ജാലകം

Tuesday, 29 March 2011

സാന്‍ അന്റോണിയോ സീ വേള്‍ഡ്(1)-- അമേരിക്ക


അമേരിക്ക  യിലേക്ക് ഉള്ള കൂടു മാറ്റം ഉണ്ടാക്കിയവിഷമം എല്ലാം കുറഞ്ഞു വരുന്നു .ഈ നാടിന്‍റെ വേഗതയില്‍  ഓടാന്‍  എല്ലാവരും പഠിച്ച് തുടങ്ങി .സംഭവ  ബഹുലമായ   ഓരോ ദിവസകള്‍ കടന്നു പോകുന്നു  ,എന്നാലും  ഈ നാടിന്‍റെ സ്വഭാവം മനസിനോട് ഇണക്കം ആയി വരുന്നു എന്നുള്ള ആശ്വാസം ഉണ്ട് .

കുട്ടികളുടെ സ്കൂളില്‍ സ്പ്രിംഗ്   അവധി ആയിരുന്നു .ഇവിടെ അടുത്ത് എവിടെ എങ്കിലും  അവരെ കൊണ്ട് പോയി കാണിക്കാം എന്ന് വിചാരിച്ചപ്പോള്‍ ,അടുത്ത് കാര്യമായി ഒന്നും കാണാനില്ല എന്നുള്ള സത്യം മനസിലായി .ഷോപ്പിംഗ്‌ ചെയ്യാന്‍  .ഭക്ഷണം കഴിക്കാനുള്ള സ്ഥലകള്‍   ഏത്  മൂലയിലും കാണാം . ഒരുപാട് ദൂരം ഡ്രൈവ് ചെയ്തു പോയി കാണാനുള്ള സമയമില്ല  .ഇവിടെ നിന്നും അഞ്ച് മണിക്കൂര്‍ യാത്ര ചെയ്തു സാന്‍ അന്റോണിയോ സീ വേള്‍ഡ് കാണാന്‍ പോകാം എന്ന് ആയി അവസാന തീരുമാനം . .വെള്ളി ആഴ്ച്ച രാവിലെ ഇവിടെ നിന്നും പുറപ്പെട്ടു ,പോകുന്ന വഴിയില്‍ കാണാന്‍  ഒന്നും ഉണ്ടായില്ല .ഒന്നാമതായി തണുപ്പ് കഴിഞ്ഞ് ,പൂക്കളും ചെടികളും തല പൊക്കി വരാന്‍ തുടങ്ങുന്നു  .ഇടയ്ക്ക് മഞ്ഞ് വീഴ്ച്ചയും ഉണ്ടായിരുന്നു .ഇവിടെ തണുപ്പ് ആയിരുന്നാലും ചില ദിവസം നല്ല ചൂട് ആയിരിക്കും . ഈ നാട്ടില്‍  സൂര്യന്‍ എപ്പോളും കൂട്ടിനായി ഉണ്ട് .കരയുന്ന മുഖം ആയി ആകാശം കാണാന്‍അത്ര  സാധിച്ചിട്ടില്ല .കുട്ടികള്‍ക്ക് ഏത് സമയത്തും പുറത്ത് കളിക്കാം . സൂര്യ പ്രകാശം  കിട്ടുന്ന ഒരു നാട്ടില്‍ ജീവിക്കുന്ന സുഖം ഇപ്പോള്‍ അനുഭവിക്കുന്നു .ഇനി യാത്ര തുടരാം



സാന്‍ അന്റോണിയോ സീ വേള്‍ഡ് നു അടുത്ത് വെള്ളി ആഴ്ച്ച ഉച്ച കഴിഞ്ഞപ്പോള്‍ എത്തി .ടിക്കറ്റ്‌ ഓണ്‍ ലൈന്‍ വഴി എടുത്തിരുന്നു .രണ്ട് ദിവസത്തേക്കുള്ള ടിക്കറ്റ്‌ എടുത്തിട്ടുണ്ട്  .സീ വേള്‍ഡ് നു അകത്ത്  അത്ര സമയം ചെലവഴിക്കാന്‍ ഉണ്ടെന്ന് കേട്ടിരുന്നു .ടിക്കറ്റ്‌ വില അതാവശ്യം നല്ലപോലെ ഉണ്ട് .ഒരു വര്‍ഷത്തേക്കുള്ള പാസ്‌ ആയി വേണമെങ്കില്‍ എടുക്കാം .കാര്‍ പാര്‍ക്കിംഗ് വേറെ കാശ് കൊടുക്കണം .ഓഫീസ് നു അകത്ത് കയറി ടിക്കറ്റ്‌ വാങ്ങി  നേരെ താമസിക്കാനുള്ള ഹോട്ടലില്‍ അടുത്തേക്ക് പോന്നു   .രാത്രിയില്‍ പുറത്ത് നിന്നുള്ള ഭക്ഷണവുംകഴിഞ്ഞ്‌   സുഖം ആയി   ഉറങ്ങി .ശനി  ആഴ്ച്ച രാവിലെ  എഴുന്നേറ്റ് ,ഹോട്ടലില്‍ നിന്നുംപ്രഭാത ഭക്ഷണം  കഴിഞ്ഞ്‌ .നേരെ സീ വേള്‍ഡ് നു അടുത്തേക്ക് പോയി .ഞങളുടെ കൂടെ ഷമിന്‍ന്റെ  കൂട്ടുക്കാരന്‍  അമരീഷ് കുടുംബവും  , ഉണ്ടായിരുന്നു .അവര് ബോംബയില്‍ നിന്നും ഉള്ളവര്‍ ആണ് .
















