ജാലകം

Friday, 5 March 2010

ഷമ്മി യോട് ഒരു വാക്ക് .....(ROME PART 2)

റോമിനെ ഞാന്‍ ഒന്ന് കൂടി പൊടി തട്ടി എടുക്കുന്നു ..പറയാന്‍ ഉള്ളത് മുഴുവനും  മനസ്സില്‍  നിറഞ്ഞു കണ്ടത്  കൊണ്ട് വാക്കുകള്‍  തേടി പിടിച്ചു വരുമ്പോളേക്കും സമയം എടുക്കും .എത്ര എഴുതിയാലും മതി വരിക്കയും ഇല്ല .ചിലത് മനസ്സില്‍ അതി ശക്തമാണ് .അപ്പോള്‍ മറവിയിലേക്ക്  പോവുന്ന കാര്യം വരുന്നു മില്ല ..

എന്റെ  മടിയില്‍ നിന്നും ഞാന്‍  യാത്ര ആരംഭിച്ചതും .അത് അവസാനിച്ചോ ജീവിതത്തില്‍ ഞാന്‍ തേടി നടന്ന ഒന്ന് കണ്മുന്‍പില്‍ കണ്ട അതി സന്തോഷത്തിലും !!!!!!




ഞാന്‍  പഠിച്ചിരുന്നകാലത്ത്  പാട്ടു കേള്‍ക്കും , എന്നുള്ളത് ദിനചര്യ ആണ് .ഇംഗ്ലീഷ്  പാട്ടിനോടും കുറച്ചു ഇഷ്ട്ടം ഉണ്ട് ..എന്നോ ഒരിക്കല്‍ ഒരു പാട്ടു BON JOVI ടെ THANK YOU FOR LOVING ME കേള്‍ക്കാന്‍ ഇടആയി ..ആപാട്ടിലും ,അതില്‍ കണ്ട  ആ  സ്ഥലം അതിനോട്   എന്റെ മനസ്സില്‍ വല്ലാത്ത ഒരു ഇഷ്ട്ടം തോന്നി .യൂറോപ്പ് എവിടെയോ ആണെന്ന് മനസിലായിരുന്നു .റോമ്മില്‍ ആണെന്ന് തോന്നിയില്ല ... അത് എന്റെ മനസിലൂടെ പല തവണ കടന്നു പോയിട്ടുണ്ട് .ഒരുപാടു വര്ഷം കഴിഞ്ഞിട്ടും ,  നല്ലത് എന്തും മനസിലൂടെ പോകുന്നതും ആ ചിത്രം ഓര്‍മയില്‍ വന്നിട്ടും ആവും .എന്തോ ഒരു പറയാന്‍ പറ്റാത്ത ഒരു സ്നേഹവും തോന്നി എന്നുള്ളതും സത്യം !!!!!!!!




 റോമ്മിലെ  യാത്ര  തുടരാം  ..അവിടെ നിന്നും പിന്നെ പോയത് MICHELANGELO  ടെ പൈന്ടിങ്ങ്സ്  കാണാന്‍ . വര്‍ത്തിക്കാന്‍ museum ത്തില്‍ അവിടെ ത്തനെ  sistine chapal ഉണ്ട് .അവിടെ ആണ് മാര്‍പാപ്പ മാരെ തിരഞ്ഞു എടുക്കുന്നതിന്റെ   conclave  നടക്കുന്നതും . ആ ചുമരുകളിലെ  , ജീവനുള്ള ചിത്രം  എത്ര കണ്ടാലും മതി വരില്ല  .അവിടെ കുറെ സമയം നില്ക്കാന്‍ സാധിക്കില്ല, പെട്ടന്ന് കണ്ടു പോരണം .അവിടെ നിന്നപോള്‍ ഒരു കലാകാരന്‍ ഭര്‍ത്താവു  കൂടെ ഉള്ള സന്തോഷവും എനിക്ക് തോന്നി കാരണം ..അത് കാണുമ്പോള്‍ മറ്റു ഒരു ആളില്‍ തോന്നുന്ന കോരിത്തരിപ്പ് .മുന്‍പില്‍ കണ്ടതും ആണ് ...ചുമരുക്കള്‍ക്ക്  അടുത്ത് പോയി നോക്കുമ്പോള്‍  നമ്മളും അതിലൂടെ ഏതോ ഒരു ലോകത്തില്‍ എത്തിയതുപോലെ അനുഭവപെടും .നേരിട്ട് കാണുബോള്‍ എല്ലാവരും പറയുന്നപോലെ  വാക്കുകള്‍ക്ക്     ക്ഷാമം അത് ത്തനെ ഞാനും ഇവിടെ ഏറ്റു പറയുന്നു .


