ജാലകം

Sunday 21 February 2010

ROME ...ST.PETER'S BASILICA

ഞാന്‍ ഒരു ദൈവവിശ്വാസി ആണോ എന്ന് എനിക്ക് എപ്പോളും സംശയമുള്ള കാര്യം ആണ്.ചിലപ്പോള്‍ തോന്നും ചിലത് എന്നില്‍  ഉറച്ച വിശ്വാസത്തോടെ മനസ്സില്‍ ഉണ്ട് .വേറെ ചിലതിനെ എനിക്ക് നേരില്‍ കണ്ടാല്ലേ വിശ്വാസം ഉറപ്പിക്കാനും പറ്റുകാ ഉള്ളു .. .അതുപോലെ  ഒന്ന് ഒരുപാടു നാളുക്കള്‍ മുന്‍പ് എന്നില്‍ ഉണ്ടായിട്ടുണ്ട് .അതും വിശ്വാസം ഉണ്ടായി എന്ന് ത്തനെ ഉറപ്പിച്ചു  പറയണം ...

രണ്ടായിരത്തി മൂന്നില്‍ .ജൂലൈ മാസവും ,ഞാനും എന്റെ ഭര്‍ത്താവിന്റെ വീട്ടുക്കാരും കൂടി റോമിലേക്ക് ഒരു യാത്ര പോയി ...ഒരു  കത്തോലികന് 'റോമ നഗരം ' കാണുക്ക എന്നുള്ളത് സ്വപ്നമാവും ..എനിക്ക് എന്തോ യാത്ര യുടെ തുടക്കവും ഒരു മടി ആയിരുന്നു ..അതും മൂന്ന് വയസില്‍ താഴെ ഉള്ള  മോളെയും കൊണ്ട് യാത്ര എത്ര വിഷമം ആവും എന്നുള്ള പേടിയും ..യാത്രയില്‍    എന്നും ഞാന്‍ ജീവിക്കുന്ന ആള്‍ ആണ് .അതും സന്തോഷത്തോടെ പോകണമെന്നും ഉണ്ട് .ഇതിപ്പോള്‍ കൊച്ചു കുട്ടിയും ആയി പോകുന്ന വിഷമം .


റോമില്‍ എത്തിയതും എന്റെ ബന്ധുസഹോദരനും കുടുംബവും    കൂടെ ഉണ്ടായിരുന്നു .അവര്‍ക്ക്, ഇറ്റാലിയന്‍ ഭാഷ നല്ലപോലെ അറിയുന്നത് കൊണ്ട് യാത്ര യുടെ സുഖം അറിഞ്ഞു കൊണ്ട് ത്തനെ റോമ നഗരത്തിലേക്കുള്ള   നടപ്പ് ആരംഭിച്ചു ,നമ്മുടെ കണ്ണുകള്‍ക്ക്‌ വിശ്വസിക്കാന്‍ പറ്റാത്ത അത്രക്കും ആളുക്കള്‍ ആണ് എവിടെയും ...അതും ബസില്‍ എല്ലാം  യാത്ര ചെയ്യുന്നവരെ  കാണുമ്പോള്‍ ഒരു അതിശയം തോന്നും  മുഴുവന്‍  വെള്ളയും &;കറുപ്പും ധരിച്ച ആളുക്കള്‍ ആണ്  കൂടുതലും  .അമേരിക്കയില്‍  നിന്നും വന്ന ഒരു ബിഷപ്പ് നെ ബസില്‍ വച്ച് പരിചയപ്പെട്ടു  .നമ്മുടെ നാട്ടില്‍ ആയിരുന്നാല്‍ ബിഷപ്പ് നല്ല കാറില്‍ അല്ലെ യാത്ര ചെയൂ .ഇത് ഒരു സാധാരണക്കാരനെ പോലെ    ബസിന്റെ കമ്പിയില്‍ തൂങ്ങി പിടിച്ചു പോകുന്നത് എനിക്ക് ഒരു നല്ല കാഴ്ച ആയി തോന്നി ...ഇതിനിടയില്‍ എന്റെ കണ്ണുകള്‍ പരതിയിരുന്നതും ഇറ്റാലിയന്‍ ബാഗ്സ്,ചെരുപ്പ്  എല്ലാം ആണ് .എവിടെ ഒരു ഷോപ്പ് കണ്ടാലും ഞാന്‍ അതൊക്കെ  നോക്കും .    ഇറ്റാലിയന്‍ എന്ത്  കൈയില്‍കിട്ടുംമോ എന്ന് അറിയാന്‍  ത്തനെ .എവിടെ നോക്കിയാലും ഒരുപാടു  ഇറ്റാലിയന്‍ ഭക്ഷണവും ,കിട്ടുന്ന ഇടവും   എനിക്ക് നമ്മുടെ ഭക്ഷണംകഴിഞ്ഞാല്‍  പിന്നെ ഇഷ്ട്ടകൂടുതല്‍ ഇറ്റാലിയന്‍ രുചിയോടും .
എരിവു കുറവുള്ളത് കൊണ്ട് ആവും .പലതരം  പാസ്ത   കഴിച്ചു അതെല്ലാം നമ്മിലെ കൊതി കൊണ്ട് ആവില്ല കഴിക്കുന്നതും  .ആ രുചി ഒന്ന് അറിയണംഅതും അവിടെ പോയി കഴിക്കുമ്പോള്‍  അതിനുരുചിയും കൂടും .   .. റോമില്‍ .ആദ്യമായി  &;അവസാനമായി കണ്ടതും എന്ന് എടുത്തു പറയുന്നതിലും നല്ലത് അവിടെ കാണാന്‍ ഒരുപാടു ഉണ്ടായിരുന്നു !!!!!.എന്ന് പറയുന്നതാവും