സീ വേള്‍ഡ് നു പുറത്ത് നില്‍ക്കുമ്പോള്‍ ,അകത്തു നിന്നുള്ള സ്വരം കേള്‍ക്കാന്‍ സാധിക്കും .അവധി സമയം ആയതു കൊണ്ടോ ,വളരെ തിരക്ക് ഉണ്ടായിരുന്നു .പുറത്ത് നിന്നുള്ള ഭക്ഷണം ഒന്നും അതിനു അകത്തേക്ക് കൊണ്ട് പോകാന്‍ അനുവദിക്കില്ല .ശനി ആഴ്ച്ച രാവിലെ മുതല്‍ വൈകിട്ട് ഒമ്പത് മണി വരെ സീ വേള്‍ഡ് തുറക്കും .അത് കാരണം ഇത്രയും തിരക്ക് കാണുന്നത് എന്ന് മനസിലായി .എല്ലാവരുടെയും ബാഗുകള്‍ സൂക്ഷ്മ മായി  നോക്കാന്‍  കൊടുക്കണം . അതിനു അകത്തു കടക്കുമ്പോള്‍ കാണാന്‍ പോകുന്ന പരിപാടികളുടെ ലിസ്റ്റ് എടുക്കാന്‍ മറക്കരുത് .ഓരോ ന്നും വളരെ പ്രധാനപ്പെട്ടത് ആണ് .അതിന്റെ സമയം ,സ്ഥലം  അതാവശ്യം മനസിലാക്കിയിട്ട് ,പതുക്കെ നടപ്പ് തുടങ്ങാം .കുട്ടികളെ ഈ മായാ ലോകത്തില്‍ നിന്നും തിരിച്ചു കൊണ്ട് വരാന്‍  വളരെ ബുദ്ധി മുട്ട് ആവും എന്ന് നടന്നു തുടങ്ങിയപ്പോള്‍ തന്നെ മനസിലായി .









എവിടെ നോക്കിയാലും സീ വേള്‍ഡ് നു അകത്ത് നമ്മളെ കാത്തിരിക്കുന്ന'' ഷാമു''നെ കാണാം .























              കുട്ടികള്ക്കും ,പ്രായമായവര്‍ക്കും കളിയ്ക്കാന്‍ വേണ്ടി ,വാട്ടര്‍ പാര്‍ക്ക്‌ എല്ലാം ഇവിടെ ഉണ്ട് .കുട്ടികളെ പോലെ പ്രായമായവരും ഇതിനു അകത്ത് സന്തോഷപൂര്‍വ്വം കളിച്ചു നടക്കുന്നു .

































സീ വേള്‍ഡ് നു അകത്ത്   കൂടുതല്‍ തിരക്ക് ആവുന്നതിന് മുന്‍പ്കുട്ടികള്‍ ക്ക് എല്ലായിടത്തും നല്ല പോലെ കളിയ്ക്കാന്‍ സാധിച്ചു .ഇവിടെ ആളുകള്‍ക്ക് ഒരു ഭയവും ഇല്ല ,എവിടെ  വേണമെങ്കിലും അവരുടെ ഹാന്‍ഡ്‌ ബാഗുകള്‍ വച്ചിട്ട് പോകാം .എന്റെ കൂട്ടുക്കാരി ഹാന്‍ഡ്‌ ബാഗ്‌  ഓരോ സ്ഥലത്ത് വച്ചിട്ട് പോകുമ്പോള്‍ ,ഞാന്‍ കൈയില്‍ പിടിക്കാം എന്ന് പറയും ,ഇവിടെ ഒന്നും പേടിക്കാനില്ല എന്നുള്ള അവരുടെ മറുപടി എനിക്കും അതിശയം തോന്നി .അവര് പറയുന്നത് സത്യം തന്നെ ആണെന്ന് ചുറ്റും നോക്കുമ്പോള്‍ എനിക്കും വിശ്വാസം ആയി .ആരും എന്റെ പോലെ കൈയില്‍ തൂക്കി നടക്കുന്നവര്‍ ഇല്ല ,വേണമെങ്കില്‍  അവിടെ സൂക്ഷിച്ച് വയ്ക്കാനും ഉള്ള സ്ഥലം ഉണ്ട് .


കുട്ടികളുടെ കളികള്‍ എല്ലാം കഴിഞ്ഞ്  ആദ്യം കാണാന്‍ പോയത് SEA LION  ടെ ഷോ ആയിരുന്നു .അത് തുടങ്ങുന്നതിന് ഒരു പത്ത് നിമിഷം മുന്‍പ് അവിടെ ചെന്നപ്പോള്‍ , കണ്ട കാഴ്ച്ച ഇത് ആയിരുന്നു .ആളുകള്‍ നേരത്തെ വന്നു ഇരിപ്പിടകള്‍  ഉറപ്പ് ആക്കി 































ഇതിന് മുന്‍പ് ഇത് പോലെ ഒരു  ഷോ കാണാന്‍ സാധിച്ചിട്ടുണ്ട് ,അത് കൊണ്ട് വളരെ ഇഷ്ടത്തോടെ   ആയിരുന്നില്ല ഏറ്റവും പുറകില്‍  ഇരുന്നത്,പക്ഷെ ഈ ഷോ വിചാരിച്ചതിലും വളരെ രസ കരം ആയിരുന്നു !!












അത്  കഴിഞ്ഞ്കുട്ടികള്‍ക്ക് ഈ റോളര്‍ കോസ്റെര്‍ പോലെ ഉള്ള ഇതില്‍ കയറാന്‍ ഒരു ആഗ്രഹം കൂടെഅമ്മയും ,അപ്പനും എല്ലാവരും കൂടി അതിനു വേണ്ടിയുള്ള നീണ്ട നിരയില്‍ കാത്തിരിപ്പ്  തുടങ്ങി .എനിക്ക് പൊതുവേ ഇതുപോലെ  ഉള്ള ഒന്നിലും  കയറാന്‍ തോന്നാറില്ല ,എന്നാലും ഇതിനോട് ഒരു ചെറിയ സ്നേഹം തോന്നി .ഒരു അര  മണിക്കൂര്‍ നേരത്തെ കാത്തിരിപ്പ് കഴിഞ്ഞപ്പോള്‍ അതിനു മുകളില്‍ കയറിയ രണ്ടു വഞ്ചികള്‍ അവിടെ  അനക്കം ഇല്ലാതെ ഇരിക്കുന്നത് കാണാം  .അവിടെ ഇരിക്കുന്നവരുടെ ഒരു സ്വരം പോലും കേള്‍ക്കുന്നില്ല   .എത്ര ശാന്തമായി അവരെല്ലാം അതിനു മുകളില്‍ കുടുങ്ങി കിടക്കുന്നു !!.എന്ന് ഓര്‍ത്തു ഞാന്‍ നില്‍ക്കുമ്പോള്‍ ,എന്തോ അപകടം സംഭവിച്ചത് കാരണം ഇനി കുറച്ചു നേരത്തേക്ക് അത് പ്രവര്‍ത്തിക്കുന്നത് അല്ല എന്നുള്ള അറിയിപ്പ് കിട്ടി .ഇത് കേള്‍ക്കേണ്ട താമസം മുന്‍പില്‍ നിന്നിരുന്ന കുറെ ആളുക്കള്‍ അവിടെ നിരയില്‍ നിന്ന്   ഓടി പോയി .അടുത്ത സ്ഥലത്തേക്ക് പോകാം എന്നും പറഞ്ഞു കുറെ പേര്‍ കൂടി പോയി .


