Thursday, 4 November 2010

ബിലാത്തിയില്‍ നിന്നും വിട പറയുന്നു ...

പതിമൂന്ന്  മണിക്കൂര്‍ യാത്രയും കഴിഞ്ഞ്  സിങ്കപ്പൂര്‍ നിന്ന്  ലണ്ടനില്‍ വന്നു ഇറങ്ങിയത്‌ ഇപ്പോളും ഓര്‍ക്കുന്നു .എന്‍റെ വിവാഹം കഴിഞ്ഞ്   നേരെ പോയത് സിങ്കപ്പൂര്‍ ക്ക്ആണ് . ഒന്നര വര്‍ഷം  ,മധു വിധു അവിടെ ആയിരുന്നു എന്ന് പറയാം .ഷമിന്പുതിയ  ജോലിയുമായി  ലണ്ടന്‍ എന്ന മഹാ നഗരത്തിലേക്ക് വളരെ ഇഷ്ട്ടത്തോടെ ആണ് വന്നിറങ്ങിയത്  .എയര്‍പോര്‍ട്ടില്‍ നിന്നും ആദ്യം ലണ്ടന്‍ ടാക്സി യില്‍ തന്നെ യാത്ര ആരംഭിച്ചു . എയര്‍പോര്‍ട്ടിനു വളരെ അടുത്ത ഒരു സ്ഥലത്തേക്ക് ആണ് പോകേണ്ടിയിരുന്നത്‌ .ആദ്യ രണ്ട് മാസം കമ്പനിയുടെ ഗസ്റ്റ് ഹൌസ് അവിടെ ആയിരുന്നു താമസം .ടാക്സിയില്‍ കയറിയപ്പോള്‍  മുതല്‍ മീറ്റര്‍ ഓടുന്നത് കണ്ട്ഞാനും ഷമിനും വിഷമിച്ച് ആണ് കാറില്‍ ഇരുന്നത് . കൈയില്‍ നാല്‍പ്പത്  പൌണ്ട് ആണ്  ഉണ്ടായിരുന്നത് .അതില്‍ കൂടുതല്‍ കാശ് വരുമോ എന്നുള്ള ഒരു ഭയം ആയിരുന്നു .വന്നിറങ്ങിയപ്പോള്‍ തന്നെ കടം പറയേണ്ടി  വരുമോ എന്നുള്ള പേടിയും  .മുപ്പത്തിയെട്ട് പൌണ്ട് അമ്പത്   പെന്‍സ്ആയി . ഷമിന്‍ നാല്‍പ്പത് പൌണ്ട് അയാള്‍ക്ക്  കൊടുത്തു .ടാക്സി ഡ്രൈവര്‍ സന്തോഷമായി യാത്ര പറഞ്ഞു . രണ്ടുപേരും ഒരു നിമിഷം അതോര്‍ത്ത് ഞെട്ടിനിന്നത് മാത്രം ബാക്കി ആയി .ഏകദേശം പന്ത്രണ്ട് വര്‍ഷം മുന്‍പുള്ള കാര്യം ആണ് പറഞ്ഞത് .

നാട്ടില്‍ പോകുമ്പോള്‍ ലണ്ടനില്‍ ആണല്ലോ എന്നുള്ള എല്ലാവരുടെയും ഒരു ചോദ്യം ഞാന്‍ ഓര്‍ക്കും. ഇവിടെ ജീവിത ചിലവുകള്‍ എത്ര ഭീകരം ആണെന്ന് പലരും ഇവിടെ വന്നു പോകുമ്പോള്‍ ആണ് അറിയുന്നത് .കുറച്ച് നാള്‍ മുന്‍പ് നാട്ടില്‍ നിന്നും ഒരു ബന്ധു വന്നപ്പോള്‍ പച്ച കറി കള്‍ വാങ്ങാന്‍ എന്‍റെ കൂടെ അവനും ഉണ്ടായിരുന്നു .ആ കടയില്‍ കയറിയപ്പോള്‍  നാട്ടിലെ പഴം തൂങ്ങി കിടക്കുന്ന കണ്ട് . രണ്ടുപേര്‍ക്കും പഴം  വാങ്ങിയാല്ലോ എന്ന് തോന്നി .പൂവന്‍ പഴം ഒന്നും അല്ല  .സാധാരണ ഏതോ ഒരു പഴംആണ് . അത് കുറച്ച് വാങ്ങി  ബില്‍ കൈയില്‍  കിട്ടിയപ്പോള്‍ അതിന്‍റെ വില കണ്ട് അവന്‍ പഴം വേണ്ട എന്ന് പറഞ്ഞു തിരിച്ച് വയ്ക്കാന്‍ പറഞ്ഞു . .നാട്ടില്‍ ആര്‍ക്കും വേണ്ടാതെ നില്‍ക്കുന്ന ആ പഴം  പ്രവാസികളായ നമ്മള്‍ കൊടുക്കുന്ന പൌണ്ടുകള്‍ ?

കഥ തുടരാം ,ലണ്ടന്‍  ടാക്സി യില്‍ നിന്നും പെട്ടികള്‍ എല്ലാം എടുത്ത്‌ വീടിനു അകത്ത് കാലെടുത്ത് വയ്ക്കുന്നതിനു മുന്‍പ്   ,ലണ്ടനിലെ ജീവിതം എത്ര വിലപ്പെട്ടത്‌ ആവും എന്നുള്ള  ഞെട്ടിക്കുന്ന സത്യം മനസിലായി . ഒരു സൌത്ത് ആഫ്രിക്കാന്‍  സായിപ്പ് ആണ് വാതില്‍ തുറന്ന്  തന്നത് .ഒരു വാക്ക് പോലും മിണ്ടാതെ അയാള്‍ അകത്തേക്ക് കയറി പോയി .ആ വീട്ടില്‍ അയാളും താമസിക്കാന്‍ ഉണ്ടായിരുന്നു, അയാളുംഷമിന്റെ കൂടെ അതേ ഓഫീസില്‍   ആണ് ജോലി ചെയ്യുന്നത്  .വെള്ളക്കാര്‍ കൂടുതലായി താമസിക്കുന്ന ഒരു സ്ഥലത്ത് ആയിരുന്നു ആ വീട് .അവിടത്തെ കടകളില്‍ നമ്മുടെ ഭക്ഷണ സാധനകള്‍ ഒന്നും  കിട്ടില്ല. ഒരു കറി വേപ്പില വാങ്ങാന്‍ഒരു മണിക്കൂര്‍ കാര്‍  ഓടിച്ച് പോകണം .  അത് കൊണ്ട് കറി വേപ്പിലഇല്ലാതെ കറി കള്‍  ഉണ്ടാക്കി തുടങ്ങി . വന്ന ദിവസകളില്‍ ഫിഷിന്റെ  കൂടെ  ചിപ്സ് ആയിരുന്നു കഴിച്ചത്.ബര്‍ഗര്‍ കഴിച്ച് മടുത്തു .ഇവിടെ വന്ന സമയത്ത്  ഒരു മലയാളീയെ പരിച്ചയം  ഉണ്ടായിരുന്നു . അവര് താമസിക്കുന്ന സ്ഥലത്തേക്ക്  രണ്ട് മണിക്കൂര്‍ കാര്‍ ഓടിച്ച് പോകണം . അത് കൊണ്ട് ഫോണില്‍
കൂടി സംസാരം ആയി .

