Friday, 1 October 2010

EDINBURGH -സ്കോട്ട് ലാന്‍ഡ്‌ (part-5)

രാജ്ഞിയുടെ കടലിലെ കൊട്ടാരം കണ്ട സന്തോഷത്തില്‍ ,എല്ലാവരും ഈ യാത്ര മറന്നു കാണില്ല എന്ന് വിശ്വസിക്കുന്നു .ഈ നഗരത്തിന്റെ ഭംഗി ഇനിയും പറഞ്ഞ്  തീര്‍ന്നിട്ടില്ല .താമസിക്കുന്ന ഹോട്ടലിന്റെ മുന്‍പില്‍ നിന്നും ബസില്‍ കയറി നഗരം ചുറ്റി കാണാം എന്ന് ആയിരുന്നു അടുത്ത പരിപാടി .ബസ് സ്റ്റോപ്പില്‍ വന്നപ്പോള്‍ വേറെ ആരും ബസില്‍ കയറാനില്ല .ഇവിടത്തെ ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍  എനിക്ക് അതിശയം ആണ് .ആര്‍ക്കും യാതൊരു തിക്കും ,തിരക്കുമില്ല .വളരെ ശാന്തരായി എല്ലാവരും യാത്ര ചെയുന്നു .വയസായവര്‍ക്ക് ഇരിക്കാന്‍വേണ്ടി ഒരിടം ,കുട്ടികളെയും കൊണ്ട് വരുന്നവര്‍ക്ക് നില്ക്കാന്‍ സ്ഥലം ,വീല്‍ ചെയറില്‍ വരുന്നവര്‍ക്ക് വേണ്ടി ,ബസിന്റെ വാതിലില്‍ അതിനുള്ള സൌകര്യം ഉണ്ട് .ആരുടേയും സഹായം ഇല്ലാതെ അവര് ബസില്‍ കയറും ,.ഞാന്‍ ഇത്ര വര്‍ഷം ഈ രാജ്യത്ത് ഉണ്ടായിട്ടും ,ബസില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ ,ആദ്യം എനിക്ക് സീറ്റ്‌ കിട്ടണം ,ഇരുന്ന്  കാഴ്ച്ചകള്‍ എല്ലാം കാണാന്‍ സാധിക്കണം എന്ന് ആണ് മനസ്സില്‍ ആദ്യം തോന്നുന്നത് .തിരക്ക് പുറത്ത് കാണിച്ചില്ല എങ്കിലും മനസ്സില്‍ അത് ആവും ,.നമ്മള്‍ വളര്‍ന്ന ചില രീതികള്‍ മറ്റുള്ളവര്‍ കാണുമ്പോള്‍ അവര്‍ക്ക് അത് എത്ര വികൃതമായി തോന്നും എന്ന് നമ്മള്‍ ചിന്തിക്കാറില്ല .എന്‍റെ വീട്ടില്‍ മോളോട് ഭക്ഷണം കഴിക്കുന്ന സമയം ,ആദ്യം കഴിച്ച് തീര്‍ക്കുന്നവര്‍ക്ക് സമ്മാനം കിട്ടും എന്ന് പറഞ്ഞാല്‍ ,അവള്‍ എന്നോട് പറയുന്ന ഒരു മറുപടി ഉണ്ട് .

''എനിക്ക് ഭക്ഷണം കഴിച്ച് തീര്‍ക്കാന്‍ സമയം വേണം.അമ്മ  തിരക്ക്  കൂട്ടണ്ടാ  '',അവള്‍ പറയുന്ന ഉത്തരം ആദ്യം കേട്ടപ്പോള്‍ എനിക്ക് ചിരി ആണ് വന്നത് .നമ്മുടെ കുട്ടിക്കാലത്ത്  ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ ,ആദ്യം മുന്‍പില്‍ ഇരിക്കുന്ന സമ്മാനം വേണം .. .ഭക്ഷണത്തിന്റെ രുചി  അറിയാതെ വേഗം കഴിച്ച്തീര്‍ക്കും,ആ സമ്മാനവുമായി പോകുമ്പോള്‍ ,കഴിച്ച ഭക്ഷണത്തെ കുറിച്ച്  ഓര്‍ക്കാന്‍ എവിടെ നേരം? ഈ തലമുറയിലെ    കുട്ടികള്‍ ആ ഭക്ഷണം രുചിയോടെ കഴിച്ച് തീര്‍ക്കുന്നു,,അവരില്‍ എല്ലാത്തിനും ഒരു സമയം ഉണ്ട് .അതുപോലെ ഈ ബസ് യാത്രയും ഇവിടെ ഉള്ളവരുടെ ക്ഷമയെ കുറിച്ച് പറഞ്ഞ് മുഷിപ്പിക്കുന്നില്ല .കുട്ടികളുടെ ചില ചിന്തകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കും അത് മാത്രം ഓര്‍ക്കാം ,യാത്ര തുടരാം ..                    
.

പത്ത് മിനിറ്റ് യാത്ര കഴിഞ്ഞ് അവിടെ എത്തിയപ്പോള്‍ നല്ല തെളിച്ചമുള്ള  ഒരു ദിവസംആയതിനാല്‍  , വെയ്യില്‍ കൊണ്ടു ,പുല്‍ത്തകിടിയില്‍ വിശ്രമിക്കുന്ന ഒരു കൂട്ടം ആളുകള്‍ ,  തിരക്കിനിടയില്‍ കൂടി എന്‍റെ  കാതില്‍ ആദ്യം   കേട്ടത്   സ്കോട്ടിഷ് മാധുര്യവുമായി , സ്കോട്ടിഷ് Bagpipe അതില്‍    നിന്നും വരുന്ന സ്വരം ആയിരുന്നു . കുറച്ച് ദൂരെ എവിടെയോ  ആരോ ആണ്  അത് ഊതുന്നത്‌ .ആ സ്വരം എന്നെ മാടി വിളിക്കുന്ന പ്പോലെ  , ഒരു സുഖം..ലണ്ടനില്‍  നിന്നും ഇവിടെ വന്നപ്പോള്‍   ഒരു  കുളിമ  എനിക്ക് തോന്നി .  യാതൊരു  ബഹളവുമില്ലാതെ ,കാഴ്ച്ചകള്‍ കണ്ടു നടക്കുന്ന  മനുഷ്യര്‍ .ഒരു നഗരം മുഴുവന്‍ ഇത്രയും ശാന്തമായി കാണുന്നതില്‍ ,അവരുടെ സംസ്കാരം എടുത്തു പറയേണ്ട കാര്യം ആണ്    .നൂറ്റാണ്ടുകളായി  ,തല ഉയര്‍ത്തി   നില്‍ക്കുന്ന കോട്ടകള്‍ അതിന്‌മുന്‍പില്‍  ,മനോഹരമായ പ്രതിമകളും കൊത്തി വച്ചിരിക്കുന്നു ,കഴിഞ്ഞ നൂറ്റാണ്ടിനെ സംബന്ധിക്കുന്ന ഒന്ന്‌ പോലും നശിച്ചു കാണില്ല .ചുമര്‍ ചിത്രങ്ങള്‍എല്ലാം  മൗനം പാലിച്ചു കൊണ്ടുള്ള നില്‍പ്പ് ആണ് ,കാലപ്പഴക്കം ഉണ്ടായിരുന്നാലും ,ആ പൊലിമ   അതിന്‌   നഷ്ട്ടം വന്നിട്ടില്ല                             