.ഞാനും  കുട്ടികളും കൂടി പതുക്കെ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ,അതിനു മുകളില്‍ നിന്നും ആ രണ്ടു വഞ്ചികള്‍ പതുക്കെ നീങ്ങി തുടങ്ങി .അതിന്റെ പ്രവര്‍ത്തനം വീണ്ടും പഴയ പോലെ ആയി എന്നുള്ള അറിയിപ്പ് കേള്‍ക്കാനും സാധിച്ചു . .മുന്‍പില്‍ ഉണ്ടായിരുന്ന നീണ്ട നിരയില്‍   വളരെ കുറച്ചു പേര്‍ മാത്രം ബാക്കി ആയി .ആ സന്തോഷത്തോടെ വേഗത്തില്‍   അകത്തേക്ക് കയറാന്‍ സാധിച്ചു  .ഷമിനും  മോനും ,മുന്‍പില്‍ തന്നെ സ്ഥാനം കിട്ടി .ഞാനും പാച്ചുവും ,കൂട്ടുക്കാരന്റെ മോളും രണ്ടാമത്തെ നിരയില്‍ ഇരുന്നു ,പുറകില്‍ മൂന്ന് നിരയില്‍ കൂടി ആളുകള്‍ ഉണ്ടായിരുന്നു .അതിനു മുകളില്‍ എത്തുന്ന വരെ എല്ലാരും സംസാരിച്ചിരുന്നത് ഓര്‍മ്മ ഉണ്ട് .താഴെ ക്ക് വീഴുന്ന സമയത്ത്  ആരുടെ ഒക്കെയോ കരച്ചിലും ,സ്വരവും കേള്‍ക്കാം .ഞാന്‍ കണ്ണടച്ച് ഇരുന്നു എന്ന്  പറയാം .താഴെ വന്നു ആ തണുത്ത വെള്ളം മഴ പെയ്യുന്നപോലെ എന്നെ തൊട്ടപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു .പെട്ടന്ന് കുട്ടികള്‍ ഒക്കെ എവിടെ എന്നുള്ള ഭയം  തോന്നി .അവരൊക്കെ തെറിച്ച് പോയോ എന്ന് പേടിച്ചുകണ്ണ് തുറന്നപ്പോള്‍ അവരുടെ ചിരിക്കുന്ന മുഖം കാണാന്‍ കഴിഞ്ഞു .നമ്മുടെ പോലെ പേടി ഒന്നും കുട്ടികള്‍ക്ക് ഉണ്ടാവില്ല . അതില്‍ നിന്നും ഇറങ്ങി വരുന്നവര്‍ എല്ലാം വളരെ സന്തോഷത്തോടെ ,ആ അനുഭവം പറഞ്ഞുകൊണ്ട്  വഴി പിരിഞ്ഞു .










ഇത് AZUL എന്ന് പറയുന്ന അടുത്ത ഷോ ,ഡോള്ഫിനുകളും ,അതിനു കൂടെ നൃത്തം വയ്ക്കുന്ന ആളുകളും ,ബെലുഗാ വെയ്ല്‍സ്നെ ഒരു കളികൂട്ടുക്കാരിയുടെ  പോലെ  നീന്തി കളിച്ചു കൊണ്ട്   പോകുന്ന ഒരു സ്ത്രീയും   വളരെ വിസ്മയ കരമായ കാഴ്ച്ച ആയിരുന്നു !!











ബെലുഗാ വെയ്ല്‍സ് അതിന്റെ ഊഴം കഴിഞ്ഞിട്ടും ,ഈ നീന്തല്‍ കുളത്തില്‍ നിന്നും പുറത്തു പോകാന്‍ ഇഷ്ട്ടപ്പെടാതെ ,നീന്തി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു .അതിനു വേണ്ടി ക്ഷമാപണം നടത്തി കൊണ്ടിരിക്കുന്നതിനിടയില്‍ അയാള്‍ പറയും .അവര്‍ക്കും  മനുഷ്യരുടെപോലെ   സ്വന്തമായ ഇഷ്ടകള്‍    കാണുമായിരിക്കും ,ഡോള്ഫിനുകള്‍ക്ക് സ്പ്രിംഗ് സമയം  അവരുടെ ഇണകളെ തിരക്കി നടക്കുന്ന സമയം ആണ് .അയാളുടെ   സംസാരം നീണ്ടു പോകുന്നത് അല്ലാതെ ബെലുഗാ,പൂളില്‍ നിന്നും പുറകിലേക്ക് പോകുന്ന ഒരു ലക്ഷണവും കണ്ടില്ല ,അവസാനം പുറകിലെ പൂളിന്റെ വാതില്‍ തുറന്ന്   ചങ്ങാതി മാരെ കണ്ടപ്പോള്‍ അവളും ആ സ്ഥലം കാലിയാക്കി അവിടെ നിന്ന് മടങ്ങി പോയി അത് വരെ അക്ഷമയോടെ  കാത്തിരുന്ന ആളുകള്‍ .യാതൊരു തിക്കും തിരക്കും ഇല്ലാത്ത  ഒരു കൂട്ടം !!!



