Saturday, 24 December 2011

ഒരു ദിവസം നാസയിലും ...

അമേരിക്കയിലേക്ക്‌ ,കൂടുമാറിയപ്പോള്‍  യാത്ര കള്‍ കുറഞ്ഞു .ഓരോ സ്ഥലത്തേക്കും എത്തിപ്പെടാനുള്ള ദൂരം ഓര്‍ക്കുമ്പോള്‍ യാത്രകള്‍  ഒഴിവാക്കും .എന്നാലും ചില യാത്രകള്‍ മാറ്റി വയ്ക്കാതെ ,അവിടേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു,അങ്ങനെ, ലേബര്‍ ഡേയുടെ അവധി പ്രമാണിച്ച് .ഇവിടെ നിന്നും നാല് മണിക്കൂര്‍ യാത്ര ചെയ്ത് ഹൂസ്ടന്( Houston ) വരെ പോയി .അവിടെ വരെ യാത്ര ചെയ്തതിനുള്ള പ്രധാന കാരണം നാസ( Nasa ) കാണുക എന്നുള്ളത് മാത്രം .കുട്ടികളെ ക്കാളും നാസ കാണാനുള്ള  തിടുക്കം എനിക്കും ഷമിനും  ആയിരുന്നു .രാവിലെ പത്ത് മണിയോടെ  ഞങള്‍ നാസയില്‍ എത്തി .ഒരു ദിവസം മുഴുവന്‍ അവിടെ ചിലവഴിക്കേണ്ടി വരും എന്ന് നേരത്തേ വായിച്ചിരുന്നു .ടിക്കറ്റ്‌  ഓണ്‍ലൈന്‍ എടുത്തത്‌ കാരണം അവിടെ  ക്യൂ നില്‍ക്കേണ്ടി വന്നില്ല  . നാസയുടെ മുന്‍പില്‍  എത്തിയപ്പോള്‍  കാര്‍ പാര്‍ക്കിംഗ് നുള്ള അഞ്ച് ഡോളര്‍ കൊടുക്കണം എന്നറിഞ്ഞത് .അകത്തേക്ക് കടക്കുന്നതിന് മുന്‍പ് സുരക്ഷാ പരിശോധന കഴിഞ്ഞപ്പോള്‍ ബാഗില്‍ ഉണ്ടായിരുന്ന ഭക്ഷണം എല്ലാം എടുത്ത്‌ മാറ്റാന്‍ പറഞ്ഞു .  പിള്ളേര്‍ക്ക് കഴിക്കാന്‍ വേണ്ടി കൊണ്ടു വന്നതെല്ലാം  തിരിച്ച് കാറില്‍ കൊണ്ട് പോയി വയ്ക്കേണ്ടി  വന്നു.


 നാസയുടെ ,അകത്തേക്ക് കടന്നപ്പോള്‍ ആദ്യം കാണുന്നത്കു ട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം ആയിരുന്നു .അവിടെ  കൊച്ചു കുട്ടികള്‍ ഓടിനടക്കുന്നു  വലത്തോട്ട് തിരിഞ്ഞപ്പോള്‍  സ്റ്റാര്‍ ഷിപ്പ്  ഗാലറി എന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടു .അതിനകത്ത് കയറി നോക്കാം എന്ന് വിചാരിച്ച് എല്ലാവരും കൂടി അങ്ങോട്ട്‌ നടക്കുന്നതിനിടയില്‍ മുകളിലായി ,ചന്ദ്ര പേടകത്തിന്റെ,lunar module ന്‍റെ പൂര്‍ണകായ രൂപം !മനുഷ്യന്‍ ചന്ദ്രനില്‍  ഇറങ്ങിയ ആ പേടകം ഒരു നിമിഷം അതിശയത്തോടെ നോക്കി നില്‍ക്കുമ്പോള്‍ ,പുറകില്‍  നിന്നും വരുന്ന ആളുകളുടെ ക്ഷമാപണം കേട്ടത് കൊണ്ട് ,അതിനടിയില്‍നിന്നും  കുറച്ച് മാറി നില്‍ക്കേണ്ടി വന്നു . ആ പേടകത്തിനുള്ളില്‍  ഇരിക്കുന്ന ബഹിരാകാശ സഞ്ചാരികളെയും കാണാന്‍ കഴിഞ്ഞു .അതിന് താഴെ നിന്നു ഫോട്ടോ കള്‍എടുത്ത്‌ സ്റ്റാര്‍ ഷിപ്പ് ഗാലറി കാണാന്‍ കയറി .


