Sunday, 15 August 2010

ഓണത്തിന്‍റെ ഓര്‍മ്മ

                                              
കഴിഞ്ഞ ഓണത്തിന് നാട്ടില്‍ ആയിരുന്നു .എല്ലാവരും കൂടി ചേട്ടന്‍റെ പുതിയ വീട്ടില്‍ ഓണം ആഘോഷിച്ചു  .രാവിലെ മുതല്‍  അടുക്കളയില്‍  ഓണസദ്യ ഉണ്ടാക്കുന്നതിരക്കും  .അതിനിടയില്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു കാര്യം ചെയ്യാം എന്ന് വിചാരിച്ച് ,ഷമിന്‍ ചോക്കുമായി മുന്‍വശത്ത് ഇരുന്നു ,ഇത് കണ്ടപ്പോള്‍  പൂവ് വല്ലതും കിട്ടുംമോ  എന്ന് അറിയാന്‍  ഞാനും ,കുട്ടികളും കൂടി പതുക്കെ വീടിന് പുറത്ത് നടന്ന് നോക്കി ,ഒരിടത്തും ഞാന്‍ നോക്കുന്ന ഒരു പൂവ് പോലും ഇല്ല .എല്ലാ വീടിന് മുന്‍പിലും  മഞ്ഞ കോളാമ്പി ചിരിച്ചു കൊണ്ട് നില്‍ക്കുന്നത് കാണാം ,കൂടെ പുതിയ തരം പൂക്കളും . പഴയ പൂക്കള്‍ എല്ലാം നാടിനോടും വിട പറഞ്ഞു .അമ്മയോട് ചോദിച്ചപോള്‍ പറഞ്ഞു ,''ചെത്തിയും ,ചെമ്പരത്തിയും കാണാന്‍  നീ   ഒരു മൈല്‍ ദൂരം പോകണം'' .അവിടെ വരെ പോയി നോക്കിയപോള്‍ കുറച്ച്  ചെമ്പരത്തി യെ കണ്ടുപിടിച്ചു .പറമ്പിലെ  വേലിയില്‍ നിന്നും ആ പൂക്കള്‍    എല്ലാം  പിടിച്ച് വലിച്ച്‌ എടുക്കണം .അത് വലിച്ച്‌  എടുത്ത്‌ കഴിഞ്ഞപ്പോള്‍  കൈയും ,കാലും മുറിഞ്ഞത്  തന്നെ മെച്ചം .കൈയില്‍ കിട്ടിയ പൂക്കള്‍  എല്ലാം ആയി തിരിച്ച് വന്നപ്പോള്‍ ഷമിന്‍ പൂക്കളം
വരച്ചു കഴിഞ്ഞു .


    പൂക്കളം ഇടാന്‍ എല്ലാരേയും വിളിച്ചപ്പോള്‍       തന്നെ                                    അവിടെ കുട്ടികള്‍ വഴക്ക് തുടങ്ങി ,പൂക്കളം ഇടുന്നതിന്  മുന്‍പ് അവര്‍ക്ക് വേണ്ട  പൂക്കളുടെ നിറം തീരുമാനിച്ചു കഴിഞ്ഞു .എന്‍റെ കൈയില്‍ കിട്ടിയ പൂക്കള്‍ വെറും നാല് നിറത്തില്‍ മാത്രം .ചെമ്പരത്തിയെ  ആര്‍ക്കും വേണ്ട,കാരണം  അതിന്‌ ഭംഗി തീരെ ഇല്ല ,വാടാ മല്ലിക്ക് തന്നെ പ്രിയം ,നിറത്തില്‍
കുട്ടികള്‍ക്കും അവളെ ഇഷ്ട്ടമായി .പത്ത് നിമിഷം കഴിഞ്ഞപ്പോള്‍  ആര്‍ക്കും പൂക്കളം ഇടാന്‍ വയ്യ . പൂക്കള്‍ കൈയ്യില്‍ എടുത്ത്‌ കൊടുത്താലും,അത് കളത്തില്‍ ഇട്ട് തീര്‍ക്കാനുള്ള  മനസും ഇല്ല .അവസാനം പൂക്കളം ഇട്ട് തീര്‍ത്തത്   ബാക്കി എല്ലാവരും കൂടി . പൂക്കളം കണ്ടപ്പോള്‍ കുട്ടികള്‍ക്കും  സന്തോഷം .