ഈ ഷോ കണ്ടു കഴിഞ്ഞപ്പോള്‍  ഉച്ചക്ക്  ഭക്ഷണം  കഴിക്കാന്‍ വേണ്ടിയുള്ള  അടുത്ത തിരക്ക് തുടങ്ങി ,അവിടെയും നീണ്ട ക്യൂ  .ഒരു മണിക്കൂര്‍ സമയം  കാത്തിരുന്ന് ,അവസാനം ഭക്ഷണംകിട്ടി .കൂടെ ഉണ്ടായിരുന്ന കൂട്ടുക്കാരന്  പ്രധാനമായ  ഒരു ജോലി വന്നത്കാരണം  തിരിച്ചു ഹോട്ടലില്‍ പോകേണ്ടി വന്നു ..ആള്‍ടെ ഭാര്യയും കുട്ടികളും കൂടെ ഉണ്ടായിരുന്നു . എല്ലാവരും
ഭക്ഷണം കഴിച്ചു തീരാന്‍ കുറച്ചു സമയം എടുത്തു .

ഷാമുവിനെ കാണാന്‍ എത്തിയപ്പോള്‍കുറച്ചു  വൈകി പോയി .ഷോ തുടങ്ങി കഴിഞ്ഞിരുന്നു ,എന്നാലും അതിനു അടുത്തേക്ക്  വരുമ്പോള്‍  ,ആളുകളുടെ കൂട്ട കൈയടിയും   , ആര്‍പ്പു  വിളികളും  ദൂരെ നിന്നും കേള്‍ക്കാന്‍ സാധിച്ചിരുന്നു .ഷോ കണ്ടു  പുറത്തു ഇറങ്ങിയപ്പോള്‍ ഒരു വിഷമം. ഇത് കാണാന്‍ വേണ്ടി ആയിരുന്നു ഇവിടേക്ക്ഞാന്‍  വന്നത് തന്നെ ,വളരെ പുറകില്‍ നിന്നും ഒന്നും അത്ര നല്ലപോലെ കാണാനും സാധിച്ചില്ല .ആ വിഷമം ആയി അവിടെ നിന്നും പോന്നത് .പിറ്റേ ദിവസം രാവിലെ മോന്‍ ഒരിക്കലും പറയാത്ത പോലെ അപ്പ യോട് എനിക്ക് ഒന്നും കൂടി ഷാമു ഷോ കാണണം .അവന്റെ ആഗ്രഹം കാരണം പിന്നെയും ഒന്ന് കൂടി സീ വേള്‍ഡ് കാണാന്‍  പോയി . ആ ദിവസം എടുത്ത ഫോട്ടോകള്‍ ആണ് താഴെ ഉള്ളത് .,ആ പൂളിന് അടുത്ത് ഇരിക്കുന്നവര്‍ക്ക് സ്പ്ലാഷ് സോണ്‍ ഉണ്ട് .ഷാമു അവിടെ നിന്നും വെള്ളം തട്ടുമ്പോള്‍ നനയാം .ആദ്യം ഞാനും പാച്ചുവും കൂടി കുറച്ചു മുന്‍പില്‍ പോയിരുന്നു .സീറ്റില്‍ ഇരുന്നപ്പോള്‍ മുതല്‍  ഇവിടെ ഇരിക്കണ്ടാ എന്ന് മനസ്സില്‍ ആരോ പറയുന്നപോലെ ,തോന്നി .വെറുതെ നനയണ്ടല്ലോ എന്ന് തീരുമാനിച്ചു പുറകില്‍ ഷമിന്‍ ടെ അടുത്ത് തന്നെ വന്നിരുന്നു .

അപ്പോള്‍ പാച്ചുനു പൂളിന്റെ അടുത്ത് ഇരിക്കാത്ത വിഷമം കണ്ടു ഷമിന്‍  കുട്ടികളെയും കൊണ്ട്  കുറച്ചു കൂടി മുന്‍പിലെ സീറ്റില്‍ പോയിരുന്നു .ഞാന്‍ അവരുടെ പുറകില്‍ തനിച്ചു ഇരുന്നു .കുറച്ചു സമയം കഴിഞ്ഞപ്പോള്‍  ഷോ തുടങ്ങി വിചാരിച്ചപ്പോലെ വളരെ ഭംഗിയായി കാണാന്‍ സാധിച്ചു ..














''ഷാമു''എന്ന് വിളിക്കുന്ന ഇവരെ ഇത്ര സ്നേഹത്തോടെ ,പരിശീലിപ്പിച്ചു എടുക്കുന്നവരെ സമ്മതിക്കാതെ വയ്യ !!














അവിടെ കേള്‍ക്കുന്നപാട്ടിന്റെ  ഈണം കേട്ട് നൃത്തം വയ്ക്കുന്ന ,വായില്‍ മീനുകള്‍ കഴിക്കാന്‍ കൊടുക്കുമ്പോള്‍ നന്ദി പറയാന്‍ പഠിച്ച ,കാണികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഉയരത്തില്‍ ചാടി  കൈയ്യടി വാങ്ങുന്ന'' ഷാമു  '' ഒരു കാഴ്ച്ച തന്നെ ആയിരുന്നു . 

























ഷോ കഴിയാന്‍ സമയം ആവുമ്പോള്‍ എല്ലാ വശത്ത് വന്നു ,വെള്ളം തട്ടി തെറിപ്പിച്ചു കൊണ്ട് നന്ദി പറയും  ,മുന്‍വശത്ത് ഇരിക്കുന്ന എല്ലാവരും  കുളിച്ചപോലെ കാണാന്‍ സാധിക്കും  .തലേ ദിവസം ഒരു ഷാമു  ആണ് ഈ പരിപാടി ചെയ്തത് .രണ്ടാമത് കാണാന്‍ വന്ന ദിവസം രണ്ടു ഷാമുസ്   വന്നു പുറത്തേക്കു വെള്ളം തട്ടി കൊണ്ടിരുന്നത് ,എന്റെ   ഭാഗ്യം   കൊണ്ട് ഞാന്‍ അവിടെഇരിക്കാതെ പുറകിലേക്ക് പോന്നത് .










