ജാലകം

Friday 26 March 2010

ഹേന'' എന്ന കലാകാരിക്ക് വേണ്ടി .......

ഇതിലെ  ചോദ്യം എല്ലാം എന്നോട് തന്നെ ആണ് ?അതും വാശിയുടെ കാര്യത്തില്‍ ഞാന്‍ ഒരു മിടുക്കി .എന്നാണ് പൊതുവേ ഉള്ള ഒരു സംസാരം .... കൂടാതെ
എല്ലാവരുടെയും  വാശികള്‍ നമ്മില്‍ അടിച്ചു എല്പിച്ചാലും  അതും ഞാന്‍  കൈ നീട്ടി സ്വീകരിക്കാന്‍ മടി കാണിക്കില്ല കാരണം വാശി ഉള്ളവര്‍ക്ക് മാത്രം അതുപോലെ ചെയ്യാന്‍  സാധിക്കു . എന്റെ വശം ആണ് ഞാന്‍ പറയുന്നത് .
.ഇവിടെ ലണ്ടനില്‍ വന്ന സമയത്ത് , പതിനൊന്നു  വര്‍ഷത്തിനു മുന്‍പ് ആണ് .ഞാനും ഷമിനും കൂടി oxford സ്ട്രീറ്റ് കണ്ടു നടക്കുന്നു . ഏതു ഷോപ്പില്‍ കയറണം ,.എന്ത് വാങ്ങണം എന്നുള്ള വിഷമത്തില്‍ ,അത്രക്ക് ഷോപ്സ് അവിടെ ഉണ്ട് . രണ്ടുപേരും കൂടി എവിടെ ചുറ്റി തീരിഞ്ഞാലും ഷമിന്‍ ഒരു ബുക്ക്‌ ഷോപ്പില്‍ കയറാതെ തിരിച്ചു   പോരില്ല .അന്ന് രാവിലെ മുതല്‍ ലണ്ടന്‍ കണ്ടു നടക്കുന്നു . ഞാന്‍ നടന്നു നടന്നു മടുത്തു . ബുക്ക്‌ ഷോപ്പില്‍ കയറിയാല്‍ ഇനിയും മടുക്കും  പുസ്തകം വായിക്കാന്‍ ഇഷ്ട്ടമുള്ളവര്‍ അതില്‍ കയറിയാല്‍ പിന്നെ എത്ര നേരം എടുക്കും എന്ന് നല്ലപോലെ  അറിയാം ..അതും പറഞ്ഞു രണ്ടുപേരും കൂടി ഒരു പിണക്കം ..ഞാന്‍ പോവുന്നു എന്ന്     പറഞ്ഞു ഒരു നടപ്പ് .നീ  തനിയെ പോയി കൊള്ളൂ എന്ന് ഷമിനും .അത്ര പറയും എന്ന്  വിചാരിച്ചില്ല ,എന്തായാലും പറഞ്ഞത് പോലെ  പതുക്കെ നടന്നു നോക്കാം.... ഞാന്‍ ആ വാശിയില്‍ ഒറ്റ നടപ്പ്  ..തിരിഞ്ഞു നോക്കിയും ഇല്ല .എവിടെയും വാശിയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്ക്  ആണല്ലോ മുന്‍പില്‍ സ്ഥാനം  അത് ഞാന്‍ കളയാന്‍ പാടില്ലല്ലോ?? .കുറച്ചു നടന്നു കഴിഞ്ഞു തീരിഞ്ഞു നോക്കിയപ്പോള്‍  ഷമിന്‍ നെ കാണുന്നില്ല  ..എന്റെ കൈയില്‍ ഒരു പെന്‍സ് പോലും ഇല്ല എടുക്കാന്‍ .മൊബൈല്‍ ഫോണ്‍ ഒന്നും  ഇല്ല .. ലണ്ടനില്‍   വന്നിട്ട് കുറച്ചു ദിവസം ആയിട്ട്  ഉള്ളു .താമസിക്കുന്ന സ്ഥലത്തിന്റെ പേര് ത്തനെ   തപ്പി പിടിച്ചു വേണം പറയാന്‍ .ഇനിയും   നടക്കുന്നതില്‍  കാര്യം ഇല്ല എന്ന് മനസിലായി .പതുക്കെ ചമ്മിയ മുഖം ആയി തീരിച്ചു നടന്നു ..