                                               basilica യില്‍  ഞാന്‍ ഒന്ന് കളിക്കാം   ...                                         


                                                  ആ ഇടനാഴിയിലൂടെ..............

 എന്റെ കൂടെ മോള്‍ എപ്പോളും ഉണ്ടായിരുന്നത് കൊണ്ട് ടൂര്‍ ഗൈഡ് ഒന്നും ഞാന്‍ നോക്കിയതെ ഇല്ല .എല്ലാവരും കൂടി സ്കാലെ ( scala   )എന്നാ ഒരു പള്ളിയില്‍ പോയിരുന്നു .അത്  LATERAN BASILICA  യുടെ അടുത്ത് ആണ് .അവിടെ  ഇരുപതിഎട്ടു   നടകള്‍ ഉണ്ട് ..ആ നടകള്‍   നമ്മള്‍ മുട്ടില്‍ഇഴഞ്ഞു  കയറണം .ആ നടകള്‍ പീലാത്തോസിന്റെ കൊട്ടാരത്തില്‍ നിന്നും കൊണ്ട്  വന്നു അവിടെ സ്ഥാപിച്ചത് ആണ് .കര്‍ത്താവു അതിലൂടെ നടന്നു എന്ന്   വിശ്വസിക്കുന്നു .അത് വളരെ എളുപ്പം ആണല്ലോ  എന്ന് എല്ലാരും ചിന്തിക്കും ?അത്ര എളുപ്പം അല്ല .കോടാനുകൂടി ജനങ്ങള്‍ മുട്ടില്‍ കയറിയ  നടകള്‍ ആണ് .ഒരു നടയില്‍ നിന്നും മറ്റേ നടയിലേക്കു കാലു എടുത്തു വയ്ക്കുമ്പോള്‍  വേദനിച്ചപ്പോലെ  തോന്നി . . എന്റെ കാലിന്റെ മുട്ടില്‍ നല്ല വേദന തോന്നി .


                                                                   LATERAN BASILICA




                                              സ്കാല...ഈ നടകള്‍ ആണ് മുട്ടില്‍ ഇഴഞ്ഞു കയറണം .ഒരു ആള് പോലും നടന്നു കയറുന്നത് കണ്ടില്ല .

കുറെ പാപം ഒക്കെ അവിടെ തീര്‍ന്നു കാണും എന്നുള്ള സന്തോഷത്തിലും Fontana di Trevi   കാണാന്‍ പോയി .കുറെ ദൂരെ നിന്ന് ത്തനെ അവിടെ ഒരുപാടു പേര് നില്‍ക്കുന്നതും കാണാം .അതിനു അടുത്ത് എത്തിയപ്പോള്‍  ഒരു നിമിഷം എനിക്ക് തല ചുറ്റുന്നത്‌ പോലെ തോന്നി .ഞാന്‍ നില്‍ക്കുന്നത്  ബോണ്‍ ജോവി ടെ പാട്ടിലെ ആ സ്ഥലത്ത് .സന്തോഷം കൊണ്ട് ഞാന്‍ ഒന്ന്    വിറച്ചു എന്ന് തന്നെ പറയാം .ആദ്യം അവിടെ ഒന്ന് ഇരുന്നു ,നമ്മുടെ   മനസ് നിറഞ്ഞു എന്ന് ഒരു മടിയുമില്ലാതെ ഞാന്‍ പറയാം ..പിന്നെ, ഭര്‍ത്താവിനെ കൂടെ വിളിച്ചു  ഇരുത്തി നോക്കി .എന്നിട്ടും  ആ വിറലയും മാറിയ പോലെ തോന്നിയില്ല .ഇത് കാണണം എന്ന് എനിക്ക് ആശ തോന്നിയിട്ടേ ഇല്ല ,പക്ഷെ കാണാന്‍  സാധിച്ചു .അതും ജീവിതത്തില്‍ ഇത്രയും സന്തോഷം തോന്നിയ ഒരു കാര്യം എന്ന് വേണം പറയാന്‍ .നമ്മള്‍ തേടി നടന്നത് മുന്‍പില്‍ കാണുമ്പോള്‍ ഉള്ള ഒരു വെപ്രാളം .ഏതു  വിധത്തില്‍ പറഞ്ഞുഅറിയിക്കും ഈപ്പോള്‍   അറിയില്ല .





