മെയ് അഞ്ചാം തിയതി എന്‍റെ പിറന്നാള്‍ ആയിരുന്നു . ഈ പിറന്നാളിന് എല്ലാരും കൂടി ഫോര്‍ട്ട്‌വര്‍ത്ത് സ്റ്റോക്ക്‌യാര്‍ഡ്സ് Fort Worth Stockyards) കാണാന്‍ പോയി . ക്ലിന്റ് ഈസ്റ്റ് വുഡ് ന്‍റെ( Cint Eastwood വൈല്‍ഡ് വെസ്റ്റ് മൂവീസ് കണ്ടിട്ടുള്ളവര്‍ക്ക് വേണ്ടി ,ഞാനും ഒരു യാത്രപോയി എന്ന് പറയാം . പഴയ സിനിമകളിലും കണ്ടിട്ടുള്ളത് പോലെ ഉള്ള ഒരു സ്ഥലം . കൌ ബോയ്സ് നമുക്ക് ചുറ്റും ,തൊപ്പിയും, ബൂട്ട് ഷൂസുമായി നടക്കുന്നു .പുരാണകളും ,കഥകളും എല്ലാം മനസ്സില്‍ കൂടി ഒരു മത്സരം നടത്തുന്ന സമയം .ചിലരെ കാണുമ്പോള്‍ അവരെയെല്ലാം ഏതോ സിനിമയില്‍ കണ്ടത് പോലെ ,വേറെ ചില ഷോപ്പുകള്‍ക്ക് മുന്‍പില്‍ കുറച്ചു നേരം നോക്കി നില്‍ക്കുമ്പോള്‍ എവിടെയോ കണ്ടു മറന്ന ഏതോ കഥാപാത്രത്തിന്റെ കട ആയിരുന്നുവോ അത് എന്നുള്ള സംശയം ..ഓരോ ഇട വഴിയിലേക്ക് തിരിയുമ്പോള്‍ മനസ്സിലാകെ പഴമയുടെ വേരുകള്‍ പടര്‍ന്നു പിടിക്കുന്നപ്പോലെ ഒരു തോന്നല്‍ .
ഒരു ഉല്ലാസ യാത്രക്ക് വേണ്ടി പോയത് ആയാലും അവിടെ എത്തിയപ്പോള്‍ മനസിലായി ഫോര്‍ട്ട് വര്‍ത്ത് പുറം ലോകത്തില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു സ്ഥലം ആണ് .
അവിടെ പോകുമ്പോള്‍ നീണ്ട കൊമ്പു മായിനടക്കുന്ന കന്നുകാലികളുടെ മാര്‍ച്ച് കാണണം എന്ന് വിചാരിച്ചിരുന്നു .അത് തുടങ്ങുന്നതിന് മുന്‍പ് അവിടെ എത്താന്‍ വേണ്ടിആണ് വീട്ടില്‍ നിന്നും യാത്ര തുടങ്ങിയത് . കൃത്യ സമയത്ത് എത്താന്‍ സാധിച്ചു.എന്നാലും ലോങ്ങ് ഹോണ്‍ ആയി നടന്നു വരുന്ന കാലികളെ കാണാന്‍ സാധിച്ചില്ല . കാറുകള്‍ പോകുന്ന വഴിയില്‍ കൂടി ആണ് ഇവര്‍ നടന്നു പോകുന്നത് .ആ സമയം ആ റോഡില്‍ കൂടി വാഹനകള്‍ക്ക് പോകാന്‍ അനുവാദം ഇല്ല .അവിടെ എത്തിയപ്പോള്‍ ആണ് അതുപോലെ ഒരു കാര്യം ഉണ്ടെന്ന് അറിഞ്ഞത് . കാര്‍ പാര്‍ക്ക് ചെയ്യാനും സാധിച്ചില്ല . ഞാന്‍മാത്രം കാറില്‍ നിന്നും ഇറങ്ങി ഓടി വന്നപോളെക്കും അവരെല്ലാം നടന്ന് പോയി കഴിഞ്ഞു .ഒരു ഫോട്ടോ പോലും എടുക്കാന്‍ സാധിച്ചില്ല .
