ഒരു പഴയ ചങ്ങാതിയെക്കുറിച്ച് കുറെ നാളുകളായി യാതൊരു വിശേഷവും ഇല്ലായിരുന്നു.പഴയ ചങ്ങാതിമാരോട് അവളെ കുറിച്ച് ചോദിച്ചിരുന്നു .എല്ലാവരും തിരക്ക് ആയത് കൊണ്ട് ആര്‍ക്കും ഒന്നും അറിയില്ല .ഒന്നാമതായി കല്യാണം കഴിഞ്ഞപ്പോള്‍ വീടും ,തിരക്കുമായിഅവളും എല്ലാരേയും മറന്നു.അതുകൊണ്ട് ആര്‍ക്കും അവളുടെ ജീവിതം തിരക്കി പോകാനും തോന്നിയില്ല . ഈ അവധിക്കാലത്ത് ഞാന്‍ ഒരു കല്യാണത്തിന് പോയപോള്‍ ,ഒരു നിമിത്തം പോലെ എന്റെയൊരു അകന്ന ബന്ധു വിനെ കാണാന്‍ സാധിച്ചു. വര്‍ത്തമാനത്തിനിടയില്‍ എങ്ങനെയോ പഴയ സ്കൂള്‍,കോളേജ് വിശേഷം പറയാന്‍ തുടങ്ങി ,അതിനിടയില്‍ എനിക്ക് നഷ്ട്ടപ്പെട്ടു പോയ പഴയ ചങ്ങാതിയെ യെ കുറിച്ച് അറിയാന്‍ കഴിഞ്ഞു.എന്‍റെ ബന്ധുവിന്റെ, ഭര്‍ത്താവിന്റെ ബന്ധത്തില്‍ ഉള്ള ആരോ ആണ് അവളെ കല്യാണം കഴിച്ചിരിക്കുന്നത് അതും എനിക്ക് പുതിയ അറിവ് ആയിരുന്നു.ആ പഴയ ചങ്ങാതിയെ ഒന്ന് കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ ,ഒരു ദിവസം അവിടേക്ക് പോകാം എന്ന് രണ്ടുപേരും കൂടി തീരുമാനിച്ചു .രണ്ടാഴ്ച്ച കഴിഞ്ഞിട്ടും .പോകാമെന്ന് ഉറപ്പ് പറഞ്ഞ ബന്ധു വിന്റെ അടുത്ത് നിന്നും ഒന്നും കേട്ടുമില്ല .
എനിക്ക് തിരിച്ച് പോരാനുള്ള ദിവസം അടുക്കുന്നത് കൊണ്ട് ഞാന്‍ തന്നെ അവസാനം ബന്ധുവിനെ വിളിച്ചു ചോദിച്ചു ..അവരുടെ വീട്ടില്‍ പോണോ ?
നീ ,അടുത്ത പ്രാവശ്യം വരുമ്പോള്‍ പോകാം എന്നൊക്കെ പറഞ്ഞ് ആകപ്പാടെ ആള്‍ടെ സംസാരത്തിലും ഒരു മാറ്റം.പിന്നെ ഞാനും നിര്‍ബന്ധിച്ചില്ല ..രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എന്നെ തിരിച്ച് വിളിച്ചു .പോകാമെന്ന് സമ്മതിച്ചു പറഞ്ഞത് പോലെ അവളുടെ വീട്ടിലേക്ക് പോകുന്ന വഴി .ബന്ധു എന്നോട് കുറെ നിബന്ധനകള്‍പറയുന്നു . .നിനക്ക് ഇന്ന് അഭിനയിക്കാനുള്ള ദിവസം ആണ് .കാരണം അവരുടെ വീട്ടില്‍ എത്തിയാല്‍ നീ ഒന്നും അറിഞ്ഞിട്ടില്ല ,ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല . ഇങനെ ഓരോ ബന്ധമില്ലാത്ത കാര്യം ഒക്കെ പറഞ്ഞു കൊണ്ട് അവളുടെ വീടെത്തിച്ചു .ഇറങ്ങാന്‍ നേരം ഇടറിയ സ്വരത്തില്‍ പറയുന്ന കേള്‍ക്കാം ഞാന്‍ കാണാന്‍ പോകുന്ന എന്റെ ചങ്ങാതി..കാന്‍സര്‍ മൂലം വിഷമിക്കുന്നു വെന്ന സത്യം .
