'സിനിമ' എന്നും എനിക്ക് പ്രിയപ്പെട്ട വിഷയം ആണ് .അതും കാശ് കൊടുത്തു കരയാനും പറ്റില്ല ,കൂടെ ഒരുപാടു ചിരിക്കാനും ഇഷ്ട്ടപ്പെടുനുമില്ല .കാര്യമായി വല്ലതും അതില്‍ ഓര്‍ത്തു വക്കാന്‍ ഉണ്ടാവണം .അതുപോലെ ഒരു കഥാപാത്രം എന്റെ മനസ്സില്‍ ഉണ്ട്.'എന്റെ സൂര്യപുത്രിക്ക്' എന്നാ സിനിമയിലെ അമല.തിളക്കമുള്ള എന്തോ ഒന്ന് അതില്‍ ഉണ്ട് ..............
ആ സിനിമ പുറത്തു വന്ന ഏതോ സമയത്ത് ആണ് ഇതും നടക്കുന്നത് ...എന്റെ സ്കൂള്‍ അവധി കാലത്ത് അപ്പന്റെ സഹോദരന്റെ വീട്ടില്‍ എറണാകുളത്തു പോയി താമസിക്കും .ജീവിതത്തിന്റെ നല്ല സമയം,അതും അവധിക്കാലം അവിടെ ആയിരുന്നു .അത് കൊണ്ട് എറണാകുളം പട്ടണം ഇന്നും ഹരമുള്ള ഒരു കാര്യം ആണ് .അവിടെ കുറച്ചു നല്ല ബന്ധുകളും ,കുറെ നല്ല കൂട്ടുക്കാരും ഉള്ളത് കൊണ്ടും ആവാം ആ ഇഷ്ട്ടം എപ്പോളും അതുപോലെ തന്നെ നില്‍ക്കുന്നതും .അങ്കിള്‍&ആന്റി ഇല്ലാത്ത ഒരു ദിവസം പുറത്തു പോകാനുള്ള അനുവാദം ഉണ്ട് ,കൂടെ വേറെ നാല് പേരും കൂടി (ബന്ധുക്കള്‍) ഒരു കറക്കം .നമുടെ കൊതികള്‍ എവിടെ നിന്നും തുടക്കമിടും?ശീമാട്ടി മുതല്‍ കോണ്‍വെന്റ് റോഡ് വഴി ,ഇന്ത്യന്‍ കഫെ ഹൌസ് .കൂടെ കാരവന്‍ ഐസ് ക്രീം കഴിക്കലും കഴിഞ്ഞു എറണാകുളം പട്ടണം ഒരുവിധം തൂത്ത് വാരി ,തീരിച്ചു കചേരിപടിയില്‍ കൂടി നടന്നു വരുന്നു .അവിടെ ആണ് അങ്കിള്‍ ടെ വീട് .ഒരു പത്തു മിനിറ്റ് കൂടി ഉള്ളു വീട്ടില്‍ എത്താന്‍ . അതും മഴക്കാലം ആണ് . കൈയില്‍ കുടയുംപോരാത്തതിനു മുടിഞ്ഞ മഴയും, എവിടെ നോക്കിയാലും റോഡ് മുഴുവന്‍ മഴവെള്ളവും ,ഇതിനിടയില്‍ ആരോ അറിയാതെ സൂര്യപുതൃയിലെ രാപ്പാടി പക്ഷി കൂട്ടം പാട്ട് മൂളുന്നു..ഒന്ന് ഉറക്കെ എല്ലാരും കൂടി പാടിയാലോ എന്ന് ഒരുമിച്ചു തീരുമാനിക്കുന്നു .കാര്യമായി പാട്ടും ,വെള്ളവും തെറിപിച്ചു നടക്കുന്നു .അടുത്ത വീട്ടിലെ ഒരു കാര്‍ അത് വഴി പോയി ,എല്ലാരും ഹാപ്പി ആയി നടകുവാണല്ലോ എന്നും ചോദിച്ചു അവരും പോയി . നാലുപേരും കുടയും ചൂടി &നല്ല മഴയും അതിനിടയില്‍ അവര് കണ്ടുപിടിച്ചത് ആണ് അതിശയം .ഒരു തമാശ കഴിഞ്ഞ സന്തോഷത്തില്‍ എല്ലാരും വീട്ടില്‍ എത്തി .വൈകുംനേരം ആയപോള്‍ ആന്റി &അങ്കിള്‍ വീട്ടില്‍ വന്നു .അവര് വീട്ടില്‍ എത്തിയ താമസം ,അടുത്ത വീട്ടില്‍ നിന്നും ഒരു സന്ദേശം അവിടെ വരെ ഒന്ന് വരുംമോ ?ചിരിച്ചു കൊണ്ട് പോയ ആന്റി വന്നത് ,ഒരു വടി കൊടുത്താല്‍ എല്ലാത്തിനെയും ശരിയാക്കും എന്നപോലെ യും. പിന്നെ ഉറക്കെ എന്തോ ചോദിച്ചതും... ഇന്ന് ഇവിടെ നിന്നും പുറത്തു പോയത് ,രാപ്പാടി പക്ഷി കൂട്ടം പാടി നടക്കാന്‍ ആണോ?ആ ചോദ്യവും ഓര്‍മയില്‍ ഉണ്ട് .ഇത് കേട്ട് ഞെട്ടിയതും..... അതോടെ മനസിലായി കൂടെ ചിരിച്ചു നില്‍ക്കുന എല്ലാരേയും സ്വന്തമായി കാണരുത് .സൂര്യപുത്രി സിനിമ യില്‍ കണ്ടു ആസ്വതികുന്നത് എന്ത് കൊണ്ടും നല്ലത് .അതും യാതൊരു പരിമിതികളും ഇല്ലാതെ....
