ജാലകം

Friday 22 January 2010

'സൂര്യപുത്രിക്ക് തിരിച്ചടി

'സിനിമ'  എന്നും എനിക്ക്  പ്രിയപ്പെട്ട വിഷയം ആണ് .അതും കാശ് കൊടുത്തു കരയാനും പറ്റില്ല ,കൂടെ ഒരുപാടു ചിരിക്കാനും ഇഷ്ട്ടപ്പെടുനുമില്ല  .കാര്യമായി വല്ലതും അതില്‍ ഓര്‍ത്തു വക്കാന്‍ ഉണ്ടാവണം .അതുപോലെ ഒരു കഥാപാത്രം എന്റെ മനസ്സില്‍ ഉണ്ട്.'എന്റെ  സൂര്യപുത്രിക്ക്'  എന്നാ സിനിമയിലെ അമല.തിളക്കമുള്ള  എന്തോ ഒന്ന് അതില്‍ ഉണ്ട് ..............

ആ സിനിമ പുറത്തു വന്ന ഏതോ സമയത്ത് ആണ് ഇതും നടക്കുന്നത് ...എന്റെ സ്കൂള്‍  അവധി കാലത്ത്  അപ്പന്റെ സഹോദരന്റെ വീട്ടില്‍ എറണാകുളത്തു പോയി താമസിക്കും .ജീവിതത്തിന്റെ നല്ല സമയം,അതും  അവധിക്കാലം അവിടെ ആയിരുന്നു .അത് കൊണ്ട് എറണാകുളം പട്ടണം ഇന്നും  ഹരമുള്ള ഒരു കാര്യം ആണ് .അവിടെ കുറച്ചു നല്ല ബന്ധുകളും ,കുറെ നല്ല കൂട്ടുക്കാരും ഉള്ളത് കൊണ്ടും ആവാം ആ ഇഷ്ട്ടം എപ്പോളും അതുപോലെ തന്നെ  നില്‍ക്കുന്നതും .അങ്കിള്‍&ആന്റി ഇല്ലാത്ത ഒരു ദിവസം പുറത്തു പോകാനുള്ള അനുവാദം ഉണ്ട് ,കൂടെ വേറെ നാല് പേരും കൂടി (ബന്ധുക്കള്‍) ഒരു കറക്കം .നമുടെ കൊതികള്‍ എവിടെ നിന്നും തുടക്കമിടും?ശീമാട്ടി മുതല്‍ കോണ്‍വെന്റ് റോഡ്‌ വഴി ,ഇന്ത്യന്‍ കഫെ ഹൌസ്   .കൂടെ കാരവന്‍ ഐസ് ക്രീം കഴിക്കലും കഴിഞ്ഞു എറണാകുളം പട്ടണം ഒരുവിധം തൂത്ത് വാരി ,തീരിച്ചു കചേരിപടിയില്‍ കൂടി നടന്നു വരുന്നു .അവിടെ ആണ് അങ്കിള്‍ ടെ വീട് .ഒരു പത്തു  മിനിറ്റ് കൂടി ഉള്ളു വീട്ടില്‍ എത്താന്‍ . അതും മഴക്കാലം ആണ് . കൈയില്‍ കുടയുംപോരാത്തതിനു  മുടിഞ്ഞ മഴയും, എവിടെ നോക്കിയാലും      റോഡ്‌ മുഴുവന്‍ മഴവെള്ളവും ,ഇതിനിടയില്‍ ആരോ അറിയാതെ സൂര്യപുതൃയിലെ രാപ്പാടി പക്ഷി കൂട്ടം പാട്ട്  മൂളുന്നു..ഒന്ന് ഉറക്കെ എല്ലാരും കൂടി പാടിയാലോ എന്ന് ഒരുമിച്ചു തീരുമാനിക്കുന്നു .കാര്യമായി പാട്ടും ,വെള്ളവും തെറിപിച്ചു നടക്കുന്നു .അടുത്ത വീട്ടിലെ ഒരു കാര്‍ അത് വഴി പോയി ,എല്ലാരും ഹാപ്പി ആയി നടകുവാണല്ലോ എന്നും ചോദിച്ചു അവരും പോയി . നാലുപേരും കുടയും ചൂടി &നല്ല  മഴയും അതിനിടയില്‍ അവര് കണ്ടുപിടിച്ചത് ആണ് അതിശയം .ഒരു തമാശ കഴിഞ്ഞ സന്തോഷത്തില്‍ എല്ലാരും വീട്ടില്‍ എത്തി .വൈകുംനേരം ആയപോള്‍ ആന്റി  &അങ്കിള്‍ വീട്ടില്‍ വന്നു  .അവര് വീട്ടില്‍ എത്തിയ താമസം ,അടുത്ത വീട്ടില്‍ നിന്നും ഒരു സന്ദേശം അവിടെ വരെ ഒന്ന് വരുംമോ ?ചിരിച്ചു കൊണ്ട് പോയ ആന്റി വന്നത് ,ഒരു വടി കൊടുത്താല്‍ എല്ലാത്തിനെയും ശരിയാക്കും എന്നപോലെ യും. പിന്നെ ഉറക്കെ എന്തോ ചോദിച്ചതും... ഇന്ന് ഇവിടെ നിന്നും പുറത്തു പോയത് ,രാപ്പാടി പക്ഷി കൂട്ടം പാടി  നടക്കാന്‍ ആണോ?ആ ചോദ്യവും ഓര്‍മയില്‍ ഉണ്ട് .ഇത് കേട്ട് ഞെട്ടിയതും..... അതോടെ മനസിലായി കൂടെ ചിരിച്ചു നില്‍ക്കുന എല്ലാരേയും സ്വന്തമായി കാണരുത്   .സൂര്യപുത്രി സിനിമ യില്‍ കണ്ടു ആസ്വതികുന്നത് എന്ത് കൊണ്ടും നല്ലത് .അതും യാതൊരു പരിമിതികളും ഇല്ലാതെ....