                                  


നല്ല ഓണസദ്യ  കഴിച്ച് നാട്ടില്‍ നിന്നും
തിരിച്ച് ലണ്ടനില്‍ വന്നപ്പോള്‍ ഇവിടത്തെ ഓണ പരിപാടികളും കൂടാന്‍ കഴിഞ്ഞു . .ഇവിടെയും ഷമിന്‍  പൂക്കളം വരയ്ക്കുന്ന ആള്‍ ആയി .പൂക്കളം വരയ്ക്കാന്‍ തുടങ്ങിയപോള്‍ ഇത് നാട് അല്ല ,ഇവിടെ പൂക്കള്‍ വാങ്ങാന്‍   നല്ല വിലയും കൊടുക്കണം അതും ഓര്‍മ്മിപ്പിച്ചു .അത് കൊണ്ട് ചെറിയ കളം  വരച്ചാല്‍ മതി ആവും  .അതൊന്നും ലണ്ടനില്‍ താമസിക്കുന്നവരോട്  പറഞ്ഞിട്ട് കാര്യം ഉണ്ടോ? പൂക്കളം എല്ലാം വളരെ വലുത് തന്നെ വേണം  .അതില്‍ ഇടുന്നത്  പൂക്കള്‍ അല്ല എന്ന് മാത്രം .ഉണക്കിയ തേങ്ങാ പൊടി യില്‍ പല നിറത്തില്‍ ഉള്ള ഫുഡ്‌ കളര്‍  ചേര്‍ത്ത് ഇവിടെ യും പൂക്കളം ഭംഗിയാക്കി  .ഒരേ ഒരു പ്രശ്നം മാത്രം ,പൂക്കളം  ഇടാന്‍ കൈയില്‍
ഗ്ലൗസ് വേണം ,ലണ്ടനില്‍ ആയാല്‍ അതും സായിപ്പ് ചെയ്തപോലെ ചെയുന്നു എന്ന് വിചാരിക്കണ്ട ,തേങ്ങയില്‍ എല്ലാ ഫുഡ്‌ കളര്‍ ചേര്‍ത്ത് ഇടാനും അത്ര എളുപ്പം അല്ല എന്ന് എല്ലാവര്‍ക്കും അറിയാം അല്ലോ ?അത് കൊണ്ട് ഈ പൂക്കളവും ഉണ്ടാക്കാന്‍ കഷ്ട്ടപ്പാട് തന്നെ ..........
നല്ല ക്ഷമയോടെ
,ആരൊക്കെയോ ഈ പൂക്കളവും ഇട്ട് തീര്‍ത്തു .


 എല്ലാവര്‍ക്കും സദ്യ കഴിക്കാന്‍ സമയം ആയി കാണുംഅല്ലേ?


ഇലയും വച്ചു ,പ്ലാസ്റ്റിക്‌ അല്ലാട്ടോ
ഇതുപോലെ ഇരുന്നാലും ,സദ്യ കഴിക്കാമല്ലോ ?
പപ്പടവും ,പഴവും  നല്ല അറിയാം ,ബാക്കി എല്ലാം കഴിച്ച് നോക്കാം ...
ചോറും,പരിപ്പും ,നെയ്യും ഇനിപ്പോള്‍ എന്ത് ചെയ്യണം ?


ആരെയും നോക്കുന്നില്ല ,കഴിക്കാന്‍ തുടങ്ങാം .................. 
                                   
                         

ഇനി ബാക്കി അപ്പ തന്നെ കഴിച്ച് തീര്‍ക്കണം
എന്‍റെ അമ്മയുടെ
''എല്ലാ ബ്ലോഗ്‌സുഹൃത്ത്ക്കള്‍ക്കും   ഓണാശംസകള്‍''

 ഇതുപോലെ സദ്യ കഴിക്കുമ്പോള്‍ എല്ലാവരെയും  ഓര്‍ക്കണം ട്ടോ ....                         

60 comments:

 1. ഠേ...
  ഒരു തേങ്ങ ഞാന്‍ ഒടയ്ക്കുന്നു. അതെടുത്തു ചുരണ്ടി ഇപ്രാവശ്യത്തെ പൂക്കളം ഇട്ടോ...
  ഹോ എന്തൊരുഗ്രന്‍ ഐഡിയ. തേങ്ങാ പ്പീര വച്ച് അത്തപ്പൂക്കളം! പൂക്കളം അതി മനോഹരമായിരിക്കുന്നു. നല്ല കരവിരുത്.
  പിന്നെ ഈ വാഴയിലയൊക്കെ എങ്ങനെ ഒപ്പിച്ചു? ലണ്ടനില്‍ വാഴകൃഷി ആണോ ജോലി?
  പോന്നോണാശംസകള്‍

  ReplyDelete
 2. നാട്ടിലെ ഓണം രണ്ടാം തവണയും നഷ്ടപ്പെടുത്തുന്ന എന്നെപ്പോലെയുള്ള പാവങ്ങളേ ,ഇങ്ങനെ ഓരോന്ന് കാണിച്ചു വിഷമിപ്പിക്കല്ല് കേട്ടോ ... ഹും
  ഇനിയാകെ ആശ്രയം ചേട്ടന്‍റെ വീട്ടിലെ ഓണം ആണ് .. ബെഡ്ഫോര്‍ഡ്ഷേര്‍ മലയാളി സമാജത്തിന്റെ ഓണാഘോഷത്തിനു ക്ഷണം കിട്ടിയിട്ട് പോകണോ വേണ്ടയോ എന്ന് ആലോജിച്ചിരിക്കുവാരുന്നു .. ഇതൊക്കെ കണ്ടപ്പം തീരുമാനിച്ചു ... പോയേക്കാം .........