നമ്മുടെ ഭക്ഷണം കഴിക്കാനുള്ള കൊതി കൊണ്ട് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ടിന്നില്‍ കിട്ടുന്ന ചെറിയ മത്തി ഷമിന്‍ വാങ്ങി കൊണ്ടു വന്നു .ആദ്യമായി ഞാന്‍ ഇവിടെ ഉണ്ടാക്കിയ എന്‍റെ മത്തി കറി . കറി ഉണ്ടാക്കി രുചിച്ചു കഴിഞ്ഞപ്പോള്‍ .അതിന്‍റെ മണം കാരണം എനിക്ക് തന്നെ വായില്‍ വയ്ക്കാന്‍ തോന്നിയില്ല .എന്‍റെ മത്തി കറി യുടെ മണം കാരണം   മുകളില്‍ ഇരുന്ന സായിപ്പ് പതുക്കെ അടുക്കളയില്‍ വന്നു ,ഷമിന്‍ സായിപ്പിനോട്‌ കുറച്ച് കറി കഴിച്ച് നോക്കാന്‍ പറഞ്ഞു .ഒരു നിമിഷം കൊണ്ട് അയാള്‍  ആ പാത്രം കാലിയാക്കി തന്നു . ബാക്കി ഉണ്ടായിരുന്ന കറി കൂടി ,അയാള്‍ക്ക് പിറ്റേന്ന് കഴിക്കാന്‍ വേണമെന്ന് പറഞ്ഞു മാറ്റി വച്ചു .അതോടെ സായിപ്പിന്‍റെ  ഭക്ഷണത്തിനോടുള്ള പ്രിയം മനസിലായി . എന്ത് പുഴുങ്ങി കൊടുത്താലുംഅവര്‍  കഴിക്കും .


രണ്ട് മാസം കഴിഞ്ഞ് ആ വീട്ടില്‍ നിന്നും താമസം മാറി .കുറച്ച് കൂടി ഏഷ്യക്കാര്‍ കൂടുതല്‍ ഉള്ള സ്ഥലത്ത്  ആയിരുന്നു പുതിയ വീട് .ആ വീട്ടില്‍  വന്നപ്പോള്‍ ആയിരുന്നു ജീവിതംകുറച്ച് കൂടി സന്തോഷകരമായി തോന്നിയത് .അതിനടുത്ത്‌  എല്ലാ വിധ ആളുകളെയും കാണാന്‍ സാധിച്ചു .ആദ്യമായി കിട്ടിയ കൂട്ടുക്കാര്‍ ഒരു രാജസ്ഥാനിയും ,രണ്ട് ബോംബെ ക്കാരും  .വര്ഷകള്‍ കഴിഞ്ഞപ്പോള്‍  പരിച്ചയക്കാര്‍   കൂടി ,മലയാളീ കളെ കണ്ടുമുട്ടി . ഈ തണുപ്പ് ക്കാലവും ,വസന്തവും ,ശിശിരവും എല്ലാം ഇഷ്ട്ടം ആയി തുടങ്ങി ,ജീവിതത്തില്‍ പല ഉയര്ച്ചകളും ,താഴ്ച്ചകളുമായി ജീവിതം
മുന്പോട്ട് പോയികൊണ്ടിരുന്നു .ഇപ്പോള്‍ ഇവിടെ അടുത്ത കടകളില്‍ നമ്മുടെ എല്ലാ സാധനകളും കിട്ടും . തൊട്ടു അടുത്ത് തന്നെ മലയാളീ വീടുകളും ഉണ്ട് .

എന്‍റെ കുട്ടിക്കാലത്ത് ,ഞാന്‍ ഏറ്റവും കൂടുതല്‍ പോയിരിക്കുന്ന ഒരു സ്ഥലം  .എറണാകുളത്തുള്ള  സുഭാഷ് പാര്‍ക്ക്‌ ആണ് ..ഓരോ അവധിയിലും അപ്പന്‍ എല്ലാവരെയും  കൂട്ടി  അവിടേക്ക് പോകും .കൂടെ എറണാകുളത്തുള്ള ബന്ധുക്കളും ഉണ്ടാവും .ആ തിരക്കിനിടയില്‍ കുട്ടികള്‍ എല്ലാവരും  കളിയും ബഹളവും ആയി നല്ല സന്തോഷമായിരിക്കും . ആ ദിവസം  ഐസ് ക്രീം എത്ര വേണമെങ്കിലും കഴിക്കാം. എനിക്ക് അവിടെ പൊതിയില്‍ കിട്ടുന്ന കടല വറുത്ത് കഴിക്കാന്‍ ആയിരുന്നു  കൂടുതല്‍ ഇഷ്ട്ടം . ബന്ധുക്കളില്‍  ചിലര്‍ എന്‍റെ ഐസ് ക്രീം കൂടി കണക്ക് പറഞ്ഞുവാങ്ങി  കഴിച്ച് തീര്‍ക്കും .അതൊക്കെമറക്കാനാവാത്ത കുട്ടിക്കാല ഓര്‍മ്മകള്‍ ആണ് .എന്‍റെ കുട്ടികളെയും  കൊണ്ട് ഞാന്‍ ഏറ്റവും കൂടുതല്‍പോയിരിക്കുന്നത്,  ലണ്ടനില്‍ ഹെന്റി യുടെ ഹാം‌പ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിന്‍റെ പൂന്തോട്ടത്തില്‍ ആണ് .ലണ്ടനില്‍ വന്നപ്പോള്‍ ആദ്യമായി കാണാന്‍ പോയത് HYDE PARK  ആയിരുന്നു ,ആ ദിവസം തന്നെ HARRODS .കാണാന്‍ പോയിരുന്നു .അവിടെ പോകാന്‍ ഒരു കാരണമുണ്ട് .എന്‍റെ ഒത്തു കല്യാണം  ദിവസം ആണ് ഡയാന രാജകുമാരി മരിച്ചത് .ആ  വിഷമം തീര്‍ക്കാന്‍ അവിടെ വരെ ഒന്ന്‌ പോയി നോക്കി .ലണ്ടനില്‍ കാണാനുള്ള  കാഴ്ച്ചകള്‍   എല്ലാം  കണ്ടു . അതില്‍ എനിക്ക് പ്രിയപ്പെട്ടത്  ഹാംപ്‌റ്റണ്‍ കോര്‍ട്ട്കൊട്ടാരം ആണ് .
ഹെന്റി യുടെ  ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിന് അകത്ത് ഒരു പ്രാവശ്യം ആണ് കയറിയിരിക്കുന്നത്  .അതിനുചുറ്റുമുള്ള പൂന്തോട്ടത്തില്‍എല്ലാ  വര്‍ഷവും പോയിട്ടുണ്ട് .ഞാന്‍ താമസിക്കുന്ന വീടിന്  വളരെ അടുത്ത് ആണ് ഈ കൊട്ടാരം . Thames   നദിയുടെ തീരത്തുള്ള പേരുകേട്ട  ഹാംപ്‌റ്റണ്‍ കോര്‍ട്ട്.നദിയുടെ തീരത്ത് സ്ഥിതി ച്ചെയുന്ന കൊട്ടാരമായത്   കൊണ്ട് പ്രകൃതി  ഭംഗിയും വളരെ കൂടുതല്‍ ആണ് .  Cardinal, Thomas Wolsey,യുടെ  കൈയില്‍ നിന്നും ഹെന്റിഎട്ടാമന്‍  ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം വാങ്ങി .ചരിത്രത്തില്‍ ഹെന്‍‌റി എട്ടാമനെ ക്കുറിച്ച്  കൂടുതല്‍ എടുത്ത്‌ പറയുന്ന കാര്യം   കത്തോലിക്കാ വിശ്വാസി ആയിരുന്ന ഹെന്റി രണ്ടാമത് വിവാഹം കഴിക്കുവാന്‍ വേണ്ടി സഭയില്‍ നിന്നും വിഘടിച്ച് ചര്‍ച്ച        ഓഫ്‌ ഇംഗ്ലണ്ട് (CHURCH OF ENGLAND )സ്ഥാപിക്കുകയും ,ആ സഭയുടെ തലവനായി ആ സ്ഥാനം സ്വയം ഏറ്റു എടുക്കയും ചെയ്തു . അദേഹത്തെ കുറിച്ച് ചരിത്രത്തില്‍ എടുത്ത്‌ പറയുന്ന ഒരു വസ്തുത കൂടി ഉണ്ട് .അദ്ദേഹത്തിന് ആറ് ഭാര്യ മാര്‍ ഉണ്ടായിരുന്നു . ആ ഭാര്യമാരില്‍ രണ്ടുപേരുടെ ദാരുണമായ മരണം കാരണവും ഹെന്‍‌റി എട്ടാമന്‍ രാജാവിനെ വളരെ ക്രൂരനായ രാജാവായി പറയപ്പെടുന്നു .

