ജാലകം

Sunday, 1 August 2010

ഈ മഞ്ഞ് കാലത്തിനോടും വിട


 വീടിന് അടുത്ത്കാണുന്ന കുറച്ചു നല്ല കാഴ്ചകള്‍ ആണ് .കഴിഞ്ഞ മഞ്ഞുകാലത്ത് ആ മഞ്ഞിന് മുകളില്‍ കൂടി നടന്നപോള്‍  ക്യാമറയില്‍ പതിഞ്ഞ കുറച്ച്  നിറം കൂടിയ  നിഗൂഡതകള്‍ .....




                                                                   ഒരു വിഷാദ ഭാവം

                                          .ആ മരത്തില്‍ നോക്കി ഞാന്‍ എടുത്ത ചിത്രം ആയിരുന്നു .ചിത്രം  വന്നപ്പോള്‍ ഇത് പോലെ ഒരു ഭാവം ആയി !!!.









                                                   .
                    കുറച്ചു നടന്നപോള്‍ ഈ അരുവി വരെയും ഒന്നു പോകാന്‍ തോന്നി ..




                               ഈ അരുവിയില്‍    എന്നും  കിളികള്‍ വരും .അവര്‍ക്ക് കൂട്ടിനായി കൂടെ താറാവുകളും ,ചിലപ്പോള്‍ കുറച്ച് പ്രായമായവരും ,കൂടെ  വഴി തെറ്റി ഞാനും .





                                      
                                                   ഈ തണുപ്പിലും ,സന്തോഷം തന്നെ !!









ഞാന്‍  ഒളിച്ചു ഇരിക്കേണ്ട ആവശ്യം ഇല്ല ..എന്നെ എല്ലാവര്ക്കും കാണാമല്ലോ ?






ആ ദിവസം  എടുത്ത എല്ലാ ഫോട്ടോസ് ഈ നിറത്തില്‍ ആണ് വന്നത് ..ഈ നിറത്തില്‍ വന്നതിനുള്ള കാരണം  ഇന്നും സംശയം തന്നെ .വെള്ള പുതച്ച്  കിടന്ന ഭൂമി ആയത്  കൊണ്ട് ആവാം



നിഗൂഡതകള്‍ നിറഞ്ഞ വഴിയില്‍  ,ഒരു ചെറിയ പ്രകാശം ......
ഇതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയ    ചിത്രം ഇത് ആണ് . .ഫോട്ടോ എടുക്കുന്നതിനിടയില്‍ ഒരു  കുടുംബം ആ വഴിയില്‍ കൂടി അറിയാതെ നടന്ന് വന്നത് .




''ആരോ നിശബ്ദമൊരു നോവായി നിറയുന്നു

നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍

ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു

പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി

ഒടുവിലെത്തുന്നതും നോറ്റു പാഴ്സ്മൃതികളില്‍

കാത്തിരിപ്പൊറ്റയ്ക്കു കാതോര്‍ത്തിരിക്കുന്നു

കാത്തിരിപ്പൊറ്റയ്ക്കു കണ്‍പാര്‍ത്തിരി ക്കുന്ന

വേദന... വേദന വാരിപ്പുതച്ചു വീണ്ടും

എന്റെ കാത്തിരിപ്പൊറ്റയ്ക്കു കണ്‍പാര്‍ത്തിരിക്കുന്നു''

കവിത

''കാത്തിരിപ്പ്''


മുരുകന്‍ കാട്ടാക്കട

53 comments:

  1. കണ്ണീരു പൊടിയുന്ന വറ്റുന്നതോര്‍ക്കാതെ
    ആര്‍ദ്രമൊരു വാക്കിന്റെ വേനല്‍മഴത്തുള്ളി
    ഒടുവിലെത്തുന്നതും കാത്ത് പാഴ്സഋതികളില്‍
    കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
    കാത്തിരിപൊറ്റക്ക് കണ്‍പാര്‍ത്തിരിക്കുന്നു

    കാട്ടാക്കടയുടെ മനോഹരമായ വരികള്‍... ചിത്രങ്ങള്‍ കുഴപ്പമില്ല.