ഡോകുമെന്ററി പോലെ കുറച്ചു നേരംഅമേരിക്കയുടെ, ബഹിരാകാശ ഗവേഷണത്തിന്റെ യും ,നാസ യുടെയും ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം .അതായിരുന്നു അതിനകത്ത് കാണിച്ചത്. അമേരിക്കന്‍ പ്രസിഡന്റ്‌ ന്റെ  സീല്‍ പതിപ്പിച്ച ഒരു പ്രസംഗ പീഠംഅവിടെ  വച്ചിട്ടുണ്ട് .സോവിയറ്റ്‌ റഷ്യ യില്‍ നിന്നും യുറീ    ഗഗാറിന്‍  ആദ്യത്തെ ബഹിരാകാശ സഞ്ചാരി യായി  ഭൂമിയെ വലംവച്ചതോട്കൂ ടി ,ബഹിരാകാശ ഗവേഷണത്തില്‍ അമേരിക്കയുടെ മറുപടി ആയി അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ആയിരുന്ന ജോണ്‍ എഫ് കെന്നഡി   അമേരിക്ക  ,ചന്ദ്രനില്‍ മനുഷ്യനെ അയക്കും ''എന്ന് അമേരിക്കന്‍ ജനതയ്ക്ക്ഉറപ്പ് കൊടുത്ത പ്രസംഗത്തിന് ഉപയോഗിച്ച പ്രസംഗ പീഠംആയിരുന്നു .

 ചന്ദ്ര ദൌത്യം   നാസയുടെ ചരിത്രത്തിന് തിലകക്കുറി യായി  ,ആ  വിജയത്തിന്റെ  , സന്തോഷ വാര്‍ത്ത‍ ലോകത്തെ അറിയിച്ചു കൊണ്ട് , പല രാജ്യകളില്‍,അവരുടെ  വര്‍ത്തമാന പത്രത്തില്‍ വന്ന വാര്‍ത്തകളും അവിടെ കാണാന്‍ സാധിക്കും . .ആ വാര്‍ത്തകളില്‍ ഭാരതത്തില്‍ നിന്നും ഒരു പത്രത്തിലെ തലക്കെട്ടും കാണിച്ചിരുന്നു ..
''मानव   चाँद पे जा   उतरा ''
ഈ വാര്‍ത്ത‍ വായിച്ച്   അതിനകത്ത് നിന്നും ഇറങ്ങിയപ്പോള്‍ ,മനുഷ്യന്റെ ക്രിയാത്മകതക്കും ,പരിശ്രമത്തിനും എന്തും വഴങ്ങും എന്നതിനുള്ള ഒരു ഉദാഹരണം കൂടി കാണാന്‍ കഴിഞ്ഞു  .ഗാലറി യുടെ അകത്ത്  ഫോട്ടോഗ്രാഫി   സമ്മതിക്കില്ല എന്ന് എടുത്തു പറയുന്നു .

ഡോകുമെന്ററി കണ്ടതിന് ശേഷം ,അമേരിക്കന്‍ ബഹിരാകാശ ചരിത്രവുമായി ബന്ധപ്പെട്ട പ്രദര്‍ശന വസ്തുക്കള്‍ വച്ചിരിക്കുന്ന ഗാലറിയിലേക്ക് ആണ് പോയത് ..

                                                                അപ്പോള്ലോ പതിനേഴ്‌ നു അടുത്ത് .