 കൊട്ടാരം പഴയ സ്ഥിയില്‍ തന്നെ ഇപ്പോളും നിലനില്‍ക്കുന്നു .നദിയുടെ തീരത്തുള്ള   കൊട്ടാരം ആയത് കൊണ്ട് ലണ്ടനില്‍ നിന്നുള്ള  പല ബോട്ട് യാത്രകളുടെ  അവസാനം ഇവിടെ ആവും  .സമ്മര്‍ സമയത്ത് കൊട്ടാരത്തിന് ചുറ്റും ഒരുപാട് ആളുകളെ കാണാം .അതുപോലെ ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിലെ പൂക്കളുടെ മേള വളരെ  അധികം ആളുകള്‍ കാണാന്‍ വരും .കൊട്ടാരത്തിന്‍റെ പടിവാതിലില്‍ എത്തുമ്പോള്‍ വരവേല്‍ക്കാന്‍ നില്‍ക്കുന്ന പ്രതിമകള്‍കാണാം .എനിക്ക്   ഈ  കൊട്ടാരം കാണുമ്പോള്‍  ഒരു വിഷാദ ഭാവം  തോന്നും .എത്ര ദൂരെ നിന്ന് നോക്കിയാലും ആ ഭാവത്തിന്  യാതൊരു  മാറ്റം ഇത് വരെ തോന്നിയിട്ടില്ല .ഞാന്‍ ഇവിടെ പലപ്പോളും വരുന്നത്  ജീവിതത്തിലെ എടാകൂടകളില്‍ നിന്നും ഒരു ഒളിച്ചോട്ടം ആണ് .ഈ കൊട്ടാരത്തിന് ചുറ്റും വെറുതെ നടക്കാം .ആ  പൂക്കളോടും ,കിളികളോടും , സംസാരിച്ചു കൊണ്ട് നേരം കളയും .   കുട്ടികള്‍ക്ക്  അവിടെ ഓടികളിക്കാം .കിളികളോട്   വര്‍ത്തമാനം പറഞ്ഞു കഴിയുമ്പോള്‍ അവ ആകാശത്തിന്‍റെ
അനതതയിലേക്ക്  മറഞ്ഞു പോകും .പക്ഷേ ഈ കൊട്ടാരത്തിലെ പനീനീര്‍  പൂക്കള്‍ എന്നും അതുപോലെ അതുപോലെ അവിടെയുണ്ട്
.

                              
      ഈ പാലത്തിലൂടെ നടന്നു വേണം കൊട്ടാരത്തിന്   അകത്തേക്ക്   പ്രവേശിക്കാന്‍    ,       താഴെകാണുന്നത് കൊട്ടാരത്തി ന്‍റെമുന്‍വശത്തെ ഗേറ്റ് ആണ് .


കൊട്ടാരത്തിന് ചുറ്റുമുള്ള  പ്രകൃതി ഭംഗി മുഴുവന്‍ 
 ഒപ്പി എടുക്കുവാന്‍ പല തവണ നടന്നു നോക്കി .
  .മനോഹാരിതനേരില്കാണുമ്പോള്‍ .പലപോളും മൗനം ആവും  .ജീവിതത്തിന്‍റെ താളവും ,  പ്രകൃതിയുടെഈണവുംകൂടി  
അലിഞ്ഞു   ചേരുന്നത്തിന്റെ ഒരു  സുഖം
പലപ്പോളും  തോന്നിയിട്ടുണ്ട് .
കൊട്ടാരത്തിലെ പനീനീര്‍ പൂന്തോട്ടം
എത്രകണ്ടാലും മതിയാവില്ല
യാതൊരു മടുപ്പും ,മുഷിപ്പും ഇല്ലാതെ അതിലൂടെ നടക്കാം ,
 പക്ഷികളുടെയും ,കാട്ടു പൂക്കളുടെയും കൂടെ
തുള്ളി ചാടി നടക്കുന്ന സന്തോഷം .


ഈ തോട്ടത്തിലെ  ഓരോ പൂക്കളുടെയും
 പേരുകള്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു .
എന്‍റെ കൂടെ എല്ലാവരും ഉണ്ടായിരുന്നിട്ടും
 വല്ലാത്ത ഒരു ഏകാന്തത
 ഈ തോട്ടത്തിലൂടെ നടക്കുമ്പോള്‍ അനുഭവപ്പെടും .
നീഗൂഡ നിശബ്ദതയെ     രോമാഞ്ചം    അ  ണിയിച്ചപ്പോലെ ,
  ഈ പൂവിലും പുല്ലിലും എന്തോ ഒളിഞ്ഞിരിക്കുന്നപ്പോലെ  
തലയ്ക്കു മുകളില്‍ കൂടി
പാടി പ്പ  റക്കുന്ന പറവ ജാലകളും
,കാലുകളില്‍ തഴുകി   തലോടി പോകുന്ന  പുല്‍ക്കൊടിക്കളും
,കാറ്റും ,മഴയും ഏറ്റു
ഈറന്‍ ആയി നില്‍ക്കുന്ന പനീനീര്‍ പുഷ്പകളും,
 ഈ കുളിര്‍ തെന്നലും ഞാന്‍ വളരെ ഇഷ്ട്ടപ്പെടുന്നു.
പൂക്കളുടെ പരിമളം കലര്‍ന്ന ഇളം തെന്നല്‍
 ആ മോഹന ലോകം വാക്കുകളില്‍ പറഞ്ഞാല്‍ തീരില്ല .


                             

പ്രകൃതി സമ്മാനിച്ച ഈ  സുന്ദരതയോട് കിട പിടിക്കാന്‍ പോരുന്ന വേറെയൊന്നും ഞാന്‍ എവിടെയും കണ്ടിട്ടില്ല . 

 

 

ഈ കഴിഞ്ഞ ജൂലൈ മാസത്തില്‍ ആണ് അവസാനമായി ഞാന്‍ അവിടേക്ക് പോയത് .കൂടെ ഷമിന്‍റെ മാതാപിതാക്കളും ,സഹോദരന്‍റെ  കുടുംബം കൂടെ ഉണ്ടായിരുന്നു .ഈ യാത്രയില്‍ ഒരു നല്ല അനുഭവം കൂടി ഉണ്ടായി .ആ ദിവസംഹെന്റി രാജാവിന്‍റെ കല്യാണം അതേ ക്കുറിച്ച് ഒരു നാടകം കൊട്ടാരത്തിന് അകത്ത്ഉണ്ടായിരുന്നു . പഴയ കാലത്തില്‍ അവര് ഉപയോഗിച്ചിരുന്ന അതേ ഉടുപ്പുകളോടെ രാജാവിനെയും ഭാര്യയെയും പുറത്ത് കാണാന്‍ സാധിച്ചു .ഇവരൊക്കെ ആ നാടകത്തില്‍ അഭിനയിക്കുന്ന ആളുകള്‍ ആയിരുന്നു .നാടകം നടക്കുന്നതിനിടയില്‍ ഇവര് കൊട്ടാരത്തിന് പുറത്ത് കുറച്ച് സമയം ആളുകളുമായി സംസാരിക്കാന്‍ വരും .
                                                  
 
 
 
 
 
 
                       
ഇത്രയും കാഴ്ച്ചകള്‍ എല്ലാവര്‍ക്കും  ടിക്കറ്റ്‌  ഒന്നും എടുക്കാതെ  
കാണാന്‍ സാധിക്കും ,ഇനിയുള്ള കൊട്ടാരത്തിന്റെ പൂന്തോട്ടത്തില്‍ കയറാന്‍ ടിക്കറ്റ്‌  എടുക്കണം .അതിന്‌ അകത്ത് കടന്നാല്‍ ,

നഗരത്തിന്‍റെ വിരസതയില്‍ നിന്നുംമാറി
 കുറച്ച് കുളിര്‍ക്കാറ്റു     മായി  നടക്കാം.
പൂക്കളെസ്നേഹിക്കുന്നവര്‍ക്ക് അവിടെ   മയങ്ങാം
 വൃക്ഷ  ലതാ  ദി  കളുടെ ഇടയിലൂടെ
 വാര്‍ന്നോഴുകുന്ന  സൂര്യരശ്മികളില്‍  ,
ഭൂമിയും ,ആകാശവും തമ്മില്‍ പുണരുന്ന
 ദിവ്യ സാന്നി ദ്ധ്യം ഇവിടെ കാണാം .
 അടര്‍ത്തി  എടുക്കാന്‍ കഴിയാത്ത വിധം ചെടികള്‍
ഒന്നിനോടൊന്നു ചേര്‍ന്നിരിക്കുന്ന തു കാണാം .


