ജാലകം

Sunday 29 November 2009

ഉഴുന്നാടയും ചെണ്ട മേളവും


ഇന്നു എന്‍റെ ഓര്‍മയില്‍ ഒരുവിഷമം നിറഞ്ഞ ഒരു രാത്രി ആണ് ............
നാട്ടില്‍ പള്ളി പെരുന്നാള്‍ ,ഞാന്‍ എത്ര ദൂരെ ആയിരുന്നാലും ,എന്‍റെ ചെവിയില്‍ ആ ചെണ്ട മേളവും ,പള്ളി മണിയും എല്ലാം മൂളും ..അതൊക്കെ ഞാന്‍ കണ്ടിട്ട് എത്ര നാളുകള്‍ കഴിഞ്ഞു . പള്ളി പെരുന്നാള്‍ എന്ന്ഓര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വരുന്നതു ആ ചെണ്ട മേളം ആണ് .അതില്‍ ഉണ്ടാവുന്നത് ചെണ്ടയും ,കൊമ്പും മാത്രം ആവും ..ഇത്ര ആത്മാര്‍ഥമായി ചെണ്ട കൊട്ടാന്‍ ഒരു കഴിവ് ത്തനെ വേണം .ഒരു നിമിഷം പോലും നിര്‍ത്താതെ ,കാണികളെ ആ ചെണ്ടയില്‍ പിടിച്ചു നിര്‍ത്തുവാനുള്ള ആ കൈയുടെ ഒരു ബലവും .പെരുന്നാള്‍ ആവുമ്പോള്‍ ഒന്നു സന്തോഷായി അത് ആസ്വതിക്കാന്‍ ഇതു വരെ പറ്റിയിട്ടില്ല . എന്‍റെ നാട്ടില്‍ ചെണ്ട മേളം അപ്പോള്‍ മാത്രം എനിക്ക് കാണാന്‍ സാധിച്ചിട്ടു ഉള്ളു. എന്‍റെ കൂടെ വരുന്ന എല്ലാ ബന്ധുകള്‍ക്കും പെരുനാളിനു വരുന്ന ബാന്‍ഡ് സെറ്റ് കാരോട് ആണ് പ്രിയം .അവരുടെ അടുത്ത് നില്‍കുമ്പോള്‍ ശെരിക്കും കേള്‍കാമല്ലോ .ഒരിക്കല്‍ ബാന്‍ഡ് സെറ്റ് കാരുടെ അടുത്ത് നില്ക്കാന്‍ പറ്റാത്തത് കൊണ്ടു വഴക്ക് കൂടി പോയവരും ഉണ്ട് .
പെരുന്നാളിന് രാവിലെ എല്ലാര്‍ക്കും
കുറച്ചു കാശ് കൈയില്‍ കിട്ടും .നേര്‍ച്ച ഇടാന്‍ വേണ്ടി, അതിലും നല്ല രസമുള്ള ഒരു കാര്യം ഉണ്ടാവും .ചിലപ്പോള്‍ പെണ്‍കുട്ടികള്‍ ക്ക് ആവും കൂടുതല്‍ കിട്ടുന്നത് .അതിനിടയില്‍ചിലര്‍കിട്ടിയില്ല എന്നും പറഞ്ഞു പിന്നെയും വാങ്ങും .എല്ലാം കൂടി കൂട്ടി വക്കും ,വൈകുനേരം ആ കാശ് കൊണ്ടു പെട്ടികടകാരുടെ അടുത്ത് നിന്നും വളയും, മാലയും വാങ്ങാന്‍ ഉള്ളത് ആണ്. ഇതിനിടയില്‍ തറവാട്ടില്‍ ചീട്ടുകളിയും എല്ലാം കൂടി ഒരു ബഹളം ആണ് .ചീട്ടുകളിയില്‍ ഞാന്‍ എന്നും തോല്‍ക്കും .വേറെ ഒരു പണി കൂടി എനിക്ക് കിട്ടും .ചീട്ടു കളിക്കുന്ന അങ്കിള്‍&ആന്റി മാരുടെ അടുത്ത് നില്‍കുക ,എന്നെ അടുത്ത് നിര്‍ത്തിയാല്‍ ചിലപ്പോള്‍ അവര്‍ക്ക് കാശ് കിട്ടും . പാടത്തു നോക്കുകുത്തിയെ നിര്തുന്നപോലെ... തമാശ ആയിരുന്നാലും ,ആ പേരില്‍ ഞാനും കൂടും ,അപ്പോള്‍ കാശ് കിട്ടിയാല്‍ എനിക്ക് കുറച്ചു തരും .അതില്‍ എങ്കിലുംഎനിക്ക് ജയിക്കാല്ലോ !!!!!!!! ഇതിനിടയില്‍ അപ്പാപ്പന്‍ ടെ വക വഴക്ക് കിട്ടും , എല്ലാം ഇവിടെ ഇരിക്ക് ,പള്ളിയില്‍ പോയി നേര്‍ച്ച ആരും കൊടുക്കാതെ ?പിന്നെ എല്ലാരും കൂടി പള്ളിയിലേക്ക് ,പലര്ക്കും ചീട്ടു കളിച്ചു എല്ലാം പോയി കാണും ...നേര്‍ച്ച കടം പറയും . പലര്ക്കും കടം കൊടുത്ത കാശ് കിട്ടാന്‍ ഉണ്ട് .അനിയതിമാര്‍ക്ക് വളയും &മാലയും ചേട്ടന്മാര് വാങ്ങി തരും .അതിനിടയില്‍ വേറെ ചിലര്ക്ക് വള കൊണ്ടു പോയി കൊടുക്കുന്ന പണിയും വരും അവരുടെ പ്രിയപെട്ടവര്‍ക്ക് . അത് കിട്ടിയതും അവള്സന്തോഷായി പൊടിയും തട്ടി പോവുകയും ചെയ്യും .എന്നാലും ഒരു തമാശ എല്ലാരും കൂടി ഒരുമിച്ചു ചിരിച്ചു തള്ളി കളയുന്നു .ഇതിനിടയില്‍ എനിക്ക് വളരെ ഇഷ്ട്ടമുള്ള ഉഴുന്നാട വാങ്ങാന്‍ വേണ്ടി പോകണം .അത് ചിലപ്പോള്‍ കുറച്ചു അകലെ ആവും .അവിടെ പോയി നോക്കിയാലും ചിലപ്പോള്‍ കിട്ടില്ല .എല്ലാരും വള &മാല ഒക്കെ വാങ്ങി തീരിച്ചു പോരുമ്പോള്‍ എന്‍റെ മനസ് ഉഴുന്നാട കിട്ടാതെ വിഷമിച്ചു പോരുകാ ആവും .എന്നാലും പെരുനാള്‍ തീരുനതിനു മുന്പ് ചേട്ടന്മാര് അത് വാങ്ങി കൊണ്ടു വരും .ഇതൊക്കെ ഞാന്‍ കണ്ണില്‍ ഒരു കുളിര്‍മ പോലെ കൊണ്ടു നടക്കുന്ന ഓര്‍മ്മകള്‍ ആണ് .നമ്മില്‍ പലരിലും ,കുട്ടിക്കാലത്തെ ഓരോ പടവ് കയറുംബോളും മറക്കാന്‍ കഴിയാത്തതുമായ ഒരുപാടു ഉണ്ടാവുമല്ലോ . ഞാന്‍ അതെല്ലാം ഓര്ത്തു എടുത്തു ഒരു സഞ്ചിയില്‍ ആക്കി വക്കുമ്പോള്‍ ,പലതും എന്നില്‍ സന്തോഷകരമായിരുന്നു ....പെരുന്നാളും ,ആ തറവാട്ടില്‍ കൂടി ഒരു കുട്ടി ആയി എല്ലാരുടെയും ഇടയിലൂടെ ഓടി നടക്കാനും എന്നില്‍ ഇനിയും തോന്നും ...................