യാത്രികള്‍ സഞ്ചരിച്ച മെര്‍ ക്ക്യുറീ ,ജെമിനി എന്നീ ബഹിരാകാശ   പേടകങ്ങള്‍  അവിടെ കാണാന്‍ കഴിഞ്ഞു അതെല്ലാം .മനുഷ്യനെ സുരക്ഷിതമായി അവിടെ എത്തിച്ച് ,അതുപോലെ ത്തനെ തിരിച്ച്കൊണ്ട്  വരികയും ചെയ്ത യഥാര്‍ത്ഥ പേടകങ്ങള്‍ തന്നെ ആയിരുന്നു .അവിടെ തന്നെ അപ്പോളോ  പതിനേഴ്‌ ന്‍റെ  കമാന്‍ഡ് module   കൂടി വച്ചിട്ടുണ്ട് .ഇതെല്ലം  വളരെ അടുത്ത് നിന്നു കാണാം . മെര്‍ ക്ക്യുറീ ,ജെമിനിഎന്നീ സംരഭങ്ങളുടെ  വിജയത്തിന് ശേഷം അപ്പോളോ   മിഷന്‍ ടെ പേരില്‍ അമേരിക്കന്‍ യാത്രികള്‍പിന്നെയും ബഹിരാകാശ യാത്രകള്‍   നടത്തി ..അതില്‍ അപ്പോളോ പതിമൂന്ന് മാത്രം ചന്ദ്രനില്‍  ഇറങ്ങാതെ തിരിച്ചു പോരേണ്ടി വന്നു .ലോകത്തെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആ സംഭവ ങ്ങള്‍  അപ്പോളോ പതിമൂന്ന് എന്ന ചലച്ചിത്രത്തില്‍ കാണാന്‍ സാധിക്കും ..

അതിനടുത്ത മുറിയില്‍ ചന്ദ്രനില്‍ നിന്നും കൊണ്ടു വന്ന മണല്‍ത്തരികളും  ,കല്ലുകളും ,ചില്ലു ക്കൂട്ടില്‍ വച്ചിരിക്കുന്നത് കാണാം .അതില്‍ ഒരു കൊച്ചു കല്ലില്‍ നമുക്ക് തൊട്ടു നോക്കാന്‍ സാധിക്കും .എത്രയോ പേരുടെ പരിശ്രമത്തിന്റെ ഫലം ആയിട്ട് ,ആ കല്ലില്‍ ഒന്ന് തൊട്ടു നോക്കാന്‍ നമുക്ക് സാധിച്ചത് എന്നും ഓര്‍ക്കുന്നു.കുട്ടിക്കാലത്ത്,അമ്പിളി മാമനെ ഒന്ന് തൊട്ടു നോക്കാന്‍ സാധിക്കുമോ  എന്ന് എത്ര രാത്രികളില്‍ നമ്മള്‍ സ്വപ്നം കണ്ടിരിക്കുന്നു !.


അമ്പിളി മാമനെ തൊട്ടു നോക്കിയ സന്തോഷത്തില്‍ ആ നടപ്പ് അവസാനിച്ചത്‌ 
അമേരിക്കയുടെ  ഗവേഷണ കേന്ദ്രമായ സ്കയിലാബ് ന്‍റെ ഒരു പൂര്‍ണ കായ മാതൃക യുടെ അകത്തേക്ക്   ആയിരുന്നു .ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയിലേക്ക് പോകുമ്പോള്‍ , ആര്‍ക്കും യാതൊരു മടുപ്പും തോന്നുന്നില്ല .എല്ലാവരും വളരെ ആകാംഷയോടെ സ്കയിലാബിനു അകത്ത് കടന്നപ്പോള്‍ ,ബഹിരാകാശ യാത്രികരുടെ ജീവിതം അതിനകത്ത് എത്ര വീര്‍പ്പു മുട്ടിക്കുന്നത്‌ ആയിരുന്നു എന്ന് മനസിലാവുന്നത് 
ഈ ഇട്ടാവട്ടത്തില്‍ താമസിച്ചു കൊണ്ടായിരുന്നു അവര്‍ എല്ലാം ചെയ്തിരുന്നത് .ഇത്രയും കാഴ്ചകള്‍ കണ്ട് കഴിഞ്ഞപ്പോള്‍ എല്ലാവര്ക്കും വിശപ്പിന്റെ വിളി വന്നു .ഭക്ഷണം നാസയുടെ  അകത്ത് നിന്നും  കഴിച്ചു .എല്ലാത്തിനും വിലയും കൂടുതല്‍ ആണ് .ഇനി കാണാന്‍ പോകുന്നത് ബഹിരാകാശ യാത്രികള്‍ക്ക് പരീശീലനം കൊടുക്കുന്ന സ്ഥലത്തേക്ക് ആണ് . എല്ലാരേയും ഒരു ട്രാമില്‍ ആണ് കൊണ്ടു പോകുന്നത്. ട്രാമിലേക്ക് കയറുന്നതിന് മുന്‍പ് ഒന്ന് കൂടി സുരക്ഷാ പരിശോധന ഉണ്ടായിരുന്നു .
                                                                    ട്രാമിനുള്ളില്‍ 