എന്റെ മുന്‍പില്‍ കൂടി  പലതരം ആളുകള്‍  തിക്കിയും തിരക്കിയും പോകുന്നത് കാണാം ..ഒരിടത്തും, എനിക്ക് പരിചയം  ഉള്ള  എന്റെ ഭര്‍ത്താവിനെ കാണാന്‍ സാധിക്കുന്നില്ല  ..അവിടെ ഒരു ഷോപ്പ് ടെ മുന്‍പില്‍ കുറച്ചു നേരം കാത്തു നിന്നത്  ഓര്‍മ്മ  ഉണ്ട്  .  അതിലൂടെ രണ്ടു പോലീസ് കാര് പോകുന്നത് കണ്ടു  ..അവരോടു  ഒന്ന് പറഞ്ഞാലോ  എന്ന്  വിചാരിച്ചു  . ..കുറച്ചു നേരം കൂടി നോക്കിയിട്ട് പറയാം എന്ന് മനസ്സില്‍ ഉറപ്പിച്ചു ..പതുക്കെ എന്റെ കണ്ണ് നിറഞ്ഞു തുടങി എന്ന് തോന്നുന്നു .കരഞ്ഞു എന്ന് തന്നെ പറയാം .ഇത്ര എടുത്തു ചാട്ടം വേണ്ടായിരുന്നു എന്ന് ഉള്ളില്‍ ശരിക്കും തോന്നി .പെട്ടന്ന്  ഒരു ആള്‍എന്റെ അടുത്ത്  നിന്ന് എന്നോട് പറയുന്നതും കേള്‍ക്കാം ..കരയാതെ ഞാന്‍ ഇവിടെ ഉണ്ട്എന്നും പറഞ്ഞു ഷമിന്‍ അടുത്ത് നില്‍ക്കുന്നു  ....ഷമിന്  എവിടെയോ നിന്ന്  എന്നെ നല്ലപോലെ കാണാന്‍ സാധിക്കുമായിരുന്നു .ഞാന്‍ എന്തൊക്കെ ച്ചെയും  എന്ന് നോക്കി കൊണ്ട് നില്‍ക്കുവായിരുന്നു .   എന്നുള്ള മറുപടിയും ...
  .ഇതൊക്കെ നമ്മിലെ വാശികള്‍ കൊണ്ട് നമ്മള്‍ ചെയുന്നത് ആണോ എന്ന് എനിക്കും അറിയില്ല ..ഞാന്‍ എന്തോ ചൂടില്‍  നടന്നു പോയി ,ഷമിന്‍ കൂടെ വരും എന്നുള്ളത് നമ്മിലെ വിശ്വാസം ആണ് ..പിന്നെ തോന്നി ഞാന്‍ ചെയ്തതും തെറ്റ് തന്നെ ബാഗ്‌ കൈയില്‍ എടുക്കാതെ  ,ഒരു പെന്‍സ് പോലും കൈയില്‍ ഇല്ലാതെ, ആ ബുക്ക്‌ ഷോപ്പില്‍ ഷമിന്‍ടെ  കൂടെ കയറിയാല്‍ മതി  ആയിരുന്നു .കുറച്ചു കഴിഞ്ഞു എന്നോട് ഷമിന്‍   ചോദിച്ചു എന്തായിരുന്നു നിന്റെ മനസ്സില്‍ എന്ന് ? ആളെ  കണ്ടില്ല എങ്കില്‍ എന്ത് ച്ചെയും എന്ന് ?ഞാന്‍ പറഞ്ഞു  ആ പോലീസ് ക്കാരോട്   ഒരു ടിക്കറ്റ്‌ നുള്ള പൈസ ചോദിക്കാം എന്ന് ആയിരുന്നു .ഇനി പ്പോള്‍ ഷമിന്‍ എന്നെ കൂടെ കൊണ്ട്  പോകാതെ വീട്ടില്‍ പോയിരുന്നു എങ്കില്‍, എനിക്കും വീട്ടില്‍ എത്താന്‍  വേറെ വഴി ഇല്ലല്ലോ  ?അത് കേട്ടപ്പോള്‍ ഷമിന്‍ ഒന്ന് ചിരിച്ചു ..എന്നിട്ട് പറഞ്ഞു, എടീ, മണ്ടി ഇനി ലണ്ടനില്‍ ഭിക്ഷ യാചിച്ചു നീന്നെ  പോലീസ് കൊണ്ടുപോകാതെ ഇരുന്നത് നല്ലതായി .എന്തായാലും ഭിക്ഷയ്ക്കു ആണോ ലണ്ടനില്‍ വന്നതും എന്നുള്ള  പേരില്‍ നിന്നും .രക്ഷപ്പെട്ടു .