അവിടെ ഉള്ള ഓരോ ന്നും ഇപ്പോളും പഴയതുപോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട് .ഭക്ഷണം കഴിക്കാന്‍ വേണ്ടി കയറിയ ഹോട്ടല്‍ കണ്ടപ്പോള്‍ അത് എപ്പോള്‍ താഴേക്ക് വീഴുമോ എന്ന് തോന്നും .ഭക്ഷണം ബര്‍ഗര്‍ കൂടെ ചിപ്സും ,അതെല്ലാം വളരെ രുചികരം ആയിരുന്നു .ഒന്നാമതായി തലമുറകളായി നടത്തി കൊണ്ട് വരുന്ന സ്വന്തം സ്ഥാപനം .അവര്‍ക്ക് മാത്രം അറിയാവുന്ന അവരുടെ പാചക ക്കുറിപ്പുകളും , അതിന്റെതായ ഒരു സ്വാദ് എല്ലാ ഭക്ഷണത്തിനും ഉണ്ടായിരുന്നു .
തേയ്ച്ചു മിനുക്കിയ കുതിര വണ്ടിയില്‍ ,കൂടി സവാരി ചെയ്യാം .
. ഈ വഴികളില്‍ കൂടി നടക്കുമ്പോള്‍ ഒരു പഴയ ചന്തയുടെഅകത്തു കൂടി നടക്കുന്നപോലെ തോന്നും . .ഇരുവശത്തും പഴയ കടകള്‍ ആണ് . കൌ ബോയ്സ്തൊപ്പികളും ,അതിനു ചേരുന്ന ഉടുപ്പുകള്‍ ,എല്ലാം കിട്ടും . ഓരോ കടയുടെ മുന്‍പിലും തൊപ്പികള്‍ തലയില്‍ വച്ച് നോക്കി ഫോട്ടോ എടുക്കരുത് എന്ന് എഴുതി വച്ചിരിക്കുന്നത് കാണാം .വിന്നി എന്ന് വിളിക്കുന്ന പഴയ ട്രെയിന്‍ ഇതിലൂടെ വരും .ട്രെയിന്‍ വരാന്‍നേരമായപ്പോള്‍ ആളുകള്‍ അതിനു ചുറ്റും വിസ്മയത്തോടെ നോക്കി നില്ക്കാന്‍ ഓടി വരുന്നത് കണ്ടിരുന്നു . വിശാലമായ ആകാശത്തിനു കീഴില്‍ അത്ഭുതത്തോടെ കാണാന്‍ കഴിയുന്ന ചില നല്ല കാഴ്ചകള്‍ ആണ് . ഇരുപത്തഞ്ച് ഡോളര്‍
ഈ റോഡില്‍ കൂടി ആണ് കന്നു കാലികളുടെ മാര്‍ച്ച് നടക്കുന്നത്.
കുതിരയുമായി നടക്കുന്ന കുറെ പേരെ അവിടെ കാണാന്‍ സാധിക്കും . കുട്ടികള്‍ക്ക് കുതിര സവാരിയും
ചെയ്യാന്‍ സാധിച്ചു .
ഇവര് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം .ഓരോരുത്തരെ ആയി ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല .ഈ പൊരിഞ്ഞ വെയിലത്ത് നില്ക്കാന്‍ തന്നെ വലിയ ബുദ്ധി മുട്ട് ആയിരുന്നു .ഡാലസിലെ സമ്മര്‍ ഇപ്പോള്‍ അനുഭവിക്കുന്നു .
