പ്രിയ സുഹൃത്തുക്കളേ, എന്‍റെ കുട്ടിക്കാലത്ത് , എനിക്കുണ്ടായ ചില അനുഭവങ്ങള്‍ അക്ഷരങ്ങളില്‍ പകര്‍ത്താന്‍ ഞാന്‍ നടത്തുന്ന എളിയ ഒരു ശ്രമമാണിത് .അന്നത്തെ ഓര്‍മ്മക്കുറിപ്പുകള്‍ മുഴുവനായും ഉള്‍ക്കൊള്ളാന്‍ മതിയായ വാക്കുകള്‍ എനിക്ക് അറിയില്ല .പിന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഇതിന് എന്ത് വിശേഷം എന്ന് തോന്നും ,എന്നാലും അതിരാവിലെ പക്ഷികളുടെ പാട്ട് കേട്ട് ഉണരുക ,ആകാശത്ത് മിന്നുന്ന താരങ്ങളെ നോക്കി ,ഞാന്‍ പുഞ്ചിരിച്ചും ,കണ്ണ് ചിമ്മിയും പാതി രാത്രി വരെ ഇരുന്ന നിമിഷകള്‍ . ഇതൊക്കെ ഏറ്റവും ഹൃദ്യമായ ദിനചര്യ പോലെ എന്‍റെ പതിവുകള്‍ ആയിരുന്നു .
ക്രിസ്മസ് എന്ന് പറയുമ്പോള്‍ ഞാന്‍ അറിയാത്ത ഒരു ഇഷ്ട്ടം എന്നെ പിടി കൂടും .മഞ്ഞ് പെയ്യുന്ന രാത്രി ,അതിരാവിലെ പള്ളിയില്‍ നിന്ന് കേള്‍ക്കുന്ന നല്ല പാട്ടുക്കള്‍ , എല്ലാം ഈശ്വര ബന്ധത്തില്‍ കോര്‍ത്തിണക്കി യിരുന്നു . പതിവുപോലെ ഒരു ക്രിസ്മസ്ക്കാലം ,തറവാട്ടില്‍ ബന്ധുക്കള്‍ എല്ലാവരും അവധിക്ക് വരും .എന്‍റെ വീട് തറവാടിന് അടുത്ത് ആണ് .അവിടെ മക്കളും, പേരക്കുട്ടികളും എല്ലാവരും കൂടുന്നത് കൊണ്ട് ക്രിസ്മസ് പുല്‍ ക്കൂട് തറവാട്ടില്‍ ആണ് എപ്പോളും ഉണ്ടാക്കുന്നത് . പേരക്കുട്ടികള്‍ എല്ലാവരും കൂടി അവിടെ ക്രിസ്മസ് കൂട് ഉണ്ടാക്കും .ഉണ്ണി ഈശോയെയും കൊണ്ട് കാരോള്‍ വരുമ്പോള്‍ ,പുല്‍ ക്കൂട് ഉണ്ടാക്കാത്ത എന്‍റെ വീട് കാണുമ്പോള്‍ എനിക്ക് എല്ലാവര്‍ഷവും വിഷമം ആയിരുന്നു .എന്നാലും ചില വിഷമകള്‍ നമ്മുടെ ഉള്ളില്‍ തന്നെ താരാട്ട് പാടി കൊണ്ടിരിക്കും.
ഇതൊക്കെ ഒരു സ്കൂള്‍ കുട്ടിയുടെ മനസ്സില്‍ നിന്ന് ആണ് ഞാനിപ്പോള്‍ സംസാരിക്കുന്നത്. അതുപ്പോലെ ഒരു ക്രിസ്മസ് അവധിയ്ക്ക് നാട്ടില്‍ വന്നപ്പോള്‍ ഈ സംഭവം നടക്കുന്നത് .രാവിലെ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ ഈ വാക്കുകള്‍ മായാതെ എന്‍റെ കൂടെ ഉണ്ടായിരുന്നു ''ആ വര്‍ഷം ആദ്യമായി ഒരു പുല്‍ ക്കൂട് മത്സരം ഉണ്ടാവും . .ഏറ്റവും നല്ല പുല്‍ ക്കൂട് ഉണ്ടാക്കുന്നവര്‍ക്ക് സമ്മാനമായി .500 രൂപ കൊടുക്കും'' .ഞാന്‍ പള്ളിയില്‍ നിന്ന് തറവാട്ടില്‍ വന്നപ്പോളേക്കും കുട്ടികള്‍ എല്ലാവരും കൂടി ആ വര്‍ഷത്തെ പരിപാടികള്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു .ആര്‍ക്കും സ്വന്തം വീട്ടില്‍ പുല്‍ ക്കൂട് ഉണ്ടാക്കുന്ന കാര്യം തോന്നിയില്ല . എല്ലാ വര്‍ഷം തറവാട്ടില്‍ പുല്‍കൂട് ഉണ്ടാക്കും ,ബാക്കി എല്ലാ വീടുകളിലും നക്ഷത്രവും പല തരത്തില്‍ ഉള്ള , വര്‍ണ്ണ കടലാസുകള്‍ തൂക്കി യിടും ,ഓരോരുത്തരുടെ വീട്ടിലെ വരുമാനം അനുസരിച്ച് അതിന് ഭംഗി കൂടും .
