ഞാന്‍ പോയി മറയും ,എന്നിലെ സവിശേഷമായ അലയൊലി .അത് ഇവിടെ നിലനില്‍ക്കും .നിങള്‍ പോയി മറഞ്ഞാലും ആ സ്നേഹവും എന്നും നിലനില്‍ക്കും .അതിനു അതിന്റെതായ മാറ്റൊലി ഉണ്ടാവും .അത് കമ്പനം ചെയ്തു കൊണ്ടിരിക്കും .ഞാനും നീയും തമ്മില്‍ പറയുന്നത് ഇവിടെ ,നിത്യതയുടെ ഭാഗം ആയി ഇവിടെ ഉണ്ടാവും ...'ഓഷോ യുടെ വാചകം '
എന്നില്‍ ഒരുപാടു ദൂരം യാത്ര ചെയാനും ഉണ്ട് .അതിനിടയില്‍ ചിലപോള്‍ ഒരു നല്ല നനവ് പോലെ ചില ഓര്‍മ്മകള്‍ കടന്നു വരും .അത് സുന്ദരമായ ,എന്തോ നമ്മില്‍ സംഭവിച്ചതുപോലെ എന്നില്‍ തോന്നും .എന്‍റെ അമ്മ ഒരു സ്കൂള്‍ ടീച്ചര്‍ ആയിരുന്നു .അമ്മയുടെ സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ , വളരെ കുറച്ചു ഓര്‍മ്മകള്‍ എന്നില്‍ എപ്പോളും മൂടി പുതച്ച് ഇരിക്കും .അതെല്ലാം ചേര്‍ത്ത് പിടിച്ച് ആ പൊട്ടിച്ചിരിയില്‍ എന്നോട് കൂടെ ഉണ്ടായിരുന്ന പലരെയും ഞാന്‍മറന്നു പോയി ..എന്നാലും നമ്മിലെ വിക്ര്തികള്‍കുറുമ്പുകള്‍ എപ്പോളും പല്ല് ഇളിച്ചു കൊണ്ടേ ഇരിക്കും !!!.എന്നെ ''ടീച്ചര്‍ ടെ മോള്‍'' എന്ന് ആണ് വിളിക്കുന്നതും . .സ്കൂള്‍ നു വളരെ അടുത്ത് ത്തനെ ആണ് എന്‍റെ വീടും .അമ്മയുടെ കൂടെ പോകും വരും .കുറച്ചു കൂട്ടുകാരും ഉണ്ടാവും .സ്കൂള്‍ കുട്ടികള്‍ എന്നും ചോറും കൊണ്ട് വരും .എനിക്ക് എന്നും അമ്മയുടെ കൂടെ വീട്ടില്‍ പോയി കഴിക്കണം .ഒരു ദിവസം വാശി പിടിച്ച് ഒരു ആഴ്ച ചോറ് കൊണ്ട് പോയി കൊള്ളാന്‍ പറഞ്ഞു .ചേട്ടന്മാരുടെ ആരുടെയോ ടിഫ്ഫിന്‍ ബോക്സ് ആയി ഒരു പോക്ക് ആയിരുന്നു .ചോറ് കഴിക്കാന്‍ ഉള്ള ബെല്‍ അടിച്ചതും എനിക്ക് സന്തോഷം ആയിരുന്നു .,എല്ലാരുടെയും കൂടെ ഇരുന്നു കഴിക്കാല്ലോ .നോകിയപോള്‍ ആരും ബെഞ്ച് ഇരുന്നു കഴിക്കുന്നില്ല . കുറച്ചു പേര്‍ ഒരുമിച്ച് വട്ടം കൂടി ഇരുന്നു കഴിക്കുന്നു ..അവര്‍ എന്നെയും വിളിച്ചു .കാര്യമായി ബോക്സ്‌തുറന്ന് നോക്കിയപ്പോള്‍ അതില്‍ കുറച്ചു ചോറ് ഉണ്ട് .വേറെ ഒന്നും ഇല്ല .സത്യമായിട്ടും വിഷമം വന്നു .അപ്പോള്‍ കൂടെ ഇരിക്കുന്ന കുറച്ചു കൂട്ടുകാര് എല്ലാരും കൂടി എന്തൊക്കെയോ ആ പാത്രത്തില്‍ ഇട്ട് തന്നു .എല്ലാം കൂടി കൊഴച്ചു കഴിച്ചു . ചോറിനു മുകളില്‍ കറി ഒഴിച്ചാല്‍ കഴിക്കാന്‍ വളരെ വിഷമിക്കുന്ന ഞാന്‍ എല്ലാം കൂടി ഉരുട്ടി കഴിച്ചു . ബോക്സ് കഴുകുവാന്‍ പോയി നിന്നപോള്‍ ,അടുത്ത ക്ലാസ്സ് ലെ ബോയ്സ് എന്താ സിയാ ,നല്ലപോലെ കഴിച്ചുവോ?അതോടെഎനിക്ക് മനസിലായി അവര് ആണ് അത് എല്ലാം അടിച്ചു മാറ്റിയത് .അതോടെ മനസിലായി ഇനി ടീച്ചര്‍ ര്‍ ടെ മോള്‍ ആയി ഇരിക്കുന്നത് ആണോ നല്ലത് ??അതോ എന്നും അവരുടെ കൂടെ ഇരുന്നു ചോറ് കഴിക്കുന്നത് തന്നെ ആവും നല്ലതും