                                                       ഇവിടെയും സ്നേഹം ...........


                                          
                                                      

റോമ്മില്‍  ഒരുപാടു നല്ല ഐസ് ക്രീം കിട്ടും . അതും ഒരു ഷോപ്പില്‍ ത്തനെ അമ്പതു തരം .ഒന്ന് കയറിയാല്‍ ഒരു ഐസ് ക്രീം എടുക്കാതെ പോരാന്നും തോന്നുക ഇല്ല .fountain trevi കണ്ട സന്തോഷത്തില്‍ നല്ല ഒരു ഐസ് ക്രീം കഴിച്ചു കൊണ്ട് colosseum തിലേക്കു നടന്നു .അന്ന് ഒരുപാടു നടന്ന ഒരു ദിവസം ആയിരുന്നു .പ്രതാമത്തിന്റെ തലയും ഉയര്‍ത്തി  നില്‍ക്കുന്ന colosseum കുറെ ദൂരെ നിന്ന് ത്തനെ കാണാം .അതും gladiator സിനിമ കണ്ടു കോരിത്തരിച്ച ആര്‍ക്കും അത് കാണുമ്പോള്‍ ഒരു കുളിര്‍മ ത്തനെ തോന്നും . ഞാനും അതില്‍ പെടും .ആ സന്ധ്യാ  വെളിച്ചത്തില്‍ അതിനു വല്ലാത്ത ഒരു ഭംഗി  ആയിരുന്നു!!!!! .എനിക്ക് എന്തോ അതിനു അടുത്ത് എത്തുംതോറും  അത് എന്നെ കാര്‍ന്നു   തിന്നാന്‍  നില്‍ക്കുന്നപോലെ   ഒരു പേടി തോന്നി .അതിനു ഉള്ളില്‍ കയറാനും ഒട്ടും മനസ് അനുവദിച്ചുമില്ല     .ഞാന്‍ മാത്രം പുറത്തു നില്‍ക്കുന്ന കാര്യം  അതും നടക്കില്ല .

                                                      colosseum
                                      
ചരിത്രമുള്ള ,എന്ത് കണ്ടാലും അത് കാണണം എന്ന് പറയുന്ന എന്റെ ഭര്‍ത്താവു എന്തോ അത് കാണാന്‍ കയറുന്നില്ല   എന്ന് പറഞ്ഞു .അവിടെ പുറത്തു ഇരിക്കുന്നതും ഒരു ഭയാനകം ആയി തോന്നി .റോമ്മില്‍ വന്നിട്ട് പോക്കറ്റ്‌ അടിക്കുന്ന ഒരു ആളെ പോലും കണ്ടിരുനില്ല . റോമ്മിലെ  പോക്കറ്റ്‌ അടി  പേര് കേട്ടതും ആണ് .colosseum  തിനോട് ചേര്‍ന്ന് ഇരിക്കുന്ന   പേടിയും ആയി ഭര്‍ത്താവിനോട് ചേര്‍ന്ന് ചുരുണ്ട് കൂടി ഞാന്‍ ഇരിക്കുന്നു .അപ്പോള്‍ രണ്ടുപേര്‍ ഒരു വലിയ ബാഗ്‌ പോക്കറ്റ്‌ അടിച്ചു ഓടുന്നു .അതിനു പുറകില്‍ വേറെ കുറെ ആളുക്കളും  .അത് നോക്കി ഇരുന്നത് കൊണ്ട് എന്റെ പേടിയും അവരോടു കൂടി ഓടി പോയി .നാല് ദിവസം റോമ്മില്‍  ഉണ്ടായിരുന്നിട്ടും ,ഇനിയും ഒരുപാടു അവിടെ കാണാന്‍ ബാക്കി ഉണ്ടായിരുന്നു .......