നീ ,അടുത്ത പ്രാവശ്യം വരുമ്പോള്‍ പോകാം എന്നൊക്കെ പറഞ്ഞ് ആകപ്പാടെ ആള്‍ടെ സംസാരത്തിലും ഒരു മാറ്റം.പിന്നെ ഞാനും നിര്‍ബന്ധിച്ചില്ല ..രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എന്നെ തിരിച്ച് വിളിച്ചു .പോകാമെന്ന് സമ്മതിച്ചു പറഞ്ഞത് പോലെ അവളുടെ വീട്ടിലേക്ക് പോകുന്ന വഴി .ബന്ധു എന്നോട് കുറെ നിബന്ധനകള്‍പറയുന്നു . .നിനക്ക് ഇന്ന് അഭിനയിക്കാനുള്ള ദിവസം ആണ് .കാരണം അവരുടെ വീട്ടില്‍ എത്തിയാല്‍ നീ ഒന്നും അറിഞ്ഞിട്ടില്ല ,ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല . ഇങനെ ഓരോ ബന്ധമില്ലാത്ത കാര്യം ഒക്കെ പറഞ്ഞു കൊണ്ട് അവളുടെ വീടെത്തിച്ചു .ഇറങ്ങാന്‍ നേരം ഇടറിയ സ്വരത്തില്‍ പറയുന്ന കേള്‍ക്കാം ഞാന്‍ കാണാന്‍ പോകുന്ന എന്റെ ചങ്ങാതി..കാന്‍സര്‍ മൂലം വിഷമിക്കുന്നു വെന്ന സത്യം .
വിഷമിപ്പിക്കുന്ന വാക്കുകള്‍ കേട്ട് കൊണ്ട് വീടിനകത്തേക്ക് കയറാന്‍ നേരം ,ഏതോ സിനിമയില്‍ കണ്ടഒരു രംഗം മുന്‍പില്‍ കൂടി അഭിനയിക്കാന്‍ പോകുന്നുഎന്ന ഞെട്ടല്‍ എനിക്കുണ്ടായി . കാലം കുറെ കഴിഞ്ഞ് ചങ്ങാതിയെ കണ്ടപ്പോള്‍ ചിരിക്കണോ ,കരയണോ എന്നറിയാതെ നിന്ന എന്നെ കണ്ടിട്ട് ചങ്ങാതിയുടെ വാക്കുകള്‍ ..നീ ഒരുപാട് മാറി പോയി,പ്രവാസം നിന്റെ രൂപത്തിലും ഭാവത്തിലും കുറെ മാറ്റം വരുത്തി .കാരണം എനിക്ക് മിണ്ടാന്‍ ഒന്നുമില്ല .(ആകെ കൂടി മൗനം ) ബന്ധുവിന്റെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ ,അവള്‍ എന്നെ കണ്ണിറുക്കി പേടിപ്പിക്കും .
ചങ്ങാതിയുടെ ചോദ്യം അതും പ്രവാസ ജീവിതത്തില്‍ എനിക്കുണ്ടായ മാറ്റം കേട്ടപ്പോള്‍ ഞാന്‍ അവളെ ഒന്ന് കൂടി നോക്കി ചങ്ങാതിക്ക് യാതൊരു മാറ്റം കാണുന്നില്ല .പഴയ പോലെ തമാശയും ,കളിയാക്കലും ആയി ഓടി നടക്കുന്നു.. ശരീരം കുറച്ചു ക്ഷീണിച്ചു .അവളുടെ വീടും ,പറമ്പും എല്ലാം കൂടെ നടന്നു കാണിക്കാനും,പൂന്തോട്ടത്തില്‍ ഉണ്ടായ പുതിയ പൂക്കളെ എടുത്തു താലോലിക്കാനും അവസരം തന്നു . .അതിനിടയില്‍ കല്യാണം മുതല്‍ ഉള്ള വിശേഷമെല്ലാം രണ്ട് മണിക്കൂറില്‍ പറഞ്ഞ് തീര്‍ത്തു .പോകാന്‍ നേരം എനിക്ക് ഒരു സമ്മാനം തരാനും അവള്‍ മറന്നില്ല . .അത് വാങ്ങുമ്പോള്‍ കരയാന്‍ പാടില്ല എന്ന് നേരത്തെ ബന്ധുവിന് കൊടുത്ത വാക്കുകള്‍ ഓര്‍ത്തു ഞാന്‍ എല്ലാം ഒരു ചിരിയില്‍ ഒതുക്കി . .ഒരു നന്ദി വാക്കോ ,യാത്ര പറയല്ലോ അതിനുള്ള സമയം പോലും തരാതെ എന്‍റെ ബന്ധു , ''ഇനിയും വൈകിയാല്‍ വീട്ടില്‍ എത്താന്‍ കുറെ സമയം ആവും എന്നും പറഞ്ഞ് എന്നെ കാറിലേക്ക് തള്ളിയിടുകയായിരുന്നു ..
