Saturday, 23 April 2011

ഹാപ്പി ഈസ്റ്റര്‍


കുറച്ച് ദിവസങ്ങള്‍ ആയി സൂപ്പര്‍ മാര്‍ക്കെറ്റില്‍ പോകുമ്പോള്‍ ,ഈസ്റ്റര്‍നു എന്തൊക്കെ ആണ് ഈ നാട്ടില്‍ പുതിയതായി കാണാന്‍ സാധിക്കുന്നത്‌ എന്ന് നോക്കി ,എന്‍റെ കുറെ സമയം പോയി എന്ന് പറയാം .അതിനിടയില്‍ പ്ലാസ്റ്റിക്‌ കൂടുകളില്‍ ,പലനിറത്തില്‍ കൂട്ടമായി ഇരുന്ന് ചിരിക്കുന്ന ഈസ്റ്റര്‍ എഗ്ഗ്സ് കാണാന്‍ ഇടയായി ..

ഇന്ന് രാവിലെ പതി നൊന്ന് മണിക്ക് ഇവിടെ അടുത്ത്  EASTER EGG HUNT ഉണ്ടെന്ന് കേട്ടത് അനുസരിച്ച് അവിടേക്ക് പോയി .വീടിന് വളരെ അടുത്ത് ആണ് അത് നടക്കുന്നത് .ആ വഴിയില്‍ എത്തിയതും റോഡില്‍ മുഴുവന്‍  നിര നിരയായി കാറുകള്‍ കാണാം . പോലീസ്  ആണ് കാറുകള്‍ അവിടേക്ക് തിരിച്ചു വിടുന്നത്. ഈ തിരക്ക് കഴിഞ്ഞ് അവസാനം പതി നൊന്ന് അടിച്ചപ്പോള്‍ അവിടെ എത്തി .ഒരു വലിയ ഗ്രൌണ്ട് നിറയെ ആളുകളും .കുട്ടികള്‍അവരുടെ  കൈയില്‍ ഈസ്റ്റര്‍  ബക്കറ്റ്‌ ആയി  നില്‍ക്കണം .അത് തന്നെ വേണം എന്ന് ഇല്ല .ഒരു ആള്‍ തലയില്‍ നിന്നും തൊപ്പി എടുത്തു കുട്ടി ക്ക് കൊടുക്കുന്ന കണ്ടു .കൈയില്‍ കിട്ടുന്ന എല്ലാ എഗ്ഗ്സ്,മിട്ടായി എടുത്തു ബക്കറ്റില്‍ ഇട്ടു വീട്ടില്‍ കൊണ്ട് പോകാം  . കുട്ടികളുടെ പ്രായം അനുസരിച്ച് ആണ് നില്‍ക്കേണ്ടത് ചെറിയ കുട്ടികള്‍ക്ക് വേറെ തരം മിട്ടായിക്കള്‍ ആണ്കിട്ടുന്നത്  . ഷമിന്‍, മോനെയും കൊണ്ടുവേറെ നിരയില്‍ പോയി നിന്നു  .ഞാനും ,പാച്ചും കൂടിഅവളുടെ നിര കണ്ടു പിടിച്ച്  എത്തിയപ്പോള്‍   തന്നെ ബെല്‍ അടിച്ചു .അത് കേള്‍ക്കേണ്ട  താമസം കുട്ടികള്‍ എല്ലാം കൂടി മുന്‍പിലേക്ക് ഒരു ഓട്ടം .കൂടെ ചില അമ്മ മാരും ,അപ്പന്മാരും .ഞാന്‍ ഈ തമാശ നോക്കി നില്‍ക്കുമ്പോള്‍ പാച്ചു എന്തു ചെയുക ആണോ എന്ന് നോക്കാനും മറന്നില്ല .എല്ലാവരുടെയും പുറകില്‍ ആള് പതുക്കെ ഓരോന്നായി എടുത്തു  ബക്കറ്റില്‍ ഇടുന്ന കാണാം .എല്ലാരും മുന്‍പിലേക്ക് ഓടിയപ്പോള്‍പാച്ചു കുറച്ചു  നടന്ന്  അവിടെ ചുറ്റുമുള്ള ഓരോന്ന് എടുത്തു ബക്കറ്റില്‍ ഇടും .അതിനിടയില്‍ അവിടെ നിന്നു വിളിച്ചു ചോദിക്കും ,