                                                        varthican museum
ദൈവാനുഗ്രഹത്താല്‍, ഒരുപാടു നല്ല യാത്രകള്‍     ചെയ്യാന്‍ പറ്റിയിട്ടും ഉണ്ട് .റോമില്‍ പോയി കണ്ട ആ സന്തോഷം വേറെ ഒരിടത്തും തോന്നിയിട്ടും ഇല്ല..ചരിത്രവും ,പഴമയും ആ നാടിന്റെ ഓരോ മൂക്കിലും ,മൂലയിലും നമുക്ക് കാണാന്‍ സാധിക്കും ..ഇത് എനിക്ക് കാണാന്‍ എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ പ്രിയ ഭര്‍ത്താവിനോട് ഒരു വാക്ക്..... .നന്ദി....നമ്മുടെ ജീവിതത്തില്‍ ഒരുപാടു നമ്മള്‍ കണ്ടും ,കേട്ടും  ജീവിതം ഓടുകായാണല്ലോ ..അതിനിടയില്‍ മനസ്സില്‍ ആശിച്ചതുപോലെ ,ഒന്ന് കാണുമ്പോള്‍ ആ സന്തോഷം ഇവിടെ എങ്കിലും വാക്കുകള്‍ കൊണ്ട് ഒന്ന് തലോടിയില്ല  എങ്കില്‍   പിന്നെ ജീവിതത്തിനും എന്ത് അര്‍ത്ഥം ??..ഒരിക്കല്‍ എങ്കിലും നമുക്ക് ഇഷ്ട്ടമുള്ളത് ..മനസ് നിറഞ്ഞു കണ്ടു എന്ന് പറയുന്നതും ഒരു സന്തോഷം ത്തനെ .

 ഇത് ഏഴു വര്ഷം മുന്‍പ് ഞാന്‍ പോയപോള്‍ കണ്ടത് ഓര്‍ത്തു എടുത്തു എഴുതിയതും ആണ്. ചില വാക്കുകള്‍ ഇംഗ്ലീഷില്‍ ത്തനെ, എഴുതേണ്ടി വന്നു ..മലയാളം എഴുതി വായിക്കുന്നവര്‍ക്കും   സംശയം ആവരുതല്ലോ ..........

17 comments:

  1. സിയാ എനിക്ക് ഒരിക്കലും കാണണം എന്ന് മോഹം ഇല്ലാത്ത ഒരു സ്ഥലമായിരുന്നു റോം ഇപ്പോള്‍ എന്റെയുള്ളില്‍ ആദ്യമായി ഒരു ആഗ്രഹം കിളിര്‍ത്തു .....റോം ഒന്ന്നു സന്ദര്‍ശിക്കണം എന്ന്......അതിന്റെ വിത്ത് പാകിയ നിന്റെ blog നു ഒത്തിരി നന്ദി....കുറച്ചു ദിവസം മുന്‍പ് കിട്ടിയ ലിങ്ക് പിന്നെ അധികം വൈകാതെ ഉള്ള നിന്റെ ബ്ലോഗ്‌ എന്തോ ഗോഡ് മനപൂര്‍വം എന്നെ അവിടേക്ക് ആകര്‍ഷിക്കാന്‍ ചെയ്തത് പോലെ തോന്നുന്നു.ലോകം മുഴുവന്‍ കറങ്ങാന്‍ എന്റെ പിന്‍ബലം അഥവാ കൂട്ട്ടഗ്രഹിക്കുന്ന എന്റെ ഭര്‍ത്താവിനോട് ഇന്ന് തന്നെ ഇത് പറയണം ങ്ങാന്‍ ആദ്യമായി ഒരാഗ്രഹം പറയുന്നതിന്റെ സന്തോഷം ആവും പുള്ളിക്ക് ....പോകുമ്പോള്‍ ഒരു എക്സ്ട്രാ ക്യാമറ എടുത്തേക്കാം അല്ലെ....ഒന്ന് പോകെറ്റ് അടിച്ചു പോയാലും ഒന്നുണ്ടാകും അല്ലെ (അല്ലേല്‍ ഒന്ന് കേടായാലും) ? ഇതാണ് പറയുന്നേ നമുക്ക് വിശ്വാസം പോര എന്ന് .....ഇതെല്ലം തോമാസ്ലീഹായുടെ പ്രശ്നം ആണ് !! Trust him (GOD ) നമുക്ക് ഒരു പ്രശനവും God വരിത്തില്ല എന്ന്....
    (ആ ലിങ്ക് ഓപ്പണ്‍ ചെയ്യാന്‍ കോപ്പി ചെയ്തു പേസ്റ്റ് ചെയ്യൂ - ഓര്‍ നിനക്ക് ഇമെയില്‍ അയച്ചിട്ടുണ്ട് )