ആ സ്കൂളില്‍ എല്ലാര്ക്കും പേടിയുള്ള ഒരു മഞ്ഞളി സര്‍ ;പീസി സര്‍sഉണ്ടായിരുന്നു . .അവരുടെ അടിയും ,പിച്ചും പേടി ഇല്ലാത്തവര്‍ ആരുമില്ല .അവരെ എന്‍റെ ഓര്‍മയില്‍ എന്നും ഉണ്ടാവും ,. സ്കൂള്‍ നു അടുത്ത് തന്നെ പള്ളിയുടെ സിമിത്തേരിയില്‍ .ഒരു തെമ്മാടി കുഴി ഉണ്ടെന്ന് അറിയാം . കുട്ടികള്‍ ആരും ഇത് വരെ അത് കണ്ടിട്ടില്ല . .കുറച്ചു പേര്‍ കൂടി അത് പോയി കാണാന്‍ പ്ലാന്‍ ചെയ്തു .ഉച്ചക്ക് ചോറുണ്ട് കഴിഞ്ഞു വേണം പോയി കാണാന്‍ .ഞാനും എന്‍റെ ബന്ധുവും കൂടി വീട്ടില്‍ പോയിചോറ് കഴിച്ചു ,പള്ളിയുടെ മുന്‍പില്‍ കാത്തു നിന്നിരുന്ന കൂട്ടുകാരുടെ അടുത്ത് വന്നു .കുറച്ച് പേര്‍ ആദ്യം പോയി അത് കണ്ടു .ഞാനും വേറെ ആരെഒക്കെയോ അവസാനം ആണ് കണ്ടത് .അതിനിടയില്‍ എന്‍റെ അമ്മ സ്കൂള്‍ ലേക്ക്പോകുന്നത് ആരോ കണ്ടു വിളിച്ചു പറഞ്ഞു ..അമ്മ ,വീട്ടില്‍ നിന്നും പത്ത് നിമിഷം നടന്നു വരുമ്പോളേക്കും സ്കൂള്‍ ബെല്‍ അടിക്കും . അത് എനിക്ക് നല്ലപോലെ അറിയാം ഞാന്‍ തെമ്മാടി കുഴി കണ്ടുമില്ല .തീരിച്ചു ഞാനും വേറെ ആരൊക്കെയോ ഓടി വന്നപോളെക്കും സ്കൂള്‍ ബെല്‍ അടിച്ചു. മഞ്ഞളി സര്‍ ടെ ക്ലാസ്സ് ആണ് .ക്ലാസ്സ് നു പുറത്തു നിന്ന് ത്തനെ സര്‍ ചോദിച്ചു .'തെമ്മാടി കുഴി കണ്ട് വരുന്ന തെമ്മാടികളെ ' എല്ലാരും കണ്ടോള്ളൂ .അതിന്റെ കൂടെ എനിക്ക് കിട്ടിയ സര്‍ ടെ അടി യുടെ വേദന ..എന്നാലും ഇത്രയും നല്ല ഒരു അടി കിട്ടിയ പാഠം എന്നും ചിരിച്ചു കൊണ്ട് ഉണ്ടാവും .
എന്‍റെ എല്ലാ സ്കൂള്‍ കൂട്ടുകാര്‍ക്കും വേണ്ടി വേറെ ഒരു സഹായം കൂടി എനിക്ക് ചെയ്യാന്‍ സാധിച്ചു .'പീ .സി സര്‍ ടെ പിച്ച് 'അതും കണക്കു ക്ലാസ്സ് .ആ വേദന കൊണ്ട് പലരും കരയും .സ്കൂളില്‍ കുത്തിവെപ്പ് ഉണ്ടായ ഒരു ദിവസം ,എനിക്ക് സൂചി കണ്ടാല്‍ പേടിയാണ് .സൂചിയുമായി അവര് എന്നെ വിളിക്കുമ്പോള്‍ എന്‍റെ അമ്മക്ക് അറിയാം ഞാന്‍ ഓടും എന്നുള്ള കാര്യം .ആ സമയത്ത് പീ .സി സര്‍ നെ വിളിച്ചാല്‍ ഞാന്‍ പേടിച്ചു തീരിച്ചു വരും . വെറുതെ പിച്ച് കിട്ടുമല്ലോ എന്ന് സര്‍ എന്‍റെ കൈയില്‍ ഒക്കെ മുറുക്കെ പിടിച്ച് അവിടെ നിര്‍ത്തും ., ആ സമയം ഒരു നല്ല ബഹളം ആയിരിക്കും .അതിനിടയില്‍ എന്‍റെ കരച്ചില്‍ നിര്‍ത്താന്‍ ഗ്ലുക്കോസ് വായില്‍ ഇടും .ഒരു പ്രാവശ്യം എന്‍റെ പേടി കൊണ്ട് ഞാന്‍ അത് സര്‍ ടെ കൈയിലേക്ക് തുപ്പി .കുത്ത് കൊണ്ട് പുറത്തു വരുമ്പോള്‍ കുറെ പേര്‍ എന്നോട് നന്ദി പറയാന്‍ വരും .സര്‍ ടെ കൈക്ക് ഞാന്‍ ഒരു പണി കൊടുത്ത്എന്ന് പറയും. വിഷമവും . അടിയും ;പിച്ചും കൊണ്ടും എല്ലാവരും എവിടെ ഒക്കെയോ പോയി മറഞ്ഞു .കണക്ക് സര്‍ എല്ലാരോടും വിട പറഞ്ഞു .
