‍ താമസിക്കണം ഇത് ആണ് ആശ .വെറുതെ സ്വപ്നം കാണാമല്ലോ ?
ReplyDelete@കൃഷ്ണാ .നന്ദി .കഴിഞ്ഞ പോസ്റ്റിലെ റബ്ബര്‍ കമന്റ് വായിച്ചു അല്ലേ ?
@മനോഹര്‍ .സമുദ്രയില്‍ രണ്ട് ദിവസം എന്തായാലും താമസിക്കണം എന്ന് തോന്നുന്നു .കടല്‍ ഇഷ്ട്ടമുള്ളവര്‍ക്ക് അവിടെ എല്ലാ ബീച്ചിലും പോകാമല്ലോ ?പിന്നെ KTDC വഴി ബുക്ക് ചെയ്യാന്‍ സാധിക്കില്ലേ?ഞാന്‍ പോയത് ഓഗസ്റ്റ് മാസത്തില്‍ ആയിരുന്നു .KTDC ടെ beach resort ആണ് സമുദ്ര .
@ക്രോണിക് .ഒരിക്കല്‍ കൂടി നന്ദി
@Kalavallabhan .നല്ല വാക്കുകള്‍ക്ക് നന്ദി.
@രാജേഷ് ചിത്തിരാ.വളരെ നന്ദി .
@Biju ജോര്‍ജ്.ആദ്യമായി ഇത് വഴി വന്നതില്‍ നന്ദി .
@റിയാസ് .ഇനിയും സമയം ഉണ്ടാവും .ഞാനും ഒരുപാട് വര്‍ഷം കഴിഞ്ഞ് ആണ് ഈ യാത്ര നടത്തിയത് .നാട്ടില്‍ പോയി തിരക്കിനിടയില്‍ എല്ലാരേയും കണ്ടു എല്ലാ പരാതികളും ,സന്തോഷവുമായി തിരിച്ച് പഴയ പ്രവാസ ജീവിതത്തിലേക്ക് തിരിച്ച് വരുമ്പോള്‍ ഇതുപോലെ ഉള്ള യാത്രകള്‍ എന്ത് കൊണ്ടും നല്ല ഓര്‍മ്മ കള്‍ ആവും
@പ്രദീപ് ..ചിരിച്ച് ചിരിച്ച് ടെന്‍ഷന്‍ എല്ലാം മാറി കാണുമല്ലോ ?നാട്ടില്‍ പോകുമ്പോള്‍ സമയക്കുറവ് കൊണ്ട് ചരിത്രത്തിന്റെ ചോല വൃക്ഷങ്ങള്‍ കാണാന്‍ എനിക്ക് സാധിക്കില്ലായിരിക്കാം .ജീവിതത്തില്‍ ഒരേ ഒരു ബിലാത്തി ബ്ലോഗ് മീറ്റ് കൂടിയ സന്തോഷം എന്നും ഉണ്ടാവും .അതും ഒരു ബിലാത്തി ബ്ലോഗര്‍ ആയി .അടുത്ത് തന്നെ ബിലാത്തിയില്‍ നിന്നും ഞാന്‍ വിട പറയുന്നു .ഇനി ഒരു ബ്ലോഗ് മീറ്റ് കൂടാനും സമയം ഇല്ല . ഷമിന്‍ ചേട്ടനോട് സംശയം ചോദിയ്ക്കാന്‍ നമ്പര്‍ തരാം പക്ഷേ ഫോണ്‍ ചെയ്ത് കാശ് കുറെ പോയി എന്ന് പറയരുത് .ഇവിടെ നിന്നും പോയാലും ഞാന്‍ ഒരു ബിലാത്തി ബ്ലോഗര്‍ തന്നെ ആയിരിക്കും .കാരണം .നേരത്തെ ബ്രിട്ടീഷ് ക്കാരി ആയി .ബിലാത്തിയുടെയും ,ബിലാത്തി കളുടെയും കൂടെ നാട്ടില്‍ ഒരു ബ്ലോഗ് മീറ്റ് കൂടാം .
