ജാലകം

Tuesday, 27 September 2011

ഹോം പരേഡ്

'.ഹോം പരേഡ് '' എന്നുള്ള 
ബോര്‍ഡ്‌ കഴിഞ്ഞ കുറെ ദിവസായി എവിടെ  നോക്കിയാലും കണ്ടിരുന്നു .അത് കാണാന്‍പോകുന്ന ദിവസം രാവിലെ  ഒരു ചങ്ങാതിഫോണ്‍  വിളിച്ചു പറഞ്ഞു കൈയ്യില്‍ ഒരു സഞ്ചി എടുക്കാന്‍മറക്കരുത് .പോകാന്‍ നേരം, ഒരു ചെറിയ പ്ലാസ്റ്റിക്‌ബാഗ്‌  കൈയ്യില്‍ എടുത്തിരുന്നു .താമസിക്കുന്ന വീടിന്റെ മുന്‍വശത്ത്റോഡില്‍  പോയി നോക്കിയപ്പോള്‍ ആളുകള്‍  നടന്നു പോകുന്ന കണ്ടു അവരുടെപുറകെ  ഞാനും മക്കളും'.ഹോം പരേഡ് 'നടക്കുന്ന സ്ഥലത്ത്  പോയി നിന്ന് കാത്തിരിപ്പ്‌ തുടങ്ങി .രാവിലെ  ഫോണ്‍ വിളിച്ച ചങ്ങാതിയും ,മക്കളുംഅവിടെ  ഉണ്ടായിരുന്നു  .എന്നെ കണ്ടപ്പോള്‍ ബാഗ്‌  കൊണ്ട് വന്നുവോ എന്നായിരുന്നുആദ്യം ചോദിച്ചത് .എന്റെ കൈയ്യില്‍ ഉള്ള ബാഗ്‌ ടെ വലുപ്പം കണ്ടിട്ട് അവര് വഴക്ക് പറയാന്‍ തുടങ്ങി .ഞാന്‍ ഈ വഴക്ക് കേട്ട് നില്‍ക്കുമ്പോള്‍ ,മുന്‍പില്‍ അതിലും നല്ല കാഴ്ചകള്‍ !







































ഓരോ വണ്ടികള്‍ ,മുന്‍പില്‍  കൂടി കടന്നു പോകുമ്പോള്‍ ,അവരുടെ കൂടെ ഉള്ളവര്‍ നമുക്ക്പലതരം മിഠായികള്‍ തരും  .ഇതെല്ലം ബാഗില്‍  വാങ്ങുവാന്‍ വേണ്ടി ആണ് കൈയ്യില്‍ സഞ്ചി എടുക്കാന്‍ മറക്കരുത് എന്ന് ചങ്ങാതി പറഞ്ഞത് ..ഇവിടത്തെ  ഓരോ സ്കൂള്‍ ടെ വക പരേഡ് ആയിരുന്നു .കമ്മ്യൂണിറ്റി യില്‍ഉള്ളവര്‍ക്ക് 'അവരെ കുറിച്ച് 'കൂടുതല്‍ അറിയാന്‍ ഒരവസരം .










































ഇതെല്ലം കണ്ടു നില്‍ക്കുന്നതിനിടയില്‍ ,എവിടെയോ നിന്ന് ഒരു കുട്ടി  ഓടി വരുന്നത് കാണാം .''എന്റെ ചങ്ങാതിക്ക് കുറച്ചു മിഠായി  കൊടുക്കട്ടെ  എന്ന് പറഞ്ഞു പാച്ചു നു  കുറെ  കൊടുക്കുന്നത് കണ്ടു .ഈ തിരക്കിനിടയില്‍ ക്ലാസ്സിലെ  ചങ്ങാതിമാരെ കണ്ടപ്പോള്‍  ,ആ സന്തോഷം പ്രകടിപ്പിക്കുന്നതിന്   യാതൊരു  മടിയില്ല . അപ്പോളേക്കും സ്ട്രീറ്റ് ക്ലീന്‍ ചെയ്യാനുള്ള ബാഗ്സ് ആയി,സ്കൂള്‍ കുട്ടികള്‍   വന്നു കഴിഞ്ഞു . എല്ലാവരും കൂടി  താഴെ വീണ ഒരു കൊച്ചു കഷ്ണംപേപ്പര്‍ പോലും  ,എടുത്തുമാറ്റി ആ റോഡ്‌ മുഴുവന്‍ വൃത്തിയാക്കി കൊടുത്തു .












ഇത്രയും സംഭവങ്ങള്‍ആണ്  ഹോം പരേഡില്‍ കണ്ടത് .