    ReplyDelete
  2. മഞ്ഞുകാലത്തെ ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു സിയക്കുട്ടീ...
    മഞ്ഞുകാലം എപ്പോഴും ഒരു വിഷാദം പോലെയാ ല്ലേ...?

    ReplyDelete
  3. താമസിക്കുന്ന സ്ഥലം ഗംഭീരമാണ് കേട്ടോ..സ്റ്റൈല്‍ ആയിരിക്കുന്നു..

    ReplyDelete
  4. നിമിഷങ്ങളില്‍ ഭാവം മാറുന്ന പ്രകൃതി ഭംഗി നന്നായി പകര്‍ത്തി.
    ഫോട്ടോകള്‍ക്ക് ഒരു പ്രത്യേക തരം ഭംഗി ലഭിച്ചിരിക്കുന്നു.
    നിറത്തിന്റെ പ്രതേകത തന്നെയാണ്, ബ്ലാക്ക്‌ ആന്റ് വൈറ്റ്‌ ചിത്രം പോലെ.
    നല്ല സ്ഥലം.

    ReplyDelete
  5. സിയാ, മനോഹരമായ സ്ഥലം. അതിന്റെ ഭംഗി ഒട്ടും ചോര്‍ന്നു പോകാതെ തന്നെ ഫോട്ടോയില്‍ പകര്‍‌ത്തിയിട്ടുമുണ്ട്. മുരുകന്‍ കാട്ടാക്കടയുടെ കവിത കൂടി ചേര്‍ത്തപ്പോള്‍ അതിലും മനോഹരമായിരിക്കുന്നു.

    ReplyDelete
  6. നല്ല ചിത്രങ്ങളും, വിവരണവും,

    പതിവു പോലെ സുന്ദരം, സിയ...

    നന്ദി..

    ReplyDelete
  7. എല്ലാവര്ക്കും നന്ദി .ഇത് കാണുന്നവര്‍ .കവിത എഴുതുവാന്‍ തോന്നിയാല്‍ രണ്ടു വരി കുറിക്കണം .കാരണം ഓണം അടുത്ത് എത്തിയല്ലോ?ഈ മഞ്ഞില്‍ ജീവിക്കുന്ന വര്‍ക്കും .രണ്ടു വരി മഞ്ഞ്‌ കവിതകള്‍ കേള്‍ക്കാമല്ലോ ?

    ReplyDelete
  8. താമസിക്കുന്ന സ്ഥലം മനോഹരമാണല്ലൊ!

    ReplyDelete
  9. സിയെ ഇതെന്താ സ്വര്ഗ്ഗത്തു പോയി എടുത്തതാണോ? പിന്നെ ആ പടം അത് അങ്ങട് സുഹിച്ചു എനിക്കും.. ഞെട്ടിപ്പ്. കവിതയും... ‘വായു’വിന്റെ പകര്‍ത്തിയെഴുത്ത് അല്ലെ???!!!!

    ReplyDelete
  10. നല്ല ഫോട്ടൊകൾ കേട്ടൊ...സിയ

    ഞാൻ കണ്ട മഞ്ഞുകാഴ്ച്ചകൾ നോക്കൂ‍
    കണ്ടുഞങ്ങള്‍ മഞ്ഞില്‍വിരിയുന്നപീതാംബരപുഷ്പ്പങ്ങള്‍,കല്‍-
    ക്കണ്ടകനികള്‍ പോലവേയാപ്പിളും,സ്റ്റാബറി പഴങ്ങളും......
    നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെ
    മണ്ടയില്‍തൊപ്പിയേന്തിനിൽക്കുന്നകാഴ്ച്ചകള്‍;ഹിമകേളികള്‍

    ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും
    കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍!
    കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകള്‍ -അവര്‍ണനീയം!
    കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മചെപ്പില്‍ ഭദ്രമായ്‌!