                                           st peters te മുകളില്‍ നിന്നും ഇതുപോലെ കാണാം ..

St. Peter's Basilica, ..അത് ത്തനെ ആവട്ടെ എന്റെ തുടക്കവും ...വരി വരി ആയി ആളുക്കള്‍ നടന്നു കയറുന്നു .അതിനിടയിലുടെ നല്ലപോലെ വസ്ത്രം ധരിക്കാത്ത സ്ത്രികളെ  മാറ്റി നിര്ത്തുന്നു.അതും നമുക്ക് ഇതിനു മുന്‍പ് കേട്ട് കേട്ടുകേള്‍വി ഇല്ലാത്ത  ഒരു കാര്യം ആയിരുന്നു .. ബസലിക്കയുടെ ഉള്ളില്‍ ഒരു അനക്കം  പോലും ഇല്ല ..എല്ലാവരും പ്രാര്‍ത്ഥനയും,മൌനവുമായി ആയി നടന്നു പോകുന്നു .കുറച്ചു ഒക്കെ നമ്മള്‍ വേദപാഠം ക്ലാസ്സില്‍ പഠിച്ചിരിക്കുന്നതും ഓര്മ വരും .അതിനിടയില്‍ 'നല്ല മാര്‍ പാപ്പാ 'എന്ന് എല്ലാരും വിളിക്കുന്ന മാര്‍ പാപ്പായുടെ തിരുശരീരം   വച്ചിരിക്കുന്നതും  കണ്ടു.ഇത്ര വര്ഷം കഴിഞ്ഞിട്ടും  ,ജീവന്‍ ഉള്ളത് പോലെ തോന്നും .ആ ഫോട്ടോസ് ഒരുപാടു  ഇഷ്ട്ടത്തില്‍  ത്തനെ എന്റെ  ഭര്‍ത്താവു എടുക്കുന്നും  ഉണ്ടായിരുന്നു .ഞാന്‍ അപ്പോള്‍ അതില് ഒന്നും നോക്കാതെ  .അവിടെ ഉള്ള ചിത്രരചനകള്‍ നോക്കി നടക്കുന്നു .  മാര്‍പാപ്പയെ ഇനിയും കാണാം പക്ഷെ ആ ചുമരുക്കളിലെ ജീവനുള്ള 'ചായ ചിത്രം 'ജീവിതത്തില്‍ ഇനി എനിക്ക്കാണാന്‍  സാധിക്കില്ല  ,എന്ന് തോന്നി . ഫോട്ടോസ് എടുത്തു കഴിഞ്ഞപ്പോള്‍  ക്യാമറ യുടെ ഫിലിം തീര്‍ന്നു പോയെന്നും വിചാരിച്ചു .ആരോ അറിയാതെ ക്യാമറ തുറന്നു . അതും പഴയ തരം ക്യാമറ ആണ് .എല്ലാ ഫോട്ടോസ് പോയി കാണും എന്ന് ഉറപ്പിച്ചു  എല്ലാര്ക്കും വിഷമവും .