ഇതിനു അകത്തു കയറി റോഡിയോ(Rodeo ) കാണാന്‍ ഒരു ആളുടെ ടിക്കറ്റ് പത്ത് ഡോളര്‍ ആണ് . അവിടെ നിന്നും ടിക്കറ്റ് വങ്ങുമ്പോള്‍ കാര്‍ഡുകള്‍ ഒന്നും സ്വീകരിക്കുന്നത് അല്ല .കാശ് ആയി കൈയില്‍ കൊടുക്കണം .അല്ലെങ്കില്‍ ഓണ്‍ ലൈന്‍ ടിക്കറ്റ് എടുക്കണം.അതിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഒരു പഴയ ടാക്കിസ് നു അകത്തു കയറാന്‍ ക്യൂ നില്‍ക്കുന്ന ഒരു പ്രതീതി ആണ് . ടിക്കറ്റ് തരാന്‍ വേണ്ടി ഇരിക്കുന്ന സ്ത്രീയും കൌ ഗേള്‍ തൊപ്പി വച്ചിട്ടുണ്ട് .ഷോ തുടങ്ങുന്നതിന് മുന്‍പ് തന്നെ അകത്തേക്ക് കടന്നു . ഓരോ വര്ഷം വിജയിച്ച ആളുകളെക്കുറിച്ച് ,അവരുടെ വിവരണം എല്ലാം അവിടെ വായിക്കാം .ദേശീയ ഗാനത്തോടെ ആണ് ഷോ തുടങ്ങുന്നത് .ആ സമയം കുതിര പുറത്ത് പാറി പറക്കുന്ന കൊടിയുമായി ഒരു സുന്ദരി യെ കാണാം .
ഈ വാതില്‍ തുറന്ന് കാലിയുടെ പുറത്ത് ഇരുന്ന് അയാള്‍ വരുന്നത് കാണുമ്പോള്‍ ,നമ്മുടെ ഉള്ളില്‍ പേടി തോന്നാതെ ഇല്ല ..എന്തോ വിഭ്രാന്തി പിടിച്ച പോലെ ചാടുന്ന കാളയെ നോക്കി നില്‍ക്കുമ്പോള്‍ അയാള്‍ താഴെ വീഴുന്നത് കണ്ടു ,അതോടെ എന്റെ ഉള്ളിലെ പേടിയും പോയി .കാരണം അവരൊക്കെ നല്ലപോലെ പരീശീലനം കിട്ടിയ റോഡിയോ കള്‍ ആണ് . കൊമ്പുകള്‍ ആയി കുത്താന്‍ വരുന്ന കാളയെയും ,ആളുകളുടെ പുറകെ ഭ്രാന്ത്പിടിച്ചു ഓടുന്ന കാള അത് പോലെ ഒന്നും അവിടെ കാണാന്‍ സാധിക്കില്ല. അവിടെ നടക്കുന്നത് വളരെ കുറച്ച് മത്സരകള്‍ മാത്രം . ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ അടുത്ത കളിക്കാര്‍ വരുന്നത് നോക്കി ഇരിപ്പായി .പിന്നെ അവരുടെ മാര്‍ക്കുകള്‍ ശ്രദ്ധിച്ച് തുടങ്ങി .
.എന്നാലും ഈ കാണികള്‍ക്ക് ഇടയില്‍ വളരെ സന്തോഷമായി ഇത് കണ്ടു നില്‍ക്കുന്നവര്‍ ഉണ്ട് .വാശിയേറിയ കാണികളും ,അവരുടെ കൈയ്യടിയും അതിനു അകത്ത് മുഴങ്ങി കേള്‍ക്കാം .ആ കാളയുടെ മുതുകില്‍ നിന്നും അയാള്‍ താഴെ വീണു കഴിയുമ്പോള്‍ ,കാളയെ പിടിച്ചു കെട്ടാന്‍ വേണ്ടി രണ്ടു കൌ ബോയ്സ് വരും .അവര്‍ ആ കാളയെ കഴുത്തില്‍ കുരുക്ക് ഇട്ടു കൂടെ കൊണ്ട് പോകും .
