എന്റെ വീട്ടില്‍, അപ്പന്റെ സ്വത്ത് ആണ് ഈ കാണുന്നതും ..ഒരേ ഒരു തെങ്ങില്‍
മാത്രം തേങ്ങ ഉള്ളു ...ബാക്കി എല്ലാം വെറുതെനില്ക്കുന്നു .(ചെന്തെങ്ങ്
എന്ന് പറയും ,നല്ല കരിക്ക് കുടിക്കാം )
എന്‍റെ പ്രിയ പുഴ !!!!!!!!!!!!!
ഈ പുഴ ശാന്തമായി തന്നെ ഒഴുകുന്നതും !!!
എന്‍റെ പേടി മാറി ........................
കാത്തു നില്ക്കാന്‍ വയ്യ ........
നമുക്ക് കിട്ടിയ ഭാഗ്യം..... ഒരു ദിവസം എങ്കിലും നമ്മുടെ മക്കളും അനുഭവിക്കും ,എന്ന് ആണ് എന്‍റെ വിശ്വാസം ..
എന്‍റെ വീടിന്റെ പുറകില്‍ കൂടി ഒഴുകുന്ന പുഴ .ഇതിനു മാത്രം ഒരു മാറ്റവും ഇല്ല .ശാന്തമായി ഒഴുകി കൊണ്ടിരിക്കുന്നു .........
ഇത് എന്‍റെ ഇവിടത്തെ വീട്ടിലെ എന്‍റെ പ്രിയ കൂട്ടുക്കാരും
നീന്നോട് ഞാന്‍ എന്ത് പറയാന്‍ ......
വാടി ഇരുന്നാലും നീ സുന്ദരി തന്നെ !!!
ചുവപ്പില്‍ നീ തന്നെ മിടുക്കി ........
നിനക്ക് ഒരു കാട്ടു റോസിന്റെ ഭംഗിയും ......
ചെറിയ പിണക്കം ആണ്
ഇനിയും വിടരാന്‍ മടി തന്നെ ......
ഇതു ഷാമിന്‍ എടുത്തതായിരിക്കും ഉറപ്പ്.-
ReplyDeleteഅല്ലെങ്കില്‍ ഇത്ര നന്നാവാന്‍ തരമില്ല...
എന്തായാലും.. ആ പുഴയിനി എത്ര നാള്‍.................?
ഇതില്‍ പുഴ മാത്രം കേരളത്തില്‍.ബാക്കിയെല്ലാം യു കെ?എന്തായാലും നല്ല ചിത്രങ്ങള്‍,കൂടെ ചെറു വിവരണവും...
ReplyDeleteസിയാ..:)
ReplyDeleteവല്ലാണ്ട് നൊസ്റ്റാൾജിക്കായി അല്ലേ..!!
അതേ; പുറകേ ഒഴുകുന്നതു മൂവാറ്റുപുഴയാറല്ല..ഉറപ്പ്
അതിനിത്രേം ശാന്തതയുണ്ടോ??
എനിക്കിതു വരെ അനുഭവപ്പെട്ടിട്ടില്ല..!!
ആ തെങ്ങിന്റെ താഴേപ്പോയി മുകളിലോട്ടു ഫോക്കസ് ചെയ്തൊരു പടമെടുത്തേ..
വേറിട്ട ഒരു ചിത്രം ലഭിക്കും..ഉറപ്പ്
എല്ലാവര്ക്കും നന്ദി ................
ReplyDeleteഅച്ചായന്‍ പറഞ്ഞതില്‍ കാര്യം ഇല്ലാതെ ഇല്ല ഫോട്ടോയുടെ എല്ലാംവെറുതെ ഷമിന് കൊടുത്തിരിക്കുന്നു .ആ ചെടി എങ്കിലും എനിക്ക് തരണം . ...കാരണം, ഇതൊക്കെ ഏതു വീട്ടിലും ഉള്ളത് തന്നെ .നല്ലത് മുഴുവനും സ്വന്തമായി എടുക്കുന്നതും ആരാ ???
ആ പുഴ ഇനി എത്ര നാള്‍ ചോദ്യം നല്ലത് തന്നെ ..മണല്‍ എടുത്തു അത് മുഴുവന്‍ വലിയ കുഴികള്‍ ആണ് ..എന്നാലും ശാന്തമായ ഒരു ഒഴുക്ക് ഉണ്ട് . ഞാന്‍ ജനിച്ച അന്ന് മുതല്‍ ഇതുപോലെ തന്നെ ഉണ്ട് പുഴയും ,ഇനിയും എത്ര കാലം ഉണ്ടാവുംമോ?......
കൃഷ്ണകുമാര്‍ ...പുഴയും ,തെങ്ങും നാട്ടില്‍ തന്നെ ....ബാക്കി എല്ലാം ഇവിടെ ആണ് .ഇതൊക്കെ തന്നെ എന്‍റെ തെങ്ങും,വാഴയും ,എന്ന് വിചാരിച്ചു ഇവരുടെ കൂടെ ഞാനും കൂടുന്നു .നന്ദി ഇത് വഴി വന്നതില്‍ .
ഹരീഷ്
നന്ദി ..അത് മൂവാറ്റുപുഴയാറല്ല....ഇത് എന്‍റെ വീടിന്റെ പുറകില്‍ ഉള്ള പുഴയും ,തേങ്ങ ഒക്കെ ആണ് .മുവാറ്റുപുഴയില്‍ ഇതൊക്കെയോ ..??ഹഹഹ .കുറെ റബ്ബര്‍, ഉണ്ടാവും .അത് ഉറപ്പ് . ഇനിഒന്ന് കൂടി തെങ്ങിന്റെ താഴെ ഫോട്ടോ എടുക്കുവാന്‍ ,.നാട്ടില്‍ പോകണം .അപ്പോള്‍ അച്ചായന്‍ പറഞ്ഞപോലെ ഈ തെങ്ങ് ഒക്കെ ഇനി എത്ര നാള്‍ .............?
ഞാന്‍ നൊസ്റ്റാൾജിക്കായി അത് ശരി തന്നെ .........അത് ഇല്ലാതെ എന്ത് ജീവിതം ............
..
ReplyDeleteശരി, എന്നാ ഒരു കരിക്ക് ഇങ്ങട്ട് പോന്നോട്ടെ,
തെങ്ങീന്ന് വാറ്റുന്നതായാലും മതിയേ..യ്. ഹിഹിഹി.
അതുകൊള്ളാല്ലൊ, പുഴക്കരികിലെ ബാക്കിയുള്ള തെങ്ങ് കായ്ക്കില്ലാന്ന് വെച്ചാ..! അതോ കായ്ച്ച് തുടങ്ങിയില്ല എന്നാണൊ?
ചിത്രങ്ങളും അടിക്കുറിപ്പും നന്നായിട്ടുണ്ട് :)
..
