യാത്ര തുടരുക്ക തന്നെ ആണ് ..അതും തിരിച്ചു പോക്ക് നടത്തുമ്പോള്‍ മനസിനും ഒരു കുളിര്‍മ കിട്ടും .ഇതൊക്കെ നമ്മിലൂടെ കടന്നു പോയതും, നമ്മള്‍ അറിയുന്നതും അപ്പോള്‍ ആവും .അതില്‍ ചില നിമിഷവും,സമയവും എല്ലാം ഓര്‍ത്തു എടുത്തു എഴുതുവാനും വിഷമം ആണ് .എന്നാലും ഒന്ന് വിട്ടു പോകാതെ, എഴുതുവാന്‍ എനിക്ക് കഴിയും . എന്നും കൂട്ടുകാരെ കുറിച്ച് പറയാന്‍ എനിക്ക് ആയിരം നാവ് ഉണ്ടാവും !!!!. ലണ്ടനില്‍ വന്നിട്ടും ,ഒരുപാടു കൂട്ടുകാരെ കിട്ടി .അതില്‍ എടുത്തു പറയാന്‍ കുറച്ചു പേരും ഉണ്ട് .
ശ്രീ പത്മനാഭന്‍ ടെ മണ്ണില്‍ നിന്നുംഎനിക്ക് രണ്ടേ രണ്ടു കൂട്ടുകാര്‍, അവരുടെ പേരിലും ആ ചേര്‍ച്ച ഉണ്ട് ശ്രീറാമും.&; സുനിത .ബൈജുവും&മഞ്ജുവും .കലയും ,നര്‍മ്മവും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയുന്നവര് ആണ് ഇവര്‍ .കുടുംബത്തോടെ തമാശ പറയുന്ന വേറെ ആരെയും ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. ' ആദ്യം ഇവരുടെ കൂടെ പോയി ഇരുന്നപോള്‍ ഒന്നും മനസിലാവാതെ ഞാന്‍ ഇരുന്നു .അനധപുരിയിലെ സംസാരം . പുതിയ വാക്കുകള്‍ .കുറെ കഴിഞ്ഞപോള്‍ എല്ലാം ശരിയായി തുടങി .എല്ലാരുടെയും കുട്ടിക്കളും സമ പ്രായം എന്ന് ത്തനെ പറയാം .എല്ലാരും വല്ലതും ഒക്കെ ഉണ്ടാക്കി,ഓരോ വീട്ടില്‍ ഒത്തുചേരും .ഭക്ഷണം ആവും എപ്പോളും അതിലെ ഒരു സംസാര വിഷയം . എല്ലാരും തീറ്റ പ്രിയരും ,അതും വായില്‍ രുചി ഉള്ളത് ഉണ്ടാക്കുന്നവരും . തിരുവിതാം കൂറും &;കൊച്ചിയും കൂടിയുള്ള ഒരു മത്സരമായിരിക്കും .എപ്പോളും തിരുവിതാം കൂറിനു ത്തനെ വിജയം.അതും എരിവിന്റെ കാര്യത്തില്‍ മാത്രം .
