സാന്‍ അന്റോണിയോ യാത്ര തുടരാം ,അമേരിക്കയില്‍ വന്നിട്ട് ആദ്യമായി പോയ യാത്ര വിശുദ്ധ അന്തോണിസ് ന്റെ പേരില്‍ തന്നെ ഉള്ള ഒരു സ്ഥലത്ത് ആയത് വളരെ സന്തോഷം തോന്നിയ ഒരു കാര്യം ആണ്. ഓരോ പള്ളികള്‍ പല വിശുദ്ധന്മാരുടെ പേരില്‍ കണ്ടാലും , അവിടെ ഒക്കെ കയറി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ മറന്നു പോകും.കയറിയാലും പ്രാര്‍ത്ഥിക്കാന്‍ അത്ര തോന്നാറില്ല .എന്റെ കോളേജ് പഠന കാലത്തില്‍ എന്നോ ഒരിക്കല്‍ ഒരു കൂട്ടുക്കാരിയുടെ കൂടെ കലൂര്‍ പള്ളിയില്‍പ്രാര്‍ത്ഥിക്കാന്‍ പോയി . ഒരിക്കലും തോന്നാത്ത ഒരു വിശ്വാസം അവിടെ തോന്നിയപ്പോലെ മനസ്സില്‍ ഒരു ചാഞ്ചാട്ടം അനുഭവപ്പെട്ടത് ഞാനും അറിഞ്ഞു .അന്ന് മുതല്‍ .വിശുദ്ധ അന്തോണിസ് നോട് കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ മനസുംഇഷ്ട പ്പെടുന്നപ്പോലെ ,കുറെ വര്‍ഷമായി ഈ മൌന സഞ്ചാരം മുടങ്ങാതെ നടക്കുന്നു .നാട്ടില്‍ പോകുമ്പോള്‍ കുട്ടികളെയും കൊണ്ട് കലൂര്‍ പള്ളിയില്‍ പോകാന്‍ മറക്കാറില്ല .ഇനി യാത്ര തുടരാം
സാന്‍ അന്റോണിയോയില്‍ (river walk ) ,ഈ നദിയുടെ അടുത്ത് എത്തിയപ്പോള്‍ നേരം സന്ധ്യയായി .
ആദ്യമായി മുന്‍പില്‍ കണ്ടത് ഈ പ്രതിമ ആണ് .വിശുദ്ധ അന്തോണിസ് ന്റെ വളരെ നല്ലൊരു പ്രതിമ !. കുറച്ചു നേരം പ്രതിമയുടെ ഭംഗി നോക്കി അവിടെ നിന്നു .അത് കഴിഞ്ഞ് കൂടുതല്‍ കാഴ്ചകള്‍ കാണാന്‍ വേണ്ടി പതുക്കെ നദിയുടെ തീരത്തു കൂടി നടന്നു ,കുറച്ചു നടന്നു കഴിയുമ്പോള്‍ ഇരുവശത്തും പല തരം വസ്ത്രകള്‍ ധരിച്ച് ,ഇരുട്ടിനെ വരവേല്ക്കാന്‍ കാത്ത് നില്‍ക്കുന്ന ആളുകളെ കാണാം .എവിടെയും സര്‍വ്വത്ര സജീവമായി കാണുന്ന വഴി വിളക്കുകള്‍ !അതിനു അടുത്തായി മേശകള്‍ക്കു ചുറ്റും വട്ടമിട്ടിരിക്കുന്ന കുടുംബകളും. കുറെ പേര്‍ അവരുടെ ഊഴം കഴിഞ്ഞു ആ മേശയില്‍ സ്ഥാനം പിടിക്കാന്‍ കാത്തു നില്‍ക്കുന്നു .കൈയില്‍ ബിയര്‍ കുപ്പികളും .