    ReplyDelete
  11. സിയാ)))))))))))))))) ഈ കവിത ഞമ്മന്റെ സ്വന്തം കവിതയാണ് .......... ഹും .....
    പിന്നെ ഫോട്ടോകള്‍ കുഴപ്പമില്ല പക്ഷെ ഒരു സംശയം .. മഞ്ഞുകാലം കഴിഞ്ഞിട്ട് കാലം കുറെ ആയില്ലേ ???? ദേ അടുത്ത മഞ്ഞു കാലം വരാന്‍ പോണ്. ഈ വസന്തത്തിലെ കുറെ ഫോട്ടോസ് എടുത്തു വക്കണം കേട്ടോ ... എനിക്കതിനുള്ള "വകതിരിവ്" ( സ്കില്‍ ) ഇല്ലാത്തത് കൊണ്ടാണ് ....

    ReplyDelete
  12. വായിച്ച് വന്നപ്പോൾ ആദ്യം അമ്പരന്നു, ഇതുപോലൊരു കവി ഹ്രദയമവിടെ ഒളിച്ചിരിക്കുന്നുണ്ടോ എന്ന്.. എന്തായാലും, കവിത ആസ്വദിക്കാനുള്ള മനസ്സ് തന്നെ വലിയ കാര്യമാണ്.. പിന്നെ, ഇത് മഞ്ഞു കാലത്തേക്കാളും യോജിക്കുന്നത് ഒരു automn season ആണ്..(എന്റെയൊരു അഭിപ്രായമാണ് കേട്ടോ/....

    ReplyDelete
  13. ഓ സിയാ- ഒരു പോസ്റ്റങ്ങനെ മഞ്ഞു പുതഞ്ഞിരിക്കുന്നു, അരുവിയും കിളികളും മഞ്ഞും, കവിതയും, മധുരം! മനോഹരം!! എന്റെ ബിലാത്തിയേ, പ്രണയലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍.. കണ്ണ് കോഴിക്കൂട്ടിലാണെങ്കിലും കവിത ഉഷാർ കെട്ടോ!

    ReplyDelete
  14. നിഗൂഡത ശരിക്കും അതൊരു സുഖം

    മറഞ്ഞിരിക്കുന്ന മനസ്സിന്റെ മുഖം നിഗൂഡമായി മറച്ചിടുമ്പോള്‍

    കിളികളും ,അരുവിതന്‍ കിന്നാരവും നിറഞ്ഞ വേളയില്‍ പുണര്‍ന്നു വന്ന പ്രണയം

    മറക്കുവാന്‍ നീ നല്‍കിയ നീഗൂഡമാം പുഞ്ചിരിതന്‍ അര്‍ത്ഥം മനസ്സിലായി കേട്ടോ siyu ..nice photos

    ReplyDelete
  15. athimanoharam .
    last photo valare nannayirikkunnu . avide pokan thonnunnu. avide jeevikkunna ningalude okke bhagyam..

    ReplyDelete
  16. @മനോരാജ്നന്ദി
    @കുഞ്ഞൂസ് ..മഞ്ഞ് കാലം വിഷമം തന്നെ ..

    @സിബു നന്ദി .

    @റാംജി ഭായി .നല്ല വാക്കുകള്‍ക്ക് നന്ദി

    @രാജേഷ്‌ ചിത്തിര ഇത് വഴി വന്നതില്‍ വളരെ സന്തോഷം .നന്ദിയും .

    @കൃഷ്ണ ..ലണ്ടനില്‍ വരാമല്ലോ ?ലോകം മുഴുവന്‍ ചുറ്റുന്ന വഴിയില്‍ ഇവിടെയും വരാം .നന്ദി .

    @ആളവന്‍താന്‍ ..നല്ല വാക്കുകള്‍ക്ക് നന്ദി .