  ReplyDelete
 3. പൂക്കളം കാണാന്‍ വളരെ മനോഹരമായിരിക്കുന്നു.
  പണ്ട് വെളിപ്പടര്‍പ്പിലും പറമ്പിലും കറങ്ങിയാല്‍ ആവശ്യത്തില്‍ കൂടുതല്‍ വിവിധ തരാം പൂക്കള്‍ കിട്ടുമായിരുന്നു. ഇപ്പോള്‍ പൂക്കള്‍ക്ക്‌ പകരം അധികവും ഇലകളാണ് ഉപയോഗിക്കുന്നത്.
  ഞാന്‍ കഴിഞ്ഞ ഓണത്തിന് നാട്ടില്‍ പോയപ്പോള്‍ ക്ലബിന്റെ വകയായി ഒരു പൂക്കളമല്‍സരം നടത്തിയിരുന്നു.അന്ന് ഒരു വലിയ പൂകലവും ക്ലബ്‌ നിര്‍മ്മിച്ചു. പൂക്കള്‍ അധികം കിട്ടാത്തത് കാരണം പൈസ കൊടുത്തു വാങ്ങി. പിന്നെ പിന്നെ കപ്പങ്ങക്കുരു ഇലകള്‍ ഒക്കെയായിരുന്നു. വിഭവസമൃതമായ ഒരു വാഴയില സദ്ധ്യയായിരുന്നു പൂക്കളത്തിന്റെ രൂപം. ഞങ്ങള്‍ വിചാരിച്ചതിനേക്കാള്‍ കേമാമാക്കി. ഈ പോസ്റ്റ്‌ ആ ഓര്‍മ്മയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

  ചിത്രങ്ങളും വിവരണവുമായി നല്ല ഓണത്തകൃതം നല്‍കിയ പോസ്റ്റ്‌.

  ReplyDelete
 4. ഒറിജിനല്‍ പൂ കൊണ്ടുള്ള പൂക്കളം എവിടെ കിടക്കുന്നു. ദ്യൂപ്ലിക്കറ്റ് എവിടെ കിടക്കുന്നു.
  പിന്നെ ആ പാവം കുട്ടികള്‍ നിലത്തു ഇരുന്നു കഴിക്കാന്‍ കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ ചിരി പൊട്ടി .

  ReplyDelete
 5. പൂക്കളം നമ്മുടെ നാടിന്റെ സ്വന്തം ചിത്രകലയാണ്, പരിമിതികൾക്കുള്ളിലും ലണ്ടനിൽ നിങ്ങൾ പൂക്കളമിട്ടല്ലോ, അതു തന്നെ എത്ര വലിയ കാര്യമാണു്. നാട്ടിൽ പൂക്കളില്ലാതാകുന്നതും, ലണ്ടൻ ഓണവും, സദ്യയും,കുഞ്ഞുങ്ങളുടെ ചിത്രങ്ങളുമൊക്കെയായി, എനിക്കിഷ്ടമായി സിയ, ഈ പോസ്റ്റ്!

  ReplyDelete
 6. എല്ലാവര്‍ക്കും നന്ദി ......

  @വഷൂ ,ഇപ്പോള്‍ ഇവിടെ ഇല കിട്ടും ഇലയുടെ വിലയെ പറ്റി പറയുന്നില്ല ..എന്തിന് നല്ല ഓണം അത് ഓര്‍ത്ത്‌ കളയണം .തേങ്ങാ എല്ലാം വാങ്ങിയത് തന്നെ .ഏറ്റവും താഴെ ഉള്ള പൂക്കളവും തേങ്ങാ വച്ച് തന്നെ ഉണ്ടാക്കിയത് ആണ് .അതും ഷമിന്‍ വരച്ചത് ആണ്

  @പ്രദീപ്‌ ,

  ഞാനും നാട്ടില്‍ പോകാത്ത എന്‍റെയും വിഷമം തീര്‍ത്തത് ഇത് എഴുതി കഴിഞ്ഞപോള്‍ ആണ് . .നാട്ടില്‍ വിളിക്കുമ്പോള്‍ അവിടെ പരിപാടികളുടെ കഥകള്‍ പറയാന്‍ അവര്‍ക്ക് നേരം ഉള്ളു .

  ഇവിടെയും ഓണസദ്യ ഉണ്ട്.പ്രദീപ്‌ അവിടെ മലയാളീ സമാജത്തിന്റെ പരിപാടി എല്ലാം പോയി കൂടണം ട്ടോ .

  @റാംജിഭായി ..