സിയ.. പുഴകളും കായലുകളും തെങ്ങുകളും ഒക്കെ നാട്ടിൽ അന്യം വന്നു. എന്റെ വീട്ടിൽ കാശ് കൊടുത്താണ് തേങ്ങ വാങ്ങുന്നത്. ചിത്രങ്ങൾ കൊള്ളാട്ടോ
ReplyDeleteസിയാ, ഇത്തവണ തേങ്ങ എനിക്ക് തന്നില്ല അല്ലെ ഉം!
ReplyDeleteപിന്നെ ആ ശാന്തമായി ഉറങ്ങുന്ന പുഴയും ചെന്തെങ്ങും എന്റെ നാട്ടിലും ഉണ്ടേ :)
പക്ഷെ പിണങ്ങി നില്‍ക്കുന്ന പൂവും അതിനൊത്ത അടിക്കുറിപ്പും അതാണ് ശരിക്ക് ഇഷ്ട്ടായത്
killaam photosokke nallathu
ReplyDeletegood pics! and wonder where in kerala is this beautiful puzha in such a serene background!
ReplyDeleteമനോഹരമായ ചിത്രങ്ങള്‍..
ReplyDeleteവിവരണം..
റോസും ചെന്തെങ്ങും ഒക്കെയായി...
നല്ല ചിത്രങ്ങള്‍...
ReplyDeleteപ്രിയസിയ.. എനിക്ക് ഗസ്റ്റ് ഉണ്ട്. കമന്റിടാനായിട്ട് പിന്നെ വരാംട്ടാ..:)
ReplyDeleteനല്ല റോസാപ്പൂക്കള്‍..."സുല്‍ത്താന്‍റെ, 'മതിലുകള്‍' ഓര്‍മ്മ വന്നു..."
ReplyDeleteപുഴയുടെ ചിത്രം മനസ്സില്‍ ഒരു കുളിര് കോരി ഇട്ടു.
സിയാ, എത്ര മനോഹരിയായ പുഴ, ഇങ്ങനെ അതവിടെ ഉണ്ടല്ലോ, ഭാഗ്യമാണ് , and rose is a rose is a rose is a rose!
ReplyDeleteചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്
ReplyDeleteശാന്തമായി ഒഴുകുന്ന പുഴ.... ഇഷ്ട്ടായി....
ReplyDeleteഫോട്ടോസ് നന്നായിട്ടുണ്ട്
ReplyDeleteഎന്തൊരു ഭംഗി
ReplyDeleteഎല്ലാവര്ക്കുംഒരുപാടു നന്ദി .............എന്‍റെ നന്ദി ആയി പുഴ ഇഷ്ട്ടപെടുന്നവര്‍ക്ക് വേണ്ടി കുറച്ചു കൂടി ഫോട്ടോസ് ഇതില്‍ ചേര്‍ത്തിട്ടും ഉണ്ട് .
ReplyDeleteപ്രിയ കവി രവി ..അവിടെ തെങ്ങ് ഒരുപാടു ഉണ്ട് .എല്ലാത്തിലും എന്തോ അസുഖം ആണ് .പുഴയ്ക്കു ഒരു മാറ്റവും ഇല്ല .പക്ഷെ വീടിനും ,പറമ്പിനും എല്ലാം മാറ്റം വന്നു .തെങ്ങ് എല്ലാം പോയി ജാതിക്ക തോട്ടം ആയി ....
ഇതിനു മാത്രം ഒരു മാറ്റവും ഇല്ല .ശാന്തമായി ഒഴുകി കൊണ്ടിരിക്കുന്നു .........
ReplyDeleteപുഴ മാത്രം.
പുഴയിൽ കുളിരു നിറയുന്നു.
എനിക്കും കുളിക്കണം
പുഴയിൽ……..?
ആ തെങ്ങിന്റെ താഴേപ്പോയി മുകളിലോട്ടു ഫോക്കസ് ചെയ്തൊരു പടമെടുത്തേ..
ReplyDeleteവേറിട്ട ഒരു ചിത്രം ലഭിക്കും..ഉറപ്പ്
16 July 2010 05:12
ശത്രുക്കള്‍ അങിനെ പലതും പറയും കേള്‍ക്കരുത് ഒരു അഭ്യുദയ കാംക്ഷി എന്ന നിലയില്‍ ഇതെ എനിക്ക് പറയാനുള്ളൂ..തെങു കയറാന്‍ ആളെ കിട്ടാത്തത് കൊണ്ട് കേരളത്തില്‍ എവിടേയും തേങ മഴ പെയ്യുമ്പോള്‍ തെങിന്റെ താഴെ നിന്നാല്‍...
nice photos.!
ReplyDelete..
ReplyDeleteഫോട്ടോസ് ആഡ് ചെയ്തൊ? :)
..
@poor-me/പാവം-ഞാന്‍, ഇതു വഴി ഒരിക്കല്‍ക്കൂടി വന്നതിന് കാര്യമുണ്ടായി, ഡിന്നറിന് ശേഷമാണ് എന്ന പേടിയുണ്ടെങ്കിലും നന്നായി ചിരിച്ചു. ഹിഹിഹി..
പക്ഷെ, ഇപ്പോള്‍ ഈ പണിക്ക് ആളിനെ കിട്ടാനില്ല എന്ന അഭിപ്രായം ഇല്ല, തെങ്ങുണ്ടായിട്ടു വേണ്ടെ ആളിനെ കിട്ടാന്‍ ;)
..
സിയാ...ഞാന്‍ എത്താന്‍ വൈകിയോ? വീക്കെന്‍ഡ് ആയപ്പോഴാ സമയം കിട്ടിയത്.
ReplyDeleteപുഴയുടെ ചിത്രം ശരിക്കും ഗൃഹാതുരത തന്നെ...എന്റെ വീടിന്റെ പിന്നിലും ഒരു പുഴയുണ്ടായിരുന്നു.ശാന്തമായി ഒഴുകുന്ന,തെളിഞ്ഞ, നിറഞ്ഞ പുഴ.ഇപ്പോള്‍ അത് ദുര്‍ഗന്ധം വമിക്കുന്ന, നാട്ടുകാരുടെ കുപ്പതൊട്ടിയായി മാറിയിരിക്കുന്നു. കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ ഒരിക്കല്‍ പ്പോലും ആ പുഴക്കരയില്‍പ്പോയി ഇരിക്കാന്‍ കഴിഞ്ഞില്ല. ആ പുഴക്കരയിലെ സന്ധ്യകള്‍,ആ പുഴയോരത്തെ പുലര്‍ക്കാലങ്ങള്‍ .....എല്ലാം ഓര്‍മയില്‍ മാത്രം!