  എല്ലാവരെയും ഒരുമിച്ച്  ആണ് അതിനകത്തേക്ക് കൊണ്ടുപോകുന്നത്  .    ചില്ലിനിടയില്‍ കൂടി താഴെ ഉള്ളത് മുഴുവന്‍ കാണാം .എല്ലാം വിശദമായി പറഞ്ഞ് തരാന്‍  ഒരു ഗൈഡ് ഉണ്ടായിരുന്നു .അവിടെ ,ഒരു സ്പേസ് ഷട്ടിലി  ന്‍റെ മാതൃകയും , ,ബഹിരാകാശ സഞ്ചാരികള്‍ ക്ക് പരീശീലനം നല്‍കുന്നതിന് വേണ്ടി എല്ലാം സജ്ജമാക്കി വച്ചിരിക്കുന്നതും  കാണാം .വളരെ കുറച്ച് നേരം ആണ് അതെല്ലാം കാണാനുള്ള സമയം അനുവദിച്ചിരുന്നത്.

                                                        ട്രെയിനിംഗ് സെന്റര്‍ നു അകത്ത് 


അത് കണ്ട് കഴിയുമ്പോള്‍ ആ ട്രാമില്‍ തന്നെ റോക്കറ്റ് പാര്‍ക്കിന് മുന്‍പില്‍  കൊണ്ടിറക്കും .ഭീമാകാരമായ റോക്കറ്റും  അതിന്റെ എന്ജിനും  ,.മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച  saturn  അഞ്ച്   റോക്കറ്റ് അവിടെ വളരെ അടുത്ത് നിന്ന് കാണാന്‍ സാധിക്കും .റോക്കറ്റിന്റെ വലുപ്പം ആശ്ചര്യം ഉളവാക്കുന്നത് തന്നെ ആയിരുന്നു .ശാസ്ത്ര മികവിന്റെ ,വിസ്മയ ദൃശ്യം നേരിട്ട് കണ്ടപ്പോള്‍ ,ഇതില്‍ ബഹിരാകാശ യാത്രികര്‍ ഇരിക്കുന്ന പേടകം റോക്കറ്റിന്റെ വലുപ്പം വച്ച് താരത്യമം ചെയുമ്പോള്‍ എത്ര ചെറുതെന്ന് മനസിലാക്കാം .അപ്പോളോ പതിമൂന്ന് സിനിമയില്‍ കാണിച്ച വിക്ഷേപ ദ്രിശ്യകള്‍ പലതും മനസിലൂടെ തെളിഞ്ഞു വന്നു .റോക്കറ്റ് പാര്‍ക്കില്‍  നമുക്ക് എത്ര നേരം  വേണമെങ്കിലും നടന്നു കാണാം .അവിടെ നിന്നും തിരിച്ചു പോകാന്‍ ട്രാം വരണം 
                                                                    


റോക്കറ്റ് പാര്‍ക്കില്‍
                                                              saturn   നു സമീപം

                                                                        Saturn-5
                                                                   engine nozzle
ഇതെല്ലാം  കണ്ടു കഴിഞ്ഞ് തിരിച്ചു ട്രാമില്‍ കയറുമ്പോള്‍ ഒരു കോരിത്തരിപ്പ്എന്നില്‍ തോന്നിയ പോലെ  തോന്നി . ഇതൊക്കെ കാണണം എന്നുള്ളത്പലപ്പോളും സ്വപ്നകള്‍ ആയിരുന്നു .നേരിട്ട് കണ്ടപ്പോള്‍ ഉള്ള  സന്തോഷം പറഞ്ഞറിയിക്കാന്‍  സാധിക്കില്ല !!