26 comments:

  1. ഈ കുട്ടികളുടെ ,ടീം സ്പിരിറ്റ്‌ കണ്ടപ്പോള്‍,വെറുതെ ഇതൊരു പോസ്റ്റ്‌ആക്കി.. പടംസ് കുറെ ഉണ്ട് .ഇനിപ്പോള്‍ എല്ലാം കൂടി കണ്ടു ബോര്‍ അടിക്കണ്ടല്ലോ എന്ന് കരുതി .ഇത്രയുംഎല്ലാരും കാണണം ട്ടോ ..

    ReplyDelete
  2. കൊള്ളാം... സൂപ്പർ. 
    സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല 
    :(

    ReplyDelete
  3. നല്ല ചിത്രങ്ങള്‍.സിയാ,വിശേഷങ്ങളും...

    ReplyDelete
  4. സിയ കാര്യങ്ങള്‍ അല്പം കൂടെ വിശദമാക്കാമായിരുന്നു. ഒരു പക്ഷെ അമേരിക്കയിലുള്ളവര്‍ക്കോ മറ്റോ ഇതിന്റെ പിന്നിലെ ചരിത്രവും മറ്റും അറിയുമായിരിക്കും. ഞങ്ങളെ പോലുള്ള പാവങ്ങള്‍ക്ക് വേണ്ടി സംഭവം ഒന്ന് വിശദമാക്കി.

    ഫോട്ടൊസ് എല്ലാം നല്ലത്.

    ReplyDelete
  5. ചിത്രങ്ങള്‍ കഥ പറയുമെന്ന് കരുതിയാവണം എഴുത്തിത്രയും ചുരുക്കിയത്. എന്തായാലും 'പരേഡിനെ' കുറിച്ചുള്ള ഒരു ചെറു വിവരണം കൂടെ ആവാമായിരുന്നു.'കൊച്ചു കൊച്ചു വിശേഷങ്ങള്‍' അറിയാന്‍ ഇനിയും വരാം.. നന്ദി.

    ReplyDelete
  6. ഇവിടത്തെ ഓരോ സ്കൂള്‍ ടെ വക പരേഡ് ആയിരുന്നു .കമ്മ്യൂണിറ്റി യില്‍ഉള്ളവര്‍ക്ക് 'അവരെ കുറിച്ച് 'കൂടുതല്‍ അറിയാന്‍ ഒരവസരം .
    -- അതായിരുന്നു സംഭവം അല്ലേ? ചിത്രങ്ങൾ നന്നായി.. വിവരണം കുറച്ചു കൂടി ആകാമായിരുന്നു, സിയ.

    ReplyDelete
  7. എല്ലാവരും പറഞ്ഞപോലെ, ഹോം പരേഡ് കുറച്ചു കൂടി വിവരണം വേണം എന്ന് എനിക്കും തോന്നിയിരുന്നു ..
    ഒന്നാമതായി ഞാന്‍ താമസിക്കുന്ന സ്ഥലത്ത് ,ആരോട് സംസാരിച്ചാലും എല്ലാവരും ,അമേരിക്കയുടെ പല ഭാഗത്ത്‌ നിന്നും വന്നവര്‍ ആണ് .ഇത് നടക്കുന്ന ദിവസം ഞാന്‍ രണ്ടു സ്ത്രീകളായി സംസാരിച്ചിരുന്നു .അവരോടു ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ അവരുടെ മറുപടി .അവര് വന്ന നാട്ടില്‍പരേഡ് വേറെ സമയത്ത് ,വേറെ പേരില്‍ ആണ് അറിയുന്നത് .
    നമ്മള്‍താമസം ഈ നാട്ടില്‍ ആക്കിയപ്പോള്‍ ആണല്ലോ ഇതൊക്കെ അറിയുന്നത് തന്നെ ...പിന്നെ കൂടുതല്‍ ആളുകളോട് ചോദിയ്ക്കാന്‍ നിന്നില്ല .

    ഈ കാരണത്താല്‍ ,ഇതിനെ കുറിച്ച് കൂടുതല്‍ അറിയാതെ ,എഴുതുവാന്‍ സാധിക്കില്ല .അത് കൊണ്ട് ഫോട്ടോയില്‍ ഒതുക്കി .

    ReplyDelete
  8. എന്താ സംഭവം..?

    ReplyDelete
  9. ഇത്തരം കാർണിവലുകൾ (ഫാഷിങ്ങ് എന്നു ജർമ്മനിൽ) ഇവിടെ പതിവാണ്‌. എനിക്കു തോന്നുന്നു കുറച്ചുകൂടെ വിപുലമായ തോതിലാണെനു തോന്നുന്നു ഇവിടെ ഫാഷിങ്ങ്.ചടങ്ങുകളെല്ലാം ഏതാണ്ടിതു പോലെ തന്നെ. മാസ്ക് വച്ച കുട്ടികളും മിഠായിവിതരണവും എല്ലാം..