ഇതില്‍ ഞാന്‍ എഴുതി ഇരിക്കുന്ന  നാല് ബന്ധുക്കള്‍ ജീവിച്ചിരികുന്നവര്‍ തന്നെ ,കുടുംബവുമായി  സന്തോഷായി പലയിടത്തും താമസിക്കുന്നു .ഇതൊക്കെ എന്നും ഓര്‍ത്തു ചിരിക്കാന്‍ ഉള്ള കുറെ തമാശകളും.ആയി മനസിലാക്കുമെന്ന് കരുതുന്നു .

9 comments:

  1. sheriyanu..koode chirikkunnavare sookshikkanam.......but ippol avarude bhagathu ninnu nokkiyal avar nalla kariyam anu cheythathennu thonnum.......auntyodu parayathe vere arudeyum aduthu parayan poyilla allo......prayam(age) akunnathu kondu chindhakal maranum thudangiyathu kando?

    ReplyDelete
  2. siyayum koottarum mazhayilkoodi pokunnathu anikku sharikkum kanam.....nalla rasamayirunnu allee

    ReplyDelete
  3. jojokkum &vidhyakkum ente thanks tto ..ee blog le thamasayum&karyavum vayichavarkku manasilayi enna santhoshavum koode .ariyikunnu .

    ReplyDelete
  4. pakshae poocha kanniyede per chodicha karyam enthayalum a aunty ariyanjathu bhagyam..

    kadha rasamakundu... pazhayakaryangal orma varunnu

    ReplyDelete
  5. Blog vayichittano ennariyilla,aunty innale kaloor oru kadayil kayari vadi chodikkunundayirunnu,illenkil oru chool aayalum kuzhappamilla ennu parayunnathu kettu.....nalla adi londonil kittille,athu naattil ninnu thenne venam ennu enthina ithra vaashi

    ReplyDelete
  6. ആ സിനിമ അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് തെറ്റായ ഒരു സന്ദേശം നല്‍കിയതു പോലെയായിരുന്നു എന്ന് പലയിടത്തും വായിച്ചിട്ടുണ്ട്. അതു കൊണ്ട്, സ്വന്തം കുടുംബത്തിലെ കുട്ടികളെ ശ്രദ്ധിയ്ക്കുന്ന വീട്ടുകാര്‍ ചെറുതായി ഒന്നു വിരട്ടി വിട്ടതില്‍ അതിശയിയ്ക്കാനില്ല. :)

    ReplyDelete
  7. ശ്രീ പറഞ്ഞതിനോട് വ്യക്തമായി യോജിക്കുന്നു..

    ReplyDelete
  8. ..
    സിനിമ അത്തരത്തിലുള്ളതായിരുന്നതല്ലെ ശകാരത്തിന് കാരണം.

    ഹ ഹ ഹ, കമന്റ്സ്, കളിയും കാര്യവും മനസ്സിലാക്കാത്തവരെ എങ്ങനെ മനസ്സിലാക്കിക്കും.
    ..

    ReplyDelete
  9. ഇതൊക്കെ ഒരു രസമല്ലേ. ഇത്തരം കൊച്ചു കൊച്ചു ഹരങ്ങള്‍ കാര്യമായെടുത്ത് അതിന് വഴക്കു പറയുന്ന മുതിര്‍ന്നവരെ വേണം തല്ലാന്‍.
    ഇതൊന്നും ഇല്ലാത്ത ബാല്യകാലം എന്തു ബാല്യം. അതിനെ അതിന്റെ പാട്ടിന് വിടണം.
    നാം നമ്മുടെ കുഞ്ഞുങ്ങളോടും ഇങ്ങിനെയെ പെരുമാറാവൂ.
    നമുക്ക് കിട്ടിയ ബാല്യം, കുസൃതിയുടെ, കളികളുടെ, സന്തോഷത്തിന്റെ... അതെല്ലാം പറ്റും പോലെ അവരും ആസ്വദിക്കട്ടെ എന്നെ. അല്ലാതെ തൊട്ടതിനും പിടിച്ചതിനും ഒക്കെ വഴക്കു പറയുന്ന മുതിര്‍ന്നവരെ എന്നും പേടിയോടെ മാത്രമേ അവര്‍ കാണൂ.

    ReplyDelete