  വെറുതെ ഇരുന്നപോള്‍ തോന്നിയ ഒരു പണി ആണ് .ഇവിടെ സ്കൂള്‍ അവധി ആയത് കൊണ്ട് ,പഴയ ഫോട്ടോസ് എല്ലാം നോക്കിയപോള്‍ ഇതുപോലെ ഒരു ഓണ പോസ്റ്റ്‌ എഴുതാം എന്ന് വിചാരിച്ചു .നന്ദി ഇത് വഴി വന്നതില്‍

  @അബ്കാരി

  കുട്ടികള്‍ടെ ഫോട്ടോ എന്നും ഒരു തമാശ ആണല്ലോ ?മോള്‍ടെ നാല് വര്ഷം മുന്‍പ് ഉള്ള ഒരു ഓണസദ്യ ആണ് ..ഇപ്പോള്‍ എല്ലാവര്‍ക്കും ഓണസദ്യ വലിയ ഇഷ്ട്ടം തന്നെ .

  ReplyDelete
 7. പൂക്കള്‍ ഇപ്പോള്‍ നാട്ടിലും കിട്ടാനില്ല. ഇവിടെയും ഇപ്പോള്‍ കളമിടുന്നത് ഒന്നുകില്‍ പൂവ് വാങ്ങിയിട്ട് അല്ലെങ്കില്‍ ഉപ്പിലോ ചിരകിയ തേങ്ങായിലോ കളര്‍ ചേര്‍ത്തിട്ട്.. ഷമിന്‍ ചിത്രകാരനാണല്ലേ..

  ReplyDelete
 8. എല്ലാം കാണിച്ചു കൊതിപ്പിക്കാലെ ?

  ReplyDelete
 9. siya pookalam super..
  evidey ayalum namml othukudunnthanu ahtinte oru sugham.so betteronam ok outside,ivide nattil
  ippol clubilayi onam.
  veedukail pookkalam ,sadhya ordering hahha
  ithanu no othorumma like there.only in club we can see
  ivide oro kudumbam ottakku pavam tharavattile ammummamar

  ReplyDelete
 10. ചാണകം മെഴുകിയ തറയിലെ പൂകളമായില്ലെങ്കിലും അതി മനോഹരമായിരിക്കുന്നു.ഇഷ്ട വിഭവമായ സദ്യ കണ്ടപ്പോൾ വായിൽ വെള്ളം ഊറി.ആശംസകൾ.ഇടക്ക് ഇങ്ങോട്ടും വരണേ

  ReplyDelete
 11. കുഞ്ഞുമോന്റെ ഫോട്ടോ അസ്സലായി

  ReplyDelete
 12. സ്വാദുള്ള ഒരു ഓര്‍മസദ്യ..!!

  ReplyDelete
 13. @@@

  ബ്ലോഗര്‍മാരുടെ പേരിലെ ആദ്യാക്ഷരം ചേര്‍ത്ത് ഓമനപ്പേരിട്ട് വിളിക്കുന്ന സിയയെയും വായാടിയെയും ആണെനിക്കിഷ്ട്ടം. അത് കൊണ്ട് പൂ ചോദിക്കുന്നു. ഹൃദയം തരുമോ?

  ***

  എല്ലാവര്ക്കും കണ്ണൂരാന്‍ കുടുംബത്തിന്റെ റംസാന്‍-ഓണ ആശംസകള്‍.

  kAnnOOraan

  ReplyDelete
 14. കുഞ്ഞുങ്ങള്‍ സദ്യ കഴിക്കാനിരിക്കുന്നത് സ്ട്ടൈലായിട്ടുണ്ടല്ലോ...പാവങ്ങള്..!!
  ഞങ്ങള്‍ ഇന്നലെ ഇവിടെ പൂക്കളവും, സദ്യയുമൊക്കെ ഒരുക്കി ഓണം ആഘോഷിച്ചു.

  ReplyDelete
 15. ഹും..... പൂക്കളം. ദേ കണ്ണൂരാന്‍ ഹൃദയം ചോദിക്കുന്നു.....!

  ReplyDelete
 16. ഓണക്കാലത്ത് ഇത്തരം ബ്ലോഗുകള്‍ വായിക്കാന്‍ വളരെ ഇഷ്ടമാണ്. ഓരോ ബ്ലോഗില്‍ നിന്നും , പണ്ട് നഷ്ടപെട്ട മഷിതണ്ടും വളപ്പൊട്ടും കിട്ടുന്നു. ബ്ലോഗിന്റെ ടോട്ടല്‍ ലുക്കിന് പ്രത്യേക പുരസ്കാരം കൊടുക്കേണ്ടത് ഷമിന് തന്നെ.. പൂക്കളം അസ്സലായിരിക്കുന്നു.
  പിന്നെ ഞാന്‍ ഒരു കുസൃതി കൂടി ചെയ്തു. ആ നാല് കുഞ്ഞികളും കൂടി ഊണ് കഴിക്കുന്ന ഫോട്ടോ എന്റെ പിസിയില്‍ സേവ് ചെയ്തു. ഭാര്യയെ കാണിക്കണം

  ReplyDelete
 17. ഓണ വിശേഷങ്ങള്‍ നന്നായി,സിയ.ഈ പ്രദേശങ്ങളിലും തേങ്ങാപൊടി(തേങ്ങാപീര?) നിറം ചേര്‍ത്ത് പൂക്കളം തീര്‍ക്കാറുണ്ട്.