പിന്നെ അതിനു അകത്തു പോയി ഫോട്ടോ  എടുക്കുവാന്‍ പറ്റുകയും ഇല്ല  ആ തിരക്കില്‍ കൂടിപോകണം  ..അത് കഴിഞ്ഞു ബസലിക്കയുടെ മുകളിലേക്ക്  കയറാം എന്ന് എല്ലാവരും കൂടി തീരുമാനിച്ചു ..അമ്മ മാത്രം താഴെ ഇരിക്കാം ..എനിക്ക് കയറാന്‍ വലിയ ആശയും ഉണ്ട്  .  മോളെയും കൊണ്ട് അതിനു മുകളിലേക്ക് കയറാം എന്ന് ത്തനെ ഉറപ്പിച്ചു .പഴയരീതിയിലുള്ള ചവിട്ടു പടികള്‍ ആണ് .മുകളിലേക്ക് കയറുന്നവര്‍ക്ക് ,അത് വഴി തീരിച്ചു ഇറങ്ങുവാനും  പറ്റില്ല .ഒരു ആള്‍ക്ക് നടന്നു കയറാം ആ ഗോവണി പടികളിലൂടെ,എത്ര വിഷമിച്ച ഒരു സമയം ആയിരുന്നു അത് എന്ന് ഓര്‍ക്കുമ്പോള്‍ പേടി ആവുന്നു .പുറത്തു നല്ല പൊരിഞ്ഞ ചൂടും .കൈയില്‍ കുടിക്കാന്‍ ഒന്നും ഇല്ല .കുടിക്കാന്‍ ഉള്ള വെള്ളം എല്ലാം താഴെ അമ്മയെ ഏല്പിച്ചു ആണ് പോന്നതും .എല്ലാവരും ശരിക്കും മടുത്തു പോയി .അതിനിടയില്‍ അപ്പച്ചന് നെഞ്ചു വേദന പോലെ തോന്നുന്നു എന്നും പറഞ്ഞു .നമുക്ക് ആ ഗോവണി പടിയില്‍ ,ഒന്ന് വിശ്രമിക്കാനും , നില്‍ക്കാനും പറ്റാത്ത അവസ്ഥയും ,ആളുക്കള്‍ നമുടെ പുറക്കില്‍     നിര നിര ആയി വരികയും ആണ് .ഒരു വിധത്തില്‍,ആ ഡോമിന്റെ  പുറത്തു എത്തി .അവിടെ നില്‍ക്കുമ്പോള്‍,ആ  പടികള്‍  കയറിയ പേടി ഒക്കെ പോവും  .അതും
 St. Peter's basilica അതിന്റെ മുകളില്‍ ആണ് നമ്മള്‍ നില്‍ക്കുന്നതും എന്നുള്ള  സന്തോഷവും!!!അവിടെ നിന്നും താഴേക്ക്‌ ഇറങ്ങാന്‍  എളുപ്പം ആണ് .ഇതൊക്കെ ഉണ്ടാക്കിയ കാലത്ത് , അതിനു മുകളില്‍ വരെ ആളുകള്‍  കയറണം എന്ന് വിചാരിച്ചവരെ സമ്മതിക്കാതെ വയ്യ !!!!.,