സ്പേസ് ഷട്ടില്‍ നെ ക്കുറിച്ചുള്ള  ഒരു ഗാലറി കൂടി  കാണാന്‍  ബാക്കി ഉണ്ടായിരുന്നത് .അതില്‍, അവരുടെ വസ്ത്രകള്‍ ,അവിടെ പോയിട്ടുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം പ്രദര്‍ശിപ്പിച്ചിരിക്കുന്നു .ഓരോ ഫോട്ടോയും നോക്കി വായിച്ചു വരാനുള്ള സമയം ഉണ്ടായിരുന്നില്ല .രാവിലെ മുതലുള്ള നടപ്പ് കുട്ടികള്‍ ക്ക് മടുപ്പ് ആയി തുടങ്ങി.എന്നാലും  ആ തിരക്കിലും ചിത്രങ്ങളുടെ ഇടയില്‍ കൂടി കറുത്ത വരയോട് കൂടി ചുമരില്‍ തൂക്കി യിരിക്കുന്ന ഈ ചിത്രം കുട്ടികളെ കാണിക്കാന്‍ മറന്നില്ല .
ഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ താമസിക്കുന്നവരുടെ ,ദിന ചര്യകളും ,താമസ രീതികളെയും  കുറിച്ച് ഒരു ഗൈഡ് ഇവിടെ പറഞ്ഞു തരും  .അവരുടെ പ്രാഥമിക ആവശ്യകള്‍ക്ക് പ്പോലും ശാസ്ത്രം എങ്ങനെ ഉപയോഗ്യ പ്പെടുത്തി യിരിക്കുന്നു എന്നുള്ളത് അവിടെ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു .അവര്‍ക്ക് വേണ്ട ഭക്ഷണം  ,വെള്ളം ,എല്ലാം എങ്ങനെ അവിടേക്ക് കൊണ്ടു പോകുന്നുവെന്നും  അവര് പറഞ്ഞു തരും .ഗൈഡ് ന്റെ വിശദീക്കരണം കഴിഞ്ഞപ്പോള്‍ നാസയില്‍ പ്രധാനമായി കാണാന്‍ ഉള്ളത് മുഴുവന്‍ കണ്ടു കഴിഞ്ഞു എന്നുള്ള സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി ..
പിറ്റേന്ന്, അവിടെയുള്ള  നാഷണല്‍  ഹിസ്റ്ററി മ്യുസിയം കാണാന്‍ വേണ്ടി പോയിരുന്നു .അതിനടുത്തുള്ള  പാര്‍ക്കില്‍ മഹാത്മാ  ഗാന്ധിയുടെ പ്രതിമയും ,ഈ യാത്രയില്‍ മറക്കാനാവാത്ത ഒരു നല്ല ഓര്‍മ്മ ആണ് .

അങ്ങോട്ട്‌ പോകാന്‍ നേരം രാത്രി ആയതു കൊണ്ട്  SAM HOUSTONനെ  കാണാതെ ആണ് പോയത് എന്നുള്ള വിഷമം തീര്‍ക്കാന്‍ തിരിച്ച്  വീട്ടിലേക്കുള്ള  മടക്കയാത്രയില്‍ ,വഴിയില്‍ കണ്ടു മുട്ടിയവരെയും മറക്കാതെ ഇരിക്കാന്‍ഈ പ്രതിമയുടെ ചിത്രവും  കൂടെ തന്നെ കൊണ്ടു പോരാന്‍  മറന്നില്ല ..

44 comments:

 1. എന്റെ എല്ലാ ബ്ലോഗ്ഗ് കൂട്ടുക്കാര്‍ക്കും ക്രിസ്തുമസ്& പുതുവത്സരാശംസകള്‍ കൂടി നേരുന്നു ..
  സ്നേഹപൂര്‍വ്വം സിയ

  ReplyDelete
 2. മനുഷ്യന്റെ ക്രിയാത്മകതക്കും ,പരിശ്രമത്തിനും എന്തും വഴങ്ങും എന്നതിനുള്ള ഒരു ഉദാഹരണം കൂടി കാണാന്‍ കഴിഞ്ഞു..

  നന്ദി, അഭിനന്ദനങ്ങള്‍.....
  എന്റേയും ക്രിസ്തുമസ്& പുതുവത്സരാശംസകള്‍.....

  ReplyDelete
 3. ചിത്രങ്ങളും എഴുത്തും മനസ്സ്‌ നിറച്ചു...അതീവ ഹൃദ്യമായ അനുഭവം...ആശംസകള്‍..

  ReplyDelete
 4. കൃസ്തുമസ് ആശംസകള്‍ !!!

  ReplyDelete
 5. ഈ കാഴ്ചകളൊക്കെ നിങ്ങള്‍ ചില കൂട്ടുകാര്‍ അവിടങ്ങിള്‍ ഉള്ളത് കൊണ്ട് ഞങ്ങളും കാണുന്നു. നന്ദി സിയ.. ഈ വിവരങ്ങള്‍ ഷെയര്‍ ചെയ്തതിന്. എനിക്ക് ഏറെ ഹൃദ്യമായി തോന്നിയത് മഹാത്മാഗാന്ധിയുടെ പ്രതിമയാണ്.