ആ വര്‍ഷവും എന്‍റെ വീട്ടില്‍ പുല്‍ ക്കൂട് ഉണ്ടാക്കുന്ന കാര്യം നടക്കില്ല എന്ന് മനസിലായി . എന്‍റെമനസിലെ ആശ രണ്ടാമത്തെ ചേട്ടനോട് ഒന്ന് പറഞ്ഞു നോക്കി . എനിക്ക് രണ്ട് സഹോദരന്മാര്‍ ആണ് .അനിയത്തിയുടെ ആഗ്രഹം കേട്ടപ്പോള്‍ തന്നെ ചേട്ടന്‍ സമ്മതിച്ചു .തറവാട്ടിലെ പുല്‍ ക്കൂട് ഉണ്ടാക്കുന്ന പ്രധാന ആള്‍ ചേട്ടന്‍ ആണ് .അവിടെ ഉണ്ടാക്കി കഴിഞ്ഞ് വേണം വീട്ടിലെ ക്രിബ് ഉണ്ടാക്കുന്ന കാര്യം , അത് കൊണ്ട് സംശയം ആയി ഞാന്‍ കാത്തിരിപ്പ് തുടങ്ങി ... ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ തറവാട്ടില്‍ ഒരു ആള്‍ പൊക്കത്തില്‍ ഉള്ള പുല്‍ ക്കൂട് ഉണ്ടാക്കലും ,ആയി പറമ്പില്‍ ആവും എല്ലാവരുടെയും അവധിക്കാലം ...റോഡില്‍ നിന്ന് ആര്‍ക്കും അവര് ഉണ്ടാക്കുന്നത് കാണാന്‍ കഴിയില്ല . അത് കാണാതെ ഇരിക്കാനുള്ള സംവിധാനം ഒക്കെ അതിന് ചുറ്റും ആദ്യം ഉണ്ടാക്കും .രാത്രിയും ,പകലും പണി എടുത്ത് അവസാനം സുന്ദരമായ പുല്‍ ക്കൂട് ഉണ്ടാക്കി തീര്‍ക്കും .പണിക്കാര്‍ക്ക് അമ്മാമയുടെ വക നല്ല പലഹാരകളും കിട്ടും .
ക്രിസ്മസ് കഴിഞ്ഞാല്‍ എല്ലാവരും കൂടി ഒരു വിനോദയാത്രയും ഉണ്ട് . . ആ വര്‍ഷം പുല്‍ ക്കൂട് ഉണ്ടാക്കുന്ന ആ പരിസരത്തേക്കു ഞാന്‍ പോയില്ല .പണിക്കാര്‍ ഇഷ്ട്ടം പോലെ അവിടെ ഉണ്ട് .ബന്ധു സഹോദരന്മാരും ,സഹോദരിമാരും പണി എടുക്കാന്‍ ഉണ്ട് .അതിനിടയില്‍ ഞാന്‍ അവിടെ ചെന്നാലും ,കാഴ്ച്ച ക്കാരി ആയി നിലത്ത് മണ്ണില്‍ ഇരുത്തും . എന്നിട്ട് വൈക്കോല്‍ ഇട്ട് മേഞ്ഞ കൂടിന് അകത്തേക്ക് ഉറുമ്പ് വരി വരി ആയി പോകുന്നത് നോക്കി ഇരിക്കാന്‍ പറയും .ഒരു കട്ട് ഉറുമ്പ്നെ കണ്ട് പിടിക്കുന്നവര്‍ക്ക് അന്ന് പുല്‍ക്കൂട്ടില്‍ പണിയാം .ചെറിയ കുട്ടികളോട് അവര് ചെയ്തിരുന്ന തമാശകള്‍ ..രാവിലെ മുതല്‍ രാത്രി വരെ അവിടെ ഉറുമ്പ് നെ പിടിക്കാന്‍ ആള്‍ക്കാര്‍ ഉണ്ടാവും .എന്തൊക്കെ വഴക്കും ,പിടിവലി ഉണ്ടായാലും ക്രിസ്മസ് നു മുന്‍പ് തറവാട്ടില്‍ പുല്‍ ക്കൂട് ഉയര്‍ന്നു പൊങ്ങും .