    സിയാ ഇങ്ങനെ മറ്റുള്ളവര്‍ക്ക് ആഗ്രഹം തോന്നുന്ന തരത്തില്‍ ഓരോ ബ്ലോഗ്‌ നന്നായി ...എന്നെ സന്തോഷിപ്പിച്ച കാരിയം മറ്റുള്ളവരുമായി പങ്കു വച്ചാലെ മറ്റുള്ളവര്‍ക്കും അതുപോലെ സന്തോഷം അനുഭവിക്കാന്‍ ആകു അല്ലെങ്ങില്‍ അതിനുള്ള ആഗ്രഹം വരൂ ....

    ജോജോ നെക്സ്റ്റ് ട്രിപ്പ്‌ ഇറ്റലിഉം മറ്റും എന്ന് പറയുമ്പോള്‍ ങ്ങാന്‍ എപ്പോളും nearly 24 hours ട്രാവല്‍ ചെയ്യ്ന്നതാണ് ഓര്‍ക്കാര് (- ചിന്ത) ....ഇനി മറ്റുള്ള നല്ല കരിയങ്ങള്‍ ഓര്‍ക്കാം അല്ലെ

    ReplyDelete
  2. post nannayi siya....Rome pande vallathe mohippicha sthalam anu... ithokke vayikumbol agraham kooduthal avunnu.... sadhikumo ennonnum enikariyillaaaa.... ingane vayikanenkilum kazhiyunnundallo ennu aswasam.... Thanks for the post...

    ReplyDelete
  3. സിയ,
    നന്നായി എഴുതിയിരിക്കുന്നു. ഒരിക്കല്‍ കൂടി വായിച്ചു അക്ഷര തെറ്റുകള്‍ എല്ലാം തിരുത്തണം. ഫോട്ടോകള്‍ എല്ലാം കുറച്ചു കൂടി വലിപ്പത്തില്‍ ആക്കണം. അപ്പുവിന്റെ ഈ പോസ്റ്റ് വായിച്ചിട്ടുണ്ടോ? ധാരാളം ഇന്‍ഫോര്‍മേഷന്‍ ഉണ്ട് അതില്‍. റ്റെമ്പ്ലെയിറ്റ് കൂടി മാറ്റിയാല്‍ ഏറെ ഭംഗിയാവും.
    ബെസ്റ്റ് വിഷെസ്!!!

    ReplyDelete
  4. malayalam vaayikkan kurachu samayam eduthenkilum muzhuvan vayichu.nannayittundu

    Bon Jovi song scene kandappol athil Shammi evideyenkilum undayirunno?enkil Shammi pennu kaanan vannapol annum virachu kaanumallo,videoil kanda aale nerittu kandathinte shockil!!!!!!

    commentinte thenga udakkan pattiyilla,kurachu peru overtake cheythu...hehe

    ReplyDelete
  5. Gujaratiyil ezhuthan plan undo........avide ninnokke fans aayallo....

    ReplyDelete
  6. കമന്റ്‌ ചെയ്ത എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി ..അഭിപ്രായം എല്ലാം നല്ലപോലെ അടുത്ത പോസ്റ്റില്‍ നോക്കി കൊള്ളാം .

    പിന്നെ ടോണി .ഞാന്‍ പറഞ്ഞത് ആ പാട്ടിലെ സ്ഥലം അതെ കുറിച്ച് ആണ് .അതിലെ ആളുകള്‍ എന്ത് ചെയുന്നു എന്ന് അല്ല ,അപ്പോള്‍ ഷമ്മി കാണാന്‍ വന്നപ്പോള്‍ അതുപോലെ വിറയല്‍ തോന്നിയും ഇല്ല .gujari എഴുതുവാന്‍ പ്ലാന്‍ ഇല്ല .

    ബ്ലോഗില്‍ കമന്റ്‌ ചെയ്യാന്‍ followers ആവണം എന്ന് ഇല്ല .വായികുന്നവര്‍ക്കും എഴുതാം .

    ReplyDelete
  7. zia valare nannayittundu..photos koodi ittathu kondu sharikkum manassilakkan patti...scala yile steps kayarunnathinde prathyekatha anikku manassilaki thannathinu special thanks....