    @വായാടിഒരു മുരുകന്‍ കാട്ടാക്കട യുടെ കവിതകളുടെ ആള്‍ ആണല്ലോ ?അത് കൊണ്ട് ഞാനും ആ കവിതകള്‍ ഇഷ്ട്ടപെടുന്നു .ഹഹ .എന്ന് വിചാരിക്കണ്ട .എനിക്ക് കവിതകള്‍ ഒരുപാടു ഇഷ്ട്ടം തന്നെ .

    ReplyDelete
  17. നല്ല വിവരണം ചിത്രങ്ങളെ കൂടുതല്‍ സുന്ദരമാക്കുന്നു.
    മരുഭൂമിയിലെ ഞങ്ങള്‍ക്ക് ഈ കാഴ്ചകള്‍ സുന്ദരം..

    ReplyDelete
  18. @ബിലാത്തി ..കവിത വായിച്ച് ഞാനും ഷമിനും ഒന്നു ഞെട്ടി ..നല്ല കവിത !!!.



    @പ്രദീപ്‌. വസന്തത്തിലെ കാഴ്ചകള്‍ തന്നെ എനിക്കും പ്രിയം .ഫോട്ടോ ഒരുപാട് ഉണ്ട് ..അടുത്ത മഞ്ഞ് വരാന്‍ പോകുന്ന പേടി ഈ ഫോട്ടോ കണ്ടപ്പോള്‍ തോന്നി അല്ലേ?


    @സിജോ ..കവിത ഒക്കെ ഉണ്ട് അനിയാ .സിജോ പറഞ്ഞത് ശരി തന്നെ .ഇത് ഒരു automn season നു പറ്റിയ ചിത്രം തന്നെ .പക്ഷേ ലണ്ടനില്‍ മഞ്ഞ് കാണുന്നത് തന്നെ ഇപ്പോള്‍ ആണ് .അതി കഠിനമായ തണുപ്പ് കാലം ഉണ്ടായാലും മഞ്ഞ് വീഴുന്നതും വളരെ കുറവ് ആണ് .


    @ശ്രീമാഷേ ..ഇത് വഴി വന്നതില്‍ സന്തോഷം .പറഞ്ഞ വാക്കുകളും നന്നായി .

    പക്ഷേ ബിലാത്തിയുടെ കവിത കേട്ട ഞെട്ടല്‍ മാറിയില്ല അല്ലേ?.അത് ഒന്നു കൂടി വായിച്ചപോള്‍എനിക്കും മനസിലായി .ബിലാത്തിയുടെ ഓരോ വരികള്‍ !!!


    @സാബു നന്ദി .ഇനിയും വരണം .

    @അബ്‌കാരി..ഇത് ഒന്നും ഭാഗ്യം അല്ല ..എന്നാലും ജീവിതം എന്ന വഴിയില്‍ മുന്‍പോട്ടു പോകാതെ വേറെ വഴി ഇല്ലല്ലോ ?നന്ദി ട്ടോ ഇനിയും കാണാം .

    @pournami

    വരികള്‍ നന്നായി ..പക്ഷേ ഞാന്‍ പ്രണയം എന്ന ഒരു വാക്ക് എവിടെ എങ്കിലും പറഞ്ഞുവോ?

    ''മറക്കുവാന്‍ നീ നല്‍കിയ നീഗൂഡമാം പുഞ്ചിരിതന്‍ അര്‍ത്ഥം മനസ്സിലായി ''.ഈ വരികള്‍ എനിക്കും വളരെ ഇഷ്ട്ടപെട്ടു .കാരണം പാറൂ നു ഞാന്‍ മനസ്സില്‍ വിചാരിച്ച വരികളുമായി ഇവിടെ വരാന്‍ സാധിച്ചു ..നന്ദി .

    ReplyDelete
  19. ആ ദിവസം എടുത്ത എല്ലാ ഫോട്ടോസ് ഈ നിറത്തില്‍ ആണ് വന്നത് ..

    വൈറ്റ് ബാലൻസ് ഓട്ടോയിലിട്ടെടുത്തതിനാലാവാം കെട്ടോ ഇങ്ങിനെയിരിക്കുന്നത്..
    പക്ഷേ ഒരു ഓത്തെന്റിക് ലുക്ക് തരുന്നുണ്ട്..