ചിലപ്പോള്‍, നമ്മുടെ ജീവിതത്തിലെ വഴക്ക് പിന്നെ വില ഇരുത്തുമ്പോള്‍ ചിരി അടക്കാന്‍  സാധിക്കില്ല ..വഴക്കിനു കാതലായ  കാരണം വേണം .എല്ലാം ഇതുപോലെ തമാശയും ആവില്ല എന്ന് എനിക്ക് അറിയാം .ചിലത് തീരാ കടം തന്നെ ആവും ...എന്നും വില പേശി കൊണ്ട്  ഇരിക്കും .നമ്മള്‍ ചെയ്ത തു ഓര്‍ത്തു  .ഇതുപോലെ വേറെ ഒരു വാശി  എന്റെ ഓര്‍മയിലും ഉണ്ട് . എന്റെ സ്കൂള്‍ ജീവിതത്തില്‍ ആണ് . ആ വാശിയും എന്തിന് ആയിരുന്നു ഒരു ചോദ്യം ആണ് എപ്പോളും .....


എന്റെ  സ്കൂള്‍ ജീവിതം  ഒരു സ്കൂളില്‍ നിന്നും വേറെ സ്കൂളിലേക്ക് ആയിരുന്നു ..അതില്‍ പത്താം ക്ലാസ്സ്‌ വരെ പഠിച്ച സ്കൂള്‍  ഓര്‍മിച്ചു വയ്ക്കാന്‍ ഒരുപാടു ഉണ്ട്. എന്റെ ബോര്‍ഡിംഗ്  സ്കൂള്‍ ജീവിതവും ..എനിക്ക് ഒട്ടും ഇഷ്ട്ടമില്ലാതെ ആണ് എന്നെ അവിടെ കൊണ്ട് പോയി വിട്ടത് . ,അതിനു മുന്‍പുള്ള സ്കൂള്‍ അത്ര ഇഷ്ട്ടമായത് കൊണ്ടും അല്ല .എനിക്ക് വീട്ടില്‍ നിന്നും പോയി പഠിക്കാന്‍ ആയിരുന്നു ഇഷ്ട്ടവും ..എന്റെ പ്രിയ പുഴയും ,ബന്ധുക്കളും  അവരുടെ കൂടെ ആ നാട്ടില്‍ തന്നെ നില്‍ക്കുന്നത്    ആയിരുന്നു കൂടുതല്‍ സന്തോഷം ബോര്‍ഡിംഗ് സ്കൂളില്‍ എന്റെ സിസ്റ്റര്‍ ആന്റി    ഉണ്ട് .അത് കൊണ്ട് ഞാന്‍ അവിടെ പഠിച്ചാല്‍ മതി എന്ന് എല്ലാവരും  കൂടി തീരുമാനിച്ചു .ആദ്യമായി ഒരിടത്തേക്ക് കെട്ടും, ഭാണ്ടവും ആയി ഒരു പോക്ക് .അതും കിടക്കാനുള്ള  കിടക്ക അടക്കംകൈയില്‍ ഉണ്ട് . . ഒരു ബെഡില്‍ കൂടെ ആരും കിടക്കാന്‍ ഇഷ്ട്ടമില്ലാത്ത, ഞാന്‍ കുറെ കുട്ടികള്‍ ഉള്ള ആ റൂമില്‍ താമസിക്കുന്നത് എന്താവുംമോ?പോകാതെ വേറെഒരു  വഴിയും  ഇല്ല .പുതിയ സ്കൂളില്‍  എത്തിയതും കാര്യമായി ഒന്നും മുന്‍പില്‍ നല്ലതായി തോനിയുമില്ല ..നെടും  തൂണ് പോലെ സ്കൂള്‍ എന്നെ കളിയാക്കി ചിരിക്കുന്നപോലെ  തോന്നി യിരുന്നു .