യാതൊരു വിശേഷണവും ആ സ്ഥലത്തെ ക്കുറിച്ച് എടുത്തു പറയാനുമില്ല .യൂറോപ്പില്‍ പലയിടത്തും കണ്ടിട്ടുള്ളത് പോലെ തന്നെ .പബുകളും, ബാറുകളുംനിര നിരയായി കാണാം . അവിടെ നിന്നും ആവശ്യം ഉള്ള തു വാങ്ങി കുടിക്കാനും ,ഇഷ്ട്ടപ്പെട്ട ഭക്ഷണം പ്രിയപ്പെട്ടവരുടെ കൂടെ ഇരുന്നു കഴിക്കാനും ഒരു സ്ഥലം .
ഒരു ചരടില്‍ കോര്‍ത്തിണക്കിയപ്പോലെ എല്ലാവരും ചേര്‍ന്ന് ഇരിക്കുന്നു ,ജീവിതത്തില്‍ ഓര്‍ത്തു വിഷമിക്കാന്‍ ഒന്നും ഇല്ലാതെ ,എല്ലാം സന്തോഷമായി മാറുന്ന നീണ്ട നിമിഷകള്‍ മാത്രം അവര്‍ക്ക് സ്വന്തം . ഈ നദിയുടെ തീരത്തില്‍ വന്നിരിക്കുന്നവര്‍ കൂടുതലും കുടുംബം ആയിആണ് . കൂടെ കൊച്ചു കുട്ടികളെയും കാണാം . എവിടെ നോക്കിയാലും നല്ല തിരക്ക് ആയിരുന്നു .
ആ നദിയുടെ തീരത്തുള്ള ഒരു ഹോട്ടല്‍ ആണ് .
ഈ നദിയില്‍ കൂടി , ബോട്ടില്‍ യാത്ര ചെയ്യാം .ബോട്ടില്‍ കയറാനുള്ള നീണ്ട നിര കണ്ടത് കൊണ്ട് ആരും അതിനു പോകണം എന്ന് പറഞ്ഞില്ല .
കുറെ നടന്നു കഴിഞ്ഞപ്പോള്‍ എല്ലാവരും കൂടി ഭക്ഷണം കഴിക്കാന്‍ വേണ്ടി .ഒരു മെക്സിക്കന്‍
പബില്‍ കയറി .ഒരിടത്തും ഇരിക്കാനുള്ള സ്ഥലംഉണ്ടായിരുന്നില്ല .ഒരു മേശ കിട്ടുന്ന വരെ ബാര്‍ മേശയ്ക്ക് അടുത്ത് ത്തനെ ഇരിക്കാം എന്ന് അയാള്‍ സമ്മതിച്ചു .കുട്ടികള്‍ക്കും അവിടെ ഇരിക്കാം .കുട്ടികള്‍ അവിടെ ഇരുന്ന് നല്ല ഫ്രൂട്ട് ജ്യൂസ് കുടിച്ചു .അപ്പോള്‍ ബാക്കി ഉള്ളവര്‍ എന്ത് കുടിച്ചു കാണും എന്ന് എല്ലാവരും ചിന്തിക്കാതെ .... ഞാന്‍ തന്നെ പറയാം .എന്റെ ആദ്യത്തെ pina colada അവര് എനിക്ക് തന്നതില്‍ കുറച്ച് കൂടുതല്‍ റം ചേര്‍ത്തിരുന്നു .കുട്ടികള്‍ക്കുള്ള ഡ്രിങ്ക് പോലെ അതെ നിറത്തില്‍ തന്നെ .എനിക്കും നല്ല ദാഹിച്ചിരിക്കുന്ന സമയം ആയിരുന്നു .അത് കൈയില്‍ കിട്ടിയതും വളരെ വേഗത്തില്‍ തന്നെ കുടിച്ചു .കുറച്ച് കുടിച്ചപ്പോള്‍ തന്നെ രുചി യില്‍ എന്തോ ഒരു മാറ്റം ഉള്ളതുപോലെ എനിക്ക് തോന്നിയിരുന്നു .എന്തിനുകൂടുതല്‍ പറയുന്നു .അവിടെ നിന്നും തല കറക്കവുമായി ഇറങ്ങി പോരേണ്ടി വന്നു .