തിരിച്ച് വീട്ടില്‍ എത്തുന്നവരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല . ഇറങ്ങാന്‍ നേരം ബന്ധു തന്നെ ക്ഷമാപണത്തോടെ സംസാരം തുടങ്ങി ,ചങ്ങാതിമാര്‍ തമ്മില്‍ ഇത്രയും നാള്‍ കഴിഞ്ഞ് കണ്ടുമുട്ടിയത് ഒരു വിഷമം വന്നപ്പോള്‍ ആയിരുന്നല്ലോ എന്ന് അവള്‍ക്കും തോന്നാതിരിക്കാന്‍ വേണ്ടി ,ഞാന്‍ നീന്നോട് അഭിനയിക്കാന്‍ പറഞ്ഞത് .അവരും ആ വേദനയില്‍ നിന്നും കര കയറാന്‍ തുടങ്ങി ഇനിപ്പോള്‍ നമ്മള്‍ അതറിഞ്ഞ്ചെന്ന് കണ്ടപ്പോലെ ആവരുത്എന്ന് കരുതി ആണ് എനിക്ക് ഇതുപോലെ പെരുമാറേണ്ടി വന്നത് എന്ന് പറഞ്ഞുകൊണ്ട് യാത്ര പോലും പറയാതെ എന്നെ വീടിന് മുന്‍പില്‍ റോഡില്‍ ഇറക്കി വിട്ടിട്ട് ആണ് പോയത് .
ആ നില്‍പ്പില്‍ എന്‍റെ മനസ് ,അപ്പോളും കാട് കയറി .നമ്മള്‍ മൂന്ന്പേരും ഇനിയും കണ്ടു മുട്ടുമെന്ന് യാതൊരു ഉറപ്പുമില്ല .എന്നാലും ഈ കൂടിക്കാഴ്ച അതുപോലെ തന്നെ ആയതു നന്നായി എന്ന് പറയണമെന്ന് മനസ്സില്‍ ഉണ്ടായിരുന്നു .
വിങ്ങുന്ന മനസോടെ, വീടിനകത്തേക്ക്കയറി ,കൈയ്യില്‍ കിട്ടിയ സമ്മാന പൊതി തുറന്നു നോക്കാന്‍ തോന്നിയില്ല. ഞാന്‍ തിരിച്ചു പോരുന്നതിന്റെ തലേന്ന് ചങ്ങാതി എന്നെ ഫോണ്‍ വിളിച്ചിരുന്നു .സമ്മാനം ഇഷ്ട്ടം ആയോ എന്നറിയാന്‍ആണ് വിളിച്ചത്.,ആ തിരക്കിനിടയില്‍ ഞാന്‍ അത് തുറന്നു നോക്കി ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഒരു പ്രതിമ !!എന്റെ കൈയ്യില്‍ ഇരുന്നു തേങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ അതിനെ ചേര്‍ത്ത് പിടിച്ചു . പൊഴിഞ്ഞു വീഴുന്നതിനു മുന്‍പേ ,പരസ്പരം കാണാന്‍ സാധിച്ചതില്‍ നന്ദി പറഞ്ഞു കൊണ്ട് , മൌനമായി രണ്ടുപേരും യാത്ര പറഞ്ഞു .ഇനി വരുമ്പോള്‍ കാണാന്‍ വരണം എന്ന് അവിടെ നിന്നും ഉറക്കെ അവള്‍ വിളിച്ചുപറയുന്നത് കേട്ടുകൊണ്ട് ആഫോണ്‍ വിളിയും അവസാനിച്ചു .