വേറൊരു മത്സരം ഒരു പശു കുട്ടി യുടെ പുറകെ പോയി അതിന്റെ കഴുത്തില്‍ കുരുക്ക് ഇട്ടു പിടിക്കണം .ആ സമയം തന്നെ വേറെ ഒരാള്‍ അതിന്റെ കാലിലും കുരുക്ക് ഇടും .ആ കളിയില്‍ വിജയിച്ചവര്‍ വളരെ കുറച്ചു പേര്‍ മാത്രം ആയിരുന്നു ..സ്ത്രീ ക്കള്‍ക്ക്‌വേണ്ടി കുറച്ച് മത്സരകള്‍ ഉണ്ടായിരുന്നു .
.ഈ മത്സരകള്‍ എല്ലാം കഴിഞ്ഞ് അവിടെRodeo കാണാന്‍ വന്ന കുട്ടികള്‍ ക്ക് വേണ്ടി ,ഒരു പരിപാടി ഉണ്ടായിരുന്നു .കുട്ടികളുടെ പ്രായം അനുസരിച്ച് ഓരോ കൂട്ടമായി ,അവിടേക്ക് വിളിക്കും .എന്നിട്ട് ഒരു പശു കുട്ടി യുടെ മുതുകില്‍ വച്ചിരിക്കുന്ന റിബണ്‍ എടുക്കാന്‍ പറയും .കുട്ടികള്‍ എല്ലാം കൂടി അതിനു പുറകെ ഓട്ടവും .അവസാനം ആണ് കുട്ടികള്‍ ആവും അത് എടുക്കുന്നത് . .ചെറിയ കുട്ടികള്‍ ക്ക് വേണ്ടി ഒരു ആട്ടിന്‍ കുട്ടി ആണ് വന്നത് .കൊച്ചു കുട്ടികളെ പോലും പൂഴി മണ്ണ് നിറഞ്ഞആ കളിക്ക ളത്തിലേക്ക് കൊണ്ട് വിടുന്നത് കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി .ആ കുട്ടികള്‍ക്ക് ഒന്നും ഭയമില്ല .പശുകുട്ടി യുടെ പുറകെ ഓടി ,ആ സന്തോഷത്തില്‍ അതെല്ലാം ഉള്‍കൊള്ളാന്‍ അവര്‍ക്ക് കഴിയുന്നു ..ഒന്നോര്‍ത്ത് നോക്കിയാല്‍ അവരുടെ ഒരു ഭാഗ്യം ,ആ മണ്ണില്‍ കൂടി ഓടി നടന്നത് കുറെ നാള്‍ കഴിഞ്ഞ് ആ ഫോട്ടോ നോക്കുമ്പോള്‍ അതുപോലെ ഒരു നല്ല സമയം അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കുമായിരിക്കും ..........
എന്റെ ബ്ലോഗിന് ഒരു പിറന്നാള്‍ കൂടി .ഇത് വരെ എന്റെ ബ്ലോഗില്‍ വന്ന് ,അഭിപ്രായകള്‍ പറഞ്ഞവര്‍ ,വന്ന് എത്തി നോക്കി പോയവര്‍ ,എല്ലാവര്ക്കും ഞാന്‍ നന്ദി പറയുന്നു .രണ്ട് വര്ഷം എത്ര വേഗം കടന്നു പോയി എന്നും ഓര്‍മ്മിക്കുന്നു .ഓരോരുത്തരുടെ പേരുകള്‍ പറഞ്ഞു നന്ദി പറയണം എന്ന് മനസ്സില്‍ ഉണ്ട് .അതിനിടയില്‍ ചിലരെ വിട്ടു പോയാല്‍ അതും വിഷമം ആവും .അത് കൊണ്ട് ആ സാഹസത്തിന് മുതിരുന്നില്ല ,ഇത് വരെ എനിക്ക്നിങള്‍ തന്ന പ്രോത്സാഹനത്തിനും ,ഹൃദയം നിറഞ്ഞ നന്ദിഎല്ലാവരോടും ഒന്ന് കൂടി പറയുന്നു .