ഇതില്‍ ഞാന്‍ എഴുതി ഇരിക്കുന്ന നാല് ബന്ധുക്കള്‍ ജീവിച്ചിരികുന്നവര്‍ തന്നെ ,കുടുംബവുമായി സന്തോഷായി പലയിടത്തും താമസിക്കുന്നു .ഇതൊക്കെ എന്നും ഓര്‍ത്തു ചിരിക്കാന്‍ ഉള്ള കുറെ തമാശകളും.ആയി മനസിലാക്കുമെന്ന് കരുതുന്നു .
Friday, 22 January 2010
Friday, 15 January 2010
തെമ്മാടി കുഴിയും &ഗ്ലുക്കോസും'
ഞാന്‍ പോയി മറയും ,എന്നിലെ സവിശേഷമായ അലയൊലി .അത് ഇവിടെ നിലനില്‍ക്കും .നിങള്‍ പോയി മറഞ്ഞാലും ആ സ്നേഹവും എന്നും നിലനില്‍ക്കും .അതിനു അതിന്റെതായ മാറ്റൊലി ഉണ്ടാവും .അത് കമ്പനം ചെയ്തു കൊണ്ടിരിക്കും .ഞാനും നീയും തമ്മില്‍ പറയുന്നത് ഇവിടെ ,നിത്യതയുടെ ഭാഗം ആയി ഇവിടെ ഉണ്ടാവും ...'ഓഷോ യുടെ വാചകം '
എന്നില്‍ ഒരുപാടു ദൂരം യാത്ര ചെയാനും ഉണ്ട് .അതിനിടയില്‍ ചിലപോള്‍ ഒരു നല്ല നനവ് പോലെ ചില ഓര്‍മ്മകള്‍ കടന്നു വരും .അത് സുന്ദരമായ ,എന്തോ നമ്മില്‍ സംഭവിച്ചതുപോലെ എന്നില്‍ തോന്നും .എന്‍റെ അമ്മ ഒരു സ്കൂള്‍ ടീച്ചര്‍ ആയിരുന്നു .അമ്മയുടെ സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ , വളരെ കുറച്ചു ഓര്‍മ്മകള്‍ എന്നില്‍ എപ്പോളും മൂടി പുതച്ച് ഇരിക്കും .അതെല്ലാം ചേര്‍ത്ത് പിടിച്ച് ആ പൊട്ടിച്ചിരിയില്‍ എന്നോട് കൂടെ ഉണ്ടായിരുന്ന പലരെയും ഞാന്‍മറന്നു പോയി ..എന്നാലും നമ്മിലെ വിക്ര്തികള്‍കുറുമ്പുകള്‍ എപ്പോളും പല്ല് ഇളിച്ചു കൊണ്ടേ ഇരിക്കും !!!.എന്നെ ''ടീച്ചര്‍ ടെ മോള്‍'' എന്ന് ആണ് വിളിക്കുന്നതും . .സ്കൂള്‍ നു വളരെ അടുത്ത് ത്തനെ ആണ് എന്‍റെ വീടും .അമ്മയുടെ കൂടെ പോകും വരും .കുറച്ചു കൂട്ടുകാരും ഉണ്ടാവും .സ്കൂള്‍ കുട്ടികള്‍ എന്നും ചോറും കൊണ്ട് വരും .എനിക്ക് എന്നും അമ്മയുടെ കൂടെ വീട്ടില്‍ പോയി കഴിക്കണം .ഒരു ദിവസം വാശി പിടിച്ച് ഒരു ആഴ്ച ചോറ് കൊണ്ട് പോയി കൊള്ളാന്‍ പറഞ്ഞു .ചേട്ടന്മാരുടെ ആരുടെയോ ടിഫ്ഫിന്‍ ബോക്സ് ആയി ഒരു പോക്ക് ആയിരുന്നു .