നാട്ടില്‍ പോകുമ്പോള്‍ പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുന്ന സന്തോഷം .അത് വാക്കുകളില്‍ പറഞ്ഞാല്‍ തീരില്ല .നഷ്ട്ടപ്പെട്ടു പോയവരെ ,ഓര്‍ക്കുട്ടില്‍ കൂടി കണ്ടെത്താനും എനിക്ക് കഴിഞ്ഞിട്ടുണ്ട് .ഈ ചങ്ങാതി അതില്‍ ഒന്നും പെടാതെ ഒളിച്ചിരുന്നു .അവസാനം കണ്ടുമുട്ടിയപ്പോള്‍ ഇതുപോലെ ഒരു അവസ്ഥയിലും ...
ReplyDeleteവേദന ഒന്ന് എഴുതി തീര്‍ത്തു .അതില്‍ കൂടുതലായി ഈ പോസ്റ്റില്‍ ഒന്നും ഉണ്ടാകില്ല .
ചില കൂടിക്കാഴ്ചകള്‍ മനസ്സില്‍ നൊമ്പരങ്ങള്‍ തീര്‍ക്കും, മായാത്ത മുറിപ്പാടുകള്‍ ഉണ്ടാക്കും.... പക്ഷേ, നമുക്കെന്നും നല്ലത് പ്രതീക്ഷിക്കാം, ആ കൂട്ടുകാരിക്ക് വേഗം സുഖമാകാന്‍ പ്രാര്‍ത്ഥിക്കാം... പ്രതീക്ഷയുടെ പുഞ്ചിരി അവര്‍ക്ക് സമ്മാനിക്കാം. ലീല മേനോനെ ഓര്‍മയില്ലേ, മനശക്തി ഒന്നു കൊണ്ട് മാത്രം ക്യാന്‍സറിനെ തോല്‍പ്പിച്ച വ്യക്തിത്വം...ഇവിടെയും സിയയുടെ കൂട്ടുകാരി ഒരു പുഞ്ചിരിയോടെ ഈ അസുഖത്തെ മറികടക്കും എന്ന് തന്നെ നമുക്ക് കരുതാം...
ReplyDeleteഅതെ സിയാ കുഞ്ഞൂസ് പറഞ്ഞത് പോലെ സിയയുടെ കൂട്ടുകാരിയുടെ അസുഖം ഭേദമാകും..അവര്‍ക്ക് അതിനുള്ള മന:ശക്തി ദൈവം നല്‍കട്ടെ.. സിയയുടെ സാധാരണ പോസ്റ്റുകളില്‍ നിന്നു വ്യത്യസ്തമായി വിഷമം പങ്കുവെയ്ക്കാനെഴുതിയ ഈ പോസ്റ്റും ഇഷ്ട്ടമായി സിയാ.. ഗോഡ് ബ്ലെസ് യൂ..
ReplyDeleteഎങ്കിലും കണ്ടുമുട്ടാന്‍ സാധിച്ചല്ലോ... സുഹൃത്തിന്റെ അസുഖം ഭേദമാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.
ReplyDeleteപ്രാർത്ഥനകൾ..അടുത്ത തവണ ആരോഗ്യവതിയായി സുഹൃത്തിനെ കാണാൻ കഴിയട്ടെ എന്ന ആശംസകളും.
ReplyDeleteപഴയ സുഹൃത്തുക്കളെ കാണാന്‍ വളരെ ആകാംഷയും ഇപ്പോള്‍ എങ്ങിനെ ആയിരിക്കും ആ പഴയ ചിരിക്കുടുക്ക തന്നെയാണോ എന്നോക്കെ ... കാണുമ്പോള്‍ നമ്മള്‍ ചിന്തിക്കാത്ത കാര്യമായിരിക്കും .... കാലം ചിരിക്കാനും കരയുവാനും പഠിപ്പിക്കുന്നു.