    ആശംസകൾ..

    ReplyDelete
  20. ചിത്രങ്ങള്‍ എല്ലാം നന്നായി.
    ഒപ്പം കാട്ടാകടയുടെ വരികളും

    ReplyDelete
  21. ഇതെപ്പോ പോസ്റ്റി ?..ഡാഷ്ബോര്‍ഡില്‍ അപ്ഡേറ്റ് നഹി ..നഹി ..

    ഇലകൊഴിയും ശിശിരത്തില്‍ ...
    സിയ ഇനിയും വരവായി ...
    മരം കുളിരും വീഥികളില്‍ ..
    നിഗൂടതകള്‍ നിറവായി ..

    ആദ്യത്തെ ചിത്രത്തിലേയ്ക്കു നോക്കി ഇരുന്നാല്‍
    ഈ പറഞ്ഞ നിഗൂടത അനുഭവിയ്കാം അല്ലെ ?

    ReplyDelete
  22. ..
    പ്രിയസിയാ‍ാ, പോസ്റ്റിയ അന്ന് തന്നെ വായിച്ചു. എന്താ ചെയ്ക കമന്റാന്‍ ബ്ലോഗ് മുത്തപ്പനോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് മുത്തപ്പനോ, ആരോ ഒരാള്‍ പാര വെച്ചു :(

    ചിത്രങ്ങള്‍ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു വിവരണവും.

    സ്കോട് ലാന്‍ഡ് പാര്‍ട്ട് 4 എന്തായാലും ചെവിയില്‍ പഞ്ഞി തിരുകിയില്ലെന്ന് കരുതുന്നു ;)
    ..

    ReplyDelete
  23. ..
    ഈ മഞ്ഞുകാലത്തിനോട് വിട പറയാം, ഇത്തിരി നേരം കഴിയട്ടെ.

    ഇനിയും കാത്തിരിക്കുന്നത് എന്തിനെന്നറിയില്ല, ഇവളിലെ മഞ്ഞിന്റെ മുഖപടം അഴിഞ്ഞു വീഴുവാനോ, ഗൂഡസ്മിതം തുളുമ്പും കവിളുകളെ കൈക്കുമ്പിളില്‍ കോരിയെടുക്കാനോ?

    അതല്ലെങ്കില്‍ കാലം എന്നില്‍ ബാക്കി വെച്ച പ്രണയാഗ്നിക്കരികില്‍ ഇരുന്ന് ഇത്തിരി നേരം കഥകള്‍ കൈമാറുവാനോ..? അറിയില്ല.

    മൗനത്തിലേക്ക് മുഖം പൂഴ്ത്തിയ അരുവിയും, വിരഹത്താല്‍ വിങ്ങി തല കുനിഞ്ഞ മരച്ചില്ലകളും, കാല്‍ച്ചിലമ്പുകള്‍ക്ക് കാതോര്‍ത്തിരിക്കുന്ന നടപ്പാതകളും എല്ലാം എല്ലാം ഒരു വസന്തത്തെ പുല്‍കാന്‍ കാതോര്‍ത്തിരിക്കുകയാണ്..

    എങ്കിലും എനിക്കേകൂ, ഈ അരുവിയരികില്‍, ഈ മരച്ചില്ലകള്‍ക്ക് കീഴില്‍, ഈ പാതയോരത്ത്, ഇത്തിരി നേരം കൂടി..
    ..