സിയേ.... എനിക്ക് വേറെയാണ് സംശയം. എത്രയാ പിള്ളേര്‍????? പടത്തില്‍ കുറെ കണ്ടല്ലോ. അടിക്കുറിപ്പ് പ്രകാരം അതെല്ലാം സിയയുടെത് തന്നെയെന്നു വേണം അനുമാനിക്കാന്‍..!! (മറുപടി പ്രതീക്ഷിക്കുന്നു). പിന്നെ എന്തേ ആകെ തെങ്ങിന്റെയും തേങ്ങയുടെയും കാര്യങ്ങള്‍ ആണല്ലോ? തെങ്ങിനെയും തേങ്ങയും തെങ്ങ് കയറുന്നവരെയും പറ്റി കൂടുതല്‍ സംസാരിക്കുന്നവര്‍, നാളെ രാവിലെ അതായത് 18 /07/2010 ഞായര്‍ ... രാവിലെ എന്‍റെ ബ്ലോഗ്ഗില്‍ വരിക.ഒരു കാര്യം ഉണ്ടല്ലോ.....
ReplyDeleteആളൂസ് (വായാടി ഇട്ട പേര് കൊള്ളാം )നല്ല ചോദ്യം..........എനിക്ക് രണ്ടു മക്കള്‍ഒരു മോളും, മോനും (pachu &jokku )ആണെന്ന് ഭൂലോകത്തില്‍ ഞാന്‍ പറഞ്ഞിട്ടും ഉണ്ട് .ആ ഫോട്ടോയില്‍ ഉള്ള ബാക്കി കുട്ടികള്‍ എന്‍റെ ബ്രദര്‍ ടെ മക്കള്‍ ആണ് .ഇതിനു ആണ് പഴയ പോസ്റ്റ് ഒക്കെ വല്ലപോളും നോക്കണം എന്നും പറയുന്നതും,അപ്പോള്‍ കുട്ടികളെയും പരിചയം ആവും . .ഹഹഹ .
ReplyDelete.ഇന്ന് എന്‍റെ പോസ്റ്റ് വായിക്കുന്നവര്‍ എല്ലാവരും ആളൂസ് ടെ പോസ്റ്റ് നാളെ നോക്കണം ട്ടോ ...അവിടെ ഇനി എന്താണാവോ ,തെങ്ങില്‍ നടക്കാന്‍ പോകുന്നതും?
കുഞ്ഞൂസ്ഒട്ടും വൈകി ഇല്ലാട്ടോ ...എന്‍റെ നാട് അവിടെ കാര്യമായ ഒരു മാറ്റം ഇത് വരെ ഉണ്ടായിട്ടില്ല ..ആളുകളും, വീടുകളും ഒരുപാടു മാറി .എന്നാലും പുഴയെ ആരും അത്ര അഴുക്ക് ആക്കിയിട്ടില്ല . .പുഴയോടുള്ള സ്നേഹം മാത്രം കാത്തു സൂക്ഷിക്കുന്നു
poor-me/പാവം-ഞാന്‍ ഈ കമന്റ് വായിച്ചു ഞാനും ഒന്ന് ചിരിച്ചു ട്ടോ ..പാവം ഹരീഷ് ഇത് കണ്ടുവോ?ആവോ?എന്നാലും നാട്ടില്‍ പോകുമ്പോള്‍ അതുപോലെ ഒരു ഫോട്ടോ എടുത്തു നോക്കണം ..തേങ്ങ വീണാലും ഫോട്ടോ ഇതുപോലെ വരും എന്ന് അറിയുമല്ലോ ?
മനോരാജ് ..കാശ് കൊടുത്താല്‍ കിട്ടുന്നതും നല്ല തേങ്ങ ആണല്ലോ ?അതും കിട്ടാത്ത ഒരു സമയം അയാള്‍ എന്ത് ചെയും ?
ReplyDeleteഒഴാക്കന്‍.നു ''ആ ശാന്തമായി ഉറങ്ങുന്ന പുഴയും ചെന്തെങ്ങും'' എല്ലായിടത്തും ഉണ്ട് .എന്നാലും ഇത് തന്നെ ആവില്ലല്ലോ ?ആ പൂവും ,അടിക്കുറിപ്പും ,കൊള്ളാമെന്നു പറഞ്ഞതില്‍ സന്തോഷം ..ഇനിയും ബ്ലോഗ്സ് ഉണ്ടാവും അപ്പോള്‍ തേങ്ങ പൊട്ടിക്കാന്‍ തരാം .പിണക്കം വേണ്ട .
സാബിറ സിദ്ധീഖ് ഇത് വഴി ആദ്യമായി വന്നതില്‍ സന്തോഷം .ഇനിയും വരണം
maithreyi ..നന്ദി ..അതുപോലെ ഒരു കൊച്ചു നാട് ഉണ്ട് ..എല്ലാം പറയാം ട്ടോ ..
പട്ടേപ്പാടം റാംജി..സന്തോഷം നല്ല വാക്കുമായി ഇത് വഴി വന്നതില്‍ ,നന്ദിയും .
തൃശൂര്‍കാരന്‍..നല്ല പേര് .ഇനിയും വരണം
.വായാടി വരാതെ ഞാന്‍ എവിടെ പോകാന്‍ ..?ഇനിയും വരണം എന്‍റെ പുഴ കണ്ടു നാല് കവിതയും പറഞ്ഞു പോകണം ട്ടോ
സിബു ..നല്ല വാക്ക് മനസ്സില്‍ നിന്നും വരുന്നതും,വായിക്കുമ്പോള്‍ എഴുതുന്നവര്‍ക്കും ഒരു സന്തോഷം ..വെറുതെ കൈയില്‍ ഫോട്ടോ ഇരുന്നു പൊടി പിടിക്കുന്നതിലും നല്ലത് മറ്റുള്ളവര്‍കാണുന്നത് തന്നെ .
nammude naadinte aa pachappum vishudhiyumellam ee photokalil undu.
ReplyDeletethanks for sharing it.
ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കൊരു കവിത ചൊല്ലണമെന്ന് തോന്നുന്നു.. ചൊല്ലട്ടെ.. എന്നെ ആരെങ്കിലുമൊക്കെ നിര്‍ബ്ബദ്ധിക്കൂ...പ്ലീസ്.
ReplyDelete"തുള്ളിക്കളിച്ച് പുളിനങ്ങളെപ്പുല്‍കി
പുലരികളില്‍ മഞ്ഞാട ചുറ്റിക്കഴിഞ്ഞ നാള്‍.
വെയിലാറുവോളം കുറുമ്പന്‍കുരുന്നുകള്‍
നീര്‍ തെറ്റി നീരാറ്റി നീന്തിക്കളിച്ച നാള്‍
വയലിലെ കലപ്പക്കൊഴുവിനാല്‍ കവിതകള്‍
വിരിയിച്ചു വേര്‍പ്പണിഞ്ഞവനും കിടാക്കളും
കടവിലാഴങ്ങളില്‍ കുളിരേറ്റു നിര്‍വൃതി
കരളിന്‍ തണുപ്പായ് പുതച്ചൊരു നാളുകള്‍."
കടപ്പാട്: മുരുകന്‍ കാട്ടാക്കട
പുഴയുടെ ചിത്രങ്ങള്‍ ....nostalgic !
ReplyDeleteസിയാ ഞാന്‍ വന്നു ട്ടോ.