കൂടെഉണ്ടായിരുന്ന ഷമി ന്റെ ചങ്ങാതി ,ആ ഡ്രിങ്കില്‍ വില കൂടിയ സാധനം ഉള്ളത് കൊണ്ട് ഒരു തുള്ളി പോലും കളയാന്‍ സമ്മതിച്ചുമില്ല .എന്ത് കളഞ്ഞാലും ''ഒരു തുള്ളി മദ്യം കളയരുത് ''എന്ന് എന്റെ അടുത്ത് നിന്നും പറഞ്ഞുകൊണ്ടേ ഇരുന്നു . അവര് കൂടെ ഉണ്ടായതു കൊണ്ട് മാത്രം എനിക്ക് അത് കുടിച്ചു തീര്‍ക്കേണ്ടി വന്നു .ഇനി എവിടെ പോയാലും എന്നോട് ചോദിക്കാതെ ഒരു ഡ്രിങ്ക് എനിക്ക് വേണ്ടി വാങ്ങരുത് എന്ന് ഷമിനോട് ഭീഷണി മുഴക്കി ആണ്ഞാനും അവിടെ നിന്നും പോന്നത് .
ആ പബ്ബില്‍നിന്നും രാത്രി ഭക്ഷണം കഴിച്ച് തിരിച്ചു ഹോട്ടലില്‍ വന്നു.പിറ്റേന്ന് രാവിലെ ചങ്ങാതിയും വീട്ടുക്കാരും തിരിച്ചു വീട്ടിലേക്കു പോയി .ഷമിന്‍ ഒരു ദിവസം കൂടി അവധി എടുത്തിരുന്നു .മൂന്ന് ദിവസം നടന്നു നടന്നു മടുത്തത് കാരണം അന്ന് രാവിലെ എല്ലാവരും വളരെ വൈകി ആണ് എഴുന്നേറ്റത് കൂടാതെ എനിക്ക് തലയില്‍ നല്ലപോലെ പിടിച്ചല്ലോ ആ കാരണവും പറഞ്ഞ് ഉച്ച ആയപ്പോള്‍ ആണ് എല്ലാവരും കണ്ണ് തുറന്നത് . .
സാന്‍ അന്റോണിയോ യില്‍ ആലമോ (ALAMO )കാണാന്‍ വേണ്ടി ഹോട്ടലില്‍ നിന്നും ഇറങ്ങി ..പോകുന്ന വഴിയില്‍ ,അവിടെ റിവേര്‍ സെന്റര് നു അടുത്ത് ഒരു IMAX തിയേറ്റര്‍ ഉണ്ടെന്നു മനസിലായി .ലണ്ടനില്‍ വച്ച് അവിടെ പോയി ഒരു സിനിമ കാണാന്‍ സാധിച്ചിട്ടില്ല .ആ ആഗ്രഹവും കൂടി തീര്‍ക്കാന്‍ വേണ്ടി എല്ലാവരും ഒരു സിനിമയ്ക്കു കയറി .(legends of flight)അത് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ തന്നെ നാല് മണി കഴിഞ്ഞു .പിന്നെ നേരെ ആലമോയിലേക്ക് ഒരു ഓട്ടം ആയിരുന്നു .അവിടെ അഞ്ചു മണി വരെ പ്രവേശനം ഉള്ളു എന്ന് അറിഞ്ഞിരുന്നു .
കുറച്ചു ദൂരെ നിന്നും നോക്കുമ്പോള്‍ ഒരു പഴയ സ്മാരകം തല ഉയര്‍ത്തി നില്‍ക്കുന്ന കാണാം .അതിനു അടുത്ത് എത്തിയപ്പോള്‍ ആ മതില്‍ വീഴാന്‍ നില്‍ക്കുന്നപ്പോലെ തോന്നി .