കൊട്ടാരത്തിന്റെ മറ്റൊരു  ഗേറ്റ് ആണ് .

കുതിര വണ്ടിയില്‍ കൂടി കൊട്ടാരത്തിന്റെ പച്ചപ്പില്‍  ചുറ്റി നടക്കാം .


ഇതെല്ലാം കണ്ട് കഴിഞ്ഞു കൊട്ടാരത്തില്‍ തപസ്  തുടങ്ങിയ ഒരു മുതുമുത്തശ്ശി യെ കാണാം . വര്‍ഷം കുറെ കഴിഞ്ഞു .കടപുഴകി വീഴാന്‍ ഇനിയും എത്ര കാലം  കഴിയണം എന്നും അറിയില്ല . എല്ലാവരും നോക്കിയിട്ട്  പറയൂ .


ഇതെല്ലാം കൊട്ടാരത്തിന്‍റെ ഓരോ  മാളികകള്‍  ആണ് . പഴമയെ ഞാന്‍  സ്നേഹിക്കുന്നു  എന്ന് അല്ലാതെ വേറെ ഒന്നും പറയാന്‍ ഇല്ല .കൊട്ടാരത്തിന് അകത്ത് കയറിയപ്പോള്‍ എടുത്ത  ഫോട്ടോ ഒന്നും ഇപ്പോള്‍ കൈയില്‍ ഇല്ല . ലണ്ടനില്‍ വന്നപ്പോള്‍ എടുത്ത ഫോട്ടോസ് ആണ് .ഈ കൊട്ടാരത്തില്‍ ഒന്ന്‌ കൂടി പറയാന്‍ ബാക്കി ഉണ്ട് .ഏതോ മുറിലൂടെ  നടന്നപ്പോള്‍  അവിടെ ഹെന്റി രാജാവിന്‍റെ രണ്ടാമത്തെ ഭാര്യ ആയ  Anne Boleyn  ടെ പ്രേതം ഉണ്ടെന്ന്‌ പറഞ്ഞത് ഇന്നും ഓര്‍മ്മിക്കുന്നു ..ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരത്തിനോട് എനിക്കും ഇത്ര പ്രേമം തോന്നാന്‍ കാരണം  എന്താവും എന്ന ഒരു സംശയം ബാക്കി ഉണ്ട് .കൊട്ടാരത്തിന്റെ ഓരോ ജനലില്‍ കൂടിയും ഒരു കൊള്ളിമീന്‍ പോലെ അവരുടെ കണ്ണുകള്‍ ഞാന്‍തേടി നടന്നുവോ ?.അത് ഒരിക്കലും ഉണ്ടാവില്ല .

കൊട്ടാരത്തിന് പുറത്ത്, നദി  തീരത്ത് ഇട തൂര്‍ന്ന പല തരത്തിലുള്ള ചെടികള്‍കാണാം  
മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന പുഷ്പനിരകള്‍  
നവംബര്‍ മാസത്തില്‍ ഇലകളുടെ നൃത്തം കാണാം
ഏപ്രില്‍ മാസം ആവുമ്പോള്‍ പൂക്കള്‍ വിരിയുന്ന കാലം
നാമ്പ് നീട്ടി പടര്‍ന്നു കയറുന്ന വിവിധ തരം വള്ളി ചെടികള്‍,
 മരക്കൊമ്പില്‍ കൂട് കൂട്ടുന്ന നാനാതരം പക്ഷികള്‍
എവിടെ തിരിഞ്ഞ് നോക്കിയാലും സന്തോഷം .നദി തീരത്ത് കുറച്ച് സമയം ഇരുന്നാല്‍ ബോട്ടുക്കളില്‍   യാത്ര ചെയ്യുന്നവരെയും  കാണാം. ഇതെല്ലാം കണ്ട് നടക്കുമ്പോള്‍ അവരുടെ പ്രേതം വന്നാലും ഞാന്‍ കാണാന്‍ പോകുന്നില്ല


''ഹാം പ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം ''
സുന്ദരമായ ഒരു ഗാനത്തിന്റെ
ചില വരികള്‍ കേള്‍ക്കുന്നവരെപ്പോലെ,
യാത്രക്കിടയില്‍ കണ്ട് മുട്ടുന്നവരോടും
ആ പ്രിയ ഭൂമിയെ യും   
മൗനമായി സ്നേഹിച്ചു  കൊണ്ട് 
അവിടെയും യാത്ര  പറയേണ്ടി വരും .
ലണ്ടനില്‍ ഞാന്‍ കണ്ട നല്ല കാഴ്ച്ചകള്‍ എല്ലാം എഴുതി തീര്‍ന്നു .അതില്‍ ഏറ്റവും പ്രിയപ്പെട്ടത് ഈ ഹാം‌പ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം ആയിരിക്കും .ഈ യാത്ര കൂടി എഴുതി തീര്‍ന്നതോടെ  ലണ്ടനില്‍ നിന്നും ഞാന്‍ യാത്ര പറയുക ആണ് .ഇത്രയും കാലത്തിനിടയില്‍ കിട്ടിയ ചങ്ങാതിമാരെയും ,ബന്ധുക്കളെയും വിട്ട് അടുത്ത മേച്ചില്‍ പുറത്തേക്കുള്ള യാത്ര .ചുവട് ഉറപ്പിച്ച   മണ്ണില്‍ നിന്നും വിചാരിക്കാത്ത  സമയത്ത് യാത്ര പറയേണ്ടി വന്നു .ഒരു നാടിന്‍റെയും ആള്‍ക്കാരല്ല എന്ന് പറയേണ്ടി വരുമോ എന്നുള്ള ഭയം ഇപ്പോള്‍ എനിക്ക് തോന്നി തുടങ്ങി .സ്വന്തം നാടെന്നു  പറയാന്‍ ഒന്നുമില്ലാത്തത് പോലെ ഈ യാത്ര എന്ന് തീരുമോ എന്നും അറിയില്ല . ഹാംപ്‌റ്റണ്‍ കോര്‍ട്ട് കൊട്ടാരം എന്‍റെ കുട്ടിക്ക ള്‍ക്ക് വേണ്ടി ഒരു അമ്മയുടെ ഓര്‍മ്മക്കുറിപ്പ്‌ ആണ്  ,അവരുടെ കുട്ടിക്കാലം കൂടുതല്‍ ചിലവഴിച്ചത് ഈ പൂന്തോട്ടത്തില്‍  ആവും .മക്കള്‍ രണ്ടുപേരും എന്‍റെ വയറ്റില്‍ ആയിരുന്ന സമയത്ത് ഈ  വഴികളില്‍ കൂടി ഒരുപാട് പ്രാവശ്യം  നടന്നിട്ടുണ്ട് .അവര്‍ വലുതാകുമ്പോള്‍ ഇതൊരു സമ്മാനമായി ഇവിടെ ജീവിക്കട്ടെ .ഈ നാട്ടില്‍ വന്നിട്ട് ദൈവാനുഗ്രഹത്താല്‍ നല്ലത് കുറെ കാണാനും കേള്‍ക്കാനും കഴിഞ്ഞു  .അതെല്ലാം ചേര്‍ത്ത് പിടിച്ചു  കൊണ്ട് ലണ്ടനില്‍ നിന്നും എല്ലാവരോടും ഞാന്‍ യാത്ര പറയുന്നു ...