ReplyDeleteസ്വന്തമായി തെങ്ങ് ഒക്കെ ഉണ്ടല്ലേ. സുന്ദരമായ പുഴ. ഒടുവില്‍ സ്വപ്നമായി മാറുമോ ഇതൊക്കെ.
പ്രശാന്ത സുന്ദര പുഴയും, നീന്തലിന്റെ ആദ്യ പാഠങ്ങളും, കുട്ടിക്കാലത്തേക്ക് ഒരോര്‍മ. നന്നായി.
ആരെടുതാലും ആ ചിത്രങ്ങള്‍ സംമാനിച്ചതിനുള്ള ഒരു നന്ദി അറിയിചെക്കൂ.
പൂക്കള്‍ അതെന്നും ഭംഗിയുള്ളതല്ലേ.
വെറും കൊച്ചുകൊച്ചു വിശേഷങ്ങളിൽ ഒതുങ്ങിപ്പോയ പോസ്റ്റ്...
ReplyDeleteഫോട്ടൊകൾ എല്ലാം നന്നായിട്ടുണ്ടെങ്കിലും,മൊത്തത്തിൽ അവതരണത്തിൽ എന്തോ മികവ് കുറഞ്ഞപോലെ....
പഴയ പോലെയല്ല,ഇപ്പോൾ അനേകം പേർ വന്നുനോക്കി പോകുന്ന ബ്ലോഗ്ഗാണിത്...കേട്ടൊ സിയാ !
ഞാന്‍ മുന്‍പ് കണ്ടിട്ടുള്ള ഫോട്ടോസ് ആണ്.. എന്നാലും നല്ല ഭംഗി വീണ്ടും കാണാന്‍... പെരിയാറിന്റെ കൈവഴി അല്ലെ ആ പുഴ???
ReplyDeleteശ്രീമാഷ് ,ശ്രീ ,നന്ദന്‍ ,Kalavallabhan,Naushu
ReplyDelete.sm sadique ,A.FAISAL,Sarin ,Prasanth Iranikulam ,മഞ്ജു എല്ലാവര്ക്കും നന്ദി ..........
ബിലാത്തിപട്ടണം ..വെറുതെ എന്തോ എഴുതുവാനും തോന്നി ..അപ്പോള്‍ കുറച്ചു ഫോട്ടോയും കൂടെ ചേര്‍ത്ത് ആവാം എന്ന് കരുതി .
.സ്കോട്ട് ലാന്ഡ് പോസ്റ്റ് അടുത്ത് തന്നെ വരും .കുറച്ചു തിരക്ക് ആയിരുന്നു
വായാടിയുടെ കവിതയും നന്നായിരിക്കുന്നു ..
.സുല്‍ഫി തിരിച്ചു വന്നതിലും സന്തോഷം
ശാന്തമായി ഒഴുകുന്ന ആ പുഴ (http://1.bp.blogspot.com/_gJ-UQAd36_Y/TEFX3tMfy2I/AAAAAAAAA_E/gR9txk9GJ7g/s1600/DSCF0547.JPG) എന്നെ മാടി മാടി വിളിയ്ക്കുന്നു.....ഒന്ന് വന്നു ആ ബിയര്‍ തീര്‍ത്തു പോകൂ എന്നും പറഞ്ഞു.
ReplyDeleteee puzha santhamayi thenne ozhukatte..fotos ellam kollam.....oru neenda blog pretheekshichu vannapol ithu oru kochu kochu visheshangal thenneyayi poyi.
ReplyDeletecaptain ടെ ഒരു ഫോട്ടോയില്‍ ഞാന്‍ ഒരു പോലീസ് കാരനെ കണ്ടു പിടിച്ചു ഓര്‍ക്കുന്നുവോ??അതുപോലെ ഞാന്‍ ഈ ഫോട്ടോ ആഡ് ചെയ്തിട്ട് ആരും ഇത് കണ്ടതേ ഇല്ലല്ലോ എന്നും മനസ്സില്‍ വിച്ചാരിച്ചതും ഉള്ളു ..അപ്പോള്‍ captainടെ ,മനസും കണ്ണും സൂപ്പര്‍ !!!!!!!!!
ReplyDeleteടോണി ..നീണ്ട ബ്ലോഗ് അടുത്ത് തന്നെ വരും...വല്ലപോളും ഒന്ന് ചെറുതായി ഇരിക്കട്ടെ എന്നും വച്ചു.ആ പുഴയുടെ നീളവും ,ഭംഗിയും ഒക്കെ നോക്കുമ്പോള്‍ എന്‍റെ ഒരു നീണ്ട പോസ്റ്റ് എന്തിനു കൊള്ളാം haha
ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും കടന്നു പോയപ്പോള്‍ നല്ലൊരു കവിത വായിച്ച പ്രതീതി. മനോഹരം
ReplyDeleteമനോഹരമായ സ്ഥലമാണല്ലോ സിയകുഞ്ഞേ ....
ReplyDeleteകൊതിയാവുന്നു .....ഒരു ബ്ലോഗ് മീറ്റ് അവിടെ അങ്ങട് സംഘടിപ്പിക്ക്ക ...യേത് ?
പിന്നെ പൂക്കളുടെ ചില ഫോട്ടോസ് എന്റെ അടുത്ത പോസ്റ്റിനു വേണമല്ലോ ..എങ്ങിനെ എടുത്തോട്ടെ ? :)
Abdulkader നല്ല വാക്കുകള്‍ക്കും നന്ദി .കവിത എന്നുംഎന്‍റെ പ്രിയമുള്ള വിഷയവും ആണ് . എഴുതുന്നതിലും വായിക്കാന്‍ തന്നെകൂടുതല്‍ ഇഷ്ട്ടവും .
ReplyDelete''അക്ഷരം'' ഇത് വഴി വന്നതില്‍ സന്തോഷം .ബ്ലോഗ് മീറ്റ് ജീവിതത്തില്‍ ഒന്ന് കൂടാന്‍ സാധിച്ചാല്‍ തന്നെ വലിയഒരു കാര്യം ആണ് . .എല്ലാവരെയും ഒരുമിച്ചു ഒരേ വേദിയില്‍ ,കാണുമ്പോള്‍ സന്തോഷം തന്നെ .പൂക്കളുടെ ഫോട്ടോ എടുക്കാം .സ്നേഹപൂര്‍വ്വം ഒരു വിഷു കൈനീട്ടം എന്ന എന്‍റെ ഒരു പോസ്റ്റ് ഉണ്ട് .അതില്‍ കുറച്ചു കൂടി പലതരം പൂക്കള്‍ കാണാം .അതും ഒന്ന് നോക്കണം ട്ടോ
nice pics..
ReplyDeleteഎല്ലാ ഫോട്ടോയും നന്നായിട്ടുണ്ട് എന്നെയും കൂടെ കൂട്ടൂ
ReplyDeleteഇളനീരും പൂക്കളും പുഴയും പീന്നെ സിയായും
ReplyDeleteചിത്രങ്ങളെല്ലാം വളരെ നന്നായിട്ടുണ്ട്, വിവരണവും
ReplyDeleteപിന്നെ,
"ഇതിനു മാത്രം ഒരു മാറ്റവും ഇല്ല .ശാന്തമായി ഒഴുകി കൊണ്ടിരിക്കുന്നു ........."