  ReplyDelete
 6. പുതിയ അറിവുകള്‍... അനുഭവിച്ചത് പോലെയുള്ള വിവരണം. തുടരുക. നന്ദി.

  ReplyDelete
 7. നാസ വിസ്മയങ്ങള്‍ വായിച്ച് തീര്‍ന്നതറിഞ്ഞില്ല.ചിത്രങ്ങളില്‍കൂടി മാത്രം കണ്ടിട്ടുള്ളയവയൊക്കെ നേരില്‍ കണ്ട ഒരു പ്രതീതി.ചിത്രങ്ങള്‍ക്കു ചെറിയ അടിക്കുറിപ്പാകാം കേട്ടോ,സിയാ.

  ReplyDelete
 8. വളരെ ഉപയോഗപ്രദം. നന്ദി.

  ReplyDelete
 9. ഇത്തവണ വിവരണം കൂടുതല്‍ നന്നായി. ഇനിയും കുറച്ച് കൂടി വിവരങ്ങള്‍ നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു എന്ന് സമയക്കുറവ്‌ ഉണ്ടായി എന്ന് പാറത്തില്‍ നിന്നും മനസ്സിലാക്കുന്നു. ഫോട്ടോകളും നന്നായി.
  കൃസ്തുമസ് ആശംസകള്‍.

  ReplyDelete
 10. നാസ യാത്രയില്‍ കൂടെ വന്ന എല്ലാവര്ക്കും നന്ദി ..

  വിവരണവും ,ഫോട്ടോകളും കൂടി വളരെ നീണ്ട പോസ്റ്റ്‌ ആവും എന്ന് വിചാരിച്ച് ഒരു പോസ്റ്റില്‍ തന്നെ എല്ലാം ഒതുക്കി തീര്‍ത്തു .

  ReplyDelete
 11. മനോഹരമായ വിവരണം മനോഹരമായ ചിത്രങ്ങള്‍ ... ഇഷ്ടപ്പെട്ടു... നാസയില്‍ ചെന്ന് സിഗരട്ട്‌ വലിച്ച്‌ പുകവിട്ട്‌ എല്ലാ സ്ഥലവും ചുറ്റിക്കണ്‌ട പ്രതീതി. അഭിനന്ദനങ്ങള്‍...

  ReplyDelete
 12. സിയ.. ..പുതിയ അറിവുകളും വിശേഷങ്ങളുമായി വന്ന 'നാസ യാത്രക്കുറിപ്പുകൾക്ക്' പ്രത്യേക അഭിനന്ദനങ്ങൾ. നേരിട്ട് കാണുവാൻ സാധിക്കുമെന്ന് പ്രതീക്ഷയില്ലാത്ത ഇത്തരം കാഴ്ചകൾ - ഈ അക്ഷരങ്ങളിലൂടെ കടന്നുപോകുമ്പോൾ ഞങ്ങൾ മനസ്സുകൊണ്ട് ഒരു യാത്ര ആസ്വദിക്കുന്നു..അതിന് പ്രത്യേക നന്ദിയും അറിയിക്കുന്നു. എല്ലാവർക്കും ക്രിസ്തുമസ്സ് - പുതുവത്സരാശംസകൾ നേരുന്നു.

  ReplyDelete
 13. സൂപ്പര്‍... സിയ... ആദ്യമായി അമ്പിളിമാമനെ തൊട്ട ആദ്യ ബ്ലോഗര്‍ സിയ ആണോ? ആയിരിക്കും .....കൃസ്തുമസ് പുതുവത്സരാശംസകൾ

  ReplyDelete
 14. പഴയ സഞ്ചാരപാന്ഥാവിലേക്ക് ,സിയ വീണ്ടും തിരിച്ചുവരുന്നത് കണ്ട് സന്തോഷിക്കുന്നൂ...
  ഇത് വായിച്ചുകഴിഞ്ഞപ്പോൾ , സിയയുടേയും കുടുംബത്തിന്റേയുമൊപ്പം ഞാനടക്കം എല്ലാ വായനക്കാരും ‘നാസ’യിലെത്തി അമ്പിളി മാമനെ തൊട്ട പ്രതീതി..കേട്ടൊ!

  ReplyDelete
 15. ഫയങ്കരം....അമേരിക്കയില്‍ പോയിട്ട് വേണം നാസ കാണാന്‍!!!