  ReplyDelete
 18. നല്ല പോസ്റ്റ്‌ അങ്ങനെ തേങ്ങ കൊണ്ട്‌ പൂക്കളം ഇടാമെന്നും മനസിലായി ഓണാശംസകള്‍

  ReplyDelete
 19. ഹാവു വയറു നിറഞ്ഞു

  ReplyDelete
 20. പൂക്കളം അടിപൊളി!
  സിയയ്ക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

  "തിരുവോണ പുലരിതന്‍
  തിരുമുല്‍‌ കാഴ്ചവാങ്ങാന്‍
  തിരുമുറ്റം അണിഞ്ഞൊരുങ്ങി...

  തിരുമേനി എഴുന്നെള്ളും സമയമായി...
  ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി...
  ഒരുങ്ങി..ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി..."

  ReplyDelete
 21. ഈ വഴി വന്ന എല്ലാര്ക്കും നന്ദി ..

  @കണ്ണൂരാന്‍ .എനിക്ക് ഇവിടെയും പണി തന്ന് പോയി അല്ലേ?വന്നതില്‍ വളരെ സന്തോഷം .വായൂ .നീ വായിച്ചല്ലോ കണ്ണൂരാന്‍പറഞ്ഞത് .

  @സോണി.ആദ്യമായി ഇത് വഴി വന്നതില്‍ നന്ദി ..ബാക്കി എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി പറയുന്നു .കുറച്ച് തിരക്ക് ആണ് .പതുക്കെ എഴുതാം ..

  ReplyDelete
 22. നല്ല രസികൻ പോസ്റ്റ്!

  ഇഷ്ടപ്പെട്ടു!

  ഒരേ ഒരു സംശയം....

  തീറ്റ പെണ്ണുങ്ങൾക്കും കുട്ടികൾക്കും മാത്രേ ഉള്ളൂ?
  എവിടെ ആമ്പിറന്നോന്മാർ!?

  (വായാടിയെ ‘വായു’ആക്കിയത് ഇപ്പഴാ കണ്ടത്!)

  ReplyDelete
 23. ഓണ സദ്യ അത്തത്തിനേ കഴിച്ച പ്രതീതി .. :)

  ReplyDelete
 24. @ജയന്‍
  ആമ്പിറന്നോന്മാർടെ ഫോട്ടോയും ചേര്‍ത്തു .പിന്നെ വായാടിയെ , വായൂ ആക്കി യ കഥ അറിയാന്‍ പൊട്ടിച്ചിരിയുടെ ഇംഗ്ലീഷ് ക്ലാസ്സില്‍ വരണം .

  ReplyDelete
 25. അപ്പോൾ അത്തത്തിനേ തന്നെ ഓണസദ്യ വിളമ്പി അല്ലേ...

  തുമ്പ,ചെമ്പരത്തി,കോളാമ്പി,...,...,..പൂക്കൾ കണികാണാനും ,പറിക്കാനും അറിയാത്ത ബാല്യങ്ങളാണ് കഴിഞ്ഞതവണ നാട്ടിൽ ഓണത്തിന് കണ്ടത്...
  എല്ലാം റെഡിമേയ്ഡ് ഓണങ്ങൾ !


  തമ്മില് ഭേദം നമ്മുടെ പ്രവാസികളൂടെ ഓണങ്ങൾ തന്നെ...
  നമ്മെളെല്ലാം തന്നെ ഉള്ളത് കൊണ്ട് ഓണം പോലെ, അതാതവിടങ്ങളിൽ ഓണം തനതായ ശൈലികളിൽ കൊണ്ടാടിടുന്നൂ..!

  ReplyDelete
 26. മനോഹരമായിട്ടുണ്ട്.. ആശംസകള്‍ !

  ReplyDelete
 27. ..
  പൂക്കളം വരയാന്‍ ഒരാളും
  പൂ പറിക്കാന്‍ കുട്ടികളും
  പൂവിടാന്‍ പെണ്ണുങ്ങളും
  ഉണ്ടെങ്കില്‍ പൂക്കളം ഉഷാര്‍..
  (ഇതൂരു സാധാരണ കാര്യമാണേ..)

  ഇപ്പൊ എല്ലാം ഇന്‍സ്റ്റന്റല്ലെ,

  ഇവിടെ ഇലയില്‍ കാണുന്ന സദ്യ ഇന്‍സ്റ്റന്റല്ല എന്ന് കരുതട്ടെ..
  നിലത്തിരുന്ന് ചോറുണ്ണാനിത്തിരി കഷ്ടപ്പെട്ടൂല്ലൊ..!

  സദ്യ.., ഹ് മം, കൊതിപ്പിക്കരുത് ട്ടാ, നമ്മളും ഉണ്ണും ഓണം, ഹാ..!
  ..

  ReplyDelete
 28. ..
  നല്ല പോസ്റ്റ്,

  പിന്നെ പറയാനും വിട്ടു..

  എല്ലാവര്‍ക്കും ഓണാശംസകള്‍..
  ..