എവിടെ നോക്കിയാലും കൂറ്റന്‍ കോട്ടകള്‍  കാണാം ,അടുത്ത് വരെ പോയി കാണാന്‍  സമയം ഉണ്ടായിരുന്നില്ല .ഈ  നഗരവും   ഹരിത ഭംഗി കൊണ്ട്  സുന്ദരം ആണ് . ,ഏത് വശത്തേക്ക് തിരിഞ്ഞാലും പച്ചപ്പ്‌ മാത്രം .പൂക്കള്‍ ഉണ്ടാവുന്ന സമയം ,ഒരായിരം നിറങ്ങളോടെ നമ്മളെ വരവേല്‍ക്കും,ഇല പൊഴിയും  കാലത്തില്‍ ,ഇതെല്ലാം കാണാന്‍ വളരെ ഭംഗി ആയിരിക്കും .                                     
 സ്കോട്ട്  മോനുമെന്റ്റ്  മുന്‍പില്‍ നിന്നു ഫോട്ടോ  എടുത്തു .വളരെ ഭംഗിയായി കൊതി വച്ച ഒരു പ്രതിമ ,ആ മുഖം  ജീവന്‍ ഉള്ളപോലെ  തോന്നും .ഇതിന്‌ മുകളില്‍ വരെ കയറാന്‍ സാധിക്കും .അവിടെ നല്ല തിരക്ക് ആയത് കൊണ്ട് കയറി നോക്കാന്‍ സാധിച്ചില്ല .

THE SCOTT MONUMENT (SIR WALTER SCOTT )

ദൂരെ നിന്നും കേട്ട bag pipe ഇവരുടെ  ആയിരുന്നു .  അവര്‍ക്കും ചുറ്റും നിറയെ ആളുകള്‍  ഉണ്ട് .അവരുടെ കൂടെഫോട്ടോ എടുക്കാനുള്ള തിരക്ക് ആണ് .ഒരു പത്ത് നിമിഷം  അത് കേട്ട്  അവിടെ ഇരുന്നു .നമ്മള്‍ വിചാരിക്കുന്ന അത്രയും എളുപ്പം ആവില്ല അത്   ഊതി നില്ക്കാന്‍ എന്ന് പറയാം . ഫോട്ടോ എടുക്കുന്ന തിരക്കില്‍ അവരുടെ അടുത്ത് താഴെ ഇരിക്കുന്ന കൊട്ടയില്‍ നോക്കിയപ്പോള്‍ , ഇത്രയും നേരം ഊതി നമ്മളെ സന്തോഷിപ്പിച്ച അവര്‍ക്ക് കിട്ടുന്നത് ,വെറും രണ്ട് പെന്‍സ് ,അഞ്ച്‌ പെന്‍സ് ,തുട്ടുകള്‍ .അകമഴിഞ്ഞ് സഹായിക്കാനുള്ള വിഷമം ഏത് രാജ്യത്ത് ചെന്നാലും കാണാം ,അയാളുടെ സമയം കഴിഞ്ഞപ്പോള്‍  അടുത്ത ആള്‍ വന്നു .നീലയും ,പച്ചയും ,ചുവപ്പും ,പാവാട ധരിച്ച ഇവരെ ആ വസ്ത്രത്തില്‍ കാണുന്നത്  ഒരു നല്ല കാഴ്ച്ച ആണ് .പതിനാറാം നൂറ്റാണ്ടില്‍ Scottish Highlands ലെ പുരുഷന്മാരും ,ആണ്‍ കുട്ടികളും പാരമ്പര്യമായി ധരിച്ചിരുന്ന അവരുടെ വസ്ത്രം  ആയിരുന്നു ഇത് .ഈ വസ്ത്രത്തെ കില്റ്റ്  (KILT )എന്ന് വിളിക്കും .ഒരു പാവാട പോലെ തോന്നുന്ന ഈ വസ്ത്രത്തിന്റെ പുറകില്‍ നല്ല അടുക്കുകളും ഉണ്ട് .It is most often made of woollen cloth in a tartan pattern .ആദ്യം ഇതൊരു നീളന്‍ കുപ്പം ആയിരുന്നു ,പതിനെട്ടാം നൂറ്റാണ്ടില്‍ ആണ് ഇത് ഇപ്പോള്‍ കാണുന്ന പോലെ മുട്ടിന്റെ നീളം വരെ ആയത് .കില്റ്റ് ഇടുമ്പോള്‍ അതിനു കൂടെ woollen   സോക്ക്സ് ധരിച്ചിരിക്കണം .അരയില്‍  ഒരു ചെയ്യിന്‍ ,അതില്‍ പേഴ്സ് തൂക്കി ഇടണം .ഈ വസ്ത്രം ധരിക്കുമ്പോള്‍ ഒന്ന് കൂടി ശ്രദ്ധിക്കേണ്ടത് ഉണ്ട് .ഒരു '' true Scotsman ''ഈ വസ്ത്രം ഇടുമ്പോള്‍ അടി വസ്ത്രം ഇടാന്‍ പാടില്ല എന്ന് പറയുന്നു .
അവരുടെ കൈയില്‍ പിടിച്ചിരിക്കുന്ന The Great Highland Bagpipe .ഇത് സ്കോട്ടിഷ് കാര്‍ക്ക് സ്വന്തം . ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ കൂടെ pipe bands പ്രസിദ്ധം ആണ് .