ക്രിസ്മസ് ആവാന്‍ നാല് ദിവസം കൂടി ബാക്കി ഉണ്ട് .എന്നോട് വാക്ക് പറഞ്ഞ ചേട്ടന്‍ ഒന്നും പറയാതെ നടക്കുന്നു .ഞാന്‍ ചോദിച്ചുമില്ല എന്തായാലും പള്ളിയിലെ മത്സരത്തിന് വേണ്ടി തറവാട്ടിലെ പുല്‍ ക്കൂട് ശെരിയാക്കി . ക്രിസ്മസ് ന്‍റെതലേന്ന് അതിരാവിലെ തട്ടും ,മുട്ടും കേട്ട് ആണ് ഞാന്‍ കണ്ണ് തുറന്നത് .എന്‍റെ വീടിന്‍റെ മുന്‍പില്‍ രണ്ട് നീലമാവ് ഉണ്ട് .ഒരു നീല മാവില്‍ കുറെ മാങ്ങ ഉണ്ടാവും .വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാവില്‍ ഒരു മാങ്ങ പോലും ഉണ്ടായിട്ടില്ല .ആ മാവ് കുറെ വര്‍ഷം ആയി വെറുതെ വീടിന് ചോലയായി നില്‍ക്കുന്നു .ഞാന്‍ പുറത്ത് വന്നു നോക്കിയപ്പോള്‍ ,ചേട്ടന്‍ആ മാവിന് താഴെ ഒരു കൊച്ചു പുല്‍ ക്കൂട് ഉണ്ടാക്കുന്നു .കൂടെ ഒരു ബന്ധു സഹോദരനും കൂടി ആണ് എല്ലാം ചെയ്യുന്നത് .വളരെ ചെറിയ വീട് ആണ് ,വൈക്കോല്‍ മേഞ്ഞ ഒരു കാലി തൊഴുത്ത് ,അതേ പൊലിമയോടെ എന്‍റെ വീട്ടിലെ ആദ്യപുല്‍ ക്കൂട് ,അത് ഉണ്ടാക്കി കഴിഞ്ഞ് അതിന് അകത്ത് വയ്ക്കാന്‍ ഉള്ളവരെ തപ്പി ഞാനും ചേട്ടനും കൂടി തറവാട്ടില്‍ ചെന്നു .പുതിയ പുല്‍ക്കൂട്ടില്‍ വയ്ക്കാന്‍ വേണ്ടി അവിടെ എല്ലാം പുതിയത് വാങ്ങിയിരുന്നു .പഴയ ആട്ടിടയന്മാരും ,ഒട്ടകവും ,കാല് ഓടിഞ്ഞ കഴുതയും ആര്‍ക്കും വേണ്ടാതെ അവിടെ കിടപ്പുണ്ട് . ചേട്ടനും ഞാനും കൂടി അതെല്ലാം എടുത്ത് കൊണ്ട് വന്നു .തിരു കുടുംബം മാത്രം എന്‍റെ വീട്ടില്‍ നിന്ന് എടുത്തു . പുല്‍ ക്കൂടിന് അകത്ത് ചേട്ടന്‍ പുതിയ മിന്നുന്ന വിളക്കുകളും വച്ചു ,ബാക്കി പണി എല്ലാം എന്നോട് ചെയ്തു കൊള്ളാന്‍ പറഞ്ഞു .രാത്രിയില്‍ ആണ് പള്ളിയില്‍ നിന്നും പുല്‍ ക്കൂട് കാണാന്‍ ആളുകള്‍ വരുന്നത് .ആരാണ് വരുന്നത് ,എത്ര പേര്‍ വരും എന്ന് ഒന്നും അറിയില്ല .ഞാന്‍ വീട്ടില്‍ ഇരുന്ന കുറെ ക്രിസ്മസ് തോരണകള്‍ ആ മാവില്‍ തൂക്കി യിട്ടു. കൂടെ വെളുത്ത ഒരു വാല്‍ നക്ഷത്രം അത് ആ വര്‍ഷം പുതിയതായി വാങ്ങിയത് ആയിരുന്നു .,വീടിന് മുന്‍പിലെ നീല മാവില്‍ ചുവന്ന പൂക്കളോട് കൂടിയ വേറെ ഒരു നക്ഷത്രവും.