ഒരു അഞ്ചു വര്ഷം മുന്‍പ് ആണ് ഇതും നടക്കുന്നത് .ശ്രീറാമും &;സുനിതയുടെ വീട്ടില്‍ ആണ് എല്ലാരും കൂടി ഒത്തു ചേര്‍ന്നത് . . ഞാന്‍ ഏഴ് മാസം ആയ വയറുമായി നടക്കുന്നു .കൂടുന്ന വീട്ടില്‍ എല്ലാരും കൂടി താമസിക്കും ,വേറെ മൂന്ന് കുടുംബകളുംഉണ്ട് . ചര്‍ച്ചകളും .ഭക്ഷണവും എല്ലാം കഴിച്ചു തീരണമല്ലോ ,കുട്ടിക്കള്‍ക്ക് അവരുടെ ലോകവും ,എല്ലാം പെണ്‍ കുട്ടികള്‍ ആയതു കൊണ്ട് ആര്‍ക്കും കാര്യമായ പേടി യും ഇല്ല .ആണ്‍ കുട്ടി ഒരുത്തന്‍ എന്റെ വയറ്റിലും .അവനെ ഇവര് എല്ലാം കൂടി എന്ത് ച്ചെയുംമോ ?രാത്രി മുഴുവന്‍ ഓരോ തമാശയും പറഞ്ഞു ഇരിക്കും . അതിനിടയില്‍ കളികളും &പാട്ടും ഒക്കെ ആയി ദിവസം മധുരമുള്ളതുംആവും . പിന്നെ രാവിലെ വരെ ഇരുന്നു സംസാരികുന്നവരും ഉണ്ട് .ഇവരുടെ വീട്ടില്‍ ചെല്ലുമ്പോള്‍ എടുത്തു പറയണ്ട ഒരു കാര്യവും കൂടി ഉണ്ട് .കുട്ടിക്കളുടെ പേരും, അമ്മാളു ,ചിന്നു &;;മീനു എന്നൊക്കെ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒന്ന് നാട്ടില്‍ എത്തിയ പോലെ തോന്നും .രാവിലെ, കാര്യമായി സുനിത യുടെ പുട്ടും &കടലയും അടിച്ചു എല്ലാരും സന്തോഷായി പിന്നെയും സംസാരം തുടരുന്നു ..
ഇതിനിടയില്‍, ബൈജു ടെ നള പാചകം ആണ് ഉച്ചക്ക് എന്ന് പറയുന്നതും കേള്‍ക്കാം .സുനിതയുടെ അടുക്കളയില്‍ ഒരു പാചക കാരന്‍ ആയി ബൈജു ഉണ്ടാക്കുന്നു , വിഭവം കൂന്തല്‍ (കണവ )ആണ് ..എന്റെ നാട്ടില്‍ ഇത് ഒന്നും ഞാന്‍ കണ്ടിട്ടേ ഇല്ലാട്ടോ.... ബൈജു ഒരുനല്ല പാചക കാരന്‍ ആണ് . ജീവിതത്തില്‍ ജോലി അതല്ലട്ടോ എന്ന് എടുത്തു പറയുന്നു . . കുറച്ചു കഴിഞ്ഞപ്പോള്‍, ബൈജു നല്ല സ്വാതിഷ്ടമായ കണവ ഉണ്ടാക്കി കൊണ്ട് വന്നു .,അത് മേശയില്‍ വക്കേണ്ട താമസം ,സ്ത്രീകള്‍ ആണല്ലോ എപ്പോളും കൊതിച്ചികള്‍ എന്ന് ഒരു വപ്പു ഉണ്ടല്ലോ??എല്ലാരും കഴിച്ചു . സന്തോഷായി അവിടെ നിന്നും ഭക്ഷണവുംകഴിച്ചു എല്ലാരും യാത്ര പറഞ്ഞു പിരിഞ്ഞു .ഞാന്‍ അത് കഴിക്കുന്ന സമയത്ത് എന്നെ ഭര്‍ത്താവു നല്ല വഴക്ക് പറയുന്നതും കേള്‍ക്കാം . . വെറുതെ യാത്ര ക്ക് പോവുമ്പോള്‍ എടുത്തു കഴിക്കാതെ ,എന്നാലും ഞാനും കുറച്ചു കഴിച്ചു .നള പാചകം അസ്വാതിച്ചത് അല്ലെ വെറുതെ വിടാന്‍ പറ്റില്ലല്ലോ !!!!!!.