ആദ്യം എന്‍റെ ചെവികളില്‍ കേട്ട ആ സുഖം അടുത്ത ആള്‍ വായിക്കാന്‍തുടങ്ങിയപ്പോള്‍  തോന്നിയില്ല , അവര് വായിച്ചത് വേറെ പാട്ട് ആവാം ,സ്കോട്ടിഷ് പാട്ടുകള്‍ അറിയാത്ത   ഞാന്‍ ,അവരുടെപരിശ്രമം പാഴായി ,എന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥം  ഇല്ല .അയാള്‍ ഊതുമ്പോള്‍ കേള്‍ക്കുന്ന   ആ സ്വരം   ദൂരെ വരെ  കേള്‍ക്കാന്‍ സാധിക്കും ,ആ ഈണവുമായി ,കാഴ്ച്ചകള്‍   കണ്ടു പതുക്കെ   EDINBURGH കോട്ടയുടെ   അടുത്തേക്ക് നടന്നു .നല്ല കാലാവസ്ഥ ,ആയത് കൊണ്ട്     നല്ല തിരക്ക് ആയിരുന്നു .ഐസ് ക്രീം  കഴിച്ച്  കൊണ്ട് നടക്കുന്നവരും,കൈയില്‍ ബിയര്‍ കുപ്പിയുമായി
രാജപടവുകളില്‍ ഇരിക്കുന്നവരെയും കാണാം .

                          
കോട്ടയുടെ അടുത്ത് എത്തിയപ്പോള്‍  അവിടെയും വല്ലാത്ത തിരക്ക് കാണപ്പെട്ടു  .അതിന്‌ മുന്‍പില്‍ നിന്ന്  നോക്കുമ്പോള്‍ 
പൊടി പിടിച്ചിരിക്കുന്ന  കോട്ട  ,നഗരത്തിലെ  ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന ഒന്ന്‌ ആണ് .


                                                                     EDINBURGH CASTLE


                                    


 .                                                                   കാര്യമായ ഷോപ്പിംഗ്‌ ഒന്നും ഇല്ലാത്തതിനാല്‍ ,കടകളില്‍ കയറി സമയം കളഞ്ഞില്ല ,കാശ്മീരി സ്കാര്‍ഫ് ,ഷോള്‍ ,കില്റ്റ് എല്ലാം കിട്ടുന്ന കുറെ കടകള്‍ അവിടെ കാണാം'ഈ കടയില്‍  പോലീസ് കാരന്‍ ,കുട്ടികള്‍   സ്കോട്ടിഷ് വസ്ത്രം ധരിച്ച്  നില്‍ക്കുന്ന പ്രതിമകള്‍  ഉണ്ട് ,ഞാന്‍ അതിന്‌ അകത്ത് കയറി കുറച്ച് നേരം നടന്നു എല്ലാം കണ്ടു .കടയില്‍ കയറിയപ്പോള്‍   എന്‍റെ ശരീരത്തിലും  ഒരു ചൂട് തോന്നി . ,പരുത്തി തുണികള്‍ കൊണ്ടുള്ള വസ്ത്രകള്‍ ആയത് കൊണ്ട് ആവണം . ST.GILES CATHEDRAL

ആരാജ വീഥികളിലെ തിരക്കിലൂടെ നടന്നപ്പോള്‍  ST.GILES പള്ളി കാണാന്‍ സാധിച്ചു  .വളരെ പുരാതനമായ പള്ളിയിലെ ചുമര്‍  ചിത്രങ്ങള്‍   ,വിളക്കുകള്‍ ,മെഴുകുതിരി കാലുകള്‍  വല്ലാത്ത ആകര്‍ഷണം ആയിരുന്നു ,ഒരു നിമിഷം ഈ വിസ്മയ കാഴ്ച്ചകള്‍ ,കണ്ടു ഞാന്‍ ഒരു സ്വപ്നലോകത്തില്‍ ആയിരുന്നു എന്ന് തോന്നി ..താഴെ കാണുന്നത്  രാജ്ഞിയുടെ സ്കോട്ട് ലാന്ടിലെ   കൊട്ടാരം PALACE OF HOLYROODHOUSE .അതിന്‌ അടുത്തേക്ക്  ചെന്നപ്പോള്‍ , കുറെ പോലീസ് ക്കാര്‍  കാവല്‍ നില്‍ക്കുന്നത്  കണ്ടു . കൊട്ടാരത്തിന് അകത്തേക്ക് പ്രവേശനം അനുവദിച്ചില്ല .പ്രിന്‍സ് ചാള്‍സ് അവിടെ വരുന്നതിന്റെ മുന്നോടിയായി ,കൊട്ടാരത്തില്‍ ആരെയും പ്രവേശിപ്പിക്കുന്നില്ല
.                                                               PALACE OF HOLYROODHOUSE
                                              
കൊട്ടാരത്തിലേക്ക് കയറുവാനുള്ള  വേറെ ഒരു ഗേറ്റ് ആണ് .ഇതിന്‌ തൊട്ടു മുന്‍പില്‍   scottish parliament കാണാന്‍ സാധിക്കും .  അവിടെ നില്‍ക്കുന്ന കാവല്‍ക്കാര്‍ വളരെ  വിനയത്തോടെ സംസാരിച്ചു . പ്രിന്‍സ് ചാള്‍സ് വരുന്ന സമയം  മാത്രം പറയാന്‍ സാധിക്കില്ല എന്ന മറുപടി പറഞ്ഞു . ലണ്ടനില്‍ പതി നൊന്ന്    വര്‍ഷമായി ഞാന്‍ താമസിക്കുന്നു ,റോയല്‍ ഫാമിലിയില്‍  ആരെയും കാണാനുള്ള ഭാഗ്യം ഉണ്ടായില്ല .ആ പരിപാടികള്‍  പോയി കാണാന്‍ ഒരു ശ്രമം നടത്തിയില്ല എന്ന് പറയുന്നത് ആവും നല്ലത് . രാജ്ഞിയുടെ പല കൊട്ടാരങ്ങളുടെ മുറ്റത്ത്‌  കൂടി നടക്കാനും ,കോട്ടകളുടെ ഇരുണ്ട വെളിച്ചത്തില്‍ ,ആ കൊച്ചു ജനലില്‍ കൂടി പുറത്തേക്ക് നോക്കി നില്ക്കാന്‍  ഒരു ഭാഗ്യം കിട്ടി .scottish parliament


നിറ തോക്കുമായി ,കൊട്ടാരത്തിന് കാവല്‍ നില്‍ക്കുന്ന യുവതി .നമ്മളോട് സംസാരിക്കുന്നതിനിടയില്‍ ,അവരുടെ കണ്ണുകള്‍ ,പരുന്തിനെ    പോലെ വിടര്‍ന്നു ഇരിക്കും ,രാജ്യത്തെ രക്ഷിക്കാന്‍ ,അവരും വിശ്വസ്തയോടെ  കാവല്‍ നില്‍ക്കുന്നു .
ഒരുപാട് നല്ല ഓര്‍മകളുമായി ,ഈ യാത്ര ഇവിടെ അവസാനിക്കുന്നു .
.