ഒരു നല്ല ദിവസത്തിന്റെ ഓര്‍മ്മയുമായി  ഹോട്ടലില്‍ തീരിച്ചു വന്നു .ഫോട്ടോസ് എല്ലാം പോയ വിഷമത്തില്‍ ആണ് എന്റെ ഭര്‍ത്താവും .വിഷമം തീര്‍ക്കാന്‍ ഒരു കാര്യം  തീരുമാനിച്ചു .അവിടെ ത്തനെ കൊടുത്തു ഫോട്ടോസ് പ്രിന്റ്‌ എടുത്തു നോക്കാം . പിറ്റേന്ന്, ഫോട്ടോസ് കിട്ടിയപ്പോള്‍  എല്ലാരും ഒന്ന് ഞെട്ടി എന്ന് അല്ലാതെ ഒന്നും  പറയാന്‍ ഇല്ലായിരുന്നു ...ആ ഫോട്ടോസ്  കുറച്ചു കിട്ടിയിട്ടുണ്ട് . അതില്‍ മാര്‍പാപ്പയുടെ ഫോട്ടോസ് ടെ അടുത്ത് ഉള്ള   എല്ലാ ഫോട്ടോസ് പോയി ..അതില്‍ 'മാര്‍പാപ്പയുടെ തിരുശരീരം'   കിടക്കുന്നത് എടുത്ത  ഒരു ഫോട്ടോ മാത്രം കിട്ടി .എല്ലാവര്ക്കും വലിയ സന്തോഷമായിരുന്നു !!!!!. ആ മാര്‍പാപ്പയെ ഒരു പുണ്യവാളന്‍ ആയി എല്ലാരും സമ്മതിച്ചിരിക്കുന്ന കാര്യംആണ് .എന്റെ മനസ്സില്‍ തോന്നിയത് , വല്ലാത്ത കുറ്റബോധവും ആയിരുന്നു .മാതാവിന്റെ ഫോട്ടോയുടെ മുന്‍പില്‍  എത്ര നേരം  പ്രാര്‍ത്ഥിച്ചു നില്ക്കാന്‍ എനിക്ക് കഴിയും .മാര്‍പാപ്പ യില്‍    ഒരു വിശ്വാസം   എന്നില്‍ സംശയം ഉള്ള കാര്യമായിരുന്നു .. .എന്നില്‍ ഒരു വിശ്വാസം ഉണ്ടാക്കാന്‍ വേണ്ടി നടന്ന അനുഭവം ആയി ഇത് എനിക്ക് തോന്നി .ഞാന്‍ ഇത് ഇവിടെ എഴുതുമ്പോള്‍  ആ ദിവസം എന്നിലെ ഒരു അവിശ്വാസി , ....കത്തോലിക്കാ ആയി ജനിച്ച ഞാന്‍ മാര്‍ പാപ്പയെ   വിശ്വസിക്കണം എന്നും മനസിലായി .വിശ്വാസ സത്യകള്‍ .എന്നില്‍ ഒന്നുകൂടി  ആഴത്തില്‍ പതിഞ്ഞു എന്ന് പറയാം.

റോമിലെ, കുറച്ചു കൂടി വിശേഷവുമായി ഞാന്‍ വരും .........പോക്കറ്റ്‌ അടിക്കുന്നവരുടെയും  ,Trevi Fountain &Colosseum   കുറിച്ചും ഒരു ബ്ലോഗ്‌ കൂടി ഉണ്ടാവും


Incorrupt body of Pope John XXIII at St Jerome's altar in St Peter's Baslica


Oil Painting of Pope John XXIII by my husband

19 comments:

  1. ജനങ്ങള്‍ മുത്തിമുത്തി തേഞ്ഞുപോയ സെന്റ് പീറ്ററിന്റെ കാല്‍പ്പാദം കണ്ടില്ലേ ? അതില്‍ മുത്തിയില്ലേ ? മ്യൂസിയത്തിനകത്തെ വിലപിടിപ്പുള്ള ആഭരണങ്ങള്‍ കണ്ടില്ലേ ? മാന്യമായി വസ്ത്രം ധരിക്കാത്ത പെണ്ണുങ്ങള്‍ക്കായി മുണ്ട് പോലെയുള്ള തുണിക്കഷണങ്ങള്‍ 2 യൂറോയ്ക്ക് വില്‍ക്കുന്നത് കണ്ടില്ലേ ? പോസ്റ്റോഫീസില്‍ കയറി നാട്ടിലേക്ക് ഒരു കാര്‍ഡ് അയച്ചില്ലേ ?