    ReplyDelete
  10. nannyirikkunnu photos...vivaranam ullahtu super

    ReplyDelete
  11. ഫോട്ടോ കണ്ടു..സംഗതി എനിക്ക് ഒന്നും പിടി കിട്ടീല്ല. കുട്ടികളുടെ സ്കൂളിലെ പരിപാടികളാവും ല്ലെ?
    അതൊ ഇവിടൊക്കെ കോളനി പരിപാടികള്‍ പോലുള്ളതോ..?

    ReplyDelete
  12. നമുക്കൊക്കെ അറിവില്ലാത്ത പരിപാടികളാണിവ ..
    കുറച്ചുകൂടി വിവരണവും മറ്റും ആവാമായിരുനൂ...
    എഴുത്തുമതേ,പടങ്ങളുമതേ വളരെ കുറഞ്ഞുപോയി കേട്ടൊ സിയാ

    ReplyDelete
  13. ഇതിന്റെ ലേബല്‍ ഒന്ന് നോക്കിയേ ..ഇത് ഞാന്‍ പടംസ് പോസ്റ്റ്‌ ചെയ്യുന്ന സ്ഥലം ആണ് ...
    യാത്രാ ബ്ലോഗ്‌ അല്ല ..എന്തായാലും അടുത്ത പോസ്റ്റ്‌ വിവരണവും .ഫോട്ടോയും എല്ലാം കൂടി ഒരുഞെട്ടല്‍ പോസ്റ്റ്‌ ആവും ..അത് ഇനി എന്നാവുമോ ആവോ ?
    അത് വരേയ്ക്കും എല്ലാരും ക്ഷമിക്കൂ ...

    ReplyDelete
  14. സിയാ, ഇവിടെ ഇങ്ങിനെ ഒരു പരിപാടി ഉണ്ടോ ആവോ, കേട്ടിട്ടില്ല ഇതുവരെ, അതോ ഇനി വേറെ പേരില്‍ വല്ലതും ഉണ്ടോ എന്നും അറിയില്ല. എന്തായാലും ഒരു നല്ല വിശദീകരണം പ്രതീക്ഷിക്കുന്നു ട്ടോ....

    ReplyDelete
  15. ഇതിപ്പോ ഒരു പോസ്റ്റ് ഇടാന്‍ വേണ്ടി ഇട്ട പോലെയായി :-(

    ReplyDelete
  16. പുതിയ വിവരം-കൊള്ളാം.

    ReplyDelete
  17. ഏതായാലും എനിക്കിഷ്ടമായി

    ReplyDelete
  18. പടങ്ങള്‍ ഒക്കെ നന്നായിട്ടുണ്ട്
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  19. photos are excellent
    nice narration

    ReplyDelete
  20. Dear Siya,
    A Pleasant and Lovely Morning!
    Beautiful photos!
    Your home parade reminded me of my school band days!:)
    I used to play the base drum!
    Wishing you a wonderful day,
    Sasneham,
    Anu

    ReplyDelete
  21. ഹായ് എനിക്കിഷ്ടായി, ഞാനുണ്ടായിരുന്നെങ്കിൽ ആ മിഠായിയെല്ലാം ഘുപ് ഘുപ് എന്നു തിന്നേനേം. അതാരിയ്ക്കും ഞാനില്ലാതെ പോയത്.
    ഹോം പരേഡ് അല്ല, സിയാ ഇത് മിഠായി പരേഡ്.
    ഇത്രേം മതി ഇപ്പോ തന്നെ മിഠായീന്ന് വിചാരിച്ചിട്ട് പോസ്റ്റിലേയ്ക്ക് നോക്കാൻ പറ്റ്ണില്ല, അപ്പോ അധികം പടോം വിവരണോം ഒക്കെ വന്നാലോ........

    ReplyDelete
  22. എല്ലാവര്ക്കും നന്ദി .അനുപമ പറഞ്ഞപോലെ എനിക്ക് ഈ സംഭവം കണ്ടപ്പോള്‍ പഴയ സ്കൂള്‍ ,അവിടത്തെ ഓരോ പരിപാടികള്‍ എല്ലാം ആണ് ഓര്‍മ്മ വന്നത്

    @.എച്ചുമോ -അവര്നമുക്ക് തരുന്നത് വളരെ നല്ല മിഠായീകള്‍ ആയിരുന്നു ട്ടോ ..

    ReplyDelete
  23. ആദ്യമായിട്ടാ ഞാന്‍ ഇവിടെ ഈ ഹോം പരേഡ് എന്നതാ എനിക്കിപ്പോഴും മനസിലായില്ല അതിന്‍റെ കുറച്ചുകൂടി വിശാലമായ ഒരു വിശദീകരണം ആവാമായിരുന്നു ചിത്രങ്ങള്‍ കലക്കി വീണ്ടും കാണാം

    ReplyDelete
  24. ഹോം പരേഡ്. പുതിയ കാഴ്ചകള്‍. പടങ്ങള്‍ നന്നായി സിയാ.

    ReplyDelete