47 comments:

 1. മനോഹരമായ ചിത്രങ്ങൾ,സിയ.അല്പം കൂടി വലുതാകാമായിരുന്നു,വിവരണം നന്നായി.

  ReplyDelete
 2. വീണ്ടും വായനക്കാരോട് സല്ലപിച്ചുകൊണ്ട് ...
  സ്കോട്ട്ലണ്ടിലെ സ്കോച്ചിനെ മാത്രമല്ലാതെ
  അവിടത്തെ കലക്കൻ ശില്പഭംഗിയുള്ള കൊട്ടാരങ്ങളേയും ,കമനീയമായ കെട്ടിടങ്ങളേയും,സുന്ദരമായ ആളുകളേയും നല്ലഭംഗിയോടെ ക്യാമറയാൽ ഒപ്പിയെടുത്ത്,വളരെ ചാതുരതയോടെ ഈ ചെക്ക് പാവാടക്കാരുടെ നാടിനേയും മറ്റും നന്നായി അവതരിപ്പിച്ചു തന്നെ ഈ ചരിതം അവസാനിപ്പിച്ചത് വളരെ നന്നായിട്ടുണ്ട്..കേട്ടൊ സിയ.

  ReplyDelete
 3. സ്കോട്ട് ലാന്‍ഡ്‌ നിന്നും തിരിച്ചു ലണ്ടനിലേക്ക് വരുന്ന വഴിയില്‍ Nottingam Robinhood palace കൂടി കാണാന്‍ കഴിഞ്ഞു .അത് കൂടി എഴുതി തീര്‍ക്കണം.ഈ പോസ്റ്റില്‍ ചേര്‍ക്കാന്‍ ഇനിയും ഫോട്ടോസ് ബാക്കി ഉണ്ട് . കുറച്ചു നല്ലത് നോക്കി ,ഇവിടെ ആഡ് ചെയ്തു .

  കൃഷ്ണക്കും ,ബിലാത്തിക്കും നല്ല വാക്കുമായി വന്നതില്‍ നന്ദി .........

  ReplyDelete
 4. സിയ,
  ഈ യാത്രയില്‍ പങ്കുചേരാന്‍ അല്പം വൈകി.നേരില്‍ കാണുന്നതു പോലെ വിവരിച്ചിരിക്കുന്നു..ഒന്നു രണ്ട് ചെറിയ നിര്‍ദ്ദേശം

  യാത്രാവിവരണം എഴുതുമ്പോള്‍ ചിത്രങ്ങള്‍ക്കുള്ള അടിക്കുറിപ്പു പോലെ ആകാതെ എഴുതുന്നത് നന്നായിരിക്കും..വിവരണം എഴുതിക്കഴിഞ്ഞ് ഫോട്ടോ അപ്‌ലോഡ് ചെയ്താല്‍ ഈ കുറവ് പരിഹരിയ്ക്കാം

  അതു പോലെ തന്നെ ഇടയ്കുള്ള ഇംഗ്ഗ്ലീഷ് പരമാവധി ഒഴിവാക്കുന്നത് നന്നായിരിക്കും..മലയാളത്തില്‍ എഴുതിയിട്ട് ബ്രായ്കറ്റില്‍ ഇംഗ്ലീഷില്‍ കൊടുത്താല്‍ കൂടുതല്‍ ഭംഗിയാവും

  വീണ്ടും യാത്രയില്‍ കൂടാം
  നന്ദി ആശംസകള്‍ !

  ReplyDelete
 5. സിയാ-നന്നായി വിവരണം, ചിത്രങ്ങളും, പച്ചപ്പുകൾ, തീപ്പെട്ടിക്കൂടു പോലെ തോന്നിക്കുന്ന കെട്ടിടങ്ങൾ,കോട്ട-എല്ലാം. എഡിൻബെർഗ് എന്ന് മലയാളത്തിൽ എവിടെയും സിയ എഴുതിയിട്ടില്ലെല്ലോ, അതിന്റെ ഉച്ചാരണം എഡിൻബ്ർ- എന്നോ മറ്റൊ ആയതു കൊണ്ടാണോ? ആ, പാലക്കാടും ഉണ്ട് ഒരു കോട്ടയൊക്കെ, നാട്ടിൽ വരുമ്പോൾ വരൂ! പോയിക്കാണാം!

  ReplyDelete
 6. ഏഷ്യാനെറ്റിലെ സഞ്ചാരം കാണുന്നതു പോലുണ്ട് ഇതു് വായിക്കുമ്പോൾ ചിത്രങ്ങളും അതു പോലെ തന്നെ

  ReplyDelete
 7. യാത്രാവിവരണം നന്നായി. താന്‍ കണ്ട കാഴ്ചകള്‍ മറ്റുള്ളവരോട് വിവരിക്കുന്നതും എഴുത്തിലൂടെ അവരെ സഹയാത്രികരാക്കുന്നതും ഒരു കല തന്നെയാണ്. സിയ അത് ഭംഗിയായി ചെയ്യുന്നു. യാത്രയും വിവരണവും തുടരുക. കാണാത്ത സ്ഥലങ്ങള്‍ സിയയുടെ വിവരണത്തിലൂടെ കാണാന്‍ ഞാന്‍ വീണ്ടും വരാം. ആശംസകള്‍

  ReplyDelete
 8. ഉടന്‍ വരുന്നു ... " അമേരിക്കയിലെ കൊച്ചു കൊച്ചു വിശേഷങ്ങള്‍"

  ReplyDelete
 9. അതെയതെ...ഒഴാക്കന്‍ പറഞ്ഞ പോലെ അമേരിക്കന്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു...