    എനിക്കറിയാം കണ്ടാലും കണ്ടാലും തീരാത്തത്രയും ഉണ്ടവിടെ. റോം ഒറ്റദിവസം കൊണ്ട് ഉണ്ടാക്കിയതല്ല എന്ന് ചൊല്ല് ഓരോ കാഴ്ച്ചയിലും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും.

    2009 ല്‍ ആണ് ഞാന്‍ പോകുന്നത്. അന്ന് മാര്‍പ്പാപ്പയുടെ ഭൌതികശരീരം കാണാന്‍ പറ്റിയില്ല. അത് അപ്പോഴേക്കും നീക്കം ചെയ്തതാണോ എന്നറിയാമോ ?

    ReplyDelete
  2. ഞാന്‍ ബ്ലോഗില്‍ എഴുതിയിരിക്കുന്നത് John XXIII നെകുറിച്ച് ആണ് .അമ്പതു വര്‍ഷം മുന്‍പുള്ള മാര്‍പാപ്പ ആണ് .നിരക്ഷരന്‍ പറഞ്ഞത് എല്ലാം ഞാന്‍ അവിടെ കണ്ടതും ആണ് . .ഒരുപാടു വലിയ ബ്ലോഗ്‌ ആവുമല്ലോ എന്ന് വിചാരിച്ചു വിട്ടു കളഞ്ഞത് ആണ് .നിരക്ഷരന്റെ കമന്റ്‌ നു എന്‍റെ നന്ദി അറിയിക്കുന്നു ..

    ReplyDelete
  3. John XXIII ന്റെ ശരീരം ഞാന്‍ പോയപ്പോള്‍ അവിടെ കണ്ടില്ലല്ലോ ? അത് സിയ അവിടെ പോയ 2003നും ഞാന്‍ പോയ 2009നും ഇടയില്‍ എടുത്ത് മാറ്റിയോ ? അതിനെപ്പറ്റി വല്ലതും അറിയാമോ എന്നാണ് എന്റെ ചോദ്യം.

    വേഡ് വേരിഫിക്കേഷന്‍ ഒന്ന് മാറ്റണേ. കമന്റിടാന്‍ ബുദ്ധിമുട്ടാകുന്നു.

    ReplyDelete
  4. ഈ മാര്‍പാപ്പയുടെ തിരുശരീരം അവിടെ ഈപ്പോളും ഉണ്ടെന്നു തന്നെ ആണ് തോന്നുന്നത് ,അവിടെ ഒരു ചാപ്പലില്‍ ആണ് ഇരിക്കുന്നതും .അന്ന് എടുത്ത ഫോട്ടോ നാട്ടില്‍ ആണ് .ഈപ്പോള്‍ എന്‍റെ കൈവശം ഇല്ല .ഈ ഫോട്ടോ (കിടക്കുന്ന ഫോട്ടോ)നെറ്റില്‍ നിനും എടുത്തതും ആണ് .

    ReplyDelete
  5. എങ്കില്‍ എനിക്കത് മിസ്സായി. ദൈവമേ ഞാനിനി ഒരിക്കല്‍ക്കൂടേ റോമില്‍പ്പോകണമെന്നാണോ ഇതൊക്കെ കാണാന്‍ :)