ReplyDeleteദീപ്തമായ വരികളിലൂടെ പഴയ ഓര്‍മ്മകളിലേക്ക് ഊളിയിട്ടട്ട് കുറേ നാളായിരുന്നു.. ഇന്നത് സാധിച്ചു:) .ആശംസകള്‍
ellam nannayi varan prarthikkunnu............
ReplyDeleteകൂട്ടുകാരിയുടെ അസുഖം വേഗം ഭേദാകട്ടെ..
ReplyDeleteഅടുത്ത തവണ നാട്ടിലെത്തുമ്പോള്‍ ആരോഗ്യവതിയായിരിക്കുന്ന ചങ്ങാതിയെ കാണാന്‍ സിയക്ക് കഴിയട്ടെ.. ഒരു സമ്മാനം തിരികെ നല്‍കാനും കഴിയട്ടെ.
ReplyDeleteഎല്ലാ പ്രാര്‍ത്ഥനകളും സിയാ...
ReplyDeleteമനസ്സിൽ തട്ടും വിധം സിയ എഴുതി.ഏതാണ്ട് ഇതു പോലുള്ള സാഹചര്യത്തിൽ ഞാൻ വന്നു പെട്ടിട്ടുണ്ട്. നൊമ്പരപ്പെടുത്തും ഇത്തരം കൂടിക്കാഴ്ചകൾ.
ReplyDeleteThis comment has been removed by the author.
ReplyDeleteസൌഹൃദം ഏറ്റവും നല്ല മരുന്നാണ്.
ReplyDeleteഇഷ്ട്ടപ്പെടുന്നവരുടെ സാമീപ്യവും. താങ്കളുടെ സുഹൃത്ത് ജീവിതത്തിലേക്ക് തിരിച്ചു വരാം. "മനസ്സ് എന്ന ചെപ്പില്‍ നിന്നും" എന്ന ലേബല്‍ കൊള്ളാം.
എഴുത്ത് അല്‍പ്പം അധിക വിവരണം ആയോ എന്ന് സംശയം.
വിഷമിക്കേണ്ട...അടുത്ത പ്രാവശ്യം നാട്ടില്‍ ചെല്ലുമ്പോഴും ആ കൂട്ടുകാരി അവിടെ തന്നെ കാണും എന്നാ ശുഭാപ്തിവിശ്വാസം ഉള്‍ക്കൊള്ളുക...
ReplyDeleteവിധി, അല്ലാതെന്തു പറയാൻ. കൂട്ടുകാരി ആരോഗ്യവതിയായി ജീവിതത്തിലേക്കു തിരിച്ചു വരട്ടെ എന്നു പ്രാർത്ഥിക്കാനേ കഴിയൂ.
ReplyDeleteനൊമ്പരം പരസ്പരം ഉള്ളിലൊതുക്കി ആ രണ്ടുചങ്ങാതിമാരും ഇനിയിതുപോൽ ഒരു കൂടിക്കാഴ്ച്ചയുണ്ടാകുമോ എന്ന് പോലും .....
ReplyDeleteനന്നായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ സിയാ.
ബിലാത്തി മലയാളിയുടെ ഈ ആഴ്ച്ചത്തെ വരാന്ത്യത്തിൽ ഇതിന്റെ ലിങ്ക് ചേർക്കുന്നുണ്ട്ട്ടാാ
ഈ വിഷമം കാണാൻ എനിക്ക് വയ്യ... ഞാൻ പോകുന്നു...
ReplyDeleteബിലാത്തി മലയാളിയുടെ ഈ ആഴ്ച്ചയിലെ വരാന്ത്യത്തിൽ ഇതിന്റെ ലിങ്ക് ചേർത്തിട്ടുണ്ട് കേട്ടൊ സിയാ
ReplyDeleteദേ ഇവിടെ (https://sites.google.com/site/bilathi/vaarandhyam (clik current issue Oct8-14 /week 41 of 2011 ) ബ്ലോഗ് വിഭാഗത്തിൽ
മനുഷ്യന്‍ നിസ്സഹായനാകുന്ന ഘട്ടങ്ങളില്‍ ചിലത്.