സാധനം എല്ലാം റൂമില്‍  വച്ച്  സിസ്റ്റര്‍ ആന്റി എന്നെ സ്കൂളിലേക്ക് കൊണ്ടുപോയി .ക്ലാസ്സ്‌ തുടങി കുറച്ചു നേരം ആയിരുന്നു .ഞാന്‍എന്നും ,എവിടെയും കുറച്ചു  വൈകി  എത്തുന്ന അതിഥി ആണ് ..ഒരു  ക്ലാസ്സിന്റെ മുന്‍പില്‍ നിന്നും  ഒരു കുട്ടി registar ആയി പുറത്തേക്കു വരുന്നു ..അവരെ ഒന്നേ ഞാന്‍ നോക്കി ഉള്ളു അപ്പോളെ മനസ്സില്‍ തോന്നി  .   എന്തൊക്കെയോ,  ആ കണ്ണുകളില്‍ ഒളിച്ചിരിക്കുന്നു   !!!!! .അത്രക്കും ഒരു മിടുക്കി കുട്ടി ..കണ്ണുകള്‍  കഥകള്‍ പറയും എന്നൊക്കെ പറയുന്നപോലെ...... ,അവരെ അടുത്ത് വിളിച്ചു ആന്റി പറഞ്ഞു ഇത്  ഹേന ,സ്കൂള്‍ ലെ   വലിയ ഡാന്‍സ്  കാരി ആണ്. നല്ല ചിരിച്ച മുഖം ആയി നില്‍ക്കുന്ന  ഹേന യെ .നോക്കി  ..ശരി എന്ന് ഞാനും പറഞ്ഞു .(എത്രയോ ഡാന്‍സ് കാരെ ഇതിനു മുന്‍പ് കണ്ടിരിക്കുന്നുഅത്ര ഒക്കെ ഉള്ളു ഇവരും എന്ന് ഞാന്‍ മനസ്സില്‍ പറയുന്നു ). . പല തവണ ഒരേ ക്ലാസ്സില്‍ ഇരുന്നു പഠിച്ചിട്ടുണ്ട് ....ഹേന എന്നോട് വലിയ കാര്യമായി സംസാരിക്കും ..ഒരു വാക്ക് പോലും കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് തോന്നിയിട്ടില്ല