    വീട്ടില്‍ ഓയല്‍ പെയിന്റിങ്ങ് ഒക്കെ തകര്‍ക്കുന്ന ഒരു കലാകാരനും കൂടെ ഉണ്ടല്ലോ ? മനോഹരമായിരിക്കുന്നു പോപ്പിന്റെ ആ പെയിന്റിങ്ങ്. എനിക്ക് ആകെ അസൂയയുള്ള ഒരു കലാകാരന്മാര്‍ ഈ വരയ്ക്കുകയും പെയിന്റ് ചെയ്യുകയുമൊക്കെ ചെയ്യുന്ന കക്ഷികളാ. (ബാക്കി കലകളൊക്കെ എനിക്കറിയാം എന്ന് അതിന് അര്‍ത്ഥമില്ലാ‍ാ‍ാ :)

    ReplyDelete
  6. rome onnu kandal kollam annu thonnunnu ippol...allam onnu vishadeekarichu azhuthoo siya....blog valuthayalum kuzhappamilla...shammide painting adipoli

    ReplyDelete
  7. siyaaa... eniku ettavum pokanam ennu agraham ulla sthalam anu athu.... you are lucky...... ennenkilum nammuku orumichu onn poyalo.....

    ReplyDelete
  8. Niraksharanu oru reply.... ariyavunna oru kala thanne mathiyallo mattullavarku asooya undakan Manoj......

    ReplyDelete
  9. വിദ്യ ..അടുത്തത് ഞാന്‍ വിശദമായി എഴുതാം ..മഞ്ജു കൂടെ ഒരിക്കല്‍ കൂടി റോമില്‍ പോകാനും ഞാന്‍ റെഡി ആണ് .നിരക്ഷരന്റെ അസൂയ കൊള്ളാം .എനിക്കും പാട്ട് പാടുന്നവരോടും &വരക്കുന്നവരോടും അത് കുറച്ചു ഉണ്ട്ട്ടോ .. ഷാമിന്‍ വരക്കുന്നത് കൊണ്ട്അത് കുറച്ചു കുറഞ്ഞു ..എന്നാലും പാടുന്നവരോട് മാറിയിട്ടില്ല.എല്ലാവരുടെയും കംമെന്റ്നു നന്ദി ...........

    ReplyDelete
  10. ഏഴു വര്‍ഷം മുന്‍പു നടത്തിയ യാത്ര ഇത്രയ്ക്കും ഓര്‍മ്മയില്‍ നില്‍ക്കുന്നു എന്നതു അസൂയായുണ്ടാക്കുന്നു.

    വിവരണങ്ങള്‍ നന്നായിരിക്കുന്നു.
    പെയിന്റിങ് അസ്സലായി!!

    എഴുത്തു തുടരൂ ..
    എല്ലാ ആശംസകളും!

    ReplyDelete
  11. റോമില്‍ പോകാനും ഈ കാഴ്ചകളൊക്കെ കാണാനും കഴിയുന്നത് തന്നെ ഒരു ഭാഗ്യമല്ലേ?

    ആദ്യത്തെ ചിത്രത്തിന് ഒരു പതര്‍ച്ച ഉണ്ടല്ലോ?

    [ഷാമിന്‍ വരച്ച പോപ്പിന്റെ ചിത്രം ഗംഭീരം തന്നെ. ഒരു അഭിനന്ദനം കയ്യോടെ കൊടുത്തേക്കൂ :) ]

    ReplyDelete
  12. Rome inte tourism brand ambassador aayi charge edutha vivaram blogilude ariyichathinu nandi......swiss & rome blogil ezhuthi...ini ethanu aduthathu......kuthiathode & muvattupuzha aano???????

    ReplyDelete
  13. Siya ne njaan sammadhychyrykkunnu.entha memory.annu kandathu okke dairy il ezhuthy vacho? enikkanel divasam chelum thorum orma kuranju varykaya.siyade blogg vaychappol ee memory orthyttu assoya varunnu.
    paryumbol ellam parayanam allo.rome ne kurychu vishadheekaranam nannayttundu.ethu vaychappol Rome onnu kananam ennu thonnunnu.Shmmayde drwing nannyttundu.edakku oru padam okke varachu ayalkkarkkum thannathu kondu kuzhappam ellatto....