(ചിത്രത്തില്‍ ഒരു ബിയര്‍ കുപ്പിയും ഗ്ലാസും കാണുന്നു - ഉദ്ദേശിച്ചതും അതിനെയാണോ?)
:)
ഓര്‍മ്മച്ചെപ്പ്.. ആദ്യമായി ഇത് വഴി വന്നതില്‍ സന്തോഷം ...........
ReplyDeletehaina കുട്ടി യും കൂടെ പോരാമല്ലോ ..മോളുടെ ചിത്രം എല്ലാം കണ്ടു ...വളരെ നല്ലതായി വരച്ചിട്ടും ഉണ്ട് .ഇവിടെ ഷമിന്‍ ഒരു നല്ല ചിത്രകാരന്‍ കൂടി ആണ് .ഞാന്‍ മോള് വരച്ചതും കാണിച്ചു കൊടുത്തു ..ഞാന്‍ അത് വഴി വരാം ട്ടോ .
thulika ..ഇതിലെ ഈ പടം കാണുബോള്‍ എന്തോ ....പറയാന്‍ അറിയില്ല ...ആദ്യമായി ഇത് വഴി വന്നതും അല്ലേ?ഞാന്‍ അത് വഴി വന്നു ട്ടോ .കുറച്ചു വായിച്ചു .നല്ല എഴുത്തും .ഇനിയും വരാം ..ഇവിടെ വന്നതില്‍ സന്തോഷം ..പുഴയും പൂവും ഒക്കെ എനിക്ക് ഇഷ്ട്ടമുള്ള കാര്യം തന്നെ ..
ലാലപ്പന്‍..നു ചോദ്യം കൊള്ളാം ട്ടോ .അത് ആദ്യം കണ്ടുപിടിച്ചത് captian ആണ് ..എന്‍റെ കൂടെ പുഴയുടെ തീരത്ത് .വേറെയും ആളുകള്‍ ഉണ്ടല്ലോ ,അവര്‍ കുടിക്കുന്നതിനു എനിക്ക് ഒന്നു പറയാന്‍ പറ്റില്ലല്ലോ ..എന്തായാലും എനിക്ക് ആ ശീലം ഇല്ല .....ഇനിയും ഇത് വഴി വരണം ട്ടോ
എല്ലാവര്ക്കും നന്ദി .............
ന്‍റെ സിയുട്ടി ..വലാത്തൊരു ചതി തന്നെ ഇത് ...എന്നും സിയുന്റെ പ്രൊഫൈലില്‍ ഞാന്‍ ക്ലിക്കും ..അതില്‍ ബ്ലോഗ്സ് ഐ ഫോളോ എന്ന് മാത്രം കാണും ..അപ്പൊ കരുതി ബ്ലോഗ്സ് ഇല്‍ കമന്റു മാത്രം ഇടാന്‍ വേണ്ടി യുള്ള ഒരു ആസ്വാദകയാണെന്ന്..ആളുസിന്റെ പോസ്റ്റില്‍ കണ്ട കമന്റില്‍ വായിച്ചു " എന്തായാലും എന്‍റെ പോസ്റ്റില്‍ ഒരു ക്ഷണക്കത്ത് കൊടുത്തിട്ട് വല്ല കാര്യം ഉണ്ടായോ" എന്ന് ..അതുകണ്ടപ്പോള്‍ എവിടെ അപ്പാ ഈ "എന്‍റെ പോസ്റ്റ്" എന്ന് ഒന്ന് കുടി ശ്രമിച്ചു ..അങ്ങിനെയാ മൈ വെബ് പേജ് എന്ന ലിങ്കില്‍ ക്ലിക്കിയത് ...അപ്പോഴാ ഈ മനോഹരമായ കാഴ്ചകളും റോസാ ചെടികളും ,പുഴയും ഒക്കെ കാണാന്‍ ആയതു ..ഏതിലോ ഞാന്‍ വന്നു കമന്റിയിരുന്നു എന്ന് തോന്നണു ...പക്ഷെ അത്ര ഓര്‍ക്കുന്നില്ല ....എന്തായാലും എനിക്കൊരു ചിന്ന suggestion ഉണ്ട് .കേള്‍ക്കുമോ ?പ്രൊഫൈല്‍ ഷോ മൈ ബ്ലോഗ്‌സ് ഇല്‍ സെലക്ട് ബ്ലോഗ്സ് to ഡിസ്പ്ലേ എന്ന തില്‍ ക്ലിക്കി വേണ്ട നടപടികള്‍ സ്വീകരിക്കണം ..അപ്പൊ പ്രൊഫൈല്‍ കണ്ടാല്‍ ഉടനെ അതില്‍ നിന്നും ബ്ലോഗ് ലിങ്ക് കാണാം ....ഒരു ചെറിയ suggestion മാത്രം ആണ് ..ഇനി ചെയിതിലെങ്കിലും വേണ്ട ..ഇനി മറക്കില്ല ഈ വഴി ...
ReplyDeleteപിന്നെ പടങ്ങള്‍ ഒക്കെ അതി മനോഹരം തന്നെ ..പ്രത്യേകിച്ച് ആ റോസാ പുഷ്പങ്ങള്‍ ടെ ...ഹ്രസ്വമായ അവതരണവും അതിനു മാറ്റ് കൂട്ടി..സിയൂ ..
ആ പുഴ എന്നും ഇങ്ങനെ ശാന്തമായിത്തന്നെ ഒഴുകട്ടെ...
ReplyDeleteഎല്ലാം നല്ല ചിത്രങ്ങള്‍..
പിന്നെ ഒരു സംശയം....വാടി നില്‍ക്കുന്ന പൂക്കളുടെ മനസ്സില്‍ സന്തോഷമായിരിക്കുമോ അതോ ദു:ഖമായിരിക്കുമോ..???
adhila paranjapole siyayude blog..sho..avasanam ethi..kollam..baki okkey post vayichu comment idam
ReplyDeleteചിത്രങ്ങളും അടിക്കുറിപ്പും നന്നായിട്ടുണ്ട്.
ReplyDeleteസിയാ, ഒന്ന് എത്തിനോക്കി പോകാം വായിക്കാന്‍ പിന്നീട് വരാം എന്ന് കരുതിയതാണ് ........എന്തയാലും ചുരുങ്ങിയ നേരം കൊണ്ട് ഒത്തിരി ......വായിച്ചതുപോലെ...........എനിക്കൊരു മോഹം ഉണ്ടായിരുന്നു രാവും പകലും ഇണചേരുന്ന സന്ധ്യ സമയത്ത് പുഴയിലേക്കും നോക്കി ഇരുന്ന്..... അങ്ങ് അകലെ നിന്ന് വരുന്ന വള്ളവും....അതിലെ നേര്‍ത്ത പ്രകാശം പരുത്തുന്ന വിളക്കും നോക്കി ഇരിക്കണം എന്ന്......