അമ്മാ, എഗ്ഗ്സ് എടുക്കണോ ,അതോ സ്വീട്സ്   വേണോ ?
കൈയ്യില്‍ കിട്ടുന്ന എടുക്കാതെ അതിനിടയിലും തിരഞ്ഞു എടുക്കാന്‍ നിന്നാല്‍ എന്താവുമോ എന്ന് വിചാരിച്ചു ഞാനും . ഇനി ഇവള്‍  ഒന്നും എടുക്കാതെ നിന്നാല്‍  അപ്പനും ,മോനും കൂടി ബക്കറ്റ്‌ നിറച്ചു മിട്ടായി ആയി വരുമോ ?ജീവിതത്തില്‍ ആദ്യമായി നമ്മളും ഇത് കാണുന്നത് .ഒരു ഈസ്റെര്‍ എഗ്ഗ് പോലും കിട്ടാതെ പോരാനും പറ്റില്ലല്ലോ ?

നമ്മുടെ കുട്ടിക്കാലത്ത് മിട്ടായി പെറുക്കല്‍ എന്ന് പറയുന്ന ഒരു പരിപാടിആണ്  എനിക്കപ്പോള്‍  ഓര്‍മ്മ വന്നത് .പ്യാരി മിട്ടായി എടുക്കാന്‍ വേണ്ടി ഓടിയിരുന്ന നമ്മുടെ കുട്ടിക്കാലം !!.ഇവിടെ ഈ പൊരിഞ്ഞ ചൂടില്‍ നിന്ന്   കൈയില്‍ ബക്കറ്റ്‌ പിടിച്ച്  പലനിറത്തില്‍ ഉള്ള മിട്ടായികള്‍ കൈ നിറച്ചും കിട്ടുമ്പോള്‍ ഇവര്‍ ഇതെല്ലം മനസ്സില്‍ സൂക്ഷിക്കുമോ ? ഈസ്റെര്‍ ആഴ്ച്ച ആവുമ്പോള്‍   പെസഹാ ,ദുഃഖ വെള്ളി ആ  ദിവസത്തിന്റെ പ്രാധാന്യം ,അത് കഴിയുമ്പോള്‍  ഈ  EASTER  EGG HUNT വരും എന്ന് എങ്കിലും  ഓര്‍ത്തിരുന്നാല്‍ ഭാഗ്യം !ഈ വര്‍ഷം കുട്ടികള്‍ക്ക്  ഒരു നല്ല ഈസ്റ്റര്‍ ഓര്‍മ്മ ആയി ഇത് മനസ്സില്‍ തങ്ങി നില്‍ക്കട്ടെ എന്നും പ്രാര്‍ത്ഥിക്കാം .

ഞാന്‍ ഈ സ്വപ്നം കണ്ടു നില്‍ക്കുന്നതിനിടയില്‍, ഒരു പത്തു നിമിഷത്തിനുള്ളില്‍ ആ ഗ്രൌണ്ട് കാലി ആയി .ഇത്രയും നേരം  ആകാംഷയോടെ കാത്തിരുന്നവര്‍ ,ഈ ആഘോഷം  കഴിഞ്ഞ്,എല്ലാവരും അവര്‍ക്ക് കിട്ടിയ ഈസ്റെര്‍ എഗ്ഗ്സ് കൈയില്‍ പിടിച്ച്    അവിടെ നിന്നും  പിരിഞ്ഞു ..
                                              വിചാരിച്ചപ്പോലെ മോനും മിട്ടായി അത്ര കിട്ടിയില്ല !!