  ReplyDelete
 10. ഫോട്ടോസ് എല്ലാം അടിപൊളി. ചേട്ടായിയുടെ കൈ ഉണ്ടെന്ന് കണ്ടാല്‍ മനസ്സിലാകും :-)

  ബാക്കി എന്തെങ്കിലും ഉണ്ടെങ്കില്‍ അതും എഴുതി തീര്‍ക്ക്.

  ReplyDelete
 11. ഫോട്ടോസും വിവരണവും ഇഷ്ടമായി, പ്രത്യേകിച്ച് ലാസ്റ്റ് കാണിച്ച ആ‍ പോലീസുകാരിയെ വല്ലാതെ ബോധിച്ചു. ഹ ഹ ഹ...

  ReplyDelete
 12. സൂപ്പര്‍!
  കാണാന്‍ കൊതിയുണ്ട്..
  ടിക്കറ്റ് നിങ്ങള്‍ എടുക്കുമെന്കില്‍ വിസ വേറെ ആരെങ്കിലും എടുത്ത് തരുമായിര്‍ന്നു..
  അടുത്തത് കൂടി പോരട്ടെ.

  ReplyDelete
 13. വൈദേശിക യാത്ര വിവരണങ്ങള്‍
  ഇപ്പോള്‍ പ്രചാരം നേടിവരുന്ന ഒരു സാഹിത്യ രൂപമാണ് .സഞ്ചാരി കണ്ട നാടുകളിലെ വിശേഷങ്ങളും
  വര്‍ത്തമാനങ്ങളും ,കാഴ്ചകളും
  തനമയത്വത്തോടെ അകലങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് എത്തിച്ചു കൊടുക്കുക .അവരെ യാത്രയുടെ പുതിയ അനുഭുതികളിലേക്ക് കൂട്ടി കൊണ്ട് വരിക.നല്ല സംരംഭം ..
  ആശംസകള്‍ ...

  ReplyDelete
 14. സിയാ...ഈ യാത്രയില്‍ പങ്കു ചേരാന്‍ ഞാനും എത്തി ട്ടോ...

  സിയയുടെ സ്വതസിദ്ധമായ ശൈലിയിലൂടെ സ്കോട്ട്ലാന്‍ഡ് കാണുമ്പോള്‍ മനസ്സില്‍ ആഹ്ലാദം നിറയുന്നു.‌

  ReplyDelete
 15. സഞ്ചാരം സി ഡി ഇട്ടു കണ്ട ഫീലിംഗ്

  ReplyDelete
 16. സിയ..പതിവുപോലെ യാത്രാവിവരണം നന്നായി. അപ്പോള്‍ എല്ലാവരും പറഞ്ഞതു പോലെ ഇനി അമേരിക്കന്‍ വിശേഷങ്ങള്‍ ഇതുപോലെ വായിക്കാനായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും ഇതുപോലെ ലളിതമായ ഭാഷയില്‍ യാത്രാവിവരണം എഴുതാന്‍ സാധിക്കുകയില്ല. ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടില്ലേ? സിയയുടെ വിവരണം വായിക്കുമ്പോള്‍ സിയ നമ്മളോട് നേരിട്ട് പറയുന്നത് പോലെ തോന്നും. ഇനിയും ധാരാളം യാത്രകള്‍ നടത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  അമേരിക്കയിലേക്ക് സ്വാഗതം.

  ReplyDelete
 17. ഇത്തവണത്തെ ചിത്രങ്ങളൊക്കെ കൂടുതല്‍ മനോഹരമായിരിക്കുന്നത് പോലെ തോന്നി. നേരില്‍ കാണുന്നതിനേക്കാള്‍ ഈ ബ്ലോഗ്‌ കാഴ്ചയാണ് കൂടുതല്‍ ഭംഗി. കിട്ടാത്ത മുന്തിരി പുളിക്കും അല്ലെ? ചിത്രങ്ങളുടെ അതേ ചാരുതയോടെ വിവരണങ്ങളും സമര്‍ത്ഥമായി പറഞ്ഞു. ഒരു അനുഭവസുഖം പകരുന്ന പോസ്റ്റ്‌. അധികം വൈകാതെ അടുത്ത കാഴ്ച കാണാമല്ലോ അല്ലെ?

  ReplyDelete
 18. വളരെ നല്ല ചിത്രങ്ങളും വിവരണങ്ങളും....നന്നായിട്ടുണ്ട്, നന്ദി, ആശംസകള്‍

  ReplyDelete
 19. എഡിന്‍ബറോയെ പരിചയപ്പെടുത്തിയതിനു നന്ദി. എഴുത്ത്സും പടംസും അടിപൊളി.
  ഉടനെ അമേരിക്കന്‍ വിവരണംസ് വരുമല്ലോ?

  ReplyDelete
 20. എന്റെ പൊന്ന് ബഹന്‍, നിങ്ങളുടെ യാത്ര ഇത് വരെ കഴിഞ്ഞില്ലേ? ബാക്കിയുള്ള പാവപ്പെട്ട ബിലാത്തി ബ്ലോഗ്ഗര്‍മാരെ ഒരു വഴിക്കാക്കിയെ അടങ്ങുവൊള്ളോ? ഹും . ഞാനും പോകുന്നുണ്ട് ഒരു "ജേര്‍ണി" .. പറയാന്‍ തുടങ്ങിയിട്ട് രണ്ടു കൊലലമായി.. എന്നാലും പോകും . പിന്നെ യാത്രകള്‍ എഴുതി എഴുതി ഒരു എസ് കെ പൊറ്റക്കാട് ആവട്ടെയെന്നു ആശംസിക്കുന്നു ..

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. കൊള്ളാം. നല്ല വിവരണം, നല്ല പടങ്ങള്‍. അടുത്തത്‌ പോരട്ടെ.

  ReplyDelete
 23. ഈ യാത്രയില്‍ കൂടെ കൂടിയവര്‍ക്ക് നന്ദി .