ReplyDelete..... നീ നിന്റെ പുഴയെ പറ്റി പറങ്ങു പറങ്ങു കൊതിപ്പിക്കുക ആണ്.... എന്റെ അപ്പന്‍റെ മോഹം -- ഏറ്റവും ഇഷ്ടം ഉള്ള ങ്ങങ്ങളുടെ ഒരു സ്ഥലം ഇപ്പോള്‍ ആരും നോക്കാന്‍ ഇല്ലാതെ അവിടെ ഉണ്ട് (ങ്ങങ്ങള്‍ താമസിക്കുന്ന സ്ഥലം അതല്ലആയിരുന്നു ) ....അവിടെ ഒരു കുടില് വക്കാന്‍ മോഹം ആയിരുന്നു അപ്പന്.....ആ മോഹം മക്കളുടെ മനസിലും നാട്ടിട്ടാണ് അപ്പന്‍ പോയത് എന്തിനു മരുമക്കളുടെ മനസ്സില്‍ പോലും (മരുമക്കള്‍ക്ക് അവിടെ കുടില്‍ മാത്രം അല്ല സ്പീഡ് ബോട്ട് ഉം മറ്റും ഇറക്കാന്‍ ആയിരുന്നു മോഹം,ചെന്തെങ്ങ് അവിടെ ഇല്ല ; അല്ലേല്‍ എന്നേ vodkka അടിക്കാന്‍ അമ്മയപ്പനും മരുമക്കളും കൂടി പോയേനെ....പെട്ടന്ന് ഒരു തെങ്ങുകയറാന്‍ പെട്ടന്ന് ആളെയും കിട്ടില്ല അതിനാല്‍ തെങ്ങ് കയറ്റക്കാര്‍ ഉള്ളപ്പോള്‍ കരിക്കും വെള്ളം കുടിച്ചതും അയവിറക്കി ഇരിക്കാം ..അപ്പന്‍റെ ഒപ്പം അവിടെ ഒന്നെല്ല്ലവര്‍ക്കും കൂടാന്‍ ആകാതത്തിന്റെ നീറ്റല്‍ ഒരിക്കലും മായില്ല.... ... ) .... അവിടെ ഒരിക്കല്‍ മാത്രമേ ങ്ങാന്‍ പോയിട്ടുള്ളൂ..ങ്ങാനും മോഹിച്ചുപോയി.......FACT യില്‍ നിന്നുള്ള വേസ്റ്റ് വെള്ളം കൊണ്ട് അവിടെ കുളിക്കാന്‍ അകില്ലന്ന്നാണ് അപ്പന്‍ പറയാറുള്ളത് എന്നാലെന്ത കാണാന്‍ മിക്കപ്പോളും കണ്ണിനു താത്പരിയം ആണ്........ഇന്ന് ആ ഭൂമിയെ കെട്ടിക്കാന്‍ ഒരുങ്ങുക ആണ് ആരും ഒന്ന് പോയി നോക്കാന്‍ ഇല്ലാത്തതിനാല്‍ നാട്ടുകാര് കൊണ്ടുപോകും, ഉള്ളത് പറയലോ നല്ല സ്നേഹം ഉള്ള നാട്ടുകാര്‍ ആണ്. അതിനരികില്‍ 'X ' പോലെ ഒഴുകുന്ന്ന ആയ പുഴയില്‍ കൂടി പോയാല്‍ ഒരു ദിശയില്‍ ആലുവ....മറു ദിശയില്‍ കൊച്ചി....പണ്ട് നദി സിനിമ അവിടെ ആണ് എടുത്തതെന്ന് കേട്ടിട്ടുണ്ട്......ഇന്ന് ഉള്ള ഫാക്ടറികല്‍ എല്ലാം കൂടി അതിനെ മാനഭംഗം ചെയ്തു കൊണ്ടിരിക്കുക ആണ് നമ്മുടെ നാടിനെ...ആ മനോഹരി അയ പുഴയെ..............ആ പച്ച പുതപ്പിട്ടു കിടക്കുന്ന സ്ഥലം.......എല്ലാം നശിക്കുക ആണ്..... കരയാന്‍ തുടങ്ങും മുമ്പേ ങ്ങാന്‍ പോകട്ടെ......
ReplyDeleteനിന്റെ പുഴയ്ക്കു ആയുസ് നേര്‍ന്നു കൊണ്ട് ങ്ങാന്‍ പോകുന്നു.....ഒരിക്കല്‍ ങ്ങാനും വരട്ടെ നിന്റെ പുഴ ഒന്ന് കാണാന്‍.....അന്ന് ങ്ങാന്‍ വന്നപ്പോള്‍ നീ എന്നേ അവിടെ ഒന്ന് കൊണ്ടുപോയില്ല എന്നുള്ള പരാതി ഇപ്പോള്‍ ങ്ങാന്‍ ഉണര്ത്തിക്കുന്നു.......
അന്നുവിന്റെ പരാതിക്ക് .''.നീ എന്നേ അവിടെ ഒന്ന് കൊണ്ടുപോയില്ല എന്നുള്ള പരാതി ഇപ്പോള്‍ ഞാന്‍ ഉണര്ത്തിക്കുന്നു..''
ReplyDeleteകാരണം പറയാം ഒരു പുഴയുള്ള നാട്ടില്‍ നിന്നും എന്നെ കാണാന്‍ തിരക്ക് പിടിച്ചു വന്ന നീനെ എന്‍റെ പുഴ കാണിച്ചു മടുപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചു ആയിരുന്നു ....... ഈ കഴിഞ്ഞ അവധി ക്ക് എന്‍റെ അടുത്ത മൂന്ന് സ്നേഹിതര്‍ കുടുംബത്തോടെ,അവിടെ വന്നു സന്ധ്യ ആയപോള്‍ വന്നിട്ട് ഇരുട്ടിയ സമയം വരെ വീട്ടില്‍ സംസാരിചിരുന്നിട്ടും ,പുഴ കാണുന്ന കാര്യം വിട്ടു പോയി .അവര്‍ക്കും പുഴ വരെ പോകണം എന്നും ആശ പറഞ്ഞു ..എന്നിട്ട് രാത്രി വിളക്ക് ഒക്കെ കത്തിച്ചു ആണ് കൊണ്ടുപോയതും ..വീടിനോട് ചേര്‍ന്നു അല്ല പുഴ ഒഴുകുന്നതും പകുതി വരെ ലൈറ്റ് കാണാം ബാക്കി നല്ല ഇരുട്ട് ആണ് .ചിലപ്പോള്‍ പറമ്പില്‍ പാമ്പ് ഒക്കെ കാണും .അവിടെ എത്താന്‍ കുറച്ചുനടക്കാനും ഉണ്ട് .അവരുടെ ജീവിതത്തിലെ പേടി കിട്ടിയ ഒരു ദിവസവും ..എന്‍റെ ജീവിതത്തില്‍ ആദ്യമായിഅത്ര രാത്രിയില്‍ പുഴയുടെ അടുത്ത് പോയ ദിവസവും ആയിരുന്നു ............ എന്നാലും എല്ലാവര്ക്കും പുഴ വെളിച്ചത്തില്‍ കാണാന്‍ വേണ്ടി ഈ ഫോട്ടോ ഇട്ടതും .