    ReplyDelete
  24. നല്ല പടങ്ങള്‍ ..അതിന്റെ നിറം ശരിക്കും ഒരു വിഷാദ ഭാവം പകര്‍ന്നു നല്‍കുന്നു ...താഴെ ചേര്‍ത്ത വരികളും " ആരോ നിശബ്ദമൊരു നോവായി നിറയുന്നു
    നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍
    ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു"
    ആ ഭാവം തന്നെ നല്‍കുന്നു ...ഇതാ അതിലേക്കു മാറ്റ് കൂട്ടാന്‍ ഒരു പിടി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

    ReplyDelete
  25. ചിത്രങ്ങള്‍ എനിക്ക് ഇഷ്ടപ്പെട്ടു

    ReplyDelete
  26. നല്ല ചിത്രങ്ങള്‍.അതിന്റെ ഒപ്പം നല്ല കാപ്ഷ്നുകള്‍ കൂടി ആയപ്പം സംഗതി തകര്‍ത്തു.നന്നായിട്ടുണ്ട്.:)

    ReplyDelete
  27. @ഹരീഷ് ..ഒരുപാട് നന്ദി .കാരണം ഒരു നല്ല മറുപടി യുമായി വന്നതിന് . .ബ്ലോഗ്‌ എന്നതിന്റെ മൂല്യവും അത് തന്നെ .


    @ശ്രീ.നന്ദി .

    @അക്ഷരം..ഡാഷ് ബോര്‍ഡില്‍ വന്നില്ല അത് എന്ത് കൊണ്ട് എന്ന് അറിയില്ല . ഇത് വഴി വന്നതില്‍ ഒരുപാട് നന്ദി .

    @പ്രിയ കവി രവി .

    കവിത പറയാന്‍ തന്നെ വന്നു അല്ലേ? വാക്കുകള്‍ മനസ്സില്‍ നിന്നും വരുമ്പോള്‍ കേള്‍ക്കാനും,ഒരു ഈണം ഉണ്ട് . വാക്കുകളില്‍ അത് ശക്തിയായി കാണാം .കാലംബാക്കി വെച്ച പ്രണയാഗ്നിക്കരികില്‍ ഞാന്‍ ഒന്നു പറയാം .....

    ''എന്‍റെ മനസ്സില്‍ ജീവിക്കുന്ന സത്യം

    അരുവിയും,മരച്ചില്ലകളും,നടപ്പാതകളും മാത്രം ആണ്

    ബാക്കി എല്ലാം സ്വാര്‍ത്ഥമായ മനുഷ്യന്‍ ടെ നീഗൂടതകളും ''

    @ആദില..എന്താ പറയാ ,ഒരുപാട് നന്ദി ..............

    പാട്ട് കേട്ടപോള്‍ വിഷമം കൂടി ...........കാരണം ഇത്ര ഒന്നും കരയാന്‍ എനിക്ക് വയ്യ.

    @ക്രോണിക് ..സന്തോഷം ഇതുവഴി വന്നു ചിത്രങ്ങള്‍ എല്ലാം ഇഷ്ട്ടായി എന്ന് പറഞ്ഞതിലും .

    @the curious geek ..നന്ദി .

    ReplyDelete
  28. മ്മം..നല്ല സ്ഥലം. അവിടെ കട്ടന്‍ കാപി കട തുടങ്ങിയാ നല്ല സ്കോപ് ആണ് ട്ടാ.

    ReplyDelete
  29. നല്ല ചിത്രങ്ങള്‍ ....നല്ല കൈ വഴക്കം ഓരോ ചിത്രത്തിനും
    കവിത എന്ത് പറയാനാ .....ആ വരികളില്‍ കട്ടകടയുടെ ശബ്ദം ഉണ്ടോ എന്ന് തോന്നും

    ReplyDelete
  30. നല്ല ചിത്രങ്ങളും വിവരണങ്ങളും!

    ReplyDelete
  31. കണ്ണുകളെ തണുപ്പിക്കുന്ന കാഴ്ച..!

    ReplyDelete
  32. വിട പറഞ്ഞു എവിടെ പോകുവാ

    ReplyDelete
  33. നല്ല അടിപൊളി ചിത്രങ്ങള്‍..
    വിവരണവും നന്നായി..

    ReplyDelete
  34. എനിക്കാ വിഷാദഭാവചിത്രമാണിഷ്ടമായത്. നനുത്ത ഏകാന്തത ഫീൽ ചെയ്തു.