ഒന്നും ചെയ്യാന്‍ ഞാന്‍ ഒരിക്കലുംആരെയും അനുവദിച്ചില്ല ...കാരണം നമുക്ക് വേണ്ടി ഇതെല്ലം ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല .അതും ഞാന്‍ ത്തനെ ചെയ്തു തീര്‍ക്കണം .''.ഇതും ഓഷോ തന്നെ പറഞ്ഞതും .........
nannayittundu siya....veruthe irikkumbhol school life lekku pokathavar aarundu...ippol madhurikkunna pazhaya nombharangal...
ReplyDeletesiya, thanks ttoooooo....school life ilekku kondu poyathinu....... njan innaleyum kuudi ivide paranjollu... pandu choru pathram open cheyumbol varunna aaaa mutta(egg) porichathinte smell okke ippozhum navin thumbathu nilkkunnu...
ReplyDeleteennu........nammude makkalkku athokke anubavikkan pattumo ???????? doubt anu.....
ഈ ബ്ലോഗ് ഇപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത്.
ReplyDeleteഓര്‍മ്മകള്‍ നന്നായി എഴുതുന്നുണ്ട്. ഓഷോ വചനങ്ങള്‍ കൂടെ ചേര്‍ത്തിരിയ്ക്കുന്നതും ഇഷ്ടപ്പെട്ടു.
എന്നാലും ചില വാചകങ്ങള്‍ കണ്‍ഫ്യൂഷനുണ്ടാക്കുന്നു.(ഉദാ: സര്‍ എന്‍റെ കൈയില്‍ ഒക്കെ മുറുക്കെ പിടിച്ചു, ഒരു ബഹളം ആയിരിക്കും ഇവിടെ എന്താണ് ഉദ്ദേശ്ശിച്ചത്? ബഹളം വയ്ക്കുന്നത് സാറോ അതോ സിയയോ? (സാര്‍ കയ്യില്‍ മുറുക്കെ പിടിച്ച ശേഷം ബഹളം വയ്ക്കുമെന്നോ അതോ - 'സര്‍ എന്‍റെ കൈയില്‍ മുറുക്കെ പിടിയ്ക്കും കാരണം, അല്ലെങ്കില്‍ ഞാന്‍ ഭയങ്കര ബഹളം ആയിരിക്കും' എന്നോ ഉദ്ദേശ്ശിച്ചത്? )
ഒന്നു കൂടെ മിനുക്കിയെടുത്താല്‍ പോസ്റ്റ് കുറേക്കൂടെ നന്നാകും. ആശംസകള്‍!
hahaha........thank uuuuuuu
ReplyDeleteente blog site entho problems undu .ezhuthi post cheyumbol pala vakkum vittu pokum.. ini ezhuthumbol shariyakkam.
mole ithu adi poli nishchalamai kidanna manasenna kulathilekku oru kalle duthitta poleee olangalaiii olangalaiii ormakalude oru nalla kuttikkalam ....manasu niranjuuu....
ReplyDelete..
ReplyDeleteആദ്യ പോസ്റ്റിനിട്ട കമന്റ് തന്നെയിവിടെയും ;)
ഹല്ല പിന്നെ. :)
..
പതിവ് സംസാര ശൈലിയില്‍ മറ്റൊരു കഥ.
ReplyDeleteപക്ഷേ പറഞ്ഞു തീര്‍ക്കാന്‍ തിടുക്കം കൂടിയ പോലെ.
സിയ ഒന്ന് കൂടെ വായിച്ചു നോക്കൂ. എന്തൊക്കെയോ എവിടെയോക്കെയോ മിസിങ് അനുഭവപ്പെടുന്നു. വായിച്ചു ഒന്ന് കൂടെ എഡിറ്റ് ചെയ്താല്‍ നല്ല ഒരു അനുഭവമായി മാരുമായിരുന്നു.
പക്ഷേ പറഞ്ഞ കഥ നല്ലതായിരുന്നു കേട്ടോ.
ആദ്യാവസാനം കൊടുത്ത ഓഷോയുടെ വാക്കുകള്‍ നന്നായി.