സിയാ..പ്രൊഫൈലില്‍ ഞാന്‍ ക്ലിക്കുമ്പോള്‍..അതില്‍ ബ്ലോഗ്സ് ഐ ഫോളോ എന്ന് മാത്രമേ കാണൂ. എന്നിട്ട് പ്രദീപിന്റെ ബ്ലോഗ് വഴിയാണു ഞാനിവിടെയ്ക്ക് വരുന്നത്. ഇതൊന്ന് ശരിയാക്കു മാഷേ.
ReplyDeletekazhinja avadikku vanna suhruthukkalil onnavan kazhinjathil sandoshamundu.pinne puzhaye patti paranjal... aa nilavinte velichathil kanda puzhayude saundaryam athu varnikkanavilla.athil onnu iranganam ennulla moham innum kalashalayundu.
ReplyDelete"oruvattam koodiyaaa puzhayude theerathu veruthe irikkuvan moham ".....iniyum oru shanam kathuu.....
ninte pookkal athine kurichu varnnikkanilla athu ninne pole thanne nithyasundarii ..vivarananglum othiri nannaittundu...
എന്‍റെ പ്രിയ പുഴയും ,പൂക്കളും കാണാന്‍ വന്ന ആദൂവിനും,പൊട്ടിച്ചിരി സാറിനും ,പൌര്‍ണമിക്കും ,ക്രോണിക് നും .ക്രിസ് നും ,ഒരുപാടു നന്ദി .........
ReplyDeleteവായൂ വും ,ആദൂവും പറഞ്ഞ കാര്യം ഞാന്‍ എന്തായാലും ഒരു തീരുമാനം എടുക്കും ...കാരണം എന്നെ കണ്ടുപിടിക്കാന്‍ ഇത്ര ബുദ്ധിമുട്ട് ആണെന്ന് കേട്ടപോള്‍ ഒരു സന്തോഷം ..ഞാന്‍ എന്നും കൂടെ ഈ ബ്ലോഗില്‍ ഉള്ള ആള്‍ ആണല്ലോ ?ഹഹഹ
കൂടെ ഉള്ളപോള്‍ വില അറിയില്ല എന്ന് പല മഹാന്മാരും, മഹതികളും പറഞ്ഞതും ഓര്‍ക്കുന്നു ..
ക്രോണിക് ഇനിയും ഇത് വഴി വരണം ..നന്ദി .
പൊട്ടിച്ചിരിയുടെ ചോദ്യം ഞാന്‍ ആ പൂക്കളോട് ചോദിച്ചു അവര് പറഞ്ഞു ....രണ്ടും കൂടി ചേര്‍ന്ന ഒരു സംഭവം ആണെന്ന് .അത് ലണ്ടനില്‍ മാത്രം കാണാന്‍ സാധിക്കും .മാഷ്‌ടെ ഒരു ബുദ്ധി ??
ക്രിസ് എത്തിയോ?കൊള്ളാം .എന്‍റെ പുഴ ഇരുട്ടില്‍ കണ്ട ആള്‍ .....സാരമില്ല ഇനി വരുമ്പോള്‍ തീര്‍ച്ചയായും അവിടെ കുളിച്ചിട്ടു തന്നെ പോകാം ..എനിട്ട് നല്ല മീനും കൂട്ടി ചോറും തരാം വിളിക്കുമ്പോള്‍ വരണം ട്ടോ ...
എല്ലാവര്ക്കും നന്ദി ....ഇനിയും എല്ലാവരും ഇത് വഴി മറക്കാതെ വരണം .............
puzhayil kalikkuna photos kandapol nammal pandu manjaprayil kulathil kalichathanu orma vanathu.mazha mariyittu vennam njangalaku kuthottil poyi enjoy cheyyan.ini wait cheyan pattila...Vidhu
ReplyDeleteസിയ-ചെന്തെങ്ങും,പുഴയും,പൂക്കളും കണ്ട് കൊതി തോന്നി.വളരെ മനോഹരം.
ReplyDeleteഈ പുഴ വറ്റാതിരിക്കട്ടെ. ഓര്‍മ്മകളും
ReplyDeleteഎന്റെ അച്ഛന്റെ തറവാട് കാവാലം ആണു...ആറ്റ് തീരം... ഒരു സൈഡില്‍ കണ്ണെത്താ ദൂരത്തോളം മുണ്ടക പാടങ്ങളും... ഞാന്‍ ജനിച്ചു വളര്‍ന്ന ഹരിപ്പാടിനെക്കാള്‍ എനിക്കിഷ്ടം അവധിക്കു പോണെ അച്ഛന്റെ തറവാടാ....പക്ഷെ ഇപ്പൊ അങ്ങട് പോവുന്നെ ആണ്ടില്‍ ഒരു വട്ടം ഒക്കെ മാത്രം :( . അവിടേം നല്ല ഭംഗിയാ...ദെ നോക്കിയേ....
ReplyDeletehttp://www.flickr.com/photos/chimescastle/page2/
പിന്നെ പോസ്റ്റ് എഴുതാന്‍ കൊറേ താമസിക്കനുണ്ട് ഈയിടെയായി ...നല്ല തിരക്കായോണ്ട...ങ്കിലും അടുത്താഴ്ച ഒരെണ്ണം ഇടണം എന്ന് കരുതി വെച്ചിട്ടുണ്ട്.
ഉസാര്‍!
ReplyDeleteഈ കുളിര്‍ക്കാഴ്ചകള്‍
മാഞ്ഞു പോകാതിരിക്കട്ടെ.
സീയൂ..ഹാവൂ ബ്ലോഗ് പ്രശ്നം തീര്‍ന്നു അല്ലേ? ഈശ്വരാ..ഞാനെത്ര നാളായെന്നോ ആ പ്രദീപിന്റെ ബ്ലോഗു വീട്ടീക്കൂടെയാണ് ഇവിടെയ്ക്ക് വന്നിരുന്നത്. ഇനിയിപ്പോള്‍ ധൈര്യമായിട്ട് ഗേറ്റുതുറന്ന് വരാലോ? സന്തോഷായി. പോയിട്ട് പിന്നെ വരാം.:D
ReplyDeleteവിധു,ജ്യോ,നല്ല വാക്കുകള്‍ക്കും നന്ദി
ReplyDeleteവഷളന്‍ ,മുഖ്‌താര്‍¦ഇത് വഴി ആദ്യമായി വന്നതില്‍ ഒരുപാടു സന്തോഷം .......ഇനിയും വരണം .നന്ദി
കണ്ണനുണ്ണി ക്കും .സ്വാഗതം .......ഇത് വഴി വന്നു രണ്ടു വാക്ക് പറഞ്ഞതിലും അതിയായ സന്തോഷം ഉണ്ട് .കണ്ണനുണ്ണി ടെ പോസ്റ്റ് വായിക്കുമ്പോള്‍ ഒന്നു നാട്ടില്‍ എത്തിയപോലെ ആണ് ..ഫോട്ടോസ് നോക്കാം .ഇനിയും ഇത് വഴി വരണം .നന്ദി .