ഒരുനല്ല  കാഴ്ച്ച മനം നിറയെ കണ്ട സന്തോഷത്തില്‍ അവിടെ നിന്ന് പോന്നു ..അപ്പോളേക്കും കുട്ടികള്‍ പൂളില്‍ ഇറങ്ങണം എന്നുള്ള വഴക്ക് തുടങ്ങി .പൂളില്‍ ഇറങ്ങാന്‍ നേരം എല്ലാവരും അതിനു ചേരുന്ന വസ്ത്രം ധരിക്കണം  .ഞാന്‍ മാത്രംപൂളില്‍ ഇറങ്ങാതെ  അവിടെ ഒരു കസേരയില്‍ ഇരുന്നു .എന്റെ അടുത്ത് ഒരു അമേരിക്കന്‍  സ്ത്രീയും , അവരുടെ കൊച്ചു മോളും ഉണ്ടായിരുന്നു  ,എന്നോട് സംസാരിക്കുന്നതിനിടയില്‍ അവര് ചോദിക്കും ,

നീ എന്താ പൂളില്‍ ഇറങ്ങാത്തത് ?
''പുഴയില്‍ കളിച്ച് വളര്‍ന്ന എനിക്ക് വെള്ളത്തില്‍ കളിയ്ക്കാന്‍  അത്ര തോന്നാറില്ല ,എന്ന് ഞാന്‍ ഉത്തരം പറഞ്ഞു .

അത് കേട്ടപ്പോള്‍ ആ പാവം സ്ത്രീ എന്നോട് പറഞ്ഞ വിഷമം ഇത് ആയിരുന്നു ..

ഇവിടെ വന്നിരിക്കുന്ന സ്ത്രീകളെ നോക്കുമ്പോള്‍ ,  അതില്‍ ഇറങ്ങാതെ ,ഇവിടെ ഇരുന്നത് ഒട്ടും ശെരിയായില്ല അല്ലെ ?ആ ചോദ്യം കേട്ട്  ഞാനും തല ആട്ടി .പാവം വയ്യാത്തത് കൊണ്ട് ആവും ഇറങ്ങാതെ ഇരുന്നത് എന്ന്  ഞാന്‍ ആത്മഗതം പറഞ്ഞു .
അവിടെ ഇറങ്ങാന്‍ പറ്റുന്ന രീതിയില്‍ ഉള്ള ഒരു സ്വിമ്മിംഗ്  വസ്ത്രം കിട്ടിയില്ല അതായിരുന്നു കാരണം .അവരുടെ ശരീരത്തിന്     അനുസരിച്ചുള്ള വസ്ത്രം  എവിടെയും ഇനി കിട്ടില്ല എന്ന പേടി അവര്‍ക്ക് ഉണ്ട് .ആ പേടി കാരണം കഴിഞ്ഞ ഒരു വര്‍ഷമായി അവര് നല്ലപോലെ ശരീരം ശ്രദ്ധിക്കും   .അടുത്ത വര്ഷം ഇവിടെ വരുമ്പോള്‍ തീര്‍ച്ചയായും പൂളില്‍ ഇറങ്ങണം  എന്ന വാശിയും അവരുടെ  സംസാരത്തില്‍ എനിക്ക് തോന്നി  . ഒന്നര മണിക്കൂര്‍   അവിടെ ഞാന്‍ അവരുടെ സംസാരം  കേട്ടിരുന്നു ..ഇവിടത്തെ ആളുകള്‍ക്ക് സംസാരിക്കാന്‍ ഒരു മടിയും ഇല്ല .ഒരു കടയില്‍ പോയാല്‍ പോലും വെറുതെ മിണ്ടാതെ  നിന്നാല്‍ ,നമ്മളോട് നാലക്ഷരം പറയാതെ വിടില്ല .ലണ്ടനില്‍ നിന്നും ഇവിടെ വന്നപ്പോള്‍ ഏറ്റവും നല്ലതായി തോന്നിയ ഒരു കാര്യം അത് ആണ് .










കുട്ടികളും മതിയാവുവോളം വെള്ളത്തില്‍ കളിച്ചു . ചെറിയ തണുപ്പ് ഉള്ള ദിവസം ആയിരുന്നു .


























ഇതിനു അടിയിലൂടെ  പോകുമ്പോള്‍ ,ആളുകളുടെ കൂട്ട കരച്ചില്‍ കേള്‍ക്കാം .ഇത് പോലെ ഉള്ള ഓരോ പേടിപ്പിക്കുന്ന റോളര്‍ കോസ്റെര്‍ ഉണ്ടാക്കുന്നവരോട് എനിക്ക്  വിഷമം ആണ് .ഇതൊക്കെ ഇഷ്ട്ടപ്പെടുന്നവരും  ഉണ്ടാകുമല്ലോ അവര്‍ക്ക് വേണ്ടി ഇതൊക്കെ ഇവിടെ നില്‍ക്കട്ടെ ,എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട്    അതിനു അടിയില്‍ കൂടി നടന്നു നീങ്ങി .












                                                         ഇവരും ഇവിടെ താമസക്കാര്‍ ആണ് .



ഒരു ദിവസം കൊണ്ട് ഇതെല്ലാം  കണ്ടു തീര്‍ക്കാന്‍  വളരെ ബുദ്ധി മുട്ട് ആണ് ,രാവിലെ മുതല്‍ വൈകിട്ട് ഒമ്പത് മണി ഇവിടെ നടന്ന്  മടുത്തു എന്ന് പറയാം .സീ വേള്‍ഡ് നു അകത്ത് നിന്ന് തന്നെ വൈകിട്ട്   ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ഷമിന്റെ    കൂട്ടുക്കാരന്‍  അമരീഷ്   തിരിച്ചു വന്നു .ജോലി തിരക്ക് വരുമ്പോള്‍ ,അവധി ആണെന്ന് പറഞ്ഞു ഒഴിയാന്‍ സാധിക്കാത്ത  വിഷമം ആയി ജീവിക്കുന്ന കമ്പ്യൂട്ടര്‍ ക്കാരോട്   എന്ത്  പറയാന്‍ ആണ് .അതിനിടയില്‍ കൂട്ടുക്കാരന് ഒരു ആഗ്രഹം ,''ആ റോളര്‍ കോസ്റെര്‍ അതില്‍ ഒന്ന് കയറണം ''.ചോദിച്ചപ്പോള്‍ ആര്‍ക്കും വരാന്‍  താല്പര്യമില്ല  എന്ന് മനസിലായതോടെ ആള് തനിച്ചു പോകാന്‍ തീരുമാനിച്ചു .ചങ്ങാതി പിണക്കം നടിച്ചു പോയപോലെ എനിക്കും ഷമിനും  തോന്നി ..കുറച്ചു കഴിഞ്ഞപ്പോള്‍    വെറുതെ അവിടെ വരെ ഒന്ന് പോയി നോക്കാം എന്ന് വിചാരിച്ച് രണ്ടുപേരും കൂടി  അവിടേക്ക് നടന്നു . അവിടെ കുറച്ചു പേരുടെ  ക്യൂ കാണാം  .അമരീഷ്  അവിടെ നിന്ന്  പിന്നെയും ഷമിനെ വിളിക്കും .എന്തായാലും അവന്‍ ഒരു ആഗ്രഹം പറഞ്ഞത് അല്ലെ ഞാനും പോയേക്കാം എന്ന് പറഞ്ഞ് ഷമിന്‍ ഒരു പോക്ക് പോയി .ആദ്യമായി അതിനു അകത്തു കയറാന്‍ പോകുന്ന പേടിയും കൂട്ടിന്ഉണ്ട് .  