ആ ബോര്‍ഡിംഗ് സ്കൂളില്‍ ആദ്യ ദിവസം കണ്ട ആള്‍  ആയതു കൊണ്ട്  ആവണം എന്തോ .ഒരു അടുപ്പ കുറവ് എന്നെ മാടി വിളിക്കും ...മൂന്ന് വര്ഷം കൂടെ ഉണ്ടായിരുന്നിട്ടും ,അടുപ്പം തോന്നാതെ ഇരുന്നത് എന്ത് കൊണ്ട് എന്ന് അറിയില്ല .പത്താം ക്ലാസ്സില്‍ ആയിരുന്നപ്പോള്‍  കുറച്ചു കൂടി കൂട്ട് ആയി എന്ന് പറയാം  .  ഒരുമിച്ചു ഒരേ ഗ്രൂപ്പില്‍ വന്നു .അന്നും ഹേനയുടെ  ഡാന്‍സും ,പാട്ടും എല്ലാവര്ക്കും അത്രക്കും  ഇഷ്ട്ടം  ആയിരുന്നു .പഠിക്കാനും നല്ല മിടുക്കി ആയിരുന്നു .ആരും ഒന്ന് ഹേനയെ കണ്ടാല്‍ പിന്നെ മറക്കില്ല .പത്താം ക്ലാസ്സ്‌ കഴിഞ്ഞപോള്‍ .ആ സ്കൂള്‍ നോട്   ഞാനും വിട പറഞ്ഞു .കുറച്ചു നാള്‍രണ്ടുപേരും  എഴുത്തുകള്‍ എഴുതുമായിരുന്നു  .അന്നും ഞാന്‍ എഴുതുന്നത്‌  അതെ  അടുപ്പ കുറവില്‍ തന്നെ.. പിന്നെ എഴുതാതെ ആയി .. ഒരുപാടു നാള്‍ കഴിഞ്ഞു രണ്ടുപേരും ജീവിതത്തിന്റെ തിരക്കില്‍പെട്ട്  ഞാന്‍ ഹേന യെ   മറന്നു  പോയി ...ഒരിക്കല്‍  ഒരു കൂട്ടുകാരിയുടെ ഫോണ്‍ വന്നതും ,ഞെട്ടലോടെ  ഞാന്‍ അത് കേട്ടതും ഓര്‍ക്കുന്നു പേപ്പറില്‍ ന്യൂസ്‌ കണ്ടില്ലേ ?.ഹേന  മരിച്ചു പോയി ...വിവാഹം  കഴിഞ്ഞു... ഏതോ  വാഹന അപകടത്തില്‍ മരിച്ചു .ഒരു നല്ല അടുപ്പം തിരക്കില്‍  ഞാന്‍ അറിയാതെ പോയത് അല്ല ...വാക്കുകള്‍ നോക്ക് കുത്തി ആവുന്ന നിമിഷം ആയിരുന്നു  എന്റെ ജീവിതത്തില്‍ .....എന്തോ ഒരു വാശിയുടെ പുറകില്‍  ഞാന്‍ ഒരു നല്ല കൂട്ടുകാരിയെ   അറിഞ്ഞില്ല .
.ചിലര്‍ ഇതുപോലെ ആവും  നമ്മളോട് അടുപ്പം തോന്നുമ്പോള്‍ നമുക്ക് അവരോടു അടുപ്പം തോന്നില്ല ..നമുക്ക്   അവരോടു അടുപ്പം തോന്നുമ്പോള്‍ അവര് നമ്മളെ കരയിപ്പിച്ചുകൊണ്ടേ  ഇരിക്കും  എന്റെ വാശിയുടെ പുറത്ത് ഇനി   ഞാന്‍ ഇതെല്ലാം കണ്ടില്ല എന്ന് നടിക്കണം . കണ്ടാലും എന്റെ മനസ്സില്‍ ഹേനയോടു അടുപ്പം ഉണ്ടായിരുന്നു എന്ന് ഇനി പറയാനുംസാധിക്കില്ലല്ലോ   .അടുപ്പം കൂടുമ്പോള്‍ പലര്‍ക്കും ഉണ്ടാവുന്നത് ആണല്ലോ മൌനം അതിനെ ഞാനും ഇവിടെ കൂട്ട് പിടിക്കുന്നുവിഷമം കൊണ്ട് മാത്രം ...

20 comments:

  1. chechy nannayttundu. now i miss many of my friends.first partum second partum thammil connection kurachu koodi sharyavanille.just for a comment don't feel bad.

    ReplyDelete
  2. താങ്ക്സ് വിന്‍സി ..ചേരാതെ പോയത് ഞാന്‍ ആണ് ....അത് കൊണ്ട് ആവും അതുപോലെ തോന്നിയതും ...ഒരു വിഷമവും ഇല്ലാട്ടോ ....