എന്‍റെ അപ്പന്‍ നല്ല വില കൊടുത്ത് വാങ്ങിയ കുറച്ച് ക്രിസ്മസ് തോരണകള്‍ ഉണ്ട് .അത് ഒരിക്കലും പുറത്ത് ഇടാന്‍ അമ്മ സമ്മതിക്കില്ല .കരോള്‍ നു വരുന്ന കുട്ടികള്‍ അതെല്ലാം പൊട്ടിച്ച് കൊണ്ടു പോകും എന്ന പരാതി ആണ് .ആ വര്‍ഷം ഞാന്‍ അതെല്ലാം പുറത്ത് മാവില്‍ തൂക്കി യിട്ടു . രാത്രി എട്ട് മണി വരെ കാരോള്‍ ന്‍റെ ആളുകള്‍ വന്നു പോകലും ,ബഹളവും ആയിരുന്നു .അതിനിടയില്‍ പള്ളിയില്‍ നിന്നും കുറച്ച് പ്രായം ചെന്ന ആളുകളും പുല്‍ ക്കൂട് കാണാന്‍ വന്നിരുന്നു .അവരെല്ലാം വന്നു പോയപ്പോള്‍ ഒമ്പത് മണി ആയിരുന്നു .ഇതിനിടയില്‍ തറവാട്ടിലേക്ക് എല്ലാവരോടുംഭക്ഷണം കഴിക്കാന്‍ ചെല്ലാന്‍ പറഞ്ഞു .അവിടേക്ക് പോകുന്നതിനു മുന്‍പ് അമ്മ എന്നോട് മാവില്‍ തൂക്കിയിരിക്കുന്ന വില പിടിച്ച സാധനകള്‍ എല്ലാം എടുത്ത് അകത്ത് എടുത്ത് വയ്ക്കാന്‍ പറഞ്ഞു .ഞാന്‍ പുല്‍ക്കൂട്ടില്‍ ഇരുന്ന മാതാവിനെയും ,ഉണ്ണി ഈശോയെയുംഎല്ലാം എടുത്ത് അകത്ത് വച്ചു , എന്നിട്ട് സമാധാനമായി തറവാട്ടില്‍ പോയി.
ഒരു പത്ത് മണി ആയപ്പോള്‍ ,പള്ളിയിലെ അച്ചനും ,കൂടെ രണ്ട് മൂന്ന് പേരും കൂടി .തറവാട്ടിലെ പുല്‍ ക്കൂട് കാണാന്‍ വന്നു .അവര്‍ അത് കണ്ട് അടുത്ത വീട്ടിലേക്ക് നടക്കുന്ന സമയത്ത് ,അപ്പാപ്പനോട് പറയുന്ന കേള്‍ക്കാം .വളരെ നല്ല മത്സരം ആണ് ,എല്ലാവരും വളരെ നല്ല പുല്‍ക്കൂടുകള്‍ ,ഉണ്ടാക്കിയിട്ടുണ്ട് .ഇനി കുറച്ച് വീടുകള്‍ കൂടി പോയി കാണാന്‍ ബാക്കി ഉണ്ട് . .അത് കേട്ടപ്പോള്‍ ആണ് എനിക്ക് കാര്യം മനസിലായത് . മത്സരത്തിന് മാര്‍ക്ക് ഇടാനുള്ള ആളുകള്‍ വരുന്നതേ ഉള്ളു .ഞാന്‍ വേഗം വീട്ടിലേക്ക് ഓടി എങ്കിലും അവര് അതിന് മുന്‍പ് വീട്ടില്‍ എത്തി പോയി .പള്ളിയിലെ അച്ചന്‍ വീടിന്‍റെ ഗേറ്റ് കടന്ന് പുല്‍ക്കൂട്ടില്‍ നോക്കിയപ്പോള്‍ ഒന്നും കാണുനില്ല ,എന്നിട്ട് അപ്പനെ നോക്കി കാര്യമായ ഒരു തമാശയും ..മക്കള്‍ ബോര്‍ഡിംഗ് സ്കൂളില്‍ നിന്നും വരുമ്പോള്‍ ഇതൊക്കെ അറിയുന്ന കുട്ടികള്‍ ആണെന്ന് ആണ് ഞാന്‍ വിചാരിച്ചത് .പാവം അപ്പനും ,അമ്മയും ഇതിലും വലിയ നാണക്കേട് ഉണ്ടോ ?അപ്പന്‍ അത് കേട്ട് ചിരിച്ചു .