  @സുനില്‍ കൃഷ്ണന്‍ -ആദ്യമായി ഇത് വഴി വന്നതില്‍ നന്ദി .സുനില്‍ പറഞ്ഞുതന്ന കാര്യം വളരെ ആവശ്യവുമായിരുന്നു .ഞാന്‍ ഫോട്ടോ അപ്‌ലോഡ്‌ ചെയ്തിട്ട് ആണ് വിവരണം എഴുതി തുടങ്ങുന്നത് ,ഇനി സുനില്‍ പറഞ്ഞപോലെ ഒന്ന്‌ ചെയ്തു നോക്കാം .നല്ല അഭിപ്രായം പറഞ്ഞു തരാന്‍ മനസ് കാണിച്ചതിന് നന്ദി .ഇനിയും കാണാം .

  @രമേശ്‌ അരൂര്‍ -നല്ല വാക്കുകള്‍ക്ക് നന്ദി ,നമ്മള്‍ കണ്ട കാഴ്ചകള്‍ ,മനസ്സില്‍ സൂക്ഷിക്കുന്നതിലും ,നല്ലത് മറ്റുള്ളവര്‍ക്ക് കാണാന്‍ വേണ്ടി എഴുതി തീര്‍ക്കുന്നത് ആണെന്ന് യാത്രകള്‍ എഴുതുവാന്‍ തുടങ്ങിയപോള്‍ മനസിലായി .അതില്‍ സന്തോഷവും തന്നെ .ഇനിയും ഇത് വഴിവരണം .നന്ദി .

  @ഗോപകുമാര്‍ -പ്രോത്സാഹനത്തിനു നന്ദി , ആദ്യമായി ഇത് വഴി വന്നതിനും നന്ദി .

  ReplyDelete
 24. ഈ യാത്ര പോയി കണ്ടതിലും സന്തോഷം തോന്നുന്നു .ഇത് എഴുതി തീര്‍ത്തപ്പോള്‍ ,യാത്ര തുടങ്ങിയപ്പോള്‍ ആശംസകളുമായി ,വന്നവര്‍ യാത്ര തീരുന്നവരെ കൂടെ ഉണ്ടായിരുന്നു ,വളരെ സന്തോഷമുള്ള കാര്യം ആണ് .ഇനിയും എന്‍റെ യാത്രകളില്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും,അനുഗ്രഹവും ഉണ്ടാവണം .സഹയാത്രികരായി എല്ലാവരും കൂടെ ഉണ്ടാവും എന്ന് പ്രതീഷിക്കുന്നു

  @ശ്രീമാഷ് -പാലക്കാട് ,കോട്ട കണ്ടിട്ടുണ്ട് ,എന്നാലും ഇനിയും ഒരുപാട് സ്ഥലകള്‍ അവിടെ ബാക്കി കാണാനും ഉണ്ട് .അത് വഴി വന്നാല്‍ തീര്‍ച്ചയായും കാണാം .

  @ഹൈന ക്കുട്ടി -എന്‍റെ കൂടെ എല്ലാ യാത്രയിലും ഉണ്ടായിരുന്നല്ലോ ,നന്ദി ...

  @അക്ബര്‍ -എഴുതിയ വാക്കുകള്‍ ,എനിക്ക് വളരെ സന്തോഷം തോന്നി ,യാത്രകള്‍ ചെയുമ്പോള്‍ ,കിട്ടുന്ന സന്തോഷം ,ഇത് വായിച്ചവരിലും ഉണ്ടായി എന്ന് കേള്‍ക്കുന്നത് ഭാഗ്യം തന്നെ .നന്ദി ,അക്ബര്‍ .ഇനിയും യാത്രകള്‍ ഉണ്ടാവും ,വരണം .

  @ഒഴാക്കാന്‍ -യാത്ര തുടങ്ങിയപ്പോള്‍ ,എന്‍റെ കാറിന്റെ പുറകില്‍ കയറി ഇരുന്ന ആള്‍ ക്ക് ഇറങ്ങാന്‍ സമയം ആയി ,ഒരു യാത്ര കൂടി കഴിഞ്ഞാല്‍ ലണ്ടനില്‍ തിരിച്ചു എത്തും .അമേരിക്ക യാത്ര തീര്‍ച്ചയായും എഴുതുവാന്‍ നോക്കാം .

  ReplyDelete
 25. വിവരണം ഇത്തവണയും നന്നായി... ചിത്രങ്ങളും :)

  ReplyDelete
 26. വൈകിയാണങ്കിലും സ്കോച്ച് വിവരണവുമായി വീണ്ടുമെത്തി, അല്ലേ.. നന്നായി.. പിന്നെ, നേരത്തെ പലരും പറഞ്ഞപോലെ, ഇനി അമേരിക്കൻ വിശേഷങ്ങളറിയാൻ കാത്തിരിക്കുന്നു.. എങ്കിലും, യു.കെ.ബൂലോകത്തിന് സിയയെ മിസ്സ് ചെയ്യും.. :(

  ReplyDelete
 27. beautiful pics...siyaaaaaa oro rajyvum manoharam thanne ..pakshey athu kathu sookshikkan ennum ella nadinum ayal ???wow...atleast nammude kochukeralam enkilum nashikathey irikkate

  ReplyDelete
 28. മനോഹരം തന്നെ ...പടങ്ങളും എഴുത്തും ....ഈ വായാനാ യാത്ര തന്നെയാണ് ഇപ്പോള്‍ ഏറ്റവും ചിലവ് കുറഞ്ഞ യാത്ര ...പിന്നെ സിയാ ഒരു കാര്യം പറയട്ടെ ..പരിഗണയില്‍ പെടുത്താന്‍ പറ്റുമോ എന്ന് ശ്രമിക്കു ...പലരുടെയും ബ്ലോഗില്‍ കാണുന്നപോലെ ,ഉദാഹരണം വായാടിയുടെ ബ്ലോഗ്‌ തന്നെ , subscribe എന്ന ബോക്സ്‌ വച്ചാല്‍ സിയാ ഒരു പോസ്റ്റ്‌ ഇട്ടാല്‍ വേണ്ടവരുടെ മെയില്‍ ബോക്സില്‍ വന്നു കിടക്കും അത് ..അങ്ങിനെയാവുമ്പോള്‍ ഈ യാത്രകള്‍ക്കൊപ്പം നീങ്ങായിരുന്നു ..ഇത് എപ്പോഴും വയികിയാ കാണാറ് ...ഒന്ന് ശ്രമിക്കു....സ്നേഹം ആദില

  ReplyDelete
 29. വൈകിയാണെങ്കിലും ഓസിക്ക് ഒരു യാത്ര
  ഒത്തുകിട്ടി.
  യാത്രയേക്കാള്‍ ഇഷ്ട്ടപ്പെട്ടത് ഗംഭീര്യം തുളുമ്പുന്ന
  മനോഹര ചിത്രങ്ങള്‍.