ReplyDelete@ഒഴാക്കന്‍സ് .ചോദിച്ചത് കൊണ്ട് അടുത്ത യാത്രയും പറയാം .ബിലാത്തിയില്‍ നിന്നും അമേരിക്കയില്‍ പോകുന്നു .ഒരു കൂട് മാറ്റം ഇത്രയും വര്‍ഷം കഴിഞ്ഞ് ഒരു യാത്ര പറയല്‍ കാടും ,കുന്നും ,മലയും എല്ലാം ഇഷ്ട്ടം തന്നെ, അമേരിക്കയോട് എന്തായാലും ആ ഇഷ്ട്ടം ഇല്ല .നാട് വരെ എത്താന്‍ ഉള്ള ദൂരം തന്നെ കാരണം ........
@ശ്രീയോടും നന്ദി .
@Captain .നല്ല വാക്കുകള്‍ക്കും നന്ദി ..കടലിന്‍റെ കുറച്ച് നല്ല ഫോട്ടോസ് കൂടി ഉണ്ട് .കടലിന്‍റെ കുറെ തമാശകള്‍ ....
കടല്‍ത്തീരത്ത് ഇരുന്നപോള്‍ എടുത്തത് ആയിരുന്നു .
സിയാ, വിവരണവും ചിത്രവും ഹൃദ്യമായി.
ReplyDeleteകടല്‍ ഒരു കവിത പോലെ സുന്ദരം.
ഒരു കൊല്ലംകാരന്‍ ആയിട്ടും ഒരിക്കലും കനകക്കുന്നു കൊട്ടാരം നേരില്‍ കാണാഞ്ഞതില്‍ ഇപ്പൊ ലജ്ജ തോന്നുന്നു.
സിയ, ഈ പോസ്റ്റ് ആദ്യം ഇട്ടപ്പോള്‍ വായിച്ചിരുന്നതാണ് അന്ന് കമന്റ് ഒപ്ഷന്‍ ഡിസേബിള്‍ ആയിരുന്നു. തിരുവന്തപുരവും കോവളം ബിച്ചും എനിക്കും ഇഷ്ടമാണ്. ചെറായി ബിച്ചിനടുത്ത് കിടക്കുന്ന ഞാന്‍ അവസാനമായി ബിച്ചില്‍ പോയത് രണ്ട് ചെറിയ മീറ്റുകള്‍ക്കാണ്. ഒന്ന് കുറച്ച് നാള്‍ മുന്‍പ് കുറച്ച് ബ്ലോഗര്‍മാരോടൊത്ത് ഒരല്പം നേരം.. പിന്നെ ഈയിടെ എന്റെ പഴയ ക്ലാസ്‌മേറ്റ്സിനോടൊത്ത് ഒരു ചെറിയ മീറ്റ്.. കടലില്‍ ഇറങ്ങുക എന്തോ എനിക്കും മടിയാണ്. കടലിനെ മാറി നിന്ന് കാണുന്നത് ഇഷ്ടവുമാണ്. കടലമ്മ കള്ളി എന്ന് എഴുതിയിട്ട് തിരകള്‍ അത് കൊണ്ട് പോകുന്നത് നോക്കി നില്‍ക്കാന്‍ നല്ല രസം. അതൊക്കെ ഓര്‍മ്മിപ്പിച്ചു.
ReplyDeleteസിയ,കനകകുന്ന് കൊട്ടാരത്തിന്റെ അകംവശം കൂടി കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് തോന്നി.കടല്‍ തീരത്ത് എത്ര നേരമിരുന്നാലും എനിക്ക് മതിയാവില്ല.
ReplyDeleteചിത്രങ്ങളും വിവരണവും നന്നായി.