    ReplyDelete
  3. siya.. i still remember hena.. when my mother told the news i got shocked.. she was absolutely amazing..may be thats y god take her early..she got one daughter (little hena)staying with her mum now...

    ReplyDelete
  4. അറിഞ്ഞതില്‍ പാതി പതിരായിപ്പോയി....ബാക്കി പാതി പറയാതെ പോയി...

    ReplyDelete
  5. ഹേന എന്ന കലാകാരിയെ ഓര്‍മ്മ പെടുത്തിയതിനു ആദ്യമെ താങ്ക്സ് !!
    ഹേന എന്ന വ്യക്തി , അവളുടെ മാറ്റ് കൂട്ടുന്ന കാര്യം ചെയ്തിട്ട് തന്നെയാ ഈ ലോകത്തോട്‌ വിട പറഞ്ഞത് !
    നേത്രദാനം ചെയ്തു , അവള്‍ !
    ജീവിതത്തില്‍ , അപ്രതീക്ഷിതമായി കടന്നു വരുന്ന അതിഥി ആണ് ട്രാജഡി ! അത് നമ്മുടെ നിയന്ത്രണത്തില്‍ അല്ല !!
    സിയാ, ഇത് പോലെ ഹൃദയത്തില്‍ തൊടുന്ന , നമ്മുടെ ചിന്തയെ ഉണര്‍ത്തുന്ന കൂടുതല്‍ ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു !!
    സിയയുടെ വാശിയും കൊള്ളാം !!

    ReplyDelete
  6. hena,she was the star of our school,she was always very friendly to all ,............now i remember her style of walking with register book,with her long hair................

    regi

    ReplyDelete
  7. ഇത്രയും സ്കൂള്‍ കൂട്ടുകാര് എനിക്ക് ചുറ്റും ഉണ്ടെന്നു അഭിമാനം തോന്നിയ ഒരു അപൂര്‍വ നിമിഷം ആണ് ഈ കമന്റ്സ് വായിച്ചപോള്‍ ..ഹേന ക്ക് വേണ്ടി സ്വരമുയര്‍ത്തിയ എല്ലാവര്ക്കും നന്ദി ..എന്ത് പറഞ്ഞാലും സ്കൂള്‍ കൂട്ടുകാര് എന്നും നമ്മുടെ മനസ്സില്‍ ഉണ്ടാവും ..ചാണ്ടി കുഞ്ഞിന്റെ ടെ കമന്റ്‌ ഒരു കടം കഥ പോലെ ഉണ്ട് ..ഇടയ്ക്കു കടം കഥ പറയാന്‍ ഇത് വഴി വരണം .jishad.നും താങ്ക്സ് ......

    ReplyDelete
  8. ശരിയാണ്. ചിലര്‍ നമ്മോട് കാണിയ്ക്കുന്ന അടുപ്പവും ആത്മാര്‍ത്ഥതയും നമുക്കു മനസ്സിലാക്കാന്‍ കുറേ കഴിയേണ്ടി വരും. അതു പോലെ നമ്മളെ മറ്റുള്ളവര്‍ ചിലപ്പോഴൊക്കെ മനസ്സിലാകാതെയും വരാറുണ്ട്. ഇവിടെ അവസരമുണ്ടായിരുന്ന കാലത്ത് ഒരു നല്ല സുഹൃത്തായി ഹേനയെ മനസ്സിലാക്കാന്‍ സിയയ്ക്കും കഴിയാതെ പോയി.

    ReplyDelete
  9. siya ethu vayichapol entho oru feeling othri para miss chaythu ennu thonni ....writing style nannavunnud keep it up.....

    ReplyDelete
  10. സിയ, ഇവിടെ കണ്ടതിലും വായിച്ചതിലും സന്ദോഷം..... പല അടുപ്പങ്ങളും ചിലപ്പോള്‍ ആത്മാര്‍ത്ഥതയുള്ളവയാകും, ഒരിക്കല്‍ പൊള്ളിയാല്‍ ഏതു വെള്ളവും നമുക്ക് പേടിയാകാം, നല്ല ഒരു വായനക്കു നന്ദി

    ReplyDelete
  11. blog parathunna thirakkil ethippettathanu ividam, nannayittu ezhuthiyittundu.
    iniyum kaanam.