                                              
                                               '' എല്ലാവര്ക്കും ഹാപ്പി ഈസ്റ്റര്‍ ''

37 comments:

 1. '' എല്ലാവര്ക്കും ഹാപ്പി ഈസ്റ്റര്‍ ''

  ReplyDelete
 2. ഈസ്റ്റർമുട്ട പെറുക്കൽ നമ്മുടെ മുട്ടായി പെറുക്കൽ തന്നെ. കുഞ്ഞുങ്ങൾക്കൊപ്പം മറ്റെല്ലാം മറന്ന് മുട്ട പെറുക്കി നടന്ന സന്തോഷം മുഴുവനും പോസ്റ്റിലുണ്ട്. സിയക്കും ഷമിനും, കുഞ്ഞുങ്ങൾക്കും സന്തോഷകരമായ ഈസ്റ്റർ നേരുന്നു

  ReplyDelete
 3. ഈസ്റ്റര്‍ ആശംസകള്‍!

  www.chemmaran.blogspot.com

  ReplyDelete
 4. ഹാപ്പി ഈസ്റ്റര്‍ സിയ.. രണ്ട് ബക്കറ്റിലെ മിഠായിയും ഈസ്റ്റര്‍ എഗ്ഗും മനസ്സിലായി. ഒരു ഫോട്ടോയില്‍ മൂന്നാമതൊരു ബക്കറ്റ് കൂടെ കണ്ടു. അത് സിയ ‘കുഞ്ഞ‘മ്മയുടേതാണോ? നില്‍ക്കാതെ ഓടട്ടെ..:):)

  ReplyDelete
 5. ഇവിടെയും സൂപ്പര്‍ മാര്‍ക്കെറ്റില്‍ നിറയെ ഈസ്റ്റര്‍ എഗ്ഗ്സ് കണ്ടു..ഈ മത്സരം നല്ല രസമായിരിക്കുമല്ലേ..സിയാ ഞങ്ങളോടിത് ഷെയര്‍ ചെയ്തതില്‍ ഒത്തിരി സന്തോഷം..സിയയ്ക്കും,കുടുംബത്തിനും ഹാപ്പി ഈസ്റ്റെര്‍!

  ReplyDelete
 6. ഈസ്റ്റര്‍ കാഴ്ചകള്‍ കൊള്ളാം കേട്ടോ,സിയാ .നമ്മുടെ നാട്ടിലാണെങ്കില്‍ ഒരു മിനിറ്റിനുള്ളില്‍ ബക്കറ്റ് പോലും കാണാതെയാകും!

  ReplyDelete
 7. ഈസ്റ്റര്‍ ആശംസകള്‍ ....

  ReplyDelete
 8. ഇഷ്ടായി പോസ്റ്റ്‌.ഈസ്റ്റെര്‍ ആശംസകള്‍.

  ReplyDelete
 9. ആദ്യാമായാ ഇങ്ങനെയൊരു സംഭവം കേള്‍ക്കുന്നത്...

  "ഈസ്റ്റര്‍ എഗ്ഗ് ഹണ്ട്" കേട്ടിടത്തോളം നല്ല രസമുള്ള പരിപാടി.

  സിയക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഹാപ്പി ഈസ്റ്റര്‍

  ReplyDelete
 10. ഈസ്റ്റര്‍ ആശംസകള്‍...

  ReplyDelete
 11. എല്ലാവര്ക്കും നന്ദി ......


  @മനോരാജ് -ഞാന്‍ ബക്കറ്റ്‌ ആയി നടന്നാല്‍ അത് ഒന്നും എടുക്കാന്‍ പോകുന്നില്ല ..ഒന്നാമതായി അതിലെ ഓരോ മിട്ടായി കഴിച്ചാല്‍ പല്ല് പോകും .ആ ബക്കറ്റ്‌ ചങ്ങാതിടെ മോള്‍ടെ ആണ് ..

  @കൃഷ്ണകുമാര്‍ -ഇവിടെയും നല്ല രസമുള്ള ഒരു സംഭവം ആയിരുന്നു ഇത് .കുട്ടികളുടെ കൂടെ ഒരു പത്തു നിമിഷം എല്ലാരുംകുട്ടികള്‍ ആയി !!