62 comments:

 1. എന്‍റെ പ്രിയ ബ്ലോഗ്‌ കൂട്ടുക്കാര്‍ക്ക്‌ സ്നേഹം നിറഞ്ഞ ദീപാവലി ആശംസകള്‍ ....

  ഞാന്‍ ബ്ലോഗില്‍ നിന്നും കുറച്ച് നാള്‍ മാറി നില്‍ക്കുന്നു .എല്ലാവരുടെ ബ്ലോഗില്‍ വരാനും ,വായിച്ച് കമന്റ്‌ ചെയ്യാന്‍ ചിലപ്പോള്‍ സാധിച്ചു എന്ന് വരില്ല .ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്ന ബുദ്ധിമുട്ട് എല്ലാവര്‍ക്കും മനസിലാവുമല്ലോ ?തിരക്കുകള്‍ കഴിഞ്ഞു ബ്ലോഗ്‌ വായിക്കാന്‍ തീര്‍ച്ചയായും വരും .അത് വരെ എന്നെ മറക്കില്ല എന്ന വിശ്വാസത്തോടെ ......

  ReplyDelete
 2. അവിടെ ചെന്നും മത്തികറി ഉണ്ടാക്കാൻ മറക്കരുത്.ദീപാവലി ആശംസകള്‍.

  ReplyDelete
 3. അപ്പൊ ലണ്ടനിലേക്ക് ഇനി ഇല്ലേ? നാട്ടിൽതന്നെ കൂടാൻ തീരുമാനിച്ചോ? ആശംസകൾ, ശുഭയാ‍ത്ര...

  ReplyDelete
 4. അങ്ങനെ ബിലാത്തിയോട് വിട പറയുന്നു അല്ലേ? പഴയ സ്മരണകള്‍ കോര്‍ത്തിണക്കിയ ഈ പോസ്റ്റും വളരെ നന്നായി.

  ഇനി പുതിയ സ്ഥലത്ത് എത്തിയ ശേഷം എഴുത്ത് തുടരൂ... ആശംസകള്‍!

  ReplyDelete
 5. ബ്ലോഗനാര്‍ കാവിലമ്മേ...ഞാന്‍ അമേരിക്കാക്ക് പോവുവാ (സത്യന്‍ സ്റ്റൈല്‍)...അവിടെ ചെന്നിട്ടു വീണ്ടും എഴുതാം...
  എന്ന് സിയ...
  ഹ ഹ...

  ReplyDelete
 6. Thirakkozhinju nottingham blog vayikkannu vechappol puthiya blog vannu....ennal pinne ithu vayichittu nottingham pinne vayikkanu vechu.....londonodu vidaparyaunnathinu mumbu ezhuthiya blog kollam....Tony

  ReplyDelete
 7. ഇനി എവിടേക്കാ , നാട്ടിലേക്കൊ അതോ മറ്റ് വല്ല വിദേശത്തേക്കോ …?
  എവിടെ ആയാലും ബ്ലോഗിനെയും ഞങ്ങളെയും മറക്കാതിരിക്കുക.
  ഭാവുകങ്ങൾ………

  ReplyDelete
 8. "അയ്യോ സിയാ പോകല്ലേ അയ്യോ സിയാ പോകല്ലേ " എന്ന് പറഞ്ഞു ഞാന്‍ യാത്ര മുടക്കുന്നില്ല
  അപ്പോള്‍ ഇനി അമേരിക്കയില്‍ എത്തി പുതിയ മത്തി കറിയും ആയി ഓ സോറി പുതിയ പോസ്റ്റുകളും ആയി മടങ്ങി വരൂ
  ഒഴാക്കന്റെ ഒരു "സന്തോഷ യാത്ര ആശംസകള്‍"

  ReplyDelete
 9. മനോഹരം.. മനോഹരം.. മനോഹരം.. ദീപാവലി ആശംസകൾ

  ReplyDelete
 10. ‘മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന പുഷ്പനിരകള്‍
  നവംബര്‍ മാസത്തില്‍ ഇലകളുടെ നൃത്തം കാണാം
  ഏപ്രില്‍ മാസം ആവുമ്പോള്‍ പൂക്കള്‍ വിരിയുന്ന കാലം
  നാമ്പ് നീട്ടി പടര്‍ന്നു കയറുന്ന വിവിധ തരം വള്ളി ചെടികള്‍,
  മരക്കൊമ്പില്‍ കൂട് കൂട്ടുന്ന നാനാതരം പക്ഷികള്‍
  എവിടെ തിരിഞ്ഞ് നോക്കിയാലും സന്തോഷം‘...

  കൊതിപ്പിക്കുന്ന വരികൾ...

  സുന്ദരമായ ചിത്രങ്ങൾ...

  അതിമനോഹരമായ ഒരു യാത്രാമൊഴി......

  സിയയുടെ ഏറ്റവും നല്ല പോസ്റ്റുകളുടെ കൂട്ടത്തിൽ ഇത് സൂക്ഷിച്ചു വെച്ചുകൊള്ളൂ....

  അവിടെ ചെന്ന് സെറ്റിൽ ചെയ്ത ശേഷം ബൂലോഗത്തേക്ക് തിരിച്ചുവന്ന് വീണ്ടും സജീവമാകുവാൻ എല്ലാവിധ ആശീർവാദങ്ങളും നേരുന്നൂ...
  ഷമീനും,മക്കൾക്കുമൊക്കെ ഒരു ഹായ്...


  ശുഭ യാത്ര...

  ReplyDelete
 11. എന്നെ മറക്കില്ല എന്ന വിശ്വാസത്തോടെ ....
  പത്തു പൈസ

  ReplyDelete
 12. അപ്പോള്‍ ഇതൊരു വിട പറച്ചില്‍ പോസ്റ്റ്‌ ആണ് അല്ലെ? ഇനി അടുത്തത് എവിടേക്കാണ്? എന്തായാലും ബ്ലോഗില്‍ ഉണ്ടായിരിക്കുമല്ലോ അല്ലെ?

  മത്തിക്കറി ആദ്യം ചെന്ന ഉടനെ ഉണ്ടാക്കാനുള്ള പ്രയാസം പിന്നീട് കുറഞ്ഞു വന്നല്ലോ. പുറത്ത്‌ എത്തുമ്പോള്‍ എല്ലാം അങ്ങിനെ തന്നെ. പിന്നീട് കുറയും. അപ്പോള്‍ പഴതൊക്കെ ഓര്‍ക്കാതെ പോകാറാണ് പതിവ്‌. അദ്ദ്യമായി എത്ത്തിപ്പെട്ടപ്പോള് സംഭവിച്ച ചെറിയ കാര്യങ്ങളും നാട്ടില്‍ കൊച്ചിലേ പാര്‍ക്കില്‍ പോയപ്പോള്‍ കടല തിന്നതും ഒക്കെ വളരെ വിശദമാക്കി ഒരു സംസാര ഭാഷയില്‍ അവതരിപ്പിച്ചാണ് എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നിയത്‌. എന്തായാലും കൊട്ടാരത്തിനോട് തോന്നിയ പ്രേമം കണ്ടുപിടിച്ച് അടുത്ത പോസ്റ്റില്‍ എഴുതുമല്ലോ.
  ചിത്രങ്ങളും വിശദവിവരങ്ങളും അടങ്ങിയ വിവരണം ഒക്കെയായി പോസ്റ്റ്‌ നന്നാക്കി.‍

  ReplyDelete
 13. all the best happy voyage.
  nalla post

  ReplyDelete
 14. ഞാന്‍ നാട്ടിലേക്ക് അല്ല പോകുന്നത് .അമേരിക്കക്ക് ആണ് പോകുന്നത് .

  എനിക്ക് വേണ്ടി ചാണ്ടി കൈയൊപ്പ്‌ ഇട്ടത് നന്നായി .തെണ്ടിയായ എന്‍റെ പ്രിയ ചങ്ങാതിക്ക് നന്ദി .