അച്ചന്‍ പോയികഴിഞ്ഞപ്പോള്‍ എന്നോട്കടുത്ത സ്വരത്തില്‍ ഒരു ചോദ്യം ? രാവിലെ മുതല്‍ കൂടിന് അകത്ത് കയറി ഇരുന്നിട്ട് അതൊക്കെ വയ്ക്കാനുള്ള സമയം കിട്ടിയില്ല അല്ലേ ? എന്‍റെ മനസ്സില്‍ ഉണ്ണി ഈശോ നേരത്തെ ജനിച്ചു , നല്ല ഉറക്കം ആയി എന്ന് പറയാന്‍ എനിക്ക് തോന്നി യിരുന്നു .പിന്നെ ഒന്നും മിണ്ടാതെ തറവാട്ടിലേക്ക് പോയി .....
ആ വര്‍ഷത്തോടെ എന്‍റെ വീട്ടില്‍ ക്രിസ്മസ് പുല്‍ ക്കൂട് എല്ലാ വര്‍ഷം ഉണ്ടാക്കും .വില പിടിപ്പുള്ള സാധനകള്‍ എല്ലാം പുറത്ത് തന്നെ തൂക്കും .ഓരോ വര്‍ഷം കാരോള്‍നു വരുന്ന കുട്ടികള്‍ ഓരോന്ന് ആയി പൊട്ടിച്ചു ,എല്ലാ സാധനകളും തീര്‍ന്നു .ഇപ്പോള്‍ പുല്‍ക്കൂട് ഉണ്ടാക്കാന്‍ ആരും വീട്ടില്‍ ഇല്ല .അമ്മയും അപ്പനും മുന്‍വശത്തെ നീലമാവില്‍ മുടങ്ങാതെ നക്ഷത്രം തൂക്കും .പുല്‍ക്കൂട്‌ഉണ്ടാക്കിയ ആ നീല മാവില്‍ കുറെ മാങ്ങകളും ഉണ്ടായി .മക്കള്‍ എല്ലാം ഓരോ അവധിക്ക് നാട്ടില്‍ വരുന്നത് നോക്കി യിരിക്കുന്നു .കാത്തിരിപ്പ് എല്ലാവര്‍ക്കും പരിച്ചയം ഉള്ള വിഷയം ആണ് .അത് കൊണ്ട് നേരില്‍ കാണുമ്പോള്‍ എന്നും ഒരു പുതുമ ഉണ്ട് . വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ വീട്ടില്‍ പുല്‍ ക്കൂട് ഉണ്ടാക്കിയപ്പോള്‍ ,എനിക്ക് തോന്നിയ എന്‍റെ സന്തോഷം ഒരിക്കലും മറക്കാന്‍ സാധിക്കില്ല ..