ReplyDeleteപ്രാര്‍ത്ഥന മാത്രം..!!!
പ്രാര്‍ത്ഥന മാത്രം സാധ്യമാകുന്ന അവസ്ഥകള്‍ :(
ReplyDeleteഅവര്‍ക്ക് സഹിക്കാനുള്ള കരുത്ത് നല്‍കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
ReplyDeleteപ്രാര്‍ഥിക്കാം ,,,,ഒരേ മനസ്സോടെ...
ReplyDeleteപ്രാര്‍ഥനകള്‍ മാത്രം.
ReplyDeleteമറക്കുവാന്‍ കഴിയാത്ത ബന്ധങ്ങളും
ReplyDeleteമരിക്കാത്ത വാചാല നിമിഷങ്ങളും...
പ്രാര്‍ഥനകളോടെ...
ഇത് വഴി ,വന്ന എല്ലാവര്ക്കും നന്ദി ..
ReplyDelete@ബിലാത്തി -വളരെ നന്ദിയുണ്ട് ..ഈ പോസ്റ്റ് വഴി ഒരു ആള്‍ക്ക് എങ്കിലും പഴയ ചങ്ങാതിമാരെ ഓര്‍ക്കാനുള്ള ഒരു വഴിഉണ്ടാവട്ടെ ..
സിയാ ഒരു പക്ഷെ തുറന്നു ഉള്ള സംഭാഷണം
ReplyDeleteകൂട്ടുകാരിക്ക് അല്പം ആശ്വാസം കൊടുക്കുമായിരുന്നോ?
അടുത്ത പ്രാവശ്യവും കാണാന്‍ ഒക്കട്ടെ എന്ന്
പ്രാര്‍ഥിക്കുന്നു.. അസുഖം ഭേദം ആവാനും
സാധ്യത ഇല്ലേ?
എന്റെ ലോകം -ജീവിതത്തില്‍ ,എനിക്ക് കടന്നു പോകേണ്ടി വന്ന ആ ദിവസം വളരെ വേദന ഉള്ളത് തന്നെ ആയിരുന്നു ..
ReplyDeleteഎനിക്കിപ്പോള്‍ ആ ചങ്ങാതി യുടെ വിശേഷംഒക്കെ അറിയാം .അവര് തന്നെ ഇതേ ക്കുറിച്ച് എന്നോട് പറഞ്ഞു .എല്ലാവരിലും വിശ്വാസം എന്ന് ഒന്ന് ബാക്കി ഉണ്ടല്ലോ ..പൂര്‍ണ ആരോഗ്യം തിരിച്ചു കിട്ടുന്ന കാര്യം സംശയം ആണ് .എന്നാലും
അവളുടെ മനസിന് നല്ല ശക്തിയുണ്ട് .പിടിച്ചു നില്‍ക്കുവാന്‍ സാധിക്കും എന്ന് എന്റെ മനസും പറയുന്നു ..
pray for god ...that we can do..
ReplyDeleteaasamsakal
സിയേച്ചീ,
ReplyDeleteനല്ല മനസ്സിലേ സഹജീവിസ്നേഹമുണ്ടാകൂ. വേദനിക്കുന്നവര്‍ക്കുവേണ്ടി നമ്മുടെയുള്ളിലും വേദന തോന്നുംപോഴേ ജീവിതം ധന്യമാകുന്നുള്ളൂ.
പ്രാര്‍ഥനകളോടെ-
(പോസ്റ്റ് ഇട്ടിട്ട് മെയില്‍ അയച്ചില്ലല്ലോ.
ഇത്രേംവൈകി വായിക്കാനാ എന്റെ തലവിധി!)
കൂട്ടുകാരി സുഖപ്പെട്ടു കാണുമെന്ന് കരുതുന്നു.
ReplyDeletehttp://surumah.blogspot.com
നൊമ്പരപ്പെടുത്തി ഈ കൂടിക്കാഴ്ച. പ്രാര്‍ഥന.
ReplyDeleteവൈകിയെങ്കിലും പ്രാർത്ഥനയോടെ..
ReplyDeletesohradangalude idavelakku sheshamulla kandu muttal ingane aakaruthe ennu prarthikkunnu
ReplyDelete