  ReplyDelete
 29. പൂരാടതിന്റെ അന്ന് കാലത്ത് തന്നെ ഞാന്‍ നാട്ടിലെത്തും... പിന്നെ കാട്ടി തരാം. നാടന്‍ പൂ കൊണ്ടോല്ല അടിപൊളി പൂക്കളം...
  :)

  ReplyDelete
 30. കഴിഞ്ഞ ശനിയാഴ്ചയേ ഞങൾടേ അസ്സോസിയേഷന്റെ ഒരു ഓണ സദ്യയുണ്ണാൻ പറ്റിയത്കൊണ്ട് കൂടുതലൊന്നും പറയുന്നില്ല.. അല്ലേൽ ഈ ഫോട്ടോസ് കാണിച്ച് കൊതിപ്പിച്ചതിന് കുറേ ചീത്തവിളി പ്രതീക്ഷിച്ചാ മതിയാരുന്നു കേട്ടോ... എന്തായാലും ഓണാശംസകൾ

  ReplyDelete
 31. സിയക്കുട്ടീ....
  ഞങ്ങളുടെ ഓണസദ്യ വരുന്നതേയുള്ളൂ. അതിനാല്‍ ഈ പഴയ ഫോട്ടോസ് കാണിച്ചു കൊതിപ്പിക്കേണ്ട ട്ടോ.... ഞങ്ങള്‍ക്കും വരും ഓണവും സദ്യയും ഒക്കെ...(ഞങ്ങളുടെ പനച്ചിയും പൂക്കും എന്നത് നാടന്‍ ഭാഷ!)
  അസ്സലായീ ട്ടോ , ഷമിനെ പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കു, ഇത്ര ക്ഷമയോടെ ആ പൂക്കളങ്ങള്‍ ഒക്കെ വരച്ചു തന്നതിന്.

  ReplyDelete
 32. Ellavarkkum Onasamsakal!!!!

  Ivideyum oru Onam mood aayi,mazha onnu maari nilkkunnu....pookal illathathu kondu pookkalam valare kuravanu....Avide Londonilenkilum nadakkatte Pookkalavum onaghoshavum....

  ReplyDelete
 33. enjoyed reading and seeing scraped coconut floral arrangement.years ago there used to be pookkalams by roadside at tvpm.I stil rem, it was done with coloured kalluppu...and i ddnt like them at all! i cudnt find thumpappoo even in my native village this year!And now i'm commenting from a place very near to urs!

  ReplyDelete
 34. ഇത് എവിടെ ആണ്?ചുമ്മാ പേടിപ്പിക്കാതെ കാര്യം പറയൂ........ ബസ്സില്‍ ഞാനും കയറി അതില്‍ പറയുംമോ?

  ReplyDelete
 35. സിയാ, പറയില്ലാ ,വേണേല്‍ തൊട്ടു കാണിക്കാം.:):) പേടിക്കണ്ട സല്യപ്പെടുതാന്‍ വരില്ല ,...I'm unable to access buzz at times..it says some script is running etc etc...and does not open ...instead system hangs...

  ReplyDelete
 36. സിയ,പൂക്കളവും ഓണസദ്യയും കേമമായി.
  ഓണാശംസകള്‍

  ReplyDelete
 37. ഓ സിയാ- സിയക്കും കുടുംബത്തിനും ഞങ്ങളുടെ ഓണാശംസകൾ!

  ReplyDelete
 38. @ശ്രീമാഷേ ,നല്ല വാക്കുകള്‍ക്ക് നന്ദി ,അവിടെ എല്ലാവരോടും ഓണാശംസകള്‍ പറയണം .

  @മനോരാജ് .നന്ദി .ഷമിന്‍ നല്ല ചിത്രക്കാരന്‍ ആണ് .വരക്കാനുള്ള സമയം കിട്ടുന്നില്ല എന്ന വിഷമം ആണ് .തിരക്ക് പിടിച്ച ജീവിതം തീരുമ്പോള്‍ വരയ്ക്കും
  @Captain Haddock ..നന്ദി
  @ക്രോണിക് .അത് ഒന്നും ഇല്ല . ,ഇതൊക്കെ എല്ലാരും ഓണത്തിന് ചെയുന്നത് ആണല്ലോ.നന്ദി

  @പൌര്‍ണമി .. പറഞ്ഞതില്‍ കാര്യം ഉണ്ട് .എന്നാലും നമ്മുടെ നാട്ടില്‍ ക്ലബ്ബില്‍ ഓണം കൊണ്ടാടാത്ത ഒരു വീട് എന്നും ഉണ്ടാവും അത് കൊണ്ട് ഈ ഓണം ഒക്കെ എന്നും തനിമയോടെ നിലനില്‍ക്കും .ഹാപ്പി ഓണം .

  @ജുവൈരിയ സലാം

  ഇവിടെ വന്നതില്‍ നന്ദി .ഞാന്‍ അത് വഴി എല്ലാം വന്നിരുന്നു .എല്ലാം വായിച്ചു .ചിലതിനു മറുപടി പറയാന്‍ അറിയാഞ്ഞിട്ടും ആണ് .ഇനിയും വരാം .