ലണ്ടനില്‍ ആയിരുന്നപ്പോള്‍ ,ക്രിസ്മസ് ക്കാലം എപ്പോളും വീടിന് അകത്ത് ഭക്ഷണം ഉണ്ടാക്കലും ,സമ്മാന പൊതികള്‍ തുറക്കുന്ന തിരക്കുമായി കടന്നു പോയി .അതിന് കാരണം കൊടും തണുപ്പില്‍ വേറെ കാര്യമായി ഒന്നും ചെയ്യാന്‍ ഇല്ലായിരുന്നു .വീടിന് അകത്ത് ക്രിസ്മസ് ട്രീ ഉണ്ടാക്കി വയ്ക്കും .അത് ഒരു വര്‍ഷവും മുടക്കിയിട്ടില്ല ..അമേരിക്കയിലേക്ക് വന്ന സമയം ക്രിസ്മസ് വിളക്കുകളുമായി വരവേറ്റ തെരുവുകള്‍ ആദ്യം കണ്ടപ്പോള്‍ നാട്ടില്‍ കൂടി പോകുന്ന ഒരു അനുഭവം ആയിരുന്നു .അമേരിക്കയിലെ പള്ളിയില്‍ പോയപ്പോള്‍ അത് പോലെ ഒരു ഞെട്ടല്‍കൂടി ഉണ്ടായി .''പള്ളി നിറച്ചും ആളുകള്‍,യാതൊരു മടിയുമില്ലാത്ത ,വില കൂടിയ ക്രിസ്മസ് സമ്മാന പൊതികളുമായി വരുന്ന വെള്ളക്കാര്‍ .ഇത്രയും വിശ്വാസം ഉള്ളവര്‍ ഈ രാജ്യത്ത് ഉണ്ടെന്ന് നേരിട്ട് കണ്ടപ്പോള്‍ അത് വളരെ നല്ല കാര്യം ആയി തോന്നി. എന്‍റെ വിശ്വാസത്തെ , ഓരോ ദിവസം കഴിയുമ്പോള്‍ അളവുക്കോലും പിടിച്ച് ഞാന്‍ പള്ളിയില്‍ നില്‍ക്കുമ്പോള്‍ , മുന്‍പില്‍ മുട്ട് കുത്തി കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുന്ന വരെ കാണുമ്പോള്‍ അറിയാതെ എന്‍റെ കണ്ണുകള്‍ അടഞ്ഞു പോകുന്നപോലെ എനിക്കും തോന്നുന്നു .ഈ പുതിയ ജീവിതം ,രീതിക്കള്‍ ,കാലാവസ്ഥയും എല്ലാം വീര്‍പ്പ് മുട്ടുന്നപോലെ തോന്നിയാലും ,അതിനിടയില്‍ യാത്രകളുടെ വഴി വിളക്ക് തെളിയുന്നത് കാതോര്‍ത്തിരിക്കുന്നു ..
ഈ ക്രിസ്മസ് ആയിട്ട് അമേരിക്കയില്‍ ഞാന്‍ കണ്ട കുറച്ച് നല്ല കാഴ്ച്ചകള്‍ എല്ലാവര്‍ക്കുമായി ഇവിടെ ചേര്‍ക്കുന്നു ...
ഓരോ വീടുകളുടെ മുന്‍പില്‍ ഉണ്ടാക്കി വച്ചിരിക്കുന്നത് ആണ് .
എല്ലാവര്ക്കും എന്‍റെ സ്നേഹം നിറഞ്ഞ ക്രിസ്മസ് ,പുതു വര്‍ഷ ആശംസകളും ........

കൊള്ളാം, ആശംസകൾ :)
ReplyDelete(നന്ദപർവ്വം എന്നെ തല്ലിക്കൊല്ലല്ലേ...)
സ്നേഹം നിറഞ്ഞ ക്രിസ്മസ് ,പുതു വര്‍ഷ ആശംസകൾ....
ReplyDeleteനല്ല ക്രിസ്മസ് ഓര്‍മ്മക്കുറിപ്പ്...നാട്ടില്‍ പോകാന്‍ തോന്നുന്നു അല്ലേ...
ReplyDeleteസിയാ ഇപ്രാവശ്യം ഞാന്‍ നേരത്തെ എത്തി ആദ്യം ക്രിസ്മസ് ആശംസ പറയണം എന്ന് കരുതി ഓടി വന്നതാ അപ്പോഴെക്കും മൂന്ന് പേര്‍ പറഞ്ഞു കഴിഞ്ഞു....
ReplyDeleteകുട്ടിക്കാലത്തെ ക്രിസ്മസ് ഓര്‍മകള്‍ നന്നായി തന്നെ പറഞ്ഞു....
എന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകള്‍ :)
മനോഹരമായ എഴുതും മനോഹരങ്ങളായ ചിത്രങ്ങളും..കുറച്ചു സമയം സിയയോടൊപ്പം ക്രിസ്മസ് ആഘോഷിച്ച പ്രതീതി...കൂടെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകളും....സിയക്കും,ഷമിനും,കുട്ടികള്‍ക്കും നേരുന്നു...
ReplyDeleteThis comment has been removed by the author.
ReplyDeleteഓരോ ആഘോഷങ്ങളും പഴയ ഓര്‍മ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. സിയക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകള്‍. ഫോട്ടോസ് എല്ലാം അതി മനോഹരമായി.