  റാംജി ഭായി -''പുറത്ത്‌ എത്തുമ്പോള്‍ എല്ലാം അങ്ങിനെ തന്നെ. പിന്നീട് കുറയും. അപ്പോള്‍ പഴതൊക്കെ ഓര്‍ക്കാതെ പോകാറാണ് പതിവ്‌''

  ഇതിനുള്ള എന്‍റെ മറുപടി കാലം തെളിയിക്കട്ടെ

  ReplyDelete
 15. 'ങ്ങളിതുവരെ പോയില്ലേ? :) എന്നത്തേയ്ക്കാ യാത്ര?

  പഴേ സംഭവങ്ങളെല്ലാം ഇത്ര ഭംഗിയായി ഓര്‍ക്കാന്‍ പറ്റുന്നത് ഒരു കഴിവാണ്. അംനേഷ്യം പിടിച്ച എനിക്ക് ഇന്നലെ എന്താ നടന്നതെന്ന് ചോദിച്ചാല്‍ പോലും അറിയില്ല!
  വിവരണംസ് ആസ്വദിച്ചു...

  ReplyDelete
 16. സിയാ വളരെ മനോഹരമായ പോസ്റ്റ്‌! ചിത്രങ്ങളും,വിവരണങ്ങളും ഒന്നിനൊന്നു മെച്ചം..എനിക്കും സങ്കടം തോന്നുന്നു സിയാ ആ കൊട്ടാരവും,പരിസരവുമൊക്കെ വിട്ടുപോവുന്നതില്‍..ഇനിയെത്തുന്ന സ്ഥലം ഇതിനേകാള്‍ കൂടുതല്‍ സന്തോഷം സിയക്ക് സമ്മാനിക്കട്ടെ എന്നാശംസിക്കുന്നു..ഗുഡ് ലക്!

  ReplyDelete
 17. സിയ ഇനി കുറച്ച് അമേരിക്കന്‍ വിശേഷങ്ങളാവാം. സിയ അമേരിക്കയിലേക്ക് ചെല്ലുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഒബാമ ദേ അവിടം വിട്ട് ഇന്ത്യയിലേക്ക് പോരുന്നു. അപ്പോള്‍ ഇനി സിയയോടും ചോദിക്കാം. How many kilometers from Washington city to Miyami Beach?? :):):)

  ReplyDelete
 18. സിയ, വളരെ ഹൃദ്യമായൊരു പോസ്റ്റ്. സിയയുടെ ഇതുവരെ എഴുതിയ പോസ്റ്റുകളില്‍ എന്റെ മനസ്സില്‍ മായാതെ കിടക്കുന്ന ഒരു പോസ്റ്റാണ്‌ ''എന്‍റെ പ്രിയ പുഴയിലേക്ക് ഒരു അവസാന യാത്ര " എന്ന പോസ്റ്റ്‌. ഇപ്പോള്‍ ഇതും ഞാന്‍ അതിന്റെ കൂടെ ചേര്‍ക്കുന്നു.

  അമേരിക്കയിലേയ്ക്ക് സ്വാഗതം. ഇവിടെ ധാരാളം ഇന്‍ഡ്യന്‍ കടകള്‍ ഉണ്ട്. അതുകൊണ്ട് ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്യ. നാട്ടില്‍ നിന്നുമുള്ള ദൂരമാണ്‌ ഒരു വലിയ പ്രശ്‌നം.

  ലണ്ടന്‍ മിസ്സ് ചെയ്യുകയൊന്നുമില്ല,ട്ടോ. എപ്പോള്‍ വേണമെങ്കിലും അങ്ങോട്ട് പോകാമല്ലോ? എല്ലാ നന്മകളും നേരുന്നു. എത്രയും വേഗം ബൂലോകത്തേയ്ക്ക് തിരിച്ച് വരൂ. കാത്തിരിക്കുന്നു.

  ReplyDelete
 19. ലണ്ടനില്‍ നിന്ന് പോകുന്നത് ഏതായാലും നന്നായി ..എന്തൊരു ചൂട് ആണവിടെ..പോരാത്തതി നു കൊതുകിന്റെ ശല്യവും .പ്രിയപ്പെട്ട സിയാ അമ്മേരിക്കയില്‍ ചെന്നാല്‍ ഉടന്‍ ഒരു കാര്യം അന്വേഷിക്കണം അവി ടെ തട്ടുകട നടത്താന്‍ വല്ല ചാന്‍സും ഉണ്ടോ എന്ന് ! ആരും സമ്മതി ച്ചില്ലേല്‍ ആ ഒബാമ യോട് പൊറിഞ്ചു ചേട്ടന്റെ പേര് പറഞ്ഞാല്‍ മതി ,,പിന്നെ അവിടെ എത്തിയ വിവരം എല്ലാം വിശദമായി എഴുതി മണി ഓര്‍ഡാര്‍ അയക്കാന്‍ മറക്കരുത് ..പിന്നെ അവിടെ വായാടി എന്ന ബ്ലോഗര്‍ എന്നെ പറ്റിച്ചു ചായ കുടിച്ച കാശ് തരാനുണ്ട്‌ .ഒന്ന് വാങ്ങണേ.. (ആദ്യം ബുക്കില്‍ പറ്റു രൂഭ രണ്ടു എന്നായിരുന്നു .ഇപ്പോള്‍ അതിന്റെ കൂടെ "ച്ചു" എന്ന് കൂടി ചേര്‍ത്തു പറ്റിച്ചു എന്നാക്കിയതാ )

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. ഒരുപക്ഷേ, സിയയുടെ ഇതുവരെയുള്ളതിൽ എനികേറ്റവും ഇഷ്ടപെട്ട പോസ്റ്റ്. ചിലപ്പോൾ ഇവിടെ നിന്ന് പോകുന്നതിന്റെയാകം,.. we will miss u.. പുതിയ നാടും, പുതിയ ജീവിതവും.. ഒരുപാടെഴുതാനുള്ള സാഹചര്യങ്ങളുണ്ടാക്കി തരട്ടെ എന്നാശംസിക്കുന്നു.. പുതിയ yankee ഫ്രണ്ട്സിനെ (അമേരിക്കക്കാരെയാണ് ഉദ്ദേശിച്ചത്) കിട്ടുമ്പോൾ പഴയ ബിലാത്തി സുഹ്രുത്തക്കളെ മറക്കരുത്..

  ReplyDelete
 22. അപ്പൊ ആശംസകള്‍ . പോയി എഴുതാനുള്ള പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിക്കാനല്ലേ ഈ ബ്രേക്ക്... എനിക്ക് മനസ്സിലായി. പോയിട്ട് കത്തിടൂ....!

  ReplyDelete
 23. ചിത്രങ്ങള്‍ പോലെ മനോഹരമായ വിവരണവും.
  ലണ്ടന്‍ കാണാത്തവര്‍ക്ക് തീര്‍ച്ചയായും ഇതൊരു ദൃശ്യവിരുന്നാണ്‌..

  ReplyDelete
 24. എല്ലാവരും പറഞ്ഞത് വളരെ വളരെ ശരിയാണ്. സിയേച്ചി, ഇത് ഏറ്റവും നല്ല പോസ്റ്റുകളില്‍ ഒന്നായി കരുതി വെച്ചോളൂ. കുറച്ചു കാലം(?) കഴിഞ്ഞ സ്ഥലത്തെ വിട്ടു പിരിയുന്നതിന്റെ സങ്കടമാവാം അത് എഴുത്തില്‍ അങ്ങനെ തന്നെ പ്രതിഫലിപ്പിക്കാന്‍ പറ്റി. അയ്യോ സിയാ പോവല്ലേ എന്ന് പറയാന്‍ ബിലാത്തികള്‍ ആരുമില്ലേ അവിടെ? പുതിയ മേച്ചില്‍ പുറത്തിലെത്തി വീണ്ടും ശക്തമായി ബ്ലോഗിലേക് വരൂ. (ഇനി എഴുതാന്‍ ഒരുപാട് വിഷങ്ങള്‍ ആയി അല്ലെ? പുതിയ സ്ഥലം, പുതിയ വീട് അങ്ങനെ അങ്ങനെ.... എന്നാല്‍ പെട്ടന്നായ്ക്കോട്ടേ...)