    ReplyDelete
  12. ബ്ലോഗ്‌ വായിച്ചപ്പോ ശ്രദ്ധിച്ച ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ? എഴുത്തുകാരിക്ക്: വാശികാരിയാണ് താനെന്നു , മറ്റുള്ളവര്‍ തിരിച്ചറിയണമെന്നും !
    മുന്‍കരുതല്‍ എടുക്കണമെന്നും , ജാഗ്രതപെടുതുന്നത് ! ബ്ലോഗ്‌ ന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയില്ല എന്നത് ആശ്വാസകരം !!
    വാശി കൊണ്ടു ഒരു ഫലവും ഇല്ല എന്നുള്ള ഊന്നല്‍ , മുഴച്ചു നില്‍ക്കുന്നുമുണ്ട് ! (അത് ശമിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും, പെട്ടിട്ടില്ല എങ്കില്‍? Beware!! ).
    ഹേന എന്നാ സുഹൃത്തിനെ ഇന്നും എഴുത്തുകാരി സ്നേഹിക്കുന്നു എന്നുള്ളത് കണക്കിലെടുക്കുമ്പോള്‍ , കുട്ടികാലത്തെ ചാപല്യം "ഇഗോ" എന്ന മഹാപരാതമായി കാണേണ്ടതില്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ !
    ഹൃദയത്തില്‍ നിന്ന് അടര്‍ത്തി എടുക്കുന്ന ബ്ലോഗ്സ് , മനസ്സിനെ കുളിര്‍പ്പിക്കും , ചിന്തിപ്പിക്കും !!
    ഇനിയും പ്രതീക്ഷിക്കുന്നു കൂടുതല്‍ !
    ഈസ്റ്റര്‍ ദിനാശംസകള്‍ !!

    ReplyDelete
  13. പൊലീസുകാരനോട് 2 പൌണ്ട് കടമായി ചോദിച്ചാല്‍ അയാള്‍ പിടിച്ച് അകത്തിടുമെന്നൊക്കെ ഷമിന്‍ ചുമ്മാ വിരട്ടിയതല്ലേ ?
    അടുത്ത പ്രാവശ്യം വാശി വരുമ്പോള്‍ ചുമ്മാ 2 പൌണ്ട് ഏതെങ്കിലും പൊലീസുകാരനോട് ചോദിച്ച് നോക്ക്. സംഭവം ശരിയാണോന്ന് അറിയണമല്ലോ :):)

    ReplyDelete
  14. ഒട്ടും തല്പാര്യം ഇല്ലാതെ ആണ് വായിച്ചു തുടങ്ങിയത് . എങ്കിലും അനുഭവം ആയതു കൊണ്ട് വായിച്ചു . ഒറ്റപ്പെട്ടു നിന്ന് കരഞ്ഞപ്പോള്‍ ഷമീന്‍ വന്ന ഭാഗം എനിക്ക് ശരിക്കിഷ്ടപ്പെട്ടു . അവസാനം കൂട്ട് കാരി മരിക്കും എന്നും അറിയാമായിരുന്നു . എന്നിട്ടും ഈ പോസ്റ്റ്‌ എന്നേ ചിന്തിപ്പിക്കുന്നു .ഇഷ്ടപ്പെടുത്തുന്നു . അതിനു കാരണം നിങ്ങളുടെ ആത്മ പരിശോധന നടത്തുന്ന രീതിയില്‍ ഉള്ള എഴുത്ത് കൊണ്ടാവാം . എനിക്ക് ശരിക്കിഷ്ടപ്പെട്ടു .

    ReplyDelete
  15. കമന്റ്‌ ചെയ്ത എല്ലാവര്ക്കും നന്ദി ...എന്തൊക്കെയോ മനസ്സില്‍ വിചാരിച്ചു തന്നെ എഴുതിയതും ആണ് ..വായിച്ചവര്‍ക്ക് കുറച്ചു എങ്കിലും പിടികിട്ടി എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷവും !!!