ReplyDeleteഇനി എന്റെ കൊച്ചു കൊച്ചു
വിശേഷങ്ങള്‍
ക്ക് ഒരു വിശ്രമക്കാലം ആണ് ..നാട്ടില്‍ പോകുന്നതിന്റെ തിരക്ക്ആണ് . .എല്ലാവരോടും പറയാതെ പോകാനും പറ്റില്ലല്ലോ .ഇനിയും നല്ല യാത്രകള്‍ ചെയ്‌താല്‍ ,ആ വിശേഷം എല്ലാം പറയാന്‍ ഞാന്‍ തിരിച്ചു വരും .ഒരു മടക്കം ഉണ്ടാവുന്നത് വരെ എല്ലാവര്ക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ ..........
വിവരണം നന്നായി. ബ്ലോഗിന്റെ പിറന്നാള്‍ ആശംസകള്‍ക്കൊപ്പം നല്ലൊരു അവധിക്കാലവും ആശംസിയ്ക്കുന്നു.
ReplyDeleteവിവരണവും ഫോട്ടോകളും നന്നായി ആസ്വദിച്ചു. ഒരു നല്ല അവധിക്കാലം ആശംസിക്കുന്നു.
ReplyDeleteഅങ്ങനെ പിറന്നാൾ ഒർത്ഭുത് ലോകത്താഘോഷിച്ചു അല്ലേ..
ReplyDeleteസിയ-ആദ്യം പിറന്നാള്‍ ആശംസകള്‍.
ReplyDeleteവിവരണം രസകരമായിരുന്നു. ആ നീണ്ട കൊന്‍പുള്ള കന്നുകാലി മാര്‍ച്ച് കാണാന്‍ സാധിച്ചില്ലല്ലോ.
ഞാനും അടുത്താഴ്ച നാട്ടില്‍ പോകുന്നു.വന്നിട്ട് കാണാം.
ഉം ....എന്നിട്ട് എന്താ ..കൌ ബോയെസ് തൊപ്പി വാങ്ങിയോ ????
ReplyDeleteആശംസകള്‍ അറിയിക്കുന്നു.
ReplyDeleteകൂടുതല്‍ യാത്രകളും വിശേഷങ്ങളുമായി ഇനിയും ബൂലോക സവാരി തുടരട്ടെ.
ഈ യാത്ര വിവരണവും നന്നായി. ചിത്രങ്ങളും.
cowboy show thailandilum kandirunnu..oro story eduthu ..but acting avarude kollam.
ReplyDeletesiyayude yathra vivranam vayikumbol muzhuvan neril kandoru feel anu enikku...all the best
അപ്പോൾ ഇതിനു വേണ്ടിട്ടാരുന്നല്ലേ ‘കൌബോയ്സിന്റെ’ മലയാളം തിരക്കിയത്.. :) നല്ല പടങ്ങലും, വിവരണവും..
ReplyDeleteസിയാ..
ReplyDeleteനല്ലൊരു യാത്ര വിവരണം. ഈ പോസ്റ്റ് സിയയെ വളരെയധികം ഉന്നതിയിലെത്തിക്കും തീർച്ച.
സിയക്കും കുടുംബത്തിനും നല്ലൊരു അവധിക്കാലം ആശംസിക്കുന്നു. മാതൃഭൂമിയിലൂടെയാണ് ഞാനിവിടെ എത്തപ്പെട്ടത് അതാകട്ടെ ആ ചേച്ചിപ്പെണ്ണു വഴിയും..!
പിറന്നാളാശംസകൾ..!
ഈ പിറന്നാൾ പോസ്റ്റിലൂടെ അനേകം പുതിയകാര്യങ്ങൾ വായനക്കാർക്ക് വീതം വെച്ച് ഈ ’പശുക്കുട്ടന്മാരുടെ’ പുരാണങ്ങൾ മനോഹരമാക്കിയതിനും,രണ്ടാം പിറന്നാൾ ഇതുപോലെ ആഘോഷിച്ച് കേമമാക്കിയതിനും ഒത്തിരിയൊത്തിരി ആശംസകൾ കേട്ടൊ സിയാ
ReplyDeleteഅപ്പൊ നല്ലൊരു അവധിക്കാലം നേരുന്നു
ReplyDeleteഒപ്പം വൈകിപോയ പിറന്നാള്‍ ആശംസോള് ബ്ലോഗിനും ബ്ലോഗ് മൊയലാളിക്കും.