    ReplyDelete
  35. ഇലകൊഴിഞ്ഞ മരങ്ങൾ സമ്മാനിക്കുന്നത് സങ്കടമോ, വിഷാദമോ…?
    ചിത്രങ്ങൾ മനോഹരമെങ്കിലും എന്റെ മനസ്സിൽ ഒരു ഒറ്റപ്പെടൽ.
    ഒരു പക്ഷെ, കാഴയിലെ വിത്യസ്ത്തതയാവാം.

    ReplyDelete
  36. ഓ, സിയാ... നിഗൂഢമായ ഏകാന്തത ഉള്ളടക്കം ചെയ്ത ചിത്രങ്ങള്‍
    ഫോട്ടോഗ്രാഫി അതി ഗംഭീരം. മുരുകന്‍ കാട്ടാക്കടയുടെ കൈയ്യൊപ്പ് കൂടി ആയപ്പോള്‍ ആനന്ദലബ്ധിക്കിനി യെന്തു വേണം?

    ReplyDelete
  37. വിഷാദം തന്നെ ഭാവം....ഒളിച്ചിരിക്കുന്ന സൂര്യന്‍....വിരല്‍തുമ്പില്‍ അരിക്കുന്ന തണുപ്പ്....എന്‍റെ ഒരു ഒരു പഴയ സ്വിറ്റ്സര്‍ലാന്‍ഡ്‌ യാത്രയെ ഓര്‍മ്മിപ്പിച്ചു.......സസ്നേഹം

    ReplyDelete
  38. സിയാ... വൈകി കമ്മെന്റ് ചെയ്യുന്നതില്‍ സോറി ട്ടോ... കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലോ... ഫോട്ടോസ് വളരെ നന്നായി... മഞ്ഞു കാലം പോയിട്ട് പക്ഷെ കുറെ നാളായില്ലേ.... കുറച്ചു നേരത്തെ ആവാമായിരുന്നു ഈ പോസ്റ്റ്‌.

    ReplyDelete
  39. ചിത്രം വിചിത്രം. നന്നായി കേട്ടോ. തൂവെള്ള മഞ്ഞിന് സിയയുടെ മുഖച്ഛായ. (Please don’t be serious)

    ReplyDelete
  40. @Captain Haddock നന്ദി ..അവിടെ നല്ല ഒരു കാപ്പി കട ഉണ്ട് ട്ടോ ..

    @MyDreams .ആ വരികള്‍ ഒന്നു കൂടി അവസാനം വരെ വായിച്ച് നോക്കണം അത് അവിടെ എഴുതിയിട്ടും ഉണ്ട് ..അത് കാട്ടാക്കട വരികള്‍ തന്നെ .ഇവിടെ വന്നതില്‍ നന്ദി .

    @അലി .വളരെ നന്ദി .

    @A.FAISAL .നന്ദി

    @smitha adharsh .ആദ്യമായി ഇവിടെ വന്നതില്‍ നന്ദി .

    ReplyDelete
  41. @ഒഴാക്കന്‍..വിട പറഞ്ഞ് ഞാന്‍ എവിടെ പോകാന്‍?ഒഴാക്കന്‍ പറഞ്ഞപോള്‍ ഒരു പേടിയും .വിട പറഞ്ഞ് പോയിട്ട് അവിടെ എന്തായി?


    @എന്‍.ബി.സുരേഷ് .ഒരു കവിക്ക്‌ ആ ചിത്രം അതുപോലെ തന്നെ തോന്നിയല്ലോ സന്തോഷം .ചിലര്‍ ആ പടം കണ്ട് എന്നോട് ചോദിച്ചു വല്ല യക്ഷി പാല (ലണ്ടന്‍ ലെ)ആണോ?ഇതൊക്കെ മനസിന്‍റെ ഓരോ നിറം തന്നെ .ഇവിടെ മഞ്ഞ് കാലം ഇരുട്ട് കൂടി ആവുമ്പോള്‍ എന്നും ഈ നനുത്ത ഏകാന്തത തന്നെ .