ReplyDeleteകൊള്ളാം നല്ല ഓര്‍മ്മകള്‍ .. ക്രിസ്മസ് ന്യൂ ഇയര്‍ ആശംസകള്‍ !
ReplyDeleteക്രിസ്മസ് ,പുതു വര്‍ഷ ആശംസകളും ........
ReplyDeletemerry xmas siyuuuu...kollamtto ..
ReplyDeleteഇപ്പോള്‍ കൂടുതല്‍ ആഘോഷമായി തീരുന്നത് ഇത്തരം ഓര്‍മ്മകള്‍ തന്നെ. നല്ല കുറെ ചിത്രങ്ങളുടെ അകമ്പടിയോടെ ഓര്‍മ്മകള്‍ പങ്കുവെച്ചത് നന്നായി.
ReplyDeleteസിയക്കും കുടുമ്പത്തിനും കൃസ്തുമസ് ആശംസകള്‍.
സിയ-കൃസ്തുമസ് ആശംസകള്‍.
ReplyDeleteകൃസ്തുമസ് ഓര്‍മ്മകളും,കാഴ്ച്ചകളും ഭംഗിയായി.
കാഴ്ചകള്‍ നന്നായി,സിയ. ക്രിസ്മസ് പുതുവത്സരാശംസകള്‍
ReplyDeleteഞാനും ഒരു ക്രിസ്മസ് ആശംസ അറിയിക്കുന്നു സിയ. നാട്ടില്‍ ഇക്കുറിയും ക്രിസ്മസിനു മകളേയും പേരക്കുട്ടികളേയും കാത്തിരിക്കുന്ന അപ്പനും അമ്മക്കും കൂടെ എന്റെ വക ആശംസകള്‍..
ReplyDeleteഓർമകൾ പെയ്തിറങ്ങുന്ന കുട്ടിക്കാലത്തെ ക്രിസ്മസ് രാവുകളിലേക്കു കൂട്ടിക്കൊണ്ടു പോയി ഈ കുറിപ്പ് സിയാ....
ReplyDeleteസിയക്കും കുടുംബത്തിനും ക്രിസ്മസ് - നവവത്സര ആശംസകൾ!
എല്ലാവര്‍ക്കും നന്ദി ..ബ്ലോഗ് ചങ്ങാതിമാരും ജീവിതത്തിന്‍റെ ഒരു ഭാഗം ആയി കഴിഞ്ഞു എന്ന് അറിയുന്നു ...
ReplyDelete@പ്രവീണ്‍ -ക്രിസ്മസ് ആയിട്ട് മീനാക്ഷി കുട്ടി അമ്മയെ ഒന്ന് വിളിക്കണം ..മോനെ ആരോ തല്ലി കൊല്ലാനുള്ള ശ്രമം ഉണ്ടെന്ന് പറയാം .
സിയാ, അമേരിക്കയില്‍ എത്തിയ പാടെ പോട്ടം പിടി തുടങ്ങിയോ ... പിന്നെ ഈ ഒഴാക്കന്റെ ഒരു ക്രിസ്മസ് ആശംസ ഉണ്ടേ
ReplyDeleteനല്ല ക്രിസ്തുമസ് ഓര്‍മ്മക്കുറിപ്പ് സിയേച്ചി.
ReplyDeleteഎല്ലാം settled ആയി ബ്ലോഗ് എഴുത്ത് ക്രിസ്തുമസ് കാലത്ത് തന്നെ തുടങ്ങിയത് നന്നായി.
അപ്പൊ ഞങ്ങളുടെ വക ഹൃദയം നിറഞ്ഞ സിയെച്ചിക്കും കുടുംബത്തിനും ക്രിസ്തുമസ് ആശംസകള്‍!!
അങ്ങനെ ഇപ്രാവശ്യത്തെ ക്രിസ്‌മസ് അമേരിക്കയില്‍... ആശംസകള്‍...
ReplyDeleteമൂന്ന് രാജ്യത്തെ കൃസ്തുമസ് ഓര്‍മ്മകൾ....
ReplyDeleteഒപ്പം അമേരിക്കൻ കൃസ്തുമസ്കാഴ്ച്ചകൾ കാണിച്ചുതന്ന് അമേരിക്കൻ യാത്രാവിവരണങ്ങൾക്കും തുടക്കം കുറിച്ചു അല്ലേ..