  പതിവില്‍ നിന്നും വിപരീതമായി ഫോട്ടോകള്‍ക്ക് ഒരു തെളിച്ചമില്ലായ്മ ഫീല്‍ ചെയ്തു. എന്നാ പറ്റി?

  Happy and safe journey!

  ReplyDelete
 25. ഇത്തവണ വിവരണം അസ്സല്‍. ഹൃദയത്തില്‍ തട്ടി വന്നത് കൊണ്ടായിരിക്കണം.
  ഫോട്ടോകള്‍ മനോഹരം. കാഴ്ചകള്‍ കാണാന്‍ ഇനിയൊരു ലണ്ടന്‍ യാത്ര വേണമെന്ന് തോന്നുന്നില്ലാ..

  ഇനി അപ്പോള്‍ ഞങ്ങള്‍ക്ക് അമേരിക്ക കാണാമല്ലോ അല്ലെ..??

  ReplyDelete
 26. ഞാനിതുവരെ വായിച്ച സിയയുടെ യാത്രാ വിവരണങ്ങളില്‍
  ഏറ്റവും മികച്ചത്..

  "അറിവിന്റെ ലോകത്തിലെ അജ്ഞതയേയും,
  സ്വപ്നങ്ങളുടെ ലോകത്തിലെ കാണാക്കിനാക്കളേയും
  എന്നെന്നും താലോലിക്കാന്‍ മനസ്സിലിടം കണ്ടെത്തിയ മയില്‍പ്പീലിത്തുണ്ടുകളുമായി..."

  നല്ല അവതരണം, നല്ല ഫോട്ടോസ്...

  എല്ലാ വിധ ആശംസകളും നേരുന്നു...
  അമേരിക്കന്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു...

  ReplyDelete
 27. ഇത്തവണ നല്ല വിവരണം‍,ഹൃദയത്തില്‍ തട്ടി വന്നത് കൊണ്ടായിരിക്കണം!ഫോട്ടോകള്‍ മനോഹരം.എല്ലാ വിധ ആശംസകളും നേരുന്നു...

  അമേരിക്കയിലേയ്ക്ക് സ്വാഗതം!

  ReplyDelete
 28. മനസില്‍ തട്ടിയ എഴുത്ത്...
  പുതിയ സ്ഥലത്തേക്ക് എല്ലാ ആശംസകളും...

  ReplyDelete
 29. സിയ-കാഴ്ച്ചകള്‍ മനോഹരമായിരിക്കുന്നു.വിവരണം കേമമായി.പൂന്തോട്ടവും കൊട്ടാരകാഴ്ചകളും കണ്ട് കൊതിതോന്നി.
  പുതിയ സ്ഥലത്തേക്കുള്ള മാറ്റത്തില്‍ നന്മകള്‍ ആശംസിക്കുന്നു.

  ReplyDelete
 30. ഹൈന
  അന്ന്യൻ
  ശ്രീ
  ചാണ്ടിക്കുഞ്ഞ്
  ടോണി
  sm sadique
  ഒഴാക്കന്‍
  ബിലാത്തി പ്പട്ടണം
  കാര്‍ന്നോര്)
  മുരളിക
  റാംജി ഭായി
  പൗര്‍ണമി
  വഷൂ
  jazmikkutty

  ആശംസകളുമായി വന്ന എല്ലാവര്‍ക്കും എന്‍റെ നന്ദി അറിയിക്കുന്നു .

  ReplyDelete
 31. siya beautiful yayittundu.jan ottiri enjoy chettanu vayichathu. welcome to usa.

  ReplyDelete
 32. Siya...evite Mathi..kkum Kari Veppilakkum onnum panjam ella ketto....Florida..yile ethelum friends..ne soap ettal chakku kanakkinu kari veppila kondu tharum...they all have it in their backyards.Texas..il ariyilla..pinne evite njagal address ariyillel...meen varukkunna manam sradhichanu malayalikalude veedu kandu pidikkenne..hehhhhheeee Just kidding...U won't miss Kerala here...Lots of Mallus...and Lots of activities...its fun...U will be fine gal...Welcome to this beautiful country....and Enjoy!!!

  ReplyDelete
 33. കാലത്തിന്റെ അനന്തമായ പ്രവാഹത്തില്‍ എന്തൊക്കെയാണു നമുക്കായി കാത്തിരിക്കുന്നതെന്ന് ആര്‍ക്കറിയാം...കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ നിന്നു തുടങ്ങി , ലോകത്തിന്റെ ഏതു കോണില്‍ ജീവിക്കുമ്പോളും മനുഷ്യനെ തിരിച്ചറിയാനും അവനെ സ്നേഹിക്കാനുമുള്ള ഒരു മനസ്സുണ്ടാവുക എന്നത് മാത്രമാണ് പ്രസക്തം..

  One of the great writings by you Siya !ഹൃദയ സ്പര്‍ശിയായി തുടങ്ങി ഹൃദയസ്പര്‍ശിയായി അവസാനിപ്പിച്ചിരിക്കുന്നു...ഒട്ടനവധി ആകാക്ഷകളുടെ നടുവിലേക്ക് വന്നിറങ്ങി അവസാനം ആ നാടിനേയും നാട്ടുകാരേയും സ്നേഹിച്ച് വേര്‍പിരിയാനാവതെ നില്‍ക്കുന്ന ഒരു മുഖം ഞാന്‍ കാണുന്നു

  “അപരിചിതരായ് നാം വന്നു..പരിചിതരായ് മടങ്ങുമ്പോള്‍
  സ്നേഹം മാത്രം എന്നെന്നും നില നില്‍ക്കും”

  ആശംസകള്‍ സിയ..!

  ReplyDelete
 34. സിയ, കുറച്ചു വൈകി വരാൻ, അപ്പോൾ സിയ ലണ്ടനിൽ നിന്നു പോയില്ലേ, ലണ്ടൻ സിയക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് ഈ പോസ്റ്റ് പറയുന്നുണ്ട്, കുറെ നാൾ ഒരിടത്തു താമസിക്കുമ്പോൾ ആ സ്ഥലം മനസ്സിൽ നിന്ന് പറിച്ചു കളയാനാകില്ല. വിവരണവും പടങ്ങളും നന്നായി, സ്വസ്ഥമായ ശേഷം സിയ പൂർവ്വാധികം ഉത്സാഹത്തോടേ ബ്ലോഗിൽ വരിക, എന്റെ എല്ലാ ആശംസകളും!

  ReplyDelete
 35. ആദ്യമായിട്ടാണ് ഇവിടെ എന്ന് തോന്നുന്നു.ലണ്ടണ്‍ കൊട്ടാരത്തിലൂടെ ഞാനും ഒന്ന് കറങ്ങി.നന്ദി ഈ വിവരണത്തിന്

  ReplyDelete
 36. എല്ലാം ഒന്നു നേരില്‍ കണ്ടതുപോലെ ആയി നന്ദി

  ReplyDelete
 37. Chechi...ippozhanu ee post vayikkan time kittiyathu...vayichappol entho oru sankadam pole...we will miss u all terribly :-(

  ReplyDelete
 38. നല്ല പോസ്ടാണ്. വായനയിലൂടെ ഒരു യാത്ര തന്നെ നടത്തി

  ReplyDelete
 39. കണ്ണ് നിറച്ചും സന്തോഷമായ കാഴ്ചകള്‍

  ReplyDelete
 40. ശരിക്കും മനസ്സില്‍ തട്ടിയ പോസ്റ്റ്...
  എല്ലാവിധ ആശംസകളും..
  അമേരിക്കന്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 41. hai siya,amerikayilekku povanalle,ellavarum ezhutiyatupole enikkum ettavum ishtappetatu itu tanneya,realy heart touching ,americayil poyalum idakku idakkokke hallo parayane.
  regi

  ReplyDelete
 42. ..
  എന്നത്തേയും പോലെ ഇതും മനോഹരം.
  ചിത്രങ്ങള്‍ കാണുമ്പോള്‍ എന്തൊക്കെയോ എഴുതാന്‍ കൈ തരിക്കുന്നു.
  എന്താ ചെയ്ക, അക്ഷരങ്ങള്‍ വഴിമാറി നടക്കുന്നു ഇപ്പോള്‍..