എനിക്ക് അതിനു അടിയില്‍ നിന്നിട്ട് ആളുകളുടെ അലര്‍ച്ചയും ,ബഹളവും   കേള്‍ക്കാന്‍ ഒരു വിഷമം തോന്നി .. കുറച്ചു ദൂരെ മാറി ഇരുന്നാല്‍ അത് പോകുന്നത്  കാണാന്‍ നല്ലപോലെ  സാധിക്കും .   ആ നദിയുടെ അടുത്തേക്ക് മാറി നിന്നു . കൂട്ടുക്കാര്‍   രണ്ടു പേരും കൂടി അതിനു മുകളില്‍ കൂടി പോയപ്പോള്‍  ഈ കാഴ്ച്ച കണ്ടു കാണുമോ എന്നുള്ള സംശയം ആയി ഞാന്‍നദിയുടെ തീരത്ത് കാത്തിരിപ്പ് തുടങ്ങി .അവരുടെ കൂടെ പോയിരുന്നാല്‍ അമ്പിളി മാമനെ തൊട്ടു അടുത്ത് നിന്ന് കണ്ടിട്ട് വരാമായിരുന്നു !!   ഞാന്‍ ആ പൂര്‍ണ ചന്ദ്രനെ നോക്കി സ്വപ്നം മെനയുന്നതിനിടയില്‍   അവര് തിരിച്ചു വന്നു .ഷമിന്‍ അതിനു മുകളില്‍ കയറിയപ്പോള്‍ മുതല്‍ കണ്ണുകള്‍ അടച്ചിട്ടു താഴെ വന്നപ്പോള്‍ ആണ് കണ്ണ് തുറന്നത് എന്ന് പറഞ്ഞു .മുഖം കണ്ടാല്‍ മനസിലാവും ആ റോളര്‍  കോസ്റെര്‍ കാണുന്ന പോലെ തന്നെ ഭീകരം ആയിരുന്നു .  അതും ഒരു അനുഭവം ആയിരുന്നുഎന്ന്  എല്ലാവരും  ആശ്വസിച്ചു .



   ഓരോ യാത്രയും  മനസിലൂടെ പുതിയ ഉണര്‍വുകള്‍ ആണ് .അതുപോലെ ഈ യാത്രയുടെ അവസാനം പൂര്‍ണ ചന്ദ്രനോട് കുറച്ചു നേരം കിന്നാരം പറഞ്ഞിരിക്കാന്‍   ആ നദികരയില്‍  സാധിച്ചു .. ഒരു നല്ല ദിവസത്തിന്റെ,   ഓര്‍മ്മകള്‍ തിളക്കമുള്ള ചായം ചാലിച്ച്,    മനസോടു  ചേര്‍ത്ത് പിടിച്ചു കൊണ്ട് അവിടെ നിന്നും യാത്ര പറഞ്ഞു .








     

31 comments:

  1. അമേരിക്കയിലെ ആദ്യ യാത്ര ആണ് .ഈ യാത്ര വിശേഷവും ഇവിടെ തന്നെ സന്തോഷ പൂര്‍വ്വം എഴുതാം ...

    ReplyDelete
  2. നെടു നീളന്‍ മുഷിപ്പില്ലാതെ വായിച്ചു..ആദ്യ യാത്രയുടെ വിശേഷങ്ങള്‍ നന്നായി എഴുതി .ചിത്രങ്ങള്‍ അത്ര രസായില്ല ..

    ReplyDelete
  3. കാഴ്ച്ചകൾ മനോഹരം !!!!!!!!!!!
    എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ടെക് സ്സസ്സിൽ ആണ് . അതിനടുത്ത ജംഗംഷനിലെങ്ങാനും ആണോ സിയയും കുടുംബവും താമസിക്കുന്നത് .?

    ReplyDelete
  4. സീ വേള്‍ഡിന്റെ അകവും പുറവും നല്ല ക്ഴ്ച്ചകളെക്കൊണ്ടും നിറയെ വിവരണങ്ങളും നല്‍കി സംപുഷ്ടമാക്കിയിരിക്കുന്നു.ഷാമു കാഴ്ചകള്‍ തന്നെ കൂടുതല്‍ മനോഹരമായിരിക്കുന്നത്.

    ReplyDelete
  5. മനോഹരമായ കാഴ്ചകളും വിവരണങ്ങളും.

    അവിടൊക്കെ ബാഗും മറ്റും ഇഷ്ടമുള്ളിടത്ത് വച്ചിട്ട് പോകാമെന്ന് പറഞ്ഞതു വായിച്ചപ്പോള്‍ അത്ഭുതം തോന്നുന്നു.

    [ഇവിടെ ബാംഗ്ലൂരില്‍ കഴിഞ്ഞയാഴ്ചയാണ് ഞങ്ങളുടെ റൂമിനകത്തു നിന്ന് 2 ലാപ്ടോപ് മോഷണം പോയത്]

    ReplyDelete
  6. ശുഭയാത്രാ നേരുന്നു. യാത്രാവിവരണം അടിപൊളി.

    ReplyDelete
  7. അമേരിക്കന്‍ വിശേഷങ്ങള്‍ തുടങ്ങിയതില്‍ സന്തോഷം സിയാ...