ദൂരെ നിന്ന് നോക്കുമ്പോള്‍
ഒരു മതില്‍ പോലെ തോന്നും .അതിനു പുറകില്‍ ഒരു കെട്ടിടം ഉണ്ടെന്ന് ഒട്ടും തോന്നിയില്ല ..അകത്തേക്ക് പ്രവേശനം ഫ്രീ ആണ് .അകത്തു കടന്നു കഴിയുമ്പോള്‍ ഒരു യുദ്ധത്തിന്റെ ഓര്‍മ്മക്കുറിപ്പ് (Battle of the Alamo )എല്ലാം ചില്ലു പെട്ടികളിലാക്കി ,ഭദ്ര മായി സൂക്ഷിച്ചിരിക്കുന്നു .ഒരു പഴയ പള്ളി പോലെ തോന്നുന്ന സ്ഥലം. അവിടെ ഓരോ പെട്ടിയുടെ അടുത്ത് വന്നു സൂക്ഷ്മമായി വായിച്ചു നോക്കാനുള്ള സമയം കിട്ടിയില്ല . സമയം കഴിയുന്നതിനു മുന്‍പ് ബാക്കി കൂടി കാണാനുള്ള ശ്രമം ആയിരുന്നു ..പുറത്തേയ്ക്ക് വന്നപ്പോള്‍ കണ്ടത് മുത്തശ്ശി മാരെപോലെ നമ്മളോട് കഥകള്‍പറയാന്‍ വേണ്ടി വിതുമ്പി നില്‍ക്കുന്നപോലെ വലിയ കുറച്ച് വൃക്ഷങ്ങള്‍ !!
എത്രയോ വര്ഷം മുന്‍പ് ഈ മണ്ണില്‍ വളര്‍ന്നവര്‍ !! ഇവര് ആണ് ഇതിനു കാവല്‍ക്കാര്‍ എന്ന് തോന്നി പോകും . അതിനടിയില്‍ കൂടി നടക്കുമ്പോള്‍ ,കിളികളുടെ സ്വരവും ,അണ്ണാന്‍ കുഞ്ഞുകള്‍ ഓടി നടക്കുന്നതും കാണാം .ഒരു മരത്തില്‍ നിന്നും ,മറ്റൊരു മരത്തിലേക്ക് ചാടി നടക്കുന്ന ഇവരും ഈ ഇട്ടാ വട്ടത്തില്‍ നിന്നും പുറത്തു പോകാതെ ,തല മുറകളായി ഈ മണ്ണില്‍ ജീവിക്കുന്നവരും ആകാമല്ലേ എന്ന് എന്റെ മനസ്സില്‍ പറഞ്ഞു കൊണ്ട് അതിലൂടെ നടന്നു .കുട്ടികളും ഇത്ര വലിയ വൃക്ഷങ്ങള്‍ ജീവിതത്തില്‍ ആദ്യമായി കാണുന്നപ്പോലെ , വളരെ കൌതുകത്തോടെ അതിനു താഴെ വന്നു മുകളിലേക്ക് നോക്കി നില്‍ക്കും .ഒരു മരത്തില്‍ ഇരുന്ന് ഊഞ്ഞാല്‍ ആടാം .മരത്തില്‍ ഒന്നും കയറരുത് എന്ന്എല്ലായിടത്തും എഴുതി വച്ചിട്ടുണ്ട് .ചില മരങ്ങള്‍ കണ്ടാല്‍ കുറച്ച് പേടിയും തോന്നും .
ആലമോ യില്‍ വളരെ കുറച്ചു സമയം ആണ് ചിലവഴിക്കാന്‍ സാധിച്ചത് ., ആലമോ ക്ക് മുന്‍പില്‍ തന്നെ Memorial to the Alamo defenders കാണാന്‍ സാധിക്കും ..ഇത്ര വലിയ ചരിത്ര സ്മാരകം ആദ്യമായി ആണ് കണ്ടത് .അതിലെ ഓരോരുത്തരെ എടുത്തു നോക്കുമ്പോള്‍ അവര്‍ക്ക് എല്ലാം ജീവനുള്ളത് പോലെ തോന്നും . അതിനു അടുത്ത് തന്നെ ടെക്സാസ് ന്റെ കൊടിയുമായി
കാണുന്നത് Emily Morgan Hotel ആണ് .