അവധിക്കാലം ആഘോഷിച്ചു മടങ്ങി വരൂ...നാട്ടില്‍ മഴ കാത്തിരിക്കുന്നു...
ReplyDeleteആശംസകള്‍......
ReplyDeletewell done siya....................keep going.....ellavida aasamsakalum.
ReplyDeleteനല്ല വിവരണം..വളരെ വളരെ മനോഹരമായ ചിത്രങ്ങളും...പ്രത്യേകിച്ചും ലോ ലൈറ്റിൽ എടുത്തവ..മൊത്തം ഒരു ഇൻഡിയാനാ ജോൺസ് മയം...
ReplyDeleteപിന്നെ വൈകിയ പിറന്നാൾ ആശംസകൾ ! ദീർഘബ്ളോഗറായിരിക്കട്ടെ !!
ആശംസകള്‍ സിയാ. എഴുത്തും പടങ്ങളും ഇഷ്ടമായി. ഈ കന്നുകാലി മാര്‍ച്ച് കൊള്ളാലോ. നാട്ടില്‍ വരികയല്ലേ? പാലക്കാട് വന്നാല്‍ അറിയിക്കുക.
ReplyDeleteവളരെ മനോഹരമായ പോസ്റ്റ്. ഞാന്‍ ഈ നാട്ടിലേക്കൊന്നും ഇതുവരെ പോയിട്ടില്ല. ധാരാളം പണവും സൌകര്യവുമുള്ള ഒരു കാലം എനിക്കുണ്ടായിരുന്നു. അന്നോന്നും തോന്നിയില്ല പോകാന്‍.
ReplyDeleteഅതിന് പ്രധാനമായും അന്ന് ബ്ലൊഗും ഫേയ്സ് ബുക്കും നെറ്റും മറ്റുപലതും ഉണ്ടായിരുന്നില്ലല്ലോ. അതിനാല്‍ അങ്ങിനെ തോന്നിയില്ല.
വീണ്ടും ഈ വഴിക്ക് വരാം
greetings from trichur
സിയേച്ചി,
ReplyDeleteകാളഫൈറ്റ് കണ്ടല്ലേ?
എങ്ങനുണ്ടായിരുന്നു?
ഹാർലി ഡേവിഡ്സൺ ഓടിക്കുന്ന പടം ഇഷ്ടായി.
കുറേ ഫോട്ടോകളുമായി പോസ്റ്റ് നന്നായി. നാട്ടില്ലല്ലേ? ആസ്വദിക്കൂ വെക്കേഷൻ!!
കാണാത്ത കാഴ്ചകൾ കാട്ടിത്തന്നതിന് ഭാവുകങ്ങൾ
ReplyDeleteഞാൻ നേരത്തെ കണ്ടിരുന്നു. കമന്റിട്ടില്ല. ഇപ്പോ ഒന്നും കൂടി വായിച്ചു. എറണാകുളത്തെ മീറ്റിന് പനിയായിരുന്നതുകൊണ്ട് ഞാൻ വന്നില്ല. അല്ലെങ്കിൽ സിയയെ കാണാമായിരുന്നു.
ReplyDeleteഈ അമേരിയ്ക്കൻ കാഴ്ചകൾക്കും വിവരണത്തിനും ഒത്തിരി നന്ദി.
നല്ല വിവരണം...ബ്ലോഗിനു വൈകിയ പിറന്നാൾ ആശംസകൾ.
ReplyDeleteഅമേരക്കന്‍ കാഴ്ചകള്‍ പങ്കു വെച്ചതിനു നന്ദി സിയാ.
ReplyDeleteവിവരണം നന്നായി സിയാ ..നന്ദി
ReplyDeleteവിവരണം നന്നായി...
ReplyDeleteനന്മകള്‍ നേരുന്നു...