  ReplyDelete
 12. ഈസ്റ്റര്‍ ആശംസകള്‍...

  ReplyDelete
 13. സിയെച്ചീ,
  സുഖല്ലേ?
  അവിടെ membersനെല്ലാം ഈസ്ടെര്‍ ആശംസകള്‍

  (കണ്ണൂരാനെ മറന്നു ല്ലേ?
  സാരല്യ. രണ്ടീസം കഴിഞ്ഞു അങ്ങോട്ടേക്കും വാ.
  വെച്ചിട്ടുണ്ട്.)

  ReplyDelete
 14. അമേരിക്കൻ ഈസ്റ്ററെഗ് ഹണ്ട് നന്നാ‍യിട്ട് വിശദീകരിച്ചിരിക്കുന്നു..
  പിള്ളേർക്കൊപ്പം നിങ്ങളൂടേയും സന്തോഷം ഈ എഴുത്തിൽ തുടിച്ച് നിൽക്കുന്നുണ്ട്..കേട്ടൊ സിയാ

  പിന്നെ ഒരു ബിലേറ്റഡ് ഈസ്റ്റർ വിഷസ് കൂടി പിടിച്ചോളൂ..

  ReplyDelete
 15. ആദ്യമായാണ് ഞാനും ഇങ്ങനെ ഒരു പരിപാടിയെ പറ്റി കേള്‍ക്കുന്നത്.
  എന്തായാലും മക്കള്‍ക്ക് ഈ ഈസ്റ്റര്‍ മറക്കാനാകാത്ത ഒന്നായിരിയ്ക്കും എന്നുറപ്പിയ്ക്കാം.

  ഈസ്റ്റര്‍ ആശംസകള്‍!

  ReplyDelete
 16. "ഈസ്റ്റര്‍ എഗ് ഹണ്ട് " കൊള്ളാം കേള്‍ക്കാന്‍ തന്നെ നല്ല രസമുള്ള പരിപാടി. വൈകിയെത്തിയ ഈ അതിഥിയുടെ ഈസ്റ്റര്‍ ആശംസകള്‍!

  ReplyDelete
 17. vaikiyanenkilum Easter asamsakal.

  ReplyDelete
 18. വരാന്‍ ഇത്തിരി വൈകി, എങ്കിലും എന്റെയും ഈസ്റര്‍ ആശംസകള്‍...

  ReplyDelete
 19. ഈസ്റ്ററിന് പുറത്ത് പോയിരിക്കുകയായിരുന്നതിനാല്‍ സിയയുടെ കുട്ടികളുടെ ഈസ്റ്റര്‍ എഗ്ഗ് ഹണ്ട് കാണാന്‍ വൈകിയാണെത്തിയത്.ഈസ്റ്റര്‍ എഗ്ഗിന്റെ ഉള്ളില്‍ എന്താണ്?മോന്‍ ശരിക്കും enjoy ചെയ്ത് കാണും അല്ലേ?
  ആശംസകള്‍.

  ReplyDelete
 20. hello

  kure naalayi blog vayichittu..appo onnu keeram ennu vicharichu....vayichu photoyum kandu kazhinjappo i felt missing my pennu and chekkan..sherikum felt sad ketto..othiri naallayi rendanathineyum kandittu!!!!

  ReplyDelete
 21. wow. enthoru bangiya photos...hmm appol avide vannal kurachu choclate kitumayirunnu alle

  ReplyDelete
 22. വൈകിയെങ്കിലും ആശംസകൾ അറിയിക്കുന്നു.
  കാണാത്ത കാഴ്ചകളൊക്കെ കണ്ടറിഞ്ഞ് ഇതുപോലെ അറിയിക്കുക.

  ReplyDelete
 23. ഹായ്, ഇത് നല്ല രസമായിട്ടുണ്ട്. ഇഷ്ടപ്പെട്ടു. ഈസറ്റ്ര് ആശംസ വൈകിപ്പോയി, ക്ഷമിയ്ക്കുക.
  പോസ്റ്റ് ഇഷ്ടമായി.......