    ReplyDelete
  8. എല്ലാം നല്ല രസായിട്ട് വായിച്ചു.
    ഇനിയും പുതിയ വിശേഷങ്ങളുമായി വരിക.

    ReplyDelete
  9. ഇപ്പോഴാണ് ശരിക്കും അമേരിക്കക്കാരിയായത് കേട്ടൊ

    നല്ല വിശദാംശങ്ങളോടെ ഷമുവിന്റെയും മറ്റുകൂട്ടാളികളൂടേയുമൊപ്പം ചിലവഴിച്ചനിമിഷങ്ങൾ പഴയരീതിയിലുള്ള ശൈലീവല്ലഭയായി തന്നെ വിവരിച്ചിരിക്കുന്നൂ‍...

    ReplyDelete
  10. രസമുണ്ട് അപരിചിത ദേശത്തിന്റെ വര്‍ണാഭമായ വിവരണം.
    നല്ല വിഷ്വലാണ് ഭാഷ.

    ReplyDelete
  11. മനോഹരമായി ചിത്രങ്ങളും വിവരണവും. :)

    ReplyDelete
  12. സിയ അമേരിക്കക്കാരിയായെന്ന് ഈ പോസ്റ്റ് പറയുന്നു, സമുദ്രലോകക്കാഴ്ചകൾ ഇഷ്ടമായി. അമേരിക്കൻ ജീവിതം അടുത്ത് നിന്ന് പഠിച്ച് ചില ലേഖനങ്ങൾ ( ഉദാ. ഇംഗ്ഗ്ലീഷുകാരുടേയും അമേരിക്കക്കാരുടേയു, ജീവിതവീക്ഷണത്തിന്റെ ഒരു താരതമ്യം) പ്രതീക്ഷിക്കട്ടേ?

    ReplyDelete
  13. ഇവിടെ വന്ന എല്ലാവര്ക്കും നന്ദി ..



    ശ്രീമാഷ് ചോദിച്ച പോലെ ഒന്ന് എഴുതണം എന്ന് മനസ്സില്‍ ഉണ്ട് .കുറച്ചു നാള്‍ കൂടി കഴിഞ്ഞു തീര്‍ച്ചയായും എഴുതും.രണ്ടു രാജ്യത്തും നല്ല വശകള്‍ ഒരുപാട് ഉണ്ട് .ലണ്ടനില്‍ നാട്ടുക്കാരെ പോലെ ജീവിച്ചു .ഇവിടെ വിദേശികളെ പോലെ ..എന്നാലും നമുക്ക് ചുറ്റും ചിരിക്കുന്ന മുഖം ആയി നില്‍ക്കുന്ന ആളുകളെ കാണുമ്പോള്‍ തന്നെ സന്തോഷം ആണ് .

    ReplyDelete
  14. ഒരു നല്ല വായനാനുഭവം.ചിത്രങ്ങളും അസ്സലായി.എല്ലാ ഭാവുകങ്ങളും.

    ReplyDelete
  15. മനോഹരമായ കാഴ്ചകളും വിവരണങ്ങളും ...

    ReplyDelete
  16. സിയയുടെ അമേരിക്കന്‍ വിശേഷങ്ങള്‍ കാണുന്നില്ലല്ലോ എന്ന് കരുതിയിരിക്കുകയായിരുന്നു...നന്നായിട്ടുണ്ട് വിവരണവും,ചിത്രങ്ങളും...ദുബായില്‍ ഡോള്ഫിനോറിയത്തില്‍ പോയത് ഓര്‍മ്മവന്നു...ആ റോളര്‍ സ്കേട്ടര്‍ കാണുമ്പോള്‍ തന്നെ പേടിയാവുന്നു അതില്‍ കയറിയവരെ സമ്മതിക്കണം...ഇനിയും വിശേഷങ്ങളുമായി വരണേ...

    ReplyDelete
  17. അമേരിക്കന്‍ വിശേഷങ്ങളും, ചിത്രങ്ങളും
    നിറഞ്ഞ പോസ്റ്റ്.വളരെ നന്നായിരിക്കുന്നു.
    ഇങ്ങനെയുള്ള സ്ഥലങ്ങളെ കുറിച്ച് കൂടുതല്‍
    പരിചയപ്പെടുത്തി തന്നതിനു നന്ദി സിയാ..
    യാത്രകള്‍ തടരൂ...
    പോസ്റ്റുകളുമായി വരൂ...

    ReplyDelete
  18. മനോഹരമായ കാഴ്ചകളും വിവരണങ്ങളും .ഒരു നല്ല വായനാനുഭവം .എല്ലാ ഭാവുകങ്ങളും..

    ReplyDelete
  19. @രമേശ്‌ അരൂര്‍ --യാത്ര എഴുതി വന്നപ്പോള്‍ കുറച്ചു നീളം ആയി പോയി .എന്തോ രണ്ടു പോസ്റ്റ്‌ ആക്കാന്‍ തോന്നിയില്ല .നന്ദി

    @sm sadique - ഞാന്‍ ഡാലസില്‍ ആണ് ഇക്കാ .ഇവിടെ വന്നു കാഴ്ച്ചകള്‍ എല്ലാം കണ്ടു പോയതില്‍ നന്ദി .

    റാംജി ഭായി -നല്ല വാക്കുകള്‍ക്ക് നന്ദി .ഷാമുഒരു കാഴ്ച്ച തന്നെ ആയിരുന്നു .

    ശ്രീ --ഇവിടെ കള്ളന്മാരൊക്കെ ഉണ്ട് കേട്ടോ ..പക്ഷെ പുറത്തു പല സ്ഥലത്തും ആളുകള്‍ ഒരു ഭയം ഇല്ലാതെ ഹാന്‍ഡ്‌ ബാഗുകള്‍ വച്ച് ഒരു ഭയം ഇല്ലാതെ നടക്കുന്നതും കാണാം .

    @മിനി -ആശംസകള്‍ക്ക് നന്ദി .യാത്ര കളുമായി ഇനിയും ഇവിടെ ഉണ്ടാവണം എന്നും ആശിക്കുന്നു .