സാന്‍ അന്റോണിയോയില്‍ കൂടി നടന്നപ്പോള്‍ വേറെ ഒരു കാര്യം
ഞാനും ഷമിനും ഒരുപോലെശ്രദ്ധിച്ചിരുന്നു ..ചുറ്റും കാണുന്ന ആളുകള്‍ സംസാരിക്കുന്നത് ഒന്നും നമുക്ക് മനസിലാവാത്ത ഏതോ ഭാഷ പോലെ .അമേരിക്കയില്‍ ആയിരുന്നിട്ടും ,ഇവരെല്ലാം സംസാരിക്കുന്നത് ഒരു വാക്ക് പോലും മനസിലാവുന്നില്ല .അവിടെ കൂടുതല്‍ മെക്സിക്കന്‍ ആളുകളെ ആണ് കാണാന്‍ സാധിച്ചത് .
യാത്രയുടെ അവസാനം ചരിത്രം ഉറങ്ങുന്ന മണ്ണില്‍ നിന്നും ആയത് വളരെ നല്ല ഒരു അനുഭവം ആയിരുന്നു .ആ സന്തോഷത്തില്‍ ഈ കടയില്‍ കയറി കുറച്ച് ,മധുരവും വാങ്ങി .ആ നാടിനോടും യാത്ര പറഞ്ഞു .
യാത്രയുടെ അവസാനം ചരിത്രം ഉറങ്ങുന്ന മണ്ണില്‍ നിന്നും ആയത് വളരെ നല്ല ഒരു അനുഭവം ആയിരുന്നു
ReplyDeleteസാന്‍ അന്റോണിയോ യാത്ര എഴുതി കഴിഞ്ഞു ..
ആമോദത്തോറ്റെ ആലമോയെ കുറിച്ച് വർണ്ണിച്ചവസാനിപ്പിച്ചുകൊണ്ട് ...
ReplyDeleteസാന്‍ അന്റോണിയോ യാത്രചരിതം ഭക്തിയും,വിഭക്തിയും കൂട്ടി കുടിയന്മാരുടെ കൊതിപറ്റി,യാത്രാവിവരണകാരുടെ അസൂയ ഏറ്റ് വാങ്ങി,ഫോട്ടോകളും അതിനൊത്തവിവരണങ്ങളുമായി കൊട്ടികലാശിപ്പിച്ചു അല്ലേ...
അസ്സലായിട്ടുണ്ട്...കേട്ടൊ സിയ
ഫോട്ടോകളും വിവരണങ്ങളും നന്നായിരിക്കുന്നു.
ReplyDeleteനല്ല കാഴ്ചകള്‍,സിയ.വിവരണവും നന്നായി...
ReplyDeleteനന്നായി ഈ വിവരണവും ചിത്രങ്ങളും.
ReplyDeleteഅറിയാത്ത സ്ഥലങ്ങള്‍, അതിന്‍റെ ചരിത്രം , കാണാത്ത സ്ഥലങ്ങള്‍ , അതിന്‍റെ ചിത്രം . യാത്ര വിവരണങ്ങള്‍ ആ ധര്‍മ്മം നിറവേറ്റുന്നു.
ചിത്രങ്ങള്‍ ഒരേ സൈസില്‍ ഒരുക്കാമായിരുന്നില്ലെ സിയാ...?
നന്നായി ട്ടോ
നന്നായിട്ടുണ്ട് ... ചിത്രങ്ങളും വിവരണവും
ReplyDeletekollam siya..nannayittundu.
ReplyDeleteനല്ല വിവരണവും ചിത്രങ്ങളും.