അവിടെ നിന്നും നമ്മുടെ വീട് എത്തുവാന്‍ നല്ല ദൂരം ഡ്രൈവ് ചെയ്യാനുംഉണ്ട് . .അതും നല്ല വേഗതയില്‍ പോവുക്കയും വേണം . യാത്ര തുടങി കുറച്ചു കഴിഞ്ഞപോള്‍ എനിക്ക് നല്ല വയറു വേദനയും ,..എന്ത് ചെയുംമെന്നുഅറിയാതെ വിഷമവും .വേദന കൂടി കൂടി വരിക്കയും ആണ് ,.ആദ്യം തോന്നിയത് കൊച്ചു പുറത്തു വരികാ ആണോ എന്ന് ആയിരുന്നു !!!!!!!.എന്തായാലും കാറില്‍ ആവും പ്രസവം.പിന്നെ മനസിലായി .,ഇത് പ്രസവ വേദന അല്ല .വയറിളക്കം ആണ് .ഞാന്‍ സൈയിപ്പിന്റെ റോഡിനെ പറയാവുന്ന വഴക്ക് എല്ലാം പറഞ്ഞു. സായിപ്പിന് റോഡ് പണിയാന്‍ കണ്ട ഇടം .ഒരു വീട് പോയിട്ട് ഒരു കട പോലും ഇല്ല . ഒരു ടൊഇലെട് കണ്ടു പിടിക്കാന്‍ പെട്ട പാട് ...വേദനയുടെ ഇടയില്‍ പാവം ഭര്‍ത്താവിനു ഭാര്യയോട് സ്നേഹം ഉണ്ടെന്നും മനസിലായി .അപ്പനും &മോളും കൂടി പറയുന്നതും കേള്‍ക്കാം,മോളെ നീ വിഷമിക്കാതെ ,അമ്മയുടെ വയറു ഇളകി പോയാല്‍ ,അപ്പ ഈ കാര്‍ കൊടുക്കാം . നമുക്ക് വേറെ കാര്‍ എടുക്കാം .അപ്പോള്‍ എനിക്ക് ചിരിയും വന്നു .ഈ കാറില്‍ എന്തായാലും അപ്പനും &മോളും വീട് വരെ എത്തിയിട്ട് ,വേണമല്ലോ കാര്‍ കൊടുക്കാന്‍ .അവസാനം ഒരു ടൊഇലെട് കണ്ടു പിടിച്ചു ..ഒരു കണവ പറ്റിച്ച പണി ..വീട്ടില്‍ എത്തി.ആരെയും വിളിച്ചില്ല .ഞാനും മടുത്തു പോയിരുന്നു .ഫുഡ് പൊയ്സണ്‍ ആവും എന്ന് വിചാരിച്ചു കിടക്കുന്നു .കുറച്ചു കഴിഞ്ഞപോള്‍ ഒരു കൂട്ടുക്കാരി വിളിച്ചു .കുഴപ്പം ഒന്നും ഇല്ലാതെ വീട്ടില്‍ എത്തിയോ എന്ന് അറിയാന്‍ ആണെന്ന് ,എന്നിട്ട് അവസാനം ഒരു ചമ്മലോടെ, ആര്‍ക്കും വയറിനു കുഴപ്പം ഒന്നും ഇല്ലല്ലോ ?അപ്പോള്‍ അതാണ് കാര്യം . അഞ്ചു വീട്ടിലും സ്ത്രികളെ മാത്രം പിടിച്ച കണവ ആയിരുന്നു .ഭര്‍ത്താക്കന്മാര് എല്ലാരും സന്തോഷായി ഇതും പറഞ്ഞു ചിരിയും .അവര്‍ക്ക് ആര്‍ക്കും ഒരു കുഴപ്പം ഇല്ല ...എന്നാലും സൈയിപിന്റെ റോഡിനെ കുറ്റം പറഞ്ഞ ഞാന്‍ മനസ്സില്‍ പറയുകാ ആയിരുന്നു .മലയാളീ ക്ക് വയറു ഇളക്കം എന്ന് പറയാന്‍ ഉള്ള ചമ്മല്‍ എന്നും ഉണ്ടാവുമല്ലേ?ഇതിപ്പോള്‍ സൈയിപ്പു ആയിരുന്നാല്‍ ഉറക്കെ വിളിച്ചു പറയും 'ടമ്മി ഉപ്സേറ്റ് 'ആണ് എന്ന് .നമുടെ മനസ്സില്‍ എന്നും കുറെ വാക്കുകള്‍പറയാന്‍ വിഷമം എന്നും ഉണ്ടാവുമല്ലേ ??????