    ReplyDelete
  20. @കൃഷ്ണാ -സമയം പോലെ യാത്രകള്‍ പോകണം .കുട്ടികള്‍ ഒക്കെ വലുതായി തുടങ്ങിയപ്പോള്‍ അവരുടെ ഓരോ തിരക്കുകള്‍ അതിനിടയില്‍ എല്ലാം നല്ലപോലെ പോകണമല്ലോ ?എന്തായാലും യാത്ര മുടക്കില്ലട്ടോ

    @പ്രവാസിനി- സ്നേഹപൂര്‍വ്വം ഇവിടെ വരെ വരുന്നതില്‍ നന്ദി .ഇനിയും വരണം ട്ടോ

    @ബിലാത്തി - ഇനിയും നമ്മുടെ ലണ്ടന്‍ വിശേഷം പറഞ്ഞാല്‍ എനിക്ക് തല്ലു കിട്ടും എന്ന് പേടിച്ച് ഈ അമേരിക്കന്‍ വിശേഷം എഴുതിയതാ ..നന്ദി .

    @ഒരില -സന്തോഷം ,കാഴ്ച്ചകള്‍ കാണാന്‍ ഇനിയും വരണം .നന്ദി .

    @ദിയ -വളരെ നന്ദി

    ReplyDelete
  21. വളരെ രസകരമായ യാത്രാവിവരണം

    ReplyDelete
  22. സിയ,
    അങ്ങിനെ സിയ അമേരിക്കയില്‍.. കൊള്ളാം. പോസ്റ്റ് ഒന്ന് രണ്ടാക്കാമായിരുന്നു. നല്ല ചിത്രങ്ങള്‍

    ReplyDelete
  23. ഹും..ഇനി അമേരിക്കൻ വിശേഷങ്ങൾ പറഞ്ഞ് കൊതിപ്പിക്ക്.. ഇത്രേം നാളും ഇംഗ്ലണ്ട് വിശേഷങ്ങളായത്കൊണ്ട് വല്ല്യ അസൂയ ഒന്നുമില്ലാരുന്നു.. നോക്കിക്കോ, ഒരു ദിവസം നിങ്ങടെ തല തിന്നാൻ ഞങ്ങള് വരും.. :)

    ReplyDelete
  24. ബെലുഗ വെയ്ല്ന്റെ ഒരു കുഞ്ഞിനെ കിട്ടാന്‍ വെല്ല വഴിയുമുണ്ടോ???

    ReplyDelete
  25. നന്നായിരിക്കുന്നു ഈ അമേരിക്കന്‍ ചിത്രവിശേഷങ്ങള്‍.

    ReplyDelete
  26. " ഒരുനല്ല കാഴ്ച്ച മനം നിറയെ കണ്ട സന്തോഷത്തില്‍ അവിടെ നിന്ന് പോന്നു ".

    പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയതും അതാണ്.

    ReplyDelete
  27. മനോഹരമായ കാഴ്ചകളും അടിപോളിയായ വിവരണങ്ങളും.മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കാതെ

    ReplyDelete
  28. @SHANAVAS- വളരെ നന്ദി .

    @Naushu - നന്ദി

    @Jazmikkutty -വിശേഷം എഴുതുവാന്‍ കുറെ ഉണ്ട് ,ഓരോ തിരക്ക് കൊണ്ട് എല്ലാം മാറ്റി വക്കുന്നു .സമയം പോലെ എഴുതാം .

    @റിയാസ് -നല്ല വാക്കുകളുമായി വരുന്നതില്‍ സന്തോഷം .യാത്രകള്‍ ചെയ്താല്‍ പോസ്റ്റ്‌ ആയി വരും ട്ടോ .

    @റ്റോംസ്‌ -നന്ദി .

    @ജയിംസ് സണ്ണി പാറ്റൂര്‍ - നന്ദി .

    ReplyDelete
  29. @മനോ രാജ് -ഈ പോസ്റ്റ്‌ രണ്ടെണ്ണം ആക്കിയാല്‍ ഒന്ന് കഴിഞ്ഞു അടുത്തത് എഴുതുന്നത്‌ എന്നാവും എന്ന് ഒരു ഉറപ്പില്ല .അത് കൊണ്ട് മുഴുവന്‍ എഴുതി തീര്‍ക്കാം എന്ന് വിചാരിച്ചു .

    @സിജോ -എന്തായാലും വരൂ .എനിക്കിപ്പോള്‍ നിങളുടെ ലണ്ടന്‍ വിശേഷം വായിച്ചു ആണ് നഷ്ട്ടബോധം ..ഹഹ

    @ചാണ്ടിക്കുഞ്ഞ് -ഹോ ഭാഗ്യം !!killer whales നെ വേണമെന്ന് പറഞ്ഞില്ല .നാട്ടില്‍ പോയി വല്ല പുഴയുടെ തീരത്ത് ചൂണ്ട ആയി ഇരിക്കൂ .ബെലുഗയെ കിട്ടിയില്ല എങ്കിലും കരീമീനെ കിട്ടും .
    .

    .@ഷമീര്‍ തളിക്കുളം- നന്ദി .ഇനിയും വരൂ

    @keraladasanunni -സന്തോഷം .നല്ല വാക്കുകള്‍ വായിക്കുമ്പോള്‍ തന്നെ

    ഫെനില്‍ -ഇതൊക്കെ കാണാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടി അല്ലെ ഇത് എഴുതുന്നത്‌ .അപ്പോള്‍ ഇനിയും വരൂ .നന്ദി .

    ReplyDelete
  30. നല്ലോണം രസിച്ച് വായിച്ചു, ഇഷ്ടായി ഒരുപാട്.
    നല്ല നിരീക്ഷണങ്ങളും ഉണ്ടല്ലോ.
    അഭിനന്ദനങ്ങൾ.

    കുട്ടികൾക്കു മാത്രല്ല, വലിയവർക്കും അവിടന്ന് പോരാൻ തോന്നൂലല്ലോ.....

    ReplyDelete
  31. ഈ സംഭവം കൊള്ളാലോ..രസകരമായി വിവരിച്ചു. ചിത്രങ്ങളും ഏറെ കൌതുകകരം......സസ്നേഹം

    ReplyDelete