ReplyDeleteഅങ്ങിനെയാണ് ആദ്യമായി ടെസ്റ്റ് നോക്കിയത് അല്ലെ. തല കറക്കം പെട്ടെന്ന് മാറിയോ, അതോ ഇല്ലായിരുന്നോ.
ഭക്തി തുടിച്ച യാത്രാവിവരണം.
enikku aa hotel vallathe
ReplyDeleteishttappettu..enthu rasam...
കൊതിപ്പിക്കുന്ന അമേരിക്കൻ വിശേഷങ്ങൾ.. :)
ReplyDelete"അവര് കൂടെ ഉണ്ടായതു കൊണ്ട് മാത്രം എനിക്ക് അത് കുടിച്ചു തീര്‍ക്കേണ്ടി വന്നു"
ReplyDeleteഈ നൂറ്റാണ്ടിനെ ഞെട്ടിച്ച ഏറ്റവും വലിയ സത്യം ഇതാണെന്ന് തോന്നുന്നു. ഹൊ സിയേച്ചി, ഭയങ്കരം തന്നെ. :))
കുറേയധികം നല്ല ഫോട്ടൊകളുമായി യാത്രാവിശേഷങ്ങൾ നന്നായി. അമേരിക്കാ അമേരിക്കാ..........
മനോഹരമായ ചിത്രങ്ങൾ..പ്രത്യേകിച്ചും രാത്രി എടുത്തവ...ഇനി ഒന്നാം ഭാഗം തിരഞ്ഞു പിടിച്ചു വായിക്കാൻ നോക്കട്ടെ
ReplyDeleteഈശ്വരാ ലോകം എത്ര മനോഹരമാണ് :)
ReplyDeleteഈ യാത്രയിലും കൂടെ വന്നവര്‍ക്കും നന്ദി ......
ReplyDelete@ചെറുവാടി -ഫോട്ടോകളുടെ കാര്യം ഓര്‍മ്മപ്പെടുത്തിയതിനു നന്ദി .എല്ലാം ഒരേ സൈസ് ആക്കിയിട്ടുണ്ട് .
കൊള്ളാം സിയ.. ഞങ്ങള് പാവങ്ങള്‍ക്ക് ഇവിടെയിരുന്ന് അമേരിക്ക കാട്ടി തന്നതിന് നന്ദി.. വെള്ളമടിച്ച് കിറുങ്ങിയിരിക്കുന്ന സിയയുടെ ഒരു പടം കൂടെയുണ്ടായിരുന്നേല്‍ ഉഗ്രന്‍ ആയേനേ :)
ReplyDeleteകൊള്ളാം, വളരെ മനോഹരമായിരിക്കുന്നു.
ReplyDeleteസിയയോടൊപ്പം സാന്‍ അന്റോണിയോയില്‍ കൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞു....വളരെ മനോഹരമായ ചിത്രങ്ങളും ലളിതമായ വിവരണവും മനസിനെ തൊടുന്നു ട്ടോ...
ReplyDeleteയാത്ര ഇഷ്ടപ്പെട്ടു.
ReplyDeleteയാത്രയിൽ കൂടെ ഉണ്ടായിരുന്നൂട്ടോ. നേരിട്ട് എന്നെങ്കിലും കാണാൻ കഴിയുമോ ആവോ.
ReplyDeleteസിയാ യാത്രാവിവരണവും ഫോട്ടോകളും അധിമനോഹരം!
ReplyDeleteപക്ഷെ ആ വെള്ളമടി വായിച്ച് അന്തം വിട്ടു..
യാത്രാ വിവരണവും പോട്ടംസും എല്ലാം നന്നായിരിക്കണു. ആശംസകള്‍..!
ReplyDeleteപുണ്യാളന്‍റെ ലുക്കിലാകപ്പാടെ ഒരു മാറ്റം....ആ...അമേരിക്കന്‍ കാറ്റ് കൊണ്ടിട്ടായിരിക്കും.