ചോറ് കഴിക്കാന്‍ ഉള്ള ബെല്‍ അടിച്ചതും എനിക്ക് സന്തോഷം ആയിരുന്നു .,എല്ലാരുടെയും കൂടെ ഇരുന്നു കഴിക്കാല്ലോ .നോകിയപോള്‍ ആരും ബെഞ്ച് ഇരുന്നു കഴിക്കുന്നില്ല . കുറച്ചു പേര്‍ ഒരുമിച്ച് വട്ടം കൂടി ഇരുന്നു കഴിക്കുന്നു ..അവര്‍ എന്നെയും വിളിച്ചു .കാര്യമായി ബോക്സ്‌തുറന്ന് നോക്കിയപ്പോള്‍ അതില്‍ കുറച്ചു ചോറ് ഉണ്ട് .വേറെ ഒന്നും ഇല്ല .സത്യമായിട്ടും വിഷമം വന്നു .അപ്പോള്‍ കൂടെ ഇരിക്കുന്ന കുറച്ചു കൂട്ടുകാര് എല്ലാരും കൂടി എന്തൊക്കെയോ ആ പാത്രത്തില്‍ ഇട്ട് തന്നു .എല്ലാം കൂടി കൊഴച്ചു കഴിച്ചു . ചോറിനു മുകളില്‍ കറി ഒഴിച്ചാല്‍ കഴിക്കാന്‍ വളരെ വിഷമിക്കുന്ന ഞാന്‍ എല്ലാം കൂടി ഉരുട്ടി കഴിച്ചു . ബോക്സ് കഴുകുവാന്‍ പോയി നിന്നപോള്‍ ,അടുത്ത ക്ലാസ്സ് ലെ ബോയ്സ് എന്താ സിയാ ,നല്ലപോലെ കഴിച്ചുവോ?അതോടെഎനിക്ക് മനസിലായി അവര് ആണ് അത് എല്ലാം അടിച്ചു മാറ്റിയത് .അതോടെ മനസിലായി ഇനി ടീച്ചര്‍ ര്‍ ടെ മോള്‍ ആയി ഇരിക്കുന്നത് ആണോ നല്ലത് ??അതോ എന്നും അവരുടെ കൂടെ ഇരുന്നു ചോറ് കഴിക്കുന്നത് തന്നെ ആവും നല്ലതും
ആ സ്കൂളില്‍ എല്ലാര്ക്കും പേടിയുള്ള ഒരു മഞ്ഞളി സര്‍ ;പീസി സര്‍sഉണ്ടായിരുന്നു . .അവരുടെ അടിയും ,പിച്ചും പേടി ഇല്ലാത്തവര്‍ ആരുമില്ല .അവരെ എന്‍റെ ഓര്‍മയില്‍ എന്നും ഉണ്ടാവും ,. സ്കൂള്‍ നു അടുത്ത് തന്നെ പള്ളിയുടെ സിമിത്തേരിയില്‍ .ഒരു തെമ്മാടി കുഴി ഉണ്ടെന്ന് അറിയാം . കുട്ടികള്‍ ആരും ഇത് വരെ അത് കണ്ടിട്ടില്ല . .കുറച്ചു പേര്‍ കൂടി അത് പോയി കാണാന്‍ പ്ലാന്‍ ചെയ്തു .ഉച്ചക്ക് ചോറുണ്ട് കഴിഞ്ഞു വേണം പോയി കാണാന്‍ .ഞാനും എന്‍റെ ബന്ധുവും കൂടി വീട്ടില്‍ പോയിചോറ് കഴിച്ചു ,പള്ളിയുടെ മുന്‍പില്‍ കാത്തു നിന്നിരുന്ന കൂട്ടുകാരുടെ അടുത്ത് വന്നു .കുറച്ച് പേര്‍ ആദ്യം പോയി അത് കണ്ടു .ഞാനും വേറെ ആരെഒക്കെയോ അവസാനം ആണ് കണ്ടത് .അതിനിടയില്‍ എന്‍റെ അമ്മ സ്കൂള്‍ ലേക്ക്പോകുന്നത് ആരോ കണ്ടു വിളിച്ചു പറഞ്ഞു ..