  ReplyDelete
 24. ഈസ്ടരോക്കെ കഴിഞ്ഞെങ്കിലും എന്റെ ആശംസകള്‍ നേരുന്നുട്ടോ.

  ReplyDelete
 25. ഈസ്റ്ററും വിഷുവും കഴിഞ്ഞു..
  വായാടി വരാന്‍ പിന്നെയും വൈകി. ക്ഷമിക്കുമല്ലോ സഖി.
  അമേരിക്കയിലെ കാഴ്ചകളും കൊച്ചു കൊച്ചു വിശേഷങ്ങളും അറിയണമെങ്കില്‍ സിയയുടെ ബ്ലോഗിലേയ്ക്ക് വന്നാല്‍ മതിയല്ലോ? സന്തോഷം. നാട്ടില്‍ പോയി വന്നതിനു ശേഷം ഭയങ്കര മടിച്ചിയായിരിക്കയാണ്‌ ഞാന്‍.

  ReplyDelete
 26. എഴുപതുകളിലെ ബാല്യങ്ങളുടെ ചുണ്ടുകളില്‍ മാധുര്യം
  വിളയിച്ച പ്യാരി മിഠായി.അതേ കുറിച്ചു ഓര്‍ത്തു കണ്ട
  പകല്‍കിനാവു്. പ്രവാസജീവിതത്തിന്റെ ശബളിമയിലും
  മലയാളത്തില്‍ മികച്ച കയ്യടക്കത്തോടെ എഴുതുന്ന
  നല്ല മനസ്സിനു നന്ദി. ചല പില ബൂലോകം മുഴുവന്‍
  പാറി നടക്കുന്ന ആ തത്തമ്മയ്ക്കൊപ്പം ഐക്യനാടുകളില്‍
  ഒരു സൗഹൃദം കൂടി.

  ReplyDelete
 27. മധുരതരമായ ഒരു സംഭവം. കുട്ടികള്‍ക്ക് ഇതില്‍പരം എന്ത് വേണം.

  ഈസ്റ്റര്‍ കഴിഞ്ഞു. എങ്കിലും സിയക്കും കുടുംബത്തിനും മക്കള്‍സിനും എല്ലാവര്ക്കും ആശംസകള്‍

  ReplyDelete
 28. ഈസ്റ്റർ എഗ്ഗ് ഹന്റ് ഇപ്പോഴാ കാണുന്നെ. ഓ ശരിക്കും മിസ്സായി. സിയേച്ചി സുഖം??

  ReplyDelete
 29. പ്യാരി മിട്ടായിയുടെ കാര്യം വായിച്ചപ്പോള്‍ പെട്ടെന്ന് കുട്ടിക്കാലം ഓര്‍മ്മ വന്നു. അന്നൊക്കെ വല്ലപ്പോഴും മാത്രം കിട്ടുമായിരുന്ന പ്യാരിയെ ഒരുപാട് കൊതിച്ചിട്ടുണ്ട് !

  നല്ല വിവരണം..

  ReplyDelete
 30. കൊള്ളാല്ലോ ഈ പരിപാടി....!!!

  ReplyDelete
 31. ആശംസകളുമായി ഇത് വഴി വന്ന എല്ലാവര്ക്കും നന്ദി ....

  ReplyDelete
 32. ഓശാനക്ക് കൊഴുകട്ട, പെസഹാക്ക് അപ്പം മുറിക്കല്, ഈസ്റ്ററിന് അപ്പോം ഇറച്ചീം. ഇതൊക്കെയാണ് കേട്ടിട്ടുള്ളത്. ഈസ്റ്ററിന് എന്തോ മുട്ട വച്ചുള്ള പരുവാടിയെ പറ്റി അടുത്തിടെ വായിച്ചിരുന്നു; ചരിത്രം. ഇപ്പൊ ദേ മുട്ടവേട്ട. ഗൊള്ളാംട്ടാ. ആട്ടെ….മുട്ട പച്ചയോ പുഴുങ്ങീതൊ? ഹ്ഹ്ഹ്

  ReplyDelete