ഒപ്പം സിയക്കും കുടുംബത്തിനും വളരെ നല്ലൊരു കൃസ്തുമസ് /നവ വത്സര ആശംസകൾ നേർന്നുകൊള്ളുന്നൂ
ശ്ശോ.. കുറേ അമേരിക്കൻ വിശേഷങ്ങൾ കാത്തിരുന്നിട്ട്, ക്രിസ്മസ് ഓർമ്മകളാണല്ലോ വന്നെ..ഉം, അവിടുത്തേക്കാളും നല്ല ക്രിസ്മസ് ഇംഗ്ലണ്ടിൽ തന്നെയാ.. പടങ്ങൾ കാണുമ്പോ തന്നെ മനസ്സിലാകും..(കുശുമ്പൊന്നുമല്ല കേട്ടോ..).. പിന്നെ, ഹ്രദയം നിറഞ്ഞ ക്രിസ്മസ്-പുതുവത്സ്താരാശംസകൾ..
ReplyDeleteനല്ല ഓർമ്മകൾ ഒഴുക്കിൽ സംസാരിച്ചു (സിയ അങ്ങനെ തന്നെയാണ് എഴുതിയിരിക്കുന്നത്) എന്‍റെ മനസ്സില്‍ ഉണ്ണി ഈശോ നേരത്തെ ജനിച്ചു , നല്ല ഉറക്കം ആയി -- എന്തൊരു സമാധാനം! അമേരിക്കൻ പടങ്ങ്ങളും നന്നായി.
ReplyDeleteസിയാ...
ReplyDeleteക്രിസ്മസ് ഓര്‍മ്മകളെ കുറിച്ചുള്ള ഈ പോസ്റ്റും, അതിലെ ചിത്രങ്ങളും മനോഹരമായിരിക്കുന്നു..പ്രവാസികളുടെ മനസില്‍ ഗതകാല സ്മരണകളുടെ
പുല്‍ക്കൂടൊരുക്കി വീണ്ടുമൊരു ക്രിസ്മസ് സമാഗതമായി...ബാല്യകാല സ്മൃതികള്‍
ചിത്രവര്‍ണങ്ങള്‍ നിറഞ്ഞ നക്ഷത്രവിളക്കുകള്‍ പോലെ മനസില്‍ നിറയുകയായി....
സിയക്കും, കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ്-പുതുവത്സരാശംസകള്‍
siya merry xmas & happy new year.....xmas ormakkurippu valare nannayittundu.
ReplyDeleteഅമേരിക്കയിലെ ജീവിതവുമായി പൊരുത്തപ്പെട്ടു കാണുമെന്ന് വിശ്വസിക്കുന്നു. സിയ എന്റെ ഹൃദയം നിറഞ്ഞ ക്രിസ്ത്‌മസ്സ് - പുതുവല്‍സരാംശസകള്‍!
ReplyDeleteനല്ല കാഴ്ചകള്‍
ReplyDeleteക്രിസ്ത്മസ് വിശേഷങ്ങള്‍ നന്നായിട്ടുണ്ട് , ഞാനറിയുന്ന നാടായതു കൊണ്ടാവും , കൂടുതല്‍ നല്ലതായത്!!
ReplyDeleteഎഴുത്തില്‍ കുറെ പക്വത ആര്‍ജിച്ചത് പോലെ തോന്നി , !
തോന്നിയതല്ല, ഉണ്ട് ആ തിരതള്ളല്‍ !
ഫോട്ടോസ് അതി ഗംഭീരം !
ബ്ലോഗ് നാമധേയം, അന്വര്‍ത്ഥം ആക്കുന്നുണ്ട് സിയാ യുടെ വിശേഷങ്ങള്‍!
merry x'mas
ReplyDeleteHope you had a good Christmas!
ReplyDeleteഉപാധിയില്ലാത്ത സ്നേഹവും സഹനവും നിറഞ്ഞവന്റെ ഓർമ്മക്കാലം. നല്ല ക്രിസ്തുമസ് എഴുത്ത്. ഒരു ഡിസംബറിലെ മഞ്ഞുകാലം വന്നു തൊട്ട പോലെ.. ചിത്രങ്ങൾ ആകട്ടെ.. ഞാനും അവിടൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിപ്പിക്കുന്നത്.
ReplyDeleteനന്നായി സിയ.
കാണാത്ത ലോകങ്ങൾ കാട്ടിത്തരാൻ സിയയ്ക്ക് നല്ല മിടുക്കുണ്ട്.
എന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകള്‍
ReplyDelete