  @haina .അവിടെ പടം വര എന്തായി?എങ്കില്‍ മോന്റെ തന്നെ ഒരു പടം വരക്കണം .അവന്റെ അപ്പന്‍ അവനെ വരയ്ക്കാന്‍ നോക്കിയിട്ട് ഇത് വരെ ശരിയായില്ല .നന്ദി ട്ടോ

  @A.ഫൈസല്‍..ഒരുപാട് നന്ദി .ഇത് വഴി വരുന്നതില്‍ .

  @സിബു .അപ്പോള്‍ സദ്യ എല്ലാം കഴിച്ച് അല്ലേ?എന്‍റെ ഓണാശംസകള്‍
  @ആളൂസ് ..പൂക്കളം പഴയത് ആണ് .എന്നാലും ഫോട്ടോയില്‍ കാണുമ്പോള്‍ ഒരു രസം അല്ലേ?കണ്ണൂരാന്‍.ഇത് വഴി ആദ്യമായി പവര്‍ കാണിച്ച് പോയത് ആണ് .

  ReplyDelete
 39. ഇവിടെ വന്ന എല്ലാര്ക്കും ഒരിക്കല്‍ കൂടി എന്‍റെ ഓണാശംസകള്‍..

  @മനോഹര്‍ .ഇവിടെ വന്നതില്‍ നന്ദി .
  മഷിതണ്ടും , വളപ്പൊട്ടുംഇനിയും നഷ്ട്ടപെട്ടു എന്ന് ചിന്തിക്കാതെ ,എല്ലാം കൂടെ തന്നെ ഉണ്ടെന്ന്‌ വിചാരിക്കാന്‍ ആണ് എനിക്ക് ഇഷ്ട്ടം .ഷമിന്‍കമന്റ്സ് എല്ലാം വായിക്കും,എന്നാലും ഞാന്‍ പറഞ്ഞേക്കാം . .ഭാര്യയോടും .മക്കളോടും ഓണാശംസകള്‍പറയണം .

  @കൃഷ്ണ .ഓണാശംസകള്‍

  ആ നാട്ടില്‍ പൂവ് എല്ലാം വളരെ കുറവ് ആണ് .അത് കൊണ്ട് തേങ്ങാ പീര എടുക്കുന്നു എന്ന് പറഞ്ഞാല്‍ പോരെ ?കുറെ നാള്‍ കഴിയുമ്പോള്‍ അതും കിട്ടാതെ ആവും .അപ്പോള്‍ നമ്മുക്ക് റബ്ബറിന്‍റെ ഇല എടുക്കാം .അല്ലേ?

  @ഒഴാക്കന്‍സ് ..വയറു നിറഞ്ഞോ?അപ്പോള്‍ ബോംബായില്‍ പുതിയ ഓണം എന്ത് ച്ചെയും?

  @പ്രിയ വായൂ ...

  കവിതയുമായി വന്നതില്‍ നന്ദി .എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

  ReplyDelete
 40. അകലേ ഓണം പുലരുമ്പോള്‍..
  ആവണി പൂവും വിരിയുമ്പോള്‍...
  അരിയ കിനാവേ കൊതിയാവുന്നു...
  ചിറകു തരാമോ പോയി മടങ്ങാന്‍...
  ഒന്നെന്‍ കുഞ്ഞിന്‍ പൂക്കളം കാണാന്‍ ...

  പൂവിളിയോടേ പുലരി തെളിഞ്ഞാല്‍...
  പൂഞ്ചിറകോടെ പാറുകയാമെന്‍...
  ഓമല്‍ കുരുന്നിന്‍ കുസൃതിയിലെങ്ങോ...
  ബാഷ്പ കണങ്ങള്‍ വീണു നനഞ്ഞാല്‍...
  ആരുണ്ടവിടേ ചുംബനമേകാന്‍...
  ആരുണ്ടവിടേ ചുംബനമേകാന്‍...
  മിഴിനീര്‍ കണികള്‍ മായ്ച്ചു തലോടാന്‍...

  നീല നിലാവിന്‍ കോടിയണിഞ്ഞും...
  കാതര മോഹം പൂവായ് കോര്‍ത്തും...
  കാമുക സംഘം ലഹരി നിറയ്ക്കും...
  ഭൂമിയൊരുങ്ങും വേളയിലെന്നെ...
  തേടുകയാവാം പ്രാണേശ്വരിയായ്...
  തേടുകയാവാം പ്രാണേശ്വരിയായ്...
  മിഴിയില്‍ എങ്ങും നീര്‍മണിയോടെ...

  ദാസേട്ടന്റെ ഒരു ഗാനം ഓര്‍മ്മ വന്നു
  പൂക്കളം മനോഹരമായിരിക്കുന്നു..
  ഒപ്പം അവതരണവും...
  മിഴിനീര്‍ത്തുള്ളിയുടെ ഓണാശംസകള്‍..