അമ്മ ,വീട്ടില്‍ നിന്നും പത്ത് നിമിഷം നടന്നു വരുമ്പോളേക്കും സ്കൂള്‍ ബെല്‍ അടിക്കും . അത് എനിക്ക് നല്ലപോലെ അറിയാം ഞാന്‍ തെമ്മാടി കുഴി കണ്ടുമില്ല .തീരിച്ചു ഞാനും വേറെ ആരൊക്കെയോ ഓടി വന്നപോളെക്കും സ്കൂള്‍ ബെല്‍ അടിച്ചു. മഞ്ഞളി സര്‍ ടെ ക്ലാസ്സ് ആണ് .ക്ലാസ്സ് നു പുറത്തു നിന്ന് ത്തനെ സര്‍ ചോദിച്ചു .'തെമ്മാടി കുഴി കണ്ട് വരുന്ന തെമ്മാടികളെ ' എല്ലാരും കണ്ടോള്ളൂ .അതിന്റെ കൂടെ എനിക്ക് കിട്ടിയ സര്‍ ടെ അടി യുടെ വേദന ..എന്നാലും ഇത്രയും നല്ല ഒരു അടി കിട്ടിയ പാഠം എന്നും ചിരിച്ചു കൊണ്ട് ഉണ്ടാവും .
എന്‍റെ എല്ലാ സ്കൂള്‍ കൂട്ടുകാര്‍ക്കും വേണ്ടി വേറെ ഒരു സഹായം കൂടി എനിക്ക് ചെയ്യാന്‍ സാധിച്ചു .'പീ .സി സര്‍ ടെ പിച്ച് 'അതും കണക്കു ക്ലാസ്സ് .ആ വേദന കൊണ്ട് പലരും കരയും .സ്കൂളില്‍ കുത്തിവെപ്പ് ഉണ്ടായ ഒരു ദിവസം ,എനിക്ക് സൂചി കണ്ടാല്‍ പേടിയാണ് .സൂചിയുമായി അവര് എന്നെ വിളിക്കുമ്പോള്‍ എന്‍റെ അമ്മക്ക് അറിയാം ഞാന്‍ ഓടും എന്നുള്ള കാര്യം .ആ സമയത്ത് പീ .സി സര്‍ നെ വിളിച്ചാല്‍ ഞാന്‍ പേടിച്ചു തീരിച്ചു വരും . വെറുതെ പിച്ച് കിട്ടുമല്ലോ എന്ന് സര്‍ എന്‍റെ കൈയില്‍ ഒക്കെ മുറുക്കെ പിടിച്ച് അവിടെ നിര്‍ത്തും ., ആ സമയം ഒരു നല്ല ബഹളം ആയിരിക്കും .അതിനിടയില്‍ എന്‍റെ കരച്ചില്‍ നിര്‍ത്താന്‍ ഗ്ലുക്കോസ് വായില്‍ ഇടും .ഒരു പ്രാവശ്യം എന്‍റെ പേടി കൊണ്ട് ഞാന്‍ അത് സര്‍ ടെ കൈയിലേക്ക് തുപ്പി .കുത്ത് കൊണ്ട് പുറത്തു വരുമ്പോള്‍ കുറെ പേര്‍ എന്നോട് നന്ദി പറയാന്‍ വരും .സര്‍ ടെ കൈക്ക് ഞാന്‍ ഒരു പണി കൊടുത്ത്എന്ന് പറയും. വിഷമവും . അടിയും ;പിച്ചും കൊണ്ടും എല്ലാവരും എവിടെ ഒക്കെയോ പോയി മറഞ്ഞു .കണക്ക് സര്‍ എല്ലാരോടും വിട പറഞ്ഞു .
ഒന്നും ചെയ്യാന്‍ ഞാന്‍ ഒരിക്കലുംആരെയും അനുവദിച്ചില്ല ...കാരണം നമുക്ക് വേണ്ടി ഇതെല്ലം ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല .അതും ഞാന്‍ ത്തനെ ചെയ്തു തീര്‍ക്കണം .''.ഇതും ഓഷോ തന്നെ പറഞ്ഞതും .........

Subscribe to:
Posts (Atom)