  വരാന്‍ വൈകിയതില്‍ ക്ഷമിക്കുക.
  ആശംസകളോടെ..
  ..

  ReplyDelete
 43. ഇവിടെ ആശംസകളുമായി വന്ന എല്ലാവര്‍ക്കും നന്ദി ...വലിയ കുഴപ്പം ഒന്നുമില്ലാതെ അമേരിക്കയില്‍ എത്തി .പുതിയ സ്ഥലവും ,രീതികളും ഉള്‍ക്കൊള്ളാന്‍ കുറച്ച് സമയം എടുക്കും . എല്ലാത്തിനോടും പൊരുത്തപെടാന്‍ ശ്രമിക്കുന്നു ...

  ReplyDelete
 44. അപ്പോള്‍ ഇനി അമേരികന്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കാം!

  ReplyDelete
 45. Manassilekku kadannu kayarunna vaakkukal. Yaathra parachilinte vedana. Aashamsakal.

  ReplyDelete
 46. വളരെ നന്നായി എഴുതി സിയ.
  മനസ്സിൽ തൊടുന്ന കുറിപ്പ്.

  അപ്പോൾ പുതിയ കഥകളുമായി കാണാൻ കാത്തിരിയ്ക്കുന്നു.

  ReplyDelete
 47. ചിത്രങ്ങൾ എല്ലാം നന്നായിരിക്കുന്നു...
  ‘പോയി വരൂ..’ എന്നു പറയാൻ വന്നതാ..
  അപ്പോഴേക്കും അവിടെ എത്തി താമസം തുടങ്ങിയല്ലെ...?
  ഹാ... ഹാ.... ഹാ...
  ഇനി അമേരിക്കൻ വിഷയങ്ങളായിക്കോട്ടെ...
  ആശംസകൾ...

  ReplyDelete
 48. എങ്ങോട്ട് ?ഓസ്ട്രേലിയ ഓര്‍ അമേരിക്ക എന്ന് ചോദിക്കാന്‍ തുടങ്ങുക
  ആയിരുന്നു.ഉത്തരം കിട്ടി..അന്നു മലയാളികള്‍ കാണാന്‍ കിട്ടില്ലായിരുന്നു ഇന്നവരെ തട്ടിയിട്ടു നടക്കാനും വയ്യ അല്ലെ?

  മനുഷ്യന്‍ പക്ഷികളെ പ്പോലെ തന്നെ...തീര്‍ഥാടനം...ബ്ലോഗ് അവിടെ തന്നെ ഉണ്ടല്ലോ..വീണ്ടും കാണാം..അതും മറ്റൊരു അദ്ഭുതം അല്ലെ??

  ReplyDelete
 49. സിയാ സോറി.. ഇത്തവണയും ഞാന്‍ എത്താന്‍ ഒരുപാട് താമസിച്ചു.. അല്ലങ്കിലും ഈയിടെ ആയി ഞാന്‍ അങ്ങനാ എല്ലായിടത്തും താമസിച്ചെ എത്തൂ... കഷ്മീ....
  ------------------------------
  പോസ്റ്റ് വായിച്ചു.
  ലണ്ടനില്‍ പഠിക്കാന്‍ പോയ മോളെ കാണാന്‍ ഫാമിലി സഹിതം ലണ്ടനില്‍ പോയ എന്‍റെ ബോസ് 20 ദിവസം അവിടെ നിന്ന് തിരിച്ചു വന്നപ്പോള്‍ ആദ്യം എന്നോട് പറഞ്ഞ വാക്ക് .. “അടുത്ത മാസം മുതല്‍ മോള്‍ക്ക് അയക്കുന്ന പോക്കറ്റ്മണി ഡബിള്‍ ആക്കണം” എന്നായിരുന്നു അവിടത്തെ ജീവിത ചിലവുകള്‍ നേരിട്ട് കണ്ടപ്പോള്‍ ബോസിനു ബോധ്യമായത് ( ഇത് നേരിട്ട് മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയായിരുന്നോ അ മോള്‍ കുടുംബത്തെ ലണ്ടനിലേക്ക് അവധിക്കല്ല യാത്രക്ക് അങ്ങോട്ട് ക്ഷണിച്ചത് എന്നും എനിക്കപ്പോള്‍ തോന്നിയിരുന്നു. )

  പോസ്റ്റ് നന്നയി എഴുതിയിരിക്കുന്നു.. ചിത്രങ്ങളും അതിമനോഹരം ....
  -----------------------------------------------------------------------------

  പോസ്റ്റിടുമ്പോള്‍ ലിങ്ക് ഒന്ന് മൈല്‍ ചെയ്തിരുന്നു എങ്കില്‍ എത്തിപ്പെടാന്‍ ഇത്രയും താമസിക്കില്ലായിരുന്നു
  എന്‍റെ ഐ.ഡി : ct.hamza@gmail.com
  ഡാഷ്ബോര്‍ഡിലേ അപ്ഡേറ്റുകളെ ചിലപ്പോള്‍ വിശ്വസിക്കാന്‍ കൊള്ളില്ല.

  ReplyDelete
 50. ചിത്രങ്ങളും വിവരണങ്ങളും ഒരുപാടിഷ്ടായി..
  വീണ്ടും കാണാം.ഒരു പുതിയ കൂട്ടുകാരിയെ കിട്ടിയതില്‍ സന്തോഷം

  ReplyDelete
 51. വൈകിയാണെങ്കിലും, ബിലാത്തിവിശേഷങ്ങള്‍ അറിയാന്‍ സാധിച്ചതില്‍ വളരെ സന്തോഷം. ഇന്നുമുതല്‍ യാത്രയില്‍ ഞാനും കൂട്ട്.

  ReplyDelete
 52. തിരിച്ചു വരവ് കേമമാക്കണം.
  ഈ ലണ്ടൻ കാഴ്ച്ചകൾ ഒരു പ്രത്യേക ബ്ലോഗായി നിലക്കട്ടെ.
  അമേരിക്ക പ്രത്യേകം തുടങ്ങാം.

  ReplyDelete
 53. യാത്രാ വിവരണം നന്നായിരിക്കുന്നു സിയാ.

  ReplyDelete
 54. beautiful photos..fantastic explanations...

  ReplyDelete
 55. സിയാ...എന്‍റെ മനസും വിചാരങ്ങളും അതേപടി പകര്‍ത്തി വെച്ചിട്ടുള്ള
  ഒരു മനസ് എനിക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല--സിയയെ കാണുന്നത് വരെ!
  സത്യം ! അത്ഭുതമാണ് എനിക്ക്.ചില സമാന ചിന്തകള്‍ ഉള്ളവരെ കണ്ടിട്ടുണ്ട് ...ഇത് പക്ഷെ -
  എന്താണ് പറയേണ്ടത്...അനുവാദം ചോദിക്കാതെ ഞാനൊരു സഹോദരിയാവുന്നു...ഇനി എഴുതു മനോഹരമെന്നു പറഞ്ഞു
  അര്‍ത്ഥമില്ലതാക്കണ്ടല്ലോ! സിയയെ പുകഴ്ത്തുന്നത് എന്നെ പുകഴ്തുന്നതിനു തുല്യമാണെന്ന് തോന്നുന്നു.

  ReplyDelete
 56. എല്ലാവര്‍ക്കും നന്ദി ....

  ReplyDelete
 57. മനസ്സില്‍ കാ​ണും പോലെയുള്ള എഴുത്ത്

  ReplyDelete