  ReplyDelete
 16. വിവരങ്ങള്‍ പങ്കു വച്ചതിനു നന്ദി സിയാ. വിണ്ടും യാത്രാവിവരണങ്ങള്‍ എഴുതി കാണുന്നതില്‍ സന്തോഷം.
  പുതുവത്സരാശംസകള്‍.....

  ReplyDelete
 17. ആദ്യമായിട്ടാണൊരു നാസാ യാത്രാവിവരണം കാണുന്നത്. കുറിപ്പും ചിത്രങ്ങളും നന്നായി. വിജ്ഞാനപ്രദവുമായി. നന്ദി. സിയയ്ക്കും കുടുംബത്തിനും നവവത്സരാശംസകൾ!

  ReplyDelete
 18. കാണണം എന്ന് ആഗ്രഹമുള്ള ഒരു സ്ഥലം ആണ് നാസ... എന്നേക്കാള്‍ കൂടുതല്‍ കണ്ണന്:)))എന്നെങ്കിലും പോകാന്‍ പറ്റുമായിരിക്കും അല്ലെ... വിവരണം കുറച്ചു കൂടി ആവാമായിരുന്നു എന്ന് തോന്നി....

  ReplyDelete
 19. മനോഹരമായ വിവരണം സിയാ ..ചിത്രങ്ങളും നന്നാടിട്ടുണ്ട് ...വിജ്ഞാനപ്രദമായ പോസ്ടാനു .. ഇഷ്ടായിട്ടോ ..

  പുതുവത്സരാശംസകള്‍....

  ReplyDelete
 20. മനോഹരമായ വിവരണം സിയാ ..ചിത്രങ്ങളും നന്നായിട്ടുണ്ട് ...വിജ്ഞാനപ്രദമായ പോസ്ടാനു .. ഇഷ്ടായിട്ടോ ..

  പുതുവത്സരാശംസകള്‍....

  ReplyDelete
 21. നല്ലൊരു യാത്ര വിവരണം.
  വെറുതെ പറഞ്ഞു പോവുകയല്ലായിരുന്നു എന്ന് വായനക്കിടയില്‍ ഉണ്ടാകുന്ന ജിജ്ഞാസ പറയുന്നുണ്ട്. സന്തോഷം. നാസയെ കാണിച്ചതിന്.

  ReplyDelete
 22. നാസയിൽ കൊണ്ടു പോയതിനു നന്ദി..സന്തോഷം നിറഞ ഒരു 2012 നേരട്ടെ

  ReplyDelete
 23. ahaaaaaaaa ..kollam siya ninte yathra vivranam vayikuka sharikkum nalla rasamanu ketto

  ReplyDelete
 24. സിയാ വളരെ കൌതുകത്തോടെയാണ് വായിച്ചു തീര്‍ത്തത് ട്ടോ... പിന്നെ എന്റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ തലക്കെട്ട്‌ മാറ്റേണ്ടി വരും ട്ടോ...ഇതൊന്നും കൊച്ചു വിശേഷങ്ങള്‍ അല്ലല്ലോ സിയാ...എന്റെ ഹൃദ്യമായ നവവത്സരാശംസകള്‍...

  ReplyDelete
 25. സിയയുടെ നാസയിലെ ഒരു ദിവസം ആസ്വദിച്ചു വായിച്ചു. ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാവുന്ന ഈ കാഴ്ചകളെ പങ്കു വെച്ചതില്‍ സന്തോഷം.

  ReplyDelete
 26. @മനോജ്‌ കെ ഭാസ്ക്കര്‍ - ആദ്യമായി എന്റെ ബ്ലോഗില്‍ വന്നതിനും നന്ദി .

  @ഷാനവാസ്‌ -നന്ദി

  നൌഷു -നന്ദി

  മനോരാജ്- ഞാന്‍ പോകുന്ന യാത്രകള്‍ ഒക്കെ ,എനിക്ക് പറ്റുന്നപോലെ ഇവിടെ എഴുതാം ട്ടോ .ആശംസകള്‍ക്ക് നന്ദി .

  രണ്‍ജി - നല്ല വാക്കുകള്‍ക്ക് നന്ദി .

  കൃഷ്ണകുമാര്‍ - ഇനിയും കുറെ പടം ഉണ്ട് .ഉള്ളതില്‍ നല്ലത് നോക്കി ഇവിടെ ചേര്‍ത്തു .അടിക്കുറിപ്പ് കുറച്ചു എഴുതി ചേര്‍ത്തിട്ടുണ്ട്
  .
  കുമാരാ -നന്ദി .