ഒന്ന് കൂടി പറയാം .....ഈ പതിനാലാം തിയതി ബൈജു എല്ലാരേയുംഒരിക്കല്‍ കൂടി ആള്‍ടെ വീട്ടിലേക്കു വിളിച്ചിരിക്കുന്നു . ബൈജു&മഞ്ജു ഇത് വായിച്ചുകഴിഞ്ഞാല്‍ ..എന്താവുംമോ??ഞാന്‍ കണവ ഒന്ന് കൂടി കഴിക്കേണ്ടി വരുംമോ? .പിന്നെ ഒന്ന് ഉള്ളത് എന്റെ ബ്ലോഗില്‍ കൂടി ബൈജു നെ എല്ലാവരും അറിഞ്ഞത് കൊണ്ട് , തിരുവിതാംകൂറിന്റെ നല്ല ഭക്ഷണം ഒന്ന് കൂടി കഴിക്കാന്‍ കിട്ടുമായിരിക്കും .!!!!!!!!!!അതോ ഞാന്‍ ജീവനോടെ ഉണ്ടോ എന്ന് അത് കഴിഞ്ഞു പറയാം .............
ithanu parayunnathu aakrantham kattaruthu''ennu ippol ithu vayicha ellavarkkum manasilayillee... he he he
ReplyDeletesiya nalla rasamundu vayikkan...car vilkkunna karyam kettappol sharikkum chirichu poyi....he has got a good sense of humour....enthayalum baiju next gettogeter nu urappayum kanava theettikkkum
ReplyDeleteഎന്നാലും അതിശയം തന്നെ. ആ 'കണവ' നിങ്ങളുടെ ആരുടേയും കണവന്മാര്‍ക്ക് (ഭര്‍ത്താക്കന്മാരെ അങ്ങനെയും പറയുമല്ലോ) ഏറ്റില്ലല്ലോ.
ReplyDeleteബൈജു ഇത് വായിച്ചാല്‍ സിയ മിക്കവാറും അടുത്ത മീറ്റിന് പട്ടിണി ആയതു തന്നെ ;)
siya.....kanava patticha paneya..nalla anubhavagal shami sarikum padupattu car kulama avathirikan....heee
ReplyDeleteEnte priya bharya pranjathupole athra simple allayirinnu karyangal.. Serikkum tension adichu poyi.. onnillangil car kulamakum allengil presavichu pokum.. Speed camerakal nokkathe njan vandi speed cheythu..Baijuvinte foodinte taste kondanu annu sthrijanagal vechu kachiyathu.... avasanum purshanmarkku vandi venchu kachanda vannu...
ReplyDeleteഎല്ലാവര്ക്കും താങ്ക്സ് ..ബൈജു ടെ വീട്ടില്‍ പോയിരുന്നു .കണവ ഉണ്ടാക്കിയില്ല .നല്ല അടിപൊളി ബിരിയാണി ഉണ്ടായിരുന്നു .സന്തോഷായി എല്ലാരും പിരിഞ്ഞു
ReplyDeleteSiya nigalude vandi enikku veruthe tharm ennu parangalum ngan vangilla....
ReplyDeletenjangalum varunnundu baijuvinte veettil kanava kazhikkan.
ReplyDelete..
ReplyDeleteഅയ്യോടാാാാാ.. :D
ബൈജു നല്ല “വാ”ചകക്കാരനാണ്. ഹിഹിഹി
പിന്നെ,
ഈ പോസ്റ്റ് എനിക്ക് ഇഷ്ടമായ് കേട്ടൊ, തുറന്നെഴുതി, പിന്നെ.. ആ, എന്തോ ഇഷ്ടമായി. :) അത് പറഞ്ഞാല്‍ മനസ്സിലാവില്ല, എന്തെന്നാല്‍ പറയാന്‍ എനിക്കറിയില്ല.
..
അപ്പൊ ഇന്നത്തേക്ക് ഇത്രേം, ഇനിയും വരാം, പ്രൊജക്റ്റ് കമ്പ്ലീറ്റ് ചെയ്യാന്‍. :)
..