ഒരു ഐമാക്സില്‍ കയറി ഏതേലുമൊരെണ്ണം കാണാന്‍ ചെറുതിനും ആഗ്രഹം തുടങ്ങീട്ടിച്ചിരി ആയി.
ഗദ്ഗദം: ഒരു ആഡിയോ കാസറ്റിട്ട് പാട്ട് കേള്‍ക്കാനായിരുന്നു പണ്ട് ആഗ്രഹം. കാലം പോയ പോക്കേ (അഹങ്കാരംന്നെ)
well
ReplyDeleteസിയ,ഞാനും കൂടെ സഞ്ചരിച്ചു.നല്ല ചിത്രങ്ങളും വിവരണവും.നദിയും മരങ്ങളും വളരെ ഭംഗിയായിരിക്കുന്നു.
ReplyDeleteകൂടെക്കൊണ്ടുപോയ അനുഭവം. നന്നായി ആന്റീ. ആശംസകള്‍
ReplyDeleteയാത്രാ വിവരണം ശരിക്കും ആസ്വദിച്ചു തന്നെ തീര്‍ത്തു. ചിത്രങ്ങളും യാത്രാനുഭവങ്ങളും എല്ലാം മനോഹരം. പിന്നെ, എനിക്കീ അമേരിക്ക ഒന്ന് കാണണം എന്നുണ്ട്. എന്താപ്പോ ഒരു വഴി..?
ReplyDelete@ബിലാത്തി -നല്ല വാക്കുകളുമായി വന്നതിന് നന്ദി .
ReplyDelete@മിനി -നന്ദി
@കൃഷ്ണാ -തിരക്കിനിടയില്‍ എവിടെ വന്നു വായിക്കുന്നതിന് നന്ദി .
ചെറുവാടി -നന്ദി
നൌഷു-താങ്ക്സ്
സ്മിത -നന്ദി
വളരെ നന്നായിട്ടുണ്ട് സിയാ ചിത്രങ്ങളും വിവരണങ്ങളും...ഫോട്ടോയിലൊക്കെ കണ്ടു കണ്ടു സിയും,കുടുംബവും എന്‍റെ കുടുംബത്തിലെ ആളെ പോലെ തോന്നുന്നു...:)
ReplyDeleteഫോട്ടോസ്, യാത്ര വിവരണം
ReplyDeleteനന്നായിരിക്കുന്നു...
ഇതു വരെ ഇങ്ങനെയുള്ള സ്ഥലങ്ങളെ കുറിച്ച്
വലിയ പരിചയമില്ല. പരിചയപ്പെടുത്തി തന്നതിനു നന്ദി
കാഴ്ചകൾ കണ്ടറിയുവായാണ് ഞാനിവിടം സന്ദർ ശിക്കുന്നത്, താങ്കൾ ഞങ്ങൾക്കു വേണ്ടി കാഴ്ചകളുള്ള ഇടങ്ങളും.
ReplyDeleteപള്ളിയിൽ പോയാൽ പോയ കാര്യം മറക്കും , കുചേലനെപ്പോലെ, അല്ലെ..
ഹ് മം..
ReplyDeleteഅമേരികന്‍ വിശേഷങ്ങളിലേക്ക് വൈകി,
പറ്റിയാല്‍ ഇനിയും വരാം, ആശംസകളോടെ..
പ്രിയപ്പെട്ട സിയാ,
ReplyDeleteവൈകിയ പിറന്നാള്‍ ആശംസകള്‍!!എല്ലാ വിധ ഐശ്വര്യങ്ങളും ആശംസിക്കുന്നു!
വളരെ നന്നായി,അമേരിക്കന്‍ വിശേഷങ്ങള്‍..അതിലും മനോഹരമായി ഫോട്ടോസ്!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു
അങ്ങനെ സാന്‍ അന്റോണിയോ കണ്ടു. ഇനിയെങ്ങോട്ടാ?
ReplyDelete