  ReplyDelete
 30. @ചാണ്ടിക്കുഞ്ഞ്-ആ കൈ ഒട്ടും മോശമില്ല .യാത്രക്ക് തേങ്ങാ ഒടച്ചത് വെറുതെ ആയില്ല . അമേരിക്ക യാത്ര ആവുമ്പോള്‍ പറയാം .

  @സിബു -അടുത്തത് എഴുതി തീര്‍ക്കാം ,ഫോട്ടോകളില്‍ ഞാന്‍ എടുത്തത്‌ കുറച്ചു ഉണ്ട്ട്ടോ .ചേട്ടായി മാത്രം അല്ല ഫോട്ടോ എടുക്കുന്നത് .

  @ക്രോണിക് -ഫോട്ടോയും ,വിവരണവും ഇഷ്ട്ടമായി എന്ന് അറിയിച്ചതില്‍ നന്ദി . സിയാത്ത ആ പേരു കലക്കി .അവിടെ വന്നു ഞാന്‍ അത് വായിച്ചിരുന്നു .

  @ഇസ്മായില്‍ -ഇതൊക്കെ കാണാന്‍ ഇനിയും അവസരം ഉണ്ടാവും .ലണ്ടനില്‍ ഗള്‍ഫില്‍ നിന്നും വരുന്ന ആളുകള്‍ ഒരുപാട് ഉണ്ട് ,എല്ലാ വര്‍ഷവും ,നാട്ടില്‍ പോകുന്നതു കൊണ്ട് ,ആരും ഇതുപോലെ ഒരു യാത്രയെ കുറിച്ച് ചിന്തിക്കില്ല .ജീവിതത്തില്‍ ഒരു യാത്ര നമുക്ക് വേണ്ടി ചെയ്യുന്നത് എല്ലാം കൊണ്ട് നല്ലതാവും എന്ന് വിശ്വസിക്കുന്ന ഒരു ആള്‍ ആണ് ഞാന്‍ .ഒരിക്കല്‍ എല്ലാം വന്നു കണ്ടു പോകണം .നന്ദി .

  @കുഞ്ഞൂസേ ,-യാത്രകളില്‍ കിട്ടുന്ന സന്തോഷം ,കുറച്ചു നല്ല ബ്ലോഗ്‌ ചങ്ങാതിമാര്‍ക്കു വേണ്ടി എഴുതുമ്പോള്‍ ഇപ്പോള്‍ ഞാനും അറിയുന്നു .
  .നന്ദി .

  @അബ്കാരി -എല്ലാ യാത്രയിലും കൂടെ ഉണ്ടായിരുന്നതിന് നന്ദി ..,ഇനിയും ഉണ്ടാവണം .

  ReplyDelete
 31. അതിമനോഹരം, ചിത്രങ്ങളും വിവരണങ്ങളും..

  ReplyDelete
 32. ആദ്യമായാണ്‌ സിയയുടെ യാത്രയില്‍ കൂടെ കൂടുന്നത്. ഇഷ്ടമായി. വിവരങ്ങള്‍ക്കെല്ലാം നന്ദി. ഇനി സ്ഥിരമായി ഞാനും കൂടും. വിളിക്കണേ..

  ReplyDelete
 33. സ്കോട്ട്‌ലണ്ട് കൊള്ളാം. വിവരണവും ചിത്രവും ഇഷ്ടപ്പെട്ടു. ചിത്രങ്ങള്‍ വിവരണത്തേക്കാള്‍ അല്പം കൂടുതല്‍ മനോഹരം എന്ന് പറയട്ടെ.. അപ്പോള്‍ ഇനി എന്നാ അമേരിക്കന്‍ വിശേഷങ്ങള്‍!!

  ReplyDelete
 34. താങ്ക്സ് ....തന്ക്സോ...താങ്ക്സ്....ഒത്തിരി..ഒത്തിരി ഇഷ്ട്ടമായി, പോസ്റ്റും, പടങ്ങലളും.

  ആത്മന്‍ : അപ്പൊ ഒരു ഫൈവ് തൌസന്ന്ദ് മണിസ് ഉണ്ടെങ്കില്‍ ഒരു കില്ട്ട്റ്റ്‌ ഒപ്പിയ്ക്കാം ....മ്മം...നോക്കണം...

  ReplyDelete
 35. സിയ-വളരെ നന്നായി-ചിത്രങ്ങളും വിവരണവും.ഞാനും ഒപ്പം സഞ്ചരിച്ചു.

  ReplyDelete
 36. @വായാടി -ഇപ്പോള്‍ ലളിതമായ ഭാഷ പോലും എനിക്ക് വരുന്നില്ല ,ബ്ലോഗ്‌വായിച്ചു ,പല ഭാഷകള്‍ തലയില്‍ കയറി ,എന്നാലും യാത്രയില്‍ എല്ലാം കൂടി ഒരു രൂപത്തില്‍ ആക്കി ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നു .ഹഹ .അമേരിക്കയില്‍ പോയിട്ട് എഴുതണമെന്നു വിചാരിക്കുന്നു .നന്ദി ,വായൂ ,കാണാം .

  @റാംജി ഭായി -എല്ലാവര്‍ക്കും വേണ്ടി ,ചിത്രങ്ങളൊക്കെഒരു പിശുക്കുമില്ലാതെ ബ്ലോഗില്‍ ഇടാന്‍ നോക്കും .നന്ദി ,എല്ലാ യാത്രയിലും എല്ലാവരും ഉള്ളത് കൊണ്ട് എഴുതുവാന്‍ കുറച്ചു കൂടി തോന്നി തുടങ്ങി .നന്ദി .

  @വഷൂ -ഇനി നമുക്ക് അമേരിക്കയില്‍ കാണാം .നന്ദി .