വായൂനും ഒരുപാടു നന്ദി ................
ഇവിടെ ആദ്യം. ഇതേ ഫോട്ടോ എന്റെ കയ്യിലുമുണ്ട്. അതിലെ കുട്ടികള്‍ എന്റെ മക്കള്‍ ആണെന്ന വ്യത്യാസം മാത്രം. പുഴയോരത്താണ് എന്റെ വീടും. ഇവിടെ ആദ്യം. ഇതേ ഫോട്ടോ എന്റെ കയ്യിലുമുണ്ട്. അതിലെ കുട്ടികള്‍ എന്റെ മക്കള്‍ ആണെന്ന വ്യത്യാസം മാത്രം. പുഴയോരത്താണ് എന്റെ വീടും.
ReplyDeleteചാലിയാര്‍.
നല്ല ഫോട്ടോസ്
ReplyDeleteനല്ല വിവരണം
കണ്ടുമുട്ടാന്‍ കുറച്ചു വൈകി..
ReplyDeleteസാദരം ക്ഷമിക്കുക..
എല്ലാ ചിത്രങ്ങളും നന്നായി. വല്ലാത്തൊരു ഗൃഹാതുരത തോന്നുന്നു.
ReplyDeletesiyu avide ente oru photo blog undu idakku varu
ReplyDeleteNannavunnund posts......
ReplyDeleteഅക്ബര്‍ ടെ വാക്കുകള്‍ അത്രയും ശക്തം തന്നെ .ഇതൊക്കെ നമ്മള്‍ സൂക്ഷിച്ചു വയ്ക്കുന്നതും അവര്‍ക്ക് വേണ്ടി തന്നെ ...ഇനിയും ഇത് വഴി വരണം ..
ReplyDeleteമിഴിനീര്‍ത്തുള്ളി ..ഒരു ക്ഷമാപണത്തോടെ ഇവിടേയ്ക്ക് കടന്നു വന്ന ആദ്യ ആള്‍ ..ഞാന്‍ ആണ് അത് പറയേണ്ടതും കാരണം ഇത് വരെ ഒരിടത്തും എന്‍റെ ബ്ലോഗ്സ് ഞാന്‍ ആഡ് ചെയ്തിരുന്നില്ല ..എല്ലാവരും പതുക്കെ കണ്ടുപിടിച്ചു വരുന്നും ഉള്ളു .
ANITHA HARISH ..ഞാന്‍ അത് വഴി ഒന്നു വന്നുട്ടോ ...എഴുതാം .കുറച്ചു വായിച്ചു ...തീര്‍ച്ചയായും വരും .
പാറൂ ..ഒന്നു കൂടി ഇത് വഴി വന്നതില്‍ സന്തോഷം .ഓട്ടോയിലെ കമന്റ്സ് വായിച്ചു ..എല്ലാം പറയാം ..ട്ടോ .
സാന്ദ്ര ക്കും നന്ദി ....ഇനിയും വരണം .........
എല്ലാവര്ക്കും ഗൃഹാതുരത തോന്നുന്ന ഫോട്ടോസ് ആയി ഞാന്‍ തിരിച്ചു വരും ...കാരണം നമ്മള്‍ അകന്നു നില്‍കുമ്പോള്‍ ആവും ഇതിന്റെ വിലയും മനസിലാവുന്നതും .....
ഹതു ശരി..എല്ലാ പുലി ബ്ലോഗ്ഗര്‍ - ബ്ലോഗ്ഗിണികളും ഇവിടെ ഹാജറുണ്ടല്ലോ..
ReplyDeleteഎന്റെ വരയെന്ന ഈ കടലാസു പുലി മാത്രം വൈകിയെത്തിയതെന്തേ..മുന്‍പ് പ്രൊഫൈലില്‍ ക്ലിക്ക്
ചെയ്തപ്പോ ലിങ്ക് കിട്ടിയില്ലാന്ന് തോന്നുന്നു..
എന്തയാലും "കണ്ണൂരാന്റെ" പവറിലെ കമന്റ് വഴി വീണ്‍ടും എത്തി..
മുഴുവന്‍ വായിച്ചില്ല..പക്ഷേ പടംസ് ആര്‍ത്തിയോടെ കണ്ടു..
എന്താ പറയ്യാ...വല്ലാതിഷ്ടപ്പെട്ടു...
ലളിതം സുന്ദരം..
നിങ്ങളീ പെണ്ണുങ്ങള്‍ക്കേ ഇത്ര ലൈറ്റ് ഷോട്ട്സ് പറ്റൂന്ന് തോന്ന്ണൂ..
എന്റെ ഫ്ലിക്കറില്‍ ഒന്ന് പോയി നോക്കൂ..
എനിക്ക് ഓരോ ഷോട്ടും വല്ലാത്ത ഹെവിയാണു..
ശരിക്കും പടമെടുത്ത് കഴിഞ്ഞാല്‍ മനസ്സ് ക്ഷീണിക്കും..
പറഞ്ഞു വന്നത് ചിത്രങ്ങള്‍ മനോഹരം...
ലളിതമായി വിന്യസിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.
അല്ല..ഇവിടെ എത്താനെന്താ വൈകിയെന്നാ ഞാനാലോചിക്കുന്നേ..
എല്ലാരും എത്തിയിട്ടും.......
ങാ.. എന്തായാലും ഞാന്‍ ഫോള്ളോ ചെയ്തു കെട്ടോ..!
അടുത്താഴ്ച പൂവ്വാ. പുഴയും മഴയൊക്കെ കാണാന്‍. ഞങ്ങള്‍ നാട്ടില്‍ എതുംപോലെക്കും മഴ തീരുമോ ആവോ!
ReplyDeleteഫോട്ടോസോക്കെ നന്നായിട്ടോ..
പഴയ പോസ്റ്റ് വായിക്കാന്‍ പിന്നെ വരാം..
ഇതൊക്കെ കണ്ട് മനസ്സ് ഒന്ന് തണുത്തു..ഒരു ഇളനീര് കുടിച്ച പ്രതീതി...
ReplyDeleteനന്ദി..
ഒപ്പം ആശംസകളും..!!
ഞാനും കണ്ട പുഴയാണല്ലോ ഈ കാണുന്നത് ,
ReplyDeleteഇനിയും വരണം , കാണണം ....കുറച്ചു ചിത്രങ്ങള്‍ ഒപ്പിയെടുക്കുകയും വേണം .
പുഴയും പൂക്കളും... മനോഹരം!
ReplyDelete