ഓരോ യാത്രയും മറക്കാനാവാത്ത എന്തെങ്കിലും ബാക്കി വച്ച് കൊണ്ടാണ് പോകുന്നത്..
ReplyDeleteകഴിഞ്ഞ കോളേജ് ടൂറില്‍ ഷഡ്യൂളില്‍ ഇല്ലാത്ത ഒരു യാത്ര ഉണ്ടായിരുന്നു കോവളത്തേക്ക്, രാത്രി, എല്ലാവരും ഇല്ല കുറച്ചു പേര്‍ മാത്രം..
അങ്ങനെ ചില ഓര്‍മകളിലേക് കൊണ്ട് പോയി ഈ എഴുത്ത്..
തെളിമയാര്‍ന്ന ഭാഷ..
ആശംസകള്‍
അടുത്ത യാത്ര എങ്ങോട്ടാണ് ?
TVM poyitundengilum ethra bhangiyulla kadal therangalum resortukalum ente kannil pettitilla....enthayalum avide poya oru feelin undu post vayichapol....... appol chechi adutha yathra OBAMA yude rajyatheku......aviduthe visheshangal ariyan e kunju aniyathi shemayode kathirikunnu.....
ReplyDeleteThis comment has been removed by the author.
ReplyDeleteഞങ്ങള്‍ ഇത് വരെ ഇവടെ ഒന്നും പോയിട്ടില്ല. ബ്ലോഗ് വായിച്ചപ്പോള്‍ ഒന്ന് പോയി കണ്ട ഒരു പ്രതീതി ഉണ്ട്. പക്ഷെ അടുത്ത പ്രാവശ്യം എന്തായാലും തിരുവന്തപുരം വരെ ഒന്ന് പോയി ഈ സ്ഥലങ്ങളൊക്കെ ഒന്ന് നേരില്‍ കാണണം! കൊള്ളാം!
ReplyDeleteഞാനൊരിക്കലേ ഇവിടെ പോയിട്ടുള്ളൂ.. അതു കുറെ വർഷങ്ങൾക്ക് മുന്നെയാണൂ.. ചിത്രങ്ങളും വിവരണങ്ങളൂം നന്നായി
ReplyDeleteവളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്ന നല്ലൊരു യാത്രാവിവരണം.
ReplyDeleteente keralam ethra sundaram ..
ReplyDeleteGood pics and writing.
ReplyDeletevery nice post..I miss Trivandrum...
ReplyDeleteee yaathryum, kaazhchakalum ennennum maayaathe nilkkum.......
ReplyDeleteസിയാ, വിവരണവും,ചിത്രങ്ങളും അത്യുഗ്രന്‍ ആയി.ഇനിയിപ്പം എല്ലാ ബ്ലോഗേര്‍സിനും മീറ്റ് ചെയ്യാന്‍ ഒരു അവസരം ആയി; സമുദ്ര ഫുള്‍ ബുക്ക്ട് ആയിക്കാണും,,,,,
ReplyDeleteചിത്രങ്ങള്‍ക്കൊക്കെ എന്തൊരു ക്ലാരിറ്റിയാണ്..!
ReplyDeleteഫോട്ടോകളും, അടിക്കുറിപ്പും, ഓര്‍മ്മക്കുറിപ്പ് പോലെയുള്ള ഒരു വീട്ടമ്മയുടെ വിവരണവും, എല്ലാം കൂടി കൊള്ളാം കേട്ടോ.!
ReplyDeleteഎല്ലാവര്‍ക്കും നന്ദി .''നമ്മുടെ നാടിന്‍റെ ഭംഗി ഒരിക്കലും മങ്ങാതെ ഇരിക്കട്ടെ ''
ReplyDeleteയാത്രയും വിവരണങ്ങളും ചിത്രങ്ങളും കൊള്ളാം..
ReplyDeleteഞാനും കുടുംബവും മുൻപൊരിക്കൽ പോയിരുന്നു ആവിടെ...