  @പ്രദീപ്‌ -എന്ത് പറയാനാ ?യാത്രകള്‍ തീരുന്നില്ല ,.ഒരു കൂട്ടില്‍ നിന്നും മറ്റൊരിടത്തേക്ക് പറക്കണം ..ലണ്ടന്‍ എനിക്ക് എന്‍റെ സ്വന്തം നാട് പോലെ അത്ര പരിചയമയുഅതു ആയിരുന്നു ,നല്ല ചങ്ങാതിമാരും ,ബന്ധുക്കളും ,എല്ലാരേയും വിട്ട് പോകുന്ന വിഷമം പറഞ്ഞാല്‍ തീരില്ല .ഇനി എല്ലാം ഒരു പുതിയ തുടക്കം ,ഒരു പുതിയ രാജ്യം ,എല്ലാം കൂടി രസമാവും .

  @ആളൂസ് -നല്ല വാക്കുകള്‍ക്ക് നന്ദി .

  ReplyDelete
 37. സ്കോട്ട്ലാന്റ് വിശേഷങ്ങള്‍ നന്നായി സിയേച്ചി. പടങ്ങളൊക്കെ അടിപൊളി. ഇനി അമേരിക്കന്‍ വിശേഷങ്ങളാണല്ലേ.. കാത്തിരിക്കുന്നു.

  ReplyDelete
 38. Nerkkazchayude anubhoothi...!

  Manoharam, Ashamsakal...!!!

  ReplyDelete
 39. valare manoharamayi chithrangalum vivaranavum...... aashamsakal.......................

  ReplyDelete
 40. "Photosum kollam vivaranam athilum nallathu"-inganeyokke aalkkar ezhuthunnathu kondano scotlandil ninnu purathekku varathathu????Enikkishttam Athirayum prenayavum paribhavum okkeyanu....iniyum scotland ezhuthiyal athu vayikkan oru mood varanamenkil Famous Grouse koodi koode vekkanam...

  just joking....scotland ezhuthi muzhuvanakkikko!!!ethu angleil eduthalum kaanan bhagiyulla scotland fotos ellam kollam...

  ReplyDelete
 41. സ്കോട്ട്‌ലണ്ടിലെ ഹൃദയഹാരിയായ ദൃശ്യങ്ങള്‍ പങ്ക്‌ വച്ചതിന്‌ നന്ദീട്ടോ...

  ഒപ്പം പുതിയ താവളത്തിലേക്കുള്ള യാത്രയ്ക്ക്‌ എല്ലാവിധ ആശംസകളും...

  ReplyDelete
 42. മനോഹരം,
  യാത്രകൾ തുടരാൻ ആശംസകൾ

  ReplyDelete
 43. @ശ്രീ -നന്ദി

  @സിജോ -ഞാനും ഇവിടെ എല്ലാരേയും മിസ്സ്‌ ച്ചെയും ,നന്ദി സിജോ

  @പൗര്‍ണമി -നല്ല വാക്കുകള്‍ക്ക് നന്ദി

  @ex-pravasini* -ആദ്യമായി ഇത് വഴി വന്നതില്‍ സന്തോഷം ,ഇനിയും കാണാം

  @കുമാരന്‍ -നന്ദി

  @രണ്‍ജി -ഇനിയും കാണാം .നന്ദി

  @മനോരാജ് -അമേരിക്കയില്‍ എത്തട്ടെ ,മനോ ,പതുക്കെ എഴുതാം

  @കാപ്ട്യന്‍-പോസ്റ്റ്‌ ഇഷ്ട്ടായി ,എന്ന് പറഞ്ഞതില്‍ നന്ദി .കില്റ്റ് ഒക്കെ വാങ്ങാം ട്ടോ.

  @ ജ്യോ-വന്നതില്‍ നന്ദി ..

  @ഹാപ്പികള്‍ -സന്തോഷം .അടുത്ത യാത്രകളിലും ഉണ്ടാവണം .

  @Sureshkumar Punjhayil -യാത്രയില്‍ കൂടെ കൂടിയതിനു നന്ദി .

  @ജയരജ്മുരുക്കുംപുഴ-നല്ല വാക്കുകളുമായി വരുന്നത് സന്തോഷം ,നന്ദി

  @വിനുവേട്ടാ -ആശംസകള്‍ക്ക് നന്ദി .

  @നിശാസുരഭി -വന്നതില്‍ നന്ദി ,ഇനിയും കാണാം .

  @ടോണി -നന്ദി ,യാത്രകള്‍ ഇഷ്ട്ടപെടുന്നവര്‍ക്ക് വേണ്ടി ,എഴുത്ത് തുടരുന്നു

  ReplyDelete
 44. @adila -ആദൂ ,പറഞ്ഞ കാര്യം എനിക്ക് മനസിലായി ,അതൊക്കെ ചെയ്യാന്‍ സന്തോഷം ഉള്ളു ,ബ്ലോഗ്‌ എഴുതി കഴിയുമ്പോള്‍ നമ്മുടെ സമയം എത്ര പോകും എന്ന് ആദൂ നു അറിയാല്ലോ ?അതിനിടയില്‍ പല ബ്ലോഗ്സ് നമ്മള്‍ സ്ഥിരമായി വായിക്കുന്നത് ഉണ്ടാവും ,അത് കൂടി വായിച്ചു തീരുമ്പോള്‍ പിന്നെയും സമയം പോയി കിട്ടും ...ആദൂ ,ഇത് വഴി വരുന്നത് എനിക്ക് പെട്ടന്ന് മനസിലാവും ,എന്‍റെ വായിക്കാത്ത പോസ്റ്റ്‌ വായിച്ചു കമന്റ്‌ ച്ചെയും .വൈകിയാലും ഇത് വായിച്ചു ഒരു വാക്ക് പറഞ്ഞു പോകുന്നവര്‍ അതൊക്കെ മതി,. ചങ്ങാതി,ഇനിയും കാണാം .

  ReplyDelete
 45. യാത്രകള്‍ കൊതിക്കുന്ന ഹൃദയം നിറ വെണ്ണിലാവു പോലെ ..........

  ReplyDelete
 46. ശരിക്കും ചെന്നു കണ്ട പ്രതീതി. ആശംസകള്‍

  ReplyDelete
 47. ഹായ്, ഞാനിത്രേം നേരം ഒരു സ്വപ്ന ലോകത്തിലായിരുന്നു.
  ഇനീം കണ്ണടച്ച് ഇരിയ്ക്കാൻ പോവ്വാണ്. ഒന്നും കൂടി കാണാൻ.
  ഇഷ്ടായി ഒരുപാട്.

  ReplyDelete