  ReplyDelete
 41. Siya - you missed two things - in the first pookalam we did in London - in the last photo in the blog, if you notice, you can see that the inner petals are colored after Indian flag and and the outer circle is representing the Tudor rose - a very famous symbol for England. In The other pookalamo - the photos in the middle of blog , the inner petals are having the Indian flag and British Flag colors.. Both pookalam's to symbolize the fusion of Indian and British culture which is very much happening in Malayalees in UK

  ReplyDelete
 42. സിയ,
  കമന്റ് അല്‍പ്പം വൈകിയതില്‍ ക്ഷമിക്കുക. കണക്ഷനില്‍ ചെറിയ പ്രശ്നം ഉണ്ടായിരുന്നു. ഓണത്തിന്റെ സ്മരണകള്‍ മനസ്സില്‍ ചേര്‍ത്തു പിടിക്കാന്‍ കഴിയുന്നു വല്ലോ! നന്ദി. മലയാളിക്ക് ഏതു വന്‍ കരയിലായാലും ഓണം ആഘോഷിക്കാതിരിക്കാന്‍ ആവില്ല. കൊതിയൂറുന്ന വിഭവങ്ങളുടെ ചിത്ര സഹിത്ം നല്‍കിയ വിരുന്നിന് നന്ദി.

  ReplyDelete
 43. സിയക്കും കുടുംബത്തിനും ഓണാശംസകള്‍

  ReplyDelete
 44. ഓണമെല്ലാം ഗംഭീരമായി ആഘോഷിച്ചു കാണുമെന്ന് കരുതുന്നു :)

  ReplyDelete
 45. ഓണം നന്നായിരുന്നു ,കാര്യമായ പരിപാടികള്‍ ഒന്നും ഉണ്ടായില്ല എങ്കിലും .വീട്ടില്‍ ഓണസദ്യ ഉണ്ടായിരുന്നു .അടുത്ത friends എല്ലാവരും കൂടി വിഭവകള്‍ ഉണ്ടാക്കി .ഇവിടെ മലയാളീ കള്‍ കൂടി ഓണ പരിപാടികളും ,സദ്യയും ഉണ്ട് .അതിന്‌ പോകണം .

  എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി .......

  ReplyDelete
 46. ആദ്യമായി ഓണാശംസകള്‍!!
  നന്നായിരിക്കുന്നു!!

  ReplyDelete
 47. അപ്പോ ഓണം അടിപൊളിയായിരുന്നു എന്ന് വിശ്വസിക്കുന്നു

  ReplyDelete
 48. ലണ്ടനിലെ ഓണം കൌതുകമുണര്‍ത്തി; പ്രത്യേകിച്ച് വാഴയിലയിലെ സദ്യ.

  ഓണാശംസകള്‍, സിയ...കുടുംബത്തിനും!

  ReplyDelete
 49. സിയേച്ചി,
  ഓണത്തിന് പോവുന്നതിനു മുമ്പേ ഈ പോസ്റ്റ്‌ വായിച്ചിരുന്നു. കമന്റിയില്ല.
  ഓണം അടിപോളിയായെന്നു വിശ്വസിക്കുന്നു. ക്ലാസ്സില്‍ കാണാം. ഹി ഹി..

  ReplyDelete
 50. നാലു മിടുക്കി കുട്ടികള്‍
  ആശംസകള്‍.

  ReplyDelete
 51. ഏയ് ആരാണവിടെ റബറിനെ കുറ്റം പറയുന്നത്!!റബറില കൊണ്ടും ഞങ്ങള്‍ പൂവിടും കേട്ടോ!ഞങ്ങള്‍ ഇവിടെയൊക്കെ തന്നെ കാണും,ഹ ഹ

  ReplyDelete
 52. സിയാ, പുക്കളം സദ്യ എല്ലാം കെങ്കേമം ...ഇത് വായിച്ചപ്പോള്‍ എനിക്ക് എന്‍റെ കുട്ടികാലവും തറവാടും ഓര്‍മ വരുന്നു ..അന്ന് ഉമ്മയുടെ അനിയത്തിയും ഞങ്ങള്‍ കസിന്‍സും അതിരാവിലെ എണീറ്റ്‌ കുളിച്ചു പട്ടുപാവാടയും മുല്ലപ്പൂവുമ് വച്ച് കുഞ്ഞാമ്മ വരച്ചുണ്ടാകിയ കളത്തില്‍ തറവാട്ടിലെ മുറ്റത്തെ പുന്തോട്ടത്തില്‍ നിന്നു തന്നെ വേണ്ട എല്ലാ പുക്കളും ശേഖരിച്ചു ഉണ്ടാകുന്ന പുക്കളവും മറ്റും ...ഇവിടെ റെന്നില്‍ പേരിനു പോലും ഒരു മലയാളിയില്ല ...അത് കൊണ്ട് തന്നെ ഇത്തരം കുട്ടായിമകള്‍ ഞങ്ങള്‍ക്ക് അന്യവും ആണ് :(

  ReplyDelete