    ReplyDelete
  8. സിയ കണ്ട പല കാഴ്ച്ചകളും എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. മുട്ടില്‍ ഇഴഞ്ഞ് ആ പടികളിലൂടെയുള്ള കയറ്റം എനിക്ക് നഷ്ടപ്പെട്ടു. സാരമില്ല Fontana di Trevi യില്‍ പുറം തിരിഞ്ഞ് നിന്ന് ഒരു നാണയം വെള്ളത്തിലേക്കിട്ടാല്‍ വീണ്ടും റോമില്‍ പോകാന്‍ പറ്റും എന്നൊരു വിശ്വാസമുണ്ട്. ഞാന്‍ ആ കര്‍മ്മം ചെയ്താണ് പോന്നിരിക്കുന്നത്. പലപ്രാവശ്യം പോകേണ്ടി വരും റോം കുറേയെങ്കിലുമൊക്കെ കണ്ടുതീര്‍ക്കാന്‍. കൊളോസിയത്തിനകത്ത് കയറാതെ പോന്നത് നഷ്ടമായെന്ന് ഞാന്‍ പറയും. 2 ദിവസം പോയിട്ടാണ് എനിക്കതിനകത്ത് കയറാന്‍ പറ്റിയത്.

    കാണാത്ത കാഴ്ച്ചകള്‍ കാണിച്ചുതന്നെ ഈ പോസ്റ്റിന് നന്ദി.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഇത്തവണ കൂടുതല്‍ ചിത്രങ്ങളെല്ലാം ചേര്‍ത്ത് വായനക്കാരെ കൂടുതതല്‍ കൊതിപ്പിയ്ക്കുന്ന രീതിയില്‍ തന്നെ എഴുതി... ഈ കാഴ്ചകളെല്ലാം ഇങ്ങനെയൊക്കെയല്ലേ ഞങ്ങള്‍ക്ക് കാണാന്‍ കഴിയുകയുള്ളൂ... നന്ദി.

    ReplyDelete
  11. റോമന്‍ കാഴ്ചകള്‍ ഇഷ്ടമായി...ഇനിയും ഇതുപോലുള്ള യാത്ര വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍

    ReplyDelete
  12. യാത്രാവിവരണങ്ങള്‍ രസകരമായവതരിപ്പിച്ചിരിക്കുന്നു..കണ്‍ഗ്രാറ്റ്സ്!!
    പോട്ടങ്ങളൊന്ന് കൂടി ശ്രദ്ധിച്ചു ചെയ്തെങ്കില്‍ മികച്ചതാവും.റോമും
    വത്തിക്കാനുമൊന്നും സന്ദര്‍ശിക്കാന്‍ കഴിയാത്ത ഞങ്ങളെ
    പോലുള്ളവര്‍ക്ക്,ഇതൊരു പ്രചോദനവുമാവും.ആശംസകള്‍.

    ReplyDelete
  13. വിവരണം നന്നായി.പിന്നെ, സണ്ണിചേട്ടന്റെ ഫോട്ടോയും കൊള്ളാം!!

    ReplyDelete
  14. siya enikku entho ROme kananam ennu thonnyttu ellarunnu .eppol enikkum povan moham thonnnudu.family aay ttu povunnathu oru sugam thanne aanu.keep writing...

    ReplyDelete
  15. colosseum athenne valladakarshikkunnu .....pinne aaa muttil izhayyunna padikal...udan plan idunnundu ...

    pinnne ee valiya bag engane pokkattilittirunnu ennathanu ente samshayam... aaa rome allee siya alleeeeeeee..ha ha ha...

    ReplyDelete
  16. eppo avidayaghilum pokunnu ekil Rome thanna avanam ennu thirumanichu atharaku ezhtapattu nenta yathara vivaranam.....adutha blog vayikan kathirikunnu

    ReplyDelete
  17. ..
    ആദ്യ പാര്‍ട്ടിനേക്കാള്‍ ജീവനുണ്ട് ഈ പോസ്റ്റിന് കേട്ടൊ :)

    റോം ഇങ്ങനെയെങ്കിലും പോകാന്‍ കഴിയാത്തവര്‍ക്ക്(ഞാനുള്‍പ്പെടെ) സാധിച്ചല്ലൊ.

    ആശംസകള്‍.
    ..

    ReplyDelete