    ReplyDelete
  14. I liked the painting of Rev. Pope. But I do not understand the Language. My mother tongue is Gujarati...

    ReplyDelete
  15. enthayalum Rome ilpokan thiru manichu siyauda yathara vivaranam nannayitund charuthayi Rome kanda mathiri undu ...shamiyuda painting nannayitund.

    ReplyDelete
  16. http://www.vatican.va/various/basiliche/san_giovanni/vr_tour/index-en.html

    ReplyDelete
  17. Siya ngan othiri late ayi alle..neee aa link onnu open cheyyu.

    ...appachente nechu vedana pinne mariyo?ninte vishvasam avide anu koodiyathu ennu ngan first orthu....Namukkellavarkkum ullathanalle SAMSAYAM enna asukam..St.Thomas nte purake ullavaralle alppa vishvasikal ayilla engile ullu.
    American Bishopinte story Vayichpol enikku ormma vannathu Australiayil nattil ninnu oru mallu achen pandu vannu Bishopnte koode thamasavum mattum ...evide cook illa driver illa cleaner illa achanu theere sishttapettilla...Bishopne help cheyyan vanna achante plates washing cooking ellam sayippu "poor bishop" thanne.....avasanam few months kazhingu mallu father shtalam vittu.....nattil sughichu kazhiyunnundakum alle? arodum parayanda

    ReplyDelete
  18. rome യാത്രക്ക് എന്‍റെ കൂടെ വന്ന എല്ലാര്ക്കും നന്ദി ...അച്ചായനും (സജി) ശ്രീക്കും ,എന്‍റെ സ്പെഷ്യല്‍ താങ്ക്സ് ...
    രീജോ ..നീ റൊമേ കാണാതെ ഇരിക്കരുത് .അവിടെ ഉള്ള എല്ലാ badboys നോടും കൂടി റൊമേ കാണുക ..
    ടോണി ..അടുത്ത ബ്ലോഗ്‌ .വഴി പോലെ വായിക്കാം ....എന്താവും എന്ന് കേട്ടോ .
    .brightly ..shamminodu പറയാം പടം വരയ്കുന്ന കാര്യം ....വരച്ചു തരാതെ ഇരിക്കില്ല ...
    annu ...നീനോട് ഞാന്‍ എന്ത് പറയാന്‍ ..നിന്റെ ബ്ലോഗ്‌ കമന്റ്‌ അതിന്റെ തമാശ വായികുന്നവര്‍ ചിന്തികട്ടെ ....സന്തോഷം എഴുത്ത് തുടരട്ടെ ....
    shaminodu ..എല്ലാരുടെയും അനുമോദനം അറിയിച്ചിട്ടുണ്ട് ..

    ReplyDelete
  19. ..
    ഞാന്‍ ഒരു ദൈവവിശ്വാസി ആണോ എന്ന് എനിക്ക് എപ്പോളും സംശയമുള്ള കാര്യം ആണ്. ചിലപ്പോള്‍ തോന്നും ചിലത് എന്നില്‍ ഉറച്ച വിശ്വാസത്തോടെ മനസ്സില്‍ ഉണ്ട്. വേറെ ചിലതിനെ എനിക്ക് നേരില്‍ കണ്ടാല്ലേ വിശ്വാസം ഉറപ്പിക്കാനും പറ്റുകയുള്ളു..

    സത്യമതാണ്, പലപ്പോഴും.

    നീരുവിന്റെ ആഡ്സ്, :)
    വായനക്കാര്‍ക്ക് താല്‍പ്പര്യമില്ലെന്ന് എഴുതുന്നയാള്‍ക്ക് തോന്നുന്നത് വിട്ടുകളയല്ലെ, വായനക്കാര്‍ പലതരത്തിലല്ലെ :)

    പെയിന്റിംഗ് അസ്സലായിരിക്കുന്നു, ഇത്തിരി സമയം ഇതിനായ് കാണാന്‍ പറയൂന്നെ :)

    ഫോട്ടോസും വിവരണവും പോരട്ടെ ഇനിയും
    ..

    ReplyDelete