  റാംജി -തിരക്കിനിടയിലും ഇവിടെ വന്നു എന്റെ ബ്ലോഗ്‌ വായിക്കുന്നതില്‍ സന്തോഷം .

  ReplyDelete
 27. ippol vaayichu theerthu....detail aayi undallo ellam.........kollaaaam

  ReplyDelete
 28. വിവരണം അസ്സലായിരിക്കണു.
  ഇവ്ടെ ആദ്യായിട്ടാണ്, എന്തായാലും വന്നത് വെര്‍തേ ആയില്ല.
  നാസ കണ്ട സന്തോഷത്തോടെ മടങ്ങുന്നു.

  പുതുവത്സരാസംസകളോടെ..പുലരി

  ReplyDelete
 29. ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം.....വീണ്ടും വീണ്ടും വരാം വായനക്കായി. നല്ല ചിത്രങ്ങളും നല്ല വിവരങ്ങളും

  ReplyDelete
 30. നന്ദി ഈ വിവരണത്തിന് ..പുതിയ അറിവുകള്‍ക്കും ..

  ReplyDelete
 31. പ്രിയപ്പെട്ട സിയാ,
  ഹൃദ്യമായ നവവത്സരാശംസകള്‍!
  ഭംഗിയായ വിവരണത്തിന് വളരെ നന്ദി!
  ഓരോ യാത്രയും മനസ്സില്‍ ഉന്മേഷവും ഉണര്‍വും നിറക്കുന്നു.
  സസ്നേഹം,
  അനു

  ReplyDelete
 32. അമ്പിളിമാമനെ തൊട്ട സിയ എഴുതിയത് വായിച്ചു സന്തോഷിച്ചു. അങ്ങനെ ഞാനും എത്തീ നാസയില്. കൊള്ളാം. നല്ലെഴുത്തായിരുന്നു. ഇനി നാട്ടിൽ വരുമ്പോ കാണണം അമ്പിളി മാമനെ തൊട്ട ആളെ..........

  ReplyDelete
 33. നാസ യാത്രയിലും കൂടെ വന്ന എല്ലാവര്ക്കും നന്ദി ....

  ReplyDelete
 34. manoharam..................... pinne blogil puthiya post....... PRITHVIRAJINE PRANAYIKKUNNA PENKUTTY....... vayikkane.......

  ReplyDelete
 35. കണ്ടിട്ട് കൊതിയാവുന്നു :( നിങ്ങടെയൊക്കെ ഭാഗ്യം.

  ReplyDelete
 36. ഒരു തെറ്റ് ചൂണ്ടിക്കാണിക്കട്ടെ .. മഹാത്മാ ഗാന്ധിജി എന്ന് പറയില്ല.. മഹാത്മാ ഗാന്ധി എന്നേ പറയൂ.. അല്ലെങ്കില്‍ ഗാന്ധിജി. :)

  ReplyDelete
  Replies
  1. അബ്കാരി -തെറ്റ് പറഞ്ഞു തന്നതിന് നന്ദി ..

   Delete
 37. നല്ലൊരൂ യാത്രാവിവരണം. നന്ദി.

  ReplyDelete
 38. യാത്രാ വിവരണം നന്നായി. നാസ എന്നു കേട്ടിട്ടുണ്ടെന്നല്ലാതെ അവിടെയെന്തൊക്കെയുണ്ടെന്ന് അറിയില്ലായിരുന്നു. മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി.

  ReplyDelete
 39. thanks for sharing nasa trip

  ReplyDelete
 40. എത്താന്‍ വൈകി ; എങ്കിലും ആദ്യമേ ഓണാശംസകള്‍ നേരട്ടെ ... വിവരണം നന്നായിട്ടുണ്ട് ഫോട്ടോസ് കൊള്ളാം ... ബ്ലോഗില്‍ ജോയിന്‍ ചെയ്യുന്നു ... പുതിയ പോസ്റ്റ്‌ ഉടനുണ്ടാവുമോ ?
  .പിന്നെ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ കട തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :))

  ReplyDelete
 41. വളരെ നന്നായി...ഇതൊക്കെ നേരില്‍ കാണുക ഒരു ഭാഗ്യമാണ് ....

  ReplyDelete
 42. Thanks a lot for photos and explanations. Surely i will introduce this to my students. Thank you

  ReplyDelete