4 comments:

  1. nannayittundu siya..... perunnal ormakal...

    ReplyDelete
  2. കുട്ടിക്കാലത്തേയ്ക്ക് തിരിച്ചു പോകാന്‍ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ?

    ഓര്‍മ്മകളിലൂടെയെങ്കിലും അങ്ങനെ ഒരു തിരിച്ചു പോക്ക് സാധ്യമാകുന്നവര്‍ ഭാഗ്യവാന്മാര്‍...

    ReplyDelete
  3. ..
    ഒരു നിമിഷം ഇതില്‍ക്കൂടുതലെന്ത് പറയാനാ വീണ്ടും ഞാന്‍?
    ..

    ReplyDelete
  4. നല്ല രസം പെരുന്നാള്‍ വിശേഷങ്ങളും, ചെണ്ട പുരാണവും വായിക്കാന്‍.
    സിയയുടെ എഴുത്തുകള്‍ സംസാരിക്കുന്ന അതേ ശൈലിയില്‍ തന്നെ ആണോ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്.
    കുറച്ചു കൂടെ ശ്രദിച്ചാല്‍ അത് എഴുത്തിന്റെ ശൈലിയിലേക്ക് മാറ്റാന്‍ കഴിയും.
    ഇത്തിരി വായന കൂട്ടിയാല്‍ മതി എന്ന് തോന്നുന്നു.
    വിമര്‍ശിക്കാന്‍ ഞാന്‍ ആളല്ല. മനസില്‍ തോന്നുന്നത് അങ്ങിനെ തന്നെ പറയുന്ന ഒരു "ദുശീലം" ഉണ്ടെ അതാ. ക്ഷമിക്കുമല്ലോ.

    ReplyDelete