    ശ്രീ,പറഞ്ഞതും ശരി ആണ്..പലരെയും മനസിലാക്കാന്‍ സമയവും വേണം

    റീജോ, നീ പറയാന്‍ വന്നത് മുഴുവന്‍ മനസിലായി ..എപ്പോളും എന്നെ പാരാ വച്ച് നമ്മുടെ ജീവിതമൊക്കെ സന്തോഷായി പോകും .ഇനിയും എന്നെ പാരാ വക്കാന്‍ സമയം കിട്ടും .

    സപ്ന .ഇത് വഴി വന്നതിനും സന്തോഷം ..താങ്ക്സ്

    രഫേക് . എനിക്ക് ഒരു ക്ലാസ്സ്‌ തന്ന പോലെ ഉണ്ട് .ഷമിനും അത് വായിച്ചിട്ടുണ്ട് .ഇനിപോള്‍ പേടികണ്ട കാര്യം ഇല്ല .കമന്റ്സ് നു താങ്ക്സ്

    നിരക്ഷരന്‍, പറഞ്ഞപോലെ പോലീസ് കാരനോട് ഇപ്പോള്‍ 2poundes ചോദിയ്ക്കാന്‍ എനിക്ക് ചിലപ്പോള്‍ പറ്റും ..ഇവിടെ കുറെ നാള്‍ ആയല്ലോ അത് കൊണ്ടും ആവാം .പേടി ഒക്കെ കുറച്ചു പോയി ....

    പ്രദീപിനും നന്ദി

    ReplyDelete
  16. ശരിക്കും ഉള്ളിന്റെയുള്ളിൽ നിന്നും വരുന്ന വരികളാണല്ലൊ...
    കൂട്ടുകാരി ഹേനക്കു പ്രണാമം..

    പിന്നെ വാശി നാശമാണ് കേട്ടൊ.

    ReplyDelete
  17. oxford streetil niranjakannukalode thappinadakkunnathum shamichan pattikkunnathum ellam enikku kannil kanam bcz same thing happened to me as well... ente siye .. ..shammichan angane sundari aya bharyaye oxford streetil kalanju pokum ennu thonnunnundooo ...

    pinne hena enikku othiri ishtamulla oru peranu ...njanaa peru kandu thanneyanu vaikkanam ennu thonniyathu ..vaichu thudangiyappol orthu aa penkutti ithu kandirunnengil ennu pinneedu... aval deivathinu ishtappettaval ennarinjappol ente kannu nananju..siya yude hena njangaludeyum hena ennum ormmayil... mayathee....

    ReplyDelete
  18. സിയാ... കുട്ടിക്കാലവും. വര്‍ത്തമാന കാലവും.
    രണ്ടും ഒരേ വിഷയത്തില്‍ കൂട്ടിപ്പറഞ്ഞ രീതി ഇഷ്ട്ടപ്പെട്ടു.
    എവിടെയൊക്കെയോ ഒരു അപൂര്‍ണത അനുഭവപ്പെട്ടു.
    സിയാ പറഞ്ഞ പോലെ .. കൂട്ടുകാരിയോടെ അടുപ്പം കാണിക്കാന്‍ മടിച്ച പോലെ തന്നെ.
    എന്തോ ചില കാര്യങ്ങള്‍ ഇനിയും പറയാന്‍ വിട്ടു പോയ പോലെ തോന്നി.
    ഇനിയും കാണുമല്ലോ. കാണണം.

    ReplyDelete
  19. ..
    രണ്ട് സംഭവങ്ങള്‍
    ഏടുകള്‍ രണ്ടാണ്
    അത് ജീവിതത്തിലൂടെ കടന്നതും

    ഇഷ്ടപ്പെട്ടു.
    വായിക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ ഇട നല്‍കുന്നു.
    ആശംസകള്‍
    ..

    ReplyDelete