എത്ര കണ്ടാലും മതി വരില്ലെനിക്ക് കടൽ...
ആശംസകൾ...
സിയാ മനോഹരം എഴുത്തും ചിത്രങ്ങളും ...കടലിന്റെ തണുപ്പും ഇരമ്പലും മനസ്സില്‍ തൊട്ടു ...നവംബറില്‍ നാട്ടില്‍ പോകുന്നു ..നാട്ടില്‍ പോയാല്‍ ഒരു യാത്ര പതിവാണ് ...ഇത് കണ്ടപ്പോള്‍ അറിഞ്ഞപ്പോള്‍ ഇങ്ങോട്ടായല്ലോ എന്നൊരു ചിന്ത ....നോക്കട്ടെ ..
ReplyDeleteപിന്നെ ഈ വരി കണ്ടു "അത് കേട്ട് ഈ കോവളം ബീച്ചില്‍ മലയാളം എഴുതുവാന്‍ നോക്കുന്ന എന്‍റെ പ്രിയ പാച്ചുവും .മലയാളം എഴുതുവാന്‍ അറിയില്ല ,എന്നാലും അപ്പന്‍ എഴുതി വച്ചത് അതുപോലെ പകര്‍ത്താന്‍ ശ്രമിച്ചു .
" ..മോനെ മലയാളം പഠിപ്പിക്കണം[ഇത് പറയാന്‍ ഒരു സുഹൃത്തിന്റെ സ്വാതത്ര്യം ഞാന്‍ എടുക്കുന്നു ,നീരസം തോന്നരുത് കേട്ടോ സിയാ ] ...മലയാളം ഭാഷയുടെ ആത്മാവ് അന്യമായി പോകരുത് അവര്‍ക്ക് ...
മറ്റു പോസ്റ്റുകളിലേക്ക് സമയം പോലെ വരുന്നുണ്ട് ..
ഓരോരുത്തര്‍ക്ക് ആയി മറുപടി എഴുതും .
ReplyDelete@ആദൂ ,തിരിച്ച് വന്നതില്‍ സന്തോഷം .മലയാളം പഠിപ്പിക്കണം ,എന്‍റെ ജീവിത യാത്ര ,നീണ്ടു പോവുക്കാ ആണ് .ലണ്ടനില്‍ നിന്നും അമേരിക്കയിലേക്ക് പോകുന്നു .ഇനി ഇവിടത്തെ ഇംഗ്ലീഷ് ആയി അവിടേക്ക് പോകുന്ന കുട്ടികളുടെ ഇടയില്‍ തപ്പി തടയുന്ന എന്നെയും ,ഷമിനെയും കുറിച്ച് ഒന്ന് ആലോചിക്കണം ഹഹ
''മലയാളം .അത് ഒരിക്കലും വിട്ട് കളയില്ല ''..കുട്ടികള്‍ മലയാളം സംസാരിക്കുമോ എന്ന് ചോദിച്ചാല്‍ കുറവ് ആണ് .എന്നാലും നമ്മുടെ എല്ലാ രീതികളും ,അവര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം ഉണ്ട് . .വലുതാവുമ്പോള്‍ എന്ത് ആവും എന്ന് അറിയില്ല ..ഭക്ഷണ കാര്യത്തില്‍ നാടിന്‍റെ ഭക്ഷണം ആണ് ഇഷ്ട്ടവും ,വീട്ടില്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ ഇംഗ്ലീഷ്ഭക്ഷണം ഓടില്ല . .അപ്പോളേക്കും ദോശ ,അപ്പം ഒന്നും ഇല്ലേ എന്ന് ചോദിച്ചു പുറക്കെ വരും .ഇതൊക്കെ എന്ന് വരെ അവരില്‍ ഉണ്ടാവുമോ അതും അറിയില്ല ............
Kandittum kanatha kaazchaakal...!
ReplyDeleteManoharam, Ashamsakal...!!!