    @sm sadique .ഇക്കാ .എനിക്ക് ഇവിടെ സുഖം തന്നെ ..

    @ വഷൂ ..ഇവിടെ വരെ വന്നതില്‍ നന്ദി .

    @യാത്രികന്‍ .ഓരോ യാത്രയിലും നമ്മള്‍ നമ്മളേ കണ്ടെത്തുന്നതും ഒരു സന്തോഷം തന്നെ .ഇത് വഴി വന്നതില്‍ സന്തോഷം ട്ടോ .സിങ്കപ്പൂര്‍ യാത്ര എവിടെ വരെ ആയി?


    @മഞ്ജു .മഞ്ഞ് കാലത്തില്‍ മഞ്ഞ് കണ്ടാല്‍ അതിനോട് ഈ ഇഷ്ട്ടം ഉണ്ടാവുംമോ?


    @അക്ബര്‍..എഴുതിയത് വായിച്ച് എനിക്കും ഒരു തമാശ തോന്നി .പറയാം .ചിത്രം വിചിത്രം,തുവെള്ള മഞ്ഞിന് എന്‍റെ മുഖച്ഛായ.അപ്പോള്‍ ഇതില്‍ എല്ലാരും പറയുന്ന ആ ഭാവം എനിക്കും ഇല്ല .ആ ഫോട്ടോയില്‍ ചിരി തന്നെ ..അപ്പോള്‍ എന്‍റെ കവിത കൂടി കേട്ടാല്‍ എന്താവും?മുഖം മനസിന്‍റെ കണ്ണാടി എന്ന് പറയുന്നതും വെറുതെ അല്ലേ?എന്ന് എനിക്ക് ഒരു സംശയം ആയി ..ഇതും ഒരു തമാശ പറഞ്ഞത് ആണ് ട്ടോ .നന്ദി ..

    ReplyDelete
  42. ഇഷാടായിട്ടോ ..പക്ഷെ കാണാന്‍ കുറെ വൈകിയോന്നൊരു സംശയം .

    ReplyDelete
  43. 48 - 50 ഡിഗ്രി ചൂടനനുഭവപ്പെടുന്ന ഈ മരുഭൂമിയിലിരുന്ന് ഈ കാഴ്ചകള്‍ കാണുമ്പോള്‍ അസൂയ തോന്നുന്നു... ങ്‌ഹും... നിങ്ങള്‍ ബിലാത്തിയിലുള്ളവര്‍ക്കൊക്കെ എന്തും ആവാല്ലോ...

    മനോഹരമായ കാഴ്ചകള്‍...

    ReplyDelete
  44. നല്ല ചിത്രങ്ങള്‍ ...
    എനിക്കും ഒത്തിരി ഇഷ്ട്ടമായി ..
    ആശംസകള്‍ ...
    സമയം കിട്ടുമ്പോള്‍ ഒന്ന് അങ്ങോട്ടും വരൂ ..

    ReplyDelete
  45. alla siya, avide manju kalam thudangiyo..
    nalla photos..kanumbo thanne thanukkunnu

    ReplyDelete
  46. Manjukalamalle... Manjalle...!

    Manoharam, Ashamsakal...!!!

    ReplyDelete
  47. എല്ലാവര്ക്കും നന്ദി ...........

    ReplyDelete
  48. സിയാ,എന്ത് നല്ല പടങ്ങള്!കാണാന് നല്ല റൊമാന്റിക് ............
    കവിതയും ചേരുന്നത് തന്നെ ....
    സിയയുടെ photographs കൊറേ പേരെ കവികള് ആക്കിയല്ലോ
    'തൂ മഞ്ഞിന് തുള്ളി !!തൂവല് തേടും ....................

    ReplyDelete
  49. നന്നായിരിക്കുന്നു ചിത്രങ്ങള്‍...

    ReplyDelete
  50. Ithu etho horror film nte location poleyundu....fotos nannayi

    ReplyDelete